QUEEN OF KALIPPAN: ഭാഗം 1

queen of kalippan

രചന: Devil Quinn

ഇന്നാണ് നമ്മളെ മൈലാഞ്ചി കല്യാണം....എല്ലാവരും ഈ ദിവസം വളരെ സന്തോഷത്തിൽ ആയിരിക്കും....പക്ഷേ എനിക്ക് ആ ഭാഗ്യം ഇല്ല ..... മറക്കാൻ പറ്റാത്ത ചിലത് ഇപ്പോഴും മനസ്സിന്റെ ഉള്ളിൽ വീർപ്പുമുട്ടിക്കുന്നുണ്ട്.... എന്തുകൊണ്ടോ മനസ്സിൽ ഇപ്പോഴും പഴയ കാര്യങ്ങളാണ് .... നാളെ മറ്റൊരുവന്റെ ഭാര്യ ആവേണ്ട പെണ്ണ്....എല്ലാം മറക്കണം ....പക്ഷെ എങ്ങനെ എന്നെ കൊണ്ട് സാധിക്കും....അറിയില്ല ....ഒന്നും അറിയില്ല..... നമ്മളെ മനസ്സിനോട് തന്നെ ഇതെല്ലാം പറയുമ്പോൾ നമ്മളെ കണ്ണ് അറിയാതെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു...... "ഡി ഐറ ......നീ എന്താ ഇവിടെ ബാൽക്കണിയിൽ ഇരിക്കുന്നേ....എന്തുപറ്റിടാ... നീ കരഞ്ഞോ...."

നമ്മൾ ഓരോന്ന് ആലോചിച്ച് നിൽക്കുന്ന സമയത്താണ് നമ്മളെ ആലി അടുത്തേക്ക്‌ വന്ന് ചോദിച്ചത്.... "ഇല്ലെടി...നമ്മൾ കരഞ്ഞിട്ടൊന്നും ഇല്ല...നിനക്ക് വെറുതെ തോന്നുന്നതാണ്...." എന്ന പറഞ്ഞു നമ്മൾ ഓൾ കാണാതെ കണ്ണുനീരിനെ തുടച്ചു.... "ഡി സത്യം പറ.... എന്റെ മുഖത്തേക്ക് നോക്കി പറ നീ കരഞ്ഞിട്ടില്ല എന്ന്.... Are you ok....." "Noo.... I am not ok....." എന്ന് നമ്മൾ അവളെ കെട്ടിപ്പിടിച്ചു പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞു....നമ്മളെ സങ്കടം തീരുവോളം അങ്ങനെ തന്നെ നിന്നു.... "ഡീ കൂൾ....നീ പിന്നെയും പണ്ടത്തെ കാര്യങ്ങളെല്ലാം ഓർത്തു കാണും ല്ലേ...." അവൾ നമ്മളെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞപ്പോൾ നമ്മൾ ആ എന്ന പറഞ്ഞു മൂളി കൊടുത്തു.... "ഡീ...നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ കഴിഞ്ഞ കാര്യങ്ങൾ ആലോചിച് നീറി പുകയണ്ട എന്ന്.... കഴിഞ്ഞതെല്ലാം കഴിഞ്ഞു... അത് ആലോചിച്ചു ഇനി തല പുണ്ണാകണ്ട.... ഇനി മോൾ ഭാവിയെ ആലോചിച്ച് ഇരുന്നോ.....നാളെ നിന്റെ കല്യാണമല്ലെ... അത് പൊന്നുമോൾ മറന്നോ.....

പഴയതെല്ലാം മറന്ന് ഒരു പുതിയ ജീവിതം തുടങ്ങാൻ നോക്ക്.....ഇനി കണ്ണ് ഒന്ന് തുടച്ചേ.....എന്നിട്ട് ഒന്ന് ചിരിക്ക്...." അവളെ നീണ്ട പ്രസംഗം കേട്ടപ്പോഴാണ് മനസ്സിന് ഒരു ബലം വന്നത്.....അവൾ പറഞ്ഞത് അനുസരിച്ച് കണ്ണ് ഒക്കെ തുടച്ചു.... എന്നിട്ട് ഒന്ന് ചിരിച്ചു കൊടുത്തു.... എല്ലാം മറക്കണം എന്നിട്ട് ഉപ്പാക്കും ഉമ്മാക്കും വേണ്ടി പുതിയ ജീവിതം തുടങ്ങണം..... അല്ല ചെങ്ങായമാരെ ഇങ്ങൾക്ക് വല്ലതും മനസ്സിലായോ.....ഇല്ലെങ്കിൽ നമ്മൾ പറഞ്ഞുതരാ.... ഈ നമ്മളെ പേര് *JEZA AIRA * ഐറ എന്ന വിളിക്കും.... നമ്മെളെ ഉപ്പയും ഉമ്മയും സ്നേഹം കൂടിയാൽ ഐറു എന്നും വിളിക്കും... ഇങ്ങള് നമ്മളെ ഐറു എന്ന് വിളിച്ചോ....🙈 പിന്നെ മറ്റേ കുരിപ്പില്ലേ ആലി എന്നാ ആലിയ .... അവളാണ് നമ്മളെ എല്ലാമെല്ലാം ചുരുക്കി പറഞ്ഞാൽ നമ്മളെ *Crime Partner*എന്ന തന്നെ പറയാം.... നമ്മളെ മൂതാപ്പന്റെ മോള് ആണ്.....

നമ്മളെ ഫാമിലി ജോയിന്റ് ഫാമിലി ആണ്... അതുകൊണ്ടുതന്നെ എല്ലാവരും ഉണ്ട്..... ഇങ്ങൾക്ക് മനസ്സിലായല്ലോ ഇന്ന് നമ്മളെ മൈലാഞ്ചി കല്യാണം ആണെന്ന്....നാളെ നമ്മളെ കല്യാണം ആണ്....അതുകൊണ്ട് മൈലാഞ്ചി ഒക്കെ ഇട്ട് മൊഞ്ചത്തി ആയി ഇരിക്കാണ് നമ്മൾ....താഴെ ഇരുന്നിട്ട് വീർപ്പുമുട്ട പണ്ടത്തെ കാര്യങ്ങളൊക്കെ ആലോചിച്..... അതുകൊണ്ടാണ് നമ്മൾ നേരെ ബാൽക്കാണിയിലേക് പോന്നത്.....ഇവിടെ നിന്നിട്ടും ഇത് തന്നെ അവസ്ഥ...... പിന്നെ ഇങ്ങള് ആലോജിക്കുണ്ടാവും നമ്മളെ ചെക്കനെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്ന്.... എന്നാൽ നമ്മൾ ഒരു സത്യം പറയട്ടെ....സത്യയിട്ടും നമ്മളെ കെട്ടാൻ പോവുന്നേ ചെറുക്കനെ നമ്മൾ ഇതുവരെ കണ്ടിട്ടില്ല....നമ്മൾ ശെരിക്കും നോക്കിട്ടില്ല എന്ന വേണം പറയാൻ...ചെക്കനെ കാണാതെ കല്യാണം കഴിക്കുന്ന ആദ്യത്തെ പെണ്ണായിരിക്കും നമ്മൾ...ഹി ഹി "ഡീ മതി അവരോട് പറഞ്ഞത്.... നിന്നെ എല്ലാവരും താഴെ അന്വേഷിക്കുന്നുണ്ട്... വേഗം വാ ട്ടോ....അതിനാണ് ഞാൻ ഇപ്പൊ വന്നത് തന്നെ....

അതുകൊണ്ട് പൊന്നുമോൾ ഇനിയും കരഞ്ഞു സീൻ ആക്കാതെ വേഗം വാ... ഞാൻ താഴെ ഉണ്ടാവാം...." എന്നും പറഞ്ഞു അവൾ പോയി....സത്യം പറഞ്ഞ അവൾ വന്നപ്പോളാണ് നമ്മക്ക് ഒരു ആശ്വാസം ആയത്.....ഇനി ഒരിക്കലും പണ്ട് നടന്നത് ഒന്നും നമ്മൾ ആലോജിക്കില്ല....നമ്മൾ അവൾ പോയ പിന്നാലെ തന്നെ പോയി..... ഹൗ... എന്തൊരു വെയ്റ്റ്ആണ് ഈ മുടിഞ്ഞ ലഹങ്ങക്ക്... ഇതൊക്കെ ഇട്ട് എങ്ങനെ ആണവോ ഞാൻ നാളെ നടക്കുന്നത്....ആഹ് അത് എന്തായാലും നാളത്തെ കാര്യമല്ലേ അത് നാളെ നോക്കാ.... നമ്മൾ ഓരോന്ന് ആലോചിച്ചു താഴെ എത്തിയപ്പോളുണ്ട് എല്ലാരും നമ്മളെ തന്നെ നോക്കുന്നു....ചിലപ്പോ നമ്മളെ കാണാത്തത് കൊണ്ടാവും..... നമ്മൾ എല്ലാർക്കും ഒന്ന് പുഞ്ചിരിച്ചു കൊടുത്തു....നമ്മളെ ഉമ്മച്ചിയും ഉണ്ട് അക്കൂട്ടത്തിൽ.... ആഹ് ഇങ്ങൾക്ക് നമ്മളെ ഉമ്മിനെ അറിയണ്ടേ...ഇതാണ് നമ്മളെ ഉമ്മി ആയിഷുമ്മ....എല്ലാരോടും ബല്യ സ്നേഹ പുള്ളിക്കാരിക്ക്.... അതുകൊണ്ട് തന്നെ എല്ലാവർക്കും ഉമ്മിനെ ഭയങ്ങര കാര്യ.... ജോയിന്റ് ഫാമിലി ആയതുകൊണ്ട് തന്നെ ഭയങ്ങര സന്തോഷമാണ് എല്ലാവർക്കും.....ഇന്ന് എല്ലാവരുടെയും മുഖത്ത് ഒരു പ്രതേക തെളിച്ചം കൂടിയത് പോലെ....

നമ്മളെ ഉമ്മുമ്മ എന്ന എന്റെ പാത്തുമ്മകുട്ടിക്ക് രണ്ട്‌ മക്കളാണ്...ഒന്ന് ആലിയന്റെ ഉപ്പ അതായത് എന്റെ മുത്താപ്പ ആയ അഹമ്മദ്ക്കയും.....രണ്ട് നമ്മളെ ഉപ്പച്ചി ആസിക്കയും.... ഞങ്ങൾ രണ്ടു കുടുംബവും ഒരുമിച്ച് ഒരു വീട്ടിലാണ് കഴിയുന്നത്....നാളെ കല്യാണം ആയതൊണ്ട തന്നെ ഉമ്മുമാന്റെ വിട്ടിലുള്ളവരും ഉപ്പുപന്റെ വിട്ടിലുള്ളവരും ഒക്കെ വന്നിട്ടുണ്ട്....അവരെന്നെ കുറെ പേരുണ്ട്....അതോണ്ട് തന്നെ ആകെപ്പാടെ ബഹളമാണ് വീട്ടിൽ.... അങ്ങനെ എല്ലാവരെയും നോക്കുന്ന സമയത്താണ് നമ്മളെ ഉമ്മി നമ്മളെ തന്നെ നോക്കി നിൽക്കുന്നപോലെ തോന്നിയത്....നമ്മൾ ഒന്നും കൂടി സൂക്ഷിച്ചു നോക്കിയപ്പോളാണ് സംഭവം പിടികിട്ടിയത്... യാ റബ്ബി....ഉമ്മി ഇനി ഞാൻ കരഞ്ഞത് അറിഞ്ഞോ... എന്തായലും ഉമ്മിന്റെ അടുത്തേക്ക് ഒന്ന് പോയി നോക്ക.... അങ്ങനെ നമ്മൾ ഉമ്മച്ചിന്റെ അടുത്തേക്ക് പോയി....അപ്പോതെന്നെ ഉമ്മി നമ്മളെ ഒരു റൂമിലേക്ക് കയറ്റിരുന്നു... നമ്മളെ ഉള്ളിലെ സങ്കടം എല്ലാം മറച്ചു വെച്ച് നമ്മൾ ഉമ്മിനോട് സംസാരിച്ചു തുടങ്ങി...

"എന്താ ഇന്റെ ഉമ്മച്ചികുട്ടിക്ക് പറ്റിയെ.....ഹേ ....കാര്യം പറ ഉമ്മച്ചി" "നി എന്തിനാ നേരത്തെ മുകളിലേക്ക് പോയത് ....ഹേ സത്യം പറ....." "അത് ഉമ്മി...." "ഇനി നീ ഒന്നും പറയണ്ട...നീ ഇപ്പോഴും കഴിഞ്ഞെതെല്ലാം മറന്നിട്ടില്ല ല്ലേ....നീ അല്ലെ പറഞ്ഞത് കഴിഞ്ഞതെല്ലാം മറന്നു എന്ന്..." ഇത് ഉമ്മി പറഞ്ഞതും നമ്മൾ ഇതുവരെ അടക്കിപ്പിടിച്ച സങ്കടം ടാപ്പ് തുറന്ന പോലെ അതാ വരുന്നു....നമ്മൾ ഉമ്മിനെ കെട്ടിപിടിച്ചു കരഞ്ഞു.... "മോളെ....ഉമ്മി ഇത് പറഞ്ഞത് നീ ഇങ്ങനെ കാരയാനല്ല....നീ ആദ്യം ആ കണ്ണ് തുടക്ക.... എന്നിട്ട് ഉമ്മി പറയുന്നത് മോൾ കേൾക്ക് ....." എന്ന പറഞ്ഞു ഉമ്മച്ചി നമ്മളെ കണ്ണുനീർ തുടച്ചുതന്നു.....അപ്പോഴാണ് അങ്ങോട്ടേക്ക് നമ്മളെ ഉപ്പച്ചി വാതിൽ തുറന്ന് വന്നത്.... "എന്തുപറ്റി ഐറു മോളെ ...നീ എന്തിനാ കരയുന്നേ... ഉമ്മച്ചി വഴക്ക് പറഞ്ഞോ...." എന്ന നമ്മളോട് ഉപ്പച്ചി ചോദിച്ചപ്പോൾ എന്തു പറയണം എന്ന് അറിയില്ലായിരുന്നു.....നമ്മൾ ഒന്നും പറയാത്തതു കാരണം ഉപ്പച്ചി ഉമ്മച്ചിനോട് കാര്യം തിരക്കി..... ഉമ്മച്ചി അപ്പൊ ഉണ്ടായതെല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞുകൊടുത്തു....

"മോളെ നീ പണ്ട്‌ നടന്നത് ഒക്കെ ഇപ്പോഴും ഓർത്തിരിക്കണോ....അതൊക്കെ മറന്നേക്ക് എന്നൊക്കെ ഞാൻ പറഞ്ഞാലും നീ അതൊന്നും മറക്കില്ല എന്നറിയാം....എന്നാലും ഈ ഉപ്പച്ചിക്കും ഉമ്മച്ചിക്കും ആകെ നീ അല്ലെ ഒള്ളു....(ആഹ് നമ്മൾ പറയാൻ വിട്ടു പോയി നമ്മളെ ഉമ്മിക്കും ഉപ്പിക്കും പെണ്ണായിട്ടും ആണായിട്ടും നമ്മൾ മാത്രമേ ഉള്ളു... )അതുകൊണ്ട നീ എപ്പോഴും സന്തോഷം ആയിരിക്കണം...അതാണ് ഞങ്ങളെ പ്രാർത്ഥനയും.... അതുകൊണ്ട മോൾ എല്ലാം മറക്കണം...ഈ ഞങ്ങൾക്ക് വേണ്ടിയെങ്കിലും....." "ഉപ്പച്ചി .....നമ്മൾ എല്ലാം മറക്കാം ......ഇങ്ങളെയൊക്കെ സന്തോഷമാണ് എന്റെയും സന്തോഷം ...അതുകൊണ്ട ഇനി ഒന്നും ഞാൻ ഓർക്കില്ല....." എന്നൊക്കെ പറഞ്ഞു നമ്മളെ കണ്ണുകൾ ഉപ്പച്ചി തുടച്ചു തന്നു.....എന്നിട്ട് നമ്മളെ ചേർത്തുപിടിച്ചു " ചിരിക്കടി എന്റെ വായാടി കൊച്ചേ..." എന്ന പറഞ്ഞു നമ്മൾ ഒന്ന് ചിരിച്ചു കൊടുത്തപ്പോൾ നമ്മളെ തലയിൽ ഉമ്മി ഒന്ന് തലോടികൊണ്ട ഉമ്മയും ഉപ്പയും റൂം വിട്ട് പോയി......

ഞമ്മള് ഒന്ന് ദീര്ഘശ്വാസം വലിച്ചുവിട്ട കണ്ണ് ഒക്കെ തുടച്ചു കൊണ്ട് റൂമിൽ നിന്ന് ഇറങ്ങി.... അപ്പൊ അവിടെ എന്നെ നോക്കിക്കൊണ്ട് ആൾക്കൂട്ടത്തിന്റെ ഇടയിൽ എന്നെയും കാത്ത ആലി നിൽക്കുന്നുണ്ടായിരുന്നു..... നമ്മൾ ഒന്ന് ചിരിച്ചുകൊടുത്ത അവളെ അരികിലേക്ക് പോയി.... "മോള് പിന്നെയും കരഞ്ഞു ല്ലേ....." നമ്മളെ കളിയാക്കികൊണ്ട അവൾ അങ്ങനെ ചോദിച്ചപ്പോൾ ഞമ്മളൊന്ന പല്ലിളിച്ചു കാണിച്ചു കൊടുത്തു.....എന്നിട്ട് അവളെയും കൂട്ടി ഉമ്മുമാന്റെ അടുത്തേക്ക് വിട്ടു..... "പാത്തുമാക്കുട്ടിയേ,,,,,എങ്ങനെ ഉണ്ട് നമ്മളെ കാണാൻ...." "മാഷാ അല്ലാഹ് ഉമ്മുമാന്റെ കുട്ടി ഇന്ന് മൊഞ്ചത്തി ആയിക്കന്... ആരും കണ്ണ് തട്ടാതിരിക്കട്ടെ...." "അപ്പൊ നമ്മളോ ഉമ്മുമ്മ" എന്ന പറഞ്ഞു ആലി നമ്മളെ സൈഡിലേക്ക് ഒറ്റ തള്ള്... താ പോവുന്നു നമ്മൾ നിലത്തേക്ക്ക്...അല്ലെങ്കിൽ തന്നെ ഈ ഡ്രെസ്സും ഇട്ട് നിൽക്കാൻ വയ്യ....അപ്പോഴാ അവളുടെ .....ഇതിന് നമ്മൾ പകരം ചോദിക്കും എന്ന പറഞ്ഞു നമ്മൾ എവിടെയോ പിടിച്ചു എഴുനേറ്റു....എന്നിട്ടും അവൾക്ക് ഒരു കൂസലും ഇല്ല.....

"ഉമ്മുമാ...ഇത് നോക്കി ഇങ്ങളെ ഐറുനെ അവൾ...." ബാക്കി പറയും മുന്നേ ഉമ്മുമ്മ നിർത്തി എന്ന പറഞ്ഞു ഒച്ചയിട്ടു....ഇതാണ് ഞമ്മളെ ഉമ്മുമ്മ നിർത്ത എന്ന പറഞ്ഞ നിർത്തണം...ഉമ്മുമ്മ പറഞ്ഞോണ്ട് നിർത്തി അല്ലെകിൽ കാണായിരുന്നു.....നമ്മൾ അവളെ നോക്കിയപ്പോളുണ്ട് അവൾ വയർ പൊത്തി ചിരിക്കുന്നു....ഓഹ്... അത് കണ്ടിട്ട് നമ്മക്ക് തരിച്ചു വരുന്നുണ്ട് ....ഈ കോപ്പിനെ ഞാൻ ഇന്ന്... അങ്ങനെ അവളെ നോക്കി പിറുപിറുക്കുന്ന നേരത്താണ് ഉമ്മുമ്മ പറഞ്ഞു തുടങ്ങിയത്.... "ഇനി എന്നാ ഇതിന് ഒരു അവസാനം ഉണ്ടാവ....എന്നും ഇതു തന്നെ അവസ്ഥ....എന്നാൽ കുറച് സമയം കഴിഞ്ഞാലോ തേനും പഞ്ചാരയും പോലെയാണ്....ഇവരെ പോലെ വേറെ ആരും ഉണ്ടാവില്ല എന്ന് വരെ തോന്നും...." "എന്ന മോളെ ഇനി ഇങ്ങനെ ഒക്കെ നിങ്ങൾ തല്ലുകൂടാൻ പറ്റാ" "അതിനെന്താ ഉമ്മുമ്മ ....നമ്മൾ എന്നും ഇങ്ങോട്ട് വരും...അതോർത് ഇങ്ങള് വിഷമിക്കണ്ട..." "പൊയ്‌ക്കോ അവിടന്ന്.... കെട്ടിച്ചയച്ചാൽ പെണ്കുട്ടികള് അവിടെ നിൽക്കണം.....

ഇനി അതാണ് അവരുടെ സ്വന്തം വീട്...." "അത് വിജാരിച്ച് എന്നും അവിടെ നിൽക്കെ.....ഞാൻ അവിടുന്ന് മെല്ലെ മുങ്ങും....എന്നിട്ട് ഇവിടെ പൊങ്ങും...ഹി ഹി...എങ്ങനെ ഉണ്ട് ഐഡിയ....." "മോളെ ജീവിതം കുട്ടിക്കളിയല്ല... അതുകൊണ്ട അവിടെ ഉള്ളവരോട് ബഹുമാനത്തോട് കൂടിയും ആദരവോടെയും സംസാരിക്കണം....അത് നിന്റെ സ്വന്തം വീട് എന്ന വിജാരിച്ച് മുന്നോട്ട് പോവണം.....ക്ഷമ കൈവിടരുത്...." "എന്റെ പാത്തുമോയ് ....ഇങ്ങള് ഇത് എത്രാമത്തെ വെട്ടമാണ് നമ്മളോട് പറയുന്നേ....നമ്മക്ക് എല്ലാം അറിയാം... ഇനി കുറച് ഈ ആലിയക്കും കൂടി പറഞ്ഞു കൊടുക്ക്....അടുത്തത് ഇവളെ അല്ലെ കെട്ടിക്കുന്നെ....." "ഓയ്.... അടുത്തത് ഞാൻ ആണെന്ന് നിന്നോട് ആരാ പറഞ്ഞേ .....എന്റെ പട്ടി കെട്ടും.....ഉമ്മുമ്മ ,,,നമ്മക്ക് ഇപ്പോഴൊന്നും വേണ്ടട്ടോ കല്യാണം.....

ഇവൾ പോയിക്കഴിഞ്ഞാൽ നമ്മക്ക് ഇവിടെ ഒന്ന് സ്വസ്ഥായിട്ട ഒന്ന് ജീവിക്കണം...." അങ്ങനെ പോന്ന മോള് സ്വപ്നം കണ്ട നിൽക്കേണ്ട....ഞാൻ ഇങ്ങോട്ട് കല്യാണം കഴിഞ്ഞാലും വരും...പോടി ഒന്ന് .... എന്നും പറഞ്ഞു നമ്മൾ അവളെ പുച്ഛിച്ചു തള്ളി....നമ്മൾ ആരാ മോള്.... അപ്പോഴാണ് ഉമ്മുമ്മ "രണ്ടും നിർത്തുന്നുണ്ടോ....." എന്ന് പറഞ്ഞു ഒച്ചവെച്ചത് ....അപ്പം ഞങ്ങൾ രണ്ടു പേരും ഡീസന്റ് ആയി....അപ്പോഴാണ് ആലിന്റെ ഉമ്മ അതായത് നമ്മളെ മുത്തമ്മ വന്നത്.... "ഇങ്ങള് എന്താ ഇവിടെ ഇരിക്കുന്നേ...വാ എല്ലാരും ഇങ്ങളെ അനേഷിക്കുന്നുണ്ട...." എന്നും പറഞ്ഞു ഞങ്ങളെയും കൂട്ടി മുത്തമ്മ ഹാളിലേക്ക് കൊണ്ടുപോയി... പിന്നെ ഡാൻസും പാട്ടും ഒക്കെ ആയി അന്നത്തെ ദിവസം എല്ലാവരും കളർ ആക്കി... ____ ഇന്നാണ് ആ കല്യാണം ...... എല്ലാവരും നമ്മളെ അണിച്ചൊരുക്കി മൊഞ്ചത്തി ആക്കി തന്നു.....ഉഫ്‌....നമ്മക്ക് ഇത് നമ്മൾ ആണെന്ന് തന്നെ അറിയുന്നില്ല..... റെഡ് കളർ ലഹങ്ങ അതിൽ ചെറിയ ഗോൾഡൻ കളർ സ്‌റ്റോണ്‌ പിടിപ്പിച്ചിട്ടുണ്ട്....

അതിലേക് മാച്ച് ആയ റെഡ് കളർ ഷാളും...ആകപ്പാടെ അടിപൊളി ലുക്ക്..... "ഡി മതി നിന്നെ തന്നെ പൊക്കിയത്.....വാ എല്ലാരും നിന്നെ കാത്തുനിൽക്കുന്നുണ്ട്...." "ഡി ആലി ....അവിടെ ഒന്ന് നിന്നെ ....നിന്നെ കാണാൻ എന്തൊരു ഭംഗി..." "ഡി മതി തള്ളിയത്....ഒന്ന് വേഗം വരാൻ നോക്ക്...." "നീ പോടി ജാടക്കാരി...നമ്മക്ക് സത്യം പറയാനും പറ്റുലെ......" "ഓഹ്...ഓൾ വല്യ സത്യസന്ധക്കാരി....." എന്നും പറഞ്ഞു അവൾ നമ്മളെ ഹാളിലേക്ക് കൊണ്ടുപോയി....സ്റ്റയർ ഇറങ്ങുമ്പോളുണ്ട് എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുന്നു.....അവരുടെ അടുത്ത എത്തിയപ്പോൾ നമ്മളെ എല്ലാവരും പൊക്കി പൊക്കി ആകാശം വരെ തട്ടിച്ചു.....നമ്മക്ക് ഇത്രക്കും മോഞ്ചോ എന്ന വരെ സംശയിച്ചു പോയി...ഹി ഹി....😜 അങ്ങനെ ഞമ്മളും കസിൻസും എല്ലാവരും നേരെ ഓഡിറ്റോറിയത്തിലേക് വിട്ടു.... അവിടെ നിന്ന് നമ്മക്ക് ഒരു റെസ്റ്റ് പോലും തന്നില്ല ആ ഫോട്ടോഷൂട്ടേർ.... അങ്ങനെ നിക്ക് ,,,ഇങ്ങനെ നിക്ക് .......എന്നൊക്കെ പറഞ്ഞു നമ്മളെ അയാൾ കുറെ ഫോട്ടോസും ഒക്കെ എടുത്തു....

അപ്പോഴാണ് നമ്മളെ ഉമ്മച്ചി നമ്മളെ ഫുഡ് തട്ടാൻ വിളിച്ചത്... ഹൗ രക്ഷപെട്ടു എന്ന പറഞ്ഞു നമ്മൾ നേരെ ഫുഡിന്റെ അടുത്തേക്ക് നടന്നു..... ഫുഡ് കണ്ട നമ്മക്ക് ചുറ്റും ഉള്ളതെന്നും അറിയില്ല... ഹി ഹി....അങ്ങനെ നമ്മളും കൂടെ ഉമ്മച്ചിനെയും കൂട്ടി ഫുഡ് അടിയൊക്കെ കഴിഞ്ഞു നമ്മൾ നേരെ വിട്ടു.... എന്നിട്ട് അറിയാത്തവരോടും അറിയുന്നവരോടും ഒക്കെ ഒന്ന് ചിരിച്ചു കൊടുത്തു നമ്മൾ സ്റ്റേജിൽ നിൽക്കുമ്പോളാണ് നമ്മളെയും കൂട്ടി കുട്ടിപട്ടാളങ്ങൾ അതിന്റെ അടുത്തുള്ള മുറിയിലേക്ക് കൊണ്ടു പോയത്....എന്തിനാണ് ചോദിച്ചപ്പോളല്ലേ കാര്യം പിടികിട്ടിയത്....എന്തിനാണ് എന്നല്ലേ tik tok എടുക്കാൻ.... അതാണല്ലോ ഇപ്പൊ ട്രെൻഡ്.....മുട്ടിന്ന് വിരിഞ്ഞിട്ടില്ല അപ്പൊ തന്നെ തുടങ്ങി... ബല്ലാത്ത ജാതി ....അങ്ങനെ tik tok ഒക്കെകഴിഞ്ഞു നമ്മൾ ആ റൂംമിൽ കാറ്റും കൊണ്ട് ഇരിക്കുന്ന സമയത്താണ് ആരോ ചെക്കൻ വന്നു എന്ന് പറയുന്നത് കേട്ടത്.... അത് കേട്ടപ്പോൾ തന്നെ നമ്മളെ നെഞ്ചിൽ ആരോ നാസിക് ടൂൾ കൊട്ടുന്നെപ്പോലെ തോന്നിയത്....

തോന്നിയതല്ല സത്യയിട്ടും ആരോ മുട്ടുന്നുണ്ട്... യാ റബ്ബി കാത്തോളനെ എന്ന പറഞ്ഞു നമ്മൾ സ്വലാത്ത് ചൊല്ലുന്ന നേരത്താണ് റൂമിലേക്ക് കുറച്ചു റിച്ച് എന്ന തോന്നിപ്പിക്കുന്ന കുറച് മൊഞ്ചത്തിമാർ വന്നത്....ഇത് ആരാണ് എന്ന ആലോചിക്കുന്ന നേരത്താണ് അതിലെ ഒരു മൊഞ്ചത്തി നമ്മുക്ക് ചിരിച്ചു തന്നത്...നമ്മൾ അങ്ങോട്ടും ഒന്ന് ചിരിച്ചു കൊടുത്തു.... "എന്റെ പേര് ലാമി..... ഞാനാണ് ചെറുക്കന്റെ പെങ്ങൾ ......" "ഓഹ് ഇതാണല്ലേ നമ്മളെ നാത്തുന്...എന്തായാലും നമ്മക്ക് ഇഷ്ട്ടായി.... ഒരു പാവം ഇത്താ...." നമ്മക്ക് ലാമിത്ത എല്ലാവരെയും പരിജയപ്പെടുത്തി തന്നു...അതിൽ മിക്കതും നമ്മളെ ചെക്കന്റെ കസിൻസ് ..എല്ലാവർക്കും നല്ല സ്വഭാവം....റിച് ആയതിന്റെ ഒരു ജാടയും ഇല്ല... നമ്മൾ എല്ലാവരോടും പെട്ടന്ന് കൂട്ടായി... അങ്ങനെ ഞങ്ങൾ ഓരോന്ന് പറയുന്ന സമയത്താണ് ആരോ നിക്കാഹ് കഴിഞ്ഞു എന്ന് പറഞ്ഞത്.....അപ്പൊ തന്നെ അവർ എല്ലാവരും നമ്മളെയും കൂട്ടി കൊണ്ട് സ്റ്റേജിലേക് കൊണ്ടുപോയി....അവിടെ എത്തിയതും നമ്മളെ എല്ലാവരും ചെറുക്കന്റെ അപ്പുറത്ത് നിർത്തിച്ചു....

എന്നിട്ട് ആരോ പറഞ്ഞു മഹർ ഇട്ടോ എന്ന്.....അപ്പോതെന്നെ മഹർ ചാർത്തലും നമ്മൾ ചെക്കന്റെ മുഖതൊട്ട് നോക്കിയതും നമ്മൾ ഇപ്പൊ കാണുന്നത് സ്വപ്നം ആണോ എന്ന് വരെ തോന്നിപ്പോയി.... (തുടരും)

Share this story