QUEEN OF KALIPPAN: ഭാഗം 10

queen of kalippan

രചന: Devil Quinn

ഐഷുട്ടിയെ കുറെ തിരഞ്ഞു നടന്നിട്ടും അവളെ അവിടെ ഒന്നും കാണാനില്ല......പെട്ടന്നാണ് കയ്യിൽ എന്തോ തടഞ്ഞത് ഞമ്മൾ അപ്പോതന്നെ ഐഷുട്ടിയെ കെട്ടിപിടിച്ചു കിസ്സി,,,ഹിഹി ഞമ്മളോടാ അവളുടെ കളി.... എന്നൊക്കെ മനസ്സിൽ ആലോചിച്ച് കണ്ണിലെ ഷാൾ അഴിച്ചതും ഞമ്മളെ മുമ്പിലുള്ള ആളെ കണ്ട് കണ്ണു തള്ളി..... "ഓ മൈ കടവുളെ ആള് മാറിപ്പോഴാച്........." കണ്ണുതുറന്നപ്പോ കണ്ടത് ചെക്കന്റെ ചുണ്ടിൽ ഞമ്മളെ ചുണ്ട് ചേർന്ന് നിക്കുന്നതാണ്,,,,,,,ഞമ്മള് അപ്പോതന്നെ ആളിൽനിന്ന് മാറി നിന്നു ,,,എന്താ ഇപ്പൊ ഇവിടെ സംഭവിച്ചേ ,,,,,,ഒന്നും അങ്ങോട്ട് കത്തുന്നില്ല.... ഞമ്മള് മെല്ലെ ചെക്കന്റെ മുഖത്തേക്ക് നോക്കിയപ്പോ അവൻ എന്നെത്തന്നെ തുറിച്ചു നോക്കിനിൽക്കാണ് അൽ കെട്ടിയോൻ ജന്തു,,,, അപ്പൊ ഞാൻ കിസ്സിയത് ഇവനെയായിരുന്നോ,,,,എല്ലാം പോയാച്ചു ഇനി ഞമ്മള് എന്തോന്ന് ചെയ്യും ഗോഡ് ,,,അല്ലേലും ബുർജ് ഖലീഫ പോലെയുള്ള ഇതിനെ ഐഷുട്ടി ആണെന്ന് ആരേലും കരുതോ ,,,,എല്ലാം ആ കുട്ടിപിശാശ് കാരണാ ഇങ്ങനെയൊക്കെ ഉണ്ടായത് ,,,അവൾക്ക് വല്ല ആവിശ്യം ഉണ്ടായിരുന്നോ കണ്ണുകെട്ടി കളിക്കാൻ അതും പോരാഞ്ഞ് ഞമ്മളെ രണ്ടു മൂന്ന് കറക്കവും കറക്കി ,,,,അതോണ്ട് ഞമ്മക്ക് ചുറ്റുള്ളതൊന്നും കാണാൻ പറ്റിയിരുന്നില്ല അതോണ്ട് ഇപ്പൊ എന്തുണ്ടായി ഐഷുട്ടിയ എന്ന് വിജാരിച്ച് ആ കോന്തനെ പോയി കിസ്സി അതും ചുണ്ടില്,,,,,വെറുതെയല്ല ഉമ്മി പറയാറ് ഞമ്മക്ക് അന്തം കുന്തവുംഇല്ലാന്ന്,,,,,

അള്ളോഹ് ഞമ്മള് ഇനി എന്തോന്ന് ചെയ്യും,,,,,, അല്ലെകിൽ തന്നെ ഓരോ കാരണം പറഞ്ഞു കച്ചറക്ക് വരുന്ന ആളാണ് ,,,,,, "ഡി ,,,നീ എന്താ സ്വപ്നം വല്ലതും കാണാണോ നിന്നോടാ ചോദിക്കുന്നെ......??!!" ഞമ്മള് ഓരോന്ന് ചിന്തിച്ചു നിന്നപ്പോഴാ ചെക്കന്റെ ശബ്ദം കാതിലേക്ക് കേട്ടത്...... "എ,,,,,എന്ത....!!!!" " നീയപ്പോ ഈ ലോകത്തൊന്നുമല്ലേ,,,,,,നിന്നോടാ ചോദിച്ചേ നീ എന്തിനാ എന്നെ കിസ്സിയത്,,,, കിട്ടിയ ചാൻസ് മുതലാക്കല്ലേ നീ......????" "അയ്യട ,,,മുതലാക്കാൻ പറ്റിയ ആൾ നിങ്ങൾ ഇവിടെ യുള്ള കാര്യംതന്നെ എനിക്കറിയില്ല പിന്നെ എങ്ങനെ .....ഓ പറയുന്നത് കേട്ടാൽ തോന്നും ഞാൻ ഇവിടെ നിങ്ങളെ കിസ്സാൻ നോക്കി നിൽക്കാണെന്ന്,,,,നീ പോ മോനെ ദിനേശാ ഇത് ആൾ വേറെ......" അത്രയും പറഞ്ഞ് എന്നെയും കലിപ്പനെയും കണ്ണുമിഴിച്ചു നോക്കിനിക്കുന്ന ഐഷുനെയും കൂട്ടി ഞമ്മള് ഒരൊറ്റ ഓട്ടം ,,,,ഇല്ലെങ്കിൽ ചെക്കൻ ഞമ്മളെയിപ്പോ സൂപ്പ് ആക്കിയെനി......ചെക്കൻ പുറകിൽ നിന്ന് ഓരോന്ന് വിളിച്ചുകൂവുന്നുണ്ട് ഞമ്മള് അതൊന്നും മൈൻഡ് ചെയ്തില്ല....... ഞങ്ങളെ ഓട്ടം ചെന്ന് നിന്നത് കിച്ചേനിൽ ആയിരുന്നു അവിടെ നിന്ന് ഇതുവരെ പിടിച്ചു വെച്ച ശ്വോസമൊക്കെ പുറത്തേയ്ക്ക് വിട്ടു എന്നിട്ട് ടേബിളിലുള്ള ജഗ് എടുത്ത് അതിലെ വെള്ളം മുക്കാൽ ഭാഗവും കുടിച്ചുതീർത്തു....

ഹോ ഇപ്പഴാ സമധാനമായത്,,,, ഞമ്മള് തല ചെരിച്ചു ഐഷുട്ടിയെ നോക്കിയപ്പോ അവളുണ്ട് ഞമ്മളെ പോലെ വെള്ളം കുടിക്കുന്നു....ഞമ്മള് അവളെ അടുത്ത മുട്ടുകുത്തി ഇരുന്നു..... "ഐഷുട്ടി പേടിച്ചുപോയോ,,,,,,,," ഞമ്മള് ഇങ്ങനെ ചോദിച്ചപ്പോ അവൾ ആ എന്നും ഇല്ല എന്നും തല കുലുക്കി കാണിച്ചു..... "മോള് പേടിക്കണ്ടട്ടോ ഇതൊക്കെ വെറും അഭിനയമാണ്......." "അപ്പൊ ഇത്തുസേ അഭിനയം ഒക്കെ സിനിമയിലല്ലേ...... ഉമ്മി പറഞ്ഞിട്ടുണ്ടല്ലോ അഭിനയം ഒക്കെ സിനിമയിൽ ആണെന്ന് ......" യാ റബ്ബി ഈ കുട്ടിപിശാശിനോട് ഞാൻ എന്തു പറയും ,,,,എന്തെങ്കിലും ഒന്ന് പറഞ്ഞെ തീരു അല്ലെങ്കി അവൾ ദീദിനോട് റൂമിൽ നടന്നത് ഒക്കെ വള്ളിപുള്ളി വിടാതെ പറയും,,,,,, ഐറു തിങ്കി നോക്ക് അല്ലേൽ എല്ലാം കൈവിട്ട് പോവും ദീദി എങ്ങാനും ഇതെല്ലാം അറിഞ്ഞാൽ ,,,,,,ഓഹ് ചിന്തിക്കാന് കൂടി വയ്യ...... "മോളെ,,,,, ഇപ്പൊ നടന്നത് സിനിമയുടെ പ്രാക്ടിസ് ആയിരുന്നു ,,,, മോളേയും ഇനി ഇത്ത സിനിമയിൽ അഭിനയിക്കാൻ പടിപ്പിക്കണ്ട് .......പിന്നെ മോൾ ഇതൊന്നും ആരോടും പറയേണ്ട ഇത് ഞമ്മളെ സീക്രെട് ആണ്,,,,, ഉമ്മിനോട് പോലും പറയരുത് കേട്ടല്ലോ....." അവൾ അതിനൊന്ന് ചിരിച്ചുകൊണ്ട് അവിടെനിന്നും ഓടി പോയി,,,,,ഓ ഇവൾ ആയതുകൊണ്ട് കുഴപ്പല്ല വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ചിന്തിക്കാൻ കൂടി വയ്യ......

"എന്താ മോളെ നീ നിലത്തിരിക്കുന്നെ,,,,,,,!!!!" അമ്മച്ചി വന്നുകൊണ്ട് അങ്ങനെ പറഞ്ഞപ്പോ ഞമ്മള് അവിടെ നിന്നും എഴുന്നേറ്റ് ഏയ് ഒന്നുമില്ലെന്നും പറഞ്ഞു അമ്മച്ചിന്റെ കൂടെ രാത്രിക്കുള്ള ഫുഡ് ടേബിൾകൊണ്ടു വെക്കാൻ സഹായിച്ചു....... ഫുഡൊക്കെ കഴിച്ചു കഴിഞ്ഞതും എല്ലാവരും റൂമിലേക്ക് ചേക്കേറി..... ഞമ്മള് റൂമിൽ എത്തിയപ്പോ കലിപ്പനെ അവിടെയൊന്നും കാണുന്നില്ല ,,,,,ഞമ്മള് പിന്നെ അത് മൈൻഡ് ചെയ്യാൻ നിൽക്കാതെ ബാൽക്കണിയിലേക്കചെന്നു.... അവിടെ ചെന്നപ്പോ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു ഞമ്മള് അപ്പോതന്നെ കിളിക്കുട് പോലെയുള്ള ചുരൽ ഊഞ്ഞാലിലിരുന്ന് തണുത്ത കാറ്റിനെ വരവേറ്റി...... ഈ രാത്രിയിൽ പുറത്തെ കാഴ്ചകളൊക്കെ കാണാൻ എന്ത് ഭംഗിയാണെന്നറിയോ,,,,, ആകാശത്തിൽ പുഞ്ചിരിച്ചു നിൽക്കുന്ന അമ്പിളിമാമനേയും നക്ഷത്രങ്ങളെയും ഒരു അത്ഭുദത്തോടെ ഞാൻ നോക്കിക്കണ്ടു....... ഇവർക്കൊക്കെ എന്തു ഭാഗ്യമാണ്!!! എന്നും എപ്പോഴും ഇതുപോലെ ഈ മുഖത്തെ പുഞ്ചിരി മാഴിക്കാതെ ജീവിക്കാം..... പക്ഷെ എന്നെ പോലെയുള്ളവർക്കൊന്നും ആ ഭാഗ്യംകിട്ടിട്ടില്ല........ എന്തിനുവേണ്ടിയോ ആർക്ക് വേണ്ടിയോ ജീവിക്കുന്നു....ഞമ്മളെ സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും എല്ലാ സങ്കടവും ഉള്ളിലൊതുക്കി അവർക്കു വേണ്ടി ജീവിക്കുന്നു.....

വേണ്ട ,,,,ഇനി ഒന്നും ആലോചിച്ചു കരയേണ്ട അല്ലേലും വെറുതെ ഇരിക്കുമ്പോ മനസ്സമാധാനം കളയുന്ന ഒന്നാണ് ഓർമകൾ,,,,അതുകൊണ്ട് ഐറ നീ സ്ട്രോങ്ങായി നിൽക്കണം ഒരിക്കലും ഇതുപോലെ സില്ലി കാര്യത്തിനുപോലും കരയാൻ പാടില്ല അത് നിന്നെ കൂടുതൽ തളർതും സോ ബോൾഡ് ആയി നിൽക്കണം എങ്ങനെ എങ്കിലും ഇഷുനെ കൊണ്ട് എന്നെ ഇഷ്ടമാണെന്ന് പറയിപ്പിക്കണം കാരണം ഇന്ന് ഞമ്മള് അവനെ കിസ്സിയ സമയത്ത് അവന്റെ ഹെർട്ട്ബീറ്റ് നന്നായി കേട്ടിരുന്നു ,,,,അത് എന്തുകൊണ്ടാണെന്ന് അറിയില്ല പക്ഷെ ഒരു കാര്യം അറിയാം അവന്റെ മനസ്സിൽ ഞമ്മള് എവിടെയോ ഉണ്ടെന്ന് .........എന്തായാലും അവനെ കൊണ്ട് I love u പറയിപ്പിച്ചിട്ടെ എനിക്ക് ഇനി വിശ്രമമുള്ളൂ..... ഓരോന്ന് ആലോചിച്ച് അവിടെ ചന്ദ്രനെയും നോക്കി ഇരുന്നു,,, വീടിനു ചുറ്റും മരങ്ങൾ ആയതുകൊണ്ട് ac ന്റെ തണുപ്പൊന്നും ഒന്നുമല്ല .......ഞമ്മള് ഊഞ്ഞാലിലേക് ഒന്നുംകൂടി കയറി വലതു കാൽ അതിലേക്ക് കയറ്റി വീടിന്റെ അകത്തേക്ക് വരുന്ന തണുന്ന കാറ്റിനെ വരവേറ്റി..... സമയം അതിന്റെ വഴിക്കങ്ങനെ പോയിക്കൊണ്ടിരുന്നു,,,,,,,

ഏറെ നേരം കഴിഞ്ഞിട്ടും ഉറക്കം വരാതെ നിന്നപ്പോ ഞമ്മള് സമയം നോക്കാനുംവേണ്ടി ടോപ്പിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്തു ടൈം നോക്കിയപ്പോ പന്ത്രണ്ടു ആവാൻ ആയിട്ടുള്ളു..... ഇനിയും ഇവിടെ ഇരിക്കേണ്ട എന്നുവിജരിച്ചു ഊഞ്ഞാലിൽ നിന്നുമിറങ്ങി നേരെ റൂമിലേക്ക് വിട്ടൂ...... റൂമിലെത്തിയപ്പോ ചെക്കൻ അന്തസ്സായിട്ട് ബെഡിൽ കിടക്കുന്നുണ്ട്,,,,,, ഓനെ കണ്ടപ്പോ ഞമ്മള് ഓനെ കിസ്സിയതാണ് മനസ്സിലേക്ക്ക് വന്നത് ,,,,അത് ആലോചിച്ചിട്ട് ഞമ്മളെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു...... യാ റബ്ബി ഞമ്മക്ക് നാണമോ ,,,,,നോ നോ ഡോണ്ടു പാടില്ല.... ആദ്യം ചെക്കനെ മെരുക്കാൻ നോക്ക് എന്നിട്ട് മതി നാണമൊക്കെ.... ഞമ്മളെ പിന്നെ ഓൻ കിടക്കുന്ന സൈഡിന്റെ ഓപ്പോസിറ്റ് പോയി ഞമ്മളും കിടന്നുറങ്ങി....... ★★★★★★★★★★★★★★★ ഉപ്പ ഇല്ലാത്തതുകൊണ്ട് ഞമ്മള് ജോഗിംഗ് കഴിഞ്ഞു പെട്ടന്ന് വന്നു,,,,, ഇന്ന് ഓഫീസിലേക്ക് നേരത്തെ പോവണം കാരണം ടാസ്കിന്റെ ഇൻഫോർമേഷൻ കിട്ടിട്ടുണ്ടെന്ന് സിദ്ധു ഇന്നലെ വിളിച്ചു പറഞ്ഞായിരുന്നു....... അതിന്റെ ഭാഗമായി ഇന്ന് മീറ്റിംഗുണ്ട്....അവളോട് ഈ കാര്യം പറഞ്ഞിട്ടില്ല അതുകൊണ്ട് ഇന്ന് അവൾക്ക് നേരം വഴുകും,,, ഹി ഹി ഞമ്മള് ബ്രേക്ഫാസ്റ്റ് കഴിച്ചു റൂമിലേക്ക് പോയപ്പോ അവളുണ്ട് മാറ്റി ഒരുങ്ങി നിൽക്കുന്നു,,,,

,യാ റബ്ബി ഇവൾക്ക് അറിയാമായിരുന്നോ ഇന്ന് നേരത്തേ ഓഫീസിലേക്ക് പോവേണ്ട കാര്യം,,,, എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആയില്ലേ.......... "എന്താ ഭർത്തു അവിടെത്തന്നെ നിന്നു കളഞ്ഞത് ,,,,,,, ഇന്ന് നേരത്തെ ഓഫീസിലേക്ക് പോവുന്ന കാര്യം മറന്നു പോയോ......" അവൾ ഞമ്മളെ അടുത്തേയ്ക്ക് വന്നു കളിയാക്കികൊണ്ട് ഇങ്ങനെ ചോദിച്ചപ്പോ ഞമ്മളെ മനസ്സിൽ ഒറ്റ ചോദ്യം മാത്രമേ ഉണ്ടായിരുന്നൊള്ളു അവൾ ഇതെങ്ങനെ അറിഞ്ഞുയെന്ന്..... "എന്താ നിങ്ങൾ മിഴിച്ചു നോക്കിനിൽക്കുന്നെ,,,,,,, എങ്ങനെ ഇത് ഞാൻ അറിഞ്ഞു എന്നാണോ........... സോ സാഡ് നിങ്ങളെപോലെ തന്നെ എനിക്കും സിദ്ധു വിളിച്ചിരുന്നു നേരെത്തെ ഓഫീസിൽ എത്തണം എന്നു പറഞ്ഞ്,,,,, നിങ്ങൾ എന്നെ കൂട്ടാതെ ഒറ്റക്ക് പോവാമെന്ന ആശിച്ചു വന്നതായിരിക്കും പക്ഷെ എന്തു ചെയ്യാ എല്ലാതും ഫ്ലോപ്പ് ആയി പോയില്ലേ സാരല്ല അടുത്ത പ്രാവിശ്യം നോക്കാം ബി ട്രൈ മാൻ,,,,, ഇപ്പൊ മനസ്സിലായോ ഐറയെ നിങ്ങൾ മനസ്സിൽ കാണുന്നത് ഞാൻ മാനത്തുകാണും അതുകൊണ്ട് തൊള്ളപൊളിച്ചു നിൽക്കാതെ വേഗം റെഡി ആവാൻ നോക്ക്......." അത്രയും പറഞ്ഞു അവൾ ഒറ്റ പോക്ക്,,,, യാ റബ്ബി ഇവൾക്ക് ഇത്രക്കും തന്റേടമോ ,,,,ഇന്നലെ നീ എന്നെ കിസ്സിയത് ഇപ്പോഴും ഓർമയുണ്ട് ഇതിന്റെ ഒക്കെ തിരിച്ചടി ഞാൻ നാളെ നിനക്ക് ഞാൻ തരും,,,,,,,,നീ ആരോടാ കളിക്കുന്നതെന്ന് നിനക്ക് ശെരിക്കിനും അറിയില്ല *മിസ് ജെസ ഐറ * നിനക്കുള്ള പണി ഞാൻ എപ്പഴെ ഒരുക്കി കഴിഞ്ഞു......

Just wait and see അവർക്കുള്ള എട്ടിന്റെ പണിയും ആലോചിച്ചു ഞമ്മള് കുളിച്ചു റെഡി ആയി പാർക്കിങ്ങിലേക്ക് വിട്ടു..... കാറെടുത്ത് അവളെയും കൂട്ടി ഓഫീസിലേക്ക് വിട്ടു..... അവിടെ എത്തുന്നവരെ പെണ്ണ് ഓരോന്ന് പറഞ്ഞു ഞമ്മളെ മക്കാറാക്കി ഇതിനുള്ളതൊക്കെ ഞാൻ നിനക്ക് ഓഫീസിൽ എത്തിട്ട് തരാമെന്ന് മനസ്സിൽ മൊഴിഞ്ഞു ഓഫീസിലേക്ക് വിട്ടു....... ★★★★★★★★★★★★★★★ ഞമ്മള് രാവിലെ എഴുനേറ്റപ്പോ തന്നെയുണ്ട് സിദ്ധു ഇന്ന് നേരത്തെ ഓഫീസിലേക്ക് എത്തണം പറഞ്ഞ് വിളിച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോ ടാസ്കിന്റെ ഇൻഫോർമേഷൻ ലഭിച്ചിട്ടുണ്ട് അതിന്റെ ഭാഗമായി ഇന്ന് മീറ്റിംഗ് ഉണ്ടെന്നും പറഞ്ഞു അവൻ ഫോണ് കട്ട് ചെയ്തു...... ഞമ്മളെ കെട്ടിയോൻ ഇതൊക്കെ അറിയാമായിരിക്കും എന്നാലും അവൻ ഞമ്മളോട് ഇതൊന്നും പറഞ്ഞില്ലല്ലോ ,,,,സിദ്ധു വിളിച്ചില്ലായെങ്കിൽ,,,,, ഓ മൈ ഗോഡ് ഞമ്മള് എന്തു ചെയ്‌തിനി,,,,, ഞമ്മള് ചെക്കൻ ജോങിങ്ങിന് പോയി വരുന്നതിനു മുമ്പ് തന്നെ മാറ്റി നിന്നു....... ബാക്കി ഒക്കെ നിങ്ങൾ കണ്ടില്ലേ,,,,,,,,, ഓഫീസിലേക്ക് പോവുന്ന നേരത്ത് ഞമ്മളെ ചെക്കനെ മക്കാറാക്കി കൊണ്ടിരുന്നു ,,,,ഓൻക്ക ദേഷ്യം വന്നിട്ട് കൈയൊക്കെ ചുരുട്ടി ഇരിക്കാണ് എപ്പോയ പൊട്ടിത്തെറിക്ക എന്ന് പറയാൻ പറ്റില്ല അത്രക്കും ദേഷ്യമുണ്ട് ഓന്റെ മുഖത്ത് പക്ഷെ ഞമ്മളെ ഈ ഓല പാമ്പ് കണ്ട് പേടിക്കില്ല ....... ഓഫീസിൽ എത്തിയതും ഞമ്മള് കാറിൽ നിന്നുമിറങ്ങിയപ്പോ ഫോണിലേക്ക് ആരോ വിളിക്കുന്നു,,,,,

പോക്കറ്റിൽ നിന്ന് ഫോണെടുത്തു നോക്കിയപ്പോ സ്ക്രീനിൽ ഇളിച്ചു കൊണ്ടു നിൽക്കുന്നുണ്ടായിരുന്നു അൽ നൻപൻ ആലിയ........ ഞമ്മള് അപ്പോതന്നെ ഫോണെടുത്തു കയ്യിൽ തന്നെ വെച്ചു അതെന്തിനാ എന്നറിയോ ഇപ്പൊ അവളുടെ തെറി അഭിഷേകം ആയിരിക്കും അതുകൊണ്ട ഹി ഹി..... കുറച്ചു കഴിഞ്ഞപ്പോ പെണ്ണിന്റെ ഒച്ച ഒന്നും കേൾക്കുന്നില്ല അപ്പൊ മെല്ലെ ഫോൺ ചെവിയിൽ വെച്ചതും പെണ്ണ് കലാ പരിപാടി നിർത്തിട്ടില്ല.... "ഡീ ഇത് നിർത്തിട്ടില്ലെങ്കിൽ ഞാൻ ഇപ്പൊ ഫോൺ വെക്കുവേ,,,,,,," "നിർത്തില്ലെടി ഡോഗേ,,,, നിനകറിയില്ലേ നീയല്ലാതെ എനിക്ക് പറ്റില്ലെന്ന്,,,,പിന്നെന്താ നിനക്ക് ഒന്ന് ഇങ്ങോട്ട് വിളിച്ചാൽ ഇന്നേക്ക് മൂന്ന് ദിവസമായി നിന്നെ കണ്ടിട്ട്.... കാണേണ്ടത് പോട്ടെ നിനക്ക് ഒന്ന് ഇങ്ങോട്ട് വിളിക്ക്‌ എങ്കിൽ ചെയ്തൂടെ....." "സോറി മുത്തേ എനിക്ക് ഇവിടെ കുറച്ച് ബിസി ആയിരുന്നെടി അതും അല്ല ഞാനില്ല മാലിക് ഗ്രൂപ്പിലെ എംഡി ആണേടി അതോണ്ട് കുറച്ചു റെസ്പെക്ട ഒക്കെ വേണം ട്ടോ അല്ലാതെ നിന്റെ ഡോഗ് വിളി ഒന്നും ഇവിടെ പറ്റില്ല......" "സത്യമാണോ നീ ഇപ്പൊ പറഞ്ഞെ ,,

,നീ ശെരിക്കിനും അവിടുത്തെ എംഡി ആയോ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല......." "എടി കുരിപ്പേ ഞാൻ പിന്നെ വിളിക്കാം ഇപ്പൊ ഞാൻ ഓഫീസിലാണ് ഇന്ന് ഒരു അർജന്റ്‌ മീറ്റിങ്ങ് ഉണ്ട് അതു കഴിഞ്ഞിട്ട് ഞാൻ വിളിക്കാം....." "വിളിക്കണം .....നീ ഇനി ഇതും പറഞ്ഞ് മുങ്ങരുത്......" "ഇല്ലെടി മീറ്റിംഗ് കഴിഞ്ഞാൽ ഞാൻ അപ്പൊ നിനക്ക് വിളിക്കാം.... ok bye...." അതും പറഞ്ഞു ഒരു ഫ്ലയിങ് കിസ്സും കൊടുത്ത് ഞമ്മള് ഫോൺ കാട്ടാക്കി...... പാവം പെണ്ണിന് ഞാൻ ഇല്ലാതെ പറ്റുന്നുണ്ടാവില്ല.... ഞമ്മള് സമയം നോക്കിയപ്പോ കൃത്യം ഒമ്പൻതു ആവുന്നെയൊള്ളു,,,, ഒന്പതെ കാലിനാണ് മീറ്റിംഗ് സ്റ്റാർട്ട് ചെയ്യുക ഇനി വെറും കാൽ മിനിറ്റ് .....ഇപ്പൊ തന്നെ വഴുകി ..... അതും വിചാരിച്ചു ഞമ്മള് ഓഫീസിന്റെ ഉള്ളിലേക്ക് കയറിയതും അവിടെ നടക്കുന്ന കാര്യം കണ്ട് ഞമ്മളെ കണ്ണു തള്ളി........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story