QUEEN OF KALIPPAN: ഭാഗം 101

queen of kalippan

രചന: Devil Quinn

ഞങ്ങളെ മുന്നിലെ കാറിൽ സിദ്ധുവും അവന്റെ കൂടെ ഏതോ ഒരു പെണ്കുട്ടിയുമായിരുന്നു.. പെട്ടന്ന് കണ്ടപ്പോ അതൊരു ഷോക്കായിരുന്നു എനിക്ക്... അവളുടെ മുഖം ഷാൾ വെച്ചു മറച്ചത് കൊണ്ട് അവളെ വ്യക്തമായി കാണാൻ കഴിഞ്ഞില്ല 'എന്നാലും ആരായിരിക്കും അവൾ..?' എന്നൊരു ചോദ്യം ഉള്ളിൽ തത്തി കളിച്ചപ്പോ ഞാൻ തല ചെരിച്ചു ഇശുനെ നോക്കി "ഇശുച്ചാ,,നേരത്തെ പോയ ഒരു ബ്ലാക്ക്‌ കാറിൽ സിദ്ധു ആയിരുന്നു..." അവനോട് പറയുമ്പോഴും മനസ്സിൽ അതാരായിരിക്കും എന്ന ചിന്ത മാത്രമേ ഉള്ളതെങ്കിലും ഞാനവനോട് നിർവികാരത്തോടെ പറഞ്ഞത് കേട്ട് അവൻ ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ മാറ്റാതെ എന്നോട് ചോദിച്ചു "So what..?!" "അവന്റെ കൂടെ ഒരു പെണ്കുട്ടിയും ഉണ്ടായിരുന്നു.." എന്നു ഞാൻ അവനോട് പറഞ്ഞപ്പൊ അവന്റെ മുഖത്തൊരു ഞെട്ടൽ ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.. അതിനു പകരം അവൻ എന്നെയൊന്ന് നോക്കിയിട്ട് പുറത്തേക്ക് ഒക്കെ കണ്ണോടിച്ചു കൊണ്ട് മുന്നിലേക്ക് നോക്കി ഡ്രൈവ് ചെയ്തു "നീയെന്താ ഒന്നും പറയാത്തെ. നിനക്കറിയോ ആ പെണ്കുട്ടി ആരാണെന്ന്..?എന്റെ അറിവിൽ സിദ്ധുന് ഗേൾഫ്രണ്ട് ഒന്നും ഇല്ല.. പിന്നതാരാ..?" അവനൊന്നും മിണ്ടാത്തത് കൊണ്ട് ഞാനവനെ നോക്കി നെറ്റി ചുളിച്ചു ഇത് ചോദിച്ചപ്പോ അവൻ ചിരിച്ചു കൊണ്ട് എന്നെ നോക്കി

"അതാരാണെന്ന് എനിക്കെങ്ങനെ അറിയാനാ ഐറ..ഞാനാ പെണ്കുട്ടിയെ കണ്ടില്ലല്ലോ.." എന്നവൻ വളരെ കൂളായി പറയുന്നത് കേട്ട് എന്റെ കണ്ണ് മിഴിഞ്ഞെങ്കിലും ഒരു കണക്കിന് അവൻ പറഞ്ഞതും ശെരിയല്ലേ.. അവൻ ആ പെണ്ണിനെ കാണാതെ എങ്ങനെ അതാരാണെന്ന് പറയാനാ അതുകാരണം ഞാൻ സ്വയം തലക്കൊരു മേട്ടം കൊടുത്ത് അവനിൽ നിന്ന് ശ്രദ്ധ മാറ്റിയിട്ട് സീറ്റിലേക്ക് ചാരിയിരുന്നു പുറത്തേക്ക് നോക്കിയിരുന്നു..അപ്പോഴും അതാരായിരിക്കും എന്ന ചിന്തയെ ഉണ്ടായിരുന്നുള്ളു ഏറെ നേരത്തെ യാത്രക്കൊടുവിൽ വീട്ടിലെത്തിയതും സ്വന്തം വീട്ടിൽ എത്തിയ സന്തോഷത്തിൽ ഡോർ വലിച്ചു തുറന്ന് പുറത്തേക്കിറങ്ങിയിട്ട് ഡോർ അതേപോലെ വലിച്ചടച്ചു വീട്ടിലേക്ക് കയറി ചെന്നു "ആലി,, നീയൊന്ന് ഇങ്ങോട്ട് വന്നേ.." ഹാളിലേക്ക് കയറി ചെന്നപ്പോ തന്നെ കിച്ചനിൽ നിന്ന് മൂത്തമ്മാന്റെ ഒച്ചയാ കേട്ടത്.. ഞാൻ വരുന്നത് ആലി ഒഴിച്ചു ഇവിടെയുള്ളവർക്കൊന്നും അറിയത്തില്ല.. അതോണ്ട് അവരെയൊക്കെ ഒന്ന് ഞെട്ടിപ്പിക്കാം എന്നു വിചാരിച്ചു ഞാൻ കിച്ചനിലേക്ക്‌ തന്നെ ആദ്യം വെച്ചു പിടിച്ചു "എന്താണ് മൂത്തമ്മ ഇങ്ങൾ രാവിലെ തന്നെ ഇങ്ങനെ വിളിച്ചു കൂവുന്നെ..?" നെറ്റിയിലെ വിയർപ്പു കണങ്ങളെ ഇടതു കൈയിന്റെ പുറം ഭാഗം കൊണ്ട് തുടച്ചു മാറ്റി പാത്രങ്ങൾ ഓരോന്നായി കഴുകികൊണ്ട് നിക്കുന്ന മൂത്തമ്മാന്റെ അടുത്തേക്ക് ചെന്ന് ഇത് ചോദിച്ചപ്പോ മൂത്തമ്മ തിരിഞ്ഞു നോക്കാതെ തന്നെ എനിക്കതിന് മറുപടി നൽകി

"ആലി,, നീ ഐറൂന്റെ ശബ്ദം എടുത്ത് കളിക്കാൻ നിക്കാതെ അവിടെയൊക്കെ ഒന്ന് വൃത്തിയാക്കി ഇട്ടേ..രാവിലെ തുടങ്ങും അവളാ ഫോണിൽ കുത്തൽ..പണി കഴിഞ്ഞിട്ട് അതിൽ കുത്തിയാൽ പോരെ... വെറുതെ എന്റെ വായിലുള്ളത് കേൾക്കാൻ നിക്കാതെ പോയി വൃത്തിയാക്കാൻ നോക്കടി...അവൾ ഐറൂന്റെ ശബ്ദം എടുത്ത് ഇറങ്ങേക്കുവാ.. എനിക്കൊന്നും അറിയില്ലാന്നാ വിചാരം..." ഞാൻ ആലിയാണെന്ന് വിചാരിച്ചു മൂത്തമ്മ പാത്രം കഴുകുന്നിടെ ഉറിഞ്ഞു തുള്ളി പറയുന്നത് കേട്ടിട്ട് ഉള്ളിലുള്ള ചിരി കടിച്ചു പിടിച്ചോണ്ട് നിക്കുന്നിടെയാണ് മൂത്തമ്മ അവസാന പാത്രവും കഴുകി എന്റെ നേർക്ക് തിരിഞ്ഞത് "ഐറു..." പെട്ടന്ന് എന്നെയിവിടെ തീരെ പ്രതീക്ഷിക്കാത്തത് കൊണ്ട് മൂത്തമ്മ ഒരത്ഭുതത്തോടെ ഇങ്ങനെ വിളിച്ചതും ഞാനതിന് മുപ്പത്തിനാലും പല്ലും കാട്ടി തലയാട്ടി ഒന്ന് ഇളിച്ചു കൊടുത്തു "അപ്പൊ.. നീ തന്നെ ആയിരുന്നോ.. നേരത്തെ .." ഒരു തരം മന്തപ്പിൽ മൂത്തമ്മ മുറിച്ചു മുറിച്ചു ഇങ്ങനെ ചോദിച്ചപ്പോ ഞാൻ അതേ എന്ന മട്ടിൽ തലയാട്ടി "ഹാ,, ഞാൻ തന്നെയായിരുന്നു..ഞങ്ങളിപ്പോ കയറി വരുന്ന നേരത്താണ് മൂത്തമ്മ ആലിനെ വിളിക്കുന്നത് കണ്ടത്.. അപ്പൊ നേരെ ഇങ്ങളെ അടുത്തേക്ക് വന്നു..അല്ല ,,ബാക്കി ഉള്ളവരൊക്കെ എവിടെ..?"

"അവരൊക്കെ അപ്പുറത്തുള്ള സൈനുത്താന്റെ വീട്ടിലേക്ക് പോയേക്കുവാ.. അവിടെയിന്ന് പാൽ കാച്ചാൽ ആയിരുന്നു.. അപ്പൊ രാവിലെ ഇവിടെയുള്ളവരെയൊക്കെ അങ്ങോട്ട് വിളിച്ചിരുന്നു.." കഴുകി വെച്ച പാത്രങ്ങൾ അതാത് സ്ഥലത്തു വെക്കുന്നിടെ മൂത്തമ്മ പറഞ്ഞത് കേട്ട് ഞാൻ ഓ എന്നു നീട്ടി മൂളിയിട്ട് കിച്ചനിലൂടെ പുറത്തേക്ക് ഇറങ്ങി "അപ്പൊ ഇങ്ങളും ആലിയും പോയില്ലേ..?!" പുറത്തേക്ക് ഒക്കെ കണ്ണോടിച്ചു അകത്തേക്ക് തന്നെ വന്ന് ഞാനിത് ചോദിച്ചപ്പോഴേക്കും മൂത്തമ്മ ഞങ്ങൾക്ക് വേണ്ടി മിക്സിയിൽ ജ്യൂസ് അടിക്കാൻ തുടങ്ങിയിരുന്നു "ഞങ്ങളിപ്പോ പോയി വന്നിട്ടൊള്ളു..നിന്റെ മൂത്തപ്പാക്ക് ഇന്ന് എങ്ങോട്ടോ പോവാൻ ഉണ്ടെന് പറഞ്ഞപ്പോ വേഗം അവിടുന്ന് ഇങ്ങോട്ട് വന്നതാ..നീ അവിടെ പോയിരിക്ക്.. ഞാൻ ജ്യൂസ് കൊണ്ടെന്നു തരാം..." ഷെൽഫിൽ നിന്ന് രണ്ടു ഗ്ലാസെടുത്ത് അടിച്ച ജ്യൂസ് ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊണ്ട് മൂത്തമ്മ പറഞ്ഞപ്പോ ഞാൻ ആലിയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞിട്ട് കിച്ചനിൽ നിന്നും ഇറങ്ങി ഹാളിലേക്ക് നടന്നപ്പോ ഇശുനെ അവിടെയൊന്നും കാണാനില്ലാത്തത് കൊണ്ട് ഞാൻ സിറ്റൗട്ടിലേക്ക് ചെന്നപ്പോ അവൻ പുറത്തു നിന്ന് ആരോടോ ഫോണിൽ അർജന്റായി സംസാരിക്കുന്നതാ കണ്ടത് അവനെ പോയി ഡിസ്റ്റർബ് ചെയ്യേണ്ട എന്നു വിചാരിച്ചു ഞാൻ തിരിച്ചു ഹാളിലേക്ക് തന്നെ പോയി മുകളിലേക്ക് കയറാൻ നിക്കുമ്പോഴാ ഉമ്മച്ചി ഹാളിലേക്ക് കയറി വരുന്നത് കണ്ടത് "ഐറു,, നീ എപ്പോഴാ വന്നേ..?"

പെട്ടന്ന് എന്നെ കണ്ട ഷോക്കിലും അതിലുപരി സന്തോഷത്തോടെയും എന്റെ അടുത്തേക്ക് വന്ന് ഉമ്മച്ചി ഇത് ചോദിച്ചപ്പോ ഞാൻ ചെറു പുഞ്ചിരിയോടെ ഇപ്പൊ വന്നതാണെന്ന് പറഞ്ഞു "എന്നിട്ട് ഇശു എവിടെ.. ?" എന്നു ഉമ്മച്ചി ചോദിച്ചു കഴിയും മുമ്പെ ഇശു കാൾ കട്ടാക്കി ഹാളിലേക്ക് വന്നതും മൂത്തമ്മ ഞങ്ങൾക്കുള്ള ജ്യൂസ് കൊണ്ടു വന്നു തന്നു "വരുന്ന കാര്യം നിങ്ങൾക്ക് നേരത്തെ പറഞ്ഞുടായിരുന്നോ..?" ഞാനും ഇശും സോഫയിൽ ഇരുന്ന് ജ്യൂസ് കുടിക്കുന്നിടെ ഉമ്മച്ചി ചോദിച്ചപ്പോ എന്റെ കണ്ണ് സ്റ്റയർ ഇറങ്ങി വരുന്ന ആലിയിലേക്ക് ആയിരുന്നു... അവളെന്നെ കണ്ടപ്പോ വളിച്ച ഒരു ഇളി ഇളിച്ചു തന്നതും അവളെയൊന്നു നോക്കിയിട്ട് ഞാൻ ഉമ്മച്ചിനെ നോക്കി "അതു ഉമ്മച്ചി,, ഞങ്ങളിപ്പോ വന്നത് നാളെ ലാമിത്താന്റെ വയർ കാണൽ ചടങ്ങുണ്ട്.. അതിന് നിങ്ങളെയൊക്കെ വിളിക്കാനാ വന്നത്..." ആലിയുടെ കാര്യം ഇപ്പൊ തന്നെ പറയേണ്ട എന്നു വിചാരിച്ചു ഞാനിങ്ങനെ പറഞ്ഞ് ആലിയെ നോക്കിയപ്പോ അവൾ നിഷ്‌കു പോലെ എന്നെ നോക്കി നിൽക്കുവായിരുന്നു...അന്നേരം ഉപ്പച്ചി ഹാളിലേക്ക് വന്ന് എന്നോടും ഇശുനോടും എപ്പോഴാ വന്നതൊക്കെ ചോദിച്ചപ്പോ ഇശു അതിനൊക്കെ മറുപടി കൊടുത്ത് ഇരിക്കുന്നത് കണ്ട് ഞാൻ ഉമ്മച്ചിനെ നോക്കി "ഞാൻ ഉമ്മൂമാനെ കണ്ടിട്ട് വരാം.." എന്നു പറഞ്ഞു ജ്യൂസ് കുടിച്ച ഗ്ലാസ് ടേബിളിൽ വെച്ചിട്ട് ഞാൻ ഉമ്മൂമാന്റെ റൂമിലേക്ക് പോയി "ഉമ്മൂമ..."

എപ്പോഴെത്തേയും പോലെ സ്വലാത്ത് മാലയും പിടിച്ചു ബെഡിൽ ചാരിയിരുന്നു സ്വലാത്ത് ചൊല്ലി ഇരിക്കുന്ന ഉമ്മൂമാന്റെ അടുത്തു പോയി പതിഞ്ഞ സ്വരത്തിൽ ഇങ്ങനെ വിളിച്ചപ്പോ ഉമ്മൂമ എന്റെ നേർക്ക് നോക്കി "ഹാളിൽ നിന്ന് നിന്റെ സൗണ്ട് കേട്ടപ്പോ നീ വന്നെന്ന് മനസ്സിലായി.. ന്റെ കുട്ടിക്ക് സുഖല്ലേ.. എന്തെക്കെയുണ്ട് വിശേഷം.." എന്റെ കൈയിൽ പിടിച്ചിട്ട് വാത്സല്യത്തോടെ പറഞ്ഞത് കേട്ട് ഞാൻ ഉമ്മൂമന്റെ തൊട്ടടുത്ത് ചെന്നിരുന്നു "സുഖാണ് ഉമ്മൂമ.. ഇങ്ങൾക്കിപ്പോ വേറെ കുഴപ്പൊന്നും ഇല്ലല്ലോ.. മരുന്നൊക്കെ കഴിക്കുന്നില്ലേ.." "അൽഹംദുലില്ലാഹ്,, ഒരു കുഴപ്പവും ഇല്ല..." എന്നു ഉമ്മൂമ പറഞ്ഞതും ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി.. പിന്നീട് ഞങ്ങൾ കുറെ കാര്യം പറഞ്ഞിരിക്കുമ്പോഴാ ആലിന്റെ കാര്യം ഓർമ വന്നത് അതോണ്ട് ഞാൻ ഉമ്മൂമനോട് ഇപ്പൊ വരാമെന്ന് പറഞ്ഞു ഹാളിലേക്ക് പോയപ്പോ ആലിയുണ്ട് എനിക്ക് ഇളിച്ചു തന്ന് എൻ്റെയടുത്തേക്ക് വരുന്നു "ഐറുമ്മാ.." "അതികം പറഞ്ഞ് ഓവറാക്കേണ്ട ..ഞാൻ പറയാനുള്ളത് പറഞ്ഞോണ്ട്.." അവളുടെ പുരാണം റോഷനേക്കാൾ ഏറെ ആകുമെന്ന് അറിയുന്നോണ്ട് ഞാനിങ്ങനെ പറഞ്ഞ് അവളെ നോക്കിയപ്പോ പെണ്ണ് ഇഞ്ചി കടിച്ച പോലെ ഒന്ന് ഇളിച്ചു തന്നതും ഞാൻ കിച്ചനിലേക്ക് നടന്നു... അപ്പൊ അവിടെ ഉമ്മച്ചി ഞങ്ങൾക്ക് വേണ്ടി എന്തോ സ്‌പെഷ്യൽ ഡിഷ്‌ ഉണ്ടാകുന്നത് കണ്ട് ഞാൻ സ്ലാബിൾ കയറി ഇരുന്ന് ഡിഷിന്റെ സ്‌മെൽ മൂക്കിലേക്ക് വലിച്ചു കയറ്റിയിട്ട് ഉമ്മച്ചിനെ ഇടകണ്ണിട്ട് നോക്കി "ഉമ്മച്ചി,,ആലിക്കു കല്യാണാലോചന ഒക്കെ വരുന്നുണ്ടോ..?" എവിടുന്ന് തുടങ്ങുമെന്ന് ഒരു അന്തവും ഇല്ലാഞ്ഞിട്ട് ഒരു തുടക്കം എന്നോണം ഞാനിങ്ങനെ ചോദിച്ചപ്പോ ഉമ്മച്ചി കുക്ക് ചെയ്യുന്നിടെ എന്നൊന്ന് നോക്കിയിട്ട് വീണ്ടും കുക്കിൽ ശ്രദ്ധ ചൊലുത്തി "എന്താണിപ്പോ എന്നുല്ലാത്തൊരു കല്ല്യാണം പറച്ചിൽ..!!" "ഇങ്ങളിപ്പോ ഇത് പറ,,

അവൾക്ക് കല്യാണം നോക്കുന്നുണ്ടോ...?" "ഒരു ആലോചന വന്നിട്ടുണ്ട്.. അവളുടെ തീരുമാനം എന്താണെന്ന് അറിഞ്ഞാൽ അതു ഉറപ്പിക്കാം എന്നാണ് വിചാരിക്കുന്നെ.. നല്ല കുടുംബമാണ്.. നമ്മക്ക് എന്തുകൊണ്ടും യോജിച്ച കുടുംബം..." എന്നു ഉമ്മച്ചി നല്ല ആത്മവിശ്വാസത്തിൽ പറയുന്നത് കേട്ട് ഇനിയിപ്പോ എന്താ പറയാ എന്നു ചിന്തിച്ചു നിക്കുമ്പോഴാ ആലി ഹാളിൽ നിന്ന് ഞങ്ങളെ വീക്ഷിക്കുന്നത് കണ്ടത് ..അതിനാൽ ഞാൻ അവളെ നോക്കി ഇനി എന്തു ചെയ്യും എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോ അവൾ കൈ വിരലുകൾ പൊട്ടിച്ചു കൊണ്ട് എന്തെങ്കിലും പറ എന്നു പറഞ്ഞതും ഞാനൊരു ദീർഘ ശ്വാസം എടുത്തു വിട്ട് റോഷന്റെ കാര്യം പറയാമെന്ന് വിചാരിച്ചു ഉമ്മച്ചിനെ നോക്കി "ഉമ്മച്ചി,, ആലിയക്കു വേണ്ടി റോഷനെ ആലോജിച്ചാലോ..?അവനും പെണ്ണ് അന്വേഷിക്കുന്നുണ്ട്..അപ്പൊ എന്തുകൊണ്ടും ആലിക്കു റോഷനെ നോക്കിക്കൂടെ.. അവർ നല്ല മാച്ചും ഇല്ലേ..." ഞാൻ കുറച്ചു എരിവും പുളിയുമൊക്കെ ചേർത്തു പറഞ്ഞു ഉമ്മച്ചിനെ നോക്കിയപ്പോ എന്റെ ചോദ്യത്തിന് മറുപടി തന്നത് പുറത്തു നിന്ന് കിച്ചനിലേക്ക് വന്ന മൂത്തമ്മയാണ് "അവർ നല്ല മാച്ച് ഒക്കെയാണ് പക്ഷെ ഇപ്പൊ ഒരു കൂട്ടര് വന്നിട്ടില്ലേ...അവരോടിനി എന്താ പറയാ.. അതോണ്ട് ആ ചെക്കൻ അവളെ കണ്ടു പൊക്കോട്ടെ... അതിനു ശേഷം റോഷന്റെ കാര്യം നോക്കാം..." എന്നു മൂത്തമ്മ പറഞ്ഞപ്പോ ഞാൻ മനസ്സില്ലാ മനസ്സോടെ ഒന്ന് മൂളി കൊടുത്തു ആലിനെ നോക്കിയപ്പോ അവളുടെ മുഖം ഡള്ളായി കിടക്കുന്നതാ കണ്ടത്..

അതു കാരണം ഞാൻ പതിയെ കണ്ണു ചിമ്മി തുറന്നു കാണിച്ചു കൊടുത്തപ്പോ അവളൊരു പുഞ്ചിരി സമ്മനിച്ചു അവിടുന്ന് പോയി അവൾക്ക് നല്ല സങ്കടം വന്നിട്ടുണ്ട്.. ഹാ.. നാളെ എന്തായാലും എല്ലാവരും വില്ലയിലേക്ക് വരുമ്പോ അവിടുന്ന് ചില കാര്യങ്ങളൊക്കെ പറയാമെന്ന് കണക്കു കൂട്ടിയിട്ട് ഞാൻ ഉമ്മച്ചി കുക്ക് ചെയ്യുന്നതൊക്കെ നോക്കിയിട്ട് മൂത്തമ്മാനോടും ഉമ്മച്ചിനോടും ഓരോന്ന് പറഞ്ഞിരുന്നു അങ്ങനെ ഉച്ച ആയപ്പോ നല്ല അസ്സൽ ധം ബിരിയാണിയും കഴിച്ചു വെറുതെ ആവിയിട്ട് സോഫയിൽ ഇരിക്കുമ്പോഴാ ഇശു just one minute എന്നു പറഞ്ഞു പുറത്തേക്ക് പോയത്..ഞാനത് നോക്കിയിട്ട് ഫോണിൽ കുത്തി കളിച്ചിരുന്നു 🌸💜🌸 "സ്റ്റിഫ് ...അവൻക്ക് വല്ല ചൈഞ്ചും ഉണ്ടോ..?" കാൾ അറ്റൻഡ് ചെയ്ത ഉടനെ തന്നെ ഞാനിത് ചോദിച്ചപ്പോ മറു തലക്കൽ നിന്ന് പോസിറ്റീവ് ഉത്തരം തന്നെയായിരുന്നു എനിക്ക് കിട്ടിയത് "Yes sir,,മശ്ഹൂദ് ആലിം കണ്ണു തുറന്നിട്ടുണ്ട്..." ജീവച്ഛവം പോലെ വെന്റിലേറ്ററിൽ കിടക്കുന്നവൻ കണ്ണു തുറന്നിട്ടുണ്ട് എന്നു കേട്ടപ്പോ എന്റെ ചുണ്ടിലൊരു പുച്ഛ ചിരി വിരിഞ്ഞു... അവൻ കണ്ണു തുറക്കാൻ വേണ്ടി തന്നെയാണ് ഞാനിത്രയും ദിവസം കാത്തു നിന്നതും "അവനോടിപ്പോ കൂടുതലൊന്നും ചോദിക്കേണ്ട... ചോദിച്ചാലും അവന്റെ വായിൽ നിന്ന് ഒന്നും കിട്ടില്ല..സോ ഞാനങ്ങോട്ട് വരുമ്പോ ചോദിക്കേണ്ട രീതിയിൽ ഞാൻ തന്നെ ചോദിച്ചോണ്ട്.. അതുവരെ അവന്റെ മേലിൽ യഥാ സമയവും ഒരു കണ്ണു വേണം...അവിടുത്തെ cctv എപ്പോഴും ചെക്ക് ചെയ്യണം.."

ഉള്ളിലിപ്പോഴും ആളി കത്തുന്ന ദേഷ്യം കാരണം ഞാൻ ചില കാര്യങ്ങളൊക്കെ മനസ്സിൽ കണ്ടിട്ട് സ്റ്റിഫനോട് ഇത് പറഞ്ഞു ഫോണ് കട്ട് ചെയ്തു 'നിന്റെ വായിൽ നിന്ന് കേൾക്കേണ്ട കാര്യം നീയൊരു കാരണവശാലും പറയില്ലെന്ന് എനിക്കറിയാ.. പക്ഷെ അതറിയേണ്ടത് എന്റെ ആവിശ്യമായതു കൊണ്ട് നിന്നിൽ നിന്നു തന്നെ ഞാനത് അറിയും..അറിഞ്ഞിരിക്കും' ഞരമ്പുകൾ പിടയും വിധം മുഷ്ട്ടി ചുരുട്ടി പല്ലിറുമ്പി ദേഷ്യത്തോടെ മനസ്സിൽ തെളിഞ്ഞു നിക്കുന്ന മശ്ഹൂദിനെ ഓർത്തു നിക്കുമ്പോഴാ പെട്ടന്ന് എന്റെ തോളിൽ ഒരു കൈ വന്നു സ്പർശിച്ചത്...അത് നോക്കാതെ തന്നെ ഐറ ആകുമെന്ന് അറിയുന്നോണ്ട് ഞാൻ കണ്ണടച്ചു കൂളായി കൊണ്ട് ഐറയെ തിരിഞ്ഞു നോക്കി "പോവാം.." എന്നവൾ തലകുലുക്കി കൊണ്ട് ചോദിച്ചപ്പോ ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവളെയും കൂട്ടി അകത്തേക്ക് ചെന്ന് അവരെയൊക്കെ നാളേക്ക് വില്ലയിലേക്ക് ക്ഷണിച്ചു അവരോട് യാത്ര പറഞ്ഞു കാറിലേക്ക് കയറി ഇരുന്നു ഡ്രൈവ് ചെയ്യുന്നിടെ ഐറ പാട്ട് കേട്ട് അതിന്റെ കൂടെ ഏറ്റു പാടുന്നതൊക്കെ കണ്ട് ഞാൻ ചിരിച്ചോണ്ട് അവളെയൊന്ന് നോക്കിയിട്ട് മുന്നിലേക്ക് നോക്കി ഡ്രൈവ് ചെയ്തു വൈകുന്നേരം ആയപ്പോഴേക്കും ഞങ്ങൾ വില്ലയിൽ എത്തിയതും ഞാനും അവളും കാറിൽ നിന്നും ഇറങ്ങി വില്ലയുടെ അകത്തേക്ക് കയറാൻ നിക്കുമ്പോഴാ ഞങ്ങളുടെ അടുത്തേക്ക് ഉമ്മി വന്നിട്ട് ഐറയേയും കൊണ്ട് ഉള്ളിലേക്ക് കയറി പോയത് 🌸💜🌸

"എന്താ ഉമ്മി..?" വില്ലയുടെ അകത്തേക്ക് കയറാൻ നിന്നപ്പോഴേക്കും ഉമ്മിയെന്റെ കൈ പിടിച്ചു ഉള്ളിലേക്ക് കയറുന്നത് കണ്ട് കാര്യം പിടി കിട്ടാതെ ഞാൻ ഉമ്മിനെ തന്നെ ഉറ്റുനോക്കി കൊണ്ട് ഇത് ചോദിച്ചപ്പോ ഉമ്മി എനിക്കൊന്ന് ചിരിച്ചു തന്നിട്ട് ലാമിത്താന്റെ റൂമിലേക്ക് കൊണ്ടു പോയി ലാമിത്തന്റെ റൂമിൽ എത്തിയപ്പോ ദീദിയും ലാമിത്തയും ഐഷുവും വട്ടമേശ സമ്മേളനം പോലെ ബെഡിൽ ഇരിക്കുന്നത് കണ്ട് ഞാൻ കാര്യം അറിയാതെ അവരെയൊക്കെ മാറി മാറി നോക്കി "ഐറു,,ഞാൻ പറയുന്ന കാര്യം നീ ശ്രദ്ധിച്ചു കേൾക്കണം.." എന്റെ മാറി മാറിയുള്ള നോട്ടം കണ്ടിട്ട് ഉമ്മി തന്നെ തുടക്കം കുറിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞപ്പോ ഞാൻ എന്താണെന്ന മട്ടിൽ ഉമ്മിനെ തന്നെ ഉറ്റുനോക്കി നിന്നു "നാളെ ലാമിയുടെ baby shower ceremony ആണെന്ന് നിനക്കറിയാലോ..." ഉമ്മി ചോദിച്ചതിന് മറുപടി എന്നോണം ഞാൻ ഹാ എന്നു പറഞ്ഞു തലയാട്ടി കൊടുത്തതും ഉമ്മി ബാക്കി പറയാൻ തുടങ്ങി "നമ്മളുടെ മാലിക് തറവാട്ടിൽ പണ്ടു മുതലെയുള്ള ചടങ്ങാണ് ബേബി ഷവർ സെറിമണി ചടങ്ങിന്റെ തലേ ദിവസം വൈകുന്നേരം മുതൽ പിറ്റേന്ന് വൈകുന്നേരം വരെ ഭാര്യയുടെ മുഖം ഭർത്താവ് കാണാൻ പാടില്ല എന്നുള്ളത് അതായത് ഇന്ന് വൈകുന്നേരം മുതൽ നാളെ വൈകുന്നേരം വരെ ഈ വില്ലയിൽ നിൽക്കുന്ന ഏതൊരു ഭാര്യയുടെയും മുഖം ഭർത്താവ് കാണാൻ പാടില്ല.. നമ്മുടെ തറവാട് പണ്ട് മുതലേ തുടർന്നു വരുന്ന ചടങ്ങാണ് ഇത്.. നോർത്ത് ഇന്ത്യൻ ബൈസിലാണ് ഈ ചടങ്ങുള്ളത്..ഈ ചടങ്ങ് കൊണ്ട് ഭാര്യയുടെയും ഭർത്താവിന്റെയും സ്നേഹം ഇരട്ടിയായി വർധിക്കുമെന്നൊക്കെ പഴമക്കാർ പറയുന്നുണ്ട്...

ഉമ്മൂമാന്റെ ഉപ്പ നോർത്തൻ ഇന്ത്യ ആയത് കൊണ്ടാണ് നമ്മുടെ തറവാട്ടിൽ ഇങ്ങനെയുള്ള ഒരു ചടങ്ങ് വന്നത്..അതുകൊണ്ട് ആരും ഈ ചടങ്ങ് തെറ്റിക്കാൻ പാടില്ല.. ഭർത്താക്കന്മാരിൽ നിന്ന് കുറച്ചു എന്നല്ല കൂടുതൽ ഡിസ്റ്റൻസ് തന്നെ കീപ് ചെയ്യുക.. പിന്നെ ഒരിക്കലും അവർ നമ്മുടെ മുഖം കാണാൻ ഇടയാകരുത്..അവരെ കാണുമ്പോ ഷാൾ വെച്ചു മുഖം മറച്ചാൽ മതി..." നീണ്ട എസ്പ്ലനാഷനോട് കൂടിയുള്ള ഉമ്മിയുടെ സംസാരം കേട്ട് എന്റെ കിളികൾ ഏത് വഴിയിലൂടെയാണ് കൂടും കൊണ്ട് പോയതെന്ന് എനിക്കൊരു പിടിയുമില്ല ചുരുക്കി പറഞ്ഞാൽ ഒരു ദിവസം മുഴുവൻ സ്വന്തം കെട്ടിയോന്റെ മുഖം കാണാൻ പറ്റില്ലെന്ന്..ഒരു നിമിഷം പോലും കാണാതിരിക്കാൻ പറ്റാത്ത എന്റെ ഉമ്മച്ചന്റെ മുഖം ഒരു ദിവസം മുഴുവൻ കാണാൻ പറ്റില്ല എന്ന് പറയുമ്പോ എന്റെ സങ്കടം എത്രത്തോളം ഉണ്ടായിരിക്കും..ഇതു കേൾക്കുമ്പോ നമ്മളെ ഉമ്മച്ചന്റെ അവസ്ഥ എങ്ങനെയായിരിക്കും..ഓ ബല്ലാത്ത അവിലും കഞ്ഞി തന്നെ.. ഇതു കൊണ്ടായിരിക്കും വില്ലയിലേക്ക് വന്നപ്പോ തന്നെ ഉമ്മി എന്നെ പിടിച്ചു ഇങ്ങോട്ട് കൊണ്ടു വന്നത് എന്തായാലും വരുന്നിടത്ത് വെച്ചു കാണാമെന്ന് ചിന്തിച്ചു ഞാൻ ദീദിനെയും ലാമിത്തനെയും നോക്കിയപ്പോ അവരുണ്ട് എന്നെ നോക്കി ഇളിക്കുന്നു.. അതിലൊരു കളിയാക്കി ഇളിയില്ലേ..? ഇല്ലേയെന്നല്ല.. ഉണ്ട്.. അവർക്കറിയ എനിക്ക് ഇശുനെ കാണാതെ സ്വസ്ഥായിട്ട് ഇരിക്കാൻ പറ്റില്ലെന്ന്.. ആരോട് പറയും ഞാനിതൊക്കെ അവരെ രണ്ടാളെയും നോക്കി പുച്ഛിച്ചു കൊണ്ട് ഞാൻ റൂമിൽ നിന്നു

ഇറങ്ങി ഹാളിൽ എല്ലായിടത്തും ഒന്ന് കണ്ണോടിച്ചു നോക്കി...ഇശു അവിടെയൊന്നുമില്ലെന്ന് ഉറപ്പു വരുത്തി ഹാളിലേക്ക് ഇറങ്ങിയിട്ട് നാളെത്തേക്ക് വേണ്ടി വില്ല അറൈഞ്ച് ചെയ്യാൻ വന്ന ഡെക്കറേഷൻകാരെ ഒക്കെ കണ്ണോടിച്ചു പോകയാണ് പെട്ടന്ന് ആരോ എന്റെ മുന്നിൽ വന്നു നിന്നത് "എന്തായി പോയ കാര്യം...?" പെട്ടന്ന് മുന്നിലേക്ക് ചാടിയത് കൊണ്ട് എന്റെ ഉള്ളിലൂടെ ഒരാളലങ് പോയി..ഇശു ആണെന്ന് വിചാരിച്ചാണ് ആളൽ പോയതെങ്കിലും മുന്നിൽ നിന്ന് ഇളിച്ചു നിക്കുന്ന റോഷനെ കണ്ട് ഞാൻ നെഞ്ചിൽ കൈ വെച്ച് ഒന്ന് നെടുവീർപ്പിട്ടു ഭർത്താവിന് മാത്രമേ നമ്മളെ കാണാൻ പറ്റാത്തതൊള്ളു ബാക്കി എല്ലാ പുരുഷന്മാര്‍ക്കും നമ്മളെ കാണാം എന്ന വ്യവസ്ഥ ഉള്ളതുകൊണ്ട് ഞാൻ റോഷനെയും കൊണ്ട് സൈഡിലുള്ള സോഫയിൽ ചെന്നിരുന്ന് വീട്ടിൽ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു അതൊക്കെ കേട്ട് കഴിഞ്ഞപ്പോ ആലി ഡള്ളായ പോലെ അവനും ഡള്ളായെങ്കിലും 'നാളെക്കുള്ള കുറച്ചു പ്ലാൻസ് എന്റെ മനസ്സിലുണ്ട്' എന്നു ഞാൻ ചിലതൊക്കെ തീരുമാനിച്ചു പറഞ്ഞപ്പോ അവൻ അതിനൊന്ന് മൂളി തന്നു "Chill mahn..." അവന്റെ മൂഡ് ഓഫ് ഒന്ന് മാറ്റാൻ വേണ്ടി ഞാൻ ചിരിച്ചു കൊണ്ട് അവന്റെ കയ്യിലൊരു തല്ല് വെച്ചു കൊടുത്തു പറഞ്ഞതും അവൻ ചിരിച്ചു കൊണ്ട് എന്നെ നോക്കി " ഒരു ദിവസം നീണ്ടു കിടക്കുന്ന ചടങ്ങ് കാരണം ഇന്ന് നിങ്ങളെ റൊമാൻസ് നടക്കില്ലല്ലോ..." എന്നവൻ പറഞ്ഞ് അടക്കി പിടിച്ചു ചിരിക്കുന്നത് കണ്ടപ്പോഴാ ഞാനും അക്കാര്യം ഓർത്തത്..

ഡേ ബൈ ഡേ കിട്ടുന്ന അണ്ലിമിറ്റഡ് കിസ്സ് ഈ ചടങ്ങ് കാരണം ഹുദാ ഗുവാ "അല്ലേലും ഈ ചടങ്ങ് കണ്ടു പിടിച്ചവരെ എന്റെ കയ്യിൽ കിട്ടിയെങ്കിലും ഞാനവരെ കാന്താരി കൂട്ടി ഇടിച്ചു ചമ്മന്തി ആക്കിയേനെ..." ഇന്നത്തെ കിസ്സിലൊരു മുടക്കം വരുമെന്ന് ആലോചിച്ചു നിരാശയോടെ ഞാനിത് പറഞ്ഞതും റോഷൻ പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെ നോക്കി "നീ ആക്കുന്ന മുന്നേ ഇശു അയാളെ ആക്കിക്കോളും ..." ചിരി കണ്ട്രോൾ ചെയ്തു പിടിച്ചോണ്ട് ഇത് പറഞ്ഞിട്ട് ചിരി അടക്കാൻ പറ്റാതെ വീണ്ടുമവൻ പൊട്ടിച്ചിരിച്ചതും അവന്റെ ശവത്തിൽ കുത്തിയുള്ള പൊട്ടിച്ചിരി കേട്ടിട്ട് ഞാൻ അവനെയൊന്ന് തുറിച്ചു നോക്കിയിട്ട് റൂമിലേക്ക് പോയി റൂമിലേക്ക് പോകുമ്പോഴും ഉമ്മച്ചൻ അവിടെയൊന്നും ഇല്ലായെന്ന് ഉറപ്പു വരുത്തിയാണ് ഞാൻ നടന്നത്.. ഒടുവിൽ റൂമിൽ എത്തിയതും റൂമിൽ അവനില്ലെന്ന് കൻഫോം ചെയ്ത് നേരെ ഫ്രഷാവാൻ ബാത്രൂമിലേക്ക്‌ കയറി അങ്ങനെ നീരാട്ടൊക്കെ കഴിഞ്ഞു നിസ്കാരവും കഴിഞ്ഞ് റൂമിൽ നിന്നാൽ ശെരിയാവില്ല എന്നറിയുന്നോണ്ട് ഞാൻ വേഗം റൂമിൽ നിന്നും ഇറങ്ങാൻ നേരമാണ് ഞാനെവിടെയോ പോയി ഇടിച്ചത് "ഔച്ച്.." ആരോ നെഞ്ചിലായിട്ടാണ് എന്റെ നെറ്റി മുട്ടിയത്..അതുകാരണം ഞാൻ നെറ്റി ഉഴിഞ്ഞു കൊണ്ട് എരിവ് വലിച്ചു നിക്കുമ്പോഴാ പെട്ടന്ന് ആരോ എന്റെ നെറ്റി ഉഴിഞ്ഞു തന്നത്...അത് നമ്മളെ ഉമ്മച്ചനാണെന്ന് അറിയാൻ അവന്റെ ബോഡി സ്‌പ്രേ തന്നെ മതിയായിരുന്നു "നിനക്കെന്താടി കണ്ണില്ലേ...

ഓടി ചാടി നീയിത് എങ്ങോട്ടാ പോകുന്നേ..വല്ല കൊടുങ്ങാറ്റ് വീശി അടിക്കുന്ന പോലെയാ അവളുടെ വരവ്.." എന്റെ നെറ്റി ഉഴിഞ്ഞു തരുന്നതിന്റെ കൂടെ അവനിങ്ങനെ പറഞ്ഞതും എന്റെ മുഖം അവന് കാണാൻ പറ്റാത്തത് കൊണ്ട് ഞാൻ തല താഴ്ത്തിപ്പിടിച്ച് നിന്നു "നിന്റെ എന്തെങ്കിലും നിലത്തു കളഞ്ഞു പോയിട്ടുണ്ടോ.. കുറെ നേരമായല്ലോ നീ മുഖം ഉയർത്താതെ നിക്കുന്നേ.." ഞാൻ മുഖം താഴ്ത്തി നിക്കുന്നത് കണ്ടിട്ട് അവനും എന്നെ പോലെ നിലത്തേക്ക് നോക്കി ചോദിക്കുന്നത് കണ്ട് ഇനിയും ഇവിടെ നിന്നാൽ ശെരിയാവില്ല എന്നാരോ മനസ്സിൽ തുടരെ തുടരെ മന്ത്രിക്കുന്നത് കൊണ്ട് എസ്ക്യാപ്പ് അടിക്കാം എന്ന ലക്ഷ്യത്തോടെ ഷാൾ നെറ്റി വരെ ഇറക്കി വെച്ചിട്ട് ഞാനവനെ സൈഡിലേക്ക് മാറ്റി നിർത്തി പെട്ടന്ന് തന്നെ റൂമിൽ നിന്നും ഇറങ്ങി അന്നേരം പിറകിൽ നിന്നും ഒന്നും അറിയാത്ത ഉമ്മച്ചൻ ഇവൾക്ക് എന്താ പറ്റിയത് എന്നു സ്വയം ചോദിക്കുന്നത് കേട്ടതും ഞാൻ ചിരിച്ചു കൊണ്ട് ഷാൾ നേരയാക്കിയിട്ട് താഴേക്ക് പോയി സ്റ്റയറിന്റെ കൈവരയൊക്കെ നല്ല കളർ ലൈറ്റും ജെർബറ ഫ്ലവേസുമൊക്കെ ചുറ്റി വെച്ചു നല്ല ഗമ്പീര ലുക്കിൽ ആക്കിട്ടുണ്ട്.. അതേപോലെ ഹാളും എൻട്രൻസൊക്കെ നല്ല ഭംഗിയിൽ തന്നെ അറൈഞ്ച് ചെയ്തതൊക്കെ നോക്കിയിട്ട് ഞാൻ സ്റ്റയർ ഇറങ്ങി നൈറ്റിൽ ലാമിത്താക്ക് സ്വീറ്റ്സ് കൊടുക്കുന്ന ചടങ്ങുണ്ട്...അതിനു വേണ്ടി ഞാനും ദീദിയും നല്ല ഗ്രീനിഷ് ചെടികൾ കൊണ്ട് നിറഞ്ഞു നിക്കുന്ന ഗ്രീൻ ഗ്ലാസ് റൂമിൽ ഇരുന്ന് സ്വീറ്റ്‌സ് റെഡിയാകുന്ന സമയത്താണ് ഐഷു അങ്ങോട്ടേക്ക് വന്നു

എന്നെ തോണ്ടി കൊണ്ട് ഐറുമ്മാനെ ഇശുച്ചൻ വിളിക്കുന്നുണ്ടെന്ന് പറഞ്ഞത് അത് കേട്ട് ഞാൻ ദീദിനെ നോക്കിയപ്പോ മൂപ്പത്തി അടക്കി പിടിച്ചു ചിരിച്ചോണ്ട് ഓരോ സ്വീറ്റ്സും റെഡിയാക്കി വെച്ചു കൊണ്ടിരുന്നു...അത് കണ്ട് ഞാനൊന്ന് നെടുവീർപ്പിട്ടു കൊണ്ട് ചെയറിൽ നിന്നും എഴുനേറ്റ് ഗ്രീൻ ഗ്ലാസ് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി സ്റ്റയറിന്റെ സൈഡിലൂടെ നടന്നു വന്നിട്ട് സ്റ്റയർ കയറി ഗെസ്റ്റ് ഹാളിൽ എത്തിയപ്പോ ഉമ്മച്ചൻ ഫോണിൽ തോണ്ടി കൊണ്ട് റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടതും ഞാൻ ഷാൾ നെറ്റി വഴി താഴ്ത്തിയിട്ട് മുകളിലേക്കുള്ള രണ്ടു മൂന്ന് സ്റ്റെപ്‌സ് കയറി അവന്റെ അടുത്തേക്ക് നടന്നു "സേട്ടന്റെ സേച്ചി ഇത്രയും സമയം എവിടെയായിരുന്നു..?" എന്നെ കണ്ടപ്പോ തന്നെ എന്റെ അരയിലൂടെ കയ്യിട്ട് ചുമരോട് ചേർത്തു നിർത്തി ഇങ്ങനെ ചോദിച്ചപ്പോ എന്റെ ഉള്ളിലൂടെ ഒരു മിസ്സലങ് കയറി പോയി 'ഗോടെ,, ഈ ഉമ്മച്ചനെന്താ കാണിക്കുന്നെ...അല്ലെങ്കിൽ തന്നെ ഭർത്താക്കന്മാരിൽ നിന്ന് കുറച്ചു ഡിസ്റ്റൻസ് കീപ് ചെയ്തോണം എന്ന് ഉമ്മി കൃത്യമായി പറഞ്ഞിട്ടുണ്ട്... ഈ സീൻ ഉമ്മിയോ ബാക്കി ഉള്ളവരോ കണ്ടാൽ പിന്നെ തീർന്ന്..' എന്നു ഞാൻ നിരാശയോടെ മനസ്സിൽ ചിന്തിച്ചു ഷാളിന്റെ ഉള്ളിലൂടെ എന്റെ മുന്നിൽ എന്നോട് ഒട്ടി നിക്കുന്ന ഉമ്മച്ചനെ നോക്കിയപ്പോ അവൻ എൻ്റെയടുത്തേക്ക് മുഖം കൊണ്ടു വരുന്നതാ കണ്ടത് "അല്ല..നീയെന്താ മുഖത്തിലൂടെ ഷാൾ മറച്ചിരിക്കുന്നെ..?!"

അവൻ മുഖത്തിന്റെ അടുത്തേക്ക് വരുന്നത് കണ്ട് ഞാനിപ്പോ എന്താ ചെയ്യാ എന്നു വിചാരിച്ചു ടെന്ഷന് അടിച്ചു നിക്കുമ്പോഴാ അവനെന്റെ മുഖത്തു വീണു കിടക്കുന്ന ഷാളിനെ നോക്കി കൊണ്ട് പുരികം ചുളുക്കി ഇങ്ങനെ ചോദിച്ചത്.. അതോണ്ട് തന്നെ എന്നോട് ഒട്ടി നിക്കുന്ന ഉമ്മച്ചന്റെ നെഞ്ചിൽ പിടിച്ചു ഒരടി പിറകിലേക്ക് ഉന്തി മാറ്റി കൊണ്ട് ഇന്ന് വൈകുന്നേരം മുതൽ നാളെ വൈകുന്നേരം വരെ നീണ്ടു നിൽക്കുന്ന ഭർത്താക്കന്മാർ ഭാര്യയുടെ മുഖം കാണരുതെന്ന ചടങ്ങും ഉമ്മി പറഞ്ഞതുമെല്ലാം അവനോട് പറഞ്ഞതും പിന്നീട് അവിടെ ചെവി പൊട്ടും വിധം ഒരു അലർച്ചയായിരുന്നു "What the fu*..." 【തുടരും】 Part.104 "What the fu*..." എന്നവൻ ചെവിയിലെ ഡയഫ്രം അടിച്ചു പോകും വിധം ദേഷ്യത്തോടെ പറഞ്ഞു എന്നെ കണ്ണുരുട്ടി നോക്കുന്നത് കണ്ടിട്ട് അതിനുമാത്രം ഞാനിപ്പോ എന്താ ചെയ്തേ എന്ന മട്ടിൽ ഞാൻ അവനെ നോക്കി നിന്നു.. "നിനക്കറിയില്ലേ ഇങ്ങനെയൊരു ചടങ്ങ് മാലിക് ഫാമിലിയിൽ ഉണ്ടെന്ന്.. പിന്നെന്താ പ്രശനം...?" അവന്റെ ബിഹേവിയർ കണ്ടിട്ട് ഞാനിത് ചോദിച്ചപ്പോ അവൻ മുഷ്ട്ടി ചുരുട്ടി പിടിച്ചു നിന്നു... "ഐഷു വയറ്റിലുള്ള സമയത്തു ഈ ചടങ്ങ് ഇവിടെ നടത്തിയപ്പോ ഞാൻ ഒരിക്കെ പറഞ്ഞിട്ടുള്ളതാ ഇതൊന്നും വേണ്ടാന്ന്.. എന്നിട്ടിപ്പൊ വീണ്ടും അവരിത് തുടർന്ന് പോകുന്നോ..!!നോ.. എന്റെ ഭാര്യയെ ആര് കാണണം കാണേണ്ട എന്നു തീരുമാനിക്കേണ്ടത് ഞാനാ.. സോ നീയിത് എടുത്തു മാറ്റിക്കെ..."

എന്നവൻ പല്ലിറുമ്പി ദേഷ്യത്തോടെ എന്നോട് ഷാൾ എടുത്തു മാറ്റാൻ പറഞ്ഞപ്പോ ഞാൻ ഇല്ലെന്ന മട്ടിൽ തലകുലുക്കി കാണിച്ചതും അവൻ എന്നെയൊന്ന് കൂർപ്പിച്ചു നോക്കിയിട്ട് ഞാൻ തന്നെ എടുത്തു മാറ്റാം എന്നു പറഞ്ഞ് എന്റെ മുഖത്തിലൂടെ മറയായി കിടക്കുന്ന ഷാളിൽ പിടിയിട്ടതും ഞാനവന്റെ മുഖത്തേക്കൊന്ന് നോക്കി... ഷാളിന്റെ ഉള്ളിലൂടെ ആണെങ്കിലും അവന്റെ ദേഷ്യം നല്ല വെടിപ്പായി തന്നെ എനിക്ക് കാണാൻ പറ്റുന്നുണ്ട്.. എന്നാലും തുടർന്നു പോകുന്ന പരമ്പരാഗത ചടങ്ങ് ഞാനായിട്ട് തെറ്റിക്കാൻ പാടില്ല എന്നുള്ളത് കൊണ്ട് ഞാൻ ഇശൂൻ്റെ കൈ ഷാളിൽ നിന്നും എടുത്തു മാറ്റിയിട്ട് കുറച്ചു സൈഡിലേക്ക് മാറി നിന്നു അവനെ നോക്കി... "വേണ്ട ഇശുച്ചാ,, നമ്മളായിട്ട് ഈ ചടങ്ങ് തെറ്റിക്കേണ്ട.. ഒരു ദിവസമല്ലേ ..അത് ഞാനങ് സഹിച്ചോണ്ട്..." "നീ സഹിച്ചോ ..പക്ഷെ ഈ ഇഷാൻ മാലിക് സഹിക്കുമെന്ന് നീ വിചാരിക്കേണ്ട... ഈ ചടങ് എങ്ങനെ നിർത്തിക്കുമെന്ന് എനിക്കറിയാം..." ഞാൻ പറഞ്ഞതിന് മറുപടി കടുകട്ടിയോടെ തന്നിട്ട് എന്റെ കൈ തണ്ടയിൽ പിടി മുറുക്കി എന്നെ വലിച്ചു താഴേക്ക് കൊണ്ടു പോകാൻ ഒരുങ്ങിയതും ഇതിങ്ങനെ പോയാൽ കൈ വിട്ട് പോകുമെന്ന് ഉൾമനസ്സ് എനിക്ക് താക്കീത് തന്നത് കൊണ്ട് ഞാൻ അവിടെ തന്നെ ബലം പിടിച്ചു നിന്നു.. പക്ഷെ അവന്റെ ബലത്തിനു മുമ്പിൽ എന്റെ ബലം ഒന്നും അല്ലാത്തത് കൊണ്ട് അവനെന്നേയും പിടിച്ചു ഗെസ്റ്റ് ഹാളിലേക്ക് ഇറങ്ങാനുള്ള രണ്ടു മൂന്ന് സ്റ്റെപ്പ് എത്തിയപ്പോ ഞാൻ അവസാന അടവെന്നോണം അവിടെയൊന്ന് സ്റ്റോപ്പായി...

"ആഹ്...." തലയിൽ കൈവെച്ചു കൊണ്ട് ഇല്ലാത്ത വേദന ഉണ്ടാക്കിയിട്ട് കണ്ണിറുക്കി പിടിച്ചു നിന്നതും പ്രതീക്ഷിച്ച പോലെ മുന്നിലേക്ക് നടന്ന ഇശു നടത്തം സ്റ്റോപ്പിട്ടു കൊണ്ട് എന്നെ തിരിഞ്ഞു നോക്കി..എന്നിട്ടവൻ ഞാൻ തലയിൽ കൈവെച്ചു നിക്കുന്നത് ഉറ്റുനോക്കിയിട്ട് എന്റെ അടുത്തേക്ക് വന്നു... "എന്തു പറ്റി ഐറ..തലക്കെന്താ പറ്റിയെ...?" സത്യത്തിൽ അവനെ ഇവിടെ പിടിച്ചു നിർത്താനാണ് ഇല്ലാത്ത വേദന ഉണ്ടാക്കി തലയിൽ കൈവെച്ചത്..ഇങ്ങനെ ചെയ്തില്ലെങ്കിൽ അവൻ താഴെ പോയി ഈ ചടങ്ങും പറഞ്ഞു ബഹളം ഉണ്ടാക്കിയേനെ..എന്റെ നിർത്തം കണ്ടിട്ട് അവനെന്റെ അടുത്തേക്ക് വന്ന് തലയിൽ ഉഴിഞ്ഞു തന്നു ചെറു പേടിയോടെ ചോദിക്കുന്നത് ഇടംകണ്ണിട്ട് കണ്ടതും ഞാൻ പതിയെ കണ്ണു തുറന്നിട്ട് ഷാളിന്റെ ഉള്ളിലൂടെ അവനെ നോക്കി "എന്റെ തലക്കൊരു പ്രശ്നവും ഇല്ല.. നിന്റെ തലക്കാ പ്രശനം.. ഒരു ദിവസം ഭാര്യയുടെ മുഖം കണ്ടില്ല എന്നു വിചാരിച്ചു ലോകം ഇടിഞ്ഞു വീഴൊന്നും ഇല്ലല്ലോ...എല്ലാ ദിവസവും നീയെന്റെ മുഖം കാണുന്നില്ലേ.. ഇന്നൊരു ദിവസം കണ്ടിട്ടില്ലേൽ ഒരു കുഴപ്പവും ഇല്ല..ഒരിക്കലും ഈ ചടങ് തെറ്റിക്കേണ്ട.." എന്നു ഞാനവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോ അവന്റെ മുഖത്തൊരു നിർവികാരമായ ഒരു നോട്ടമായിരുന്നു.. *"

എന്തു സിംപിളായിട്ടാ ഐറ നീയിതൊക്കെ പറയുന്നേ.. നീയെന്റെ അടുത്തുണ്ടെങ്കിൽ പോലും നിന്റെ മുഖം കാണാതെ എങ്ങനെയാ ഞാനിരിക്കാ.. അതൊരിക്കലും നിന്നെ കിസ്സ് ചെയ്യാൻ പറ്റില്ല അല്ലേൽ റൊമാൻസിക്കാൻ പറ്റില്ല എന്നൊക്കെ വിചാരിച്ചിട്ടാണെന്ന് തെറ്റുധരിക്കേണ്ട...നേരെ മറിച്ച് നിന്റെ പുഞ്ചിരിക്കുന്ന മുഖം കാണുമ്പോ ഇടക്ക് ഞാനന്നെ തന്നെ മറന്നു പോകാറുണ്ട് ...എന്റെ സങ്കടങ്ങളെല്ലാം മാഞ്ഞു പോകാറുണ്ട്...ഈ ലോകം മൊത്തം കീഴടക്കിയ ഫീലാ എനിക്കുണ്ടാവാർ..അതൊന്നും ഇല്ലാതെ നിന്റെ മുഖം കാണാതെ എനിക്കിരിക്കാൻ പറ്റോ..?നിന്റെ കണ്ണിലേക്ക് നോക്കുമ്പോ ഒരു തിളക്കമെനിക്ക് കാണാൻ കഴിയാറുണ്ട്..പ്രണയാദ്രമായ തിളക്കം...അതെനിക്ക് കാണാൻ കഴിയോ..?ഞാനിതൊക്കെ പറയുമ്പോ നിനക്ക് വെറും തമാശയായിട്ടെ തോന്നു..പക്ഷെ നീ മനസ്സിലാക്കണം നിന്റെ മുഖം ഒരു ദിവസം കാണാൻ പറ്റാത്തതിനാൽ എനിക്കനുഭവിക്കപ്പെടുന്ന വിഷമം..നിന്നോടുള്ള അമിതമായ സ്നേഹം കാരണം നിന്നെ ഒരു നോക്കു കാണാതെ ഇരിക്കാൻ എനിക്കിപ്പോ സാധിക്കില്ല... I am totally addicted to you..."* 🌸💜🌸 അവളോടുള്ള എന്റെ അടങ്ങാത്ത പ്രണയം കൊണ്ട് ഉള്ളിലുള്ളതെല്ലാം ഒരു മറയും കൂടാതെ അവൾക്കു മുമ്പിൽ ഉറച്ച സ്വരത്തോടെ തുറന്നു പറഞ്ഞു നിർത്തിയതും ശരവേഗം കൊണ്ട് അവളെന്നെ വലിഞ്ഞു മുറുകി കെട്ടിപിടിച്ചിരുന്നു... "എന്തിനാ ഇശുച്ചാ നീ എന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലുന്നേ..

നിന്റെ ഓരോ വാക്കും എന്റെ നെഞ്ചിലാ തറച്ചു കേറി കൊണ്ടിരുന്നത്...നിനക്കെന്നെ എത്രത്തോളം കാണാതിരിക്കാൻ പറ്റില്ല എന്നുള്ളത് എനിക്കിപ്പോ മനസ്സിലായി.. പക്ഷെ കാണാൻ പറ്റാത്ത ഒരു സാഹചര്യമായത് കൊണ്ടല്ലേ.. എന്നാലും ഞാൻ നിന്റെ കൂടെ തന്നെ ഇല്ലേ... എനിക്ക് വേണ്ടിയെങ്കിലും ഈ ചടങ്ങിന്റെ പേരിൽ നീയൊരു ബഹളം ഉണ്ടാക്കേണ്ട..അത് ലാമിത്താക്ക് ആയിരിക്കും വിഷമമുണ്ടാക്കാ.." എന്നവൾ എന്നിലേക്ക് കൂടുതൽ ചേർന്നു നിന്നുകൊണ്ട് ഇറുകെ കെട്ടിപിടിച്ചു ഒരിറ്റ് കണ്ണുനീർ പൊഴിച്ചു പറഞ്ഞതും എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. "അയ്യേ സേട്ടന്റെ സേച്ചി കരയാ..മോശം.. മോശം.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ .. അതിനൊക്കെ സെന്റി ആയാലോ..നിന്നെ ഒരു ദിവസം കാണാൻ പറ്റില്ല എന്നു വിചാരിച്ചു നീ പറഞ്ഞ പോലെ ലോകമൊന്നും ഇടിഞ്ഞു വീഴാൻ പോകുന്നില്ലല്ലോ.. എന്റെ ഫാര്യക്കു വേണ്ടി ഞാനിവിടെയൊരു പ്രശ്നം ഉണ്ടാക്കാനും നിക്കുന്നില്ല.." അവളെ അരയിലൂടെ കയ്യിട്ട് മുറുക്കി ഞാനിത് ചിരിച്ചോണ്ട് പറഞ്ഞപ്പോ അവളെന്നിൽ നിന്നും മാറി നിന്നിട്ട് എനിക്ക് നേരെ കൈ നീട്ടി പിടിച്ചതും അതെന്തിനാണെന്ന് മനസ്സിലായപ്പോ ഞാനവളുടെ കയ്യിന്റെ മുകളിൽ കൈവെച്ചു... "Promise.." എന്നു പറഞ്ഞ് കൈ വെച്ചു മുറുക്കിയതും അവൾ രണ്ടു സൈഡിലേക്കും നോട്ടം തെറ്റിച്ച് ആരും വരുന്നില്ലെന്ന് ഉറപ്പു വരുത്തി എന്റെ മുഖത്തു നേരെ ചുണ്ടു കൊണ്ടു വന്ന് ഷാളിന്റെ ഉള്ളിലൂടെ എന്റെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് അവിടുന്ന് ഓടിയതും ഞാൻ കീഴ്ചുണ്ട് കടിച്ചു പിടിച്ചു ചെറു ചിരിയോടെ അവളെ നോക്കി...

"ഡീ നിന്റെ ചടങ്ങ് നീ മറന്നോ...ഉമ്മി പറഞ്ഞ പോലെ കുറച്ചു ഡിസ്റ്റൻസ് കീപ് ചെയ്തോണ്ടു..." ആരും കാണാതെ അവളെന്നെ കിസ്സടിച്ചു ഓടിയത് ഓർത്ത് ചിരിച്ചോണ്ട് ഞാനിങ്ങനെ അവളെ നോക്കി വിളിച്ചു കൂവിയതും അവൾ ഓട്ടം പതിയെ സ്റ്റോപ്പ് ചെയ്ത് എന്നെ തിരിഞ്ഞു നോക്കി.. "എന്റെ ഹോട്ടി ഉമ്മച്ചനെ കാണുമ്പോ ഡിസ്റ്റൻസൊക്കെ ഞാൻ മറന്നു പോവാ.. ഇനി ശ്രദ്ധിച്ചോളാം..." എന്നവൾ ചിരിച്ചോണ്ട് പറഞ്ഞതും ഞാൻ ആയിക്കോട്ടെ എന്ന മട്ടിൽ തലയാട്ടിയിട്ട് അവൾ ഓടി പോവുന്നതും നോക്കി നിന്നു... 🌸💜🌸 രാത്രി ആയപ്പോഴേക്കും ഹാളിൽ സ്വീറ്റ്‌സ് ഒക്കെ റെഡിയാക്കി വെച്ചിട്ട് ലാമിത്താനെ അവിടേക്ക് കൊണ്ടു ചെന്നിരുത്തി ഞങ്ങൾ പെണ്ണുങ്ങൾ മാത്രം ഗർഭിണിക്ക് സ്വീറ്റ്‌സ് കൊടുക്കുന്ന ചടങ്ങ് നല്ല രീതിയിൽ അങ് നടത്തി... അങ്ങനെ ആ പരുപാടി കഴിഞ്ഞു ഇരിക്കുമ്പോഴാ ഉമ്മി എന്റെയടുത്ത് ഒരു ലിസ്റ്റ് തന്നിട്ട് അത് ഖദർ അങ്കിളെ അടുത്തു പോയി കൊടുക്കാൻ പറഞ്ഞത്..അതിന് ഞാനൊന്ന് തലയാട്ടി കൊടുത്ത് വില്ലയുടെ പുറത്തേക്ക് നടന്നു... പുറത്തെത്തിയപ്പോ അങ്കിൾ ഗാർഡനിൽ ഇരുന്ന് കാറ്റു കൊള്ളുന്നത് കണ്ട് ഞാൻ ചിരിച്ചോണ്ട് ഗാർഡനിലേക്ക് പോയി.. എന്നെ ഗാർഡനിൽ കണ്ടപ്പോ തന്നെ അങ്കിൾ ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റ് ചെറു പുഞ്ചിരി സമ്മനിച്ചു കൊണ്ട് എന്നെ നോക്കിയതും ഞാൻ തിരിച്ചും ചെറു പുഞ്ചിരി സമ്മനിച്ചു കയ്യിലെ ലിസ്റ്റ് അങ്കിളിന്റെ നേരെ നീട്ടി ... "ഉമ്മി തന്നതാ..."

എന്നു പറഞ്ഞപ്പോ അങ്കിൾ അതെന്റെ കയ്യിൽ നിന്നും വാങ്ങി അതിനെ ഒന്ന് നോക്കിയിട്ട് എന്നെ നോക്കി... "നാളെക്കുള്ള കുറച്ചു സാധനത്തിന്റെ ലിസ്റ്റാ.. മോൾ വില്ലയിലേക്ക് പൊയ്ക്കോ.." എന്നു പറഞ്ഞ് അങ്കിൾ അത് ഷർട്ടിന്റെ കീശയിലേക്ക് വെച്ചിട്ട് മുണ്ട് കൊണ്ട് മുഖം തുടച്ചു ഇരിപ്പിടത്തിൽ ഇരുന്നതും ഞാൻ അങ്കിളെ നോക്കി... "അങ്കിളെന്താ ഇവിടെ ഇരിക്കുന്നെ..?മഞ്ഞു കൊണ്ട് ഇവിടെ ഇരിക്കേണ്ട പനി പിടിക്കും... അങ്കിൾ ഗെസ്റ്റ് ഹൗസ്സിലേക്ക് ചെല്ലാൻ നോക്ക്..." മഞ്ഞു കൊണ്ട് ഇരിക്കുന്നത് കണ്ടിട്ട് ഞാനിങ്ങനെ പറഞ്ഞപ്പോ അങ്കിൾ ഒന്ന് മൂളി തന്ന് വില്ലയിൽ നിന്നും പോയി... അങ്കിൾ ഗെയ്റ്റ് കടന്ന് പോകുന്നതും നോക്കി ഞാൻ പൂളിന്റെ സൈഡിലൂടെ നടന്നിട്ട് ഗ്രീൻ ഹോമിന്റെ അടുത്ത് എത്തിയപ്പോഴാ ആരോ എന്റെ കൈ പിടിച്ചു വലിച്ചു അവിടെയുള്ള മറവിലേക്ക് കൊണ്ടു പോയത്... "ഐറ..." ഈ ഭാഗത്ത് ഇരുട്ടായത് കൊണ്ടും എന്നെ പിടിച്ചു വലിച്ച ആളെ കാണാത്തത് കൊണ്ടും ഞാൻ അലറി വിളിച്ചു കൂവാൻ നിക്കുമ്പോഴാ ഇശുന്റെ ശബ്ദം എന്റെ ചെവിയിൽ മുഴങ്ങിയത്... അതുകാരണം എവിടുന്നോ ബോധം വന്ന പോലെ ഞെട്ടി തരിച്ചു ഷാൾ നെറ്റി വഴി താഴ്ത്താൻ നിക്കുമ്പോഴാ അവനെന്റെ കൈയിൽ പിടി മുറുക്കിയത്... "സേട്ടന്റെ സേച്ചി ധൃതിപ്പെട്ട് ഷാൾ വെച്ചു മുഖം മറക്കാനൊന്നും നിക്കേണ്ട.. ഇവിടെ ഇരുട്ടായത് കൊണ്ട് നിന്റെ മുഖമെനിക്ക് വ്യക്തമായി ഒന്നും കാണുന്നില്ല...ആകെ നീ ചലിക്കുന്നത് മാത്രമേ എനിക്ക് ഫീൽ ചെയ്യുന്നുള്ളൂ...."

എന്നവൻ പറഞ്ഞ് എന്നെ ഒരു കറക്കം കറക്കിയതും എന്റെ പുറം ഭാഗം അവന്റെ ചെസ്റ്റിൽ മുട്ടി നിന്നു... അതു കാരണമവൻ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ച് എന്റെ കഴുത്തിലായി മൃദുവായി ചുംബിച്ചു... "നാളത്തെ കാര്യം എന്തായി..വല്ലതും നടക്കോ..?" അവൻ എന്ത് ഉദ്ദേശിച്ചാണ് ഇത് ചോദിച്ചതെന്ന് എനിക്ക് മനസ്സിലായത് കൊണ്ട് അവന്റെ കയ്യിൽ എന്റെ കൈ കോർത്തു പിടിച്ചിട്ട് അവന്റെ വിരലുകളിൽ അമർത്തി ചുംബിച്ചു... "നാളെ നടക്കേണ്ട കാര്യം എത്ര മാത്രം പ്രധാനപ്പെട്ടതാണെന്ന് നിനക്കും എനിക്കും അറിയാലോ..അതുകൊണ്ട് അതിനെ കുറിച്ചു അതികം എന്റെ ഉമ്മച്ചൻ വറീഡ് ആവേണ്ട ഒരു ആവിശ്യവുമില്ല.. എല്ലാവരുടേയും മുമ്പിൽ വെച്ചും ഞാനത് പറയും..." ചെറു പുഞ്ചിരിയോടെ ഞാനിത് പറഞ്ഞ് എന്റെ വിരലുകൾക്കിടയിൽ നിന്നും അവന്റെ വിരലുകളെ മോചിതയാക്കി ഞാനവന്റെ നേർക്ക് തിരിഞ്ഞു നിന്നു ... "നമ്മൾ കാത്തിരുന്ന ദിവസമാണ് നാളെ.. നാളെത്തെ ദിനം എല്ലാവർക്കുമൊരു ഷോക്കും സർപ്രൈസുമായിരിക്കും..." ചിലതെല്ലാം മനസ്സിൽ കണ്ടു കൊണ്ട് നാളെ എല്ലാരെ മുമ്പിലും വെളിപ്പെടുത്തുന്ന കാര്യം ആലോചിച്ചു കൊണ്ട് ഞാനിങ്ങനെ പറഞ്ഞതും ഇശു എന്റെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്തു നിർത്തി.. "നീയെല്ലാതും തീരുമാനിച്ചുറപ്പിച്ചിട്ടു തന്നെയാണോ..?" "ഉറപ്പിച്ചോ എന്നു ചോദിച്ചാൽ.. ഉള്ളിലൊരു ചെറിയ പേടിയുണ്ട്.. എന്നാലും എവിടെയെല്ലാമോ ഒരു പ്രതീക്ഷയും ഉണ്ട്.."

എന്നു പറഞ്ഞ് ഞാനവന്റെ നെഞ്ചിൽ തലവെച്ചു കിടന്നതും അവനെന്റെ നെറ്റിയിൽ അമർത്തി ചുംബിച്ച് എന്നെ വട്ടം പിടിച്ചു... "ഇശുച്ചാ,,ഞാനിന്ന് നിങ്ങളെ അടുത്തു കിടക്കുന്നില്ല ..." "ലാമിത്താന്റെ അടുത്തായിരിക്കുമല്ലേ...??!" 🌸💜🌸 അവൾ പറഞ്ഞതിന് തിരിച്ചു ഞാനിങ്ങനെ ചോദിച്ചപ്പോ അവൾ ഞെട്ടി കൊണ്ട് എന്നിൽ നിന്നും വിട്ടു നിന്നു.. "ഹാ,, അതെങ്ങനെ നിനക്ക് മനസ്സിലായി...??" "ഈ ചടങ്ങ് വെച്ചു നോക്കുമ്പോ നീ ലാമിത്താന്റെ അടുത്തു തന്നെയായിരിക്കും കിടക്കുന്നതെന്ന് എനിക്ക് നേരത്തെ തോന്നിയതാ... നിനക്ക് തീരെ കണ്ട്രോൾ ഇല്ലല്ലോ.." എന്നു ഞാൻ ചിരി അടക്കി പിടിച്ചു പറഞ്ഞപ്പോ അവളെന്റെ നെഞ്ചിനൊരു കുത്ത് കുത്തി... "എന്തോ.. എങ്ങനെ.. എനിക്ക് കണ്ട്രോൾ ഇല്ലെന്നോ..?" "ഹാ നിനക്ക് തന്നെ..!!അതിലെന്താ ഇത്ര സംശയം.." "ഡാ.. ഡാ.. ഉമ്മച്ചാ.. നിനക്കല്ലേ എന്നെ കാണുമ്പോ കണ്ട്രോൾ പോയി കിസ്സ് ചെയ്യാൻ തോന്നാർ.." എന്നവൾ ഉറിഞ്ഞു തുള്ളി പറഞ്ഞതും എവിടുന്നോ വരുന്ന ചെറു വെട്ടത്തിൽ അവളെന്നെ കണ്ണുരുട്ടി നോക്കുന്നത് നല്ല വ്യക്തമായി കണ്ടെങ്കിലും ഞാൻ ചിരി അടക്കി പിടിച്ചു നിന്നു... "എനിക്ക് നിന്നോടുള്ള സ്നേഹം അമിതമായി കൂടുമ്പോഴാണ് ഞാൻ നിന്നെ കിസ്സ് ചെയ്യുന്നത്.. അല്ലാതെ കണ്ട്രോൾ ഇല്ലാഞ്ഞിട്ടല്ല..."

എന്നു പറഞ്ഞു ചുളുവിൽ അവളെ ചുണ്ടിൽ ചുംബിച്ചതും അവളെന്നെ പിറകിലേക്ക് ഉന്തി മാറ്റിയിട്ട് ഷാൾ നെറ്റിയിലേക്ക് കുറച്ചു താഴ്ത്തി വെച്ചിട്ട് എന്നെ കണ്ണുരുട്ടി നോക്കി... "അതുകൊണ്ട് തന്നെയാണ് ഞാനിന്ന് നിന്റെ കൂടെ കിടക്കാത്തതും.. ഞാൻ ഉറങ്ങി കിടക്കുന്ന നേരം നോക്കി നീയെന്റെ മുഖം മറച്ച ഷാൾ ഉയർത്തിയലോ.. അല്ലേൽ നീയെന്നെ വല്ലതും ചെയ്താലോ..സോ ഇന്ന് നിന്റെ അടുത്ത് ഞാൻ കിടക്കുന്ന പ്രശ്നമില്ല ഉമ്മച്ചാ.. നീയിന്ന് ഒറ്റക്ക് കിടന്നോ..." എന്നൊക്കെ കൂടി പറഞ്ഞിട്ട് എന്റെ കാലിനൊരു ചവിട്ടും തന്ന് പുച്ഛിച്ചു കൊണ്ട് അവളവിടുന്ന് വില്ലയിലേക്ക് പോയതും ഞാൻ അവളെ കാര്യം ഓർത്ത് ചിരിച്ചിട്ട് ഗാർഡനിൽ ചെന്നിരുന്നു..അപ്പോഴാ സിദ്ധുന്റെ കാര്യം ഓർമ വന്നത്... അതുകൊണ്ട് അപ്പൊ തന്നെ ഫോണെടുത്ത് അവൻക്ക്‌ വിളിച്ചിട്ട് ഇന്നത്തെ കാര്യങ്ങളെല്ലാം അവനോട് ചോദിച്ചറിഞ്ഞു ... കുറച്ചു സമയം കഴിഞ്ഞപ്പോ പുറത്തു തണുപ്പ് കൂടി വരാൻ തുടങ്ങിയതും ഞാൻ ഫോണ് പോക്കറ്റിലേക്കിട്ട് വില്ലയിലേക്ക് പോയി... റൂമിൽ എത്തിയപ്പോ ഐറ ഇല്ലാത്തതിന്റെ കുറവ് നല്ലോണം ഉണ്ടായിരുന്നു... കിടന്നപ്പോഴും അവളെ വല്ലാണ്ട് മിസ്സിങ് ഫീൽ..വില്ലയിൽ തന്നെ അവളുണ്ടെങ്കിലും തൊട്ടടുത്ത് ഇല്ലാത്തതിന്റെ വിഷമം.. സത്യം പറഞ്ഞാൽ എനിക്കെന്താ പറ്റിയെന്ന് പോലും അറിയില്ല... അവളെപ്പോഴും എന്റെ കൂടെ വേണം അവളില്ലാതെ പറ്റില്ല എന്നൊക്കെ ഒരു തോന്നൽ.. തോന്നലൊന്നുമല്ല... സത്യം തന്നെയാണ്...

ജീവിതത്തിൽ ഒരു വിങ്ങലായി കിടക്കുന്ന സാഹചര്യങ്ങളിൽ അവളെന്റെ അടുത്തേക്ക് വരുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ഹാപ്പിൻസ് ആണെനിക്ക്..പക്ഷെ ആ ഹാപ്പിനെസ് എത്ര കാലം ഉണ്ടാകും..? ചിന്തകൾ ഒരു നിയന്ത്രണവും ഇല്ലാതെ കാട് കയറി പോകുമ്പോൾ എനിക്ക് എന്നെ തന്നെ ചിലപ്പോ നിയന്ത്രിക്കാൻ കഴിയാതെ വരുമെന്ന് തോന്നിയത് കൊണ്ട് എല്ലാത്തിനുമൊരു കടിഞ്ഞാണിട്ട് ഐറ നാളെ വില്ലയിൽ എല്ലാവരോടും പറയാൻ നിക്കുന്ന കാര്യം ആലോചിച്ചു എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി പോയിരുന്നു... പിറ്റേന്ന് രാവിലെ ജോക്കിങ്‌ കഴിഞ്ഞു വില്ലയിലേക്ക് വന്നപ്പോ സ്ഥിരം കോഫി കൊണ്ടു വന്നു തരുന്ന ഐറക്ക് പകരം ഉമ്മിയായിരുന്നു എനിക്ക് കോഫി കൊണ്ടെന്നു തന്നത്... കോഫിയൊക്കെ കുടിച്ചു ബാത്രൂമിൽ കയറി ഫ്രഷായി ഇറങ്ങിയപ്പോ ഐറ ഡ്രെസ്സും എടുത്ത് മുഖം ഷാൾ വെച്ചു മറച്ചോണ്ട് ബാത്രൂമിലേക്ക് കയറുന്നത് കണ്ട് അവളെയൊന്ന് പിരികേറ്റാൻ വേണ്ടി ഞാനും കമ്പനിക്ക് വരണോ എന്നു ചോദിച്ചപ്പോ അവൾ എന്നെയൊന്ന് കണ്ണുരുട്ടി നോക്കിയിട്ട് നിലത്തൊന്ന് ആഞ്ഞു ചവിട്ടി തുള്ളി ബാത്രൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു.. 🌸💜🌸 ഇന്നലെ ഞാൻ ഒരു പോള കണ്ണടച്ചിട്ടില്ല.. എന്നും നമ്മളെ ഉമ്മച്ചന്റെ നെഞ്ചിൽ സുഖ സുന്തരമായി ഉറങ്ങുന്ന ഞാൻ തിരിഞ്ഞും മറിഞ്ഞും കിടക്കലായിരുന്നു പണി.. കാരണമെന്താ അവൻ കൂടെ ഇല്ലാത്തത് തന്നെ...

ഇന്നിപ്പോ അവൻ ജോകിങ്‌ കഴിഞ്ഞു വന്നപ്പോ അവനെ കാണാനും വേണ്ടിയാ വേഗം റൂമിലേക്ക് വന്നത്.. പക്ഷെ അപ്പോഴേക്കിനും അവൻ ബാത്രൂമിൽ കയറി ഫ്രഷാവാൻ തുടങ്ങിയത് കൊണ്ട് ഞാൻ ഡ്രെസ്സിങ് റൂമിൽ ചെന്ന് ബേബി ഷവർ സെറിമണിക്ക് വേണ്ടി ഇടാൻ എടുത്തു വെച്ച ബേബി പിങ്ക് ഡ്രെസ്സ് വാഡ്രോബിൽ നിന്നും എടുത്ത് റൂമിലേക്ക് ചെന്നപ്പോ ഇശു ബാത്രൂമിൽ നിന്നും ഡോർ തുറന്നു വരുന്നതാണ് കണ്ടത്..ആ സമയം ഷാൾ നെറ്റി വരെ താഴ്ത്തി വെച്ചിട്ട് അവനെ നോക്കാതെ ബാത്രൂമിലേക്ക് കയറി.. അപ്പോഴാ അവൻ്റെയൊരു കൗഡറഡി 'ഞാനും കമ്പനിക്ക് വരണോ' എന്നു ചോദിച്ച്..അതിനൊന്ന് ഞാൻ കണ്ണുരുട്ടി നോക്കിയിട്ട് വേഗം ബാത്രൂമിൽ കയറി ഫ്രഷായി ഇറങ്ങി.. ബാത്രൂമിൽ നിന്നും ഇറങ്ങാൻ നേരം ഡോർ പതിയെ തുറന്നിട്ട് റൂം മൊത്തമൊന്ന് കണ്ണോടിച്ചു നോക്കിയപ്പോ ഞാൻ ഉദ്ദേശിച്ച ആളെ അവിടെയൊന്നും കാണാത്തത് കൊണ്ട് നെഞ്ചിൽ കൈ വെച്ചൊന്ന് നെടുവീർപ്പിട്ട് ബാത്രൂമിൽ നിന്നും ഇറങ്ങി നേരെ മിററിന്റെ മുന്നിൽ പോയി നിന്നു... ഇശു വരുന്നതിന് മുമ്പ് തന്നെ റൂമിൽ നിന്നും എസ്ക്യേപ്പ് ആകണം എന്ന ലക്ഷ്യത്തോടെ പിറകിൽ അലസ്യമായി കിടക്കുന്ന മുടിയെല്ലാം വാരിയെടുത്തു തോളിലൂടെ കൊണ്ടുവന്ന് മുന്നിലേക്ക് ഇട്ടിട്ട് ഡ്രൈയർ വെച്ചു മുടി ഡ്രൈ ചെയ്തു നിക്കുമ്പോഴാ ആരോ ഡ്രെസ്സിങ് റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടത്... അത് കണ്ട് ഞാൻ നെറ്റി ചുളിച്ചു അതാരാണെന്ന് നോക്കാനും വേണ്ടി പിറകിലേക്ക് നോക്കിയതും അതേ സ്പീഡിൽ തന്നെ ഞാൻ മുന്നിലേക്ക് തന്നെ നോക്കിയിട്ട് കണ്ണിറുക്കി പിടിച്ചു നെറ്റിക്കൊരു കൊട്ട് കൊടുത്തു... "ഇശു ഇവിടെ ഉണ്ടായിരുന്നോ..?!"

ഒരുമാതിരി ചടച്ച മട്ടോടെ ഞാൻ കണ്ണിറുക്കി സ്വയം മനസ്സിലിങ്ങനെ ഉരുവിട്ടതും മിററിലൂടെ അവനെന്റെ പിറകിലേക്ക് വരുന്നത് കണ്ട് ഞാൻ വേഗം ഷാൾ താഴ്ത്താൻ നിക്കുമ്പോഴാ ഞാനാ മറയില്ലാത്ത സത്യം തിരിച്ചറിയുന്നത്.. എന്റെ തലയിൽ ഷാളില്ല..ഇനിയിപ്പോ എന്തു ചെയ്യും ഗോടെ.. അവൻ തല താഴ്ത്തി ഷർട്ടിന്റെ സ്ലീവ് മടക്കി വരുന്നത് മിററിലൂടെ കണ്ടതും അവൻ മുന്നിലേക്ക് നോക്കിയാൽ മിററിലൂടെ എന്റെ മുഖം കാണുമെന്ന് അറിയുന്നത് കൊണ്ട് ഞാൻ മിററിന്റെ മുന്നിൽ നിന്നും കുറച്ചു സൈഡിലേക്ക് മാറി നിന്നപ്പോഴേക്കും അവനെന്റെ തൊട്ടു പിറകിൽ വന്നു നിന്നിരുന്നു... "നീയെന്താ ഇവിടെ കുന്തം വിഴുങ്ങിയ പോലെ നിക്കുന്നെ...?" അവനെന്റെ മുഖം കാണരുതെ എന്നു മനമുരുകി കണ്ണടച്ചു പ്രാർത്ഥിക്കുന്നു നേരം എന്നെ തട്ടി തട്ടിയില്ല എന്ന മട്ടിൽ എന്റെ തൊട്ടു പിറകിൽ നിക്കുന്ന ഇശു വല്ലാത്തൊരു മട്ടിൽ ഇങ്ങനെ ചോദിച്ചപ്പോ കണ്ണുകൾ വലിച്ചു തുറന്ന് കയ്യിലുള്ള ഡ്രൈയറിൽ പിടി മുറുക്കി ... "അത്,, അത്..." ഈ ചടങ് തെറ്റിക്കാൻ നിക്കുന്നവനോട് ഞാൻ ഷാൾ ഇട്ടിട്ടില്ല എന്നു പറഞ്ഞാൽ അവനുറപ്പായും എന്റെ മുഖം കാണാതെ ഇവിടുന്ന് പോവില്ല.. അതോണ്ട് അവനോട് എന്തു തേങ്ങ പറയുമെന്ന് ചിന്തിച്ചു ബബ്ബബ്ബ അടിക്കുന്ന നേരമാണ് അവനെന്റെ അരയിൽ പിടിച്ചു ഞെക്കി കൊണ്ട് അവനോട് ചേർത്തു നിർത്തിയത്... അന്നേരം എന്റെ ഉള്ളിലൂടെ ഒരു മിസൈൽ പാഞ്ഞു പോയെങ്കിലും കയ്യിലുള്ള ഡ്രൈയറിൽ ഞെക്കി പിടിച്ചു ഒരു പകപ്പോടെ നിക്കുമ്പോഴാ അടുത്ത വെടിക്കെട്ടു പോലെ എന്റെ ഇടതു സൈഡിലൂടെ മുന്നിലേക്കിട്ട മുടിയെല്ലാം വകഞ്ഞു മാറ്റി

കഴുത്തിലേക്ക് അടുപ്പിച്ചു വെച്ചു അവന്റെ മുഖം എന്റെ തോളിൽ കയറ്റി വെച്ചത്...അതു കാരണം മുന്നിലേക്കിട്ട മുടിയെല്ലാം എന്റെ മുഖത്തേക്ക് ചാഞ്ഞു വന്നതും അവന് മുഖം കാണാതിരിക്കാൻ ഇതു തന്നെ പറ്റിയ സമയമെന്ന് ചിന്തിച്ചു മുഖത്തേക്ക് ചാഞ്ഞ മുടിയെല്ലാം കൈകൊണ്ട് മുഖത്തിന്റെ പകുതി ഭാഗത്തോളം പരത്തിയിട്ടു... അവൻ തോളത്തു മുഖം കയറ്റി വെച്ചത് കൊണ്ടും മുടികൊണ്ട് മുഖത്തിന്റെ ഇടതു ഭാഗം മറ ആയത് കൊണ്ടും ഇനിയവൻ മുഖം കാണാൻ പറ്റില്ല എന്ന ആശ്വാസത്തിൽ ഞാനൊന്ന് ശ്വാസം എടുത്തു വിട്ടു... "ഇനി ഞാൻ നിന്റെ മുഖം കാണില്ല..." 🌸💜🌸 അവളുടെ കാട്ടികൂട്ടലൊക്കെ ഇടകണ്ണിട്ട് കാണുന്നുണ്ടെങ്കിലും അവളുടെ മുടിയുടെ മത്ത് പിടിപ്പിക്കുന്ന ഗന്ധം മൂക്കിലേക്ക് വലിച്ചു കഴറ്റി നിന്നു.. ഒടുവിൽ എല്ലാം കഴിഞ്ഞ നിവൃത്തിയിൽ അവളൊന്നു ശ്വാസം എടുത്തു വിടുന്നത് കണ്ട് ഒരു ആക്കലോടെ ഞാനിത് പറഞ്ഞതും അവളൊരു നിമിഷം ഞെട്ടി കൊണ്ട് എന്റെ മുഖത്തേക്ക് തല ചെരിച്ചു നോക്കാൻ നിന്നെങ്കിലും നോക്കിയാൽ ഞാനവളുടെ മുഖം കാണുമെന്നും മുഖം കണ്ടാൽ ചടങ്ങ് മുടങ്ങുമെന്നും അവൾക്ക് നല്ലതുപോലെ അറിയുന്നത് കൊണ്ട് അവൾ എന്റെ ഭാഗത്തേക്ക് നോക്കാതെ ചടച്ച മട്ടിൽ ഒറ്റ കണ്ണിറുക്കി നിന്നു.. "ഇനി ഞാൻ കാരണം നിന്റെ ചടങ്ങ് മുടങ്ങേണ്ട.." അവളുടെ കഴുത്തിൽ ചുംബിച്ചു കൊണ്ട് ഞാനിതും പറഞ്ഞു ടീ പോയിന്മേൽ വെച്ച ഫോണെടുത്തു ഓണ് ചെയ്തിട്ട് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി...

"ഇശു,,ഐറ എവിടെ..?" ഹാളിലെത്തിയപ്പോ ഉമ്മി എന്റെ അടുത്തേക്ക് വന്നു ഇത് ചോദിച്ചപ്പോ ഞാൻ റൂമിലുണ്ടെന്ന് പറഞ്ഞതും ഉമ്മി അതിനൊന്ന് മൂളി തന്ന് ഫോണിൽ ആരോടോ സംസാരിച്ചു നിക്കുന്ന ഉപ്പാന്റെ അടുത്തേക്ക് ചെന്നു... "ഇശുച്ചാ,,എനിക്കതിൽ നിന്ന് ഒരു ഗുലാബ് ജാം എടുത്തു തരോ..." ഐഷു എൻ്റെയടുത്തേക്ക് വന്നിട്ട് എന്റെ കൈ പിടിച്ചു കൊണ്ട് ഹാളിന്റെ സൈഡിലായി വൈറ്റ് ഷീറ്റ് കൊണ്ട് സെറ്റ് ചെയ്ത ടേബിളിലേക്ക് ചൂണ്ടികാട്ടി ചോദിച്ചപ്പോ ഞാൻ ചിരിച്ചു കൊണ്ട് അവളുടെ മൂക്കിനൊരു തട്ട് കൊടുത്തതും അവൾ എന്റെ ചെറു വിരലിൽ തൂങ്ങി പിടിച്ചു എന്റെ കൂടെ ടേബിളിന്റെ അരികിലേക്ക് ചെന്നു... ടേബിളിൽ നിരത്തി വെച്ചിട്ടുള്ള ഗുലാബ് ജാം ,രസകുള,സോൻ പപ്ടി, കോക്കനട്ട് ലഡ്ഡു തുടങ്ങിയവയിലേക്ക് ഒക്കെ ഒന്ന് കണ്ണോടിച്ചു നോക്കിയിട്ട് ഒടുവിൽ എന്റെ നോട്ടം പതിച്ചു നിന്നത് ഒരു വലിയ ബൗളിലാക്കി വെച്ച പാനി പൂരിയിൽ ആയിരുന്നു.. അതു കാരണം മൈൻഡിലേക്ക് ഐറയുടെ മുഖം കടന്നു വന്നതും അതേസമയം എന്റെ ചുണ്ടിലൊരു പുഞ്ചിരിയും വിരിഞ്ഞു... "ഇശുച്ചാ,, എടുത്തു താ.." എന്റെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് ഐഷു ഗുലാം ജാമിലേക്ക് കൈ ചൂണ്ടി കാണിച്ചു പറഞ്ഞതും ഞാൻ സൈഡിൽ നിന്നൊരു ചെറിയ ബൗൾ എടുത്തിട്ട് ഗുലാബ് ജാമിൽ നിന്നും ഒരു സ്പൂണ് കോരി എടുത്ത് ബൗളിലേക്ക് വെച്ചു കൊടുത്തു ഐഷുനു നേരെ നീട്ടിയതും അവളത് അപ്പൊ തന്നെ എന്റെ കയ്യിൽ നിന്നും വേങ്ങിച്ച് കഴിച്ചു...

കുറച്ചു നേരം കഴിഞ്ഞപ്പോ ഐറ സ്റ്റയർ ഇറങ്ങി വരുന്നത് കണ്ട് എന്റെ നോട്ടം മൊത്തം അവളിലേക്ക് ആയിരുന്നു.. ബേബി പിങ്ക് കളർ അവൾക്ക് നല്ല ചേർച്ചയുണ്ട്.. അല്ലെങ്കിലും എന്റെ പൊണ്ടാട്ടിക്ക് ഏതാ ചേർച്ച ഇല്ലാത്തത്... അടിമുടി അവളെ വീക്ഷിച്ചു നിന്നു മുഖത്തേക്ക് നോക്കിയപ്പോ അവളെന്നെ കണ്ടിട്ടാണെന്നു തോന്നുന്നു വേഗം മുഖം മറച്ചിട്ട് സ്റ്റയർ ഇറങ്ങി വന്നു... അന്നേരം അവളുടെ മുഖം കാണാൻ പറ്റാത്ത ദേഷ്യത്തിൽ അവളുടെ അടുത്തേക്ക് പോയി ആ ഷാളങ് ഉയർത്താൻ തോന്നിയെങ്കിലും ഞാനായിട്ട് ഈ ചടങ്ങ് തെറ്റിക്കേണ്ട എന്നു വിചാരിച്ചിട്ട് മാത്രം ഞാനൊന്ന് പല്ലിറുമ്പി കൊണ്ട് ഈ ചടങ്ങ് ഉണ്ടാക്കിയ ആളെ നാലു തെറിയും വിളിച്ചു ഐറയിൽ നിന്നും നോട്ടം തെറ്റിച്ചു .... 🌸💜🌸 വില്ലയിൽ എല്ലാ കുടുംബാംഗങ്ങളും എത്തിയതിന് ശേഷം ബേബി ഷവർ സെറിമണിക്ക് വേണ്ടി സെറ്റ് ചെയ്ത ഗാർഡനിലേക്ക് ലാമിത്താനെയും കൊണ്ടു വന്നു അവിടെ അറൈഞ്ചു ചെയ്ത സ്ഥലത്തു ഇത്താനെ ചെന്നിരുത്തിയിട്ട് ഞാൻ എല്ലാവരെയും ഒന്ന് കണ്ണോടിച്ചു നോക്കി... "എനിക്ക് എല്ലാവരോടുമായി ഒരു ഇമ്പോർടെൻ്റ് കാര്യം സംസാരിക്കാനുണ്ട്... എന്റെയും ഇശുന്റെയും ലൈഫിലെ വളരെ മൂല്യം നൽകുന്ന കാര്യം...ഞാനിപ്പോ പറയുന്ന കാര്യം കേട്ട് നിങ്ങളുടെ സന്തോഷമെല്ലാം പോകുമെന്ന് അറിയുമെങ്കിലും ഇത് പറയാൻ ഇനി വേറെ സന്ദർഭം ചിലപ്പോ കിട്ടിയെന്ന് വരില്ല ..."..... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story