QUEEN OF KALIPPAN: ഭാഗം 102

queen of kalippan

രചന: Devil Quinn

ഗൗരവമായ ഉറച്ച സ്വരത്തോടെ പറയുമ്പോഴും എന്റെ കണ്ണ് മുന്നിലുള്ള ആളുകളിലേക്ക് ആയിരുന്നു... ഞാനെന്താണ് പറഞ്ഞു വരുന്നതെന്ന് മനസ്സിലാവാതെ അവരെല്ലാം എന്നെ ഉറ്റുനോക്കുന്നത് കണ്ടെങ്കിലും ഉള്ളിൽ ആദ്യമേ പൊട്ടി വരുന്ന ചിരിയെ അടക്കി പിടിച്ചു നിന്നിട്ട് മുന്നിലേക്ക് ഗൗരവമായി തന്നെ നോക്കി... "ഞാൻ പറഞ്ഞ കാര്യത്തിൽ ചെറിയ ഒരു തിരുത്തലുണ്ട്..." എന്നു ഞാൻ വീണ്ടും അവിരെയെല്ലാം നോക്കിയിട്ട് ഗൗരവമായി പറഞ്ഞതും അവരുടെ മുഖത്തെല്ലാം ഒന്നും മനസ്സിലാവാത്ത ഒരുതരം മന്തപ്പ് ആയതിനാൽ ഞാൻ ചിരിച്ചോണ്ട് രണ്ടടി മുന്നിലേക്ക് നിന്നു... "ഒരു ചെറിയ തിരുത്തലുണ്ടെന്ന് പറഞ്ഞത് വേറൊന്നും അല്ല..എന്റെയും ഇശുന്റെയും എന്നതിനു പകരമവിടെ റോഷനും ആലിയയുമാണ്..." എന്നു പറഞ്ഞു നിർത്തി റോഷനെയും ആലിയെയും മാറി മാറി നോക്കിയപ്പോ അവർ രണ്ടു പേരും എന്ത് എന്ന ഭാവത്തിൽ എന്നെ ഉറ്റുനോക്കുന്നത് കണ്ട് ഞാൻ ബാക്കി തുടർന്നു.. "റോഷന്റെയും ആലിയയുടെയും ജീവിതത്തിൽ വളരെ മൂല്യം നൽകുന്ന കാര്യമാണിത്.. പക്ഷെ ഇത് കേൾക്കുമ്പോ ചിലരെ സന്തോഷമൊന്നും എങ്ങോട്ടും പോവില്ലെങ്കിലും മറ്റു ചിലർ ഇവിടെ ഞെട്ടി പണ്ടാരമടങ്ങാൻ സാധ്യത ഉണ്ട്..."

"നീ ഫിലോസഫി പറയാതെ കാര്യം പറടി.. ഇവിടെ മനുഷ്യൻ തീയിൽ ചവിട്ടി നിക്കാ.." ഞാനെന്ത് കാര്യമാണ് പറയാൻ പോകുന്നേ എന്ന ക്യൂരിയോസിറ്റി കൊണ്ട് റോഷൻ ഇടയിൽ കയറി കൊണ്ട് പറഞ്ഞത് കേട്ട് സത്യം പറഞ്ഞാൽ അപ്പൊ അവന്റെ ഒരുമാതിരി ടെൻഷനും ബാക്കി എന്തെക്കെയോ നിറഞ്ഞ എസ്പ്രെഷനൊക്കെ കണ്ട് ചിരി വന്നെങ്കിലും മാക്സിമം പിടിച്ചു വെച്ചു... "Yes,, finally Roshan and Aaliya engagement is fixed..." മുന്നിൽ ടെന്ഷന് അടിച്ചു നിക്കുന്ന റോഷനെയും ആലിയയെയും ഇടകണ്ണിട്ട് നോക്കി കൊണ്ട് കാതടപ്പിക്കും വിധം ഞാനിങ്ങനെ വിളിച്ചു കൂവിയതും ആലിയും റോഷനും ഒഴികെ ബാക്കി എല്ലാവരും സന്തോഷം കൊണ്ട് കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു..അപ്പോഴും അണ്ടി പോയ അണ്ണാനെ പോലെ റോഷനും അവന്റെ അതേ അവസ്ഥ പോലെ തന്നെ ആലിയും പരസ്പരം മുഖാമുഖം നോക്കിയിട്ട് രണ്ടാളും ഒരേസമയം എന്നെ ഒരുതരം ഞെട്ടലോടെ നോക്കിയതും ഞാൻ അവർക്ക് ഒന്ന് പല്ലിളിച്ചു കാണിച്ചു കൊടുത്തു.... "എല്ലാവരും സന്തോഷിക്കുമ്പോ നിങ്ങൾ മാത്രം ഞെട്ടിയാൽ എങ്ങനെയാ..കയ്യടിച്ചു പ്രോത്സാഹിപ്പിക്കൂ..."

ഒരുതരം കളിയാക്കലോടെ ഞാനിത് പറഞ്ഞു ചിരിച്ചതും അവർ രണ്ടു പേരും ഇപ്പോഴും ഞെട്ടൽ വിട്ടു മാറാതെ ചിലയിടത്ത് ചാരം ചിലയിടത്ത് പുക എന്ന മട്ടിൽ നിക്കുന്നത് കണ്ടിട്ട് ഇനിയും ഇങ്ങനെ നിന്നാൽ രണ്ടാളും നിന്ന നിൽപ്പിൽ വടിയാകുമെന്ന് തോന്നിയത് കൊണ്ട് എല്ലാം അവരോട് തുറന്നു പറയാമെന്ന് വിചാരിച്ചു... "നിങ്ങളുടെ രണ്ടുപേരുടെയും ചുറ്റിക്കളി ആരും അറിഞ്ഞിട്ടില്ല അല്ലെങ്കിൽ ആർക്കും അറിയില്ല എന്നുള്ള വിചാരം വെറുതെയാണ്...നിങ്ങളെ രണ്ടുപേരുടെയും കാര്യം ഇവിടെ കൂടിയ എല്ലാവർക്കും അറിയാം..നിങ്ങളുടെ ഒളിഞ്ഞും പാത്തുമുള്ള നടപ്പ് എവിടെ വരെ പോകുമെന്ന് നോക്കാനാ അവരെല്ലാവരും ഒന്നും അറിയില്ലേ രാമായണ എന്ന മട്ടിൽ നിന്നത്..." "എന്നെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ടെന്നും അവർക്ക് എന്നെ ആദ്യമേ കണ്ട് ഇഷ്ട്ടായി എന്നുമൊക്കെ പറഞ്ഞിരുന്നില്ലേ..അതപ്പോ റോഷന്റെ കല്യാണാലോചന ആയിരുന്നോ...?" ഞാൻ പറഞ്ഞു പോകുന്നതിന്റെ ഇടയിൽ കയറി ഒരു സംശയത്തോടെ ആലി ഇത് ചോദിച്ചപ്പോ ഞാൻ മൂത്തമ്മാനെ ഒന്ന് നോക്കിയപ്പോ മൂപ്പത്തി എനിക്ക് ചിരിച്ചു തന്നതും ഞാനും അതിനൊന്ന് ചിരിച്ചു കൊടുത്ത് ആലിയെ നോക്കി

"ഓ,,,പെണ്ണിന്റെ ഒരു പൂതിയെ..!!സത്യത്തിൽ അങ്ങനെ ഒരു കല്യാണാലോചന തന്നെയില്ല.. നിങ്ങളുടെ കാര്യം ഞാൻ ആദ്യമേ വീട്ടിൽ സൂചിപ്പിച്ചിരുന്നു.. അവർക്ക് റോഷനെ അറിയുന്നത് കൊണ്ട് അവർ മുന്നും പിന്നും നോക്കാതെ ഓക്കെ പറഞ്ഞു..ഇക്കാര്യം ആലി അറിയേണ്ട എന്നു ഞാൻ പ്രത്യേകം പറഞ്ഞത് കൊണ്ട് അവർ നിന്നോടിത് ചോദിക്കാനോ പറയാനോ നിന്നിട്ടില്ല...പിന്നെ ഇന്നലെ ഞാനും ഇശും വീട്ടിലേക്ക് വന്നപ്പോ നിന്റെ കാര്യം പറയാൻ വേണ്ടി ഞാൻ കിച്ചനിലേക്ക് പോയപ്പോ നീയവിടെ തന്നെ ചുറ്റി പറ്റി ഞാൻ അവരോട് പറയുന്നത് കേട്ട് ഇരിക്കുന്നത് കൊണ്ടപ്പോ നിന്നെ വെറുതെ ചൊടിപ്പിക്കാൻ വേണ്ടിയാ ഉമ്മിയും മൂത്തമ്മയൊക്കെ നിനക്കൊരു കല്യാണാലോചന വന്നിട്ടുണ്ടെന്നും അങ്ങനെ എന്തെക്കെയോ തള്ളി മറിച്ചത്.. സത്യത്തിൽ അവരുടെ രണ്ടാളുടെയും തള്ളൽ കണ്ടിട്ട് എന്റെ കണ്ണ് വരെ തള്ളി പോയെങ്കിലും ഞാനായിട്ട് ഒരു കുറവ് വരുത്തേണ്ട എന്നു വിചാരിച്ചു അവരുടെ കൂടെ ഞാനും ഒന്ന് ആഞ്ഞു പിടിച്ചു ..അതോടെ നീ ഫ്ളാറ്റായി നിരാശ കാമുകിയായി ഹാളിൽ നിന്നും പോയപ്പോ ഞങ്ങൾ മൂന്നു പേരും തലങ്ങും വിലങ്ങും ചിരിക്കായിയുന്നു..." അത്രയും പറഞ്ഞ് ഇന്നലെ നടന്ന കാര്യങ്ങൾ ആലോചിച്ചു വീണ്ടും ചിരി പൊട്ടിയതും ഞാൻ അവിടെനിന്ന് പൊട്ടിച്ചിരിച്ചത് കണ്ട് അവളെന്നെ കണ്ണുരുട്ടി നോക്കിയിട്ട് എന്റെയടുത്തേക്ക് വന്ന് ഇതുവരെ അവളെ പറ്റിച്ചതിനുള്ളതെല്ലാം എനിക്ക് വയർ നിറച്ചു തന്നു...

അതിന്റെ കൂടെ റോഷൻ എന്റെ അടുത്തേക്ക് വന്ന് 'എന്നാലും ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു' എന്നു പറഞ്ഞപ്പോ 'ജസ്റ്റ് ഫോർ എ രസം' എന്നു ഞാനും തിരിച്ചു കണ്ണിറുക്കി കാണിച്ചു പറഞ്ഞിട്ട് ഒന്ന് ഇളിച്ചു കൊടുത്തു.. "അവരായിട്ട് എല്ലാം സെറ്റാക്കി...എന്നാ നമ്മക്ക് എൻഗേജ്‌മെന്റ് നടത്തിയാലോ...?" റോഷൻ ആലിയക്കു നേരെ കൈ നീട്ടി പിടിച്ച് തലകൊണ്ട് അവന്റെ കയ്യിൽ പിടിക്കാൻ സ്റ്റൈലിൽ ആക്ഷൻ കാണിച്ചുകൊണ്ട് ഇത് പറഞ്ഞപ്പോ ആലി പുഞ്ചിരിച്ചോണ്ട് അവന്റെ ഉള്ളം കൈയോട് കൈ ചേർത്ത് പിടിച്ചു മുറുക്കിയതും പിറകിൽ ഇരിക്കുന്ന ലാമിത്ത അവരെ രണ്ടുപേരെയും മാറി മാറി നോക്കി... "ഹേയ്,,ഞാനിവിടെ ഇരിക്കുന്നത് കണ്ടില്ലേ..എന്റെ ബേബി ഷവർ സെറിമണി കഴിഞ്ഞിട്ട് മാത്രമേ നിങ്ങളെ എൻഗേജ്‌മെന്റ് ഇവിടെ നടത്തൂ.. സോ രണ്ടു പേരും ഡിസ്റ്റൻസ് കീപ് ചെയ്തേ ...മ്മ് പെട്ടന്ന്.." ആദ്യം അവരുടെ മുഖത്തേക്കും അവസാനം കൈ കോർത്തു പിടിച്ച അവരുടെ കയ്യിലേക്കും നോക്കി കൊണ്ട് കപട ദേഷ്യത്തോടെ ലാമിത്ത ഇത് പറഞ്ഞപ്പോ ഞാൻ ചിരി കടിച്ചു പിടിച്ചു നിന്നതും അവർ രണ്ടുപേരും മുഖാമുഖം നോക്കിയിട്ട് കൈ വേർപ്പെടുത്തി... 🌸💜🌸

ഐറ ഒരു ഇമ്പോർടെൻ്റ് കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് എന്റെയും അവളുടെയും ലൈഫിലെ മൂല്യം നൽകുന്ന കാര്യമെന്നൊക്കെ പറഞ്ഞു തുടങ്ങുന്നത് കണ്ട് എനിക്ക് പ്രത്യേകിച്ച് ഞെട്ടലൊന്നും ഇല്ലെങ്കിലും ചിരി പൊട്ടി വരുന്നുണ്ടായിരുന്നു..അവൾ ലോക ഉടായിപ്പ് ആണെന്ന് അറിയുന്നത് കൊണ്ടും ഇതല്ല ഇതിനപ്പുറം എസ്പ്രെഷനിട്ട് ചാകുമെന്നുള്ളതു കൊണ്ടും അവളുടെ മാസ്മാരിക അഭിനയം കണ്ട് ഞാനിവിടെ ചിരി കടിച്ചു പിടിച്ചു നിക്കായിരുന്നു... പിന്നെ അവൾ റോഷന്റെയും ആലിയയുടെയും കാര്യമാണ് പറയാനുള്ളതെന്ന് പറഞ്ഞു തുടങ്ങിയപ്പോഴാണ് എനിക്ക് സ്റ്റീഫന്റെ കാൾ വന്നത്.. അതുകൊണ്ട് അവരുടെ ഇടയിൽ നിന്ന് കുറച്ചു മാറി പൂളിന്റെ സൈഡിലേക്ക് പോയി.. അവൻ ചില ഇമ്പോർടെൻ്റ് ഇൻഫോർമേഷനൊക്കെ എനിക്ക് ഫോർവേഡ് ചെയ്തു തന്നത് ചെക്ക് ചെയ്ത് മനസ്സിൽ ചിലതെല്ലാം കണക്കു കൂട്ടി സെറിമണി നടക്കുന്ന സ്ഥലത്തേക്ക് വന്നപ്പോഴാണ് റോഷനും ആലിയക്കും സത്യാവസ്ഥയൊക്കെ ഐറ പറഞ്ഞു കൊടുത്ത് അവരുടെ കയ്യിൽ നിന്നും കിട്ടേണ്ടത് കിട്ടിയും കൊടുത്തും വാങ്ങിയുമൊക്കെ നിക്കുന്നത് കണ്ടത്... കുറച്ചു കഴിഞ്ഞപ്പോ ഉമ്മി ബേബി ഷവറിന് തുടക്കമെന്നോണം കയ്യിലുള്ള ഫ്ളവർ ശൈപ്പിലുള്ള ഒരു വെസ്സലിൽ മഞ്ഞൾ കൊണ്ടു വന്നിട്ട് അതിൽ നിന്നും കുറച്ചു ലാമിയുടെ ഇരു കയ്യിലും കവിളിലുമെല്ലാം പുരട്ടി കൊടുത്തതും ഉപ്പയും അതേപോലെ പുരട്ടി .

.അതു കഴിഞ്ഞ് സിനുവും ആഷിയും വന്നിട്ട് ഐഷുന്റെ കൈ പിടിച്ചു അവരും മഞ്ഞൾ പുരട്ടി കൊടുത്തതും ഉമ്മി എന്നെയും ഐറയേയും നോക്കുന്നത് കണ്ടിട്ട് ഞാൻ ലാമിയുടെ അടുത്തേക്ക് ചെന്നു.. ലാമിയുടെ അടുത്ത് എത്തിയപ്പോ തന്നെ ഐറ എന്റെ ഇടതു ഭാഗത്തായി വന്നു നിന്ന് ഷാളിന്റെ ഉള്ളിലൂടെ എന്നെ ഇടകണ്ണിട്ട് നോക്കുന്നത് കണ്ട് ഞാനവൾക്കൊന്ന് സൈറ്റടിച്ചു കൊടുത്തു.. അത് കണ്ടിട്ട് അവളെന്നെ ഒന്ന് നോക്കിയിട്ട് എന്റെയും അവളുടെയും നടുവിലായി വെച്ച ടീ പോയിന്മേലുള്ള മഞ്ഞൾ വെസ്സലിലേക്ക് ഐറ കൈ കൊണ്ടു പോകുന്നത് കണ്ടതും ഞാൻ അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കിയിട്ട് അതിലേക്ക് കയ്യിട്ട് അവളുടെ ഉള്ളം കയ്യിലൊന്ന് ഇക്കിളി ആക്കിയിട്ടു മഞ്ഞൾ എടുത്തിട്ട് ലാമിയുടെ നേർക്ക് തിരിഞ്ഞപ്പോ അവൾ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കിയിട്ട് അടക്കി പിടിച്ചു ചിരിച്ചു.. അതിൽ നിന്നു തന്നെ അവൾ ഞങ്ങളെ കോപ്രായം കണ്ടിട്ടുണ്ടെന്ന് മനസ്സിലായെങ്കിലും ഞാനത് മൈൻഡ് ആക്കാൻ നിക്കാതെ ഐറ ലാമിയുടെ കവിളിലും കയ്യിലുമൊക്കെ പുരട്ടുന്നത് നോക്കിയിട്ട് അവിടുന്ന് മാറി നിന്നു... 🌸💜🌸 ഓരോരുത്തരായി ലാമിത്താക്ക് മഞ്ഞൾ പുരട്ടി കൊടുക്കുന്നതൊക്കെ നോക്കി നിക്കുമ്പോഴാ എന്റെ കണ്ണ് സൈഡിലേക്ക് പോയത്.. അവിടെ ഗെയ്റ്റിനരികെ സെക്യൂരിറ്റി പുറത്തു നിൽക്കുന്ന ആരോടോ കയർത്തു സംസാരിക്കുന്നത് കണ്ട് എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായതും ഇത് ആരെയെങ്കിലും അറിയിക്കണമെന്ന് ചിന്തിച്ച് ഉപ്പനെയും ഇശുനേയുമൊക്കെ നോക്കിയപ്പോ അവർ പൂളിന്റെ സൈഡിൽ നിന്ന് കാര്യമായി എന്തോ ഡിസ്കസ് ചെയ്യായിരുന്നു...

അതോണ്ട് തന്നെ അവരുടെ ഇടയിലേക്ക് പോവാതെ ഞാൻ തന്നെ ഗെയ്റ്റിന്റെ അരികിലേക്ക് പോകാമെന്ന് ചിന്തിച്ചു ലോണിലൂടെ നടന്നു ഗെയ്റ്റിന്റെ അടുത്തേക്ക് ചെന്നിട്ട് സെക്യൂരിറ്റി റൂമിൽ നിൽക്കുന്ന സെക്യൂരിറ്റിയോട് കാര്യമന്വേഷിച്ചു... "എന്താ പ്രശ്‌നം..?" സെക്യൂരിറ്റി റൂമിൽ നിന്നും പുറത്തേക്ക് പോവാനുള്ള ഡോറിലൂടെ പോയിട്ട് എനിക്ക് പുറം തിരിഞ്ഞു നിക്കുന്ന ആളെ ഒരുനിമിഷം നോക്കിയിട്ട് ഞാനിത് സെക്യൂരിറ്റി ചേട്ടനോട് ചോദിച്ചു.. "മോളേ,, കുറെ നേരമായി ഇയാൾ ഗെയ്റ്റ് തുറക്കണമെന്നു പറഞ്ഞ് ബഹളം വെക്കുന്നു...എന്താണ് കാര്യമെന്ന് ചോദിച്ചിട്ട് പറയുന്നുമില്ല... ഇഷാൻ സർ എപ്പോഴും ഗെയ്റ്റ് റിമോട്ട് കണ്ട്രോളിൽ വെക്കാൻ പറഞ്ഞത് കൊണ്ടും അറിയാത്തവരെ പെർമിഷൻ കൂടാതെ ഒരു കാരണവശാലും ഉള്ളിലേക്ക് കയറ്റാൻ പാടില്ലായെന്ന് സ്ട്രിക്റ്റായി പറഞ്ഞതു കൊണ്ടും ഞാനിത് വരെ ഇയാൾക്ക് ഗെയ്റ്റ് തുറന്നു കൊടുത്തിട്ടില്ല ..പക്ഷെ ഇയാൾ ഭീഷണിപ്പെടുത്തി ഗെയ്റ്റ് തുറക്കണമെന്ന് പറയുവാണ്..." ഇത്രയും പറഞ്ഞ് സെക്യൂരിറ്റി മുന്നിലുള്ള ആളെ നോക്കിയതും അയാൾ ഇപ്പോഴും ഒന്നും പറയാതെ എനിക്ക് പുറം തിരിഞ്ഞു നിന്ന് എങ്ങോട്ടോ നോട്ടം തെറ്റിച്ചു നിക്കുന്നത് കണ്ട് ഞാനൊന്ന് ശ്വാസം എടുത്തു വിട്ട് അയാൾക്കു അരികിലേക്ക് ചെന്നു...

"Excuse me ..." അയാളുടെ പുറകിൽ നിന്നുകൊണ്ട് ഞാനയാളെ വിളിച്ചതും എന്റെ ശബ്‌ദം അയാളെ ചെവിയിൽ മുഴങ്ങി കേട്ടപ്പോ തന്നെ അയാൾ എനിക്കു നേരെ തിരിഞ്ഞു നിന്നു... "എന്താ ഇയാൾക്ക് വേണ്ടേ..?ആരെയും പെർമിഷൻ ഇല്ലാതെ ഗെയ്റ്റ് തുറക്കില്ല.. ഇവിടെയൊരു ഫൻഷൻ നടക്കുവാണ്..." അയാളെ ഇവിടെയെങ്ങും കാണാത്തത് കൊണ്ടു തന്നെ ഞാനിത് ചോദിച്ചപ്പോ അയാൾ സെക്യൂരിറ്റിയെ ഒന്ന് നോക്കിയിട്ട് എന്നെ നോക്കി... "എനിക്ക് ഇഷാനെ ഒന്ന് കാണണമായിരുന്നു..വളരെ അർജെന്റായ ഒരു കാര്യം പറയാനാണ്...ഈ ഗെയ്റ്റൊന്ന് തുറക്കൂ ..." എന്നയാൾ പറഞ്ഞപ്പോ എന്തോ അതിലൊരു വശപിശക് തോന്നിയത് കൊണ്ട് ഞാൻ അയാളെ ഒരു ഒഴുക്കൻ മട്ടിൽ നോക്കിയിട്ട് സെക്യൂരിറ്റിയെ നോക്കി.. "ഇയാളെ ഒരു കാരണവശാലും ഉള്ളിലേക്ക് പ്രേവേശിപ്പിക്കരുത്... ഞാൻ ഇശൂനെ വിളിച്ചു വരാം..." അയാളെ കണ്ടാൽ തന്നെ ഒരു കഞ്ചാവ് അഡിക്റ്റായ പോലെയുണ്ട്.. കണ്ണെല്ലാം ചുമന്ന് ചുണ്ടുകളൊക്കെ കറുത്ത് ..അതും പോരാത്തതിന് അയാളെ അടുത്ത് നിക്കുമ്പോ ആൽക്കഹോൾ മിക്സ്ഡായ ഒരു കുത്തുന്ന മണം...

എന്തായാലും ഇശുനോട് ഇക്കാര്യം പറയാമെന്ന് വിജാരിച്ചു ഞാൻ ഗാർഡനിലേക്ക് തന്നെ പോയി.... അവിടെ എത്തിയപ്പോ അവൻ ഫോണിൽ കുത്തി കളിച്ചു ഇരിക്കുന്നത് കണ്ട് ഞാൻ ഷാൾ ലേശം താഴ്ത്തി വെച്ചിട്ട് അവനെ വിളിച്ചു... "ഇശുച്ചാ...നിന്നെ കാണാൻ ആരോ വന്നിട്ടുണ്ട്.." ഞാനിത് പറഞ്ഞപ്പോ അവൻ ഫോണിൽ നിന്ന് തലപൊക്കി ആര് എന്ന മട്ടിൽ പുരികം ചുളിച്ചു എന്നെ നോക്കി.. "നിന്നെ കാണണമെന്ന് പറഞ്ഞ് അയാൾ ഗെയ്റ്റ് തുറക്കാൻ പറയുന്നുണ്ട്..കണ്ടിട്ട് എന്തോ വശപിശക് പോലെ തോന്നുന്നുണ്ട്.." അത് കേട്ടിട്ട് ഇശു ഒന്നു രണ്ടു നിമിഷം എന്തോ ചിന്തിച്ചിട്ട് ഇരുന്നിടത്ത് നിന്ന് എഴുനേറ്റ് ഫോണ് പോക്കറ്റിലേക്കിട്ട് ഗെയ്റ്റ് ലക്ഷ്യം വെച്ച് നടന്നതും ഞാനും അവന്റെ കൂടെ ഗെയ്റ്റിന്റെ അടുത്തേക്ക് പോയി.. കോബൗഡിലൂടെ നടന്നു വരുന്ന ഇശുനെ കണ്ടപ്പോ സെക്യൂരിറ്റി അവന്റെ അടുത്തേക്ക് ഓടി വന്നിട്ട് എന്തൊക്കെയോ പറഞ്ഞതും ഇശു അതിനൊക്കെ ഒന്ന് മൂളി കൊടുത്തു ഗെയ്റ്റിലേക്ക് കൈ കാണിച്ചു അത് തുറക്കാൻ എന്ന മട്ടിൽ ആംഗ്യം കാണിച്ചപ്പോ സെക്യൂരിറ്റി അപ്പോഴേക്കും സെക്യൂരിറ്റി റൂമിലേക്ക് ചെന്ന് എന്തൊക്കെയോ ഒരു ഫൈവ് ഡിജിറ്റ് നമ്പർ വാൾ സ്ക്രീനിൽ അടിച്ചതും ക്ഷണ നേരം കൊണ്ട് ഗെയ്റ്റ് രണ്ടു സൈഡിലേക്കും നീങ്ങി പോയി..

"Who are you..?" ഗെയ്റ്റ് തുറന്നത് കണ്ട് പുറത്തു നിക്കുന്ന ആളുടെ ചുണ്ടിലൊരു കുതന്ത്ര ചിരി ഉണ്ടായിരുന്നു.. അതു കാരണം ഇശു അയാളെ അടിമുടി ഒന്ന് വീക്ഷിച്ചു കൊണ്ട് അയാളെ അടുത്തേക്ക് പോയി ഗൗരവത്തോടെ ഇത് ചോദിച്ചതും അയാൾ ഒന്ന് കുഴഞ്ഞു ചിരിച്ചു... "ഇത് തരാനാണ് ഞാൻ വന്നത്.." അത്രമാത്രം പറഞ്ഞിട്ട് ഒരു എൻവലപ്പ് ഇശുന്റെ നേരെ നീട്ടിയതും ഇശു അയാളെ ഒന്ന് ഉറ്റുനോക്കിയിട്ട് അത് വേങ്ങിച്ചതും അയാൾ ഒന്നും പറയാനോ ചോദിക്കാനോ നിക്കാതെ എന്നെയും ഇശുനേയും ഒന്ന് നോക്കിയിട്ട് അവിടുന്ന് പോയി... അതൊക്കെ കണ്ടിട്ട് ഞാനയാൾ പോകുന്നതും നോക്കിയിട്ട് ഇശുനോട് എന്തോ പറയാൻ നിക്കുമ്പോഴാ പുറകിൽ നിന്നൊരു വിളി... "ഐറ.." എന്നുള്ള വിളി കേട്ടപ്പോ തന്നെ ആലി ആണെന്ന് മനസ്സിലായതും ഞാൻ പിറകിലേക്ക് തിരിഞ്ഞ് അവളെ നോക്കിയപ്പോ അവൾ കൈകൊണ്ട് ഇങ്ങോട്ട് വാ എന്നു പറഞ്ഞു വിളിച്ചത് കണ്ട് ഞാൻ ഇശൂൻ്റെ കയ്യിലുള്ള എൻവലപ്പിനേയും അവനെയും നോക്കിയിട്ട് തിരിഞ്ഞു ആലിയുടെ അടുത്തേക്ക് നടന്നു... "എന്താടി..?" അവളുടെ അടുത്തെത്തിയപ്പോ ഞാനിത് ചോദിച്ചതും അവൾ ചുമ്മാ വിളിച്ചതാണെന്ന് പറഞ്ഞു ഇളിച്ചു തന്നിട്ട് എന്നെയും കൂട്ടി ഗാർഡനിലേക്ക് നടന്നു..

അപ്പോഴും എൻവലപ്പിൽ എന്തായിരിക്കും എന്നുള്ള ഒരു ചോദ്യം തലക്കു മുകളിൽ വട്ടമിട്ട് പറക്കാൻ തുടങ്ങിയതും അതിനൊരു ഉത്തരം കിട്ടണമെങ്കിൽ എൻവലപ്പ് തുറന്നു നോക്കിയാൽ മാത്രമേ കിട്ടൂ എന്നറിയുന്നത് കൊണ്ട് ഓരോന്ന് ആലോചിച്ചു തല പുണ്ണാക്കി ഉള്ള സമാധാനം ഇല്ലാതാക്കാൻ നിക്കാതെ ചിന്തകളെ ഒക്കെ ഒരു വശത്തേക്ക് നീക്കി വെച്ചിട്ട് ഗാർഡനിലേക്ക് നടന്നു.. ലാമിത്താന്റെ അടുത്തു എത്തിയപ്പോ ദീദി എന്റെ വായിലേക്ക് പാനി പൂരി വെച്ചു തന്നതും ഞാൻ വിടർന്ന കണ്ണുകളോടെ ദീദിയെ നോക്കി ഇതെവിടുന്നാ എന്നു ചോദിച്ചപ്പോ മൂപ്പത്തി കയ്യിലുള്ള ഒരു ബൗൾ എനിക്ക് നേരെ നീട്ടി.. അതിലപ്പൊ പാനി പൂരി ഇളിച്ചു നിക്കുന്നത് പോലെ തോന്നിയത് കൊണ്ട് ഞാൻ അപ്പൊ തന്നെ അറ്റാക്ക് സ്റ്റാർട്ട് ചെയ്തിരുന്നു.. ഇടക്ക് ഞാൻ സൈഡിലേക്ക് നോക്കിയപ്പോ ദീദിയും ലാമിത്തയും എന്നെ തന്നെ നോക്കുന്നത് കണ്ടതും ആ നോട്ടത്തിന്റെ പൊരുൾ നല്ല ഭംഗിയായി അറിയുന്നത് കൊണ്ട് ഞാൻ അവർക്കൊന്ന് ഇളിച്ചു കൊടുത്ത് പാനി പൂരി അവരുടെ വായിലേക്കും വെച്ചു കൊടുത്തു.. അപ്പൊ ആലി എനിക്കും വേണം എന്നു പറഞ്ഞ് മുഖം ചുളുക്കുന്നത് കണ്ട് ഞാൻ ബൗളിലേക്ക് നോക്കിയപ്പോ അതിലാകെ ഒന്നേ ഉണ്ടായിരുന്നുള്ളു.. അതോണ്ട് ഞാൻ മനസ്സില്ലാ മനസ്സോടെ അത് അവൾക്കു കൊടുത്തു.. പാനി പൂരി കഴിഞ്ഞ നിവൃത്തിയിൽ ഇരിക്കുമ്പോഴാ ഐഷു എന്റെ അടുത്തേക്ക് വന്നിട്ട് 'ഇനിയും പാനി പൂരി വേണോ ഐറുമ്മ' എന്നു ചോദിച്ചു വന്നത്...

അത് കേട്ട പാതി കേൾക്കാത്ത പാതി ഞാൻ കണ്ണു വിടർത്തി കൊണ്ട് ഹാ എന്നു പറഞ്ഞു തലയാട്ടിയതും ഐഷു എന്റെ ചെറുവിരലിൽ തൂങ്ങി കൊണ്ട് എന്നെയും കൊണ്ട് വില്ലയുടെ ഹാളിലേക്ക് കൊണ്ടു പോയി... അവിടെയെത്തിയപ്പോഴാ ഹാളിലെ സൈഡിൽ വെച്ചിട്ടുള്ള ടേബിളിൽ സ്വീറ്റ്‌സ് നിരത്തി വെച്ചിട്ടുള്ളത് കണ്ടത്.. സത്യം പറഞ്ഞാൽ ഞാനിത് ഇപ്പോഴാ കാണുന്നത്...ഏത് നേരത്താണ് ഇശു മുന്നിലേക്ക് വരാ എന്നുള്ളത് പറയാൻ പറ്റാത്തത് കൊണ്ട് ഷാൾ താഴ്ത്തി ഇട്ടു നടക്കലല്ലായിരുന്നോ പണി.. അതോണ്ട് ഈ വക കാര്യങ്ങളൊന്നും ഞാൻ ശ്രദ്ധിച്ചിട്ടു കൂടിയില്ല.. നമ്മളെ പാനി പൂരിയെ കണ്ടപ്പോ തന്നെ ഒന്നും നോക്കാതെ ഞാനും ഐഷുവും അറ്റാക്ക് തുടങ്ങി... അതിനിടെ ഐഷു നിന്നു കുഴങ്ങിയത് കൊണ്ട് 'എന്നെ ടേബിളിൽ കയറ്റി ഇരുത്തി താ' എന്നു പറഞ്ഞു വാശി പിടിച്ചപ്പോ അവളെ പൊക്കിയെടുത്തു ടേബിളിൽ ഇരുത്തിയിട്ട് ഞാനും അവളും ഓരോന്ന് കഴിച്ചിരുന്നു... കുറച്ചു കഴിഞ്ഞപ്പോ ഞങ്ങൾ ഗാർഡനിലേക്ക് തന്നെ പോയിട്ട് ഉമ്മച്ചിനോടും ബാക്കി ഉള്ളവരോടും സംസാരിച്ചിരുന്നു...പിന്നെ എന്റെ കാത്തിരിപ്പ് വൈകുന്നേരം ആവാൻ ആയിരുന്നു.. ഈ ചടങ്ങങ് പൂർത്തിയാക്കിയാൽ സ്വസ്ഥായിട്ട് ഇശുന്‍റെ മുന്നിലൂടെ നടക്കായിരുന്നു...

അങ്ങനെ വൈകുന്നേരം ആയപ്പോ തന്നെ എല്ലാം കഴിഞ്ഞല്ലോ എന്ന നിവൃത്തിയിൽ ഞാൻ ഷാൾ നേരെയാക്കി ഇട്ടു ആദ്യം തന്നെ തിരഞ്ഞത് നമ്മളെ ഉമ്മച്ചനെ ആയിരുന്നു...പക്ഷെ അവനെ ചുറ്റും നോക്കിയിട്ടും അവന്റെ പൊടി പോലും കാണാത്തത് കൊണ്ട് ഷോകമൂകനായി ഇരിക്കുമ്പോഴാ കോമ്പൗണ്ടിലൂടെ ഒരു കാർ ചീറി പാഞ്ഞു വന്നു വില്ലയുടെ മുമ്പിൽ നിർത്തിയത് ... അത് കണ്ടപ്പോ തന്നെ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞതും ഞാൻ കാറിലുള്ള ആളുകൾ ഇറങ്ങി വരുന്നതും കാത്തു നിന്നു... ഒടുവിൽ ചാച്ചിമ്മയും ഖാസിം അങ്കിളും ഇറങ്ങി വരുന്നത് കണ്ട് റോഷനെന്നെ നോക്കുന്നത് കണ്ട് ഞാനവൻകൊന്ന് ഇളിച്ചു കൊടുത്തു..അത് കണ്ടപ്പോ തന്നെ അവൻ അവരുടെ അടുത്തേക്ക് പോയി 'നിങ്ങൾക്ക് രണ്ടുപേർക്കും എൻ്റെയും ആലിയുടെയും കാര്യം അറിയാമായിരുന്നോ' എന്നു ചോദിച്ചപ്പോ ചാച്ചിമ്മ ആദ്യം തന്നെ നോക്കിയത് എന്നെ ആയിരുന്നു.. അതിൽ നിന്നു തന്നെ റോഷൻ കാര്യം പിടി കിട്ടിയിരുന്നു ഞാൻ തന്നെയായിരിക്കും അവരുടെ കാര്യം പറഞ്ഞിട്ടുണ്ടാവുക എന്ന്...അല്ലെങ്കിലും ഹോളി സെലിബ്രേഷന്റെ അന്ന് ചാച്ചിമ്മാന്റെ കണ്ണ് ആലിയിൽ തന്നെയായിരുന്നു... അത് കൊണ്ട് റോഷന്റെ കാര്യം അവരോട് പറഞ്ഞപ്പോ അവർക്ക് സന്തോഷമേ ഉണ്ടായിരുന്നുളളൂ...

അതോണ്ട് തന്നെ അവരുടെ എൻഗേജ്‌മെന്റ് ഇന്നക്കേക്ക്‌ ഫിക്സ് ചെയ്തു തീരുമാനിച്ചു ഉറപ്പിച്ചിരുന്നു... തറവാട്ടിൽ നിന്നു കുറെ ദൂരം ഇങ്ങോട്ട് ഉണ്ടായത് കൊണ്ട് ആരും തറവാട്ടിൽ നിന്ന് എൻഗേജ്‌മെന്റിനു വരില്ല എന്നു പറഞ്ഞിട്ടുണ്ടെങ്കിലും സ്വന്തം മകന്റെ എൻഗേജ്‌മെന്റിനു മാതാപിതാക്കൾ വരാതെ നിക്കില്ലല്ലോ.. അതോണ്ട് അവർ രാവിലെ തന്നെ തറവാട്ടിൽ നിന്നും ഇറങ്ങിട്ടുണ്ടായത് കൊണ്ട് വൈകുന്നേരം ആയപ്പോഴേക്കും ഇവിടെ എത്തി...അതോണ്ട് എൻഗേജ്‌മെന്റ്‌ ഇപ്പോഴാ നടത്തുന്നത്... എൻഗേജ്‌മെന്റിനു വേണ്ടി ആലിയും റോഷനും റെഡിയായി നിന്നപ്പോ ഞാൻ ഉമ്മിന്റെ കയ്യിൽ നിന്നും രണ്ടു ബോക്‌സ് വാങ്ങിയിട്ട് ഒരു ബോക്‌സ് ആലിക്കും മറ്റേത് റോഷനും കൊടുത്തു...അവർ രണ്ടുപേരും ബോക്‌സ് തുറന്നു നോക്കിയിട്ട് അവർക്ക് വേണ്ടി ആദ്യമേ റെഡിയാക്കി വെച്ച നെയിം റിങ് കയ്യിലെടുത്തു... എന്നിട്ടവർ പരസ്പരം മുഖത്തോട് മുഖം നോക്കിയിട്ട് റോഷൻ അവൾക്കു നേരെ കൈ നീട്ടിയതും ആലി ചെറു പുഞ്ചിരിയോടെ അവന്റെ കയ്യിലേക്ക് അവളുടെ കൈ വെച്ചു കൊടുത്തപ്പഴേക്കും Roshan❤ എന്ന സ്റ്റൈലിൽ പണി കഴിപ്പിച്ച മോതിരം അവളുടെ മോതിര വിരലിൽ അണിയിച്ചു.. അതു കഴിഞ്ഞപ്പോ ആലിയും അവളുടെ കയ്യിലുള്ള Aaliya❤

എന്ന സെയിം മോഡലിലുള്ള മോതിരം അവന്റെ കയ്യിലും അണിയിച്ചു കൊടുത്തു.... അന്നേരം തന്നെ അവിടെയാകെ പേപ്പർ ഗിൽറ്റ് കൊണ്ട് നിറഞ്ഞതും ഞാൻ ചെറു പുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്ന റോഷനെയും ആലിയെയും നോക്കി നിൽക്കെയാണ് എന്റെ അരയിലൂടെ ഒരു കൈ ഇഴഞ്ഞു വന്നതും കൂടെ എന്റെ കവിളിലൊരു ചുംബനം കിട്ടിയതും... അതിനാൽ എന്റെ പുഞ്ചിരിയുടെ വോൾട്ടേജ് നൂറു വോൾട്ടായി കൂടിയിട്ട് സൈഡിലേക്ക് നോക്കിയപ്പോ ഇശുച്ചൻ കീഴ്ചുണ്ട് കടിച്ചു പിടിച്ചിട്ട് എനിക്കൊന്ന് സൈറ്റടിച്ചു കാണിച്ചതും ഞാൻ അവന്റെ വയറ്റിനൊരു കുത്ത് കൊടുത്തിട്ട് അവരൊക്കെ നോക്കുമെന്ന് പറഞ്ഞെങ്കിലും അവനതൊന്നും കാര്യമാക്കാതെ എന്റെ ചുണ്ടിൽ അമർത്തി കിസ്സ് ചെയ്തു... "ഛീ... അവരൊക്കെ കാണും ഇശുച്ചാ..." "I don't care..." ഞാൻ പറഞ്ഞതിനുള്ള അവന്റെ മറുപടി കേട്ട് എന്റെ വാ അറിയാതെ തുറന്നു പോയി.. അല്ലെങ്കിലും സ്ഥലകാല ബോധം ഇല്ലാത്തവനോട് പറഞ്ഞിട്ടെന്താ കാര്യം.. "ഐറാ.. " എന്റെ ചെവിയിൽ സ്വകാര്യമായി പതിഞ്ഞ സ്വരത്തിൽ അവൻ വിളിച്ചതും അവന്റെ നിശ്വാസം എന്റെ ചെവിയിൽ തട്ടി ഇക്കിളി ആയതും ഞാനൊന്ന് കഴുത്തു ചുളിച്ചു കൊണ്ട് അവനെ പുരികം ചുളുക്കി എന്താ എന്ന മട്ടിൽ നോക്കി.. "Shall we dance..?" എന്റെ നോട്ടത്തിന് ഉത്തരമായി അവനിത് പറയേണ്ട താമസം അവിടെയെല്ലാം റൊമാന്റിക് സോങ് അലയടിച്ചതും അവനെന്റെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്തു നിർത്തിയതിന്റെ കൂടെ റോഷനും ആലിയും ഞങ്ങളെ സൈഡിലായി വന്നു നിന്നിട്ട് അവരും ഡാൻസ് തുടങ്ങി...

🎶Jo tere khatir tadpe pehle se hi Kya usse tadpana O zaalima o zaalima Jo tere ishq mein behka pehle se hi Kya usse behkana O zaalima o zaalima Ankhein marhaba Baatein marhaba Main sau martaba Deewana hua Mera na raha Jab se dil mera Tere husn ka Nishana hua Jiski har dhadkan tu ho aise Dil ko kya dhadkana O zaalima o zaalima🎶 പാട്ടിനനുസരിച്ച മൂവ് ചെയ്യുമ്പോഴും എന്റെ കണ്ണ് ഇശുന്റെ മുഖത്തേക്ക് ആയിരുന്നു... അവന്റെ ബ്ലൂ ലെൻസ് കണ്ണ് കൂടുതൽ തിളങ്ങുന്ന പോലെ... 🎶Deedaar tera milne ke baad hi Chhote meri angdaayi Tu hi bata de kyun zaalima Main kehlaayi Kyu is tarah se duniya jahan Mein karta hai meri rusvayi Tera kasoor or zalima mein kehlaayi🎶 പാട്ടിന്റെ അവസാന വരികളിൽ മുഴുകി കൊണ്ട് ഡാൻസ് കളിച്ചു പോകേയാണ് പെട്ടന്ന് ഇശു എന്റെ അരയിലൂടെ കയ്യിട്ട് അവന്റെ ഒറ്റ കയ്യിൽ കറക്കിയത്..അതു കാരണം ഞാനവന്റെ മുഖത്തേക്ക് തന്നെ നോക്കിയതും അവൻ ചെറു ചിരിയോടെ എന്നെ നോക്കി കണ്ണുരുക്കി കാണിച്ചു ഐ ലവ് യൂ എന്നു പറഞ്ഞപ്പോ ഞാൻ തലതാഴ്ത്തി ചിരിച്ചു ..പിന്നീട് അവനെന്നെ നിലത്തു നിർത്തി കൊണ്ട് വട്ടത്തിൽ കറക്കി വിട്ടതും ഞാൻ ഒന്ന് കറക്കി തിരിഞ്ഞു അവന്റെ നെഞ്ചിലേക്ക് ചാമായി നിന്നു.. ഇതേസമയം റോഷനും ആലിയും കപ്പിൾ ഡാൻസ് കളിച്ചു മുഖാമുഖം നോക്കുന്നത് കണ്ട് ഞാൻ അവരെ ഒന്ന് നോക്കിയിട്ട് ഇശുനെ ഇറുക്കെ കെട്ടിപിടിച്ചു... അതോടു കൂടെ ബേബി ഷവർ സെറിമണിയും എൻഗേജ്‌മെന്റ് നല്ല ഭംഗി യായി കഴിഞ്ഞു... 🌸💜🌸

"ഇശുച്ചാ,,അയാൾ തന്ന എൻവലപ്പിൽ എന്തായിരുന്നു..?" ബാൽക്കണിയിൽ ഇരുന്ന് നിലാവുദിച്ചു നിൽക്കുന്ന ചന്ദ്രനെ നോക്കി ഇരിക്കുമ്പോഴാ ഐറ എന്റെ മടിയിലേക്ക് കയറി ഇരുന്ന് ഇങ്ങനെ ചോദിച്ചത്... അതിന് ഞാനൊന്ന് കോട്ടി ചിരിച്ചു... "ഞാനിത് വരെ കാണാൻ കാത്തിരുന്ന ആളുടെ ഒരു ഫോട്ടോ ആയിരുന്നത്..." 【തുടരും】 Part.106 "ഞാനിത് വരെ കാണാൻ കാത്തിരുന്ന ആളുടെ ഒരു ഫോട്ടോ ആയിരുന്നത്..." ഒരു പുച്ഛ ചിരിയോടെ ഞാനിത് പറയുമ്പോ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ആളി കത്തുന്ന തീ ജ്വാലയായിരുന്നു 'നീ ഇങ്ങനെയൊക്കെ അയച്ചാൽ ഞാൻ പേടിച്ചു ഭയക്കുമെന്ന് നീ വിചാരിച്ചിരിക്കും.. പക്ഷെ നിനക്ക് തെറ്റി.. സ്നേഹമായാലും ദേഷ്യമായാലും പകയായാലും ഇരട്ടിക്ക് ഇരട്ടി കൊടുക്കുന്നവനാ ഇഷാൻ മാലിക്.. അത് നീ ഒരിക്കലും മറക്കരുത് ..ഒന്നുല്ലേലും നിനക്കെന്നെ നല്ലതു പോലെ അറിയുന്നതല്ലേ.. അവനൊരു എൻവലെപ്പ് അയച്ചേക്കുന്നു അതിൽ അവന്റെ ഫോട്ടോയും കൂടെ ഒരു ക്യാപ്ഷനും let's start the head-to-head games എന്ന്.. ഇത്രയും കാലം ഞാനും അതു തന്നെയാ കൊതിച്ചതും..നേർക്ക് നേർ കളിക്കാനാണ് അല്ലേലും ഉശിര്.. അല്ലാതെ നിന്നെ പോലെ ഒളിച്ചിരുന്നിട്ട് എനിക്കിട്ട് ഉണ്ടാക്കാൻ നിക്കുന്നതല്ല..നിന്നെ എന്റെ മുമ്പിൽ കൊണ്ടു വരേണ്ടത് എന്റെയും കൂടെ ഒരാവിശ്യമായി പോയില്ലേ...സോ നിന്നെ കാണാൻ ഞാൻ കാത്തിരിക്കും.. പണ്ടുള്ളതിനെക്കാൾ എന്റെ വീറും വാശിയോടെയും തന്നെ..

' ഉള്ളിൽ നുരഞ്ഞു പൊന്തുന്നത് ദേഷ്യമാണോ പകയാണോ എന്നൊന്നും അറിയില്ലെങ്കിലും അവൻ ചെയ്തു പോയ പല കാര്യങ്ങളും മൈൻഡിലൂടെ ഓടി കളിച്ചപ്പോ ശരവേഗം ഞെരമ്പുകൾ വലിഞ്ഞു മുറുകിയിട്ട് അണപല്ലിൽ ദേഷ്യം കടിച്ചമർത്തി മുഷ്ട്ടി ചുരുട്ടി പിടിച്ചു എത്ര തന്നെ ആയിട്ടും അവനോടുള്ള ദേഷ്യവും പകയുമൊക്കെ കുറയുന്നതിന് പകരം ഇരട്ടിക്കിരട്ടിയായി വർധിക്കാൻ തുടങ്ങിയതും കണ്ണുകൾ ഇറുക്കി അടച്ചു നിക്കുമ്പോഴാ ഐറയുടെ പതിഞ്ഞ സ്വരം എൻ്റെ ചെവിയിൽ എത്തിയത് "എന്താ ഇശുച്ച നീയതിന് ഒന്നും പറയാത്തെ..?!" എന്നുള്ള അവളുടെ ചോദ്യം കേട്ട് ഇറക്കിയ കണ്ണുകൾ വലിച്ചു തുറന്നിട്ട് ഒന്ന് റിലാക്‌സായി എന്റെ തോളിലൂടെ കയ്യിട്ട് മടിയിൽ ചെരിഞ്ഞു ഇരിക്കുന്ന ഐറയെ നോക്കിയപ്പോ അവളെന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി ഇരിക്കുവായിരുന്നു "നീയെന്താ ചോദിച്ചേ..?!" അവളെന്താ എന്നോട് ചോദിച്ചതെന്ന് ഞാൻ കേൾക്കാത്തത് കൊണ്ട് ഊഞ്ഞാലിലേക്ക് ചാരി ഇരുന്ന് അവളുടെ അരയിൽ കൈവെച്ചു മുറുക്കി ഞാനിത് ചോദിച്ചപ്പോ അവളെന്നെ ഒന്ന് കൂർപ്പിച്ചു നോക്കി "ഞാൻ ചോദിച്ചതൊന്നും നീ കേട്ടിട്ടുണ്ടാവില്ല ല്ലേ..?" "കേട്ടെങ്കിലും ഞാനിത് ചോദിക്കില്ലായിരുന്നല്ലോ.." അവളുടെ ചോദ്യത്തിന് അപ്പൊ തന്നെ ഗൗരവമായി മറുപടി കൊടുത്തു അവളെ നോക്കിയപ്പോ ഞാൻ പറഞ്ഞത് അവൾക്ക് പറ്റാത്തത് കൊണ്ടാണെന്നു തോന്നുന്നു അവൾക്ക് നല്ല ദേഷ്യം വന്നെങ്കിലും എന്റെയടുത്ത് അവളുടെ ദേഷ്യം വില പോകാത്തത് കൊണ്ട് സ്വയം ദേഷ്യം കണ്ട്രോൾ ചെയ്തു വെച്ചിട്ട് കണ്ണടച്ചു തുറന്ന് എന്നെ നോക്കി

"എൻവലപ്പിലെ ഫോട്ടോയിലുള്ള ആളും നീയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ..?വെറുതെ ഒരാൾ നിനക്ക് ഫോട്ടോ ഒന്നും അയക്കില്ലല്ലോ.." അവളുടെ വായിൽ നിന്ന് ഈയൊരു ചോദ്യം ഞാനാദ്യമേ പ്രതീക്ഷിച്ചത് കൊണ്ട് ഇതിനുള്ള മറുപടിയും എന്റെ പക്കൽ ഉണ്ടായിരുന്നു "അതാരാണെന്ന് നീ വഴിയേ അറിയും.. അതത്ര വിദൂരമല്ല..ചില കാര്യങ്ങൾ അങ്ങനെയാ.. കഴുകൻ കോഴി കുഞ്ഞുങ്ങളെ റാഞ്ചുന്ന പോലെ അങ് റാഞ്ചി പോവും..എങ്ങോട്ടാണെന്നോ എന്തിനാണെന്നോ അറിയാതെ.." കഴിഞ്ഞതും വരാനിരിക്കുന്നതുമെല്ലാം മുൻകൂട്ടി കണ്ടു കൊണ്ട് വിദൂരത്തേക്ക് നോട്ടം കുത്തി നിർത്തി ഇങ്ങനെ പറഞ്ഞതും ഞാൻ പറഞ്ഞതിന്റെ പൊരുൾ അവൾക്ക് മനസ്സിലാകാത്തത് കൊണ്ട് അവൾ പുരികം ചുളുക്കി സംശയത്തോടെ എന്നെ നോക്കിയെങ്കിലും ഞാനത് കണ്ടില്ല എന്ന മട്ടിൽ ഇരുന്നു "ഐറാ.." കുറച്ചു നിമിഷം കഴിഞ്ഞിട്ടും അവളൊന്നും മിണ്ടാത്തത് കൊണ്ട് ഞാൻ അവളുടെ മുഖത്തേക്ക് തല ചെരിച്ചു നോക്കിയപ്പോ അവളെന്തോ കാര്യമായി ചിന്തിക്കുന്ന തിരക്കിലായിരുന്നു.. അതെന്തായാലും ഞാൻ നേരത്തെ പറഞ്ഞ കാര്യമാണ് ചിന്തിക്കുന്നതെന്ന് നല്ല ഉറപ്പുള്ളതിനാൽ ഞാനവളെ ശ്രദ്ധ മാറ്റാനെന്നോണം അവളുടെ വയറിലൊരു പിച്ചു കൊടുത്തു ഇങ്ങനെ വിളിച്ചപ്പോ അവളൊന്നു ഞെട്ടി കൊണ്ട് വയറിൽ പിച്ചിയ എന്റെ കയ്യിൽ പിടിച്ചു എന്റെ കണ്ണിലേക്ക് കൂർപ്പിച്ചു നോക്കി "എന്താടാ ഉമ്മച്ചാ.."

വയറിൽ കിട്ടിയ പിച്ച് നല്ല വേദന ഉണ്ടായത് കൊണ്ടാണെന്ന് തോന്നുന്നു അവളെന്റെ കൈ തട്ടി മാറ്റി വയറിൽ ഉഴിഞ്ഞു കൊണ്ട് കലിപ്പിൽ ഇത് പറഞ്ഞപ്പോ ഞാൻ കണ്ണിറുക്കി കാണിച്ചു കൊടുത്തു അവളുടെ കവിളിൽ അമർത്തി ചുംബിച്ചു "നിന്നെ ഒരു ദിവസം കാണാതെ ഞാനെങ്ങനെയാ കഴിഞ്ഞതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല .." 🌸💜🌸 എന്നവൻ കുട്ടികളെ പോലെ മുഖം ചുളുക്കി കൊണ്ട് പറഞ്ഞപ്പോ എനിക്ക് ചിരി വന്നെങ്കിലും ഇന്നലെ ഞാനും തിരിഞ്ഞും മറിഞ്ഞും ലാമിത്താന്റെ കൂടെ കിടന്നുറങ്ങിയത് ഒരു നിമിഷം ആലോചിച്ചു പോയി "നീ ഇന്നലെ കൂടെ ഇല്ലാത്തത് കൊണ്ട് ഞാൻ നല്ല അന്തസ്സായി കിടന്നു എന്നൊന്നും ഞാൻ പറയുന്നില്ല.. എനിക്കും എന്റെ ഉമ്മച്ചൻ ഇല്ലാത്ത രാത്രി ഉപ്പില്ലാത്ത കഞ്ഞി പോലെ ആയിരുന്നു.." ചുണ്ടു ചുളുക്കി കൊണ്ട് ഞാനിതും പറഞ്ഞു അവന്റെ ചുമലിൽ തല വെച്ചു കിടന്നതും അവൻ ചിരിച്ചോണ്ട് എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു "ഇശുച്ചാ,, ഞാനൊരു കാര്യം ചോദിച്ചോട്ടെ..?" "ഇൻട്രോ ഇടാതെ കാര്യം പറടി..." എന്റെ ചോദ്യത്തിന് പുട്ടിനു തേങ്ങയിട്ട പോലെയുള്ള മറുപടി കേട്ട് ഞാൻ അവനെയൊന്ന് പാളി നോക്കിയിട്ട് വേണോ വേണ്ടേ എന്ന മട്ടിൽ പറഞ്ഞു "എന്താണെന്നറിയില്ല മൈൻഡ് മൊത്തം പല നെഗറ്റീവ് ചിന്തകളും..എനിക്കെന്തോ സംഭവിക്കാൻ പോകുന്ന പോലെ ..കുറെ ഈ ചിന്തകളെ മാഴ്ച്ചു കളയാൻ നോക്കിയെങ്കിലും വീണ്ടും വീണ്ടും മൈൻഡിലേക്ക് ഈ വക കാര്യങ്ങൾ മാത്രമേ.."

"Stoppitt Aira.." ഞാൻ പറഞ്ഞു മുഴുവനാക്കും മുന്നെ അവൻ ദേഷ്യത്തോടെ സ്റ്റോപ്പിറ്റ് എന്നു ചെവി പൊട്ടും വിധം അലറി പറഞ്ഞതും ഞാൻ ഒരു നിമിഷം ഞെട്ടി കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി "എന്തൊക്കെ പിച്ചും പീയുമാണ് നീ പറയുന്നതെന്ന് വല്ല ബോധവും ഉണ്ടോ..അവൾക്ക് വല്ലോം സംഭവിക്കുമല്ലോ.. ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം നിന്റെ മേലിൽ ഒരു പോറൽ പോലും ഏൽക്കില്ല..ആദ്യം നിന്റെ വേണ്ടാത്ത ചിന്തകളെയാണ് എടുത്തു കളയേണ്ടത്..." "ഇശുച്ചാ ഞാൻ..." "Enough..ഇതിനെ കുറിച്ച് നീ കൂടുതലൊന്നും പറയാൻ നിക്കേണ്ട...ഇങ്ങനെയുള്ള കാര്യങ്ങൾ പറയാനാണെങ്കിൽ എന്റെ അടുത്തേക്ക് വരും വേണ്ട... Look aira.. നീ വേണ്ടാത്ത ചിന്തകളെ പിറകെ പോയിട്ടാണ് ഈ വക കാര്യങ്ങളൊക്കെ നിനക്ക് തോന്നുന്നത്..നിനക്ക് അങ്ങനെ വല്ല ചിന്തകളും ഉണ്ടെങ്കിൽ ആ സമയം എന്നെ കുറിച്ചു ആലോചിച്ചോണ്ടു..അന്നേരം നിന്റെ നെഗറ്റീവ് ചിന്തകളൊക്കെ അറബി കടൽ കടന്ന് പൊയിക്കോളും..." ആദ്യമവൻ ദേഷ്യത്തോടെയും പിന്നീട് എന്നെ സമാധാനിപ്പിക്കാൻ എന്നോണം പുഞ്ചിരിയോടെയും പറഞ്ഞിട്ട് എന്നെ കൂടുതൽ അവനോട് ചേർത്തു പിടിച്ച് അവന്റെ ഉൾവലയത്തിൽ ആക്കിയെങ്കിലും എന്റെ ഉള്ളം അപ്പോഴും വേണ്ടാത്ത ചിന്തകൾ മാത്രമായിരുന്നു..അതു പോലെ ഞാനത് പറഞ്ഞതിന് ശേഷം ഇശുന്റെ മുഖത്തെ തെളിച്ചം നഷ്ട്ടപ്പെട്ടതു പോലെ ഞാൻ പറഞ്ഞത് അവന്ക്ക് വേദനയും ദേഷ്യമൊക്കെ ഉണ്ടാക്കിയെങ്കിലും എന്റെ അതേ ചിന്തകൾ ഇശുന്റെ ഉള്ളിലും ഉണ്ടോയെന്ന് മനസ്സ് കൂടെ കൂടെ പറയുന്ന പോലെ വേണ്ടാത്ത ചിന്തകളെ ആലോചിച്ചു നിന്നാൽ അതിനെ സമയം കിട്ടൂ എന്ന് നല്ല ബോധ്യം ഉള്ളതു കൊണ്ടു തന്നെ ഞാൻ ചിന്തകളെ ഒക്കെ മൈൻഡിൽ നിന്ന് ഡിലീറ്റ് ചെയ്തു കളഞ്ഞിട്ട് ഇശൂനെ നോക്കി ചുണ്ടു ചുളുക്കി

"I want a kiss..." എവിടേക്കോ നോട്ടം കുത്തി നിർത്തി ചിന്തകളിൽ ആണ്ടു പോയ നമ്മളെ ഉമ്മച്ചനെ നോക്കി ഞാനിത് പറഞ്ഞതും എപ്പോഴും ഈ വക കാര്യങ്ങൾ ചോദിക്കുന്നത് അവനായത് കൊണ്ട് അവനൊരു സംശയത്തോടെ എന്നെ പുരികം ചുളുക്കി നോക്കിയിട്ട് ഞാൻ അവനെ പോലെ സൈറ്റടിച്ചു കൊടുത്ത് അവന്റെ ലിപ്പും എന്റെ ലിപ്പും കാണിച്ചു കൊടുത്തപ്പോ അവൻ എന്നെ ഒന്നു രണ്ടു നിമിഷം ഉറ്റു നോക്കിയിട്ട് ചുണ്ട് കോട്ടി ചിരിച്ചു "ഇന്ന് നിനക്ക് കിസ്സില്ല..." എടുത്തടിച്ച പോലെയുള്ള അവന്റെ മറുപടി കേട്ട് എന്റെ വാ അറിയാതെ തുറന്നു പോയെങ്കിലും എന്റെ ചീഞ്ഞു നാറുന്ന മൂഡ് മാറ്റാൻ അവന്റെ ഫ്രഞ്ച് വഴി അമേരിക്കയിലേക്ക് പോവുന്ന ലിപ്പ് ലോക്കിനെ കഴിയൂ എന്നറിയുന്നത് കൊണ്ട് രണ്ടും കല്പിച്ചു അവന്റെ മടിയിൽ നേരെ ഇരുന്നിട്ട് അവനെ നിഷ്‌കു ഭാവേന നോക്കി "എന്നു പറഞ്ഞാൽ എങ്ങനെയാ.. എനിക്കിപ്പോ എന്റെ ഉമ്മച്ചന്റെ കിസ്സ് കിട്ടണം.." ഒരു കിസ്സിനു വേണ്ടി കെഞ്ചുന്ന ആദ്യ മലയാളി പെണ്കുട്ടി ഞാനാകരുതേ എന്നു മനസ്സിൽ മൊഴിഞ്ഞിട്ട് കൊച്ചുങ്ങളെ പോലെ മുഖം ചുളുക്കി കൊണ്ട് ഞാനിത് പറഞ്ഞപ്പോഴും അവൻ സത്താലും സെരി സേട്ടന്റെ സേച്ചിക്കിന്ന് കിസ്സ് കിട്ടില്ല എന്ന മട്ടിലായിരുന്നു അവന്റെ ഇരുത്തം വല്യ ആളെ പോലെ i want a kiss എന്നൊക്കെ പറഞ്ഞു ഒന്നും കിട്ടാത്ത നിവൃത്തിയിൽ അവന്റെ മുമ്പിൽ നാറി ഇരിക്കാനൊന്നും നിക്കാതെ അവനായിട്ട് തരാൻ പറ്റാത്തത് ഞാനായിട്ട് കൊടുക്കേണ്ട എന്നും ചിന്തിച്ചു അവനെ നോക്കി നാലു തെറിയും മനസ്സിൽ വിജാരിച്ചു

അവന്റെ മടിയിൽ നിന്നും എഴുനേറ്റ് കാലിനൊരു ചവിട്ടും കൊടുത്ത് എഴുനേൽക്കാൻ ഈ ഐറക്കു അറിയാഞ്ഞിട്ടല്ല..ആരും അങ്ങനെ വിചാരിക്കും വേണ്ട..എന്റെ പട്ടി പോകും അങ്ങനെയൊക്കെ.. എനിക്ക് കിസ്സ് കിട്ടണം എന്നുണ്ടെങ്കിൽ അത് വാങ്ങിക്കാനും എനിക്കറിയാം അതോണ്ട് രണ്ടും കൽപിച്ചു ഞാനവന്റെ മടിയിലേക്ക് കുറച്ചു കൂടെ ഒരു സേഫ്റ്റിക്ക് കയറി ഇരുന്നിട്ട് അവന്റെ തോളിലൂടെ രണ്ടു കയ്യും ഇട്ടിട്ട് എല്ലാം റെഡിയല്ലേ ഗോടെ എന്നു മനസ്സിൽ ചിന്തിച്ചു തീരേണ്ട താമസം ഇതുവരെ മസിലും പിടിച്ചു നിക്കുന്ന നമ്മളെ ഉമ്മച്ചൻ ഒരു കൊടുങ്ങാറ്റ് പോലെ എന്റെ ചുണ്ടിലേക്ക് വന്നിട്ട് അവന്റെ അധരങ്ങൾ എന്റെ അധരത്തോട് ചേർത്തു വെച്ചു അന്നേരം എന്റെ ഉള്ളിലൂടെ എന്തോ ഒന്ന് പാഞ്ഞു കയറിയ പോലെയായിരുന്നു.. കൂടെ അടിവഴറ്റിൽ മഞ്ഞു വീണ സുഖവും.. അതിന്റെ എഫക്ടിൽ ഞാനവന്റെ കഴുത്തിൽ നഖം വെച്ചു ഇറുക്കിയതും ഉമ്മച്ചൻ അതൊന്നും അറിയാതെ എന്റെ അധരങ്ങളിൽ ഒരു താജ്മഹൽ തന്നെ പണിയുന്നുണ്ടായിരുന്നു അവന്റെ വായിലേക്കാക്കി എന്റെ കീഴ്ചുണ്ടുകളും മേൽചുണ്ടുകളും ഒരു തരി വിടാതെ ഒരു മിനിട്ടു പോലും പാഴാക്കാതെ എന്റെ ചുണ്ടുകൾ അവൻ വിഴുങ്ങുമ്പോൾ അവന്റെ ഇരു കൈകളും എന്റെ വയറിൽ ഇറുക്കി പിടിച്ചു ഞെക്കി കൊണ്ടിരുന്നു...അതു കാരണം എന്റെ നിശ്വാസം ഉയർന്നും പൊങ്ങിയും നിൽക്കുന്നത് കൊണ്ട് കഴുത്തിൽ വെച്ച കൈകൾ പതിയെ മുകളിലേക്ക് കൊണ്ട് പോയി അവന്റെ മുടിയിൽ കൈകൾ കോർത്തു പിടിച്ചു

അവൻ കൂടുതൽ എന്നിലേക്ക് ആവേശത്തോടെ ഒഴുകി വരുമ്പോൾ ഒരു തരം ലഹരി എന്നിൽ പിടിപെട്ടത് പോലെ ഒരു ഗാന്തം കണക്കെ ഞാനും അവന്റെ ചുണ്ടുകളിലെ തേൻ ആസ്വദിച്ചു കൊണ്ടിരുന്നു..അതിനിടെ രണ്ടു പേരുടെയും ചുണ്ടുകൾ കൂട്ടി ഉരസുമ്പോ ഒരു പ്രത്യേക കുറുകുന്ന ശബ്ദം നിശബ്ദമായി കിടക്കുന്ന അന്തരീക്ഷത്തിൽ ചെറു തോതിൽ അലയടിക്കുന്നതൊന്നും ഒരു തരി പോലും ശ്രദ്ധിക്കാൻ നിക്കാതെ ഇരുവരും ആഴമേറിയ ചുംബനത്തിൽ നിന്ന് ഒരുപിടി വിടാതെ ലോകം തന്നെ മറന്നു കൊണ്ട് മത്സരിച്ചു ചുംബിച്ചു കീഴ്ചുണ്ടുകൾ കടിച്ചു താഴേക്ക് പിളർത്തി കൊണ്ട് അധരങ്ങൾ ദിശ മാറി കഴുത്തിലേക്ക് സഞ്ചരിച്ചതും അവന്റെ ഡ്രിം ചെയ്ത താടി എന്റെ കഴുത്തിൽ ഇക്കിളി കൂട്ടാൻ തുടങ്ങിയപ്പോ ഞാനൊന്ന് കഴുത്ത് ചുളിച്ചു അവന്റെ ഷർട്ടിൻ്റെ കോളറിൽ പിടി മുറിക്കി നിന്നു കഴുത്തിലൂടെ അധരങ്ങൾ ഓടി നടക്കുന്നതിനിടെ അവന്റെ ചുണ്ടുകൾ കഴുത്തിൽ നിന്നും വേർപെടുത്തി എന്റെ ഇരു കണ്ണിലും അമർത്തി ചുംബിച്ചു എന്നെ ഇരു കയ്യിലും എടുത്തു പൊക്കി കൊണ്ട് ബാൽക്കണിയിൽ നിന്ന് റൂമിലേക്ക് നടന്നു...ഒടുവിൽ ബെഡിലേക്ക് എന്നെ പതിയെ കിടത്തിയിട്ട് അവനും കൂടെ കിടന്ന് കാലിന് ചുവട്ടിൽ കിടക്കുന്ന കോസഡി രണ്ടു പേരുടെയും മുകളിലൂടെയിട്ട് വീണ്ടുമവൻ ആവേശത്തോടെ എന്റെ ഇരു ചുണ്ടകളെയും തേൻ നുകർന്നു കൊണ്ടിരുന്നു 🌸💜🌸

രാവിലെ ഒന്ന് ഞെരുങ്ങി കൊണ്ട് സൈഡിലേക്ക് കിടക്കാൻ നേരമാണ് എന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടക്കുന്ന ഐറയെ കണ്ടത്.. ഇന്നലെ ചുംബനങ്ങളിൽ ഏർപ്പെട്ട് എപ്പോഴാ രണ്ടു പേരും ഉറങ്ങിയതെന്നു പോലും ഓർമ ഇല്ല ഞാനവളുടെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുമ്പോഴാ എന്റെ കണ്ണുകൾ അവളുടെ അധരങ്ങളിൽ വന്നു പതിഞ്ഞത്...ഒരു ഗാന്ധം പോലെ എന്റെ അധരങ്ങൾ അവളുടെ അധരങ്ങളെ ആകർഷിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് താനെ എന്റെ ചുണ്ടുകൾ അവളുടെ ഇളം ചുവപ്പായി കിടക്കുന്ന ചുണ്ടുകളിൽ മുത്തം നൽകി അതു കാരണം അവളൊന്നു കുറുകി കൊണ്ട് കോസഡി മേലിലേക്ക് വലിച്ചിട്ടിട്ട് എന്നിലേക്ക് കൂടുതൽ ഒട്ടി കിടന്നതും പെട്ടന്ന് എന്റെ തലക്കുള്ളിൽ ഒരു ബൾബ് കത്തിയപ്പോ കുതന്ത്ര ചിരിയോടെ ഞാൻ അവളെയൊന്ന് നോക്കിയിട്ട് നിനക്കിപ്പോ കാണിച്ചു തരാടി സേട്ടന്റെ സേച്ചി എന്നു മനസ്സിൽ മൊഴിഞ്ഞു അവളെ മെല്ലെ എന്നിൽ നിന്ന് വേർപെടുത്തിയതും ഉറക്കം തികയാത്ത കൊച്ചുകുട്ടികളെ പോലെ അവൾ മറു സൈഡിലേക്ക് തിരിഞ്ഞു കിടന്നു അതെന്തായാലും നന്നായി എന്നുള്ളത് കൊണ്ട് ഞാൻ അവളെയൊന്ന് വട്ടം കറക്കാമെന്ന് വിജാരിച്ചു രണ്ടു ബട്ടൻസ് ഊരി കിടക്കുന്ന ഷർട്ടിലെ എല്ലാ ബട്ടൻസും ഊരി മാറ്റിയിട്ട് അത് ചുരുട്ടി കൂട്ടി സൈഡിലെ ടീ പോയിന്മേലിലേക്ക് എറിഞ്ഞതും അത് അലസ്യമായി അവിടെ കിടക്കുന്നത് ഒന്ന് നോക്കിയിട്ട് ഒരു ഒറിജിനാലിറ്റിക്ക് വേണ്ടി ഐറയുടെ തോളിലൂടെ കിടക്കുന്ന ഷാളും പതിയെ എടുത്തിട്ട് ടീ പോയിന്മേൽ കിടക്കുന്ന ഷർട്ടിന്റെ അടുത്തേക്ക് എറിഞ്ഞു ഇതിപ്പോ ആരേലും കണ്ടാൽ ഒറ്റ നോട്ടത്തിൽ ഇന്നലെ ഇവിടെ പല ഡിങ്കോൽഫി കളികളും നടന്നിട്ടുണ്ടെന്ന് നല്ല വ്യെക്തമായി തന്നെ അറിയും..

അതോണ്ട് തന്നെ ഞാനൊന്ന് ഊറി ചിരിച്ചു പതിയെ ഐറയെ ഒന്ന് നോക്കിയിട്ട് അവൾ നേരത്തെ എങ്ങനെയാണോ കിടന്നത് അതു പോലെ തന്നെ ഇപ്പോഴും അവളെ എന്റെ നെഞ്ചിലേക്ക് പറ്റി ചേർത്തു കിടത്തിയിട്ട് എന്റെയും അവളെയും അര വരെ മാത്രം കോസഡി പുതച്ചിട്ടു ഒന്നു രണ്ടു നിമിഷം കഴിഞ്ഞിട്ടും അവൾ ഉണരാതെ ചത്ത് ഉറങ്ങുന്നത് കണ്ടിട്ട് അവളെ ഉയർത്താതെ പെണ്ണ് ഉണരില്ല എന്നത് കൊണ്ട് അവളുടെ കവിളിലേക്ക് കുറച്ചു കുനിഞ്ഞു കൊണ്ട് എൻ്റെ താടി അവളുടെ കവിളിലൂടെ ഉരസിയതും അവളൊന്ന് ഞെരുങ്ങി പതിയെ കണ്ണു തുറക്കുന്നത് പോലെ തോന്നിയിട്ട് ഞാൻ അവളുടെ കവിളിനോട് താടി ചേർത്തു വെച്ചു കണ്ണടച്ചു കിടന്നു കുറച്ചു നേരം കഴിഞ്ഞിട്ടും അവളുടെ അടുത്തു നിന്ന് ഒരു റെസ്പോണ്സും കാണുന്നില്ലല്ലോ എന്നു ചിന്തിച്ചു ഇടകണ്ണിട്ട് അവളെ നോക്കിയപ്പോ പെണ്ണ് എന്നെ തന്നെ കണ്ണും നട്ട് ചെറു പുഞ്ചിരിയോടെ നോക്കിയിരിക്കാ..മനസ്സിലായില്ലേ വായിനോട്ടം 'ഓ ഇവളെ ഞാനിന്ന്..!!' എന്നു മനസ്സിൽ ചിന്തിക്കേണ്ട താമസം അവൾ എന്റെ മുഖത്ത് നിന്ന് വെറുതെ നോട്ടം മാറ്റി സൈഡിലേക്ക് നോക്കിയിട്ട് വീണ്ടും എന്റെ മുഖത്തേക്ക് നോക്കാൻ നിക്കുമ്പോഴാ അവൾ എന്തോ കണ്ട് പേടിച്ച പോലെ രണ്ടു ഉണ്ടകണ്ണും പുറത്തേക്ക് ഇപ്പൊ ചാടും എന്ന മട്ടിൽ അന്താളിച്ചു സൈഡിലേക്ക് തന്നെ നോക്കിയത് അതു തന്നെയാ എനിക്കും കാണേണ്ടത്.. അതോണ്ട് തന്നെ പുറത്തേക്ക് ചാടാൻ നിക്കുന്ന ചിരി മാക്സിമം പിടിച്ചു വെച്ചു

വീണ്ടും ഇടകണ്ണിട്ട് അവളെ നോക്കിയപ്പോ അവൾ സൈഡിലേക്കും എന്നെയും മാറി മാറി നോക്കിയിട്ട് ബെഡിൽ നിന്നും ചാടി എഴുനേറ്റിട്ട് എന്നെ ഒരു മന്തപ്പോടെ നോക്കി വിളിച്ചു "ഇ,,ഇശുച്ചാ..." എന്നുള്ള അവളുടെ പേടിച്ചു വിറച്ചുള്ള വിളി കേട്ട് സംഗതി ഏറ്റു എന്നു മനസ്സിൽ മൊഴിഞ്ഞു കൊണ്ട് ഒരു ഒർജിനാലിറ്റിക്കു വേണ്ടി ഉറക്ക ചുവയോടെ പതിയെ കണ്ണുകൾ തുറന്ന് ഒരു കോട്ടുവായും ഇട്ട് ബെഡിൽ ഇരുന്നു "എന്താടി..." "നി,,നിന്റെ ഷർട്ട് എവിടെ..?" എന്റെ ചോദ്യത്തിന് മറുപടിയായി എന്തോ പറയാൻ നിക്കുമ്പോഴാ അവളെന്റെ മേലിലേക്ക് നോക്കി ഇത് ചോദിച്ചത് "എന്റെ ഷർട്ട്.." എന്നും നീട്ടി പറഞ്ഞു ഞാൻ റൂം മൊത്തം ഒന്ന് കണ്ണോടിച്ചു നോക്കിയതും എന്റെ നോട്ടം കണ്ടിട്ട് ഐറ ഒരു പകപ്പോടെ സോഫയുടെ മുന്നിലുള്ള ടീ പോയിന്മേലേക്ക് ചൂണ്ടി കാണിച്ചു തന്നിട്ട് 'അതാണോ..?' എന്നു ചോദിച്ചപ്പോ ഉള്ളിൽ പൊട്ടി വരുന്ന ചിരിയെ അടക്കി വെച്ച് ഞാൻ കൂളായി കൊണ്ട് അതേയെന്ന് പറഞ്ഞു "ഷർട്ടെങ്ങനെ അവിടെ എത്തിയത്..? ഇന്നലെ നീ ഷർട്ടൊന്നും ഊരി വെച്ചിട്ടില്ലായിരുന്നല്ലോ.." "ഞാൻ ഷർട്ടൊന്നും ഊരി മാറ്റീട്ടില്ല... ബട്ട് നീയല്ലേ എല്ലാം.." എന്നു ഞാൻ ഇടക്ക് നിർത്തി കള്ളച്ചിരിയോടെ പറഞ്ഞു കൊണ്ട് അവളെ നോക്കിയതും പെണ്ണ് കണ്ണു രണ്ടും മിഴിച്ചു കൊണ്ട് എന്നെ നോക്കി.. "Whatt.. ഞാനോ..?" "ഹാ.. നീ തന്നെ.. ഇന്നലെ നടന്നതൊക്കെ നീ ഇത്ര പെട്ടന്ന് മറന്നോ..?" "ഇന്നലെ എന്ത് നടന്നെന്ന്..?"

ഇപ്പൊ കരയുമെന്നുള്ള മട്ടിൽ ചുണ്ട് ചുളുക്കി അവൾ പറയുന്നത് കേട്ട് സത്യം പറഞ്ഞാൽ ചിരിയെ കണ്ട്രോൾ ചെയ്യാൻ പറ്റാതെ വന്നെങ്കിലും അവളുടെ റിയാക്ഷൻ ഒന്ന് കാണാൻ വേണ്ടി ഞാനവളെ നോക്കിയിട്ട് അവളുടെ മൂർത്താവിൽ അമർത്തി ചുംബിച്ചു "നീ ഇന്നലെ നൈറ്റിൽ ഫിസിക്കലി എന്റേത് മാത്രമായതും നമ്മൾ രണ്ടു പേരും പരസ്പരം ഒന്നായതൊക്കെ നീ ഇത്ര പെട്ടന്ന് മറന്നോ ഐറാ..?" "നീ വെറുതെ പറയുന്നതല്ലേ ഇതൊക്കെ.. അങ്ങനെയൊന്നും നടന്നിട്ടില്ല.." വീണ്ടും കുട്ടികളെ പോലെ മുഖം ചുളുക്കി കൊണ്ട് അവൾ പറഞ്ഞതും ഞാൻ വിട്ടു കൊടുത്തില്ല "എന്തു പറ്റി നിനക്ക് ..? ഇന്നലത്തെ ഹാങ്ങോവറിൽ ഒന്നും ഓർമയില്ലേ.. പോയ ഹാങ്ങോവർ തിരിച്ചു വരാൻ ഞാനിയും.. മ്മ് മ്മ് ..." അവളെ പിരി കേറ്റാനും പ്രത്യേക ത്രില്ല് ഉണ്ടായത് കൊണ്ട് ഞാൻ കീഴ്ചുണ്ട് കടിച്ചു വിട്ട് അവളെ മൊത്തമൊന്ന് സ്‌കാൻ ചെയ്തു അവളെ കയ്യിൽ പിടിച്ചു എൻ്റെയടുത്തേക്ക് വലിക്കാൻ നിന്നപ്പോ അവൾ പകപ്പോടെ കണ്ണു തള്ളി നോക്കിയിട്ട് എന്നെ പിടിച്ചു തള്ളി "നീ വെറുതെ കളിക്കല്ലേ ഉമ്മച്ചാ.. എനിക്ക് അറിയാം ഇന്നലെ ഒന്നും സംഭവിച്ചിട്ടില്ലെന്ന്..." "പിന്നെങ്ങനയാ എന്റെ ഷർട്ടും നിന്റെ ഷാളും അലസ്യമായി ടീ പോയിന്മേൽ കിടക്കുന്നത്.." ടീ പോയിന്മേലിലേക്ക് ചൂണ്ടി കാണിച്ചു ഞാനിത് പറഞ്ഞപ്പോ അവളും അങ്ങോട്ട് നോട്ടം തെറ്റിച്ചിട്ട് നഖം കടിച്ചോണ്ട് എന്നെ നോക്കി "അതു തന്നെയാ എനിക്കും മനസ്സിലാവാത്തെ..."

എന്നു പറഞ്ഞു പരിപ്രാന്തിയോടെ നഖം കടിച്ചു നിക്കുന്ന ഐറയുടെ മുഖത്തുള്ള വായിച്ചെടുക്കാൻ പറ്റാത്തതും അണ്സഹിക്കബിളും ആയിട്ടുള്ള എസ്പ്രെഷൻ കണ്ട് ഇനിയും എനിക്ക് ചിരിയെ പിടിച്ചു വെക്കാൻ കഴിയാത്തത് കൊണ്ട് അടക്കി പിടിച്ച ചിരിയെല്ലാം ഒരു നിമിഷം കൊണ്ട് പുറത്തേക്ക് വിട്ട് ഞാൻ പൊട്ടി ചിരിച്ചു എന്റെ നിർത്താതെയുള്ള കൊലച്ചിരിയിൽ തന്നെ അവൾക്ക് കാര്യം പിടി കിട്ടിട്ടുണ്ടെന്ന് തോന്നുന്നു 🌸💜🌸 സത്യം പറഞ്ഞാൽ അവന്റെ ഷർട്ടും എന്റെ ഷാളുമൊക്കെ ടീ പോയിന്മേൽ കിടക്കുന്നത് കണ്ട് എന്റെ ഉള്ളിലൂടെ ഒരു മിസൈൽ പാഞ്ഞു പോയിട്ടുണ്ട്... അതിന്റെ ഉൾഭയത്തിലാണ് നമ്മൾ ഉമ്മച്ചനെ വിളിച്ചതും ഇക്കണ്ട ചോദ്യങ്ങളെല്ലാം ചോദിച്ചതും..അവൻ പറയുന്ന കാര്യങ്ങളൊക്കെ കേട്ടിട്ട് ശെരിക്കും അങ്ങനയൊക്കെ നടന്നോ എന്നു ഞാനൊരു നിമിഷം ചിന്തിച്ചെങ്കിലും ആ സമയത്തു ബോധമില്ലാതെ കിടക്കാൻ ഞാൻ കള്ളു കുടിയന്മാരെ പോലെ ആൽഗഹോള് ഒന്നും കുടിച്ചിട്ടില്ലാത്തത് കൊണ്ട് അവൻ പറയുന്നത് കള്ളമായിരിക്കുമെന്ന് വിശ്വസിച്ചു.. പക്ഷേ പിന്നെയും കള്ള ഹിമാർ കോന്തൻ തെണ്ടി ഉമ്മച്ചൻ കിടന്നു അഭിനയിക്കുന്നത് കണ്ട് ഇനി ഞാനറിയാതെ അവനെനിക്ക് വല്ല മഴങ്ങി കിടക്കാനുള്ള ജ്യൂസും തന്ന് എന്നെ വല്ലതും ചെയ്തോ എന്നാലോചിച്ച് നഖം കടിച്ചു ടെൻഷനോടെ ഇരിക്കുമ്പോഴാ ഉമ്മച്ചന്റെ കൊലച്ചിരി ചെവിയിൽ മുഴങ്ങി കേട്ടത് ആദ്യം അതെന്തിനാണെന്ന് മനസ്സിലായിട്ടില്ലെങ്കിലും നിർത്താതെയുള്ള മനുഷ്യന്റെ ശവത്തിൽ കുത്തിയുള്ള ചിരി കണ്ടിട്ട് നമ്മളെ ഇതുവരെ അവൻ വെറുതെ കളിപ്പിച്ചതാണെന്ന് മനസ്സിലായി..

അതോണ്ട് തന്നെ ഞാൻ പല്ലു കടിച്ചു അവന്റെ വയറ്റിനൊരു പഞ്ച് കൊടുത്തെങ്കിലും അവനതൊന്നും ഏറ്റിട്ടില്ല എന്ന മട്ടിൽ എന്നെ കളിയാക്കി ചിരിക്കുന്നത് കണ്ട് ഞാനവന്റെ മുടി പിടിച്ചു വലിച്ചു അതവൻ ഏൽക്കുമെന്ന് വിചാരിച്ചെങ്കിലും എവിടെ !! അവനൊരു കുലുക്കവും ഇല്ല...അതോണ്ട് തന്നെ ഞാനവനെ പുച്ഛിച്ചു എഴുനേറ്റു പോവാൻ നിക്കുമ്പോഴാ അവനെന്റെ കയ്യിൽ പിടിച്ചു അവിടെ തന്നെ ഇരുത്തിയത് "സേട്ടന്റെ സേച്ചി പേടിച്ചു പോയോ..?" കണ്ടോ അവന്റെ ചോദ്യം കണ്ടോ.. എന്നെ കളിപ്പിക്കാനും വേണ്ടി ഇത്രയും ചെയ്തു കൂട്ടി മനുഷ്യനെ തീ തീറ്റിച്ചിട്ട് അവന്റെ ഒലക്കമേലെ ചോദ്യം കണ്ടോ !! അവന്റെ ചോദ്യം നമ്മക്ക് അത്ര സുഖിക്കാത്തത് കൊണ്ട് ഞാനവന്റെ കവിളിലൊരു സ്‌ട്രോങ്ങുള്ള ഒരു കടി വെച്ചു കൊടുത്തു "ഹൂ..എന്താടി പിശാശേ.." കവിളിൽ കിട്ടിയ കടിയുടെ വേദന കാരണം കവിൾ ഉഴിഞ്ഞു കൊണ്ട് അവനന്നെ കണ്ണുരുട്ടി നോക്കിയതും ഞാൻ തിരിച്ചും അവനെ കണ്ണുരുട്ടി പേടിപ്പിച്ചു "രാവിലെ തന്നെ എന്റെ ബിപി കൂട്ടാൻ വന്നേക്കുവാണല്ലേ.." അവന്റെ നെഞ്ചിനിട്ട് ഒരു കിക്ക് കൊടുത്ത് ചുണ്ട് കൂർപ്പിച്ചു ഞാനിത് പറഞ്ഞപ്പോ അവൻ കവിളിൽ ഉഴിഞ്ഞ കയ്യെടുത്ത് നെഞ്ചിൽ ഉഴിഞ്ഞു "നിനക്കിപ്പോ ദേഷ്യം എന്തിനാ..? ഞാൻ നിന്നെ കളിപ്പിച്ചതിനോ അതോ നിന്നെ ഇന്നലെ ഒന്നും ചെയ്യാതിരുന്നതിനോ ...??!" "What..?" അവൻ പറഞ്ഞു പോകുന്ന ട്രാക്ക് മനസ്സിലായത് കൊണ്ട് ഞാൻ ഞെട്ടി തിരിഞ്ഞു അവനെ പുരികം ചുളുക്കി നോക്കിയിട്ട് ഇത് വിളിച്ചു കൂവിയപ്പോ അവൻ എന്റെ അടുത്തേക്ക് ഒട്ടി വരുന്നത് കണ്ട് ഞാൻ അവൻ വരുന്നതൊന്ന് നോക്കിയിട്ട് അവനിൽ നിന്ന് കുറച്ചു ഗ്യാപ്പിട്ട് ഇരുന്നു

"ഞാൻ നിന്നെ ഇന്നലെ ഒന്നും ചെയ്യാത്തതിനല്ലേ നിനക്കിപ്പോ എന്നോട് ദേഷ്യം..?" കള്ള ഹിമാർ ഉമ്മച്ചൻ പറയുന്നത് കേട്ടിട്ട് ഞാൻ കണ്ണ് കൂർപ്പിച്ചു അവനെ നോക്കി...അവൻ വീണ്ടും എന്നെ പിരി കേറ്റാൻ നടക്കുവാണ്...അതോണ്ട് ഇതെവിടെ വരെ പോകുമെന്ന് എനിക്കൊന്ന് അറിയണം "Exactly ,,അതു തന്നയാ.." എന്നു ഞാൻ പറഞ്ഞു നാക്കെടുക്കുന്നതിനു മുമ്പ് തന്നെ അവനന്നെ പിടിച്ചു വലിച്ചു ബെഡിൽ കിടത്തിരുന്നു ഓർക്കാപ്പുറത്തെ വലി ആയതിനാൽ അവൻ വലിച്ചപ്പോ തന്നെ ഒരു റബ്ബർ കണക്കെ ഞാൻ ബെഡിലേക്ക് വീണു സ്‌പ്രിങിനാൽ ഒന്നു രണ്ടു നിമിഷം ബെഡിൽ താഴ്ന്നും പൊങ്ങിയും നിന്നതും ഉമ്മച്ചൻ ഒരു കള്ള ചിരിയോടെ എന്നെ നോക്കി "ഇനി കാര്യത്തിലേക്ക് കടന്നാലോ..?" എന്നെയൊന്ന് ചൊടിപ്പിക്കാൻ വേണ്ടിയാണ് അവനിതൊക്കെ ചെയ്യുന്നതെന്ന് അവന്റെ ചിരിയിൽ നിന്നു തന്നെ മനസ്സിലായതും ഞാനവനെ ചുഴിഞ്ഞു നോക്കിയിട്ട് 'നീ പോടാ ഉമ്മച്ചാ' എന്നും പറഞ്ഞ് ഞാനവനെ സൈഡിലേക്ക് തള്ളി മാറ്റിയിട്ട് ബെഡിൽ നിന്നും എഴുനേറ്റ് ബാത്രൂമിലേക്ക് ഓടി അന്നേരം പിറകിൽ നിന്ന് 'നിന്നെ വൈകാതെ എന്റെ കൈയിൽ കിട്ടുമെന്നുള്ള' പറച്ചിൽ കേട്ടതും ഞാൻ 'ആയികോട്ടെ' എന്നു തിരിച്ചും പറഞ്ഞു ബാത്രൂമിൽ കയറി ഡോർ അടച്ചു 🌸💜🌸 "Aira,,,why are you soo cute.." ഫ്രഷായി ഡ്രെസ്സ് ചൈഞ്ച് ചെയ്തു വന്നപ്പോ ഐറ മിററിന് മുമ്പിൽ നിന്ന് ഇയറിംഗ്‌സ് ഇടുന്നത് കണ്ടതും ഞാനവളുടെ പിറകിൽ ചെന്നു നിന്നിട്ട് മുടിയെല്ലാം വകഞ്ഞു മാറ്റി മുന്നിലേക്കിട്ട് പിൻകഴുത്തിൽ അമർത്തി ചുംബിച്ചു മിററിലൂടെ അവളെ നോക്കി ചോദിച്ചപ്പോ അവൾ എന്നെ നോക്കി ചിരിച്ചിട്ട് എന്റെ നേർക്ക് തിരിഞ്ഞു നിന്നു "Bcz of you..only you.." "Aww really.. I get more addicted to you every day..I luv you.." .... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story