QUEEN OF KALIPPAN: ഭാഗം 108

queen of kalippan

രചന: Devil Quinn

"MYSTERIOUS LIFE..." മോഡൽ സ്റ്റൈലിൽ എഴുതി വെച്ചത് ചുണ്ടു കൊണ്ട് പതിയെ മൊഴിഞ്ഞതും ഒന്നും മനസ്സിലാവാതെ ഞാൻ അതിലേക്ക് തന്നെ നോക്കി നിന്നു.. 'സത്യത്തിൽ ഇതാരുടെ ഡയറിയാണ്..?ഇന്നേവരെ ഇങ്ങനെ ഒരു ഡയറിയെ ഞാൻ കണ്ടിട്ടില്ല..ഇനിയിത് ഇശുന്റേത് ആണോ.. അല്ലേൽ ആരുടെയെങ്കിലും ഇവിടെ മറന്നു വെച്ചു പോയതാണോ..?അതിന് ഇവിടേക്ക് ആര് വരാനാ.. ഡയറിയുടെ ഹെഡിംഗ് തന്നെ വായിക്കുമ്പോ എന്തോ നിഘൂടത ഒളിഞ്ഞിരിക്കുന്ന പോലെ..' ഡയറിയെ നോട്ടം തെറ്റിച്ചു നിൽക്കെ മൈൻഡിലേക്ക് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾ കടന്നു വന്നെങ്കിലും അതു തുറന്നാൽ മാത്രമേ അതിന്റെ അവകാശി ആരാണെന്നും ഇതിന്റെ ഉള്ളിൽ എന്താണെന്നും മനസ്സിലാവൂ എന്നുള്ളത് കൊണ്ടും കൂടാതെ എന്റെ മനസ്സ് കൂടെ കൂടെ അതു തുറക്കാൻ വെമ്പൽ കൊണ്ടതു കൊണ്ടും എന്തായാലും തുറന്നു നോക്കാം എന്ന തീരുമാനത്തിൽ ഞാനാ ഡയറിയെ തിരിച്ചും മറിച്ചും നോക്കിയിട്ട് ഡയറിയെ ചുറ്റി വെച്ച ത്രെഡിന്റെ അറ്റത്തുള്ള കീ യിൽ പിടിമുറുക്കി ഡയറിയുടെ മുകളിൽ നിന്നത് എടുത്തു മാറ്റി എന്നിട്ട് ഡയറി തുറക്കാൻ വേണ്ടി കൈ കൊണ്ടു പോകാൻ നിക്കുമ്പോഴാ പെട്ടന്ന് എവിടുന്നോ ബോധോദയം വന്ന പോലെ ഞാൻ കണ്ണു തള്ളി കൊണ്ട് എന്റെ മസാല പാസ്ത എന്നു പറഞ്ഞു ഞാനാ ഡയറിയെ ടേബിളിൽ വെച്ചു കൊണ്ട് റൂമിൽ നിന്നും ഇറങ്ങി ഓടിയത്

"ഓഹ് ഗോഡ്.. ഇതെന്താ പി ടി ഉഷ നേരിട്ട് പ്രത്യക്ഷപെട്ടതോ..." ഒരു കയ്യിൽ ഫോണും മറുകൈയിൽ ഡ്രെസ്സും കൂട്ടി പിടിച്ചു സ്റ്റയർ ഇറങ്ങി ഓടുന്നിടെ ഹാളിലിരുന്ന റോഷൻ എനിക്കിട്ട് താങ്ങി പറഞ്ഞ് പൊട്ടിച്ചിരിച്ചതും അവന്റെ കൂടെ ഏറ്റു പിടിച്ചു ഇശു എന്നെ നോക്കി അടക്കിപ്പിടിച്ച് ചിരിക്കുന്നതൊക്കെ ഞാൻ ഓടുന്നിടെ ഇടകണ്ണിട്ട് കണ്ടെങ്കിലും അവരെ നോക്കി നിന്നാൽ സ്റ്റവിൽ എന്റെ വരവും കാത്തിരിക്കുന്ന എന്റെ സ്വന്തം മസാല പാസ്ത സത്ത് പോകും എന്നുള്ളത് കൊണ്ട് മാത്രം ആ ബ്ലഡി ഗ്രാമവാസികളെയൊന്നും നോക്കാൻ നിക്കാതെ ഞാൻ കിച്ചനിലേക്ക് ഓടി ഒടുവിൽ കിച്ചനിൽ എത്തിയ എന്റെ ഓട്ടം സ്റ്റോപ്പായത് സ്റ്റവിന് മുന്നിലായത് കൊണ്ട് ഒന്നു ശ്വാസം എടുക്കാൻ പോലും മറന്നു പെടുന്നനെ സ്റ്റവ് ഓഫ് ചെയ്ത് ഇതുവരെ ഓടിയതിന്റെ ക്ഷീണമൊക്കെ സ്ലാബിലേക്ക് ചാരി നിന്ന് നെഞ്ചിൽ കൈ വെച്ചു കിതച്ചു കൊണ്ടിരുന്നു ഒരുവിധം പി ടി ഉഷനെ വെല്ലുന്നതല്ലാത്ത ഉസൈൻ ബോൾട്ടിനെ വെല്ലുന്ന ഓട്ടത്തിന്റെ ആഫ്റ്റർ കിതപ്പ് മാറ്റിക്കൊണ്ട് സ്ലാബിൽ നിന്ന് അകന്നു നിന്ന് സ്റ്റവിലേക്ക് നോക്കിയപ്പോ ഞാനുദ്ദേശിച്ച പോലെ മസാല പാസ്ത കരിഞ്ഞിട്ടൊന്നും ഇല്ലായിരുന്നു.. ജസ്റ്റ് ഒന്ന് ബ്രൗണിഷ് കളറായിട്ടെ ഉണ്ടായിരുന്നു..

എന്തായാലും എനിക്കും ആ പെരട്ട റോഷനുമല്ലേ.. ഞങ്ങൾക്ക് ഇത്രയൊക്കെ മതി.. 'ഇനിയിപ്പോ രുചിക്ക് വല്ല മാറ്റവും കാണുമോ..' കാണാൻ ലുക്ക് ഉണ്ടായിട്ട് കാര്യമില്ലല്ലോ രുചിയും കൂടെ വേണ്ടേ.. വല്ല്യ ഗെറ്റപ്പായി പിഎച്ച്ഡി എടുത്തിട്ടുണ്ടെന്നൊക്കെ പറഞ്ഞ് ഇതും കൊണ്ടു ചെന്നാൽ ആ റോഷനന്നെ കളിയാക്കി കൊല്ലും.. അതിനൊരു ഇട വരുത്തരുത് എന്നുള്ളത് കൊണ്ട് രുചി നോക്കാനും വേണ്ടി കിച്ചനിലെ ഒത്ത നടുവിലുള്ള വൈറ്റ് ടേബിളിൽ വെച്ചിട്ടുള്ള സ്പൂണ് സ്റ്റാൻഡിൽ നിന്ന് ഒരു ഫോർക്ക് എടുത്തിട്ട് പാസ്തയിൽ കുത്തി വായിലേക്കിട്ടതും ചൂട്‌ കാരണം നാവ് പൊള്ളിയതും ഞാൻ ചുണ്ട് രണ്ടും പിളർത്തി പിടിച്ചു കൈ കൊണ്ട് ഒന്ന് വീശിയിട്ട് വേഗമത് അണ്ണാക്കിലേക്ക് ഇറങ്ങി വിട്ടു.. 'ചൂട് നോക്കാതെ വായിലേക്കിട്ടാൽ ഇത് തന്നെയാ സംഭവിക്കാ..' പാസ്ത ഉള്ളിലേക്ക് ഇറക്കി വിട്ട് ഞാൻ നാവ് കുടഞ്ഞു നിക്കുന്നിടെ എന്റെ ചീഞ്ഞ ഉൾമനസ്സ് ഇങ്ങനെ വിളിച്ചു കൂവിയപ്പോ ഞാൻ 'അയിൻ..?' എന്നു ചോദിച്ചു പുച്ഛിച്ചു വിട്ടിട്ട് എരുവ് കാരണം ഫ്രിഡ്ജ് തുറന്ന് ഐസ് വാട്ടർ എടുത്തു മടക്കായി കുടിച്ചു വെള്ളം കുടിച്ചപ്പോ ഒരു ആശ്വാസം കിട്ടിയതും ഞാനൊന്ന് നെടുവീർപ്പിട്ടു കൊണ്ട് പാസ്തയുടെ രുചിക്കൊന്നും ഒരു കുഴപ്പവും ഇല്ലാത്തത് കൊണ്ട് സ്റ്റവിൽ വെച്ച മസാല പാസ്ത യുടെ പാൻ സ്ലാബിലേക്ക് ഇറക്കി വെച്ചിട്ട് നമ്മളെ ഭർത്തുന്റെ വായിൽ കിട്ടാത്ത പേരുള്ള സൂപ്പ് ഉണ്ടാക്കാൻ തയ്യാറായി സ്ലാബിൽ നിന്ന് ഫോണെടുക്കാൻ നേരമാണ് ഹാളിൽ നിന്ന് റോഷൻ "ഇന്നെങ്ങാനും കഴിയോ..?"

എന്നു വിളിച്ചു കൂവി ചോദിച്ചത്... അവന്റെ പുച്ഛിക്കൽ നമ്മക്കങ് ദഹിക്കാത്തത് കൊണ്ട് ഞാൻ ഫോണ് കയ്യിലിട്ട് ഞെരിച്ചിട്ട് കച്ചനിൽ നിന്ന് ഹാളിലേക്ക് പോവാനുള്ള ഡോറിന്റെ എൻട്രിയിൽ നിന്ന് അങ് അറ്റത്തായിയുള്ള ഹാളിലെ സോഫയിൽ ഞെളിഞ്ഞു ഇരിക്കുന്ന രണ്ടു മഹാന്മാരെ ഒന്ന് നോക്കി "ഞാൻ എന്ന വിബ്ലവകാരിയെ പുച്ഛിക്കാൻ നിനക്കെങ്ങനെ സാധിച്ചു റോഷാ.. ഷെയിം ..ഷെയിം.. ഇനി ഞാൻ പാചകത്തിൽ ചരിത്രം കുറിച്ചിട്ടെ കാര്യമുള്ളൂ..." എന്നു ഞാൻ ഒരുലോഡ് പുച്ഛം വാരി വിതറി പറഞ്ഞുകൊണ്ട് അവരെ രണ്ടു പേരെയും കൂർപ്പിച്ചു നോക്കിയതും റോഷൻ വീണ്ടും എനിക്കിട്ട് താങ്ങി കൊണ്ട് 'ഉവ്വുവ്വേ..' എന്നു പറഞ്ഞത് കേട്ട് ഞാൻ കലിപ്പിൽ നിലത്തു ആഞ്ഞൊരു ചവിട്ട് കൊടുത്ത് തിരിഞ്ഞു കിച്ചനിലേക്ക് തന്നെ ചെന്നു 'അവർക്ക് എന്നെ പുച്ഛം.. ഞാനെങ്ങനെ ഫുഡ് ഉണ്ടാക്കുന്നതെന്ന് അവർക്ക് കാണിച്ചു കൊടുത്തിട്ടെ എനിക്കൊരു വിശ്രമമുണ്ടാകൂ...ഹും' സ്വയം നിന്ന് പിറുപിറുത്തു കൊണ്ട് ഫോണിലെ ഗൂഗിൾ ഓപ്പൺ ചെയ്ത് ഉമ്മച്ചന്റെ സൂപ്പ് ഉണ്ടാക്കാൻ തുടങ്ങി 🌸💜🌸 "ഇശു..നീയെന്തിനാ ഐറയോട് എല്ലാം മറച്ചു പിടിക്കുന്നെ..?ഒരു ദിവസം അവളെല്ലാം അറിയില്ലേ..?" "അറിയുമായിരിക്കും.. പക്ഷെ അതൊരിക്കലും അവളുടെ സന്തോഷത്തെ ബാധിക്കരുത്..

ഇപ്പൊ അവൾ കൂടുതൽ ഹാപ്പിയാണ്.. അതങ്ങനെ തന്നെ നിലനിൽക്കട്ടെ...അവൾ അറിയേണ്ട സമയത്തു മാത്രമേ അതറിയൂ.. അല്ലെങ്കിൽ ഞാൻ തന്നെ അറിയിച്ചോളാം.." ഫോണിൽ തോണ്ടി കളിക്കുന്ന നേരം റോഷനൊരു സംശയത്തോടെ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചതിന് തക്കതായ മറുപടിയൊന്നും എന്റെ കയ്യിൽ ഇല്ലാത്തത് കൊണ്ട് വായിൽ കിട്ടിയത് പറഞ്ഞതും അവനൊന്നു മൂളി തന്നു "ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ...?" പെട്ടന്നവൻ ഇൻട്രോയിട്ട് പറയുന്നത് കേട്ടിട്ട് കാര്യമായി എന്തോ ഉണ്ടെന്ന് സിഗ്നൽ കിട്ടിയപ്പോ ഞാൻ എന്താ എന്ന മട്ടിൽ ഒറ്റ പുരികം ഉയർത്തി അവന്റെ മുഖത്തേക്ക് നോട്ടം തെറ്റിച്ചു "വില്ലയിൽ മൊത്തം 35 ക്യാമറാസ്‌ ഉണ്ടോ..?" "No..." അവൻ ചോദിച്ചതിന് മറുപടിയായി ഞാനിങ്ങനെ പറഞ്ഞപ്പോ അവൻ നെറ്റി ചുളിച്ചു എന്നെ നോക്കിയതും ഞാനൊന്ന് ചിരിച്ചു... "48..ടോട്ടലി 48 സ്‌പൈ ക്യാമറാസുണ്ട്..." എന്നു ഞാൻ കൂളായി പറഞ്ഞതും കേട്ടത് വിശ്വസിക്കാൻ ആവാതെ അവന്റെ കണ്ണൊന്ന് തള്ളി വന്നെങ്കിലും ഞാനത് ശ്രദ്ധിക്കാൻ നിക്കാതെ ഫോണ് ഓഫ് ചെയ്തു അവൻക്ക് നേരെ തിരിഞ്ഞിരുന്നു "നീ ഇത് തന്നെയാണോ ചോദിക്കാൻ വിചാരിച്ചത്...?" അല്ല എന്നെനിക്ക് അറിയാമെങ്കിലും വെറുതെ ഞാനിത് ചോദിച്ചപ്പോ പ്രതീക്ഷിച്ച പോലെ തന്നെ അവൻ അല്ല എന്ന മട്ടിൽ തലയാട്ടി കാണിച്ചു "സത്യത്തിൽ ഇതല്ല ചോദിക്കാൻ വിചാരിച്ചത്...

ഞാൻ ചോദിക്കാൻ പോകുന്നതിന് മുന്നോടിയായി ഇത് ചോദിച്ചു എന്നൊള്ളു...എന്നാലും ഇത്ര സ്‌പൈ ക്യാമറ ഉണ്ടെന്ന് ഞാൻ സ്വപ്നത്തിൻ പോലും വിചാരിച്ചില്ല..." "അതവിടെ നിൽക്കട്ടെ.. നീ പറയാൻ വന്ന കാര്യം പറ..." "സിദ്ധന്റെ നേരെയുള്ള ആക്രമണതിന് പിറകിലും അവർ തന്നെയാണോ..?" അവനൊരു പേടിയോടെ ഇത് ചോദിച്ചപ്പോ പെടുന്നനെ എന്റെ ചെന്നിയിലെ ഞരമ്പൊന്ന് പിടഞ്ഞതോടൊപ്പം കയ്യിലെ മുഷ്ട്ടി ഒന്ന് മുറുകി "Yeah..!!അവർ തന്നെ ആയിരിക്കും എന്നല്ല അവർ തന്നെയാണ്... അവർ കളിച്ചു കളിച്ചു നേർക്കു നേർ വരാൻ അതിക താമസമൊന്നുമില്ല..." അഗ്നിപർവതം കണക്കെ പൊട്ടിത്തെറിക്കാൻ സമമായ ദേഷ്യം ഉള്ളിലിപ്പോഴും കെടാതെ ആളി കത്തുന്നുണ്ടെങ്കിലും ഞാനൊന്ന് കണ്ണുകടച്ചു കൂളായി കൊണ്ട് റോഷന്റെ നേർക്ക് നോട്ടം തെറ്റിച്ചു "Don't worry..ആർക്കും ഒന്നും സംഭവിക്കില്ല..." അവന്റെ ഉള്ളിലിപ്പൊ എന്താണ് വട്ടമിട്ട് പറക്കുന്നതെന്ന് അറിയുന്നത് കൊണ്ട് ഒരു ആശ്വാസമായി അവന്റെ തോളിലായി തട്ടി കൊണ്ട് ഞാനവിടുന്ന് എഴുനേറ്റു "ഞാൻ പോയി കിച്ചനിൽ ചരിത്രം ഉണ്ടാക്കുന്ന വിബ്ലവകാരിയെ കണ്ടിട്ടു വരാം..." റോഷനൊന്ന് സൈറ്റടിച്ചു കൊടുത്തു ചിരിച്ചിട്ട് ഞാൻ കിച്ചൻ ലക്ഷ്യം വെച്ചു നടന്നു... ഒടുവിൽ കിച്ചനിൽ എത്തിയപ്പോ ഐറയുടെ പൊടി പോലും അവിടെയെങ്ങും കാണാത്തത് കൊണ്ട് 'ഇവളിത് ചരിത്രം ഉണ്ടാക്കാനറിയാതെ നാടു വിട്ടു പോയോ..?'

എന്നു ചിന്തിച്ചു നിക്കുന്ന സമയത്താണ് സൈഡിൽ നിന്നൊരു ദയനീയമായ പറച്ചിൽ കേട്ടത്... "വിബ്ലവകാരിയിവിടെ പൊള്ളലേറ്റ് മരുന്നു വെച്ചു ഇരിക്കുവാ..." എന്നുള്ള വിപ്ലവകാരിയുടെ ദയനീയമായ പറച്ചിൽ കേട്ട് ചിരി പൊട്ടി വന്നെങ്കിൽ ഞാനത് അടക്കി പിടിച്ചിട്ട് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോ അവളുണ്ട് ഒരു മൂലയിൽ വെച്ചിട്ടുള്ള ചെറിയ സ്റ്റൂളിൽ ഇരുന്ന് തമ്ബ് വിരലിന്റെ മേൽ ഭാഗം മരുന്ന് പുരട്ടുന്നു... "എന്തോന്നാടി..?!" അവളുടെ അടുത്തേക്ക് പോയി മുട്ടുകാലിൽ ഇരുന്നിട്ട് ഞാനൊരു കളിയാക്കലോടെ അവളോടിത് ചോദിച്ചപ്പോ അവളെന്നെ നോക്കി പുച്ഛിച്ചു വിട്ട് മരുന്ന് തേച്ച ഭാഗത്ത് പതിയെ തടവി കൊണ്ടിരുന്നു... "ഇങ് താ ഞാൻ പുരട്ടി തരാം..." എരിവ് വലിച്ചു മരുന്ന് പുരട്ടുന്നത് കണ്ട് പാവം തോന്നിയത് കൊണ്ട് ഞാനിത് പറഞ്ഞ് അവളുടെ കൈയിൽ നിന്ന് മരുന്ന് വാങ്ങി അവളുടെ തമ്ബ് വിരലിന്റെ മുകളിലായി മരുന്ന് പുരട്ടി പതിയെ തടവി കൊടുത്തതും മുറിവിൽ മരുന്ന് തട്ടി നീറുന്നത് കൊണ്ടാണെന്ന് തോന്നുന്നു അവൾ കൂടുതൽ എന്റെ കയ്യിൽ മുറുക്കി പിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു ചെറു പിള്ളേരെ പോലെ മുഖം ചുളുക്കി എരിവ് വലിച്ചിരുന്നു... അവളുടെ ആ എസ്പ്രെഷൻ ഞാനൊരു നിമിഷം നോക്കിയിട്ട് തലയാട്ടി ചിരിച്ച് മരുന്ന് പുരട്ടിയ ഭാഗത്തേക്ക് തല താഴ്ത്തി പതിയെ അവിടം ഊതി കൊടുത്തതും മുറിവിനൊരു ചെറു തണുപ്പ് ഫീൽ ചെയ്തത് കൊണ്ട് കണ്ണുകടച്ചു ഇരിക്കുന്ന ഐറ പതിയെ പതിയെ കണ്ണു തുറന്ന് ഞാൻ ഊതുന്നത് നോക്കി നിന്നു...

ഊതുന്നതിന്റെ ഇടയിൽ ഞാനതൊക്കെ ഇടകണ്ണിട്ട് നോക്കിയിട്ട് ഒരിക്കൽ കൂടെ പതിയെ മുറിവിൽ ഊതി കൊടുത്ത് വിരലിനാൽ പതിയെ തഴുകി ഞാൻ അവളെ നോക്കി "വിബ്ലവകാരി ചരിത്രം ഉണ്ടാക്കിയത് മതി.. ഇനിയും ചരിത്രം ഉണ്ടാക്കാൻ പോയാൽ നിന്നെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് ഓടേണ്ടി വരും..സോ എണീക്ക്.." 🌸💜🌸 എന്നവൻ എന്നെ കളിയായാക്കി കൊണ്ട് പറഞ്ഞപ്പോ നമ്മളാകെ ചമ്മി പോയെന്ന് ആരും വിചാരിക്കേണ്ട.. മിസ്സിസ് ഇഷാൻ മാലിക് ആരുടെ മുമ്പിലും ചമ്മാറില്ല.. ചമ്മിയാലും പുറത്തു കാണിക്കില്ല എന്നു പറയുന്നതാവും നല്ലത്... ഞാൻ അവനെ ഒന്ന് നോക്കി അവിടുന്ന് എഴുനേറ്റ് കിച്ചനിലെ ടേബിളിന്റെ അടുത്തേക്ക് പോയിട്ട് അവിടെ രണ്ടു ബൗളിലായി വെച്ച മസാല പാസ്തയിലേക്കും ഒരു ബൗളിലായി വെച്ച സൂപ്പിലേക്കുമൊന്ന് മാറി മാറി നോക്കിയിട്ട് ഒരിക്കൽ കൂടെ സൂപ്പിലേക്ക് ഒന്ന് നോക്കി.. വേറൊന്നിനുമല്ല നമ്മളെ ഉമ്മച്ചനു വേണ്ടി ഉണ്ടാക്കിയ ഈ സൂപ്പ് കാരണമാ എന്റെ തമ്ബ് വിരൽ പൊള്ളിയത്..ഗൂഗിളിൽ നോക്കി സൂപ്പ് ഉണ്ടാക്കിയിട്ട് ചൂടോടെയുള്ള പാനിൽ നിന്ന് ബൗളിലേക്ക് സൂപ്പ് മുഴുവനായും സെർവ് ചെയ്യുന്ന നേരത്താണ് പെട്ടന്ന് എന്റെ കൈ ഇളകിയിട്ട് അറിയാതെ പാൻ എന്റെ കയ്യിൽ തട്ടിയത്...

അതോടു കൂടെ സ്വർഗ്ഗവും നരകവും ഒപ്പം കണ്ട ഫീലായിരുന്നു... ഇതാണ് ഞാൻ പറഞ്ഞത് കിച്ചനും ഞാനും നല്ല മനപൊരുത്തം ആണെന്ന്...നമ്മളെ ഉമ്മച്ചനും അതറിയുന്നത് കൊണ്ടാവും കൃത്യം നമ്മൾ മരുന്ന് തേക്കുന്ന സമയത്ത് തന്നെ അവന്റെ ഇങ്ങോട്ടുള്ള എൻട്രി ഉണ്ടായത്... കുറച്ചു മുമ്പ് കഴിഞ്ഞു പോയ സംഭവ വികാസങ്ങളൊക്കെ ഒന്ന് ഓർത്തെടുത്തു ദയനീയമായി നമ്മളെ മുറിവിലേക്ക് നോക്കിയിട്ട് സൈഡിൽ നിന്നൊരു ട്രെ എടുക്കാൻ കൈ കൊണ്ട് പോകാൻ നിന്നപ്പോ തന്നെ ഇശു അവിടുന്നൊരു ട്രെ എടുത്ത് മൂന്നു ബൗളും ട്രെയിലേക്ക് വെച്ചിട്ട് എന്നെയൊന്ന് നോക്കി ഡൈനിങ് ഹാളിലേക്ക് നടന്നതും ഞാനും അവന്റെ പിന്നാലെ അവിടേക്ക് നടന്നു... ഡൈനിങ് ഹാളിൽ എത്തിയപ്പോ തന്നെ അവൻ ട്രെ ടേബിളിൽ വെച്ചിട്ട് ഫുഡ് കഴിക്കാനും വേണ്ടി ഹാളിൽ ഇരിക്കുന്ന റോഷനെ വിളിച്ചതും അവൻ അപ്പൊ തന്നെ ഒരു ഇംഗ്ലീഷ് സോങ്ങും പാടി മൈക്കൽ ജാക്സന്റെ രണ്ടു സ്റ്റപ്പുമിട്ട് എൻ്റെയടുത്തേക്ക് വരുന്നത് കണ്ടിട്ട് ഇനി എന്റെ മുറിവ് കണ്ട് അവനിവിടെ നിന്ന് അധോലോക ചിരി മുഴക്കം ഉണ്ടാക്കേണ്ട എന്നു വിചാരിച്ചു മുറിവായ ഇടതു കൈ പിറകിലേക്ക് ഒളിപ്പിച്ചു വെച്ചിട്ട് എനിക്കൊന്നും ഇല്ലേ എന്ന മട്ടിൽ ചെയർ വലിച്ചു ഇരിക്കാൻ നിക്കുമ്പോഴാ പെട്ടന്നവൻ പിറകിലേക്ക് വെച്ച എന്റെ കൈ മുന്നിലേക്ക് ആക്കി പിടിച്ചത്... 'ഹ്.. കണ്ടു..' എന്നു ഞാൻ പല്ലിറുമ്പി മനസ്സിൽ ചിന്തിച്ചില്ല അതിനു മുമ്പ് തന്നെ വെടികെട്ടിൻ തിരി കൊളുത്തിയ പോലെ ഒരു പൊട്ടിച്ചിരി ആയിരുന്നു...

കുറച്ചു നേരം അത് തുടർന്നെങ്കിലും പിന്നീടും അവൻ നിന്ന് കൊലച്ചിരി ചിരിക്കുന്നത് കണ്ട് ഞാൻ പല്ലു കടച്ചു നിന്നു ഇനിയും സഹിക്കാൻ വയ്യാത്തത് കൊണ്ടും വേറെ നിവർത്തിയില്ലാത്തത് കൊണ്ടും ഞാൻ ഇശൂനെ ദയനീയമായി നോക്കിയതും എന്റെ നിഷ്‌കു നോട്ടം കാരണം ഇശു അവനെ കണ്ണുരുട്ടി പേടിപ്പിച്ചു മതി കിണിച്ചതെന്ന് പറഞ്ഞ് ഫുഡ് കഴിക്കാൻ വിളിച്ചപ്പോ അവനെന്നെ നോക്കി അടക്കിപിടിച്ചു ചിരിച്ചിട്ട് അവൻ ഞങ്ങളുടെ ഓപ്പോസിറ്റുള്ള സീറ്റിൽ ചെന്നിരുന്നു .... "പൊള്ളലേറ്റ വിബ്ലവകാരിയുടെ ശ്വാസം അവളുടെ ഭക്ഷണത്തേക്കാൾ ദയനീയമായിരുന്നു..." ബൗളിലേക്ക് ഫോർക്ക് കുത്തി പാസ്ത കഴിക്കുന്നിടെ മറു ഭാഗത്ത് നിന്ന് റോഷന്റെ കൗണ്ടറടി ചെവിയിൽ എത്തിയപ്പോ അറിയാതെ എന്റെ കൈയിൽ നിന്നും ഫോർക്ക് ബൗളിലേക്ക് ചാടി വീണത് കണ്ട് ഞാൻ ഫോർക്കിലേക്കും ശേഷം എന്റെ ഓപ്പോസിറ്റുള്ള റോഷനെയും ഒന്ന് നോക്കിയിട്ട് പല്ലിറുമ്പി... "തളർത്തി കഴിഞ്ഞെങ്കിൽ എന്നെയൊന്ന് വെറുതെ വിട്ടോടെ..." എന്നു ഞാൻ കൈകൂപ്പി പറഞ്ഞപ്പോ അവൻ അടക്കിപിടിച്ചു ചിരിച്ച് മൂളി കൊണ്ട് പാസ്ത ആസ്വദിച്ചു കഴിക്കുന്നത് കണ്ട് ഞാനവനെ നാവ് കടിച്ചു ഫോർക്ക് കൊണ്ട് കുത്താൻ നിക്കുന്നത് പോലെ കാണിച്ചിട്ട് അവനെ പുച്ഛിച്ചു ഫുഡ് കഴിച്ചു...

"എന്തൊക്കെ പറഞ്ഞാലും വിബ്ലവകാരിയുടെ പാസ്ത കൊള്ളാം.." പൂരം കഴിഞ്ഞിട്ട് വെടി പൊട്ടിക്കുന്നത് പോലെ അവനെല്ലാം തിന്ന് കഴിഞ്ഞിട്ട് പറയുന്നത് കേട്ട് ഞാൻ ദയനീയമായി അവനെ നോക്കി... "കഴിഞ്ഞല്ലോ... ഇനി ഞാനൊന്ന് സ്വസ്ഥമായിട്ട് കഴിച്ചോട്ടെ..." "ഓ കഴിച്ചോളൂ.. ആസ്വദിച്ചു കഴിച്ചോളൂ..." എന്നും പറഞ്ഞവൻ അവന്റെ ബൗൾ എടുത്തു കൊണ്ട് കിച്ചനിലേക്ക് പോയതും ഞാൻ ഫോർക്ക് വെച്ചു പാസ്ത കഴിച്ചിട്ട് തല ചെരിച്ചു ഇശുനെ നോക്കി.. അവനപ്പോ ഒരു കയ്യിൽ സ്പൂണ് പിടിച്ചോണ്ട് സൂപ്പ് കഴിക്കുന്നതും മറ്റേ കയ്യിൽ ഫോണ് പിടിച്ചോണ്ട് തോണ്ടി കളിക്കുന്നതും കണ്ട് ഞാനവനോട് എന്തോ പറയാൻ നിക്കുമ്പോഴാ മനസ്സിൽ നിന്ന് ആരോ 'ഇന്ന് നീയവനെ മൈൻഡ് ചെയ്യുന്നില്ല എന്നു പറഞ്ഞിട്ട് നീ തന്നെ മൈൻഡ് ചെയ്യാൻ പോവാണോ ..?' എന്നു ചോദിച്ചത്... സത്യം പറഞ്ഞാൽ ഇപ്പഴാണ് ഞാനീ കാര്യം ഓർക്കുന്നത് തന്നെ.. നേരത്തെ ഓർമ ഉണ്ടെങ്കിൽ കൈയിൽ മരുന്ന് പുരട്ടി തരാൻ അവനെ ഞാൻ സമ്മതിക്കില്ലായിരുന്നു... കഴിഞ്ഞത് കഴിഞ്ഞു.. ഇനിയൊരു കാരണവശാലും മൈൻഡ് ചെയ്യേണ്ട എന്നു ചിന്തിച്ചുറപ്പിച്ചു ഞാൻ ബാക്കി പാസ്ത കൂടെ കഴിച്ച് ഫോർക്ക് ബൗളിലേക്കിട്ട് മുന്നിലെ ഗ്ലാസെടുത്ത് വെള്ളം ഒരു കവിൾ കുടിച്ചു സൈഡിലേക്ക് തിരിഞ്ഞതും പെട്ടന്നെന്റെ മണ്ടയിൽ വെള്ളം തരിപ്പിൽ കയറി ചുമച്ചു കൊണ്ടിരുന്നു...

അതു കാരണം ഇശു എന്റെ അടുത്തേക്ക് ചാഞ്ഞു വന്നു തലയിലൊരു കൊട്ട് കൊട്ടി തന്നതും എന്റെ കണ്ണപ്പോഴും അവന്റെ മൂന്ന് ബട്ടൻസ് അഴിച്ചിട്ട ഷർട്ടിന്റെ ഇടയിലൂടെ കാണുന്ന വിരിഞ്ഞു നിൽക്കുന്ന അവന്റെ ബോഡിയിലേക്ക് ആയിരുന്നു.. 'ഐറാ കണ്ട്രോൾ യുവർ സെൽഫ്...' ഒരു രോമം പോലും ഇല്ലാത്ത കട്ടയായി നിൽക്കുന്ന അവന്റെ ബോഡിയിലേക്ക് നോക്കി വെള്ളമിറക്കുന്ന സമയം എന്റെ നല്ല ഉൾമനസ്സ് ഇങ്ങനെ വിളിച്ചു കൂവിയതും ഇനിയും നോക്കി ഇരുന്നാൽ ഞാനവനെ വല്ലതും ചെയ്തു പോകുമെന്ന് ഭയന്നു കൊണ്ട് അവനിൽ നിന്ന് നോട്ടം മാറ്റി ഞാൻ വേഗം എന്റെ ബൗളും കൊണ്ട് അവിടുന്ന് എഴുനേറ്റ് ഒരോട്ടമായിരുന്നു കിച്ചനിലേക്ക്... എന്റെ പെട്ടന്നുള്ള ഓട്ടം കണ്ട് ഇവൾക്കെന്തു പറ്റി എന്നൊരു ചോദ്യത്തോടെ എന്നെ നെറ്റി ചുളിച്ചു നോക്കുന്നതൊക്കെ മനകണക്കിൽ കണ്ടെങ്കിലും ഞാനത് നോക്കാൻ നിന്നില്ല.. 'മൈൻഡ് ചെയ്യില്ല എന്നു പറഞ്ഞിട്ട് ഞാൻ തന്നെ അവന്റെ ഒടുക്കത്തെ ഹാൻഡ്സം ലുക്കിൽ വീണു പോകാണല്ലോ ഗോടെ...' കിച്ചനിൽ എത്തിയ ഉടനെ നെറ്റിക്കൊരു കൊട്ട് കൊടുത്ത് സ്വയം നിന്ന് പിറുപിറുത്തു കൊണ്ട് കഴിച്ചു കഴിഞ്ഞ ബൗളും ഫോർക്കും വാഷ് ചെയ്തു അതാത് സ്ഥലത്തു വെച്ചു..

ഇനിയും ഇവിടെ നിന്നാൽ പന്തി അല്ലെന്ന് തോന്നിയത് കൊണ്ട് ഡൈനിങ് ഹാളിലേക്ക് ഒന്ന് എത്തി നോക്കാൻ പോലും നിക്കാതെ സ്റ്റഡിയായി കൊണ്ട് റൂമിലേക്ക് വിട്ടു.. 🌸💜🌸 'ഇവൾക്കിതെന്താ പറ്റിയെ..?' അവൾ എന്നെയൊന്ന് നോക്കാൻ പോലും നിക്കാതെ സ്റ്റയർ കയറി പോകുന്നതൊന്ന് നോക്കിയിട്ട് ഞാനിങ്ങനെ മനസ്സിൽ മൊഴിഞ്ഞതും ചിലപ്പോ ഇന്ന് മൊത്തം മൈൻഡ് ചെയ്യില്ല എന്ന വാശിയിൽ പോകാണന്ന് തോന്നിയത് കൊണ്ട് ഞാൻ തലയാട്ടി ചിരിച്ചു കൊണ്ട് കൈ വാഷ് ചെയ്തു മുകളിലേക്ക് നടന്നു... "ഡ്യൂഡ്.." സ്റ്റയർ കയറി ഗെസ്റ്റ് ഹാളിൽ എത്തിയപ്പോ ഞാൻ ടീ പോയിന്മേൽ വെച്ച ലാപ്പ് എടുത്തിട്ട് മുകളിലേക്ക് പോവാനുള്ള രണ്ടു മൂന്ന് സ്റ്റെപ്പ് കയറി റൂമിലേക്ക് നടക്കുമ്പോഴാ റോഷന്റെ ശബ്ദം ചെവിയിൽ എത്തിയത്..കാര്യം സാധിപ്പിക്കാനുള്ള വിളിയാണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ നടത്തം സ്റ്റോപ്പ് ചെയ്ത് സൈഡിലേക്ക് തല ചെരിച്ചു അവന്റെ റൂമിലേക്ക് നോക്കി എന്താ എന്ന മട്ടിൽ ഒറ്റ പുരികം പൊക്കിയതും ബെഡിൽ ഫോണിൽ തോണ്ടി കളിക്കുന്നവൻ ഡോറിലേക്ക് ചൂണ്ടി കാണിച്ചു മുഖം ചുളുക്കി പ്ലീസ് എന്നു മൊഴിഞ്ഞതും കാര്യം മനസ്സിലായത് കൊണ്ട് ഞാനവനെ ഒന്ന് ഇരുത്തി നോക്കി ഡോർ ക്ലോസാക്കി റൂമിലേക്ക് പോയി റൂമിൽ എത്തിയപ്പോ ഞാനാദ്യം കണ്ടത് ബീൻ ബാഗിൽ ഇരുന്ന് സീലിംഗിലേക്ക് നോക്കി അന്തം വിട്ടിരിക്കുന്നു ഐറയെയാണ്...വിബ്ലവകാരി ചരിത്രം കുറിക്കായിരിക്കും...

"ചിന്താവിഷ്ട്ടയായ ശ്യാമളേ..." "ആഹ്..." വെറുതെ ഒന്ന് വിളിച്ചാൽ മൈൻഡ് ആക്കോ എന്നറിയാൻ വേണ്ടി വെറുതെ വിളിച്ചതിന് അവളപ്പൊ തന്നെ മറുപടി തന്നത് കണ്ട് ചിരി പൊട്ടി വന്നതും ഞാനവിടെ നിന്ന് പൊട്ടി ചിരിച്ചു... "സത്യത്തിൽ നിനക്കെന്താ സംഭവിച്ചേ ഐറ..!!ആകെ മന്തപ്പ് പിടിച്ച മട്ടാണല്ലോ.." ചിരിയെ കടിച്ചു പിടിച്ചു കൊണ്ട് ഞാനിത് ചോദിച്ചപ്പോ അവൾ എന്നെയും ശേഷം എന്റെ ഷർട്ടിലേക്കും നോക്കി പെട്ടന്ന് മുഖം തിരിച്ചു...അവളുടെ നോട്ടം കണ്ട് നെറ്റി ചുളിച്ചു ഷർട്ടിലെന്താ എന്നു ചിന്തിച്ചു തല താഴ്ത്തി ഷർട്ടിലേക്ക് നോക്കിയപ്പോഴാണ് സംഭവം പിടി കിട്ടിയത്... 'ഓ അപ്പൊ അതാണ് കാര്യം.. കണ്ട്രോൾ പോകുമെന്ന് വിചാരിച്ചു നിക്കാണല്ലേ ..ഇപ്പൊ കാണിച്ചു തരാടി ...' ഷർട്ടിൽ തുറന്നു വെച്ചിരിക്കുന്ന ബട്ടൻസിലേക്ക് നോക്കി ഞാനിത് മനസ്സിൽ മൊഴിഞ്ഞു കള്ളച്ചിരിയോടെ ഞാനൊന്ന് ചിരിച്ചിട്ട് അവൾ കാണാനെന്നോണം അവളുടെ മുന്നിൽ പോയി ഷർട്ട് മുഴുവൻ അഴിച്ചു നിലത്തേക്ക് അലസ്യമായി ഇട്ടതും ഐറ ഞെട്ടി കൊണ്ട് നിലത്തേക്കും ശേഷം എന്നെയും മാറി മാറി നോക്കുന്നത് കണ്ട് ഞാനവൾക്കൊന്ന് ഇളിച്ചു കൊടുത്തു... "നീ.. നീയെന്തിനാ ഷർട്ട് അഴിച്ചു നിൽക്കുന്നെ...?"

ബീൻ ബാഗിൽ നിന്നും എഴുനേറ്റ് എന്നെ അടിമുടി ഒരു നിമിഷം നോക്കിയിട്ട് വിറച്ചു കൊണ്ട് ചോദിച്ചതും ഞാൻ അവളെ ഒന്ന് ഇടക്കണ്ണിട്ട് നോക്കിയിട്ട് സോഫയിൽ ചെന്നിരുന്നു... "ഏസി ഉണ്ടായിട്ടും ഇന്ന് വല്ലാത്ത ഹോട്ട്.. ഒന്ന് കോൾഡ് ആവട്ടെ എന്നു വിചാരിച്ചു..." മുടിയിലൂടെ വിരലോടിച്ചു ഒരു ഡബിൾ മീനിങ്ങിൽ പറഞ്ഞിട്ട് ഞാൻ ഐറയെ തന്നെ കണ്ണിമ വെട്ടാതെ നോക്കിയതും എന്റെ നോട്ടം കണ്ട് അവൾ നിന്നിടത്ത് നിന്ന് എങ്ങോട്ട് പോവുമെന്ന് ചിന്തിച്ചു ചുണ്ട് ചുളുക്കി നഖം കടിച്ചു നിക്കുന്നത് കണ്ട് കുതന്ത്ര ചിരിയോടെ അവളെ നോക്കിയിട്ട് ഞാവളുടെ കൈ പിടിച്ചുവലിച്ചു.. വലിക്കാൻ കാത്തു നിന്ന പോലെ അവൾ നേരെ എന്റെ നെഞ്ചിലേക്ക് ജാമായി കൊണ്ട് എന്റെ മുഖത്തിനു മീതെ അവളുടെ മുഖം വന്നു നിന്നതും ജസ്റ്റ് തട്ടി തട്ടിയില്ല എന്ന മട്ടിൽ അവളുടെ മുഖം നിൽക്കുന്നത് കണ്ട് ഞാനവളുടെ കണ്ണിലേക്കും ശേഷം ചുടു അധരങ്ങളിലേക്കും മാറിമാറി നോക്കി... "നിന്റെ മൈൻഡില്ല നടത്തം ഇപ്പോഴും അവസാനിച്ചില്ലേ..." എന്നു ഞാൻ ഒറ്റ പുരികം ഉയർത്തി ചോദിച്ച് അവളുടെ അധരങ്ങളിലേക്ക് ഉറ്റുനോക്കിയിട്ട് കൊത്തി വലിക്കുന്ന അവളുടെ അധരങ്ങളിലേക്ക് ചുണ്ട് ചേർക്കാൻ നേരമാണ് പെട്ടന്ന് ഐറ എന്റെ ചുണ്ട് പൊത്തി പിടിച്ചത്...

"നീയെന്നെ കിസ്സ് ചെയ്യും വേണ്ടേ എന്നോട് മിണ്ടും വേണ്ട...നിനക്കിപ്പോ എന്നെയൊന്നും ആവശ്യമില്ലല്ലോ..." ചുണ്ട് ചുളുക്കി അവിളിത് പറഞ്ഞിട്ട് എന്റെ ചുണ്ടിൽ നിന്നും കയ്യെടുത്ത് സൈഡിലേക്ക് കൈ കെട്ടി മാറി ഇരുന്നതും ഞാൻ അവളെയൊരു നിമിഷം നോക്കി അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നിട്ട് അവളെ ഒന്നാകെ വാരി പിടിച്ച് അവളുടെ തലയിൽ അമർത്തി ചുംബിച്ചു.. "എനിക്ക് നിന്നെയല്ലാതെ വേറെ ആരെയാടി വേണ്ടത്..." "പിന്നെ നീയെന്തിനാ എന്നോട് ഒന്നും പറയാതെ ദൃതി പിടിച്ചു പോയത്...?" മറുചോദ്യമായി അവളിത് ചോദിച്ചപ്പോ സിദ്ധുനെ രക്ഷിക്കാനാണെന്ന് പറയണമെന്ന് ഉണ്ടെങ്കിലും അത് പറയാൻ പറ്റാത്ത സാഹചര്യമായത് കൊണ്ട് ഞാനൊന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തൊള്ളു... "അതൊക്കെ പോട്ടെ.. സത്യത്തിൽ നിനക്ക് നൈറ്റ് വാക്കിങിന് കൊണ്ടു പോകാത്തതല്ലേ പ്രശനം..?" എന്നു ഞാൻ ചോദിച്ചപ്പോ അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് നിർത്താതെ തലയാട്ടിയതും അവളുടെ ക്യൂട്ട്‌നസ്സ് ഭാവം കണ്ട് ഞാനവളുടെ നെറ്റിയിൽ പതിയെ ചുണ്ട് ചേർത്ത് ചുംബിച്ചു അവളുടെ മുഖത്തേക്ക് നോക്കി... "അതിന്റെ പ്രശ്നം തീർക്കാനായി നാളെ മൊത്തം ഔട്ടിങ് ആക്കിയലോ.."

"Seriously..." വിശ്വസിക്കാൻ പറ്റാത്ത മട്ടിൽ അവളെന്റെ കണ്ണിലേക്ക് പുഞ്ചിരിച്ചു കൊണ്ട് ഉത്സാഹത്തോടെ ചോദിച്ചതും ഞാനതിനൊന്ന് തലയാട്ടി കൊടുത്തതും അവളെന്റെ അരയിലൂടെ കയ്യിട്ട് കെട്ടിപിടിച്ചു നെഞ്ചിൽ മുഖമമർത്തി കിടന്നു 🌸💜🌸 "ഈ പേട്ട ഗൂഗിളിൽ നല്ല പ്ലെസ് ഒന്നും കാണാനില്ല ഇശുച്ചാ..." പിറ്റേന്ന് രാവിലെ പത്തു മണി ആയതോടു കൂടെ ഞങ്ങൾ ഔട്ടിങിന് ഇറങ്ങി.. കാറിലിരുന്ന് എങ്ങോട്ട് പോകണമെന്ന് ചിന്തിച്ചു ഇരിക്കുന്ന നേരമാണ് നമ്മളെ ഗൂഗിൾ ചേച്ചിയെ ഓർമ വന്നത്.. അതോണ്ട് തന്നെ ഫോണെടുത്ത് ഗൂഗിളിൽ കുറെ പ്ലെസ് തപ്പി നടന്നെങ്കിലും എല്ലാതും നമ്മൾ വിസിറ്റ് ചെയ്തത് കൊണ്ട് ഞാൻ മുഖം ചുളുക്കി ഡ്രൈവ് ചെയ്യുന്ന ഇശൂനെ നോക്കി ഞാനിത് പറഞ്ഞതും അവൻ എന്തോ ആലോചിച്ചു കൊണ്ട് എന്റെ നേർക്ക് നോക്കാൻ നിൽക്കെയാണ് ആരോ ഡസ്റ്ററിന്റെ മുന്നിലൂടെ ക്രോസ്സ് ചെയ്യുന്നത് കണ്ടത് അത് കണ്ടപ്പോ തന്നെ അവൻ പെട്ടന്ന് ബ്രെക്ക് പിടിച്ചു നിർത്തിയതും ഞാനൊന്ന് നെഞ്ചിൽ കൈവെച്ചു ആശ്വാസത്തോടെ ഇശുനെ നോക്കിയപ്പോ അവൻ മുന്നിലേക്ക് തന്നെ ഒരു അന്താളിപ്പോടെ നോക്കി ഇരിക്കുന്നത് കണ്ട് ഞാൻ നെറ്റി ചുളിച്ചു പതിയെ മുന്നിലേക്ക് നോട്ടം തെറ്റിച്ചതും മുന്നിലുള്ള ആളെ കണ്ട് എന്റെ ഉള്ളിലൂടെ ഒരാളങ് പോയി...... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story