QUEEN OF KALIPPAN: ഭാഗം 116

queen of kalippan

രചന: Devil Quinn

റോഷന്റെ കൂടെ എസ്‌കലേറ്റർ കയറി പോകെയാണ് ഞങ്ങൾക്കു എതിർ വശത്തിലുള്ള എസ്കലേറ്ററിൽ നിന്ന് ഇറങ്ങി വരുന്ന ഫേസ്‌മാസ്‌ക് വെച്ച പൂച്ചകണ്ണുള്ള ഒരാളിൽ എന്റെ കണ്ണുകൾ തറഞ്ഞു നിന്നത് കണ്ട മാത്രയിൽ തന്നെ എന്നെ എപ്പോഴും ഫോളോ ചെയുന്ന പൂച്ചക്കണ്ണനാണ് അതെന്ന് മനസ്സിലായതും അയാൾ എസ്കെലേറ്ററിൽ താഴേക്ക് പോവുന്നതിന് അനുസരിച്ചു ഞാൻ തല ചെരിച്ചു അയാളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു എന്റെ നോട്ടം അയാളിൽ ചെന്ന് പതിഞ്ഞു എന്നറിഞ്ഞത് കൊണ്ടാകണം അയാൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി.. അന്നേരം അയാളുടെ മുഖത്തുള്ള ഭാവം ഗൗരവമാണോ ശാന്തമാണോ എന്നൊന്നും ഫേസ് മാസ്‌ക് വെച്ചത് കൊണ്ട് മനസ്സിലായില്ലെങ്കിലും അയാളുടെ പൂച്ചകണ്ണുകൾ മാളിലുള്ള ലൈറ്റിന്റെ പ്രകാശത്തിൽ തിളങ്ങുന്ന പോലെ തോന്നിയതും ഞാനയാളെ ഒന്ന് ഉറ്റുനോക്കി "ഐറുമ്മാ വാ.." എസ്‌കലേറ്റർ കയറി മെയിൻ ഫ്ലോറിൽ എത്തിയപ്പോ റോഷൻ ഇതും പറഞ്ഞ് എന്റെ കൈ പിടിച്ചു മുന്നിലേക്ക് നടക്കാൻ ഒരുങ്ങിയതും ഞാനവന്റെ കൈയിലൊന്ന് പിടി മുറുക്കി പിറകിലേക്ക് നോട്ടം തെറ്റിച്ചപ്പോ അയാളെ അവിടെയൊന്നും കാണാനില്ല

'അയാളാരാ..?അയാളെ ഉദ്ദേശമെന്താ..?എന്തിനാ എന്നെ എപ്പോഴും നിരീക്ഷിക്കുന്നത്..?അതോ ഇതെല്ലാം എന്റെ വെറും തോന്നലുകളാണോ..?' അയാളെ കാണുമ്പോഴൊക്കെ മൈൻഡിലേക്ക് വരുന്ന കാര്യം ഇപ്രാവിശ്യവും വന്നെങ്കിലും അതിനൊരു വ്യക്തമായ ഉത്തരം എന്റെ പക്കൽ ഇല്ലായിരുന്നത് കൊണ്ട് ഞാനത് ആലോചിക്കാൻ നിക്കാതെ തലയൊന്ന് കുടഞ്ഞിട്ട് റോഷന്റെ കൂടെ മുന്നോട്ട് നടന്നു "റോഷാ.. ആദ്യം എങ്ങോട്ടാ പോവുന്നേ..?" "ഷർട്ട് നോക്കണം.. സോ max ലേക്ക് കയറാം.. അവിടെയാകുമ്പോ നല്ല ബ്രാൻഡ് ഷർട്ട് ഉണ്ടാവും..." ഞാൻ ചോദിച്ചതിനുള്ള മറുപടി തന്നിട്ടവൻ എന്നെയും കൂട്ടി max ഷോപ്പിലേക്ക് കയറിയതും അവൻ അവിടുത്തെ സെയിൽസ് ബോയിയേയും കൂട്ടി ബോയ്സ് സെക്ഷനിലേക്ക് പോയി അവന്ക്ക് വേണ്ട ഷർട്ടെല്ലാം നോക്കി കൊണ്ടിരുന്നു നമ്മളെ ഉമ്മച്ചന്റെ പോലെ തന്നെയാണ് ഇവനെന്നും തോന്നുന്നു..അവന്റെ കണ്ണ് മൊത്തം ബ്രാൻഡഡ് ഷർട്ടിലാണ്..വെറുതെയല്ല ഇവന്മാർക്കൊക്കെ ഇമ്മാതിരി ഗെറ്റപ്പ് ലുക്ക്..അല്ലേലും ബ്രാൻഡഡ് ഷർട്ടും ഗെറ്റപ്പ് ലുക്കും സ്പെക്‌സൊക്കെ വെച്ച് നാലാൾക്കാരുടെ മുമ്പിൽ ചെത്തി നടന്നാൽ ഏത് പെണ്ണാ നോക്കി പോവാത്തത് പറഞ്ഞു നാക്കെടുത്തില്ല

അതിനു മുൻപ് തന്നെ ഒരു അഡാർ ചെക്കൻ ഷോപ്പിന്റെ ഡോർ തള്ളി തുറന്ന് ഗെറ്റപ്പ് ലുക്കിൽ അകത്തേക്ക് കയറി വരുന്നത് കണ്ട് വേറെ പണി ഇല്ലാത്തത് കൊണ്ടു തന്നെ കുറച്ചു സമയം അയാളെ വായിനോക്കി നിന്ന് നൂറിൽ അയാൾക്ക് എത്ര മാർക്ക് കൊടുക്കുമെന്ന് കണക്ക് കൂട്ടി നിൽക്കുന്ന സമയത്താണ് പണ്ടാരം ഫോണ് വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേട്ടത് കൃത്യ സമയത്തു തന്നെയുള്ള വിളി കേട്ട് ഇനിയിപ്പോ അതാരാണാവോ എന്നു ചിന്തിച്ചു കയ്യിൽ നിർത്താതെ വൈബ്രേറ്റ് ചെയ്യുന്ന ഫോണിലേക്ക് നോട്ടം കൊണ്ടു പോയതും എന്റെ രണ്ടു കണ്ണും ബുൾസൈ പോലെ മിഴിഞ്ഞു വന്നതും ഒരുമിച്ചായിരുന്നു 'സബാഷ്..ഇന്നിനി എന്റെ കഥ ഗോവിന്ദ.. മിക്കവാറും എന്റെ വായിനോട്ടം അവൻ അറിഞ്ഞു കാണും..' ഫോണിൽ ഇളിച്ചു നിൽക്കുന്ന ഉമ്മച്ചന്റെ കാളിങിലേക്ക് നോക്കി മുഖം ചുളുക്കി ഞാനിങ്ങനെ സ്വയം ഉരുവിട്ട് വേണോ വേണ്ടേ എന്ന മട്ടിൽ കാൾ അറ്റൻഡ് ചെയ്തു "കണക്കെടുപ്പ് എടുത്തു തീർന്നോ..?" കാൾ എടുത്തപ്പാടെയുള്ള എന്നെ ആസ്ഥാനത്താക്കി കൊണ്ടുള്ള അവന്റെ ചോദ്യം കേട്ട് ഞാൻ അവിഞ്ഞ മട്ടിൽ കണ്ണിറുക്കി അടച്ചു തുറന്നിട്ട് സ്വയം തലക്കൊരു മേട്ടം കൊടുത്തു "തീർന്നിട്ടില്ല.. തുടങ്ങീട്ടെ ഉള്ളൂ.. അല്ല.. നിനക്കെങ്ങനെ മനസ്സിലായി ഞാനിവിടെ കണക്കെടുപ്പ് എടുക്കുവാണെന്ന്..?" "എന്റെ പൊണ്ടാട്ടിയുടെ സ്വഭാവം നല്ലതു പോലെ എനിക്കറിയാവുന്നതല്ലേ.."

എന്നവൻ എന്നെ അണ്ടർ ഗ്രൗണ്ട് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി പറഞ്ഞത് കേട്ട് ഞാനൊന്നും പറയാൻ നിക്കാതെ ഇഞ്ചി കടിച്ച പോലെ ഒന്ന് ഇളിച്ചു നിന്നതും അവൻ ബാക്കി തുടർന്നു "സോ എന്റെ പൊണ്ടാട്ടി അതികം ആരേയും കണക്കെടുക്കാൻ നിക്കേണ്ട .." "നിനക്ക് ജെലസ്സല്ലെ ഉമ്മച്ചാ..?" അവൻ പറയുന്നതിന്റെ ഇടക്ക് കയറി ഞാനിങ്ങനെ ചിരിച്ചോണ്ട് ചോദിച്ചപ്പോ അവൻ വീരശൂര പരാക്രെമിയെ പോലെ നല്ല അന്തസ്സായി യെസ് പറയോ അതോ ഈഗോ കാരണം നോ പറയോ എന്നു ചിന്തിച്ചു നിക്കുന്ന സമയത്താണ് അവന്റെ മറുപടി വന്നത് "Definitely yes..!! Bcz u are my priority..എന്നെയല്ലാതെ നീ വേറെ കണ്ണീകണ്ട ഒരുത്തനേയും വായിനോക്കി നിൽക്കേണ്ട... അതെനിക്ക് ഒട്ടും ഇഷ്ട്ടവുമല്ല..അതുകൊണ്ട് ആരെയെങ്കിലും നീ വായിനോക്കി എന്നറിഞ്ഞാൽ ബാക്കി ഞാൻ അപ്പൊ പറഞ്ഞു തരാം.." അസൂയ അസ്ഥിക്ക് പിടിച്ചത് കൊണ്ടാണെന്ന് തോന്നുന്നു അവൻ ഗൗരവമായി ഇത്രയും പറഞ്ഞ് കാൾ കട്ടാക്കി പോയതും എന്റെ കണ്ണപ്പോ ഷർട്ട്‌ തിരയുന്ന നേരത്തെ കണ്ട ചെക്കനിൽ ആയിരുന്നു അന്നേരം നമ്മളെ ഉമ്മച്ചന്റെ ഒടുക്കത്തെ ജെലസ്സ് കൊണ്ടുള്ള ഭീഷണി ചെവിയിൽ നിർത്താതെ എക്കോ പോലെ അലയടിച്ചതും ഞാൻ പിന്നെ ആ ചെക്കനെ പോയിട്ട് അതിന്റെ നിഴൽ വെട്ടത് പോലും ചെന്നു നോക്കാൻ നിന്നില്ല

കുറച്ചു നേരം ഞാനവിടുത്തെ ഡ്രെസ്സൊക്കെ ഒന്ന് കണ്ണോടിച്ചു നോക്കിയിട്ട് സൈഡിലേക്ക് നോക്കിയപ്പോഴുണ്ട് റോഷൻ എനിക്ക് പുറം തിരിഞ്ഞു ആരോടോ സംസാരിക്കുന്നു.. അവന്റെ മുന്നിലുള്ള ആളെ എനിക്ക് വെക്തമായി കാണാത്തത് കൊണ്ട് ഞാൻ അതാരാണെന്നു ചിന്തിച്ചോണ്ട് അവിടേക്ക് നടന്നു പോകെയാണ് പെട്ടന്ന് ഞാനാരെയോ ചെന്നു കൂട്ടി മുട്ടിയത് "I'm really sorry.." കൂട്ടി മുട്ടിയത് കാരണം എന്റെ മുന്നിലുള്ള ആളുടെ കയ്യിലെ ഡ്രെസ്സെല്ലാം നിലത്തേക്ക് ചാടാൻ നിന്നെങ്കിലും കൃത്യ സമയത്ത് അത് പിടിച്ചത് കൊണ്ട് നിലത്തെത്തിയില്ല..അതു കാരണം ഞാൻ സോറി പറഞ്ഞോണ്ട് മുന്നിലേക്ക് നോക്കിയതും മുന്നിലെ ആളെ കണ്ട് ഞാൻ മനസ്സിൽ ഗോടെ എന്നു അറിയാതെ മൊഴിഞ്ഞു പോയി മുന്നിൽ നിൽക്കുന്നത് വേറാരുമല്ല.. ഞാൻ നേരത്തെ കണ്ട ആ ലുക്ക് ചെക്കനാണ്... അവനാണെങ്കിൽ പെണ്ണുങ്ങളെ ആദ്യമായിട്ട് കാണുന്ന പോലെ എന്നെ തന്നെ വായിനോക്കി നിൽക്കാ കർമ്മ കർമ്മ എന്നു കേട്ടിട്ടൊള്ളു.. ഇപ്പൊ നേരിട്ട് കണ്ടു... എല്ലാം കറങ്ങി തിരിഞ്ഞ് എന്റെ നെഞ്ചത്തോട്ട് തന്നെ ആണാലോ ഗോടെ...ഇത് നമ്മളെ ഉമ്മച്ചൻ കണ്ടാൽ എന്റെ ഗതി പിന്നെ അധോഗതിയാവും സോ കണ്ണും കണ്ണും നോക്കി നിൽക്കാതെ എസ്ക്യാപ്പ് ആകാം എന്നു ഞാൻ മനസ്സിൽ ചിന്തിച്ചിട്ട് ഡ്രെസ്സ് അയാൾക്ക് നേരെ നീട്ടി "Hey..!!"

ആ ചെക്കനെ സ്വപ്ന ലോകത്തു നിന്നും തട്ടി ഉണർത്തും വിധം ഞാനിങ്ങനെ വിളിച്ചതും അവൻ ഞെട്ടി കൊണ്ട് എന്നെ നോക്കിയിട്ട് എന്റെ കയ്യിലേക്ക് നോക്കി "Oh.. sorry.." ഫോണുകൊണ്ട് തലക്ക് സ്വയമൊന്ന് മേടിയിട്ട് എന്റെ കയ്യിലെ ഡ്രെസ്സ് വാങ്ങി പഞ്ചാര ഇളിയോടെ ഇത് പറഞ്ഞപ്പോ ഞാൻ അതിനൊന്ന് അമർത്തി മൂളിയിട്ട് അവിടുന്ന് വേഗം സ്കൂട്ടായി.. അല്ലേൽ ആ ചെക്കൻ എന്റെ പേര് മുതൽ അഡ്രെസ്സ് വരെ വാങ്ങിക്കും..അമ്മാതിരി നോട്ടവും നിൽപ്പുമൊക്കെയാണ് ഞാനവനെ പുച്ഛിച്ചു കൊണ്ട് നേരെ നടന്നു മുന്നിലേക്ക് നോക്കിയപ്പോ ആ റോഷൻ കോപ്പിനെ അവിടെയൊന്നും കാണാനില്ല 'ഓ... ഇനിയാ ഉടായിപ്പ് ഏതു മുക്കിലേക്ക് ആണാവോ പോയത്...' എന്നു ചിന്തിക്കേണ്ട താമസം റോഷൻ സൈഡിലുള്ള സെയിൽസ് ബോയിയുടെ കയ്യിൽ ഡ്രെസ്സെല്ലാം പാക്ക് ചെയ്യാൻ കൊടുത്ത് വേറെന്തൊക്കെയോ അയാളോട് ചോദിച്ചിട്ട് അവൻ അവന്റെ സൈഡിലേക്ക് നോക്കുന്നുണ്ട്...അവന്റെയാ നോട്ടം കാരണം ഞാനും അവന്റെ സൈഡിലേക്ക് നോക്കിയപ്പോ അവിടെ ആലി ചിരിച്ചോണ്ട് നിൽക്കുന്നത് കണ്ട് എന്റെ വാ അറിയാതെ തുറന്ന് പോയി 'അപ്പൊ നേരത്തെ അവൻ പുറം തിരിഞ്ഞു സംസാരിച്ചു നിന്നതും അവളോട് ആയിരിക്കുമല്ലേ..തെണ്ടി.. ഷോപ്പിംങ്ങിനാണെന്നു പറഞ്ഞ് ഇവിടേക്ക് എന്നെയും കൂട്ടി വന്നത് ഇതിനായിരുന്നല്ലേ..

കാണിച്ചു തരാടാ പെരട്ട റോഷാ...' ഇവിടെ അതികം വാ പൊളിച്ചു നിന്നിട്ട് കാര്യമില്ലാത്തത് കൊണ്ട് ഞാൻ രണ്ടും കൽപിച്ചു അവരുടെ മുന്നിലേക്ക് ചെന്ന് നിന്ന് കൈ രണ്ടും മാറോട് പിണച്ചു കെട്ടി "എന്താ രണ്ടുപേരുടെയും ഉദ്ദേശം..മ്മ്..?!" ഒറ്റ പുരികം പൊന്തിച്ച് രണ്ടാളെയും മാറി മാറി നോക്കി ഞാനിങ്ങനെ ഗൗരവമായി ചോദിച്ചപ്പോ ആലി ഒന്ന് ഇളിച്ചു തന്നു "ഞാനെന്റെ ഫ്രണ്ടിന്റെ കൂടെ വന്നതാ.. അല്ലാതെ നീ കരുതുന്ന പോലെ റോഷൻ വിളിച്ചിട്ട് വന്നതൊന്നുമല്ല..." എന്നവൾ എന്തൊക്കെയോ തപ്പിപിടിച്ച് പറയുന്നത് കേട്ട് ഞാനവളെ ഒന്ന് ചുഴിഞ്ഞു നോക്കി "എന്നിട്ട് നിന്റെ ഫ്രണ്ട് എവിടെ..?" "അവൾ അവളെ മുറചെക്കന്റെ കൂടെ മാളിലൂടെ കറങ്ങാൻ പോയി..." "അപ്പൊ നീയും ഇവന്റെ കൂടെ കറങ്ങാൻ വന്നു.. അല്ലെ.. ?" അതിനവളൊന്ന് ഇളിച്ചു തന്നതും ഞാൻ റോഷനെ കണ്ണുരുട്ടി പേടിപ്പിച്ചു "ഇനി മേരേജ് കഴിയുന്നവരെ രണ്ടാളും പരസ്പരം കാണാൻ പാടില്ലെന്ന് ഉപ്പ ഇന്ന് വൈകുന്നേരം പറഞ്ഞതൊക്കെ നീ മറന്നോ..?ഇങ്ങനെ പോയാൽ മിക്കവാറും ഞാൻ വില്ലയിൽ പോയി രണ്ടിന്റെയും ചുറ്റിക്കളി പറഞ്ഞു കൊടുക്കും ട്ടോ.." "ഇന്നൊരു ദിവസത്തേക്ക് ക്ഷമിച്ചേക്ക്.. പ്ലീസ്..പിന്നെ ഞങ്ങൾ കാണില്ല.. പ്രോമിസ്.." ദയനീയമായി കൊണ്ട് റോഷൻ പറഞ്ഞത് കേട്ട് ഞാൻ രണ്ടുപേരെയും നോക്കിയിട്ട് ഒന്നമർത്തി മൂളി "അതികം പ്രോമിസ് വേണ്ട..

ഇനി രണ്ടുപേരെയും ഒപ്പം കാണാൻ പാടില്ല.. കേട്ടല്ലോ.." കുറച്ചു ഗൗരവത്തോടെ ഞാനിത് പറഞ്ഞപ്പോ അവർ രണ്ടാളും ഒരുമിച്ചു തലയാട്ടി തരുന്നത് കണ്ട് ചിരി വന്നെങ്കിലും മാക്സിമം ചിരി അടക്കി പിടിച്ചു നിന്ന് അവിടുന്ന് ബില്ല് പേ ചെയ്തു ഞങ്ങൾ ഷോപ്പിൽ നിന്നും ഇറങ്ങി ഞാനും റോഷനും ആലിയും ഒരുമിച്ചു ഓരോന്ന് പറഞ്ഞു നടക്കുമ്പോ എനിക്ക് എന്റെ ഉമ്മച്ചനെ വല്ലാണ്ട് മിസ്സ് ചെയ്തു..അതു കാരണം ഞാൻ ഫോണ് ഓണ് ചയ്തു വാട്സപ്പിലെ പിൻ ചെയ്തു വെച്ച അവന്റെ ചാറ്റ് ഓപ്പൺ ചെയ്ത് അതിലേക്ക് 'I miss u ummacha..💔' എന്നു ടൈപ്പ് ചെയ്ത് സെന്റ് ചെയ്തു കൊടുത്തതും അതിൽ നിന്ന് മുഖം തിരിക്കുന്നതിന് മുൻപ് തന്നെ അവന്റെ റിപ്ലൈ എത്തിയിരുന്നു "I miss u too...❤️" മെസ്സേജ് വായിച്ചപ്പോ തന്നെ എന്റെ ചുണ്ടിലൊരു പുഞ്ചിരി തത്തി കളിച്ചു കുറച്ചു കഴിഞ്ഞപ്പോ ആലി അവളുടെ ഫ്രണ്ട് വന്നു വിളിച്ചപ്പോ പോയതും റോഷൻ എന്നെയും കൊണ്ട് മാളിൽ നിന്നും ഇറങ്ങി 🌸💜🌸 "I miss u soo much..." വില്ലയിൽ എത്തിയ ഉടനെ ഇശുനെ കാണാനുള്ള ദൃതിയിൽ ഞാൻ ഓടി കിതച്ചു റൂമിലേക്ക് വന്നിട്ട് സോഫയിൽ ലാപ്പും മടിയിൽ വെച്ചു ഇരിക്കുന്ന ഇഷുച്ചന്റെ അടുത്തു പോയി ഇരുന്ന് അവന്റെ മുഖം സൈഡിലേക്ക് തിരിച്ചു അവന്റെ ചുണ്ടിൽ ഇതും പറഞ്ഞ് അമർത്തി കിസ്സ് ചെയ്തതും എന്റെയടുത്ത് നിന്ന് അപ്രതീക്ഷിതമായി കിട്ടിയ കിസ്സ് കിട്ടിയതു കൊണ്ടാണെന്നു തോന്നുന്നു

അവനെന്നെ ഒരു വല്ലാത്ത മട്ടോടെ ഉറ്റുനോക്കി "എന്താടി എന്നുമില്ലാത്തൊരു സ്നേഹം.. റോഷന്റെ കൂടെ കൂടി ഉള്ള പിരിയും ലൂസായോ.." എന്നവൻ കുറ്റവാളിയെ പോലെ ചോദിച്ചോണ്ട് മടിയിലുള്ള ലാപ്പ് ടീ പോയിലേക്ക് എടുത്തു വെച്ചത് കണ്ട് ഞാൻ ലാപ്പിലേക്ക് ഒന്ന് നോക്കിയിട്ട് അവനിലേക്ക് നോട്ടം തെറ്റിച്ചു "അല്ലേലും ഞാൻ നിന്നെ സ്നേഹിക്കുന്നത് നിനക്ക് ഇഷ്ട്ടമല്ലല്ലോ.." മുഖം ചുളുക്കി കൊണ്ട് അവനെ പുച്ഛിച്ചു മുഖം തിരിച്ച് അവിടുന്ന് എഴുനേറ്റ് പോകാൻ നിന്നപ്പോഴേക്കും അവനെന്റെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ മടിയിലേക്കിരുത്തിയിട്ട് ഒറ്റ പുരികം പൊക്കി "എന്നാരു പറഞ്ഞു...?" "നീയിപ്പോ പറഞ്ഞില്ലേ.." "എന്നാ നീയൊരു കാര്യം ചെയ്യ്.. നീ എന്നെയൊന്ന് നന്നായി സ്നേഹിക്ക്..നിനക്ക് എന്നോട് സ്നേഹമുണ്ടോ എന്നു അറിയാലോ.. എപ്പോഴും ഞാനല്ലേ നിന്നെ സ്നേഹിക്കാർ..ഇന്നൊരു ചെയ്ഞ്ച് ആയിക്കോട്ടെ.." ഒരു കൂസലുമില്ലാതെ അവൻ പറയുന്നത് കേട്ട് ഞാനവനെ നന്നായി ഒന്ന് സ്കാൻ ചെയ്തു നോക്കി..ചുളുവിൽ കിസ്സ് വാങ്ങാനുള്ള അവന്റെ പരുപാടിയാണ് ഇതെന്ന് മനസ്സിലായതും ഞാനവന്റെ മടിയിലേക്ക് കുറച്ചൂടെ കയറി ഇരുന്ന് അവന്റെ തോളിലൂടെ കയ്യിട്ടു

"നിന്നെ ഞാൻ ഓസിക്ക് സ്നേഹിക്കണമെന്നോ..?" "ഓസിക്ക് സ്നേഹിക്കണമെന്നൊന്നും ഇല്ല..വേണേൽ നൂറിരട്ടി പലിശ സഹിതം ഞാനത് തിരിച്ചു തന്നേക്കാം.." എന്തോ ഡബിൾ മീനിങ്ങിൽ അവൻ കുതന്ത്ര ചിരിയോടെ പല്ലിളിച്ചു കാണിച്ചു സൈറ്റടിച്ചോണ്ട് പറയുന്നത് കേട്ട് ഞാനവനെ ഒന്ന് പുരികം ചുളുക്കി നോക്കി "നീയിപ്പോ പറഞ്ഞതിൽ എന്തോ ദുരിദ്ദേശമില്ലേ ഉമ്മച്ചാ..?" "ഒരു ദുരിദ്ദേശവുമില്ല.. നീയിപ്പോ ചിന്തിച്ചിരിക്കാതെ എന്നെ സ്നേഹിക്കാൻ നോക്ക്...ആദ്യത്തെ സ്നേഹം ദേ ഇവിടെ തന്നെ ആയിക്കോട്ടെ..." അവന്റെ ഇളം ചുവപ്പും റോസും കലർന്ന അധരത്തിൽ ചൂണ്ടു വിരൽകൊണ്ട് തൊട്ടു കാണിച്ചു പറഞ്ഞത് കേട്ട് ഞാനൊന്ന് അമർത്തി മൂളിയിട്ട് അവന്റെ ഇളം ചൂടുള്ള അധരത്തിൽ എന്റെ ചുണ്ടുകൾ ചേർത്തു വെച്ചു ചുംബിച്ചു "ഇനി ഇവിടെ.." അടുത്തതായി അവൻ നെറ്റി തൊട്ടു കാണിച്ചു തന്നു പറഞ്ഞതും ഞാൻ അവിടെയും ഉമ്മ വെച്ചു.. പിന്നെ അവൻ രണ്ടു കവിളും മൂക്കിന് തുഞ്ചമൊക്കെ കാണിച്ചു തന്നതും ഞാനവിടെയും ഉമ്മവെച്ചു കൊടുത്തു "നീയന്നെ മിക്കവാറും ഒരു ഉമ്മച്ചി ആക്കുമല്ലോ.. സത്യം പറഞ്ഞോ ഉമ്മച്ചാ...നീ എന്നെ എപ്പോഴും കിസ്സ് ചെയ്തിട്ട് നിന്നെ ഞാൻ ഉമ്മച്ചാ എന്നു വിളിക്കുന്നതിന്‌ നീയിപ്പോ പ്രതികാരം ചെയ്ത് എന്നെയും ഒരു ഉമ്മച്ചി ആക്കുവല്ലേ.."

അവനെ കിസ്സ് ചെയ്തു ചെയ്തു ഞാനൊരു വഴിക്കായപ്പോ ഞാനവനെ കണ്ണുരുട്ടി നോക്കി പേടിപ്പിച്ചോണ്ട് ചോദിച്ചതും അതിന് അവനൊന്ന് ചിരിച്ചിട്ട് എന്നെ നോക്കി 🌸💜🌸 "ഇതാ പറഞ്ഞത് പെണ്ണുങ്ങളെ വിശ്വസിക്കാൻ പറ്റില്ലെന്ന്..ഒരു രണ്ടു മൂന്ന് കിസ്സ് തന്നപ്പോ തന്നെ ഇങ്ങനെ കണക്ക് പറച്ചിൽ തുടങ്ങിയാൽ ബാക്കിയൊക്കെ എങ്ങനെ ആയിരിക്കും..എന്നാലും സേട്ടന്റെ സേച്ചിയെ ഞാൻ വെറുതെ വിടുമെന്ന് വിചാരിക്കേണ്ട...സോ ലാസ്റ്റ് വണ് ആയിട്ട് ഇവിടെ താ.." അവളുടെ നിഷ്‌കു ഭാവത്തോടെ യുള്ള ചുംബനത്തിൽ മത്ത് പിടിച്ചു വന്നപ്പോഴാ ഇടയിൽ കയറി അഭഷകുനം പോലെയുള്ള അവളുടെ ഊച്ചാളി ഡയലോഡ് വന്നത്.. അതോണ്ട് തന്നെ അവളെയൊന്ന് ചൂട് പിടിപ്പിക്കാൻ വേണ്ടി ഇത്രയും പറഞ്ഞ് എന്റെ കഴുത്തിലെ പിടക്കുന്ന ഞെരമ്പിൽ തൊട്ടു കാണിച്ചു പറഞ്ഞതും 'എന്നെ വെറുതെ വിടാൻ ഉദ്ദേശമില്ലല്ലേ' എന്ന മട്ടിൽ അവളെന്നെ ഒന്ന് നോക്കി അതിന് ബദിലെന്നോണം ഞാൻ കണ്ണിറുക്കി കാണിച്ചു 'വേഗം താടി..' എന്നു പറഞ്ഞ് ദൃതി വെച്ചതും അവൾ പല്ലികടിച്ചു എന്നെയൊന്ന് കൂർപ്പിച്ചു നോക്കിയിട്ട് എന്റെ കഴുത്തിലേക്ക് നോക്കി "ഈ ഞെരമ്പിന്റെ മുകളിൽ തന്നെ ഞാൻ കിസ്സ് ചെയ്യണോ ഉമ്മച്ചാ.."

"അതെന്താ അവിടെ കിസ്സ് ചെയ്താൽ..?" "നിനക്ക് വേദനിക്കൊന്നും ഇല്ലല്ലോ ല്ലേ..." "ഓ ഇവളെയൊക്കെ കിസ്സ് ചെയ്യാൻ ഏൽപ്പിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ..." എന്നു ഞാൻ പല്ലു കടിച്ചു പറഞ്ഞു തീരും മുന്നെ അവളുടെ കഴുത്തിലേക്ക് മുഖം പൂയ്ത്തി വെച്ച് അവിടെ അമർത്തി ചുണ്ട് ചേർത്തു ചുംബിച്ചതും എല്ലാം പെട്ടന്നായത് കൊണ്ട് അവളൊരു ഞെട്ടലോടെ ഒന്ന് ശ്വാസം മുകളിലേക്ക് എടുത്തു വിട്ട് എന്റെ മുടിയിൽ ഇറുക്കി പിടിച്ചു നിന്നു അത് കണ്ട് ഞാനവളുടെ കഴുത്തിൽ അമർത്തി ചുംബിച്ചു കഴുത്തിൽ നിന്ന് മുഖം പൊക്കിയതും ഐറ ഇരുകണ്ണുകളുമടച്ചു കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചോണ്ട് ഇരിക്കുന്നത് കണ്ട് ഞാൻ പതിയെ അവളുടെ കവിളിലൊന്ന് തട്ടിയതും അവൾ പതിയെ കണ്ണുകൾ തുറന്നിട്ട് എന്നെ ഒന്ന് നോക്കി "ഇങ്ങനെയാണെങ്കിൽ നിനക്ക് തന്നെ എന്നെ ഉമ്മിച്ചൂടെ ..വെറുതെ മനുഷ്യന്റെ സ്റ്റാമിന കളഞ്ഞു..." "എന്നിട്ട് നിന്നെ കണ്ടിട്ട് സ്റ്റാമിന പോയത് പോലെയൊന്നും തോന്നുന്നില്ലല്ലോ.." അവളെയൊന്ന് മൊത്തത്തിൽ സ്‌കാൻ ചെയ്തു നോക്കി പറഞ്ഞപ്പോ അവൾ എന്നെയൊന്ന് പുച്ഛിച്ചു "നീയിങ്ങനെ പുറത്തു നിന്ന് നോക്കിയാലൊന്നും മനസ്സിലാവില്ല.. അത് അകത്തു നിന്ന് നോക്കണം..."

"എന്നാ ഞാനൊന്ന് നോക്കട്ടെ.." വെറുതെ ഉടായിപ്പ് ഇറക്കി പറയാണെന്നൊക്കെ എനിക്ക് മനസ്സിലായെങ്കിലും അവളെ വെറുതെ പിരികേറ്റാനും പ്രത്യേക ത്രില്ലായോണ്ട് ഞാനിതും പറഞ്ഞ് രണ്ടും കൽപിച്ചു അവളുടെ ടോപ്പിന്റെ പിറകിലെ കെട്ടിൽ പിടിച്ചു വലിച്ചതും ഇതൊട്ടും പ്രതീഷിക്കാതെ നിന്നവൾ കണ്ണ് തള്ളി കൊണ്ട് എന്നെ മിഴിച്ചു നോക്കി 🌸💜🌸 യാ റബ്ബി.. ഈ ഉമ്മച്ചനിത് എന്തോന്നാ കാണിക്കുന്നെ..!!മിക്കവാറും അവനന്നെ ഇന്ന് പീഡിപ്പിച്ചു കൊല്ലും.. എല്ലാത്തിനും എന്നെ പറഞ്ഞാൽ മതിയല്ലോ..വല്ല ആവശ്യവും ഉണ്ടായിരുന്നോ അങ്ങനെയൊക്കെ പറയാൻ.. ഒന്നുല്ലേലും ഇത് ഞാനെന്റെ ഉമ്മച്ചനോടാണ് പറയുന്നതെന്നെങ്കിലും ജസ്റ്റ് ആലോജിച്ചോടായിരുന്നോ എന്നു ഞാൻ ദയനീയമായി മനസ്സിൽ മൊഴിഞ്ഞിട്ട് നമ്മളെ ഉമ്മച്ചനെ നോക്കിയപ്പോ അവൻ എന്നെ കണ്ണെടുക്കാതെ നോക്കി നിക്കാ.. അതിലൊരു വശപിശക് തോന്നിയത് കൊണ്ട് ഞാൻ മുന്നും പിന്നും നോക്കാതെ അവനെ പിടിച്ചു പിറകിലേക്ക് തള്ളിയിട്ട് പെട്ടന്ന് തന്നെ സോഫയിൽ നിന്ന് പിടഞ്ഞെണീറ്റു അവനെ കണ്ണുരുട്ടി നോക്കിയതും അവൻ സോഫയിലേക്ക് ചാഞ്ഞിരുന്ന് പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു ആദ്യം അതെന്തിനാണെന്നു മനസ്സിലായില്ലെങ്കിലും പിന്നീട് എനിക്ക് ബൾബ് കത്തി..

ആ തെണ്ടി ഉമ്മച്ചൻ നമ്മളെ വെറുതെ പിരിക്കേറ്റാനും വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് കണ്ടപ്പോ അടിമുടി ദേഷ്യം അരിച്ചു കയറി വന്നിട്ട് ഞാനവന്റെ കാലിനൊരു ആഞ്ഞൊരു ചവിട്ട് ചവിട്ടി ...പക്ഷെ അവനപ്പോഴേക്കും അവിടുന്ന് കാൽ എടുത്തത് കൊണ്ട് എന്റെ കാൽ ഫ്ലോറിൽ ആഞ്ഞു തട്ടിയിട്ട് കാൽ വേദനിച്ചത് മിച്ചം ഞാനവനെ മനസ്സിലിട്ടു നാലു തെറി പറഞ്ഞു അവനെ പുച്ഛിച്ചു പോകാൻ നിൽക്കുമ്പോഴാണ് ഇശുൻ്റെ ഫോണ് റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്.. എന്റെ ഫോണല്ലല്ലോ അവന്റെ ഫോണല്ലേ എന്നു വിചാരിച്ചു ആ കാൾ മൈൻഡ് ചെയ്യാതെ പോവാൻ നിൽക്കുമ്പോഴാ പെട്ടന്ന് എബ്രഹാം ജാസിയെ കൊണ്ട് വിളിപ്പിക്കാം എന്നു പറഞ്ഞ കാര്യം ഓർമ വന്നത് അക്കാര്യം ഓർമ വന്നപ്പോ തന്നെ ഞാൻ ആകാംഷയോടെ പിറകിലേക്ക് തിരിഞ്ഞു നോക്കിയതും ഇശു സോഫയിൽ നിന്നും എഴുനേറ്റ് ഫോണ് അറ്റൻഡ് ചെയ്തതും ഒരുമിച്ചായിരുന്നു അത് കണ്ട് ഞാൻ അവന്റെ അടുത്തേക്ക് പോയിട്ട് ചെറു പ്രതീക്ഷയോടെ ഇശുൻ്റെ മുഖത്തേക്ക് ചെറു പുഞ്ചിരിയൂടെ തന്നെ നോട്ടം തെറ്റിച്ചു നിന്നതും അവൻ ഫോണിലൂടെ എന്തൊക്കെയോ ഗൗരവമായി സംസാരിച്ചു നിൽക്കുന്നത് കണ്ട് പതിയെ എന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു പോയി

പകരം സംശയത്തോടെയുള്ള ഭാവം മുഖത്ത് നിഴലിച്ചു "എന്താ ഇശുച്ചാ..?" എന്നു ഞാൻ അവന്റെ കയ്യിൽ പിടി മുറുക്കി ചോദിച്ചതും അവൻ എന്നെയൊന്ന് തിരിഞ്ഞു നോക്കിയിട്ട് വീണ്ടും ഫോണിലൂടെ എന്തൊക്കെയോ പറഞ്ഞു കാൾ എൻഡ് ചെയ്തു "എന്താ ഇശുച്ചാ എബ്രഹാം പറഞ്ഞത്..?ജാസിനെ കൊണ്ട് വിളിപ്പിക്കാമെന്ന് പറഞ്ഞിട്ട് എന്തിനാ കാൾ കട്ട് ചെയ്തേ..?" വേണ്ടാത്ത ചിന്തകൾ മൈൻഡിലൂടെ ചുറ്റി കളിക്കുന്നതിനാൽ ഞാനൊരു പേടിയോടെ ഇങ്ങനെയൊക്കെ ചോദിച്ചപ്പോ അവൻ നെറ്റിയൊന്ന് തടവി കൊണ്ട് എന്റെ നേർക്ക് തിരിഞ്ഞു നിന്നു "ജാസിയെ നിനക്കിപ്പോ വിളിക്കാൻ സാധിക്കില്ല..അവന്റെ കൂടെ സൽമാനുണ്ട്.." "അതെങ്ങനെ..?സൽമാൻ ഇന്ന് നൈറ്റ് ഡ്യൂട്ടി ഇല്ലന്നല്ലേ പറഞ്ഞിരുന്നത്..?" "അവന്റെ ഇന്നത്തെ ലീവ് നാളത്തേക്ക് മാറ്റി വെച്ചു...ഇന്നവന്റെ ഡ്യൂട്ടി ടൈം മൊത്തം ജാസിന്റെ മേലിലായിരിക്കും കണ്ണ്.. അവനെവിടെ പോയി..? അവനവിടെ തന്നെ ഉണ്ടോ..? എന്നൊക്കെ അവൻ യഥാസമയവും നിരീക്ഷിക്കും.. അതു കൊണ്ട് ഇന്നിനി ജാസിയെ വിളിക്കാൻ പറ്റില്ല..." എന്നവൻ പറഞ്ഞോണ്ട് എന്നെ നോക്കിയതും ജാസിയെ വിളിക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോ ഹൃദയത്തിന്റെ ഏതോ കോണിൽ സങ്കടം അലതല്ലിയെങ്കിലും ഞാനത് പുറത്തു കാണിക്കാതെ ഇശുനെ നോക്കി ഒന്ന് തലയാട്ടി കൊടുത്ത് പോവാൻ നിന്നപ്പോഴേക്കും ഇശു എന്റെ കയ്യിൽ പിടിമുറുക്കി എന്നെ അവിടെ തന്നെ നിർത്തിച്ചു "നിനക്ക് സങ്കടമായോ..?"

എന്റെ കയ്യിൽ പിടി മുറുക്കി കൊണ്ട് അവനിത് ചോദിച്ചപ്പോ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു തുറന്ന് ഇശുൻ്റെ നേർക്ക് തിരിഞ്ഞു നോക്കി ഇല്ല എന്ന മട്ടിൽ തലയാട്ടാൻ നിന്നെങ്കിലും ഇശു എന്റെ ഇരുകണ്ണിലേക്കും നോക്കുന്നത് കണ്ടപ്പോ തന്നെ മനസ്സിലായി എന്റെ ഉള്ളിലെ വിഷമം അവൻ ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായെന്ന് അതോണ്ട് തന്നെ ഇല്ല എന്നു പറഞ്ഞ് കള്ളം പറയാൻ നിക്കാതെ ഒരു ആശ്വാസത്തിന് വേണ്ടി ഇശൂൻ്റെ നെഞ്ചിലേക്ക് തല വെച്ചു കിടന്നു 🌸💜🌸 "Come with me.." കാറിൽ നിന്നും ഇറങ്ങി ഡോർ വലിച്ചടച്ചു കൊണ്ട് എന്റെ ഉള്ളം കയ്യോട് കൈ ചേർത്തു പിടിച്ചു മുന്നോട്ട് നടക്കുമ്പോഴും 'ഇതെങ്ങോട്ടാ പോവുന്നെ..?' എന്ന ചിന്തയായിരുന്നു രാവിലെ നേരത്തെ റെഡിയായി നിൽക്കാൻ അവൻ പറഞ്ഞപ്പോ ഞാനവനോട് ചോദിച്ചതാ എങ്ങോട്ടാ ഇന്ന് പോവുന്നെ എന്ന്.. പക്ഷെ അവൻ അതിനൊരു വ്യക്തമായ മറുപടി തരാതെ അവിടെ എത്തുമ്പോ അറിഞ്ഞോളും എന്നു മാത്രമേ പറഞ്ഞൊള്ളു നമ്മളെ ഉമ്മച്ചനായത് കൊണ്ടു തന്നെ ഇനിയും ചോദിച്ച് അവന്റെ പിന്നാലെ നടന്നാൽ അവന്റെ സ്വഭാവം വെച്ചു നാലു തെറിയും ഒരു കണ്ണുരുട്ടലും ഉറപ്പായത് കൊണ്ട് ഞാൻ പിന്നെ അവനോട് അതിനെ പറ്റി ചോദിക്കാനും നിന്നില്ല വില്ലയിൽ നിന്നും ഇറങ്ങുമ്പോഴും കാറിൽ മുക്കാൽ മണിക്കൂറോളം നേരം സഞ്ചരിച്ചപ്പോഴും പിന്നെ ദേ ഇപ്പൊ ഇങ്ങനെ വിജനമായ ഒരു പോക്കറ്റ് റോഡിലൂടെ നടക്കുമ്പോഴും ആ ചോദ്യം ഉള്ളിൽ ഉണ്ടെങ്കിലും അവിടെയെത്തുമ്പോ എല്ലാം അറിയാം എന്നു മനസ്സിനെ പറഞ്ഞു മനസ്സിലാക്കി

ഞാൻ ഇശുൻ്റെ കയ്യിൽ പിടി മുറുക്കി മുന്നോട്ട് നടന്നു നീങ്ങി രണ്ടു മിനിറ്റോളമുള്ള നടത്തത്തിനു ശേഷം ഒരു വലിയ ഗൈറ്റിന് മുന്നിൽ എത്തിയതും ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കി തുറന്നിട്ട ഗെയ്റ്റിനുള്ളിലൂടെ ഉള്ളിലേക്ക് പ്രവേശിച്ചു അന്നേരമാണ് സൈഡിൽ എക്സിബിഷൻ എന്നു വെണ്ടക്ക അക്ഷരത്തിൽ ഇംഗ്ലീഷിൽ എഴുതി വെച്ചത് കണ്ടത് അപ്പോഴാ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്.. നമ്മളെ ഉമ്മച്ചനാണ് ഈ എക്സിബിഷന്റെ മെയിൻ ഗെസ്റ്റ്..അതിനാണ് ഞങ്ങൾ ഇങ്ങോട്ട് വന്നിട്ടുള്ളതെന്ന് ഇതിന്റെ സ്പോണ്സേർസ് ഇശുനോട് എന്തൊക്കെയോ ചോദിക്കുന്നതിൽ നിന്നും അവൻ അവരോട് എന്തൊക്കെയോ പറയുന്നതിൽ നിന്നും മനസ്സിലായി അവർ സംസാരിച്ചു നിൽക്കുന്നതിന്റെ ഇടയിൽ നമ്മക്ക് വല്യ റോൾ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ പതിയെ ഇശുന്റെ കയ്യിന്റെ ഇടയിൽ നിന്ന് എന്റെ കൈ വലിച്ചൂരാൻ നിന്നപ്പോ ഇശു ഒന്നുകൂടെ നമ്മളെ കൈ മുറുക്കി പിടിച്ചു... അത് കണ്ടിട്ട് ഞാൻ വീണ്ടും അവനിൽ നിന്ന് കൈ വിടീക്കാൻ നോക്കിയതും അവൻ എന്നെയൊന്ന് നോക്കി എന്താ എന്ന മട്ടിൽ പുരികം പൊന്തിച്ചപ്പോ ഞാൻ നിഷ്‌കു പോലെ ചുണ്ട് ചുളുക്കി കാണിച്ചു അതിൽ നിന്നു തന്നെ

എനിക്ക് ഇവിടെ നിന്നിട്ട് ബോറടിക്കുന്നുണ്ടെന്ന് മനസ്സിലായതും അവൻ പതിയെ എന്റെ കയ്യിൽ നിന്ന് പിടി വിട്ടതും ഞാൻ അവനൊന്ന് ഇളിച്ചു കൊടുത്തു എക്സിബിഷൻ കാണാൻ പോയി എക്സിബിഷനിൽ മൊത്തം ഗ്ലാസ് കൊണ്ടുണ്ടാക്കിയ നമ്മൾ കാണാത്ത ഓരോ തരം സാധനങ്ങൾ ആയിരുന്നു..ചില്ല് കൊണ്ടുണ്ടാക്കിയ ഓരോ പ്രത്യേക തരം ബൈനോകുലേഴ്‌സും മറ്റുമൊക്കെയുണ്ട്... ഞാനതിലേക്ക് ഒക്കെ കണ്ണോടിച്ചു പോകെയാണ് സൈഡിൽ ഒരുകൂട്ടം മിററുകൾ നിരത്തി വെച്ചത് കണ്ടത് ഒരു സ്റ്റാൻഡിൽ തന്നെ ഒരു വലിയ റൌണ്ട് മിററിന് മുന്നിൽ അതിന്റെ കുറച്ചു വലിപ്പം കുറഞ്ഞ റൌണ്ട് ആൻഡ് ലൗ ശൈപ്പിലുള്ള മിററുകൾ ഒന്നാകെ കുത്തി ചാരി നിരത്തി വെച്ചത് കണ്ട് ഞാൻ മിറർ സ്റ്റാൻഡിനു മുന്നിൽ ചെന്നു നിന്ന് എല്ലാത്തിലും നമ്മളെ ഭംഗി ആസ്വദിച്ചു പോകേയാണ് പെട്ടന്ന് നമ്മളെ കയ്യിലുള്ള ഇവിടുത്തെ ആളുകൾ തന്ന കൂപ്പണ് നിലത്തേക്ക് ചാടിയത് അതിനാൽ ഞാൻ കയ്യിലുള്ള ഫോണ് സ്റ്റാൻഡിൽ വെച്ചിട്ട് നിലത്തു നിന്ന് കൂപ്പണ് എടുത്തു നേരെ നിന്നതും പെട്ടന്ന് മിററിലൂടെ എന്നെ മറികടന്നു പോയ വ്യക്തിയെ കണ്ട് ശരീരമൊന്നാകെ വെട്ടി വിറച്ചു ഞെട്ടികൊണ്ട് ഞാൻ പിറകിലേക്ക് തിരിഞ്ഞു നോക്കി "ജൂലി..."... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story