QUEEN OF KALIPPAN: ഭാഗം 118

queen of kalippan

രചന: Devil Quinn

ഒട്ടും പ്രതീക്ഷിക്കാത്ത അവന്റെ പാൽ പുഞ്ചിരി കണ്ട് പണി വരുന്നുണ്ട് അവറാച്ചാ എന്നൊരു ഉൾവിളി ചെവിയിൽ മുഴങ്ങി കേട്ടപ്പോ തന്നെ ഞാൻ വീണ്ടും അവനെ നോക്കിയതും അവൻ എന്റെയടുത്തേക്ക് നടന്നു വരുന്നതാണ് കണ്ടത് 'നീ പെട്ടടി..' എന്നന്റെ ചീഞ്ഞ ഉൾമനസ്സ് വിളിച്ചു കൂവേണ്ട താമസം ഉമ്മച്ചൻ എന്റെ അടുത്തേക്ക് വന്നിട്ട് എന്നെ ഒന്നാകെ ഇറുക്കി കെട്ടിപിടിച്ചു ചെവിയോട് മുഖമടിപ്പിച്ചു "അഭിനയം കൊള്ളത്തില്ല ഭാര്യേ.. ജസ്റ്റ് ഒന്ന് തല കറങ്ങിയെങ്കിലും വീഴന്നേ..!! അല്ലാതെ ഈ ഊച്ചാളി ശർദിൽ പരുപാടിയൊന്നും നിനക്ക് മാച്ച് ആവില്ല.. നീ ഗർഭിണി ആണെന്ന് എല്ലാരും ഒന്ന് വിശ്വസിക്കേണ്ടേ.." നമ്മളെ പുന്നാര ഉമ്മച്ചൻ എൻ്റെയടുത്തേക്ക് വരുന്ന ആ ഒന്നൊന്നര വരവ് കണ്ടപ്പോ തന്നെ മനസ്സിലായതാ എന്റെ കള്ളത്തരം അവന്ക്ക് പണ്ടേക്ക് പണ്ടേ മനസ്സിലായെന്ന് പണി വന്നു അവറാച്ചാ.. ഇനി എന്തോന്ന് ചെയ്യും ..? എന്നു ഞാനെന്റെ ഹൃദയത്തിന്റെ കിഴക്കേ തെക്കേ അറ്റത്ത് പീസ് പീസായി കിടക്കുന്ന ബ്രോക്കന് ഹാർട്ടിനെ കൂട്ട് പിടിച്ചു മനസ്സിൽ ചോദിച്ചെങ്കിലും എന്റെ മനസ്സ് മാനത്തു കണ്ടപ്പോലെയാണ് ഇശൂൻ്റെ മറുപടി എന്റെ ചെവിയിൽ എത്തിയത് "ഇനി ഒറ്റ വഴിയേ ഒള്ളു.. നീ പ്രഗ്നെന്റ് അല്ലെന്ന് എല്ലാവരോടും പറയുക.. നേരെ മര്യാദിക്ക് ഫസ്റ്റ് നൈറ്റ് പോലും കഴിഞ്ഞിട്ടില്ല അപ്പോഴാ അവളുടെ ഒരു പ്രഗ്നെന്റ്..

എന്നെ കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കേണ്ട ഐറാ..." വല്ലാത്ത മട്ടിൽ അവൻ പല്ലു കടിച്ചു പറഞ്ഞിട്ട് എന്നെ മൊത്തത്തിലൊന്ന് വീക്ഷിക്കുന്നത് കണ്ട് വേറെ നീവൃത്തിയൊന്നും ഇല്ലാത്തത് കൊണ്ട് ഞാനൊന്ന് അവിഞ്ഞിളിച്ചു കൊടുത്തു ഇന്ന് നൂണിനുള്ള ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് ശേഷം ജിലേബി കഴിച്ചപ്പോഴേ എനിക്കുറപ്പായിരുന്നു ഇന്ന് മിക്കവാറും വയറിനുള്ളിലെ അടപടലം മൊത്തം പുറത്തേക്ക് തന്നെ കൊട്ടുമെന്ന്...കൃത്യം പീസ് കേക്ക് കഴിക്കുന്നതിന് മുമ്പ് തന്നെ ഉദ്ദേശിച്ച പോലെ എല്ലാതും പുറത്തേക്ക് കൊട്ടി അപ്പോഴാ ഉമ്മി വെള്ളം തന്നതും ബാക്കി ഉള്ളവരൊക്കെ എന്നെ തന്നെ നോക്കി നിന്നതുമൊക്കെ കണ്ടത്.. അപ്പോഴാ എന്റെ കുരുട്ടു ബുദ്ധി പ്രവർത്തിച്ചു സിറ്റുവേഷനു അനുസരിച്ചു നിനക്കിപ്പോ ഓസിക്ക് പ്രഗ്നെന്റ് ആവാം എന്ന മാസ്റ്റർ ബ്രെയിൻ ഉണ്ടായത്..അതുമല്ല ഈ ഐഡിയ തലക്കുള്ളിൽ വന്നപ്പോ തന്നെയാണ് ഉമ്മി എന്റെ നെറ്റിയിലൊരു സ്നേഹ ചുംബനമൊക്കെ തന്നതും.. അതോടു കൂടെ കാര്യം ഈസിയായി.. ഞാൻ ചുളുവിൽ പ്രഗ്നെന്റും ആയി പക്ഷെ നമ്മളെ തെണ്ടി ഉമ്മച്ചൻ കാരണം എന്റെ മാസ്റ്റർ ബ്രൈനിൽ ഉദിച്ച ഐഡിയ എട്ടു നിലയിൽ പൊട്ടിയെന്ന് പറഞ്ഞാൽ പോരെ

"രണ്ടുപേരുടെയും കെട്ടിപ്പിടിത്തമൊക്കെ കഴിഞ്ഞെങ്കിൽ ഞങ്ങൾക്ക് അവളെയൊന്ന് കാണാമായിരുന്നു..." എന്നു ലാമിത്ത പറഞ്ഞപ്പോ ഞാനെന്റെ തൊട്ടു മുമ്പിൽ നിൽക്കുന്ന ഉമ്മച്ചനെ നോക്കിയതും അവനെന്നെ ഒന്ന് അമർത്തി നോക്കിയിട്ട് എല്ലാവരിലേക്കും നോക്കി "പ്രത്യേകിച്ച് ഇവളെ കൺകുളിർക്കെ കാണേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല..." "അതെന്താടാ നീയങ്ങനെ പറയുന്നേ..ഈ സന്തോഷ സമയത്ത് ഇങ്ങനെയൊക്കെയാണോ പറയുന്നത്..!!" ഉമ്മി ഇശൂനെ നോക്കി പേടിപ്പിച്ച് ഇതും പറഞ്ഞോണ്ട് എൻ്റെയടുത്തേക്ക് വന്ന് എന്റെ കയ്യിൽ പിടിച്ചതും സത്യം പറഞ്ഞില്ലെങ്കിൽ എന്റെ കലിപ്പൻ ഉമ്മച്ചന്റെ കലിപ്പ് കാണേണ്ടി വരുമെന്ന് അറിയുന്നത് കൊണ്ട് വെറുതെ വടി കൊടുത്ത് അടിവാങ്ങിക്കേണ്ട എന്നുള്ളത് കൊണ്ടും ഞാൻ ഉമ്മിന്റെ കൈ എന്റെ കയ്യിനു മുകളിൽ നിന്നും എടുത്തു മാറ്റിക്കൊണ്ട് ഉമ്മിന്റെ രണ്ടു കവിളും പിടിച്ചു വലിച്ചു "എന്റെ സന്തൂർ മമ്മി പ്രാങായേ..." എന്നു ഞാൻ പല്ലിളിച്ചോണ്ട് കണ്ണിറുക്കി കാണിച്ചു പറഞ്ഞപ്പോ ഉമ്മി എന്നെയൊന്നു നോക്കിയിട്ട് പെട്ടന്ന് ചിരിച്ചു

"നീ പ്രെഗ്നെന്റ് അല്ലെന്ന് എനിക്ക് ആദ്യമേ മനസ്സിലായതാ.. നിന്റെ കള്ളത്തരം എവിടെ വരെ പോകുമെന്ന് ഞാനൊന്ന് നോക്കായിരുന്നു.. എന്റെ മോനും കണക്കാ മോളും കണക്കാ... രണ്ടാൾക്കും ഇതുവരെ കുട്ടിക്കളി മാറീട്ടില്ലല്ലോ.." ഉമ്മി പറയുന്നതൊക്കെ കേട്ട് എന്റെ കണ്ണ് മിഴിഞ്ഞു വന്നെന്ന് പറഞ്ഞാൽ പോരെ... അല്ലേലും ഞാനെവിടെ പരുപാടി അവതരിപ്പിച്ചാലും ഇതു തന്നെയാണല്ലോ ഗോടെ അവസ്ഥ "അപ്പൊ ഉമ്മിക്ക് എല്ലാം മനസ്സിലായല്ലേ...?" അതിന് ഉമ്മിയൊന്ന് ഇളിച്ചു തന്നപ്പോ ഞാൻ കണ്ണിറുക്കി അടച്ചു സ്വയം തലക്കൊരു മേട്ടം കൊടുത്ത് ബാക്കി ഉള്ളവരെ നോക്കിയപ്പോ അവരൊക്കെ ബിഗ്‌ബോസ് ഷോ കാണുന്ന പോലെ ഞങ്ങളെ തന്നെ കണ്ണും നട്ട് നോക്കിയിക്കാ..ചുരുക്കി പറഞ്ഞാൽ അവർക്കൊന്നും ബൾബ് കത്തിട്ടില്ലെന്ന് അതോണ്ട് തന്നെ സത്യാവസ്ഥ അവർക്ക് മുൻപിൽ പച്ചയായി പറഞ്ഞു കൊടുത്തപ്പോ അവരെല്ലാം പൊട്ടിച്ചിരിക്കാണ്.. അതും എന്നെ കളിയാക്കി കൊണ്ട് "എന്നാലും എന്റെ ഐറുമ്മാ.."

ആ പെരട്ട റോഷൻ എന്റെ നേർക്ക് കൈ ചൂണ്ടി കാണിച്ചു അവിടെ നിന്ന് പൊട്ടിച്ചിരിച്ചോണ്ട് പറയുന്നത് കേട്ടിട്ട് ഞാനവന്റെ മേലിലേക്ക് അവിടെയുള്ള ഫ്ലവർ വൈസ് എടുത്തു എറിഞ്ഞതും അവനപ്പോ തന്നെ അത് ക്യാച്ച് പിടിച്ചു വീണ്ടും പൊട്ടിച്ചിരിച്ചു ദീദിയുടെ അവസ്ഥയും ഏകദേശം ഇതു തന്നെയാ.. വയർ പൊത്തി പിടിച്ചു ചിരിക്കുന്നുണ്ട്.. അത് കണ്ടിട്ട് ഞാൻ മൂപ്പത്തിനെ ഒന്ന് കണ്ണുരുട്ടി നോക്കിയപ്പോ ദീദി ചിരി മാക്സിമം കണ്ട്രോൽ ചെയ്ത് വാ പൊത്തി ചിരിക്കുന്നുണ്ട് "എനിക്ക് വയർ ഉള്ളോണ്ട് ചിരിക്കാൻ വയ്യ ഐറാ..അല്ലേൽ ഞാനും ഇവരെപ്പോലെ കിടന്നു ചിരിച്ചിരുന്നു..." ലാമിത്ത ചിരി അടക്കി പിടിച്ചോണ്ട് പറയുന്നത് കേട്ട് ഞാൻ അവരെ എല്ലാവരെയും ഒന്ന് നോക്കി പുച്ഛിച്ചു വിട്ട് സൈഡിലേക്ക് നോക്കിയപ്പോഴുണ്ട് നമ്മളെ ഉമ്മച്ചൻ ചിരി അടക്കി പിടിച്ചു എന്നെ തന്നെ നോക്കുന്നു 'ഇന്ന് മൊത്തം നിനക്ക് കണ്ടക ബുധൻ ആണല്ലോ ഐറാ ...'

എന്നന്റെ ഉൾമനസ്സ് വിളിച്ചു ചോദിച്ചപ്പോ ഞാൻ ദയനീയമായി അതേ എന്നു മനസ്സിൽ ഓർത്തിട്ട് എന്നെ നോക്കി ചിരിക്കുന്നവർക്കൊക്കെ ഒരുലോഡ് പുച്ഛം വാരിയെറിഞ്ഞ് മുകളിലേക്ക് പോകാൻ വേണ്ടി മുന്നിലേക്ക് നടന്നപ്പോഴാ പെട്ടന്ന് ഇശു എന്റെ കൈപിടിച്ചു വലിച്ചത് പ്രതീക്ഷിക്കാത്ത പിടിച്ചു വലി ആയതിനാൽ ഞാനൊന്ന് പിറകിലേക്ക് വേച്ചു പോയതും ഇശു എന്നെ കൃത്യം തൂണിന്റെ മറവിലേക്ക് ചാഴ്ച്ചു നിർത്തി നമ്മളെ കളിയാക്കാനായിരിക്കും അവന്റെ ഉദ്ദേശമെന്ന് മനസ്സിലായത് കൊണ്ട് ഞാനവനെ മൈൻഡ് ചെയ്യാതെ സൈഡിലെ വാളിലെ ഭംഗിയൊക്കെ നോക്കി നിൽക്കുമ്പോഴാ അവൻ ഒരടി മുന്നിലേക്ക് വന്നു നിന്നത് ഇപ്പൊ ഞാനും അവനും ഒരിഞ്ച് വ്യത്യാസത്തിലാണ് നിൽക്കുന്നതെന്ന് അറിയാമെങ്കിലും ഞാനത് മൈൻഡ് ചെയ്യാതെ നിന്നു..എന്റെ ആ വക നിർത്തം കണ്ടിട്ട് ഇവടെയൊരുത്തൻ ദേഷ്യം വരുന്നുണ്ടെന്ന് ഇടകണ്ണാലെ മനസ്സിലാക്കി നിൽക്കുമ്പോഴാ പെട്ടന്നവൻ എന്റെ മുഖം തിരിച്ചു അവനു നേരെ ആക്കിപിടിച്ചത് "നാണം കെട്ടല്ലേ...?" എന്നവൻ കളിയാക്കി ചോദിക്കുന്നത് കേട്ട് ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ വീണ്ടും അവനെ നോക്കിയപ്പോ അവൻ പല്ലിളിച്ചു കാണിച്ചു അവിടെ നിന്ന് പൊട്ടിച്ചിരിച്ചു

"മാറി നിക്ക് ഉമ്മച്ചാ...അവന്റെയൊരു കിണി..." അവന്റെ ഒലക്കമേലെ ചിരി ഞമ്മക്കങ് ദഹിക്കാത്തത് കൊണ്ട് ഞാനവനെ സൈഡിലേക്ക് തള്ളി മാറ്റിയിട്ട് എക്സ്ട്രാ കാലിനൊരു ചവിട്ടും കൊടുത്ത് അവിടെനിന്ന് പോന്നു 'ഛെ.. ഛെ.. എന്നാലും ചമ്മി പോയി... ഹ്.. ഏത് നേരത്താവോ അങ്ങനെയുള്ള പൊട്ട പ്ലാനൊക്കെ തലയിലേക്ക് വന്നത്... എല്ലാത്തിനും നമ്മളെ ആവശ്യത്തിന് പ്രവർത്തിക്കാത്ത തലച്ചോറിനെ പറഞ്ഞാൽ മതിയല്ലോ... ആകെ നാണം കെട്ട്...ഇനി ഞാനെങ്ങനെ അവരെയൊക്കെ ഫെയ്‌സ് ചെയ്യും.. ഓർക്കാൻ തന്നെ ചമ്മൽ തോന്നുവാണ്..' വലിയ ആളെ പോലെ അവരെയൊക്കെ പുച്ഛിച്ചു നിന്നെങ്കിലും ഇപ്പൊ ആകെപ്പാടെ എന്തോ പോലെ..എല്ലാം എന്റെ ഓഞ്ഞ തലമണ്ട കാരണമാണെന്ന് അറിയുന്നത് കൊണ്ട് ഞാൻ കുറെ അതിനെ പഴിച്ചോണ്ട് സ്റ്റയർ കയറി റൂമിലേക്ക് നടന്നു റൂമിലെത്തിയപ്പോ തന്നെ ഞാൻ കുറച്ചു നേരം മിററിന്റെ മുന്നിൽ പോയി നിന്നിട്ട് വെളിവില്ലാതെ സ്വയം എന്തൊക്കെയോ പിറുപിറുത്തു നിൽക്കുമ്പോഴാ ഐഷു എന്റെയടുത്തേക്ക് ഓടി വന്നിട്ട് എന്റെ കൈപിടിച്ചു കുലുക്കിയത്

"എന്തിനാ ഐറുമ്മാ എല്ലാവരും ചിരിക്കുന്നത്..റോഷനോട് ചോദിച്ചപ്പോ അവൻ പറഞ്ഞു നിന്റെ ഐറുമ്മാനോട് പോയി ചോദിക്കാന്.. അവരൊക്കെ ചിരിക്കുന്നത് കൊണ്ട് ഐഷുട്ടിക്കും ചിരിക്കണം.. പറ ഐറുമ്മാ.. എന്താ കാര്യം..." നിർത്താതെ കയ്യിൽ പിടിച്ചു കുലുക്കിയിട്ട് ചിണുങ്ങി കൊണ്ട് അവൾ പറയുന്നത് കേട്ട് ഞാനാ റോഷനെ മനസ്സിലിട്ട് പല്ലിറുമ്പി ഐഷുനെ നോക്കിയപ്പോ അവൾ 'പറ ഐറുമ്മാ' എന്നു പറഞ്ഞു നിൽക്കാണ് 'മുട്ടയിൽ നിന്ന് വിരിയാത്ത ഇവളോട് എന്തോന്ന് പറയാനാ..?' എന്നു ഞാനൊരു നിമിഷം ചിന്തിച്ചിട്ട് ഐഷുനെ പിടിച്ചു ബെഡിൽ ഇരുത്തിയിട്ട് ഞാനും അവളുടെ സൈഡിലായി ഇരുന്നു "ചിരിക്കാൻ മാത്രം ഒന്നുല്ല ഐഷു..ആ റോഷനു വട്ടാ.. അതാ അവൻ കിടന്നും മറിഞ്ഞുമൊക്കെ ചിരിക്കുന്നത്..." വായിൽ തോന്നിയത് അവളോട് പറഞ്ഞപ്പോ ഞാൻ പറഞ്ഞതൊന്നും വിശ്വസിക്കാത്ത മട്ടിൽ അവളെന്നെ ഒന്ന് നോക്കിയിട്ട് ഒന്ന് ചിണുങ്ങി "ഇതൊന്നുമല്ല കാര്യമെന്ന് എനിക്കറിയാം.. ഞാൻ ഇശുച്ചനോട് ചോദിച്ചോളാം ഐറുമ്മ പറയണ്ട..." എന്നവൾ എന്നെ പുച്ഛിച്ച് പറഞ്ഞിട്ട് ബെഡിൽ നിന്നും നിരങ്ങി നിലത്തേക്ക് ചാടിയിട്ട് റൂമിൽ നിന്ന് പോയി പോയി കഴിഞ്ഞു ഒരു മിനിറ്റ് ആക്കുന്നതിന് മുമ്പ് തന്നെ അവൾ ഇശൂൻ്റെ ചെറുവിരലിൽ തൂങ്ങി പിടിച്ചു റൂമിലേക്ക് വരുന്നത് കണ്ടതും ഐഷു എന്നെ പുച്ഛിച്ചു ഇശുനെയും കൂട്ടി സോഫയിൽ ചെന്നിരുന്നു 🌸💜🌸

"എന്താ ഐഷുന് അറിയേണ്ടേ..?" അവളെ മടിയിൽ പിടിച്ചിരുത്തിയിട്ട് അവളുടെ സോഫ്റ്റി വിരലിൽ തഴുകി കൊണ്ട് ഇടകണ്ണിട്ട് ഐറയെ നോക്കി ഞാനിത് ചോദിച്ചപ്പോ ഐഷു എന്റെ മുഖത്തേക്ക് നോക്കി "എല്ലാരും ഐഷുനെ കൂട്ടാണ്ട് ചിരിക്കാണ്..അവരെന്തിനാ ചിരിക്കുന്നതെന്ന് കേട്ടാൽ എനിക്കും അതേപോലെ ചിരിക്കാനാ..ഐറുമ്മാനോട് ചോദിച്ചിട്ട് പറഞ്ഞു തരുന്നില്ല.. ഇശുച്ചനെങ്കിലും പറഞ്ഞു താ..." ഐറയെ നോക്കി മുഖം വീർപ്പിച്ചിട്ട് അവളിത് പറഞ്ഞപ്പോ ഞാൻ ചിരിച്ചോണ്ട് ഐറയെ നോക്കിയതും ഇതുവരെ ഇങ്ങോട്ട് നോട്ടം തെറ്റിച്ചു നിന്നവൾ എന്റെ നോട്ടം കണ്ട് പെട്ടന്ന് മുഖം വെട്ടിച്ചിട്ട് നഖത്തിന്റെ ഭംഗിയും നോക്കി ഇരുന്നു "അതെന്താണെന്ന് അറിയോ.. നിന്റെ ഐറുമ്മാക്ക് ഒരു ബേബി.." "ബേബി വരുന്നുണ്ടോ..?" പറഞ്ഞു പൂർത്തിയാക്കും മുന്നെ ഐഷു ഇടയിൽ കയറി ഇങ്ങനെ ചോദിച്ചപ്പോ ഞാൻ പൊട്ടി വരുന്ന ചിരി അടക്കി പിടിച്ചു എന്തോ പറയാൻ നിക്കുമ്പോഴാ ഐറ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നിട്ട് എന്റെ വായ പൊത്തി പിടിച്ചത് "നീയൊന്ന് പോയേ ഐഷു...ബേബി ഒന്നും വരുന്നില്ല...ഞാനൊരു കള്ളത്തരം പറഞ്ഞു അതിനാ അവരെല്ലാം കക്കക്ക എന്നു പറഞ്ഞു കിണിക്കുന്നത്..

." ഒരു വല്ലാത്ത എസ്പ്രെഷനോടെ അവൾ ഐഷുനെ നോക്കി പറഞ്ഞിട്ട് എന്നെ കണ്ണു കൂർപ്പിച്ചു നോക്കി... ഞാൻ വേറെ വല്ലതും പറഞ്ഞു കൊടുക്കുമെന്ന് വിചാരിച്ചാവും അവൾ പെട്ടന്ന് എന്റെ വാ പൊത്തി പിടിച്ചത് "ഇതിൽ ചിരിക്കാൻ മാത്രം ഒന്നുമില്ലല്ലോ ഇശുച്ചാ..?" ഐഷു നിഷ്കളങ്കമായി എന്നെ നോക്കിയിട്ട് ഇത് ചോദിച്ചപ്പോ വായ പൊത്തിയ ഐറയുടെ കൈ എടുത്തു മാറ്റി ഐഷുനെ നോക്കി 'ഏയ് ഒന്നുമില്ല..'എന്നു ഒരാക്കലോടെ പറഞ്ഞതും ഐറ ഭദ്രകാളിയെ പോലെ എന്നെയൊന്ന് കണ്ണുരുട്ടി നോക്കിയിട്ട് ഐഷുനെ നോക്കി "അതന്നെയല്ലേ ഞാൻ നിന്നോട് പറഞ്ഞതും അവരൊക്കെ വെറുതെ വട്ടായി കിണിക്കാണെന്ന്..!!" ഐറ പറഞ്ഞത് കേട്ട് ഐഷു എന്നെയും അവളെയും മാറി മാറി നോക്കി "രണ്ടാളും ലോക ഉടായിപ്പ് ആണല്ലേ..!!നിങ്ങൾ രണ്ടു പേരും എനിക്കൊന്നും പറഞ്ഞു തരേണ്ട.. ഞാൻ ഉമ്മൂമാനോട് പോയി ചോദിച്ചോണ്ട്..." എന്നവൾ പറഞ്ഞോണ്ട് റൂമിൽ നിന്ന് ഓടി പോയതും ഞാൻ നോക്കിയത് ഐറയെയാണ്...അവളപ്പൊ നഖം കടിച്ചോണ്ട് നേരത്തെ നടന്ന സംഭവ വികാസങ്ങളെല്ലാം ഓർത്തെടുക്കുന്ന തിരക്കിലായിരുന്നു "എന്താടി ഭാര്യേ..ഭാവി ആലോചിക്കുന്ന തിരക്കിലാണോ..

അതോ ഫസ്റ്റ് നൈറ്റ് ഇന്ന് നടത്തണോ അതോ നാളെ നടത്തണോ എന്ന കണ്ഫ്യൂഷനിലോ.." ഈ ലോകത്തേ അല്ല എന്ന മട്ടിലുള്ള അവളുടെ നിർത്തം കണ്ട് ഞാൻ സോഫയിൽ നിന്നുമെഴുനേറ്റ് അവളെ അരയിലൂടെ കയ്യിട്ട് എന്നോട് അടിപ്പിച്ചു നിർത്തി ഞാനിത് ചോദിച്ചപ്പോ പെട്ടന്നവൾ കണ്ണു മിഴിച്ചു എന്ത് എന്ന മട്ടിൽ എന്നെ നോക്കി "ഫസ്റ്റ് നൈറ്റ് ഇന്ന് തന്നെ നടത്തിയാലോ എന്ന്...?" കള്ളച്ചിരിയോടെ അവളെ കൂടുതൽ എന്നോട് വലിച്ചു ചേർത്തു നിർത്തി കൊണ്ട് അവളുടെ കണ്ണിലേക്ക് ഇമ ചിമ്മാതെ നോക്കി ഞാനിത് ചോദിച്ചതും അവൾ എന്തോ ചിന്തിച്ചിട്ട് എന്നെ നോക്കി "അങ്ങനെയിപ്പോ ഫസ്റ്റ് നൈറ്റും ലാസ്റ്റ് നൈറ്റുമൊന്നും നടത്തണ്ട.. നീയന്നെ കളിയാക്കി ചിരിച്ചില്ലേ.. അതെനിക്ക് ഇഷ്ട്ടായില്ല... അതോണ്ട് ഈ വക കാര്യം പറഞ്ഞോണ്ട് നീയിനി വരേണ്ട..." "എന്നു പറഞ്ഞാൽ എങ്ങനെയാ ഭാര്യേ.. നീയന്റെ മിസ് ക്യൂട്ടി ക്യൂനല്ലേ..ഇപ്പൊ തന്നെ നിന്റെ കുശുമ്പ് പിടിച്ച മുഖം കണ്ട് നിന്നെ മൊത്തത്തിലൊന്ന് സ്നേഹിക്കാൻ തോന്നുന്നുണ്ട്..." 🌸💜🌸 എന്നവൻ പറയേണ്ട താമസം എന്റെ നെറ്റിയിൽ അവൻ ചുണ്ടമർത്തി ചുംബിച്ചു..

എന്നിട്ട് അവന്റെ അധരങ്ങൾ കണ്ണിലും കവിളിലുമൊക്കെ പാഞ്ഞു നടന്ന് അവസാനം ചുണ്ടിനു മുകളിൽ തട്ടി തട്ടിയില്ല എന്ന മട്ടിൽ നിന്നതും ഹാർട്ട് ബീറ്റ് എന്തെന്നില്ലാതെ ഉയർന്നു പൊങ്ങുന്നതറിഞ്ഞ് ഞാനവന്റെ കണ്ണിലേക്ക് നോക്കിയപ്പോ അവൻ കണ്ണെടുക്കാതെ എന്റെ അധരങ്ങളിലേക്ക് നോക്കുന്നതാണ് കണ്ടത് അവന്റെ നോട്ടം കാരണം എന്നിൽ പല വികാരങ്ങളും നുരഞ്ഞു പൊന്താൻ തുടങ്ങിയതും ഞാനൊന്ന് കണ്ണുകൾ ചിമ്മി തുറന്ന് അവന്റെ തോളിലൂടെ ഇരുകയ്യുമിട്ട് പിറകിൽ ലോക്കാക്കി കാൽ കുറച്ചു ഏന്തിച്ചു കൊണ്ട് അവന്റെ അധരങ്ങൾക്ക് മുകളിൽ എന്റെ അധരങ്ങൾ കോർത്തു വെച്ചു.. അപ്പോഴേക്കും അവനെന്റെ അരയിൽ പിടി മുറുക്കി അധരങ്ങൾ ആഴത്തിൽ ചുംബിച്ചിരുന്നു അതേസമയം ഞാനൊരു കുറുകലോടെ അവന്റെ തലക്കു പിറകിൽ നഖം വെച്ചു മുറുക്കിയിട്ട് ചുണ്ടകൾ പരസ്പരം നുണഞ്ഞു വലിച്ചു കൊണ്ടിരുന്നു..ശ്വാസം എടുക്കാൻ പോലും മറന്നു കൊണ്ട് ഞങ്ങൾ പരസ്പരം ആഴത്തിൽ ചുംബിച്ചു പോകെയാണ് പെട്ടന്ന് ഇശൂൻ്റെ ഫോണ് റിംഗ് ചെയ്യുന്നത് കേട്ടത് അത് കേട്ടപ്പോ തന്നെ അവൻ ചുണ്ടിൽ നിന്നും വിട്ടു മാറാതെ തന്നെ പോക്കറ്റിലേക്ക് കൈ കടത്തി ഫോണ് ഓഫ് ചെയ്തെങ്കിലും വീണ്ടും ഫോണ് നിർത്താതെ റിംഗ് ചെയ്യുന്നത് കേട്ട് അവൻ മനസ്സില്ലാ മനസ്സോടെ എന്റെ അധരങ്ങൾക്ക് മുകളിൽ നിന്നും അവന്റെ അധരങ്ങൾ വലിച്ചൂരി

അന്നേരം ഞാൻ ഇമചിമ്മാതെ അവനെ നോക്കി നിൽക്കെയാണ് അവൻ പോക്കെറ്റിൽ നിന്നും ഫോണെടുത്ത് കാൾ അറ്റൻഡ് ചെയ്തത്.. അപ്പൊ തന്നെ ശാന്തമായിരുന്ന അവന്റെ മുഖം പെട്ടന്ന് കോപം കൊണ്ട് വെട്ടി വിറച്ചതും എന്റെ കണ്ണ് പാഞ്ഞു ചെന്നത് അവന്റെ ചെന്നിയിലെ എടുത്തു കാണിക്കുന്ന ഞെരമ്പുകൾ ഒന്നാകെ പിടക്കുന്നതാണ് അമിതമായി അവന്ക്ക് ദേഷ്യം വന്നാൽ മാത്രമേ ഞെരമ്പുകൾ വിറ കൊള്ളി പിടിക്കുകയൊള്ളൂ..അതോണ്ട് തന്നെ ഞാൻ ഇശൂനെ കണ്ണിമ വെട്ടാതെ ഒരു പകപ്പോടെ നോക്കി നിൽക്കുമ്പോഴാ അവൻ കാൾ എൻഡ് ചെയ്തു റൂമിൽ നിന്നും ഇറങ്ങി പോയത് അവന്റെ പോക്ക് കണ്ട് പുറകിൽ നിന്ന് ഞാൻ കുറേ വിളിച്ചെങ്കിലും അവനതൊന്നും കേൾക്കാൻ കൂട്ടാക്കാതെ പോകുന്നത് കണ്ട് എന്തോ അതിലൊരു ദുരൂഹത ഉള്ളതു പോലെ തോന്നി വെറും തോന്നൽ അല്ലായെന്ന് മനസ്സ് കൂടെ കൂടെ പറയുന്ന പോലെ തോന്നിയിട്ട് ഞാൻ അവൻ പോയ വഴിയും നോക്കി നിന്നു..എന്തോ ഇപ്പൊ കുറച്ചു ദിവസമായി ഞാനവനെ ശ്രദ്ധിക്കുന്നു.. എന്തൊക്കെയോ എന്നിൽ നിന്ന് ഒളിപ്പിച്ചു വെക്കുന്നുണ്ട്...പക്ഷെ ഇപ്പൊ അതല്ല ഇവിടുത്തെ പ്രശനം 'ആരായിരിക്കും അവനെ വിളിച്ചത്..?

അവൻ ദേഷ്യപ്പെട്ട് പോവാനുള്ള കാരണമെന്താ..?' എന്നൊക്കെയുള്ള പല ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മൈഡിലൂടെ ഓടി കളിക്കുന്നത് കൊണ്ട് ഞാൻ റൂമിൽ നിന്നും ഇറങ്ങി ഡൗണ് ഫ്ലോറിലേക്ക് നടന്നു കൈവരയിൽ പിടിച്ചു താഴേക്ക് സ്റ്റെപ്പ് ഇറങ്ങിയപ്പോ റോഷൻ എൻട്രൻസിലൂടെ ഹെഡ്സെറ്റ് വെച്ചു നടന്നു വരുന്നത് കണ്ട് ഞാനവന്റെ അടുത്തേക്ക് ഓടി ചെന്നു നിന്നതും അവൻ നേരത്തെ കാര്യം ആലോചിച്ചു ഒരാക്കി ചിരിക്കുന്നത് കണ്ടെങ്കിലും ഞാനത് ഗൗനിക്കാതെ മൈൻ ഡോറിലേക്ക് ഒന്ന് നോക്കിയിട്ട് റോഷനെ നോക്കി "നീയിപ്പോ ഇശുച്ചനെ കണ്ടോ..?" എന്നു ഞാൻ ചോദിച്ചപ്പോ അവൻ നെറ്റി ചുളിച്ചോണ്ട് ഹെഡ്സെറ്റ് കാതിൽ നിന്നും കഴുത്തിലേക്ക് ഊരി വെച്ചോണ്ട് എന്നെ നോക്കി "അവനല്ലേ ഇപ്പൊ ഡസ്റ്ററും കൊണ്ട് പറപ്പിച്ചു പോകുന്നത് കണ്ടത്..." "എങ്ങോട്ടാ പോവുന്നതെന്ന് നിനക്കറിയോ..?" "എങ്ങോട്ടാ പോയതെന്ന് അറിയില്ല.. പക്ഷെ അവനെന്തോ ദേഷ്യത്തോടെയാണ് പോയതെന്ന് ഡസ്റ്ററിന്റെ സ്പീഡ് കണ്ടപ്പോ തോന്നി..." ഞാനതിനൊന്ന് മൂളി കൊടുത്ത് പുറത്തേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴാ റോഷൻ 'എന്തെങ്കിലും പ്രശ്നമുണ്ടോ..?'

എന്നു ചോദിച്ചത്..അതിനൊരു വ്യക്തമായ മറുപടി എന്റെ പക്കൽ ഇല്ലാത്തത് കൊണ്ട് ഞാനൊന്ന് ചിരിച്ചെന്നു വരുത്തി പുറത്തേക്ക് നടന്നു ഗാർഡനിൽ ചെന്നിരുന്നപ്പോ ചെറു കുരുവികളുടെ ശബ്ദവും തണുത്ത കാറ്റുമൊക്കെ ഉണ്ടായിരുന്നെങ്കിലും മനസ്സ് മൊത്തം അസ്വസ്ഥതകൾ ആയിരുന്നതിനാൽ ചുറ്റുമുള്ളതിലൊന്നും ശ്രദ്ധ കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല ഇശു എങ്ങോട്ടായിരിക്കും പോയതെന്ന് ആലോചിച്ചു ഇരിക്കുമ്പോഴാ പെട്ടന്ന് ഫോണ് റിങ് ചെയ്യുന്നത് കേട്ടത്...അത് കേൾക്കേണ്ട താമസം ഞാൻ പ്രതീക്ഷയോടെ ഇരിപ്പിടത്തിൽ വെച്ച ഫോണ് പെടുന്നനെ കയ്യിലെടുത്തിട്ട് ഫോണിലേക്ക് നോട്ടം തെറ്റിച്ചതും എന്റെ മുഖം പതിയെ വാടി വന്നു ഇശൂൻ്റെ കാളാണ് പ്രതീക്ഷിച്ചതെങ്കിലും വന്നത് ലാമിയുടെ കാൾ ആയിരുന്നു... അവളോട് സംസാരിക്കാനൊന്നും എനിക്കിപ്പോ മൂഡ് ഇല്ലാത്തത് കൊണ്ട് ഞാൻ കാൾ എൻഡ് ചെയ്ത് ഇശൂൻ്റെ നമ്പറിലേക്ക് വിളിച്ചു നോക്കി.. പക്ഷെ ഔട്ടോഫ്‌ കവറേജ് ഏരിയ എന്നാണ് പറയുന്നത്.. അതോണ്ട് തന്നെ ഞാൻ ഫോണ് എടുത്തു വെച്ചു ഇരിപ്പിടത്തിലേക്ക് ചാഞ്ഞിരുന്നു കുറെ സമയം അങ്ങനെ ഇരുന്നെങ്കിലും അവന്റെ കാണായിട്ട് ഒരു മനസ്സമാധാനം ഇല്ലായിട്ട് വീണ്ടും ഇശൂൻ്റെ ഫോണിലേക്ക് കാൾ ചെയ്തെങ്കിലും നിരാശ ആയിരുന്നു ഫലം..

അതോടു കൂടെ ഉള്ള സമാധാനവും പോയതും ഞാൻ ഇനിയെന്തു ചെയ്യുമെന്ന് തല പുകഞ്ഞു ചിന്തിച്ചോണ്ട് സൈഡിലേക്ക് നോട്ടം തെറ്റിച്ചപ്പോഴാണ് ഗാർഡനിലെ ലൈറ്റ്സെല്ലാം ഓണ് ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്...അപ്പോഴാ ഞാൻ ടൈം ശ്രദ്ധിക്കുന്നത് തന്നെ...ആറര ആവാനായിട്ടുണ്ട് നേരം ഇരുട്ടി തുടങ്ങിയിട്ടും അവന്റെ കാളോ വരവോ ഒന്നും ഇല്ലാത്തത് കൊണ്ട് ഉള്ളിലൊരു ആധി ഉടലെടുക്കാൻ അതിക സമയമൊന്നും വേണ്ടി വന്നില്ല..അവനെന്നോട് പറഞ്ഞിട്ടാണ് പോവുന്നതെങ്കിൽ എനിക്കൊരു പ്രോബ്ലവും ഇല്ലായിരുന്നു.. പക്ഷെ ഇത് അവൻ ദേഷ്യത്തോടെയാണ് ഇവിടുന്ന് ഇറങ്ങി പോയത്... അതും എന്നോട് ഒന്നും പറയാതെ.. പിന്നെങ്ങനെ ഞാൻ സമാധാനത്തോടെ ഇരിക്കും ഇനിയും ഇവിടെ ഇങ്ങനെ ഇരുന്നാൽ ശെരിയാവില്ല എന്നറിയുന്നത് കൊണ്ട് ഞാൻ ഫോൺ കയ്യിൽ പിടിച്ചു അവിടെനിന്നും എഴുനേറ്റ് വില്ലയിലേക്ക് തന്നെ പോയി "ഐറു.. നീയിത് എവിടുന്നാ വരുന്നേ..?" പുറത്തു നിന്ന് ഞാൻ വരുന്നത് കണ്ടാകണം ദീദി എന്നെ സംശയത്തോടെ നോക്കിയിട്ട് ഇങ്ങനെ ചോദിച്ചത്...

അതിന് ഞാൻ 'ഗാർഡനിൽ ഇരിക്കുവായിരുന്നെന്ന്' പറഞ്ഞിട്ട് റൂമിലേക്ക് നടന്നപ്പോ ദീദി പിറകിൽ നിന്ന് ഇവൾക്ക് ഇതെന്താ പറ്റിയെ എന്നൊക്കെ എന്റെ ഭാവം കണ്ട് സ്വയം ചോദിക്കുന്നുണ്ടെങ്കിലും ഞാനത് ശ്രദ്ധിക്കാതെ റൂമിലേക്ക് നടന്നു മഗ്‌രിബ് നിസ്കാരമൊക്കെ കഴിഞ്ഞു ഇരിക്കുമ്പോഴാ പെട്ടന്ന് താഴെ നിന്ന് ഇശൂൻ്റെ ശബ്ദം കേട്ടത്... അത് കേൾക്കേണ്ട താമസം ഞാൻ റൂമിൽ നിന്ന് താഴേക്ക് ഓടിയപ്പോ ഇശു സ്റ്റയർ കയറി കയ്യിലുള്ള നോട്ട് പാടിൽ എന്തൊക്കെയോ കുത്തി കുറിച്ചു വരുന്നതാണ് കണ്ടത് ഞാനവനെ കണ്ടതിലുള്ള സന്തോഷത്തിൽ അവന്റെയടുത്തേക്ക് പോയതും അവൻ എന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ സ്റ്റയർ കയറി മുകളിലേക്ക് പോകുന്നത് കണ്ട് ഞാനവനെ തന്നെ ഒരു നിർവികാരത്തോടെ നോക്കി നിന്നു ഇവനെയായിരുന്നോ ഞാനിത് വരെ ഒരു സ്വസ്ഥതയും ഇല്ലാതെ കണ്ണിൽ എണ്ണഴും ഒഴിച്ചു കാത്തു നിന്നതെന്ന് ഒരു നിമിഷം ഓർത്തതും അവനെ വെറുതെ വിടാൻ എനിക്കൊരു ഉദ്ദേശവും ഇല്ലാഞ്ഞിട്ട് ഞാൻ അവൻ പോയ വഴിയേ പോയി

റൂമിൽ എത്തിയപ്പോ അവനെ അവിടെയൊന്നും കാണാഞ്ഞിട്ട് ഇവിടെ ഇല്ലെങ്കിൽ എന്തായാലും അവൻ ഓഫീസ് റൂമിൽ ഉണ്ടാകുമെന്ന് നല്ല ബോധ്യമുള്ളത് കൊണ്ട് ഞാൻ റൂമിൽ നിന്നും ഇറങ്ങി ഓഫീസ് റൂമിലേക്ക് നടന്നു ഓഫീസ് റൂമിന്റെ മുമ്പിൽ എത്തിയതും പതിയെ ഞാൻ നടത്തം സ്റ്റോപ്പ് ചെയ്ത് ഡോറിലെ ഹാൻഡിൽ പിടിച്ചു തിരിക്കാൻ നിക്കുമ്പോഴാ പെട്ടന്ന് ഓഫീസ് റൂമിൽ നിന്നും വരുന്ന ഇശൂൻ്റെ ശബ്ദം ഒരു ഇടി മുഴക്കെ എന്റെ ചെവിയിൽ എത്തിയത് കേട്ടത് സത്യമാണോ അതോ മിന്ത്യമാണോ എന്നൊന്നും അറിയില്ലെങ്കിലും കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ ഡോർ തള്ളി തുറന്ന് ഉള്ളിലേക്ക് കയറി 🌸💜🌸 "എന്താ ഇശുച്ചാ നീയിപ്പോ പറഞ്ഞത്..?" പെട്ടന്ന് ഐറയുടെ വീര്യം കൂടിയ ശബ്ദം ചെവിയിൽ അലയടിച്ചതും പെട്ടന്ന് ഞാൻ ഞെട്ടി കൊണ്ട് ചെവിയിൽ വെച്ച ഫോണ് എടുത്തു മാറ്റി പുറകിലേക്ക് തിരിഞ്ഞു നോക്കി.. അപ്പോ ഐറ എന്നിലേക്കും ഫോണിലേക്കും ഒന്ന് മാറി മാറി നോക്കിയിട്ട് എന്റെയടുത്തേക്ക് വന്നു നിന്നു

"ജൂ..ജൂലി..അവൾ.. ജീവിച്ചിരിപ്പുണ്ടോ...?" ഇടറിയ സ്വരത്തോടെ ഐറയിത് ചോദിച്ചപ്പോ ഞാനെന്തോ പറയാൻ നിക്കുമ്പോഴാ അവൾ വേണ്ട എന്ന മട്ടിൽ കൈ പൊക്കിയത് "ഉണ്ടോ ഇല്ലേയെന്നു മാത്രം പറഞ്ഞാൽ മതി.. വേറൊന്നും എനിക്ക് കേൾക്കേണ്ട..." എന്നവൾ പറഞ്ഞപ്പോ ഞാൻ നോക്കിയത് അവളുടെ മുഖത്തേക്കാണ്..ഇതു വരെ കാണാത്ത ഒരു ഭാവമായിരുന്നു അവളുടെ മുഖത്ത്..അതോണ്ട് തന്നെ ഞാൻ 'ഉണ്ട്..'എന്നു പറഞ്ഞതും അവളൊരു അന്താളിപ്പോടെ ഒരടി പിറകിലേക്ക് നിന്നു ഇക്കാര്യം അവളിൽ നിന്ന് മറച്ചു വെച്ചതിൽ അവൾക്കെന്നോട് ഓരോ സമയം വെറുപ്പും ദേഷ്യവും സങ്കടമൊക്കെ ഉണ്ടെന്ന് അവളുടെ നിറഞ്ഞു വരുന്ന കണ്ണുനീരിൽ തന്നെ ഉണ്ടായിരുന്നു "എന്തിനായിരുന്നു എന്നോട് ഇതുവരെ എല്ലാം മറച്ചു വെച്ചത്.. അവൾ നിന്റെ പൂർവ്വ കാമുകി ആണെന്നുള്ളത് കൊണ്ടോ..?

അതോ ഞാനിക്കാര്യം അറിഞ്ഞാൽ അവളെ ഞാൻ വല്ലതും ചെയ്യുമെന്ന് കരുതിയത് കൊണ്ടോ...?എനിക്കിപ്പോ എല്ലാം അറിഞ്ഞേ പറ്റൂ.. എന്തിനായിരുന്നു എന്നോട് എല്ലാം മറച്ചു വെച്ചത്...?" അവളുടെ ഓരോ വാക്കും അതിരു കവിയുന്നത് കൊണ്ടു തന്നെ ഞാൻ അവൾക്കു നേരെ കുറച്ചു ചാടി "You are the answer of my every questions..നിനക്കു വേണ്ടി..നിനക്ക് വേണ്ടി മാത്രാമാണ് ഞാനിതെല്ലാം നിന്നിൽ നിന്നും മറച്ചു വെച്ചത്..യഥാർഥത്തിൽ അന്നവിടെ കൊല്ലപ്പെടേണ്ടത് ജൂലി ആയിരുന്നില്ല നീയായിരുന്നു... ഞാനാദ്യമായി സ്നേഹിച്ചതും ഇപ്പൊ സ്നേഹിച്ചു കൊണ്ടിരിക്കുന്നവളുമായ എന്റെ മുന്നിൽ നിൽക്കുന്ന മിസ് ജെസ ഐറയെയാണ് അവരെല്ലാം കൂടി കൊല്ലാൻ ശ്രമിച്ചത്...നിന്നെ രക്ഷിക്കാൻ വേണ്ടിയാണ് ജൂലി അന്നവിടെ വന്നത്..അല്ലാതെ നീ കരുതും പോലെ അവളെന്റെ ഗേൾഫ്രണ്ട് ഒന്നുമല്ല ..ഷി ഈസ് മൈ ബെസ്റ്റ് ഫ്രണ്ട്..."..... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story