QUEEN OF KALIPPAN: ഭാഗം 119

queen of kalippan

രചന: Devil Quinn

മനസ്സിൽ കല്ലാക്കി വെച്ച വിഷമങ്ങളും സങ്കടങ്ങളും ദേഷ്യമായി അവൾക്കു മുമ്പിൽ ചൊരിയുമ്പോൾ മനസ്സിന് ഭ്രാന്തു പിടിച്ചു പോകുമോ എന്നൊരു വേള ഞാൻ ഭയന്നു...അതോണ്ട് തന്നെ ഞാൻ കണ്ണിറുക്കി അടച്ചു നെറ്റിയിൽ കൈ വെച്ചുഴിഞ്ഞിട്ട് കുറച്ചു നേരം അതേ നിൽപ്പ് തുടർന്നു.... "ഇല്ല..ഇതൊന്നും ഞാൻ വിശ്വസിക്കില്ല.. നീ വെറുതെ ഓരോ കള്ളങ്ങൾ പറയുവല്ലേ..?" ഒരു പ്രാന്തിയെ പോലെ ഐറ എന്റെ ഷർട്ടിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിക്കുന്നത് കേട്ടാണ് ഇതുവരെ അടച്ചു വെച്ച കണ്ണുകൾ വലിച്ചു തുറന്നത്.. അന്നേരം അവൾ വിതുമ്പി കൊണ്ട് 'അല്ലെ..?' എന്നു ദയനീയമായി ചോദിച്ചതും ഞാൻ അവളുടെ കൈ എന്റെ ഷർട്ടിൽ നിന്നും വിടുവിച്ചു അല്ല എന്ന മട്ടിൽ തലയാട്ടി കൊടുത്തു.. അതു കണ്ടിട്ടാണെന്നു തോന്നുന്നു അവളൊരു നിർവികാരതയോടെ എന്നെ തന്നെ ഉറ്റുനോക്കി.. "എന്നിട്ടെന്തിനാ അന്ന് നീ ജൂലിയെ സ്നേഹിച്ചിരുന്നെന്ന് കള്ളം പറഞ്ഞത്..?അന്ന് നീ അവളോട് ഇഷ്ട്ടം പറയുവാനായിരുന്നില്ലേ അവളെ സ്റ്റേഡിയത്തിന്റെ പിറകിലേക്ക് വിളിച്ചു കൊണ്ടു പോയത്...?" "എന്നാരു പറഞ്ഞു..?ഞാൻ പറഞ്ഞോ അതോ വേറെ ആരെങ്കിലും നിന്നോടങ്ങനെ പറഞ്ഞോ..?"

അവൾ ദേഷ്യത്തോടെ ചോദിച്ചതിന് തൊട്ടു പിറകെയായി അതിനിരട്ടി ദേഷ്യത്തോടെ ഞാനിങ്ങനെ അവളെ നോക്കി തിരിച്ചു ചോദിച്ചപ്പോ അവൾ ഒന്നും മനസ്സിലാവാതെ എന്നെ തന്നെ ഉറ്റുനോക്കി നിൽക്കുവായിരുന്നു..അതല്ലേലും അങ്ങനെയേ വരൂ എന്നറിയുന്നത് കൊണ്ട് ഞാനൊന്ന് കണ്ണടച്ചു കൂളായി അവളെ നോക്കി "ഒരിക്കൽ പോലും ഞാൻ സ്നേഹിച്ചിരുന്ന പെണ്ണാണ് ജൂലിയെന്നോ അവളോട് ഇഷ്ട്ടം പറയാനാണ് ഞാനന്ന് അവിടെ പോയതന്നോ ഞാൻ പറഞ്ഞിട്ടില്ല...എല്ലാം നീ ഊഹിച്ചെടുത്തതല്ലേ..?" 🌸💜🌸 എന്നവൻ എന്നോട് മുഷ്ട്ടി ചുരുട്ടി പിടിച്ചു ഉറച്ച ശബ്ദത്തോടെ ചോദിച്ചപ്പോ ഞാനൊരു നിമിഷം അവൻ പറഞ്ഞു തന്ന മുംബൈയിലെ ഇൻസിഡന്റ ഓരോന്നായി ഓർത്തെടുത്തു.. അതിൽ ഒരിക്കൽ പോലും അവൻ ജൂലിയെ ഇഷ്ട്ടമാണെന്ന് പറഞ്ഞ ഒരു വാക്കു പോലും അതിൽ കാണാത്തത് കൊണ്ട് ഞാനൊരു തരം അങ്ങലാപ്പോടെയും ഒരുതരം മന്തപ്പോടെയും അവനെ തന്നെ ഉറ്റുനോക്കി.. അവനെ ഉറ്റുനോക്കുന്ന സമയത്ത് പല ചോദ്യങ്ങളും എന്റെ മൈൻഡിലൂടെ മിന്നി മറഞ്ഞു പോകുന്നതിനാൽ എന്റെ മുഖ ഭാവം ശ്രദ്ധിച്ച ഇശു എന്നെ നോക്കി പതിയെ കണ്ണടച്ചു തുറന്ന് കാണിച്ചിട്ട് എന്നെയും കൂട്ടി ഓഫീസ് റൂമിന്റെ ഒരു മൂലയിലുള്ള സിംഗിൾ സെറ്റിയിൽ കൊണ്ടു ചെന്നിരുത്തിയിട്ട് അവനും എന്റെ ഓപ്പോസിറ്റായി വന്നിരുന്നു...

"നിനക്കിപ്പോ കുറെ സംശയങ്ങൾ ഉണ്ടെന്നറിയാം.. അതിൽ ഏറ്റവും വലിയ സംശയം എനിക്ക് നിന്നെ പണ്ടേ ഇഷ്ട്ടമായിരുന്നിട്ടും എന്തു കൊണ്ട് ഞാൻ നിന്നോടത് നേരത്തെ പറഞ്ഞില്ല എന്നതായിരിക്കും..അല്ലെ..?" എന്റെ ഉള്ളം തൊട്ടറിഞ്ഞു വായിച്ചത് പോലെ എന്റെ മനസ്സിലിപ്പോ ഒരു വലിയ ചോദ്യ ചിഹ്നമായി കിടക്കുന്ന ചോദ്യം അതേപടി അവനെനിക്ക് മുമ്പിൽ ചോദിച്ചപ്പോ മറുത്തൊന്നും ആലോചിക്കാൻ നിക്കാതെ ഞാൻ പതിയെ തലയാട്ടി കാണിച്ചു.. "നീയെന്നെ കാണുന്നതിനും സ്നേഹിക്കുന്നതിനുമൊക്കെ എത്രയോ മുമ്പ് ഞാൻ നിന്നെ കണ്ടിട്ടുമുണ്ട് സ്നേഹിച്ചിട്ടുമുണ്ട്... പക്ഷെ നിന്നോട് ഇതൊന്നും പറഞ്ഞില്ലെന്നു മാത്രം...നിന്നെ എനിക്ക് ആദ്യമേ അറിയാമായിരുന്നു..ഒത്തിരി വട്ടം നിന്റെ ഉപ്പാന്റെ കൂടെ കണ്ടിട്ടുമുണ്ട്..അപ്പോഴൊന്നും എനിക്ക് നിന്നോട് പ്രത്യേക ഫീലിംഗ്സൊന്നും ഉണ്ടായിട്ടില്ല..പക്ഷെ പിന്നൊരു ദിവസം ഞാൻ നിന്നെ കണ്ടു..." അത്രയും പറഞ്ഞു നിർത്തിയിട്ട് ഞാൻ ഐറയെ നോക്കിയപ്പോ അവൾ ആകാംഷയോടെ എവിടെ വെച്ചാണ് കണ്ടതെന്ന മട്ടിൽ എന്നെ നോക്കുന്നത് കണ്ട് ഞാനൊരു നനുത്ത പുഞ്ചിരിയോടെ അവളെ നോക്കി ഓരോന്നായി ആലോചിക്കാൻ തുടങ്ങി... 🌸❤🌸

"ക്യാൻസർ സെന്റർ.. അവിടെ വെച്ചാണ് ഞാൻ നിന്നെ പിന്നീട് കാണുന്നത്..സത്യം പറഞ്ഞാൽ ഞാനവിടേക്ക് വന്നത് മാലിക് ഫാമിലിയുടെ വകയായി എല്ലാ ദിവസവും കാൻസർ രോഗിയായ അവർക്ക് നൂണിനുള്ള ഫുഡ് എത്തിച്ചു കൊടുക്കുവാനായിരുന്നു.. എന്നും ഖാദർ അങ്കിളാണ് അവിടേക്ക് ഫുഡ് എത്തിച്ചു കൊടുക്കാർ.. പക്ഷെ അന്ന് അങ്കിളിന് നാട്ടിൽ പോവേണ്ട ഒരത്യാവിശ്യകാര്യം ഉണ്ടായത് കൊണ്ടാണ് ഞാനവിടേക്ക് പോയത്.. അവിടെയെത്തിയപ്പോഴാ അറിഞ്ഞത് ആരോ അവർക്കുള്ള ഫുഡ് നേരത്തെ അവിടെ എത്തിച്ചിട്ടുണ്ടെന്ന്..എന്നും കൃത്യമായി കൊടുക്കുന്ന ഫുഡ് ഇന്നൊരു ദിവസം കൊടുക്കാതെ വന്നതു കൊണ്ടും ആരായിരിക്കും ഇന്നവർക്ക് ഫുഡ് കൊടുത്തിട്ടുണ്ടാവുക എന്നുള്ള ഒരു ആകാംഷ കൊണ്ടും എനിക്കറിയുന്ന അവിടുത്തെ ഡോക്ടർ ഹുസൈൻ മുഖേന ഞാൻ അവിടുത്തെ കാര്യങ്ങളൊക്കെ ഒന്ന് ചോദിച്ചറിഞ്ഞു..അപ്പോഴാ അദ്ദേഹം പറയുന്നത് ജെസ ഐറ എന്ന പെണ്കുട്ടിയുടെ പിറന്നാൾ ആയിട്ട് ഇവിടുത്തെ പേഷൻസിനു വേണ്ടി അവർ ഫുഡ് ധാനം ചെയ്ത്തിട്ടുണ്ടെന്ന്.. ജെസ ഐറ എന്ന പേര് കേട്ടപ്പോ തന്നെ എന്റെ മൈൻഡിലേക്ക് വന്നത് നിന്റെ മുഖമായിരുന്നു..

അവർ ഉദ്ദേശിച്ച കുട്ടി നീ തന്നെയാണോ എന്നുള്ള സംശയത്തിന്റെ പുറത്തു ആ കുട്ടിയെ എനിക്കൊന്ന് കാണിച്ചു തരുമോ എന്നു ഞാനദ്ദേഹത്തിനോട് ചോദിച്ചപ്പോ അയാൾ എന്നെയും കൊണ്ട് നേരെ പോയത് പേഷൻസ്‌ കിടക്കുന്ന വാർഡിലേക്കായിരുന്നു... പല വട്ടം ഹോസ്പിറ്റലിലേക്കും അവിടുത്തെ വാർഡിലേക്കുമൊക്കെ പോയിട്ടുണ്ടെങ്കിൽ പോലും ഞാനവിടെ എല്ലായ്പ്പോഴും കണ്ടിട്ടുള്ളത് ഒരു മൂഘമായ അവസ്ഥയായിരുന്നു.. പക്ഷെ അന്ന് ഞാൻ കണ്ടത് അവിടെയുള്ള ഓരോ മുഖത്തും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും കളിയും ചിരിയുമൊക്കെയായിരുന്നു...അവരുടെ മുഖത്തുള്ള ആ സന്തോഷം കണ്ട് അറിയാതെ എന്റെ മുഖത്തും അത് പടർന്ന് പിടിക്കാൻ അധിക താമസമൊന്നും വേണ്ടി വന്നില്ല...അവരെയെല്ലാം ചെറു പുഞ്ചിയോടെ കണ്ണോടിച്ചു പോകെയാണ് എന്റെ കൂടെയുള്ള ഡോക്ടർ അതാണ് ആ പെണ്കുട്ടി എന്നു പറഞ്ഞ് ഒരു വയസ്സായ വൃദ്ധന്റെ കയ്യിൽ ഇക്കിളിയാക്കി ചിരിപ്പിക്കുന്ന ഒരു പെണ്കുട്ടിയുടെ നേരെ ചൂണ്ടി കാണിച്ചത്..അപ്പോഴാണ് ഞാനാ മുഖത്തിനുടമയായ നിന്നെ കണ്ടതും കണ്ടമാത്രയിൽ തന്നെ എനിക്ക് നിന്നോട് സ്പാർക്ക് അടിച്ചതും..

ആ ഒരു പീസ്ഫുൾ മൊമെന്റ് ഇപ്പോഴും ചിതലരിക്കാത്ത പുസ്‌തകം പോലെ എന്റെയുള്ളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.. പിന്നീട് നിന്നെ കാണാനായിട്ട്‌ ഞാൻ ഇടകൊക്കെ ക്യാൻസർ സെന്ററിൽ വരാറുണ്ട്... നീ അറിയാതെ നിന്നെ നിരീക്ഷിക്കാറുമുണ്ട്... അങ്ങനെയിരിക്കെയാണ് മ്യൂസികിന്റെ ഭാഗമായി എന്നെ ലണ്ടനിലെ റോയൽ അക്കാദമിയിലേക്ക് ക്ഷണിക്കുന്നത്..ഇതിനിടക്ക് എന്റെ ഉള്ളിലെ സ്പാർക്ക് നിന്നോട് തുറന്ന് പറയണമെന്ന് വിചാരിച്ചെങ്കിലും ഇനി ചിലപ്പോ ഇതൊക്കെ എന്റെ വെറും അട്രാക്ഷൻ മാത്രമാണോ എന്ന ചിന്ത കടന്നു കൂടിയപ്പോ ഞാനത് നിന്നോട് പറയാൻ നിന്നില്ല... അങ്ങനെ ലണ്ടനിലെ ജീവിതം ഒരു വർഷം കടന്നു പോയി... അവിടുന്ന് ജൂലിയെ പരിചയപ്പെട്ടപ്പോഴൊക്കെ എന്തോ ആ സമയം നിന്നെയും കാണാനൊക്കെ കൊതിയായിരുന്നു.. യഥാസമയവും മൈൻഡിൽ മൊത്തം നിന്റെ മുഖമായിരിക്കും ..എന്തിന് മ്യൂസിക് കേൾക്കുമ്പോഴും പഠിക്കുമ്പോഴും ക്വിറ്റാർ എടുത്ത് ട്യൂൺ ചെയ്യുമ്പോഴുമൊക്കെ മനസ്സിൽ നീ മാത്രം.. എപ്പോഴുമുള്ള നീ എന്ന ചിന്ത കൂടുതൽ പ്രാന്താവാൻ തുടങ്ങിയപ്പോ എനിക്ക് മനസ്സിലായി... I am falling love with you.. അന്നു മുതൽ ഞാൻ മനസ്സിലാക്കി എനിക്ക് നിന്നോടുള്ള സ്പാർക്ക് ഒരിക്കലും അട്രാക്ഷന്റെ പേരിലല്ല മറിച്ച് അതൊരു പ്യുവർ ലൗ ആണെന്ന്..

ആ നിമിഷം നിന്നെ ഒന്ന് കാണുവാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ..ഓരോ സെക്കന്റ് കഴിയും തോറും നിന്നെ കാണാൻ അത്രക്ക് അതിയായ ആഗ്രഹമുണ്ടായത് കൊണ്ട് ഞാൻ ആരോടും പറയാതെ എന്തിന് എന്റെ കൂടെയുള്ള റോഷനോട് പോലും പറയാതെ ഞാൻ നിന്നെ കാണാൻ വേണ്ടി മാത്രം ലണ്ടനിൽ നിന്നും നാട്ടിലേക്ക് തന്നെ വന്നു... എന്റെ ഓർമ ശെരിയാണെങ്കിൽ നീ എന്നെ ആദ്യമായി കണ്ടതും നിനക്ക് എന്നോട് സ്പാർക്ക് അടിച്ചതും എന്റെ ആ വരവിൽ ആയിരുന്നു.. നീ നിന്റെ ഫ്രണ്ടിനെ കാണാൻ വേണ്ടി കോഫീ ഷോപ്പിൽ വന്ന ദിവസമായിരുന്നില്ലേ നിന്റെ ഷാൾ അവിടെയുള്ള മുള്ളിൽ കുടുങ്ങിയതും അത് വലിച്ചൂരിയിട്ട് മുടിയുടെ പിൻ അഴഞ്ഞതും അത് ശെരിയാക്കൻ വേണ്ടി എന്റെ കാറിന്റെ വിൻഡോ മിററിൽ നോക്കിയതും എന്നെ കണ്ടതുമൊക്കെ.. യഥാർത്ഥത്തിൽ അന്നവിടെക്ക് ഞാൻ വന്നത് നിന്നെ കാണാനായിരുന്നു... നീയന്ന് കാണാൻ പോയ ഫ്രണ്ട് എന്റെ ഫ്രണ്ടിന്റെ സിസ്റ്റർ ആയിരുന്നു..നീ അവളെ ഇന്ന് മീറ്റ് ചെയ്യാൻ പോകുന്നുണ്ടെന്ന് പറഞ്ഞപ്പോ എനിക്കും നിന്നെ കാണാമല്ലോ എന്ന ചിന്തയിൽ ഞാൻ നീ എത്തുന്നതിന് മുന്നെ ഞാനവിടെ എത്തിട്ടുണ്ട്.. നിന്നെ കാണാനും എന്റെയുള്ളിലെ ഇഷ്ട്ടം നിന്നോട് തുറന്ന് പറയാനും വേണ്ടി കോഫീ ഷോപ്പിൽ കയറി ഒരു സീറ്റിൽ ചെന്നിരുന്നു.

.പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും നിന്നെ കാണാത്തത് കൊണ്ട് നീയിനി വരില്ലേ എന്നൊരു ചിന്തയിൽ കുറച്ചു സമയം കൂടെ അവിടെ നിന്നെയും കാത്തു ഇരുന്നെങ്കിലും നിരാശയായിരുന്നു ഫലം.. ഇത്ര സമയമായിട്ടും നിന്നെ കാണാത്തത് കൊണ്ട് ഇനി ഉറപ്പായും നീ വരില്ല എന്നെനിക്ക് തോന്നിയപ്പോ ഞാനവിടുന്ന് എഴുനേറ്റ് പുറത്തേക്കിറങ്ങി കാറിൽ ചെന്നിരുന്നു ..അപ്പോഴാ ഫോണിലേക്ക് റോഷന്റെ കാൾ വന്നത്.. ലണ്ടനിൽ നിന്ന് ഇവിടേക്ക് അവനോട് പറയാതെ വന്നതിൽ അവൻ കുറെ തെറി വിളിച്ചു കലപില കൂട്ടാൻ തുടങ്ങിയപ്പോ ഞാൻ ചെവിയിൽ നിന്ന് ഫോണ് മാറ്റി പിടിച്ചു ചെവിയൊന്ന് കുടഞ്ഞിട്ട്‌ പുറത്തേക്ക് വെറുതെ ഒന്ന് നോക്കാൻ നിക്കുമ്പോഴാ ഏതോ റെഡ് ഡ്രെസ്സിട്ട പെണ്കുട്ടി കാറിന്റെ വിൻഡോ ഗ്ലാസ്സിൽ നോക്കി ഷാൾ ശെരിയാക്കുന്നത് കണ്ടത്.. പെട്ടന്ന് നിന്നെ കണ്ടത് കൊണ്ടോ അതോ ഒരു വർഷത്തിന് ശേഷം നിന്നെ കണ്ടത് കൊണ്ടോ എന്തോ ഒറ്റ നോട്ടത്തിൽ എനിക്ക് നിന്നെ മനസ്സിലാവാത്തത് കൊണ്ടാ ഞാൻ വിൻഡോ ഗ്ലാസ് താഴ്ത്തി വെച്ചത്... അന്നേരം അപ്രതീക്ഷിതമായി നിന്നെ അവിടെ കണ്ടപ്പോ തന്നെ ഞാനൊന്ന് ഷോക്കായിട്ടുണ്ട്..

ഇതുവരെ കാണാൻ കാത്തിരുന്ന ആളെന്റെ തൊട്ടു മുന്നിൽ വന്നു നിന്നപ്പോ സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടതെന്ന് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല.. അല്ലേലും പടച്ചോൻ വലിയ സംഭവമാണല്ലോ...നമ്മൾ വിചാരിക്കാത്ത സമയത്താവും നമുക്ക് വേണ്ടതെല്ലാം അവൻ കണ്മുന്നിലേക്ക് ഇട്ടു തരിക..നിന്നെ കണ്ട സന്തോഷത്തിൽ എന്റെ കണ്ണുകൾക്ക് വല്ലാത്ത തിളക്കമായിരുന്നു... അതൊരു പക്ഷെ ഞാൻ ചിന്തിക്കാത്ത സമയത്ത് നീയെന്റെ അടുത്തേക്ക് വന്നത് കൊണ്ടാവാം... നീ അവിടുന്ന് കോഫി ഷോപ്പിലേക്ക് കയറി പോയപ്പോഴാണ് റോഷൻ ഫോണിലൂടെ ഹെലോ ഹെലോ എന്നൊക്കെ വിളിച്ചു കൂവാൻ തുടങ്ങിയത്.. നിന്നെ കണ്ട സന്തോഷത്തിൽ ഞാൻ അവനോട് ചിരിച്ചോണ്ട് എനിക്ക് നിന്നോടുള്ള സ്പാർക്ക് അടിച്ചത് മുതൽ എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാത പറഞ്ഞു കൊടുത്തു.. അപ്പൊ അവൻ എന്നേക്കാൾ ഏറെ ആകാംഷയായിരുന്നു നിന്നെ കാണാൻ...ഇതുവരെ ഒരു പെണ്ണിനേയും കണ്ട് സ്പാർക്ക് അടിക്കാത്തവൻ ഏത് പെണ്ണിനെ കണ്ടിട്ടാണ് ഇത്രക്കധികം സ്പാർക്ക് അടിച്ചതെന്ന് അറിയുവാനുള്ള ഒരു ത്വര ആയിരുന്നു അത്...അവനോട് ചിരിച്ചോണ്ട് ഓരോന്ന് പറഞ്ഞ് കാറിൽ നിന്നും ഇറങ്ങിയപ്പോഴാ ഞാനവിടുന്ന് കയ്യിലൊരു കൊട്ടയിലായി റോസ് ഫ്ലവർ വിൽക്കുന്ന കൊച്ചു കുട്ടിയെ കണ്ടത്...

കാലിൽ ചപ്പലൊന്നും ഇടാതെ കല്ലിലൂടെ നടന്നിട്ട് കാലിൽ മുറിവായത് കണ്ടത് കൊണ്ട് ഞാൻ അവിടെയുള്ള ഒരു ഷോപ്പിൽ കയറി അവൾക്കൊരു കൂട്ടം ചപ്പൽ വാങ്ങി കൊടുത്തു.. ഞാനാ കുട്ടിക്ക് വേണ്ടി ഇതൊക്കെ ചെയ്യുമ്പോഴും നീ കോഫി ഷോപ്പിൽ ഇരുന്ന് എന്നെ നിരീക്ഷിക്കുന്നത് ഞാൻ കണ്ടില്ലായിരുന്നു.. ആ കൊച്ചുകുട്ടിയുടെ നിഷ്കളകതയോടെയുള്ള പുഞ്ചിരി കണ്ടിട്ട് കുറച്ചു നോട്ട് എടുത്ത് അവളുടെ കയ്യിൽ വെച്ചു കൊടുത്തിട്ട് ഞാനവിടുന്ന് പോന്നു...ലണ്ടനിൽ എന്നെ എല്ലാവരും അന്വേഷിക്കുന്നുണ്ടെന്നും പെട്ടന്ന് ലണ്ടനിലേക്ക് തന്നെ തിരിച്ചെത്തണമെന്നും റോഷൻ പറഞ്ഞത് കൊണ്ട് ഞാൻ പിറ്റേന്ന് തന്നെ ലണ്ടനിലേക്ക് പോയി...ഉള്ളിലെ ഇഷ്ട്ടം അവളോട് പറഞ്ഞില്ലേലും അവളെ കണ്ടല്ലോ എന്നുള്ള ഒരാശ്വാസത്തിലായിരുന്നു ഞാനപ്പോൾ.. ജൂലിക്ക് എന്നോടുള്ള ഒരിഷ്ട്ടം അവൾ പറയാതെ തന്നെ ഞാനറിഞ്ഞിരുന്നു..റോയൽ അക്കാദമിയിൽ ആയിരിക്കെ എനിക്ക് കുറെ ലൗ ലറ്റേഴ്‌സ് വരാറുള്ളത് ജൂലിയിൽ നിന്നാണെന്നും എനിക്ക് ആദ്യമേ അറിയാമായിരുന്നു.. അന്നൊരു ദിവസം എന്റെ മ്യുസിക് ബുക്കിൽ നിന്നും ഒരു ലെറ്റർ ചാടിയപ്പോ റോഷൻ പറഞ്ഞിരുന്നു ഇതൊരു ലൗ ലെറ്റർ ആണെന്ന്.. അന്ന് ഞാനത് ചുരുട്ടി കൂട്ടി വലിച്ചെറിഞ്ഞു.. അത് ജൂലിയാണ് ബുക്കിൽ വെച്ചതെന്ന് അറിഞ്ഞിട്ട് തന്നെയാ ഞാനത് ചുരുട്ടി കൂട്ടിയത്.. അന്ന് റോയൽ അക്കാദമിയിൽ നിന്ന് ഇറങ്ങി പോന്നപ്പോ ഞാൻ ജൂലിയെ കണ്ടായിരുന്നു..അവളുടെ അടുത്തേക്ക്‌ പോവേം ചെയ്തു..

അവളുടെ ഇഷ്ട്ടം മുളയിലെ നുള്ളി കളയാമെന്ന് വിചാരിച്ചായിരുന്നു ഞാൻ രണ്ടും കൽപിച്ചു അവളുടെ അടുത്തേക്ക് പോയത്.. പക്ഷെ അവളപ്പൊ എന്നോട് അവളുടെ ഉള്ളിലെ ഇഷ്ട്ടം തുറന്നു പറയാൻ നിൽക്കുവായിരുന്നു.. കാരണം ആരും എന്റെ കൂടെ ഇല്ലാത്ത സമയം.. ഞാനൊറ്റക്ക്.. അങ്ങനെയുള്ളപ്പോ അവളെന്നോട് ഉറപ്പായും ഇഷ്ട്ടമാണെന്ന് പറയുമെന്നുള്ളത് ഞാനാദ്യമേ മുൻകൂട്ടി കണ്ടത് കൊണ്ട് അവൾക്കൊരു സ്‌പൈസ് കൊടുക്കാതെ ജെസ ഐറയെ എനിക്ക് ഇഷ്ട്ടമുള്ള കാര്യം മുതൽ എല്ലാ കാര്യങ്ങളും ഞാനവളോട് ഉള്ളു തുറന്ന് സംസാരിച്ചു...എല്ലാം പറഞ്ഞു കഴിഞ്ഞതിന് ശേഷം അവളൊരു നിറ പുഞ്ചിരി ആയിരുന്നു ...എന്നിട്ടൊരു പറച്ചിലും 'നിന്റെ കൂടെ ഞാനൊരു നല്ല ബെസ്റ്റ് ഫ്രണ്ടായിട്ട് എപ്പോഴും കൂടെ ഉണ്ടാകും...' എന്നവൾ ഉള്ളിലെ എന്നോടുള്ള ഇഷ്ട്ടം കുഴിച്ചു മൂടികൊണ്ട് പുഞ്ചിരിച്ചു പറഞ്ഞെങ്കിലും എനിക്കറിയാമായിരുന്നു അവളുടെ ഉള്ളിലെ സങ്കടം എത്രത്തോളമുണ്ടെന്ന്...താൻ സ്നേഹിക്കുന്ന ചെക്കന് മറ്റൊരു പെണ്ണിനെ ഇഷ്ട്ടമാണെന്ന് അറിയുമ്പോൾ ഏതൊരു പെണ്ണും തകർന്ന് പോകും...അതായിരുന്നു അവളുടെ അവസ്ഥ... അത് പിടിച്ചു വെക്കാൻ കഴിയാതെ വന്നപ്പോ അവളെന്റെ മേലിലേക്ക് ചാഞ്ഞ് എന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു... എന്നിട്ടൊരു സോറിയും ...അവളെന്നെ സ്നേഹിച്ചിരുന്നതിന്.. കാര്യം അവളൊരു പൊട്ടി പെണ്ണാണ്..

അതോണ്ട് അവൾ ബെല്ലും ബ്രെക്കുമൊന്നുമില്ലാതെ കരഞ്ഞു കൊണ്ട് എന്തൊക്കെയോ പറഞ്ഞു..'ഒരിക്കലും ഞാൻ നിന്നെ സ്നേഹിക്കാൻ പാടില്ലായിരുന്നു.. എനിക്ക് ഐറന്റെ കാര്യമൊന്നും അറിയില്ലായിരുന്നു.. അതറിയാമെങ്കിൽ ഞാൻ നിന്നെ ഒരിക്കലും വേറെ കണ്ണിൽ കാണില്ലായിരുന്നു. സോറി.. സോറി.. ഐയാം റിയലി സോറി...'എന്നൊക്കെ പറഞ്ഞ് അവൾ വമ്പൻ കരച്ചിലായിരുന്നു... അങ്ങനെ മ്യൂസിക്കും ഫ്രണ്ട്ഷിപ്പുമൊക്കെയായി രണ്ടു വർഷം കഴിഞ്ഞു.. അതിനിടക്ക് ഞാനൊന്ന് നാട്ടിലേക്ക് വന്നു ... 🌸❤🌸 പഴയ കാല ഓർമകൾ ഓരോന്നായി ഓർമിച്ചു കൊണ്ട് പറഞ്ഞു പോകെ ഞാനൊന്ന് സ്റ്റോപ്പായി ഐറയെ നോക്കിയപ്പോ അവൾ ഞാൻ പറഞ്ഞ ഓരോ കാര്യങ്ങളും കേട്ട് വിശ്വസിക്കാൻ കഴിയാത്ത പകപ്പിൽ ഇരിക്കുന്നതാണ് കണ്ടത്...ഒരിക്കലും അവൾ വിജാരിച്ചിട്ടുണ്ടാവില്ല ഇത് ഇങ്ങനെയൊക്കെ ആണെന്നുള്ള സത്യം.. ഇപ്പോഴും പല ഡൗട്ടും അവൾക്ക് ഉണ്ടെന്ന് അറിയുന്നത് കൊണ്ട് ഞാൻ ബാക്കി തുടർന്നു... "നാട്ടിലേക്ക് വന്നപ്പോഴാണ് നീയെന്നോട് ഇഷ്ട്ടമാണെന്നു പറഞ്ഞു വന്നത്..നിനക്കത് ഓർമ ഉണ്ടോ എന്നെനിക്ക് അറിയില്ല...എന്നോട് ഇഷ്ട്ടം വന്നു പറഞ്ഞപ്പോ ഞാനത് ഓണ് ദി സ്പോട്ടിൽ റീജക്ട് ചെയ്തു.. എന്തിനാണെന്നോ..?എനിക്കൊരു വാശി ഉണ്ടായിരുന്നു ഞാനാവണം ആദ്യം നിന്നോട് ഇഷ്ട്ടമാണെന്ന് പറയണമെന്ന്.

.ഒരിക്കലും നീ എന്റെയടുത്ത് വന്ന് ഇഷ്ട്ടമാണെന്ന് പറയുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല.. എന്തായാലും നിന്റെ തന്റേടം കൊള്ളാം..അന്നു മുതൽ നിനക്കും എന്നോട് ഇഷ്ട്ടമുണ്ടെന്ന് അറിഞ്ഞതിൽ പിന്നെ നിന്നോട് എങ്ങനെയെങ്കിലും ഇഷ്ട്ടം പറയാൻ ഒരു സന്ധർഭം ഉണ്ടാക്കുക എന്നുള്ള ഒരു പ്ലാനിംഗിൽ ആയിരുന്നു... ആ ഒരു സമയത്ത് ബ്ലാക്ക്‌ സ്ക്വാഡ് ലോകം മൊത്തം അറിഞ്ഞു തുടങ്ങിയിരുന്നു... ലണ്ടനിൽ ആയിരിക്കെ പല കവർ സോങ്‌സും സ്റ്റേജ് പെർഫോമൻസൊക്കെ ആയി ഞാൻ പിന്നീട് തിരക്കിലേക്ക് ചേക്കേറാൻ തുടങ്ങിയപ്പോ ഞാനും എന്റെ മൈൻഡും മ്യുസിക്കിലേക്ക് ശ്രേദ്ധ ചൊലുത്തി കൊണ്ടിരുന്നു...അങ്ങനെയിരിക്കെയാണ് എന്നെ തേടി ആ കോൾ എത്തിയത്..." "എനിക്ക് ജൂലിയെ കാണണം..." പറഞ്ഞു പോകുന്നതിന്റെ ഇടയിൽ കയറി ഐറ ഇങ്ങനെ ചോദിച്ചപ്പോ ഞാൻ പെട്ടെന്ന് ഐറയിലേക്ക് നോട്ടം തെറ്റിച്ചു... "ഈ നൈറ്റിലോ..?" "അതേ.. എനിക്കിപ്പോ അവളെ കണ്ടേ പറ്റൂ..." 🌸💜🌸 എന്നു ഞാൻ ഉറച്ച സ്വരത്തോടെ കടുപ്പിച്ച് പറഞ്ഞിട്ട് ഇശൂനെ നോക്കിയപ്പോ അവനൊരു നിമിഷം നെറ്റിയിൽ കൈവെച്ചു എന്തോ ആലോചിച്ച ശേഷം എന്റെ കൈ പിടിച്ചു പുറത്തേക്ക് നടന്നതും ഞാനും ഒരു പാവ പോലെ അവന്റെ പിന്നലെ നടന്നു...

സ്റ്റയർ ഇറങ്ങി താഴെ എത്തിയപ്പോ എല്ലാവരും ഞങ്ങളെ തന്നെ ഉറ്റുനോക്കി എങ്ങോട്ടാ ഈ സമയത്ത് പോകുന്നതെന്ന് ചോദിക്കുന്നുണ്ടേലും ഇശു അതൊന്നും കേൾക്കാത്ത മട്ടിൽ പുറത്തേക്ക് പോയിട്ട് ഡസ്റ്ററിലെ ഡോർ തുറന്ന് എന്നെ അതിലേക്ക് കയറ്റി ഇരുത്തി.. എന്നിട്ട് അവനും കയറി ഇരുന്ന് യാത്ര തുടർന്നു... യാത്രയിൽ ഇരുവരും ഒന്നും മൊഴിഞ്ഞില്ല...അവനോട് ചിലതൊക്കെ ചോദിക്കണമെന്നുണ്ടെങ്കിലും എന്തോ എനിക്കൊന്നും ചോദിക്കാനോ പറയാനോ കഴിഞ്ഞില്ല... അങ്ങനെ യാത്രക്കൊടുവിൽ ഞങ്ങളൊരു സ്ഥലത്തെത്തിയതും ഇശു കാർ സൈഡാക്കി ഡോർ തുറന്ന് ഇറങ്ങി വന്നിട്ട് എന്റെ സൈഡിലെ ഡോർ തുറന്നു തന്നതും ഞാൻ കാറിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോ തന്നെ ഇശു ഡോർ വലിച്ചടച്ച് എന്നെയും കൊണ്ട് മുന്നോട്ട് നടന്നു... മുന്നോട്ട് നടക്കുന്തോറും എന്റെ ഹാർട്ട് ബീറ്റ് എന്തെന്നില്ലാതെ മിടിക്കാൻ തുടങ്ങിയതും ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കിയപ്പോ ഇരുട്ടായത് കൊണ്ടു തന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ലായിരുന്നു... അതോണ്ട് തന്നെ മിടിക്കുന്ന ഹൃദയത്തെ കൂട്ടു പിടിച്ചു ഞാൻ ഇശൂൻ്റെ കയ്യിൽ പിടി മുറുക്കി നടന്നു പോകെയാണ് ഒരു വീടിനു മുമ്പിൽ ഞങ്ങൾ എത്തിച്ചേർന്നത്.... കാളിംഗ് ബെല്ലടിച്ച ഉടനെ ആരോ വന്നു ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാനൊരു പകപ്പോടെ ഇശൂനെ നോക്കിയിട്ട് മുന്നിൽ നിൽക്കുന്ന ആളെയൊന്ന് ഉറ്റുനോക്കി ... സിദ്ധു എന്താ ഇവിടെ എന്നുള്ള എന്റെ ചോദ്യത്തേക്കാൾ എന്നെ വെട്ടി വിറപ്പിച്ചത് അവൻ അകത്തേക്ക് നോക്കി വിളിക്കുന്ന ആ ഒരൊറ്റ വിളിയിലായിരുന്നു... "പാറു ചേച്ചി...".... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story