QUEEN OF KALIPPAN: ഭാഗം 12

queen of kalippan

രചന: Devil Quinn

ഞമ്മള് ചെക്കന്റെ മുഖത്തേയ്ക്ക് നോക്കി പാതി അടഞ്ഞ കണ്ണുകൾകൊണ്ട് വെള്ളമെന്ന് പറഞ്ഞതും ഓൻ അപ്പോതന്നെ അവന്റെ കയ്യിലുള്ള കുപ്പിന്റെ അടപ്പ് തുറന്ന് ,,,, ഞമ്മളത് വാങ്ങാൻ നിന്നതും ഓൻ അതു മൈന്റ് ചെയ്യാതെ അതിൽനിന്ന് വെള്ളം ഞമ്മളെ വായയിലേക്ക് ഒഴിച്ചുതന്നു,,,,, "Are you okkey......" എന്നവൻ ചോദിച്ചുകൊണ്ട് ഞമ്മളെ അവിടെ നിന്നും എഴുന്നേൽപ്പിച്ചു...... വെള്ളം കുടിച്ചപ്പോ ഒരു ആശ്വാസം,,,,,ഇപ്പൊ തല കറങ്ങുന്നപോലെ ഒന്നുമില്ല പക്ഷെ തല ചെറുതായി വേദനിക്കുന്നുണ്ട് അത് ചിലപ്പോ ഇതുവരെ റസ്റ്റ് ചെയ്യാതെ ജോലി ചെയ്തിട്ടവും ....എന്നാലും ഓൻ ഇതുവരെ എവിടെയായിരുന്നു....? അവനിപ്പോ വന്നിലായെങ്കിൽ ഞാനിന്ന് പരലോകം കണ്ടായിരുന്നു,,,,,അവന്റെ കേയറിങ് കണ്ടു കണ്ണുകളൊക്കെ നിറയുന്നപോലെ......ഓൻക്കപ്പൊ സ്നേഹം ഒക്കെ ഉണ്ടല്ലേ..... "ഐറ,,,, നിന്നോടാ ചോദിച്ചേ ...." പെട്ടന്ന് അവൻ ഞമ്മളെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് ഇങ്ങനെ ചോദിച്ചപ്പോ ചിന്തകളെയൊക്കെ മാറ്റി നിർത്തി എന്താ എന്ന മട്ടിൽ അവനെ തന്നെ നോക്കി..... "നിനക്ക് ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ....." ഞമ്മള് ഇല്ല എന്ന് അർത്ഥത്തിൽ അതിനൊന്ന് തലയാട്ടി കൊടുത്തു.... അപ്പൊ ലിഫ്റ്റ് ഓപ്പൺ ആയതും അവൻ ഞമ്മളെ കൈയ്‌പിടിച്ചു നിലത്തു നിന്ന് എഴുന്നേൽപ്പിച്ചു അതിൽനിന്ന് ഇറങ്ങിയതും ഓൻ അപ്പോത്തന്നെ ഞമ്മളെ കയ്യിൽ നിന്ന് പിടിവിട്ട് പുറത്തേയ്ക്ക് പോയി...

ഞമ്മളും ഓന്റെ പുറകെ ചെന്ന് കാറിൽ കയറി ഇരുന്നു......അപ്പോതന്നെ ഓൻ കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു...... പോകുന്ന വഴിക്ക് ഓൻ ഞമ്മളെ വീഴാൻ പോയപ്പോ പിടിച്ചതും വെള്ളം തരുന്നതും അവന്റെ കയ്യ് തന്ന് അവിടെനിന്ന് എഴുന്നേൽപ്പിച്ചതുമായിരുന്നു മനസ്സു മുഴുവൻ,,,,, ഇതൊക്കെ വെച്ചുനോക്കുമ്പോ അവൻ ഞമ്മളോടും മുഹബ്ബത് ഉണ്ടോ,,,,, അതുകൊണ്ടല്ലേ അവൻ അങ്ങനെയൊക്കെ ചെയ്തത് അല്ലെകിൽ അവൻ ഞമ്മളെ രക്ഷിക്കണമെന്നാ വല്ല ബോധവും ഉണ്ടായിരുന്നോ..... ഓ ഒന്നും മനസ്സിലാവുന്നില്ലല്ലോ.....!!!!!!! ഞമ്മൾ ഇങ്ങനെ ഓരോന്ന് ചിന്തിക്കുന്ന സമയത്താണ് അവന്റെ ഒലക്കമേലെ ഡയലോഗ്.... "ഡി,,,,, നീ അതികം ആലോചിച്ചു തല പുണ്ണാകണ്ട ,,,,നീ വിചാരിക്കുന്നപോലെ എനിക്ക് നിന്നോട് മുഹബ്ബത് ഉണ്ടായിട്ടൊന്നുമല്ല നിന്നെ രക്ഷിച്ചത് ,,,,,,,എല്ലാവരെയും പോലെ മനുഷ്യസ്നേഹം ,,,അതുകൊണ്ട് മാത്രംമാണ് നിനക്ക് വെള്ളംതന്ന് രക്ഷിച്ചത്..... " പെട്ടന്നുള്ള അവന്റെ പറച്ചിൽ കേട്ട് ഞമ്മള് വായും പൊളിച്ചിരുന്നു..... അള്ളോഹ് ഞമ്മള് മനസ്സിൽ വിജരിച്ചതല്ലെ അവനിപ്പോ പറഞ്ഞത്.... എന്നാലും അവൻ പറഞ്ഞത് കേട്ടില്ലേ എല്ലാവരോടുമുള്ള മനുഷ്യസ്നേഹം ആണല്ലോ ഞമ്മളോടും കാണിച്ചത് എന്നുവെച്ചാൽ അവൻ ഞമ്മളോട് പ്രേമം എന്ന കുന്തം ഒന്നുമില്ലയെന്ന്....ഹൈഷ് ഞമ്മള് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.....അല്ലെങ്കിലും അവൻ ഈ അടുത്തൊന്നും ഞമ്മളോട് മുഹബത്തൊന്നും ഉണ്ടാവാൻ പോവുന്നില്ല......

പെട്ടന്നാണ് വയറിൽ നിന്ന് കോഴികൂവാൻ തുടങ്ങിയത് ,,,,എങ്ങനെ കുവാതെ നിക്കും രാവിലെ വീട്ടിൽനിന്ന് കഴിച്ചു പോന്നതല്ലേ.. ഇപ്പൊ വിശന്നിട്ട്‌ വയ്യ,,,, "ഇഷു ,,,,,," ഡ്രൈവിങ്ങിൽ മുഴുകി ഇരിക്കുന്ന ഓനെ ഞമ്മള് നിഷ്‌ക്കുപ്പോലെ വിളിച്ചപ്പോ അതിൽനിന്നു ശ്രേദ്ധ തെറ്റിക്കാതെ മുന്നിലേക്ക് നോക്കി എന്താ എന്ന് ഞമ്മളോട് പുരികം പൊക്കി ചോദിച്ചപ്പോ ഞമ്മള് വിശക്കുന്നു എന്ന് പറഞ്ഞു വയർ തടവി ....... "വീട്ടിൽ എത്തിയിട്ട് അവിടെനിന്ന് പൊന്നുമോൾ കഴിച്ചമതിട്ടോ...." "പ്ലീസ് എനിക്ക് വിശക്കുന്നുണ്ട്,,,,അതുവരെ വൈറ്റ് ചെയ്യാൻ എന്നെക്കൊണ്ട് പറ്റില്ല.... " "വെയ്റ്റ് ചെയ്‌തെ പറ്റു...." ചെക്കൻ ഒട്ടും വിട്ടുതരാതെ അങ്ങനെ പറഞ്ഞപ്പോ ഞമ്മക്ക് ദേഷ്യം അങ്ങാട്ട് എരിഞ്ഞു കയറി..... "മര്യാദയ്ക്ക് വണ്ടി നിറുത്തി എനിക്ക് എന്തെങ്കിലും വാങ്ങിച്ചുതന്നോ അല്ലെങ്കി ഞാൻ ഉമ്മിനോട് പറയും നിങ്ങളുടെ മോൻ എന്നെ പട്ടിണികിട്ടൂന്ന്... നോക്കിക്കോ...." എന്ന് ഞമ്മൾ കലിപ്പ് കയറി ഒച്ചയിട്ടു..... ചെക്കൻ പേടിച്ചിട്ടുണ്ടെന്ന് ആ മുഖം കണ്ടാലറിയാ ഹി ഹി ഞമ്മളോടാ അവന്റെ കളി..... ഈ അടവിൽ ഓൻ എന്തായാലും വീഴും അതും വിചാരിച്ചു മുഖത്ത് നിഷ്‌കുഭാവം വെച്ച് പുറത്തെക്ക് നോക്കലും ചെക്കൻ കാർ സഡൻ ബ്രേക്ക് എടുത്ത് നിർത്തിയതും ഒപ്പം..... "ഡി നിനക്കിപ്പോ എന്താ വേണ്ടത് ....."

"കഴിക്കാൻ എന്തെങ്കിലും മതി...." "എന്നാ ഇറങ്ങ്......" യാ റബ്ബി ഇവനിപ്പോ ഞമ്മളോട് എന്തിനാ ഈ അന്ധിപാതിരാക്ക് ഇവിടെ ഇറങ്ങാൻ പറഞ്ഞത് ഇനി ഞമ്മളെ വല്ല ചാലിലും ഇട്ടേറിഞ്ഞു പോവാനാണോ...... എന്ന ഞമ്മള് ഇവിടെനിന്നും ഇറങ്ങൂല മോനെ..... "ഡി ,,,,,നിനക്ക് വല്ലതും വേണെമെങ്കിൽ ഇറങ്ങാൻ നോക്ക് അല്ലെകിൽ ഞമ്മളെ പാടുംനോക്കി പോവും പറഞ്ഞില്ലെന്നുവെണ്ട....." എന്നും പറഞ്ഞ് ഓൻ കാറിൽ നിന്നും ഇറങ്ങിയതും ഞമ്മള് തല പുറത്തേയ്ക്ക് ഇട്ട് ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കി.... അപ്പൊ മുമ്പിലുണ്ട് ഒരു തട്ടുകട അതിനെ ഉള്ളിലേക്ക് ഓൻ നടന്നുപോകുന്നുണ്ട്,,,,,,, അയ്യേ വെറുതെ ചെക്കനെ തെറ്റുധരിച്ചു.... ഞമ്മള് അപ്പോതന്നെ കാറിൽ നിന്ന് ഇറങ്ങി തട്ടുകടയുടെ ഉള്ളിലേക്ക് ഓടി......ഇവിടെ വന്നപ്പോ വിശപ്പ് ഒന്നുംകൂടെ കൂടിയപോലെ..... അത് പിന്നെ അങ്ങനെയാണല്ലോ... അവിടെ അതികം ആളുകളൊന്നുമില്ല അതുകൊണ്ടുതന്നെ ഞമ്മള് അവിടെ ഒരു സീറ്റിൽ പോയി ഇരുന്ന് ..... "ചേട്ടാ,,,,, ഇവൾക്ക് എന്താണെന്ന് വെച്ചാൽ കൊടുക്ക്......" എന്നവൻ ഞമ്മളെ അമർത്തിനോക്കിക്കൊണ്ട് പറഞ്ഞ് ഞമ്മളെ അടുത്തുനിന്ന് മാറി കുറച്ച് അപ്പുറത്തായി ഇരുന്നു....ഞമ്മള് ഓനെ മൈൻഡ് ചെയ്യാതെ ചേട്ടനോട് എന്താ ഇവിടെ ഉള്ളതെന്ന് ചോദിച്ചു....

അപ്പോതന്നെ ചേട്ടൻ ഞമ്മക്ക് മസാലദോശ കൊണ്ടുവന്ന് തന്നു..... ആക്രാന്തം മൂത്ത് ഒറ്റ ഇരുപ്പിൻ തന്നെ അതിലെ മസാല ദോശ മൊത്തം തിന്നു കഴിച്ചു..... അതു തിന്നിട്ടും വിശപ്പ് മാറാത്തതുകൊണ്ട് ഞമ്മള് ചേട്ടനോട് ഒന്നുംകൂടി എന്നു വിളിച്ചുപറഞ്ഞു ഞമ്മളെ അപ്പുറത്തുള്ള ചെക്കനെ നോക്കിയപ്പോ അവനുണ്ട് ഒരു അത്ഭുത ജീവിയെ നോക്കുന്നപോലെ നോക്കുന്നു..... അതിനോന്ന് പുച്ഛിച്ചു അടുത്ത ദോശയിലും അറ്റാക്ക് തുടങ്ങി.... അറ്റാക്ക് ഒക്കെ കഴിഞ്ഞു ഞമ്മള് കയ്യ് കഴുകി ചേട്ടനോട് ദോശ അടിപൊളിയായിരുന്നു എന്നൊക്കെ പറഞ്ഞു കാറിൽ കയറി ഇരുന്നു.... ★★★★★★★★★★★★★★★ ഈ പെണ്ണ് എന്നാ തീറ്റയാണ്,,,, ബല്ലാത്ത ജാതി.......ഞമ്മള് കാശുകൊടുത്തു കാറിൽ വന്നു കയറി..... അപ്പൊ അവളുണ്ട് സീറ്റിൽ കണ്ണടച്ചു കിടക്കുന്നു.... ഞമ്മള് പിന്നെ ഓളെ മൈൻഡ് ചെയ്യാതെ കാർ സ്റ്റാർട്ട് ചെയ്തു വീട്ടിലേക്ക് വിട്ടു.... സമയം വൈകിയതുകൊണ്ട് വീട്ടിലെ എല്ലാവരും ഉറങ്ങിയിരുന്നു..... ഞമ്മള് കാർ പാർക്ചെയ്തു ഐറയെ നോക്കിയപ്പോ അവളുണ്ട് കാറിൽകിടന്ന് ഉറങ്ങുന്നു..... "ഐറ എണിക്ക് വീടെത്തി........" പെണ്ണിനെ എത്ര വിളിച്ചിട്ടും അനക്കമൊന്നുമില്ല അതേ കിടപ്പാണ്....... വീണ്ടും ഞമ്മള് തട്ടിവിളിച്ചപ്പോ അവൾ എഴുന്നേറ്റ്....... ബെൽ അടിക്കാൻ നിന്നപ്പോഴാണ് ഉമ്മ വാതിൽ തുറന്നു വന്നത്.....

"എന്താടാ ഇത്ര നേരം വൈകിയത്...." "അത് ഉമ്മി,,,,കുറച്ചു വർക് ഉണ്ടായിരുന്നു...." അതും പറഞ്ഞ് ഞമ്മള് റൂമിലേക്ക് ചെന്നു.....അപ്പൊ ഐറ ഉമ്മിനോട് എന്തൊക്കെയോ പറഞ്ഞു എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു..ഞമ്മള് പിന്നെ വേഗം ഫ്രഷായി കിടന്നു...... രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ചു ഫ്രഷായി വന്നു......ഇന്നല്ലേ ഫോറെസ്റ്റിലേക്ക് പോവേണ്ടത് അതുകൊണ്ട് വേണ്ട സാധനങ്ങളൊക്കെ പാക്ക് ആക്കിവെച്ചു........ ജോഗിംഗ് കഴിഞ്ഞു വന്നപ്പോ അവൾ മാറ്റിഒരുങ്ങി സാധനങ്ങളെല്ലാം പാക്ക് ആക്കി വെക്കുന്നുണ്ടായിരുന്നു.. അങ്ങനെ ഞാനും അവളും എല്ലാവരോടും യാത്ര പറഞ്ഞ് കാറിൽ കയറി ഫോറെസ്റ്റിലേക്ക് വിട്ടു..... ഇവിടുന്ന് കുറച്ചധികം അവിടേക്ക് പോവനുണ്ട്..... രാവിലെ പുറപ്പെട്ടാൽ ഉച്ചകഴിഞ്ഞാണ് അവിടെ എത്തുക അതുകൊണ്ട് ഉച്ചയായപ്പോ ഒരു റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു ....... പോവുന്ന സമയത്തു സിദ്ധുനെ വിളിച്ചപ്പോ അവനും ബാക്കി എല്ലാവരും ഫോറസ്റ്റിലെത്തി എന്നു പറഞ്ഞു....... ഇപ്പൊ ഞങ്ങൾ പോവുന്ന വഴി രണ്ടു ഭാഗവും മരങ്ങൾകൊണ്ടു നിറഞ്ഞുനിൽക്കുന്ന വഴിയാണ്...... ഉൾപ്രദേശം ആയതുകൊണ്ട് അതികം ആളുകളുമൊന്നുമില്ല ,,,,,ഫോറെസ്റ്റ് ആയതുകൊണ്ട്തന്നെ കുറച്ചു ഉള്ളിലോട്ട് ഇനിയും പോവാനുണ്ട്......

"ഇഷു,,,, ഇവിടെന്താ അതികം ആളുകളുമോന്നുമില്ലാത്തെ.... " എന്നും പറഞ്ഞ് പെണ്ണ് എന്റെ മുഖത്തേക്ക് നോക്കി ..... "അത് എന്നോടാണോ ചോദിക്കുന്നെ,,, ഇവിടുത്തെ ആളുകളോട് ചോദിച്ചു നോക്..... " എന്നും പറഞ്ഞ് ഞമ്മൾ അവളെ പുച്ഛിച്ചു തള്ളി.....അല്ലേലും അവളെ ചോദ്യംകേട്ടാൽ തോന്നും ഇത് എന്റെ നാടാണെന്ന്... കുറച്ചു കഴിഞ്ഞപ്പോ മെല്ലെ അവളെ തലചെരിച്ച് നോക്കിയപ്പോ അവളുണ്ട് മുഖം വീർപ്പിച്ച് പുറത്തേക്ക് നോക്കി ഓരോന്ന് പിറുപി റുക്കുന്നു,,,, ഞമ്മൾ പിന്നെ അവളെ നോക്കാതെ ഡ്രൈവ് ചെയ്തു.... അങ്ങനെ അവസാനം അവിടെ എത്തിച്ചേർന്നു..... കാർ ഇനി മുന്നോട്ട് പോവാൻ കഴിയാത്തത് കൊണ്ട് കാർ ഒരു സൈഡിൽ പാർക്ക് ചെയ്തു മുന്നിലുള്ള ഇടവഴിലുടെ ഉള്ളിലോട്ട് നടന്നു..... കുറച്ച് കഴിഞ്ഞപ്പോ സിദ്ധുവും ബാക്കി ടീംസും അവിടെ നിൽക്കുന്നത് കണ്ടതും ഞാനും ഐറയും അവരുടെ അടുത്തേയ്ക്ക് ചെന്നു..... അവരുടെ അടുത്ത് എത്തി ചുറ്റുമൊന്ന് കണ്ണോടിച്ചു,,,,, ചുറ്റും തിങ്ങിനിൽക്കുന്ന കാട് ......ഓരോ ജീവികളുടെ ശബ്ദമൊക്കെ കേൾക്കുന്നുണ്ട്,,,,, എല്ലാവരെയും അടുത്തേക്ക് വിളിച്ചുകൊണ്ട് പറയാൻ തുടങ്ങി.... "ഗായ്‌സ്... ഞാൻ പറയുന്ന കാര്യം ഇനി എല്ലാവരും ശ്രദ്ധിച്ചു കേൾക്കണം.... എന്താണുവച്ചൽ ഇപ്പൊ ഈ ഗ്രൂപ്പിൽ പത്തുപേരാനുള്ളത്.....

അതുകൊണ്ട് ഞമ്മള് ഇപ്പൊ ചെയ്യേണ്ടത് ഓരോരുത്തരും പെയറായി നിൽക്കുക,,,, അതും വണ് ബോയ് വണ് ഗേൾ എന്ന ക്രമത്തിൽ,,, എന്തിനാണെന്നു ചോദിച്ചാൽ ഇത് ഈ സിറ്റിയിലെ ഏറ്റവും വലിയ ഒരു ഫോറെസ്റ്റാണ് അതുകൊണ്ട് ഈ പ്രേദേശത്തേയ്ക്ക് ആരുംതന്നെ വരാറില്ല അത്രക്കും ഡെയ്ഞ്ചർ പ്ലേസാണ്,,,,അതുകൊണ്ട് പെയർ ആയികൊണ്ട് ഈ ടാസ്‌ക് കംപ്ലീറ്റ് ചെയ്യുക..... ടാസ്‌ക് എന്തെന്നുവെച്ചാൽ ഇവിടുത്തെ ആയുർവേദ സസ്യങ്ങൾ ശേഖരിക്കുക എന്നുമാത്രമാണ്.... പിന്നെ വേറൊരു കാര്യം എല്ലാവരും വേറെ വേറെ വഴികളിലൂടെയാണ് പോവേണ്ടത് ,,,,,,എല്ലാം ശേഖരിച്ചു എത്തിച്ചേരേണ്ടത് ഈ സ്ഥലത്താണ്... അപ്പൊ എല്ലാം പറഞ്ഞപോലെ സന്ധ്യ ആവുന്നതിനു മുമ്പ് തന്നെ ഇവിടെ എത്തിച്ചേരണം....... Let's goooooo" അപ്പൊ തന്നെ എല്ലാവരും പെയറായി ഓരോ വഴികളിലുടെ സഞ്ചരിക്കാൻ തുടങ്ങി..... എല്ലാവരും അവിടെനിന്ന് പോയികഴിഞ്ഞതും ഞാനും ഐറയും ഒരു ഇടവഴികളിലൂടെ പോയി.... പോവുന്ന വഴികളിൽ നിന്നു ഓരോ സസ്യങ്ങൾ ശേഖരിച്ചുകൊണ്ടിരുന്നു... പെണ്ണ് ഓരോരോ ഉടായിപ്പ് ചോദ്യങ്ങളും ചോദിച്ചു പിന്നാലെ വരുന്നുണ്ട് ഞമ്മള് അത് അത്ര മൈൻഡ് ആക്കില്ല....അങ്ങനെ എല്ലാം ശേഖരിച്ചു തിരിച്ച് പോരുന്ന വഴിക്കാണ് ഉപ്പ വിളിച്ചത്.....

ഇവിടെ അതികം റൈഞ്ച് കുറവായതുകൊണ്ട് കുറച്ചപ്പുറത്തേക്ക് മാറി നിന്നു..... "ടാ,,, എന്തായി എല്ലാം ശേഖരിച്ചോ....???!!" "ഹാ ,,,ഇപ്പൊ ഏകദേശം കിട്ടിട്ടുണ്ട്...." "മ്മ്... അല്ല ഐറ എവിടെ....??! അവൾക്ക് കുഴപ്പമൊന്നുമില്ല ല്ലോ.... അവൾക്ക് ഫോൺ കൊടുക്ക് ......" എന്ന് ഉപ്പാ പറഞ്ഞപ്പോ ഞാനൊന്ന് ഐറയെ നോക്കാനും വേണ്ടി പിറകിലേക്ക് നോക്കി.....പക്ഷെ അവളെ അവിടെ ഒന്നും കാണാനില്ല...ഇവൾ ഇതെവിടെ പോയി!!! "ടാ ,,,നീ ഫോൺ കൊടുക്ക് അവൾക്ക്..." ഉപ്പാ വീണ്ടും അങ്ങനെ പറഞ്ഞപ്പോ ഞമ്മള് ഉപ്പനോട് പിന്നെ വിളിക്ക എന്നുപറഞ്ഞു ഒരു മറുപടിക്കുപോലും കാത്തുനിൽക്കാതെ ഫോൺ കട്ട് ചെയ്തു..... എന്നിട്ട് അവിടെമാകെ തിരഞ്ഞുനോക്കിയിട്ടും പെണ്ണിനെ കാണാനില്ല,,,,, ഇവൾ ഇതെവിടെ പോയതാ......!!!!!ഓൾക്ക് അറിയില്ലേ ഇത് ഡെയ്ഞ്ചരായ സ്ഥലമാണെന്ന് എന്നിട്ടും അവൾ!!!!ചുറ്റും ഓടി നോക്കിയിട്ടും അവളുടെ പൊടിപോലും കാണാനില്ല,,,, മനസ്സിന്റെ ഉള്ളിൽ എന്തോ ഭയം പോലെ ,,,,,ഈ വഴി ഞങ്ങൾ മാത്രമായതുകൊണ്ട് വേറെ ആരെയും വിളിക്കാനും പറ്റുന്നില്ല..... ഇനി എന്നെ പറ്റിക്കാനായിട്ട് ഒളിച്ചു നിൽക്കാണോ.... അവളാണ് ആൾ ഇതെല്ലാ ഇതിനപ്പുറം ചെയ്യും... "ഐറ,,,, വെറുതെ കളിക്കാതെ ഇങ്ങോട്ട് വന്നേ.... ഇത് കളിക്കാനുള്ള സമയമല്ല ,,,

,പെട്ടന്ന് വരാൻ ,,,,നിനകറിയില്ലേ എനിക്ക് ദേഷ്യം പിടിച്ചാൽ എന്താ ചെയ്യുകയെന്ന്.....അതുകൊണ്ട് മര്യാദയ്ക്ക് എന്റെ അടുത്തേയ്ക്ക് വരാൻ നോക്കിക്കോ .... " അത്രയും പറഞ്ഞ് ചുറ്റുമൊന്ന് നോക്കിയിട്ടും പെണ്ണിനെ കാണാനില്ല......ഇനി അവൾക്ക് എന്തെങ്കിലും ...!!!!ഛെ എന്തൊക്കെയാ ഞാൻ ചിന്ദിച്ചു കൂട്ടുന്നെ.... എന്നാലും മനസ്സിന്റെ ഉള്ളിൽ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഭയം..... എല്ലാ സ്ഥലത്തും അന്വേഷിച്ചു ഇനി ഒരു സ്ഥലവും ബാക്കിയില്ല......മനസ്സിലെ ഭയം സമയം കൂടുംതോറും വര്ധിച്ചുകൊണ്ടിരുന്നു...... സമയം അതിന്റെ വഴിക്കങ്ങനെ പോയിട്ടും അവളെ കാണാനില്ല... ഇപ്പൊ സന്ധ്യ അടുക്കാറായിട്ടുണ്ട്...... ടെൻഷൻ അടിച്ചിട്ട് എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ... ഞമ്മള് അവിടെ മുട്ടുകുത്തി ഇരുന്ന് ചുറ്റും കേൾക്കുംവിധം അലറി.... "ഐറാാാാ................." ....... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story