QUEEN OF KALIPPAN: ഭാഗം 121

queen of kalippan

രചന: Devil Quinn

ഞാൻ ചോദിച്ചതിനു മറുപടിയായി അവനിത് പറഞ്ഞപ്പോ വിശ്വസിക്കാൻ കഴിയാത്ത മട്ടിൽ ഞാൻ അവനെ തന്നെ മിഴിച്ചു നോക്കി നിന്നപ്പോ അവനൊന്ന് പതിയെ കണ്ണു ചിമ്മി കാണിച്ചു തരുന്നത് കാണേണ്ട താമസം സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തൂവി സന്തോഷത്തോടെ കണ്ണു നിറച്ച് ജാസിയെ മനസ്സിൽ ഓർത്തു നിൽക്കെയാണ് പെട്ടന്ന് എന്റെ മുഖം ചെറു സംശയത്തോടെ ചുളിഞ്ഞു വന്നത് "പക്ഷെ ഇന്നലെ എബ്രഹാമിനെ വിളിച്ചപ്പോ അവൻ പറഞ്ഞത് ജാസി സൽമാന്റെ കൂടെയാണ് ഉള്ളതെന്നും അവന്ക്കിപ്പൊ വിളിക്കാൻ പറ്റില്ലന്നൊക്കെ അല്ലെ.. അതിന്റെയൊക്കെ അർത്ഥമെന്താ..യഥാർത്ഥത്തിൽ ജാസി എവിടെയാണ്...?എനിക്കൊന്നും മനസ്സിലാവുന്നില്ല..." മനസ്സിലുള്ള ചോദ്യം അതേപടി അവന്ക്ക് മുമ്പിൽ ചോദിക്കുമ്പോൾ ഒന്നും മനസ്സിലാവാതെ ഞാൻ ഇശൂനെ തന്നെ ഉറ്റുനോക്കി നിന്നു 🌸❤🌸 "സത്യത്തിൽ അതെല്ലാം കള്ളം പറഞ്ഞതാണ്...വെറുതെയൊന്നുമല്ല..എല്ലാത്തിനും വ്യക്തമായ കാരണങ്ങളുണ്ട് മുംബൈയിൽ വെച്ചുണ്ടായ ഇൻസിഡന്റും ജൂലി ജീവിച്ചിരിപ്പുള്ള സത്യവും ജാസിയെ പുറത്തിറക്കിയ സത്യവും എല്ലാതും നിന്നോട് എന്തിനു മറച്ചു വെച്ചു എന്നുള്ളതിൻ്റെ കാരണം അറിയുന്നതിന് മുമ്പ് ആരാണ് ഇതിന്റെയൊക്കെ പിറകിലെന്ന് നീയാദ്യം അറിയണം.."

അത്രയും പറഞ്ഞു നിർത്തിയപ്പോ തന്നെ ഞാനേറ്റവും കൂടുതൽ വെറുക്കുന്ന ആ ചെറ്റയുടെ മുഖം മനസ്സിലേക്ക് ഓടി വന്ന് ശരവേഗം എന്റെ മുഷ്ട്ടി ചുരുട്ടി പിടിച്ചതും ഒന്നു രണ്ടു നിമിഷം എരിഞ്ഞു കയറിയ ദേഷ്യം കണ്ട്രോൾ ചെയ്തു വെച്ചിട്ട് ഞാനൊന്ന് നെടുവീർപ്പിട്ട് നടുമുറ്റത്തേക്ക് ഇറങ്ങി ഐറയും ജൂലിയും ഇരിക്കുന്ന തിണ്ണയുടെ നേരെ ഓപ്പോസിറ്റുള്ള തിണ്ണയിൽ ചെന്നിരുന്നു .. എന്നിട്ട് മനസ്സിലിപ്പോഴും മായാതെ ഒരഹങ്കാരത്തിന്റെ വീര്യത്തോടെ നിൽക്കുന്ന ആളെ മനസ്സിൽ ഓർത്ത് ജൂലിയെ നോക്കിയതിനു ശേഷം ഐറയെ നോക്കി "Imam Quraishi..." എന്നുള്ള നാമം ഉച്ചരിച്ചപ്പോ തന്നെ ഐറയുടെ മുഖത്തൊരു ഞെട്ടൽ ഉണ്ടായിരുന്നു... അന്നൊരിക്കെ ഇമാം ഖുറൈശി എനിക്കയച്ച എൻവലെപ്പ് എടുത്തതും അവളെ ഞാൻ വഴക്കു പറഞ്ഞതൊക്കെ അവൾ ഓർത്തു കാണും "Imam Quraishi..അവനാണ് ഇതിന്റെയൊക്കെ പിറകിൽ കളിച്ചു കൊണ്ടിരിക്കുന്നത്.. ആദ്യമായി അവനെ കാണുന്നത് ലണ്ടനിൽ നിന്നാണ്..അവനെ പലപ്പോഴും പുറത്തു വെച്ചു ഞാൻ കണ്ടിട്ടുണ്ട്..പിന്നീട് അവൻ മ്യൂസിക്കിന്റെ ഭാഗമായി റോയൽ അക്കാദമിയിലേക്ക് വന്നപ്പോഴാ അവനെ കൂടുതൽ അറിയാൻ സാധിച്ചത്..

എന്റെ പാസ്റ്റ് പറഞ്ഞ ടൈമിൽ ഞാൻ രണ്ടു വർഷം സ്കിപ്പ് ചെയ്തു കളഞ്ഞിരുന്നു.." പറഞ്ഞു പോകെ ഒന്ന്‌ നിർത്തിയിട്ട് ഐറയെ നോക്കിയപ്പോ അവളൊരു നിമിഷം എന്തോ ഓർത്ത ശേഷം എന്നെ നോക്കി അതേ എന്ന മട്ടിൽ പതിയെ തലയാട്ടിയതും ഞാൻ ബാക്കി പറയാൻ തുടങ്ങി "ആ രണ്ടു വർഷത്തിനിടയിലാണ് ഞാൻ ഇമാം ഖുറൈശിയെ കാണുന്നത്.. അവനും മ്യൂസിക്കിന്റെ ഭാഗമായി റോയൽ അക്കാദമിയിൽ ജോയിൻ ചെയ്തതായിരുന്നു...അവിടുന്ന് എന്നും ഞങ്ങൾ കാണുകയും സംസാരിക്കുകയും ചെയ്യും.. ആദ്യമൊക്കെ ഒരു അപരിചിതനെ പോലെയായിരുന്നു ഞങ്ങൾ കണ്ടതും സംസാരിച്ചതുമൊക്കെ ...പിന്നീട് അതൊരു ഫ്രണ്ട്ഷിപ്പിലേക്ക് വളർന്നു..റോയൽ അക്കാദമിയിൽ ഞാനും ജൂലിയും മിക്കപ്പോഴും ഒപ്പമായിരിക്കും...ഇമാം വന്നതോട് കൂടെ അവനും ഞങ്ങളുടെ കൂടെ കൂടി എല്ലാവരോടും നല്ല കട്ട കമ്പിനിയാണവൻ..ആരും കൊതിച്ചു പോവുന്ന സ്വഭാവം..പക്ഷെ ജൂലിക്ക് അവനെ ഇഷ്ട്ടമല്ലായിരുന്നു..

എന്തിനും അവളവനെ കുറ്റം പറഞ്ഞോണ്ടിരിക്കും.. അവൻ ചിലപ്പോഴൊക്കെ അവളെ തൊടുന്നത് അവൾക്ക് ഇറിറ്റേറ്റ് ആവുന്നുണ്ടെന്നും ബേഡായി ഫീൽ ചെയ്യുന്നുണ്ടെന്നൊക്കെ പറയുമ്പോ നിനക്കതൊക്കെ വെറുതെ തോന്നുന്നതാവുമെന്ന് ഞാൻ പറഞ്ഞിട്ടും അവളതു അംഗീകരിച്ചു തരില്ല ദിനംപ്രതി അവൾ ഓരോ കേസും കൊണ്ടുവരും.. കാര്യം ഇതു തന്നെ... അവൻ നോക്കുന്ന നോട്ടവും ചിരിയുമൊന്നും അവൾക്കിഷ്ട്ടപ്പെടുന്നില്ല..പക്ഷെ എനിക്കിതുവരെ അവനെ ബേഡായ ക്യാരക്ടറായി തോന്നിയിട്ടില്ല..അങ്ങനെയിരിക്കെ ഒരു ദിവസം ഞാനും ജൂലിയും അക്കാദമിയിലെ ഏറ്റവും മുകളിലുള്ള ടെറസ്സിലേക്ക് പോയി അവിടെയിരുന്ന് കൂടുതലും സംസാരിക്കാർ നിന്നെ കുറിച്ചാണ്..എനിക്ക് നിന്നെ ഇഷ്ട്ടമുള്ള കാര്യം അറിയുന്നത് ആകെ ജൂലിക്കും റോഷനും മാത്രമാണ്.. ബാക്കിയാർക്കും ഇതിനെ കുറിച്ചറിയില്ല..എന്തിന് ഇമാമിനു പോലും ഇതിനെ പറ്റിയൊന്നും അറിയില്ല...

ഞാനും ജൂലിയും അവിടെയിരുന്ന് നിന്നെ കുറിച്ചു പറയുമ്പോഴാ പെട്ടന്ന് അവിടേക്ക് ഇമാം വന്നത് അവൻ വന്നതോടെ നിന്നെ കുറിച്ചു അവനോട് പറയാൻ നിന്നെങ്കിലും ജൂലി എന്നെയതിന് സമ്മതിച്ചില്ല..അതു കൊണ്ട് അവനോട് അക്കാര്യം പറഞ്ഞതുമില്ല..ഞങ്ങൾ മൂന്നു പേരും അവിടെയിരുന്ന് മറ്റു പല കാര്യങ്ങളും സംസാരിക്കുന്നതിന്റെ ഇടയിലാണ് എനിക്കൊരു ഫോണ് കോൾ വന്ന് ഞാനവരോട് ഫ്ലാറ്റിലേക്ക് പോയി ഇപ്പൊ വരാമെന്ന് പറഞ്ഞു അവിടുന്ന് പോന്നത് ഞാനവിടുന്ന് പോരുന്നത് കണ്ടിട്ടും അവൾക്ക് ഇമാമിനെ കണ്ണെടുത്താൽ കാണാത്തത് കൊണ്ടും ജൂലി 'ഞാനും നിന്റെ കൂടെ വരാമെന്ന്' പറഞ്ഞ് എന്റെയൊപ്പം വരാൻ നിന്നെങ്കിലും ഞാനിപ്പൊ തന്നെ വരുമല്ലോ എന്നൊക്കെ പറഞ്ഞ് ഞാൻ ഇമാമിനോട് അവളെ ശ്രദ്ധിക്കാൻ പറഞ്ഞിട്ട് അവിടുന്ന് പോന്നു റോയൽ അക്കാദമിയുടെ എൻട്രൻസിൽ എത്തിയപ്പോഴാ ഞാനെന്റെ കാറിന്റെ കീ ടെറസ്സിൽ വെച്ചത് ഓർത്തത്.. അതെടുക്കാൻ വേണ്ടി ഇനിയും അങ്ങോട്ട് തന്നെ പോവേണ്ടേ എന്നു ഓർത്തു കൊണ്ട് ഞാൻ ലിഫ്റ്റ് ലക്ഷ്യം വെച്ചു നടക്കുമ്പോഴാ സൈഡിലെ cctv യിലൂടെ ജൂലി വേഗത്തിൽ സ്റ്റെപ്പുകൾ ഓടി ഇറങ്ങി വരുന്നത് കണ്ടത്..

.ഇടക്കവൾ പിറകിലേക്ക് പേടിയോടെ നോക്കുന്നുമുണ്ട് അവളുടെ ആ നോട്ടം കണ്ട് ഞാനും അങ്ങോട്ട് നോക്കിയപ്പോ അവളുടെ പിറകിലൂടെ ഇമാം ഓടി വരുന്നതാണ് കണ്ടത്...കാര്യം എന്താണെന്ന് മനസ്സിലാവാതെ ഞാൻ സിസിടിവിയിലേക്ക് തന്നെ നോക്കി നിൽക്കെയാണ് പെട്ടന്ന് ഇമാം അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് അവിടെയുള്ള ഒരു മ്യൂസിക് ക്ലാസ് മുറിയിലേക്ക് കയറ്റി വാതിലടച്ചത് അതു കാണേണ്ട താമസം ഞാൻ സ്റ്റെപ്പ് ഓടി കയറി ക്ലാസ് മുറിയുടെ മുന്നിൽ എത്തിയപ്പോ തന്നെ ഡോറിൽ നിർത്താതെ കൊട്ടി വാതിൽ തുറക്കാൻ പറഞ്ഞെങ്കിലും ഉള്ളിൽ നിന്നും ഒരു റെസ്പോണ്സും ഇല്ലാതെ വന്നിട്ട് ഞാൻ ദേഷ്യത്തോടെ സൈഡിലുള്ള ഗ്ലാസ് വിൻഡോയിൽ മുഷ്ട്ടി ചുരുട്ടി ആഞ്ഞു കുത്തിയപ്പോഴേക്കും ചില്ലുകൾ ഒന്നാകെ നിലം പതിച്ചിരുന്നു അന്നേരം ഞാൻ വിൻഡോ വഴി ഉള്ളിലേക്ക് ചാടി കടന്നതും പെട്ടന്ന് എന്റെ കണ്ണുകൾ തറഞ്ഞു നിന്നത് നിലത്തു കിടക്കുന്ന ഷർട്ടിലും അതിന്റെ തൊട്ടപ്പുറത്തായി കിടക്കുന്ന ഷാളിലുമായിരുന്നു...അതെല്ലാം കണ്ട് ഞാനൊരു പകപ്പോടെ മുന്നിലേക്ക് നോക്കാൻ നിന്നപ്പോഴേക്കും ജൂലി ഓടി വന്ന് എന്നെ ഒന്നാകെ കെട്ടിപിടിച്ചു ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നതും ഞാനപ്പോ നോക്കിയത് ഇമാം ഖുറൈശിയെയാണ് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവമായിരുന്നു അവന്റെ മുഖത്ത്..കൂടെ ഒരു വഷളൻ ചിരിയും...

അന്നായിരുന്നു അവന്റെ യഥാർത്ഥ മുഖമെനിക്ക് മനസ്സിലായത്...ഇതുവരെ അവൻ വിനയത്തിന്റെയും സ്‌നേഹത്തിന്റെയും മുഖം മൂടി അണിഞ്ഞു നടക്കുവായിരുന്നെന്ന് അറിഞ്ഞപ്പോ എനിക്ക് ഒരു തരം അറപ്പാണ് അവനോട് തോന്നിയത്...ജൂലി പല പ്രാവിശ്യം അവൻ മോശക്കാരനാണെന്ന്‌ പറഞ്ഞപ്പോഴും ഞാനതൊന്നും വിശ്വസിച്ചിരുന്നില്ല കൂടെ നടന്ന് നിങ്ങൾ രണ്ടു പേരെ ചതിക്കുവായിരുന്നെന്നും ജൂലിയുടെ ശരീരത്തിനു വേണ്ടിയാണ് എന്നോട് കൂട്ടു കൂടി ഇവളെ പാട്ടിലാക്കാൻ നോക്കിയതെന്നും അവന്റെ വായിൽ നിന്ന് തന്നെ കേട്ടപ്പോ ആ fu**king ഇടിയറ്റിനെ പച്ചക്ക് കൊല്ലാൻ തോന്നി കൊന്നില്ലെങ്കിലും അവനെ നന്നായി പെരുമാറിയിട്ടുണ്ട്.. അതോടു കൂടെ അവനുമായുള്ള സകല ഏർപ്പാടും ഞങ്ങൾ നിർത്തി..അവിടുന്ന് മുതലാണ് പിന്നീടുള്ള കളികൾക്ക് തുടക്കം കുറിച്ചത്...പക്ഷെ ഇതിന്റെയൊക്കെ ഇടയിലാണ് ഞങ്ങൾ വേറൊരു കാര്യം മനസ്സിലാക്കുന്നത് മശ്ഹൂദിന്റെ ഗ്യാഗിലെ കിംഗാണ് ഇമാമെന്നും അവന്ക്ക് വേണ്ടിയാണ് പലപ്പോഴും ജൂലിയെ അഭായപ്പെടുത്താൻ മശ്ഹൂദ് ശ്രമിച്ചതെന്നും അറിഞ്ഞപ്പോ എന്തോ മശ്ഹൂദിനേക്കാൾ പക എനിക്കാ ചെറ്റയോട് തോന്നി

ജൂലിയെ സംരക്ഷിക്കേണ്ടത് ഞാനെന്ന ആണൊരുത്തന്റെ ഉത്തരവാദിത്വമായത് കൊണ്ട് ഞാനെപ്പോഴും അവളുടെ കൂടെയുണ്ടാകും... അങ്ങനെയിരിക്കെയാണ് ഞാൻ മ്യൂസിക് ഫീൽഡിൽ ബ്ലാക്ക്‌ സ്ക്വാഡായി അറിയപ്പെടാൻ തുടങ്ങിയത് എന്റെ ഉയർച്ച ഇമാമിനെ ആലോസരപ്പെടുത്താൻ തുടങ്ങിയിട്ട് അവൻ എനിക്ക് നേരെ പല നീക്കങ്ങളും നടത്തിയിരുന്നു... എന്നെ ഇല്ലാതാക്കാൻ... ചുരുക്കി പറഞ്ഞാൽ ഒരു ക്രിമിനൽ മൈൻഡഡ് പേഴ്‌സണായിരുന്നു അവൻ..എന്നെ ഫിസിക്കൽ ആൻഡ് മൈന്റലി ഇല്ലാതാക്കുക എന്നിട്ട് ജൂലിയുടെ ശരീരം സ്വന്തമാക്കുക അതായിരുന്നു അവന്റെ ലക്ഷ്യം.. പലപ്പോഴും അവൻ ജൂലിയെ ഒറ്റക്ക് കിട്ടുന്ന തക്കം നോക്കി ഇരിക്കുവാണെന്ന് അറിഞ്ഞപ്പോ ഞാൻ പിന്നീട് മ്യൂസികിന്റെ ഭാഗമായി എവിടെ പോവുമ്പോഴും അവളെ എന്റെ കൂടെ കൊണ്ടു പോവും എന്നെയും ജൂലിയെയും പല തവണ ഒപ്പം കണ്ടിട്ട് മീഡിയക്കാർ ബ്ലാക്ക്‌ സ്ക്വാഡിന്റെ ക്രഷാണ് ജൂലിയെന്നുള്ള പല ഗോസിപ്പും ഇറക്കിയെങ്കിലും ഞങ്ങൾ അതൊന്നും മൈൻഡ് ചെയ്യാൻ നിന്നില്ല..ലോകം മൊത്തം ആ കോസിപ്പ് പടർന്നു പിടിച്ചെങ്കിലും എന്നെ വിടാതെ പിന്തുടർന്ന ഇമാം ഖുറൈശിയത് വിശ്വസിച്ചിരുന്നില്ല...ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് അവൻ എങ്ങനെയോ അറിഞ്ഞിരുന്നു...അതായിരിക്കണം അവൻ നിന്നെ കൊല്ലാൻ വേണ്ടി മുംബൈയിലേക്ക് വന്നത്..."

കഴിഞ്ഞു പോയ സംഭവ വികാസങ്ങൾ ഓരോന്നായി ഓർത്തെടുത്തു പറഞ്ഞു പോകെ അവസാനമായി ഐറയെ നോക്കി ഞാനിങ്ങനെ പറഞ്ഞപ്പോ അവൾ സംശയത്തോടെ നെറ്റി ചുളിച്ചു ബാക്കി അറിയാനും വേണ്ടി കാത്തിരുന്നു "ഞങ്ങൾ മുംബൈയിലേക്ക് വന്ന ദിവസം തന്നെ അവനും അവിടേക്ക് വന്നിരുന്നു.. പക്ഷെ ഞങ്ങളത് അറിഞ്ഞിരുന്നില്ല.. നീ അവിടെ വരുമെന്നും ഞാൻ നിന്നെ പ്രെപ്പോസ് ചെയ്യുമെന്നും അവൻ എങ്ങനെയോ മനസ്സിലാക്കിയിരുന്നത് കൊണ്ട് നിന്നെ കൊല്ലാൻ അവൻ മശ്ഹൂദിനെ നിശ്ചയിച്ചു...അങ്ങനെയിരിക്കയാണ് മുംബൈയിലെ സ്റ്റേജ് പ്രോഗ്രാമിന്റെ ഇടയിൽ ഇമാം മശ്ഹൂദിനേയും കൂട്ടി സ്റ്റേജ് പ്രോഗ്രാം നടക്കുന്ന സ്റ്റേഡിയത്തിന്റെ പിറകിലുള്ള പൊട്ടി പൊളിഞ്ഞ വീടിനു മുമ്പിൽ സംസാരിച്ചു നിന്നത് അതിനിടെ ഇമാമിനു എന്തോ കാൾ വന്നതും അവൻ മശ്ഹൂദിനെ കൊണ്ട് നിന്നെ കൊല്ലാൻ ഏൽപ്പിച്ച് അവിടുന്ന് പോന്നു.. ആ സമയം മശ്ഹൂദ് കണ്ടത് ഒരുകൂട്ടം റെഡ് റോസ്‌ പിടിച്ച ഒരു പെണ്കുട്ടി ഇരുട്ടിലേക്ക് വരുന്നതാണ്

അവൻക്ക് നിന്റെ മുഖം അറിയാത്തത് കൊണ്ടും ഇമാം പറഞ്ഞതിനനുസരിച്ച് ആ കുട്ടിയുടെ കയ്യിൽ റെഡ് റോസ് ഉള്ളതുകൊണ്ടും തന്റെ അടുത്തേക്ക് വരുന്നത് ഐറയാണെന്ന് കരുതിയാണ് അവനാ പെൺകുട്ടിയെ മൂർച്ചയേറിയ കത്തി കൊണ്ട് കൂത്തിയത്...പക്ഷെ അവൻ അറിഞ്ഞിരുന്നില്ല അത് ജൂലിയാണെന്നുള്ള സത്യം പക്ഷെ പിന്നെയവൻ അത് ജൂലിയാണെന്ന് മനസ്സിലാക്കിയത് ഇരുട്ടിൽ നിന്ന് മശ്ഹൂദ് വെളിച്ചത്തിലേക്ക് നിന്നപ്പോ ജൂലിയുടെ കണ്ണുകളിലുള്ള ഭയത്തോടെയുള്ള തിളക്കം കണ്ടാണ്...ഐറയെ കിട്ടിയില്ലെങ്കിലും ജൂലിയെ കിട്ടിയല്ലോ എന്നുള്ളൊരു ഭാവമായിരുന്നു അവന്റെ മുഖത്ത് മശ്ഹൂദ് ഇമാമിനെ വിളിച്ചു ആളു മാറിയ കാര്യമൊക്കെ പറഞ്ഞപ്പോ അവനൊരു പുച്ഛമായിരുന്നു... ആരാണെങ്കിലും ചത്താൽ മതി എന്ന പുച്ഛം...അവർക്ക് എന്നെ എങ്ങനെയെങ്കിലും മെൻ്റലി തളർത്തണം.. അതിനു വേണ്ടിയാണ് ഞാൻ സ്നേഹിക്കുന്ന നിന്നെയവർ കൊല്ലാൻ നോക്കിയത്... പക്ഷെ അപ്പോഴേക്കും ജൂലി അവിടെ വന്ന് അറിയാതെ ആണെങ്കിലും നിന്നെ അവരുടെ കയ്യിൽ നിന്നും രക്ഷപ്പെടുത്തി നിനക്ക് പകരം അവളവിടെ ബലിയാടായി കഴിഞ്ഞിരുന്നു..

.ഇതു കൊണ്ടാണ് ജൂലി അല്ലായിരുന്നു അവിടെ മരിക്കേണ്ടതെന്നും അവൾ നിന്നെ രക്ഷപെടുത്താനാണ് അവിടേക്ക് വന്നതെന്നും ഞാൻ പറയാനുള്ള കാരണം..." 🌸💜🌸 ഇശു പറഞ്ഞു നിർത്തിയപ്പോ തന്നെ ഞാൻ പതിയെ തലച്ചെരിച്ചു ജൂലിയെ നോക്കിയപ്പോ അവളുടെ മുഖത്തപ്പോഴും ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു.. അറിയാതെ ആണെങ്കിലും അവളെന്റെ ജീവനാണ് അവിടെ രക്ഷപ്പെടുത്തിയതെന്നും ഞാനിപ്പോ അനുഭവിക്കേണ്ടത് അവളാണ് അനുഭവിക്കുന്നതെന്നും ആലോചിച്ചപ്പോൾ കണ്ണ് നിറയാൻ അതിക താമസമൊന്നും വേണ്ടി വന്നില്ല..അതോണ്ട് തന്നെ ഞാൻ ജൂലിയെ കണ്ണ് നിറച്ചു ദയനീയമായി നോക്കിയപ്പോ മുഖത്തുള്ള പുഞ്ചിരിയെ തട്ടി കളയാതെ തന്നെ എന്റെ കണ്ണുനീർ അമർത്തി തുടച്ച് ഒന്ന് കണ്ണിറുക്കി കാണിച്ചു തന്നതും ഞാനവളുടെ കയ്യിൽ മുറുക്കി പിടിച്ചിരുന്നു "ജൂലി മരിച്ചിട്ടില്ലെന്ന് ആകെ അറിയുന്നത് അഞ്ചു പേർക്കായിരുന്നു...സിദ്ധു, റോഷൻ ,ജാസി, കുഞ്ഞിക്ക, ഞാൻ..." അവൻ പറഞ്ഞു പോകുന്നതിൽ എന്റെ മൈൻഡിൽ സ്റ്റക്കായി നിന്നത് രണ്ടു പേരാണ്.. ജാസിയും കുഞ്ഞിക്കയും..അതിനാൽ ഞാൻ സംശയത്തോടെ ഇശൂനെ നോക്കിയപ്പോ അവനൊന്ന് ചിരിച്ചു

"ജാസിയെ കാണാനും വേണ്ടി മുംബൈ സെൻട്രൽ ജെയിലിലേക്ക് പോയ ദിവസം തന്നെ ഞാനവനോട് എല്ലാ സത്യങ്ങളും പറഞ്ഞിരുന്നു... ജൂലി ജീവിച്ചിരിപ്പുള്ള കാര്യവും നിന്നെ പ്രെപ്പോസ് ചെയ്യാൻ നിന്ന കാര്യവും എന്താണ് സത്യത്തിൽ മുംബൈയിൽ സംഭവിച്ചത് അങ്ങനെയുള്ള മുഴുവൻ കാര്യങ്ങളും ഞാനന്ന് അവനോട് പറഞ്ഞിരുന്നു പിന്നെ കുഞ്ഞിക്ക.. അദ്ദേഹമാണ് ജൂലിയെ ട്രീറ്റ് ചെയ്യുന്ന ഡോക്ടർ..തറവാട്ടിലേക്ക് പോയ ദിവസം അന്നവിടെ കുഞ്ഞിക്ക ഇല്ലായിരുന്നു.. കാരണം അന്നാണ് ജൂലിയെ മുംബൈ സിറ്റി ഹോസ്പിറ്റലിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടു വന്നതും അവളെ ട്രീറ്റ് ചെയ്തതും ആരാണ് ജൂലിയെ ആക്രമിച്ചതെന്ന് അറിയാൻ എനിക്ക് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല..ജൂലിയുടെ മുഖത്തുള്ള മോതിരത്തിന്റെ പാടു വെച്ചിട്ട് തന്നെ ഞാൻ മനസ്സിലാക്കി ഇതിനു പിന്നിൽ മശ്ഹൂദ് ആണെന്ന്...മശ്ഹൂദ് ഉണ്ടെങ്കിൽ അവനെ കൊണ്ട് ഇതു ചെയ്യിച്ചത് ഇമാം ഖുറൈശി ആണെന്നും എനിക്ക് ഉറപ്പായിരുന്നു... അതറിഞ്ഞതോടു കൂടെ ഞാൻ ഇവരെ രണ്ടു പേരെയും തപ്പി തിരഞ്ഞു ഈ ലോകം മൊത്തം നടന്നിട്ടുണ്ടാവും പക്ഷെ എവിടെ നിന്നും അവരുടെ പൊടി പോലും കണ്ടു കിട്ടിയില്ല..

അപ്പോഴും അവർക്കറിയില്ലായിരുന്നു ജൂലി ജീവിച്ചിരിപ്പുള്ള കാര്യം..ഇതിനിടക്ക് എന്റെയും നിന്റെയും മേരേജ് ഉറപ്പിച്ചു വെച്ചു...അവിടുന്ന് മുതലാണ് പിന്നീടുള്ള കളികൾക്ക് തുടക്കം കുറിച്ചത്..." എന്നു പറഞ്ഞു നിർത്തി ഒന്ന് നെടുവീർപ്പിട്ടു ബാക്കി തുടർന്നു 🌸💜🌸 "ഇതുവരെ ഇമാം ഖുറൈശിക്ക് ജൂലി ജീവിച്ചിരിപ്പുള്ള കാര്യം അറിയാത്തത് കൊണ്ടും ഇക്കാര്യം അറിഞ്ഞാൽ ജൂലിയെ വീണ്ടും ആക്രമിക്കാൻ അവൻ വരുമെന്നും എനിക്കുറപ്പായിരുന്നു...കാരണം അവളുടെ ശരീരം ആഗ്രഹിച്ചു നടക്കുന്നവനാ അവൻ... അതു കൊണ്ടു തന്നെ ജൂലിയെ ഹോസ്പിറ്റലിൽ തനിയെ ആക്കിയിട്ടു എനിക്ക് കേരളത്തിലേക്ക് പോവാൻ സാധിച്ചിട്ടില്ലായിരുന്നു.. പക്ഷെ ഉമ്മിന്റെയും ഉപ്പന്റെയും ഡെയ്‌ലിയുള്ള വിളി കാരണം ഞാൻ കുഞ്ഞിക്കാന്റെ അടുത്ത് അവളെ സൈഫാക്കി കേരളത്തിലേക്ക് പോന്നു നമ്മുടെ മേരേജിന്റെ ദിവസം ഒരേ പോലെ സന്തോഷവും ഭയവും മാറി മാറി അനുഭവിച്ചവനാ ഞാൻ... നിന്നെ സ്വന്തമാക്കിയതിൽ സന്തോഷവും ജൂലിയെ അവിടെ തനിയെ ആക്കിയതിൽ ഭയവുമായിരുന്നു..

നിന്നെ പൂർണ മനസ്സോടെ തന്നെയാണ് ഞാൻ സ്വന്തമാക്കിയത്..ആദ്യത്തെ ദിവസം നല്ല രീതിയിൽ തന്നെയാണ് പെരുമാറിയതും.. പക്ഷെ പിറ്റേ ദിവസം മുതൽ ഞാൻ നിന്നോട് തകൃതമായി അഭിനയിച്ചു... എന്തിനാണെന്നോ? നിനക്ക് വേണ്ടി!! നമ്മൾ തമ്മിലുള്ള മേരേജ് കഴിഞ്ഞെന്ന് മശ്ഹൂദ് മുഖേന ഇമാം അറിഞ്ഞിരുന്നു.. ജൂലിയെ കൊന്നത് പോലെ നിന്നെയും കൊല്ലാൻ അവർ വീണ്ടും പ്ലാനിട്ടു... എല്ലാം എനിക്ക് മുമ്പിൽ വിജയിച്ചു കാണിക്കാൻ വേണ്ടി..എന്നെ ചവിട്ടി മെതിക്കാൻ വേണ്ടി ഞാൻ കാരണം ജൂലിയെ പോലെ നിനക്കും അങ്ങനെയൊരു അവസ്ഥ വരരുതെന്ന് കരുതിയിട്ടും നിന്റെ ശരീരത്തിൽ ഒരു പോറൽ പോലും ഏൽകാതിരിക്കാനും വേണ്ടി ഞാൻ കണ്ടെത്തിയ ഒരു വഴിയായിരുന്നു നിന്റെ മുന്നിൽ നിന്നെ വെറുക്കുന്ന രീതിയിൽ പെരുമാറുകയും സംസാരിക്കുകയും ചെയ്യുക എന്നുള്ളത് അതിന്റെ മുന്നോടി ആയിട്ടാണ് ഞാനന്ന് റോഷനോട് നിന്നെ കാണുന്നത് എനിക്ക് അറപ്പാണെന്നും വെറുപ്പാണെന്നുമൊക്കെ പറഞ്ഞത്..അതും നീ കാണാനും വേണ്ടി... എനിക്ക് നിന്നെ ഇഷ്ട്ടമില്ലെന്ന് അറിയിക്കാനും വേണ്ടി..നിന്നെ അങ്ങനെയൊക്കെ പറഞ്ഞതിൽ ഉള്ളിലൊരു വിങ്ങൽ ഉണ്ടാക്കിയെങ്കിലും അവരുടെ അടുത്തു നിന്ന് നിന്നെ രക്ഷപ്പെടുത്താൻ എനിക്കാ മാർഗമല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല

ഞാൻ നിന്നോട് അങ്ങനെയൊക്കെ പെരുമാറിയാൽ നീ എന്നെ ഉപേക്ഷിച്ചു പോകുമോ എന്നുള്ളൊരു ഭയം വന്നെങ്കിലും എൻ്റെയാ ഭയത്തെ തെറ്റിച്ചു കൊണ്ട് നീ എന്നെ സ്നേഹിക്കാൻ തുടങ്ങി ഞാൻ നിന്നോട് അതികം അറ്റാച്ച്മെന്റ് ഇല്ല എന്നറിയുന്നത് കൊണ്ടായിരിക്കും അവർ നിന്നെ കൊല്ലാനുള്ള പ്ലാൻ താത്കാലിക മായി നിർത്തിവെച്ചു.. സത്യത്തിൽ നീ മാലിക് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ MD ആവാനുള്ള കാരണം ഞാനാണ്... ഞാൻ പറഞ്ഞിട്ടാണ് ഉപ്പ നിന്നെ MD ആക്കിയത്... ഞാൻ ഓഫീസിലേക്ക് പോവുമ്പോൾ നിന്നെ എനിക്ക് ശ്രദ്ധിക്കാൻ കഴിയില്ല..ചിലപ്പോ അവന്റെ ആളുകൾ വില്ലയിലേക്ക് വന്ന് നിന്നെ അഭായപ്പെടുത്തുമോ എന്നുള്ള ഒരു ഭയത്താലാണ് നിന്നെ എംഡിയാക്കി ഓഫീസിലേക്ക് കൊണ്ടു വന്നത്.. അവിടെ ആകുമ്പോൾ എന്റെ നിഴൽ വട്ടത്തു തന്നെ നീയുണ്ടാവും അങ്ങനെ പോകെയാണ് അവാർഡ് ഫങ്ഷനിൽ വെച്ച് രണ്ടു വർഷത്തിന് ശേഷം മശ്ഹൂദിനെ കാണുന്നത്..അവനെ കണ്ടപ്പോ തന്നെ എനിക്ക് തീർക്കാനുള്ള പക മൊത്തം ഞാനവനിൽ തീർത്തു...അവനെ മൊത്തത്തിൽ കൊല്ലാതെ വെന്റിലേറ്ററിൽ ആക്കിയത്

അവന്റെ നാവിൽ നിന്ന് ഒരു കാര്യം കൂടെ എനിക്ക് കേൾക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഇമാം ഖുറൈശി എവിടെയാണ്..?എന്നുള്ളൊരു ചോദ്യത്തിനുള്ള ഉത്തരത്തിനു വേണ്ടിയാണ് ഞാനവനെ വെന്റിലേറ്ററിൽ ഇട്ടിരിക്കുന്നത്.. അല്ലെങ്കിൽ അന്നു തന്നെ അവനെ മൊത്തത്തിൽ തീർക്കേണ്ടതായിരുന്നു..ആ ഒരു സമയത്ത് ജൂലി കോമയിൽ ആയതു കൊണ്ടും സത്യത്തിൽ ജൂലിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാത്തത് കൊണ്ടും ഞാനെൻ്റേതായ വഴികളിലൂടെ സത്യങ്ങൾ തേടി കണ്ടു പിടിക്കാൻ തുടങ്ങി... കൂട്ടിന് ഡിജിപി എബ്രഹാമും ഉണ്ടായിരുന്നു അന്നൊരിക്കെ നിനക്കൊരു ലെറ്റർ കിട്ടിയിരുന്നില്ലേ നിന്റെ സീക്രട്ട് ഫോൾഡറിൽ സേവ് ചെയ്ത് വെച്ച ജൂലിയെ കൊല്ലുന്ന ചില പിക്‌സുകൾ .... യഥാർത്ഥത്തിൽ ആ പിക്ക് ഞാനാണ് നിനക്ക് അയച്ചത്..." എന്നു ഞാൻ പറഞ്ഞപ്പോൾ എന്തിന് എന്നുള്ള ഭാവമായിരുന്നു അവളുടെ മുഖത്ത് "നിന്നിൽ നിന്നും സത്യങ്ങൾ അറിയാനും വേണ്ടിയായിരുന്നു അന്നാ പിക്ക് നിനക്ക് അയച്ചത്...തറവാട്ടിൽ വെച്ചു നീ നിന്റെ പാസ്റ്റ് പറഞ്ഞപ്പോൾ ഏകദേശം ഞാൻ ഊഹിച്ച പോലെ തന്നെയായിരുന്നു അവിടെ സംഭവിച്ചതും..

പക്ഷെ ചില കാര്യങ്ങൾക്ക് അപ്പോഴും ഒരു ക്ലാരിഫിക്കേഷൻ വരാത്തത് കൊണ്ട് ഞാൻ പിന്നീട് വൈറ്റ് ചെയ്തത് സത്യങ്ങളെല്ലാം വള്ളിപുള്ളി തെറ്റാതെ അറിയുന്ന വെന്റിലേറ്ററിൽ കിടക്കുന്ന മശ്ഹൂദ് കണ്ണു തുറക്കാനായിരുന്നു ഞാനും സിദ്ധുവും റോഷനും ഒരിക്കെ ദുബായിലേക്ക് പോയത് ഇമാം ഖുറൈശിയെ കുറിച്ചു അന്വേഷിക്കാനും വേണ്ടിയാണ്..അവനവിടെ എത്തിട്ടുണ്ടെന്ന് അറിഞ്ഞിട്ടാണ് ഞങ്ങൾ അവിടേക്ക് പോയത്..അന്ന് ഞങ്ങളുടെ കൂടെ സിദ്ധൂന് വരാൻ പേടിയായിരുന്നു.. കാരണം ജൂലി തന്നെ.. അവളെ തനിച്ചാക്കി പോരുന്നതിൽ അവന്റെ ഉള്ളിൽ പേടി ഉണ്ടെങ്കിലും കൂടെ കുഞ്ഞിക്ക ഉള്ളത് കൊണ്ട് അവളെ തനിച്ചാക്കി അവൻ ഞങ്ങളുടെ കൂടെ വന്നു... ഞങ്ങളുടെ വരവ് അറിഞ്ഞിരുന്ന ഇമാം അവിടെ നിന്ന് എസ്ക്യാപ്പായി...അതോടെ ഒളിഞ്ഞിരുന്ന് കളിക്കുന്നവനാ അവനെന്ന് മനസ്സിലായപ്പോ ഒരുതരം പുച്ഛമാണ് എനിക്കവനോട് തോന്നിയത് ദിവസങ്ങൾ കഴിയെ ഞാൻ ഒളിപ്പിച്ചു വെച്ച സ്നേഹം പതിയെ പുറത്തേക്ക് വരാൻ തുടങ്ങി...അതടക്കി വെക്കാൻ കഴിയാതെ വന്നപ്പോൾ നിന്റെ ബർത്ത് ഡേക്ക് നിന്നെ ഞാൻ പ്രെപ്പോസ് ചെയ്തു...

അന്ന് ഞാനെല്ലാ സത്യങ്ങളും നിന്നോട് പറയാൻ നിൽക്കെയാണ് നമ്മുടെ കാറിൽ ഒരു ടാങ്കർ ലോറി വന്നിടിച്ചത്... സത്യത്തിൽ അന്നവിടെ സംഭവിച്ചത് വെറുമൊരു ആക്സിഡന്റ് ആയിരുന്നില്ല.. കരുതി കൂട്ടി ചെയ്ത ഒരു ആക്സിഡന്റ് ആയിരുന്നു ഇമാം ഖുറൈശി.. അവനായിരുന്നു അതിന്റെ പിന്നിലും.. ഞാൻ ഭയന്നത് പോലെ എന്റെ ഇഷ്ട്ടം നിന്നോട് തുറന്നു പറഞ്ഞ അന്നു തന്നെ നിനക്ക് ആക്സിഡന്റ് നടന്നു..നീ മരിച്ചിട്ടില്ലെന്ന് അറിഞ്ഞത് കൊണ്ട് നിന്നെ കൊല്ലാൻ ഹോസ്പിറ്റലിലേക്കും അവന്റെ ആളുകളിൽ ഒരാൾ ഡോക്ടറുടെ വേഷത്തിൽ വന്നിരുന്നു... പക്ഷെ നിന്റെ രോമത്തിൽ പോലും അവർക്ക് തൊടാൻ സാധിച്ചില്ല പിന്നീടങ്ങോട്ട് പല സ്ഥലത്തു വെച്ചും അവന്റെ ആളുകൾ നിന്നെ വാച്ച് ചെയ്യാൻ തുടങ്ങി..വില്ലയിലേക്ക് വന്ന ഹോം സെർവീസുകാർ സത്യത്തിൽ അങ്ങോട്ട് വന്നത് നിന്നെ വാച്ച് ചെയ്യാനും തക്കം കിട്ടിയാൽ നിന്നെ കൊല്ലാനുമാണ്..യഥാ സമയവും നിന്റെ കൂടെ ഞാനുള്ളപ്പോൾ അവർക്ക് ഒന്നും നിന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ല പിന്നീട് മശ്ഹൂദിന് ബോധം വന്നു എന്നറിഞ്ഞപ്പോൾ അവനോട് ഞാൻ ചോദിക്കാനുള്ളതെല്ലാം ചോദിച്ചു.. അവനെല്ലാ സത്യങ്ങളും പറയുകയും ചെയ്തു...കൂടെ ഇമാം എവിടെയാണെന്നും അവൻ പറഞ്ഞു ഞാനെന്റെ പാസ്റ്റ് പറഞ്ഞപ്പോ പല കാര്യങ്ങളും നിന്നോട് പറഞ്ഞിട്ടില്ല...

അതുമല്ല ചില കാര്യങ്ങൾ തെറ്റിച്ചും പറഞ്ഞിട്ടുണ്ട്...അതെന്തിനാണെന്നോ ഞാനന്ന് അതെല്ലാം നിന്നോട് പറഞ്ഞു കൊണ്ടിരിക്കുമ്പോ അവന്റെ ആളുകൾ അവിടെ വന്നിരുന്നു... അവർക്കൊരിക്കലും സത്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാതിരിക്കാൻ വേണ്ടിയാണ് ഞാനതെല്ലാം തെറ്റിച്ചു പറഞ്ഞത്... പക്ഷെ പിന്നീട് അവർക്ക് എങ്ങനെയോ ജൂലി ജീവിച്ചിരിപ്പുള്ള ഒരു ഹിന്റ് ലഭിച്ചത് കൊണ്ട് ജൂലിയെ തപ്പി അവർ ഔട്ടോസിലേക്ക് വന്നിരുന്നു അവൾ ജീവിച്ചിരിപ്പുള്ള കാര്യം അറിഞ്ഞാൽ വീണ്ടും അവളെ കൊല്ലാൻ ശ്രമിക്കുമോ എന്നു ഭയന്ന് സിദ്ധു അവൾ ജീവിച്ചിരിപ്പി ല്ലെന്ന് പറഞ്ഞെങ്കിലും അവരത് വിശ്വസിച്ചില്ല...വീണ്ടും അവർ ഔട്ടോസ് മുഴുവൻ തപ്പി തിരഞ്ഞ് അവളെ കാണാത്തതിനാലുള്ള ദേഷ്യം കൊണ്ടാണ് അവരുടെ കയ്യിൽ നിന്നും അവന് കത്തി കൊണ്ട് കുത്തേറ്റത്..." അന്നവൻ ചോര വാർന്നൊഴുകുന്ന വയറിൽ കൈവെച്ചു നിൽക്കുന്നത് ഒരു നിമിഷം ഓർത്തു പോയതും ഞാനൊന്ന് കൂളായി കൊണ്ട് ഐറയെ നോക്കിയപ്പോ അവൾ സത്യങ്ങൾ ഓരോന്നായി കേട്ട ഷോക്കിൽ ഇരിക്കുവായിരുന്നു "അവന്ക്ക് കൂടുതലൊന്നും സംഭവിക്കാത്തത് കൊണ്ടും ജൂലിയെ തപ്പി അവർ വീണ്ടും അവിടേക്ക് വരുമെന്നുള്ളത് കൊണ്ടും ഔട്ടോസിലെ സീക്രട്ട് മുറിയിൽ മരുന്നുമായി കഴിഞ്ഞിരുന്ന ജൂലിയെ ഞാൻ ഇവിടെയുള്ള ഈ വീട്ടിലേക്ക് മാറ്റി..."

"അപ്പൊ അന്ന് ഞാൻ കാറിൽ വെച്ചു സിദ്ധുന്റെ കൂടെ കണ്ടിരുന്നത് ജൂലിയെ തന്നെ ആയിരുന്നോ...?" പറഞ്ഞു പോകുന്നതിന്റെ ഇടയിൽ ഐറ ഇങ്ങനെ ചോദിച്ചപ്പോ ഞാൻ അതേ എന്ന മട്ടിൽ തലയാട്ടി "കാറിൽ വെച്ചു കണ്ടതും എക്സിബിഷനിൽ വെച്ചു കണ്ടതും ജൂലിയെ തന്നെയാണ് ...അവൾക്ക് എക്സിബിഷൻ കാണണമെന്നു പറഞ്ഞത് കൊണ്ടാണ് സിദ്ധു അവളെയും കൊണ്ട് അവിടേക്ക് വന്നത്...ഞാനും നീയും അവിടേക്ക് വരുന്നത് അവർക്ക് അറിയില്ലായിരുന്നു.. അതാ അവൾ അറിയാതെ നിന്റെ മുന്നിലേക്ക് ചാടിയതും മിററിലൂടെ നീയവളെ കണ്ടതുമൊക്കെ പക്ഷെ നീ പുറം തിരിഞ്ഞ് അവളെ നോക്കുന്നതിന് മുമ്പ് തന്നെ ഞാനവളെ അവിടുന്ന് മാറ്റിയിരുന്നു...എന്തിനാണെന്ന് ചോദിച്ചാൽ നീയവളെ നോക്കുന്ന ആ ടൈമിൽ തന്നെ ഇമാമിന്റെ ആളുകൾ അവിടേക്ക് നിന്നെ വാച്ച് ചെയ്യാനും വേണ്ടി വന്നിരുന്നു...അവർ ഒരിക്കലും ജൂലിയെ കാണാൻ പാടില്ല എന്നുള്ളത് കൊണ്ടാണ് ഞാൻ പെട്ടന്ന് അവളെ അവിടുന്ന് മാറ്റിയത് നീ ജാസിയുടെ സ്വരം കേൾക്കാൻ വേണ്ടി എബ്രഹാമിനെ വിളിക്കാൻ പറഞ്ഞപ്പോഴും അവന്റെ ആളുകൾ വില്ലയിലേക്ക് വന്നിരുന്നു...

ജാസി സൽമാന്റെ അടുത്താണെന്ന് പറഞ്ഞതൊക്കെ അവരെ തെറ്റു ധരിപ്പിക്കാനും വേണ്ടിയാണ് ... ചിലപ്പോ നിന്നെ അവർ അവരുടെ പരിധിക്ക് കൊണ്ടു വരാൻ നിന്റെ ജാസിയേയും അവർ എന്തെങ്കിലും ചെയ്യും...അവനൊരിക്കലും ഇതിൽ പെടാതിരിക്കാൻ വേണ്ടിയാണ് ഞങ്ങളങ്ങനെ കള്ളങ്ങൾക്ക് മീതെ കള്ളങ്ങൾ പറഞ്ഞത്...എല്ലാം നല്ലതിന് വേണ്ടി..." 🌸💜🌸 എന്നു പറഞ്ഞു തീരുന്നതിനു മുന്നേ ഇശൂൻ്റെ ഫോണ് റിങ് ചെയ്തതും അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് തിണ്ണയിൽ നിന്നുമെഴുനേറ്റ് പുറത്തേക്ക് പോകുന്നത് നോക്കി നിൽക്കെയാണ് ജൂലി എന്റെ കയ്യിൽ മൃദുവായി തഴുകിയത് "നിന്റെ ഇശു നിന്നെ എത്രമാത്രം കെയർ ചെയ്യുന്നുണ്ടെന്ന് അറിയോ നിനക്ക്..?അതിലും കൂടുതൽ അവൻ നിന്നെ എത്രയധികം സ്നേഹിക്കുന്നുണ്ടന്നോ..?നിനക്ക് ആക്സിഡന്റ് പറ്റി ബോധമില്ലാതെ കിടക്കുന്ന സമയത്ത് അവനെന്തു മാത്രം വെന്തുരുകിട്ടുണ്ടെന്നോ..?നിനക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നു ഭയന്ന് നിന്റെ നിഴലായി നടക്കുന്നവനാ അവൻ..അവന്റെ ഉള്ളിൽ മൊത്തം നീ എന്ന ചിന്തയാണ്... ഒരിക്കെ അവൻ എത്രത്തോളം നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിയാനും വേണ്ടി ഞാനൊരു കാര്യം അവനോട് ചോദിച്ചിരുന്നു 'ഐറക്ക്‌ പകരം നിനക്ക് എന്നെ സ്നേഹിച്ചൂടെ..?

എന്ന്..കാര്യം ഞാൻ വെറുതെ അവനെ ടെസ്റ്റ് ചെയ്യാനും വേണ്ടി ചുമ്മാ ചോദിച്ചതാണെങ്കിലും അവന്റെ മറുപടി എന്നെ എത്രത്തോളം വാചാലനാക്കിയെന്ന് എനിക്കിപ്പോഴും അറിയില്ല 'അവൾക്ക് പകരമായി ഇവൾ എന്ന ചിന്തയിൽ നിന്നും അവൾക്ക് പകരം അവൾ മാത്രമേയുള്ളൂ എന്നും ഒരിക്കലും അവൾക്ക് പകരം മറ്റാർക്കും ആകുവാൻ സാധിക്കില്ലെന്നും' അവൻ പറഞ്ഞപ്പോ ഞാനവിടെ കാണുകയായിരുന്നു യഥാർത്ഥ പ്രണയം...അവന്റെ ഓരോ വാക്കുകളിലും നിന്നോടുള്ള അടങ്ങാത്ത പ്രണയമായിരുന്നു ഐറാ...." ജൂലി ഓരോന്ന് പറയുമ്പോഴും അവൻ എന്നെ എത്രമാത്രം സ്നേഹിച്ചിരുന്നെന്ന് ഞാൻ മനസ്സിലാക്കുവായിരുന്നു...അവൻ ഓരോ തവണ എന്നോട് വെറുപ്പ് കാണിച്ചിരുന്നതിന്റെ പിറകിൽ ഒരുപാട് സ്നേഹം മറച്ചു വെച്ചിരുന്നത് ഞാൻ മനസ്സിലാക്കിയില്ലല്ലോ എന്നോർത്തു കുറ്റബോധം വന്നതോടൊപ്പം ചുണ്ടുകൾ വിതുമ്പി കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടാൻ നിൽക്കെ ഞാൻ കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു തിണ്ണയിൽ നിന്നും എഴുനേറ്റ് ഇശൂൻ്റെ അരികിലേക്ക് ഓടി ഇതേ സമയം നീണ്ട വരാന്തയിൽ ഫോണും പിടിച്ചു നിൽക്കുന്ന ഇശു ഐറ ഓടി തന്റെ അരികിലേക്ക് വരുന്നത് കണ്ടതും നിറഞ്ഞു നിന്ന അവന്റെ കണ്ണുകൾ സൈഡിലേക്ക് തിരിഞ്ഞ് പുറം കയ്യോണ്ട് തുടച്ചു മാറ്റി

അവനൊരു പുഞ്ചിരിയോടെ ഫോണ് പോക്കറ്റിലേക്ക് വെച്ച് അവളെ വിടാതെ നോക്കി നിന്നു.. അത് കണ്ട് കണ്ണ് നിറച്ചു വരുന്ന ഐറ അവന്റെ അടുത്തെത്തിയ ഉടനെ കാലുകൾ കുറച്ചു ഏന്തിച്ചു കൊണ്ട് അവന്റെ മുഖം ചുംബനങ്ങൾ കൊണ്ട് മൂടിയതും അവൻ ഇടതു കയ്യാലെ അവളുടെ അരയിലൂടെ വട്ടം പിടിച്ചു അവനോട് മുട്ടിച്ചു നിർത്തി "How can you love me this much...?" നിറഞ്ഞു തൂവിയ കണ്ണാലെ അവന്റെ കണ്ണിലേക്ക് നോക്കി ഐറയിത് ചോദിച്ചപ്പോ ഒരു ശാന്തമായ നിറപുഞ്ചിരിയാണ് അവൾക്ക് മറുപടിയായി ലഭിച്ചത് "ഒത്തിരി ഇഷ്ട്ടമായിരുന്നല്ലേ...?" അവൾ തന്റെ നിറഞ്ഞ മിഴികൾ പുറം കയ്യോണ്ട് അമർത്തി തുടച്ചു അവനെ നോക്കി ചോദിച്ചപ്പോൾ അവന്റെ കണ്ണുകൾ വീണ്ടും എന്തിനോ വേണ്ടി നിറഞ്ഞു നിന്നു "ഇഷ്ട്ടമായത് കൊണ്ടല്ലേ നിനക്ക് വേണ്ടി ഇത്രയും ഞാനെല്ലാം സഹിച്ചത്..!! ഓരോ രാവും പകലും നിന്റെ നിഴലായി നടക്കുന്നത്..!! ഒത്തിരി ഇഷ്ട്ടമാണ്.. ഇൗ ജന്മം അതിനൊരു കുറവും വരില്ല..." എന്നവൻ പറഞ്ഞു പൂർത്തിയാക്കും മുമ്പേ അവന്റെ കണ്ണുകളിൽ നിന്ന് ഒരിറ്റ് കണ്ണുനീർ നിലം പതിച്ചിരുന്നു "നീയന്നെ സ്നേഹിച്ചു കൊല്ലുവാണെന്ന് ഞാനിത് വരെ അറിഞ്ഞില്ലല്ലോ..

ഒരിക്കലെങ്കിലും ഒരു സൂചനയെങ്കിലും തന്നൂടായിരുന്നോ...?" ഉള്ളം കുത്തി വേദനിച്ചിട്ട് ഇടറിയ സ്വരത്തോടെ അവളിത് അവനോടായി ചോദിച്ചതും അവൻ അവളുടെ നനഞ്ഞു കുതിർന്നു നിൽക്കുന്ന ഇരു കണ്ണിലും അമർത്തി ചുംബിച്ചു "എല്ലാം നിനക്ക് വേണ്ടിയല്ലേ.. നിനക്കൊന്നും സംഭവിക്കാതിരിക്കാൻ വേണ്ടി...But I'm sorry.. Not because I'm wrong.. It's because I don't wanna hurt and lose you..." എന്നവൻ പതിഞ്ഞ സ്വരത്തിൽ അവളുടെ കവിളിൽ തമ്പ് വിരൽ വെച്ചു പതിയെ ഉഴിഞ്ഞോണ്ട് കണ്ണിലേക്ക് നോക്കി പറഞ്ഞത് കേട്ട് അവൾ നിഷേധാർത്ഥത്തിൽ തലയാട്ടിയിട്ട് അവന്റെ ചുണ്ടിലേക്കും കണ്ണിലേക്കും ഒന്ന് മാറിമാറി നോക്കിയിട്ട് അവന്റെ ചുണ്ടോണ്ട് തൻ്റെ ചുണ്ടുകൾ കോർത്തു വെച്ചു "ഐ ലൗ യൂ..." അധരങ്ങൾ തമ്മിൽ നുണഞ്ഞു വലിച്ചു കൊണ്ട് അവളിതു പറഞ്ഞപ്പോൾ അവൻ ഒരിക്കൽ കൂടെ അവളുടെ അധര ഇതളുകളിൽ ചുടു ചുംബനം കൊടുത്തിട്ട് മറുപടി കൊടുത്തു "ലൗ യൂ ടൂ..." 🌸💜🌸 "ഇശുച്ചാ .." "ജാസിയെ ജയിലിൽ നിന്ന് എന്ന് റിലീസ് ആക്കിയതെന്നും അവനിപ്പോ എവിടെയാണെന്നൊക്കെയല്ലേ നീയിപ്പോ ചോദിക്കാൻ വരുന്നത്...?"

എന്റെ കഴുത്തിനോട് ചേർന്ന് തല വെച്ച് കിടക്കുന്ന ഐറ ചെറു സംശയത്തോടെ എന്നെ വിളിക്കുന്ന വിളി കേട്ടപ്പോഴേ എനിക്ക് മനസ്സിലായി അവളിക്കാര്യങ്ങൾ ചോദിക്കാനാണ് എന്നെ വിളിക്കുന്നതെന്ന്.. അതൊന്ന് ഉറപ്പിക്കാനും വേണ്ടി ഞാനവളുടെ മുഖത്തേക്ക് നോക്കി ഇത് ചോദിച്ചപ്പോ അവൾ അതേ എന്ന മട്ടിൽ തലയാട്ടി "അവനെ കൃത്യമായി എന്നാണ് സെൻട്രൽ ജയിലിൽ നിന്ന് ഇറക്കിയതെന്ന് ചോദിച്ചാൽ ഞാൻ സൽമാനെ മീറ്റ് ചെയ്യാൻ പോയ ദിവസമായിരിക്കും.." "What..?നീ സൽമാനെ മീറ്റ് ചെയ്യാൻ പോയിരുന്നന്നോ..?" എന്റെ വായിൽ നിന്ന് മറയില്ലാത്ത സത്യം അവൾ കേട്ട ഷോക്കിൽ ഇങ്ങനെ ചോദിച്ചപ്പോ ഞാനൊന്ന് പല്ലിളിച്ചു കാണിച്ചു "Yeah... ഞാനൊരിക്കെ അവനെ കാണാൻ പോയിരുന്നു.. അന്നവനെ കണ്ട് തിരിച്ചു വരുന്ന വഴിക്കാണ് ജൂലിക്ക് ബോധം വന്നിട്ടുണ്ടെന്ന് അറിഞ്ഞത്.. അതറിഞ്ഞപ്പോ തന്നെ എബ്രഹാം മുഖേന ജാസിയെ ഞാൻ ജെയിൽ നിന്ന് റിലീസ് ചെയ്തു...അതിന്റെ കൂടെ ജാസിയെ ക്രൂരമായി മർദ്ധിച്ചതിന് സൽമാനെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു ജാസിയിപ്പോ ഇവിടെയില്ല.. അവൻ ചില കാര്യങ്ങൾക്ക് വേണ്ടി ഫോറിനിലേക്ക് പോയേക്കുവാണ്..."

അതെന്തിനാണെന്ന് അവൾക്ക് വ്യക്തമായി അറിയുന്നത് കൊണ്ടാവും ഐറ ഒരു ക്രൂരമായ പുഞ്ചിരിയോടെ എന്നെ നോക്കിയത്.. അതിന് പകരമെന്നോണം ഞാനൊന്ന് സൈറ്റടിച്ചു കൊടുത്ത് മുന്നിലേക്ക് നോക്കിയപ്പോഴുണ്ട് സിദ്ധുന്റെ കൈ പിടിച്ചു ജൂലി വരുന്നു "രണ്ടാളും ഇത്ര പെട്ടന്ന് സെറ്റായോ..രണ്ടു പേർക്കുമിടയിൽ ഒരു വഴക്കും പിണക്കമൊക്കെയാവാം..." "ലവ്, കെയർ,അണ്ടർ്സ്റ്റാന്റിങ് ഇതാണ് പെർഫെക്ട് റിലേഷൻഷിപ്പ്.. ഈ മൂന്നും ഞങ്ങൾക്കിടയിൽ ആവോളം ഉണ്ട്... അതുമല്ല ഞാൻ ഇഷാൻ മാലിക്കും അവളെന്റെ ക്യൂട്ടി ക്യൂൻ ജെസ ഐറയുമാണ്.. സോ ഞങ്ങൾക്കിടയിൽ ഇതിന്റെയൊന്നും ആവിശ്യമില്ല.." എന്നു ഞാൻ കണ്ണിറുക്കി കാണിച്ച് ഐറയെ നോക്കി പറഞ്ഞിട്ട് ജൂലിയെ നോക്കിയപ്പോ അവൾ ഉവ്വുവ്വേ എന്ന് ചിരിച്ചോണ്ട് പറഞ്ഞത് കേട്ട് ഞാനൊന്ന് ചിരിച്ചിട്ട് ഐറയേയും കൂട്ടി അവിടുന്ന് ഇറങ്ങി 🌸💜🌸 ◆[After one week ]◆

ഇന്നാണ് നമ്മുടെ റോഷന്റെയും ആലിയുടെയും മെഹന്തി സെറിമണി..നമ്മൾ അതിനു വേണ്ടി ഇശൂൻ്റെ ഷർട്ടിന്റെ മേച്ചിങ് കളറായ ഡാർക്ക് ഗ്രീൻ കളർ ആയിട്ടുള്ള ലെഹങ ഒക്കെയിട്ട് റെഡിയായി നിൽക്കുമ്പോഴാ ഇശു റൂമിലേക്ക് എന്തോ ആവിശ്യത്തിനു വേണ്ടി വരുന്നത് കണ്ടത് എന്നെ കണ്ടപ്പോ തന്നെ അവൻ ഡോറിന്റെ മുന്നിൽ തന്നെ ഒന്ന് സ്റ്റോപ്പായി എന്റെ കാൽ മുതൽ തല വരെ സ്കാൻ ചെയ്തു നോക്കിയിട്ട് എന്റെ അടുത്തേക്ക് കള്ള ചിരിയോടെ വരുന്നത് കണ്ടെങ്കിലും ഞാനത് ഗൗനിക്കാൻ നിക്കാതെ അവന്റെ കൈ പിടിച്ചു വലിച്ച് റൂമിന്റെ പുറത്തേക്ക് കൊണ്ടു പോയി "നീയിത് എങ്ങോട്ടാടി എന്നെ കൊണ്ടു പോകുന്നത്.. ?" നടക്കുന്നതിനിടെ അവനിത് ചോദിക്കുന്നുണ്ടെങ്കിലും ഞാനതൊന്നും മൈൻഡ് പോലും ചെയ്യാതെ ഞാനുദ്ദേശിച്ച സ്ഥലത്തേക്ക് അവനെ കൊണ്ടു പോയി ഒടുവിൽ ഞാനുദ്ദേശിച്ച ഗ്രീൻ ഗ്ലാസ് റൂമിൽ എത്തിയപ്പോ തന്നെ ഞാനവന്റെ കയ്യിൽ നിന്നും പിടിവിട്ട് സൈഡിലുള്ള അവൻക്ക് വേണ്ടി പ്രത്യേകം മാറ്റി വെച്ചിട്ടുള്ള ഒരു സർപ്രൈസ് ഗിഫ്റ്റ് വോച്ചർ എടുത്ത് അവൻക്ക് നേരെ നീട്ടി "എപ്പോഴും നീയല്ലേ എനിക്ക് സർപ്രൈസ് തന്ന് ഞെട്ടിപ്പിക്കാർ.. ഇന്നൊരു ചെയ്ഞ്ച് ആവട്ടെ..." "ഇതിനകത്ത് സർപ്രൈസ് തന്നെയാണോ..!!" "അല്ല ബോംബ്.. കളിക്കാതെ അത് തുറന്ന് നോക്ക് ഉമ്മച്ചാ..." എന്നു പറഞ്ഞോണ്ട് ഗിഫ്റ്റ് ബോക്‌സ് തുറക്കാൻ കണ്ണ് കൊണ്ട് ആഗ്യം കാണിച്ചപ്പോ അവൻ എന്നെയൊന്ന് നോക്കിയിട്ട് പതിയെ ഗിഫ്റ്റ് ബോക്‌സ് ഓപ്പൺ ചെയ്തു നോക്കിയതും അതിലുള്ള കാര്യം കണ്ട് പെടുന്നനെ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story