QUEEN OF KALIPPAN: ഭാഗം 122

queen of kalippan

രചന: Devil Quinn

"നീ ഒരിക്കലെങ്കിലും ആഗ്രഹിച്ചിരുന്നില്ലേ ഇങ്ങനെയൊരു ഇൻവിറ്റേഷനുവേണ്ടി...?" ഉണ്ടെന്ന് അവന്റെ മുഖത്തുള്ള പുഞ്ചിരി വിളിച്ചോതി തന്നെങ്കിലും എന്തോ അവന്റെ വായിൽ നിന്നത് കേൾക്കാൻ വേണ്ടി ഞാൻ കൊതിയോടെ അവന്റെ മുഖത്തേക്ക് നോട്ടം തെറ്റിച്ചപ്പോഴും അവന്റെ മുഖത്താ പുഞ്ചിരി ഉണ്ടായിരുന്നു 🌸💜🌸 എനിക്കായി സ്‌പെഷ്യൽ സർപ്രൈസ് ഗിഫ്റ്റ് ഉണ്ടെന്ന് ഐറ പറഞ്ഞപ്പോ ഞാൻ ഇത്രയധികം എസ്‌പെക്ട് ചെയ്തില്ല.. ഒരിക്കെ പാതി വഴിയിൽ ഇട്ടെറിഞ്ഞു വന്ന മ്യൂസിക് ഇനിയൊരിക്കലും തുടരില്ല എന്നു കരുതിയ മ്യൂസിക് വീണ്ടും തുടങ്ങാൻ പോവുന്നു...ലണ്ടനിൽ നടത്തുന്ന ബ്ലാക്ക്‌ സ്ക്വാഡിന്റെ ബില്യൺസ് പീപ്പിൾ അടങ്ങുന്ന ഒരു ലൈവ് ഷോ.. അതിന്റെ ഇൻവിറ്റേഷന് കാർഡായിരുന്നു അത് "എപ്പോഴോ മ്യൂസിക് എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നത് കൊണ്ടായിരിക്കും എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും എന്തെങ്കിലും കാരണം കൊണ്ട് ഇതെന്റെ അടുത്തേക്ക് തന്നെ വരുന്നത്...മുംബൈയിലെ ഇൻസിഡന്റിന് ശേഷം റോയൽ അക്കാദമിയിൽ നിന്ന് ഒരു ബ്രെക്കെടുത്ത് വരുമ്പോ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു..

ഇനിയൊരിക്കലും എന്നെ കൊണ്ട് മ്യൂസിക് ഫീൽഡിൽ തുടരാൻ സാധിക്കില്ല എന്ന്.. കാരണം ജൂലിയുടെ അവസ്ഥയും നിന്റെ അവസ്ഥയൊക്കെ ഓർത്തപ്പോ അതാണ് ബെറ്റർ എന്നു തോന്നി..പക്ഷേ പുറം കൊണ്ട് മ്യൂസികിനെ ഞാൻ അവഗണിച്ചെങ്കിലും ഉള്ളുകൊണ്ട് ഞാനേറെ കൊതിച്ചിരുന്നു മ്യുസിക്കിലേക്കുള്ള ഒരു മടക്കം പല തവണ എന്നെ തിരിച്ചു വിളിച്ചു കൊണ്ട് ലണ്ടനിൽ നിന്ന് കാൾ വരുമ്പോഴൊക്കെ ഞാൻ ഒഴിഞ്ഞു മാറി നിൽക്കലാണ്.. പക്ഷെ എന്തോ അങ്ങനെ ചെയ്യണ്ടായിരുന്നെന്ന് പലപ്പോഴും തോന്നിയെങ്കിലും എന്റെ മനസാക്ഷി അതിനു സമ്മതിച്ചില്ല..But this moment I'm very happy..." ഏറെനാൾക്ക് ശേഷം ഉപേക്ഷിച്ചു പോയ മ്യൂസിക് വീണ്ടും റിസ്റ്റാർട്ട് ചെയ്യാനുള്ള സന്തോഷത്താൽ ഉള്ളം തുടി കൊട്ടിയതും ഞാൻ നിറഞ്ഞ പുഞ്ചിരിയോടെ എന്നെ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്ന ഐറയുടെ നെറ്റിയിൽ ചുണ്ടമർത്തി ചുംബിച്ചു "എനിക്കറിയാമായിരുന്നു നീ മ്യൂസിക് അത്ര പെട്ടന്നൊന്നും ഉപേക്ഷിക്കില്ലെന്ന്...അതു കൊണ്ടാണ് ലണ്ടനിലെ ആളുകൾ വിളിച്ചപ്പോ ഞാൻ നിന്നോട് അഭിപ്രായം ചോദിക്കാതെ തന്നെ അവരോട് നീ ഉറപ്പായും വരുമെന്ന് വാക്ക് കൊടുത്തത്..

അത് കേട്ടപ്പോ അവർക്ക് എത്ര സന്തോഷമായെന്നോ ..!!നിന്റെ വോയ്‌സിലുള്ള ഒരു സോങ് കേൾക്കാൻ വേണ്ടി എത്ര ആളുകളാണ് കാത്തു നിൽക്കുന്നെന്ന് അറിയോ.. എന്തിന് ഞാനുൾപ്പെടെ അതു കാണാൻ കാത്തു നിൽക്കാണ്..." "What.. എന്റെ പൊണ്ടാട്ടിക്കും എന്റെ വോയ്‌സിലുള്ള സോങ് കേൾക്കാൻ കൊതിയായന്നോ..?" വാചാലമായി അവൾ ആകാംഷയോടെ പറയുന്നതിനിടയിൽ ഞാനൊരു കള്ളചിരിയോടെ പുരികം പൊക്കി ഇത് ചോദിച്ചപ്പോ ഐറ നിർത്താതെ തലയാട്ടി "ഹാന്നെ.. എന്റെ ഉമ്മച്ചന്റെ ആ സ്വീറ്റ് വോയ്സ് കേൾക്കാൻ തന്നെ കൊതി ആയിട്ടുണ്ട്.. നിന്നോട് പാടാൻ പറയുമ്പോഴൊക്കെ നിനക്ക് വല്യ ജാഡയല്ലേ...ഹും.." പുച്ഛത്തോടെ അവളിതും പറഞ്ഞ് മുഖം തിരിച്ചത് കണ്ട് ചിരി പൊട്ടി വന്നതും ഞാനൊന്ന് തലയാട്ടി ചിരിച്ചിട്ട് അവളുടെ വയറിലൊന്ന് പിച്ചി "അതികം ഓവറാക്കി ചളമാക്കാതെ ഒരു കിസ്സ് തന്നെ.. നിന്നെ ഈ ഡാർക്ക് ഗ്രീൻ ലഹങ്കയിൽ കണ്ടിട്ട് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല ഭാര്യേ.. എന്നാ ഗ്ലാമറാഡി... സോ സേട്ടന്റെ സേച്ചി ഒരു ലിപ്പ് കിസ്സ് താ..." അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് കള്ളച്ചിരിയോടെ ഞാനിത് ചോദിച്ചപ്പോ ഇതുവരെ ജാടയിട്ട് മുഖം തിരിച്ചവൾ എന്നെയൊന്ന് നോക്കി

"എന്റെ ഹോട്ടി ഉമ്മച്ചന്റെ ഹോട്ടി ലുക്ക് കണ്ടിട്ടും നമ്മക്ക് കണ്ട്രോൾ പോകുന്നുണ്ട്.. അതോണ്ട്.. അതോണ്ട് മാത്രം സേട്ടന്റെ സേച്ചി ഒരു കിസ്സ് തരാം.." അപ്പൊ മിസ് ജെസ ഐറക്കും കണ്ട്രോൾ പോകുന്നുണ്ട്... ഹാ അല്ലേലും എന്റെ ഭാര്യയല്ലേ.. കണ്ട്രോൾ പോയില്ലെങ്കിലെ അത്ഭുദമുള്ളു "ഇങ്ങോട്ട് വാങ്ങുന്നതെല്ലാം ഇരട്ടിക്കിരട്ടിയായി അങ്ങോട്ട് തിരിച്ചു കൊടുക്കുന്ന ശീലം എനിക്കുണ്ട്.. സോ നിനക്കും അങ്ങനെ വേണോ ഭാര്യേ...?" കിസ്സ് തരാൻ വേണ്ടി എന്റെ നെഞ്ചിനോട് ചാരി നിൽക്കുന്ന ഐറയോട് സൈറ്റടിച്ചു കൊണ്ട് ചോദിച്ചപ്പോ അവൾ എന്നെയൊന്നു നോക്കിയിട്ട് വേണ്ടായേ എന്ന മട്ടിൽ കൈ കൂപ്പി തൊഴുത് കാണിച്ചപ്പോ അറിയാതെ ഞാനൊന്ന് ചിരിച്ചു പോയി "നീ ഒരു കിസ്സിലൊന്നും നിർത്തില്ലായെന്ന് എനിക്ക് നന്നായി അറിയാം... അതുകൊണ്ട് പൊന്നു മോൻ പലിശ സഹിതം കയ്യിൽ തന്നെ വെച്ചോ ആവശ്യം വരുമ്പോ ഞാൻ തന്നെ ചോദിച്ചു വേങ്ങിച്ചോണ്ട്..." എന്നവൾ എന്റെ ചിരി കണ്ട് പറയുന്നത് കേട്ട് ഞാൻ സമ്മതമെന്നോണം ചിരിച്ചോണ്ട് തലയാട്ടി

കാണിച്ചപ്പോ അവളൊന്ന് ചിരിച്ചിട്ട് എന്റെ ഷോൾഡറിൽ ഒരു കൈവെച്ചു കാൽ കുറച്ചു ഏന്തിച്ചു കൊണ്ട് എന്റെ ചുണ്ടിനോട് അവളുടെ ചുണ്ടുകൾ കൊണ്ടു വന്നു അവൾ മുഖത്തിനോട് അടുക്കും തോറും അവളുടെ മത്ത് പിടിപ്പിക്കുന്ന മണം മൂക്കിലേക്ക് തുളച്ചു കയറിയതിനാൽ ഐറയുടെ അരയിലുള്ള എന്റെ പിടിയൊന്ന് മുറുകിയതും അവൾ കള്ളച്ചിരിയോടെ എന്റെ അധരങ്ങൾക്ക് മീതെ അധരങ്ങൾ വെച്ചു ഇരു ചുണ്ടുകളും നുണഞ്ഞു വലിച്ചു "ഇപ്പൊ ഇതു മതി ട്ടോ... ബാക്കി പിന്നീട്..." സ്നേഹ ചുംബനത്തിൽ ഒന്ന് ലയിച്ചു ആസ്വദിക്കാൻ നിൽക്കുന്നതിനു മുമ്പ് തന്നെ അവൾ എന്നിൽ നിന്ന് കുതറി മാറി ഇളിച്ചോണ്ട് പറയുന്നത് കേട്ട് അടിമുടി ഒന്ന് എരിഞ്ഞു കയറി..അല്ലെങ്കിലും ഇവളെ അടുത്തു നിന്ന് ഇതേ കിട്ടൂയെന്ന് ഞാനാദ്യമേ ചിന്തിക്കണമായിരുന്നു..കൊതിപ്പിച്ചിട്ട് കടന്നു കളയാൻ നിൽക്കുന്നവളെ അങ്ങനെയങ് വെറുതെ വിടാൻ ഉദ്ദേശം ഇല്ലാത്തത് കൊണ്ട് ഇവിടുന്ന് പോവാൻ നിൽക്കുന്ന ഐറയുടെ കൈപിടിച്ചു വലിച്ചു കൊണ്ട് എന്റെ മുന്നിലേക്ക് വലിച്ചു നിർത്തി "അങ്ങനെ പോയാൽ ശെരിയാവില്ലല്ലോ ഭാര്യേ..." ഇതും പറഞ്ഞോണ്ട് കണ്ണിലേക്ക് ചാടിയ ഐറയുടെ മുടിയെല്ലാം ചൂണ്ടു വിരൽ കൊണ്ട് മാടി ഒതുക്കി കൊടുത്ത് ഞാൻ അവളെയൊന്ന് മൊത്തത്തിൽ നോക്കി "എന്താ..?"

എന്റെ നോട്ടം കണ്ട് അവൾ കണ്ണ് കുറുകി കൊണ്ട് ചോദിക്കുന്നത് കേട്ട് ഞാൻ ഒന്ന് പല്ലിളിച്ചു കാണിച്ചു "നിന്നെ ഒന്ന് പീഡിപിച്ചാലോ എന്ന് ആലോജിക്കുവായിരുന്നു..." 🌸💜🌸 "ഛീ..." ഹ്..തെണ്ടി ഉമ്മച്ചൻ..അവന്റെ വർത്താനം കേട്ടില്ലേ..നമ്മൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് അവന്റെ നെഞ്ചിനിട്ട് ഒരു കുത്തങ് കൊടുത്ത് ഒരു കയ്യിൽ ലഹങ്കയും മറു കൈ കൊണ്ട് ഉമ്മച്ചന്റെ കൈയും പിടിച്ചു ഗ്രീൻ ഗ്ലാസ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങി.. അല്ലേൽ അവൻ ഓരോന്ന് പറഞ്ഞ് നമ്മളെ കണ്ട്രോൾ കളയും വില്ല മൊത്തം ഇവെന്റ്കാർ വന്ന് മൊത്തതിലൊന്ന് മോഡി കൂട്ടീട്ടുണ്ട്...അകത്തും പുറത്തും എന്തിന് വില്ലയുടെ ഓരോ മൂല വരെ അവർ ലൈറ്റ്സ് കൊണ്ട് അലങ്കരിച്ചു വെച്ചിട്ടുണ്ട്.. സ്റ്റയറിന്റെ കൈവരയിൽ ജെർബറയും റെഡ് റോസും കൂടി കലർന്ന ഫ്ലവർസ് വെച്ച് ഡെക്കറേറ്റ് ചെയ്തിട്ടുണ്ട്.. അതിന്റെ മുകളിൽ കുഞ്ഞി കുഞ്ഞി എൽഇഡി ബൾബും വെച്ചിട്ടുണ്ട്...രാത്രി ആയത് കൊണ്ടു തന്നെ ലൈറ്റ്സെല്ലാം കൈവരയിൽ തിളങ്ങി നിൽക്കുന്നത് കൊണ്ട് കൈവരയിലുള്ള ഫ്ലവർസ് എല്ലാം വല്ലാത്തൊരു ശോഭയോടെ ഉദിച്ചു കാണുന്നുണ്ട്... മൊത്തത്തിൽ വില്ല കാണാൻ ഒരഡാർ ലുക്കായിട്ടുണ്ട്..ആരും ഒന്ന് നോക്കി പോവും... നമ്മളെ റോഷന്റെ മേരേജ് അല്ലെ അപ്പൊ ഭംഗി ആയിട്ടില്ലെങ്കിലേ അത്ഭുദമുള്ളു "ഐറാ..."

ഞാനും ഇശുച്ചനും ഹാളിൽ എത്തിയപ്പോഴാണ് പിറകിൽ നിന്നൊരു വിളി കേട്ടത് ..അത് കേട്ടപ്പോ തന്നെ ഞാൻ ഇശൂൻ്റെ കയ്യിലുള്ള പിടി അഴിച്ചിട്ട് ലഹങ്ക ഒന്ന് പൊക്കി പിടിച്ച് പിറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോ മാമി എന്റെ അടുത്തേക്ക് വരുന്നതാണ് കണ്ടത് തറവാട്ടിൽ ഉള്ളവരൊക്കെ രണ്ടു ദിവസം മുന്നെ തന്നെ ഇവിടേക്ക് ലാൻഡ് ചെയ്തിട്ടുണ്ട്.. ഫാബിക്ക് കോളേജിൽ എന്തോ ഇമ്പോർടെൻ്റ് വർക്ക് ഉള്ളത് കൊണ്ടും ആമിക്ക് സ്കൂളിൽ എക്സാം ആയത് കൊണ്ടും അവർ രണ്ടു പേരും വന്നിട്ടില്ല... നാളെ മേരേജിൻ മോർണിങ് തന്നെ കുഞ്ഞിക്കാന്റെ കൂടെ അവിടുന്ന് വരുമെന്നാണ് പറഞ്ഞേക്കുന്നത് "ഐറാ...നിന്നെ ഉമ്മൂമ അന്വേഷിക്കുന്നുണ്ട്... അല്ല നീയെപ്പോഴാ വീട്ടിലേക്ക് പോവുന്നത്..?" മാമി എന്റെ അടുത്തേക്ക് വന്ന് ഇതു പറഞ്ഞപ്പോഴാ ഞാനക്കാര്യം ഓർത്തത്... കുറച്ചു മുമ്പ് ഉമ്മൂമ എന്നോട് റൂമിലേക്ക് ചെല്ലാൻ പറഞ്ഞിരുന്നു..എന്തിനാണെന്ന് അറിയില്ല ... ഇന്ന് വില്ലയിൽ പ്രത്യേകിച്ച് പരുപാടി ഒന്നുമില്ല... റോഷന്റെ വക അവന്റെ ഫ്രണ്ട്സിനൊരു പാർട്ടി അത്രേയുള്ളൂ..ബ്രൈഡ് എന്റെ വീട്ടിൽ ആയത് കൊണ്ട് അവിടെയാണ് മെഹന്തി സെറിമണിയൊക്കെ...

അവിടേക്ക് പോകാനാണ് ഞാനിങ്ങനെ ഒരുങ്ങി കെട്ടി നിൽക്കുന്നത് തന്നെ "വീട്ടിലേക്ക് ഞാൻ കുറച്ചു നേരത്തെ വിളിച്ചിരുന്നു...അവിടെ സെറിമണി തുടങ്ങുന്നത് ഒമ്പത് മണിക്കാണെന്നാ പറഞ്ഞത്... അപ്പൊ ഒരു എട്ടുമണിക്ക് ഇവിടുന്ന് ഇറങ്ങാമെന്ന് കരുതി..." "ഹാ.. നീയെന്തായാലും ഉമ്മൂമന്റെ അടുത്തേക്ക് ചെല്ല്.. നിന്നെ കുറെ നേരമായി അന്വേഷിക്കുന്നു..." എന്നു പറഞ്ഞ് മാമി അവിടുന്ന് പോയതും ഞാൻ സൈഡിലേക്ക് തിരിഞ്ഞു ഇശൂനെ നോക്കിയപ്പോ അവനെ അവിടെയെങ്ങും കാണാഞ്ഞിട്ട് ഇത്രപെട്ടന്ന് ഇവനെവിടെ പോയി എന്ന് ചിന്തിച്ചോണ്ട് ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കിയപ്പോ അവൻ ഫോണിൽ ആരോടോ കാൾ ചെയ്ത് മെയിൻ ഡോർ കടന്ന് പുറത്തേക്ക് പോകുന്നത് കണ്ട് ഞാനൊന്ന് ചിരിച്ച് ഉമ്മൂമന്റെ റൂമിലേക്ക് പോയി "ഉമ്മൂമ..." പാതി ചാരിയ ഡോറിനുള്ളിലൂടെ തലയിട്ടു റൂമിലേക്ക് നോക്കിയപ്പോ ഉമ്മൂമ ബെഡിലേക്ക് രണ്ടു ബോക്‌സ് വെക്കുന്നതാണ് കണ്ടത്..ഞാനാ ബോക്സുകളെ ഒന്ന് നോക്കിയിട്ട് ഉമ്മൂമാനെ നോക്കി ഇങ്ങനെ വിളിച്ചപ്പോ ഉമ്മൂമ എന്നെ നോക്കാതെ തന്നെ 'കയറി വാ' എന്നും പറഞ്ഞ് ബെഡിൽ ഇരിക്കുന്നത് കണ്ട് ഞാൻ ഇളിച്ചോണ്ട് റൂമിലേക്ക് കയറി ചെന്നു "എന്താ ഉമ്മൂമ ...?" "ഇവിടെ ഇരിക്ക്... എന്നിട്ട് ഇതിലേതാ ഭംഗിയുള്ളതെന്ന് പറ.."

ബെഡിലെ രണ്ടു ബോക്‌സും തുറന്നിട്ട് എന്നോടായി ഉമ്മൂമയിത് പറഞ്ഞപ്പോ ഞാൻ ഉമ്മൂമ്മനെ ഒന്ന് നോക്കിയിട്ട് ബോക്സിലേക്ക് നോക്കി തിളക്കമേറിയ രണ്ടു ഡയമണ്ട് നെക്ലസ് ആയിരുന്നു അതിൽ... ആദ്യത്തേത് പ്ലാറ്റിനത്തിൽ സ്റ്റോൺ കൊണ്ട് സിംപിൾ ഡിസൈങ് ചെയ്തതും രണ്ടാമത്തെ ഹെവി ഡിസൈനുള്ള ഗോൾഡൻ നെക്ലസുമാണ്...നമ്മക്ക് പിന്നെ പണ്ടേ സിംപിളാണ് ഇഷ്ട്ടമുള്ളത് കൊണ്ട് ഞാൻ അതികം ആലോചിച്ചു നിക്കാതെ ആദ്യത്തെ ബോക്‌സ് കണ്ണും പൂട്ടി ചൂസ് ചെയ്തു "ഇത് ആർക്കാ ഉമ്മൂമ..?" "നിനക്ക് തന്നെ..." എന്നുമ്മൂമ പുഞ്ചിരിച്ചോണ്ട് പറഞ്ഞിട്ട് രണ്ടു ബോക്‌സും അടച്ചു വെച്ചിട്ട് അതിലെ ആദ്യത്തെ ബോക്‌സ് എനിക്ക് നേരെ നീട്ടിയത് കണ്ട് ഞാൻ കണ്ണു തള്ളി ഉമ്മൂമാനെ നോക്കി "നീയെന്താ ഐറാ ഇങ്ങനെ നോക്കുന്നേ..? ഇത് നിനക്ക് തന്നെയാ... മാലിക് വില്ലയിൽ ആരുടെയെങ്കിലും മേരേജ് ഉണ്ടെങ്കിൽ ഇവിടെയുള്ള എല്ലാവർക്കും എന്റെ വക സ്‌പെഷ്യൽ ഗിഫ്റ്റ് ഉണ്ടാകും...നീ മാലിക് ഫാമിലിയിലേക്ക് വന്നിട്ട് ആദ്യത്തെ മേരേജാണ് റോഷന്റേത്.. അതു കൊണ്ട് എന്റെ കയ്യിൽ നിന്നും നിനക്ക് തരുന്ന ആദ്യ ഗിഫ്റ്റ്..മ്മ് വാങ്ങിക്കോ..സന്തോഷത്തോടെ തരുന്നതല്ലേ..."

നെറുകയിൽ പതിയെ തലോടി കൊണ്ട് ഉമ്മൂമ വീണ്ടും എന്റെ നേർക്കത് നീട്ടിയപ്പോ ഞാൻ സന്തോഷത്തോടെ അത് ഏറ്റുവാങ്ങി "വീട്ടിലേക്ക് പോവുമ്പോ ഇത് അണിഞ്ഞിട്ട് പോയാമതി.. കേട്ടല്ലോ.." അതിന് ഞാനൊന്ന് തലയാട്ടി കൊടുത്ത് ഉമ്മൂമന്റെ കവിളിലൊരു മുത്തം കൊടുത്ത് റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി ഇവിടുന്ന് ഞാൻ മാത്രമേ മെഹന്തി സെറിമണിക്ക് എന്റെ വീട്ടിലേക്ക് പോവുന്നുള്ളു..ബാക്കി ഉള്ളവരൊക്കെ മേരേജിന്റെ അന്ന് അതായത് നാളെയാണ് അങ്ങോട്ട് പോവുന്നത്.. കാരണം അവർ ചെക്കന്റെ വീട്ടുകാർ ആയോണ്ട് തന്നെ...നമ്മൾ പിന്നെ ചെക്കന്റെയും പെണ്ണിന്റെയും ബാക്കി ആയോണ്ടും രണ്ടും ഈക്വലായിട്ട് പങ്കെടുക്കേണ്ടത് കൊണ്ടും എനിക്ക് അങ്ങോട്ട് പോയേ പറ്റൂ... അല്ലേൽ ആലി എന്നെ ഭിത്തിയിൽ ഒട്ടിക്കും.. അല്ലെങ്കിൽ തന്നെ വൈകുന്നേരം മുതൽ അവളുടെ നിർത്താതെയുള്ള വിളി തുടങ്ങിട്ടുണ്ട്... എപ്പോഴാ ഞാനങ്ങോട്ട് വരുന്നേ എന്നും ചോദിച്ച്..എന്തായാലും വീട്ടിലേക്ക് പോവാൻ ടൈം ആയിട്ടുണ്ട് ഞാൻ കയ്യിലുള്ള ബോക്സിലേക്ക് ഒന്ന് നോക്കി...ഉമ്മൂമ ഇത് അണിഞ്ഞ് പോവാൻ പറഞ്ഞത് കൊണ്ടും മിററിൽ നോക്കി ഇത് അണിയാൻ സ്റ്റയർ കയറി റൂമിലേക്ക് പോവാനുള്ള മടി കൊണ്ടും ഞാൻ നേരെ ലിവിങ് റൂമിലേക്ക് വെച്ചു പിടിച്ചു "ഐറുമ്മാ,,ഇശുച്ചൻ ഇങ്ങളെ വിളിക്കുന്നുണ്ട്..."

ലിവിങ് റൂമിലേക്ക് പോവുന്നതിനിടക്ക് ഐഷു പുറത്തു നിന്ന് അകത്തേക്ക് ഓടി വന്ന് എന്റെ മുന്നിൽ നിന്ന് കിതച്ചു പുറത്തേക്ക് കൈ ചൂണ്ടി പറയുന്നത് കേട്ട് ഞാൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചിട്ട് ഇപ്പൊ വരാമെന്ന് പറഞ്ഞ് വേഗം ലിവിങ് റൂമിലേക്ക് പോയി അവിടെയെത്തിയപ്പോ മൊത്തം ഇരുട്ട്.. ഞാൻ വാളിലെ സ്വിച്ച് തപ്പി പിടിച്ചു ലൈറ്റ് ഇട്ടതും പെട്ടന്ന് ലിവിങ് റൂം മൊത്തത്തിൽ തിളങ്ങാൻ തുടങ്ങി...കുഞ്ഞി എൽഇഡി ബൾബ് അവിടെമാകെ സെറ്റാക്കിയതോണ്ട് വല്ലാത്തൊരു തിളക്കത്തോടെ അത് തിളങ്ങുന്നത് കണ്ട് ഞാനതൊന്ന് നോക്കിയിട്ട് എന്റെ നേരെ കാണുന്ന വാളിന്റെ അടുത്തേക്ക് നടന്നു വാളിലെ ഒരു ഭാഗം മുഴുവൻ മിറർ ഗ്ലാസ് ടൈപ്പ് ആയോണ്ട് തന്നെ ഞാൻ വാളിന്റെ നേരെ നടന്നു വരുന്നത് അടി മുതൽ തല വരെ അതിൽ വ്യക്തമായി കാണാൻ പറ്റുന്നുണ്ടായിരുന്നു.. അതുമല്ല ഗ്ലാസ് വാളിന്റെ സൈഡിലായിട്ട് പൂമാല പോലെ തൂക്കിയിട്ട കുഞ്ഞി കുഞ്ഞി മഞ്ഞ ബൾബ്‌സിന്റെ ലൈറ്റ് മുഖത്തേക്ക് പ്രകാശിക്കുന്നത് കണ്ട് ഞാനൊന്ന് ഗ്ലാസ്സിൽ നോക്കി പുഞ്ചിരിച്ചോണ്ട് മുന്നിലെ വാൾ ഗ്ലാസ്സിന്റെ മുന്നിൽ ചെന്നു നിന്നു

എന്നിട്ട് കയ്യിലുള്ള ബോക്‌സിൽ നിന്നും ഉമ്മൂമ തന്ന നെക്ലസ് എടുത്തു ഗ്ലാസ്സിൽ നോക്കി എന്റെ കഴുത്തിലേക്ക് വെച്ച് പുറകിലേക്ക് കൈ കൊണ്ട് പോയി അതിന്റെ കൊളുത്ത് ഇടാൻ നിക്കുമ്പോഴാ ആരോ എന്റെ കഴുത്തിലെ കൈ പിടിച്ചു മാറ്റിയിട്ട് കൊളുത്ത് ഇട്ടു തന്നത് പിൻകഴുത്തിൽ തട്ടുന്ന ചുടു നിശ്വാസവും ബ്ലാക്ക്‌ ഹോട്ട് പെർഫ്യൂമിന്റെ മത്ത് പിടിപ്പിക്കുന്ന മണമൊക്കെ ചേർത്ത് ഇതെന്റെ ഉമ്മച്ചനാണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ മുന്നിലെ മിററിലേക്ക് നോക്കിയപ്പോ അവൻ കഴുത്തിലേക്ക് മുഖം കൊണ്ടു വന്ന് പല്ലു കൊണ്ട് നെക്ലസിന്റെ കണ്ണി മുറുക്കുന്നുണ്ട് ഞാനത് ചെറു പുഞ്ചിരിയോടെ നോക്കി നിൽക്കുമ്പോഴാ അവൻ കണ്ണി മുറുക്കിയിട്ട് എന്റെ പിൻകഴുത്തിൽ അമർത്തി ചുംബിച്ചത്.. ഇതവന്റെ അടുത്തു നിന്ന് നമ്മൾ ആദ്യമേ പ്രതീക്ഷിച്ചതായത് കൊണ്ട് വല്യ എസ്പ്രെഷനൊക്കെയിട്ട് ചളമാക്കാൻ നിന്നില്ല "പോണ്ടെ...?" എന്റെ ഇടുപ്പിലൊന്ന് പിച്ചി വലിച്ചോണ്ട് മിററിൽ നോക്കി അവനിത് ചോദിച്ചപ്പോ ഞാൻ അതിനൊന്ന് മൂളി കൊടുത്ത് അവന്ക്ക് നേരെ തിരിഞ്ഞു നിന്നു "എനിക്കിത് ഉമ്മൂമ തന്നതാ... എങ്ങനെയുണ്ട്..?" കഴുത്തിലെ നെക്ലസിൽ തൊട്ട് ഞാനിത് കൗതുകത്തോടെ ചോദിച്ചപ്പോ അവനാദ്യം എന്നെയും പിന്നെ നെക്ലസിലേക്കും നോട്ടം തെറ്റിച്ചിട്ട് കൊള്ളാം എന്ന മട്ടിൽ കൈകൊണ്ട് ആഗ്യം കാണിച്ചു

"ഉമ്മൂമന്റെ സെക്ഷൻ തെറ്റാറില്ല...നിന്റെ ഈ ഡാർക്ക് ഗ്രീൻ ലഹങ്കക്ക് ഈ നെക്ലസ് പെർഫെക്ട് മാച്ചാണ്...ഈ വശ്യമായ സൗന്ദര്യം കണ്ടാൽ ആരായാലും ഒന്ന് നോക്കി പോവും..." എന്നവൻ പറഞ്ഞോണ്ട് എന്റെ കഴുത്തിലായി മുഖം പൂയ്ത്തി ചുംബിച്ചതും ഞാനൊന്ന് പുളഞ്ഞു കൊണ്ട് അവന്റെ കൈ തണ്ടയിൽ മുറുക്കി പിടിച്ചു "എന്താ ഭാര്യേ.. കണ്ട്രോൾ പോവുന്നുണ്ടോ..?" എന്റെ ടൈറ്റായിട്ടുള്ള പിടി കാരണം അവനൊരു വല്ലാത്തൊരു കുസൃതി ചിരിയോടെ എന്റെ മുഖത്തേക്ക് നോട്ടം തെറ്റിച്ചു ഇത് ചോദിച്ചപ്പോ ഞാൻ വെപ്രാളത്തോടെ അവന്റെ കൈത്തണ്ടയിൽ നിന്ന് കൈയെടുത്തു മാറ്റിയിട്ട് ഇല്ലായെന്ന മട്ടിൽ തലയാട്ടി "അങ്ങനെയൊന്നുമില്ല.. നീ ഒന്ന് പോയെ ഉമ്മച്ചാ..." ഗോടെ.. കണ്ട്രോൾ തരൂ... ഈ ഉമ്മച്ചൻ നമ്മളെ അടുത്തു നിക്കുമ്പോ എന്തൊക്കെയോ വികാര വിചാരങ്ങളൊക്കെ മനസ്സിലേക്ക് വരുന്നുണ്ട്... മിക്കവാറും അവനന്നെ കയറി പീഡിപിക്കുന്നതിന് മുമ്പ് ഞാനവനെ കയറി പീഡിപ്പിക്കുമെന്നാ തോന്നുന്നത്.. ഗോഡേ കാത്തോളണേ മനസ്സിൽ ഒരായിരം തവണ ഇല്ലെങ്കിലും രണ്ടു മൂന്ന് തവണ ഗോഡിനെ വിളിച്ചിട്ട് ഞാനൊന്ന് നെടുവീർപ്പിട്ടു ഇടകണ്ണാളെ ഉമ്മച്ചനെ നോക്കിയപ്പോ അവൻ എന്നെ വിടാതെ നോക്കി പുഞ്ചിരിക്കുന്നതാ കണ്ടത്

'ഇവൻ മിക്കവാറും എന്നെയും കൊണ്ടേ പോവു..' അവന്റെ പുഞ്ചിരിയിൽ നോക്കി നിന്നാൽ പിടിച്ചു വെച്ച കണ്ട്രോൾ പോവുമെന്ന് തോന്നിയത് കൊണ്ട് ഞാനൊന്ന് നന്നായി ശ്വാസം വലിച്ചു വിട്ടിട്ട് മുഖത്തൊരു ഗൗരവം വരുത്തിച്ചു അവനോട് എന്തോ പറയാൻ നിക്കുമ്പോഴാ പെട്ടന്നവൻ ഇടിച്ചു കയറി എന്റെ ചുണ്ടുകളെ കീഴ്പ്പെടുത്തിയത് കണ്ണു ചിമ്മി തുറക്കുന്നതിനിടയിലുള്ള അവന്റെ കോപ്രായം കണ്ട് പകച്ചു പണ്ടാരമടങ്ങി കണ്ണു മിഴിച്ചു ഞാൻ അന്തം വിട്ട് നിന്നപ്പോഴേക്കും അവനെന്റെ കീഴ്ച്ചുണ്ട് കടിച്ചുവലിച്ചു താഴേക്ക് പിളർത്തി എന്റെ ചുണ്ടുകളെ മോചിപ്പിച്ചു കഴിഞ്ഞിരുന്നു "നിന്റെ കണ്ട്രോൾ ഇല്ലായ്മ കണ്ട് എന്റെ കണ്ട്രോളാണ് പോയത്..ഇനിയും കണ്ണും കണ്ണും നോക്കി നിന്നാൽ നിന്റെ വീട്ടിലേക്കുള്ള പോക്കായിരിക്കില്ല നടക്കുന്നത്..വേറെ വല്ലതുമായിരിക്കും..." അവന്റെ അർത്ഥം വെച്ചുള്ള സംസാരം കേട്ട് ആദ്യം ഒന്നും കത്തിയില്ലെങ്കിലും പിന്നീട് ബൾബ് കത്തിയപ്പോ ഞാൻ കണ്ണും മിഴിച്ചു അവനെ നോക്കിയപ്പോ അവനൊന്ന് ചിരിച്ചിട്ട് 'ബി കൂൾ ഭാര്യേ'എന്നു സൈറ്റടിച്ചോണ്ട് പറഞ്ഞ് എന്റെ ഉള്ളം കയ്യിൽ കൈ ചേർത്തു പിടിച്ചു ലിവിങ് റൂമിൽ നിന്ന് പുറത്തേക്ക് നടന്നു

"ഉമ്മി ഞങ്ങൾ ഇറങ്ങാണ് ..." ദീദിന്റെ കൂടെ സംസാരിച്ചു വരുന്ന ഉമ്മിനെ നോക്കി ഞാനിത് പറഞ്ഞപ്പോ ഉമ്മി പുഞ്ചിരിച്ചോണ്ട് എന്റെയടുത്തേക്ക് വന്ന് പോയിട്ട് വാ എന്നു പറഞ്ഞതും ഞാൻ അതിനൊന്ന് തലയാട്ടി കൊടുത്ത് ദീദിനോട് കണ്ണ് കൊണ്ട് പോവാണെന്ന് പറഞ്ഞിട്ട് ഇശൂൻ്റെ കൂടെ പുറത്തേക്ക് ഇറങ്ങി പുറത്തു എത്തിയപ്പോ തന്നെ എന്റെ കണ്ണ് പോയത് ഗാർഡനിൽ ലൈറ്റ്‌സ് കൊണ്ട് സെറ്റ് ചെയ്തു വെച്ച വെഡ്ഡിങ് സ്റ്റേജിലേക്ക് ആയിരുന്നു...അവിടെ ഗെറ്റപ്പ് ലുക്കായി ഫ്രണ്ട്സിന്റെ കൂടെ ഫോട്ടോഷൂട്ട് നടത്തുന്ന റോഷനെ കണ്ടപ്പോ ഞാനവനെ ഒന്ന് നോക്കിയിട്ട് മുന്നിലേക്ക് നടക്കാൻ ഒരുങ്ങുമ്പോഴാ പെട്ടന്ന് റോഷൻ 'ഐറുമ്മാ' എന്ന് കൈ പൊക്കി വിളിച്ചു കൂവിയിട്ട് എന്റെയടുത്തേക്ക് ഓടി വന്നത് "ആലിയോട് അവളുടെ റോഷനിവിടെ കണ്ണിൽ എണ്ണയും ഒഴിച്ചു കാത്തു നിക്കുന്നുണ്ടെന്ന് പറയണം.. മറക്കരുത്..." ഓടി കിതച്ചു എന്റെയടുതെത്തിയ റോഷൻ കിതപ്പോടെ പറയുന്നത് കേട്ട് ഞാനവനെ മൊത്തതിലൊന്ന് സൂം ചെയ്തു നോക്കി "എന്നിട്ട് കണ്ണിൽ എണ്ണ ഒഴിച്ച പോലെയൊന്നും ഇല്ലല്ലോ..?" ഞാൻ ചോദിക്കാൻ നിന്ന ചോദ്യം ഉമ്മച്ചൻ അവനോട് ചോദിച്ചപ്പോ റോഷൻ ഇശൂനെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് പല്ലു കടിച്ചു

"ആക്കിയതാണല്ലേ..?" "Of course dude..." ഇളിച്ചോണ്ടുള്ള ഇശൂൻ്റെ മറുപടി കേട്ട് റോഷനവിടെ പല്ലു കടിച്ചു നിക്കുന്നത് കണ്ട് അറിയാതെ ഞാനൊന്ന് ചിരിച്ചു പോയി "ഇനിയിപ്പോ കച്ചറ വേണ്ട..ഞാൻ പറഞ്ഞേക്കാം..." റോഷനെ നോക്കി ഞാനിത് പറഞ്ഞപ്പോഴാ അവന്റെ പല്ലു കടി മാറിയത് "Hey roshaa come..." ഞങ്ങൾ സംസാരിക്കുന്നതിന്റെ ഇടയിൽ ഗാർഡനിൽ നിന്ന് റോഷന്റെ ഫ്രണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു ചെക്കൻ ഇങ്ങനെ വിളിച്ചു കൂവിയിട്ട് കൈകൊണ്ട് വരാൻ ആഗ്യം കാണിക്കുന്നത് കണ്ട് റോഷൻ അവനെ ഒന്ന് നോക്കിയിട്ട് എന്നെ നോക്കി "അപ്പൊ പറഞ്ഞ പോലെ..." എന്നവൻ പറഞ്ഞ് ക്ലോസപ്പിന്റെ പരസ്യവും കാണിച്ച് വന്ന പോലെ തന്നെ സ്റ്റേജിലേക്ക് ഓടി പോയതും ഞാൻ ചിരിച്ചോണ്ട് അവൻ പോകുന്നതും നോക്കി നിന്നു... അപ്പൊ തന്നെ സ്റ്റേജിന്റെ സൈഡിലുള്ള ഡിജെ ബോക്സിൽ നിന്ന് 'വാത്തി കമിംഗ്' സോങ് ചെവിയിലേക്ക്‌ കുത്തി വന്നതും റോഷനും അവന്റെ ടീംസൊക്കെ അതിനൊത്ത് ആർത്ത് പാടാൻ തുടങ്ങിയതിന്റെ കൂടെ ഡാൻസ് കളിക്കാനും തുടങ്ങി 🌸💜🌸 റോഷൻ പോയപ്പോ തന്നെ ഞാൻ ഐറയേയും കൊണ്ട് പാർക്കിങ്ങിലേക്ക് നടന്നു...

അവളാണെങ്കിൽ ഗാർഡനിൽ പ്ലേ ചെയ്ത പാട്ടിനൊപ്പം മൂളി കൊണ്ട് ലഹങ്കയും പൊക്കി പിടിച്ച് എന്റെ കൂടെ വരുന്നത് കണ്ട് ഞാനവളെ നോക്കി ഒന്ന് ചിരിച്ചിട്ട് മുന്നിലേക്ക് നടന്നു പാർക്കിങ്ങിൽ എത്തിയപ്പോ തന്നെ അവിടെ നിർത്തിയിട്ടിരുന്ന ഡസ്റ്ററിനെ ഒന്ന് നോക്കിയിട്ട് ഞാനതിന്റെ സൈഡിലായി നിർത്തിവെച്ച ബ്ലാക്ക്‌ ഓപ്പൺ താറിന്റെ മുന്നിൽ എത്തിയപ്പോ പിറകിലേക്ക് തിരിഞ്ഞു ഐറയെ നോക്കിയതും അവൾ ഏതോ ലോകത്തെന്ന പോലെ പാട്ടും പാടി ഡസ്റ്ററിന്റെ ഡോർ വലിച്ചു തുറക്കുന്നത് കണ്ട് ഞാൻ സ്വയം നെറ്റിക്കിട്ടൊരു കൊട്ട് കൊടുത്തു "ഡി അങ്ങോട്ടല്ല.. ഇങ്ങോട്ട്..." എന്നു ഞാൻ വിളിച്ചു കൂവിയപ്പോ തന്നെ അവൾ പാടിയ സോങ് സ്റ്റോപ്പ് ചെയ്തിട്ട് ഡസ്റ്ററിന്റെ ഡോർ തുറന്ന പോലെ തന്നെ വലിച്ചടച്ച് എന്നെ തിരിഞ്ഞു നോക്കി.. എന്നിട്ടവൾ 'ഇനി എങ്ങോട്ടാ ഇശുച്ചാ..?' എന്ന് സംശയത്തോടെ ചോദിച്ചോണ്ട് എന്റെ അടുത്തേക്ക് വന്നെങ്കിലും പെട്ടന്നവൾ എന്തോ കണ്ട പോലെ അവിടെയൊന്ന് സ്റ്റക്കായി "Woww...Open Thar.." ആശ്ചര്യത്തോടെയും അതിൽപരം അത്ഭുദത്തോടെയും അവൾ വിടർന്ന കണ്ണുകളോടെ ഇതും വിളിച്ചു കൂവി താറിനെ മൊത്തത്തിൽ തൊട്ട് തലോടാൻ തുടങ്ങി..

.അതൊക്കെ കണ്ട് ഇവളിത് എന്തോന്നാ ചെയ്യുന്നേ എന്നു വിചാരിച്ചു ഞാനവളെ തന്നെ ഉറ്റുനോക്കി നിന്നപ്പോഴേക്കും അവളെന്റെ മുന്നിൽ വന്നു നിന്നിരുന്നു "എന്തു ഭംഗിയാണല്ലേ ഇതിനെ കാണാൻ..പണ്ട് മുതലേ ഓപ്പൺ താറിൽ പോവാൻ എന്തോരം കൊതിച്ചിട്ടുണ്ടെന്നോ.. ഹിന്ദി മൂവിസിലൊക്കെ ഇത് കാണുമ്പോ എനിക്കും അങ്ങനെ പോവാൻ തോന്നും.. അല്ലേലും നമ്മളെ ഉമ്മച്ചൻ മുത്താണ് ..എല്ലാം കണ്ടറിഞ്ഞു എല്ലാം ചെയ്തു തരും...സോ ഇന്ന് ഞാൻ താർ ഓടിച്ച് ഒരു കലക്ക് കലക്കുമെന്റെ ഉമ്മച്ചാ..." സത്യം പറഞ്ഞാൽ ഇവൾക്ക് ഇങ്ങനെ ഒരു ആഗ്രഹമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു..ഈ രാത്രി അടച്ചിട്ട ഡസ്റ്ററിൽ പോകുന്നതിനേക്കാൾ നല്ലത് തുറന്നിട്ട താറിൽ പോകുന്നതാണെന്ന് കരുതിയാണ് ഞാൻ താർ ചൂസ് ചെയ്തത്..ഇതിപ്പോ അവളുടെ ആഗ്രഹം വരെ കൊണ്ടുചെന്ന് എത്തിക്കുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചില്ല...പക്ഷെ അവളുടെ ലാസ്റ്റിലെ സംസാരം എനിക്കങ്ങ് ദഹിച്ചിട്ടില്ല "ആരും ഇവിടെ കലക്ക് കലക്കുന്നില്ല.. ഞാൻ ഡ്രൈവ് ചെയ്തോണ്ട് ...പൊന്നു മോൾ വന്ന് കയറാൻ നോക്ക്..." അവൾ ഡ്രൈവ് ചെയ്താൽ മിക്കവാറും നാളെ ഫ്രീ എൻട്രിയോടെ പള്ളികാട്ടിലേക്ക് ആയിരിക്കും ലാൻഡാവുക..

അതിനൊരു ഇട വരുത്താതെ ഞാൻ അവളെയൊന്ന് നോക്കിയിട്ട് ഡ്രൈവിംഗ് സീറ്റിലേക്ക് പോവാൻ നിക്കുമ്പോഴാ പെട്ടന്ന് ഐറ എന്റെ മുന്നിൽ വന്നു നിന്നത് "ഇശുച്ചാ..ഞാനൊന്ന് ഡ്രൈവ് ചെയ്‌തോട്ടെ.. പ്ലീസ്..." എന്നവൾ കൊഞ്ചി കൊണ്ട് ചോദിച്ചപ്പോ ഞാൻ നോ എന്നു പറഞ്ഞു തലയാട്ടിയിട്ട് താറിലേക്ക് കയറാൻ നിന്നെങ്കിലും വീണ്ടുമവൾ എന്നെ അവിടെ തന്നെ പിടിച്ചു വെച്ചു "എനിക്ക് ഡ്രൈവിംഗ് അറിയില്ല എന്ന ഉദ്ദേശത്തിലാണ് നീയങ്ങനെ പറഞ്ഞെങ്കിൽ നീ പേടിക്കേണ്ട.. എനിക്ക് ഡ്രൈവിംഗ് അറിയാം.. സോ പ്ലീസ്.." "രാത്രിയാണ്..നല്ല വാഹനങ്ങൾ ഉണ്ടാവും.. നിന്നെ കൊണ്ട് മാനേജ് ചെയ്യാൻ പറ്റില്ല ഐറ.. സോ നീ ഉണ്ടെങ്കിൽ കയറാൻ നോക്ക്..." എന്നു ഞാൻ തറപ്പിച്ചു പറഞ്ഞിട്ട് താറിലേക്ക് കയറി ഇരുന്നതും ഐറ തമ്പടിച്ച പോലെ നിന്നിടത്തു തന്നെ നിക്കുന്നത് കണ്ട് ഞാൻ പുരികം പൊക്കി അവളെ നോക്കി "വരുന്നില്ലേ..?" "നീ തനിയെ പൊക്കോ.. ഞാനൊന്നും ഇല്ല..." ഇതും പറഞ്ഞോണ്ട് പുച്ഛിച്ചു മുഖം തിരിച്ചു കൈകെട്ടി നിക്കുന്ന ഐറയെ കണ്ടപ്പോ എരിഞ്ഞു കയറി വന്നെങ്കിലും ഞാനത് കണ്ട്രോൾ ചെയ്തു വെച്ചിട്ട് അവളോട് ഒാക്കെ എന്ന് തോൾ പൊക്കി പറഞ്ഞിട്ട് താർ സ്റ്റാർട്ട് ആക്കി മുന്നിലേക്ക് എടുത്തപ്പോഴാ പെട്ടന്ന് ഐറ ഞെട്ടി കൊണ്ട് എന്നെയും താറിനെയും നോക്കിയത് "എടാ കാലമാടാ ഞാനുമുണ്ടെടാ.."

പിറകിൽ നിന്നോണ്ട് ഐറയിതും വിളിച്ചു കൂവി എന്നെ തുറിച്ചു നോക്കി വരുന്നത് താറിലെ സൈഡ് മിററിലൂടെ കണ്ടതും ഞാൻ ചൂളമടിച്ചോണ്ട് സ്റ്റിയറിങ്ങിൽ താളമിട്ട് അവളെന്റെ അടുത്ത് എത്തുന്നതും കാത്തു നിന്നു സീറ്റിലേക്ക് കയറി ഇരിക്കാതെ ഡ്രൈവിംഗ് സീറ്റിന്റെ ഭാഗത്തേക്ക് വന്നത് കണ്ട് ഞാൻ ഗൗരവത്തോടെ എന്താ എന്നു ചോദിച്ചു "ഇശുച്ചാ പ്ലീസ്.. ഒറ്റ പ്രാവിശ്യം.. ഒരൊറ്റ പ്രാവിശ്യം മാത്രം എനിക്കിത് ഡ്രൈവ് ചെയ്യാൻ തന്നാൽ മതി.. പിന്നെ ഞാൻ ഇതും ചോദിച്ചു നിന്റെ അടുത്തേക്ക് വരില്ല..പ്രോമിസ്.. പിങ്കി പ്രോമിസ്.. പ്ലീസ് പ്ലീസ് പ്ലീസ്... പറ്റില്ലായെന്ന് പറയരുത്.." എത്രത്തോളം കൊഞ്ചാൻ സാധിക്കുമോ അത്രത്തോളം കൊഞ്ചി കൊണ്ട് അവൾ പറയുന്നത് കേട്ട് ഞാൻ പുരികമൊന്ന് തടവിയിട്ട് അവളെ നോക്കി "ഓക്കേ..ബട്ട് വണ് കണ്ടീഷൻ.. ഇതിന്റെ പേരും പറഞ്ഞ് വീണ്ടും ഡ്രൈവ് ചെയ്യാൻ ചോദിച്ചു വരരുത്... നിനക്ക് പറ്റിയത് ടു വീലർ വെഹിക്കിളാണ്.. ഫോർ വീലർ നിനക്ക് മെനേജ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.." അതിനവളൊന്ന് നിഷ്‌കു പോലെ തലയാട്ടി കാണിച്ചിട്ട് എന്റെ കവിളിൽ കുത്തി പിടിച്ചു അമർത്തി ഉമ്മ വെച്ചു താങ്‌സ് എന്നു പറഞ്ഞതും ഞാൻ അതിനൊന്ന് അമർത്തി മൂളി കൊടുത്ത് ഡ്രൈവിംഗ് സീറ്റിൽ നിന്ന് സൈഡിലെ സീറ്റിലേക്ക് മാറി ഇരുന്നു..

അപ്പോഴേക്കും ഐറ ലഹങ്ക ഒക്കെ പൊക്കി പിടിച്ചോണ്ട് ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നിട്ട് ലഹങ്ക ഒന്ന് ശെരിയാക്കി വിടർത്തിയിട്ടു എന്നിട്ടവൾ താറിലെ മിററിൽ തൂക്കിവെച്ച കൂളിംഗ് ഗ്ലാസ് എടുത്തു വെച്ച് എന്നെയൊന്നു നോക്കി "Why should boys have all the fun..?!" ആലിയ ഭട്ടിന്റെ അതേ പുച്ഛത്തോടെ ഇതും പറഞ്ഞോണ്ട് അവൾ‌ താർ സ്റ്റാർട്ടാക്കി കോബൗണ്ടിൽ നിന്ന് പറപ്പിച്ചു വിട്ടതും അവളുടെ ഒടുക്കത്തെ ആറ്റിറ്റ്യൂട് കണ്ട് ഞാനൊന്ന് ചിരിച്ചു പെണ്ണ് കരുതുന്ന പോലെയൊന്നുമല്ല..ആദ്യമായിട്ടാണ് താർ ഡ്രൈവ് ചെയ്യുന്നതെങ്കിലും കണ്ടാൽ പറയില്ല.. ഡ്രൈവിംഗ് പച്ച വെള്ളം പോലെ അറിയുമെന്നാ തോന്നുന്നത്..പോകുന്ന വഴിക്കെല്ലാം ഓരോ ആളുകൾ ഞങ്ങളെ തന്നെ വീക്ഷിക്കുന്നുണ്ട്... ഒന്നാമത് ഒരു പെണ്ണായ ഐറ താർ ഡ്രൈവ് ചെയ്യുന്നത് കണ്ട്.. രണ്ടാമത് ഞങ്ങളെ സെയിം കളർ കോസ്റ്റും കണ്ടിട്ട് ഡ്രൈവിംഗിനിടെയിലും അവൾ വാതോരാതെ സംസാരിക്കുന്നത് കേട്ട് ഞാൻ പുഞ്ചിരിയോടെ അവളെ ഒന്ന് നോക്കി സീറ്റിലേക്ക് ചാരി ഇരുന്നു 🌸💜🌸 വീടിന്റെ മതിലിനോട് ചേർന്ന് താർ നിർത്തിയിട്ട് കൂളിംഗ് ഗ്ലാസ് എടുത്തു മാറ്റി അത് കിട്ടിയ സ്ഥലത്തു തന്നെ തിരിച്ചു വെച്ചോണ്ട് ലഹങ്ക ഒന്നാകെ വാരി പിടിച്ചു താറിൽ നിന്ന് ഇറങ്ങാൻ നേരമാണ് ഒരു കൈ എന്റെ മുന്നിലേക്ക് നീണ്ടു വന്നത് "മ്മ്..ഇറങ്ങിക്കോ.."

അത് കേട്ടതും ഞാൻ ഇളിച്ചോണ്ട് ഇശൂൻ്റെ കയ്യിലേക്ക് എന്റെ കൈ വെച്ചു കൊടുത്തിട്ട് മറു കൈകൊണ്ട് ലഹങ്ക പൊക്കി പിടിച്ചതും ഒരു സേഫ്റ്റിക്ക് വേണ്ടി ഉമ്മച്ചനും ലഹങ്ക പിടിച്ചിട്ട് എന്നെ ശ്രദ്ധാപൂർവ്വം കൈ പിടിച്ചു അതിൽ നിന്നും ഇറക്കി "എങ്ങനെയുണ്ട് എന്റെ ഡ്രൈവിംഗ്..?" പട പൊരുതി ജയിച്ച പടയാളിയെ പോലെ തെല്ലൊരു അഹങ്കാരത്തോടെ ഇശൂനെ നോക്കി ഞാനിത് ചോദിച്ചപ്പോ അവനൊന്നു ചിരിച്ചു "സേട്ടന്റെ സേച്ചി ഇത്രയും മികച്ച പ്രകടനം കാഴ്ച്ച വെക്കുമെന്ന് ഞാൻ മനസ്സിൽ പോലും കരുതിയില്ല.." "എന്നാ ഒരിക്കൽ കൂടെ എനിക്ക് താർ ഓടിക്കാൻ തരോ..?" "അയ്യട..ഒരുതവണ മാത്രമേ ഓടിക്കാൻ തരൂ എന്ന് കരാറിൽ പറഞ്ഞിട്ടുണ്ട്..സോ കൂടുതൽ ചോദിക്കാൻ നിൽക്കേണ്ട..." കരാറിൽ ഒപ്പുവെച്ചത് കൊണ്ടാണ് ഒരു തവണയെങ്കിൽ ഒരുതവണ നമ്മക്കിത് ഡ്രൈവ് ചെയ്യാൻ തന്നത്.. അല്ലെങ്കിൽ ഇതും ഉണ്ടാവില്ല.. എന്തായാലും ഒരൊറ്റ തവണയെങ്കിലും ഡ്രൈവ് ചെയ്യാൻ കിട്ടിയല്ലോ എന്ന ആശ്വാസത്തിൽ ഞാൻ മറുപടിയായി നിഷ്‌കു പോലെ തലയാട്ടിയതും അവനപ്പോ തന്നെ എന്നെയും കൊണ്ട് ഗെയ്റ്റ് കടന്ന് വീടിന്റെ ഉള്ളിലേക്ക് കയറി മഞ്ഞ ലൈറ്റിനാൽ സെറ്റ് ചെയ്ത വീട് ശോഭിച്ചു നിക്കുന്നത് ഒന്നാകെ നോക്കിയിട്ട് സൈഡിലേക്ക് നോക്കിയപ്പോ സ്റ്റേജിൽ നിന്ന് ഒഴുകി എത്തുന്ന പാട്ടിനനുസരിച്ചു ആലി ആർമാധിച്ചു ഡാൻസ് കളിക്കുന്നുണ്ട്

🎶Yeh bhi na jaane Woh bhi na jaane Nainon ke rang naina jaane Mila jo sang tera Udaa patang mera Hawa mein hoke malang Jag ki koyi reet na jaane Main to bas teri huyi deewani Mila jo sang tera Udaa patang mera Hawa mein hoke malang🎶 ലൈറ്റ് പിസ്ത കളർ ലഹങ്കയാണ് വേഷം.. എന്നത്തേക്കാളേറെ സുന്ദരി ആയപ്പോലെ.. ഞാനവളെ ഇമ ചിമ്മാതെ പുഞ്ചിരിയോടെ നോക്കി നിന്നു 🎶Main chhod aayi ghar-baar mera Oh makhna ve makhna Ab tu hi hai sansar mera Oh makhna ve makhna Yeh paagal sa hai pyar mera Oh makhna ve makhna Main chhod aayi ghar-baar mera Oh makhna🎶 അവളുടെ ഡാൻസ് നോക്കി നിക്കുപ്പോഴാണ് അങ്ങോട്ടും ഇങ്ങോട്ടും ദൃതിയിൽ ഓടി നടക്കുന്ന ഉപ്പച്ചിയുടെ കണ്ണ് ഞങ്ങളെ നേർക്കായത് "നിങ്ങൾ വന്നോ...!!" ഇതും പറഞ്ഞോണ്ട് ഒരു പുഞ്ചിരിയോടെ ഞങ്ങളെ അരികിലേക്ക് ഉപ്പച്ചി വന്നിട്ട് എന്റെ തലയിൽ പതിയെ തലോടി "വാ..വന്നിരിക്ക്... ഞാൻ ഉമ്മച്ചിനെ വിളിക്കാം.." എന്നുപ്പച്ചി പറഞ്ഞു തീരുന്നതിന് മുന്നെ ഉമ്മച്ചി ഞങ്ങളെ കണ്ടിട്ട് അടുത്തേക്ക് വന്നതും ഞാൻ ഉമ്മച്ചിനോട് എന്തോ പറയാൻ നിക്കുമ്പോഴാ ആരോ എന്റെ പുറത്തിനിട്ടൊരു കൊട്ട് തന്നത് "എന്താടി..." ആ ആലിയ മാക്രിയാണ് അതെന്ന് നല്ലപോലെ അറിയുന്നത് കൊണ്ട് ഞാൻ പല്ലു കടിച്ചു

അവൾക്ക് നേരെ തിരിഞ്ഞപ്പോ അവൾ അതേപോലെ എന്റെ നേർക്കും തിരിഞ്ഞു "തമ്പുരാട്ടി നേരത്തെ കാലത്തേയാണല്ലോ എത്തിയത്..?" ഒരാക്കലോടെയാണ് അവളിത് ചോദിച്ചെങ്കിലും ഉള്ളിലെ ദേഷ്യം അവൾ പിടിച്ചു വെക്കുന്നത് കണ്ട് ചിരി വന്നെങ്കിലും സിറ്റുവേഷൻ അനുസരിച്ച് പെരുമാറണമുള്ളതു കൊണ്ട് ഞാൻ ചിരിയൊക്കെ അടക്കി പിടിച്ചു നിന്നു "എനിക്ക് എന്റെ വീട്ടിലേക്ക് എപ്പോ വരണമെന്ന് നീയെനിക്ക് പറഞ്ഞു തരേണ്ട ആവശ്യമില്ല... എനിക്ക് തോന്നുമ്പോ ഞാനിങ്ങോട്ട് കയറി വരും..." "ഓഹോ.. അപ്പൊ മേരേജ് ഫങ്ഷൻ കഴിഞ്ഞു വന്നാ പോരായിരുന്നോ.. എന്തിനാ വെറുതെ ഒരുങ്ങി കെട്ടി ഇന്ന് തന്നെ വന്നത്.. അതൊരു ബുദ്ധിമുട്ട് ആവില്ലേ..." "ഓ.. രണ്ടും തുടങ്ങിയോ..?ഇന്നെങ്കിലും ആ തല്ലൊന്ന് നിർത്തിക്കൂടെ നിങ്ങൾക്ക്..?" ഞങ്ങളുടെ ഇടയിലെ തല്ലിന് ഫുൾസ്റ്റോപ്പ് ഇടുന്ന ഉമ്മൂമ തന്നെ ഇടയിൽ കയറി ഇങ്ങനെ പറഞ്ഞപ്പോ ഞാൻ അവിഞ്ഞിളിച്ചു കൊണ്ട് ഉമ്മൂമ്മനെ നോക്കിയിട്ട് ആലിയെ നോക്കിയപ്പോ അവളിപ്പോഴും കുശുമ്പോടെ എന്നെ നോക്കുന്നത് കണ്ട് ഞാനവളുടെ വയറ്റിനൊരു കുത്ത് വെച്ചു കൊടുത്തു "സോറി ഡാ.. ഇന്ന് ഈവനിംഗ് ഇങ്ങോട്ട് വരാൻ വിചാരിച്ചെങ്കിലും വില്ലയിൽ കുറച്ചു ബിസി ആയോണ്ടാണ് നൈറ്റിൽ ഇങ്ങോട്ട് പോന്നത്...നിന്റെ മേരേജിന് കൂടുന്ന പോലെ തന്നെ എനിക്ക് റോഷന്റെ മേരേജിനും കൂടേണ്ടേ പെണ്ണേ..?

അവനാണേൽ നിന്നെ കാണാൻ മുട്ടി നിൽക്കാണ്..." അവൾ അതിനൊന്ന് ഇളിച്ചു കൊണ്ട് എന്നെ നോക്കിയിട്ട് എന്നെയും കൊണ്ട് സ്റ്റേജിലേക്ക് പോയി പിന്നീടങ്ങോട്ട് പാട്ടും മെഹന്തി കയ്യിൽ ഇടലുമൊക്കെ ആയിരുന്നു...ആലിയുടെ രണ്ടു കയ്യിലും മെഹന്തി ഡിസൈനർ വന്ന് ഇട്ടു കൊടുത്തപ്പോ അടുത്ത ട്രിപ്പിൽ ഞാനും കൈ നിറയെ ഇട്ടു.. അതിന്റെ ക്ഷീണത്തിൽ ഞാൻ അവിടെയുള്ള ഒരു ചെയറിൽ കൈ രണ്ടും നീട്ടി പിടിച്ചു ഇരിക്കുമ്പോഴാ വീടിന്റെ കുറച്ചപ്പുറത്തുള്ള ഒരു ചേച്ചി എന്റെ അടുത്തേക്ക് വന്നത് "മോളെന്താ ഒറ്റക്ക് ഇരിക്കുന്നത്..?" "ഏയ് ഒന്നുല്ല ചേച്ചി..വെറുതെ ഇവിടെ ഇരിക്കാമെന്ന് കരുതി.." "അല്ല മോളുടെ ഹസ്ബൻഡ് എവിടെ..?" എന്നവർ ചോദിച്ചപ്പോ ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചതും ഇശു ഉപ്പച്ചിനോട് സംസാരിച്ചു നിക്കുന്നത് കണ്ട് ഞാനവർക്ക് ഇശൂനെ കാണിച്ചു കൊടുത്തു "വിശേഷം ഒന്നും ആയില്ലേ..?" ഓ തുടങ്ങി ..ഇവർക്കൊന്നും വേറെ പണിയില്ലേ..അവരുടെ ട്രാക്ക് കണ്ടപ്പോഴേ മനസ്സിലായതാ ഈ ചോദ്യം വൈകാതെ വരുമെന്ന്...കല്യാണം കഴിഞ്ഞ എല്ലാവർക്കും ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ വിശേഷം ഉണ്ടാവണമെന്ന് വല്ല നിർബന്ധവുമുണ്ടോ..

ഇല്ലല്ലോ.. പിന്നെന്തിനാവോ ഇങ്ങനെ ഓരോ ചോദ്യങ്ങൾ കൊണ്ടു വരുന്നത്... ഹ്.. ബ്ലഡി ഗ്രാമവാസിസ് "ഞങ്ങളിപ്പോ അതിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല..എന്നെ ആരോ വിളിക്കുന്നു.. ഞാനങ്ങോട്ട് ചെല്ലട്ടെ..." എന്നും പറഞ്ഞോണ്ട് ഞാൻ വേഗം അവിടുന്ന് സ്കൂട്ടായി.. അല്ലേൽ ആ പെണ്ണുംപിള്ള എന്റെ ചെവി തിന്നും കൈ രണ്ടും നിവർത്തി പിടിച്ചു വീടിന്റെ അകത്തേക്ക് കയറിയപ്പോ അവിടെ അതികം ആളുകളെയൊന്നും കാണാത്തത് കൊണ്ട് ഇവരൊക്കെ എവിടെ പോയി എന്ന് ചിന്തിച്ചോണ്ട് നിക്കുമ്പോഴാ നല്ല അസ്സൽ ബീഫ് ബിരിയാണിയുടെ മണം മൂക്കിലേക്ക് തുളച്ചു കയറിയത്... അത് കണ്ടപ്പോ തന്നെ അവരെല്ലാം ഫുഡ് സെക്ഷനിലേക്ക് പോയിട്ടുണ്ടെന്ന് കത്തിയതും ഞാനും അങ്ങോട്ട് പോവാൻ നിക്കുമ്പോഴാ പെട്ടന്ന് ഞാനൊന്ന് സ്റ്റോപ്പായത് 'ഈ മെഹന്തി കൈ കൊണ്ട് ഞാനെങ്ങനെ ഫുഡ് കഴിക്കും..?' സ്വയം കയ്യിലേക്ക് നോക്കി ഇനി എന്തു ചെയ്യുമെന്ന് ചിന്തിച്ചു നിക്കുമ്പോഴാ പെട്ടന്ന് നമ്മളെ ഉമ്മച്ചന്റെ മുഖം എന്റെ മൈൻഡിലേക്ക് വന്നത്... അപ്പൊ തന്നെ ഞാൻ ഇളിച്ചോണ്ട് അവനെയും തപ്പി ഇറങ്ങി "ഇശുച്ചാ..." ചെയറിൽ ഇരുന്ന് ഫോണിൽ തോണ്ടി കളിക്കുന്ന ഉമ്മച്ചന്റെ അടുത്തേക്ക് ചെന്ന് ഞാനിങ്ങനെ വിളിച്ചപ്പോ അവൻ ഫോണിലേക്ക് നോക്കി ഒന്ന് മൂളി തന്നത് കണ്ട് ഞാനവന്റെ തൊട്ടപ്പുറത്തുള്ള ചെയറിൽ ചെന്നിരുന്നു "ഇശുച്ചാ വിശകുന്നു.."

"ഇവിടെ വന്ന് വിശകുന്നു എന്നു പറഞ്ഞിട്ട് കാര്യമില്ല.. ഫുഡ് സെക്ഷനിലേക്ക് ചെല്ലാൻ നോക്ക്..." ഫോണ് പോക്കറ്റിലേക്ക് വെച്ചോണ്ട് അവൻ എന്നെ നോക്കി പറയുന്നത് കേട്ട് ഞാൻ ചുണ്ട് ചുളുക്കി മെഹന്തിയിലേക്ക് കണ്ണ് കൊണ്ട് ആഗ്യം കാണിച്ചു "ഈ കയ്യും കൊണ്ട് ഞാനെങ്ങനെയാ ഫുഡ് കഴിക്കാ...?" "ആ കൈ പോയി കഴുകി കളഞ്ഞാൽ പോരെ..എന്നാ നല്ല രീതിയിൽ വെട്ടി വീഴുങ്ങാമല്ലോ.." "അതുപറ്റില്ല ...ഇത് നല്ലപോലെ ചുമക്കണം.. എന്നാൽ മാത്രമേ ഞാൻ കഴുകി കളയൂ... ഇത് എത്രത്തോളം ചുമക്കുന്നുവോ അത്രത്തോളം തന്റെ ഭർത്താവ് തന്നെ സ്നേഹിക്കുമെന്നാ പഴമക്കാർ പറയാറ്..." "നീയല്ലാതെ ഇതൊക്കെ വിശ്വസിക്കുമോ ഐറാ...?" "ഞാൻ വിശ്വസിക്കും..നീ പോയി എനിക്ക് ഫുഡ് കൊണ്ടു വന്ന് വാരി താ ഇശുച്ചാ..വിശകുന്നു..." എന്ന് ഞാൻ വയർ തടവി പറഞ്ഞപ്പോ അവൻ എന്നെയൊന്ന് നോക്കിയിട്ട് ചെയറിൽ നിന്ന് എഴുനേറ്റ് പോയി.. കുറച്ചു കഴിഞ്ഞപ്പോ അവൻ പേപ്പർ പ്ലേറ്റിലായി ബീഫ് ബിരിയാണിയും അതിന്റെ ഒരു സൈഡിലായി ഒരു ഗ്ലാസ് വെള്ളവും വെച്ച് വരുന്നത് കണ്ട് ഞാൻ ചെയറിലായി പടിഞ്ഞിരുന്നു...

എന്റെയടുത്ത് എത്തിയ അവൻ മറു കൈകൊണ്ട് സൈഡിലെ ചെയർ എന്റെ തൊട്ടു മുന്നിൽ വെച്ചിട്ട് അവനതിൽ ഇരുന്നു കൊണ്ട് വാരി തരാൻ തുടങ്ങി എനിക്ക് ഓരോ പിടി ചോർ വായിൽ വെച്ചു തരുമ്പോഴും ഞാനവനെ ചെറു പുഞ്ചിരിയോടെ ഇമ ചിമ്മാതെ നോക്കി ഇരുന്നു...ഇടക്കവൻ എന്റെ നോട്ടം കണ്ട് എന്താ എന്ന മട്ടിൽ പുരികം പൊക്കി നോക്കുന്നുണ്ടെങ്കിലും ഞാനതിനൊക്കെ ഒന്നുമില്ല എന്ന അർത്ഥത്തിൽ തോൾ പൊക്കി കാണിച്ച് വീണ്ടും അവനെ വായിനോക്കി ഇരുന്നപ്പോഴാണ് പെട്ടന്ന് കണ്ണിലേക്ക് എന്റെ മുടി ചാടിയത് അതിനെ കൈ കൊണ്ട് വകഞ്ഞു മാറ്റാൻ പറ്റാത്തത് കൊണ്ട് ചുണ്ടുകൊണ്ട് ഊതി മാറ്റാൻ കിണഞ്ഞ് പരിശ്രമിച്ചിട്ടും സാധിക്കാത്തത് കൊണ്ട് ഞാൻ ദയനീയമായി ഉമ്മച്ചനെ നോക്കിയപ്പോ അവൻ ഇടതു കൈ കൊണ്ട് മുടി മാടി ഒതുക്കി ചെവിക്കരികിൽ കോതി വെച്ചു "നിനക്ക് വിശക്കുന്നില്ലേ ഇശുച്ചാ..?" "ആദ്യം നീയിത് മുഴുവൻ കഴിക്ക് എന്നിട്ട് ഞാൻ കഴിച്ചോളാം..." എന്നവൻ പറഞ്ഞോണ്ട് ലാസ്റ്റ് ഒരു പിടി ചോറും വായിലേക്ക് വെച്ചു തന്നതും ഞാനത് കഴിച്ചിട്ട് വെള്ളവും കുടിച്ചു "ഞാൻ കുറച്ചു കഴിഞ്ഞാൽ വില്ലയിലേക്ക് തന്നെ പോവും...നീയിവിടെ നിൽക്കല്ലേ..?"

വെള്ളത്തിന്റെ ഗ്ലാസ് പ്ലേറ്റിലേക്ക് വെച്ചു കൊണ്ട് അവനിത് ചോദിച്ചപ്പോ ഞാൻ അതേ എന്നും അല്ലെന്നും തലയാട്ടി കാണിച്ചു "എനിക്ക് നിന്റെ കൂടെ പോരും വേണം എന്നാ ഇവിടെ നിക്കും വേണം..ആ അവസ്ഥയാ.." "അതെന്താ.. എന്റെ പുന്നാര ഭാര്യക്ക് എന്നെ കാണാതിരിക്കാൻ പറ്റില്ലേ..?" എന്നവൻ ചിരിച്ചോണ്ട് ചോദിച്ചപ്പോ ഞാൻ ചുണ്ട് കൂർപ്പിച്ചു ഇല്ലെന്ന മട്ടിൽ തലയാട്ടി "എന്നാ എന്റെ കൂടെ വില്ലയിലേക്ക് തന്നെ പോര്.." അപ്പൊ നമ്മളെ ഉമ്മച്ചനും ഞാനില്ലാതെ പറ്റില്ല..!!അതോണ്ടല്ലേ അവനിങ്ങനെ പറഞ്ഞത്... ഞാനത് ആലോചിച്ച് പുഞ്ചിരിച്ചോണ്ട് അവനെ നോക്കിയതും അവന്റെ മുടി ഒന്നാകെ കണ്ണിലേക്ക് ചാടിയത് കണ്ട് കൈകൊണ്ട് മാറ്റി കൊടുക്കാൻ നിക്കുമ്പോഴാ പെട്ടന്നവൻ എന്റെ കൈ തണ്ടയിൽ പിടുത്തമിട്ടത് "നിന്റെ ഈ മെഹന്തി കൈ കൊണ്ട് എന്നെ തൊടാൻ വരല്ലേ ഐറ..അല്ലേൽ ആ കൈ പോയി കഴുക്..." എന്റെ കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കിയിട്ട് ഇതും പറഞ്ഞോണ്ട് എന്റെ കയ്യിലെ പിടി വിട്ട് അവൻ ഇടതു കൈകൊണ്ട് മുടി പിറകിലേക്ക് മാടി ഒതുക്കി ശെരിയാക്കിയിട്ട് ഒറ്റ പുരികം പൊക്കി "ഓക്കേ..?" "പെർഫെക്ട് ഓക്കേ..." 🌸💜🌸

"ഐറ..നിന്റെ റെഡിയായി കഴിഞ്ഞില്ലേ.. വേഗം താഴേക്ക് വാ.. അവിടെ എല്ലാവരും റെഡിയായി എത്തിട്ടുണ്ട്..." പിറ്റേന്ന് മേരേജ് ഡേക്ക് ഞാൻ ഡ്രെസ്സിങ് റൂമിൽ കയറി മുടി ശെരിയാക്കുന്നതിന്റെ ഇടയിൽ ദീദി ഡ്രെസ്സിങ് റൂമിലേക്ക് വന്നിട്ട് എന്നോട് ഇത് പറഞ്ഞതും ഞാൻ മിററിൽ നിന്ന് നോട്ടം മാറ്റാതെ തന്നെ അതിനൊന്ന് മൂളി കൊടുത്ത് ദൃതിയിൽ ഇയറിങ് സ്റ്റാൻഡിൽ നിന്ന് എന്റെ ബേബി പിങ് കളറിലുള്ള ലെഹങ്കക്ക് മാച്ച് ആയിട്ടുള്ള സ്റ്റോണ് ഇയറിങ് എടുത്തിട്ട് കാതിലിട്ടു എന്നിട്ട് അതേ ദൃതിയിൽ തന്നെ ഡ്രെസ്സിങ് റൂമിൽ നിന്നും ഇറങ്ങിയിട്ട് റൂമിലെ ബെഡിൽ കിടക്കുന്ന ഷാളെടുക്കാൻ നിൽക്കുമ്പോഴാ പെട്ടന്ന് ഷാളിന്റെ അടിയിലായി രണ്ടു മൂന്ന് ജെർബറ ഫ്ലവർസ് കൊണ്ട് നല്ല ഭംഗിയായി ഉണ്ടാക്കിയ ഒരു കുഞ്ഞു ബൊക്ക കണ്ണിൽ ഉടക്കിയത് ഇതിപ്പോ ആരാ ഇവിടെ കൊണ്ടു വന്ന് വെച്ചതെന്ന് ഒരു നിമിഷം ചിന്തിച്ചോണ്ട് ഞാൻ ഷാൾ തലയിലൂടെ എടുത്തിട്ട് ബെഡിൽ നിന്നും ആ കുഞ്ഞി ബൊക്ക കയ്യിലെടുത്തതും പെട്ടന്ന് ആ ബൊക്കയുടെ തണ്ടിലായി തൂക്കി ഇട്ടിരിക്കുന്ന റെഡ് കളറിലുള്ള സ്ലിപ്പ് കണ്ട് ഞാനതിലേക്ക് ഒന്ന് സൂം ചെയ്തു നോക്കി "•ONE YEAR DOWN•"

അതിൽ എഴുതിയത് വായിച്ച അടുത്ത നിമിഷം തന്നെ ഞാൻ ലഹങ്കയും പൊക്കി പിടിച്ചോണ്ട് താഴേക്ക് ഓടി പോയിരുന്നു ഓടുന്നതിനിടയിൽ എന്റെ കണ്ണ് ചുറ്റിനും സഞ്ചരിച്ചു പോകേയാണ് താഴെ ഹാളിൽ ആരോടോ സംസാരിച്ചു നിക്കുന്ന ഇശൂനെ കണ്ടത്... അവനെ കണ്ടപ്പോ തന്നെ ഞാൻ ചെറു പുഞ്ചിരിയോടെ സ്റ്റയർ ഓടി ഇറങ്ങി "Happy first anniversary ma love.." അവന്റെ തൊട്ടു മുമ്പിൽ എത്തിയപ്പോ തന്നെ കിതച്ചു കൊണ്ട് എന്തോ പറയാൻ നിന്നപ്പോഴേക്കും അവനിതും പറഞ്ഞോണ്ട് എന്റെ അരയിലൂടെ കയ്യിട്ട് പൊക്കി പിടിച്ചു എന്റെ അധരങ്ങളിൽ അവന്റെ ചോര അധരങ്ങൾ ആഴ്ന്നിറങ്ങി ഇതേ സമയം വില്ലയിൽ നിൽക്കുന്ന ആളുകളെല്ലാം മുന്നിലെ സീൻ കണ്ട് ഒരു നിമിഷം പകച്ചു നിന്നെങ്കിലും അടുത്ത സെക്കന്റിൽ തന്നെ അവർ കണ്ണ് ഇറുക്കി ചിമ്മി ചെറു പുഞ്ചിരിയോടെ പുറം തിരിഞ്ഞു നിന്നിരുന്നു... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story