QUEEN OF KALIPPAN: ഭാഗം 123

queen of kalippan

രചന: Devil Quinn

എത്ര രുചിച്ചാലും മതിവരാത്ത അവളുടെ അധരങ്ങളിൽ അവൻ മൃദുവായി ചുംബിച്ചു കൊണ്ടിരുന്നു..ചുറ്റുമുള്ളതൊന്നും അവൻ ശ്രദ്ധിച്ചതേയില്ല.. ചുംബനത്തിന്റെ ലഹരിയിൽ ഐറയുടെ കണ്ണുകൾ താനേ അടഞ്ഞു പോയത് കൊണ്ട് അവളും അവന്റെ ചുംബനം കൊതിയോടെ ആസ്വദിക്കുകയായിരുന്നു... "ഡാ.. ഡാ.. കഴിഞ്ഞില്ലേ..?" കുറച്ചു നിമിഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ ചുംബനം തകൃതിയായി തുടർന്നു പോകെയാണ് ഹാളിൽ കൂടി നിൽക്കുന്നവരുടെ കൂട്ടത്തിൽ നിന്ന് കെട്ടാൻ മുട്ടി നിൽക്കുന്ന റോഷന്റെ ശബ്ദം ഉയർന്നു വന്നത്‌..റോഷനത് കണ്ടു നിൽക്കാനുള്ള ത്രാണി ഇല്ലാത്തതുകൊണ്ടു തന്നെ അവൻ തല ചൊറിഞ്ഞു ഇടകണ്ണാളെ മുന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോഴും അവരുടെ കിസ്സിങ് സീൻ അവസാനിച്ചിട്ടില്ല "Just two minutes..." ചുംബനത്തിൽ ലയിച്ചു പോയവൻ ആരോടെന്നില്ലാതെ അലസ്യമായി മറുപടി കൊടുത്ത് വീണ്ടും അവളുടെ ചുണ്ടിലേക്ക് ഒരു കുസൃതി ചിരിയോടെ തേൻ നുകരാൻ പോകുമ്പോഴാണ് ഇതുവരെ കൊച്ചു കുട്ടികളെ പോലെ ചുംബനത്തിനു വഴങ്ങി കൊടുത്ത ഐറ പെട്ടന്ന് സ്വബോധത്തിലേക്ക് തിരിച്ചു വന്നത്..

ചുറ്റും ആളുകളുണ്ടെന്ന തിരിച്ചറിവ് കിട്ടിയപ്പോ തന്നെ അവളൊരു ആളലൂടെ അവളുടെ അധരങ്ങളിലേക്ക് വന്ന ഇശൂന്റെ നെഞ്ചിൽ പിടിച്ചു പിറകിലേക്ക് തള്ളി കൊണ്ട് അവൾ ചുറ്റുമൊന്ന് കണ്ണോടിച്ചു... അവരെല്ലാം കണ്ണ് പൊത്തി പിറകിലേക്ക് തിരിഞ്ഞു നിൽക്കുന്നത് കണ്ടപ്പോ അവൾ കഴിഞ്ഞ നിമിഷം ഉണ്ടായ കാര്യങ്ങൾ ഊർത്തെടുത്ത് സ്വയം തലക്കൊരു മേട്ടം കൊടുത്തു.. ഇതിനൊക്കെ കാരണക്കാരനായ ഇശൂനെ അവൾ വല്ലാത്ത മട്ടിൽ നോക്കിയതും അവനൊരു കള്ള ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു നിന്നു "Your lips are soo yummy..." കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു അവനൊരു പ്രത്യേക കുസൃതി ചിരിയോടെ പറഞ്ഞതും നിശബ്ദമായി കിടക്കുന്ന ഹാളിലത് തട്ടി തെറിച്ചു അവിടെ കൂടിയവരുടെ ചെവിയിലേക്കത് അരിച്ചു കയറി.. അവന്റെ ആരേയും ശ്രദ്ധിക്കാതെയുള്ള സംസാരം കേട്ട് ഐറക്കു ചടപ്പ് തോന്നിയെങ്കിലും മറ്റുള്ളവരുടെ മുഖത്തെല്ലാം ഒരുതരം കള്ള ചിരിയായിരുന്നു...

അതിനാൽ അവരെല്ലാവരും ഒരേസമയം ഹാളിന്റെ ഒത്ത നടുവിൽ നിൽക്കുന്ന ഇശുനേയും ഐറയേയും തിരിഞ്ഞു നോക്കിയപ്പോ ഇശു കള്ളച്ചിരിയോടെ കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു ഐറയുടെ അധരങ്ങൾ ലക്ഷ്യം വെച്ചു പോയിട്ട് വീണ്ടും അവളുടെ ചുണ്ടിൽ ചുണ്ടമർത്തി കിസ്സുന്നതാണ് കണ്ടത്.. "തോന്നിവാസം കാണിക്കാതെ മാറി പോടാ..." ആരെയും വകവെക്കാതെയുള്ള അവന്റെ ചുംബനം കണ്ട് ഉമ്മൂമ ഉള്ളിലെ ചിരി അടക്കി പിടിച്ചു കപട ദേഷ്യത്തോടെ പറഞ്ഞത് കേട്ട് അവൻ ഐറയുടെ നെറ്റിയിൽ ഒന്ന് ചുംബിച്ച് കൂടെ ഒരു സൈറ്റടിയും പാസാക്കി ഒരു കൂസലും ഇല്ലാതെ അവൻ അവിടുന്ന് ഇറങ്ങി പോയി... 🌸💜🌸 എല്ലാം ചെയ്തു വെച്ചിട്ടുള്ള അവന്റെ ഇമ്മാതിരി പോക്കാണ് എനിക്ക് തീരെ ഇഷ്ട്ടമല്ലാത്തത്...ഉള്ളിൽ അവനെ ഒന്ന് പ്രാകി കൊണ്ട് മുന്നിലേക്ക് നോക്കിയപ്പോ അവരെല്ലാവരും കൂടെ എന്നെ നോക്കുന്നതാണ് കണ്ടത്.. ഒന്നും ചെയ്യാത്ത എന്നെ നോക്കുന്നത് എന്തിനാ എന്നു നിഷ്‌കു പോലെ ഞാൻ മനസ്സിൽ ചോദിച്ചോണ്ട് എല്ലാവർക്കും ഒന്ന് അവിഞ്ഞിളിച്ചു കൊടുത്ത് ഞാൻ ലഹങ്കയും പൊക്കി പിടിച്ചോണ്ട് അവിടുന്ന് മെല്ലെ സ്കൂട്ടായി... പുറത്തേക്ക് നടക്കുമ്പോഴും ഞാനാ ഉമ്മച്ചനെ പ്രാകി കൊന്നു.. എല്ലാവരുടെയും മുന്നിൽ വെച്ചു കിസ്സ് ചെയ്യേണ്ട വല്ല ആവശ്യവും അവൻ ഉണ്ടായിരുന്നോ..നാണവും മാനവും ഇല്ലാത്ത അവനെയാണല്ലോ ഗോടെ നീയെനിക്ക് തന്നത്..

"നീയെന്ത് പണിയാ കാണിച്ചേ ഉമ്മച്ചാ..?" വില്ലയുടെ പുറത്തു എത്തിയപ്പോ ഡെസ്റ്ററിന്റെ ബോണറ്റിൽ ചാരി ഫോണിൽ കുത്തുന്ന അവന്റെ അടുത്തേക്ക് പോയി കണ്ണുരുട്ടി ഞാനിത് ചോദിച്ചതും അവൻ ഫോണിൽ നിന്നും തലപൊക്കിയിട്ട് എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു.. അതിലെന്തോ ഒരു ഇതില്ലേ.. ഉണ്ട്.. "Why are you looking at me like this...?" "You are very gorgeous in this dress.." ഞാൻ ചോദിച്ച ചോദ്യത്തിനുള്ള മറുപടി കേട്ട് കണ്ണുരുട്ടി നിന്ന എന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം വന്നതോടൊപ്പം ചുണ്ടിന്റെ ഒരു കോണിൽ ചെറു പുഞ്ചിരി തത്തി കളിച്ചു... ചുരുക്കി പറഞ്ഞാൽ അവൻ പറഞ്ഞത് എനിക്ക് നന്നായി സുഖിച്ചിട്ടുണ്ടെന്ന്...എന്നാലും ഞാനത് പുറത്തു കാണിക്കാതെ മുഖത്തു ഗൗരവം ഫിറ്റ് ചെയ്ത് അവനെ നോക്കിയതും എന്റെ മുഖത്തിലെ രൗദ്ര ഭാവത്തിന്റെ കാരണം അവന് നന്നായി അറിയുന്നത് കൊണ്ട് അവനൊരു സൈറ്റടി പാസ്സാക്കി തന്ന് എന്നോട് കാറിലേക്ക് കയറാൻ പറഞ്ഞ് അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു..

അവനെയൊന്ന് നോക്കി പല്ലുകടിച്ചിട്ട് കാറിലേക്ക് കയറാൻ നിൽക്കെ ഐഷു ബേബി പിങ്ക് കളറിലുള്ള ഹാൾഫ് ബാർബിഡോൾ ഫ്രോക്കുമിട്ട് സുന്ദരി കുട്ടിയായി വരുന്നത് കണ്ട് ഞാനൊന്ന് പുഞ്ചിരിച്ചു അവളെയും കൂട്ടി കാറിലേക്ക് കയറി ഇരുന്നു... കൂടെ ലാമിത്തയും ദീദിയും ഡസ്റ്ററിൽ കയറി ഇരുന്നു.. അപ്പോഴാണ് ആമി ഞാനുമുണ്ടെന്ന് പറഞ്ഞ് ഓടി വന്ന് ഡസ്റ്ററിൽ കയറി ഇരുന്നത്...അവളും ഫാബിയും കുഞ്ഞിക്കാന്റെ കൂടെ രാവിലെ തന്നെ വില്ലയിൽ എത്തിട്ടുണ്ട്.. ബാക്കിയുള്ളവർ ഓരോ കാറിലായി സ്ഥാനം പിടിച്ചത് കണ്ട് ഞാൻ മടിയിലുള്ള ഐഷുനെ ശെരിക്കിനും ഒന്ന് ഇരുത്തിരിയിട്ട് പുറത്തേക്ക് നോക്കി ഇരുന്നു... യാത്രക്കൊടുവിൽ ഞങ്ങൾ എന്റെ വീട്ടിൽ എത്തിച്ചേർന്നതും ആദ്യം തന്നെ എന്റെ കണ്ണിൽ ഉടക്കിയത് റോഷൻ ആലിയനെ കണ്ണിമ വെട്ടാതെ നോക്കുന്നതാണ്.. അവളാണെങ്കിൽ അവൻ നോക്കുന്നതൊന്നും അറിയാതെ അവളുടെ ഫ്രണ്ട്സിനോട് കത്തി അടിച്ചു നിക്കുവാണ്.. അത് കണ്ട് ഞാൻ അരിച്ചരിച്ച് റോഷന്റെ അരികിൽ പോയി നിന്നു... "അവൾ ഉരുകി പോകാതെ നോക്കിക്കോ ..."

അവന്റെ നോട്ടം കണ്ട് ഞാൻ വായപൊത്തി ചിരിച്ചോണ്ട് ഇത് പറഞ്ഞപ്പോ അവൻ ചെറു ഞെട്ടലോടെ മുന്നിൽ നിന്ന് നോട്ടം തെറ്റിച്ചു എന്നെ നോക്കിയിട്ട് ഒന്ന് ഇളിച്ചു തന്ന് സ്റ്റേജിലേക്ക് കയറി പോയി... പിന്നീടങ്ങോട്ട് മഹർ ഇടലായി ഫോട്ടോഷൂട്ടായി ഫുഡഡിയായി വീട്ടിലെ മേരേജ് അതി ഗംഭീരമായി... 🌸💜🌸 ഈവനിംഗ് കഴിഞ്ഞു നൈറ്റ് ആയപ്പോഴേക്കും വില്ലയിൽ വെഡ്ഡിങ് റിസപ്ഷൻ സ്റ്റാർട്ട് ചെയ്തിരുന്നു... ഐറയെ അവളുടെ വീട്ടിൽ നിന്ന് ഇങ്ങോട്ട് വരുന്നത് വരെ കണ്ടിരുന്നു.. പിന്നെ അവളെ കാണാനില്ല... എവിടെയാണോ എന്തോ റിസപ്ഷനു വന്ന ബിസിനസ്സ് പാട്ണേർസിനോടൊക്കെ ഡ്രിങ്ക്‌സ് കുടിച്ചു സംസാരിക്കുന്നതിന്റെ ഇടയിലാണ് പെട്ടന്ന് ഗാർഡന്റെ സൈഡിലേക്ക് എന്റെ കണ്ണ് പാഞ്ഞു പോയത്... ഐറ ചുറ്റും നോക്കിക്കൊണ്ട് മുന്നിലേക്ക് നടന്നു പോകുന്നത് കണ്ട് ഞാനൊന്ന് നെറ്റി ചുളിച്ചു ഡ്രിങ്ക്‌സ് അവിടെയുള്ള ടേബിളിൽ വെച്ചിട്ട് പൂളിന്റെ സൈഡിലൂടെ അവളുടെ പിറകിലൂടെ ചെന്നു....

"ഈ ഇശുച്ചനിത് എവിടെ പോയി കിടക്കാ..വീട്ടിൽ നിന്ന് വന്നപ്പോ കണ്ടതാ അവനെ... അവനാണെങ്കിൽ എന്നെ ഒരു ശ്രദ്ധയും ഇല്ല.. ഞാൻ എവിടെ ആണെന്നൊന്നും അവന്ക്ക് അറിയേണ്ടല്ലോ... അവനിങ് വരട്ടെ ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്.." മുന്നിലേക്ക് നടക്കുന്നിടെ അവൾ കുശുമ്പോടെ സ്വയം പിറുപിറുക്കുന്നതാണ് ഇപ്പൊ കേട്ടത്..അവളുടെ കുശുമ്പ് പിടിച്ച മുഖം ഞാനൊന്ന് ഇമാജിൻ ചെയ്തു നോക്കിയപ്പോ പെട്ടന്ന് ചിരി പൊട്ടി വന്നെങ്കിലും ഞാനത് ചുണ്ടിനിടയിൽ ഒതുക്കി പിടിച്ചു അവൾ ഏതറ്റം വരെ എന്നെ തിരിഞ്ഞു പോകുമെന്ന് അറിയാൻ വേണ്ടി ഞാനും അവളുടെ പിറകെ വെച്ചു പിടിച്ചു... "എന്റെ ഗോടെ..അവനിത് ഏത് ഭൂലോകത്താ..?" നടന്നു നടന്നു ഒരു പരുവം ആയപ്പോ അവൾ നടത്തമൊന്ന് സ്റ്റോപ്പ് ചെയ്ത് ഇതും മൊഴിഞ്ഞോണ്ട് ലഹങ്ക പൊക്കി പിടിച്ചു പിറകിലേക്ക് ഒരടി നിക്കുമ്പോഴാണ് പെട്ടന്നവളുടെ പുറം ഭാഗം എന്റെ നെഞ്ചിനോട് ചേർന്ന് നിന്നത്... "എന്റെ ഭാര്യ നിൽക്കുന്ന ഭൂലോകത്ത് തന്നെ ഉണ്ടെഡി..."

എന്നോട് തൊട്ടുരുമ്മി നിൽക്കുന്ന അവളുടെ ചെവിയിലായി പതിയനെ മൊഴിഞ്ഞപ്പോ തന്നെ അവൾ ഇക്കിളിയോടെ കഴുത്ത് വെട്ടിച്ചു എന്റെ നേർക്ക് തിരിഞ്ഞു നോക്കി... "ഓഹോ നീ നിന്റെ ഭാര്യന്റെ ലോകത്ത് തന്നെ ഉണ്ടായിരുന്നോ.. എന്നിട്ട് ഞാൻ കണ്ടില്ലല്ലോ..?" ഇതും പറഞ്ഞോണ്ട് അവളെന്റെ കയ്യിനൊരു പിച്ചു വെച്ചു തന്നതും ഞാൻ ചെറുങ്ങനെ എരിവ് വലിച്ചു അവളുടെ കവിളിലൊരു പഞ്ചാര ഉമ്മ വെച്ചു കൊടുത്തു... "ഭദ്രകാളിയെ പോലെ ഉറിഞ്ഞു തുള്ളാതെ വന്നേ...അവിടെ മിസിസ് ഇഷാൻ മാലിക്കിനെ കുറെ പേർ തിരക്കുന്നുണ്ട്..." അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ അവളെയും കൂട്ടി ഗാർഡനിൽ സെറ്റ് ചെയ്ത സ്റ്റേജിന്റെ അടുത്തേക്ക് കൊണ്ടു പോയി... "ഇശുച്ചാ...എത്ര പെട്ടന്നാണല്ലേ നമ്മുടെ മേരേജ് കഴിഞ്ഞിട്ട് ഒരു വർഷം ആയത്...ഒരായിരം ജന്മം എനിക്ക് പടച്ചോൻ തരാണെങ്കിൽ അത് ഉറപ്പായും ഞാൻ നിന്റെ കൂടെ ആയിരിക്കും ജീവിച്ചു തീർക്കുക.." സ്റ്റേജിന്റെ അടുത്തേക്ക്‌ പോകെ അവൾ ചെറു പുഞ്ചിരിയോടെ പറയുന്നത് കേട്ട് ഞാൻ അവളെയൊന്ന് തിരിഞ്ഞു നോക്കിയിട്ട് മുന്നിലേക്ക് നോക്കി നടന്നു... "ആയിരം ജന്മമൊന്നും വേണ്ട എനിക്കീ ഭൂമിയിൽ...

ഓരോയൊരു ജന്മം..അത് നിന്റെ കൂടെ പൂർണ സന്തോഷത്തോടെ ജീവിക്കണം എന്നു മാത്രം..." ഇപ്പോഴും ഹൃദയത്തിനുള്ളിൽ ഒരിത്തിരി പോലും കുറയാത്ത അവളോടുള്ള അടങ്ങാത്ത പ്രണയമാണ്..അവളെന്ന ലഹരിയിൽ അത്രയും അടിമപ്പെട്ട് പോയി..അതിൽ നിന്നൊരു മോചനം ഈ ജന്മം ഉണ്ടാകുമോ എന്നത് തന്നെ സംശയമാണ്... ഐറയുടെ കയ്യിൽ മുറുക്കി പിടിച്ചോണ്ട് സ്റ്റേജിന്റെ അടുത്തേക്ക് പോയി അവളെ അന്വേഷിച്ചവർക്കൊക്കെ അവളെ കാണിച്ചു കൊടുത്തു... 🌸💜🌸 🎶 Mera sajna mileya Sajna milan vadhaiyan Ni saajan doli leke aauna Ni vehra sajeya Mera sajna mileya Sajna mileya Sajna mileya haan.. Wo ho… Din shagna da chadheya Aao sakhiyon ni vehra sajeya Haan....🎶 ഇശൂൻ്റെ കയ്യിൽ പിടിച്ചോണ്ട് അവിടെയുള്ളവരോടൊക്കെ ജോളിയായി സംസാരിച്ചു നിക്കുമ്പോഴാ പെട്ടന്ന് സൗണ്ട് ബോക്സിൽ നിന്ന് ഒഴുകി വരുന്ന സോങ്ങ് ശ്രദ്ധിച്ചത്... ആ സോങ്ങ് കേട്ടപ്പോ തന്നെ ബ്രൈഡിന്റെ എൻട്രി ആയിട്ടുണ്ടെന്ന് മനസ്സ് മൊഴിഞ്ഞപ്പോ സ്റ്റേജിൽ ഒറ്റക്ക് നിൽക്കുന്ന റോഷനെ ഒന്ന് നോക്കിയിട്ട് പിറകിലേക്ക് നോക്കിയപ്പോ ഒരുകൂട്ടം റെഡ് റോസ് പിടിച്ചു

ഹെവി സ്റ്റോണുള്ള വൈറ്റ് ലഹങ്കയും പിടിച്ചു കുട്ടികളുടെ നടുവിലായി വരുന്ന ആലിയനെ കണ്ടതും എല്ലാവരുടെയും കണ്ണ് അങ്ങോട്ടായി... നടന്നു വന്ന് സ്റ്റേജിലേക്ക് കയറാൻ നിന്ന അവൾക്ക് റോഷൻ വലതു കൈ നീട്ടി പിടിച്ചതും അവൾ ചെറു പുഞ്ചിരിയോടെ അവന്റെ കയ്യിലേക്ക് അവളുടെ കൈ വെച്ചു കൊടുത്ത് സ്റ്റേജിലേക്ക് കയറി ... റോഷനും ആലിയും വൈറ്റ് കപ്പിൾ കോസ്റ്റുമാണ് വേഷം..ബാക്കി ഉള്ളവരൊക്കെ ബേബി പിങ്ക് കളർ കോസ്റ്റും..ഗാർഡനിൽ സെറ്റ് ചെയ്തു വെച്ച എൽഇഡി ബൾബിന്റെ പ്രകാശം കാരണം എല്ലാവരുടെയും മുഖമെല്ലാം നല്ലപോലെ തിളങ്ങുന്ന പോലെ... എന്റെ മുഖം എനിക്ക് കാണാൻ പറ്റാത്തത് കൊണ്ട് ഞാൻ ഇശൂൻ്റെ മുഖത്തേക്ക് നോക്കിയതും അവന്റെ മുഖത്തും ഒരു പ്രത്യേക തിളക്കമുണ്ട്... ചിരിക്കുമ്പോ ആ തിളക്കം കൂടുന്നപോലെ... അവനെയും വായിനോക്കി അങ്ങനെ നിക്കുമ്പോഴാ ഇശു ആരോടോ ഉള്ള സംസാരം നിർത്തി എന്റെ മുഖത്തേക്ക് നോക്കിയത്... "എന്തേ..?"

"ചുമ്മാ.." പുരികം പൊക്കി ചോദിച്ചതിന് മറുപടിയായി ഇതും പറഞ്ഞ് കണ്ണിറുക്കി കാണിച്ച് അവന്റെ അരയിലൂടെ കയ്യിട്ട് അവന്റെ നെഞ്ചിലേക്ക് തല വെച്ചു കിടന്നു... "എന്താണ് ഭാര്യേ..നിനക്കെന്നെ സ്നേഹിക്കാൻ തോന്നുന്നുണ്ടോ..?" എന്റെ പെട്ടന്നുള്ള പെരുമാറ്റം കണ്ടിട്ട് അവൻ കള്ളച്ചിരിയോടെ എന്റെ വയറിൽ മൃദുവായി തലോടി കൊണ്ട് ചോദിക്കുന്നത് കേട്ട് ഞാൻ അതേയെന്നും അല്ലെന്നും മട്ടിൽ തലയാട്ടി... എൻ്റെയാ തലയാട്ടൽ കണ്ട് അവനൊന്നു ചിരിച്ചിട്ട് എന്റെ മൂർത്താവിൽ അമർത്തി ചുംബിച്ചു... ഇതേ സമയം സ്റ്റേജിൽ നിൽക്കുന്ന ആലി പതിയെ തന്റെ അടുത്തു നിൽക്കുന്ന റോഷന്റെ അടുത്തേക്ക് നീങ്ങി നിന്നു... "Brother..." ആർദ്രമായി അവളവനെ വിളിക്കുമ്പോഴും അവളുടെ ചുണ്ടിന്റെ ഒരു കോണിൽ കള്ളച്ചിരി പിറവി കൊണ്ടിരുന്നു...പക്ഷെ അവളത് പുറത്തു കാണിക്കാതെ റോഷനെ ഇടകണ്ണാളെ നോക്കിയപ്പോ അവൻ അവളെ നോക്കി കണ്ണുരുട്ടികൊണ്ട് അവളുടെ ഇടതു കൈ പിടിച്ചു തിരിച്ചു.. "ഡാ പട്ടി റോഷാ വിടെടാ.." അവളുടെ കൈ പിടിച്ചു തിരിക്കുന്നത് ആരും ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലാക്കിയ റോഷൻ അവളുടെ കൈ വീണ്ടും അവളോട് ചേർന്ന് നിന്ന് തിരിക്കുന്നതിന് ഇടയിൽ കൈ വേദന എടുത്തിട്ട് ആലി റോഷനോട് കുറച്ചൂടെ ചേർന്ന് നിന്ന് പല്ല് ഞെരിച്ചു പറഞ്ഞത് കേട്ട് അവൻ പതിയെ അവളുടെ കൈ വിട്ടു...

"ഇനിയും നീ ബ്രദർ എന്നു വിളിച്ചാൽ.. ഇതായിരിക്കില്ല എന്റെ അടുത്തു നിന്ന് കിട്ടുന്നത്... പറഞ്ഞേക്കാം.." അവളെ മൊത്തതിലൊന്ന് കണ്ണോടിച്ചു ഒരർത്ഥം വെച്ച മട്ടിൽ അവൻ പറഞ്ഞതും ആലി നിഷ്‌കു പോലെ അവനെയൊന്ന് നോക്കിയിട്ട് സോറി എന്നു പറഞ്ഞു ... അവന്ക്ക് ഈ ബ്രദർ വിളി കേൾക്കുന്നതേ ഇഷ്ട്ടമല്ല.. പ്രത്യേകിച്ച് അവളുടെ വായിൽ നിന്ന്.. അവനെ പിരിക്കേറ്റാൻ പലപ്പോഴും ആലി അവനെ ബ്രദർ എന്നു വിളിക്കുമ്പോഴൊക്കെ അവന്റെ കയ്യിൽ നിന്ന് എന്തെങ്കിലുമൊക്കെ അവൾക്ക് കിട്ടും..അതു തന്നെയാണ് ഇപ്പൊ അവൾക്ക് കിട്ടിയതും.. ഇനി കിട്ടുന്നത് എന്നും കിട്ടുന്നത് പോലെ ആയിരിക്കില്ല ... ഡോസ് ചിലപ്പോ കൂടും.. കാരണം അവളിപ്പോ അവന്റെ കൈപിടിയിലാണ്.. റോഷനും ആലിയും സ്റ്റേജിൽ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം ഫോട്ടോഗ്രാഫർ ക്യാമറയിലൂടെ ഒപ്പി എടുത്തു..എന്തിന് അവരിപ്പോ അവിടെനിന്ന് കൊച്ചു പിള്ളേരെ പോലെ കൈ പിടിച്ചു ഞെരിച്ചതും ആലിയുടെ മുഖത്തുള്ള എക്സ്സ്പ്രഷൻ വരെ ക്യാമറ കണ്ണുകൾ ഒരുതരി പോലും വിടാതെ സൂം ചെയ്തു ക്ലിക്ക് ചെയ്തിട്ടുണ്ട്..

വെഡ്ഡിങ് പാർട്ടി ഒന്ന് ത്രില്ലാക്കാനും വേണ്ടി ഡിജെ പാർട്ടി ഹാൻഡിൽ ചെയ്യുന്നയാൾ ഒരു ഹിന്ദി സോങ്ങ് പ്ലേ ചെയ്തതും സോങ്ങ് തുടങ്ങുന്നതിന്റെ തൊട്ടു മുമ്പുള്ള മ്യൂസിക്ക് ഡിജെ ബോക്സിലൂടെ ഒഴുകി എത്തിയപ്പോ തന്നെ റോഷന് ആലിയെ നോക്കി... "Let's dance..?" പുരികം രണ്ടും പൊക്കി വലതു കൈ അവൾക്കു നേരെ നീട്ടി പിടിച്ചോണ്ട് അവനിത് ചോദിച്ചപ്പോ ആലി ഉത്സാഹത്തോടെ ചിരിച്ചിട്ട് ഒരു കൈ അവന്റെ കയ്യിൽ വെച്ചു കൊടുത്തതും അവൻ അവളെയും കൊണ്ട് സ്റ്റേജിന്റെ കുറച്ചു മുന്നിലായി വന്നു നിന്നു.. അപ്പോഴേക്കും മ്യൂസിക്ക് മാറി സോങ്ങ് അവിടെമാകെ ഹൈ വോളിയത്തിൽ പരന്നു കൊണ്ടിരുന്നു.. 🎶Hai wo handsome sona sabse Mere dil ko gaya le kar Meri neend chura li usne Aur khwab gaya dekar Ab ye naina bole yaar Bole yehi lagataar Koi chaahe kitna roke karungi pyar...🎶 റോഷനും ആലിയും തകൃതിയായി സോങ്ങിനൊത്ത് ബ്രെക്ക് ഡാൻസ് കളിക്കുന്നത് അവിടെ കൂടിയവരെല്ലാം ആവേശത്തോടെ നോക്കി നിന്നു. 🎶Mere saiyaan superstar O Mere saiyaan superstar Main fan hui unki O mere saiyaan superstar Mere saiyaan superstar O Mere saiyaan superstar Main fan hui unki O mere saiyaan superstar🎶

സണ്ണി ചേച്ചി കളിക്കുന്ന അതേ സ്റ്റപ്പിട്ട് ആലിയും പാട്ടിനൊത്ത് പാടികൊണ്ട് കളിച്ചതും അവിടെ കൂടിയ എല്ലാവരും ആർത്തു വിളിച്ചു ആർമാധിച്ചു... 🌸💜🌸 ആവേശത്തോടെയുള്ള അവരിരുവരുടെയും ഡാൻസ് കണ്ടു പോകെയാണ് ഐഷു എന്റെയടുത്തേക്ക് വന്ന് അവളുടെ കുഞ്ഞി നെറ്റിയിലെ കുഞ്ഞി നെറ്റിപ്പട്ടം വില്ലയിൽ മറന്നു വെച്ചിട്ടുണ്ടെന്ന് പറഞ്ഞത്.. അതിനാൽ അവളും ഞാനും വില്ലയിൽ പോയി ഹാളിലെ ടീ പോയിന്മേൽ മറന്നു വെച്ച അവളുടെ നെറ്റി പട്ടം എടുത്തിട്ട് ഞാനത് അവളുടെ നെറ്റിയിൽ വെച്ചു കൊടുത്തു.. "You look so cute..." ഞാനവളുടെ കവിളിൽ പിടിച്ചു വലിച്ചോണ്ട് പറഞ്ഞപ്പോ അവൾ കുണുങ്ങി ചിരിച്ചു... "ഐറുമ്മാന്റെ അത്രയും ക്യൂട്ട് ആണോ..?" എന്നവൾ കൗതുകത്തോടെ ചോദിക്കുന്നത് കേട്ട് ഞാനൊന്ന് ചിരിച്ചിട്ട് തലയാട്ടി കൊടുത്തു... "എന്നേക്കാൾ ക്യൂട്ട് ഐറുമ്മാന്റെ ചുന്ദരി കുട്ടി ഐഷുട്ടി അല്ലേ.." എന്നു ഞാൻ തിരിച്ചു അവളോട് ചോദിച്ചപ്പോ അവൾ കുഞ്ഞി പല്ലും കാട്ടി ചിരിച്ചതും ഞാൻ അവളുടെ നെറ്റിയിൽ ഒരു മുത്തവും കൊടുത്ത് അവളുടെ കുഞ്ഞി കയ്യിൽ പിടിച്ചു വില്ലക്ക് പുറത്തേക്ക് നടന്നു...

വില്ലക്ക് പുറത്തു എത്തിയപ്പോ ഗാർഡൻ ഏരിയ ഫുൾ ഇരുട്ടായി കിടക്കുന്നത് കണ്ട് എന്റെ നടത്തത്തിന്റെ വേഗത ഒന്ന് കുറഞ്ഞു..എന്നാലും വില്ലയുടെ അകത്തു നിന്ന് പുറത്തേക്ക് വരുന്ന നേരിയ ലൈറ്റിന്റെ സഹായത്തോടെ ഞാൻ ഗാർഡനിലേക്ക് പോയതും പെട്ടന്ന് വലതു സൈഡിലെ ഡെക്കറേറ്റ് ചെയ്ത യെല്ലോ എൽഇഡി ബൾബുകൾ പ്രകാശിക്കാൻ തുടങ്ങി..അതു പ്രകാശിച്ച അടുത്ത നിമിഷം തന്നെ ഇടതു സൈഡിലെ എൽഇഡി ബൾബുകളും പ്രകാശിച്ചു.. രണ്ടു സൈഡിലെ ലൈറ്റ്സ് വന്നിട്ടും സ്റ്റേജിലെ ലൈറ്റ്‌സ് വരാത്തത് കണ്ട് ഞാൻ സംശയത്തോടെ മുന്നിലുള്ള സ്റ്റേജിലേക്ക് നോക്കി നിൽക്കെയാണ് പെട്ടന്ന് ഒരു സ്‌പോട്ട് ലൈറ്റ് സ്റ്റേജിലേക്ക് വന്നത് കൂടെ ഒരു സോങ്ങും... 🎶Kehte hain Khuda ne iss jahaan mein Sabhi ke liye kisi na kisi ko hai banaaya har kisi ke liye Tera milna hai uss rab ka ishaara Maano mujhko banaya tere jaise hi kisi ke liye🎶 സ്റ്റേജിലെ സ്‌പോട്ട് ലൈറ്റ് സൈഡിലേക്ക് തെന്നി മാറിയതും പെട്ടന്ന് ആ ലൈറ്റിന്റെ വെട്ടത്തിൽ ഇശൂനെ കണ്ടപ്പോ ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു..

എല്ലാവരുടെ കണ്ണും എന്റെ മേലിലേക്കാണെന്ന് അറിഞ്ഞ ഉടനെ ഞാൻ പെടുന്നനെ മുന്നിലേക്ക് തന്നെ നോക്കിയപ്പോ ഇശു ചെറു പുഞ്ചിരിയോടെ എന്റെ അടുത്തേക്ക് വന്നു കൊണ്ട് എന്റെ അരയിലൂടെ ഒറ്റകയ്യിട്ട് പിടിച്ചു.. എന്നിട്ട് നിലത്തു നിന്ന് രണ്ടിഞ്ചു ഉയരത്തിൽ പൊക്കി പിടിച്ചു എന്നെയും കൊണ്ട് സ്റ്റേജ് ലക്ഷ്യം വെച്ചു നടന്നു.. നടന്നുപോകെ അവനൊരു കള്ളച്ചിരിയോടെ എന്നെ നോക്കിയിട്ട് എന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചതും ഞാനവന്റെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ച് അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.. സ്റ്റേജിൽ എത്തിയ ഉടനെ അവനെന്നെ താഴെ ഇറക്കി കൊണ്ട് പാട്ടിനനുസരിച്ചു ചുവട് വെച്ചു...മറു തലക്കൽ റോഷനും ആലിയും പാട്ടിനൊത്ത് ചുവട് വെക്കുന്നുണ്ടായിരുന്നു.. 🎶Kuch toh hai tujh se raabta Kuch toh hai tujh se raabta Kaise hum jaane, hume kya pata Kuch toh hai tujh se raabta🎶 പാട്ടിനൊത്ത് ഒരു അഡാർ കപ്പിൾസ് ഡാൻസ് തന്നെ അവിടെ അരങ്ങേറി... ഡാൻസും പാട്ടുമൊക്കെ കഴിഞ്ഞപ്പോ അടുത്ത ഊഴം കേക്ക് കട്ടിങ് ആയിരുന്നു..

ആലിയും റോഷനും കേക്ക് കട്ട് ചെയ്ത സമയം തന്നെ ഫസ്റ്റ് ആനിവേഴ്സറി ആഘോഷിക്കുന്ന ഞാനും എന്റെ പുന്നാര ഇശുച്ചനും ഞങ്ങൾക്ക് വേണ്ടി പ്രത്യേകം കൊണ്ടു വന്ന കേക്കും കട്ട് ചെയ്തു..പിന്നീടങ്ങോട്ട് വെഡ്ഡിങ് അതി ഗംഭീരമായി തന്നെ ആഘോഷിക്കലായിരുന്നു പരുപാടി... 🌸💜🌸 "നിനക്ക് ഗിഫ്റ്റൊന്നും വേണ്ടേ ഐറ..?" വെഡ്ഡിങ് ഫങ്ഷൻ കഴിഞ്ഞ ക്ഷീണത്തിൽ ഒന്ന് ഫ്രഷായി മുടി തുവർത്തി കൊണ്ട് ഡ്രെസ്സ് ചെയ്ഞ്ച് ചെയ്യാൻ വേണ്ടി ഡ്രെസ്സിങ് റൂമിലേക്ക് ചെന്നപ്പോ ഐറ മിററിന്റെ മുന്നിലുള്ള പഞ്ഞി ചെയറിൽ ഇരുന്ന് അവളുടെ കയ്യിലെ ബാങ്കിൾസ് ഓരോന്നായി ഊരി വെച്ച് ബാങ്കിൾ സ്റ്റാൻഡിൽ ഒതുക്കി വെക്കുന്ന തിരക്കിലായിരുന്നു..ഞാനതൊന്ന് നോക്കിയിട്ട് അവളുടെ പിറകിൽ വന്നു നിന്ന് മിററിൽ നോക്കി തല തുവർത്തുന്നതിനിടെ ഇത് ചോദിച്ചപ്പോ അവൾ എന്തോ ഓർത്തപ്പോലെ എന്നെ മിററിലൂടെ നോക്കി... "ഗിഫ്റ്റായിട്ട് എനിക്കാ ബുക്ക് ഒന്ന് കാണിച്ചു തന്നാ മതി.." അതേത് ബുക്കാണെന്ന് എനിക്ക് നല്ല പോലെ അറിയാമെങ്കിലും ഞാനത് പുറത്തു കാണിക്കാതെ സംശയത്താൽ മുഖം ചുളുക്കി.. "ബുക്ക്...?" "ഞാനൊരു ദിവസം വാഡ്രോബിൽ ഒരു ബുക്ക് കണ്ടായിരുന്നില്ലേ..

അന്ന് ഞാനാ ബുക്ക് അതികം ശ്രദ്ധിച്ചിട്ടില്ലെങിലും പിന്നെയൊരു ദിവസവും ഞാനത് വീണ്ടും കണ്ടായിരുന്നു..ആ ബുക്കിന്റെ നെയിം എന്തായിരുന്നു..?" നെറ്റിയിൽ കൈവെച്ചു അവൾ ഊർത്തെടുക്കുന്നത് കണ്ട് ചിരി വന്നെങ്കിലും ഞാനത് മുഖത്തു പ്രകടിപ്പിക്കാതെ നിന്നു.. "Mysterious life..ഹാ അതു തന്നെ.. ആ ബുക്കിന്റെ നെയിം കണ്ടപ്പോ തന്നെ അത് വെറുമൊരു ബുക്കല്ല എന്ന് എനിക്ക് മനസ്സിലായതാണ്.. അതു കൊണ്ട് അന്ന് ഞാനത് തുറന്നും നോക്കി... പക്ഷെ അതിന്റെ ഉള്ളിൽ എന്താണെന്ന് നോക്കുന്നതിനു മുമ്പ് തന്നെ നീയത് എന്റെ കയ്യിൽ നിന്ന് തട്ടി പറിച്ചു വാങ്ങിയില്ലേ..അതിന്റെ ഉള്ളിൽ എന്താണെന്ന് എനിക്ക് അറിയണം..നീ അതിന്റെ ഉള്ളിൽ എന്തോ സീക്രെട്ടയി സൂക്ഷിച്ചു വെക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായത് കൊണ്ട് നീയത് എനിക്ക് കാണിച്ചു തന്നെ പറ്റൂ.." രണ്ടു ദിവസം മുന്നേ അവളീ ബുക്ക് കണ്ടായിരുന്നു.. ഇതിന്റെ മുമ്പും അവളിത് കണ്ടെങ്കിലും അന്നത് അവൾ ശ്രദ്ധിച്ചില്ല.. പക്ഷെ രണ്ടാമത് ആ ബുക്ക് കണ്ടപ്പോഴാണ് അവളാ ബുക്ക് ശ്രദ്ധിച്ചത്..

അന്നത് അവൾ തുറന്ന് നോക്കുന്നതിന്റെ മുമ്പ് തന്നെ ഞാനത് അവളുടെ കയ്യിൽ നിന്നും വേങ്ങിച്ചു ..അതു കാണാൻ അവൾക്ക് സമയമായിട്ടില്ലെന്ന് കരുതിയിട്ട് തന്നെയാണ് ഞാനത് അവളുടെ കയ്യിൽ നിന്നും വേങ്ങിച്ചത്.. പക്ഷെ ഇപ്പോഴത് അവൾക്ക് കാണാൻ സമയമായിട്ടുണ്ടെന്ന് അറിയുന്നത് കൊണ്ട് ഞാനൊന്ന് നേടുവീർപ്പിട്ട് ഡ്രോയറിൽ സൂക്ഷിച്ചു വെച്ച ആ ബുക്കെടുത്ത് ഐറയുടെ കയ്യിൽ വെച്ചു കൊടുത്തു... അവളത് കിട്ടിയപ്പോ എന്നെയൊന്ന് നോക്കിയിട്ട് mysterious life എന്നെഴുതിയ ബോൾഡ് ലേറ്റേഴ്സിൽ പതിയെ വിരലോടിച്ചു കൊണ്ട് പതിയെ ബുക്ക് തുറന്ന് നോക്കിയതും പെട്ടന്ന് ഐറ ഞെട്ടലോടെ എന്നെ തിരിഞ്ഞു നോക്കി... "ഇശുച്ചാ..." "എന്തോ.." .. 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story