QUEEN OF KALIPPAN: ഭാഗം 124

queen of kalippan

രചന: Devil Quinn

ഈയൊരു ഞെട്ടൽ റിയാക്ഷൻ അവളുടെ അടുത്തു നിന്ന് ഞാനാദ്യമേ പ്രതീക്ഷിച്ചതാണ്..അതോണ്ട് എനിക്ക് അവളുടെ മുഖത്തെ ഞെട്ടൽ കണ്ടിട്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല..ഞങ്ങളുടെ ഫസ്റ്റ് ആനിവേഴ്സറിക്ക് അവൾക്ക് ഗിഫ്റ്റായി കൊടുക്കാനും വേണ്ടിയാണ് ഇതുവരെ ഈയൊരു ബുക്ക് അവളുടെ കണ്ണിൽ പെടാതെ ഞാൻ കാത്തു സൂക്ഷിച്ചത് 🌸💜🌸 ഇപ്പോഴും വിശ്വാസം വരാത്ത മട്ടിൽ ഞാൻ ബുക്കിലുള്ള ആദ്യത്തെ പേജിലൂടെ പതിയെ വിരലോടിച്ചു പോവുന്നതിനിടെ വീണ്ടും വീണ്ടും എന്റെ കണ്ണിൽ ഉടക്കി നിന്നത് പേജിലുള്ള ഇറ്റാലിക്ക് സ്റ്റൈലിലുള്ള ഇശുന്‍റെ ഇംഗ്ലീഷ് കൈയ്യക്ഷരത്തിലും അതിന്റെ തൊട്ടു താഴെയുള്ള വർണ മനോഹരമായ ചിത്രത്തിലുമായിരുന്നു "•I ADORE YOU...•" നല്ല ഭംഗിയിലുള്ള അക്ഷരത്തിൽ ഇങ്ങനെ എഴുതി വെച്ചതിന്റെ താഴെ ഇശു എന്നെ ആദ്യമായി കണ്ട ക്യാൻസർ വാർഡിലെ സീൻ ജീവനുള്ള ഒരു ചിത്രം കണക്കെ വരച്ചു വെച്ചിരിക്കുന്നു നിരത്തി ഇട്ടിരുന്ന ഒരു ബെഡിൽ ഒരു വൃദ്ധൻ ചെരിച്ചു വെച്ച തലയണയോട് ചേർന്ന് ചിരിച്ചു ഇരിക്കുന്നതും അതിന്റെ തൊട്ടു മുന്നിൽ അതേ ചിരിയോടെ ഞാനദ്ദേഹത്തിനോട് സംസാരിച്ചു ഇരിക്കുന്നതുമായ ഒരു ജീവനുള്ള ചിത്രമായിരുന്നു

ആ വലിയ പേജിൽ ഉണ്ടായിരുന്നത്.. വരണശോഭമായി വരച്ചിരിക്കുന്നത് ഞാനൊരു കൗതുകത്തോടെ എന്തെന്നില്ലാതെ നോക്കി ഇരുന്നു ചിത്രത്തിലേക്ക് നോക്കുന്തോറും പഴയ ഓർമകൾ മനസ്സിലേക്ക് തഴുകി എത്തി കൊണ്ടിരുന്നതും അടുത്ത പേജിൽ എന്തായിരിക്കും എന്ന ഒരു ആകാംക്ഷയിൽ ഞാൻ ഇശൂനെ ഒന്ന് നോക്കിയിട്ട് അടുത്ത പേജ് മറിച്ചു "ഇശുച്ചാ ഇതൊക്കെ...!!" രണ്ടാമത്തെ പേജിലും ഒരു ജീവനുള്ള ചിത്രം പോലെ അന്ന് കോഫി ഷോപ്പിൽ നിന്ന് ഞാനവന്റെ കാറിന്റെ വിൻഡോയിലൂടെ ഷാൾ ശെരിയാക്കുന്നത് അവൻ കാറിന്റെ ഉള്ളിൽ നിന്ന് എന്നെ എങ്ങനെ നോക്കുന്നുവോ അതേ രീതിയിൽ അവൻ വരച്ചിരിക്കുന്നത് അത്ഭുതത്തോടെ നോക്കി നിൽക്കാനേ എനിക്കായൊള്ളു ബാക്കിയെല്ലാ പേജും വേഗത്തിൽ മറച്ചു നോക്കിയപ്പോഴും ഞാൻ പോലും അറിയാതെ എന്നെ ഓരോ രീതിയിൽ വരച്ചിരിക്കുന്നതായിരുന്നു... കോളേജിന്റെ ഗെയ്റ്റ് കടന്നു വരുന്നതും ബസ്സ് സ്റ്റോപ്പിൽ ബസ്സ് കാത്ത് ഇരിക്കുന്നതും മഴയത്ത് കുട ചൂടി പോവുന്നതും അങ്ങനെ കുറെ ജീവനുള്ള ചിത്രങ്ങൾ...ഓരോ ചിത്രം നോക്കുന്തോറും ആ സന്ദർഭങ്ങളെല്ലാം കണ്മുന്നിൽ കാണുന്ന പോലെ.. അത്രയധികം മനോഹരമായിരുന്നു ഓരോ പേജിലെ ചിത്രങ്ങളും...

അതിനാൽ ഞാനൊരു കൗതുകത്തോടെ ഇശൂനെ നോക്കിയപ്പോ അവൻ ആ വലിയ ബുക്കിലെ അവസാന താളും മറിച്ച് ബുക്കിനെ പൂർണമായി അടച്ചു വെച്ചു അടച്ചു വെച്ച ഉടനെ ബുക്കിന്റെ മുൻ ഭാഗത്തിന്റെ ഒത്ത നടുവിലൂടെ അവൻ ചെറു വൈറ്റ് ഗിൽറ്റ് പൊടി പോലെയുള്ള ഒരു സാധനം വിതറിയതും പെട്ടന്ന് കറുത്ത പ്രതലത്തിൽ വൈറ്റ് ഗിൽറ്റിനാൽ ഒരു മനോഹരമായ മുഖമവിടെ അത്ഭുതം കണക്കെ തെളിഞ്ഞു വന്നു "She is my mysterious life.." ബുക്കിന്റെ മുൻവശത്തുള്ള ബോൾഡ് ലേറ്റേഴ്സിൽ എഴുതിയ mysterious life എന്നതിന് താഴെ വൈറ്റ് ഗിൽറ്റിനാൽ തെളിഞ്ഞു വന്ന പുഞ്ചിരിച്ചോണ്ടുള്ള എന്റെ മുഖം വിടാതെ നോക്കി കൊണ്ട് അവൻ പറയുന്നത് കേട്ട് അറിയാതെ ഞാനവന്റെ മുഖത്തേക്ക് തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു പോയി "നിന്നിലേക്ക് എത്താനുള്ള കാത്തിരിപ്പാണ് എന്നെ ജീവിക്കാൻ പഠിപ്പിച്ചത്...നീ അറിയാതെ നിന്നെ ഓരോ തവണ ഞാൻ കാണുമ്പോഴും നീന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരിക്കും...അണ്ക്കണ്ടീഷണലായിട്ട് നമ്മൾ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ അയാളുടെ പുഞ്ചിരിക്ക് പോലും നമ്മളെ ഹാപ്പി ആക്കാൻ കഴിവുണ്ടായിരിക്കും..അതായിരുന്നു എന്റെ അവസ്ഥ..

നിന്റെ പുഞ്ചിരിച്ചോണ്ടുള്ള മുഖം കാണുമ്പോ എത്രമാത്രം ഞാൻ ഹാപ്പി ആയിട്ടുണ്ടെന്ന് എനിക്കും പോലും ധാരണയില്ല...ആ സന്തോഷത്തിന്റെ അടയാളമാണ് ഇന്ന് നീയീ ബുക്കിൽ കണ്ടതെല്ലാം...നിന്നെ കണ്ട ഓരോ മൊമെന്റ്‌സും ഇതിൽ ഞാൻ വരച്ചു വെച്ചിട്ടുണ്ട്..." കത്തി ജ്വലിക്കുന്ന പ്രണയത്തോടെ അവൻ ഓരോന്നു പറയുമ്പോഴും എന്റെ കണ്ണ് ഒരു തരി പോലും അവനിൽ നിന്ന് തെന്നി മാറിയില്ല..മറിച്ചു ഉള്ളം സന്തോഷത്താൽ തുടി കൊട്ടുകയായിരുന്നു...ഇത്രയധികം എന്നെ സ്നേഹിക്കുന്ന ഒരാളെ കിട്ടിയല്ലോ എന്നോർത്ത് "എന്നെ കുറിച്ച് എപ്പോഴും ചിന്തിക്കാറുണ്ടോ..?" "All the time...നിന്നെ കുറിച്ചു എപ്പോഴും ചിന്തിക്കാറുമുണ്ട്..നിന്നെ അന്വേഷിക്കാറുമുണ്ട്..പക്ഷെ നിന്നോട് അന്വേഷിക്കാറില്ലെന്നേയുള്ളൂ .." ഞാൻ ചോദിച്ച ചോദ്യത്തിനുള്ള മറുപടി കേട്ടതും ഞാൻ നിറഞ്ഞ പുഞ്ചിരിയോടെ മുന്നിലെ മിറർ സ്റ്റാന്റിൽ നിന്ന് ബുക്കെടുത്ത് അതിൽ അമർത്തി ചുംബിച്ചു "നീ എനിക്ക് തന്നതിൽ വെച്ച് ഏറ്റവും ബെസ്റ്റ്‌ ഗിഫ്റ്റ് ഇതായിരിക്കും..."

ബുക്കിനെ നെഞ്ചോട് ചേർത്ത് നിറഞ്ഞ മനസ്സാലെ ഞാനിത് പറഞ്ഞതും അവൻ എന്തോ ആലോചിച്ച പോലെ എന്റെ നേരെ കൈ നീട്ടി "ഇനി എനിക്കുള്ളത് എടുക്ക്.." എന്നവൻ കുറച്ചു ഗൗരവമായി ജാഡയിട്ട് ചോദിക്കുന്നത് കേട്ട് ഞാൻ ഇരുന്നിടത്തു നിന്ന് പരുങ്ങി കളിക്കാൻ തുടങ്ങി...എന്റെ കയ്യിൽ ഒരു ഗിഫ്റ്റ് പോലുമില്ല കൊടുക്കാൻ..സത്യം പറഞ്ഞാൽ ഇന്നത്തെ മേരേജിന്റെ ത്രില്ലിൽ ഞാനത് വിട്ടു പോയിരുന്നു.. അതോണ്ട് മുൻകൂട്ടി വാങ്ങാനും പറ്റിയില്ല "അത്..ഇശുച്ചാ..എന്റെ കയ്യിൽ ഗിഫ്റ്റ് ഒന്നുമില്ല..." കയ്യിലുള്ള ബുക്ക് മിറർ സ്റ്റാൻഡിൽ വെച്ചിട്ട് ഞാൻ ചെയറിൽ നിന്നും എഴുനേറ്റ് നിഷ്‌കു പോലെ ഇങ്ങനെ പറഞ്ഞപ്പോ അവൻ പുരികം ചൂണ്ടു വിരൽ കൊണ്ട് ചൊറിഞ്ഞിട്ട് എന്നെ നോക്കി "എനിക്ക് ഗിഫ്റ്റൊന്നും വേണ്ട.." "പിന്നെ..?" അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ ഞാൻ സംശയത്തോടെ ചോദിച്ചപ്പോ അവൻ നനഞ്ഞ മുടി ഒന്ന് കോതി ശെരിയാക്കിയിട്ട് കള്ളച്ചിരിയോടെ എന്റെ ചെവിയോട് അവന്റെ മുഖമടുപ്പിച്ചു "എനിക്ക് നിന്നെ മതി..." ചെവിയിൽ രഹസ്യം പോലെ അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞത് കേട്ട് എന്റെ ദേഹമാസകലം ഒരു കുളിര് കയറി പോയി..

അതിന്റെ കൂടെ അവന്റെ നനഞ്ഞ മുടിയിൽ നിന്ന് ഒരിറ്റ് വെള്ളം എന്റെ അധരങ്ങൾക്ക് മീതെ വന്നു നിന്നതും ഞാനത് തുടച്ചു നീക്കാൻ നിക്കുന്നതിനു മുമ്പ് തന്നെ അവന്റെ തണുപ്പുള്ള അധരം എന്റെ മേൽചുണ്ടിൽ പറ്റിപ്പിടിച്ചു നിൽക്കുന്ന വെള്ളതുള്ളിയെ ഒപ്പി എടുത്തിരുന്നു "മാറിക്കെ.. മാറിക്കെ.. സേട്ടന്റെ ട്രാക്ക് എങ്ങോട്ടാണെന്ന് സേച്ചിക്ക് മനസ്സിലാവുന്നുണ്ട്..." മേൽ ചുണ്ടിൽ നിന്ന് അവന്റെ അധരങ്ങൾ തെന്നി മാറി കീഴ്ചുണ്ടിലേക്ക് ഒഴുകി പോകുന്നതറിഞ്ഞ് ഞാനവന്റെ നെഞ്ചിൽ പിടിച്ചു തള്ളി കൊണ്ട് പോവാൻ നിന്നപ്പോ അവനെന്റെ കൈ പിടിച്ചു അവന്റെ മുന്നിലേക്ക് വലിച്ചു നിർത്തി "എന്റെ ട്രാക്ക് മനസ്സിലായ സ്ഥിതിക്ക് അതങ് നടപ്പിലാക്കിയിട്ട് തന്നെ കാര്യം..." വശ്യമായ നോട്ടത്തോടെ അവനിത് പറഞ്ഞ് എന്നെ ചൂഴ്ന്നു നോക്കുന്നത് കണ്ട് ഞാൻ അവനിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുമ്പോ അവൻ കൂടുതൽ അവന്റെ തണുത്ത ദേഹത്തോടെ എന്നെ ചേർത്തു നിർത്തി "ഇശുച്ചാ.. ഞാൻ പോയി ഫ്രഷ് ആവട്ടെ.. മേലൊക്കെ ഒട്ടുന്നുണ്ട്..." "എന്നാ നമുക്ക് ബാത്രൂമിൽ പോയി എന്റെ ട്രാക്ക് നടപ്പിലാക്കാം..നീ വാ.."

ഒരു കള്ളച്ചിരിയോടെ അവനിത് പറഞ്ഞ് എന്റെ കൈ പിടിച്ചു നടക്കാൻ ഒരുങ്ങുന്നത് കണ്ട് ഞാൻ വാ പൊളിച്ചു അവനെ നോക്കി... ഇവനെന്നേയും കൊണ്ടേ പോകൂ എന്ന് മനസ്സിൽ പുലമ്പിയിട്ട് വാ പൊളിച്ചു വെച്ച വായ അടച്ചു വെച്ചോണ്ട് ഞാനവന്റെ കൈക്ക് ഒരു നുള്ള് വെച്ചു കൊടുത്തു "കളിക്കല്ലേ.. ഞാൻ തനിയെ പോയി ഫ്രഷായി വന്നോണ്ട്.. എന്റെ സേട്ടനങ്ങനെ ബുദ്ധിമുട്ടേണ്ട.." "എനിക്ക് എന്തോന്ന് ബുദ്ധിമുട്ട്.. നീ വാ കൊച്ചേ.." വീണ്ടും അവൻ കള്ളച്ചിരിയോടെ ഇതും പറഞ്ഞോണ്ട് എന്റെ കൈ പിടിച്ചു വലിച്ചതും ഇങ്ങനെ പോയാൽ മിക്കവാറും ഇവിടെയോ ബാത്രൂമിലോ ഒരു മണിയറ ഒരുക്കുമെന്ന് അവന്റെ സ്വഭാവം വെച്ചു അറിയുന്നോണ്ട് ഞാൻ ബലം പിടിച്ചു അവന്റെ കൈ എന്റെ കയ്യിൽ നിന്നും വേർപെടുത്തു "അങ്ങനെ നീയിപ്പോ എന്റെ കുളി സീൻ വന്നു കാണേണ്ട... മ്മ്.. പൊക്കൊ.. പൊക്കൊ..." വല്യ ജാഡയിട്ടാണ് ഞാനിത് പറഞ്ഞതെങ്കിലും അവനെന്റെ സംസാരം കേട്ട് അടുത്ത സമയം തന്നെ എന്റെ കയ്യിൽ പിടിക്കാൻ ആഞ്ഞത് മുൻകൂട്ടി കണ്ടു കൊണ്ട് ഞാൻ ഡ്രെസ്സിങ് റൂമിൽ നിന്ന് ബാത്രൂമിലേക്ക് ഒരോട്ടമായിരുന്നു ഓട്ടത്തിന്റെ പവർ കൊണ്ട് ഡോർ കൊട്ടിയടച്ച ഉടനെ തന്നെ ഞാൻ നെഞ്ചിൽ കൈ വെച്ചു നാലഞ്ചു ശ്വാസം എടുത്തു വിട്ട് കിതച്ചു കൊണ്ട് നിന്നതും റൂമിൽ നിന്ന് യാതൊരു ഒച്ചയും കേൾക്കാത്തത് കൊണ്ട് ഉമ്മച്ചൻ ആവിയായി പോയോ എന്നു ചിന്തിച്ചോണ്ട് ഞാൻ മെല്ലെ ഡോറിൽ നിന്ന് മാറി നിന്ന് ഹാൻഡിൽ പിടിച്ചു തിരിച്ചു ഡോർ തുറന്നു..

എന്നിട്ട് പൂച്ചകുട്ടികൾ തലയിട്ടു നോക്കുന്ന പോലെ റൂമിലേക്ക് ഒളിഞ്ഞു നോക്കിയപ്പോഴുണ്ട് നമ്മളെ ഹോട്ടി ഉമ്മച്ചൻ ഒരു ഷർട്ട് പോലും ഇടാതെ ടർക്കി കൊണ്ട് തുണി എടുത്ത് ബോഡി ഷോ പോലെ വെളുത്ത വിരിഞ്ഞ ചെസ്റ്റും കാണിച്ചു ഡ്രെസ്സിങ് റൂമിന്റെ ഡോറിൽ ചാരി കൈ കെട്ടി നിൽക്കുന്നു "രക്ഷപ്പെട്ടന്ന് കരുതി മോൾ സന്തോഷിക്കേണ്ട.. നിന്നെ ഒരു ദിവസം ഞാൻ പൊക്കിക്കോണ്ട്.. അതുവരെ നീ ഓടി ചാടി നടക്ക്..മ്മ് ..ഇനി സേച്ചി പോയി കുളിച്ചേച്ച് വാ.. സേട്ടൻ പോയി ഡ്രെസ്സ് ചെയ്ഞ്ച് ചെയ്യട്ടെ.." എന്നവൻ പറഞ്ഞോണ്ട് മുടിയിലെ വെള്ളമെല്ലാം കൈകൊണ്ട് കോതി മാറ്റി ഡ്രെസ്സിങ് റൂമിലേക്ക് കയറി പോയതും അവൻ ഒരുകാലത്തും ഗുണം പിടിക്കില്ലായെന്ന് മനസ്സിൽ പല്ലിറുമ്പി മൊഴിഞ്ഞിട്ട്‌ പുറത്തേക്കിട്ട തല ഉള്ളിലേക്ക് തന്നെയിട്ട് ഞാൻ ഡോർ വലിച്ചടച്ചു 🌸💜🌸 എന്നോടാ അവളുടെ കളി.. അവളുടെ ഉടായിപ്പൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്..ഹാ.. എവിടെ വരെ എന്റെ കയ്യിൽ നിന്ന് മുങ്ങുമെന്ന് എനിക്കൊന്ന് കാണണം ഞാൻ അവളുടെ കാര്യം ഓർത്ത് ചിരിച്ചോണ്ട് ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് ഡ്രെസ്സിങ് റൂമിൽ നിന്ന് ഇറങ്ങിയിട്ട് സോഫയിൽ ഇരുന്നു ഫോണിൽ കുത്തി കളിച്ചു..

കുറച്ചു കഴിഞ്ഞപ്പോഴേക്കും ഐറ ബാത്റൂമിൽ നിന്ന് നീരാട്ടും കഴിഞ്ഞു ഇറങ്ങിയിരുന്നു... എന്നെ കണ്ടപ്പോ തന്നെ അവളെനിക്ക് ഒന്ന് ഇളിച്ചു തന്നതും ഞാനും അതേ രീതിയിൽ ഒന്ന് ഇളിച്ചു കൊടുത്ത് ടീ പോയിന്മേൽ രണ്ടു കാലും കയറ്റി വെച്ചു ഫോണിൽ തോണ്ടി ഇരുന്നു "ഇശുച്ചാ..." ഐറ എന്റെയടുത്ത് വന്നിരുന്ന് എന്റെ തുടയിൽ കൈവെച്ചു എന്നെ വിളിക്കുന്നത് കേട്ട് ഞാൻ ഫോണിൽ നിന്ന് ശ്രദ്ധ മാറ്റാതെ ഒന്ന് മൂളി കൊടുത്തു "ഇശുച്ചാ...." "എന്താടി..." ഞാനവളുടെ മുഖത്തേക്ക് നോക്കാത്തത് കണ്ട് അവളെന്റെ തുടയിൽ പിച്ചി വലിച്ചു കൊണ്ട് പല്ല് ഞെരിച്ചു വിളിച്ചതും അവളുടെ ഒലക്കമേലെ നുള്ള് അണ്സഹിക്കബിൾ ആയോണ്ട് ഞാനും പല്ലു ഞെരിച്ചു അവളെ നോക്കി "എന്താ നിന്റെ പ്രശ്നം..?" "ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കാൻ നിക്കുമ്പോ നിനക്ക് എന്നെ നോക്കിക്കൂടെ.. എപ്പോഴും ഒരു ഫോണ്.. അതിലങ്ങ് ലഴിച്ചു പോവുന്ന പോലെയാണല്ലോ ഇരുത്തം..." "ഫോണിനെ കുറ്റം പറയാതെ ഉള്ള കാര്യം എന്താന്ന് വെച്ചാ പറ..." എന്നു ഞാൻ കടുപ്പിച്ചു പറഞ്ഞോണ്ട് ഫോണ് സൈഡിലേക്ക് മാറ്റി വെച്ചു.. എന്‍റെയാ ഫോൺ മാറ്റി വെക്കൽ കണ്ട് അവളൊന്ന് ഇളിച്ചിട്ട് എന്റെ ഇടതു കൈ പൊക്കി പിടിച്ചു മാറ്റി എന്റെ നെഞ്ചിൽ തല വെച്ചു കിടന്നു... അവളുടെ അഭ്യാസം കണ്ട് ഞാൻ ചിരിച്ചോണ്ട് അവളെ അരയിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു "ഇനി പറ..എന്താ എന്റെ ക്യൂട്ടി ക്വൂൻ അറിയേണ്ടത്...?"

"നമ്മൾ നാളെ എപ്പോഴാ ലണ്ടനിലേക്ക് പോവുന്നത്..?" "നൈറ്റിലേക്കാണ് ഫ്ലൈറ്റ് ബുക്ക് ചെയ്തിട്ടുള്ളത്..എന്നാ മറ്റന്നാൾ മോർണിങ്ങ് തന്നെ ലണ്ടനിൽ എത്താം..നിനക്ക് വിഷമം ഉണ്ടോ ഇവിടെയുള്ളവരെ വിട്ടിട്ട് പോരാൻ..?" "ഉണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്..ഇവരെയൊക്കെ വിട്ടിട്ട് പോരേണ്ടേ..!!" സങ്കടം അവളുടെ മുഖത്തു നിഴലിച്ചത് കൊണ്ട് അവൾ കുറച്ചൂടെ എന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു കിടന്നു ലണ്ടനിലെ ലൈവ് ഷോ രണ്ടു ദിവസം കഴിഞ്ഞാൽ നടക്കും.. ശെരിക്കും ഇന്നായിരുന്നു ഞങ്ങൾ ലണ്ടനിലേക്ക് പോവണ്ട ദിവസം.. മേരേജിന്റെ തിരക്കായോണ്ടു മാത്രം അത് നാളത്തേക്ക് ആക്കിയന്നൊള്ളൂ.. ഞങ്ങൾക്ക് വേണ്ടി ലണ്ടനിൽ എല്ലാം സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് റോയൽ അക്കാദമിയിൽ നിന്നും കാൾ വന്നിരുന്നു..അവരുടെ സംസാരത്തിൽ നിന്നു തന്നെ മനസ്സിലാക്കാം ഞാൻ വരുന്നതിൽ അവർക്കെത്ര എക്സൈറ്റ്‌മെന്റ് ഉണ്ടെന്ന് "ഐറാ..." അവളുടെ ഒച്ച കേൾക്കാത്തത് കൊണ്ട് അവൾ ഉറങ്ങിയോ എന്നറിയാൻ വേണ്ടി ഞാൻ പതിഞ്ഞ സ്വരത്തിൽ അവളെ വിളിച്ചു നോക്കിയപ്പോ അവൾ ചുണ്ട് കൂർപ്പിച്ചു എന്താ എന്നു ചോദിച്ച് എന്നെ മുഖം പൊക്കി നോക്കിയത് കണ്ട് ഞാൻ ചിരിച്ചോണ്ട് ഒന്നുല്ല എന്നു പറഞ്ഞു അവളുടെ ചുണ്ടിൽ മൃദുവായി ചുംബിച്ചു

ടൈം ഏകദേശം ഒരുമണിയോട് അടുത്തതിനാൽ ഞാൻ ഐറയെ വിളിച്ചു സോഫയിൽ നിന്നും എഴുനേറ്റ് ബെഡിൽ ചെന്നു കിടന്നതും അവളും വന്ന് എന്റെ കൂടെ ചേർന്നു കിടന്നു .. അതിനിടെ എപ്പോഴോ രണ്ടു പേരും ഉറക്കത്തിലേക്ക് വഴുതി പോയിരുന്നു 🌸💜🌸 "ആലി..കളിക്കാതെ അതിങ്ങ് തന്നെ.." രാവിലെ ഉറക്കത്തിൽ നിന്ന് റോഷൻ ഞെട്ടി ഉണർന്നത് ബ്രദർ എന്ന ട്യൂണിൽ സെറ്റ് ചെയ്ത അലറാം കേട്ടിട്ടാണ്.. രാവിലെ തന്നെ അഭശകുനം പോലെയുള്ള ബ്രദർ വിളി കേട്ട് റോഷൻ ദേഷ്യം വന്നതോടൊപ്പം അവൻ പല്ലിറുമ്പി റൂം മൊത്തം കണ്ണോടിച്ചു നോക്കിയപ്പോഴാ ആലി ഡോറിന്റെ മുന്നിൽ തന്നെ തമ്പടിച്ചു പോലെ ഫോണും പിടിച്ചു നിൽക്കുന്നത് കണ്ടത് അവളുടെയാ നിർത്തവും ഫോണിൽ നിന്ന് കലപില കൂട്ടികൊണ്ടുള്ള ബ്രദർ എന്ന ട്യൂണിലുള്ള അലാറമൊക്കെ കേട്ട് അവൻ എരിഞ്ഞു കയറി..കാരണം എന്നും ഉച്ചക്ക് എഴുന്നേൽക്കുന്ന ചെക്കനാ.. ആ അവന്ക്കാണ് രാവിലെ ഏഴു മണിയുടെ മുമ്പ് എഴുന്നേൽക്കേണ്ട ഗതി വന്നത്.. ഉറക്കം വിട്ട് ഒരു കളിയും ഇല്ലാത്തത് കൊണ്ട് അവൻ തല ചൊറിഞ്ഞു പല്ലിറുമ്പി ആലിയുടെ മുന്നിൽ ചെന്ന് നിന്ന് അവളോട് ഫോണ് ചോദിച്ചെങ്കിലും അവൾ കൊടുത്തില്ല "തരില്ല മോനെ..നിനക്ക് അലാറം ഡിലീറ്റ് ചെയ്തു നല്ല സുഖ സുന്ദരമായി ഉറങ്ങാനല്ലേ.. അങ്ങനെ നീയിപ്പോ ഉറങ്ങേണ്ട..."

"മര്യാദക്ക് തരുന്നതാണ് നല്ലത്.. അല്ലേൽ ഞാനത് നിന്റെ കയ്യിൽ നിന്നും പൊക്കും..." "എന്നാ അതൊന്ന് കാണണമല്ലോ.." എന്നവൾ പറഞ്ഞോണ്ട് പട്ടി ഷോ പോലെ ബെഡിനെ ചുറ്റി ടോം ആൻഡ് ജെറി ഒന്നും കളിക്കാൻ നിക്കാതെ കയ്യിലെ ഫോണ് പിടിച്ചു ഡോറും തുറന്ന് പുറത്തേക്ക് ഓരോട്ടമായിരുന്നു...അവളുടെ പോക്ക് കണ്ട അവന് എന്തെന്നില്ലാതെ പല്ലു കടിച്ചു അവൾ പോയ വഴിയേ നോക്കി നിന്നു.. ഇനിയും ഇവിടെ നിന്ന് അവളെയും നോക്കി നിന്നിട്ട് കാര്യമില്ലാത്തത് കൊണ്ട് ഉള്ള ഉറക്കം പോയ സ്ഥിതിക്ക് അവനവളെ മനസ്സിൽ കരുതി നാലു തെറിയും വിളിച്ചു ബാത്റൂമിലേക്ക് കയറി പോയി 🌸💜🌸 "ഇശുച്ചാ.. എന്റേത് റെഡി.." ട്രോളിയിലേക്ക് അവസാനമായി എന്റെ ഹെഡ്സെറ്റ്‌ കുത്തി തിരുകി വെച്ചിട്ട് ട്രോളിയുടെ സിപ്പ് പൂട്ടി വെച്ചു ഇശൂനെ നോക്കിയപ്പോ അവൻ അവന്റെ ട്രോളിയിലേക്ക്‌ ഓരോ ഷർട്ടും വൃത്തിയായി മടക്കി വെക്കുന്ന ഏർപ്പാടിൽ ആയിരുന്നു.. ഞാൻ അതൊന്ന് നോക്കിയിട്ട് ബെഡിൽ വെച്ചിട്ടുള്ള ട്രോളി നിലത്തേക്ക് ഇറക്കി ഉരുട്ടി കൊണ്ട് ഒരു മൂലേൽ വെച്ചിട്ട് ഇശൂൻ്റെ അടുത്തേക്ക് പോയി നമ്മളെ ഭർത്തുവല്ലേ പാവല്ലേ എന്നോർത്തു ഞാൻ ബെഡിൽ നിരത്തി വെച്ചിട്ടുള്ള അവന്റെ ഓരോ പെർഫ്യൂമൊക്കെ ഒന്ന് നോക്കിയിട്ട് അവൻ ആവശ്യമായ സാധങ്ങൾ ഒക്കെ വാഡ്രോബിൽ നിന്ന് പൊറുക്കി കൂട്ടി ബെഡിൽ കൊണ്ടിട്ടു...

എൻ്റെയാ കൊണ്ടിടൽ കണ്ട് അവൻ എന്നെയൊന്ന് നോക്കിയതും ഞാനതിന് നിഷ്‌കുവായി ഇളിച്ചു കൊടുത്ത് ടേബിളിൽ വെച്ച ലാപ്പ്ടോപ്പും ഡ്രോയറിൽ നിന്ന് അവന്റെ ലെന്സ് ബോക്‌സ് ഒക്കെ എടുത്ത് ബെഡിൽ വെച്ചു കൊടുത്തു അതിനനുസരിച്ച് അവനും ഓരോന്നായി ട്രോളിയിലേക്ക് ഒതുക്കി വെച്ചു കൊണ്ടിരുന്നു.. അവന്റെ ഒതുക്കി വെക്കൽ കണ്ട് ഞാനൊരു നിമിഷം എന്റെ ട്രോളിയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കി.. ഹൂ അണ്സഹിക്കബിൾ "ഐറ...നീയെന്റെ ഷർട്ട് അയേണ് ചെയ്തു വെച്ചോ.." ബെഡിൽ നിന്ന് ട്രോളി ഇറക്കി വെച്ചു കൊണ്ട് അവൻ ചോദിക്കുന്നത് കേട്ട് ഞാൻ അതിനൊന്ന് തലയാട്ടി "നിന്റെ പാന്റ്സും ഷർട്ടുമൊക്കെ ഡ്രെസ്സിങ് റൂമിൽ ഞാൻ അയേണ് ചെയ്തു വെച്ചിട്ടുണ്ട്.." അതിനവനൊന്ന് മൂളി തന്ന് റെഡിയാവാനും വേണ്ടി ഡ്രെസ്സിങ് റൂമിലേക്ക് കയറി പോയതും ഞാൻ ബെഡ് വൃത്തിയായി വിരിച്ചു വെക്കുന്നിടെയാണ് ഐഷു മുഖം വീർപ്പിച്ചു കൊണ്ട് റൂമിലേക്ക് വന്നത് "എന്താ ഐറുമ്മാന്റെ ചുന്ദരി കുട്ടിക്കൊരു വല്ലായ്മ.." പില്ലോ കവർ ചെയ്ഞ്ച് ചെയ്ത് ഞാനവൾക്ക് നേരെ നിന്നു കൊണ്ട് ചോദിച്ചപ്പോ അവൾ ഒന്നും മിണ്ടാതെ ബെഡിൽ കൈകെട്ടി വന്നിരുന്നു

"എന്താ ഐഷു.. എന്തുപറ്റി..?" ഞാൻ അവളുടെ മുന്നിലായി മുട്ടു കുത്തി ഇരുന്ന് അവളുടെ കുഞ്ഞി കൈയിൽ പിടിച്ചോണ്ട് അവളുടെ മുഖത്തേക്ക് നോക്കിയപ്പോ പെണ്ണ് എന്നെയും നോക്കി "ഇശുച്ചനും ഐറുമ്മയും എങ്ങോട്ടോ പോവാണെന്ന് അവരൊക്കെ പറയുന്നത് കേട്ടല്ലോ.. എങ്ങോട്ടാ പോവുന്നേ..?" കുഞ്ഞി ചുണ്ട് പിളർത്തി പിടിച്ചു സങ്കടത്തോടെ അവൾ ചോദിക്കുന്നത് കേട്ട് ഞാൻ പുഞ്ചിരിച്ചോണ്ട് അവളുടെ മൂക്ക് പിടിച്ചു വലിച്ചു "ഞങ്ങൾ നീണ്ട ഒരു യാത്രക്ക് പോവാണ്.." "അങ്ങനെ ഏത് യാത്രക്കും നിങ്ങൾ പോവേണ്ട.. ഐറുമ്മ പോയാ ഐഷുട്ടി ഒറ്റക്കാവും.." ഇതും പറഞ്ഞോണ്ട് അവൾ കരഞ്ഞൊണ്ട് തേങ്ങുന്നത് കണ്ട് എന്റെ നെഞ്ചൊന്ന് പിടഞ്ഞു "അയ്യേ.. ഐറുമ്മാന്റെ ഐഷുട്ടി കരയാ.. അയ്യയ്യേ.. ചീച്ചി കുട്ട്യാളല്ലേ ഇങ്ങനെ കരയാ..എന്റെ ഐഷു ബോൾഡ് ആൻഡ് സ്‌ട്രോങ് ഗേൾ അല്ലെ.. അതോണ്ട് കരഞ്ഞ് അലമ്പാക്കാതെ ആ കണ്ണൊന്ന് തുടച്ചേ..." അവളുടെ സങ്കടം കണ്ട് എനിക്കും സങ്കടം വന്നെങ്കിലും ഞാനത് പുറത്തു കാണിക്കാതെ അവളുടെ കണ്ണുനീർ അമർത്തി തുടച്ചു കൊടുത്തു "നിങ്ങൾ പോവേണ്ട ഐറുമ്മാ.." വീണ്ടും പെണ്ണ് കണ്ണ് നിറച്ചോണ്ട് പറയുന്നത് കേട്ട് ഞാനവളുടെ ഉണ്ട കവിളിൽ അമർത്തി ചുംബിച്ചു "ഐറുമ്മാക്ക് പോവാതെ പറ്റില്ല..ഞങ്ങൾ ദാ പോയി ദാ വന്നു എന്നു പറയുന്ന പോലെ ഇവിടേക്ക് തന്നെ രണ്ടു ദിവസം കഴിഞ്ഞാൽ എത്തില്ലേ..."

"ഇല്ല.. ഐറുമ്മ വെറുതെ പറയാണ്.. നിങ്ങൾ അവിടെ നിൽക്കാൻ പോവാണെന്ന് അവരൊക്കെ പറയുന്നത് ഞാൻ കേട്ടു..." ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ നിറ കണ്ണോടെ എന്നെ നോക്കി പറയുന്നത് കേട്ട് ഞാനിനി എന്ത് പറയുമെന്ന് ആലോചിച്ചു നിക്കെയാണ് ഇശു പോവാൻ വേണ്ടി ഡ്രെസ്സ് ചെയ്ഞ്ച് ചെയ്ത് ഡ്രെസ്സിങ് റൂമിൽ നിന്നും ഇറങ്ങി വന്നത് "ഇശുച്ചാ.. നിങ്ങൾ പോവേണ്ട..." അവനെ കണ്ട ഉടനെ ഐഷു ബെഡിൽ നിന്നും ഇറങ്ങി ഇശൂൻ്റെ ഇടതു കാലിൽ ചുറ്റി പിടിച്ചോണ്ട് തേങ്ങി പറയുന്നത് കേട്ട് അവനൊരു പുഞ്ചിരിയോടെ അവളെ വാരി എടുത്തു ടേബിളിന്റെ മുകളിൽ കൊണ്ടിരുത്തി "ഞങ്ങൾ രണ്ടു ദിവസം കഴിഞ്ഞു വരില്ലേ.. അപ്പൊ ഐഷുന് കുറെ ചോക്ലേറ്റ്സും കൊണ്ടു വരാം.." അവളുടെ കവിൾ പിടിച്ചു വലിച്ചോണ്ട് അവൻ പറയുന്നതൊക്കെ അവൾ കേൾക്കുന്നുണ്ടെങ്കിലും അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരിക്കുന്നത് കണ്ട് ഇശു ചൂണ്ടു വിരൽ കൊണ്ട് അവളുടെ താടി ഉയർത്തി "എന്തേ ചോക്ലേറ്റ്സ് വേണ്ടേ...?എന്നാ ഞാൻ വാങ്ങുന്നില്ല ..." "വാങ്ങണം.." അവൻ പറഞ്ഞു മുഖം തിരിക്കാൻ നിന്നപ്പോഴേക്കിനും അവളിത് പറഞ്ഞതും ഇശു അവളുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു

"അപ്പൊ ഞങ്ങൾ ലണ്ടനിലേക്ക് പോയിട്ട് രണ്ടു ദിവസം കഴിഞ്ഞ് വരുമ്പോ ഐഷുട്ടിക്ക് മാത്രം ചോക്ലേറ്റ്സ് കൊണ്ടു വരാം..ഓക്കേ..?" "ഓക്കേ.." "ഇനി കരയില്ലല്ലോ..?" അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തോണ്ടു അവൻ ഒറ്റ പുരികം ഉയർത്തി ഗൗരത്തോടെ ചോദിച്ചപ്പോ അവൾ ഇല്ല എന്ന മട്ടിൽ തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടി കളിച്ചു "ഗുഡ് ഗേൾ.." സ്നേഹത്തോടെ അവളുടെ നെറ്റിയിൽ അവൻ ഉമ്മ വെച്ചപ്പോ ഐഷും ഇശൂൻ്റെ കവിളിൽ അമർത്തി ഉമ്മ വെച്ചു...അതൊക്കെ കണ്ട് ഞാൻ പുഞ്ചിരിച്ചോണ്ട് അവരെ തന്നെ വിടാതെ നോക്കി നിന്നു കുറച്ചു കഴിഞ്ഞപ്പോ ഐഷു അവിടുന്ന് പോയതും ഞാൻ ഇശൂൻ്റെ അടുത്തേക്ക് ചെന്ന് അവന്റെ അരയിലൂടെ കയ്യിട്ട് അവന്റെ നെഞ്ചിൽ തല വെച്ചു കിടന്നു "ഇശുച്ചാ.. ഞാൻ എങ്ങോട്ടും വരുന്നില്ല.. എനിക്ക് ഇവിടുന്ന് എങ്ങോട്ടും പോവേണ്ട..." ഐഷുന്റെ സങ്കടം കണ്ടപ്പോ തൊട്ട് തുടങ്ങിയതാണ് എനിക്ക് എന്തോ പോലെ.. ഒരുതരം അസ്വസ്ഥത.. ഇവരെയൊക്കെ വിട്ടിട്ട് പോരാൻ കഴിയാത്ത പോലെ "ഓ.. നീയും തുടങ്ങിയോ..? കുട്ടികളെ പോലെ കൊഞ്ചാതെ പോയി റെഡിയാവാൻ നോക്ക്.. ഇപ്പൊ തന്നെ സമയം ആറു മണി കഴിഞ്ഞു.. ഫ്ലൈറ്റ് ഏഴു മണിക്കാണ്.. ഇനി വെറും 45 മിനിറ്റ്സ് മാത്രമേ ഉള്ളു..

സോ കരഞ്ഞു അലമ്പാക്കാതെ റെഡിയാവ്... നിനക്കുള്ള ഡ്രെസ്സ് ഞാൻ ഡ്രെസ്സിങ് റൂമിൽ എടുത്തു വെച്ചിട്ടുണ്ട്.. മ്മ് ചെല്ല്..." ശകാര രൂപേണയാണ് അവനാദ്യം പറഞ്ഞതെങ്കിലും പിന്നെയവൻ സൗമ്യമായി പറഞ്ഞിട്ട് എന്റെ തലയിലൂടെ പതിയെ വിരലോടിച്ചു എന്നെ റിലാക്സ് ചെയ്തതും ഞാൻ നിറഞ്ഞു നിന്ന കണ്ണ് പുറം കൈ കൊണ്ട് തുടച്ചു മാറ്റി ഡ്രെസ്സ് ചെയ്ഞ്ച് ചെയ്യാൻ വേണ്ടി പോയി 🌸💜🌸 ഇറങ്ങാൻ സമയമായപ്പോൾ ഐറ മാക്സിമം സങ്കടമെല്ലാം അടക്കി പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും അവൾക്കതിന് സാധിച്ചില്ല..അവളുടെ മാത്രമല്ല ഉമ്മമാരുടെ കണ്ണുകളൊക്കെ നിറഞ്ഞിട്ടുണ്ട്..ഉമ്മൂമ പുഞ്ചിരിച്ചോണ്ട് പോയിട്ട് വാ എന്നു പറഞ്ഞപ്പോ അവൾ നിറഞ്ഞു തൂവിയ കണ്ണൊക്കെ അമർത്തി തുടച്ചു തിരിച്ചും ഒരു നനുത്ത പുഞ്ചിരി പാസാക്കി ഐഷുന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചു എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങി അപ്പോഴേക്കും ഖാദർ അങ്കിൾ ലഗേജ് കാറിലേക്ക് കയറ്റിയത് കണ്ട് ഇശു ഉപ്പാനോടും റോഷനോടും ബാക്കി ആളുകളോടും യാത്ര പറഞ്ഞ് കാറിലേക്ക് കയറി ഇരുന്നപ്പോ ഐറയും ഒരിക്കൽ കൂടെ പോയിട്ട് വരാമെന്ന് പറഞ്ഞ് കാറിൽ കയറി ഇരുന്നു... ആ സമയം തന്നെ ഖാദർ അങ്കിൾ കാർ സ്റ്റാർട്ട് ചെയ്തിരുന്നു 🌸💜🌸

ഏകദേശം പതിമൂന്ന് മണിക്കൂറിനു ശേഷം ഞങ്ങൾ തണുപ്പേറിയ ലണ്ടനിൽ എത്തിയതും പുറത്തൊക്കെ നല്ല തണുപ്പ് ആയതിനാൽ ഞാൻ ഇശൂൻ്റെ ഉള്ളം കയ്യിൽ മുറുക്കി പിടിച്ചു നടന്നു ലഗേജും കൊണ്ട് എയർപോർട്ടിന്റെ ഉള്ളിൽ നിന്ന് നടന്നുവരുമ്പോഴാണ് ഒരു നിമിഷം സൈഡിലുള്ള ഗ്ലാസിനുള്ളിലൂടെ എന്റെ കണ്ണ് എൻട്രെൻസിലേക്ക് പോയത്... അവിടെ ആളുകളെല്ലാം തടിച്ചു കൂടി നിൽക്കുന്നത് കണ്ട് ഞാനൊരു നിമിഷം ഇവിടെ എന്താ സംഭവമെന്ന് ആലോചിച്ചു നിന്നു...കാരണം സമയം ഇപ്പോൾ രാവിലെ എട്ടു മണി ആവുന്നേ ഉള്ളൂ..ഈ സമയത്ത് ഇങ്ങനെ തടിച്ചു കൂടാൻ മാത്രം വല്ല ലണ്ടൻ പ്രൈം മിനിസ്റ്ററും എയർപോർട്ടിൽ നിന്നും ഇറങ്ങി വരുന്നുണ്ടോ എന്നു ചിന്തിച്ചു ഞാൻ സംശയത്തോടെ ഞങ്ങളെ പിറകിലേക്ക് തിരിഞ്ഞു നോക്കിയെങ്കിലും പ്രത്യേകിച്ച് ഞാനാരേയും കണ്ടില്ല പിന്നെ ഇത് എന്തോന്ന് സംഭവമാ എന്നു തലപ്പുകച്ചു ആലോചിച്ചു എയർപോർട്ടിൽ നിന്നും പുറത്തേക്ക് കടന്നതും പെട്ടന്ന് പുറത്തുള്ള ആളുകളുടെ കണ്ണെല്ലാം ഞങ്ങളെ നേർക്കായി.. ഓരോരുത്തർ ആർത്തു വിളിച്ചു കൂവി ഒച്ച ഉണ്ടാക്കുന്നത് കണ്ട് ഇവർക്കൊക്കെ എന്താ ഭ്രാന്താണോ എന്നു ചിന്തിച്ചു നടക്കുമ്പോഴാ പെട്ടന്ന് എന്തോ ചിന്തിച്ച പോലെ ഞാൻ ഞെട്ടി തരിച്ചു പുറത്തുള്ള ആളുകളെ ഒന്ന് നോക്കിയിട്ട് ആ നോട്ടം ഇശൂൻ്റെ മുഖത്തേക്ക് കൊണ്ടു പോയി "ഇശുച്ചാ.. ഇവരൊക്കെ നിന്നെ കാണാൻ വന്നതാണോ..?"

ഒരുതരം ഞെട്ടലോടെ കണ്ണു മിഴിച്ചു കൊണ്ട് ചോദിച്ചപ്പോ അവൻ യാഹ്‌ എന്നു കൂളായി പറഞ്ഞു സ്പെക്‌സ് ഒന്ന് ശെരിയാക്കിയിട്ട് എന്റെ ഉള്ളം കയ്യിൽ മുറുക്കി പിടിച്ചു നടന്നു മുന്നിലേക്ക് നടക്കുന്തോറും ആളുകൾ തിക്കി തിരക്കി ഞങ്ങളെ അടുത്തേക്ക് വരുന്നുണ്ടെങ്കിലും അവിടുത്തെ പോലീസും പിന്നെ കുറെ എസ്‌കോട്ട് ഒക്കെ ഉണ്ടായത് കൊണ്ട് ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധം മുന്നിലേക്ക് വഴി ഒരുക്കി തന്നു.. കുറെ പേർ ബ്ലാക്ക്‌ സ്ക്വാഡ് എന്നും മറ്റു ചിലർ മാലിക് സർ എന്നൊക്കെ വിളിച്ചു കൂവുന്നുണ്ട്..അതു പോരാഞ്ഞ് കുറെ പേര് അറഞ്ഞം പുറഞ്ഞം ഫോട്ടോ എടുക്കുന്നുണ്ട്.. അതിന്റെ ലൈറ്റ് മുഖത്തേക്ക് മിന്നി വരുന്നത് കണ്ട് ഞാൻ മുഖം ഇശൂൻ്റെ മുഖത്തേക്ക് ചെരിച്ചതും എന്റെ നോട്ടം കണ്ട ഇശു പതിയെ കണ്ണു ചിമ്മി കാണിച്ചോണ്ട് എന്നെ അവരുടെ ഇടയിൽ നിന്നെല്ലാം പ്രൊട്ടക്ട് ചെയ്തു മുന്നിലേക്ക് നടന്നു ഒടുവിൽ എയർപോർട്ടിന്റെ പുറത്ത് ഞങ്ങൾക്ക് വേണ്ടി നിർത്തി ഇട്ടിരുന്ന കാറിന്റെ അരികിൽ എത്തിയപ്പോ എസ്കോട്ടിലെ ഒരാൾ ഞങ്ങളെ ലഗേജ് കാറിലേക്ക് എടുത്തു

വെച്ചതും മറ്റൊരു എസ്‌കോട്ട് വന്നു കൊണ്ട് ഞങ്ങൾ കാറിന്റെ ഡോർ തുറന്നു തന്നു...അപ്പൊ തന്നെ ഇശു എന്നെ കാറിലേക്ക് കയറ്റിയിരുത്തിയിട്ട് പിറകെ അവനും കയറി ഇരുന്നു പോകുന്ന വഴിയെല്ലാം ഞാൻ കുറച്ചു നേരം പുറത്തേക്ക് നോക്കി ഇരുന്നെങ്കിലും യാത്ര ക്ഷീണം കൊണ്ട് ഞാൻ ഇശൂൻ്റെ തോളിലേക്ക് ചാഞ്ഞ് കണ്ണുകളടച്ചു ഇരുന്നു "ഐറാ.." പതിഞ്ഞ സ്വരത്തിൽ ഇശു എന്റെ കവിളിൽ തട്ടി വിളിച്ചപ്പോഴാണ് പിന്നീട് ഞാൻ കണ്ണു തുറന്നത്.. അവനെന്നോട് ഇറങ്ങാൻ പറഞ്ഞതും ഞാൻ ഒരു കോട്ടു വാ ഇട്ടു കൊണ്ട് കാറിൽ നിന്നും ഇറങ്ങിയതും ആദ്യം തന്നെ എന്റെ കണ്ണിൽ കണ്ടത് ഒരു ഭംഗിയുള്ള ഹൗസായിരുന്നു ഒറ്റ നോട്ടത്തിൽ പോളിഷ് കൊണ്ട് ചെത്തി മിനുക്കിയ ബ്രൗണിഷ് വുഡൻ കൊണ്ടും പ്ലൈൻ ഗ്ലാസ് കൊണ്ടും ഉണ്ടാക്കിയ നല്ല ഒതുക്കമുള്ള ഒരു ഹൗസ്..ഞാനതിനെ മൊത്തതിലൊന്ന് വീക്ഷിച്ചു കല്ലു പതിച്ച രണ്ടാൾക്ക് നടക്കാൻ പറ്റിയ നടപ്പാതയിലൂടെ നടന്നു വീടിനു മുന്നിൽ എത്തിയപ്പോ ഞങ്ങളെ കൂടെ വന്ന ഒരു ഗാഡ്‌ കീ വെച്ചു ഡോർ മലർക്കെ തുറന്നു തന്നതും ഞാൻ വലതു കാൽ വെച്ചു അകത്തേക്ക് കയറിയിട്ട് ഹൗസിനെ ആകമൊത്തം നോക്കി വാൾ ഗ്ലാസൊക്കെ നിലത്തു തട്ടുന്ന വൈറ്റ് കർട്ടൻ വെച്ചു മറച്ചിട്ടുണ്ട്..

അകത്തു കാണുന്ന സ്ഥലത്തു ഒക്കെ ഗ്രീൻ പ്ലാന്റസും വെച്ചിട്ടുണ്ട്.. ഞാനത്തെല്ലാം ഒന്ന് നോക്കി നിന്നപ്പോ ഇശു വൈറ്റ വുഡൻ സ്റ്റപ്പിലൂടെ മുകളിലേക്ക് പോകുന്നത് കണ്ട് ഞാനും അവന്റെ കൂടെ മുകളിലേക്ക് കയറി പോയി ക്ഷീണം കൊണ്ടാണെന്ന് തോന്നുന്നു ഇശു നെറ്റി തടവി കൊണ്ട് ബെഡിൽ ചെന്ന് കിടന്നതും എനിക്ക് അവനെക്കാൾ വല്യ ക്ഷീണം ആയതു കൊണ്ട് ഞാനും ബെഡിൽ ചെന്ന് കിടന്നു 🌸💜🌸 ക്ഷീണം തീർക്കാനും വേണ്ടി ഒന്ന് കിടന്നതാണെങ്കിലും എപ്പോഴോ ഞാനൊന്ന് മഴങ്ങി പോയിരുന്നു.. പിന്നീട് കണ്ണു തുറന്ന ടൈം നോക്കിയപ്പോ വൈകുന്നേരം ആയിട്ടുണ്ട് ..ഞാൻ നെറ്റിയൊന്ന് തടവി ബെഡിൽ നിന്നും എഴുനേറ്റ് തല ചെരിച്ചു ഐറയെ നോക്കിയപ്പോ അവൾ തണുപ്പ് കാരണം ചുരുണ്ടു കൂടി കിടക്കുന്നത് കണ്ട് ഞാനവൾക്ക് ബെഡിൽ വെച്ച കോസഡി എടുത്തു പുതച്ചു കൊടുത്തു ഒരു നീണ്ട ഉറക്കം കഴിഞ്ഞതോടെ പാതി ക്ഷീണം വിട്ടു മാറിയെങ്കിലും ബാക്കിയുള്ള ക്ഷീണം ഒഴിവാക്കാൻ വേണ്ടി ഞാൻ ബാത്രൂമിൽ കയറി ഫ്രഷായി ഫ്രഷായി താഴേക്ക് എത്തിയപ്പോ എന്റെ പേഴ്‌സണൽ ഗാഡായ സ്റ്റീഫൻ ഫുഡെല്ലാം ടേബിളിൽ കൊണ്ടു വെച്ചിരുന്നു...

ഞാൻ കപ്പിലേക്ക് ചൂടുള്ള കോഫി ഒഴിച്ചു റൂമിലേക്ക് പോയപ്പോഴും ഐറ ഭയങ്കര ഉറക്കമാണ്.. ഞാനതൊന്ന നോക്കിയിട്ട് റൂമിലെ കർട്ടൻ രണ്ടു സൈഡിലേക്കും മാറ്റി വെച്ചു ഗ്ലാസ് ഡോർ തുറന്നതും ആ ചെറിയ ബാൽകണിയുടെ കൈവരയിലൂടെയെല്ലാം മഞ്ഞ് കട്ട പറ്റി പിടിച്ചു കിടക്കുന്നുണ്ട് ഈ ഗ്ലാസ്സ് ഹൗസ് എന്റെ വല്ല ആവിശ്യങ്ങൾക്ക് മാത്രമേ ഞാൻ ഉപയോഗിക്കാറുള്ളൂ..ആദ്യമൊക്കെ ലണ്ടനിൽ ആയിരുന്നപ്പോ മ്യൂസികിന്റെ വല്ല ആവിശ്യത്തിനും ഞാനീ ഗ്ലാസ്സ് ഹൗസിലേക്കാണ് വരാർ..എന്നിട്ട് ഇവിടെ ഒറ്റക്കിരുന്നു മ്യൂസികിന്റെ വല്ല വർക്കും ചെയ്തിരിക്കും.. ഇവിടെ ഇരിക്കുമ്പോ വല്ലാത്ത പോസിറ്റീവ് എനർജിയാണ് ചൂടുള്ള കോഫി ചുണ്ടോട് അടുപ്പിച്ചു ഒരു സിപ്പ് കുടിച്ചു വിദൂരത്തേക്ക് നോട്ടമിട്ടു...ചിതലരിക്കാത്ത പഴയ ലണ്ടനിലെ ഓർമകൾ ഓരോന്നായി മനസ്സിലേക്ക് തികട്ടി വന്നതും ഞാനൊന്ന കണ്ണുകടച്ചു നെടുവീർപ്പിട്ട് പിറകിലേക്ക് തിരിഞ്ഞു നോക്കി അന്നേരം ഐറ മുരണ്ടു കൊണ്ട് എന്റെ ഭാഗത്തേക്ക് തിരിഞ്ഞു കിടക്കുന്നത് കണ്ട് ഞാനൊന്ന് പുഞ്ചിരിച്ചു റൂമിലേക്ക്‌ വന്ന് കയ്യിലെ കപ്പ് സൈഡിൽ വെച്ചു "ഐറാ.."

അവളുടെ അടുത്തു പോയി ഇരുന്നിട്ട് അവളുടെ കവിളിൽ മൃദുവായി തഴുകി കൊണ്ട് ഞാൻ സൗമ്യമായി വിളിച്ചതും അവൾ അലസ്യമായി ഒന്ന് മൂളിയിട്ട് പതിയെ കണ്ണു തുറന്നു "കുറച്ചൂടെ ഞാനൊന്ന് ഉറങ്ങിക്കോട്ടെ ഇശുച്ചാ .." "നോ..ഇനിയും ചത്ത പോലെ ഉറങ്ങിയാൽ നിന്റെ തലക്ക് മന്തപ്പ് പിടിക്കും.. സോ എഴുനേറ്റ് പോയി ഫ്രഷായി വാ..എന്നിട്ട് നമുക്കൊരു ഈവനിംഗ് വാക്കിങിന് പോവാം..." "ഈവനിംഗ് ഒക്കെ ആയോ..?" "ചത്ത പോലെ ഉറങ്ങിയാൽ നീ എന്തോന്ന് അറിയാനാ.. പോയി ഫ്രഷാവ്..." എന്ന് ഞാൻ പറഞ്ഞ് അവളുടെ അടുത്തു നിന്നു എഴുനേറ്റ് കോഫി കപ്പെടുത്ത് തിരിഞ്ഞപ്പോ ഐറ ഞാൻ പറഞ്ഞതൊന്നും കേൾക്കാതെ വീണ്ടും പുതച്ചു മൂടുന്നത് കണ്ട് ദേഷ്യം വന്നിട്ട്‌ ഞാനവളെ ഒന്ന് കനത്തിൽ നോക്കിയതും എന്റെ നോട്ടം കണ്ട് തല വഴി മൂടാൻ നിനന് കോസ്ഡി എടുത്തു മാറ്റി അവൾ ഫ്രഷാൻ പോയി 🌸💜🌸 അവൻ നോക്കി പേടിപ്പിച്ചത് കൊണ്ട് മാത്രം ഞാൻ അവിടുന്ന് എഴുനേറ്റ് പോന്നു.. അല്ലേൽ വീണ്ടും ഞാൻ പുതച്ചു മൂടി ഉറങ്ങിയിരുന്നു... ഈ തണുപ്പത്ത് പുതച്ചു മൂടി ഉറങ്ങാൻ നല്ല സുഖം അങ്ങനെ ഫ്രഷായി ഇറങ്ങിയപ്പോ ഇശു കോഫി സിപ്പായി കുടിക്കുന്നത് കണ്ട് ഞാനവന്റെ അടുത്തേക്ക് പോയി അവന്റെ കോഫി കപ്പ് വേങ്ങിച്ച് പാതിയുള്ള കോഫി വലിച്ചു കുടിച്ചു "പോവാം..." അവന്റെ കവിളിലൊരു ഉമ്മ വെച്ചു കൊടുത്ത് ഞാനിത് പറഞ്ഞപ്പോ അവൻ ചിരിച്ചോണ്ട് എന്റെ കവിളിലും അമർത്തി ഉമ്മ വെച്ചു

എന്നെയും കൂട്ടി താഴേക്ക് പോയി ഗ്ലാസ്സ് ഹൗസിൽ നിന്നും ഇറങ്ങിയപ്പോ തന്നെ പുറത്തു ചെറുതായി മഞ്ഞു വീഴ്ച്ച ഉണ്ടായിരുന്നു.. നമ്മക്ക് പിന്നെ പണ്ടേ മഞ്ഞിനോട് ലബ്ബ് ആയതിനാൽ ഞാനതൊന്ന നോക്കിയിട്ട് ഇശു കയ്യിൽ ഇടാൻ തന്ന ഗ്ലൗസിട്ടു..അപ്പോഴേക്കും ഇശു ചെവിയിൽ ഇയർ പോഡ് തിരുകി വെച്ചു സ്പെക്സും എടുത്തു വെച്ചു എന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി വിജനമായ പാതയിലൂടെ നടക്കുമ്പോ മഴ പോലെ ചെറുതായി വീഴുന്ന മഞ്ഞിനെ നോക്കി ആസ്വദിച്ചു കൊണ്ടു നടന്നു...അതികം വാഹങ്ങൾ ഒന്നുമില്ല.. ഇടക്ക് ഒന്നോ രണ്ടോ വാഹങ്ങൾക്ക് ചീറി പാഞ്ഞു പോകുന്നുണ്ട്..ഞങ്ങൾ കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും സിറ്റി എത്തിയിരുന്നു ആകാശത്തോളം മുട്ടി നിൽക്കുന്ന എണ്ണിയാൽ കഴിയാത്തത്രയും ബിൾഡിങ്‌സും നേരം ഇരുട്ടി തുടങ്ങിയത് കൊണ്ട് ഓരോ ആളുകൾ വാക്കിങ്ങിനും പാർച്ചേസിംഗിനുമൊക്കെ അലഞ്ഞു തിരിഞ്ഞു സ്ട്രീറ്റ് ലൈറ്റ് കൊണ്ട് മനോഹരമാക്കിയ ലണ്ടൻ സിറ്റിയിലൂടെ നടക്കുന്നത് ഞാനോരോന്നായി കൗതുകത്തോടെ വീക്ഷിച്ചു കൊണ്ടിരുന്നു

ഞങ്ങൾക്ക് മറു വശത്തേക്ക് ക്രോസ്സ് ചെയ്യേണ്ടത് കൊണ്ട് ഇശു എന്നെയും കൂട്ടി സീബ്ര ക്രോസ്സിന്റെ അടുത്തേക്ക് ചെന്നപ്പോ തന്നെ എന്റെ കണ്ണ് നേരെ പോയത് എന്റെ വലതു ഭാഗത്തയി നിൽക്കുന്ന ഹാൾഫ് ചെക്ക് ഫ്രോക്കിട്ട മദാമ്മയിലേക്കാണ് എന്നാ ഭംഗിയാണെന്നോ കാണാൻ.. പെണ്ണാണെങ്കിലും ഞാൻ വെറുതെ അതിനെ ഒന്ന് വായിനോക്കി കൊണ്ട് റോഡ് ക്രോസ്സ് ചെയ്തു "ഐറാ.." റോഡ് ക്രോസ്സ് ചെയ്തു കഴിഞ്ഞപ്പോ ആ മദാമ്മ എങ്ങോട്ടെന്നില്ലാതെ നടന്നു പോകുന്നത് നോക്കി നിൽക്കെയാണ് നമ്മളെ സ്വീറ്റ് ഭർത്തുന്റെ വിളി വന്നത്.. അവന്റെ വിളി കേട്ടപ്പോ ഞാൻ മദാമയിൽ നിന്ന് നോട്ടം പിൻവലിച്ചു എന്താ എന്ന മട്ടിൽ അവനെ നോക്കി... "ദേ..അങ്ങോട്ട് നോക്ക്.." അവൻ കൂളായി കണ്ണു കൊണ്ട് സൈഡിലേക്ക് നോക്കാൻ പറഞ്ഞപ്പോ ഞാൻ അവിടെ എന്താണെന്ന് ആലോചിച്ചു അങ്ങോട്ട് നോക്കി..രണ്ടു സൈഡിലും കുറെ ഷോപ്‌സ് ഉണ്ട്..

അതിന്റെ നടുവിലൂടെയുള്ള നടക്കാൻ പറ്റിയ റോഡിലൂടെ കുറെ പേർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.. അത് കണ്ടപ്പോ തന്നെ ലണ്ടനിലെ ഹൈട്ടക്ക് മാർക്കറ്റാണ് അതെന്ന് കത്തിയതും ഞാൻ അവിടെയൊക്കെ ഒന്ന് നോക്കിയിട്ട് ഇശൂനെ നോക്കി "അവിടെയിപ്പോ കുറെ ഷോപ്സ് ഉണ്ടെന്നല്ലാതെ പ്രത്യേകിച്ച് ഒന്നുമില്ലല്ലോ.." എന്ന് ഞാൻ അവനെ നോക്കി പറഞ്ഞോണ്ട് വീണ്ടും മുന്നിലേക്ക് അലസ്യമായി നോക്കി കൊണ്ട് അവിടുന്ന് നോട്ടം മാറ്റാൻ നിക്കെയാണ് മുന്നിലൂടെ നടന്നു വരുന്ന രൂപത്തെ എന്റെ ശ്രദ്ധയിൽ പെട്ടത് കാണുന്നത് സത്യമാണോ സ്വപ്‍നമാണോ എന്നൊന്നും അറിയാതെ ഞാൻ പകപ്പോടെ ഉയർന്നു വരുന്ന നെഞ്ചിടിപ്പോടെ അയാളെ തന്നെ നോക്കി നിന്നു...അയാൾ അടുത്തേക്ക് എത്തുന്തോറും ഹാർട്ട് ബീറ്റ് എന്തെന്നില്ലാതെ ഉയർന്നു പൊങ്ങി... അതോണ്ടു തന്നെ മുന്നിലേക്ക് ഒരു നിമിഷം നോക്കിയിട്ട് ഇശൂനെ നോക്കിയപ്പോ അവൻ പുഞ്ചിരിച്ചോണ്ട് എന്നെ നോക്കുന്നത് കണ്ടതും ഞാൻ സന്തോഷത്തോടെ കണ്ണു നിറച്ചോണ്ട് മുന്നിലേക്ക് ചെറു പുഞ്ചിരിയോടെ നോക്കി നിന്നു "ജാസി..".. 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story