QUEEN OF KALIPPAN: ഭാഗം 126

queen of kalippan

രചന: Devil Quinn

"ഇശുച്ചാ.." പെട്ടന്ന് അവനെ കണ്ട ഷോക്കിൽ കണ്ണു രണ്ടും തള്ളി കൊണ്ട് ഞാനവനെ നോക്കി വിളിച്ചതും എന്റെ വിളി കേൾക്കാൻ കാത്തു നിന്നപ്പോലെ അവൻ ഒരു പ്രത്യേക ചിരിയോടെ 'എന്തോ' എന്ന് നീട്ടി പറയുന്നത് കേട്ട് വീണ്ടും എന്റെ വയറിൽ ഏതൊക്കെയോ മിസൈലുകൾ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു പോയി... എന്നാലും ഉള്ളിലെ പേടിയല്ലാത്ത ഭയം പുറത്തു കാണിക്കാതെ നിക്കാനും വേണ്ടി ഞാൻ കുറച്ചു ധൈര്യം സംഭരിച്ചു വെച്ചിട്ട് രണ്ടും കൽപ്പിച്ചു അവന്റെ അരികിലേക്ക് പോവാൻ നിൽക്കെയാണ് അവൻ കള്ളച്ചിരിയോടെ എന്റെ അരികിലേക്ക് വരുന്നത് കണ്ടത്... "നീ.. നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്...?" അവനെന്റെ അരികിലേക്ക് വരുന്നത് കണ്ടതോടെ എന്റെ ഉള്ള ധൈര്യമൊക്കെ എങ്ങോട്ടോ ഒലിച്ചു പോയിട്ടുണ്ട്.. അതോണ്ട് തന്നെ ഞാൻ ഉമിനീർ തൊണ്ടയിലേക്ക് ഇറക്കി പേടിയോടെ ചോദിച്ചപ്പോ അവൻ അവന്റെ മുടിയിലൂടെ വിരലോടിച്ചു ഒന്ന് ചിരിച്ചു... "എനിക്ക് ഫ്രഷാവാൻ തോന്നി...സോ ഫ്രഷാവാൻ വന്നു.." കൂളായി കൊണ്ട് അവൻ പറയുന്നത് കേട്ട് അറിയാതെ എന്റെ വാ തുറന്നു പോയി.. "ഞാനിവിടെ ഫ്രഷാവാൻ വന്നത് നീ കണ്ടില്ലേ..?"

"അതോണ്ട് തന്നെയല്ലേ സേട്ടന്റെ സേച്ചിക്ക് കമ്പനിയായി വന്നത്..." എന്റെ ചോദ്യത്തിന് ഇളിച്ചോണ്ടുള്ള മറുപടി തന്ന് അവനെന്റെ തൊട്ടു മുമ്പിൽ വന്നു നിന്നപ്പോ തന്നെ എന്റെ ഹൃദയം എന്തെന്നില്ലാതെ വേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു... അതിനാൽ ഞാൻ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി പിറകിലേക്ക് ഒരടി വേച്ചു നിന്നപ്പോഴേക്കും ഞാനെന്തിലോ തട്ടി അവിടെ തന്നെ സ്റ്റോപ്പായി നിന്നു.. അത് പിറകിലുള്ള ചില്ലു കൊണ്ടുണ്ടാക്കിയ വേറൊരു ബാത്രൂമായിരുന്നു..ഷവറിന് മാത്രമായുള്ള ആ ബാത്രൂമിലേക്ക് കയറാൻ നിൽക്കെയാണ് ഈ പണ്ടാരം സോറി ഈ പുന്നാര ഉമ്മച്ചനെ കണ്ടതും അവനൊരു വല്ലാത്ത ചിരിയോടെ എൻ്റെയടുത്തേക്ക് വന്നതും.. പിറകിൽ ഗ്ലാസ് ആയോണ്ട് അതികം പുറകിലേക്ക് പോകാൻ പറ്റാത്തത് കൊണ്ട് ഞാൻ ദയനീയമായി അവനെ നോക്കിയപ്പോഴേക്കും അവൻ ഞാൻ ചാരി നിന്ന ഗ്ലാസ് ഡോറിൽ ഒറ്റ കൈ കൊണ്ട് തള്ളി തുറന്നിട്ട് മറു കൈകൊണ്ട് എന്റെ ശൗൽഡറിൽ പിടിച്ചു തള്ളി കൊണ്ട് എന്നെയും അതിനകത്തേക്ക് ഉന്തിയിട്ടു... അവന്റെ ഉന്തലിൽ ഞാൻ പിറകിലേക്ക് ആഞ്ഞു പോയി ഗ്ലാസ്സിൽ പുറം തട്ടി നിന്നതും എന്റെ കണ്ണ് നേരെ പോയത് എന്റെ തൊട്ടു മുമ്പിൽ നിൽക്കുന്നവന്റെ കണ്ണിലേക്കാണ്..

എന്നിൽ നിന്ന് എന്തോ തട്ടിയെടുക്കാനുള്ള ആവേശത്തോടെ അവനൊരു പ്രത്യേക കുസൃതി ചിരിയോടെയും ആരെയും വശീകരിക്കാനുള്ള നോട്ടത്തോടെയും വന്നു നിൽക്കുന്നത് കണ്ട് ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു... ഈ ഷവർ ബാത്രൂം ഫുള്ളി ഗ്ലാസാണ്.. സോ ഇതിന്റെ അകത്തു നിന്ന് രക്ഷപ്പെടാൻ നമ്മളെ കേട്ട്യോന്റെ കാലു തന്നെ പിടിക്കേണ്ടത് കൊണ്ട് ഞാൻ പഞ്ച പാവത്തെ പോലെ മുഖം ചുളുക്കി അവനോട് എന്തോ പറയാൻ വാ തുറക്കുന്നതിന് മുമ്പ് തന്നെ അവനെന്റെ ചുണ്ടിനു മീതെ ചൂണ്ടു വിരൽ വെച്ചു തടഞ്ഞു.. "ശൂ..." എന്നും പറഞ്ഞ് ചിരിയോടെ അവൻ കണ്ണിമ ചിമ്മാതെ എന്റെ കണ്ണിലേക്ക് നോക്കുന്നത് കണ്ട് അറിയാതെ എന്റെ മിഴികളും അവന്റെ കണ്ണിലേക്ക് നോട്ടമിട്ടു..എൻ്റെയാ നോട്ടം കണ്ണിൽ നിന്നും അവന്റെ അധരങ്ങളിലേക്കും അധരങ്ങളിൽ നിന്ന് അവന്റെ ഷർട്ട്ലെസ്സായ ശരീരത്തിലേക്കു പോയതും എന്തോ പെട്ടന്ന് എന്റെ ശരീരമെല്ലാം വിയർക്കാൻ തുടങ്ങി... ഹൃദയ മിടിപ്പ് വല്ലാതെ കുതിച്ചു പായുന്നുണ്ട്..

കൈകാലുകൾ വിറക്കാനും തുടങ്ങി.. അതിനാൽ ഇനിയും ഇവിടെ നിന്ന് സ്വയം നിയന്ത്രണം വിട്ടു പോവുമോ എന്നു ഭയന്ന് ഞാൻ ഇശൂനെ തള്ളി മാറ്റി അവിടുന്ന് പോരാൻ നിന്നതും ക്ഷണ നേരം കൊണ്ടു തന്നെ അവനെന്നെ വീണ്ടും ചുമരിനോട് ബന്തിച്ചു സൈഡിലെ ഷവർ ഓണ് ചെയ്തു... ഷവർ ഓണ് ചെയ്യേണ്ട താമസം ചെറു തണുപ്പുള്ള വെള്ളം കൃതം ഞങ്ങളെ മുകളിലൂടെ ഒരു വെള്ളച്ചാട്ടം പോലെ വരാൻ തുടങ്ങിയതും തലയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം എന്റെ മുഖത്തിലൂടെയും അവിടുന്ന് കഴുത്തിലൂടെയും ഒഴുകി പോകുന്നതറിഞ്ഞു ഞാനൊരു പിടച്ചിലോടെ മിഴികൾ വിടർത്തി ഇശൂനെ നോക്കിയപ്പോ അവനെന്റെ മുഖമാകെ കണ്ണുകൾ കൊണ്ട് ഒപ്പിയെടുക്കുന്നുണ്ട്... "Are you lost..?" എന്നോട് ചേർന്നു നിന്നു കൊണ്ട് എന്റെ മേൽചുണ്ടിനെ തഴുകി കീഴ്ച്ചുണ്ടിലേക്ക് ഒഴുകി പോകുന്ന വെള്ളത്തിലേക്ക് അവൻ ഒരുനിമിഷം നോക്കിക്കൊണ്ട് എന്റെ കീഴ്ച്ചുണ്ടിൽ പതിയെ തമ്പ് വിരൽ വെച്ചു മൃദുവായി തഴുകി ചോദിച്ചതും അവന്റെ സ്പർശനത്താൽ എന്റെ ചുണ്ടൊന്ന് വിറച്ചു.. അവന്റെ നോട്ടം കൊണ്ടും സ്പർശനം കൊണ്ടും സ്വയം നഷ്ട്ടപ്പെടുന്നത് കൊണ്ട് അവൻ ചോദിച്ച ചോദ്യത്തിന് ഞാൻ അതേ എന്നും അല്ലെന്നും മട്ടിൽ തലയാട്ടി കൊടുത്തു..

അപ്പോഴും എന്തിനോ തിളക്കുന്ന സാമ്പാർ പോലെ എന്റെ ഹൃദയം നിർത്താതെ മിടിച്ചു കൊണ്ടിരുന്നു... "But i'm totally lost..." വികാരത്തിന്റെ കൊടുമുടിയിൽ അവൻ അകപ്പെട്ടു പോയതിനാൽ ഇശൂൻ്റെ കണ്ണുകൾ തങ്ങി നിന്നത് ഐറയുടെ വിറക്കുന്ന അധരങ്ങളിലേക്കാണ്..ശരീരത്തിലേക്ക് ഒലിച്ചിറങ്ങുന്ന തണുപ്പേറിയ കുളിരേകുന്ന വെള്ളത്തിന്റെ സാന്നിധ്യത്തിൽ അവന്റെ അധരങ്ങൾ ഒരു കാന്തം പോലെ ഐറയുടെ വിറക്കുന്ന ചുണ്ടിലേക്ക് പോയതും അവൻ അവളുടെ മുഖം രണ്ടു കയ്യിലും കോരി എടുത്തു അവളുടെ ചുണ്ടുകളെ മുഴുവനായും കീഴ്പ്പെടുത്തി.. ശ്വാസം കിട്ടാതെ ആവേശത്തോടെ അവളുടെ ചൂണ്ടുകളെ അവൻ എത്ര നേരമെന്നില്ലതെ രുചിച്ചു നിന്നു...അവളിലേക്ക് പ്രണയം പകുത്തു നൽകുന്തോറും തണുപ്പേറിയ വെള്ളത്തിലും അവന്റെ ഉള്ളം വികാരത്താൽ ചൂട് പിടിക്കാൻ തുടങ്ങിയപ്പോ അവൻ ഗാഢമായി അവളിലെ അധരങ്ങളിലേക്ക് അലിഞ്ഞു ചേർന്നു... അവന്റെ ചുംബനം ഏറ്റു വാങ്ങുമ്പോഴും അവളുടെ ഉള്ളം വല്ലാത്തൊരു ശബ്ദത്തോടെ മിടിക്കുന്നുണ്ടായിരുന്നു...

അതിനാൽ ഒരു കൈ അവന്റെ അരയിൽ വെച്ചു നഖം കൊണ്ട് ആഴ്ന്നിറക്കിയും മറു കൈ കൊണ്ട് അവന്റെ പിൻ ഭാഗത്തെ മുടിയിൽ കൊരുത്തു വലിച്ചു കൊണ്ടും അവന്റെ ചുംബനം അവൾ ഏറ്റുവാങ്ങി... അവളിലേക്കുള്ള ആവേശം കൂടുന്തോറും അവന്റെ ഇരു കൈകളും ദിശ മാറി അവളുടെ നനഞ്ഞു കുതിർന്ന ടോപ്പിനുള്ളിലേക്ക് അരിച്ചു കയറി...അവന്റെ കൈകൾ എന്തിനോ വേണ്ടി അവിടെ പരതി കൊണ്ടിരുന്നു... തന്റെ ശരീരത്തിൽ അവന്റെ കൈകൾ അരിച്ചു പോകുന്നതറിഞ്ഞതും അവൾ ഒന്ന് ഞെരുങ്ങി കൊണ്ട് നിലത്തു കാലുകൾ ഇറുക്കി പിടിച്ചു അവന്റെ ചുണ്ടിനേയും അവൾ വിടാതെ രുചിച്ചറിഞ്ഞു... രണ്ടാൾക്കും വാ കടഞ്ഞു ശ്വാസം തിങ്ങി നിൽക്കുന്നത് കൊണ്ട് ഇശു പതിയെ അവന്റെ വായിലാക്കി വെച്ച അവളുടെ അധരങ്ങളെ മോചിപ്പിച്ചിട്ട് അവളെ ഗ്ലാസ്സിലേക്ക് മുട്ടിച്ചു നിർത്തി അവളുടെ നെറ്റിയിൽ അവന്റെ നെറ്റി വെച്ചു കിതച്ചു കൊണ്ടിരുന്നു... അന്നേരം അവന്റെ മൂക്കും അവളുടെ മൂക്കും കൂട്ടി മുട്ടി നിൽക്കുന്നത് കൊണ്ട് ഷവറിൽ നിന്നും വീഴുന്ന വെള്ളം ഇരുവരുടെയും മൂക്കിനിടയിലൂടെയും അധരങ്ങളിലൂടെയും തട്ടി തലോടി താഴേക്ക് ഒഴുകി പോയി...

"I need you..." അവളുടെ സാമീപ്യം കൊണ്ട് അവന്റെ ശരീരവും മനസ്സും ഒരുപോലെ അവളിൽ അലിഞ്ഞു ചേരാൻ കൊതിക്കുന്നുണ്ടെങ്കിലും അവളുടെ അടുത്തു നിന്ന് കിട്ടുന്ന മറുപടി എന്തെന്ന് അവന്ക്ക് നല്ല പോലെ അറിയാമായിരുന്നു...അതിനെ സത്യമാക്കി കൊണ്ട് അവൾ അവനിൽ നിന്ന് മുഖം താഴ്ത്തി വേണ്ട എന്ന മട്ടിൽ തലയാട്ടിയത് കണ്ട് അവന്ക്ക് എന്തെന്നില്ലാതെ കാലിനടിയിൽ നിന്ന് ദേഷ്യം എരിഞ്ഞു കയറി... അവളുടെ പൂർണ സമ്മതമില്ലാതെ അവളിൽ കൈ കടത്തില്ലെന്ന് അവൾക്ക് കൊടുത്ത വാക്കിനാൽ അവനൊരു നിമിഷം കൂളായി കൊണ്ട് മുഖം താഴ്ത്തി പിടിച്ച അവളുടെ മുഖം ചൂണ്ടു വിരൽ കൊണ്ട് പൊക്കി പിടിച്ചു... "ഉറപ്പാണോ..?" അവളുടെ കണ്ണിലേക്ക് നോട്ടം കുത്തി നിർത്തി തീക്ഷ്ണമായ നോട്ടത്തോടെ അവൻ അവളോട് ചോദിക്കുമ്പോഴും ഷവറിൽ നിന്നും തലയിലേക്ക് പതിക്കുന്ന വെള്ളം അവന്റെ മുഖത്തേക്ക് ഒഴുകി ഇറങ്ങിയിട്ട് തന്റെ നേർക്കായി മുഖം പിടിച്ചു നിൽക്കുന്ന ഐറയുടെ അധരങ്ങളിലേക്കത് ഉറ്റിറ്റ് ചാടി കൊണ്ടിരുന്നു...

അതോണ്ട് തന്നെ ഐറ വിറക്കുന്ന അവളുടെ ചുണ്ടുകൾ കൂട്ടി പിടിച്ചോണ്ട് അതേ എന്ന് പറഞ്ഞതും അവളുടെ അധരങ്ങളിൽ നോക്കി നിന്ന ഇശു അത് കാണേണ്ട താമസം അവളുടെ വെളുത്ത ആലില വയറിൽ കൈകൾ അമർത്തിയതും അവളൊന്നു ഉയർന്നു പൊങ്ങി മേൽപ്പോട്ട് ശ്വാസം വലിച്ചു കയറ്റി ... അവളുടെ വെള്ളത്താൽ കുതിർന്നു നിൽക്കുന്ന അധരങ്ങളിലേക്ക് നോക്കുന്തോറും അവനിൽ വീണ്ടും ചൂടു പിടിക്കാൻ തുടങ്ങിയതും അവൻ വീണ്ടും അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളാൽ ബന്തിതയാക്കി...ഇരു അധരങ്ങളും തുടരെ തുടരെ നുണഞ്ഞു വലിച്ചു... അവളുടെ മുഖത്തേക്ക് വന്നു പതിക്കുന്ന വെള്ളത്തിനെയും കൂട്ട് പിടിച്ചു അവളുടെ ചുണ്ടുകളെ ഒരു പ്രത്യേക ലാഘവത്തോടെ നുണഞ്ഞിട്ട് അവന്റെ ചുണ്ടുകൾ ദിശമാറി സഞ്ചരിച്ചു... ഒഴുകി വരുന്ന വെള്ളത്തിന്റെ കൂടെ അവന്റെ ചുണ്ടുകളും അവളുടെ മുഖമാകെ ഓടി നടന്നു.. മാറി മാറി അവളുടെ മുഖത്തുള്ള വെള്ളത്തിനെ അവന്റെ ചുണ്ട് കൊണ്ട് ഒപ്പിയെടുത്തു..

മുഖത്തു നിന്ന് ഒഴുകി ഇറങ്ങുന്ന വെള്ളത്തിന്റെ കൂടെ അവന്റെ ചുണ്ടുകളും അവളുടെ കഴുത്തിലേക്ക് ഇഴഞ്ഞു ചെന്നതും അവന്റെ ഡ്രിം ചെയ്ത താടി കഴുത്തിൽ ഇക്കിളി കൂട്ടിയപ്പോ അവൾ കഴുത്തൊന്ന് ചുളുക്കി അവന്റെ പിൻകഴുത്തിൽ നഖം വെച്ചു ആഴ്ത്തി.. പ്രണയത്താൽ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ എങ്ങോട്ടെന്നില്ലാതെ അലഞ്ഞു തിരിഞ്ഞു ഓടി നടന്നു...പിന്നീട് ചുണ്ടുകൾ അവിടുന്നും ദിശ മാറി താഴേക്ക് പോകാൻ നിൽക്കെയാണ് അവനെന്തോ ഓർത്തത്.. അതിനാൽ അവസാന ചുംബനമെന്നോണം അവളുടെ മാറിനു തൊട്ടു മുകളിൽ അമർത്തി ചുംബിച്ചതും പെട്ടന്ന് ഐറയൊന്ന് പൊള്ളി പിടഞ്ഞു പോയി... "എന്താ ഭാര്യേ..?കണ്ട്രോൾ പോകുന്നുണ്ടോ..?!" കണ്ട്രോൾ പോകാൻ തന്നെയാണ് അവനവളുടെ മാറിനു മുകളിൽ തന്നെ അമർത്തി ചുംബിച്ചത്..അതിനാൽ അവൻ അവിടുന്ന് ചുണ്ടെടുത്തു മാറ്റി ഐറയുടെ കണ്ണിലേക്ക് വശ്യതയോടെ നോക്കിയപ്പോ അവളുടെ കണ്ണുകൾ എന്തെന്നില്ലാതെ പിടക്കുന്നുണ്ട്...പക്ഷെ അവൾ ഉയർന്നു വരുന്ന നെഞ്ചിടിപ്പോടെ തന്നെ ഇല്ലെന്ന് പറഞ്ഞിട്ട് കിതച്ചു കൊണ്ടിരുന്നു... 🌸💜🌸 "എനിക്ക് നിന്നെ പോലെ കണ്ട്രോൾ ഒന്നും പോവുന്നില്ല..."

അവന്റെ നനഞ്ഞ മുടിയിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം അവന്റെ കണ്ണിനെ തലോടികൊണ്ട് ചുണ്ടിനെ മുത്തമിട്ട് അവന്റെ വിരിഞ്ഞു നിൽക്കുന്ന വെളുത്ത ബോഡിയിലേക്ക് ഒഴുകുന്നത് കണ്ടിട്ട് കണ്ട്രോൾ പോകുന്നുണ്ടെങ്കിലും അവന്റെ മുന്നിൽ തോറ്റു കൊടുക്കാൻ പറ്റാത്തത് കൊണ്ട് സകല കണ്ട്രോൾ ദൈവങ്ങളെയും മനസ്സിൽ വിളിച്ചിട്ട് മുഖത്തേക്ക് ഒഴുകി എത്തുന്ന വെള്ളം വടിച്ചു മാറ്റി ഞാനവനോട് പറഞ്ഞതും അവനത് കേൾക്കേണ്ട താമസം വശീകരണത്തോടെയുള്ള ഒരു ചിരി ചിരിച്ചു... അത് കണ്ട് കണ്ട്രോൾ പോയില്ലെങ്കിലെ അത്ഭുതമുള്ളു...അജ്ജാതി ചിരി.. അതും പോരാത്തതിന് അവന്റെ ബോഡി എന്നോട് മുട്ടി നിൽക്കുന്നത് കണ്ട് വീണ്ടും എന്റെ നെഞ്ചിടിപ്പ് വേഗത്തിൽ ഉയർന്നു പൊങ്ങി... അവൻ മിക്കവാറും വശീകരിച്ചു എന്നെ കുപ്പിയിലാക്കും എന്നു തോന്നിയതോണ്ട് ഞാൻ അവന്റെ നഗ്നമായ നെഞ്ചിൽ പിടിച്ചു തള്ളാൻ നോക്കിയെങ്കിലും അവന്റെ ഒന്നൊന്നര മസിൽ ബോഡി കൊണ്ട് അവനൊന്ന് അനങ്ങുക പോലും ചെയ്തില്ല... "നിന്നോട് രണ്ടു ചോദിക്കാതെ സേട്ടന്റെ സേച്ചിയെ ഞാനിവിടുന്ന് വിടുന്ന പ്രശ്നമില്ല..."

എന്റെ വയറിൽ മൃദുവായി തഴുകി കൊണ്ടവൻ പറയുന്നത് കേട്ട് ഞാൻ കണ്ട്രോൾ പോവാതെ നിക്കാനും വേണ്ടി നിലത്തു കാൽ ഇറുക്കി പിടിച്ചു നിന്നു.. "എന്നെ വിട്.. എനിക്ക് പോവണം.." "ഞാൻ ചോദിക്കട്ടെ ..എന്നിട്ട് നീ പോയാ മതി..." വീണ്ടുമവൻ ഇത് പറഞ്ഞോണ്ട് മൃദുവായി എന്റെ വയറിൽ തലോടുന്നത് കണ്ട് ഞാൻ കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു വയർ ഉള്ളിലേക്ക് ആക്കി പിടിച്ചു കണ്ണിറുക്കി ചിമ്മി... "കണ്ട്രോൾ പോകുന്നില്ലെങ്കിൽ എന്റെ കണ്ണിലേക്ക് നോക്ക്..." കണ്ട്രോൾ പോയിട്ട് അവന്റെ മുഖത്തേക്ക് പോലും നോക്കാൻ പറ്റാത്ത അവസ്ഥയിൽ നിക്കുമ്പോഴാ അവന്റെ ഒലക്കമേലെ വർത്താനം...എന്റെ കണ്ട്രോൾ കളയാനായിട്ടാണ് അവനീ കാട്ടിക്കൂട്ടുന്നതെന്ന് അറിയുന്നോണ്ടും കണ്ട്രോൾ എനിക്ക് നല്ല പോലെ ഉണ്ടെന്ന് കാണിച്ചു കൊടുക്കാൻ വേണ്ടിയും ഞാൻ ആഞ്ഞൊരു ശ്വാസം എടുത്തു വിട്ട് കടവുളെ കാത്തോളണേ എന്നും മനസ്സിൽ മൊഴിഞ്ഞു അവന്റെ കണ്ണിലേക്ക് നോക്കി.. അവന്റെ കണ്ണുകൾ എന്നെ വല്ലാണ്ട് ആകർഷിക്കുന്നത് പോലെ തോന്നുവാ..അതിൽ ലഴിച്ചു നിൽക്കാൻ കൊതി ഉണ്ടെങ്കിലും ഉൾമനസ്സ് എന്നു പറഞ്ഞൊരു സാധനം മതിയെടി നോക്കിയതെന്ന് അലമുറയിട്ടു പറയുന്നത് കേട്ട് ഞാൻ അവന്റെ കണ്ണിൽ നിന്നും നോട്ടം മാറ്റി... "കണ്ട്രോൾ പോകുന്നില്ലെന്ന് ഇപ്പൊ മനസ്സിലായല്ലോ...?"

വല്യ ഗമയോടെ അവന്റെ മുഖത്തേക്ക് നോക്കി ഞാനിത് ചോദിച്ചപ്പോ അവൻ വല്ലാത്തൊരു മട്ടിൽ എന്റെ കാൽ തൊട്ട് തല വരെ ഒന്ന് ഉഴിഞ്ഞു നോക്കിയിട്ട് വെള്ളത്താൽ നനഞ്ഞു നിൽക്കുന്ന അവന്റെ മുടി എന്റെ മുഖത്തേക്ക് ആക്കി കുടഞ്ഞു... 'എന്റെ ഗോടെ.. ഇവനെന്റെ കണ്ട്രോൾ കളയാനായിട്ട് കച്ച കെട്ടി ഇറങ്ങേക്കുവാണോ..!!' അവന്റെ മുടിയിലെ വെള്ളമെല്ലാം എന്റെ മുഖത്തു പറ്റി പിടിച്ചത് കണ്ട് ഞാനത് തുടച്ചു കളയാൻ നിൽക്കെ അവൻ ക്ഷണ നേരം കൊണ്ട് അവന്റെ മുഖം എന്റെ നേർക്ക് കൊണ്ടു വന്ന് ചുണ്ട് കൊണ്ട് അതെല്ലാം ഒപ്പിയെടുത്തത് കണ്ട് എന്റെ ഉള്ളിലൂടെ ഒരാളലങ് പോയിട്ട് ഞാനൊരു പിടച്ചിലോടെ ഇശൂൻ്റെ കയ്യിൽ പിടിച്ചതും ഇശു കള്ളച്ചിരിയോടെ അവന്റെ കയ്യിൽ പിടിച്ച എന്റെ കയ്യിലേക്ക് നോക്കി... "എന്തേ.. കണ്ട്രോൾ പോകുന്നുണ്ടോ...?" കയ്യിൽ നിന്ന് നോട്ടം മാറ്റി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോ ഞാൻ തൊണ്ടയിലേക്ക് ഉമിനീർ ഇറക്കിയിട്ട് ഇനി എന്തു പറയുമെന്ന് ചിന്തിച്ചു നിൽക്കുന്ന സമയത്താണ് ബ്രൈനിൽ ഒരു കുരുട്ട് ബുദ്ധി ഉദിച്ചത്... "ഇശുച്ചാ..എന്റെ തലയൊക്കെ പൊട്ടി പൊളിയുന്ന വേദന...വെള്ളത്തിൽ നിന്നിട്ട് പനിക്കുന്നുണ്ടെന്ന് തോന്നുന്നു.."

അവസാന അടവെന്നോണം ചുണ്ടുകൾ വിറച്ചുകൊണ്ട് ഞാനവനെ അള്ളി പിടിച്ചു പറഞ്ഞപ്പോ അവനൊരു നിമിഷം എന്നെ സംശയത്തോടെ നോക്കിയിട്ട് ഒന്ന് ചിരിച്ചു... "അതിനുള്ള നല്ല ഡോസിലുള്ള മരുന്ന് ഞാൻ തരണോ..?" എന്നവൻ ഇളിച്ചോണ്ട് ചോദിച്ചപ്പോ ഞാൻ അവനെയൊന്ന് സസൂക്ഷ്മം നോക്കി... 'ഗോടെ..ഇവൻ എന്റെ അടവൊക്കെ മനസ്സിലായോ..?' ചിന്തിച്ചു നിൽക്കാൻ സമയം ഇല്ലാത്തോണ്ടും അവന്റെ കള്ളച്ചിരിയോടെയുള്ള സംസാരത്തിൽ വശപിശക് തോന്നിയതോണ്ടും നിഷ്‌കു ആയി വേണ്ടാന്ന് പറഞ്ഞു വീണ്ടും അവനെ അട്ട പിടിച്ച പോലെ അള്ളിപിടിച്ചു... "നമുക്ക് റൂമിലേക്ക് പോവാം... അല്ലേൽ തണുത്തുറച്ച് എനിക്ക് പനി വരും.. തലയൊക്കെ നല്ലോണം വേദനിക്കുന്നുണ്ട്..." തലക്ക് കൈവെച്ചു വേദനയുള്ള പോലെ അഭിനയിച്ചു ഇടകണ്ണിട്ട് ഇശൂനെ നോക്കിയപ്പോ അവൻ എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കിയിട്ട് എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്നത് ഞാനെന്റെ കുരുട്ടു ബുദ്ധിയിലൂടെ കണ്ടെത്തിയതും ഞാൻ ആഹ് എന്നു അലറി പറഞ്ഞു വീണ്ടും തല വേദനിക്കുന്ന പോലെ അഭിനയിച്ചു... "അഭിനയം അത്രക്ക് കൊള്ളില്ലെങ്കിലും ഇപ്പൊ നിന്നെ ഞാൻ വെറുതെ വിടാണ്.."

പെട്ടന്നവൻ എടുത്തടിച്ച പോലെ പറയുന്നത് കേട്ട് കള്ളം പിടിച്ചതിനാൽ കണ്ണൊന്ന് മിഴിഞ്ഞു വന്നെങ്കിലും അവൻ വെറുതെ വിട്ടു എന്നു പറഞ്ഞപ്പോ ഞാൻ ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു ഒന്ന് നീട്ടി ശ്വാസം അയച്ചു വിട്ടു... "എന്നു വിചാരിച്ച് എന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടൂ എന്ന് പൊന്നു മോൾ വിചാരിക്കേണ്ട..നിന്റെ കണ്ട്രോൾ പവർ എത്ര ഉണ്ടെന്ന് ഞാനൊന്ന് ടെസ്റ്റ് ചെയ്യുന്നുണ്ട്..." നെഞ്ചിൽ തീ കോരിയിടാൻ തക്ക വണ്ണം അവൻ കണ്ട്രോൾ ടെസ്റ്റ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോ പടച്ചോനാണേ സത്യം നിന്ന നിൽപ്പിൽ ആവിയായി പോയാൽ മതിയെന്ന് ഞാനൊരു നിമിഷം ചിന്തിച്ചു പോയി.. ഇത്രയും നേരം എങ്ങനെയാണ് ഈ ഹോട്ടി ഉമ്മച്ചന്റെ മുമ്പിൽ കണ്ട്രോളും പിടിച്ചു വെച്ചു നിന്നതെന്ന് എനിക്ക് തന്നെ അറിയില്ല..അവന്റെ ബോഡിയും കാണിച്ചു നിൽക്കുന്നത് കാണുന്തോറും കണ്ട്രോൾ എങ്ങോട്ടോ ഒളിച്ചോടി പോകുന്നുണ്ട്...ആ നമ്മളെയാണ് അവൻ ടെസ്റ്റ് ചെയ്യുമെന്ന് പറയുന്നത്... "സേട്ടന്റെ സേച്ചി അതികം ആലോചിച്ചു നിക്കാതെ എന്റെ മേലിൽ നിന്ന് മാറി നിന്നോ..അല്ലേൽ..."

ബാക്കി പറയുന്നതിന്റെ മുന്നെ തന്നെ അവനോട് ഒട്ടി നിന്ന ഞാൻ അവനിൽ നിന്ന് രണ്ടടി സൈഡിലേക്ക് നിന്നിട്ട് ജീവനും കൊണ്ട് ഷവർ ബാത്റൂമിൽ നിന്ന് ഇറങ്ങി...എന്നിട്ട് സൈഡിലെ ടവൽ എടുത്തു തല നല്ലോണം തുടച്ചു ബാത്റൂമിന്റെ ഡോർ തുറക്കാൻ നിൽക്കെ ഞാൻ മെല്ലെ തല ചെരിച്ചു പിറകിലേക്ക് നോക്കിയപ്പോ ഉമ്മച്ചൻ ഷവർ ബാത്റൂമിൽ നിന്ന് ശവറിന്റെ അടിയിൽ നിന്നോണ്ട് മുടിയിലൂടെ വിരലോടിച്ചു കുളിക്കുന്നത് കണ്ട് ഒന്നു രണ്ടു നിമിഷം അവനെയും വായിനോക്കി നിന്നു... ജീവിതത്തിൽ ആദ്യമായി കാണുന്ന കുളി സീൻ ഞാൻ നല്ലപോലെ ആസ്വദിച്ചു നോക്കി നിന്നു..നമ്മളെ ഉമ്മച്ചൻ ആയോണ്ട് പറയല്ല ..അവൻ എന്നാ ലുക്ക് ആണെന്നോ..ആരാണേലും ഒന്ന് നോക്കി പോവും.. അവന്റെ ഹോട്ടി ബോഡിയും കാണിച്ചു കുളിക്കുന്നത് കണ്ട് എനിക്കും അവന്റെ കൂടെ കുളിക്കാൻ തോന്നിപ്പോയി... 'കടവുളെ ഈ കൊച്ച് എന്തോന്നാ പറയുന്നേ..!! ഡി ഡി നീ തന്നെയല്ലേ അവന്റെ അടുത്തു നിന്ന് ഓടി പോന്നത്..എന്നിട്ടിപ്പൊ നിനക്ക് അവന്റെ കൂടെ കുളിക്കണമെന്നോ..!!'

എന്റെ ആഗ്രഹത്തെ എന്റെ ഉൾമനസ്സ് പുച്ഛിച്ചു തള്ളിയെങ്കിലും ഞാനത് മൈൻഡ് ആക്കാതെ അവന്റെ കുളി സീൻ ഒരു പ്രത്യേക ലാഘവത്തോടെ നോക്കി നിൽക്കെയാണ് ഇതുവരെ ഷവറിലെ വെള്ളത്തിലേക്ക് മുഖം ഉയർത്തി കുളിച്ചു നിൽക്കുന്ന നമ്മളെ പുന്നാര ഉമ്മച്ചൻ തല ചെരിച്ചു എന്നെ നോക്കിയത് ... "എന്തേ..വരണോ..?" എന്റെ നോട്ടം കണ്ട് അവൻ കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു ചിരിച്ചോണ്ട് പുരികം ഉയർത്തി ചോദിക്കുന്നത് കേട്ടതും എവിടുന്നോ ബോധോദയം വന്നപ്പോലെ ഞാൻ അവനിൽ നിന്ന് പെട്ടന്ന് മുഖം വെട്ടിച്ചു ചടച്ച മട്ടിൽ തലക്ക് സ്വയമൊരു കിഴുക്ക് വെച്ചു കൊടുത്തു ഞാൻ വേഗം ബാത്റൂമിൽ നിന്നും ഇറങ്ങി... 'ഛെ..' റൂമിൽ എത്തിയപ്പോ തന്നെ അവന്റെ കുളി സീൻ വായിനോക്കി നിന്നതും ഞാൻ നോക്കുന്നത് അവൻ കണ്ടതുമൊക്കെ ഒരുനിമിഷം ഓർത്തപ്പോ തന്നെ എന്തോ പോലെ തോന്നിയിട്ട് ഞാൻ വീണ്ടും തലക്കൊരു മേട്ടം കൊടുത്തു... ഡ്രെസ്സെല്ലാം ആകെ നനഞ്ഞു കുതിർന്നത് കൊണ്ട് പെട്ടന്ന് തന്നെ സൈഡിലെ വാഡ്രോബ്‌ തുറന്ന് അതിൽ അടക്കി വെച്ചിട്ടുള്ള എന്റെ ഡ്രെസ്സുകളുടെ കൂട്ടത്തിൽ നിന്ന് ഒരു ഡ്രസ്സെടുതിട്ടു ... 🌸💜🌸

ഐറയെ ഏതു രീതിയിൽ നേരിടണമെന്ന് ചിന്തിച്ചു ചിലതെല്ലാം മനസ്സിൽ കണക്കു കൂട്ടി ഊറി ചിരിച്ചു ഷവറിന്റെ അടിയിൽ നിൽക്കുമ്പോഴാ ഐറ എന്നെ തന്നെ നോക്കുന്ന പോലെ തോന്നിയത്.. അതോണ്ട് തന്നെ ഞാൻ തലച്ചെരിച്ചു ഡോറിന്റെ അടുത്തേക്ക് നോക്കിയപ്പോ അവൾ എന്നെ കണ്ണിമ വെട്ടാതെ നോക്കുന്നത് കണ്ട് ചിരി പൊട്ടി വന്നെങ്കിലും ഞാനത് ഉള്ളിൽ അടക്കി വെച്ചു ചെറു ചിരിയോടെ അവളോട് വരണോ എന്നു ചോദിച്ചപ്പോ തന്നെ അവൾ ബാത്റൂമിൽ നിന്ന് ഇറങ്ങി പോയിരുന്നു... കണ്ട്രോൾ പോകുന്നുണ്ടെങ്കിലും അത് പിടിച്ചു നിർത്താൻ പെണ്ണിനു മാത്രമേ കഴിയൂ എന്നൊക്കെ പറയുന്നത് എത്ര നേരാണെന്ന് എന്റെ പൊണ്ടാട്ടി തന്നെ എനിക്ക് മനസ്സിലാക്കി തന്നു.. അവളുടെ വിചാരം എനിക്കൊന്നും മനസ്സിലാവുന്നില്ലെന്നാ..അവളുടെ കണ്ട്രോൾ എത്ര വരെ പിടിച്ചു നിർത്താൻ കഴിയുമെന്ന് എനിക്കൊന്ന് കാണണം... മനസ്സിൽ കണക്ക് കൂട്ടിയ കാര്യങ്ങൾ ആലോചിച്ചു ചിരിച്ചോണ്ട് ഞാൻ ഫ്രഷായി ബാത്റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോ തന്നെ ഐറയുണ്ട് ബെഡിൽ ഇരുന്നോണ്ട് എന്തൊക്കെയോ ആലോചിച്ചു ഇരിക്കുന്നു..

ഞാനതൊന്ന് നോക്കിയിട്ട് അവളുടെ തൊട്ടു മുന്നിൽ പോയി ഇരുന്നപ്പോഴാണ് അവളുടെ മുടിയിൽ നിന്ന് വെള്ളത്തുള്ളികൾ ഉറ്റിറ്റ് വീഴുന്നത് കണ്ടത്... "എന്താ ഭാര്യേ ഘാടമായ ചിന്തയിൽ ആണല്ലോ..?" എന്റെ കയ്യിലുള്ള ടവൽ വെച്ചിട്ട് അവളുടെ മുടി നന്നായി തുവർത്തികൊടുക്കുന്നതിന്റെ ഇടയിൽ ഇങ്ങനെ ചോദിച്ചപ്പോ അവൾ പുഞ്ചിരിച്ചു കൊണ്ട് ഒരു കാൽ ബെഡിലേക്ക് കിടത്തി വെച്ചിട്ട് എൻ്റെയടുത്തേക്ക് നീങ്ങി ഇരുന്നു... "നിന്റെ ഹാൻഡ്സം ബോഡിയുടെ രഹസ്യം എന്താണെന്ന് ആലോജിക്കുവായിരുന്നു..?" ഇളിച്ചോണ്ടവൾ പറയുന്നത് കേട്ട് ഞാൻ ഓഹോ എന്ന മട്ടിൽ നീട്ടി മൂളി കൊടുത്തു.. "എന്നിട്ട് എന്റെ ക്യൂട്ടി ക്യൂൻ സീക്രെട്ട് കണ്ടു പിടിച്ചോ..?" അവളുടെ രണ്ടു തോളിലൂടെയും മുന്നിലേക്കിട്ട നനഞ്ഞ മുടി ഒരിക്കൽ കൂടെ തുടച്ചു കൊടുത്ത് ടവൽ ബെഡിലേക്കിട്ട് അവളുടെ കണ്ണിലേക്ക് ചാടിയ മുടി കോതി കൊടുത്ത് ചോദിച്ചപ്പോ അവൾ പുഞ്ചിരിച്ചോണ്ട് എന്റെ കഴുത്തിലേക്ക് അവളുടെ രണ്ടു കയ്യും കയറ്റി വെച്ചു... "നിന്റെ പൊണ്ടാട്ടിയെ കിസ്സ് ചെയ്തിട്ടാണ് നീയിങ്ങനെ ഹാൻഡ്സം ആവുന്നതെന്ന് നീണ്ട ആലോചനക്ക് ശേഷം ഞാൻ കണ്ടു പിടിച്ചു.." "Seriously...?" "ഹാന്നെ..."

വല്ലാത്തൊരു ചിരിയോടെ അവൾ കീഴ്ച്ചുണ്ട് കടിച്ചു കണ്ണിറുക്കി കാണിച്ച് പറയുന്നത് കേട്ട് ഞാൻ അറിയാതെ ഒന്ന് ചിരിച്ചു പോയി... "അങ്ങനെയാണേൽ എന്റെ കിസ്സ് വാങ്ങി വാങ്ങി എന്റെ പൊണ്ടാട്ടിയിപ്പോ എന്നത്തേക്കാളേറെ ക്യൂട്ട് ആയിട്ടുണ്ട്..അവളുടെ ആ ഇളം ചുമന്ന ചുണ്ടുകൾ കണ്ടാൽ തന്നെ എന്റെ സാറേ ചുറ്റുള്ളതൊന്നും കാണാൻ പറ്റില്ല..." ചുളുവിൽ അവളുടെ ചുണ്ടിലൊരു പഞ്ചാര ഉമ്മവെച്ചു കൊടുത്ത് അവളോട് പറഞ്ഞപ്പോ അവൾ എന്റെ കിസ്സ് കിട്ടിയതിൽ എന്നെയൊന്ന് തുറിച്ചു നോക്കി... "ചുളുവിൽ ഒരു കിസ്സും വാങ്ങിച്ചല്ലേ...?" "നിന്നെ കണ്ടാൽ കണ്ട്രോൾ പോവാണ് ഭാര്യേ.. പ്രത്യേകിച്ച് നിന്റെ ഈ ചുണ്ടുകൾ കാണുമ്പോ..." വീണ്ടും അവളുടെ ചുണ്ടിൽ നൈസായി കിസ്സ് ചെയ്തപ്പോ അവളെന്റെ നെഞ്ചിനിട്ട് ഒരു കുത്ത് വെച്ചു തന്നതും ഞാൻ ചിരിച്ചോണ്ട് നെഞ്ച് ഉഴിഞ്ഞിട്ട് അവളെയും കൊണ്ട് ബ്രക്ക്ഫാസ്റ്റ് കഴിക്കാൻ പോയി... 🌸💜🌸 ഈവനിംഗ് ആയപ്പോ ഇശു എനിക്ക് പ്രത്യേകം എടുത്തു വെച്ച ഡ്രെസ്സെടുത്ത് റെഡിയാവാൻ പോയി.. ഇന്ന് നൈറ്റാണ് ഏറെ കാലത്തിനു ശേഷമുള്ള ബ്ലാക്ക്‌ സ്ക്വാഡിന്റെ ലൈവ് ഷോ... രാവിലെ തൊട്ടേ ഇശു സോങ് പ്രാക്ടീസിന്റെ തിരക്കിലായിരുന്നു..

എനിക്ക് പിന്നെ ഒരു പണിയും ഇല്ലാത്തോണ്ട് ഞാൻ ജാസിനോട് ചാറ്റ് ചെയ്ത് സമയം കളഞ്ഞു..ലൈവ് ഷോന്റെ ത്രില്ലിൽ ഞാൻ വേഗം ഡ്രെസ്സ് ചെയ്ഞ്ച് ചെയ്ത് കുറച്ചു ടെച്ചപ്പൊക്കെ ചെയ്ത് റെഡിയായി നിന്നു... "Wow.. nice..." നേവി ബ്ലൂ സ്‌കിൻ പാന്റ്‌സും അതിലേക്ക് മാച്ചായ വൈറ്റ് ഷർട്ടും ധരിച്ചു ഇൻഷയ്ഡ് ചെയ്ത് ലുക്കായി നിൽക്കുന്ന നമ്മളെ പുന്നാര ഭർത്തുനെ ഒരു നിമിഷം വിടാതെ നോക്കിയിട്ട് ഞാനിതും പറഞ്ഞു അവന്റെ മുന്നിലേക്ക് ചെന്നു നിന്നു.. "ബട്ട് എന്തോ ഒരു കുറവ് പോലെ..." എന്നു ഞാൻ ഇടകണ്ണിട്ട് അവനെ നോക്കി പറഞ്ഞപ്പോ അവൻ എന്താ എന്ന മട്ടിൽ എന്നെ നോക്കുന്നത് കണ്ട് ഞാനൊന്ന് സൈറ്റടിച്ചു കൊടുത്തു അവന്റെ ബട്ടൻസിലെ ആദ്യത്തെ രണ്ടു ബട്ടൻസ് അഴിച്ചിട്ടു കൊടുത്തു... "Uff.. ഇപ്പോഴാ പെർഫെക്ട് ലുക്കായത്..." അരയിൽ രണ്ടു കൈയും കുത്തി വെച്ച് അവന്റെ കാലു മുതൽ തല വരെ ഉഴിഞ്ഞു നോക്കി ഞാനിത് പറഞ്ഞപ്പോ അവനൊന്ന് ചിരിച്ചിട്ട് എന്നെയും മൊത്തമായി നോക്കി... "നീയും കൊള്ളാലോടി.."

"നിന്റെ സെലക്ഷനല്ലേ അപ്പൊ കൊള്ളാതെ നിക്കോ..." അവന്റെ അതേ മാച്ച് കളർ തന്നെയായിരുന്നു എന്റെ കോസ്റ്റും.. നേവി ബ്ലൂ സ്കേർട്ട് ആൻഡ് അതിലേക്ക് ഇൻഷൈഡ് ചെയ്ത വൈറ്റ് ഷർട്ടും.. കഴുത്തിൽ കളർഫുൾ ആയിട്ടുള്ള മൂന്നു തട്ടുള്ള ഒരു ഗോവ ഡിസൈൻ മാലയും... "വൈറ്റ് വേണോ നേവി ബ്ലൂ വേണോ..?" എന്നെയും കൊണ്ട്‌ ഷൂ റാക്കിന്റെ അടുത്തേക്ക് കൊണ്ടു പോയി നിരത്തി വെച്ചിരിക്കുന്ന ഷൂവിലെ ബ്ലാക്ക്‌ ആൻഡ് നേവി ബ്ലൂവിലേക്ക് നോക്കി കൊണ്ട് അവൻ ചോദിച്ചപ്പോ ഞാൻ ഒരു നിമിഷം ഒന്ന് ആലോചിച്ചിട്ട് വൈറ്റ് മതിയെന്ന് പറഞ്ഞു... അപ്പൊ തന്നെ അവൻ രണ്ടു ജോഡി വൈറ്റ് ഷൂ എടുത്തിട്ട് ഒന്ന് എനിക്ക് തന്ന് മറ്റൊന്ന് അവനും കാലിലിട്ടു... എനിക്ക് പണ്ടേ ഷൂന്റെ ലൈസ് കെട്ടുന്നത് ഇഷ്ട്ടായോണ്ട് ഞാനെന്റെ ഷൂന്റെ ലൈസ് കെട്ടിയിട്ട് ഇശൂൻ്റെ അടുത്തേക്ക് ചെന്ന് അവന്റെ ഷൂ ലൈസ് കെട്ടി കൊടുത്തു... "പോവാം..." എന്നവൻ പറഞ്ഞ് എന്റെ നെറ്റിയിൽ സ്നേഹത്തോടെ ഒന്ന് ചുംബിച്ചതും ഞാൻ കണ്ണുകളടച്ചു അത് ഏറ്റുവാങ്ങിയിട്ട് കാലുകൾ ഏന്തിച്ച് അവന്റെ കവിളിലും അമർത്തി ഉമ്മ വെച്ചു..... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story