QUEEN OF KALIPPAN: ഭാഗം 128

queen of kalippan

രചന: Devil Quinn

കണ്പോളകൾ പതിയെ അടയുമ്പോഴും ഞാൻ അവ്യക്തമായി കണ്ടു എന്റെ നേർക്ക് വെപ്രാളത്തോടെ ഓടി വരുന്ന ഇശുച്ചനെ.. അവനെ ഒരു നോക്ക് കണ്ടപ്പോഴേക്കും കണ്ണടഞ്ഞു ഞാനൊരു കുഴഞ്ഞ ശരീരത്താൽ താഴേക്ക് ഊർന്നു വീണു... 🌸💜🌸 ചുറ്റും നോക്കിയിട്ടും ഐറയെ കാണാതെ വന്നപ്പോഴാണ് സൈഡിലെ ഗാർഡനിലെ ഉള്ളിലേക്കുള്ള വഴിയിലൂടെ ആരോ നടന്നു പോവുന്നത് കണ്ടത്...ശ്രദ്ധിച്ചു നോക്കിയപ്പോ ഐറയും അവളുടെ പിന്നലെ വേറൊരാളും നടന്നു പോകുന്നുണ്ട്.. അതാരാണെന്ന് ചിന്തിച്ചോണ്ട് ഞാനവരുടെ അടുത്തേക്ക് നടന്നു പോകെ പെട്ടന്ന് അവളുടെ ശരീരം ഒരു തൂവൽ കണക്കെ കുഴഞ്ഞു വീഴുന്നത് കണ്ട് ഞാനവളുടെ അടുത്തേക്ക് ഓടി പോയി അവളെ ഒന്നാകെ വാരി പിടിച്ചപ്പോഴേക്കും അവൾ തളർച്ചയോടെ എന്റെ കഴുത്തിലേക്ക് ചാഞ്ഞു പോയിരുന്നു... "ഐറാ..കണ്ണു തുറക്ക്.." വെപ്രാളത്താൽ അവളുടെ കവിളിൽ തട്ടി കൊണ്ട് തുടരെ തുടരെ വിളിച്ചെങ്കിലും അവൾ കണ്ണ് തുറന്നില്ല..

പക്ഷെ അപ്പോഴും അവളുടെ കണ്പീലികൾ ചെറിയ രീതിയിൽ അനങ്ങുന്നുണ്ടായിരുന്നു.. അതിനാൽ ഞാൻ വീണ്ടും അവളെ തട്ടി വിളിച്ചപ്പോ അവളൊന്ന് ഞെരുങ്ങി പ്രയാസപ്പെട്ട് കണ്ണുകൾ പതിയെ തുറന്നു... കണ്ണ് തുറന്ന ഉടനെ തലക്ക് മീതെ അവൾ കൈ വെച്ചു നിൽക്കുന്നത് കണ്ട് ഞാനവളെ സൈഡിലുള്ള ഇരിപ്പിടത്തിൽ ഇരുത്തിയപ്പോഴേക്കും ജാസി ഞങ്ങളെ അരികിലേക്ക് ഓടി വന്നു... "ജെസ..ആരാ അയാൾ ..?" ജാസി കിതച്ചോണ്ട് ചുറ്റും നോക്കിയിട്ട് അവളോടായി ചോദിച്ചപ്പോ അവൾ എന്നെയൊന്ന് നോക്കിയിട്ട് ജാസിയെ നോക്കി... "എനിക്കറിയില്ല ജാസി..അയാളോട് ആരാന്ന് ചോദിക്കാൻ നിന്നപ്പോഴേക്കും തലക്ക് എന്തോ കനം പോലെ തോന്നി കണ്ണുകൾ താനെ അടഞ്ഞിരുന്നു.." തലക്ക് മീതെ കൈ വെച്ചു കണ്ണടച്ചോണ്ട് അവൾ പറയുന്നത് കേട്ട് ജാസി അവൾക്ക് നേരെ വെള്ളം നീട്ടിയെങ്കിലും അവളത് വാങ്ങാതെ എന്നെ ദയനീയമായി നോക്കി.. ഞാനവളോട് ഒന്നും ചോദിക്കുന്നില്ല എന്നു കണ്ടിട്ടാവണം അവളെന്റെ കയ്യിൽ പിടി മുറുക്കിയത്..

"ഇശുച്ച..ഞാൻ...!!" "മിണ്ടരുത് നീ.. നിന്നോട് എത്ര തവണ പറഞ്ഞതാ ഐറ തനിച്ചു എങ്ങോട്ടും പോകരുതെന്ന് ..എന്നിട്ട് നീ അതൊന്നും കേൾക്കാതെ ഇവിടെ നിന്ന് എന്ത് ചെയ്യായിരുന്നു..? ഒരു നിമിഷം ഞാൻ വരാൻ വൈകിയെങ്കിൽ...!!ഞാനെന്തു മാത്രം ടെൻഷൻ അടിച്ചെന്ന് അറിയോ നിനക്ക്.. അല്ലേലും നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല..." അവളുടെ സ്വരം കേട്ടപ്പോ തന്നെ എരിഞ്ഞു കയറി വന്നതാണ്.. അതിന്റെ ദേഷ്യത്തിൽ അവളോട് അത്രയും കയർത്തു സംസാരിച്ചപ്പോഴും മനസ്സിനു ശാന്തം കിട്ടിയില്ല.. എന്തെന്നില്ലാതെ ഹൃദയം വല്ലാതെ മിടിക്കുകയാണ്..അവൾക്കറിയില്ലല്ലോ ഈയൊരു അഞ്ചു മിനിറ്റ് ഞാനെത്ര ടെൻഷൻ അടിച്ചു നിന്നതെന്ന്..കരണം നോക്കി ഒന്ന് പൊട്ടിക്കാൻ കൈ തരിച്ചു വരുന്നുണ്ടെങ്കിലും ദേഷ്യമൊക്കെ ഉള്ളിൽ തന്നെ അടക്കി വെച്ചു ഞാൻ ഐറയെ നോക്കിയപ്പോ അവൾ കണ്ണു നിറച്ചു സോറി എന്നു പറഞ്ഞു എന്റെ നെഞ്ചിലേക്ക് മുഖം പൂയ്ത്തിയത് കണ്ട് ഞാനവളെ എന്റെ കരങ്ങൾക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു... "നിന്നോട് എത്ര പ്രാവിശ്യം പറഞ്ഞിട്ടുണ്ട് ഐറാ എങ്ങോട്ടും പോകരുതെന്ന്..so come.. നമുക്ക് ഇവിടുന്ന് പോവാം..."

ഇനിയും ഇവിടെ നിന്നാൽ മൈൻഡ് ഡിസ്റ്റർബെൻസ് ആവുമെന്ന് കരുതി ഞാനവളെ എന്നിൽ നിന്നും പിടി അഴിച്ചു മാറ്റാൻ നിന്നപ്പോ അവൾ കൂടുതൽ എന്നിലേക്ക് ചാഞ്ഞു അരയിലൂടെ കയ്യിട്ട് മുറുകി... "സോറി.. സോറി.. സോറി.. ഇനി ഞാൻ നിന്നോട് പറയാതെ എങ്ങോട്ടും പോവില്ല..ഇനി നിനക്ക് രണ്ടു സ്റ്റേജ് പ്രോഗ്രാമും കൂടെ ഇല്ലേ.. അത് കഴിഞ്ഞിട്ട് ഇവിടുന്ന് പോയാൽ മതി.. ഉറപ്പായിട്ടും ഞാനൊരു പ്രശ്നവും ഉണ്ടാക്കില്ല.. നിന്റെ ഡ്രീം അല്ലെ ഈ സ്റ്റേജ് പ്രോഗ്രാം.. സോ ഞാൻ കാരണം നീയിത് പാതി വഴി വെച്ചു നിർത്തി പോവരുത്.. പ്ലീസ്..." അത്രയും പറഞ്ഞ് അവൾ കുട്ടികളെ പോലെ സങ്ടത്തോടെ മുഖം ചുളുക്കി കാണിച്ചത് കണ്ടിട്ടും കാണാത്ത മട്ടിൽ ഞാൻ അവളെ എന്നിൽ നിന്ന് അടർത്തി മാറ്റാൻ നിൽക്കെ അവൾ ഒരിക്കൽ തവണ കൂടെ പ്ലീസ് എന്നു പറഞ്ഞ് കണ്ണു നിറച്ച് കൊഞ്ചിയപ്പോ ഞാൻ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു... അവളോടുള്ള ദേഷ്യത്തിൽ എല്ലാം ഇട്ടെറിഞ്ഞു പോയാലോ എന്നു വരെ കരുതിയതാണ്..പക്ഷെ കൂടുതൽ സമയം അവളോട് ദേഷ്യപ്പെട്ടു ഇരിക്കാനോ മിണ്ടാതെ ഇരിക്കാതെ എനിക്ക് കഴിയില്ല... അതിനാൽ ഞാൻ ദേഷ്യമൊക്കെ ഉള്ളിൽ തന്നെ ഒതുക്കി നിർത്തി ഐറയെ നോക്കി...

"ഇനി നീ എന്നോട് പറയാതെ എങ്ങോട്ടെങ്കിലും പോയെന്ന് ഞാനറിഞ്ഞാലുണ്ടല്ലോ ചവിട്ടി കൂട്ടി ഒരു മൂലേക്ക് എറിയും...പറഞ്ഞേക്കാം..." ഒരു വാണിംഗ് രൂപത്തിൽ അവളെ കനപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞപ്പോ അവൾ അതിനൊന്ന് മൂളി തന്നു എന്റെ നെഞ്ചിൽ തലവെച്ചു കിടന്നതും ഞാൻ പതിയെ അവളുടെ മുടിയിൽ തലോടി കൊടുത്തു... രണ്ടു മൂന്ന് നിമിഷത്തിനു ശേഷം ഞാൻ ഐറയെ എന്നിൽ നിന്നും വേർപെടുത്തി ജാസിനോട് അവളെ ശ്രദ്ധിക്കാൻ പറഞ്ഞു അവിടുന്ന് സ്റ്റീഫന്റെ അടുത്തേക്ക് പോയി... "അയാളെ കിട്ടിയോ...?" സ്റ്റീഫന്റെ അടുത്ത് എത്തിയപ്പോ തന്നെ ആരെയോ കൊല്ലാൻ തക്കവണ്ണമുള്ള ദേഷ്യത്തോടെ ചോദിക്കുമ്പോഴും എന്തെന്നില്ലാതെ എന്റെ മുഷ്ട്ടി ബലത്താൽ ചുരുണ്ടു കൂടിയിരുന്നു... "സർ.. അയാൾ അപ്പോഴേക്കും തന്ത്രപൂർവം രക്ഷപെട്ടു കളഞ്ഞു..." "Damn it...!!" അവനെ കയ്യിൽ കിട്ടാത്ത ദേഷ്യത്തിൽ എന്റെ മുഖമെല്ലാം ദേഷ്യത്താൽ വിറച്ചു..ചെന്നിയിലെ ഞരമ്പ് പിടഞ്ഞു... കൈകളുടെ ബലം ഇരട്ടിക്കിരട്ടിയായി വർദ്ധിച്ചു...അടക്കാൻ കഴിയാത്ത ദേഷ്യത്തെ നിയന്ത്രിക്കാന് എന്നോണം പല്ലുകൾക്കിടയിൽ ദേഷ്യം കടിച്ചു പിടിച്ചു മുഷ്ട്ടി ചുരുട്ടിയും അയച്ചും നിന്നു..

"ബട്ട് സർ.. അയാളെ കയ്യിലെ ഒരു ചെയിൻ കിട്ടിട്ടുണ്ട്.." എന്നും പറഞ്ഞോണ്ട് അവൻ എനിക്ക് നേരെ ചെയിൻ നീട്ടിയപ്പോ ഞാനത് വാങ്ങിയിട്ട് അതിനെ മൊത്തമായി കണ്ണോടിച്ചു..കയ്യിലുള്ള ചെയിൻ വെച്ചു ചില പ്ലാനുകളെല്ലാം മനസ്സിലേക്ക് ഓടി വന്നപ്പോ ചിലതെല്ലാം കണക്കു കൂട്ടി ഞാൻ ചെയിൻ സ്റ്റീഫന്റെ കയ്യിൽ തന്നെ കൊടുത്തു... 🌸💜🌸 "ഐറാ.." ജാസിയുടെ കയ്യിൽ നിന്നും ബോട്ടിൽ വാങ്ങി സാവധാനം വെള്ളം കുടിച്ചു പോകെ ഇശു എന്റെ അരികിൽ വന്നിരുന്ന് വിളിച്ചപ്പോ ഞാൻ ഒരു കവിൾ വെള്ളവും കൂടെ കുടിച്ചിറക്കി ബോട്ടിൽ മടിയിലേക്ക് താഴ്ത്തി പിടിച്ചോണ്ട് ഇശൂൻ്റെ നേർക്ക് നോക്കി.. "ടെൻ മിനിറ്റ്‌സ് കഴിഞ്ഞാൽ സെക്കന്റ് റൌണ്ട് സ്റ്റേജ് പ്രോഗ്രാം സ്റ്റാർട്ട് ചെയ്യും.. സോ അടങ്ങി ഒതുങ്ങി ജാസിന്റെ കൂടെ ഇരുന്നോണം..എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കരുത്..ദേഷ്യം പിടിപ്പിച്ചാൽ എന്റെ ആദ്യത്തെ അടി നിന്റെ മുഖത്തായിരിക്കും.. ഇതുവരെ നിന്നെ ഞാൻ അടിച്ചിട്ടില്ല.. പക്ഷെ ഇനി നീ എങ്ങോട്ടെങ്കിലും പറയാതെ പോയാൽ...!!" "പോവില്ല.. ഞാൻ എങ്ങോട്ടും പോവില്ല..നേരത്തെ നീയെന്നെ കുശുമ്പ് പിടിപ്പിച്ചതോണ്ടല്ലെ പോയത്...അല്ലെങ്കിൽ ഞാൻ തനിയെ എങ്ങോട്ടും പോവില്ലായിരുന്നല്ലോ.."

നൈസിൽ അവന്റെ തലയിലേക്ക് കുറ്റം കൊണ്ടിട്ട് ഞാൻ നിഷ്‌കുവായി ഇരുന്നപ്പോ ചെക്കൻ നമ്മളെയൊരു നോട്ടം..നിന്ന നിൽപ്പിൽ ആവിയായി പോവേണ്ടതാണെങ്കിലും അവന്റെ മുമ്പിൽ പേടിയില്ല എന്നു തെളിയിക്കാൻ വേണ്ടി ഞാൻ കുറച്ചു ധൈര്യമൊക്കെ സംഭരിച്ചു അവനെ നോക്കിയപ്പോഴും അവനൊരു വല്ലാത്ത മട്ടിൽ എന്നെ നോക്കുവായിരുന്നു... "സില്ലി കാര്യങ്ങൾക്ക് വരെ കുശുമ്പ് പിടിച്ചു പോവാൻ നീയാരാടി ഹിന്ദി മൂവിയിലെ ഹീറോയിനോ..അതോ..!! എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കേണ്ട ഐറാ..." കണ്ണുരുട്ടി പേടിപ്പിച്ചോണ്ട് അവൻ പറയുന്നത് കേട്ട് കണ്ണ് മിഴിഞ്ഞു പോയെങ്കിലും ഞാനും ഒരു നിമിഷം ചിന്തിച്ചു എന്തിന്റെ ആവിശ്യമായിരുന്നു എനിക്കെന്ന്.. എന്നാലും ഞാൻ വിട്ടു കൊടുത്തില്ല... "കുശുമ്പ് എല്ലാ സ്ത്രീകൾക്കും ഉണ്ടാവും.. തന്റെ ഭർത്താവ് ആരെയും നോക്കുന്നതോ സൈറ്റടിക്കുന്നതോ കാണുന്നത് ഏത് ഭാര്യക്കും കണ്ടു നിൽക്കാൻ കഴിയില്ല...ഞാനും അത്രയെ ചെയ്തൊള്ളു...അതിന് പൊസസ്സീവ്നെസ് എന്നാണ് പറയുന്നതെങ്കിൽ എനിക്കാ സാധനം നല്ലോണം ഉണ്ട്.. പ്രത്യേകിച്ച് നിന്റെ കാര്യത്തിൽ.. നീ എന്റെ വണ് ആൻഡ് ഒൺലി ഹോട്ടി ഉമ്മച്ചനാണ്...

നിന്നെ വിട്ട് ഐറക്കു കളിയില്ല മോനെ..." മൂവി സ്റ്റൈലിൽ കോളർ പൊക്കി കാണിച്ചോണ്ട് ഞാൻ കീഴ്ച്ചുണ്ട് കടിച്ച് ഒറ്റ പുരികം പൊക്കി ആറ്റിട്യൂഡ് ലുക്കിൽ പറഞ്ഞപ്പോ ഇശു പെടുന്നനെ എന്റെ ഇടുപ്പിലൊന്ന് നുള്ളിയതും ഞാനൊന്ന് ഞെട്ടികൊണ്ട് അവനെ നോക്കിയപ്പോഴേക്കും ഇതുവരെയുള്ള എന്റെ ആറ്റിട്യൂഡ് ലുക്ക് എങ്ങോട്ടോ ഒലിച്ചു പോയിരുന്നു... "ഇപ്പോഴും അഭിനയവും ആറ്റിട്യൂഡും കൊള്ളത്തില്ല ഭാര്യേ...!!" "ഓ ഞാൻ സഹിച്ചോളാം..." അവന്റെ കളിയാക്കൽ എനിക്കങ് ദഹിക്കാത്തത് കൊണ്ട് ഇതും പറഞ്ഞോണ്ട് ഞാനവനെ പുച്ഛിച്ചു മുഖം തിരിച്ചു കളഞ്ഞു... പക്ഷെ എന്റെ പുച്ഛിക്കലൊന്നും അവൻ ഏൽക്കാത്തത് കൊണ്ട് അവൻ ചിരിച്ചോണ്ട് സീറ്റിലേക്ക് ചാരി ഇരുന്നതും ഞാൻ വെറുതെ ജാഡയിട്ടിട്ട് കാര്യമില്ലാത്തത് കൊണ്ട് ഞാൻ ലേശം അവന്റെ അരികിലേക്ക് നീങ്ങി ഇരുന്നിട്ട് അവന്റെ തോളിൽ തല ചാഴ്ച്ചു വെച്ചു കിടന്നു... "ഇശുച്ചാ..." അവന്റെ തുടക്കു മുകളിൽ വെച്ച അവന്റെ ഉള്ളം കയ്യിലൂടെ കൈ കോർത്തു പിടിച്ചു ഞാൻ പതിഞ്ഞ സ്വരത്തോടെ അവനെ വിളിച്ചപ്പോ അവൻ എന്താ എന്ന മട്ടിൽ പുരികം പൊക്കിയത് കണ്ട് ഞാൻ ചെറു പുഞ്ചിരിയോടെ അവന്റെ കഴുത്തിലായി പതിയെ ചുണ്ട് ചേർത്ത് ചുംബിച്ചു...

"I lubb u.." "സോപ്പിടാതെ കാര്യം പറ..." അയ്യേ നാറി.. ഛെ സോപ്പിടൽ അവന്ക്ക് മനസ്സിലായല്ലോ.. സാരല്ല്യ.. ഇനി സോപ്പിടൽ നടക്കാത്തത് കൊണ്ട് ഞാൻ കാര്യത്തിലേക്ക് കടന്നു "അതുണ്ടല്ലോ ഇശുച്ചാ.. നമുക്ക് സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞിട്ട് എങ്ങോട്ടെങ്കിലും പോയാലോ.. എനിക്ക് ഈ ലണ്ടനിലെ ഭംഗിയൊക്കെ ഒന്ന് ആസ്വദിക്കണം.. പ്ലീസ് എന്നെ എങ്ങോട്ടെങ്കിലും കൊണ്ടു പോ ..ഗ്ലാസ് ഹൗസിലേക്ക്‌ ഞാനില്ല... അവിടെ ഇരുന്നാൽ ബോറടിക്കും..അതോണ്ട് പ്ലീസ് നമുക്ക് എങ്ങോട്ടേലും പോകാം.. നിനക്ക് ഇവിടെയുള്ള പ്ലെസ് ഒക്കെ കാണാപാടമല്ലേ ...സോ പ്ലീസ്..." കോർത്തു പിടിച്ച കൈകൾക്ക് മുകളിൽ എന്റെ മറു കൈ വെച്ചു മുറുക്കിയിട്ട് ഞാൻ പ്ലീസ് എന്നു പറഞ്ഞപ്പോ അവൻ ഏതാണ്ട് എന്തൊക്കെയോ ആലോചിച്ചു കൂട്ടിയിട്ട് എന്നെ നോക്കി... "ഓക്കെ...സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞിട്ട് നമുക്ക് ഒരു പ്ലെസ് വരെ പോവാം..ഇപ്പൊ നീ വാ ..പ്രോഗ്രാം തുടങ്ങാനായി.." അവനിത്ര പെട്ടന്ന് യെസ് പറയുമെന്ന് ഞാൻ കരുതിയില്ല.. എന്തായാലും നമ്മക്ക് ബഹുത്ത് സന്തോഷമായതിനാൽ ഞാൻ താങ്‌സ് പറഞ്ഞോണ്ട് ഇശൂൻ്റെ ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു... "ജെസ.."

ഇതുവരെ ഫോണിൽ തല താഴ്ത്തി ഇരുന്ന ജാസി ഫോണിൽ നിന്നും അലസ്യമായി ഐറയെ നോക്കിയപ്പോ ആദ്യം തന്നെ കണ്ടത് അവൾ ഇശൂനെ കിസ്സ് ചെയ്യുന്നതാണ്...പെട്ടന്ന് കണ്ടത് കൊണ്ട് അവന്റെ കണ്ണു തള്ളിയെങ്കിലും പിന്നീട് അവനൊരു പുഞ്ചിരിയോടെ അവരിൽ നിന്നും മുഖം തിരിക്കാൻ നിന്നപ്പോഴേക്കും ഐറ അവളുടെ ഇടതു സൈഡിലായി ഇരിക്കുന്ന ജാസിയുടെ കയ്യിൽ പിടിച്ചു... "എന്താടാ.." പുരികം പൊക്കി ചിരിച്ചോണ്ട് ഐറ ചോദിക്കുന്നത് കേട്ട് ജാസി എല്ലാം മനസ്സിലാവുന്നുണ്ട് എന്നൊരു മട്ടിൽ തലയാട്ടി കൊടുത്തു അടക്കി പിടിച്ചു ചിരിച്ചു.... 🌸💜🌸 ബ്ലാക്ക്‌ സ്ക്വാഡിന്റെ രണ്ടു സ്റ്റേജ് പ്രോഗ്രാമും കഴിഞ്ഞ് അവൻ സ്റ്റേഡിയം വിട്ട് ഇറങ്ങിയപ്പോ തന്നെ മീഡിയക്കാർ തിക്കും തിരക്കും കൂട്ടി അവനെ ഒന്നാകെ വളഞ്ഞു...അതോണ്ട് തന്നെ ഇശു അവിടെ ഒന്ന് സ്റ്റോപ്പായി കൊണ്ട് അവർക്ക് ചോദിക്കാനുള്ളതൊക്കെ ചോദിക്കാൻ പറഞ്ഞു... പല ആളുകളും തിക്കി വന്നിട്ട് മ്യൂസികിനെ കുറിച്ചും എന്തുകൊണ്ടാണ് ഇത്ര നീണ്ട ലീവ് എടുക്കാൻ കാരണമെന്നൊക്കെ ഇംഗ്ലീഷിൽ ചോദിക്കുന്നുണ്ട്.. അതിനൊക്കെ ഇശു തട്ടി മുട്ടി ഉത്തരം പറഞ്ഞു പോകെയാണ് വേറൊരു ചോദ്യം മീഡിയക്കാരുടെ ഇടയിൽ നിന്നും വന്നത്..

. "Sir..What to say about love..?" അവനോട് ചോദിക്കുന്ന ചോദ്യങ്ങളൊന്നും ഞാനതികം ഗൗനിക്കുന്നില്ലെങ്കിലും ഈയൊരു ചോദ്യം എന്തോ എന്റെ മൈൻഡിൽ സ്റ്റക്കായി നിന്നു.. എന്നെയും ഇശുനേയും ഉദ്ദേശിച്ചാണ് ഈ ചോദ്യം വന്നതെന്ന് നല്ല പോലെ അറിയുന്നോണ്ട് ഇശു ഇതിന് എന്തു മറുപടി കൊടുക്കുമെന്ന് ചിന്തിച്ചോണ്ട് ഞാനവന്റെ മുഖത്തേക്ക് തന്നെ ആകാംഷയോടെ ഉറ്റുനോക്കി... "It's easy to find a new one.. But it's damn hard to find the true one...❤" വാക്കുകളിൽ ചില നിഗൂഢതകൾ ഒളിപ്പിച്ചു കൊണ്ട് അവൻ പറയുന്നത് കേട്ടിട്ട് ഞാൻ കണ്ണുകൾ ചെറുതാക്കി അവനെ ചെറു പുഞ്ചിരിയോടെ നോക്കിയപ്പോ അവൻ കയ്യിലെ പിടി ഒന്ന് മുറുക്കി പതിയെ എന്റെ അരികിലേക്ക് ഒട്ടി നിന്നിട്ട് എന്റെ ചെവിയിൽ മെല്ലെ കടിച്ചു... "നോക്കേണ്ട മിസ് ജെസ ഐറ.. നിന്നെ കുറിച്ചു തന്നെയാ പറഞ്ഞത്..." ചെവിയിൽ രഹസ്യമായി മൊഴിഞ്ഞു അവൻ സൈറ്റടിച്ചു കാണിച്ചു തന്നത് കണ്ട് അറിയാതെ ഞാനൊന്ന് ചിരിച്ചു പോയി.. വീണ്ടും മീഡിയക്കാർ ഓരോന്ന് ചോദിച്ചു വന്നെങ്കിലും ഗാഡ്‌സ് അവരെ സൈഡിലേക്ക് മാറ്റി നിർത്തി ഞങ്ങൾക്ക് മുന്നിലേക്ക് വഴി ഒരുക്കിയപ്പോ ഞങ്ങൾ മുന്നിലേക്ക് നടന്നു..

നടത്തതിനൊടുവിൽ കാറിനു അരികിൽ എത്തിയപ്പോ ജാസി ഞങ്ങളോട് ബായ് പറഞ്ഞു പോയി... അവന്ക്ക് അവന്റെ ഇവിടുത്തെ ഒരു ബഡ്ഡിയുടെ സർപ്രൈസ് ബെർത്ത് ഡേ പാർട്ടി ഉണ്ടെന്ന് പോലും...അവൻ കാറുമെടുത്ത് പോകുന്നത് നോക്കിയിട്ട് ഞാൻ ഇശൂൻ്റെ കൂടെ കാറിലേക്ക് കയറി ഇരുന്നു.. "എങ്ങോട്ടാണ് പോവുന്നതെന്ന് ചോദിക്കേണ്ട ..അവിടെ എത്തുമ്പോ നീ അറിഞ്ഞാൽ മതി..." അവനെന്നെ ഒരു സ്ഥലത്തേക്ക് കൊണ്ടു പോവാമെന്ന് പറഞ്ഞെങ്കിലും എങ്ങോട്ട് ആണെന്ന് അവനിതു വരെ വെളിപ്പെടുത്തിട്ടില്ല.. അതോണ്ട് എങ്ങോട്ടാണെന്ന് ചോദിക്കാൻ നാക്ക് ഉയർത്തുന്നതിനു മുമ്പ് തന്നെ അവൻ ഇടയിൽ കയറി ഇങ്ങനെ പറഞ്ഞപ്പോ ഞാൻ പിന്നെ അതിനെ കുറിച്ചു ചോദിക്കാനും നിന്നില്ല... രാത്രിയിലെ സൗന്ദര്യത്താൽ തിളങ്ങി നിൽക്കുന്ന ഓരോ ബിൾഡിങ്‌സും പുറത്തെ ചെറുതായി പൊടിയുന്ന മഞ്ഞു വീഴ്ച്ചയും കണ്ടു പോകെയാണ് കാർ ഒരു കവാടത്തിനു മുമ്പിലേക്ക് കയറ്റി നിർത്തുന്നത് കണ്ടത്...ഇതെവിടെയാണെന്ന് അറിയാത്തത് കൊണ്ടു തന്നെ ഞാൻ വിൻഡോ ഗ്ലാസ്സ് താഴ്ത്തി ചുറ്റുമൊന്ന് നോക്കിയപ്പോഴേക്കും ഗാഡ്‌സ് എന്റെ സൈഡിലെ ഡോർ തുറന്നു തന്നപ്പോ ഞാൻ പിറകിലേക്ക് തിരിഞ്ഞു

മറു സൈഡിലൂടെ ഇശു ഇറങ്ങുന്നതൊന്ന് നോക്കിയിട്ട് ഞാനെന്റെ സൈഡിലൂടെ ഇറങ്ങി ... "Wintertime golden green park.." മുന്നിലെ വലിയ ഗൈറ്റിന് മുകളിലുള്ള ചങ്ങലയാൽ തൂക്കിയിട്ട വുഡൻ ബോർഡിൽ ഇറ്റാലിക്ക് സ്റ്റൈലിൽ എഴുതി പിടിപ്പിച്ചത് ഞാനൊന്ന് സൂം ചെയ്തു നോക്കി...ഇതിന്റെ പേര് വായിച്ചപ്പോ തന്നെ ഇതിന്റെ അകത്തു ഏതാണ്ട് എന്തൊക്കെയോ ഉണ്ടെന്ന് മനസ്സ് പറഞ്ഞപ്പോ ഞാനുമത് ശെരി വെച്ചു നിൽക്കെ ഇശു എന്റെ അരികിലേക്ക് വന്നു നിന്നു... "I think ..This will be the most beautiful place in London..ഔട്ടിങിന് വരാൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നാണ് ഈ ഗോൾഡൻ പാർക്ക്.. കൂടുതൽ ഞാൻ പറയുന്നില്ല... നീ കണ്ടു തന്നെ അറിഞ്ഞോ..എന്നാലെ ഒരു ത്രില്ല് കിട്ടൂ..." എന്നവൻ കണ്ണിറുക്കി ചിരിച്ചോണ്ട് പറഞ്ഞിട്ട് എന്നെയും കൊണ്ട് ഗൈറ്റിന്റെ കുറച്ചു സൈസിലായി വന്നു നിന്നു...എന്തിനാണ് ഇവിടെ നിക്കുന്നതെന്ന ചിന്തയേക്കാൾ ഞാൻ നോക്കിയത് മുന്നിലേക്കാണ്... ഗൈറ്റിന് തൊട്ടു സൈഡിലുള്ള സ്ക്വയർ ശൈപ്പിലുള്ള ഡാർക്ക് ബ്ലൂ ചുവരിൽ രണ്ടു കൈപ്പത്തി വരച്ചു വെച്ചിട്ടുണ്ട്... ബ്ലൂ ചുവരിൽ വരച്ച രണ്ടു കൈപ്പത്തിയുടെയും മുകളിൽ വൈറ്റ് ലൈറ്റ് തിളങ്ങുന്നുണ്ട്...

ഇശു അവന്റെ വലതു കൈ അവിടെയുള്ള ഒരു കൈപ്പത്തിക്കു മുകളിൽ വെച്ചപ്പോ തന്നെ അത്ഭുതകരമായി ഒരു ലൗ സിമ്പലിലെ ഒരു ഭാഗം അവന്റെ സൈഡിലായി വന്നത് കണ്ട് കൗതുകത്തോടെ ഇശുനെ നോക്കി കൊണ്ട് രണ്ടാമത്തെ കൈപത്തിയിൽ എന്റെ ഇടതു കൈ വെച്ചു അമർത്തി... കൈ വെക്കേണ്ട താമസം വൈറ്റും ബ്ലൂവും കൂടി കലർന്ന ഒരു കളറോടെ ലൗ സിമ്പൽ പൂർണമായി ചുവരിലെ രണ്ടു കൈപ്പത്തിക്കു മുകളിലൂടെ വലുതായി വന്നതും ഞാൻ കണ്ണുകൾ വിടർത്തി അത്ഭുതത്തോടെ ഇശൂനെ നോക്കിയപ്പോ അവൻ കണ്ണുകൊണ്ട് അങ്ങോട്ട് നോക്കെന്ന് പറഞ്ഞത് കേട്ട് ഞാൻ സൈഡിലേക്ക് നോക്കി.. അപ്പൊ ഗെയ്റ്റ് രണ്ടായി പിളർന്ന് മുന്നിലേക്ക് പോവാൻ വേണ്ടി വഴി ഒരുക്കിയത് കണ്ടിട്ട് ഞാനേതോ മായാലോകത്ത് എത്തിയ പോലെ തോന്നി... "ഇതിന്റെ ഉള്ളിലേക്ക് കയറാൻ വേണ്ടിയുള്ള സെക്യൂരിറ്റി കോഡിലാണ് നമ്മളിപ്പോ കൈ വെച്ചത്..." ലണ്ടൻ ഹൈടെക്ക് ആണെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.. ഇപ്പൊ നേരിട്ട് കണ്ടു..അമ്മാതിരി സെറ്റപ്പല്ലേ...എന്തായാലും കൊള്ളാം...

ഒരിക്കൽ കൂടെ ആ കൈപ്പത്തിൽ കൈ വെച്ച് അതിൽ വരുന്ന ലവ് സിമ്പൽ കാണാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒരു തവണ മാത്രമേ അതിൽ ടെച്ചു ചെയ്യാൻ പാടുള്ളൂ എന്ന് ഇശു പറഞ്ഞപ്പോ ഞാൻ പിന്നെ അതിനു നിക്കാതെ അവന്റെ കൂടെ ഗൈറ്റിന് ഉള്ളിലൂടെ അകത്തേക്ക് കയറി... ഞങ്ങൾ ഉള്ളിലേക്ക് കയറി കഴിഞ്ഞപ്പോഴേക്കും ഗെയ്റ്റ് ഓട്ടോമറ്റിക്കായി രണ്ടായി അടഞ്ഞു... ആദ്യം കയറി ചെന്നപ്പോ തന്നെ കണ്ടത് രണ്ടു സൈഡിലുമായി നിരത്തിയിട്ട ഇരിപ്പിടങ്ങാളാണ് ...അവിടെ ചിലരൊക്കെ ഇരുന്ന് വിശ്രമം കൊള്ളുന്നുണ്ട്.. മറ്റുചിലർ കപ്പിൾസായി ഇരിക്കുന്നുണ്ട്... കൂടുതലും കപ്പിൾസാണ് ഉള്ളതെന്ന് തന്നെ പറയാം... സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ മുന്നിലേക്ക് നടന്നു പോകെയാണ് ഒരു ചെറിയ പാലം എത്തിയത്..രണ്ടു സൈഡിലും മരത്തിന്റെ കൈപിടി വെച്ചിട്ടുണ്ട്..താഴെക്കൂടെ നല്ല ഒഴുക്കിൽ കള കള ശബ്ദത്തോടെ ഒഴുകുന്ന ചെറിയ അരുവിയെ നോക്കിക്കൊണ്ട് ഞാൻ ചുറ്റുമൊന്ന് വീക്ഷിച്ചു നടന്ന് പാലം കടന്നതും പെട്ടന്ന് മുന്നിലുള്ളത് കണ്ട് ഞാനൊന്ന് ഞെട്ടി... "ഇതൊക്കെ എന്താ ഇശുച്ചാ..?"

എന്തോ കണ്ട് പേടിച്ച പോലെ ഞാൻ ഇശൂനെ നോക്കി ചോദിച്ചപ്പോ അവൻ എന്ത് എന്നു പറഞ്ഞോണ്ട് എന്നെ വല്ലാത്തൊരു മട്ടിൽ നോക്കി... "നീയെന്തിനാ എന്നെ ഈ ഫോറസ്റ്റിലേക്ക് കൊണ്ടു വന്നതെന്ന്...?ഞാൻ വേറെ എന്തൊക്കെയോ പ്രതീക്ഷിച്ചു വന്നതാ.. എന്നിട്ടിപ്പൊ കണ്ടതോ ഈയൊരു ഫോറെസ്റ്റ്..." എന്റെ പ്രതീക്ഷയെ ഒക്കെ തച്ചുടച്ചു കൊണ്ട് ഞങ്ങൾ നിൽക്കുന്നത് ഒരു ഫോറെസ്റ്റിലാണെന്ന് മനസ്സിലായ ഷോക്കിൽ ഞാനവനെ പല്ലു കടിച്ചു നോക്കിയപ്പോ അവൻ നന്നായി എനിക്കൊന്ന് ചിരിച്ചു തന്നു... "നിന്നോടാരും അതും ഇതും പ്രതീക്ഷിക്കാൻ പറഞ്ഞിട്ടില്ലല്ലോ..പിന്നെ ഇപ്പൊ നീ കാണുന്ന ഈ ഫോറെസ്റ്റ് അല്ല ഗോൾഡൻ ഗ്രീൻ പാർക്ക്.. അങ്ങോട്ട് എത്താനുള്ള വഴിയാണ് ഇതെന്ന് കരുതിയാൽ മതി... നീ നടക്ക്.. കാടും പുഴയൊക്കെ താണ്ടാനുള്ളതാ..." ഞാനില്ലെന്ന് പറഞ്ഞു അവിടെ തമ്പടിച്ചു നിക്കണമെന്ന് ഉണ്ടെങ്കിലും ഈ ഫോറസ്റ്റിലെ വല്ല കണ്ടാമൃഗവും കൊന്ന് തള്ളുന്നതിനേക്കാൾ ബെറ്റർ ഇവന്റെ കൂടെ പോവാണെന്ന് തോന്നിയത് കൊണ്ട് മാത്രം ഞാൻ നല്ലകുട്ടിയായി അവന്റെ കൂടെ നടന്നു...

ഒരു വിനോദ സഞ്ചാര കേന്ദ്രം ആയത് കൊണ്ടായിരിക്കും ഈ ഫോറസ്റ്റിന്റെ ഇരു സൈഡിലും സ്ട്രീറ്റ് ലൈറ്റ് പിടിപ്പിച്ചു വെച്ചിരുന്നു... ഇവിടുത്തെ മരങ്ങളൊക്കെ ഓക്ക് ട്രീസ് ആയിരുന്നു.. അതിന്റെ ഇലകളൊക്കെ നിലത്തു പൊഴിഞ്ഞു കിടപ്പുണ്ട്...ഓരോ അടി നടക്കുമ്പോഴും അവിടുത്തെ ഓരോ കാഴ്ച്ചയും എന്റെ കണ്ണിനെ കുളിർമയേകുന്ന പോലെ തോന്നി.. ഒരുതരം മൈൻഡ് മൊത്തം ഫ്രീ ആകുന്ന പോലെ.. ചുറ്റുമുള്ള കാഴ്ചകളിൽ ലഴിച്ചു ചേർന്നത് കൊണ്ടാവാം... തിങ്ങി നിൽക്കുന്ന ഓക്ക് ട്രീസിന്റെ ഇടയിലൂടെയുള്ള നീണ്ടു നിവർന്നു കിടക്കുന്ന കല്ലു പതിപ്പിച്ച വഴികളിലൂടെ ഞങ്ങൾ നടന്നു..നടത്തതിനവസാനം മുകളിലേക്ക് കയറാൻ വേണ്ടി വുഡൻ വെച്ചു ഉണ്ടാക്കിയ സ്റ്റെപ്പുകൾ കണ്ട തും ഞാൻ ഇശൂൻ്റെ കയ്യിൽ തൂങ്ങി പിടിച്ചോണ്ട് ശ്രദ്ധാ പൂർവം ഓരോ സ്റ്റപ്പും കയറി... വുഡൻ സ്റ്റപ്പിൽ ഷൂ തട്ടുന്നതിന്റെ പ്രത്യേക ശബ്ദം ചെവിയിലേക്ക് കേൾക്കുന്നത് കൊണ്ട് ഞാൻ ഇശൂൻ്റെ കയ്യിൽ നിന്നും പിടി വിട്ട് വേഗത്തിൽ സ്റ്റെപ്പസ് ഓടി കയറി പോകേയാണ് പെട്ടന്ന് ഞാനത് ശ്രദ്ധിച്ചത്... ഈ വീതിയുള്ള സ്റ്റെപ്പ്സ് കയറിയാൽ നേരെ എത്തുന്നത് വലിയ ഒരു മലയുടെ ഏകദേശം അതിന്റെ നടു ഭാഗം 'റ' പോലെ തുരന്ന് കിടപ്പുള്ള ഒരു സ്ഥലത്തേക്കാണ്...

സത്യത്തിൽ ഞാനിത് ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്...മല തുരന്ന് കിടപ്പുള്ളതു കൊണ്ട് അവിടെ എന്തെങ്കിലുമൊക്കെ കാണാൻ ഉണ്ടാവും എന്നുള്ളൊരു വിശ്വാസത്തിൽ വീതിയുള്ള സ്റ്റെപ്പുകൾ ഓരോന്നായി കയറുമ്പോഴാ നല്ല ഉച്ചത്തിൽ വെള്ളം ചാടുന്ന ശബ്ദം ചെവിയിലേക്ക് തുളച്ചു കയറിയത്... ഓരോ സ്റ്റെപ്പ്‌സ് കയറുമ്പോഴും വെള്ളത്തിന്റെ ഊക്കിലുള്ള ശബ്ദം ചെവിയെ ഒന്നാകെ പൊതിഞ്ഞതു കൊണ്ട് ആവേശത്തൂടെ മുന്നിലേക്ക് ഓടി കയറി... അവസാനം മുകളിൽ എത്തിയ സന്തോഷത്തിൽ ഞാൻ ഓടിയ കിതപ്പ് മാറ്റാനെന്നോണം നെഞ്ചിൽ കൈ വെച്ചു കണ്ണുകളടച്ചു കിതപ്പ് മാറ്റി കൊണ്ടിരിക്കെ പതിയെ ഞാൻ കണ്ണു തുറന്ന് മുന്നിലേക്ക് നോക്കിയതും പെട്ടന്ന് എന്റെ ഇരു കണ്ണുകൾ അത്ഭുതത്താൽ വിടർന്നു നിന്നു... "Wow...what a amazing..." കണ്ണുകൾക്ക് പോലും വിശ്വസിക്കാൻ പറ്റാത്ത കാഴ്ച്ചയായിരുന്നു മുന്നിൽ കുത്തുന്ന ഒഴുക്കിനാൽ ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടം.. എന്റെ തൊട്ടു കൺമുന്നിലൂടെയാണ് വെള്ളച്ചാട്ടം കുത്തി ഒഴുകുന്നത്...

എന്നുവെച്ചാൽ വെള്ളച്ചാട്ടത്തിന്റെ ഉള്ളിലാണ് ഞങ്ങൾ നിൽക്കുന്നത്.. മലക്കു ഉള്ളിലായി ഒരു ഗുഹ പോലെയുള്ള സ്ഥലത്തായിരുന്നു ഞങ്ങൾ നിൽക്കുന്നത്... അതിന്റെ മുകളിലൂടെയാണ് വെള്ളം ആഴത്തിൽ താഴേക്ക് ഊക്കോടെ പതിക്കുന്നത്...ഞാൻ ഗുഹയുടെ കുറച്ചു ഉള്ളിലേക്ക് കയറി നിന്നത് കൊണ്ട് മുന്നിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടം എന്റെ മേലിൽ തട്ടിയില്ല... വെള്ളത്തിന്റെ കുത്തൊഴുക്ക് കൊണ്ട് ചെറുങ്ങനെ മാത്രമേ വെള്ളം മേലിലേക്ക് തട്ടുനുള്ളു... വെള്ളം ഒലിച്ചിറങ്ങുന്നത് ഒരു വലിയ കൊക്കയിലേക്ക് ആയത് കൊണ്ട് തന്നെ ഈ സ്ഥലത്തിന് അതിരായി കൈവര ഉണ്ടായിരുന്നു... ഞാൻ കൈവരായിൽ പിടി മുറുക്കി തൊട്ടു കൺമുന്നിലൂടെ ഒഴുകി ഇറങ്ങുന്ന വെള്ളത്തിലേക്ക് മുഖം ചെറുതായി ആക്കി പിടിച്ചതും വെള്ളത്തിന്റെ ഒഴുക്ക് കൊണ്ട് ചെറു തണുപ്പുള്ള വെള്ളം മുഖത്തേക്ക് ആഞ്ഞു പതിച്ചു.... മലയുടെ ഏറ്റവും മുകളിൽ നിന്ന് കൊക്കയിലേക്ക് ആഞ്ഞു വെള്ളം പതിച്ചു കൊണ്ടിരുന്നു.. വല്ലാത്തൊരു ഭംഗി തോന്നി ഈ സ്ഥലത്തിന്... ആദ്യമായിട്ടവും ഇങ്ങനെയൊരു സ്ഥലം ഞാൻ കാണുന്നത്...വെള്ളച്ചാട്ടത്തിന്റെ മറു ഭാഗത്തു പോയി നിന്ന ഒരാൾക്കും ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ ഉള്ളിൽ നിൽക്കാണെന്ന് ആർക്കും പറയാൻ പറ്റില്ല...

കാരണം അത്രക്കും നല്ല ജല നിരപ്പോടെയാണ് വെള്ളം ഒന്നായി കുത്തി ഒലിക്കുന്നത്... "എന്തു ഭംഗിയല്ലേ ഈ വെള്ളച്ചാട്ടം കാണാൻ..." എന്നു ഞാൻ ഇശൂനെ തിരിഞ്ഞു നോക്കി പറഞ്ഞപ്പോഴേക്കും അവനെന്റെ അരയിൽ പിടിച്ചു കൈവരയോട് മുട്ടിച്ചു നിർത്തി... "അത്രക്ക് ഭംഗിയുണ്ടോ...?" ഒരു പ്രത്യേക ചൂഴ്ന്നു നോട്ടതോടെ അവനിത് ചോദിച്ചപ്പോ ഞാനറിയതെ അവന്റെ കണ്ണിലേക്ക് നോക്കി നിന്നു ...അവന്റെ ഇരു കണ്ണുകളും എന്റെ കണ്ണിലേക്ക് തന്നെയാണെന്ന് മനസ്സിലായത് കൊണ്ട് അവന്റെ കണ്ണിൽ നിന്നും നോട്ടം മാറ്റാൻ നിൽക്കെ അവനെന്റെ രണ്ടു കവിളിലും കുത്തി പിടിച്ചിട്ട് എന്റെ പിറകിലൂടെ ഒലിച്ചിറക്കുന്ന വെള്ളച്ചാട്ടത്തിലേക്ക് എന്റെ മുഖം ആക്കിപിടിച്ചു എന്റെ ചുണ്ടോട് അവന്റെ ചുണ്ടുകൾ കോർത്തു വെച്ചു... വെള്ളത്തിന്റെ കൂടെ അവനെന്റെ അധര ഇതളുകൾ കോർത്തു വലിച്ചു ചുംബിച്ചു കൊണ്ടിരുന്നു... വെള്ളം മുഖത്തേക്ക് ആഞ്ഞു പതിക്കുന്നത് കൊണ്ട് ഞാൻ കിതച്ചോണ്ട് അവന്റെ ഷർട്ടിൽ അള്ളി പിടിച്ചു...

എനിക്ക് ശ്വാസം കിട്ടില്ലെന്ന് അറിയുന്നത് കൊണ്ടാവാം അവൻ രണ്ടു മൂന്ന് നിമിഷം കഴിഞ്ഞപ്പോ തന്നെ എന്റെ ചുണ്ടുകളെ മോചിപ്പിച്ചിരുന്നു.... "ഛീ...ഇത് എന്തോന്നാ ഇശുച്ചാ...?" മുഖത്തേക്ക് പതിച്ച വെള്ളമെല്ലാം ഒഴുകി ഇറങ്ങി എന്റെ വൈറ്റ് ഷർട്ടിൽ എത്തിട്ടുണ്ട്...അതോണ്ട് ഞാൻ അവനെ നോക്കി പേടിപ്പിച്ചോണ്ട് ഇത് ചോദിച്ചപ്പോ അവൻ നന്നായി ഒന്ന് ഇളിച്ചു തന്നു... "കുറച്ചു നേരം വെള്ളത്തിൽ നിന്നോ..ശരീരത്തിന് നല്ലതാ.." അവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല... അല്ലെങ്കിൽ തന്നെ വെള്ളത്തിന് കുറച്ച് തണുപ്പുണ്ട്.. അതും പോരാത്തതിന് ഇവിടുത്തെ മഞ്ഞിന്റെ തണുപ്പും.. രണ്ടും കൂടി ആയിട്ട് ശരീരമെല്ലാം കോരി തണുക്കുന്ന പോലെ... സമയം പോകുന്തോറും ശരീരം തണുത്ത മരവിക്കുന്ന പോലെ.. തണുപ്പ് കൂടുന്നതല്ലാതെ കുറയുന്നില്ല... "എടാ കാലമാടാ എനിക്ക് തണുക്കുന്നുണ്ട്..." "നല്ല കണ്ട്രോൾ പവർ അല്ലെ ...അതോണ്ട് ഈ തണുപ്പൊക്കെ ഒന്ന് സഹിച്ചോ..." കുറച്ചെങ്കിലും ചൂട് കിട്ടാണെന്നോണം ഞാൻ കൈ രണ്ടും കൂട്ടി ഉരസിയിട്ട് കവിളിൽ കൈവെച്ചു ചോദിച്ചതിന് മറുപടിയായി അവൻ പറഞ്ഞത് കേട്ട് പെട്ടന്ന് ഞാനെന്തോ ആലോചിച്ചു അവനെ ഒന്ന് ചെറഞ്ഞു നോക്കി... "എന്റെ കണ്ട്രോൾ പവർ ടെസ്റ്റ് ചെയ്യണല്ലേ...?" "Yess baby..."........ 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story