QUEEN OF KALIPPAN: ഭാഗം 131

queen of kalippan

രചന: Devil Quinn

"Hey... It's a baby boy...." അത്യാധികം സന്തോഷത്തോടെ വെളുത്തു തുടുത്തു നിൽക്കുന്ന കുഞ്ഞിന്റെ കുഞ്ഞു നെറ്റിയിൽ പതിയെ ചുണ്ട് ചേർത്ത് മൃദുവായി ചുംബിച്ചു സ്ക്രീനിലേക്ക് നോക്കി ലാമി പറഞ്ഞതും ഞാൻ സ്ക്രീനിലൂടെ വാത്സല്യത്തോടെ കുഞ്ഞിനെ ഇമ ചിമ്മാതെ നോക്കി ഇരുന്നു എനിക്ക് കാണാനെന്നോണം മുഖം മാത്രം കാണും വിധം ടർക്കിയിൽ ഒന്നായി പൊതിഞ്ഞു പിടിച്ച കുഞ്ഞിനെ ശ്രദ്ധയോടെ കുറച്ചു താഴ്ത്തി പിടിച്ചു ചെരിച്ചു എനിക്ക് കാണിച്ചു തന്നപ്പോഴും ഞാൻ എന്തെന്നില്ലാതെ കുഞ്ഞിനെ കണ്കുളിർക്കെ നോക്കി ഇരുന്നു "ലാമിത്താനെ പോലെ തന്നെ വാവ നല്ല ചുന്ദരി ആണല്ലോ.. കുഞ്ഞ് കുറെ നേരമായോ ഉറങ്ങാൻ തുടങ്ങിയിട്ട്...?" കുഞ്ഞിനെ എന്തെന്നില്ലാതെ നോക്കി ഇരിക്കെ പെട്ടന്ന് ഐറ എന്റെ ചെയറിന് സൈഡിലായി മുട്ടു കുത്തി ഇരുന്ന് ടീ പോയിലെ ലാപ്പ് കുറച്ചു മുന്നിലേക്ക് നീക്കി വെച്ചോണ്ട് അവൾ സ്ക്രീനിലേക്ക് നോക്കി ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ നോക്കി ചോദിച്ചപ്പോ ഞാനൊന്ന് ചിരിച്ചു ഐറയെ നോക്കിയിട്ട് കുഞ്ഞിനെ നോക്കി "കുറെ നേരമായിട്ടൊന്നുമില്ല ഇപ്പൊ ഉറങ്ങിയതെ ഉള്ളു... കുഞ്ഞ് ഉറങ്ങിയ ടൈമിൽ നിങ്ങൾക്ക് കാൾ ചെയ്തതാണ്.." 💜🌸💜

നിഷ്കളങ്കതയോടെ ഇരു മിഴികളും അടച്ചു മുഖം ലേശം സൈഡിലേക്ക് ചെരിച്ചു വെച്ചു ഉറങ്ങുന്ന കുഞ്ഞിനെ നോക്കി ഇത്ത പറഞ്ഞപ്പോ ഞാൻ ചെറു പുഞ്ചിരിയോടെ ഓമനത്തമുള്ള കുഞ്ഞു വാവയെ എന്തെന്നില്ലാതെ നോക്കി നിന്നു "അച്ചോടാ ...ക്യൂട്ട് വാവ..." കുഞ്ഞിനെ തന്നെ നോക്കി ഇരുന്നിട്ട് അതിനെ ഒന്നാകെ വാരി എടുത്തു തുടുത്തു നിൽക്കുന്ന ഉണ്ട കവിളുകളിൽ ഉമ്മകൾ കൊണ്ട് മൂടാൻ വെമ്പൽ കൊണ്ടെങ്കിലും ഞങ്ങൾ അക്കരേയും അവർ ഇക്കരേയും ആയതിനാൽ എന്റെ ആഗ്രഹമൊക്കെ കേരളത്തിൽ ചെന്നിട്ട് നടപ്പിലാക്കാം എന്ന ദൃഢമനസ്സോടെ ഞാൻ കുഞ്ഞിനെ കുറുമ്പോടെ നോക്കി മൂക്ക് ചുളുക്കിയിട്ട് ചുണ്ട് കൂർപ്പിച്ചു കുഞ്ഞിനെ ഉമ്മ വെക്കുന്ന പോലെ കാണിച്ചു ഇനിയും കുഞ്ഞിനെ നോക്കി ഇരുന്നാൽ സ്ക്രീനുള്ളിലൂടെ കുഞ്ഞിനെ ഞാൻ ഒന്നായി വാരിയെടുക്കുമെന്ന് തോന്നിയത് കൊണ്ട് ഞാൻ കുറച്ചു നേരം ഇത്താനോട് വിശേഷമൊക്കെ ചോദിച്ചു പോകെയാണ് പെട്ടന്ന് ഒരു ഞെരുക്കത്തോടെ കുഞ്ഞ് കരയാൻ തുടങ്ങിയത്...

കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോ തന്നെ ഇത്ത കുഞ്ഞിനെ ബെഡിൽ കിടത്തിയിട്ട് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വീഡിയോ കാൾ എൻഡ് ചെയ്യാൻ നിൽക്കെയാണ് അപ്രതീക്ഷിതമായി ഇത്താന്റെ കയ്യിൽ നിന്നും പിറകിലൂടെ ആരോ ഫോണ് തട്ടി പറിച്ചു വാങ്ങിയത് പട്ടാപകൽ അതിക്രമം കാണിക്കുന്നത് ഏത് ലവനാണെന്ന് ചിന്തിച്ചോണ്ട് ഞാൻ ലാപ്പിലേക്ക് കണ്ണും കൂർപ്പിച്ചു നോക്കി ഇരുന്നതും പെട്ടന്നാണ് സ്ക്രീനിന്റെ മുന്നിലേക്ക് ഒരു ലോഡ് പുച്ഛത്തോടെ ഐഷു വന്നു നിന്നത്...അവളെ കണ്ടപ്പോ തന്നെ ഞാൻ ഇളിച്ചോണ്ട് കൈ വീശി ഹായ് എന്നു പറഞ്ഞപ്പോ പെണ്ണ് എന്നെ പുച്ഛിച്ചു തള്ളി "നിനക്ക് കുറച്ചു പുച്ഛിക്കൽ കൂടീട്ടുണ്ട് ഐഷു..." അവളുടെ പുച്ഛിക്കൽ കണ്ട് അവളെയൊന്ന് ഇരുത്തി നോക്കി ഞാൻ കപട ദേഷ്യത്തോടെ അവളെ നോക്കി പറഞ്ഞപ്പോ പെണ്ണ് വീണ്ടും ഒരു ലോഡ് പുച്ഛം.. ഇവളെന്താ പുച്ഛിച്ചു കളിക്കെ "എന്താടി കുട്ടി തേവാങ്ങേ നീ പുച്ഛിച്ചു കളിക്കുന്നത്...?" "നിങ്ങളല്ലേ രണ്ടു ദിവസം കഴിഞ്ഞു വരുമെന്ന് പറഞ്ഞത്... എന്നിട്ടെന്താ വരാത്തത്...?" ഓ ധതാണ് പ്രശ്നം... അവളുടെ പുച്ഛിക്കുന്നതിന്റെ റീസണ് ഏകദേശം മനസ്സിലായപ്പോ ഞാനൊന്ന് ഇളിച്ചു അവളെ നോക്കി..

.അപ്പൊ അവൾ കുഞ്ഞി ചുണ്ടും കൂർപ്പിച്ചു ദേഷ്യത്തോടെ എന്നെ നോക്കിയിട്ട് ബെഡിൽ നിന്നും ഊർന്ന് നിലത്തേക്ക് ഇറങ്ങിയിട്ട് ഫോണും കൊണ്ട് സൈഡിലെ സെറ്റിയിൽ പോയി ഇരുന്നു "ഇനി ഐറുമ്മയും ഇശുച്ചനും എന്നോട് മിണ്ടാൻ വരേണ്ട... " വീണ്ടും പുച്ഛം... അവളുടെ വർത്താനവും കാട്ടിക്കൂട്ടലൊക്കെ കണ്ട് ചിരി വരുന്നുണ്ടെങ്കിലും അവളുടെ മുമ്പിൽ ചിരിച്ചാൽ പണി പാളുമെന്ന് തോന്നിയതോണ്ട് ചിരി എങ്ങനെയൊക്കെയോ പിടിച്ചു വെച്ചു അവളെ നോക്കിയപ്പോ അവളപ്പോഴും ചുണ്ട് കൂർപ്പിച്ചു മുഖം ഒരുലോഡ് കയറ്റി വെച്ചു ഇരിക്കാണ്..മുഖം വീർപ്പിക്കുമ്പോ അവളുടെ രണ്ടു ഉണ്ട കവിളുകൾ പൊങ്ങി വരുന്നത് കാണാൻ വല്ലാത്ത ഭംഗി "ഐഷുട്ടി...ഞങ്ങൾ നിന്നെ പറ്റിച്ചതൊന്നുമല്ല ഞങ്ങൾ നാളെ തന്നെ അങ്ങോട്ട് വരും..അല്ലെ ഇശുച്ചാ..." എന്നു ഞാൻ പറഞ്ഞു സ്ക്രീനിലുള്ള ഐഷൂൻ്റെ മുഖത്ത നിന്ന് നോട്ടം മാറ്റി സൈഡിലേക്ക് തല ചെരിച്ചു ഇശൂനെ നോക്കിയപ്പോ അവനെന്നെ ഒന്ന് ഇരുത്തി നോക്കി അതേ എന്ന മട്ടിൽ തലയാട്ടി "ഐഷുനോട് ഇശുച്ചൻ വാക്കു പറഞ്ഞാൽ വാക്കായിരിക്കും.. ഞങ്ങൾ നാളെ തന്നെ അങ്ങോട്ട് വരും.. നിനക്ക് ചോക്ലേറ്റ് വേണ്ടേ..?"

ടീ പോയിന്മേൽ നിന്ന് ലാപ്പ് അവന്റെ മടിയിലേക്ക് കയറ്റി വെച്ചിട്ട് അവളോടായി പറഞ്ഞതും ഞാൻ ഇശൂനെ നോക്കി ഒന്ന് ചിരിച്ചിട്ട് നിലത്തു നിന്ന് എഴുനേറ്റ് ലാപ്പിലേക്ക് കാണാൻ വേണ്ടി ഇശു ഇരിക്കുന്ന ചെയറിൻ്റെ കയ്യിലേക്ക് കയറി ഇരുന്ന് അവർ സംസാരിക്കുന്നത് നോക്കി "ഉറപ്പായിട്ടും വരാണെങ്കിൽ എനിക്ക് ചോക്ലേറ്റ് വേണം.. ഇനി എന്നെ പറ്റിക്കാനാണ് ഇശുച്ചൻ ഇത് പറയുന്നതെങ്കിൽ എനിക്ക് നിങ്ങളെ ചോക്ലറ്റും വേണ്ട ഒരു കുന്തവും വേണ്ട...!!" വീണ്ടും ദേഷ്യത്തോടെ ചുണ്ട് കൂർപ്പിച്ചു അവൾ പറഞ്ഞത് കേട്ട് ഇശു ചിരിച്ചോണ്ട് ഇല്ല എന്ന മട്ടിൽ തലയാട്ടി "ഇല്ലില്ല്യ.. ഇശുച്ചൻ ഐഷുനെ പറ്റിക്കില്ല...പ്രോമിസ്..." "ഇശുച്ചൻ അല്ലേലും മുത്താണ്.. ഉമ്മാ..." ഐഷു അവളുടെ കുഞ്ഞി കയ്യിൽ ഉമ്മ വെച്ചു സ്ക്രീനിന്റെ നേരെ അത് തൊടുത്തു വിട്ടപ്പോ ഇശു അവളുടെ ഫ്ലൈയിങ് കിസ്സ് ഏറ്റുവാങ്ങി ഐഷു കാണ്കെ അത് നെഞ്ചിലായി വെച്ചതും അവളപ്പൊ തന്നെ കുഞ്ഞി പല്ലും കാട്ടി പൊട്ടിച്ചിരിച്ചു "എന്നെ ഒന്നും ആർക്കും വേണ്ടാല്ലേ..." അവർ രണ്ടു പേരും എന്നെ മൈൻഡ് ചെയ്യാതെ ഫ്ലൈയിങ് കിസ്സും അല്ലാത്ത കിസ്സൊക്കെ കൊടുക്കുന്നത് കണ്ടിട്ട് ഞാൻ കുറച്ചു സങ്ടമൊക്കെ മുഖത്ത് ഫിറ്റ് ചെയ്ത് ഐഷുനെ നോക്കി പറഞ്ഞപ്പോ ഇതുവരെ പൊട്ടി ചിരിച്ചു നിന്ന ഐഷു എന്നെയൊന്ന് നോക്കി ചുണ്ട് കൂർപ്പിച്ചു കിസ്സ് ചെയ്യുന്ന പോലെ കാണിച്ചു

"ലബ്ബ് യൂ ഐറുമ്മാ...ഈ കുഞ്ഞു കിസ്സ് മാത്രേ എന്റെ കയ്യിലൊള്ളു.. ബാക്കി കിസ്സൊക്കെ ഇശുച്ചന്റെ കയ്യിൽ നിന്നും വാങ്ങിച്ചോ..." അവളാദ്യം പറഞ്ഞത് എനിക്ക് നന്നായി സുഖിച്ചത് കൊണ്ട് ഞാനതിന് ഒന്ന് ഇളിച്ചു നിൽക്കെ പിന്നീടവൾ പറയുന്നത് കേട്ട് എന്റെ ഇളി സ്വിച്ച് ഇട്ട പോലെ നിന്ന് പകരം എന്റെ വാ അറിയാതെ പൊളിഞ്ഞു വന്നു...അതിനാൽ ഞാൻ ഇശൂനെ ഒന്ന് നോക്കിയപ്പോ കള്ള ഉമ്മച്ചൻ ചുണ്ട് കൂർപ്പിച്ചു കിസ്സ് വേണോ എന്ന് ചോദിച്ചപ്പോ ഞാനവനെ ഒന്ന് ഇരുത്തി നോക്കിയിട്ട് ആ നോട്ടത്തോടെ തന്നെ ഐഷുനെ നോക്കിയതും അവൾ വാ പൊത്തി പിടിച്ചു കുണുങ്ങി ചിരിച്ചോണ്ട് എനിക്കൊന്ന് സൈറ്റടിച്ചു തന്നു അവൾ വേഗം ബായ് പറഞ്ഞു വീഡിയോ കാൾ കട്ട് ചെയ്തു പോയി പെണ്ണ് കാൾ കട്ട് ചെയ്തത് നന്നായി അല്ലേൽ ഞാനവളെ എന്തെങ്കിലും പറഞ്ഞീനു..അമ്മാതിരി വർത്താനമല്ലേ അവൾ പറഞ്ഞത്...!!ചെറു വായിൽ വല്യ വർത്താനം പറയുന്നവളെ ഞാനൊന്ന് കാണിച്ചു കൊടുക്കുന്നുണ്ട്.. കേരളത്തിൽ എത്തട്ടെ.. 'അല്ലെങ്കിലും ആ കുട്ടി പിശാശ് എപ്പോഴാ ഞങ്ങൾ കിസ്സ് ചെയ്യുന്നത് കണ്ടത്...?' "അവളെപ്പോഴാ നമ്മൾ കിസ്സ് ചെയ്യുന്നത് കാണാത്തതെന്ന് ചോദിക്ക്...!!"

ഞാൻ മനസ്സിൽ ചോദിച്ച ചോദ്യം ഇശു മാനത്ത് കണ്ടപ്പോലെ ചോദ്യത്തിന് മറുപടിയായി ഇതും പറഞ്ഞ് മടിയിലുള്ള ലാപ്പ് ടീ പോയിലേക്ക് തന്നെ ഇറക്കി വെച്ചതും ഞാനും അവൻ പറഞ്ഞതിന് ശെരി വെച്ചു...അല്ലേലും എല്ലാത്തിനും ഈ കള്ള ഹിമാർ കോന്തൻ ഉമ്മച്ചനെ പറഞ്ഞാൽ പോരെ...ഹ്.. തെണ്ടി "എന്താ ഭാര്യേ..ഒരു ഹോട്ട് കിസ്സ് വേണോ..?" അവന്ക്ക് ഒരുതരി പോലും ഇല്ലാത്ത നാണവും മാനവും പറഞ്ഞ സാധനത്തെ അങ്ങേയറ്റം മനസ്സിൽ ചവിട്ടി കൂട്ടി പ്രാകി കൊണ്ട് ഞാൻ ഇശൂനെ തുറിച്ചു നോക്കിയപ്പോ തന്നെ അവൻ ചോദിച്ച ചോദ്യം കേട്ട് ഞാനവനെ ഒരിക്കൽ കൂടെ തുറിച്ചു നോക്കി അവിടെ നിന്നും എഴുനേൽക്കാൻ നിൽക്കെയാണ് പെട്ടന്നവൻ എന്റെ അരയിലൂടെ കയ്യിട്ട് അവന്റെ മടിയിലേക്ക് എന്നെ ഇരുത്തിയത് "എന്താ നിന്റെ പ്രശ്നം...?" "നിന്റെയീ ആരെയും വക വെക്കാത്ത എന്നെ കിസ്സ് ചെയ്യുന്ന പരുപാടി ഐഷു വരെ മൈഡിൽ സ്റ്റോക്ക് ചെയ്ത് വെച്ചിട്ടുണ്ട്..നിനക്കതിന് ഒന്നും അറിയേണ്ടല്ലോ..!! ആരെന്തു പറഞ്ഞാലും നിനക്ക് ഒരു കുലുക്കമുണ്ടായില്ലെങ്കിലും എനിക്ക് അങ്ങനെയാണോ..അവരെയൊക്കെ ഫേസ് ചെയ്യുന്ന ബുദ്ധിമുട്ട് എനിക്കെ അറിയൂ...അതോണ്ട്.."

"അതോണ്ട്...?" ഞാൻ മുഴുവൻ പറയാതെ ഇടക്കൊന്നു സ്റ്റോപ്പ് ചെയ്ത് അവന്റെ കണ്ണിലേക്ക് നോക്കിയപ്പോ അവൻ ഇതും ചോദിച്ചോണ്ട് എന്റെ ഇരു മിഴികളിലേക്കും നോക്കി "അതോണ്ട് നീയെന്നെ കിസ്സ് ചെയ്യുന്നത് നിർത്തൊന്നും വേണ്ടാ ട്ടോ...നിന്റെ കിസ്സിൽ ഞാനും അടിമപ്പെട്ട് പോയോ എന്നൊരു സംശയം...നിന്റെ ഓരോ ചുംബനങ്ങളും എന്റെ ഓരോ വേദനയുടെയും സങ്കടങ്ങളുടെയും സന്തോഷത്തിന്റെയും വീർപ്പുമുട്ടിന്റെയും മരുന്നാണ്...ഒരു സങ്കടം വരുമ്പോ നീയെന്നെ ചേർത്തു പിടിച്ചു സാരല്ല എന്നു പറഞ്ഞ് നെറുകയിൽ ചുംബിക്കുമ്പോൾ ഒരു സന്തോഷം വരുമ്പോ നീയെന്റെ ചുണ്ടിനെ കവർന്നെടുക്കുമ്പോൾ ഞാൻ അറിയുകയാണ് നിന്റെ ചുംബങ്ങളുടെ വില...ഒരാൾ താങ്ങായും തണലായും ഉണ്ടാകുന്നത് തന്നെയാണ് ഏതൊരു പെണ്ണിന്റെയും ആഗ്രഹം... അതു പോലെ നീയെന്റെ എല്ലാമാണ് ഇശുച്ചാ... ഉപ്പ.. ബ്രെദർ.. ഫ്രണ്ട്..അങ്ങനെ നീയെന്റെ ആരൊക്കെയോ ആവുന്നത് ഓരോ സന്ദർഭങ്ങളിലും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്... നേരിട്ട് അറിഞ്ഞിട്ടുണ്ട്..നിന്റെ ഒരു പ്രണയാദ്രമായ ചുംബനങ്ങളുടെ ലഹരി ഞാനെത്രത്തോളം ആസ്വദിച്ചിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല...എ

ങ്ങനെയാണ് നിന്റെ ഓരോ സ്നേഹത്തെയും എടുത്തു പറയേണ്ടതെന്നും എനിക്കറിയില്ല.. പക്ഷെ ഒന്നറിയാം ഈ ജെസ ഐറ ജീവിക്കുന്നതിന് കാരണം ഈ നിൽക്കുന്ന ഇഷാൻ മാലിക് ആണെന്ന്..." ആദ്യം പുഞ്ചിരിയോടെയാണ് പറഞ്ഞതെങ്കിലും അവസാനം എത്തിയപ്പോ എന്റെ ചുണ്ടിലെ പുഞ്ചിരി പതിയെ മങ്ങി...പല ആപത്തുകളും എന്നെ തേടി വന്നിട്ടുണ്ടെന്നും അതിൽ നിന്നുമൊക്കെ ഇശു എന്നെ രക്ഷിച്ചിട്ടുണ്ടെന്നും നല്ല പോലെ അറിയുന്നത് കൊണ്ട് ഉള്ളിൽ കുരുങ്ങി കിടക്കുന്ന ഏതാനും ചില പേടികളെ ഉള്ളിൽ തന്നെ പിടിച്ചു വെച്ചു ഇശൂനോടായി പറഞ്ഞപ്പോ അവനൊന്നു പുഞ്ചിരിച്ചു എന്റെ അരയിൽ പിടിച്ചു അവനിലേക്ക് കുറച്ചു ചേർത്തി ഇരുത്തി എന്റെ നെറ്റിയിൽ പതിയെ ചുണ്ട് ചേർത്തു "വീണ്ടും നിന്റെ മനസ്സിൽ വേണ്ടാത്ത ചിന്തകൾ കയറി കൂടീട്ടുണ്ടല്ലേ.. ?" എന്റെ മനസ്സ് തൊട്ടറിഞ്ഞ പോലെ അവൻ ചോദിച്ചപ്പോ അതികം വൈറ്റിടാതെ ഞാൻ അതേ എന്ന മട്ടിൽ പതിയെ തലയാട്ടിയതും അവൻ പതിയെ എന്റെ ചുണ്ടിൽ അവന്റെ ചുണ്ട് ചേർത്ത് മൃദുവായി ചുംബിച്ചു "എഴുനേൽക്ക്.. നമുക്ക് ബ്രെക്ഫാസ്റ്റ് കഴിക്കാം..."

കൂടുതലൊന്നും പറയാതെ അവനിത്രമാത്രം പറഞ്ഞതും ഞാനും പിന്നെ അതികം ആലോചിച്ചു തല വെണ്ണൂറാക്കാൻ നിക്കാതെ ഒന്ന് മൂളി കൊടുത്ത് അവന്റെ മടിയിൽ നിന്നും എഴുനേറ്റ് കൈകൾ രണ്ടും നല്ല പോലെ കൂട്ടി ഉരസി ഉള്ളം കൈ ചൂടുണ്ടാക്കി റൂമിലേക്ക് കയറി 🌸💜🌸 "നിന്നെ ഒരിക്കൽ കൂടെ സ്നേഹിച്ചാലോ ഭാര്യേ...!!" ടേബിളിൽ വെച്ച ട്രേയിലുള്ള കെറ്റിലിൽ നിന്നും ആവി പാറുന്ന ചൂട് കോഫി രണ്ട് മഗ്ഗിലേക്കായി ഒഴിക്കുന്ന ഐറയുടെ പിന്നിൽ നിന്നും അവളെ അരയിലൂടെ കയ്യിട്ട് എന്റെ നെഞ്ചിനോട് ചേർത്തു നിർത്തി അവളുടെ കാതിൽ പതിയെ മൊഴിഞ്ഞു അവളുടെ കഴുത്തിലായി മുഖം പൂയ്ത്തിയതും പെട്ടന്നവൾ എന്തോ കണ്ടു പേടിച്ച പോലെ കെറ്റിൽ ആഞ്ഞു ടേബിളിൽ തന്നെ വെച്ചു "ഇശുച്ചാ.." "എന്താടി ജെസ ഐറ..." അവളുടെ നഗ്നമായ കഴുത്തിൽ ചുണ്ടുകൊണ്ടും നാവു കൊണ്ടും ഒരുപോലെ ചുണ്ട് കൊണ്ട് ഇക്കിളി കൂട്ടി ചുംബിച്ചോണ്ട് ചോദിച്ചപ്പോ അവളുടെ ശരീരം ഒന്നായി വിറച്ചു കൊണ്ട് അവളുടെ അരയിലുള്ള എന്റെ കൈകൾക്ക് മുകളിൽ അവളുടെ കൈ വെച്ചു മുറുക്കി "മാറിക്കെ... അല്ലെങ്കിൽ തന്നെ നീയെന്നെ ഇന്നലെ സ്വസ്ഥമായി ഉറങ്ങാൻ വിട്ടിട്ടില്ല..."

എന്നിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു കൊണ്ട് അവളിത് പറഞ്ഞെങ്കിലും ഞാനതിന് സമ്മതിക്കാതെ അവളുടെ കഴുത്തിൽ നിന്നും എന്റെ ചുണ്ടുകൾ എടുത്ത് അവളെ എനിക്കു നേരെയായി നിർത്തിയിട്ട് അവളെ ടേബിളിനോട് മുട്ടിച്ചു നിർത്തിയപ്പോഴാ എന്റെ കണ്ണ് ഐറക്കു പിറകിലുള്ള ട്രേയിലെ പാൻ കേക്കിന്‌ തൊട്ടു സൈഡിലായി വെച്ച നൂട്ടെല്ലയുടെ ടിന്നിലേക്ക് നീണ്ടത് നൂട്ടെല്ലയെ നോക്കി ഞാനൊന്ന് അർത്ഥം വെച്ചു ചിരിച്ചിട്ട് അവളുടെ കണ്ണിലേക്ക് ചാടാൻ വെമ്പുന്ന മുടിയെ ഒക്കെ ചൂണ്ടു വിരൽ കൊണ്ട് ചെവിക്കു പിറകിൽ ഒതുക്കി വെച്ചു അവളുടെ മുഖത്തേക്ക് പതിയെ ഊതി "കണ്ട്രോൾ പോവുന്നുണ്ടോ ഐറാ..?" മുഖത്തേക്ക് ഊതിയപ്പോ തന്നെ തണുപ്പ് മുഖത്തിന് തട്ടിയപ്പോ അവൾ ഇരു കണ്ണുകളും ഇറുക്കി പൂട്ടി ചുമൽ കൂച്ചി എന്റെ ശൗൽഡറിൽ പിടി മുറുക്കിയപ്പോ ഞാനവളുടെ ഓരോ മൂവ്മെന്റും വിടാതെ നോക്കി വശ്യതയോടെ ചോദിച്ചപ്പോ പെട്ടന്നവൾ ഇറുക്കി പൂട്ടിയ കണ്ണുകൾ വലിച്ചു തുറന്ന് എന്നെ മിഴിച്ചു നോക്കിയിട്ട് ഇല്ലെന്ന മട്ടിൽ തലയാട്ടി "നീയതും ഇതുമൊക്കെ പറഞ്ഞു എന്റെ കണ്ട്രോൾ പോയിക്കാൻ നിൽക്കേണ്ട..." എന്റെ ഇരു കണ്ണിലേക്കും മാറി മാറി നോക്കിയിട്ട് ഉമിനീർ തൊണ്ടയിലേക്ക് ഇറക്കി പറഞ്ഞത് കേട്ട് ഞാൻ ഒന്നമർത്തി മൂളിയിട്ട് അവളെ കുറച്ചൂടെ പിറകിലേക്ക് മുട്ടിച്ചു നിർത്തി

അവളുടെ മുഖത്തിന് നേരെ പതിയെ മുഖം കൊണ്ടു പോയി അവളുടെ ലിപ്പിന് മുമ്പിൽ എത്തിയപ്പോ ഞാനൊന്ന് സ്റ്റോപ്പായി...ഇതുവരെ എന്റെ നീക്കം ദയനീയമായി വീക്ഷിച്ചു കൊണ്ടിരുന്ന ഐറ അവളുടെ തൊട്ടു മുമ്പിൽ നിൽക്കുന്ന എന്നെ കണ്ട് അവൾ വേണ്ട എന്ന മട്ടിൽ പതിയെ തല അങ്ങോട്ടുമിങ്ങോട്ടും ആട്ടിയതും പെടുന്നനെ അവളുടെ വിറക്കുന്ന ചുണ്ടുകൾ എന്റെ ചുണ്ടിനോട് ഉരസി തെന്നി മാറി പോയതും ഒരുമിച്ചാണ് എന്റെ ചുണ്ടിൽ അവളുടെ ചുണ്ടുകൾ സ്പർശിച്ചപ്പോ തന്നെ അവളൊന്നു ഞെട്ടി പിടഞ്ഞു പിടക്കുന്ന മിഴികളോടെ എന്റെ അധരങ്ങളിലേക്കും കണ്ണിലേക്കും മാറി മാറി പേടിയോടെ നോക്കി... അവളുടെ മുഖത്തിപ്പോ ഒരുതരം പരവേഷവും പേടിയും ഭയവുമൊക്കെ കൂടി കലർന്ന ഒരു പ്രത്യേക തരം എക്സ്പ്രഷനാണ്..ആ എക്സ്പ്രഷൻ നോക്കി നിൽക്കാൻ തന്നെ എന്തെന്നില്ലാതെ ഉത്സാഹം തോന്നി പക്ഷെ ഞാനത് ഒരു സെക്കന്റ് മാത്രം വീക്ഷിച്ചു നിന്നിട്ട് അവളുടെ മൂക്കിനൊരു ഞൊട്ട് കൊടുത്ത് അവളുടെ ചുമലിലായി താടി ഊന്നി വെച്ചു എന്റെ താഴ്ത്തി വെച്ച കൈ അവളുടെ അരയിലൂടെ അരിച്ചു പോയി പിറകിലെ ടേബിളിലുള്ള നൂട്ടെല്ലയിൽ പിടി മുറുക്കി...

എന്നിട്ടതിന്റെ അടപ്പ് ഒറ്റ കൈകൊണ്ട് തുറന്ന് ചൂണ്ടു വിരൽ കൊണ്ട് നിറഞ്ഞു നിൽക്കുന്ന ചോക്ലേറ്റിൽ ഒന്നായി വരഞ്ഞു ചൂണ്ടു വിരൽ കൊണ്ട് വരഞ്ഞപ്പോൾ അതികം ലൂസും എന്നാലൊട്ടു ടൈറ്റും അല്ലാത്ത ചോക്ലേറ്റ് വിരലിൽ ഒന്നായി പറ്റിപിടിച്ചതും ഞാൻ ഐറയുടെ ചുമലിൽ നിന്നും താടി എടുത്തിട്ട് അവൾക്ക് നേരെയായി നിന്നു എന്റെ വിരലിലെ ചോക്ലേറ്റ് കണ്ടിട്ടാകണം അവൾ അതിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് ചിന്തിച്ചോണ്ട് എന്റെ ചൂണ്ടു വിരലിലേക്കും ശേഷം പിറകിലേക്കും കഴുതേന്തി നോക്കി.. ടേബിളിൽ നൂട്ടെല്ലയുടെ ടിന്ന് ഒരു നോക്ക് നോക്കിയിട്ട് അവളാ നോട്ടം എന്റെ മുഖത്തേക്ക് നോക്കി "എന്താ ഉദ്ദേശം..?" പുരികം പൊക്കി ചോദിച്ചതിന് ചില ദുരുദ്ദേശമൊക്കെ ഉണ്ടെന്ന് മറുപടി കൊടുക്കാൻ തുനിഞ്ഞെങ്കിലും പറയുന്നതിനേക്കാൾ കുറച്ചൂടെ ഗുമ്മ് ചെയ്തു കാണിക്കുന്നതാണെന്ന് തോന്നിയതോണ്ട് ഞാനവളെ നോക്കി

ഒന്ന് ഇളിച്ചു കൊടുത്ത് ചൂണ്ടു വിരൽ അവളുടെ കവിളിലൂടെ കുറച്ചു കട്ടിയായി വരഞ്ഞു ചോക്ലേറ്റ് മുഖത്ത് ആയത് കൊണ്ട് അവൾ മുഖം ചുളുക്കി എന്നെ നോക്കുന്നത് കണ്ടെങ്കിലും ഞാനത് മൈൻഡ് ചെയ്യാൻ നിക്കാതെ അവളുടെ കവിളിലേക്ക് തന്നെ വിടാതെ നോക്കിയിട്ട് അവളുടെ മുഖത്തേക്ക് എന്റെ ചുണ്ടുകൾ കൊണ്ടു പോയി ചോക്ലേറ്റ് പറ്റി പിടിച്ച ഭാഗത്ത് ഇരുചുണ്ടുകൾ കൊണ്ടും ഒന്നായി ചോക്ലേറ്റ് ഒപ്പിയെടുത്തു ശേഷം എന്റെ കീഴ്ച്ചുണ്ടിൽ പറ്റി പിടിച്ച ചോക്ലേറ്റ് നാവു കൊണ്ട് വായിലേക്കാക്കി രുചിച്ചിട്ട് ഐറയെ വിടതെ നോക്കി വീണ്ടും ചൂണ്ടു വിരൽ കൊണ്ട് അവളുടെ കീഴ്ച്ചുണ്ടിൽ നീട്ടി വരച്ചു അവളുടെ മുഖത്തിലുള്ള നോട്ടം കീഴ്ച്ചുണ്ടിലേക്ക് മാറ്റിയിട്ട് അവളുടെ ഇളം ചുവപ്പായ ചുണ്ടുകളെ കണ്ണുകൊണ്ട് ഒന്നായി ഒപ്പിയെടുത്തു അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ടുകൾ കൊണ്ടു പോവാൻ നിൽക്കെയാണ് അവൾ കീഴ്ച്ചുണ്ടിൽ നാവ് കൊണ്ട് ഒന്നായി ഉരസിയിട്ട് ചോക്ലേറ്റ് വായിലേക്ക് ആക്കാൻ നിൽക്കുന്നത് കണ്ടത് അവളല്ലെങ്കിലെ ഇങ്ങനെയൊരു ഉടായിപ്പ് കാണിക്കുമെന്ന് അറിയുന്നോണ്ട് അവൾ നാവിനെ വായക്കകത്തേക്ക് ആക്കുന്നതിന് മുമ്പ് തന്നെ ഞാനവളുടെ നാവുകളെ എന്റെ ചുണ്ടുകൊണ്ട് ബന്ധിച്ചു

അവളുടെ നാവിലെ ചോക്ലേറ്റ് ഒന്നായി എന്റെ വായിലേക്കാക്കി അവളുടെ കീഴ്ച്ചുണ്ടിനെ ഒന്നായി നുണഞ്ഞു വലിച്ചു രുചിച്ചറിഞ്ഞു എന്റെ അടുത്തു നിന്ന് ഇങ്ങനെയൊരു അറ്റമ്പ്റ്റ് അവൾ പ്രതീക്ഷിക്കാത്തത് കൊണ്ട് അവൾ കണ്ണു മിഴിച്ചു എന്നെ നോക്കുന്നത് ഇടകണ്ണാലെ കണ്ടെങ്കിലും അവളുടെ ചുണ്ടിലെ മധുരം നുണഞ്ഞു കുടിക്കാൻ വല്ലാത്തൊരു കൊതി തോന്നിയത് കൊണ്ട് അവളുടെ ഇരു ചുണ്ടുകളെയും തേൻ നുകരുന്ന ലാഘവത്തോടെ ഒന്നായി ചുംബിച്ചു ഇന്നലെ കുറച്ചധികം ഡോസ് കൂട്ടി കൊടുത്തതു കൊണ്ടും അതിന്റെ ക്ഷീണം അവൾക്ക് എത്രത്തോളമുണ്ടെന്ന് അറിയുന്നത് കൊണ്ടും ഞാൻ കുറച്ചു കഴിഞ്ഞപ്പോ അവളുടെ ചുണ്ടുകളെ എന്റെ ചുണ്ടുകൾക്കിടയിൽ നിന്ന് മോചിതയാക്കി "നിന്നെ എത്ര സ്നേഹിച്ചാലും മതി വരുന്നില്ല ഭാര്യേ..ഇന്നലെ രാത്രി പോലെ ഇന്നും..." ബാക്കി പറയുന്നതിന് മുന്നെ അവളെന്റെ ചുണ്ടുകൾ കൈകൊണ്ട് പൊതിഞ്ഞു പിടിച്ചു വേണ്ട എന്ന് പറയാതെ പറഞ്ഞു "ഇനിയും അതെല്ലാം താങ്ങാനുള്ള കെൽപ്പില്ല ഇശുച്ചാ... നിന്റെ മുന്നിലൊക്കെ കണ്ട്രോൾ പിടിച്ചു വെക്കുന്നത് എങ്ങനെയാണെന്ന് എനിക്കെ അറിയൂ..."

"നിന്റെ മുമ്പിൽ കണ്ട്രോൾ പിടിച്ചു വെക്കുന്നതും എനിക്ക് മാത്രമേ അറിയൂ..." അവളുടെ അതേ ടോണിൽ തന്നെ ഞാനിത് പറഞ്ഞപ്പോ അവൾ എന്റെ ഏറ്റു പറച്ചിൽ കേട്ട് എന്നെയൊന്ന് നോക്കിയിട്ട് അവളെന്റെ നെഞ്ചിലേക്ക് മുഖം വെച്ചു കിടന്നു "ഒത്തിരി വൈറ്റ് ചെയ്യിപ്പിച്ചല്ലേ...?" "ഒത്തിരിയല്ല ..അതിനേക്കാൾ ഏറെ നീയെന്റെ കണ്ട്രോൾ വെച്ചു കളിച്ചിട്ടുണ്ട്..." ഉള്ളത് ഉള്ളതുപോലെ അവളുടെ മുഖത്തു നോക്കി പറഞ്ഞപ്പോ അവൾ മുഖം പൊക്കി ക്ലോസെപ്പിന്റെ പരസ്യം കാണിച്ചിട്ട് എന്റെ അരയിലൂടെ കയ്യിട്ട് വട്ടം ചുറ്റി പിടിച്ചതും ഞാനൊന്ന് ചിരിച്ചോണ്ട് അവളെ അരയിൽ ഒരു കൈ വെച്ചു മുടിയിലൂടെ പതിയെ വിരലോടിച്ചു "ഇന്നലെ നിനക്ക് ഒത്തിരി വേദനിച്ചോ...?" ഉണ്ടെന്ന് അറിയാമെങ്കിലും അവളതിൻ ഇല്ലെന്ന മട്ടിൽ തലയാട്ടി കാണിച്ചിട്ട് എന്റെ നെഞ്ചിലായി ചുണ്ടമർത്തി ചുംബിച്ചു "നീയെന്നെ എത്ര വേദനിപ്പിച്ചാലും എനിക്ക് നോവില്ല... അതാണ് അതിന്റെ പവർ..." ഇളിച്ചോണ്ട് അവൾ പറഞ്ഞത് കേട്ട് അറിയാതെ ഞാനുമൊന്ന് ചിരിച്ചു പോയി "ഉവ്വുവ്വ്.. ഈ ഡയലോഗ് എപ്പോഴും വേണം..." അവളെയൊന്ന് ചെറഞ്ഞു നോക്കി കള്ളച്ചിരിയോടെ ഞാനിത് പറഞ്ഞപ്പോ അവൾ പുഞ്ചിരിയോടെ എന്റെ നെഞ്ചിൽ മുഖം പൂയ്ത്തി വെച്ചു കിടന്നു 🌸💜🌸

ഈവനിംഗ് ആയപ്പോഴേക്കും ഞങ്ങൾ തിരിച്ചു ഗ്ലാസ് ഹൗസിലേക്ക്‌ തന്നെ എത്തിയിരുന്നു... ഇശൂന് നൈറ്റ് എന്തോ ഇന്റർവ്യൂ ഉണ്ടായത് കൊണ്ട് ഞങ്ങൾ അവിടുന്ന് നേരത്തെ പോന്നു.. സത്യം പറഞ്ഞാൽ അവിടുത്തെ കാലാവസ്ഥ കൊണ്ട് അവിടുന്ന് വരാൻ തോന്നിയില്ല... നല്ല ഭംഗിയുള്ള സ്ഥലം...നല്ല തണുപ്പാണ് ആ ഒരു പ്രദേശം... ഫോറെസ്റ്റിനാൽ ചുറ്റപ്പെട്ടത് കൊണ്ടാവാം അത്രയധികം മഞ്ഞു വീഴ്ച ഞങ്ങൾ നിൽക്കുന്ന ഗ്ലാസ് ഹൗസ് സിറ്റിയോട് ചേർന്നായത് കൊണ്ട് ഇവിടെ നൈറ്റ് മാത്രമേ നല്ല തണുപ്പുള്ളൂ.. അപ്പോഴേ മഞ്ഞു വീഴ്ച്ചയും ഉള്ളു.. പകൽ നേരത്തൊക്കെ ഇവിടെ ഇളം ചൂടുള്ള വെയിൽ മത്രമേ ഉണ്ടാവാറുള്ളൂ.. അതോണ്ട് പകൽ നേരത്ത് തണുപ്പ് കൊണ്ട് പ്രശ്നം വന്നിട്ടില്ല "ഔച്ച്..." കാലു രണ്ടും ടീ പോയിന്മേലേക്ക് നീട്ടി വെച്ചു സെറ്റിൽ ചാരി ഇരുന്നു കൊണ്ട് ടീവിയിൽ മൂവി കണ്ടിരിക്കുന്നതിന്റെ ഇടയിൽ ഞാൻ എരിവ് വലിച്ചു എന്റെ മടിയിൽ കിടക്കുന്നവനെ ഒന്ന് തുറിച്ചു നോക്കി വേറെ പണിയൊന്നും ഇവിടെ ഇല്ലാഞ്ഞിട്ടാണ് ലിവിങ് റൂമിൽ പോയി ടീവി കണ്ടിരുന്നത്...അതും ഒരു റൊമാന്റിക് മൂവി..അതുവരെ ഞാനിവിടെ ഉണ്ടെന്ന് പോലും നോക്കാതെ ലാപ്പിലേക്ക് തല പൂയ്ത്തി വർക്ക് ചെയ്തിരുന്ന മഹാൻ ലാപ്പൊക്കെ സൈഡിലേക്ക് മാറ്റി വെച്ചു

ഉറക്ക ചുവയോടെ ഒരു കോട്ടുവാ ഇട്ടു കൊണ്ട് എന്റെ മടിയിൽ വന്നു തല വെച്ചു കിടന്നത് കണ്ട് ഞാനവനെ ഒന്ന് നോക്കിയിട്ട് കണ്ണിലേക്ക് തൂങ്ങി കിടക്കുന്ന അവന്റെ കാടു പിടിച്ച മുടിയൊക്കെ പിറകിലേക്ക് കോതി ശെരിയാക്കി വെച്ചിട്ട് മുടിയിൽ വെറുതെ കളിച്ചിരുന്നു മൂവി കണ്ടിരുന്നു മൂവിയിൽ ചില റൊമാന്റിക് സംഭവങ്ങളൊക്കെ വരുമ്പോ ഞാനവന്റെ മുടിയിൽ പിടിച്ചു വലിച്ചു കണ്ണും നട്ട് ടീവിയിലേക്ക് തന്നെ നോക്കി ഇരിക്കുമ്പോ എന്റെ ശ്രദ്ധ തെറ്റിക്കാൻ എന്നോണം അവനെന്റെ വയറിൽ ഉമ്മ വെച്ചും അല്ലേൽ വയറിൽ വേദനയാകാത്ത വിധം പല്ല് കൊണ്ട് ലോലമായി കടിച്ചുമൊക്കെ എന്നെ മൂവിയിലെ ആ സീൻ കാണാൻ സമ്മതിക്കില്ല ഇപ്പോഴും ഒരു റൊമാന്റിക് സീൻ വന്നു.. പക്ഷെ അപ്പോഴേക്കും ഈ പണ്ടാറകാലൻ ഇഷാൻ മാലിക് എന്റെ വയറിൽ ഒന്ന് ആഞ്ഞു കടിച്ചു...മുമ്പത്തെ അപേക്ഷിച്ചു നോക്കുമ്പോ ഈ കടിക്ക് വേദന തോന്നിയതോണ്ട് ഞാനവനെ കണ്ണു കൂർപ്പിച്ചു നോക്കിയപ്പോ അവൻ ഇളിച്ചു കൊണ്ട് ചുണ്ട് കൂർപ്പിച്ചു

കിസ്സ് ചെയ്യുന്ന പോലെ കാണിച്ചു "ഞാനൊരു സീൻ എങ്കിലും കാണട്ടെ ഇശുച്ചാ ..." ചിണുങ്ങി കൊണ്ട് ഞാനവന്റെ മുഖത്തേക്ക് നിഷ്‌കുവായി നോക്കി പറഞ്ഞപ്പോ അവൻ നോ എന്ന മട്ടിൽ തലയിട്ടി "നീയങ്ങനെ കണ്ടവന്റെ സീൻ കണ്ട് ആസ്വദിക്കേണ്ട.... നിനക്ക് വേണേൽ എന്നോട് പറഞ്ഞോ ഞാൻ വേണേൽ ഇതൊക്കെ ലൈവായി കാണിച്ചു തരാം..." മൂവിയിൽ ഒരു ചെക്കൻ അവന്റെ ഗേൾഫ്രണ്ടിനെ ചുമരിനോട് അടുപ്പിച്ചു നിർത്തി അവളെ ഒന്നായി കിസ്സ് ചെയ്യുന്ന സീൻ അവനൊരു തവണ നോക്കിയിട്ട് എന്നെ നോക്കി ഒരുളുപ്പ് എന്നൊരു സാധനം ഇല്ലാതെ പറയുന്നത് കേട്ട് ഞാനവന്റെ മുടി പിടിച്ചു വലിച്ചു "ഛീ.. വൃത്തികെട്ടവൻ ഒരു ബോധവും ഇല്ലാതെ പറയുന്നത് കേട്ടോ..." "ഹാ...ഞാൻ വൃത്തികെട്ടവൻ തന്നെയാ.. കണ്ട പെണ്പിള്ളേരെ മുന്നിലല്ലല്ലോ എന്റെ ഭാര്യയുടെ മുന്നിലല്ലേ..." അവനാദ്യം ചിരിച്ച് പറഞ്ഞോണ്ട് എന്റെ വയറിൽ മൃദുവായി ഉമ്മ വെച്ചതും അറിയാതെ എന്റെ ചുണ്ടിലൊരു ചിരി വിടർന്നു "അതോണ്ട് തന്നെയാ ഞാനതികം നിന്നോട് വായിട്ടലക്കാൻ വരാത്തത്....അല്ലേൽ ഇവിടെ നീയൊരു മൂന്നാം മഹായുദ്ധം കണ്ടീനു..."

ചുണ്ടിലെ പുഞ്ചിരി പുറത്തു കാണിക്കാതെ ഞാൻ ഗൗരവമായി പറഞ്ഞപ്പോ അവനൊന്നു ചിരിച്ചിട്ട് അവന്റെ തല കുറച്ചൂടെ എന്റെ മടിയിലേക്ക് കയറ്റി വെച്ചു വയറിൽ മുഖം പൂയ്ത്തി കിടന്നു 🌸💜🌸 "ഓ ഗോഡ്.. ടൈം പോകുന്നില്ലല്ലോ..." ഇശു ഇന്റർവ്യൂ പോയപ്പോ തൊട്ട് കണ്ണിൽ കണ്ട ബുക്ക് വായിച്ചും ഫോണിൽ തോണ്ടി കളിച്ചും പിസ കഴിച്ചുമൊക്കെ നേരം കളഞ്ഞെങ്കിലും എന്തോ ടൈമൊക്കെ ഒച്ചിന്റെ പോലെ അരിച്ചരിച്ചു പോവുന്ന പോലെ...ജാസി കോപ്പിനെ കാൾ ചെയ്‌തെങ്കിലും അവന്റെ ഫോണ് സ്വിച്ച് ഓഫ് ചെയ്തേക്കുവായിരുന്നു... ഒറ്റക്ക് ഇരുന്നിട്ട് ആകപ്പാടെ ഭ്രാന്ത് പിടിക്കുന്ന പോലെ നൈറ്റ് ആയപ്പോ ഞാൻ ഇശൂൻ കാൾ ചെയ്തപ്പോ അവൻ ടു ഹവർ കഴിഞ്ഞേ വരൂ എന്നു പറഞ്ഞപ്പോ ഒരുനിമിഷം അവന്റെ കൂടെ പോയാൽ മതിയെന്ന് തോന്നി പോയി.. അവൻ പോവാൻ നേരത്ത് എന്നോട് ചോദിച്ചതാണ് നീ വരുന്നോ എന്റെ കൂടെ എന്ന്.. പക്ഷെ ഞാൻ ഇല്ല എന്നു പറഞ്ഞ് ഒഴിഞ്ഞു മാറി..പക്ഷെ ഇപ്പൊ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നു തോന്നി... ഹാ ..അല്ലേലും പൂരം കഴിഞ്ഞിട്ടേ ഞാൻ വെടി പൊട്ടിക്കു.. എല്ലാം കഴിഞ്ഞ് നിരാശയോടെ ഇരുന്നിട്ട് കാര്യമില്ലെന്ന് എന്റെ ഓഞ്ഞ മനസ്സ് എന്നോട് പറഞ്ഞപ്പോ ഞാനുമത് ശെരി വെച്ചു കയ്യിലുള്ള ഫോണ് ബെഡിലേക്ക് ഇട്ടിട്ട് മടിയിൽ വെച്ച പില്ലോ സൈഡിലേക്ക് വെച്ച് ഞാൻ ബെഡിൽ നിന്നും എഴുനേറ്റു...

ഗ്ലാസ് വാളിനെ മറച്ച വൈറ്റ് കർട്ടൻ ഒന്നായി സൈഡിലേക്ക് നീക്കി വെച്ചിട്ട് ബാൽകണിയിലേക്ക് ഇറങ്ങി കൈ രണ്ടും മാറിൽ പിണച്ചു കെട്ടി ചെറു തുള്ളിലായി ചാടുന്ന മഞ്ഞിനെയും നോക്കി അങ്ങനെ നിന്നു... കൂടുതൽ സമയം നിന്നാൽ തണുത്തുറച്ച് ചാവേണ്ടി വരുമെന്ന് അറിയുന്നോണ്ട് ഞാൻ കൈവരിയിൽ പറ്റി പിടിച്ച മഞ്ഞിൽ പതിയെ കൈ ഉരസിയിട്ട് റൂമിലേക്ക് കയറി ഗ്ലാസ് ഡോർ അടച്ചിട്ട് രണ്ടു സൈഡിൽ നിന്നും കർട്ടൻ വലിച്ചിട്ടു...റൂമിൽ ചടച്ച് ഇരുന്നിട്ട് വല്യ കാര്യം ഇല്ലാത്തത് കൊണ്ട് സമയം പോവാൻ വല്ലതും കുക്ക് ചെയ്യാമെന്ന് വിചാരിച്ചു റൂമിൽ നിന്നും ഇറങ്ങാൻ നേരമാണ് താഴെ നിന്നും കാളിംഗ് ബെല്ല് അടിക്കുന്ന ശബ്ദം കേട്ടത്.... കോളിംഗ് ബെല്ല് കേട്ടപ്പോ തന്നെ ഇശു ആണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ ഇളിച്ചോണ്ട് റൂമിൽ നിന്നും ഇറങ്ങി സ്റ്റെപ്പ് ഇറങ്ങിയിട്ട് ഹാളിലൂടെ മൈൻഡ് ഡോറിന്റെ അടുത്തേക്ക് നടന്നു ലോക്ക് തുറന്ന് ഡോർ തുറന്നതും പെട്ടന്ന് എന്റെ മുന്നിൽ നിൽക്കുന്നവരെ കണ്ട് ഒരു നിമിഷം എന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു പകരം എന്നിൽ ഒരുതരം ഞെട്ടലുള്ളവളാക്കി..... "Who are you...?"

എനിക്ക് മുമ്പിലായി ഏകദേശം ഏഴ് എട്ട് പേരടങ്ങുന്ന ഒരു സംഘം ഒന്നിടവിട്ട് നിന്നിട്ട് എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ട് ഒരുതരം നിർവചിക്കാൻ ആവാതത്രയും ഭയം തോന്നിയെങ്കിലും ഞാനത് പുറത്തു കാണിക്കാതെ ഉള്ള ധൈര്യമൊക്കെ എടുത്തു അവരോടായി ചോദിച്ചപ്പോ അവരിൽ മുന്നിലായി നിൽക്കുന്ന വലിയവൻ എന്നു തോന്നിക്കുന്ന ഒരാൾ ക്ഷണ നേരം കൊണ്ട് എനിക്ക് നേരെ ഗണ് ചൂണ്ടി.... അയാൾ മാത്രമല്ല അവരിലെ എല്ലാവരും ഒരേ നിമിഷം എനിക്ക് നേരെ ഗണ് ചൂണ്ടിയത് കണ്ട് ഞാനവരിലെ എല്ലാവരെയും ഒരു നിമിഷം പേടിയോടെ നോക്കിയിട്ട് അടുത്ത നിമിഷം ഞാനൊന്ന് ചുണ്ട് കോട്ടി ചിരിച്ചു...എന്നിലെയാ ചെയ്ഞ്ച് കണ്ട് അവർ ഒന്നാകെ സംശയിച്ചു ചുറ്റും നോക്കിയിട്ട് എന്നെ നോക്കി...അവരുടെ നോട്ടം കണ്ട് ഞാനവരെ എല്ലാവരെയും ഒരിക്കൽ കൂടെ പരിഹാസ ചുവയോടെ നോക്കിയിട്ട് എന്റെ തൊട്ടു മുന്നിൽ ഗണ് ചൂണ്ടി പിടിച്ചു നിൽക്കുന്ന ആളുടെ ഗണിന്റെ തുഞ്ചത്ത് പിടിച്ചു അതെന്റെ കഴുത്തിലായി വെച്ചു... "SHOOT ME..." .... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story