QUEEN OF KALIPPAN: ഭാഗം 133

queen of kalippan

രചന: Devil Quinn

"ജെസാ...ലൗ ലോക്ക് ചെയ്തത് കൊണ്ട് ഫ്രണ്ട്ഷിപ്പും നമുക്ക് ലോക്ക് ചെയ്താലോ...?" എന്റെ മുന്നിലായി ജാസി ഓടി കിതച്ചു വന്നു നിന്നിട്ട് വലതു കൈയിൽ ലോക്കും ഇടതു കൈയിൽ കീ യും തൂക്കി പിടിച്ചു എന്നോടായി ചോദിച്ചപ്പോ അറിയാതെ ഞാനൊന്ന് ചിരിച്ചു തലയാട്ടി യഥാർത്ഥത്തിൽ ഞാനൊരുപാട് ലക്കിയാണ് ഇതുപോലെയുള്ള ഒരു സൗഹൃദത്തെയും പ്രണയത്തെയും ലഭിച്ചതിൽ... ഇതിനു മാത്രം ഞാൻ എന്തെങ്കിലും പുണ്യം ചെയ്തിട്ടുണ്ടോ... അറിയില്ല..എന്നെ ഈ ലോകത്ത് ഏറ്റവും കൂടുത്തൽ സ്നേഹിക്കുന്നത് ആരാണെന്ന് ചോദിച്ചാൽ അതിവരായിരിക്കും... ഒരു വേദന വന്നാൽ ചേർത്തു പിടിക്കാൻ കൂടെയുള്ളതും ഇവരായിരിക്കും ...സന്തോഷിക്കുന്ന നേരത്തു കൂടെ നിൽക്കാൻ ഒരുപാട് പേരുണ്ടാവും.. പക്ഷെ ഒരു സങ്കടം വന്നു തകർന്ന് നിൽക്കുന്ന നേരത്ത് കൂടെ ഉണ്ടാവുന്നത് നമ്മളെ ഒരു കളങ്കവുമില്ലാതെ സ്നേഹിച്ചവർ തന്നെയാവും... ഈ പറഞ്ഞ കളങ്കമില്ലാതെ എന്നെ സ്നേഹിച്ചവരാണ് ഇവർ രണ്ടു പേരും...

അവരുടെ സ്നേഹം ഞാൻ ഉള്ളുതൊട്ട് അറിഞ്ഞിട്ടുണ്ട്... കണ്ടിട്ടുണ്ട്...അനുഭവിച്ചിട്ടുണ്ട്... അവരെ കിട്ടിയ സന്തോഷത്തിൽ ഉള്ളിൽ ഒരു മഞ്ഞു മല ഉരുകി വന്നതോടൊപ്പം കണ്ണിൽ ചെറു കണ്ണുനീർ പൊടിഞ്ഞതും മുന്നിൽ പരസ്പരം സംസാരിച്ചു നിൽക്കുന്നവരെ ഒന്ന് നോക്കിയിട്ട് ഞാൻ സൈഡിലേക്ക് തിരിഞ്ഞു നിന്നിട്ട് കണ്ണ് അമർത്തി തുടച്ചു ചുണ്ടിൽ ചെറു പുഞ്ചിരി വിരിയിച്ചു.... "ജാസി.. നീ ലോക്ക് താ..." സംസാരിച്ചു നിൽക്കുന്ന രണ്ടു പേരുടെയും ഇടയിൽ കയറി നിന്നിട്ട് ഞാൻ ജാസിക്ക് നേരെ കൈ നീട്ടിയതും അവൻ ചോദിക്കേണ്ട നേരം എന്റെ ഉള്ളം കയ്യിലേക്ക് ലോക്ക് വെച്ചു തന്നു... "TRUE FRIENDSHIP NEVER ENDS.." ചെറുതാക്കി ബോൾഡ് ലേറ്റേഴ്സിൽ എഴുതിയത് ചെറു പുഞ്ചിരിയോടെ വായിച്ചു അതേ പുഞ്ചിരിയോടെ ജാസിയെ നോക്കിയപ്പോ അവൻ എനിക്കൊന്ന് സൈറ്റടിച്ചു തന്നിട്ട് കമ്പി നെറ്റിലേക്ക് കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു ലോക്ക് ചെയ്യ് എന്നു പറഞ്ഞപ്പോ ഞാൻ തലകുലുക്കി സമ്മതം അറിയിച്ചു സൈഡിലേക്ക് നോക്കി...

എന്റെയും ഇശുന്റെയും ലൗ ലോക്ക് ചെയ്ത കമ്പിയുടെ തൊട്ടപ്പുറത്തുള്ള കമ്പി ഒഴിഞ്ഞു കിടക്കുന്നത് കണ്ടതും ഞാൻ നിലത്തു മുട്ടു കുത്തി ഇരുന്നിട്ട് ഒരു നിമിഷം എന്റെയും ഇശുന്റെയും ലോക്ക് ഒന്ന് നോക്കിയിട്ട് കയ്യിലുള്ള ലോക്ക് ഒഴിഞ്ഞു കിടക്കുന്ന കമ്പി നെറ്റിനുള്ളിലൂടെ കോർത്തു ഇട്ടിട്ട് ഞാൻ ജാസിനെ തല ഉയർത്തി നോക്കിയപ്പോഴേക്കും അവൻ നിലത്തു മുട്ടു കുത്തി ഇരുന്നിരുന്നു... ഞാനവനെ ഒന്ന് നോക്കി ആ നോട്ടം ലോക്കിൽ എഴുതി പിടിപ്പിച്ചതിലേക്ക് കൊണ്ടു പോയതും ജാസി ചെറു ചിരിയോടെ ലോക്കിൽ പിടിച്ചു കീ വെച്ചു ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് അവൻ ലോക്ക് ചയ്തു... "എന്നും എപ്പോഴും ജെസയുടെ ജാസിയായി ഞാൻ നിന്റെ കൂടെ തന്നെയുണ്ടാവും... നമ്മുടെ ബന്ധം ആർക്കും മുറിച്ചു മാറ്റാൻ സാധിക്കില്ല... എന്നും നീയെന്റെ കൂടെ ഉണ്ടാവില്ലേ ജെസ...?" ഉള്ളം പിടക്കുന്ന മനസ്സോടെ അവൻ ചോദിച്ചത് കേട്ട് മറിച്ചൊന്നും ചിന്തിക്കാൻ നിക്കാതെ നിറഞ്ഞ മനസ്സോടെ തലയാട്ടിയപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു....

"നിന്റെ ജെസ നിന്നെ വിട്ട് എങ്ങോട്ട് പോവാനാ..!!രണ്ടു വർഷം തന്നെ നിന്നെ കാണാതെ എങ്ങനെയാ ഞാൻ ജീവിച്ചതെന്ന് ആർക്കുമറിയില്ല.. ആ നിന്നെ വിട്ട് ഞാനെങ്ങോട്ട് പോവാനാ..സ്വന്തം ചോരയല്ലെങ്കിലും എന്റെ കൂടെ പിറക്കാതെ പോയ കൂടപ്പിറപ്പല്ലേ നീ...എന്നും എപ്പോഴും നീയെന്റെ കൂടെ ഉണ്ടാവുമെന്ന് പറഞ്ഞ ഉറപ്പ് ഞാനും നിനക്ക് തരാണ്..ജെസ ജീവിച്ചിരിക്കുന്ന കാലം ..ജാസിയുടെ കൂടെ.. എന്നും ഞാൻ ഉണ്ടാവും...." പറഞ്ഞു പോകെ ഉള്ളിൽ നിറഞ്ഞു തുളുമ്പിയ സന്തോഷത്തിൽ തൊണ്ടയൊന്ന് ഇടറിയതും വിറക്കുന്ന ചുണ്ടുകളെ കൂട്ടിപിടിച്ചോണ്ട് നിറ മിഴിയാലെ ജാസിനെ നോക്കിയപ്പോ അവന്റെ കണ്ണുകളിൽ ഒന്നായി വെള്ളം ഉരുണ്ടു കൂടിയിരുന്നു....എന്റെ നോട്ടം അവന്റെ കണ്ണിലേക്ക് ആയത് കണ്ടിട്ടവൻ പെടുന്നനെ നിലത്തു നിന്ന് എഴുനേറ്റ് അവൻ സൈഡിലേക്ക് തിരിഞ്ഞു നിന്നു.... സന്തോഷത്തോടെയുള്ള കണ്ണുനീരാണ് അവന്റെ കണ്ണിൽ ഉരുണ്ടു കൂടി നിറഞ്ഞു നിൽക്കുന്നതെന്ന് ഒരു സംശയവും കൂടാതെ അറിയുന്നോണ്ട് കാഴ്ച്ചയെ അവ്യക്തമാക്കിയ കണ്ണുനീരിനെ അവഗണിച്ചു ഞാൻ നിലത്തു നിന്ന് എഴുനേറ്റ് ജാസിന്റെ അരികിലേക്ക് നടന്നു....

"ഡാ..." നിറഞ്ഞ കണ്ണുനീർ തുടച്ചോണ്ട് അവന്റെ ചുമലിലായി വിറക്കുന്ന കയ്യിനെ പതിയെ വെച്ചോണ്ട് ഞാൻ വിളിച്ചപ്പോ ജാസി ചെറു പുഞ്ചിരിയോടെ എനിക്ക് നേരെ തിരിഞ്ഞു നിന്നിട്ട് അവന്റെ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു 'ജെസ..'എന്നൊരു പതിഞ്ഞ സ്വരത്തോടെ എന്റെ തോളിലേക്ക് അവന്റെ തല ചാഴച്ചു വെച്ചു എന്നെ ഒന്നായി കെട്ടിപിടിച്ചു.. അവനെന്റെ ചുമലിൽ തല വെച്ചപ്പോ ഞാൻ പതിയെ അവന്റെ മുടിയിലൂടെ വിരലോടിച്ചു പോകുമ്പോഴും എന്റെ മനസ്സിലേക്ക് ഓടി വന്നത് അന്നത്തെ മുംബൈയിലെ സംഭവമാണ്... പോലീസ് ജീപ്പിലേക്ക് കയറ്റുന്നതിന് മുമ്പ് അവൻ എന്റെയടുത്തേക്ക് വന്നു ഇടറിയ സ്വരത്തോടെ ജെസ എന്നൊരു വിളി വിളിച്ചിരുന്നു...ഭൂമി ഒന്ന് താഴേക്ക് പിളർന്നു പോയെങ്കിൽ എന്നൊരു വേള ആഗ്രഹിച്ച നിമിഷം... ശരീരം ഒന്നാകെ മരവിച്ചു നിക്കുമ്പോഴുള്ള അവന്റെ ആ വിളി എന്നെ കൊല്ലാതെ കൊന്നിട്ടുണ്ട്....കൈവെള്ളയിൽ നിന്ന് തന്റെ ജാസി താൻ കാരണം ഇരുമ്പഴിക്കുള്ളിലേക്ക് പോവാണല്ലോ എന്നൊരു ചിന്ത കാരണം എന്റെ ഓരോ ഞാടി ഞെരമ്പുകളും പൊട്ടുന്ന വേദനയായിരുന്നു എനിക്കാ നിമിഷങ്ങളിൽ തോന്നിയിരുന്നത്...

എന്തു ചെയ്യണമെന്നോ എന്തു പ്രവർത്തിക്കണമെന്നോ അറിയാതെ മരവിച്ചു പോയ നിമിഷം... കാലം മായ്ക്കാത്ത ഓർമ്മകളുടെ കൂട്ടത്തിൽ അന്ന് അവനെന്നെ കെട്ടിപ്പിടിച്ചു പൊട്ടികരഞ്ഞത് ഒരു വേള എന്റെ മനസ്സിലേക്ക് ഇടിച്ചു കയറി വന്നതും തൊണ്ട ഒന്നാക്കി ഇടറി സങ്കടം തൊണ്ടയിൽ കുരുങ്ങി കിടന്നിട്ട് തൊണ്ട കുത്തി വേദനിക്കാൻ തുടങ്ങി... കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലെന്നു പറയുന്നത് വെറും കള്ളമാണ്... ശുദ്ധമായ കള്ളം... അന്നത്തെ ഓരോ വേദനയും ഇപ്പോഴും എന്റെ നെഞ്ചിനകത്ത് നീറി പുകയുന്നുണ്ട്.. എന്തിനാണെന്നു പോലും അറിയാതെ...അത്രയും വേദനയേറിയ നിമിഷങ്ങൾ എന്നെ ഇടക്ക് പലപ്പോഴും നന്നേ വേദനിപ്പിച്ചിട്ടുണ്ട്... ഉള്ളിലെ സങ്കടം കാരണം ചിന്തകൾ കാടു കയറി പോയെങ്കിലും ചിന്തകളിൽ നിന്നും ഇറങ്ങി വന്നില്ലെങ്കിൽ പല വേദനയും സങ്കടങ്ങളും എന്റെ ഹൃദയത്തെ കാർന്നു തിന്നുമെന്ന് അറിയുന്നോണ്ട് ഞാൻ ജാസിന്റെ മുടിയിലൂടെ പതിയെ വിരലോടിച്ചു നിന്നതും ജാസി ഇരു കണ്ണുകളും ഇറുക്കി അടച്ചു ഒരു പുഞ്ചിരിയോടെ എന്നിൽ നിന്നും അകന്നു നിന്നു... "ജെസാ... നീ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലുന്നത്.

.എല്ലാവരും എന്നെ അകറ്റി നിർത്തിയപ്പോഴും എന്റെ കൂടെ നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. നീ മാത്രമേ എന്നെ വിശ്വസിച്ചിരുന്നുള്ളൂ... നീ മാത്രമേ എന്തിനും ഏതിനും കൂടെ നിന്നിട്ടൊള്ളൂ... മുംബൈയിൽ സത്യത്തിൽ എന്താണ് നടന്നതെന്ന് പോലും നീ കണ്ടിട്ടില്ല...നീ ജൂലിക്ക് കുടിക്കാൻ വെള്ളം കൊണ്ടു വന്നപ്പോ ജൂലി മരണത്തിന് തുല്യമായി ബോധമില്ലാതെ കിടക്കായിരുന്നു...വേണേൽ നീ വെള്ളം കൊണ്ടു വരാൻ പോയ നേരത്ത് ഞാൻ ജൂലിയെ കൊലപ്പെടുത്തി എന്നു നിനക്കു വിശ്വസിക്കാമായിരുന്നു.. പക്ഷെ നീ ചെയ്തില്ല... നീ അപ്പോഴും എന്നെയാണ് വിശ്വസിച്ചത്... എന്നു വെച്ചാൽ നിനക്ക് എന്നെ അത്രക്ക് വിശ്വാസമാണോ ജെസാ..?പലപ്പോഴും സെൻട്രൽ ജയിലിൽ കിടന്നപ്പോ ഞാൻ എന്നോട് തന്നെ പല തവണ ചോദിച്ച ചോദ്യമാണിത്... ഒറ്റപ്പെട്ടു സെൻട്രൽ ജയിലിൽ കിടക്കുമ്പോഴൊക്കെ എന്റെ മനസ്സിലേക്ക് വരുന്നത് നിന്റെ മുഖമായിരുന്നു... നിന്നോടൊപ്പമുള്ള ഓർമകൾ എന്നെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടെന്നോ..എത്രമാത്രം സങ്കടപെടുത്തിട്ടുണ്ടന്നോ ...നിന്റെ നിഷ്കളങ്കമായ മുഖം മനസ്സിന്റെ കണ്ണാടിയിലൂടെ കാണുമ്പോഴൊക്കെ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിട്ടുണ്ട്..."

അത്രയും ചെറു പുഞ്ചിരിയോടെ അവൻ പറയുമ്പോഴും അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങിയിരുന്നു...ഒരു നിമിഷം അവനത് വിറോടെ തുടച്ചു മാറ്റിയിട്ട് എന്റെ ഇരു കവിളും അവന്റെ കൈക്കുള്ളിൽ ആക്കി പിടിച്ചു... "എനിക്കിപ്പോ വല്ലാത്തൊരു അഹങ്കാരമാണ് തോന്നുന്നത്...എന്തിനാണെന്നോ..!!നിന്നെ പോലെയൊരു ഫ്രണ്ടിനെ കിട്ടിയതിൽ...വെറും ഫ്രണ്ട് മാത്രമല്ല... ബെസ്റ്റ് ബെസ്റ്റ്‌ ബെസ്റ്റ് ബെസ്റ്റ് എവെർ ഫ്രണ്ടിനെ കിട്ടിയതിൽ... ഈ ലോകം വെട്ടിപിടിച്ച സന്തോഷമാണ് എനിക്കിപ്പോൾ.." ചുണ്ടിലെ പുഞ്ചിരിയോടെ തന്നെ അവൻ പറഞ്ഞത് കേട്ട് സന്തോഷത്താൽ ഹൃദയം തുടി കൊട്ടിയതും നിറഞ്ഞ കണ്ണുകളോടെ ഞാനൊന്ന് അറിയാതെ ചിരിച്ചു പോയി... "ഇനിയും എന്നെ പൊക്കി അടിക്കൊന്നും വേണ്ട ...ഇത്ര പറഞ്ഞപ്പോഴേക്കും എനിക്ക് നന്നായി സുഖിച്ചിട്ടുണ്ട്..." എന്നു ചിരിച്ചു പറഞ്ഞോണ്ട് ഞാനവന്റെ നിറഞ്ഞ കണ്ണ് തുടച്ചു കൊടുത്തതും അവനും ചെറു പുഞ്ചിരിയോടെ എന്റെ കണ്ണ് തുടച്ചു തന്നു...അവൻ പറഞ്ഞ പോലെ ഈ ലോകം വെട്ടിപിടിച്ച സന്തോഷം എനിക്കിപ്പോ തോന്നുന്നുണ്ട്...

അവനെന്റെ കണ്ണു തുടച്ചു തരുന്നത് നനുത്ത പുഞ്ചിരിയോടെ നോക്കി നിന്നിട്ട് എന്നെയും ജാസിനെയും എന്തെന്നില്ലാതെ ചെറു പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന ഇശൂൻ്റെ ഉള്ളം കയ്യിൽ പിടി മുറുക്കി ഞാനവന്റെ മുഖത്തേക്ക് നോക്കി... "എന്താ ഇശുച്ചാ നീയിങ്ങനെ നോക്കുന്നത്...?ഞങ്ങളെ കണ്ടിട്ട് അസൂയ തോന്നിയോ...?" ചിരിച്ചോണ്ട് ഞാൻ ഇശൂനോടായി ചോദിച്ചപ്പോ അവനും അതേ ചിരിയോടെ ലേശം എന്നു പറഞ്ഞോണ്ട് എന്റെ അരയിലൊന്ന് പിച്ചി വലിച്ചതും അവന്റെ ഒലക്കമേലെ പിച്ചി വലി അണ്സഹിക്കബിൾ ആയോണ്ട് ഞാനൊന്ന് എരിവ് വലിച്ചു അവന്റെ കയ്യിനൊരു തല്ല് വെച്ചു കൊടുത്ത് അവനെ തുറിച്ചു നോക്കി... എന്റെ തുറിച്ചു നോട്ടം കണ്ട് അവൻ ചിരിച്ചോണ്ട് അവന്റെ കയ്യിലുള്ള എന്റെ പിടി ഒന്ന് മുറുക്കിയിട്ട് ജാസിന്റെ നേർക്ക് തിരിഞ്ഞു... "Come... നമുക്ക് അവിടെ പോയി ഇരിക്കാം..." ജാസിനെയും വിളിച്ചു ഞങ്ങൾ മുന്നിലേക്ക് നടക്കാൻ ഒരുങ്ങിയതും പെട്ടന്ന് എന്തോ ആലോചിച്ച പോലെ ഞാൻ അവിടെ ഒന്ന് സ്റ്റോപ്പായി ജാസിനെ നോക്കി.. "ഡാ പൊട്ടാ... നീ ലോക്കിന്റെ കീ വെള്ളത്തിലേക്ക് എറിഞ്ഞിട്ടില്ല...."

ജാസിന്റെ തലമണ്ടക്ക് ഒരു കൊട്ട് വെച്ചു കൊടുത്ത് ഞാൻ പറഞ്ഞപ്പോ അവൻ എന്തോ ആലോചിച്ച പോലെ നിന്നിട്ട് വേഗം ഉള്ളം കൈ മലർത്തി പിടിച്ചതും കയ്യിൽ ലോക്കിന്റെ കീ കണ്ട് അവനെന്നെ നോക്കി ഒന്ന് ഇളിച്ചു തന്ന് കൈവരയോട് ചേർന്ന് നിന്ന് നദിയിലേക്ക് കീ നീട്ടി എറിഞ്ഞു... കീ വെള്ളത്തിലേക്ക് ആഞ്ഞു വീഴുന്നത് ഒരു നിമിഷം നോക്കി നിന്നിട്ട് ഞങ്ങൾ മുന്നോട്ട് നടന്നു... ബ്രിഡ്ജിലൂടെ ചെറു തണുത്ത കാറ്റും കൊണ്ട് ഞങ്ങൾ മൂന്ന് പേരും മുന്നോട്ട് നടന്നു ഒടുവിൽ ബ്രിഡ്ജിൽ നിന്ന് ഇറങ്ങാനുള്ള സ്റ്റെപ്പും ഇറങ്ങി മുന്നോട്ട് നടക്കുമ്പോഴാണ് മുന്നിലെ ഗാർഡനിലെ കാഴ്ച എന്റെ കണ്ണുകളെ കുളിരണിയിച്ചത്... മഞ്ഞുകൾ കട്ട പിടിച്ചു നിൽക്കുന്ന ഓരോ മരങ്ങളും അതിന്റെ അടിയിൽ ഇരിക്കാനുള്ള ഓരോ ഇരിപ്പിടങ്ങളും ഉണ്ടാക്കി വെച്ചിരിക്കുന്നു...മരം ഒന്നായി മഞ്ഞു കൊണ്ട് നിറഞ്ഞിട്ടുണ്ട്... വല്ലാത്തൊരു ഭംഗിയോടെ ഞാൻ മുന്നിലേക്ക് തന്നെ നോക്കി നിന്നിട്ട് ആദ്യം കണ്ട ഒഴിഞ്ഞിരിക്കുന്ന ഇരിപ്പിടത്തിന്റെ അടുത്തുള്ള മരത്തിന്റെ അടുത്തേക്ക് നടന്നു...

നടന്നു ചെന്ന് മഞ്ഞു മരത്തിന്റെ അടിയിലായി നിന്നതും ആകാശത്തു നിന്നും മരത്തിൽ നിന്നും പൊഴിഴുന്ന ചെറു മഞ്ഞു കട്ടകൾ മേലിലേക്ക് പൊഴിഞ്ഞു കൊണ്ടിരുന്നു... ഓരോ കൊമ്പുകളിലും പറ്റി പിടിച്ച മഞ്ഞുകൾ എന്തെന്നില്ലാതെ കൗതുകത്തോടെ മുഖം മേലേക്ക് ആക്കിപിടിച്ചു മഞ്ഞിനാൽ ശോഭിച്ചു നിൽക്കുന്ന മരത്തെ നോക്കി നിൽക്കെയാണ് പെട്ടന്ന് ഇശു മരത്തിനു നേരെ കാലു കൊണ്ട് ആഞ്ഞു ചവിട്ടിയതും മഞ്ഞു കണങ്ങളെല്ലാം ഒന്നായി എന്റെ മുഖത്തിന് നേരെ വീഴാൻ തുടങ്ങിയതും... വീഴാൻ തുടങ്ങേണ്ട താമസം ഞാൻ കണ്ണു തള്ളി ഒരത്ഭുതത്തോടെ ഒരു നിമിഷം മേലേക്ക് തന്നെ നോക്കി നിന്നിട്ട് അടുത്ത നിമിഷം തന്നെ കണ്ണുകൾ ഒന്നായി ആഞ്ഞടച്ചു മുഖം താഴ്ത്തിയതും പെടുന്നനെ മരത്തിലെ എല്ലാ മഞ്ഞുകളും എന്റെ തലയിലൂടെ ഊർന്നു എന്റെ ശരീരത്തിൽ തട്ടി തലോടി നിലത്തേക്ക് ആഞ്ഞു പതിച്ചു... കണ്ണടച്ചു തുറക്കേണ്ട സമയവും ഇവിടെ എന്താ സംഭവിച്ചതെന്ന് ഞാനൊരു സെക്കന്റ് ആലോചിച്ചു നിന്നിട്ട് മുകളിലേക്ക് നോക്കി നിന്നപ്പോഴും മഞ്ഞു കട്ടകൾ എന്റെ തലയിലൂടെ ഒന്നായി ചാടി കൊണ്ടിരിക്കുവായിരുന്നു

മഞ്ഞു മേലേക്ക് തട്ടുമ്പോ പ്രത്യേക ഒരു അനുഭൂതി മനസ്സിനും ശരീരത്തിനും തോന്നിയപ്പോ ഞാൻ ഇരു കയ്യും നീട്ടി പിടിച്ചു മുഖം മുകളിലേക്ക് ആക്കി പിടിച്ചു കണ്ണടച്ച് മുഖത്തു തട്ടുന്ന മഞ്ഞിനെ എത്രന്നില്ലാതെ ഏറ്റുവാങ്ങി ആസ്വദിച്ചു നിന്നു.. എത്ര നേരം അങ്ങനെ നിന്നിട്ടും മഞ്ഞു ഒന്നായി വീഴുന്നത് നിക്കാതെ നിന്നിട്ട് ഞാനാ നിർത്തം തുടർന്നു പോകെയാണ് അപ്രതീക്ഷിതമായി എന്റെ കൈ ആരോ പിടിച്ചു വലിച്ചത്... ആരാണെന്ന് നമ്മക്ക് നല്ല പോലെ അറിയുന്നോണ്ട് ഞാൻ ചുണ്ടിലെ പുഞ്ചിരിയോടെ തന്നെ പതിയെ കണ്ണു തുറന്നതും എന്നോട് ചേർന്ന് നിന്ന് എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിക്കുന്ന സാക്ഷാൽ ഇഷാൻ മാലിക്കിനെ കണ്ടപ്പോ എന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം കൂടി വന്നതോടൊപ്പം ചുണ്ടിലെ പുഞ്ചിരിയുടെ വ്യാപ്ത്തിയും കൂടി... "What..?" അവന്റെ നോട്ടം കണ്ട് ഞാൻ പുഞ്ചിരിയോടെ പുരികം പൊക്കി ചോദിച്ചപ്പോ അവൻ പതിയെ കണ്ണുകളടച്ചു തുറന്നു കാണിച്ചു... "Nothing...Just glad i met you..." എന്നും പറഞ്ഞോണ്ട് അവനെന്റെ നെറ്റിയിൽ സ്നേഹത്തോടെ ചുണ്ട് ചേർത്ത് ചുംബിച്ചതും ഞാനും കാൽ കുറച്ചു ഉയർത്തി പിടിച്ചോണ്ട് അവന്റെ നെറ്റിയിൽ മൃദുവായി ചുണ്ടമർത്തി...

"ഇശുച്ചാ.. തണുക്കുന്നു..." മഞ്ഞൊക്കെ എന്റെ തല മണ്ടയിലൂടെ ചാടിയിട്ട് ഉള്ളം കൈ ഒക്കെ ചെറു രീതിയിൽ തണുക്കുന്നത് കണ്ടിട്ട് ഞാൻ ചുണ്ട് പിളർത്തി അവനോടായി ഇത് പറഞ്ഞപ്പോ അവൻ വല്ലാത്തൊരു മട്ടിൽ എന്നെ നോക്കിയിട്ട് എന്റെ അരയിലൂടെ കയ്യിട്ട് കീഴ്ച്ചുണ്ട് കടിച്ചു.. "ഇന്നലത്തെ മരുന്ന് ഫ്രീയായി വേണോ...?" അതേത് മരുന്നാണെന്ന് ആകാശത്തേക്ക് നോക്കി നഖം കടിച്ചു ഞാൻ സ്വയം ആലോചിച്ചു നിക്കുമ്പോഴാ പെട്ടന്ന് ഇന്നലത്തെ സംഭവ വികാസങ്ങൾ മൈൻഡിലേക്ക് ഓടി എത്തിയത്...ഒരേസമയം നാണവും ചിരിയും വന്നെങ്കിലും അടുത്ത സെക്കൻഡിൽ ഒരുതരം ഞെട്ടലായിരുന്നു എന്നിൽ വന്നത്... ആ ഞെട്ടലോടെ തന്നെ ഞാൻ ഇശൂനെ മിഴിച്ചു നോക്കിയപ്പോ അവൻ കുസൃതി ചിരിയോടെ ഒന്ന് ചിരിച്ചിട്ട് എന്റെ ഉള്ളം കൈയിൽ കൈ കോർത്തു പിടിച്ചു... "അതികം വാ പൊളിച്ചു നിക്കാതെ നടക്കാൻ നോക്ക് ഭാര്യേ...പർച്ചേസിംഗ് ചെയ്യാനുള്ളതല്ലേ... പ്രത്യേകിച്ചു ഐഷുന് ചോക്ലേറ്റ് വാങ്ങാനുണ്ട്...നീ വാ...." എന്റെ നോട്ടത്തെ പുച്ഛിച്ചു തള്ളി കൊണ്ട് അവനിത് പറഞ്ഞതും ഞാനതിന് ഒന്നമർത്തി മൂളിയിട്ട് സൈഡിലേക്ക് ഒക്കെ നോക്കി... "ജാസി എവിടെ..?" "ഞാനിവിടെയുണ്ട് ജെസ..."

കുറച്ചപ്പുറത്തായി പുറം തിരിഞ്ഞു ഫോണിലൂടെ ആരോടോ സംസാരിക്കുന്നതിന്റെ ഇടയിൽ അവൻ എനിക്കു നേരെ തിരിഞ്ഞു കൈ പൊക്കി പറഞ്ഞത് കേട്ട് ഞാനതിനൊന്ന് മൂളി ഇശൂൻ്റെ കൈയും പിടിച്ചു മുന്നോട്ട് നടന്നു... 🌸💜🌸 ലണ്ടനിൽ നിന്ന് തിരിച്ചു സ്വന്തം നാടായ കേരളത്തിൽ എത്തിയപ്പോഴേക്കും ഏകദേശം ഉച്ച നേരത്തോട് അടുത്തിരുന്നു...അവർ മൂന്നു പേരും ലെഗേജും പിടിച്ചു ഒരുമിച്ചു എയർ പോർട്ടിൽ നിന്നും ഇറങ്ങി വന്നതും പുറത്തു നിർത്തിയിട്ട വില്ലയിലെ കാർ കണ്ട് അവർ അതിന്റെ അടുത്തേക്ക് നടന്നിട്ട് ലെഗേജൊക്കെ കാറിലേക്ക് കയറ്റി വെച്ചു.... ലണ്ടനിൽ തണുത്ത കാലാവസ്ഥ ആണെങ്കിൽ കേരളത്തിൽ മാനം ഇരുണ്ടു മൂടിയ കാലാവസ്ഥ ആയിരുന്നു...കാർമേഖമെല്ലാം സൂര്യനെ പാടെ മറഞ്ഞു നിന്ന് ആർത്തിരമ്പി പെയ്യാൻ നിൽക്കുന്ന ഒരു ഭീകരമായ അവസ്ഥ... മൂന്നു ലഗേജും കാറിലേക്ക് എടുത്തു വെച്ച ശേഷം അവർ മൂന്നു പേരും കാറിലേക്ക് കയറി ഇരുന്നതും ഡ്രൈവർ കാർ സ്റ്റാർട്ടാക്കി വണ്ടി പറപ്പിച്ചു വിട്ടു... പോകുന്ന വഴിയൊക്കെ ഐറ പുറത്തേക്കും നോക്കി ഇരുന്നു... എപ്പോ മഴ പെയ്യും എന്നൊരു ജിജ്ഞാസ ആയിരുന്നു അവളുടെ ഉള്ളു മുഴുവനും....

ജാസി ആണെങ്കിൽ മറു ഡോറിന്റെ അടുത്തായി സീറ്റിലേക്ക് ചാരി ഇരുന്ന് തന്റെ കേരള നാട് രണ്ടു വർഷത്തിന് ശേഷം കാണുന്നതിന്റെ സന്തോഷത്തിലായിരുന്നു...മുന്നോട്ട് പോകുന്ന യാത്രയിൽ അവന്റെ ഓർമകൾ പിന്നോട്ട് സഞ്ചരിച്ചെങ്കിലും ജീവിതം തരുന്ന പാഠം അവനീ രണ്ടു വർഷം കൊണ്ട് പഠിച്ചെടുത്തത് കാരണം കൈപ്പേറിയ വേദനകളും ഓർമകളും അഴവിറക്കി പുറത്തെ കാഴ്ച്ചകളിൽ മുഴുകി ഇരുന്നു.... വില്ലയുടെ ഹൈവേ റോഡിലൂടെയല്ല തങ്ങളുടെ കാർ സഞ്ചരിച്ചു പോകുന്നതെന്ന് മനസ്സിലാക്കിയ ഐറ ചെറു സംശയത്തോടെ തന്റെ വലതു ഭാഗത്തായി ഇരിക്കുന്ന ഇശൂനെ നോക്കിയതും ഫോണിൽ ലഴിച്ചു ഇരിക്കുന്ന ഇശു ഐറ തന്നെ നോക്കുന്നുണ്ടെന്ന് ഫോണിന്റെ ഗ്ലാസ് സ്ക്രീനിലൂടെ കണ്ടിട്ട് അവൻ ഐറയെ നോക്കിയിട്ട് ഒന്ന് സൈറ്റടിച്ചു കൊടുത്തു... അവന്റെ സൈറ്റടിയിൽ തന്നെ ഐറക്കു കാര്യം മനസ്സിലായതും അവൾ അതിനൊന്ന് പുഞ്ചിരിച്ചു

തലയാട്ടി തല ഏന്തിച്ചു കൊണ്ട് ഇശൂൻ്റെ സൈഡിലേക്ക് നോക്കിയതും ഡോറിനോട് ചാരി ഇരുന്ന് പുറത്തെ കാഴ്ച്ചയിൽ മുഴുകിയ ജാസിനെ ഒരു മാത്ര അവൾ നോക്കിയിട്ട് അവൾ സീറ്റിലേക്ക് തന്നെ ചാരി ഇരുന്ന് ഇശൂൻ്റെ തോളിൽ തലവെച്ചു ഇരുണ്ടു മൂടിയ ആകാശത്തെ നോക്കി ഇരുന്നു.... ആരൊക്കെ തടഞ്ഞു വെച്ചാലും തന്റെ പ്രണയം ഭൂമിയെ അറിയിക്കും എന്നൊരു ദൃഢ വാശിയോടെ മഴ ആർത്തിരമ്പി പെയ്യാൻ തുടങ്ങി...മണ്ണിനെ മുത്തമിട്ട് തന്റെ ആത്മാർത്ഥമായ പ്രണയം ഭൂമിയെ ആവേശത്തോടെ അറിയിച്ചു കൊണ്ടിരുന്നു.... ആർത്തിരമ്പി പെയ്യുന്ന മഴയെ കണ്ട ഐറ തിടുക്കപ്പെട്ട്‌ കണ്ണുകൾ വിടർത്തി പിടിച്ചു ഇശൂൻ്റെ തോളിൽ നിന്നും തലയെടുത്തു വിൻഡോയിലൂടെ പുറത്തേക്ക് ഒരു നോക്ക് നോക്കി അടച്ചു വെച്ച വിൻഡോ ഗ്ലാസ് താഴ്ത്തി വെച്ചിട്ട് മഴയെ ആവോളം കണ്ടു ആസ്വദിച്ചു... ഇടക്കവളുടെ നാസികയിലേക്ക് പുതു മണ്ണിന്റെ ഗന്ധം അടിച്ചു കയറിയതും അവളൊരു നിമിഷം കണ്ണ് പതിയെ അടച്ചു മണ്ണിന്റെ ഗന്ധം അവളിലേക്ക് ആവാഹിച്ചെടുത്തു.... സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാർ ഹൈവേയിൽ നിന്ന് ഉള്ളിലോട്ടുള്ള ധാറിട്ട റോഡിലേക്ക് കടന്നതും ഇതുവരെ മഴയോടൊപ്പം ഓർമകളിൽ ലഴിച്ചു ചേർന്ന ജാസി ഒരു നിമിഷം പുറത്തേക്ക് നോക്കി....

എത്രയോ തവണ കാണാൻ കൊതിച്ച തന്റെ നാട്ടിൽ താൻ കാലങ്ങൾക്ക് ശേഷം എത്തിച്ചേർന്നിരിക്കുന്നു എന്നൊരു മുന്നറിയിപ്പ് അവന്റെ ഉൾമനസ്സ് അവന്ക്ക് അറിയിച്ചു കൊടുത്തതും ആ ഒരു ഒറ്റ സെക്കന്റ് അവന്റെ ചുണ്ടിന്റെ ഒരു കോണിൽ ചെറു പുഞ്ചിരി മൊട്ടിട്ടെങ്കിലും അടുത്ത നിമിഷം തന്നെ അതവനിൽ നിന്നും അണഞ്ഞു.. വളർത്തി വലുതാക്കിയവർ തന്നെ സ്വീകരിക്കുമോ എന്നൊരു ഭയമായിരുന്നു അവന്റെ ഉള്ളു മുഴുവനും..മനസ്സ് ഒന്നാകെ കലങ്ങി മറിഞ്ഞു... സമയം പോകുന്തോറും നെൽക്കൃഷിയും തോടും മാടും കടന്ന് കാർ ലക്ഷ്യസ്ഥാനത്തേക്ക് അടുത്തു കൊണ്ടിരുന്നു... അതവനിൽ വെപ്രാളവും പേടിയുമുള്ളവനാക്കി... ഒടുവിൽ ഒരു വലിയ മുത്തശ്ശി മാവ് മരത്തിന് മുന്നിലൂടെ കാർ തിരിഞ്ഞു മുന്നോട്ട് പോയതും ആദ്യത്തിൽ നിന്ന് രണ്ടാമത്തെ വീട് എത്തിയപ്പോ തന്നെ കാറിന്റെ വേഗത കുറച്ചു മൂന്നാമത്തെ വീടിനു മുന്നിൽ കാർ മുഴുവനായും സ്റ്റോപ്പായതും ജാസി ഒരു നിമിഷം എല്ലാം മറന്നു കൊണ്ട് തന്റെ ഇടതു സൈഡിലെ ഓടിട്ട തന്റെ വീടിനെ എന്തെന്നില്ലാതെ സന്തോഷത്തോടെ നോക്കി ഇരുന്നു... "ഇറങ്ങ്.."

ചിന്താമണ്ഡലത്തിൽ നിന്നും അവനൊന്നു ഞെട്ടി ഉണർന്ന് വീട്ടിൽ നിന്നും നോട്ടം മാറ്റി ഇശൂനെ നോക്കിയപ്പോ അവൻ പതിയെ കണ്ണു ചിമ്മി തുറന്ന് ഇറങ്ങ് എന്നൊരു മട്ടിൽ തല കൊണ്ട് ആഗ്യം കാണിച്ചതും ജാസി ഒരിക്കൽ കൂടെ വീടിനെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി.. തകൃതിയായി പെയ്തിറങ്ങിയ മഴയിപ്പോൾ ഇല്ല... ചാറ്റൽ മഴ മാത്രമേ ഉള്ളൂ...സ്വന്തം നാട്ടിൽ കാലങ്ങൾക്ക് ശേഷം കാലു കുത്തിയപ്പോ അവനെ വരവേൽക്കാൻ എന്ന പോലെ ഒരു തണുത്ത മന്തമാരുതൻ അവനെ ഒന്നായി പൊതിഞ്ഞു പിടിച്ചു ദിശ അറിയാതെ എവിടേക്കോ മറഞ്ഞു പോയി...ഒരു പ്രത്യേക അനുഭൂതി തോന്നിയവൻ.. ഒരു വശത്ത് ഇവിടെയുള്ളവരെ കാണുന്നതിൽ സന്തോഷം കൊണ്ട് വീർപ്പുമുട്ടുന്നുണ്ടെങ്കിൽ മറുവശം ആർത്തിരമ്പി കിടക്കുന്ന കടലിനു സമമായിരുന്നു...അവരെങ്ങനെ തന്നെ വരവേൽക്കും തന്നെ സ്വീകരിക്കുമോ എന്നൊക്കെയുള്ള അനാവശ്യ ചിന്തകളായിരുന്നു അവന്റെ മനസ്സ് മുഴുവനും...എന്തു വന്നാലും അത് നേരിടണമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു അവൻ കാറിനു പിറകിലൂടെ ഐറയും ഇഷാനും നിൽക്കുന്ന ഭാഗത്തേക്ക് ചെന്നു നിന്നിട്ട് അവൻ വീടിനെ ആകമാനം ഒന്ന് കണ്ണോടിച്ചു മുന്നോട്ടുള്ള കൽപടവുകൾ ഓരോന്നായി കയറാൻ തുടങ്ങി...

ഇതേസമയം ജാസിയുടെ ഉമ്മ അടുക്കളയിൽ ജോലിയിൽ മുഴുകി ഇരിക്കുവായിരുന്നു... മഴ വീണ്ടും പെയ്യുമെന്ന് അറിയുന്നോണ്ട് അവർ ചിരകി വെച്ച തേങ്ങ പാതി വഴിയിൽ നിർത്തി അടുക്കള ഭാഗത്തൂടെ പുറത്തേക്ക് ഇറങ്ങി ഇറേപുറത്തുള്ള അയലിലിട്ട ഉണങ്ങിയ തുണിയെല്ലാം നോക്കി എടുത്തിട്ട് അടുക്കള ഭാഗത്തോട്ട് തന്നെ കയറി ചെന്നപ്പോഴാ നേരെ കാണുന്ന ഹാളിൽ നിന്ന് ജാസിയുടെ അനിയത്തിയും അവന്റെ ഉപ്പയും എന്തോ അത്ഭുതത്തോടെ ഡോറിന്റെ മുന്നിൽ തന്നെ നിന്നോണ്ട് മുറ്റത്തേക്ക് നോക്കുന്നത് കണ്ടത്... അതിനിടക്ക് ജാസിയുടെ അനിയത്തി ഉമ്മാ എന്നു പിറകിലേക്ക് തിരിഞ്ഞു നീട്ടി വിളിച്ചതൊക്കെ കേട്ട് അവന്റെ ഉമ്മ കാര്യം അറിയാതെ ഹാളിലേക്ക് കടന്ന് കയ്യിലുള്ള ഉണങ്ങിയ തുണിയെല്ലാം അവിടെയുള്ള കസേരയിൽ വെച്ചിട്ട് അവരുടെ അടുത്തേക്ക് പോയി നിന്ന് അവന്റെ അനിയത്തിയോട് 'എന്താഡി വിളിച്ചു കൂവുന്നെ' എന്നു ചോദിച്ചു

അലസ്യമായി മുന്നിലേക്ക് നോക്കിയതും പെട്ടന്ന് ആ ഉമ്മയുടെ നെഞ്ചിലൂടെ ഒരു മിന്നൽ പിണർപ്പ് പാഞ്ഞു പോയി... കണ്ടത് സത്യമാണോ അതോ മിഥ്യമാണോ എന്നു മനസ്സിലാക്കാൻ അവർക്കൊരു നിമിഷം വേണ്ടി വന്നു... തന്റെ മോൻ തനിക്കരികിൽ തന്നെ എത്തിച്ചേർന്നല്ലോ എന്നൊരു സന്തോഷം കാരണം ആ ഉമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു... ഉപ്പന്റെയും അനിയത്തിയുടെയും ഉമ്മന്റെയും മുഖത്തുള്ള സന്തോഷമൊക്കെ കണ്ടപ്പോ അറിയാതെ ജാസിയുടെ മുഖത്തും അത് പടർന്നു പിടിച്ചു... അവനിലെ എല്ലാ ഭാരങ്ങളും അവരുടെ മുഖത്തുള്ള സന്തോഷത്തിന് മുന്നിൽ അലിഞ്ഞില്ലാണ്ടായി... എല്ലാവരുടെ മുഖത്തും സന്തോഷമായിരുന്നെങ്കിലും ഐറയുടെ മുഖത്ത് മാത്രം കണ്ടത് വിശ്വസിക്കാൻ പറ്റാത്ത ഒരുതരം അങ്ങലാപ്പായിരുന്നു...അതോണ്ട് തന്നെ അവൾ തനിക്ക് മുന്നിലായി നിൽക്കുന്ന ജാസിയുടെ ഉപ്പാന്റെ മുഖത്തേക്ക് നോട്ടം കൊണ്ടു പോയി അവൾ പതിയെ ആ പേര് ചുണ്ടുകൊണ്ട് മന്ത്രിച്ചു... "ഖാദർ അങ്കിൾ..!!" ... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story