QUEEN OF KALIPPAN: ഭാഗം 134

queen of kalippan

രചന: Devil Quinn

"ഖാദർ അങ്കിൾ..!!" ഒട്ടും ഉൾക്കൊള്ളാൻ കഴിയാത്ത പകപ്പോടെ അവൾ അങ്കിളിനെ തന്നെ ഉറ്റുനോക്കി നിന്നു...ഇടക്കവളുടെ കൈ ഇശൂൻ്റെ കൈ തണ്ടയിൽ മുറുകുന്നത് കണ്ട് ഇശു തല ചെരിച്ചു അവൾ പിടിച്ചു ഞെരിക്കുന്ന അവന്റെ കൈ തണ്ട നോക്കിയിട്ട് ശേഷം ആ നോട്ടം അവളുടെ മുഖത്തേക്ക് കൊണ്ടു പോയതും അവൾ ഖാദർ അങ്കിളെ തന്നെ വിടാതെ നോക്കി നിൽക്കുന്നത് കണ്ടിട്ട് എന്തു കൊണ്ടുള്ള നോട്ടമാണ് അതെന്ന് അവന്ക്ക് വേഗം പിടികിട്ടി 🌸💜🌸 "ഖാദർ അങ്കിളെന്താ ഇവിടെ..?" എന്നെ ഇശു നോക്കുന്നുണ്ടെന്ന് മനസ്സിലായത് കൊണ്ട് ഞാൻ അങ്കിളിൽ നിന്നും നോട്ടം പിൻവലിച്ചു ഇശൂനോടായി ചോദിച്ചപ്പോ അവൻ എനിക്കൊന്ന് ഇളിച്ചു തന്നു "സ്വന്തം വീട്ടിലല്ലേ എല്ലാവരും നിൽക്കൂ.. സോ അങ്കിൾ അദ്ദേഹത്തിന്റെ വീട്ടിൽ നിൽക്കുന്നു..." "എന്നു വെച്ചാൽ..?ജാസിയുടെ ഉപ്പയാണോ അങ്കിൾ..!!" ഒട്ടും വിശ്വാസം വരാത്ത മട്ടിൽ ഞാൻ ഇശൂനെ കണ്ണു മിഴിച്ചു നോക്കി ചോദിച്ചപ്പോ അവൻ കൂളായി യെസ് എന്നു പറയുന്നത് കണ്ട് എന്തോ എന്റെ വയറിനുള്ളിലൂടെ പാഞ്ഞു പോയി ഞാൻ ഒന്നായി സ്തംഭിച്ചു നിന്നു ഖാദർ അങ്കിൾ ജാസിയുടെ ഉപ്പ..!!എന്തോ എനിക്കൊട്ടും അത് ഉൾക്കൊള്ളാൻ കഴിയുന്നില്ല...

ഇതുവരെ വില്ലയിലെ എല്ലാ കാര്യങ്ങൾക്കും ഒരു കാര്യസ്ഥനായി ഓടി നടന്ന ഖാദർ അങ്കിൾ ജാസിയുടെ ഉപ്പയാണെന്ന് എനിക്ക് തീരെ വിശ്വസിക്കാൻ കഴുന്നില്ല ഒരു പ്രാവശ്യം മാത്രമേ ഞാൻ ജാസിയുടെ വീട്ടിലേക്ക് വന്നിട്ടൊള്ളു... അന്ന് ജാസി മുംബൈയിലെ സെൻട്രൽ ജെയിലിൽ ആയിരിക്കെ ഞാനും എന്റെ ഉപ്പച്ചിയുമാണ് ഇവിടേക്ക് വന്നത്..ജാസിയുടെ നിരപരാദിത്യം തെളിയിക്കാൻ.. പക്ഷെ അന്നവൻ്റെ ഉമ്മയും അനിയത്തിയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു...ഉപ്പ പുറത്തേക്ക് പോയേക്കുവായിരുന്നു...അതു കൊണ്ട് അന്നവന്റെ ഉപ്പാനെ കാണാൻ സാധിച്ചില്ല... പിന്നൊരിക്കെ ഇശു ജാസിയുടെ ഉമ്മാക്ക് വീഡിയോ കാൾ ചെയ്തു തന്നിരുന്നു... അന്നും ഞാനവിടെ അവന്റെ ഉപ്പാനെ കണ്ടില്ല... അവന്റെ ഉപ്പാനെ ഞാനിതുവരെ കാണാത്തത് കൊണ്ടു തന്നെ ഞാനന്ന് അവന്റെ ഉമ്മാന്റെ അടുത്തു ചോദിച്ചതാണ് ജാസിയുടെ ഉപ്പ എവിടെയെന്ന് പക്ഷെ അന്നും അവന്റെ ഉപ്പ അവിടെ ഇല്ലായിരുന്നു എന്നാണ് പറഞ്ഞത്...എന്നുവെച്ചാൽ ആ സമയത്തൊക്കെ അദ്ദേഹം ഞങ്ങളുടെ വില്ലയിൽ ആയിരിക്കണം എന്റെ തൊട്ടു മുമ്പിൽ ഉണ്ടായിട്ട് പോലും ഞാനദ്ദേഹത്തിനെ അറിഞ്ഞില്ല...

മനസ്സിലാക്കിയില്ല...പലപ്പോഴും അവന്റെ ഉപ്പാനെ കാണിച്ചു തരാൻ ഞാൻ ഇശൂനോട് ആവിശ്യപ്പെട്ടിട്ടുണ്ട്.. പക്ഷെ അപ്പോഴൊക്കെ അവൻ ഒഴിഞ്ഞു മാറി പോവാറാണ് പതിവ്.. അതിനർത്ഥം അവന്ക്കെല്ലാം നേരത്തെ അറിയാമായിരുന്നു എന്നല്ലേ...? എന്റെ ചോദ്യത്തിന് ഉത്തരമെന്നോണം ഉൾമനസ്സ് തീർത്തും അതേ എന്നു പറഞ്ഞതോടെ ഞാൻ ഇശൂൻ്റെ കൈ തണ്ടയിലുള്ള പിടി കൂടുതൽ മുറുക്കി അവനെ നോക്കിയപ്പോ അവന്ക്ക് നല്ല വേദന ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു എന്നെ പല്ലു കടിച്ചു നോക്കിയിട്ട് 'വിടെഡി' എന്നു എനിക്ക് മാത്രം കേൾക്കെ ഒച്ചവെച്ചെങ്കിലും ഞാനത് കേട്ടില്ല... കുറച്ചു നേരം അവൻ വേദന സഹിക്കട്ടെ ഞാനൊരിക്കൽ കൂടെ ഇശൂൻ്റെ കൈ തണ്ടയിലെ പിടി വീണ്ടും മുറുക്കി പിടിച്ചു അവനെയൊന്ന് കണ്ണുരുട്ടി നോക്കി നിന്നിട്ട് മുന്നിലേക്ക് നോക്കിയതും മുന്നിലുള്ള തന്റെ മകന്റെ തിരിച്ചു വരവിൽ സന്തോഷിക്കുന്ന ജാസിയുടെ ഉപ്പയും ഉമ്മയും സ്നേഹത്തോടെ ജാസിയെ തന്നെ നോക്കി നിൽക്കുന്നതാണ് കണ്ടത് 🌸💜🌸 തന്നേയും നോക്കി കണ്ണു നിറച്ച് നിറഞ്ഞ മനസ്സോടെ നിൽക്കുന്ന തന്റെ പോറ്റി വളർത്തിയ ഉമ്മാനേയും ഉപ്പാനേയും കണ്ടപ്പോഴേക്കും ജാസിയുടെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു തുളുമ്പിയിരുന്നു...

സന്തോഷത്തോടെയുള്ള ആനന്ദ കണ്ണുനീർ ആയിരുന്നത് അവരുടെ അടുത്തു നിന്നും കിട്ടുന്ന ഈ പുഞ്ചിരിക്ക് അവന്റെ ഉള്ളിലെ വിഷമങ്ങളെല്ലാം മാഴ്ച്ചു കളയാൻ തക്കമുള്ള മായാജാലമുണ്ടായിരുന്നു.. പരിഭ്രാന്തി പിടിച്ച അവന്റെ ഉള്ളം ശാന്തമാകുന്നത് അവൻ തിരിച്ചറഞ്ഞു... ഉള്ളിലെ അടക്കാൻ പറ്റാത്ത സന്തോഷം കൊണ്ട് അവന്റെ കണ്ണിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴികി കൊണ്ടിരുന്നു എന്നിട്ടും അവന്റെ ഉള്ളിലെ സന്തോഷം അടക്കി പിടിക്കാൻ കഴിയാതെ വന്നപ്പോ അവൻ ഉള്ള് പിടിയുന്ന മനസ്സോടെ കണ്ണൊക്കെ അമർത്തി തുടച്ചോണ്ട് തന്റെ മുന്നിൽ നിൽക്കുന്ന ഉപ്പാന്റെ അടുത്തേക്ക് പോയി ഒരു നിമിഷം തന്നെ നിറഞ്ഞ കണ്ണോടെ നോക്കി നിൽക്കുന്ന ആ സ്നേഹ മുഖത്തേക്ക് നോക്കി നിൽക്കെയാണ് പെട്ടന്നവന്റെ ഉപ്പ അവനെ ഒന്നായി കെട്ടിപിടിച്ചത് പെട്ടന്നുള്ള പ്രവർത്തി ആയോണ്ട് അവനൊന്നു പകച്ചു നിന്നെങ്കിലും അടുത്ത നിമിഷം തന്നെ അവൻ അദ്ദേഹത്തേയും ഒന്നായി ചേർത്തു പിടിച്ചു ...

സന്തോഷം കൊണ്ട് അവന്റെ ഉള്ളം പിടക്കുകയായിരുന്നു...ഹൃദയമിടിപ്പ് ശരവേകം കൊണ്ട് നിർത്താതെ മിടിച്ചു കൊണ്ടിരുന്നു....അവർ തന്നെ സ്വീകരിച്ചതിൽ ഒരേസമയം സന്തോഷവും സങ്കടമൊക്കെ വന്നത് കൊണ്ട് ഒന്ന് പൊട്ടികരയണമെന്നു ഉണ്ടായിരുന്നെങ്കിലും എന്തോ അവൻ ഉള്ളിലെ സങടമൊക്കെ മാക്സിമം പിടിച്ചു വെച്ചോണ്ട് കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു തൊണ്ടയിൽ കുരുങ്ങി കിടക്കുന്ന സങ്കടത്തെ അവിടെ തന്നെ ചങ്ങലയിട്ടു പിടിച്ചു നിർത്തി "ഉപ്പാ..എന്നോട് ദേശ്യമു..ണ്ടോ..?" ഇനിയും കെട്ടിപിടിച്ചു നിന്നാൽ നിയന്ത്രണം വിട്ട് പൊട്ടികരയുമെന്നു തോന്നിയത് കൊണ്ട് അവൻ ഉപ്പയിൽ നിന്ന് അടർന്നു മാറി ചുണ്ടിൽ വേദനയേറിയ പുഞ്ചിരി വിരിയിച്ചു ചോദിച്ചെങ്കിലും ഇടക്കവന്റെ തൊണ്ടയൊന്ന് ഇടറി...അപ്പോഴും അവന്റെ ഉള്ളം എന്തിനോ വേണ്ടി പിടക്കുകയായിരുന്നു "ദേശ്യമുണ്ടായിരുന്നോ എന്നു ചോദിച്ചാൽ ഉണ്ടായിരുന്നു...എത്രത്തോളം ഉണ്ടായിരുന്നു എന്നു എനിക്ക് തന്നെ അറിയില്ല..

ഒരു പെണ്ണിനെ നീ മൃഗത്തിന്റെ പോലെ ആക്രമിച്ചു കൊന്നു എന്നു ആരോ പറഞ്ഞു കേട്ടപ്പോൾ ഒരു നിമിഷം ഞാൻ പകച്ചു നിന്നെങ്കിലും ഞാനാ വാർത്ത വിശ്വസിച്ചിരുന്നില്ല... എന്റെ ജാസി ഒരിക്കൽ പോലും അങ്ങനെ ചെയ്യില്ല എന്ന് പൂർണ ബോധ്യം ഉണ്ടായിരുന്നു എനിക്കപ്പൊ.. പക്ഷെ വാർത്തകളിലും പത്രത്തിലും നാട്ടിലും എല്ലായിടത്തും ഇതു തന്നെ ചർച്ചയായപ്പോൾ ഞാനാകെ തളർന്നു പോയി... എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു...ആരെ വിശ്വസിക്കണമെന്നും അറിയില്ലായിരുന്നു.. അതെന്റെ ജാസി ആകരുതെ എന്നു ഞാൻ ഹൃദയം തൊട്ടു പ്രാർത്ഥിച്ചിട്ടുണ്ട്..എത്രയോ തവണ... അത്രയധികം തളർന്നു പോയിട്ടുണ്ട് ഞാൻ... പിന്നീട് എപ്പോഴോ നീ തന്നെയാണ് കുറ്റക്കാരനെന്നും അതാരോ നേരിട്ടു കണ്ടിട്ടുണ്ടെന്നും നിന്നെ പോലീസ് സ്റ്റേഷനിൽ നിന്ന് സെൻട്രൽ ജെയിലിലേക്ക് മാറ്റീട്ടുണ്ടെന്നും പറഞ്ഞപ്പോ നിന്നിലുള്ള വിശ്വാസം എന്നന്നേക്കുമായി എന്നിൽ നിന്നും പടി ഇറങ്ങി..

നിൻ്റെ സ്വന്തം പെങ്ങളുടെ പ്രായമായ കൊച്ചിനെ നിനക്ക് എങ്ങനെ അങ്ങനെയൊക്കെ ചെയ്യാൻ തോന്നിയതെന്ന് ചിന്തിച്ചു നിന്നെ ഞാൻ പല തവണ ശഭിച്ചിട്ടുണ്ട്... അത്രയും വിശ്വാസമായിരുന്നല്ലോ നിന്നെ.. വീട്ടിലും നാട്ടിലും ഈ വാർത്ത പടർന്നു പിടിച്ചപ്പോ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥ ആയിട്ടുണ്ട്... എല്ലാവരും വളർത്തു ദോഷമാണെന്നാ പറഞ്ഞത്...എല്ലാവരും ഞങ്ങളെ കുറ്റപ്പെടുത്തി ...കാർക്കിച്ചു തുപ്പി... അത്രയതികം അപമാനം ഏറ്റിട്ടുണ്ട്...എല്ലാം കേട്ടു നിന്നു എന്നല്ലാതെ ഞങ്ങളൊരു അക്ഷരം ആരോടും മിണ്ടിയില്ല.. അല്ലെങ്കിലും എന്തു മിണ്ടാൻ ആയിരുന്നു...!!" ആരുടെ മുന്നിലും തുറന്നു പറയാതെ നടന്ന ആ ഉപ്പയുടെ ഉള്ളിലെ സങ്കടം ഓരോന്നായി പറഞ്ഞു പോകെ അവന്റെ ഉപ്പ ഒന്ന് നിർത്തിയിട്ട് നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചപ്പോഴും ജാസി ഒരക്ഷരം മിണ്ടാതെ ഉള്ളിലെ സങ്കടം ചുണ്ടുകൾ കൂട്ടി പിടിച്ചു നിർത്തി വെച്ചിട്ട് തല കുനിച്ചു നിന്നു "ആളുകൾക്കു മുമ്പിൽ അഭിമാനത്തോടെ നടന്ന ഞാൻ അന്നു മുതൽ അപമാനം എന്തെന്ന് മനസ്സിലാക്കാൻ തുടങ്ങി..നിന്റെ ഉമ്മ നിന്നെ പൊന്നു പോലെ നോക്കിയിട്ടും ഈ ഗതി വരുത്തിയല്ലോ എന്നു പറഞ്ഞ് ആ പാവം കുറെ കരഞ്ഞിട്ടുണ്ട്... കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റി പോയിട്ടുണ്ട്... നിന്റെ അനിയത്തിക്ക് സ്‌കൂളിൽ പോവാൻ പോലും കഴിഞ്ഞില്ല...

കളിയാക്കലുകൾ കൊണ്ട് അവൾ സ്‌കൂൾ പോക്ക് വരെ നിർത്തി അവഗണന..അതായിരുന്നു പിന്നീട്... എല്ലാത്തിൽ നിന്നും ഞങ്ങളെ എല്ലാവരും മാറ്റി നിർത്തി... ഒറ്റപ്പെടുത്തി... കുറ്റപ്പെടുത്തി.. മൂന്നാൾക്കും ഒരുമിച്ചു ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്നു വരെ തോന്നീട്ടുണ്ട്... ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നു അറിയാമെങ്കിലും ജീവിതത്തിൽ നിന്നൊരു ഒളിച്ചോട്ടമായിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്...എന്നാൽ ആരുടെ ആട്ടും തുപ്പും കേൾക്കേണ്ടല്ലോ..അത്രത്തോളം ജീവിതത്തെ മടുത്തു പോയി.. ആയിടെക്കാണ് ഞങ്ങളുടെ ചിന്തകളെയെല്ലാം മാറ്റി മറിച്ചു കൊണ്ട് ജാസി കുറ്റക്കാരനല്ലെന്ന് ഞങ്ങൾ അറിയുന്നത്... ഒരു നിമിഷം സ്തംഭിച്ചു പോയി...നിന്നെ മനസ്സ് കൊണ്ട് ശഭിച്ചതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പായി.. സത്യം എന്താന്ന് പോലും അറിയാതെ മറ്റുള്ളവരുടെ വാക്ക് കേട്ട് നിന്നെ കുറ്റപ്പെടുത്തിയതിൽ സ്വയം വെന്തുരുകാൻ തുടങ്ങി..." അവസാനമൊരു ഇടറലോടെ അവന്റെ ഉപ്പ പറഞ്ഞു നിർത്തിയിട്ട് തങ്ങളുടെ മുന്നിൽ തല താഴ്ത്തി നിക്കുന്ന ജാസിയുടെ കയ്യിൽ പിടിച്ചു "ഒന്നും അറിയാത്ത ഒരു തെറ്റു പോലും ചെയ്യാത്ത എന്റെ കുട്ടിയെ ശഭിച്ചതിനും കുറ്റപ്പെടുത്തിയതിനും മാപ്പ് പറയാൻ അർഹത ഉണ്ടോ എന്നെനിക്ക് അറിയില്ല.. എന്നാലും മാപ്പ്.. "

ഉള്ളിലെ സങ്കടം ഒന്നായി പുറത്തേക്ക് വന്നതും അദ്ദേഹം ഒരു പൊട്ടികരച്ചിലൂടെ ജാസിയുടെ കാലിലേക്ക് വീഴാൻ നിന്നതും ജാസി ഒരാളലോടെ തന്റെ കാലിലേക്ക് വീഴാൻ പോയ ഉപ്പാന്റെ ഇരു കയ്യിലും പിടിച്ചു എഴുനേല്പിച്ചു കൊണ്ട് അവൻ അദ്ദേഹത്തെ പകപ്പോടെ നോക്കി "എന്താ ഉപ്പാ ഈ ചെയ്യുന്നേ...!!" "ക്ഷമിക്കെടാ... ഈ ഉപ്പാനോട് ക്ഷമിക്കെടാ... മാപ്പ് പറയാൻ പോലും യോഗ്യത ഇല്ലാത്തവനാ നിന്റെ ഉപ്പ... അത്രത്തോളം നിന്നെ ഞാൻ ശഭിച്ചിട്ടുണ്ട്... ഒന്നും മനപൂർവമല്ല...ഒന്നും അറിഞ്ഞു കൊണ്ടല്ല... സത്യങ്ങൾ അറിയാതെ എല്ലാം വിശ്വസിച്ചു പോയതാണ് ....മാപ്പ്...." ഇരു കയ്യും കൂപ്പി പിടിച്ച കയ്യിൽ നെറ്റി മുട്ടിച്ചു തന്റെ മകന് മുമ്പിൽ തല താഴ്ത്തി പൊട്ടിക്കരയുന്ന ഉപ്പാനെ കണ്ട് അവന്റെ ഹൃദയമൊന്നായി പിടഞ്ഞു ഉള്ളിലെ സങ്കടമെല്ലാം ഒരുമിച്ചു പുറത്തേക്ക് തികട്ടി വന്നതും അവനു മുമ്പിൽ തലതാഴ്ത്തി നിസ്സയാവസ്ഥയോടെ നിൽക്കുന്ന ഉപ്പാന്റെ കൂപ്പിയ കൈകൾ തട്ടി മാറ്റി കൊണ്ട് അവൻ അദ്ദേഹത്തെ ഒന്നായി പൊതിഞ്ഞു പിടിച്ചു അവന്റെ ഉമ്മാന്റെ അവസ്ഥയും ഇതു തന്നെയായിരുന്നു... ഉള്ളു തൊട്ട് അവനെ കുറെ പഴി ചാരീട്ടുണ്ട്..

അവരുടെ തെറ്റുധാരണ തിരുത്താൻ വേണ്ടി ഐറ അവരുടെ വീട്ടിലേക്ക് പോയതും അവളോട് അവർ മോശമായി പെരുമാറിയതൊക്കെ ആ ഉമ്മയുടെ മനസ്സിലേക്ക് ഒരിടുത്തി കണക്കെ വന്നതും അങ്ങനെ പറയാനും ചെയ്യാനും തോന്നിയ നിമിഷങ്ങളെ പഴിച്ചു കൊണ്ട് അവർ തട്ടത്തിന്റെ തലപ്പ് പിടിച്ചു വിതുമ്പി കരഞ്ഞു "സാരല്ല ഉപ്പാ..ഏത് ഉപ്പയും ആ ഒരു അവസ്ഥയിൽ അങ്ങനെയേ ചെയ്യൂ....അവരുടെ മനസ്സ് ഒന്നാകെ താളം തെറ്റി കിടക്കായിരിക്കും..ചിലപ്പോ മക്കളെ കുറ്റപ്പെടുത്തും... അതൊക്കെ അങ്ങനെയാണ്..പോട്ടെ.. എല്ലാം വിധിയല്ലേ..." കരഞ്ഞു തളർന്ന ഉപ്പാനെ തന്നിൽ നിന്ന് അകറ്റി നിർത്തി ഒന്നായി കലങ്ങി മറിഞ്ഞ കണ്ണുകൾ അമർത്തി തുടച്ചോണ്ട് അവൻ ഉപ്പാക്ക് നേരെ മങ്ങിയ ഒരു പുഞ്ചിരി വിരിയിച്ചു "എനിക്ക് നിങ്ങളെയൊക്കെ തിരിച്ചു കിട്ടിയല്ലോ...അതു മതിയെനിക്ക് ...വേറൊന്നും വേണ്ട..." എന്നവൻ ചുണ്ടിലെ അതേ പുഞ്ചിരിയോടെ പറഞ്ഞതും അവന്റെ ഉപ്പയും വാടി തളർന്ന ആ മുഖത്ത് ഒരു പുഞ്ചിരി വിരിയിച്ചു... തിളക്കമാർന്ന വേദനയിൽ കലർന്ന പുഞ്ചിരി ജാസിയൊരു തവണ ഒന്ന് നോക്കിയിട്ട് കണ്ണിറുക്കി തുറന്ന് ഒന്ന് ശ്വാസം എടുത്തു വിട്ടിട്ട് അവൻ സൈഡിലേക്ക് നോക്കി അവിടെ വിതുമ്പി കരയുന്ന തന്റെ ഉമ്മാനെ കണ്ടതും അവൻ ചെറു പുഞ്ചിരിയൂടെ ഉമ്മാന്റെ അടുത്തേക്ക് ചെന്നിട്ട് ഉമ്മാ എന്നു പതിയെ മൊഴിഞ്ഞു ആ മാതഹൃദയത്തിലേക്ക് അവൻ ഒന്നായി ചാഞ്ഞു...

രണ്ടാളും പരസ്പരം എല്ലാം മറന്നു കൊണ്ട് വിതുമ്പി കരഞ്ഞു ഇരുവരുടെയും സന്തോഷവും സങ്കടവും കണ്ണുനീരിലൂടെ പരസ്പരം കൈമാറി...ചുണ്ടിൽ ചെറു നനുത്ത പുഞ്ചിരി വിരിയിക്കുന്ന കാഴ്ച്ച തന്നെയായിരുന്നു അത് 🌸💜🌸 എന്തോ ഖാദർ അങ്കിളെ ഓരോ വാക്കും എന്റെ നെഞ്ചിൽ തറഞ്ഞു നിന്നത് പോലെ.. എത്രത്തോളം അവർ അപമാനം അനുഭവിച്ചിട്ടുണ്ടെന്ന് ആ ഉപ്പാന്റെ വേദനയേറിയ വാക്കുകളിൽ നിന്നുതന്നെ മനസ്സിലാക്കാം.. ഹൃദയം ഒന്നായി നുറുങ്ങുന്ന വേദന തോന്നി അവർ പറയുന്നത് കേട്ടിട്ട് ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു വില്ലയിലൂടെ നടക്കുമ്പോ ആ മുഖത്തു കാണാൻ കഴിയുന്നത് സന്തോഷമായിരുന്നു.. പക്ഷെ അതെല്ലാം സങടത്തെ മറച്ചു വെക്കാനുള്ള മുഖം മൂടി ആണെന്ന് ആരും അറിഞ്ഞില്ല...ഉള്ളിൽ ഇക്കണ്ട സങ്കടങ്ങളെല്ലാം പേറി അദ്ദേഹം പുഞ്ചിരിയോടെ നടക്കുകയായിരുന്നെന്ന് കണ്ടാൽ ആരും പറയില്ല...അല്ലെങ്കിലും എങ്ങനെ പറയാനാവും..!!ഒരോരുത്തരും ജീവിക്കുന്നത് അവരുടെ മനസ്സിലാണ്.. അവർ സന്തോഷിച്ചിട്ടാണോ അതോ സങ്കടപെട്ടിട്ടാണോ എന്നു പുറത്തു നിന്ന് നോക്കുന്ന മറ്റൊരാൾക്ക് എങ്ങനെ മനസ്സിലാവും.. ?

മനസ്സിലാവില്ല...!!ആർക്കും ഒന്നും മനസ്സിലാവില്ല.. ചിലരെല്ലാം അങ്ങനെയാണ്.. ഉള്ളിലെ വിഷമം ഉള്ളിൽ തന്നെ അടക്കി പിടിച്ചു പുറത്തു ചിരിച്ചു കാണിക്കും..അതായിരുന്നു സത്യത്തിൽ ഖാദർ അങ്കിൾ... ആ പാവത്തിന് എല്ലാവരെയും സ്നേഹിക്കാനെ അറിയൂ.. ദ്രോഹിക്കാൻ അറിയില്ല... അദ്ദേഹത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് ഞാൻ കണ്ടിട്ടുണ്ട്...ഇശു കണ്ടിട്ടുണ്ട്...വില്ലയിലെ ഓരോരുത്തരും കണ്ടിട്ടുണ്ട്...അനുഭവിച്ചിട്ടുണ്ട്... ആ വെക്തിയെയാണ് ചിലരെല്ലാം ആട്ടി പാഴിച്ചതെന്നും കാർക്കിച്ചു തുപ്പിയതെന്നും പറഞ്ഞപ്പോ ഉള്ളൊന്നു പിടഞ്ഞു പോയി... അവർ എത്രമാത്രം വേദന സഹിച്ചിട്ടുണ്ടാവും!! നെഞ്ചൊക്കെ കുത്തി വലിക്കുന്ന വേദനയോടൊപ്പം കണ്ണിൽ ചെറുങ്ങനെ വെള്ളം പൊടിഞ്ഞതും ഞാൻ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ച് എന്റെ മുന്നിൽ കണ്ണുനീരിലൂടെ പരസ്പരം സ്നേഹവും വേദനയും സന്തോഷവും സങ്കടവുമെല്ലാം ഒരുമിച്ചു പങ്കിടുന്നവരെ എന്തെന്നില്ലാതെ നിറ കണ്ണോടെ നോക്കി നിന്നു കുറച്ചു നേരത്തെ ഇരുവരുടെയും സന്തോഷ പ്രകടനങ്ങൾക്ക് ശേഷം ജാസി ഇരുകണ്ണും പുറം കയ്യോണ്ട് അമർത്തി തുടച്ചു ചുണ്ടിൽ ചെറു പുഞ്ചിരി വിരിയിച്ച് എന്നെ തിരിഞ്ഞു നോക്കി "ജെസ.. നീയെന്റെ ഉമ്മാനേയും അനിയത്തിയെയും കണ്ടെങ്കിലും നീയെന്റെ ഉപ്പാനെ കണ്ടിട്ടില്ലല്ലോ...

അതോണ്ട് ഞാൻ തന്നെ എന്റെ ഉപ്പാനെ പരിചയപ്പെടുത്തി തരാം..." ഞങ്ങൾ ജെയിലിൽ വെച്ചു കണ്ടപ്പോ അവനോട് ഞാൻ പറഞ്ഞിരുന്നു നിന്റെ ഉപ്പാനെ മാത്രം ഞാൻ കണ്ടിട്ടില്ല ബാക്കി ഉള്ളവരെയൊക്കെ കണ്ടിട്ടുണ്ടെന്ന്.. അതിനാൽ അവൻ ചെറു പുഞ്ചിരിയോടെ ഇതും പറഞ്ഞിട്ട് വീടിന്റെ ഉമ്മറത്തായി നിൽക്കുന്ന ഖാദർ അങ്കിളെ അടുത്തേക്ക് ചേർന്ന് നിന്ന് എന്തോ പറയാൻ നിൽക്കുമ്പോഴാ അങ്കിൾ ചെറു ചിരിയോടെ എന്നെ നോക്കിയിട്ട് ജാസിയെ നോക്കിയത് "അങ്ങനെ നീയെന്നെ അവൾക്ക് പ്രത്യേകമായി പരിചയപ്പെടുത്തി കൊടുക്കേണ്ട ആവിശ്യമൊന്നുമില്ല... ഞങ്ങൾ നേരത്തെ പരിചയത്തില്ലാ... അല്ലെ മോളെ...?" "മ്മ്..അതേയതെ..." ഖാദർ അങ്കിളെ ചോദ്യത്തിന് മറുപടിയായി ഞാനാദ്യം തന്നെ എന്റെ പുന്നാര ഭർത്തുവിനെ ഒന്ന് കടുപ്പിച്ചു നോക്കിയിട്ട് ശേഷം ഖാദർ അങ്കിളെ നോക്കി ചിരിച്ചോണ്ട് ഞാനിത് പറഞ്ഞപ്പോ ജാസി സംശയത്തൂടെ 'അതെങ്ങനെ..?'എന്നൊരു നിമിഷം നീണ്ടു ആലോചിച്ചെങ്കിലും അടുത്ത നിമിഷം തന്നെ അവന്ക്ക് അതിനുള്ള ഉത്തരം കിട്ടി "ഓഹോ..ഉപ്പ മാലിക്ക് വില്ലയിലെ ആളാണല്ലോ ല്ലേ..ഞാനിപ്പോഴാ അത് ഓർത്തത്.."

എന്നവൻ പറഞ്ഞു ഇളിച്ചപ്പോ ഞാനും അതിനൊന്ന് ഇളിച്ചു കൊടുത്തതും അവന്റെ ഉമ്മ കരഞ്ഞ കണ്ണുകളൊക്കെ തട്ടത്തോണ്ട് തുടച്ചോണ്ട് ഞങ്ങളെ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചതും ജാസി എന്നെയും ഇശുനേയും അകത്തേക്ക് കയറ്റിയിട്ട് അവൻ അവന്റെ അനിയത്തിയുടെ തോളിലോടെ കയ്യിട്ട് ചേർത്തു പിടിച്ചോണ്ട് ഞങ്ങൾക്ക് പിന്നാലെ അവനും അകത്തേക്ക് കയറി 🌸💜🌸 വൈകുന്നേരം ആയപ്പോ പുറത്തു ഇരുണ്ടു മൂടിയ കാലവസ്ഥയും തണുത്ത ചെറു കാറ്റൊക്കെ കണ്ട് ഞാൻ ഉമ്മറത്തായി നിൽക്കുമ്പോഴാണ് മുന്നിലുള്ള വെയ്റ്റിംഗ് ഹൗസ് പോലെയുള്ള ഇരിക്കാനുള്ള ഇരിപ്പിടം എന്റെ ശ്രദ്ധയിൽ പെട്ടത്...അതിനാൽ പൂമുഖത്തെ ജനൽക്കരികിലെ തിണ്ണയിൽ ഇരുന്ന് കാറ്റിനാൽ നൃത്തം വെക്കുന്ന മുടിയെല്ലാം ചെവിക്കരികിൽ ഒതുക്കി വെച്ചു ജാസിയോട് ഓരോന്ന് പറഞ്ഞിരിക്കുന്ന ഐറയെ ഒന്ന് നോക്കിയിട്ട് ഞാൻ മുറ്റത്തേക്ക് ഇറങ്ങി വെയ്റ്റിങ് ഹൗസിന്റെ അടുത്തേക്ക് നടന്നു സ്ക്വയർ ശൈപ്പിൽ നാലു ഭാഗത്തും ചുറ്റിനുമായി ചാരുപടി പോലെ ഉണ്ടാക്കി വെച്ചിട്ടുള്ളതായിരുന്നു ആ വെയ്റ്റിംഗ് ഹൗസ്..

ഒരു വലിയ ചാമ്പക്ക മരത്തിനു ചേർന്നിട്ടാണ് വെയ്റ്റിംഗ് ഹൗസ് വരുന്നത്... ചാമ്പക്ക മരത്തിനെ കടന്ന് വെയ്റ്റിംഗ് ഹൗസ്സിലേക്ക് കയറാനുള്ള ഒരു സ്റ്റപ്പിലേക്ക് കയറിയിട്ട് മുട്ടിനൊപ്പമുള്ള കുഞ്ഞി ഡോർ ഉള്ളിലേക്ക് തുറന്ന് കയറി വരുന്ന സ്ഥലത്തുള്ള ചാരി പടിയിൽ തന്നെ കയറി ഇരുന്നു ഇതേസമയം ഐറ വീട്ടിലെ ജനലരികിലൂടെ എന്നെ നോക്കുന്നത് കണ്ടെങ്കിലും ഞാനത് കാണാത്ത മട്ടിൽ വീശിയടിക്കുന്ന കാറ്റു കൊണ്ട് ചില്ലകൾ ഇളകുന്നതും നനഞ്ഞു കുതിർന്ന മണ്ണിലേക്ക് ഇലകൾ പൊഴിയുന്നതുമൊക്കെ വെറുതെ ഒരു രസത്തിന് നോക്കി കണ്ടു ഇരുന്നു.. വേറെ പണിയൊന്നും ഇല്ലല്ലോ..ഇങ്ങനെയെങ്കിലും പ്രകൃതിയെ ആസ്വാദിക്കാം കുറച്ചു നേരം അങ്ങനെ ഓരോന്ന് കണ്ടു ഇരുന്നപ്പോഴാണ് നല്ല ശക്തിയായ കാറ്റ് എവിടുന്നൊക്കെയോ അടിച്ചു വീശാൻ തുടങ്ങിയത്.. ചില്ലകൾ ഓരോന്നായി ആടി ഉലയുന്നതൊന്ന് നോക്കിയിട്ട് ഞാൻ മുന്നിലേക്ക് നോക്കിയപ്പോഴുണ്ട് ഐറ ഉമ്മറത്തേക്ക് ഇറങ്ങിയിട്ട് മൂടിയ ആകാശത്തേക്ക് ഒരു നിമിഷം മിഴികൾ ഉയർത്തി മഴ വരുന്നുണ്ടോ എന്നു നോക്കി

ഡ്രെസ്സ് ലേശം പൊക്കി പിടിച്ചോണ്ട് എനിക്ക് നേരെ ഓടി വന്നത് വെയ്റ്റിങ് ഹൗസിന് മുന്നിൽ എത്തിയപ്പോ തന്നെ അവൾ ആദ്യത്തെ സ്റ്റപ്പിലേക്ക് ഓടി കയറിയതും സ്റ്റപ്പിലേക്ക് ഒന്നായി ചാഞ്ഞു നിൽക്കുന്ന വെള്ളം പറ്റിപിടിച്ച ഗ്രീസ് ഗ്രാസ് ചെടി അവളുടെ നഗ്നമായ പാദങ്ങൾക്കു മേലെ ഒന്നു തട്ടി തലോടി തെന്നി മാറി "ഇശുച്ചാ... എന്നാലും എന്നോടീ ചതി വേണ്ടായിരുന്നു..." സ്റ്റപ്പിൽ തന്നെ നിന്നിട്ട് അവളുടെ തൊട്ടപ്പുറത്തായി ഇരിക്കുന്ന എന്നെ നോക്കി അവൾ കണ്ണുരുട്ടി പേടിപ്പിച്ചു പറയുന്നത് കേട്ട് എനിക്ക് ചിരിയാണ് വന്നത്.. ചിരിച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടുമെന്നുള്ളത് കൊണ്ട് ഞാൻ നൈസായി ചിരി വിഴുങ്ങി വിട്ടിട്ട് അവളോട് എന്റെ നേരെ ഓപ്പോസിറ്റുള്ള ചാരു പടിയിൽ ഇരിക്കാൻ പറഞ്ഞതും അവളെന്നെ ഒന്ന് ഇരുത്തി നോക്കി ചാരു പടിയിൽ കയറി ഇരുന്നു ഡോറിന് അരികിൽ തന്നെ എനിക്ക് മുഖാമുഖമായി അവൾ ചാരുപടിയിൽ ഇരുന്നതും ഞങ്ങൾ തമ്മിൽ രണ്ടിഞ്ചു മാത്രം വ്യത്യാസമുള്ളത് കൊണ്ട് പരസ്പരം കാലുകൾ കൂട്ടി മുട്ടുന്നുണ്ട് "നിനക്ക് ആദ്യമേ എന്നോടിത് പറഞ്ഞൂടായിരുന്നോ..?" ഞങ്ങൾക്കിടയിലെ മൗനത്തെ വകഞ്ഞു മാറ്റി കൊണ്ട് ഐറയിത് ചോദിച്ചപ്പോ ഞാനൊന്ന് ചിരിച്ചു "ജാസിയുടെ ഉപ്പയാണ് ഖാദർ അങ്കിളെന്ന് ഞാൻ പറയാതെ തന്നെ നീയത് തിരിച്ചറിയണമെന്ന് തോന്നി...

അതായിരുന്നു ഇത്രയും നാളും ഞാനാ സത്യം നിന്നിൽ നിന്നും മറച്ചു വെച്ചത്... എന്തായാലും നീയായിട്ട് തന്നെ എല്ലാം മനസ്സിലാക്കിയല്ലോ..." സൈറ്റടിച്ചു കൊണ്ട് ഞാനവളോട് ചിരിച്ചോണ്ട് പറഞ്ഞപ്പോ അവളെന്നെ ഒന്ന് കൂർപ്പിച്ചു നോക്കി.. അവളോട് ഇക്കാര്യങ്ങളെല്ലാം പറയാത്തത്തിന്റെ സങ്കടം അവളെ മുഖത്തു കാണാൻ പറ്റുന്നുണ്ട് "പണ്ടു തൊട്ടേ ഖാദർ അങ്കിൾ മാലിക്ക് വില്ലയിലുണ്ടോ...?" അവളെന്തൊ ആലോചിച്ച പോലെ ഒരുതരം സംശയത്തോടെ ചോദിച്ചപ്പോ ഞാനതിനൊന്നു മൂളി കൊടുത്തു "പത്തു പന്ത്രണ്ടു വർഷം ആയിട്ടുണ്ടാവും...അതിരിക്കട്ടെ നിന്റെ ജാസി എങ്ങനെയാ നിന്റെ കൂടെ കോളേജിൽ എത്തിയെന്ന് അറിയാമോ...?" പുരികം പൊക്കി അറിയാമോ എന്നു ചോദിച്ചപ്പോ അവളൊരു മന്തപ്പോടെ എന്നെ നോക്കിയിട്ട് ഇല്ല എന്ന മട്ടിൽ തലയാട്ടി "അവൻ ഡിഗ്രി ഫസ്റ്റ് ഇയർ ഇവിടുത്തെ ഏതോ കോളേജിലാണ് പഠിച്ചതെന്നും ഇവിടുത്തെ കോളേജിൽ അതികം ഫെസിലിറ്റിസ് ഇല്ലാത്തത് കൊണ്ട് ഡിഗ്രി സെക്കന്റ് ആയപ്പോ നമ്മുടെ നാട്ടിലെ കോളേജിലേക്ക് വന്നെന്നുമാണ് അവനന്ന് പറഞ്ഞത്..."

"എന്നാ കേട്ടോ അവൻ നിന്റെ കോളേജിലേക്ക് വരാൻ കാരണം ഞാനാണ്..." "What.. നീയോ..?" "Yes.. ഖാദർ അങ്കിൾ വില്ലയിൽ ആയിരിക്കെ എന്നോട് സൂചിപ്പിച്ചിരുന്നു ഏതെങ്കിലും നല്ല കോളേജിൽ അഡ്മിഷൻ ഒഴിവ് ഉണ്ടോ എന്ന്...അങ്കിളെ മകൻക്കാണെന്നു പറഞ്ഞപ്പോ ഞാനെന്റെ ഫ്രണ്ടിനെ വിളിച്ചു നമ്മുടെ നാട്ടിലൊരു കോളേജിൽ സീറ്റ് ഒപ്പിച്ചു കൊടുത്തു... അങ്ങനെ അവൻ നിന്റെ കോളേജിലേക്ക് എത്തുകയും ചെയ്തു നിങ്ങൾ അഭിചാരിതമായി കണ്ടു മുട്ടുകയും ചെയ്തു.. പക്ഷെ അപ്പോഴൊന്നും ജാസിനെ എനിക്കറിയില്ലായിരുന്നു .. മുംബൈയിലെ ഇൻസിഡന്റിന് ശേഷമാണ് ഖാദർ അങ്കിളെ മകനാണ് നിന്റെ ഫ്രണ്ട് ജാസിയെന്ന് അറിഞ്ഞത്..." "ഓഹോ.. അപ്പൊ ഇതിനിടക്ക് ഇങ്ങനെയും സംഭവമുണ്ടല്ലേ...!!" ചിരിച്ചോണ്ട് അവൾ പറയുന്നത് കേട്ട് ഞാൻ യാഹ് എന്നു പറഞ്ഞു പല്ലിളിച്ചു കൊടുത്തു...കുറച്ചു നേരം ഞങ്ങൾ ഒന്നും രണ്ടും സംസാരിച്ചു പോകെയാണ് പെട്ടന്ന് നല്ലൊരു മുഴക്കത്തോടെ ഇടി വെട്ടി മഴ ഒന്നാകെ ആകാശത്തു നിന്ന് പൊളിഞ്ഞു ചാടാൻ തുടങ്ങിയത് ആദ്യം ഊക്കിലുള്ള തുള്ളികളിട്ട് മഴ ഒന്നകെ ആവേശത്തൂടെ പെയ്യാൻ തുടങ്ങിയതും മഴക്ക് കമ്പിനിയായി കാറ്റും ഉള്ളതോണ്ട് മേലിലേക്ക് ഒന്നായി മഴ ചീറ്റൽ അടിക്കുന്നത് കണ്ട് ഞാൻ ചാരുപടിയിൽ നിന്നും എഴുനേറ്റ് മഴ കൊള്ളാത്ത സ്ഥലത്തേക്ക് പോവാൻ നിൽക്കെയാണ് ഐറ കൈ പുറത്തേക്ക് നീട്ടി പിടിച്ചു

അവളുടെ ഉള്ളം കയ്യിലേക്ക് ആഞ്ഞു പതിച്ചു ചിന്നി ചിതറി പോവുന്ന മഴത്തുള്ളിയെ ആസ്വദിക്കുന്നത് കണ്ടത് 'ഈ പെണ്ണിത്...!!' മനസ്സിൽ അവളെ പിറുപിറുത്തിട്ട് പുറത്തേക്ക് നീട്ടിയ അവളുടെ കയ്യിനൊരു തട്ട് കൊടുത്തു താഴ്ത്തി പിടിച്ച മറു കൈ പിടിച്ചു ഞാനവളെയും കൂട്ടി ഉള്ളിലേക്ക് ചെന്നു "ഞാനെന്താ മഴയിൽ കളിക്കുന്നത് നിനക്ക് ഇഷ്ട്ടമല്ലേ...?" വെയ്റ്റിംഗ് ഹൗസിന്റെ നാലു ഭാഗവും തുറന്നിട്ടത് കൊണ്ട് മഴ തകൃതിയായി പെയ്യുന്നത് ഒന്ന് ചുറ്റും നോക്കെ ഐറ എന്റെ പിടിയിൽ നിന്ന് കൈ വലിച്ചൂരി ചോദിച്ചപ്പോ ഞാൻ തീർത്തും നോ എന്നു പറഞ്ഞു...അതിനവൾ എന്തോ പറയാൻ നിൽക്കെയാണ് ജാസി ഒരു കയ്യിൽ കുടയും മറു കൈയിൽ ഒരു ട്രേയും പിടിച്ചു ഞങ്ങൾക്കരികിലേക്ക് വന്നത് അവൻ വരുന്നത് കണ്ട് ഐറ എന്നെയൊന്ന് തുറിച്ചു നോക്കിയിട്ട് ജാസിന്റെ കയ്യിലെ ട്രേയിലേക്ക് നോക്കിയതും പെട്ടന്നവളുടെ ഇരു മിഴികളും വിടർന്നു വന്നു 🌸💜🌸 "പരിപ്പുവട+കട്ടന് ചായ +മഴ=പെർഫെക്ട് ഓക്കേ..." ഉഫ്‌ പൊളി പൊളി..

.ജാസിയുടെ കയ്യിലെ ട്രേയിലുള്ള പരിപ്പുവടയിലേക്കും കട്ടന് ചായയിലേക്കും കൊതിയോടെ മാറി മാറി നോക്കി ഇങ്ങനെ പറഞ്ഞപ്പോഴേക്കും എന്റെ വായിൽ ടൈറ്റാനിക് ഓടാനുള്ള വെള്ളം ഊറി വന്നിരുന്നു...ചൂടുള്ള ചായയും പരിപ്പുവടയും കൂടെ മഴയും ഉണ്ടെങ്കിൽ ന്റെ സാറേ പിന്നെ ചുറ്റുള്ളതൊന്നും കാണൂല "ജാസി... നിന്റെ ഉമ്മ ഇവളുടെ സ്‌പെഷ്യൽ നോക്കി ഉണ്ടാക്കിയതാണോ ..?" ചാരുപടിയിൽ വെച്ച ട്രേയിൽ നിന്ന് ജഗ്ഗ് എടുത്ത് ചൂടേറിയ കട്ടൻ ചായ രണ്ടു ഗ്ലാസ്സിലേക്കാക്കി ഒഴുക്കുന്നതിന്റെ ഇടയിൽ ഇശു ജാസിനോടായി ചോദിച്ചപ്പോ അവനൊന്നു ചിരിച്ചു "അങ്ങനേയും പറയാം.." ആവി പറക്കുന്ന ഒരു ഗ്ലാസ് ഇശൂന് കൊടുത്ത് അടുത്ത ഗ്ലാസ് എനിക്കും നേരെ നീട്ടി ജാസിയിത് പറഞ്ഞപ്പോ ഞാനത് അവന്റെ കയ്യിൽ നിന്നും വേങ്ങിച്ചിട്ട് ട്രേയിലെ പ്ലൈറ്റിൽ വെച്ച ഒരു മൊരിഞ്ഞ പരിപ്പുവട എടുത്ത് ഒരു പീസ് കഴിച്ചിട്ട് കൂടെ ചൂടുള്ള ചായയിലേക്ക് പതിയെ ഊതി ഒരു കുഞ്ഞു സിപ്പ് കട്ടൻ ചായ വലിച്ചു കുടിച്ചു.. ആഹാ അന്തസ്സ്...

ചൂട് ചായയും പരിപ്പുവടയും ഒരുമിച്ചു കഴിച്ചു പോകെ മഴയുടെ ശക്തി കൂടുതൽ പ്രാപിച്ചു വന്നതും ഞാൻ ചാരുപടിയിലേക്ക് ചാരി ഇരുന്നിട്ട് ഓരോന്നും ആസ്വദിച്ചു കഴിച്ചു അരമണിക്കൂറിന് ശേഷം ഞങ്ങൾ ജാസിയുടെ വീട്ടിൽ നിന്നും ഇറങ്ങി... മഴ ചോർന്നിട്ട് പോകാമെന്ന് വിചാരിച്ചാണ് ഞങ്ങളവിടെ നിന്നിരുന്നത്...പക്ഷെ കണ്ടിട്ട് മഴ നിൽക്കുന്ന ലക്ഷ്യണമൊന്നും കാണാതെ വന്നിട്ട് ഞങ്ങൾ ഏകദേശം ഒരു അഞ്ചു മണിയായപ്പോ അവിടുന്ന് ഇറങ്ങി "ഇറങ്ങാണ് ട്ടോ..." ജാസിയുടെ വീട്ടുകാർക്ക് വേണ്ടി ലണ്ടനിൽ നിന്ന് പർച്ചേസ് ചെയ്ത തിങ്സിന്റെ ഷോപ്പെർ അവന്റെ അനിയത്തിയുടെ കയ്യിൽ കൊടുത്തു ഞാൻ ഉമ്മാനോടും ഖാദർ അങ്കിളിനോടും യാത്ര പറഞ്ഞു കുടയും പിടിച്ചു നിൽക്കുന്ന ഇശൂൻ്റെ അടുത്തേക്ക് നിന്നിട്ട് ഷാളും ഡ്രെസ്സൊന്നും നനയാതിരിക്കാൻ അതെല്ലാം വരിപിടിച്ചു കുടക്കുള്ളിൽ ഭദ്രമായി പിടിച്ചതും ഇശു അവരോട് യാത്ര പറഞ്ഞ് ഞാൻ മഴ കൊള്ളാതിരിക്കാൻ എന്റെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്തു പിടിച്ചു മുന്നോട്ട് നടന്നു...കൂടെ മറ്റൊരു കുടയിൽ ജാസിയും ഉണ്ടായിരുന്നു "ജാസി.. നീ ഒരു ദിവസം വില്ലയിലേക്ക് വാ..."

ഇടതു സൈഡിലായി നിൽക്കുന്ന ജാസിനോടയി ഇശു പറഞ്ഞപ്പോഴും അവൻ സൂക്ഷിച്ചു എന്നെയും കൊണ്ട് കൽപടവുകൾ ഇറങ്ങായിരുന്നു.. വെള്ളം തട്ടിയിട്ട് കല്പടവുകളൊക്കെ നല്ല വഴുവഴുപ്പുണ്ട്..അതും പോരാത്തതിന് മഴയോടൊപ്പമുള്ള ശക്തിയായ കാറ്റു മൂലം കല്പടവുകളിലെല്ലാം പച്ച ഇലകൾ കൊഴിഞ്ഞു ചാടി കിടക്കുന്നുണ്ട്... കാൽ തെറ്റിയ രണ്ടാളും നിലത്തെത്തുമെന്ന് ഉറപ്പാ "നോക്കട്ടെ..ഉപ്പാന്റെ കൂടെ ഞാൻ വരാൻ നോക്കാം..." മറുപടിയായി ജാസിയിതും പറഞ്ഞു അവസാന സ്റ്റെപ്പ് ഇറങ്ങിയിട്ട് നേരെ മുന്നിലുള്ള കാറിലെ ഡോർ തുറന്നു തന്നതും ഞങ്ങളും അവസാന സ്റ്റെപ്പ് ഇറങ്ങിയിട്ട് ഞാനാദ്യം എന്റെ ഡ്രെസ്സെല്ലാം കുടിഞ്ഞു ശെരിയാക്കി ജാസിനോട് കണ്ണു ചിമ്മി കാണിച്ചു ബായ് എന്നു പറഞ്ഞു കാറിലേക്ക് കയറി ഇരുന്നതും ഇശു എന്റെ പിന്നാലെ സീറ്റിലേക്ക് കയറി ഇരുന്നു സൈഡിലേക്ക് നിവർത്തി പിടിച്ച കുട അടച്ചു വെച്ചു അത് ജാസിക്ക് കൊടുത്ത് അവൻ ഡോർ വലിച്ചടച്ചു "മറക്കേണ്ട... വില്ലയിലേക്ക് വരണം..." ഇശൂൻ്റെ സൈസിലെ വിൻഡോ ഗ്ലാസ് താഴ്ത്തി വെച്ചു ഞാൻ ജാസിനോടയി പറഞ്ഞപ്പോ അവൻ വരാമെന്ന് വാക്ക് നൽകിയതും ഇശു മുടി ഒന്ന് കോതി ശെരിയാക്കി ജാസിനോട് ബായ് പറഞ്ഞു..

തിരിച്ചു ജാസിയും ബായ് പറഞ്ഞ് കാറിന്റെ അടുത്തു നിന്നും മാറി നിന്ന് ആദ്യത്തെ കൽപടവുകളിലേക്ക് കയറി നിന്നു അന്നേരം തന്നെ ഡ്രൈവർ കാർ സ്റ്റാർട്ട് ആക്കിയതും ഞാനവന്ക്ക് കൈവീശി കാണിച്ചപ്പോഴേക്കും ഡ്രൈവർ വണ്ടിയെടുത്തിരുന്നു യാത്രയുടനീളം ഇടിവെട്ട് മഴയായിരുന്നു... വെള്ളം ആഞ്ഞു കാറിന്റെ മുകളിലേക്ക് തട്ടുന്നതു വരെ എന്റെ ചെവിയിലേക്ക് കേൾക്കാമായിരുന്നു ഞാനൊരു റൈൻ ലവർ ആയോണ്ട് തന്നെ വിൻഡോ ഗ്ലാസ് താഴ്ത്തി വെച്ചു മഴ ആസ്വദിച്ചു ഇരുന്നെങ്കിലും ആഞ്ഞു വീശുന്ന കാറ്റ് ഒന്നായി എന്റെ മുഖത്തേക്ക് വീശി അടിച്ചതു കാരണം കണ്ണിനു മുന്നിലേക്ക് ചാടിയ മുടി ചെവിക്കരികിൽ ഒതുക്കി വെച്ചപ്പോഴേക്കും ആരോ വിൻഡോ ഗ്ലാസ് ഉയർത്തി വെച്ചിരുന്നു അതെന്റെ പുന്നാര ഭർത്തു ആണെന്ന് നല്ല പോലെ അറിയുന്നത് കൊണ്ട് ഒന്നും അറിയില്ലേ രാമായണ എന്ന മട്ടിൽ ഫോണിൽ തല പണയപ്പെടുത്തി ഇരിക്കുന്നവനെ ഒന്ന് കനപ്പിച്ചു നോക്കിയിട്ട് ഉയർത്തി വെച്ച വിൻഡോ ഗ്ലാസ്സിൽ തലവെച്ചു ഞാൻ പുറത്തേക്ക് കണ്ണും നട്ട് നോക്കിയിരുന്നു

ഏറെ നേരത്തെ ഇരുതത്തിനു ശേഷം കാർ മാലിക്ക് വില്ലയിലെ കോബൗണ്ടിലേക്ക് കയറ്റി മുന്നോട്ട് കടന്നതും വില്ലയുടെ മുന്നിൽ എത്തിയപ്പോ തന്നെ കാർ പതിയെ സ്റ്റോപ്പായി ഞാനപ്പോ തന്നെ പുറത്തേക്ക് കണ്ണോടിച്ചു നോക്കിയിട്ട് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി ഡോറടച്ചു വില്ലക്ക് ഉള്ളിലേക്ക് നടന്നു ബേബിയെ കാണാനുള്ള ത്വര കാരണം ഞാൻ മുന്നും പിന്നും നോക്കാതെ ഹാളിലൂടെ നടന്ന് ഒരറ്റത്തുള്ള ലാമിത്താന്റെ റൂമിലേക്ക് നടന്നു "Hey.. Queen is back...." സ്വയം എന്നെ തന്നെ പൊക്കിയടിച്ചു പാതി തുറന്നിട്ട ഡോറിനുള്ളിലൂടെ തലയിട്ടു ഉള്ളിലേക്ക് വിളിച്ചു കൂവിയതും ബെഡിലായി ബേബിയെയും കൈയിൽ പിടിച്ചു ഇരിക്കുന്ന ലാമിത്ത കുഞ്ഞിലുള്ള നോട്ടം മാറ്റി എന്നെ നോക്കി "ഐറു... നീയെപ്പോ വന്നു..?" ലാമിത്ത എന്തോ ചോദിക്കാൻ നിൽക്കെ വെള്ളം നിറച്ച ഗ്ലാസ് പിടിച്ചു ലാമിത്താന്റെ അടുത്തേക്ക് വന്ന ദീദി കണ്ണുകൾ വിടർത്തി ചോദിക്കുന്നത് കേട്ട് ഞാനൊന്ന് ചിരിച്ച് ഡോർ മലർക്കെ തുറന്ന് റൂമിനു ഉള്ളിലേക്ക് കയറി "ഞാനിപ്പോ വന്നു കയറുവാ... ബേബിയെ കാണാൻ വേണ്ടി നേരെ ഇങ്ങോട്ട് പോന്നു.."

സൈഡിലുള്ള സ്റ്റാൻഡിൽ വെച്ച ടർക്കിയെടുത്ത് ഞാനിതും പറഞ്ഞ് നനഞ്ഞ കയ്യും മുഖവും തുടച്ചു "എന്തോരം മഴയാ ഇവിടെ...!!" "ലണ്ടനിൽ നല്ല തണുപ്പായിരിക്കുമല്ലേ...?" ഒരു അടക്കി പിടിച്ച ചിരിയോടെയും ഒരു ഡബിൾ മീനിങ്ങോടെയും ലാമിത്ത എന്നെ നോക്കിയപ്പോ ഞാൻ മുഖം തുടക്കുന്നതിന്റെ ഇടയിൽ ഇടകണ്ണിട്ട് ഇത്താനെ ഒന്ന് നോക്കിയിട്ട് ലാമിത്താക്ക് വെള്ളം കൊടുക്കുന്ന ദീദിനെ നോക്കിയപ്പോഴും മൂപ്പത്തിയുടെ മുഖത്തും അതേ ചിരിയുണ്ട് അവരുടെ ചോദ്യത്തിന് ഞാനൊന്ന് അമർത്തി മൂളി കൊടുത്തിട്ട് ടർക്കി തിരിച്ചു സ്റ്റാൻഡിൽ തന്നെ നിവർത്തി വെച്ചു ഞാൻ ബെഡിന്റെ അരികിലേക്ക് നടന്നു ലാമിത്താന്റെ കയ്യിലെ കുഞ്ഞിനെ നോക്കി "അച്ചോടാ...ക്യൂട്ട് ബേബി..." ഉണ്ട കവിളുകൾ വീർപ്പിച്ച് ശാന്തമായി ഉറങ്ങുന്ന ബേബിയെ ഞാൻ കണ്കുളിർക്കെ പുഞ്ചിരിയൂടെ നോക്കി നിന്നു...നിഷ്‌കുവായി ഉറങ്ങുന്ന ബേബിയെ ഒന്നായി വാരി എടുക്കാൻ മനസ്സ് വെമ്പൽ കൊണ്ടെങ്കിലും ബേബി ഉറങ്ങായിരുന്നത് കൊണ്ടും ഞാൻ പുറത്തു നിന്ന് വന്നത് കൊണ്ട് ഇൻഫെക്ഷൻ വല്ലതും വരുമോ എന്നു പേടിച്ചു ഫ്രഷായിട്ട് കുഞ്ഞ് ഉണർന്നിട്ട് എടുക്കാമെന്ന് വിചാരിച്ചു ഞാൻ ബെഡിലായി ഇരുന്നു ലാമിത്താനോടും ദീദിനോടും ലണ്ടനിലെ വിശേഷങ്ങളൊക്കെ പറഞ്ഞു കൊടുത്തു "അല്ല ദീദി..ഐഷു എവിടെ...?"

"അവൾക്ക് ഏത് നേരവും നിങ്ങളെപ്പോഴാ വരുന്നേ എന്നു ചോദിക്കുന്ന പരുപാടിയാ..നീ പോയിട്ട് അവൾക്കൊരു ഉഷാറും ഇല്ലായിരുന്നു...നേരത്തെ കൂടെ ചോദിച്ചിട്ടൊള്ളു ഇന്ന് വരുമെന്ന് പറഞ്ഞവർ എന്താ വരാത്തെ എന്ന്.. അവളുടെ ചോദ്യം സഹിക്കാൻ വയ്യാതെ ഞാനവളെ റോഷന്റെ അടുത്ത് ആക്കീട്ടുണ്ട്.... അവർ ചിലപ്പോ ഡിജെ ഹാളിൽ ഉണ്ടാവും... അല്ലേൽ ടെറസിലേക്ക് പോയേക്കും.. നീ ഒന്ന് പോയി നോക്ക്..." ഞാനതിനൊന്ന് മൂളി കൊടുത്തു ലാമിത്താന്റെ കയ്യിൽ കിടക്കുന്ന ബേബിയുടെ നെറ്റിയിൽ പതിയെ ചുണ്ട് ചേർത്തു ചുംബിച്ചു ബെഡിൽ നിന്നും എഴുനേറ്റു "ദീദിമ്മ..എനിക്ക് എന്തെങ്കിലും കഴിക്കാൻ എടുത്തു വെക്ക്... ഞാനപ്പോഴേക്കും വരാം..." റൂമിൽ നിന്നും ഇറങ്ങാൻ നേരം ഞാൻ പിറകിലേക്ക് തിരിഞ്ഞു നോക്കി വയർ തടവി ദീദിനോട് പറഞ്ഞതും ദീദി ലാമിത്താന്റെ കയ്യിലെ ഗ്ലാസ് വാങ്ങി ലാംബ് ടേബിളിൽ വെച്ചിട്ട് എന്റെയടുത്തേക്ക് വന്നു "ഫ്രഷായി വന്നാൽ വല്ലതും തരാം..."

എന്നെയും കൂട്ടി പുറത്തേക്ക് ഇറങ്ങിയിട്ട് തുറന്ന ഡോർ കുഞ്ഞ് ഉണരാതിരിക്കാൻ വേണ്ടി പതിയെ അടച്ചു ദീദി ഇതും പറഞ്ഞോണ്ട് ഹാളിലേക്ക് നടന്നു പോയതും ഞാൻ ദീദിന്റെ പിന്നാലെ പോയിട്ട് പിറകിൽ നിന്നും കാൽ പൊക്കി ദീദിയുടെ കവിളിൽ ഉമ്മവെച്ചു താങ്‌സ് എന്നു പറഞ്ഞോണ്ട്‌ ഞാൻ നേരെ മുകളിലേക്ക് സ്റ്റയർ കയറി ഓടി പിറകിൽ നിന്ന് ദീദി ചിരിച്ചോണ്ട് എന്നെ നോക്കി 'ഈ പെണ്ണിന്റെ വട്ട്' എന്നു പറഞ്ഞോണ്ട് കിച്ചനിലേക്ക് കയറി പോവുന്നത് കണ്ട് ഞാൻ കണ്ണിറുക്കി ചിമ്മി ചിരിച്ചോണ്ട് ബാക്കി സ്റ്റെപ്പ് കൂടെ ഓടി കയറിയതും പെട്ടന്ന് എന്റെ മുന്നിലെ ആളെ കണ്ട് എന്റെ ഓട്ടം ഒന്ന് സ്റ്റോപ്പായി "എന്താ...?" നനഞ്ഞ മുടി കോതി ശെരിയാക്കി എന്നെയൊരു വല്ലാത്ത നോട്ടത്തോടെ നോക്കുന്ന ഇശൂനെ നോക്കി ഞാൻ ഒറ്റ പുരികം പൊക്കി ചോദിച്ചപ്പോ അവൻ എന്നെ ആകമൊത്തം ഒന്ന് വീക്ഷിച്ചു "എനിക്ക് മാത്രം ആണല്ലേ നീ ഓസിക്ക് കിസ്സ് തരാത്തത്... ബാക്കി എല്ലാവർക്കും നീ വാരി കോരി കൊടുക്കുന്നുണ്ടല്ലോ...?" ദീദിക്ക് കിസ്സ് കൊടുത്തത് അവൻ കണ്ടിട്ടുണ്ടെന്ന് അവന്റെ സംസാരത്തിൽ നിന്നു തന്നെ മനസ്സിലായി...അവന്റെ ഒടുക്കത്തെ ചോദ്യം കേട്ട് ചിരി വന്നെങ്കിലും ഞാനത് ചുണ്ടിനിടയിൽ തന്നെ വെച്ചിട്ട് നമ്മളെ ഭർത്തുനെ നോക്കി "ഞാനെനിക്ക് വേണ്ടവർക്ക് കിസ്സ് കൊടുക്കും... അതിൽ അസൂയപ്പെട്ടിട്ടൊന്നും കാര്യമില്ല ഉമ്മച്ചാ..."

പറയുന്നതിന്റെ ഇടക്ക് ചിരി പൊട്ടി വരുന്നുണ്ടെങ്കിലും ഞാനത് മാക്സിമം പിടിച്ചു നിർത്തി ഇതും പറഞ്ഞിട്ട് അവനെ മറി കടന്ന് പോവാൻ നിൽക്കുമ്പോഴാ അവനെന്റെ കൈ പിടിച്ചു അവന്റെ മുന്നിലേക്ക് വലിച്ചു നിർത്തിയത് "നിന്നെ മൊത്തമായി ഞാനൊന്ന് കാണുന്നുണ്ട്..." കാൽ മുതൽ തല വരെ ഉഴിഞ്ഞു നോക്കിയിട്ട് അവനൊരു അർത്ഥം വെച്ചു പറഞ്ഞപ്പോ ഞാനതിനൊന്ന് അമർത്തി തലയാട്ടി "കാണാം..." "കാണണമല്ലോ..!!" എന്നവൻ കീഴ്ച്ചുണ്ട് കടിച്ചു വിട്ട് പ്രത്യേകമായൊരു ഭാവത്തോടെ പറഞ്ഞപ്പോ ഞാനവന്റെ കയ്യിൽ നിന്നെന്റെ കൈ നൈസിൽ വലിച്ചൂരിയിട്ട് അവിടുന്ന് നടന്നു...അവിടെ നിന്നാൽ പണിപാളും സ്റ്റയർ കയറി ഐഷുനെയും തപ്പി നേരെ പോയത് ഡിജെ ഹാളിലേക്കാണ്..അവിടെ എത്തിയപ്പോ തന്നെ ഞാൻ ഡോറിന്റെ ഹാൻഡിലിൽ പിടിച്ചു തിരിച്ചു ഡോർ തുറന്ന് ഉള്ളിലേക്ക് നോക്കിയപ്പോ അവിടെ മൊത്തം ഇരുട്ടായിരുന്നു..റോഷനും ഐഷുവും ഇവിടെ ഉണ്ടെങ്കിൽ തന്നെ ഹൈ സൗണ്ടിൽ പാട്ടും കൂത്തും ലൈസർ ലൈറ്റുമൊക്കെ ഉണ്ടാവും.. പക്ഷെ ഇവിടെ അതൊന്നും കാണാഞ്ഞിട്ട് അവർ ചിലപ്പോ ടെറസ്സിൽ ആവുമെന്ന് വിചാരിച്ച് തുറന്ന അതേ പോലെ ഡോർ വലിച്ചടച്ചു ഞാൻ ടെറസ്സിലേക്ക് പോയി

സ്റ്റെപ്പ് കയറി ടെറസ്സിൽ എത്തിയപ്പോ തന്നെ എന്റെ കണ്ണ് നേരെ പോയത് അവിടെയുള്ള ഗാർഡനിൽ സെറ്റ് ചെയ്ത വൈറ്റ് പോർച്ചു സ്വിങ്ങിൽ ഇരിക്കുന്ന റോഷനിലേക്കും ആലിയിലേക്കുമാണ് കൊച്ചു കള്ളൻ ആൻഡ് കൊച്ചുകള്ളി റൊമാൻസിനുള്ള തയ്യാറെടുപ്പാണെന്നു തോന്നുന്നു... റോഷൻ ചുറ്റുള്ളതൊക്കെ മറന്നു ആലിയുടെ മുഖത്തേക്ക് അവന്റെ മുഖം കൊണ്ടു പോകുന്നത് ഞാനൊന്ന് നോക്കിയിട്ട് ഐഷുനെ അവിടെയെല്ലാം കണ്ണോടിച്ചു നോക്കെയാണ് സൈഡിൽ ഐഷു ഒരു ബോൾ കയ്യിൽ പിടിച്ച് എന്നെ കണ്ടിട്ട് അത്ഭുതത്തോടെ ഐറുമ്മാ എന്നു വിളിച്ചു കൂവൻ ഒരുങ്ങിയത് പക്ഷെ അതിനു മുമ്പ് തന്നെ ഞാനവളോട് ശൂ എന്നു ആംഗ്യം കാണിച്ചു മിണ്ടല്ലേ എന്നു പറഞ്ഞതും അവളപ്പോ തന്നെ അവളുടെ കുഞ്ഞി കൈകൾ കൊണ്ട് വാ പൊത്തി പിടിച്ചു തലകുലുക്കി എന്നെ നോക്കി പുഞ്ചിരി തൂകി.. കുറുമ്പി പെണ്ണിന്റെ ഇളി നമ്മക്ക് പെരുത്ത് ഇഷ്ട്ടായോണ്ട് ഞാനൊന്ന് കൃസൃതിയോടെ കണ്ണിറുക്കി കാണിച്ചു

ഒച്ചയുണ്ടാക്കാതെ ഐഷുന്റ അടുത്തേക്ക്‌ പോയി അവളെ ഒന്നായി വാരി എടുത്തു കവിളിലൊരു മുത്തം വെച്ചു കൊടുത്തു തിരിച്ചവൾ എനിക്കും മുത്തം വെച്ചു തന്നതും ഞാൻ ഇളിച്ചോണ്ട് റോഷന്റെ കിസ്സിങ് സീൻ കഴിഞ്ഞോ എന്നു നോക്കാൻ വേണ്ടി ഇടകണ്ണിട്ട് മുന്നോട്ട് നോക്കിയപ്പോ കറക്ട് അവൻ ആലിയുടെ ലിപ്പിൽ കിസ്സുന്നതാണ് കണ്ടത് "അയ്യേ... ഞാനൊന്നും കണ്ടില്ലേ..." "ഐഷുട്ടിയും ഒന്നും കണ്ടില്ലേ..." ചിരിച്ചോണ്ട് ഞാനെന്റെ കണ്ണ് ഇറുക്കി അടച്ചതും ഐഷുവും മുന്നിലേക്ക് നോക്കി കുണുങ്ങി ചിരിച്ചോണ്ട് അവളുടെ കണ്ണ് രണ്ടും പൊത്തി പിടിച്ചു മുന്നിൽ നിന്ന് പ്രത്യേകിച്ചു ഒരു ഒച്ചയും കേൾക്കാത്തത് കൊണ്ട് ഞാൻ പതിയെ ഇറുക്കിയ കണ്ണ് പതിയെ അയച്ചിട്ടു കണ്ണ് തുറന്നതും റോഷനും ആലിയും അണ്ടി പോയ അണ്ണാനെ പോലെ എന്നെയും ഐഷുനെയും പകച്ചോണ്ട് നോക്കുന്നത് കണ്ട് ഞാൻ നിഷ്‌കുപോലെ 'ഞങ്ങളൊന്നും കണ്ടില്ലേ' എന്നും പറഞ്ഞ് ടെറസ്സിൽ നിന്നും ഇറങ്ങി ടെറസ്സിൽ നിന്നും ഇറങ്ങിയപ്പോ തന്നെ ഞാനും ഐഷുവും കൈ രണ്ടും കൂട്ടി അടിച്ച് ഒപ്പം പൊട്ടിച്ചിരിച്ചു "ഹ.. ഹ.. ഹ... ചിരിച്ചു ചിരിച്ചു ഇന്നെന്റെ വയർ വേദനിക്കുമെന്നാ തോന്നുന്നെ.."

ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചോണ്ട് ടെറസ്സിൽ നിന്നുള്ള സ്റ്റയർ ഇറങ്ങി താഴേക്ക് പോകെ ഞാൻ വയറിൽ കൈവെച്ചു ആരോടെന്നില്ലാതെ പറഞ്ഞിട്ട് ഐഷുനെ നോക്കിയപ്പോ അവളിപ്പോഴും കുഞ്ഞി പല്ലും കാട്ടി കുണുങ്ങി ചിരിക്കാ ഇനിയും ചിരിച്ചാൽ ചിലപ്പോ കരയേണ്ടി വരുമെന്ന് തോന്നിയതോണ്ട് ഞാൻ ചിരിയൊക്കെ മാക്സിമം പിടിച്ചു നിർത്തി സ്റ്റയർ ഇറങ്ങി നടന്നു റൂമിലേക്ക് കയറി എന്റെ കയ്യിലിരിക്കുന്ന ഐഷുനെ ബെഡിലേക്കിട്ടു "എന്താണ് രണ്ടു പേർക്കുമൊരു കള്ളച്ചിരി...?" റൂമിലേക്ക് കയറി വന്ന ഇശു എന്നെയൊന്ന് നോക്കിയിട്ട് ഐഷുനെ നോക്കിയതും അവൾ നേരത്തെ കണ്ട കിസ്സിങ് സീൻ അവനോട് പറയാൻ തുനിയുന്നത് കണ്ട് ഞാനവളുടെ വായ പൊത്തി പിടിച്ചു കണ്ണ് കൊണ്ട് വേണ്ട എന്നു പറഞ്ഞു ഇശൂനെ തിരിഞ്ഞു നോക്കി "അതൊന്നുമില്ല ഇശുച്ചാ... ഞങ്ങൾ വെറുതെ ചിരിച്ചതാണ്..." "ഭ്രാന്താണോ... വെറുതെ ചിരിക്കാൻ...?" വല്ല കൊലയാളിയെ ചോദ്യം ചെയ്യുന്ന പോലെ അവനെന്നെ ഉറ്റുനോക്കി ഗൗരവത്തോടെ ചോദിച്ചപ്പോ ഞാനവനെ നോക്കി ഒന്ന് പുച്ഛിച്ചു "ഹാ... ഭ്രാന്താണ് ..നല്ല മുഴുത്ത ഭ്രാന്ത്..." "കണ്ടാലും തോന്നും..."

എന്നെയൊന്ന് അടിമുടി നോക്കി അവനിതും പറഞ്ഞ് ടേബിളിൽ വാച്ച് ഊരി വെക്കുന്നത് കണ്ട് ഞാനവനെ മൈൻഡ് ആക്കാതെ ഐഷുന്റെ അപ്പുറത്തായി ഇരുന്നു "എന്റെ ചോക്ലേറ്റ് എവിടെ...?" എന്റെ കയ്യിൽ തോണ്ടി കൊണ്ട് ഐഷു ചോദിച്ചപ്പോ ഞാനവളുടെ മൂക്കിനിട്ട് ചൂണ്ടു വിരൽ കൊണ്ട് ഞൊടിഞ്ഞിട്ട് ഒന്ന് ഇളിച്ചു കൊടുത്തു "നൈറ്റ് ആവുമ്പോഴേ ചോക്ലേറ്റ് നിനക്ക് കിട്ടൂ... അതു വരെ വൈറ്റ് ചെയ്യണം മോളെ..." "അതെന്താ..?" "അതൊക്കെയുണ്ട്..." 🌸💜🌸 "അതൊന്നുമില്ല... നീയൊന്ന് വന്നേ ഐറാ...?" "ഇല്ല ദീദി... ഇതിങ്ങനെ വിട്ടാൽ പറ്റില്ല...അവർക്കൊന്നും പെണ്ണിന്റെ കയ്യിന്റെ ചൂട് അറിയാതത്തിന്റെ കുഴപ്പമാണ്..." ദീദിക്ക് പർച്ചേസിംഗ് ഉണ്ടെന്ന് പറഞ്ഞപ്പോ ഞങ്ങൾ രണ്ടു പേരും മാളിലേക്ക് വന്നതാണ്..ഷോപ്പിംഗിന്റെ ഇടയിൽ എനിക്ക് ഇശൂൻ്റെ കാൾ വന്നപ്പോ ഞാൻ പുറത്തേക്ക് ഇറങ്ങി അവനോട് നിനക്ക് എന്തെങ്കിലും വേണോ എന്നൊക്കെ ചോദിച്ചു നിൽക്കെയാണ് ഗ്ലാസിനുള്ളിലൂടെ ദീദിയുടെ ചുറ്റും ആളുകൾ കൂടി നിൽക്കുന്നത് കണ്ടത് അത് കണ്ടപ്പോ തന്നെ ഞാൻ ഇശൂനോട് പിന്നെ വിളിക്കാമെന്നു പറഞ്ഞിട്ട് കാൾ കട്ട് ചെയ്ത് ഷോപ്പിലേക്ക് കയറി

ആൾക്കൂട്ടത്തിന്റെ അടുത്തേക്ക് ചെന്നപ്പോ രണ്ടു ആളുകൾ എന്നെ മറി കടന്നു പോയതും ഞാനവരെ ഒന്ന് നോക്കിയിട്ട് ദീദിന്റെ അടുത്തേക്ക് ചെന്നു കാര്യം അന്വേഷിച്ചു... അപ്പോഴാണ് സൈഡിലെ ഒരു പെണ്കുട്ടി ദീദിന്റെ മേലിൽ ആ പോയ ഒരാൾ കൈവെച്ചു എന്നു പറഞ്ഞത്...അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോ എന്നെ മറി കടന്നു പോയവരിൽ ഒരാളായിരുന്നു അത് ദേഷ്യം ഒന്നാകെ തിളച്ചു വന്നതിനാൽ ഞാൻ അവർക്ക് നേരെ പോവാൻ നിൽക്കെയാണ് ദീദി ഒന്നുമില്ല എന്നൊക്കെ പറഞ്ഞു എന്റെ കൈ പിടിച്ചു വെച്ചത്...പക്ഷെ എനിക്കതങ്ങനെ വിട്ടു കൊടുക്കാൻ ഉദ്ദേശം ഇല്ലാത്തത് കൊണ്ട് എന്റെ കയ്യിൽ നിന്നും ദീദിന്റെ പിടി അയച്ച് ഷോപ്പിൽ നിന്നും ഇറങ്ങി പോകുന്നവരെ ഒന്ന് നോക്കിയിട്ട് അവർക്ക് നേരെ നടന്നു "Excuse me...?" ഷോപ്പിലെ ഡോർ വലിച്ചു തുറന്ന് പുറത്തേക്ക് ഇറങ്ങി അവരുടെ അടുത്തേക്ക് നടന്നു ചെന്ന് ഞാൻ കുറച്ചു ഉച്ചത്തിൽ തന്നെ അവരെ വിളിച്ചപ്പോ എന്റെ മുന്നിൽ പോവുന്നവർ ഒന്ന് സ്റ്റോപ്പായി എന്നെ തിരിഞ്ഞു നോക്കിയതും കൃത്യം അതിൽ അപമര്യാദയായി പെരുമാറിയ ആ വൃത്തികെട്ടവന്റെ കരണം ഞാൻ നാന്നായി പുകച്ചു

"നിന്റെ ലോക്കൽ സ്വഭാവം നല്ല രീതിയിൽ ജീവിച്ചു പോകുന്ന പെണ്ണുങ്ങളുടെ അടുത്തു വേണ്ടേ...ശരീരത്തിൽ കൈവെച്ചാൽ ആ കൈ വെട്ടി മാറ്റാനും ചില പെണ്ണുങ്ങൾക്ക് അറിയാം.. സൂക്ഷിച്ചും കണ്ടും ഈ ലോക്കൽ സ്വഭാവം എടുത്താൽ മതി... അല്ലേൽ ഇതുപോലെ കവിൾ ചുവന്നു കിടക്കും..." കവിളിൽ എടുത്തു കാണിക്കുന്ന ചുവപ്പ് കളറിലേക്ക് ചൂണ്ടി കാണിച്ചു ഞാൻ ദേഷ്യത്തൂടെ പല്ലിറുമ്പി പറഞ്ഞപ്പോ അയാൾ എനിക്ക് നേരെ കുത്തുന്ന നോട്ടത്തോടെ വരാൻ നിന്നെങ്കിലും അതിനു മുമ്പ് തന്നെ എവിടുന്നൊക്കെയോ രണ്ടു മൂന്ന് സെക്യൂരിറ്റി ഓടി വന്നിട്ട് അയാളെയും പിടിച്ചു വലിച്ചു അവിടുന്ന് കൊണ്ടു പോയി "ഐറു..നമുക്ക് പോവാം.." അയാൾ പോവുന്നത് ദേഷ്യത്തോടെ നോക്കി നിൽക്കെ ദീദി എന്റെ കയ്യിൽ പിടിച്ചു പേടിയോടെ പറഞ്ഞപ്പോ ഞാൻ നോ എന്ന മട്ടിൽ തലയാട്ടി "നമ്മൾ എങ്ങോട്ടും പോവുന്നില്ല..ദീദി ചെന്ന് പർച്ചേസിംഗ് ചെയ്യ്.. അവരിനി വരില്ല..."

പൂർണ വിശ്വാസത്തോടെ ഞാനിത് പറഞ്ഞപ്പോ ദീദി പേടിയോടെ അവർ പോയ വഴി നോക്കിയിട്ട് എന്നെ നോക്കി തലയാട്ടി ഷോപ്പിലേക്ക് കയറി പോയി ദീദി പോവുന്നതൊന്ന് നോക്കിയിട്ട് ഞാൻ കൈവരയോട് ചേർന്ന് നിന്ന് ഡൗണ് ഫ്ലോറിലൂടെ സെക്യൂരിറ്റിയുടെ കൂടെ പോകുന്ന ആളെ വിടാതെ നോക്കി മുന്നിലേക്ക് തിരിയാൻ നിന്നപ്പോഴാണ് പെട്ടന്ന് എന്റെ സൈഡിലൂടെ ഒരാൾ രൂപം നടന്നു പോയത് 'ഇതാ പൂച്ചക്കണ്ണനല്ലേ..?' എന്നെ എപ്പോഴും പിന്തുടരുന്ന ഫേസ് മാസ്‌ക് വെച്ചുള്ള പൂച്ചകണ്ണനാണ് അതെന്ന് മനസ്സ് മൊഴിഞ്ഞപ്പോ ഞാൻ രണ്ടും കൽപ്പിച്ചു അയാളെ അരികിലേക്ക് ഓടി പോയതും ഞാനയാളെ പിന്നാലെ വരുന്നുണ്ടെന്ന് മനസ്സിലാക്കിയ അയാൾ കുറച്ചൂടെ സ്പീഡ് കൂട്ടി നടക്കാൻ തുടങ്ങി ഇന്നെന്തായാലും അയാൾ ആരാണെന്നും എന്തിനാണ് എന്നെ പിന്തുടരുന്നതെന്നും അറിയണമെന്ന ദൃഢ മനസ്സോടെ ഞാൻ മാക്സിമം സ്പീഡ് കൂട്ടി നടന്നു ഒടുവിൽ ഞാനയാളെ അടുത്തു എത്തിയപ്പോ തന്നെ അയാളുടെ കൈപിടിച്ചു വലിച്ചു മുഖത്തെ ഫേസ് മാസ്‌ക് ഊരി മാറ്റിയതും പെട്ടന്ന് പരിചിതമായ ആ മുഖത്തിനുടമയെ കണ്ട് എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൽ മിന്നിയതോടൊപ്പം ഞാനൊരു നിമിഷം അവിടെ തറഞ്ഞു നിന്നു... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story