QUEEN OF KALIPPAN: ഭാഗം 135

queen of kalippan

രചന: Devil Quinn

ഒടുവിൽ ഞാനയാളെ അടുത്തു എത്തിയപ്പോ തന്നെ അയാളുടെ കൈപിടിച്ചു വലിച്ചു മുഖത്തെ ഫേസ് മാസ്‌ക്ക് ഊരി മാറ്റിയതും പെട്ടന്ന് പരിചിതമായ ആ മുഖത്തിനുടമയെ കണ്ട് എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൽ മിന്നിയതോടൊപ്പം ഞാനൊരു നിമിഷം അവിടെ തറഞ്ഞു നിന്നു കണ്ടത് വിശ്വസിക്കാൻ കഴിയാത്ത മട്ടിൽ ഞാനാ ഞെട്ടലോടു കൂടെ ഒരു പ്രതിമ കണക്കെ എത്ര നേരം നിന്നെന്ന് ഒരു നിശ്ചയവുമില്ല... അത്രയധികം സ്തംഭിച്ചു പോയിരുന്നു "സ്റ്റീഫാ.. നീ...?" വിശ്വസിച്ചു കൂടെ നടന്നവൻ തന്നെയാണ് ചതിക്കാൻ നോക്കിയതെന്ന് ബോധം വന്നപ്പോഴും ഞാൻ സ്റ്റീഫനെ ഒരുതരം അന്താളിപ്പോടെ നോക്കുവായിരുന്നു..ഇശുൻ്റെ വലം കൈയായി എന്തിനും ഏതിനും കൂടെ നിന്ന അവന്റെ പേർസണൽ ഗാഡ്‌ തന്നെയാണ് പിന്നിൽ നിന്നും കുത്താൻ നിന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല "എന്തിനാടാ പാൽ തന്ന കൈക്ക് തന്നെ കൊത്താൻ നോക്കിയത്..?" കള്ളം പിടിക്കപ്പെട്ടതിനാൽ അവൻ തലതാഴ്ത്തി നിൽക്കുവായിരുന്നു.. എന്റെ ചോദ്യം അവന്റെ ചെവിയിൽ കേട്ടെങ്കിലും അവനൊന്നും ഉരുവിടാതെ അതേ നിർത്തം തുടർന്നു...

പക്ഷെ എനിക്കതങ്ങനെ നോക്കി നിൽക്കാൻ സാധിക്കുമായിരുന്നില്ല..അതിനാൽ ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യത്തിൽ ഞാനവന്റെ മുഖം പൊക്കി പിടിച്ചു "പറ.. എന്തിനായിരുന്നു ഇങ്ങനെയൊരു നാടകം..?ഹേ..ഞങ്ങളെ മുൻപിൽ എന്തിനാ ഇത്രയും നാളും അഭിനയിച്ചു തകർത്തത്...?ഞങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ വരുന്നുണ്ടോ എന്നു അന്വേഷിക്കുന്നതിനല്ലേ നിന്നെ ഇശു അവന്റെ പേർസണൽ ഗാഡായി എടുത്തത്.. എന്നിട്ട് ആ നീ തന്നെ ഞങ്ങൾക്കൊരു പ്രശ്നം ഉണ്ടാക്കാൻ നിക്കുന്നു... അതും നീ എന്റെ പിറകെ നടന്നിട്ട്.. എന്റെ പിറകെ യഥാ സമയവും നീ നടന്നാലും നിനക്ക് വേണ്ടത് എന്റെ ഐഷുനെ ആണല്ലോ... എന്താടാ ഇതൊക്കെ.. എനിക്കൊന്നും മനസ്സിലാവുന്നില്ല...?" എന്താണ് ഇവിടെ നടക്കുന്നതെന്ന് പോലും അറിയാതെ തലയൊക്കെ പെരുത്തു വരുന്നുണ്ട്...എന്തിന് വേണ്ടിയാണ് ആർക്കു വേണ്ടിയാണ് അവനെന്റെ പിറകെ നടക്കുന്നതെന്ന് എനിക്കറിയില്ല..

.പലപ്പോഴും ഇങ്ങനെയൊരാൾ യഥാ സമയവും എന്നെ വാച്ച് ചെയ്യുന്നുണ്ടെന്ന് ഇശൂനോട് പറയാൻ നിന്നിട്ടുണ്ട്.. പക്ഷെ അപ്പോഴൊക്കെ എന്റെ മനസ്സിലേക്ക് വരുന്നത് എന്റെ ഐഷുന്റെ മുഖമാണ്...അവളെ വെച്ചായിരുന്നല്ലോ അവന്റെ കളി ഇതുവരെ ഒരു കാര്യവും മറച്ചു വെക്കാത്ത ഇശുനോട് ഇക്കാര്യം മാത്രം മറച്ചു വെച്ചത് എന്റെ ഐഷുനെ ആലോചിച്ചിട്ട് മാത്രമാണ്.. ഞാൻ കാരണം ഐഷുന് ഒരുതരത്തിലും പ്രയാസം വരരുതെന്ന് കരുതിയിട്ടാണ് ഞാനിത്രയും കാലം അവനോടെല്ലാം ഒളിപ്പിച്ചു വെച്ചത്.. സഹിക്കില്ല അവൾക്കെന്തെങ്കിലും സംഭവിച്ചാൽ...!! പക്ഷെ അപ്പോഴും അറിഞ്ഞില്ലല്ലോ ഞങ്ങളുടെ കൂടെ നടന്നവൻ തന്നെയാണ് ചതിക്കാൻ നോക്കിയതെന്ന് "സ്റ്റീഫാ.." ഒന്നും ഉൾക്കൊള്ളാൻ കഴിയാതെ നിസ്സയാവസ്ഥയോടെ നിൽക്കുമ്പോ അറിയാതെ സൗമ്യമായൊരു വിളി എന്റെ ചുണ്ടുകൾക്കിടയിൽ നിന്ന് സ്റ്റീഫനെ തേടി പോയപ്പോ അവന്റെ മേലെല്ലാം ഒന്നായി വെട്ടി വിറച്ചു

അവനെന്നെ ഒരുതരം ഞെട്ടലോടെ നോക്കി കുറ്റബോധത്തോടെയുള്ള നോട്ടം അവന്റെ കണ്ണിലെനിക്ക് കാണാൻ കഴിഞ്ഞുവോ..?അറിയില്ല.. എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് പോലും എനിക്ക് പറയാൻ കഴിയുന്നില്ല... അത്രയധികം തളർന്നു പോകുവാണ്...അന്തമായി വിശ്വസിച്ചവൻ തന്നെയാണ് വഞ്ചിക്കാൻ നോക്കിയതെന്ന് ഓർക്കുമ്പോ കൈകാലുകൾ തളരുന്ന പോലെ "Ma'am.." പതറിയ സ്വരത്തോടെ അവൻ വിളിച്ചപ്പോ ഞാൻ മുഖം പൊക്കി അവന്റെ ഇരു മിഴികളിലേക്കും മാറി മാറി നോക്കി... ഈ പൂച്ചകണ്ണുകൾ എത്രയോ തവണ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഇത് സ്റ്റീഫന്റെ കണ്ണുകളായി എനിക്ക് തോന്നീട്ടില്ല...തോന്നീട്ടില്ല എന്നല്ല ഞാൻ ഒരിക്കൽ പോലും അവന്റെ കണ്ണുകൾ ശ്രദ്ധിച്ചിട്ടില്ല.. അതാണ് സത്യം ഇശൂൻ്റെ കൂടെ ആയിരിക്കെ സ്റ്റീഫനെപ്പോഴും ഗാഡ്‌ യൂണിഫോമായിരിക്കും ധരിക്കുക.. അതു കൊണ്ട് ആ വേഷത്തിൽ മാത്രമേ അവനെ ഞാൻ കണ്ടിട്ടൊള്ളു...പക്ഷെ അവനെന്നെ ടാർകെറ്റ് ചെയ്തു വരുമ്പോ പല പല കോസ്റ്റുംസ് ആയിരിക്കും ധരിക്കുക..അതിനാൽ വേഷം കൊണ്ടും ഇത് സ്റ്റീഫനാണെന്ന് എനിക്ക് തോന്നീട്ടില്ല പിന്നെയുള്ളത് അവന്റെ സൗണ്ടാണ് ..

സൗണ്ട് വെച്ചു ഇത് സ്റ്റീഫനാണെന്നു എനിക്ക് മനസ്സിലാക്കാമായിരുന്നു.. പക്ഷെ അന്നുള്ള അവന്റെ സൗണ്ടും ഇപ്പോഴുള്ള അവന്റെ സൗണ്ടും എന്റേർലി ഡിഫ്രൻസുണ്ട്...സൗണ്ടിൽ ചെയ്ഞ്ച് വരുത്താൻ അതികം പാടൊന്നും ഇല്ലല്ലോ.. എല്ലാം കൊണ്ടും അവനെന്നെ ഒന്നായി തോൽപിച്ചു കളഞ്ഞു... വിഡ്ഢി ആക്കുവായിരുന്നില്ലേ അവനിത്രയും നാളും..എന്നെക്കാൾ അവൻ വിഡ്ഢിയാക്കിയത് ഇശുനെ ആയിരിക്കില്ലേ..? ഓരോന്ന് ആലോചിച്ചു പോകെ സങ്കടത്തേക്കാൾ ഉപരി ദേഷ്യം എരിഞ്ഞു കയറി വന്നതും ഞാനൊരു പുച്ഛത്തോടെ സ്റ്റീഫനെ നോക്കി "നീ ചെയ്ത ഏറ്റവും വലിയ തെറ്റ് ഏതാണെന്ന് അറിയുമോ..?വിശ്വാസ വഞ്ചന..ഇശു ഒരാളോടും പൊറുക്കാത്തതും അതു തന്നെയാണ്.. സ്വന്തമെന്ന് കരുതിയവരെ തന്നെയല്ലേ നീ വഞ്ചിച്ചത്... എങ്ങനെ തോന്നിയെടാ നിനക്കിങ്ങനെ ചെയ്യാൻ... സ്വന്തമെന്നു കരുതി തന്നെയല്ലേ ഇശു നിന്നെ കൂടെ കൂട്ടിയതും..എന്നിട്ടും നീ..?ആർക്കു വേണ്ടിയാണ് നീയിങ്ങനെ ഒക്കെ ചെയ്യുന്നത്..?

എന്തിന് വേണ്ടിയാണ് ..?" ഒരലർച്ചയോടെ ഞാനവന്ക്കു മുമ്പിൽ പൊട്ടി തെറിച്ചപ്പോ അവൻ ദയനീയമായി എന്നെ നോക്കി.. ആ നോട്ടത്തിൽ അവൻ എന്തെല്ലാമോ പറയാൻ ആഗ്രഹിക്കുന്ന പോലെ.. എന്നെനിക്ക് തോന്നിയപ്പോ ഞാൻ ഇരു കണ്ണും അടച്ചു തുറന്ന് ഒന്ന് ശ്വാസം എടുത്തു വിട്ടു അവന്ക്ക് പറയാനുള്ളതെല്ലാം കേൾക്കാൻ എന്നോണം ഞാൻ എവിടേക്കോ നോട്ടം തെറ്റിച്ചു നിന്നു "Ma'am...ഞാൻ.." "ഐറ.." സ്റ്റീഫന് പറഞ്ഞു തുടങ്ങും മുന്നെ പിറകിൽ നിന്ന് ദീദിയുടെ ശബ്ദം കേട്ടതും ഞാൻ ഞെട്ടി തരിച്ചു സ്റ്റീഫനെ നോക്കിയിട്ട് പിറകിലേക്ക് നോക്കി.. അപ്പൊ ഷോപ്പിലെ ഡോറിനു മുമ്പിൽ രണ്ടു കയ്യിലുമായി ഷോപ്പർ പിടിച്ചു നിൽകുന്ന ദീദി പോവാം എന്നു ചോദിച്ചപ്പോ ഞാൻ പതിയെ തലയനക്കി കാണിച്ചിട്ട് എന്റെ മുന്നിലേക്ക് നോക്കിയപ്പോ സ്റ്റീഫനെ അവിടെയൊന്നും കാണാനില്ലായിരുന്നു അതോണ്ട് തന്നെ ഞാൻ സൈഡിലേക്കും ചുറ്റുമൊക്കെ നോട്ടം തെറ്റിച്ചു പോകെ സ്റ്റീഫൻ എനിക്കു മറു വശത്തുള്ള ഫ്ലോറിലൂടെ അവന്റെ കയ്യിലുള്ള മാസ്‌ക് ധരിച്ചു നടന്നു പോയി എസ്‌കലേറ്റർ ഇറങ്ങുന്നത് കണ്ടപ്പോഴും എന്റെ കണ്ണുകൾ പാഞ്ഞു ചെന്നത് അവന്റെ പൂച്ചകണ്ണുകളിലേക്കായിരുന്നു

'എന്തായിരിക്കും അവനെന്നോട് പറയാൻ വന്നത്..?ആരെ ഒക്കെയോ അവൻ പേടിക്കുന്ന പോലെ എനിക്കു തോന്നിയോ...?' ഓരോ കുഴപ്പിക്കുന്ന ചോദ്യം മൈൻഡിൽ കിടന്നു തിളച്ചു മറിയുമ്പോഴും എന്റെ നോട്ടം എന്നെ കണ്ണെടുക്കാതെ എസ്‌കലേറ്ററിലെ അവസാന സ്റ്റപ്പും ഇറങ്ങുന്ന സ്റ്റീഫനിലായിരുന്നു "ഐറാ.. നീ എന്തു നോക്കി നിൽക്കാ...?" ദീദിയുടെ ശബ്ദം ചെവിയിൽ മുഴങ്ങി കേട്ടപ്പോഴാ ഞാൻ സ്റ്റീഫനിൽ നിന്നും നോട്ടം തെറ്റിച്ചു എനിക്ക് നേരെ നടന്നു വരുന്ന ദീദിയിലേക്ക് നോക്കിയത്..ഞാനിതുവരെ സൈഡിലെ എസ്‌കലേറ്ററിലേക്ക് നോക്കി നിൽക്കുന്നത് കണ്ടിട്ടാവണം എൻ്റെയടുത്തേക്ക് നടന്നു വരുന്നതിന്റെ ഇടയിൽ ദീദിയും എസ്കലേറ്ററിലേക്ക് എത്തി നോക്കുന്നത് "നീ ആരെ നോക്കി നിൽക്കാ... വാ നമുക്ക് പോവാം..." എന്റെ തൊട്ടു മുന്നിലെത്തിയ ദീദി ഇതു പറഞ്ഞപ്പോ ഞാൻ തലയനക്കി സമ്മതമറിയിച്ച് ദീദിയുടെ ഇടതു കയ്യിലെ ഷോപ്പർ വാങ്ങി പിടിച്ചിട്ട് ദീദിയുടെ കൂടെ മുന്നിലേക്ക് നടന്നു...

അപ്പോഴും എന്റെ ചിന്തകൾ ദിശ അറിയാതെ സഞ്ചരിക്കുന്ന നൂലു പൊട്ടിയ പട്ടത്തിനു സമമായിരുന്നു നടന്നു ചെന്ന് ഡൗണ് ഫ്ലോറിലേക്കുള്ള എസ്കലേറ്ററിൽ കയറി താഴേക്ക് പോകുമ്പോഴും ഞാൻ ചിന്തയിൽ മുഴുകി പോയി.. ദീദി എന്തൊക്കെയോ എന്നോട് പറയുന്നുണ്ടെങ്കിലും ഞാനതിനൊക്കെ ഒന്ന് മൂളുക മാത്രമേ ചെയ്‌തുള്ളു ഡൗണ് ഫ്ലോറിൽ എത്തി എൻട്രെൻസിലേക്ക് നടന്നു പോയപ്പോഴേക്കും ഞങ്ങൾക്ക് വേണ്ടി ഡ്രൈവർ കാറും കൊണ്ട് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു കാറിനു അടുത്തു എത്തിയപ്പോ ദീദി ബേക്ക് ഡോർ തുറന്ന് കാറിലേക്ക് കയറിയപ്പോ ഞാനും ദീദിക്ക് പിറകിലായി കാറിലേക്ക് കയറി ഇരുന്ന് ഡോർ വലിച്ചടച്ചു യാത്രയിൽ മൊത്തം ചിന്തകൾ കാടു കയറി പോയി.. ഒടുവിൽ വില്ലയിൽ എത്തിയപ്പോഴും ചിന്തകൾക്കൊരു പുൾ സ്റ്റോപ്പ് വന്നിരുന്നില്ല.. അത്രയധികം എന്നിൽ കഴിഞ്ഞു പോയ കാര്യങ്ങൾ ആഴത്തിൽ ഇറങ്ങി ചെന്നിരുന്നു "നിങ്ങൾ എത്തിയോ..!!വാ... ഭക്ഷണം കഴിക്കാം..."

ദീദിന്റെ കയ്യിലേക്ക് എന്റെ കയ്യിലുള്ള ഷോപ്പർ എടുത്തു കൊടുത്തു ഹാളിലേക്ക് കടന്നതും സൈഡിലുള്ള ഡൈനിങ് ഹാളിൽ നിന്ന് ഉമ്മി ഇതും വിളിച്ചു പറഞ്ഞ് ചുറ്റും ഇരിക്കുന്നവർക്ക് ഫുഡ് വിളമ്പി കൊടുക്കുന്നത് കണ്ട് ഞാൻ അവിടെ ഇരിക്കുന്ന എല്ലാവരിലേക്കും ഒന്ന് കണ്ണോടിച്ചു നോക്കിയിട്ട് അവസാനമെന്നേണം ഇശുനേയും നോക്കി മുന്നിലേക്ക് നടന്നു "ഐറു... നിനക്ക് ഫുഡ് വേണ്ടേ..?" ഹാളിൽ നിന്ന് മുകളിലേക്കുള്ള സ്റ്റയറിന്റെ ആദ്യ സ്റ്റെപ്പ് കയറാൻ നിൽക്കെ ഉമ്മി പിറകിൽ നിന്ന് ഇങ്ങനെ ചോദിച്ചപ്പോ ഞാൻ കണ്ണുകളടച്ചു തുറന്ന് ഉയർത്തിയ കാൽ തിരിച്ചു ഫ്ലോറിലേക്ക് തന്നെ വെച്ചിട്ട് പിറകിലേക്ക് തിരിഞ്ഞു ഉപ്പാന്റെ സൈഡിലുള്ള ചെയറിൽ ഇരിക്കുന്ന ഉമ്മിയെ നോക്കി എന്റെ നോട്ടം ഉമ്മിയിലേക്ക് ആയിരുന്നെങ്കിലും ബാക്കി ഉള്ളവരുടെ നോട്ടം എന്നിലേക്കാണ്..എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നിട്ടുണ്ട്.. ദീദി അടക്കം.. ഇശുന്‍റെ നോട്ടം എന്റെ മേലിൽ ആഴത്തിൽ ചെന്നു പതിക്കുന്നുണ്ടെന്ന് അറിയാമെങ്കിലും ഞാൻ ആരെയും നോക്കാതെ ഉമ്മിനെ നോക്കി

"എനിക്കിപ്പോ ഒന്നും വേണ്ട ഉമ്മി.. ചെറിയൊരു തലവേദന.. കുറച്ചു നേരം ഞാൻ പോയി കിടക്കട്ടെ..." അത്രമാത്രം പറഞ്ഞു ഞാൻ ഉമ്മിയിൽ നിന്നും മുഖം മാറ്റി കൈവരയിൽ കൈവെച്ചു സ്റ്റെപ്പ് ഓരോന്നായി വേഗത്തിൽ കയറി..താഴെ നിന്ന് ദീദിനോടായി ഉമ്മി എനിക്കെന്താ പറ്റിയെ എന്നൊക്കെ ചോദിക്കുന്നുണ്ടെങ്കിലും ഞാനതൊന്നും കേൾക്കാത്ത മട്ടിൽ മുന്നോട്ടു നടന്നു മനസ്സ് പല കാരണങ്ങൾ കൊണ്ട് കലങ്ങി മറിഞ്ഞിരിക്കുവാണ്...സ്റ്റീഫനാണ് ആ പൂച്ചകണ്ണനെന്ന് ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല എന്തിനു വേണ്ടി..?ആർക്കു വേണ്ടി..? എന്നൊക്കെ കുറെ ചോദ്യങ്ങളുണ്ട്.. പക്ഷെ ഒന്നിനുമൊരു വ്യക്തത കിട്ടുന്നില്ല... ആരെ വിശ്വസിക്കണമെന്നും ആരെ അവിശ്വസിക്കേണ്ടതെന്നും എനിക്ക് അറിയുന്നില്ല ആലോചനക്കൊടുവിൽ റൂമിനു മുന്നിൽ എത്തിയതും ഞാൻ ഹാൻഡിലിൽ പിടിച്ചു ഡോർ ഉള്ളിലേക്ക് തുറന്നിട്ട് തലയിലൂടെയിട്ട ഷാൾ വലിച്ചൂരി ബെഡിലേക്ക് വീശി ഇട്ടിട്ട് സോഫയിൽ ചെന്നിരുന്നു 🌸💜🌸

ഓഫീസ് റൂമിലിരുന്ന് പെൻഡിങ്ങിലുള്ള വർക്ക് ചെയ്തു ഇരുന്നപ്പോഴാണ് 'ഇശുച്ചനെ ഫുഡ് കഴിക്കാൻ വിളിക്കുന്നുണ്ടെന്ന്' ഐഷു വന്നു പറഞ്ഞത്..അതോണ്ട് തന്നെ കയ്യിലുള്ള ഫയൽ ടേബിളിൽ തന്നെ വെച്ച് ഞാൻ ഐഷുനെയും കൂട്ടി നേരെ താഴേക്ക് വന്ന് ഫുഡ് കഴിക്കാൻ ഇരുന്നപ്പോഴാണ് ഐറ വരുന്നത് കണ്ടത്... മാളിലേക്ക് ചാടി തുള്ളി പോയ സന്തോഷമൊന്നും അവിടുന്ന് വന്നപ്പോൾ അവളുടെ മുഖത്തു ഉണ്ടായിരുന്നില്ല ഒരുമാതിരി മുഖമൊക്കെ ഡള്ളായി ഇരിക്കുന്ന പോലെ... ചെയറിൽ ഇരുന്ന് അവളുടെ മുഖത്തിലെ വ്യത്യാസം ഉറ്റുനോക്കി ഇരിക്കെയാണ് അവൾ എല്ലാവരെയും ലാസ്റ്റ് എന്നെയും ഒന്ന് നോക്കിയിട്ട് ഡൈനിങ്ങ് ഹാളിലേക്ക് ഫുഡ് കഴിക്കാൻ വരാതെ മുകളിലേക്ക് പോവാൻ നിൽക്കുന്നത് കണ്ടത് ഫുഡ് കഴിക്കാതെ ഇവളിത് എങ്ങോട്ടാ ഞാനീ നാട്ടുകാരിയേ അല്ല എന്ന മട്ടിൽ പോവുന്നേ എന്നു ചിന്തിച്ചോണ്ട് അവളെ തന്നെ ഉറ്റുനോക്കി ഉമ്മി സെർവ് ചെയ്ത പീൽ ഫുഡിൽ സ്പൂണിട്ട് ഇളക്കി കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് ഉമ്മി ഐറയെ വിളിച്ചു ഫുഡ് വേണ്ടേ എന്നു ചോദിച്ചത് അന്നേരം തലവേദനയാണ് എന്നു പച്ചകള്ളം പറഞ്ഞ് ഭക്ഷണത്തെ നിരസിച്ച ഐറയെ ഞാൻ എന്തെന്നില്ലാതെ ഉറ്റുനോക്കി ഇരുന്നു...

പക്ഷെ അവളുടെ നോട്ടം ഉമ്മിയിൽ മാത്രമായി ഒതുങ്ങി നിൽക്കായിരുന്നു അവൾ ആരെയും നോക്കാതെ സ്റ്റയർ കയറി പോകുന്നതൊന്ന് നോക്കിയിട്ട് ഞാൻ ഫുഡിൽ സ്പൂണിട്ട് ഇളക്കി ഫുഡ് കഴിച്ചിരുന്നു കാര്യമായി എന്തോ പ്രശ്നം നടന്നിട്ടുണ്ട്..അതവളുടെ മുഖം കണ്ടാൽ അറിയാം... പക്ഷെ എന്തായിരിക്കും...?ആലോചിച്ചിട്ട് ഒരെത്തു പിടിയും കിട്ടാത്തത് കൊണ്ട് ഞാൻ പലതും ആലോചിച്ചു കൂട്ടി ഫുഡ് കഴിച്ചു ഫുഡ് കഴിച്ചു കഴിഞ്ഞപ്പോ എല്ലാവരുടെയും മുന്നേ ഞാൻ ചെയറിൽ നിന്നും എഴുനേറ്റ് കൈ കഴുകി സ്റ്റെപ്പ്സ് കയറി മുകളിലേക്ക് പോയി...ഒടുവിൽ റൂമിലേക്ക് കയറിയതും ആദ്യം തന്നെ എന്റെ കണ്ണ് പോയത് സോഫയിലേക്ക് ആയിരുന്നു പക്ഷെ അവളെ അവിടെയൊന്നും കാണാത്തത് കണ്ട് ഞാൻ സംശയത്തോടെ പുരികം ചുളിച്ചു ചുറ്റും നോക്കെയാണ് ബാൽകണിയിലേക്കുള്ള ഡോർ പാതി തുറന്നിട്ടത് ശ്രദ്ധിച്ചത്..ഞാൻ അവിടേക്ക് ഒന്ന് നോക്കിയിട്ട് ബാൽകണിയിലേക്ക് നടന്നു പുറത്തു നിന്ന് ഡോറിനിടയിലൂടെ അകത്തേക്ക് വരുന്ന കാറ്റിൽ ഗ്ലാസ് ഡോറിലെ കർട്ടനൊക്കെ പാറി പറക്കുന്നുണ്ട്..

ഞാനതിനെയൊക്കെ വകഞ്ഞു മാറ്റി ഡോറിനുള്ളിലൂടെ പുറത്തേക്ക് കടന്നതും ബാൽകണിയിലെ കൈവരയിൽ ഇരു കയ്യും വെച്ചു എനിക്ക് പുറം തിരിഞ്ഞു നിന്ന് ഏതോ കൊങ്ങിലേക്ക് നോട്ടം തെറ്റിച്ചു നിൽക്കുന്ന ഐറയെ ഒന്ന് നോക്കിയിട്ട് ഞാനവളുടെ സൈഡിലായി ചെന്നു നിന്നു ഞാൻ കൈവരയിൽ ഒരു കൈ വെച്ചു ഇടതു ഭാഗത്തേക്ക് തല ചെരിച്ചു ഐറയെ നോക്കിയപ്പോഴും അവൾ ഏതോ ഭൂലോകത്തേക്ക് നോക്കി ചിന്തിച്ചു നിൽക്കുവായിരുന്നു... ഞാൻ വന്നിട്ടുള്ളത് പോലും അറിയാത്ത അവളുടെ നിൽപ്പ് കണ്ട് കാര്യമായിട്ടു തന്നെ അവൾക്കെന്തോ പറ്റിട്ടുണ്ടെന്ന് എനിക്കുറപ്പായി... അല്ലാതെ അവളീ നിർത്തം നിൽക്കില്ലല്ലോ എത്ര നേരം അവളീ നിർത്തം തുടരുമെന്ന് അറിയാൻ ഞാൻ കുറച്ചു നേരം ഒന്നും മിണ്ടാതെ നിലാവ് പടർന്ന ആകാശത്തേക്ക് മിഴിയുറ്റ് നോക്കി നിന്നു.. ഓരോ നിമിഷം കഴിയുമ്പോഴും അവളിപ്പോ ചിന്തയിൽ നിന്ന് ഉണരുമെന്ന് പ്രതീക്ഷിച്ചെങ്കിലും എവിടെ..!!അവളിപ്പോഴും സ്വപ്ന ലോകത്ത് സഞ്ചരിച്ചു നടക്കുവാണ്

ഇനിയും ഇങ്ങനെ നിന്നാൽ ശെരിയാവില്ല എന്നു തോന്നിയതോണ്ട് ഞാനൊന്ന് നെടുവീർപ്പിട്ടു കൈവരയിൽ വെച്ച എന്റെ ഇടതു കയ്യിലെ ചെറു വിരൽ കൊണ്ട് അവളുടെ വലം കയ്യിലെ ചെറുവിരലിൽ കോർത്തു പിടിച്ചതും ഇതുവരെ ശാന്തമായിരുന്ന അവൾ അതേ ശാന്തതയോടെ തന്നെ എന്റെ ആമിലേക്ക് തല വെച്ചു കിടന്നു അവളിൽ നിന്നും ചെറു ഞെട്ടലോ പകപ്പൊ എന്തെങ്കിലുമൊന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.. പക്ഷെ എന്റെ ചിന്തകളെയൊക്കെ മാറ്റി മറിച്ചു കൊണ്ട് അവൾ ഒരുതരം നിർവികാരത്തോടെ എന്റെ ആമിലേക്ക് തല വെച്ചത് കണ്ട് ക്ഷണ നേരം കൊണ്ട് ഞാൻ തലച്ചെരിച്ചു അവളെ സംശയത്തോടെ ഉറ്റുനോക്കി "I want a hug..." ഞാനവളെ സംശയത്തോടെ നോക്കി നിൽക്കുമ്പോഴും അവളുടെ കണ്ണ് മുന്നിലേക്കായിരുന്നു.. പക്ഷെ രണ്ടു മൂന്ന് നിമിഷം കഴിഞ്ഞപ്പോ അവളിതും പറഞ്ഞ് മുന്നിൽ നിന്നും നോട്ടം മാറ്റി എന്നെ നോക്കിയപ്പോ ഞാൻ നോക്കിയത് അവളുടെ മുഖത്തേക്കാണ് ഇരുണ്ടു മൂടി ഡള്ളായി കിടക്കുന്ന മുഖത്തു ചെറു വാടിയ പുഞ്ചിരി അവൾ ഫിറ്റ് ചെയ്തു വെച്ചിരിക്കുന്നത് കണ്ട് ഞാൻ കാര്യം അറിയാതെ അവളുടെ ഇരു മിഴികളിലേക്കും മാറി മാറി നോക്കി...

അവളുടെ കണ്ണുകൾക്കും തിളക്കം നഷ്ട്ടപ്പെട്ടതു പോലെ "Please... I want a tight hug..." എന്റെ അടുത്തു നിന്ന് ഒരു പ്രതികരണവും കാണാഞ്ഞിട്ടാവണം വീണ്ടും അവളിത് പറഞ്ഞപ്പോ ഞാൻ ഒരിക്കൽ കൂടെ അവളുടെ കണ്ണുകളിലേക്ക് നോക്കിയിട്ട് ഐറയുടെ ചെറുവിരലിൽ കോർത്തു വെച്ച എന്റെ ചെറു വിരൽ വലിച്ചൂരി കൈവരയിൽ നിന്ന് കൈയെടുത്തതും അവളും കൈവരയിൽ നിന്ന് കൈയെടുത്തു എന്റെ ആമിൽ നിന്നും തലയെടുത്തു മാറ്റി എനിക്ക് നേരെയായി നിന്നു അതേ സമയം തന്നെ ഞാൻ കൈകൾ രണ്ടും വിടർത്തി പിടിച്ചു അവളെ ഒന്നായി എന്നിലേക്ക് പൊതിഞ്ഞു പിടിക്കാൻ നിന്നപ്പോഴേക്കും ഒരു കൊച്ചു കുഞ്ഞിനെ പോലെ ഐറ എന്റെ നെഞ്ചിലേക്ക് ഇടിച്ചു വന്ന് അരയിലൂടെ കയ്യിട്ട് എന്റെ നെഞ്ചിലായി മുഖം പൂയ്ത്തി കിടന്നിരുന്നു "നമുക്ക് ചുറ്റുമുള്ളവർ എല്ലാവരും ഫേക്കാണ് ഇശുച്ചാ.. ആരെയും കണ്ണടച്ചു വിശ്വസിക്കാൻ പറ്റില്ല..ആരെയാണ് അന്തമായി വിശ്വസിക്കുന്നവർ അവർ തന്നെയാവും നമ്മളെ വഞ്ചിക്കുന്നത്... നമ്മുടെ ശത്രു നമ്മളിൽ നിന്നുള്ള ആളു തന്നെയാവുമെന്ന് പറയുന്നത് എത്രയധികം ശെരിയാണെന്നു എനിക്കിപ്പോ മനസ്സിലായി..

ആരെയും വിശ്വസിക്കരുത്.. എല്ലാവരും നമ്മെ ചതിക്കും...." നെഞ്ചിൽ മുഖമമർത്തി കിടന്ന് അവൾ എന്തെല്ലാമോ പതിയെ പിറുപിറുക്കുന്നുണ്ടെന്ന് മനസ്സിലായെങ്കിലും അവളെന്താണ് പറയുന്നതെന്ന് എനിക്ക് വെക്തമായില്ല "എന്താ നിനക്ക് പറ്റിയത് ഐറാ..?എന്തൊക്കെയാ നീ പറയുന്നേ...?" അവളുടെ തലയിലൂടെ പതിയെ വിരലോടിച്ചു കൊണ്ട് അവളോടായി ചോദിക്കുമ്പോഴും ഞാനവൾക്ക് എന്താ പറ്റിയതെന്ന് ചിന്തിക്കുവായിരുന്നു അവളുടെ അടുത്തു നിന്ന് ഒരു പ്രതികരണവും കാണാതെ വന്നിട്ട് എന്റെ അരയിലുള്ള അവളുടെ പിടി അയച്ചിട്ട് ഞാനവളെ എന്നിൽ നിന്നും അകത്തി നിർത്തി..എന്നിട്ടവളുടെ മുഖത്തേക്ക് നോക്കിയപ്പോ അവളുടെ ഇരു കണ്ണുകളും കലങ്ങി മറിഞ്ഞു ചുമപ്പായി കിടക്കുന്നുണ്ട്... അതൊരു ഞെട്ടലോടെ ഞാൻ നോക്കിയിട്ട് അവളുടെ കവിളിലായി കൈ വെച്ചു കാര്യമന്വേഷിച്ചു.. "മാളിലേക്ക് പോകുന്ന വരെ ഒരു പ്രശ്നവും ഇല്ലായിരുന്നു... അവിടുന്ന് പോയി വന്നപ്പോഴാണ് പ്രശ്നം ഉണ്ടായത്...Soo tell me the truth...?" 🌸💜🌸

സത്യങ്ങൾ അവനോട് പറയണോ..!!പറഞ്ഞാൽ തന്നെ അവനെങ്ങനെ പ്രതികരിക്കും...ഇങ്ങനെ ഒരാൾ എന്നെ ടാർകെറ്റ് ചെയ്തു നടന്നിരുന്നെന്ന് അവനോട് ഇത്രയും കാലം പറയാത്തതിന്റെ ദേഷ്യം അവന് ഉറപ്പായും ഉണ്ടാവും... അതും പോരാത്തതിന് അവൻ ഏറെ വിശ്വസിച്ചിരുന്ന അവന്റെ ഗാഡ്‌ തന്നെയാണ് ഇതെല്ലാം ചെയ്തിരുന്നതെന് പറഞ്ഞാൽ ഒരുപക്ഷെ ഇവിടെ പലതും സംഭവിക്കും...ഇശൂൻ്റെ ദേഷ്യം വെച്ചു അവനെ ചിലപ്പോ കൊന്നു കുഴിച്ചു മൂടിയെന്നു വരെ വരും സത്യമെന്താണെന്നും വ്യാജമെന്താണെന്നും സ്റ്റീഫനു പറയാനുള്ളത് കേട്ടിട്ട് മാത്രമേ തീരുമാനിക്കാൻ പറ്റൂ... ചിലപ്പോ ഞാൻ കണ്ടത് അല്ലേൽ ഞാൻ മനസ്സിലാക്കിയത് ആയിരുന്നില്ലങ്കിലോ സത്യം...ഓരോ തീരുമാനങ്ങൾ എടുക്കുമ്പോഴും ഏതാണ് ബെറ്ററെന്ന് നാം തന്നെയാണ് തീരുമാനിക്കേണ്ടത്.. എന്തു ചെയ്യുമ്പോഴും ഗാഡമായി ചിന്തിച്ചു മാത്രമേ പ്രവർത്തിക്കാൻ പറ്റൂ.. അല്ലേൽ പലതും നമ്മുടെ കൈവെള്ളയിൽ നിന്നും നഷ്ടപ്പെട്ടേക്കാം സ്റ്റീഫനു പറയാനുള്ളത് കേൾക്കണം..

എന്നിട്ടു മാത്രമേ ഞാൻ തീരുമാനമെടുക്കു എന്ന ഉറച്ച നിലപാടിൽ മനസ്സിനെ പാകപ്പെടുത്തി ഞാൻ ഇശൂൻ്റെ മുഖത്തേക്ക് നോട്ടം തെറ്റിച്ചു "പലതുമെനിക്ക് പറയാനുണ്ട്.. പക്ഷെ ഇപ്പോഴല്ലേ.. അതിന്റെ സമയം ആകുമ്പോ ഞാനെല്ലാം പറയണ്ട്.. അതു വരെ എന്നോടൊന്നും ചോദിക്കരുത്..." എന്നു ഞാനവനോട് പറഞ്ഞപ്പോ അവൻ ഒരു നിമിഷം എന്നെ വിടാതെ സംശയത്തോടെ നോക്കിയിട്ട് ഒന്ന് അമർത്തി മൂളി തന്നു ഇനിയും പലതും ആലോചിച്ചു കൂട്ടിയാൽ മൈൻഡ് ഡിസ്റ്റർബായി സെഡ് മൂഡായി ഒരു മുലേൽ ഇരിക്കുമെന്ന് എനിക്ക് തന്നെ നല്ല പോലെ അറിയാവുന്നത് കൊണ്ട് കാടു കയറി പോയ ചിന്തകളെയൊക്കെ ഒരു സുനാമിയെ കൊണ്ടു വന്നു മാഴ്ച്ചു കളഞ്ഞിട്ട് ഞാനൊന്ന് ആഞ്ഞു ശ്വാസം എടുത്തു വിട്ടു ഇശൂനെ നോക്കി "I lubb you ishuchaa..." കണ്ണിറുക്കി കാണിച്ചു അവന്റെ കവിളിലൊരു മുത്തവും കൊടുത്തു ഞാൻ ബാൽക്കണിയിൽ നിന്നും റൂമിലേക്ക് പോന്നു അസ്വസ്ഥമായിരിക്കുന്ന മനസ്സിനെ ശാന്തമാക്കാൻ എന്തുകൊണ്ടും ഒരു കുളി നിർബന്ധമാണെന്ന് തോന്നിയതോണ്ട് റൂമിലെ വാഡ്രോബിൽ നിന്നും നൈറ്റ് ഡ്രസ്സ് എടുത്ത് നേരെ ബാത്റൂമിലേക്ക് കയറി തണുത്ത വെള്ളം മേലിലൂടെ ഒഴുകി പോയപ്പോ മനസ്സിലെ എല്ലാ ഭാരങ്ങളും ഒഴിഞ്ഞു പോയത് പോലെ.

.ഫ്രഷായി കഴിഞ്ഞപ്പോഴേക്കും ബോഡി ഒന്ന് റിലാക്സ് ആയെന്ന് ഉറപ്പു വരുത്തി ഡ്രെസ്സ് ചെയ്ഞ്ച് ചെയ്തിട്ട് മിററിലേക്ക് നോക്കി മുന്നിലെ എന്റെ പ്രതിച്ഛായത്തിലുള്ള ചുണ്ടിലെ പുഞ്ചിരിക്ക് കോട്ടം തട്ടിയ പോലെ...മങ്ങിയ ചിരി മാത്രമേ എനിക്കതിൽ കാണാൻ സാധിച്ചിട്ടൊള്ളു.. എന്നു വെച്ചാൽ ഇപ്പോഴും മൈൻഡിൽ വേണ്ടാത്ത വേവലാതി ഉണ്ടന്നല്ലേ.. നോ..നോ... അങ്ങനെയൊന്നുമില്ല.. ഞാനൊന്ന് പറയുമ്പോൾ ഹൃദയം അതിനെ തിരുത്തി വേറൊന്ന് പറയുന്നു...മനസ്സിൽ വേവലാതി ഉണ്ടോ..?ഉണ്ടെങ്കിൽ തന്നെ എന്തിന്...!!എന്തിനാണ് ഞാൻ വേവലാതി പെടുന്നത്.. കാരണം ചോദിച്ചാൽ അറിയില്ല... എന്തെല്ലാമോ സംഭവിക്കാൻ പോകുന്ന പോലെ...വീണ്ടും ചില ഉത്തരങ്ങൾ ഇല്ലാത്ത ചോദ്യം എന്റെ തലച്ചോറിനെ കാർന്നു തിന്നുന്ന പോലെ തോന്നിയിട്ട് ഞാനൊരു നിമിഷം മിററിലെ എന്റെ ഇരു കണ്ണിലേക്കും മാറി മാറി നോക്കി 'ബി കൂൾ.. ബി കൂൾ.. ബി കൂൾ...' തീക്ഷണമായ നോട്ടത്തോടെ ഇരു കണ്ണിലേക്കും മാറി മാറി നോക്കി മനസ്സിനെ ഒന്ന് കൂളാക്കി കൊണ്ട് ഞാൻ ഇരു കണ്ണും ഇറുക്കി അടച്ചു...

ഒന്നു രണ്ടു നിമിഷം അതേ നിർത്തം നിന്നിട്ട് പതിയെ ശ്വാസം അഴച്ചു വിട്ട് കണ്ണു തുറന്നതും പെട്ടന്ന് മിററിലെ എന്റെ പ്രതിഛായത്തിലെ ചുണ്ടിൽ ചെറു പുഞ്ചിരി കാണാൻ കഴിഞ്ഞു ആർട്ടിഫിഷ്യൽ പുഞ്ചിരി ആണെന്ന് അറിയാമെങ്കിലും മറ്റുള്ളവരുടെ മുമ്പിൽ ചിരിച്ചു നിൽക്കുന്ന ഐറ തന്നെയാവണമെന്ന് എനിക്ക് വാശിയായതിനാൽ എല്ലാം ഉള്ളിൽ തന്നെ അടക്കി പിടിച്ചു ചുണ്ടിലെ പുഞ്ചിരിയുടെ വ്യാപ്ത്തി കൂട്ടി...ഇപ്പൊ കണ്ടാൽ ആരും ഒന്നും സംശയിക്കില്ല... 'ആരു പറഞ്ഞു...?നിന്റെ ഇശു നിന്നെ സംശയിക്കില്ലേ...?നിന്റെ മുഖത്തിലെ ഒരു ചെറിയ മാറ്റം പോലും കണ്ടു പിടിക്കുന്നവനാ അവൻ.. ആ അവൻ നിന്റെ കണ്ണുകളിൽ നോക്കി നിന്റെ ഫേക്ക് പുഞ്ചിരി കണ്ടുപിടിക്കില്ലെന്ന് നിനക്കെങ്ങനെ അറിയാം..?' ഉൾമനസ്സ് എന്റെ വാക്കുകളെ മാറ്റി തിരുത്തി കൊണ്ട് പരിഹാസത്തോടെ ചോദിച്ചപ്പോൾ എനിക്കവിടെ മറുപടി മൗനമായിരുന്നു.. ശെരിയാണ്..അവനെല്ലാം മനസ്സിലാക്കും...കാരണം അവനെന്നെ ഉള്ളു തൊട്ടാണ് സ്നേഹിച്ചത്.. എന്റെ മൂഡിൽ വരുന്ന ചെയ്ഞ്ച് ..എന്റെ ഭാവമാറ്റം ..എന്റെ ബീഹേവിയർ.. എല്ലാമവൻ മനസ്സിലാക്കി വെച്ചിട്ടുണ്ട്..

അതൊക്കെ മനസ്സിലാക്കി വെക്കാൻ കഴിവുള്ളവൻ എന്റെ ഫേക്ക് പുഞ്ചിരി കണ്ടുപിടിക്കാനാണോ പ്രയാസം ഭയത്തെ ഉള്ളിൽ അടക്കി പിടിച്ചുള്ള പുഞ്ചിരി അവൻ കണ്ടുപിടിക്കുമെന്ന് ബോധ്യം ഉണ്ടെങ്കിലും ഞാനാ പഴയ ചിരിയോടെ തന്നെ നിന്നു... കൂടുതൽ സമയം മിററിൽ നോക്കി നിന്നാൽ ഉൾമനസ്സ് ഓരോന്ന് വിളിച്ചു കൂവി എന്നെ വട്ടു പിടിപ്പിക്കുമെന്നുള്ളത് കൊണ്ട് മിററിൽ നോക്കി ഒന്ന് ചിരിച്ചോണ്ട് സൈറ്റടിച്ചിട്ട് കയ്യിൽ പിടിച്ച ടർക്കി വെച്ചു ഇരു കയ്യും തുടച്ചോണ്ട് ഞാൻ ബാത്റൂമിൽ നിന്നും ഇറങ്ങി ബാത്റൂമിൽ നിന്ന് ഇറങ്ങിയ ഉടനെ ടർക്കി സ്റ്റാൻഡിൽ വെച്ചിട്ട് നനഞ്ഞ മുടി ഒന്ന് കോതി വിടർത്തിയിട്ടു.. അതിനിടെ ബെഡിലേക്ക് ഇടകണ്ണിട്ട് നോക്കിയപ്പോ നമ്മളെ ഭർത്തു ഹെഡ് ബോഡിലേക്ക് തല വെച്ചു ചാരി ഇരുന്ന് ഇരു കയ്യും ചെസ്റ്റിൽ കെട്ടി വെച്ചു നീണ്ടു നിവർന്നു ഇരിക്കുന്നത് കണ്ട് ഞാനവന്റെ ഇരുത്തമൊന്ന് മൊത്തതിലായി കണ്ണോടിച്ചു എന്തോ നീണ്ട ചിന്തയിൽ ആണെന്ന് അവന്റെ മുഖത്തുള്ള ഗൗരവം കണ്ടാൽ തന്നെ മനസ്സിലാക്കാം... അതെന്തിനെ കുറിച്ചുള്ള ചിന്ത ആണെന്ന് എനിക്കും അറിയാവുന്നത് കൊണ്ട് ഞാൻ ഒരിക്കൽ കൂടെ ബെഡിന്റെ വലതു ഭാഗത്ത് അന്തസ്സായി ഇരിക്കുന്നവനെ ഒന്ന് നോക്കിയിട്ട് ബെഡ് ലംബ് സ്റ്റാൻഡിന്റെ അരികിലേക്ക് പോയി ബെഡിന്റെ ഇടതു ഭാഗത്തായിട്ടാണ് ഈ ബെഡ് ലാംബ് വരുന്നത്...

അതോണ്ട് തന്നെ ഞാൻ വന്നതൊന്നും നമ്മളെ പുന്നാര ഭർത്തു കണ്ടിട്ടില്ല... കണ്ടിട്ടില്ല എന്നു മാത്രമല്ല അറിഞ്ഞിട്ടുമില്ല ഞാൻ സ്റ്റാൻഡിലെ ഡ്രോയർ തുറന്ന് അതിലെന്റെ സിൽവർ മോതിരം തപ്പി കൊണ്ടിരുന്നു.. ലണ്ടനിലേക്ക് പോകുന്നതിനു മുന്ന് ഇതിൽ അഴിച്ചു വെച്ചതായിരുന്നു..ഇന്നിപ്പോ ബാൽക്കണിയിൽ നിന്നപ്പോഴാ അതെന്റെ കയ്യിൽ ഇല്ലാത്ത ഓർമ വന്നത്...ഡ്രോയറിലാണെങ്കിലോ സകലമാന കുന്തങ്ങളുമുണ്ട് പക്ഷെ എന്റെ റിങ്ങ് മാത്രം കാണുന്നില്ല.. കണ്ണിൽ കണ്ട സാധനങ്ങളൊക്കെ വകഞ്ഞു മാറ്റി അതിൽ അരിച്ചു പൊറുക്കി നോക്കിയെങ്കിലും എന്റെ റിങ്ങ് മാത്രം കാണാത്തത് കൊണ്ട് ഞാൻ ഡ്രോയർ അടച്ചിട്ട് ഇശൂൻ്റെ ഭാഗത്തുള്ള ലാംബ് സ്റ്റാൻഡിന് അരികിലേക്ക് പോയി അവിടുത്തെ ഡ്രോയർ വലിച്ചു തുറന്ന് തപ്പി തിരഞ്ഞെങ്കിലും അതിൽ റിങ്ങ് കാണാതെ വന്നിട്ട് അതിൽ വെച്ച മെഡിസിൻ ബോക്സ് എടുക്കാൻ നിൽക്കുമ്പോഴാ ബോക്സിന്റെ ഇടയിൽ നിന്നെന്റെ സിൽവർ റിങ്ങ് ഇളിച്ചു കാട്ടി ഞാനിവിടെ ഉണ്ടെന്ന് പറയുന്നത് കേട്ടത്...റിങ്ങ് കിട്ടിയ സന്തോഷത്തേക്കാളേറെ ഇത്രയും നേരം അതിനെ തിരഞ്ഞു നടന്നതിന്റെ അമർഷം കൊണ്ട് ഞാനതിനെ ഒന്ന് അമർത്തി നോക്കിയിട്ട് ബോക്സിന്റെ ഇടയിൽ നിന്നും റിങ്ങ് എടുത്തു

ഡ്രോയർ അടച്ചു പൂട്ടി നേരെ നിന്നു 'ഓ ഗോഡ്.. എന്റെ നടു..' ഇത്രയും നേരം തലയും അരയും വളച്ചു ഡ്രോയറിലേക്ക് തലയിട്ടു നിന്നതിനാൽ എന്റെ നടു ഒന്ന് പണി ഉണ്ടാക്കി...അതോണ്ട് തന്നെ ഞാൻ അരയിൽ ഒരു കൈ വെച്ചു നടു അങ്ങോട്ടുമിങ്ങോട്ടും ബെൻഡ് ചെയ്തിട്ട് നേരെ നിന്നു നോക്കിയത് തന്നെ നമ്മളെ ഉമ്മച്ചനിലേക്കാണ് ബെഡിൽ ഇരിക്കുന്നവൻ ഇപ്പോഴും ചിന്താമണ്ഡലത്തിലാണ്...അതിൽ നിന്നൊരു ഉണർവില്ലെന്നാ തോന്നുന്നത്..ഞാനൊന്ന് നെടുവീർപ്പിട്ടു കൈയിൽ പിടിച്ച റിങ്ങ് ഇടതു കൈയിലായി ഇടാൻ നിൽക്കുമ്പോഴാണ് ഒരു കുഞ്ഞു ഐഡിയ എന്റെ തലക്കകത് മിന്നിയത് അതിനാൽ ഞാൻ റിങ്ങിലേക്ക് ഒന്ന് നോക്കിയിട്ട് കുതന്ത്ര ചിരിയോടെ തലച്ചെരിച്ചു ഇശൂനെ ഒന്ന് നോക്കി ഞാനവന്റെ അടുത്തായി ഇരുന്നു "ഇശുച്ചാ.." "മ്മ്.." അവന്റെ കാലിൽ ഒരു കൈവെച്ചു വിളിച്ചപ്പോ തന്നെ അവന്റെ മൂളൽ കേട്ടു...ചിന്തയിൽ ആണ്ടു പോയവൻ ബോധമൊക്കെയുണ്ട് ...അല്ലെങ്കിൽ ഒറ്റ വിളിയിലൊന്നും അവൻ കേൾക്കില്ലായിരുന്നല്ലോ "എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്..." "എന്താന്ന് വെച്ചാ പറ..." ചെക്കൻ കലിപ്പിലാണ്...

ഞാൻ മുഖം പൊക്കി അവന്റെ മുഖത്തേക്ക് നോക്കിയപ്പോ അവൻ വേറെ എങ്ങോട്ടോ നോക്കി ഇരിക്കായിരുന്നു...ഇപ്പോഴും ആ മുഖത്തു ഗൗരവം നിഴലിക്കുന്നുണ്ട് "നീയെന്തിനാ വെറുതെ കാര്യമില്ലാതെ എന്നോട് ചൂടാവുന്നെ...അതിനു മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ..." അവന്റെ ചൂടാവലും എന്നെ മൈൻഡ് ചെയ്യാത്തതുമായ അവന്റെ കോപ്പിലെ ഇരുത്തം കണ്ട് ഞാനവനെ തുറിച്ചു നോക്കി പറഞ്ഞപ്പോ ഏതോ കൊങ്ങിലേക്ക് നോക്കി ഇരിക്കുന്നവൻ എന്റെ മുഖത്തേക്ക് നോട്ടം തെറ്റിച്ചു "That's my tune...!!ഞാൻ ആരോടും ചൂടായിട്ടില്ല... നിനക്കെന്താ പറയാനുള്ളതെന്ന് വെച്ചാ പറ..." ഇപ്പോഴും അവന്റെ സ്വരത്തിലൊരു കടുംപിടുത്തം ഇല്ലേ.. ഇല്ലേ എന്നല്ല ഉണ്ട്..തീർച്ചയായും ഉണ്ട്... അവന്റെ ഒടുക്കത്തെ ദേഷ്യം പിടിച്ചുള്ള ഇരിപ്പ് എനിക്കത്ര ഇഷ്ട്ടപെടാത്തത് കൊണ്ട് അവനിൽ നിന്നും മുഖം തിരിച്ചു ബെഡിൽ നിന്നും എഴുനേറ്റ് പോവാൻ നിൽക്കുമ്പോഴാ പെട്ടന്ന് ഇശു എന്റെ ഇടതുകൈയിൽ പിടിച്ചു അവിടെ തന്നെ നിർത്തിയത് "എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്..?"

"ദേഷ്യം പിടിച്ചു ഇരിക്കുന്നവനോട് എനിക്കിപ്പോ സംസാരിക്കാൻ താൽപര്യമില്ല..." അവനെ തിരിഞ്ഞു നോക്കാതെ തന്നെ അവന്റെ ചോദ്യത്തിനുള്ള മറുപടി കൊടുത്ത് അവന്റെ കയ്യിൽ നിന്നും എന്റെ കയ്യിനെ വലിച്ചൂരി തലക്കുള്ളിലെ ഐഡിയ വലിച്ചു കീറി ചാമ്പലാക്കി...അവനോട് ചില കുറുക്കു വഴിയിലൂടെ ചില ചോദ്യങ്ങളൊക്കെ ചോദിച്ചു എന്റെ കയ്യിൽ റിങ്ങ് ഇടീപ്പിക്കാനായിരുന്നു എന്റെ ഐഡിയ..ഇനിയിപ്പോ അതു വേണ്ടാന്ന് കരുതി ഐഡിയ മൊത്തം മൈൻഡിൽ നിന്ന് ഡിലീറ്റ് ചെയ്തു കളഞ്ഞിട്ട് ചുരുട്ടി പിടിച്ച വലതു കൈയിലെ റിങ്ങ് ഇടതു കയ്യിലെ മോതിര വിരലിലിട്ട് നമ്മളെ ഉമ്മച്ചനെ ഒന്ന് തിരിഞ്ഞു നോക്കി അവനെ പുച്ഛിച്ചു തള്ളി മുന്നിലേക്ക് നോക്കിയപ്പോഴുണ്ട് ചാരിയ ഡോറിനുള്ളിലൂടെ പൂച്ച തലയിടുന്ന പോലെ ഉള്ളിലേക്ക് തലയിട്ടു നോക്കുന്നു അൽ ഐഷു തമ്പുരാട്ടി ഇവളെന്താ ഇങ്ങനെ നോക്കുന്നെ എന്നു വിചാരിച്ചു ഞാൻ ഗൗരവത്തോടെ അരയിൽ കൈവെച്ചു

എന്താ എന്ന മട്ടിൽ ഒറ്റ പുരികം പൊക്കിയപ്പോ അവൾ എനിക്കൊന്ന് ഇളിച്ചു തന്ന് ഡോർ പതിയെ ഉന്തി തള്ളി റൂമിലേക്ക് കയറി വന്നിട്ട് ഡോർ തുറന്ന പോലെ തന്നെ ഉന്തി തള്ളി ഡോർ അടച്ചു "എനിക്ക് ചോക്ലേറ്റ് തരാമെന്നു പറഞ്ഞിട്ട് തന്നില്ലല്ലോ...?" ഇതുവരെ ഇളിച്ചു നിന്ന അവളുടെ മുഖത്തിപ്പോ നിഷ്‌കു ഭാവമാണ്... കുഞ്ഞി ചുണ്ടും കൂർപ്പിച്ചു നിൽക്കുന്നവളെ ഞാനൊന്ന് ഉറ്റുനോക്കിയപ്പോ അവൾ ഇരു കൈയും മലർത്തി പിടിച്ചു 'ചോക്ലേറ്റ് താ..' എന്നു ചോദിക്കുന്നത് കേട്ട് ഞാനവളെ ഒന്ന് ചെറഞ്ഞു നോക്കി അല്ലെങ്കിൽ തന്നെ ഭ്രാന്തു പിടിച്ചു നിൽക്കാ.. അപ്പോഴാ അവളുടെ ചോക്ലേറ്റ്.. അവളെ പറഞ്ഞിട്ടും കാര്യമില്ല ഞാനല്ലേ അവളോട് പറഞ്ഞത് രാത്രി തരാമെന്ന്...നൈറ്റ് വൈബാക്കി എനിക്കും ഐഷുനും ഒരുമിച്ചു ചോക്ലേറ്റ് ആസ്വദിച്ചു കഴിക്കാമെന്നൊക്കെ വിചാരിച്ചതാണ് ബട്ട് എന്റെ സകലമാന മൂഡും ആ കോന്തൻ തെണ്ടി തച്ചുടച്ചപ്പോ എനിക്ക് ആസ്വദിച്ചു കഴിക്കാനുള്ള മൂഡെല്ലാം പോയി.. ഇനി ഐഷുയെങ്കിലും ആസ്വദിച്ചു കഴിക്കട്ടെ എന്നു ചിന്തിച്ചു ഞാൻ വാഡ്രോബിന്റെ അടുത്തേക്ക് ചെന്നിട്ട് ഡോർ തുറന്ന് അതിൽ വെച്ച ഒരു റൗണ്ടിലുള്ള ഹേമ്പർ എടുത്തു ഐഷുന് വേണ്ടി ലണ്ടനിൽ നിന്ന് പ്രത്യേകം വാങ്ങിച്ചതായിരുന്നു..

.Bounty,ferrero rocher,kinder,kitkat,dairy milk അങ്ങനെ കുറെ ചോക്ലേറ്റ് അടങ്ങിയ ഹേമ്പർ... ഞാനത് അവിടുന്ന് എടുത്തിട്ട് കാലു കൊണ്ട് വാഡ്രോബ്ബ് ചാരി ഐഷുന്റെ അടുത്തേക്ക് ചെന്നതും ഒരു കൊട്ട നിറയെ ചോക്ലേറ്റ് കണ്ട ഷോക്കിൽ ഐഷു ആശ്ചര്യത്തോടെ വാ പൊത്തി പിടിച്ചു "ഐറുമ്മാ..ഇത് ഐഷുട്ടിക്കാണോ..?" വിശ്വാസം വരാത്ത മട്ടിൽ അവൾ അവളെതന്നെ തൊട്ടു കാണിച്ചു ചോദിച്ചപ്പോ ഞാനവളുടെ മുഖത്തുള്ള ഭാവം കണ്ട് ചിരിച്ചോണ്ട് അതേ എന്ന മട്ടിൽ തലയാട്ടി "ഇതു മൊത്തം ഐഷുനാണ്..." അവളുടെ തുടുത്ത കവിളിൽ പിച്ചി വലിച്ചോണ്ട് അവൾക്ക് നേരെ ഹേമ്പർ നീട്ടിയപ്പോ അവൾ കുണുങ്ങി ചിരിച്ചോണ്ട് എന്റെ കയ്യിൽ നിന്നും കൊട്ട വാങ്ങി...എന്നിട്ട് ആദ്യമായിട്ട് കാണുന്ന ലാഘവത്തോടെ അവളോരോ ചോക്ലേറ്റിലേക്കും കണ്ണോടിച്ചു നോക്കിയിട്ട് എന്നെ നോക്കി "ലബ്ബ് യൂ ഐറുമ്മാ.." എന്നും പറഞ്ഞവൾ എന്റെ കൈ പിടിച്ചു വലിച്ചത് കണ്ട് അവളുടെ ആവശ്യം മനസ്സിലാക്കിയ വണ്ണം ഞാനവളെ നേർക്ക് എന്റെ മുഖം ആക്കിയപ്പോ തന്നെ അവളെന്റെ ചുണ്ടിൽ അമർത്തി കിസ്സി എപ്പോഴും അവളുടെ അടുത്തു നിന്ന് കവിളിലാണ് കിസ്സ് കിട്ടാറുള്ളത്...

പക്ഷെ ഇന്നു കുറച്ചു സ്നേഹം കൂടിയതോണ്ടാണെന്നു തോന്നുന്നു ചുണ്ടിലാണ് കിസ്സ് കിട്ടിയത്.. അതോണ്ട് തന്നെ ഞാൻ ഇടകണ്ണിട്ട് ബെഡിന്റെ സൈഡിലേക്ക് നോക്കി ഇതുവരെ എന്റെ ചുണ്ടിൽ ചുംബനത്താൽ ആധിപത്യം സ്ഥാപിച്ചു നടന്നവൻ ഐഷുനെയും ശേഷം എന്നെയും വല്ലാത്തൊരു രീതിയിൽ നോക്കുന്നത് കണ്ട് ഞാനവനെ നോക്കി നാവു പുറത്തേക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും ആട്ടി കാണിച്ചു കൊടുത്ത് തിരിച്ചു ഐഷുന്റെ കുഞ്ഞി ചുണ്ടിലും ഒരു ഉമ്മ വെച്ചു കൊടുത്തു "വാ ഐറുമ്മാ.. നമ്മക്ക് ചോക്ലേറ്റ് കഴിക്കാം..." അവനെ ഫ്രസ്ട്രേഷൻ കയറ്റിയപ്പോ എന്റെ മൂഡ് ഓക്കേ ആയതു പോലെ... അതിനാൽ ഐഷു വിളിക്കേണ്ട താമസം ഞാൻ അവളെയും കൊണ്ട് സോഫയുടെ അടുത്തേക്ക് നടന്നു സോഫയിൽ കയറി ഞങ്ങൾ രണ്ടു പേരും ചമ്രം പടിഞ്ഞിരുന്നു ഐഷു എന്റെ കൂടെ പടിഞ്ഞിരുന്നപ്പോൾ ഞാൻ ഞങ്ങളുടെ രണ്ടു പേരുടെയും ഇടയിൽ ഹേമ്പർ വെച്ചതും ഐഷു ഹേമ്പറിന്റെ അടുത്തേക്ക് കുറച്ചൂടെ നീങ്ങി ഇരുന്നിട്ട് അതിന്റെ മുകളിലുള്ള റാപ്പർ പതിയെ അഴിച്ചു മാറ്റി കൊതിയോടെ ചോക്ലേറ്റിലേക്ക് നോട്ടം തെറ്റിച്ചു 🌸💜🌸

ഇവറ്റകൾ രണ്ടും അരമണിക്കൂറായി തീറ്റ മത്സരം തുടങ്ങിയിട്ട് ...ഞാനിവിടെ ഒരാളുണ്ടെന്നു പോലും നോക്കാതെയാണ് രണ്ടു പേരുടെയും പോളിംഗ്...ഹേമ്പറിലെ പകുതി മുക്കാൽ ചോക്ലേറ്റ് ഇപ്പൊ തന്നെ തിന്നു തീർത്തിട്ടുണ്ട്... ഇതൊക്കെ എവിടെ പോകുന്നതെന്നാ എനിക്ക് മനസ്സിലാവാത്തത്!! ഹെഡ് ബോഡിലേക്ക് കുത്തി ചാരി വെച്ച പില്ലോ ശെരിയാക്കി വെച്ചിട്ട് ഞാൻ കുറച്ചൂടെ കയറി ഇരുന്നിട്ട് അവരുടെ തീറ്റ മത്സരം നോക്കിയിരുന്നു.. ചോക്ലേറ്റ് തിന്നിട്ട് ഐഷുന്റെ കവിളിലും ചുണ്ടിലും കയ്യിലുമൊക്കെ ചോക്ലേറ്റ് പറ്റി പിടിച്ചിട്ടുണ്ട്.. അമ്മാതിരി തീറ്റയല്ലേ ഐറയുടെ മുഖത്തൊന്നും ഇല്ലെങ്കിലും കയ്യിലാകെ ചോക്ലേറ്റുണ്ട്... പിന്നെ ചുണ്ടിന്റെ സൈഡിൽ ഞാൻ കാണാൻ വേണ്ടി അവൾ ചോക്ലേറ്റ് ആക്കി വെക്കുന്നുണ്ട്...അതേപോലെ ഞാൻ കാണാൻ വേണ്ടി കീഴ്ച്ചുണ്ടിൽ പറ്റി പിടിച്ച ചോക്ലേറ്റ് ഒക്കെ നാവു കൊണ്ട് തുടച്ചു മാറ്റുന്നുമുണ്ട്...അതു കാണുമ്പോഴാ മനുഷ്യന്റെ കണ്ട്രോൾ പോകുന്നത് 'പണ്ടാറകാലത്തിയെ കയ്യിൽ കിട്ടട്ടെ ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്..'

മനസ്സിൽ ചിലതെല്ലാം കണക്കു കൂട്ടി അവരുടെ പോളിംഗ് നോക്കി ഇരിക്കുമ്പോഴാ ഐഷു കയ്യിലുള്ള ചോക്ലേറ്റ് തിരിച്ചു കൊട്ടയിലേക്ക് തന്നെ ഇട്ടിട്ട് സോഫയിലേക്ക് ഒരു മയക്കത്തോടെ തല വെച്ചു കിടന്നത് ചോക്ലേറ്റ് തിന്നുതിന്ന് തലക്ക് കിക്കടിച്ചെന്നു തോന്നുന്നു...എന്നാ അവിടെയൊരുത്തി ഇതൊന്നും അറിയാതെ നല്ല തീറ്റയിലാണ് എനിക്കു മതിയെന്ന് പറഞ്ഞ് ഐഷു ചോക്ലേറ്റ് പറ്റിപിടിച്ച വിരലുകൾ ഓരോന്നായി നുണഞ്ഞു വലിച്ചു സോഫയിൽ നിന്നും നിരങ്ങി ഫ്ലോറിലേക്ക് ഇറങ്ങിയിട്ട് മൂടും തട്ടി പോയതും ഐറ സിൽക്ക് പിടിച്ചു അതിൽ നിന്നൊരു പീസ് കഴിച്ചു കൊണ്ട് ഐഷു പോവുന്നതൊന്ന് നോക്കിയിട്ട് എന്നെ നോക്കി "വേണോ..?" സിൽക്ക് എനിക്ക് നേരെ നീട്ടി ചോദിക്കുന്നത് കേട്ട് ഞാനവളെ വല്യ മൈൻഡ് ചെയ്യാതെ എനിക്കൊന്നും വേണ്ടെന്ന് പറഞ്ഞു മുഖം തിരിച്ചു... അപ്പോളവൾ വേണ്ടെങ്കിൽ വേണ്ട എന്നു എന്നേക്കാൾ ഇരട്ടി ഗമയോടെ തിരിച്ചു പറഞ്ഞു കീഴ്ച്ചുണ്ടിലെ ഒരു കോണിൽ പറ്റി പിടിച്ച ചോക്ലേറ്റ് പുറം കയ്യോണ്ട് തുടച്ചു നീക്കിയത് കണ്ട് എന്റെ സകലമാന കണ്ട്രോളും കൈവിട്ടു പോയതും ഞാൻ ശടപടേന്ന് ബെഡിൽ നിന്നും എഴുന്നേറ്റ് അവളുടെ അടുത്തേക്ക് പോയി ......... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story