QUEEN OF KALIPPAN: ഭാഗം 136

queen of kalippan

രചന: Devil Quinn

"വേണോ..?" സിൽക്ക് എനിക്ക് നേരെ നീട്ടി ചോദിക്കുന്നത് കേട്ട് ഞാനവളെ വല്യ മൈൻഡ് ചെയ്യാതെ എനിക്കൊന്നും വേണ്ടെന്ന് പറഞ്ഞു മുഖം തിരിച്ചു... അപ്പോളവൾ വേണ്ടെങ്കിൽ വേണ്ട എന്നു എന്നേക്കാൾ ഇരട്ടി ഗമയോടെ തിരിച്ചു പറഞ്ഞു കീഴ്ച്ചുണ്ടിലെ ഒരു കോണിൽ പറ്റി പിടിച്ച ചോക്ലേറ്റ് പുറം കയ്യോണ്ട് തുടച്ചു നീക്കിയത് കണ്ട് എന്റെ സകലമാന കണ്ട്രോളും കൈവിട്ടു പോയതും ഞാൻ ശടപടേന്ന് ബെഡിൽ നിന്നും എഴുന്നേറ്റ് അവളുടെ അടുത്തേക്ക് പോയി ഇതുവരെ എങ്ങനെയാ കണ്ട്രോൾ പിടിച്ചു വെച്ചതെന്ന് എനിക്കേ അറിയൂ.. പെണ്ണിന്റെ ചുമന്ന അധരത്തിൽ നോക്കുന്തോറും ശരീരം ഒന്നായി ചൂട് പിടിക്കുന്ന പോലെ...ഞാൻ ആവേശത്തോടെ സോഫയിലേക്ക് ആഞ്ഞിരുന്ന് അവൾക്ക് അഭിമുഖമായി ഇരുന്നിട്ട് വലതു കാൽ സോഫയിലേക്ക് കയറ്റി മടക്കി വെച്ചു "എന്താ..?" ഒരു മുന്നറിയിപ്പും കൂടാതെ ബെഡിൽ നിന്ന് സോഫയിലേക്ക് വന്നതിന്റെ ഉദ്ദേശം മനസ്സിലാവാത്തത് കൊണ്ടാണ് അവൾ പുരികം ചുളിച്ചു

ഇങ്ങനെ ചോദിച്ചതെന്ന് എനിക്ക് വേഗം കത്തി... എന്റെ കണ്ട്രോൾ പോയിട്ടാണ് ഇടിച്ചു കയറി വന്നതെന്ന് പറയാൻ പറ്റില്ലല്ലോ.. ഇനി പറഞ്ഞാൽ തന്നെ ഈ കൊച്ച് വേഗമിവിടുന്ന് എസ്ക്യാപ്പ് അടിക്കും..അമ്മാതിരി സാധനാ..അവളെ തഞ്ചത്തിൽ തന്നെ മയക്കി എടുക്കണം അല്ലേൽ ഇന്നെനിക്ക് പട്ടിണിയാവും ചില കുരുട്ടു ബുദ്ധിയൊക്കെ കണക്കു കൂട്ടി വെച്ചിട്ട് കണ്ട്രോൾ പവറിനെ തൽക്കാലത്തേക്ക് പിടിച്ചു വെച്ചിട്ട് ഇരു കണ്ണും കൊണ്ട് എന്നെ സൂക്ഷിച്ചു നോക്കി ചോക്ലേറ്റ് തിന്നുന്ന ഐറയെ കണ്ടില്ലെന്ന് നടിച്ചു എന്റെ മുന്നിലെ ഹേമ്പറിലേക്ക് കണ്ണ് താഴ്ത്തി ചോക്ലേറ്റ് കൊണ്ട് നിറഞ്ഞു നിന്ന ഹേമ്പറിലിപ്പോ ആകെ കുറച്ചു ചോക്ലേറ്റ് മാത്രമേയുള്ളൂ...ബാക്കിയൊക്കെ ഇവറ്റകൾ തിന്നു തീർത്തെന്ന് സാരം...

സിൽക്ക് എട്ടു പത്തെണ്ണം ബാക്കിയുണ്ട്..ഒന്ന് തിന്നാൽ തന്നെ വയർ നിറയുമെന്ന് വിചാരിച്ചാവും അത് അവസനത്തേക്ക് മാറ്റി വെച്ചത്.. കിറ്റ്കാറ്റ് മുഴുവൻ കഴിഞ്ഞിട്ടുണ്ട്...ബൗണ്ടിയും കഴിഞ്ഞിട്ടുണ്ട്...പിന്നെയുള്ളത് ഫെറാറോ റോച്ചറാണ്..ഐറക്കു ചോക്ലേറ്റിൽ കൂടുതൽ ഇഷ്ടവും അതിനോടാണ്...പക്ഷെ ആകെ അതിൽ ഒന്നേ ഉള്ളൂ ഐറ സിൽകിലെ അവസാന പോർഷനും കഴിച്ചു തീർത്തു ഹേമ്പറിലേക്ക് കയ്യിട്ട് അവളുടെ ഫേവ് ചോക്ലേറ്റായ ഫെറാറോ റോച്ചർ എടുക്കാൻ നിക്കുന്നത് ആദ്യമേ മുൻകൂട്ടി കണ്ടു കൊണ്ട് ഞാൻ വേഗം ആ ചോക്ലേറ്റ് കയ്യിലെടുത്തു...എന്നിട്ട് ഞാനൊന്നും അറിയാത്ത മട്ടിൽ ചോക്ലേറ്റിന്റെ മുകളിലുള്ള റാപ്പർ അഴിച്ചു മാറ്റി ഇടകണ്ണിട്ട്‌ അവളെ നോക്കിയപ്പോ ഐറ ഭദ്രകാളിയെ പോലെ എന്നെ നോക്കി ഞങ്ങളുടെ രണ്ടു പേരുടെയും ഇടയിലുള്ള ഹേമ്പർ സൈസിലെ ടീ പോയിന്മേലിക്ക് ആഞ്ഞു വെച്ചിട്ട് എന്റെയടുത്തേക്ക് നീങ്ങി വന്ന് എന്റെ തുടക്കൊരു നുള്ള് വെച്ചു തന്നു

"നിനക്ക് കുറച്ചു കൂടുന്നുണ്ട് ട്ടോ ഇശുച്ചാ...ഇത് ഞാനെനിക്ക് കഴിക്കാൻ എടുത്തു വെച്ചതാ..അതിങ്ങ് തന്നേ.." അവളുടെ ഒലക്കമേലെ നുള്ള് കാരണം ഞാൻ തുടയിൽ കൈവെച്ചു ഉഴിയുന്നതിന്റെ ഇടയിൽ അവൾ വിളിച്ചു കൂവിയത് കേട്ട് ഞാനവളെ ഒന്ന് ഇരുത്തി നോക്കി പുച്ഛിച്ചു "ഇതിൽ നിന്റെ പേരൊന്നും എഴുതി വെച്ചിട്ടില്ലല്ലോ.. ആദ്യം ഞാനാണ് ഇത് എടുത്തത്.. സോ ഞാൻ തന്നെ ഇത് കഴിക്കും...." അവളെ ചാക്കിലാക്കേണ്ടത് എങ്ങനെയാണെന്ന് എനിക്ക് നന്നായി അറിയും.. അതു കൊണ്ട് കുറച്ചു കനത്തിലായി ഞാനിത് പറഞ്ഞോണ്ട് പകുതി അഴിച്ചു മാറ്റിയ റാപ്പർ മുഴുവനായും അഴിച്ചു മാറ്റിയിട്ട് റൌണ്ട് ശൈപ്പിലായി കിടക്കുന്ന ചോക്ലേറ്റിലേക്ക് കൊതിയോടെ നോക്കിയിട്ട് ഐറയെ നോക്കി അവൾക്ക് ഒരേ സമയം സങ്കടവും ദേഷ്യവും വരുന്നുണ്ടെന്ന് ആ മുഖഭാവം കണ്ടാലറിയാം..

.സങ്കടം അവൾക്ക് ചോക്ലേറ്റ് കിട്ടാത്തതിന്റെയും ദേഷ്യം ഞാനവൾക്ക് ചോക്ലേറ്റ് കൊടുക്കാത്തതിന്റേയുമായിരുന്നു അവളെ മൈൻഡ് ചെയ്യാതെ ഞാൻ കയ്യിലുള്ള ചോക്ലേറ്റ് വായിലേക്ക് ഇടാൻ നിൽക്കുമ്പോഴാ ഐറ ദയനീയമായി എന്നെ നോക്കിയത്...അതോണ്ട് തന്നെ ഞാൻ ഗൗരവത്തോടെ അവളെ നോക്കി ഒറ്റ പുരികം ഉയർത്തി എന്താ എന്നു ചോദിച്ചപ്പോ അവൾ കൊച്ചു കുഞ്ഞിനെ പോലെ ചുണ്ട് കൂർപ്പിച്ചു "അതെനിക്ക് തരോ.. പ്ലീസ്..?" നിഷ്‌കുവായി അവൾ ചോദിക്കുന്നത് കേട്ട് ചിരി വന്നെങ്കിലും ഞാനത് പിടിച്ചു വെച്ചു "അതികം സേട്ടന്റെ സേച്ചി പ്ലീസണ്ട.. ഞാൻ തരില്ല..." "പ്ലീസ്.. പ്ലീസ്.. പ്ലീസ്.. ഞാൻ നിനക്ക് എന്തു വേണമെങ്കിലും തരാം.. സോ പ്ലീസ് ആ ചോക്ലേറ്റ് എനിക്കു താ..." ഇതാണ് ഞാനവളുടെ അടുത്തു നിന്ന് കേൾക്കാൻ കൊതിച്ചത്...എന്തായാലും കൊതിച്ചത് കേട്ടപ്പോ ഞാൻ കുതന്ത്ര ചിരിയോടെ ഐറയുടെ മുഖത്തേക്ക് നോട്ടം തെറ്റിച്ചു "ഉറപ്പാണോ..? ഞാനെന്തു ചോദിച്ചാലും തരും...?"

അവളെ എനിക്കത്ര വിശ്വാസമില്ല.. കുറച്ചു ഉറപ്പിനു വേണ്ടി ഞാനിത് ചോദിച്ചപ്പോ ഇതുവരെ എന്റെ കയ്യിലെ ചോക്ലേറ്റിലേക്ക് മിഴിയുറ്റ് കൊതിയോടെ നോക്കി നിന്നവൾ ചെറുങ്ങനെ ഒന്ന് ഞെട്ടി കൊണ്ട് എന്നെ നോക്കിയിട്ട് സമ്മതമെന്നോണം തലയാട്ടി മൈൻഡിലെ പ്ലാൻ പകുതി മുക്കാൽ സക്‌സസായ നിവൃത്തിയിൽ ഞാൻ വിജയി കണക്കെ ഒന്ന് ചിരിച്ചിട്ട് ഐറയുടെ കണ്ണിലേക്ക് ഒരു നിമിഷം നോക്കിയിട്ട് ആ നോട്ടം പതിയെ താഴേക്ക് ചലിപ്പിച്ചു അവളുടെ അധരങ്ങളിലേക്ക് കൊണ്ടു പോയി ചെറു രീതിയിൽ ചോക്ലേറ്റ് പറ്റി പിടിച്ച ചോര ചുണ്ടുകൾ കാണുന്തോറും നെഞ്ചിടിപ്പ് ഉയർന്നു വരുവാണ്.. അതിൽ ഒന്നായി ലഴിച്ചു ചേരാൻ കൊതിക്കുന്ന പോലെ... ഒരു കാന്തം കണക്കെ എന്റെ അധരങ്ങൾ അവളിലേക്ക് ആകർഷിച്ചെങ്കിലും മനസ്സിലെ പ്ലാന് കംപ്ലീറ്റ് ചെയ്യാൻ വേണ്ടി ഞാനവളെ ചുണ്ടിൽ നിന്നും നോട്ടം മാറ്റി അവളുടെ മുഖത്തേക്ക് നോക്കി "കണ്ണടക്ക്.." "അതെന്തിനാ..?" പുട്ടിനു തേങ്ങയിട്ട പോലെയുള്ള അവളുടെ ചോദ്യം കേട്ട് ഒന്നായി എരിഞ്ഞു കയറി വന്നെങ്കിലും ക്ഷമ കൈവിടാതെ ഞാൻ പതിയെ ഒന്ന് പല്ലിറുമ്പി "അങ്ങോട്ട് പറയുന്നത് കേട്ടാൽ മതി...No more question..." അതിനവളൊന്ന് എന്നെ ചെറഞ്ഞു നോക്കി തലയാട്ടി കണ്ണുകളടച്ചതും ഞാനവൾ കണ്ണ് പൂട്ടിയെന്ന് ഉറപ്പു വരുത്തി "വാ തുറക്ക്.."

കീഴ്ച്ചുണ്ടിനോട് ചോക്ലേറ്റ് ചേർത്തു വെച്ചു ഞാനിത് പറഞ്ഞതും ചോക്ലേറ്റ് ചുണ്ടിൽ വെച്ചത് ഫീൽ ചെയ്തത് കൊണ്ടാണെന്ന് തോന്നുന്നു അവൾ പറയാൻ കാത്തു നിന്ന പോലെ വാ തുറന്നു അവൾ വാ തുറന്നപ്പോ തന്നെ ഒരു കുഞ്ഞു കുസൃതി ചിരി എന്നിൽ മൊട്ടിട്ടു... അതിനാൽ അവളുടെ അധരങ്ങളിലേക്ക് നോക്കി കീഴ്ച്ചുണ്ട് കടിച്ചു വിട്ട് ഞാനവളുടെ വായിലേക്ക് ചോക്ലേറ്റ് വെച്ചു കൊടുത്തു.. വായ്ക്കുള്ളിൽ ചോക്ലേറ്റ് എത്തിയതറിഞ്ഞ അവൾ കണ്ണ് അടച്ചോണ്ട് തന്നെ ചോക്ലേറ്റ് ആസ്വദിച്ചു കഴിക്കുമ്പോൾ അവളുടെ മുഖത്ത് മിന്നി മറയുന്ന ഓരോ ഭാവവും കണ്ടു പോകെയാണ് അവൾ പതിയെ കണ്ണു തുറന്നത് "Umm.. yumm..!!!" ഞാൻ കാണാൻ വേണ്ടി അവൾ സൂപ്പർ എന്ന മട്ടിൽ ആഗ്യം കാണിച്ചു ചോക്ലേറ്റ് ആസ്വദിച്ചു കഴിച്ച് മേൽചുണ്ടിൽ പറ്റി പിടിച്ച ചോക്ലേറ്റ് തുടച്ചു മാറ്റുന്നത് കണ്ട് എന്റെ രക്തമെല്ലാം ഒന്നായി തിളച്ചു മറിഞ്ഞതും ഞെടിയിടയിൽ ഞാനവളുടെ നെഞ്ചിൽ പിടിച്ചു പിറകിലേക്ക് ആഞ്ഞു തള്ളിയിട്ടു അപ്രതീക്ഷിതമായൊരു തള്ളിയിടയിൽ ആയത് കൊണ്ട് അവൾക്ക് എവിടെയും ബാലൻസ് കിട്ടാതെ സോഫയിലേക്ക് മലർന്നടിച്ചു വീണതും അവളൊരു നിമിഷം പഞ്ഞി സോഫയിൽ ഒന്ന് ഉയർന്നു പൊങ്ങിയിട്ട് എന്നെ മിഴിച്ചു നോക്കി

"എന്താ ഇശുച്ചാ നീയിത് ചെയ്യുന്നേ..?' എന്റെയടുത്ത് നിന്ന് ഇങ്ങനെയൊരു പ്രവർത്തി അവൾ പ്രതീക്ഷിച്ചിട്ടില്ലാത്തത് കൊണ്ട് അവൾ രണ്ടു ഉണ്ടകണ്ണും കൊണ്ട് എന്നെ മിഴിച്ചുനോക്കി ചോദിച്ചപ്പോ ഞാനെന്റെ ചുണ്ടിൽ ചൂണ്ടു വിരൽ വെച്ചിട്ടു ശൂ എന്നു പറഞ്ഞു "ചെയ്തിട്ടില്ല.. പലതും ചെയ്യാൻ പോകുന്നേയുള്ളൂ...." പരിഹാസ ചിരിയോടെ ഞാനിത് പറഞ്ഞപ്പോ അവൾ എന്ത് എന്ന മട്ടിൽ കുറച്ചു നേർവസായി എന്നെ നോക്കിയിട്ട് കിടന്നിടത്ത് നിന്ന് മുകളിലേക്ക് നിരങ്ങി പോകുന്നത് കണ്ട് ഞാനവളുടെ കാലിൽ പിടിച്ചു വലിച്ചു ക്ഷണ നേരം കൊണ്ട് അവളുടെ ഇരു കാലുകളും എന്റെ മടിയിൽ എത്തിയതും ഞാനവളുടെ നഗ്നമായ കാല്പാദങ്ങളിലേക്ക് നോട്ടം തെറ്റിച്ചു പതിയെ പുറം കൈ കൊണ്ട് പാദങ്ങൾക്കു മുകളിലൂടെ വിരലോടിച്ചു...അവളൊരു നിമിഷം ഒന്ന് കോരി തരിച്ചു എന്റെയടുത്ത് നിന്ന് കാലുകളെ വലിക്കാൻ നോക്കിയെങ്കിലും ഞാൻ വിട്ടു കൊടുത്തില്ല

"ഞാനെന്ത് ചോദിച്ചാലും നീ തരുമെന്ന് പറഞ്ഞില്ലേ..സോ എനിക്കിപ്പോ ഒരു കാര്യം നിന്നിൽ നിന്നും വേണം..." അവളുടെ ഇരു കാൽപാദങ്ങൾക്കു മുകളിലും മൃദുവായി ചുംബിച്ചു വിട്ട് മുഖം ഉയർത്തി അവളെ നോക്കിയപ്പോ അവളുടെ ഇരു മിഴികളും പിടച്ചു കൊണ്ടിരിക്കുവായിരുന്നു...വല്ലാതെ അത് കിടന്നു പിടക്കുന്നത് കണ്ട് ശരീരം ഒന്നാകെ ചൂട് കയറിയതും എന്റെ മടിയിലുള്ള അവളുടെ കാലുകൾ ഒരിക്കൽ കൂടെ ചുംബിച്ച് സോഫയിലേക്ക് വെച്ചിട്ട് ഞാനവളുടെ മുകളിലായി സ്ഥാനം പിടിച്ചു 🌸💜🌸 'അയ്യോ.. ഓടി വരണേ.. എന്നെ ഈ കോന്തൻ ഉമ്മച്ചൻ തെണ്ടി പീഡിപ്പിക്കാന് നോക്കുന്നേ..ആരേലും വരണേ...' ആരും പേടിക്കേണ്ട ഞാനെന്റെ ഉള്ളിൽ അലമുറയിട്ടു കരഞ്ഞതാണ്...ഉള്ളിൽ പേടി പൊട്ടി പുറപ്പെട്ടിട്ടുണ്ടെന്ന മുന്നറിയിപ്പുമായി ഹാർട്ട് ബീറ്റ് അമ്മാവൻ നന്നായി മിടിക്കാൻ തുടങ്ങിയിരുന്നു... കൈയും കാലും വിറച്ചിട്ട് ഞാൻ ഉമിനീർ ലേശം അണ്ണാക്കിലേക്ക് ഇറക്കി പേടിയോടെ എന്റെ മുഖത്തിന് രണ്ടിഞ്ചു വ്യത്യാസത്തിൽ നിൽക്കുന്നവനെ ഒന്ന് നോക്കി "എ..എന്തിനാ എന്നെയിങ്ങനെ നോ..ക്കുന്നെ..?" പേടി കാരണം വാക്കുകൾ തപ്പി പിടിച്ചോണ്ട് ഞാനവന്റെ മിഴികളിലേക്ക് നോക്കി ചോദിച്ചപ്പോ

അവന്റെ കണ്ണ് എത്തി നിന്നത് എന്റെ ചുണ്ടിലേക്കാണ് "ഈ ചുണ്ട് ഞാനങ്ങ് എടുത്താലോ..മ്മ്..?" ചുണ്ടു വിരൽ കൊണ്ടും തമ്പ് വിരൽ കൊണ്ടും കീഴ്ച്ചുണ്ട് വലിച്ച് പിടിച്ച് അവനിത് ചോദിക്കേണ്ട താമസം ഞാൻ വേണ്ട എന്ന മട്ടിൽ തലയാട്ടി... അത് കണ്ടിട്ടവൻ ഒന്ന് ചിരിച്ചോണ്ട് ചുണ്ടുകളിലുള്ള പിടി വിട്ട് എന്റെ മുടിയൊക്കെ മാടി ഒതുക്കി വെച്ചു "നിന്നെ ഇങ്ങനെ കാണുമ്പോ ഒന്നൂടെ സ്നേഹിക്കാൻ തോന്നാണ് ഭാര്യേ.." അവന്റെ ട്രാക്ക് പോകുന്ന പോക്ക് കണ്ടപ്പോഴേ തോന്നി ഇതിൽ ചെന്നേ അവസാനിക്കൂ എന്ന്...അവന്റെ വശീകരണ നോട്ടവും ചിരിയൊക്കെ കണ്ട് എന്റെ കണ്ട്രോൾ പോകുമെന്നാ തോന്നുന്നത്... ചിലപ്പോ ഞാൻ തന്നെ അവനെ ഇടിച്ചു കയറി സ്നേഹിക്കും... ഇപ്പൊ കുറച്ചായി അവന്റെ സാമീപ്യത്തിന് വേണ്ടി കൊതിക്കുന്നു...അതെന്താണെന്ന് എനിക്കറിയില്ല... ഇപ്പോഴും അവന്റെ സാമീപ്യം എന്നെ ഒന്നായി തളർത്തുന്നുണ്ട്...എന്റെ കണ്ട്രോൾ പോയി ഞാനവനെ എന്തെങ്കിലും ചെയ്താൽ അവനെന്നെ നാറ്റിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാനൊന്ന് ആഞ്ഞു ശ്വാസം എടുത്തു വിട്ടു "നിന്റെ സ്നേഹം എനിക്ക് താങ്ങൂല..അതോണ്ട് മാറിക്കെ..."

എന്റെ മേലിൽ നിന്ന് അവനെ പിടിച്ചു മാറ്റാൻ നിന്നെങ്കിലും അവന്റെ ശരീരഭാരം കൊണ്ട് അവനൊന്നു അനങ്ങുക പോലും ചെയ്തില്ല...അല്ലെങ്കിലും എങ്ങനെയാ അനങ്ങുക ഓരോന്ന് ഉരുട്ടി കേറ്റി വെച്ചേക്കുവല്ലേ സിക്സ് പാക്ക് ബോഡിയെന്നും പറഞ്ഞ്!! "ഞാനെന്ത് ചോദിച്ചാലും നീ തരുമെന്ന് പറഞ്ഞിട്ടുണ്ട്..സോ വാക്കു തെറ്റിച്ചു മുങ്ങാമെന്ന് മോൾ കരുതേണ്ട..." അവന്റെ മുഴുവൻ ഭാരവും എനിക്ക് താങ്ങാനാവില്ലെന്ന് കരുതി അവൻ കുറച്ചു ഉയർന്നിട്ട് ഇരുസൈഡിലും കൈ കുത്തി ബാലൻസ് ചെയ്ത് നിന്നു പറഞ്ഞപ്പോ ഞാനവന്റെ മുഖത്തേക്ക് നിഷ്‌കു പോലെ നോക്കി "നിനക്ക് ഞാനൊരു കിസ്സ് തരാം.. അല്ലാതെ ഒന്നും തരില്ല..." "കിസ്സ് നിന്റെ അമ്മൂമക്ക് കൊണ്ടു കൊട്... എനിക്കൊന്നും വേണ്ട നിന്റെ ഉണക്ക കിസ്സ്..." കണ്ടോ കണ്ടോ അവൻ പറയുന്നേ.. ഇതുവരെ എന്റെ കിസ്സിന് പിന്നാലെ നടന്നവൻ എന്റെ കിസ്സ് വേണ്ടല്ലോ... ഹും കോന്തൻ തെണ്ടി "ഇനിയെന്റെ അടുത്തു നിന്ന് നിനക്ക് കിസ്സുമില്ല.. ഒരു തേങ്ങാ പിണ്ണാക്കുമില്ല...I hate you..." അവനെ തുറിച്ചു നോക്കിയിട്ട് ഞാനവനിൽ നിന്നും മുഖം തിരിച്ചു സൈഡിലേക്ക് ആക്കി പിടിച്ചതും അവനതേ വേഗത്തിൽ തന്നെ എന്റെ മുഖം അവന്ക്ക് നേരെ പിടിച്ചു

"I love you too..." ടൂ എന്നു നീട്ടി പറഞ്ഞിട്ട് അവനെന്റെ ചുണ്ടിലേക്ക് നോട്ടം കൊണ്ടു പോയി അവിടെ അമർത്തി കിസ്സ് ചെയ്തതും ചെറുതായൊരു പുഞ്ചിരി എന്റെ ചുണ്ടിൽ മൊട്ടിട്ടെങ്കിലും ഞാനത് പുറത്തു കാണിക്കാതെ ഗൗരവമായി നിന്നു "കിസ്സൊന്നും വേണ്ടാന്ന് പറഞ്ഞിട്ട് ...?" കീഴ്ച്ചുണ്ട് കീഴ്പോട്ടു വലിച്ച് അവനെന്റെ അധരങ്ങളെ മോചിപിച്ചപ്പോ ഞാൻ വല്യ താൽപര്യമില്ലാത്ത മട്ടിൽ ചോദിച്ചതും അവനൊന്നു ചിരിച്ചു "നിന്റെ അടുത്തു നിന്ന് കിസ്സ് വേണ്ടന്നാ പറഞ്ഞത്... എനിക്ക് നിന്നെ എത്ര വേണമെങ്കിലും കിസ്സ് ചെയ്യാം..." "അതെന്താ എന്റെ അടുത്തു നിന്ന് കിസ്സ് വേണ്ടാത്തത്..?" "നീ തരാണെങ്കിൽ തന്നെ കവിളിലല്ലേ തരൂ... ചോദിച്ചാൽ മാത്രം ലിപ്പിൽ തരും.. അതല്ലേ നിന്റെ പരുപാടി..." മറയില്ലാത്ത സത്യമാണ് അവനിപ്പോ വിളിച്ചു കൂവിയതെന്ന് നല്ല പോലെ അറിയാവുന്നത് കൊണ്ട് ഞാനൊന്ന് അവിഞ്ഞിളിച്ചു "മാറിക്കെ ഉമ്മച്ചാ.. എനിക്ക് ഉറക്കം വരുന്നു..." 🌸💜🌸

അവളെ വശീകരിച്ചു കുപ്പിയിലാക്കിയെടുത്ത് അവളുടെ കണ്ട്രോൾ കളയാനായിരുന്നു എന്റെ പ്ലാൻ...കണ്ട്രോൾ കളഞ്ഞാലേ ഈ പെണ്ണ് ഒന്ന് സമ്മതിക്കൂ... അതോണ്ട് തന്നെയാ കോണ്ട്രോളിൽ പിടിച്ചു തൂങ്ങിയത്.. എന്റെയൊരു കഷ്ട്ടപ്പാടെ..!! ബട്ട് ഇവൾ അങ്ങോട്ട് വഴങ്ങുന്നില്ല..ഇനിയിപ്പോ എന്തു ചെയ്യുമെന്ന് ആലോചിച്ചു അവളുടെ മുഖത്തേക്ക് നോക്കി കിടക്കുമ്പോഴാ അവൾ ഉറക്കം വരുന്നുണ്ടെന്ന് പറഞ്ഞത് "നീയിന്ന് ഉറങ്ങേണ്ട..." അവളുടെ ഒരു ഉറക്കം..!!ഞാനവളെ ഒന്ന് ഇരുത്തി നോക്കിയിട്ട് അവളുടെ മേലിൽ നിന്നും എഴുനേറ്റ് അവളെ രണ്ട് കയ്യിലുമായി കോരി എടുത്തു ബെഡിനരികിലേക്ക് കൊണ്ടു പോയി "എനിക്കിന്ന് ഉറങ്ങണം.. ഭയങ്കര തലവേദനയാണ്..." എന്റെ തോളിലൂടെ ഇരു കൈയുമിട്ട് മുറുക്കി പിടിച്ചു ഇപ്പൊ കരയുമെന്ന മട്ടിൽ അവൾ പറയുന്നത് കേട്ട് ഞാനൊരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി...ഉടായിപ്പിന് അവൾ കഴിഞ്ഞിട്ടേ വേറെ ആരുമുള്ളൂ..എന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ അവൾ പതിനെട്ടാം അടവ് വരെ പയറ്റുമെന്ന് അറിയുന്നോണ്ട് അവളോട് മിണ്ടാതെ ഇരിക്കെടി

എന്നും പറഞ്ഞ് ഞാനവളെ ബെഡിലേക്ക് കൊണ്ടിട്ടു അന്നേരമവൾ കിടന്നിടത്ത് നിന്ന് എഴുന്നേറ്റിരുന്നു ദയനീയമായി എന്നെ നോക്കുന്നത് കണ്ട് ഞാൻ കീഴ്ച്ചുണ്ട് കടിച്ചു വിട്ട് അവൾക്ക് കിസ്സ് കൊടുക്കുന്ന പോലെ ചുണ്ട് കൂർപ്പിച്ചു കാണിച്ചു കൊടുത്തിട്ട് ബെഡിലേക്ക് കയറി ഇരുന്നു "നീയെന്നെ എന്തു ചെയ്യാൻ പോവാ..?" എന്റെ വരവ് ഒന്ന് നോക്കിയിട്ടവൾ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോ ഞാനവളെ മൊത്തമായി കണ്ണോടിച്ചു "നിന്നെ മൊത്തത്തിൽ സ്നേഹിക്കാൻ പോവാ ..." എന്നും പറഞ്ഞിട്ട് ഞാനവളുടെ മുഖത്തിന് നേരെ മുഖം കൊണ്ടു പോയി..എന്റെ മുഖം അവളുടെ മുഖത്തിന് നേരെ വരുന്നതിന് അനുസരിച്ചു അവൾ ഇരു കൈയും ബെഡിൽ കുത്തി നിർത്തി തല കീഴ്പോട്ട് താഴ്ത്തി കൊണ്ടിരുന്നു...ഒടുവിൽ അവളുടെ തല തലയിണയിലേക്ക് താഴ്ത്തി അവൾ ബെഡിലായി കിടന്നതും അതെനിക്ക് കുറച്ചു സൗകര്യമായതിനാൽ ഞാൻ കള്ള ചിരിയോടെ എന്റെ തൊട്ടു മുമ്പിലുള്ള ഐറയുടെ മുഖത്തേക്ക് നോക്കിയ ശേഷം അവളുടെ വിറക്കുന്ന ചുണ്ടിലേക്ക് എന്റെ ചുണ്ടുകൾ ആഴ്‌ന്നിറക്കി

ഒരുനിമിഷം അവളൊന്നു ഉയർന്നു പൊങ്ങിയെങ്കിലും അടുത്ത നിമിഷം തന്നെ എന്റെ തലക്കു പിൻ ഭാഗത്ത് കൈവെച്ചു അവൾ മുടി കോർത്തു വലിച്ചിരുന്നു... ഞാനത് ഒട്ടും തന്നെ ഗൗനിക്കാതെ അവളുടെ ചുണ്ടുകളെ മുഴുവനായും ആവേശത്തോടെ ചുംബിച്ചുണർത്തി ചുംബനത്തിനിടെ അവളുടെ വായിലെ ഉമിനീരിൽ കലർന്ന ചോക്ലേറ്റിലെ രുചി എന്റെ വായ്ക്കുള്ളിലേക്ക് ഒഴുകി എത്തിയതും ഞാനാ ഉമിനീരോടെ തന്നെ അവളുടെ ചുമന്ന അധരങ്ങളെ ഒന്നായി നുണഞ്ഞു വലിച്ചു മാറി മാറി ആവേശത്തോടെ ചുണ്ടുകളെ നുണഞ്ഞു വലിക്കുമ്പോഴും ഐറയിൽ നിന്നൊരു ചെറു കിതപ്പ് വരുന്നുണ്ടായിരുന്നു.. അതെന്നെ നന്നായി ചൂട് പിടിപ്പിച്ചപ്പോൾ അവളുടെ നാവിനെയും ചുണ്ടിനെയും ഒന്നായി രുചിച്ചറിഞ്ഞു അവളുടെ കീഴ്ച്ചുണ്ട് ഞാൻ കടിച്ചെടുത്തു ശേഷം അവളുടെ കഴുത്തിലേക്ക് എന്റെ ചുണ്ടുകളും നാവുകളും ഒരുമിച്ചു കൊണ്ടു പോയി ചുംബനം കൊണ്ട് കഴുത്തിനെ തൊട്ടുണർത്തിയപ്പോ ഐറ എന്റെ ഷർട്ടിൽ മുറുക്കി പിടിച്ചിട്ട് എന്റെ തല അവളുടെ കഴുത്തിലേക്ക് പൂയ്ത്തി വെച്ചു രണ്ടാളും ചുംബനത്തിന്റെ ലഹരിയിൽ അടിമപ്പെട്ടു പോയതിനാൽ ഇനിയും കാത്തു നിൽക്കാൻ കഴിയാതെ എന്റെ കൈകൾ അവൾ ധരിച്ച ടോപ്പിൽ പിടിയിട്ടതും പെട്ടന്നാണ് വലിയ മുഴക്കത്തോടെ താഴെ ഫ്ലോറിൽ നിന്ന് എന്തോ ശബ്ദം കേട്ടത്

ചെറു ഞെട്ടലോടെ ഞാൻ ഐറയുടെ ഡ്രെസ്സിൽ നിന്നും പിടി അഴച്ചു അവളെ നോക്കിയപ്പോ അവളും എന്റെ അതേ നോട്ടത്തോടെ എന്നെ നോക്കുന്നത് കണ്ട് ഞാനവളിൽ നിന്നും അകന്നു മാറി ഡോറിനടുത്തേക്ക്‌ നോട്ടം തെറ്റിച്ചു വീണ്ടും ഡൗണ് ഫ്ലോറിൽ നിന്ന് ഒരു മുഴക്കത്തോടെയുള്ള ശബ്ദം ചെവിയിലേക്ക് അടിച്ചു കയറിയതും ഞാനൊട്ടും സമയം വൈകിക്കാതെ വെപ്രാളത്തോടെ ബെഡിൽ നിന്നും ഇറങ്ങി ഡോറിനു അടുത്തേക്ക് ചെന്ന് ഡോർ വലിച്ചു തുറന്ന് താഴേക്ക് പോയി സ്റ്റയർ ഓടി ഇറങ്ങി ഹാളിലേക്ക് പോയപ്പോ മൈൻ ഡോർ ഓപ്പണായി കിടക്കുന്നത് കണ്ട് ഞാൻ ഡോറിന്റെ അടുത്തേക്ക് പോയിട്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴുണ്ട് ഉമ്മി പുറത്തു നിൽക്കുന്നു "ഉമ്മി..എന്താ ഒരു ശബ്ദം കേട്ടത്...?" ഇതുവരെ മുന്നിലേക്ക് നോക്കി നിന്ന ഉമ്മി എന്റെ ചോദ്യം കേട്ട് മുന്നിൽ നിന്നും എന്നിലേക്ക് നോട്ടം തെറ്റിച്ചു "നീയും കേട്ടല്ലേ...?" ഉമ്മി എന്തോ പറയാൻ നിക്കുന്നതിനു മുമ്പ് തന്നെ ഉപ്പ എൻട്രെൻസിലൂടെ നടന്നു വന്ന് എന്നോടായി ചോദിച്ചപ്പോ ഞാൻ അതേ എന്നും പറഞ്ഞു

ചുറ്റും കണ്ണോടിച്ചു "പേടിക്കാൻ ഒന്നുല്ല...കുറച്ചു പേർ റോഡിന്റെ സൈഡിൽ ഇരുന്നിട്ട് മദ്യം കഴിച്ചു കൂത്താടി ബിയർ ബോട്ടിൽ കല്ലിലിട്ട് പൊട്ടിക്കായിരുന്നു.. പോലീസ് ആ വഴി വന്നത് കൊണ്ട് അവർ ഓടി രക്ഷപ്പെട്ടു..." ഭയന്നു കൊണ്ടുള്ള എന്റെ നോട്ടം കണ്ടിട്ടാവണം ഉപ്പയിത് പറഞ്ഞു ഉള്ളിലേക്ക് കയറി പോയതും ഞാനൊന്ന് നന്നായി ശ്വാസം എടുത്തു വിട്ടു.. എന്താണെന്നറിയില്ല ഓരോ ശബ്ദം കേൾക്കുമ്പോ തന്നെ എന്റെ ഉള്ളം പിടിക്കും... എന്തെല്ലാമോ വരാൻ പോകുന്ന പോലെ ഒരു തോന്നൽ "നിനക്കും നിന്റെ ഉപ്പാക്കും നല്ല കേൾവി ശക്തി ആണല്ലോ..ഞാനൊരു ശബ്ദവും കേട്ടില്ല..." ചുറ്റുമൊന്ന് കണ്ണോടിക്കുന്നതിന്റെ ഇടയിൽ ഉമ്മി പറയുന്നത് കേട്ട് അറിയാതെ ഞാനൊന്ന് ചിരിച്ചു പോയി "ഇപ്പോഴും ഉപ്പ ഡാഡി കൂളാണ്.. അതാണ് ചെവി കേൾക്കുന്നത്...പക്ഷെ ഉമ്മി അങ്ങനെയല്ലല്ലോ... പ്രായമായി പോയില്ലേ..." ഉമ്മിനെ തിരിഞ്ഞു നോക്കി അടക്കി പിടിച്ച് ചിരിച്ചോണ്ട് ഞാൻ പറഞ്ഞപ്പോ ഉമ്മി എനിക്കിട്ട് പുച്ഛം വാരി വിതറി "ഔ.. പറയുന്നത് കേട്ടാ തോന്നും നിന്റെ ഉപ്പാക്ക് ഇരുപത്തഞ്ചാം വയസ്സാണെന്ന്..നീ ഒന്ന് പോയെ ചെക്കാ..." ഉപ്പാനെ പൊക്കിയത് ഉമ്മിക്ക് പറ്റീട്ടില്ല...

അതാണ് ഈ പുച്ഛം...ഞാൻ പോവാണെന്ന് പറഞ്ഞ് ഉള്ളിലേക്ക് കയറി പോയപ്പോ ഉമ്മി പൊക്കോ പൊക്കോ എന്നും പറഞ്ഞു എന്റെ പിന്നാലെ ഉള്ളിലേക്ക് കയറിയിട്ട് മൈൻ ഡോർ ക്ലോസാക്കി ഹാളിലെ ലൈറ്റ്സ് ഓഫ് ചെയ്ത് ഉമ്മി പോവുന്നത് സ്റ്റയറിൽ നിന്ന് നോക്കിയിട്ട് ഞാൻ റൂമിലേക്ക് നടന്നു "എന്തു ശബ്ദാ കേട്ടത്...?" റൂമിലേക്ക് കയറി ഡോർ ക്ലോസ് ചെയ്തപ്പോ ഐറ എന്റെയടുത്തേക്ക് വന്നിട്ട് ചോദിച്ചപ്പോ ഉപ്പ എന്നോട് പറഞ്ഞതു തന്നെ ഞാനവൾക്കും പറഞ്ഞു കൊടുത്തു "എന്റെ അടുത്തു നിന്ന് രക്ഷപെട്ടന്ന് പൊന്നു മോൾ വിചാരിക്കേണ്ട.. " അവളുടെ അരയിലൂടെ കയ്യിട്ട് എന്നിലേക്ക് വലിച്ചു നിർത്തി അവളുടെ ചുണ്ടിലൊരു മുത്തം കൊടുത്തു പറഞ്ഞപ്പോ അവൾ നൈസിൽ എന്റെയടുത്ത് നിന്ന് ഒഴിഞ്ഞു മാറി കോട്ടുവാ ഇട്ടു "ഉറക്കം വരുന്നു...ഞാൻ പോയി ഉറങ്ങട്ടെ..." രക്ഷപെടാനുള്ള ഉറക്കമാ ണ് അതെന്ന് അറിയാവുന്നത് കൊണ്ട് ഞാനവളെ നോക്കി അമർത്തി ഒന്ന് മൂളിയതും അവളൊന്നു ഇളിച്ചു തന്ന് ബെഡിൽ കയറി കിടന്നു "ഇശുച്ചാ..." ഞാൻ ബെഡിൽ കിടന്നപ്പോ തന്നെ അവളെന്റെ അടുത്തേക്ക് നീങ്ങി വന്നിട്ട് കഴുത്തിനിടയിൽ മുഖം ചേർത്തു വെച്ചു വിളിച്ചപ്പോ ഞാൻ അവളുടെ അരയിലൂടെ കയ്യിട്ട് എന്നിലേക്ക് ചേർത്തു കിടത്തി "എന്താടി..." "അതുണ്ടല്ലോ..." "ഏതുണ്ടല്ലോ..?"

അവളുടെ ടോണിൽ തന്നെ ഞാനവളോട് തിരിച്ചു ചോദിച്ചപ്പോ അവൾ പല്ലിറുമ്പി കൊണ്ട് എന്റെ കഴുത്തിൽ നിന്ന് തല പൊക്കി എന്നെയൊന്ന് നോക്കിയിട്ട് എന്റെ കവിളിൽ ആഞ്ഞു കടിച്ചു "ഹൂ എന്താടി ഭ്രാന്തത്തി..." അവളുടെ ഒടുക്കത്തെ കടിയുടെ എഫക്ട് കൊണ്ട് ഞാൻ എരിവ് വലിച്ചു അവളെ കണ്ണുരുട്ടി പേടിപ്പിച്ചപ്പോ അവൾ മുപ്പത്തിരണ്ട് പല്ലുംകാട്ടി ചിരിച്ചോണ്ട് എന്റെ ചുണ്ടിൽ അമർത്തി കിസ്സ് ചെയ്തു "എന്റെ കിസ്സ് വേണ്ടാന്ന് പറഞ്ഞതിനുള്ള സിക്ഷയാണ് ഇത്..." "സിക്ഷയോ...?" "ശിക്ഷയെ സ്റ്റൈലാക്കി സിക്ഷ എന്നൊക്കെ പറയും...എന്തൊക്കെ പറഞ്ഞാലും നീയെന്റെ കിസ്സിനെ പുച്ഛിച്ചില്ലേ... വിഷമായി എനിക്ക്..." ഇല്ലാത്ത വിഷമം ഉണ്ടാക്കി അവൾ സങ്കടത്തോടെ പറഞ്ഞപ്പോ ഞാൻ 'ആണോ...?'എന്നു ചോദിച്ചപ്പോ അവൾ നിർത്താതെ തലയാട്ടിയത് കണ്ട് ഞാനവൾക്ക് എന്റെ ലിപ്പ് തൊട്ടു കാണിച്ചു കൊടുത്തു "സങ്കടം തീർക്കാൻ എന്റെ ചുണ്ടിൽ കിസ്സ് ചെയ്തോ...ഒരു ലിപ്പ് ലോക്ക് തന്നെ ആയിക്കോട്ടെ...."

വെളുക്കാൻ തേച്ചത് പാണ്ടായത് പോലെ അവൾ കണ്ണു തള്ളി ലിപ്പ് ലോക്കോ എന്നു ചോദിച്ചതും ഞാൻ കൂളായി കൊണ്ട് യാഹ്‌ എന്നു പറഞ്ഞതും അവളപ്പൊ തന്നെ ഇല്ല എന്ന മട്ടിൽ തലയാട്ടി നേരെയായി കിടന്നു "എന്റെ കണ്ട്രോൾ കളയാനാണ് നീ ലിപ്പ് ലോക്കും അല്ലാത്ത കിസ്സൊക്കെ എന്നോട് ചോദിക്കുന്നതെന്ന് എനിക്ക് നന്നായി അറിയാം..." നേരെ കിടന്ന അവൾ ഇതും പറഞ്ഞോണ്ട് എന്റെ ഭാഗത്തേക്ക് തിരിഞ്ഞപ്പോ ഞാൻ ചിരിച്ചോണ്ട് അവളുടെ ഇരു കണ്ണിലും അമർത്തി ചുംബിച്ചു "നിന്റെ കണ്ട്രോൾ ഞാൻ കളയുന്നില്ല... പോരെ ..." മൂക്കിന് തുമ്പിൽ ചെറുതായി കടിച്ചു അവളോടായി ചോദിച്ചപ്പോ അവൾ പതിയെ പുഞ്ചിരി തൂകി എന്റെ ചെന്നിയിലായി ഉമ്മ വെച്ചു കഴുത്തിൽ മുഖം പൂയ്ത്തി കിടന്നതും ഞാനവളെ വലിഞ്ഞു മുറുകി എന്റെ കൈക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു കണ്ണുകളടച്ചു 🌸💜🌸 "എന്താടി ഒരു ആലോചന...?" പിറ്റേന്ന് രാവിലെ ഹാളിലേക്ക് പോകാൻ വേണ്ടി സ്റ്റയർ ഇറങ്ങാൻ നിൽക്കുമ്പോഴാ ഗസ്റ്റ് ഹാളിൽ ഇരിക്കുന്ന ആലിയെ എന്റെ ശ്രദ്ധയിൽ പെട്ടത്..

കയ്യിൽ മാഗസിൻ ഉണ്ടെങ്കിലും അവളുടെ നോട്ടം മൊത്തം ഫ്ലോറിലേക്കാണ്.. എന്തോ നീണ്ട ആലോചനയിലാണെന്ന് ആ ഇരുത്തം കണ്ടാൽ മനസ്സിലാകും..അവളുടെ നീണ്ട ആലോചന എന്താണെന്ന് അറിയുവാൻ വേണ്ടി ഞാൻ നേരെ അവളുടെ അടുത്തേക്ക് ചെന്നിട്ട് സെറ്റിയിൽ ഇരുന്നു അവളോട് ഇത് ചോദിച്ചെങ്കിലും അവളുടെ അടുത്തു നിന്ന് ഒരു റെസ്പോണ്സും ഇല്ലായിരുന്നു "ഡീ ആലിയ ഭട്ടെ...!!" ആലി എന്നു വിളിച്ചിട്ടും അവൾ വിളി കേട്ടിലെങ്കിൽ അവൾ വിളി കേൾക്കുന്ന മറ്റൊരു പേരാണ് ആലിയ ഭട്ട്... ആലിയ ഭട്ടിന്റെ ഡൈ ഹാർട്ട് ഫാൻ ആയോണ്ട് ഏത് ഉറക്കത്തിലാണെങ്കിലും അവളാ പേര് കേൾക്കും..അവളെ ചിന്തയിൽ നിന്നും ഉണർത്താൻ വേണ്ടി ഞാനിങ്ങനെ വിളിച്ചപ്പോ തന്നെ അവൾ ഞെട്ടികൊണ്ട് 'ങേ..' എന്നു ചോദിച്ചു എന്നെ തിരിഞ്ഞു നോക്കിയതും ഞാനവളുടെ മടിയിലുള്ള മാഗസിൻ അടച്ചു പൂട്ടി ടീപോയിലേക്ക് ഇട്ടിട്ട് അവളെ നോക്കി "നിനക്കെന്താ ചെവി കേൾക്കില്ലേ...?"

"നീയതിന് എപ്പോഴാ വന്നേ...?" ഹാ ബെസ്റ്റ്..!!നല്ല ആളോട് തന്നെയാ ഞാൻ ചോദിക്കുന്നെ..ഞാൻ വന്നത് പോലും അറിഞ്ഞിട്ടില്ലല്ലോ...ഇതിനുമാത്രം ഇവളിത് എന്തോന്നാവോ ആലോചിച്ചു കൂട്ടുന്നത് "ഞാൻ വന്നതൊന്നും അറിയാതെ നീയിത് എന്തോന്ന് ആലോചിച്ചു ഇരുക്കുവായിരുന്നു...?" നെറ്റി ചുളുച്ചു ഞാനവളെ നോക്കി ചോദിച്ചപ്പോ അവൾ ചുമ്മാ എന്ന മട്ടിൽ തോൾപൊക്കി "ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ചു ഇരുന്നതാ..." അങ്ങനെ വെറുതെ ചിന്തിച്ചു ഇരിക്കുന്നവളല്ല ആലിയെന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് ഞാനവൾ പറഞ്ഞത് അപ്പാടെ വിഴുങ്ങിയില്ല...അവളുടെ സംസാരത്തിലെ കള്ളത്തരം രാപകൽ പോലെ പ്രകടമായതിനാൽ ഞാനവളെ സംശയത്തോടെ ഉറ്റു നോക്കെയാണ് അവൾ എനിക്ക് നേരെ തിരിഞ്ഞിരുന്ന് എന്റെ കയ്യിൽ പിടിച്ചത് "നീയും ഇശും ഒരിക്കൽ പോലും വഴക്കിട്ടിട്ടില്ലേ ...?" ഓഹോ അപ്പൊ അതാണ് കാര്യം...റോഷനും ആലിയും എന്തോ കാര്യത്തിന് വേണ്ടി പിണങ്ങീട്ടുണ്ട് അതാണ് ഈ ചോദ്യം എന്നെന്റെ ഉൾമനസ്സ് മൊഴിഞ്ഞപ്പോ ഞാനതിനെ തീർത്തും ശെരി വെച്ചു "എന്താണിപ്പോ ഇങ്ങനെയൊരു ചോദ്യം..?" "നിങ്ങൾ ഒരിക്കൽ പോലും വേർപിരിഞ്ഞു ഇരിക്കന്നതോ വഴക്കിടുന്നതോ ഒന്നും ഞാൻ കണ്ടിട്ടില്ല...ഞാൻ കാണുമ്പോഴൊക്കെ എപ്പോഴും നിങ്ങൾ രണ്ടും നല്ല സ്നേഹത്തിലായിരിക്കും..."

വാചലയായി അവൾ പറയുന്നത് കേട്ട് അറിയാതെ ഞാനൊന്ന് ചിരിച്ചു "ആരു പറഞ്ഞു ഞങ്ങൾ വഴക്കിടാറില്ലെന്ന്.. ഞങ്ങൾ വഴക്കിടാറുമുണ്ട് തല്ലി പിരിയാറുമുണ്ട്.. ബട്ട് അതൊരിക്കലും കൂടുതൽ സമയം നീണ്ടു നിൽക്കില്ലെന്നു മാത്രം... എനിക്ക് അവന്റെ സ്വഭാവവും അവന് എന്റെ സ്വഭാവവും നല്ല പോലെ അറിയാം..അവന്റെ ദേഷ്യം എത്രത്തോളം ഉണ്ടെന്നും എനിക്കറിയാം..അവൻ പൊതുവേ നല്ല സ്ട്രിറ്റാണ്...പറഞ്ഞത് പറഞ്ഞ പോലെ ചെയ്യണം..ഹൈ ടെമ്പറും അവന്ക്കുണ്ട്...എന്തു ചെയ്യണം എന്തു ചെയ്യേണ്ട എന്നൊക്കെ അവനെനിക്ക് പറഞ്ഞു തന്നിട്ടുണ്ട്..അവനെന്നോട് എന്തെങ്കിലും ചെയ്യേണ്ട എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അതിനു പിറകിലൊരു വെക്തമായി കാര്യമുണ്ടാവും രണ്ടു പേർക്കുമിടയിലുള്ള ഒരു വിശ്വാസമില്ലേ അതിനെ മുറുകെ പിടിക്കുക... ഞങ്ങൾക്കിടയിൽ ആ ഒരു വിശ്വാസമുണ്ട്.. പരസ്പരം വഴക്കിട്ടു പോയിട്ടുണ്ടെങ്കിൽ അവിടെ ജയിക്കേണ്ടത് ഈഗോയല്ല പകരം സ്നേഹമാണ്...തമ്മിൽ എത്ര ദൂരം വഴക്കിട്ടു പോയാലും ഒന്നും സംഭവിച്ചിട്ടിലെന്ന മട്ടിൽ പര്സപം മിണ്ടി തുടങ്ങുമ്പോഴാണ് ഏതൊരു ബന്ധവും മനോഹരമാവുന്നത്...

സ്നേഹത്തോടെയുള്ള ഒരു ചേർത്തു പിടിക്കൽ മതി ഏതൊരു വഴക്കിനേയും ഇല്ലാതാക്കാൻ..." അവരുടെ ഇടയിലുള്ള പ്രശ്നമെന്താണെന്ന് എനിക്കറിയില്ല...പക്ഷെ ചിലതെല്ലാം ആലിയുടെ മൈൻഡിലേക്ക് കയറ്റാൻ വേണ്ടി അവരുടെ ഇടയിലുള്ള പ്രശ്നം അവൾ തന്നെ സോൾവ് ചെയ്യാൻ വേണ്ടി ഞാൻ ചില കാര്യങ്ങളൊക്കെ അവളോട് പറഞ്ഞു കൊടുത്തപ്പോ അവൾ എന്തെല്ലാമോ ആലോചിച്ചു പോകുന്നതിനിടെ പതിയെ അവളുടെ ചുണ്ടിലൊരു പുഞ്ചിരി തത്തി കളിച്ചു അവരുടെ ഇടയിലെ പ്രശ്നത്തിനുള്ള പരിഹാരം അവൾ തന്നെ കണ്ടെത്തിയെന്ന് അവളുടെ ചുണ്ടിലെ പുഞ്ചിരി വിളിച്ചോതി തന്നതും പതിയെ എന്റെ ചുണ്ടിലുമൊരു പുഞ്ചിരി വിടർന്നു "വേറൊരു കാര്യം കൂടെ ഞാൻ നിന്നോട് ചോദിക്കട്ടെ...?" കുറച്ചു നിമിഷം മുമ്പ് വരെ ഊർജമില്ലാതെ ഇരുന്ന ആലിയിപ്പോ അത്യാധികം ഹാപ്പി ആയിട്ടുണ്ട്...അതിനാൽ അവൾ അതേ പുഞ്ചിരിയോടെ തന്നെ എന്നെ നോക്കിയിത് ചോദിച്ചപ്പോ ഞാൻ സമ്മതമെന്നോണം തലയാട്ടി

"നീയിപ്പോ പറഞ്ഞതിൽ വെച്ച് എനിക്കൊരു കാര്യം മനസ്സിലായി...നീ ഇശൂനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നുള്ള സത്യം..നിനക്ക് എങ്ങനെയാ ഇശൂനെ ഇത്രയധികം സ്നേഹിക്കാൻ കഴിയുന്നത്..?" "ഞാനവനെ സ്നേഹിക്കുന്നതിനേക്കാൾ അവനെന്നെ സ്നേഹിക്കുന്നത് കൊണ്ട്... എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയത് അവനായിരിക്കും... സ്നേഹിച്ചതും അവനായിരിക്കും... ഇഷാൻ മാലിക് ഇല്ലെങ്കിൽ ഐറ വെറും സീറോയാണ്..." വാക്കുകൾക്കതീദ്ധമായൊരു പ്രണയം ഞങ്ങൾക്കിടയിലുണ്ട്... അതെങ്ങനെ പറഞ്ഞു ഫലിപ്പിക്കുമെന്ന് എനിക്കറിയില്ല... ചിലപ്പോ വാക്കുകൾ പോലും തികയാതെ വരും...അതിനാൽ ചെറു പുഞ്ചിരിയോടെ ഞാനിത് പറഞ്ഞിട്ട് എന്റെ കയ്യിലുള്ള ആലിയുടെ കയ്യിൽ മുറുക്കി പിടിച്ച് അവളുടെ മുഖത്തേക്ക് നോട്ടം തെറ്റിച്ചു "നീയും റോഷനും തമ്മിൽ എന്തെങ്കിലും പിണക്കമുണ്ടെങ്കിൽ സംസാരിച്ചു തീർക്ക്..പിന്നത്തേക്ക് ഒന്നും മാറ്റിവെക്കരുത്... കേട്ടല്ലോ..."

കൂടുതലൊന്നും പറയാതെ ഞാനവിടുന്ന് എഴുന്നേറ്റ് സ്റ്റയർ ഇറങ്ങി താഴേക്ക് പോയി...ഇന്ന് ബേബിയെ കണ്ടിട്ടില്ലാത്തത് കൊണ്ട് ഞാൻ ഹാളിലൂടെ നടന്ന് ലാമിത്താന്റെ റൂമിലേക്ക് കയറിയതും ആദ്യം തന്നെ എന്റെ കണ്ണുകൾ ഉടക്കിയത് കുഞ്ഞിനെയും തലോലിപ്പിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഫാബിയിലേക്കായിരുന്നു "ഫാബി നീ എപ്പോ വന്നു...?" അപ്രതീക്ഷിതമായി അവളെ കണ്ട ഷോക്കിൽ ഞാൻ കണ്ണു വിടർത്തി അവളെ നോക്കി ചോദിച്ചതും കുഞ്ഞിനെ കയ്യിലെടുത്ത് കളിപ്പിക്കുന്ന ഫാബി കുഞ്ഞിൽ നിന്ന് നോട്ടം പിൻവലിച്ചു എന്നെ നോക്കി ഒന്ന് പുഞ്ചിരി തൂകി "ഞാനിവിടെ തന്നെ ഉണ്ടായിരുന്നു..നിങ്ങളല്ലേ ഇവിടെ ഇല്ലാതിരുന്നത്...?" ഹേ..!!ഇവളെന്താ ഈ പറയുന്നേ... അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ ഞാനവളെ തന്നെ സംശയത്തോടെ നോക്കിയതും പെട്ടന്ന് അവളൊന്നു ചിരിച്ചു "റോഷന്റെ മേരേജിന് വന്നിട്ട് ഞാൻ പിന്നെ തറവാട്ടിലേക്ക് പോയിട്ടില്ല... തറവാട്ടിൽ ഉള്ളവരൊക്കെ ലാമിത്ത പ്രസവിച്ചു കുഞ്ഞിനെ കണ്ട് തിരിച്ചു പോയെങ്കിലും എനിക്കിവിടെയുള്ള ഒരു കോളേജിൽ മെഡിക്കൽ ക്യാമ്പിന്റെ വാലൻ്റിയർ ഡ്യൂട്ടി ഉള്ളത് കൊണ്ട് ഞാൻ കുറച്ചു ദിവസം ക്യാമ്പിലായിരുന്നു...

ഇന്നാ ഡ്യൂട്ടി കഴിഞ്ഞു തിരിച്ചു വന്നത്... വന്നയുടനെ ഫ്രഷായി നേരെ കുഞ്ഞിനെ കാണാൻ പോന്നു..." എല്ലാം വിശദമായി വിവരിച്ചു തന്നപ്പോ ഞാൻ ഓഹോ എന്ന മട്ടിലൊന്ന് മൂളി കൊടുത്തു കുറച്ചു നേരം ഞാനും അവളും ചേർന്ന് കുഞ്ഞിനെ കളിപ്പിച്ചിരുന്നും ഓരോന്ന് സംസാരിച്ചും സമയം കളഞ്ഞു 🌸💜🌸 "ഇവളിത് എവിടെ പോയി...?" ഹാളിലിരുന്ന് ഞാനും ഐഷും ഐ പാഡിൽ വീഡിയോ ഗെയിം കളിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ എന്റെ കണ്ണ് ചുറ്റിനും പോയെങ്കിലും ഐറയെ അവിടെയൊന്നും കാണാനില്ലായിരുന്നു ഐഷുനോട് ചോദിച്ചപ്പോ അവൾക്ക് തീരെ മൈൻഡില്ലാതെ വീഡിയോ ഗെയിമിൽ മുഴികി ഇരിക്കാണ്.. ഞാൻ വിളിക്കുന്നത് പോലും അവൾ ചെവി കേൾക്കുന്നില്ല അങ്ങനെ ഇരിക്കുമ്പോഴാണ് ഫോണിലേക്ക് മെസേജ് നോട്ടി വരുന്നതിന്റെ സൗണ്ട് കേട്ടത്... ഞാൻ പോക്കറ്റിലേക്ക് കയ്യിട്ട് ഫോണെടുത്ത് നോക്കിയപ്പോ ജാസി യാണ്.. അവൻ വില്ലയിൽ എത്തിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു മെസ്സേജ്...

അതിനാൽ ഞാൻ ഐ പാഡ് ഐഷുന്റെ മടിയിലേക്ക് വെച്ചു കൊടുത്തു സെറ്റിയിൽ നിന്നും എഴുന്നേറ്റ് താഴേക്ക് നടന്നു നടക്കുന്നിടെ ഞാൻ ഐറയെ അവിടെയെല്ലാം നോക്കുന്നുണ്ടെങ്കിലും അവളെ അവിടെയൊന്നും കാണാഞ്ഞിട്ട് ഞാൻ മുന്നോട്ട് നടന്ന് വില്ലക്ക് പുറത്തേക്ക് ഇറങ്ങിയതും ഖാദർ അങ്കിളും കൂടെ ഉപ്പയുമുണ്ട് ഓരോന്ന് സംസാരിച്ചു ഗാർഡനിലേക്ക് പോകുന്നു.. കൂടെ ജാസിയെ കാണാത്തത് കൊണ്ട് ഞാൻ ചുറ്റും കണ്ണോടിച്ചു നോക്കി ഇതേസമയം ജാസി ഫോണിൽ തോണ്ടി കളിച്ചു എൻട്രെൻസിലൂടെ വില്ലയിലേക്ക് വരുമ്പോഴാണ് അവൻ ഫോണിൽ നിന്നും കണ്ണെടുത്ത് വില്ലക്ക് മുമ്പിൽ നിൽക്കുന്ന ഇശുനെ കണ്ടത്‌.. അവൻ അപ്പൊ തന്നെ ഇശുന്റെ അരികിലേക്ക് പോയി "ജാസി..." ഒന്നും രണ്ടും പറഞ്ഞ് ഫാബിന്റെ കൂടെ വില്ലക്ക് പുറത്തേക്ക് വന്ന ഐറ ആദ്യം തന്നെ കണ്ടത് ഇശൂൻ്റെ അടുത്തേക്ക് വരുന്ന ജാസിയെയാണ്..

അവനെ കണ്ട സന്തോഷത്തിൽ അവൾ അവനെ നീട്ടിവിളിച്ചതും ജാസിയുടെ ചെവിയിലേക്ക് ഐറയുടെ ശബ്ദം എത്തിയപ്പോ തന്നെ അവന്റെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ തന്നെ അവൻ മുഖം പൊക്കി മുന്നോട്ട് നോക്കിയതും പെട്ടന്ന് അവന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞ് അവന്റെ കാലുകൾ അവിടെ നിശ്ചലമായി..അതു കണ്ടു നിന്ന ഐറ പെട്ടന്ന് 'ഇവന്ക്കെന്താ പറ്റിയതെന്ന്..' ചിന്തിച്ചു ജാസിയെ നോക്കിയപ്പോ അവന്റെ നോട്ടം മൊത്തം ഫാബിയിലേക്ക് ആയിരുന്നു ഫാബിയുടെ നോട്ടവും ജാസിയിലേക്കാണെന്ന് മനസ്സിലാക്കിയ ഐറ ഇരുവരെയും സംശയത്തോടെ മാറി മാറി നോക്കിയിട്ട് ശേഷം ഇശൂനെ നോക്കിയപ്പോ ഐറയുടെ നോട്ടം മനസ്സിലാക്കിയ ഇശു അവളുടെ അടുത്തേക്ക് നീങ്ങി നിന്നു "They were in love.. രണ്ടു വർഷത്തെ പ്രണയം...അന്നൊരിക്കെ മാളിൽ വെച്ചു ജാസിയെ ഇഷ്ട്ടമാണെന്ന് പറഞ്ഞ നീ ഇതുവരെ കണ്ടിട്ടില്ലാത്ത ജാസി സ്നേഹിച്ച ആ പെണ്കുട്ടി ഈ നിൽക്കുന്ന ഫാബിയാണ്...."....... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story