QUEEN OF KALIPPAN: ഭാഗം 137

queen of kalippan

രചന: Devil Quinn

ആത്മാർത്ഥമായി സ്നേഹിച്ചവർ ഒരിക്കലും നമ്മെ വിട്ടുപിരിയില്ല..നൂറു കാരണങ്ങൾ ഉണ്ടായാലും ഒരൊറ്റ കാരണം കൊണ്ട് നമ്മെ ചേർത്തു പിടിക്കും...എന്നൊക്കെ ജാസിയുടെ ഹൃദയം മറുവിളി കൂട്ടുന്നുണ്ടെങ്കിലും അവന്റെ മനസ്സ് കലങ്ങി മറിയുകയായിരുന്നു ഫാബി..!!അവൾ..അവൾ തന്നെ ഓർക്കാറുണ്ടോ..?അവൾക്കിപ്പോഴും തന്നോട് പ്രണയമുണ്ടോ..?അതോ എല്ലാവരും തന്നെ വെറുത്ത പോലെ അവളും..? അവന്റെ ഹൃദയമൊന്ന് പിടഞ്ഞു..അവളുടെ ഓർമകൾ പലപ്പോഴും അവനെ ആലോസരപ്പെടുതിട്ടുണ്ട്...അവളും തന്നെ അവിശ്വസിക്കുമോ.. വെറുക്കുമോ..തന്റെ മേലിൽ പഴിചാരുമോ എന്ന് ഭയന്നിട്ടുണ്ട്... അത്രക്ക് ഉണ്ടായിരുന്നല്ലോ അവൻ ചെയ്ത തെറ്റ്...ഒരു പെണ്ണിനെയല്ലേ കൊന്നൊടുക്കാൻ നോക്കിയത്...ചെയ്യാത്ത കുറ്റമാണെങ്കിലും ചെവിയിൽ കേട്ടതല്ലേ എല്ലാവരും വിശ്വസിക്കൂ അവളുടെ ഓർമകളിൽ അവൻ സ്വയം ഇല്ലാതായി... എല്ലാവരും തന്നെ തള്ളി പറഞ്ഞ പോലെ അവളും തന്നെ തള്ളി പറഞ്ഞിട്ടുണ്ടാകുമെന്ന് വിശ്വസിച്ചു കൊണ്ട് അവളുടെ ഓർമകൾ മറക്കാൻ നോക്കിട്ടുണ്ട്.. പക്ഷെ പറ്റുന്നുണ്ടായിരുന്നില്ല..!!

തലച്ചോർ മറക്കാൻ ശ്രമിച്ചെങ്കിലും ഹൃദയം അതിനനുവധിച്ചില്ല...ഹൃദയം കൊണ്ട് അവളെ സ്നേഹിച്ചത് കൊണ്ടാവാം അവളെ ഹൃദയത്തിൽ നിന്നും പറിച്ചു മാറ്റാൻ കഴിയാത്തത്...അവളുടെ അവസ്ഥ എന്താകുമെന്ന് ഓർത്ത് പല തവണ നെഞ്ച് പിടഞ്ഞിട്ടുണ്ട്..വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേ അവർ നേരിട്ട് കണ്ടിട്ടുള്ളു.. അറിഞ്ഞിട്ടുള്ളു.. മനസ്സിലാക്കിയിട്ടുള്ളൂ.. സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും വിധി എന്ന രണ്ടക്ഷരം അവരെ വേർപിരിയിച്ചു വീണ്ടും കാലങ്ങൾ മാസങ്ങൾ വർഷങ്ങൾക്ക് ശേഷം അവനവളെ നേരിട്ട് കണ്ടിരിക്കുന്നു... അവന്റെ തൊട്ടു മുമ്പിൽ സ്തംഭിച്ചു നിൽക്കുന്നുണ്ടവൾ.. അറിയില്ല.. എന്തു ചെയ്യണമെന്ന് അവന് അറിയുന്നില്ല.. നാക്കുകൾക്ക് ചലനമില്ലാതായി.. കൈകാലുകൾ നിശ്ചലമായി..കണ്ണുകൾ ആകാംക്ഷയേക്കാൾ അത്ഭുതം കൊണ്ട് വിടർന്നിരിക്കുന്നു അവളുടെ കണ്ണുകളിലേക്ക് നോക്കി... ഇപ്പോഴും ആ കണ്ണുകളിൽ പ്രണയത്തിന്റെ തിളക്കമുണ്ടോ..?

മനസ്സിലാവുന്നില്ല ഹൃദയം അവളെ വിളിക്കാൻ ദൃധി കൂട്ടികൊണ്ടിരിക്കെ മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തെ കൂട്ട് പിടിച്ചോണ്ട് അവൻ ചുണ്ടുകൊണ്ട് പതിയെ മൊഴിഞ്ഞു "ഫാബി..." അവളുടെ ഉള്ളമൊന്ന് പിടഞ്ഞു.. ഏറെ കാലങ്ങൾക്ക് ശേഷം തന്റെ ഉറക്കത്തെ നഷ്ട്ടപ്പെടുത്തിയവന്റെ ശബ്ദം കാതിൽ എത്തിച്ചേർന്നതും അവളുടെ ശരീരമാസകലം ഒരു വിറയലേറ്റു സ്വബോധത്തിലേക്ക് തിരിച്ചു വന്ന് താനിതു വരെ കാണാൻ ആഗ്രഹിച്ച ഒന്ന് മിണ്ടാൻ കൊതിച്ച വ്യക്തിയെ സ്നേഹപൂർവം നോക്കി...കാരണമെന്താണെന്ന് അറിയാതെ അവളുടെ കണ്ണുകളിൽ വെള്ളം കുമിഞ്ഞു കൂടി... ഹൃദയം താളം തെറ്റി മിടിച്ചു എന്തു പറയുമെന്നോ എന്തു ചെയ്യണമെന്നോ അറിയാതെ അവൾ കുഴങ്ങി...പതിയെ അവളുടെ കാലുകൾ മുന്നോട്ട് ചലിച്ചു... ജാസിയുടെ മൂന്നടി മുന്നിൽ എത്തിയപ്പോ തന്നെ അവളൊന്ന് നിന്നു..പറ്റുന്നില്ല.... നിറ മിഴിയോടെ അവിടെ അവളുടെ നിൽപ്പുറപ്പിച്ചു...കണ്ണുകൾ ശരവേകം കൊണ്ട് നിറഞ്ഞു തുളുമ്പി ചുറ്റുമുള്ളതൊക്കെ മറന്നായിരുന്നു രണ്ടു പേരുടെയും നിൽപ്പ്... ജാസി അവളുടെ ഇരു മിഴികളിലേക്കും മാറി മാറി നോക്കി ചോദിച്ചു "ഓർക്കാറുണ്ടോ...?"

അവന്റെ ശബ്ദമൊന്ന് ഇടറി... ആകുലത മനസ്സിനെ പിടിച്ചു കുലുക്കി...അവളുടെ ഉത്തരമെന്താണെന്ന് അറിയാൻ അവളുടെ മുഖത്തേക്കവൻ ഉറ്റുനോക്കി..അവളുടെ ചൊടികളിൽ നനുത്ത ഒരു പുഞ്ചിരി വിടർന്നു "മറന്നിട്ട് വേണ്ടേ ഓർക്കാൻ...!!എത്രത്തോളം നിന്നെ മറക്കാൻ ശ്രമിക്കുന്നുവോ അതിലും ശക്തിയായി നീ എന്നിൽ ആഴ്ന്നിറങ്ങുമായിരുന്നു..മറന്നുവെന്ന് പലർക്കു മുന്നിലും അഭിനയിച്ചെങ്കിലും ആർക്കുമങ്ങനെ ആരെയും മറക്കാൻ കഴിയില്ലല്ലോ..അത്രയധികം നീയെന്നിൽ വേരുറച്ചു പോയില്ലേ..." അവളുടെ ഓരോ വാക്കും അവൻ ശ്രദ്ധിച്ചു കാതോർത്തു...തന്നെ അവൾ മറന്നിട്ടില്ലെന്ന സത്യം അവന്റെ തലച്ചോർ തിരിച്ചറിയുന്നതിനു മുന്നെ അവന്റെ ശരീരം തിരിച്ചറിഞ്ഞു...അവന്റെ പുറം കയ്യിലേക്ക് ചുട്ടു പൊള്ളുന്ന ഒരിറ്റ് കണ്ണുനീർ തുള്ളി ചിന്നി തെറിച്ചതിൽ നിന്നും അവൻ മിഴികൾ താഴ്ത്തി ചെറു വിരലിനിടയിലൂടെ ഒലിച്ചിറങ്ങി ഭൂമിയിലേക്ക് പതിച്ച ഒരിറ്റ് കണ്ണുനീർ തുള്ളി നോക്കിയ ശേഷം മുന്നോട്ട് നോക്കി... അവൾ തന്റെ തൊട്ടു മുമ്പിൽ ഉണ്ടെന്ന് മനസ്സിലാക്കിയതും ജാസി ഏറെ നേരം അവളുടെ നിറ മിഴികളിലേക്ക് മിഴിയുറ്റ് നോക്കി രണ്ടു വർഷം..

രണ്ടു വർഷങ്ങൾക്കു ഇടയിൽ ഇരുവരും കണ്ടിട്ടില്ല..ഒരുമിച്ചിരുന്നിട്ടില്ല...ഒന്ന് മിണ്ടീട്ട് പോലുമില്ല...കണ്ണുകൾക്ക് കാണാൻ പോലും പറ്റാത്ത ലോകത്തായിരുന്നെങ്കിലും അവരുടെ ഇരു മനസ്സുകളും ഇടക്ക് ഒന്നായി തീർന്നിരുന്നു... കാത്തിരിക്കൂ എന്നൊരു വാക്ക് അവൻ പറഞ്ഞിരുന്നില്ല.. കാത്തിരിക്കാം എന്നൊരു പ്രതീക്ഷയും അവളേകിയില്ല ..എന്നിട്ടും ഇരുവരും പസ്പരം സ്വപ്നത്തിലൂടെ സ്നേഹിക്കുവായിരുന്നു...ഹൃദയം തൊട്ടറിഞ്ഞ ആത്മബന്ധങ്ങളായിട്ട്... ഹൃദയത്തിലേറ്റിയ വേദന കടിച്ചു പിടിച്ചു ഓരോ ദിനങ്ങളും അവർ തള്ളി നീക്കുമ്പോഴും ഇരുവരുടെയും സ്നേഹം ഇരട്ടിക്കിരട്ടിയായി വർദ്ധിക്കുവായിരുന്നു...സ്വപ്നങ്ങളിൽ എപ്പോഴും അവർ ഒരുമിച്ചായിരുന്നു..ഒരിക്കെ തന്റെ പ്രാണനെ നേരിട്ട് കാണുമെന്ന വിശ്വാസത്തിൽ അവർ ഇരുവരും സ്വപ്നങ്ങളിലൂടെ ഒരുമിച്ചു ജീവിച്ചു.. ഇന്നിതാ സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു...തന്റെ സ്വപ്നങ്ങളിൽ വന്നു ചേർന്ന ഇതുവരെ നേരിട്ട് കാണാൻ കാത്തിരുന്ന ആ മുഖം ഇന്നിതാ കണ്ടിരിക്കുന്നു രണ്ടു പേരുടെയും ഹൃദയം സന്തോഷം കൊണ്ട് തുടി കൊട്ടി..

പേരിട്ട് വിളിക്കാൻ പറ്റാത്തൊരു വികാരം രണ്ടു പേരുടെ കണ്ണുകളിലും മിന്നി തിളങ്ങി അവളിലേക്ക് നീങ്ങി നിന്ന് നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു "ഒരിക്കൽ പോലും എന്നെ മറക്കാൻ ആഗ്രഹിച്ചിട്ടില്ലേ...?" അവളുടെ കണ്ണുനീരിൽ കലർപ്പില്ലാത്ത സ്നേഹം ഉണ്ടെന്ന് മനസ്സിലാക്കിയ വണ്ണം അവൻ ചെറു കൗതുകത്തോടെ ചോദിച്ചപ്പോ അവളൊന്നു പുഞ്ചിരി തൂകി "ഇല്ലെന്ന് തീർത്തു പറയാൻ ഒക്കില്ല...ഓർമകളുടെ ഭാരം കൂടുമ്പോൾ ഓർത്തോർത്ത് ഇടക്ക് മറക്കാറുണ്ട്..നിന്റെ ഓരോ ഓർമകളും എന്നെ വല്ലാതെ സ്വപ്നം കാണാൻ പഠിപ്പിച്ചിട്ടുണ്ട്... ഉറക്കത്തെ ഇല്ലാതാക്കീട്ടുണ്ട്.. നിന്റെ പേര് എവിടെയെങ്കിലും കേൾക്കുമ്പോഴേക്കും എന്റെ കണ്ണുകൾ കലങ്ങി മറിയുന്നത് കാണാം.. നെഞ്ച് പിടക്കുന്നതറിയാം.. അതെല്ലാം നിന്നെയും നിന്നെ കുറിച്ചുള്ള ഓർമകളും എന്നിൽ സ്വാധീനം ചൊലുത്തിയത് കൊണ്ടാവാം..." "എന്നെ അവിശ്വസിച്ചിരുന്നോ..?" ഭീതിയോടെ അവൻ ചോദിച്ചു..

അവനിലെ വെപ്രാളവും പേടിയും കണ്ട് ഒട്ടും താമസിക്കാതെ അവൾ ഉത്തരം മൊഴിഞ്ഞു "ഇല്ല.. ആരൊക്കെ നിന്നിലെ വിശ്വാസത്തെ ചവിട്ടി മെതിച്ചെങ്കിലും ഞാൻ നിന്നിൽ പൂർണമായി വിശ്വസിച്ചു... നിന്നിലെ വാക്കുകളിൽ വിശ്വസിച്ചു.. നിന്നിലെ സത്യസന്ധതയിൽ വിശ്വസിച്ചു.. കുറച്ചു ദിവസം മാത്രമേ നമ്മൾ ഒരുമിച്ചിരുന്ന് സംസാരിച്ചിട്ടൊള്ളു.. പക്ഷെ ആ ചുരുങ്ങിയ ദിനങ്ങളിൽ തന്നെ നീ എന്താണ് എങ്ങനെയാണ് എന്നൊക്കെ ഞാൻ പൂർണമായി മനസ്സിലാക്കിട്ടുണ്ടായിരുന്നു.." ജാസിയുടെ കണ്ണുകളിൽ ചെറു തിളക്കം രൂപപ്പെട്ടു..അവൾ തന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്ന് അവളുടെ വാക്കുകളിൽ നിന്നും പ്രകടം സന്തോഷം.. ആഹ്ലാദം.. എന്നിവ ഒരുമിച്ചു അവന്റെ ഹൃദയത്തെ ഒന്നായി പൊതിഞ്ഞു.. കണ്ണുകളിൽ ചെറു വെള്ളം പൊടിഞ്ഞു..തൊട്ടു മുന്നിൽ നിൽക്കുന്ന ഫാബിയെ തന്നിലേക്ക് വലിച്ചു ചേർത്തിട്ട് അവളെ ഒന്നായി കെട്ടിപ്പിടിച്ചു അവളൊരു നിമിഷം പകച്ചു നിന്നെങ്കിലും അവന്റെ സ്നേഹത്തോടെയുള്ള ചേർത്തു പിടിക്കൽ അവൾക്ക് നിരസിക്കാൻ കഴിഞ്ഞില്ല...അവളും തിരിച്ചവനെ ഒന്നായി കെട്ടിപ്പിടിച്ചു തോളിൽ തല ചാഴ്ച്ചു വെച്ചു...

സന്തോഷം കൊണ്ട് ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു 🌸💜🌸 "ജാസിയുടെ ഗേൾഫ്രണ്ടാണ് ഫാബിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല...അന്ന് മാളിൽ വെച്ച് അവനോട് ഇഷ്ട്ടമാണെന്ന് പറഞ്ഞ് അവൾ മുന്നോട്ട് നടക്കുന്നത് മാത്രമേ ഞാൻ കണ്ടുള്ളൂ..അവളുടെ മുഖം ഞാൻ കണ്ടിരുന്നില്ല... പിന്നീട് അവർ പരസ്പരം ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോഴും അവളുടെ ഓരോ കാര്യങ്ങൾ ജാസി എന്നോട് പറഞ്ഞപ്പോഴും എനിക്ക് ആ പെണ്കുട്ടിയെ കാണാൻ കൊതിയായിരുന്നു..അവൻ നേരിട്ട് കാണിച്ചു തരാനും നിന്നിരുന്നു.. പക്ഷേ.. അതിനു മുമ്പ് തന്നെ എന്റെ ജാസി...!!" പകുതിയിൽ വെച്ചു ഐറയുടെ തൊണ്ട ഇടറി അവൾ മുഖം താഴ്ത്തി പിടിച്ചു...ഉണങ്ങാത്ത ഒരു നീറ്റലായി അവളുടെ ഉള്ളിലിപ്പോഴും ഒരു മുറിവ് ബാക്കിയുണ്ട്.. ഒരിക്കലും ഉണങ്ങാത്ത മുറിവ്..ആ മുറിവ് ഉണ്ടായ ഇൻസിഡന്റിലേക്ക് അവളുടെ ഓർമ സഞ്ചരിച്ചു പോകുന്തോറും ഉള്ളം പിടഞ്ഞു..ഹൃദയം നൊന്തു ഗാർഡനിൽ സെറ്റ് ചെയ്ത വൈറ്റ് കോഫി ടേബിളിന് ചുറ്റുമുള്ള നാലു ചെയറിലുമായി അവർ നാലു പേരും ഇരിക്കുവാണ്.. ഐറക്കു അഭിമുഖമായി ഇശു ഇരിക്കുന്നുണ്ട്.. ജാസിക്ക് അഭിമുഖമായി ഫാബിയുമുണ്ട്..

നാലു പേർക്കുമിടയിൽ ഒന്നു രണ്ടു നിമിഷം മൗനമായിരുന്നെങ്കിലും ഐറ തന്നിലെ ഫാബിയെ കണ്ട വിശ്വാസക്കുറവും അവളെ കാണാൻ സാധിക്കാത്തതിലുള്ള വിഷമവും ഇശൂനോടായി പറഞ്ഞു പൂർത്തിയാക്കും മുമ്പേ അവൾക്ക് സൈഡലായി ഇരിക്കുന്ന ജാസിയെ ദയനീയമായി നോക്കി തല താഴ്ത്തി ഒരു നിമിഷം കണ്ണുകൾ കൂമ്പി അടച്ചു... ഒരു ചിത്രം കണക്കെ അവളുടെ കണ്ണിലൂടെ വേദനയേറിയ കാലഘട്ടത്തിലേക്ക് അവളുടെ ഓർമകൾ സഞ്ചരിച്ചു..അന്നത്തെ വേദനകൾ ഓർത്തോർത്ത് കണ്ണിലെ വെള്ളം വരെ വറ്റി പോയിരിക്കുന്നു...ഒരുതരം മരവിപ്പ് അവൾക്ക് അഭിമുഖമായി ഇരിക്കുന്ന ഇശു അവളുടെ ഓരോ പ്രവൃത്തിയും വിടാതെ നോക്കി..ശേഷം തനിക്ക് സൈഡിലായി ഇരിക്കുന്ന ഫാബിയെ ഒന്നമർത്തി നോക്കി അവന്റെ നോട്ടം മനസ്സിലാക്കിയ ഫാബി പതിയെ തല താഴ്ത്തി..കുറ്റബോധത്താൽ അവളുടെ ഉള്ളം വിങ്ങി പൊട്ടുകയായിരുന്നു...കാര്യമെന്താണെന്ന് മനസ്സിലാക്കാതെ തെറ്റിദ്ധാരണയുടെ പുറത്തു അവനെ കുറെ നോക്കുകൊണ്ടും വാക്കു കൊണ്ടും ഉപദ്രവിച്ചിട്ടുണ്ട്...

ഓരോന്നും ഓർക്കുമ്പോ അവൾക്ക് സങ്കടത്തേക്കാൾ ഏറെ ദേഷ്യം തന്നോട് തന്നെ തോന്നി തുടങ്ങി "I'm sorry.." മാപ്പ് പറയാൻ പോലും അർഹത ഇല്ലെന്ന് അറിയാമെങ്കിലും അവൾ കുറ്റബോധത്തോടെ മുഖം പൊക്കി ഇശൂനോടായി പറഞ്ഞു സോറി എന്ന വാക്ക് കേട്ടപ്പോ ഇശുന് ഒരു കുലുക്കവും ഉണ്ടായിരുന്നില്ലെങ്കിലും ജാസിയും ഐറയും കാര്യമറിയാതെ ഫാബിയെ സംശയത്തോടെ നോക്കി...അവളുടെ കണ്ണുകളിൽ മുഴുവൻ കുറ്റബോധം കൊണ്ട് നിറഞ്ഞിരുന്നു...ഉള്ളിലെ തെറ്റുധാരണയുടെ തുടക്കം എങ്ങനെയാണെന്ന് അവനോട് പറയണമെന്ന ഉറപ്പോടെ അവൾ ഇശൂനെ നോട്ടം തെറ്റിച്ചു "എല്ലാം എന്റെ വിഡ്ഢിത്തമായിരുന്നുവെന്ന് ഞാൻ പിന്നീടാണ് മനസ്സിലാക്കിയത്..ഞാൻ ജാസിയെ കണ്ട് എന്റെ ഇഷ്ട്ടം അവനോട് തുറന്നു പറയുന്നത് നീ നേരിട്ട് കണ്ടതായിരുന്നു ..കാരണം അന്നവിടെ മാളിൽ നീ വന്നിരുന്നു.. ആദ്യമവിടെ നിന്നെ കണ്ടപ്പോ ഞാനൊന്ന് ഭയന്നിരുന്നു.. നീയെങ്ങനെ ഇതിനു പ്രതികരിക്കുമെന്ന് പേടിച്ചു..

ഞാൻ നിന്റെ കസിനാണെങ്കിൽ പോലും നീയെനിക്കൊരു നല്ല ഏട്ടനായിരുന്നു.. എന്തു തുറന്നു പറയാൻ പറ്റിയൊരു ഏട്ടൻ..പെങ്ങൾക്ക് ഒരുത്തനെ ഇഷ്ട്ടമാണെന്ന് പറഞ്ഞാൽ ഏതൊരു ഏട്ടന്മാരും ആദ്യമൊന്ന് എതിർക്കും.. കാരണം അവരെങ്ങനെ ഉള്ളതാണെന്നോ എവിടുന്ന് വരുന്നതാണെന്നോ ഒന്നും അവർക്ക് അറിയില്ലല്ലോ.. അതുപോലെ നീയും എന്റെ ഈ സ്നേഹത്തെ എതിർക്കുമോ എന്നു ഭയന്നിട്ടുണ്ട്... പക്ഷെ എന്റെ ചിന്തകളെയൊക്കെ തിരുത്തി കൊണ്ട് എന്റെ പ്രണയത്തെ നീ എതിർത്തില്ല...സ്വീകരിച്ചു..എന്തിനും ഏതിനും നീ സപ്പോർട്ടായി നിന്നു.. ഒത്തിരി സന്തോഷിച്ച നിമിഷമായിരുന്നത്...അങ്ങനെ ജാസി തിരിച്ചെന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞു..കുറച്ചു ദിനങ്ങൾ ഞങ്ങൾ പ്രണയിച്ചും നടന്നു..അങ്ങനെയിരിക്കെ നിന്റെ മ്യൂസിക് ഷോ മുംബൈയിൽ നടന്നു... അന്നവിടെ ഒരു കൊല നടന്നു... ജൂലി എന്ന പെണ്കുട്ടിയെ ആരൊക്കെയോ ചേർന്ന് കൊന്നൊടുക്കിയിരിക്കുന്നു.. അതിലെ മുഖ്യ പ്രതി ജാസി ആയിരുന്നെന്ന് എല്ലാവരും കൂടെ വിധി എഴുതി... ജാസിയെ കുറ്റക്കാരൻ ആക്കിയതിൽ നീയുമുണ്ടായിരുന്നു എന്നു ഞാൻ വിശ്വസിച്ചു പോയതാണ് പിന്നീടുള്ള പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്..."

ഇശൂനോടായി പറഞ്ഞു നിർത്തിയതും ഉള്ളിൽ കുരുങ്ങി കിടക്കുന്ന സങ്കടത്തെ അവഗണിച്ചു കൊണ്ട് അവളൊന്നു ശ്വാസം എടുത്തു വിട്ട് ബാക്കി പറയാൻ തുടങ്ങി "ഞാൻ വിശ്വസിച്ചു പോയതല്ല..ആരൊക്കെയോ കൂടെ എന്നെ വിശ്വസിപ്പിച്ചതാണ്... ജാസിയെ കുറ്റക്കാരനാക്കി അവനെ ജെയിലിലേക്ക് കൊണ്ട് പോയെന്ന് അറിഞ്ഞപ്പോ ഞാനാകെ തകർന്നു പോയിരുന്നു... കുറച്ചു ദിവസമേ ഞങ്ങൾ പരസ്പരം സ്നേഹിച്ചിരുന്നു...എന്നിരുന്നാലും അവനേറെ എന്നിൽ സ്വാധീനം ചെലുത്തിയിരുന്നു...അവനെ വിട്ടു പിരിഞ്ഞതിൽ ഞാൻ മാനസികമായും ശാരീരികമായും തളർന്നു..ജാസിയെ ജെയിൽ നിന്ന് ഇറക്കാൻ പല വട്ടം ശ്രമിച്ചു..കാരണം അവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന അടിയുറച്ച വിശ്വാസമുണ്ടായിരുന്നു എനിക്ക്..പക്ഷെ എന്നെക്കൊണ്ട് ഒന്നിനും സാധിച്ചില്ല... നിസ്സഹായനായിരുന്നു ഞാനവിടെ.. അങ്ങനെയിരിക്കെ ഒരുദിവസം അവനെ പുറത്തിറക്കാൻ വഴിയുണ്ടോ എന്നു ചിന്തിച്ചു ഇരിക്കുമ്പോഴാണ് എനിക്കൊരു ഫോണ് കാൾ വന്നത് നിന്റെ പുന്നാര ബ്രദർ ഇഷാൻ മാലിക്ക് ജാസിയെ ജെയിൽ നിന്നും സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുന്നു എന്നും പറഞ്ഞുള്ള ഫോണ് കാൾ..

ആ സമയം തൊട്ട് എനിക്ക് നിന്നോട് ദേഷ്യമായിരുന്നു... വെറുപ്പായിരുന്നു.. അമർഷമായിരുന്നു..എന്റെ സമനില തെറ്റി... നിന്നോട് ഞാൻ ദേഷ്യം കാണിച്ചു തുടങ്ങി...നീ പലപ്പോഴും എന്നോട് വന്ന് ചോദിച്ചിട്ടുണ്ട് എന്താണ് നിനക്ക് പറ്റിയതെന്ന്... പക്ഷെ എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യമില്ലത്തത് കൊണ്ട് ഞാൻ നിന്നിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു...ജാസി സെൻട്രൽ ജയിലിൽ നരകിച്ചു ജീവിക്കാണെന്നും അതിനൊക്കെ കാരണക്കാരൻ ഇഷാൻ ആണെന്നും ഓരോ ഫോണ് കാളിലൂടെ ആരൊക്കെയോ എന്നെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ട് എന്റെ കണ്ണിലെല്ലാം സത്യം അവർ പറയുന്നതായിരുന്നു അവർ ആരാണെന്ന് അറിയാതെ നിന്നെ ഞാൻ സ്വയം പഴിചാരി.. കൂടെ നിന്ന് ചതിച്ചവനെന്ന മുദ്ര കുത്തി..നിന്റെ ഭാഗം കേൾക്കാൻ ഞാൻ ഒരിക്കൽ പോലും ചെവി കൊടുത്തിട്ടില്ല...അവർ ഓരോ ന്യൂസ് ഫോണ് കാളിലൂടെ പറഞ്ഞു തരുമ്പോഴൊക്കെ എനിക്ക് നിന്നോടുള്ള ദേഷ്യവും വെറുപ്പും കൂടി കൊണ്ടിരുന്നു...

നിന്നെ കാണുന്നതേ അറപ്പായി .. അങ്ങനെയിരിക്കെയാണ് അവർ ഫോണ് കാളിലൂടെ മറ്റൊരു കാര്യം പറയുന്നത് നിന്റെ ജാസിയെ ഞങ്ങൾ രക്ഷിക്കാമെന്ന്..അവരത് പറഞ്ഞപ്പോ ഞാൻ എന്തുമാത്രം സന്തോഷിച്ചെന്നോ..അത് കൂടാതെ അവർ പിന്നൊരു കാര്യം കൂടെ പറഞ്ഞു..ഞങ്ങൾ പറയുന്നത് ചെയ്താൽ മാത്രമേ ജാസിയെ പുറത്തിറക്കൂ എന്ന്..അന്നേരം ജാസി മാത്രമേ എന്റെ മൈൻഡിൽ ഉള്ളത് കൊണ്ട് അവർ പറയുന്നത് എന്തു കേൾക്കുമെന്നും ഞാനവരോട് പറഞ്ഞു... പക്ഷെ ഞാനപ്പോഴും അറിഞ്ഞിരുന്നില്ല എന്റെ ജീവിതം ഇല്ലാതാക്കാനായിരുന്നു അവരുടെ ലക്ഷ്യമെന്ന്..." ഓരോന്ന് പറഞ്ഞു പോകെ അവർ പിന്നീട് തന്നോട് ആവിശ്യപ്പെട്ട കാര്യങ്ങളെല്ലാം ഒരു ഇടുത്തി കണക്കെ അവളുടെ മനസ്സിലേക്ക് ഓടി വന്നു "ഡ്രഗ്‌സ്.. അതായിരുന്നു അവർ എനിക്കായി തന്നത്... ജാസിയെ പുറത്തിറക്കണമെങ്കിൽ ഞാനീ ഡ്രഗ്‌സ് എന്റെ കോളേജിലെ സ്റ്റുഡന്റ്സിന് നൽകണമെന്ന്.. അതായിരുന്നു അവരുടെ കണ്ടീഷൻ.." ഇപ്രാവിശ്യം ഞെട്ടിയത് ഇശു ആയിരുന്നു... ഒരിക്കെ വില്ലയുടെ മുന്നിൽ നിന്ന് അവന്ക്കൊരു സ്ലിപ്പ് കിട്ടിയിരുന്നു..

അത് ഡ്രഗ്സുമായി ബന്ധപ്പെട്ട സ്ലിപ്പ് ആണെന്ന് അവന്ക്ക് അറിയാമെങ്കിലും ആരാണവിടെ അത് കൊണ്ടിട്ടതെന്ന് അവന്ക്ക് അറിയില്ലായിരുന്നു...ഇന്നിതാ തേടി നടന്ന സത്യം പുറത്തു വന്നിരിക്കുന്നു... ഫാബിയും ഡ്രഗ്സ് ഉപയോഗിക്കാറുണ്ടോ എന്നൊരു സംശയത്തിൽ അവൻ ഫാബിയെ ഉറ്റുനോക്കി "അവരുടെ കണ്ടീഷൻ ഞാനാദ്യം ശക്തമായി എതിർത്തെങ്കിലും ജാസിയുടെ സുരക്ഷ ഓർത്ത് എനിക്കവരുടെ കണ്ടീഷൻ സ്വീകരിക്കേണ്ടി വന്നു... അവർ എപ്പോഴും എനിക്ക് ഡ്രഗ്സ് കൊണ്ടു വന്നു തരും...പക്ഷെ എനിക്കത് സ്റ്റുഡന്റ്‌സിൻ കൊടുക്കാൻ കഴിയുമായിരുന്നില്ല... ഞാൻ കാരണം അവരുടെ ഭാവി ഇല്ലാതാവരുതെന്ന് ചിന്തിച്ചു ഞാനത് ആർക്കും കൊടുക്കാതെ എന്റെ പക്കൽ ഭദ്രമായി സൂക്ഷിച്ചു വെച്ചു... അവർ ചോദിക്കുമ്പോഴൊക്കെ സ്റ്റുഡന്റ്‌സിനത് കൊടുത്തിട്ടുണ്ടെന്ന് കള്ളം പറഞ്ഞ് അവരെ വിശ്വസിപ്പിച്ചു... എന്നിട്ട് അവർക്ക് സംശയം തോന്നാതിരിക്കാൻ ഞാൻ തന്നെ അവരോട് അങ്ങോട്ട് ചോദിക്കും ഡ്രഗ്സ് എവിടെയെന്ന്..അവർക്ക് ആവേശമായിരുന്നു ഞാനവരുടെ വലയിൽ ചാടിയെന്ന് അറിഞ്ഞപ്പോൾ.. കുറെ കഴിഞ്ഞപ്പോ എനിക്ക് തന്നെ തോന്നി തുടങ്ങി അവർ തന്നെ ട്രാപ്പിൽ ആക്കുവാണെന്ന് ..

ജാസിയെ എന്നു പുറത്തിറക്കുമെന്ന് ചോദിക്കുമ്പോൾ അവർ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു..അതിൽ നിന്ന് തന്നെ എന്റെ സംശയങ്ങൾക്ക് ആക്കം കൂട്ടി..ഒരിക്കെ അവരെന്നെ അവരുടെ അടുത്തേക്ക് വിളിച്ചിരുന്നു കാമം കൊണ്ട് ഒരു പെണ്ണായ എന്നെ പിച്ചി ചീന്താനാണ് അവർ വിളിച്ചതെന്ന് ഫോണിലൂടെയുള്ള വഷളൻ ചിരിയിലൂടെ തന്നെ എനിക്ക് മനസ്സിലായി... അവരുടെ വലയിൽ ചാടാൻ മാത്രം എട്ടും പൊട്ടും തിരിയാത്ത പെണ്ണായിരുന്നില്ല ഞാൻ.. അതുകൊണ്ട് തന്നെ അവരുടെ മുഖത്തു നോക്കി വരാൻ പറ്റില്ലെന്നു പറഞ്ഞതും പിന്നീട് അവരുടെ ഭീഷണിയായി..നീ ഡ്രഗ്സ് ഉപയോഗിച്ചത് നിന്റെ വീട്ടിൽ പറയുമെന്നും നിന്റെ പക്കൽ ആയിരം കോടിയുടെ ഡ്രഗ്സ് ഉണ്ടെന്ന് പോലീസിൽ ഒറ്റി കൊടുത്ത് നിന്നെയും ജെയിലിൽ ആകുമെന്നായിരുന്നു അവരുടെ ഭീഷണി അന്നേരം അവരുടെ വാക്കുകൾ വിശ്വസിച്ച എന്നെ തന്നെ ഞാൻ വെറുത്തു...എന്തു ചെയ്യണമെന്ന് അറിയാതെ ഭ്രാന്തു പിടിച്ചിരുന്നു..ഓരോ ദിവസം കൂടുന്തോറും അവരുടെ ഭീഷണി കൂടി വന്നു...

പേടിയോ.. ഭയമോ.. അറിയില്ല.. എന്താണ് എന്നെ വലിഞ്ഞു മുറുകിയതെന്ന് എനിക്ക് ഓർക്കാൻ പോലും കഴിയുന്നില്ല.. തകർന്നു പോയ നാളുകൾ...അവരുടെ ഭീഷണി സഹിക്കാൻ കഴിയാതെ അവർ ആരാണെന്നോ എന്താണെന്നോ അറിയാതെ ഞാനവരോട് എന്തൊക്കെയോ ദേഷ്യത്തിൽ ചോദിക്കുമ്പോഴാണ് അവരുടെ വായിൽ നിന്ന് അറിയാതെ ഇഷാനല്ല നിന്റെ ജാസിയെ സെൻട്രൽ ജെയിലിലേക്ക് അയച്ചതെന്നും അവനെ വെറുതെ തെറ്റുദ്ധരിപ്പിക്കാനാണ് അങ്ങനെ പറഞ്ഞതെന്നും അവർ പറഞ്ഞപ്പോ ഒരു നിമിഷം ഞാനൊന്ന് ഷോക്കായി തറഞ്ഞു പോയി എന്റെ വിഡ്ഢിത്തം അതായിരുന്നു എല്ലാത്തിന്റെയും കാരണം... ആ ഒരൊറ്റ കാരണം കൊണ്ട് പലതും ഞാൻ ഇല്ലാണ്ടാക്കി... അവരുടെ വാക്ക് കേൾക്കാതെ നിനക്ക് പറയാനുള്ളത് കേട്ടെങ്കിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നു...നിന്നെ തെറ്റുദ്ധരിക്കില്ലായിരുന്നു.." നിന്റെ എടുത്തു ചാട്ടം കൊണ്ട് വരുത്തി വെച്ചതായിരുന്നു ഇതെല്ലാമെന്ന് അവളുടെ മനസ്സ് അവളെ കുറ്റപ്പെടുത്തി...

കുറ്റബോധം അവളുടെ ശരീരത്തെ മുഴുവൻ പൊതിഞ്ഞു...കണ്ണുകളിൽ വെള്ളം നിറഞ്ഞു തുളുമ്പി ജാസിയും ഐറയും തന്നെ നോക്കുന്നുണ്ടെന്ന് അവൾക്ക് അറിയാമെങ്കിലും അവളുടെ നോട്ടം മൊത്തം ഇശു എന്തു പറയുമെന്ന് ചിന്തിച്ചായിരുന്നു വാക്കുകൊണ്ട് അവൻ പറഞ്ഞു തുടങ്ങുന്നതിന് മുന്നെ അവൻ ചെയറിൽ നിന്നും ആഞ്ഞെഴുനേറ്റ് കൈകൾ വീശി അവളുടെ മുഖത്ത് ആഞ്ഞടിച്ചു പകച്ചു കൊണ്ട് ജാസിയും ഐറയും ചെയറിൽ നിന്ന് ആഞ്ഞെഴുനേറ്റ് ഇരുവരെയും മാറി മാറി നോക്കി...ദേഷ്യം കൊണ്ട് ഇശൂൻ്റെ മുഖം വലിഞ്ഞു മുറുകി വിറക്കുന്നുണ്ടായിരുന്നു... അതൊരിക്കലും ഫാബിയോടുള്ള ദേഷ്യം കൊണ്ടല്ല മറിച്ചു അവൾ യാതൊന്നും അവനോട് പറയാത്തതിനാലുള്ള അമർഷമായിരുന്നു..ഈയൊരു അടി അവൾ അർഹിച്ചതായിരുന്നത് കൊണ്ട് കൂടുതൽ വിഷമം അവൾക്ക് തോന്നിയില്ല "ഒരു തവണ..ഒരൊറ്റ തവണയെങ്കിലും നിനക്ക് എന്നോടിക്കാര്യങ്ങളെല്ലാം പറഞ്ഞൂടായിരുന്നു.. അവർ ആരെന്നോ എന്തൊന്നോ അറിയാതെ അവരോട് കളിക്കാൻ പോവാൻ നിന്നോടാരാ പറഞ്ഞെ..?ജാസിയുടെ പേരും പറഞ്ഞ് ഇത്രയൊക്കെ നിന്നെ കൊണ്ട് അവർ ചെയ്യിപ്പിച്ചെങ്കിൽ നിന്നോട് മരിക്കാൻ പറഞ്ഞലും നീ പോയി മരിക്കുമായിരുന്നോ..?"

ഗർജിച്ചു കൊണ്ടുള്ള ഓരോ ചോദ്യത്തിനും മൗനമായിരുന്നു മറുപടി...ജാസിയോടുള്ള അമിത സ്നേഹത്തിനു പുറത്താണ് അവർ പറഞ്ഞതൊക്കെ അനുസരിക്കേണ്ടി വന്നത്..പക്ഷെ..അവർ തന്നെ കബളിപ്പിക്കുകയാണെന്നും അവരുടെ ലക്ഷ്യം മറ്റൊന്നാണെന്നും അവൾ തിരിച്ചറിഞ്ഞില്ല നിസ്സയാവസ്ഥയോടെ അവൾ നിന്നു.. നാക്കുകൾ ഉയരുന്നില്ല.. ഉയർന്നാൽ തന്നെ എന്തു പറയുമെന്ന് നിശ്ചയമില്ല.. വാക്കുകൾക്ക് ക്ഷാമം "ഇശുച്ചാ..?" ഐറയുടെ സ്വരം ഇശൂൻ്റെ കാതിൽ എത്തിച്ചേർന്നപ്പോ തന്നെ അവൻ കൈ ഉയർത്തി "വേണ്ട... അവൾക്കാരും വക്കാലത്ത് പറയാൻ വരേണ്ട.. അവൾക്ക് പറയാനുള്ളത് അവൾ തന്നെ പറയട്ടെ..." ഗൗരവം നിറഞ്ഞ ശബ്ദം... എന്തു പറയും...?അവൾ മുഖം ഉയർത്തി അവനെ നോക്കിയതും പെട്ടന്ന് അവളുടെ ഇരു മിഴികളും വിടർന്നു നിന്നു അവന്റെ ചുണ്ടിലെ പുഞ്ചിരി യാഥാർത്ഥ്യമോ അതോ സ്വപ്നമോ.. ഇശു ചിരിച്ചോണ്ട് അവളെ നോക്കിയിട്ട് അവളുടെ മുടിയിൽ വാത്സല്യത്തോടെ തഴുകി "പേടിക്കേണ്ട..

എനിക്ക് നിന്നോട് ദേഷ്യവുമില്ല വെറുപ്പുമില്ല...ഇനി ആരും നിന്നെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ വരില്ല...അവരുടെ കാര്യം ഞാൻ ഒതുക്കി തീർത്തിട്ടുണ്ട്..അതിനെ കുറിച്ച് ഇനി വറീഡ് ആവേണ്ട..." അവന്റെ ഓരോ വാക്കുകളും അവളുടെ വിങ്ങി പൊട്ടിയ മനസ്സിനെ ശാന്തമാക്കി... ഉള്ളിലെ പേടിയും ഭയവുമെല്ലാം കെട്ടടങ്ങി... അവളുടെ ചുണ്ടിൽ നനുത്ത ഒരു പുഞ്ചിരി മൊട്ടിട്ടു "രണ്ടാളും ഒന്നായ സ്ഥിതിക്ക് ഇനിയെന്താ നെക്സ്റ്റ് പ്ലാൻ..?" ഇശു ഫാബിയുടെ തോളിലൂടെ കയ്യിട്ട് ഐറയെ നോക്കി സൈറ്റടിച്ചു ജാസിനോടയി ചോദിച്ചപ്പോ ജാസി ഫാബിയെ നോക്കി ഒന്ന് മന്ദഹസിച്ചു "ഫ്യൂച്ചർ പ്ലാൻ ആലോചിക്കേണ്ടി വരും... അല്ലെ ഫാബി..?" കള്ളച്ചിരിയോടെ ജാസി ചിരിച്ചോണ്ട് പറഞ്ഞതും ഫാബിയുടെ മുഖത്തെ പുഞ്ചിരിയുടെ വ്യാപ്ത്തി കൂടി 🌸💜🌸 "സോറി.. സോറി.. സോറി.. ഒരായിരം വട്ടം സോറി..ഇനി ഞാൻ നിന്നെ ബ്രദർ എന്ന് വിളിക്കില്ല.. പിങ്കി പ്രോമിസ്..." ബ്രദർ എന്ന വിളി കേട്ടുകേട്ട് ദേഷ്യം വന്ന് ആലിയോട് എന്തൊക്കെയോ അലറി കൂവി ഇരിക്കുവാണ് റോഷൻ.. ഇന്നലെ ഈ വഴക്കിന്റെ ഫസ്റ്റ് സ്റ്റേജ് കഴിഞ്ഞെങ്കിലും ഇന്നിത് സെക്കന്റ് സ്റ്റേജാണ്...

ഒരു തഞ്ചത്തിലും വഴങ്ങി തരാതെ റൂമിലെ ബീൻബാഗിൽ ഗെയിമും തോണ്ടി കളിച്ച് ഇരിക്കുന്ന റോഷന്റെ മുമ്പിൽ പോയി മുട്ടു കുത്തി ഇരുന്ന് അവൾ ഒരായിരം സോറി പറയാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി ഗെയിമിൽ ലഴിച്ചു പോയവൻ അവളുടെ സോറി പറച്ചിലൊക്കെ കേൾക്കുന്നുണ്ടെങ്കിലും ഇന്നത്തോടെ അവളുടെ ബ്രദർ വിളി നിർത്തിക്കണമെന്ന നിലപാടിൽ അവൻ അവൾ പറയുന്നതൊന്നും കേൾക്കാതെ അവൾ ഇനിയും സോറി പറയട്ടെ എന്ന മട്ടിൽ ഗെയിമിൽ ശ്രദ്ധ ചൊലുത്തി എത്ര സോറി പറഞ്ഞിട്ടും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലാക്കിയ ആലി പല്ലിറുമ്പി അവന്റെ കയ്യിൽ നിന്നും തട്ടി പറിച്ചു ടാബ് വാങ്ങി ബെഡിലേക്കിട്ട് അവന്റെ മുമ്പിൽ പറ്റുന്നത്ര നിഷ്‌കുവായി ഇങ്ങനെ പറഞ്ഞതും അവളുടെ അഹങ്കാരം ഇന്നത്തോടെ നിർത്തിക്കുമെന്ന രീതിയിൽ റോഷൻ മുഖം പൊക്കി അവളെ നോക്കി "എന്നാ പ്രോമിസ് ചെയ്യ്.. ഇനി വിളിക്കില്ലെന്ന്..." വലതു കൈ നീട്ടി പിടിച്ചു കൊണ്ട് പറഞ്ഞതും അവൻ ചോദിക്കേണ്ട താമസം അവന്റെ ഉള്ളം കയ്യിലേക്ക് അവളുടെ കൈകൾ ഒപ്പിച്ചു വെച്ചു "പിങ്കി പ്രോമിസ്.. ഞാനിനി എന്റെ റോഷനെ ബ്രദർ എന്നു വിളിക്കില്ല...

ഇത് സത്യം.. സത്യം... സത്യം... എന്റെ റോഷന്റെ തലയിൽ തൊട്ടാണേ സത്യം..." അവന്റെ കൈക്കു മുകളിൽ നിന്നും അവളുടെ കൈ വലിച്ചൂരി അവന്റെ തലമണ്ടക്ക് നേരെ കൊണ്ടു പോവാൻ നിന്നതും പെടുന്നനെ റോഷൻ അവളുടെ കൈ തട്ടി മാറ്റി "അയ്യടാ.. എന്താ പെണ്ണിന്റെ ഒരു പൂതി...അതങ് പള്ളീൽ പോയി പറഞ്ഞാ മതി...നീ കള്ള സത്യം പറഞ്ഞ് എന്റെ തല പൊട്ടി തെറിക്കാനല്ലേ..അങ്ങനെയിപ്പോ ഞാൻ ചത്തിട്ട് നീ സുഖിച്ചു ജീവിക്കേണ്ട.. നീ നിന്റെ തലയിൽ തൊട്ട് സത്യം വെക്ക്.. ഞാനിനി ബ്രദർ എന്നു വിളിക്കില്ലെന്നും പറഞ്ഞ്..." അവളെ കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് അവൻ കുറച്ചു ഗമയിട്ട് പറഞ്ഞതും അവൾ 'ഓ ആയിക്കോട്ടെ' എന്നും പറഞ്ഞ് അവളുടെ കൈ അവളുടെ തലയിൽ തന്നെ വെച്ചു "ഒരിക്കലും ഞാനിനി നിന്നെ ബ്രദർ എന്നു വിളിക്കില്ല...നിനക്ക് ഇഷ്ട്ടമില്ലാത്ത ഒന്നും ഞാൻ വിളിക്കില്ല.. ഇത് സത്യം ശിവം സുന്ദരം... " അതും പറഞ്ഞോണ്ട് അവൾ തലകുലുക്കി 'ഇത് പോരെ..?'എന്നു ചോദിച്ചപ്പോ റോഷൻ അമർത്തി ഒന്ന് മൂളി കൊടുത്തു "ഇനി നീയെന്നോട് പിണങ്ങി ഇരിക്കാനോ ദേഷ്യപ്പെട്ട് ഇരിക്കാനോ പാടില്ല.. എനിക്ക് ഇന്നലെ എന്തു വിഷമമായിരുന്നെന്ന് അറിയോ...?"

"ഇല്ല അറിയില്ല.." പറ്റുന്ന പോലെ സങ്കടം അഭിനയിച്ചു ആലി പറഞ്ഞതിന് റോഷൻ ഇത് പറഞ്ഞ് ചിരി കടിച്ചു പിടിച്ചതും അവൻ കളിയാക്കിയതാണെന്ന് അവൾക്ക് മനസ്സിലായത് കൊണ്ട് അവനെ ഒന്ന് പല്ലു കടിച്ചു നോക്കിയിട്ട് അവന്റെ കയ്യിൽ പിടിച്ചു ഞെക്കി "കളിയാക്കിയതാണെന്ന് മനസ്സിലായി..." "മനസ്സിലായല്ലോ...സമാധാനം...നിന്നോട് മിണ്ടാതെ ഇരുന്നത് കൊണ്ട് ഇനിയെങ്കിലും നിന്റെ നാവിൽ നിന്ന് ബ്രദർ വിളി കേൾക്കില്ലല്ലോ..." "എന്നാലും നീ ഇന്നലെ കുറെ എന്നെ അവോയ്ഡ് ചെയ്തു..." ആലിയുടെ മുഖത്തുള്ള ചെറു വിഷമം മനസ്സിലാക്കിയ റോഷൻ അവളെ നോക്കി പതിയെ ഒന്ന് പുഞ്ചിരി തൂകി അവളുടെ മൂക്കിൽ അവന്റെ മൂക്ക് കൊണ്ട് ഉരസി "എന്നെ അനുസരിക്കാത്തതിനുള്ള പണിഷ്മെന്റ് ആണെന്ന് കൂട്ടിയാൽ മതി...Just chill mahn...!!" അവളുടെ കവിളിൽ പതിയെ തട്ടി പറഞ്ഞതും ആലി ചിരിച്ചോണ്ട് അവന്റെ മടിയിലേക്ക് കയറി ഇരുന്നിട്ട് ഇന്ന് ഐറ അവളെ മോട്ടിവേറ്റ് ചെയ്‌തതൊക്കെ പറഞ്ഞു കൊടുത്തു

"അവരുടെ സ്നേഹം കാണുമ്പോ കുശുമ്പ് തോന്നാണ്.." ഐറ പറഞ്ഞ ഓരോ വാക്കുകളിൽ നിന്നു തന്നെ അവരുടെ സ്നേഹം മനസ്സിലാക്കിയ ആലി ഇശൂനേയും ഐറയേയും കുറിച്ച് റോഷനോട് പറഞ്ഞത് കേട്ട് അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി "ഡി..ഡി.. അതികം നീ അവരെ നിന്റെ കരിനാക്ക്‌ വെച്ച് പറഞ്ഞാലുണ്ടല്ലോ എന്റെ സ്വഭാവം മാറും...അവരുടെ മേലിൽ ആരും കണ്ണുവെക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല...അവർ സ്നേഹത്തോടെ അങ്ങനെ ജീവിച്ചു പൊക്കോട്ടെ..." "അവരോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ ഞാൻ കുശുമ്പ് തോന്നുന്നുണ്ടെന്ന് പറഞ്ഞത്...അവരുടെ ഹൈലൈറ്റ് അവരുടെയാ മനപൊരുത്തം ആണ്... ഉഫ്‌..പറയാതിരിക്കാൻ വയ്യ.. പെർഫെക്ട് മാച്ചിങ് കപ്പിൾസ്..." വാചാലയായി അവൾ പറയുന്നത് കേട്ട് റോഷന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു...അവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചിട്ട് നെറ്റിയിൽ ചുണ്ടമർത്തി 🌸💜🌸 ഡിന്നർ കഴിച്ചു കഴിഞ്ഞ് ഗ്രീൻ ഗ്ലാസ് റൂമിലെ പോട്ടിലെ ചെടികൾക്കൊക്കെ ഓരോന്നിനും വെള്ളം നനച്ചു പോകെയാണ് ഐഷു എന്റെ കയ്യിൽ തൊണ്ടിയത്...അവൾ സൈഡിലുള്ള ചെയറിൽ ഇരുന്ന് ബുക്കിൽ നല്ല കലാപരുപാടിയാണ് ഞാൻ തല തിരിച്ചു അവളെ നോക്കി

എന്താ എന്ന മട്ടിൽ പുരികം പൊക്കിയപ്പോ അവൾ കയ്യിലുള്ള ബുക്ക് മടക്കി അവളുടെ സൈഡിലുള്ള ചെയറിൽ വെച്ചിട്ട് ചെയറിൽ നിന്നും നിരങ്ങി നിലത്തേക്ക് ചാടി ഇറങ്ങി "ഐഷൂട്ടി വെള്ളം നനക്കട്ടെ....?" കുഞ്ഞി പല്ലും കാട്ടി അവൾ ഇളിച്ചോണ്ട് ചോദിച്ചത് കേട്ട് ഞാനവളെ ഒന്ന് സൂം ചെയ്ത് നോക്കി... അവൾക്കായിട്ട് കുറച്ചു പ്ലാന്റ്സ് വാങ്ങിച്ചു വെച്ചിട്ടുണ്ട്.. വാശി പിടിച്ചു വാങ്ങിച്ചതാണ്..അതൊക്കെ ഈ ഗ്രീൻ ഗ്ലാസ് റൂമിൽ തന്നെയുണ്ട്..പക്ഷെ ഈ പെണ്ണ് അതിന് വെള്ളമൊന്നും ഒഴിച്ച് നേരെ മര്യാദക്ക് നോക്കില്ല.. എപ്പോഴെങ്കിലും അത് വാടി കിടന്നാൽ ദീദിനെ കൊണ്ട് അവൾ വെള്ളം നനപ്പിച്ചു കൊടുക്കും.. സ്വന്തമായിട്ട് ഒന്നും ചെയ്യില്ല വെള്ളം നനക്കാൻ മടിയുള്ള ആ കുട്ടിപിശാശാണ് ഇപ്പൊ വെള്ളം നനക്കട്ടെ എന്നു ചോദിച്ചു വന്നത്... അവളുടെയാ നിഷ്‌കു ഭാവം ഞാനെന്റെ കണ്ണ് കൊണ്ട് മൊത്തമായി ഒപ്പിയെടുത്തു "ഞാൻ സ്വപ്നം കാണൊന്നും അല്ലല്ലോല്ലേ...?" ഞാൻ അവളോട് ചോദിക്കാൻ നിന്ന ചോദ്യം ആരോ ഇങ്ങോട്ട് ചോദിക്കുന്നത് കേട്ട് ഞാൻ പിറകിലേക്ക് തിരിഞ്ഞു നോക്കി.. അപ്പൊ ദീദിയുണ്ട് ഡോറിനരികെ നിന്നിട്ട് ഐഷുനെ തന്നെ നോക്കുന്നു "എന്റെ കൊച്ചിന് എന്നു മുതലാ നല്ല സ്വഭാവം തുടങ്ങിയെ...?"

ദീദി ഐഷുനെ ഉറ്റുനോക്കി ചോദിക്കുന്നത് കേട്ട് ഞാനൊന്ന് അടക്കി പിടിച്ചു ചിരിച്ച് ദീദിനെ നോക്കിയിട്ട് ഐഷുനെ നോക്കി... അവൾക്ക് ദീദിയുടെ ചോദ്യം അത്ര ഇഷ്ട്ടപ്പെടാത്തത് കൊണ്ട് അവൾ ചുണ്ട് കൂർപ്പിച്ചു കുറുമ്പോടെ ദീദിയെ നോക്കി "ഉമ്മച്ചി ഒന്ന് പോയെ... ഞാൻ നല്ല കുട്ടി ആവുന്നത് ഇങ്ങൾക്കൊന്നും ഇഷ്ട്ടല്ലല്ലേ...!!" "ഞാനൊന്നും പറയുന്നില്ലേ... നീ എന്താന്ന് വെച്ചാ ചെയ്യ്..." ഉമ്മച്ചിയും മോളും കണക്കാ.. ഞാൻ ചിരിച്ചോണ്ട് ദീദിയെ നോക്കിയപ്പോ ദീദി കണ്ണിറുക്കി കാണിച്ചു ഗ്രീൻ ഗ്ലാസ് റൂമിൽ നിന്ന് പോയതും ഐഷു അവളുടെ ഉമ്മച്ചി പോവുന്നതൊന്ന് നോക്കിയിട്ട് എന്റെ കയ്യിലെ വാട്ടറിങ് ക്യാൻ തട്ടി പറിച്ചു വാങ്ങിച്ചിട്ട് അവളുടെ വാടി തളർന്ന പ്ലാന്റ്സിനൊക്കെ വെള്ളം ഒഴിച്ചു കൊടുത്തു അങ്ങനെ ഏകദേശം പ്ലാന്റ്സിനൊക്കെ വെള്ളം ഒഴിച്ചു കഴിഞ്ഞപ്പോ ഞാനും ഐഷും റൂമിലേക്ക് പോയി... ഐഷുനെ ദീദിയുടെ റൂമിൽ ആക്കി കൊടുത്തിട്ട് ഞാനെന്റെ റൂമിലേക്ക് നടന്നു ഡോർ തുറന്ന് റൂമിലേക്ക് കയറിയപ്പോഴുണ്ട് ബാൽക്കണിയുടെ സൈഡിൽ നിന്നും ആരുടെയൊക്കെയോ ശബ്ദം കേൾക്കുന്നു...

അതാരാണെന്ന് നോക്കുവാൻ ഞാൻ നേരെ ബാൽകണിയിലേക്കുള്ള ഡോറിന്റെ അടുത്തേക്ക് പോയി ഗ്ലാസ് ഡോറിലെ കർട്ടൻ മാറ്റി ലോക്ക് തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴുണ്ട് താഴെ ഗാർഡനിലെ ഇരിപ്പിടത്തിൽ ലാമിത്തയും ഉമ്മിയും സംസാരിച്ചു ഇരിക്കുന്നു.. അതിന്റെ തൊട്ടു സൈഡിൽ ഇശു ബേബിയെ കൈയിലെടുത്ത് കളിപ്പിക്കുന്നുണ്ട് കുഞ്ഞിന്റെ വയറിൽ അവന്റെ മൂക്ക് വെച്ച് ഉരസി കുഞ്ഞിനെ ചിരിപ്പിക്കുന്നതും അവന്റെ നെഞ്ചോട് കിടത്തി കുഞ്ഞിനെ തലോലിപ്പിക്കുന്നതൊക്കെ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ച് ഞാൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു കുറച്ചു സമയം ഞാനത് നോക്കി നിന്നിട്ട് അവർ ഗാർഡനിൽ നിന്ന് വില്ലയിലേക്ക് പോവുന്നത് കണ്ട് ഞാനും ബാൽക്കണിയിൽ നിന്നും റൂമിലേക്ക് പോന്നു.. ഓരോന്ന് ആലോചിച്ച് ഗ്ലാസ് ഡോർ ലോക്ക് ചെയ്തു ഇടതു സൈഡിലെ കർട്ടൻ നീക്കി വലതു സൈഡിലെ കർട്ടൻ നീക്കാൻ നിൽക്കുമ്പോഴാ പെട്ടന്ന് ഇശു അവിടെ നിൽക്കുന്നത് കണ്ടത് പെട്ടന്ന് കണ്ടത് കൊണ്ട് ഉള്ളിലൂടെ ഒരു കൊള്ളിയാൽ മിന്നിയതോടൊപ്പം ഞാനൊരു അടി പിറകിലേക്ക് വേച്ചു നിന്നു നെഞ്ചിൽ കൈ വെച്ചു

"മനുഷ്യന് ഇപ്പൊ തന്നെ വടി ആയേനെ..." "Very funny...അല്ല ..കുറെ നേരമായല്ലോ എന്നെയും വായിനോക്കി ഗാർഡനിലേക്ക് നോക്കി നിൽക്കാൻ തുടങ്ങിയിട്ട്.. എന്താ ഉദ്ദേശം..?" കള്ളച്ചിരിയോടെ കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചു പുരികം ഉയർത്തി വല്ലാത്തൊരു മട്ടോടെ അവൻ ചോദിച്ചത് കേട്ട് എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു... ആ പുഞ്ചിരിയോടെ തന്നെ ഞാനവന്റെ ഇരു കണ്ണിലേക്കും മാറി മാറി നോക്കി "നമ്മക്കും ഒരു ബേബി വേണ്ടേ..?" അവന്റെ കണ്ണിലേക്ക് തന്നെ നോട്ടം കുത്തി നിർത്തി ചോദിച്ചതും അവന്റെ കണ്ണുകൾ വിടർന്നു വന്നതോടൊപ്പം ചുണ്ടിലൊരു വശ്യമായ പുഞ്ചിരിയും വിരിഞ്ഞു "വേണോ..?" അവന്റെ കള്ളച്ചിരിയോടെയുള്ള ചോദ്യത്തിന് മറുപടിയെന്നോണം ഞാനവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു എന്നിലേക്കവനെ അടിപ്പിച്ചു നിർത്തി..എന്നിട്ട് കാലുകൾ ഏന്തിച്ച് അവന്റെ ചുണ്ടുകളെ ഒന്നായി പൊതിഞ്ഞതും എന്റെ ചുംബനം കിട്ടാൻ കാത്തു നിന്ന പോലെ അവനെന്റെ ചുണ്ടുകൾ ആസ്വദിച്ചു കൊണ്ട് വലതു സൈഡിലെ കർട്ടൻ ഗ്ലാസ് ഡോറിലേക്ക് ഒന്നായി വലിച്ചിട്ടു ചുണ്ടുകൾ പരസ്പരം നുണഞ്ഞു വലിച്ചു... ആവേശത്തോടെ...തീവ്രതയോടെ..

ഇരുവരുടെയും നെഞ്ചിടിപ്പ് ഉയർന്നു...ചുംബനത്തിന്റെ ലഹരിയിൽ രണ്ടു പേരും അടിമപ്പെട്ടു പോയിരുന്നു...രണ്ടു കയ്യിലും അവളെ വായിയെടുത്തു കൊണ്ട് ഇശു ബെഡിനരികിലേക്ക് നടന്നു.. അപ്പോഴും ചുംബനങ്ങൾക്ക് തീവ്രത കൂടി കൊണ്ടിരുന്നു ചുംബനം മുറിയാതെ അവളെ ബെഡിലേക്ക് കിടത്തിയിട്ട് അവളുടെ മേലിൽ അമർന്നിട്ടവൻ അവളുടെ ചുണ്ടുകളെ ഗാഡമായി ചുംബിച്ചു...അവന്റെ ചുണ്ടുകൾ അവളുടെ മുഖത്തിലൂടെ ഓടി നടന്നു... തിരിച്ചവളും അവനെ ചുംബനങ്ങൾ കൊണ്ട് മൂടി... രണ്ടു പേരുടെയും മനസ്സും ശരീരവും ഒന്നാകാൻ കൊതിച്ച നിമിഷം അവന്റെ ഷർട്ടിലെ ബട്ടൻസ് പൊട്ടിച്ചെറിഞ്ഞ് അവന്റെ ശരീരത്തിൽ അവളുടെ ചുംബനം തൊടുത്തു വിട്ടു..അവന്റെ കൈകളും അവളുടെ മേലിലുള്ള ഉടയാടുകൾ ഊരി മാറ്റിയിരുന്നു...ഒരിക്കൽ കൂടെ അവളുടെ അധരങ്ങളെ ആവേശത്തോടെ നുണഞ്ഞു വലിച്ചു അധരങ്ങളിൽ നിന്നും വേർപെട്ട ചുംബനം കഴുത്തിലേക്കും അവിടുന്ന് മാറിലേക്കും പിന്നീട് വയറിലേക്കും ഒഴുകി പോയി...

ഹൃദയമിടിപ്പ് വർദ്ധിച്ചു...ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി....വികാരത്തിന്റെ കൊടുമുടിയിൽ അവർ അകപ്പെട്ടിരിക്കുന്നു... ഇരുവരുടെയും ശരീരം കെട്ടിപിടഞ്ഞു...ചുണ്ടുകളും പല്ലുകളും ശരീരത്തിൽ മുദ്ര കുത്തി... ഓരോ അണുവിലേക്കും അവന്റെ ചുണ്ടുകൾ അരിച്ചു പോയി...അവളിലേക്ക് അവൻ ആളി പടരാൻ തുടങ്ങി സീൽക്കാര ശബ്ദങ്ങൾ മുറിക്കുള്ളിൽ താളം കെട്ടി...കുതപ്പുകൾ പരസ്പരം ഒന്നായി... പരസ്പരം മറയില്ലാതെ ശരീരം കൊണ്ട് അവർ പ്രണയിച്ചു... അത്യാധികം ആവേശത്തോടെ അവളിലേക്കവൻ അലിഞ്ഞു ചേർന്നു...പ്രണയത്തിന്റെ മൂർത്താനവസ്ഥയിൽ ചെറു നോവിനാൽ അവർ എല്ലാം കൊണ്ടും ഒന്നായി ചേർന്നു പ്രണയവീഴ്ച്ചയിൽ അവർ ഇരുവരും നന്നേ കിതക്കുന്നുണ്ടായിരുന്നു..അവന്റെ പുറത്തവൾ തല ചായ്ച്ചു കിടന്നു.. ചെറു പുഞ്ചിരി അവളുടെ ചുണ്ടിൽ മൊട്ടിട്ടു...സ്നേഹത്തോടെ അവന്റെ പുറത്തു ചുണ്ട് ചേർത്തു... ശരവേകം കൊണ്ട് അവൻ അവൾക്ക് നേരെ തിരിഞ്ഞു കിടന്നു അവളുടെ ചോര ചുണ്ടുകൾ കടിച്ചെടുത്തു....... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story