QUEEN OF KALIPPAN: ഭാഗം 139

queen of kalippan

രചന: Devil Quinn

ഐറയോട് ഫോണിൽ സംസാരിച്ചു കഴിഞ്ഞതിന് ശേഷം ഇശൂൻ്റെ ചുണ്ടിലൊരു നനുത്ത പുഞ്ചിരി വിടർന്നിരുന്നു..എന്തുകൊണ്ടോ അവളെ ഒരുനോക്ക് കാണാൻ അവന്റെ ഹൃദയം തുടി കൊട്ടി... ചുണ്ടിൽ വിരിഞ്ഞ ചെറു ചിരിയോടെയവൻ കയ്യിലുള്ള ഫോണ് പാന്റ്സിന്റെ പോക്കേറ്റിലേക്ക് തിരുകി വെച്ചിട്ട് പിറകിൽ കാണുന്ന ഈഫിൽ ടവറിന്റെ ഭംഗി കണ്ണുകൾ കൊണ്ട് ഒരു നിമിഷം ഒപ്പിയെടുത്തു .. കണ്ടാലും കണ്ടാലും കണ്ണിനെ മുഷിപ്പിക്കാത്ത രീതിയിലുള്ള ഈഫൽ ടവറിന്റെ ഭംഗി അവൻ ആസ്വദിച്ചു പോകെയാണ് റൂമിൽ നിന്ന് എന്തോ ശബ്ദം കേട്ടത്..അതോണ്ട് തന്നെ അവൻ ടവറിൽ നിന്നുള്ള നോട്ടം പിൻവലിച്ചു ബാൽക്കണിയിൽ നിന്നും റൂമിലേക്ക് പോന്നു... റൂമിലെത്തിയപ്പോ റോഷൻ ഫോണിലും തോണ്ടി പബ്‌ജി കളിക്കുന്ന തിരക്കിലാണ്...അവനേത് നേരവും ഒഴിവ് കിട്ടിയാൽ അതു തന്നെ ആവുമെന്ന് അറിയുന്നോണ്ട് ഇശു അവനെ ശ്രദ്ധിക്കാൻ നിക്കാതെ നാട്ടിലേക്ക് പോകാനുള്ളതെല്ലാം റെഡിയാക്കി വെച്ചു...

ഇന്ന് ഈവനിംഗ് ഫ്ലൈറ്റിനാണ് അവർ പാരീസിൽ നിന്ന് തിരിച്ചു ഇന്ത്യയിലേക്ക് പോകുന്നത്... ആരോടും പറഞ്ഞിട്ടില്ല അവരിന്ന് നൈറ്റ് വില്ലയിൽ എത്തുമെന്ന്..ഐറയോട് ഇന്നോ നാളെയോ ആയിട്ടേ വരുമെന്ന് പറഞ്ഞിട്ടുള്ളൂ... എല്ലാവരും അവർ നാളെയേ എത്തൂ എന്ന പ്രതീക്ഷയിലായിരിക്കും...പക്ഷെ ഇന്ന് നൈറ്റ് ഒരു സർപ്രൈസ് കൊടുത്ത് ഞെട്ടിക്കണം.. ചിലതെല്ലാം മനസ്സിൽ കണക്കു കൂട്ടി ഇശു ഡ്രോയർ തുറന്ന് ഐറ ഗിഫ്റ്റ് ചെയ്ത ബോഡി പെർഫ്യൂം ലെഗേജിലേക്ക് എടുത്തു വെക്കാൻ നേരമാണ് എന്തോ ഓർത്ത പോലെ ഇശു റോഷനെ നോക്കിയത്.. "ഡാ റോഷാ..." ഫോണിൽ മുഴുകി ഇരിക്കായിരുന്നെങ്കിലും ഇശൂൻ്റെ വിളി അവനേത് ഉറക്കത്തിൽ ആണെങ്കിലും കേൾക്കും.. അതു കൊണ്ടു തന്നെ റോഷൻ ഫോണിലേക്ക് നോക്കി ഒന്ന് മൂളി കൊടുത്ത് തല ഉയർത്തി മുന്നിലെ ഇശൂനെ നോക്കി.. "ഐറക്ക് എന്തോ രണ്ടു മൂന്ന് തിങ്ങ്സ് വാങ്ങാൻ പറഞ്ഞിട്ടുണ്ട്..ഞാൻ പുറത്തു പോവാണ് ...നീ വരുന്നുണ്ടോ...?"

ഇശു അവനോടത് ചോദിച്ചപ്പോഴാണ് ആലിയും അവനോട് എന്തോ ആവിശ്യപ്പെട്ടത് ഓർക്കുന്നത്.. ഇശു കയ്യിലെ ബോഡി പെർഫ്യൂം ട്രോളിയിലേക്ക് ഇട്ടിട്ട് അവനെ നോക്കി ഒരിക്കൽ കൂടെ നീ വരുന്നുണ്ടോ എന്നു ചോദിച്ചതും റോഷൻ ഒന്ന് തലയാട്ടി കൊടുത്ത് ഇശൂൻ്റെ കൂടെ റൂമിൽ നിന്നും ഇറങ്ങി.. ലിഫ്റ്റ് ഇറങ്ങി അപ്പാർട്ട്മെന്റിനു മുമ്പിലൂടെ ഷോപ്പ് ലക്ഷ്യം വെച്ചു ഓരോന്ന് സംസാരിച്ചു നടന്നു നീങ്ങുമ്പോഴും രണ്ടു പേരുടെ മനസ്സും ശരീരവും വളരെ ശാന്തമായിരുന്നു... 🌸💜🌸 "ഐഷൂ.......!!!" ആരൊക്കെയോ ചേർന്ന് ഒരു കുഞ്ഞിനെ കത്തി വെച്ചു കുത്തുന്നത് ഒരു മങ്ങിയ രൂപത്തിൽ കണ്ണിനു മുന്നിലൂടെ ഒരു ചിത്രം കണക്കെ പാഞ്ഞു പോകെയാണ് ഞാനിതും അലറി കൂവി കണ്ണുകൾ വലിച്ചു തുറന്നത്...കണ്ണ് തുറന്നതും ഞാനൊരു കിതപ്പോടെ ശ്വാസം തുടരെ തുടരെ വലിച്ചു കൊണ്ടിരുന്നു... തലക്കൊക്കെ ഒരുതരം കനം വെച്ച പോലെ തോന്നിയിട്ട് ഞാനൊരു നിമിഷം തലയിൽ കൈവെച്ച് ഇരുന്നു.. അന്നേരം സൂചി വീണാൽ പോലും കേൾക്കുന്ന നിശബ്ദത ചുറ്റും പരന്നു കിടക്കായിരുന്നു...

എന്റെ നിശ്വാസവും ഹൃദയമിടിപ്പും എന്റെ ചെവിയിലേക്ക് തന്നെ കേൾക്കുന്നുണ്ട്...ഞാനൊരു നിമിഷം തലയിൽ നിന്നും കൈയെടുത്തു മാറ്റി ചുറ്റും നിരീക്ഷിച്ചു..അപ്പോഴാണ് ഞാനിപ്പോ എവിടെയാണെന്നുള്ള സത്യം മനസ്സിലാക്കിയത്... പഴക്കം ചെന്ന പണി പൂർത്തിയാക്കാത്ത ഒരു വലിയ ജൂത പള്ളി ആയിരുന്നത്..തലക്കു മേൽ ഭാഗത്തിലൂടെ ഇരുണ്ടു മൂടിയ ആകാശം വ്യക്തമായി കാണുന്നുണ്ട്...പള്ളിയുടെ വലിയ ഹാളിലെ ഒത്ത നടുവിൽ എന്നെ ചെയറിൽ കെട്ടിയിരിക്കുവാണ്....ഹാളിന്റെ ഇരു ഭാഗത്തും നിരനിരയായി ആർച്ച് ശൈപ്പിലുള്ള ഓരോ കവാടങ്ങളുണ്ട്.. കവാടങ്ങളും ഹാളിന്റെ ഓരോ മൂലയുമൊക്കെ അവിടെയിവിടെ ആയിട്ട് പൊട്ടി പൊളിഞ്ഞിട്ടുണ്ട്... ചുറ്റും ഇരുട്ടാണെങ്കിലും ചെറു മങ്ങിയ വെളിച്ചം മാത്രമേ ഹാളിലെ ഒത്ത നടുക്കുള്ളൂ...എല്ലാം കൊണ്ടും പേടിപ്പെടുത്തുന്ന അന്തരീക്ഷം

ഒറ്റ മനുഷ്യ കുഞ്ഞു പോലും അവിടെയൊന്നും കാണാഞ്ഞിട്ട് ഞാൻ ചെയറിൽ നിന്നും എഴുനേൽക്കാൻ നിൽക്കുമ്പോഴാ കാലിലെന്തോ ഒരു കനമുള്ളത് അനുഭവപ്പെട്ടത്..അതു കാരണം ഞാൻ സംശയത്തോടെ തല താഴ്ത്തി നിലത്തേക്ക് നോക്കിയപ്പോ എന്റെ ഇരു കാലും ചങ്ങലയിട്ടു ബന്ധിക്കപ്പെട്ട നിലയിലായിരുന്നു.. എന്താണ് ഇവിടെ സംഭവിക്കുന്നത് പോലും അറിയാതെ പ്രാന്തു പിടിച്ചു പോയ നിമിഷം...!!അമർഷമോ ദേഷ്യമോ വാശിയോ സങ്കടമോ എന്താണ് എന്നിൽ നുരഞ്ഞു പൊന്തുന്നതെന്ന് മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ..!! വില്ലയിലെ ഗൈറ്റിനരികെ നിന്നപ്പോ ആരോ രണ്ടു പേർ ചേർന്ന് എന്നെ കാറിലേക്ക് വലിച്ചു കയറ്റിയത് ഓർമയുണ്ട്...പക്ഷെ അവരെന്നെ എന്തോ മണപ്പിച്ചു ബോധം കെടുത്തിയിരുന്നത് കൊണ്ട് പിന്നെന്താ നടന്നതെന്ന് എനിക്കോർമയില്ല...ഒരു മങ്ങിയ രീതിയിൽ ഒരു നദിക്കു സൈഡിലൂടെയുള്ള കുന്നിനു മുകളിലുള്ള ടണലിലേക്ക് കാർ സഞ്ചരിച്ചു പോകുന്നത് കണ്ടെങ്കിലും പിന്നീട് എന്താ സംഭവിച്ചതെന്ന് എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല...

ഒന്നും ഓർത്തെടുക്കാൻ പറ്റാത്ത ദേഷ്യത്തിൽ ഇരു കാലും നിലത്ത് ആഞ്ഞു ചവിട്ടിയതും നിശബ്ദത തങ്ങി നിൽക്കുന്ന അന്തരീക്ഷത്തിൽ ചങ്ങലയുടെ ശബ്ദം ഉയർന്നു പൊങ്ങി...പക്ഷെ അതൊന്നും ഞാൻ ചെവി കേൾക്കാതെ വീണ്ടും ചുറ്റും കണ്ണോടിച്ചു നോക്കിയെങ്കിലും ആരെയും എനിക്കവിടെ കാണാൻ സാധിച്ചില്ല...നിസ്സഹായതയോടെ എനിക്കങ്ങനെ ഇരിക്കാനെ സാധിച്ചുള്ളൂ... ആ ഇരുതത്തിൽ എന്റെ മൈൻഡിലൂടെ ഐഷുന്റെ വയറിലേക്ക് കത്തി ആഴ്ന്നിറങ്ങുന്നതും ദീദി പറഞ്ഞതൊക്കെ വീണ്ടു വീണ്ടും വന്നു കൊണ്ടിരുന്നതും ഞാനൊരു നിമിഷം കണ്ണുകൾ ഇറുക്കി പൂട്ടി..എന്താണെന്നറിയില്ല മനസ്സെല്ലാം എന്തിനോ വേണ്ടി തളരുന്നുണ്ട്...ദീദിയുടെ വാക്കുകൾ എന്നെ കൊല്ലാതെ കൊല്ലുന്നുണ്ട്... അല്ലേലും ദീദി പറഞ്ഞത് സത്യമല്ലേ..?ഞാനല്ലേ ഇതിനെല്ലാം കാരണക്കാരി..ഞാൻ കാരണമല്ലേ ഇതൊക്കെ സംഭവിച്ചത്...ഐഷുന്റെ ദയനീയമായ 'ഐറുമ്മാ'

എന്ന വിളി ഇപ്പോഴും ചെവിയിൽ അലയടിക്കുന്ന പോലെ...സങ്കടം ഒന്നായി പൊട്ടി പുറപ്പെട്ടതും ഇരു കണ്ണും കൂടുതൽ ഇറുക്കി പിടിച്ചു തുറന്നതും പെട്ടന്ന് കണ്ണിൽ നിന്നും ചുടു കണ്ണുനീർ കവിളിലൂടെ ഒന്നായി ഒഴുകി ഇറങ്ങി... സങ്കടം സഹിക്കാൻ കഴിയാതെ വിതുമ്പുന്ന ചുണ്ടുകൾ കടിച്ചു പിടിച്ചു തേങ്ങി കരഞ്ഞു...കരയുന്നതിനിടെ തൊണ്ട കുത്തി വേദനിക്കുന്നുണ്ട്...ശരീരം തളരുന്നുണ്ട്... അറിയില്ല.. എന്താ ചെയ്യേണ്ടതെന്ന് അറിയുന്നില്ല... നിശബ്ദമായി കിടക്കുന്ന അന്തരീക്ഷത്തിൽ എന്റെ തേങ്ങൽ മാത്രം ഉയർന്നു പൊങ്ങി കൊണ്ടിരിക്കെയാണ് പെട്ടന്ന് ഫ്ലോറിൽ ബൂട്ട് ആഞ്ഞു പതിച്ച് ആരോ എന്റെ അടുത്തേക്ക് വരുന്നുണ്ടെന്ന് മനസ്സിലായത്... അത് മനസ്സിലാക്കിയപ്പോ ഞാൻ മുഖം പൊക്കി തേങ്ങുന്ന മനസ്സിനെ പാടെ അവഗണിച്ചു കൊണ്ട് ഇരു കണ്ണുകളും അമർത്തി തുടച്ചു മാറ്റി...എന്നിട്ട് വീണ്ടും ബൂട്ടിന്റെ ശബ്ദം കേൾക്കുന്ന സൈഡിലേക്ക് ശ്രദ്ധ കൊണ്ടു പോയതും ബൂട്ടിന്റെ ശബ്ദം കൂടുതൽ ചെവിയിലേക്ക് തട്ടി കൊണ്ടിരുന്നപ്പോ തന്നെ ഏതോ ഒരാൾ തന്റെ അടുത്തെത്താന് ആയെന്ന് ഹൃദയം വിളിച്ചോതി തന്നിരുന്നു...

ഒന്നു രണ്ടു നിമിഷം കഴിഞ്ഞതും പതിയെ ബൂട്ടിന്റെ ശബ്ദം ഇല്ലാതെയായി... അതിനാൽ ഞാൻ സംശയത്തോടെ സൈഡിലേക്ക് തന്നെ നോട്ടം കുത്തി നിർത്തി..പക്ഷെ ഇരുട്ടായതിനാൽ പ്രത്യേകിച്ച് എനിക്കവിടെ ഒന്നും കാണാൻ സാധിച്ചില്ല...സൈഡിൽ നിന്നും നോട്ടം മാറ്റി ഞാൻ ചുറ്റും കണ്ണുകളെ പായിപ്പിച്ചു.. ഇല്ല.. ഇപ്പോഴാ ശബ്ദം കേൾക്കുന്നില്ല... എന്നു തലച്ചോർ തിരിച്ചറിയുന്നതിനു മുമ്പ് തന്നെ വീണ്ടും ബൂട്ടിന്റെ ശബ്ദം ചെവിയിലേക്ക് കുത്തി കയറി.. പെടുന്നനെ ഞാൻ ഞെട്ടിത്തരിച്ചു ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോഴുണ്ട് ഇരുട്ടിൽ നിന്നും മങ്ങിയ വെളിച്ചത്തിലേക്ക് ആരോ ഒരാൾ എന്റെ നേർക്ക് നടന്നു വരുന്നു... ഇരുപത്തി എട്ടോട് പ്രായം തോന്നിക്കുന്ന ഒരു പുരുഷ മുഖം... അപരിചിതമായ ആ മുഖത്തിനുടമയെ കണ്ട് ആദ്യമൊന്ന് എന്റെ പുരികം ചുളിഞ്ഞെങ്കിലും പിന്നീട് ഞാൻ മനസ്സിലാക്കി ഞാനിതുവരെ കാണാൻ കൊതിച്ച മുഖമാണ് എന്റെ നേർക്ക് നടന്നു വരുന്നതെന്ന്... "IMAM QURAISHI.." പതിയെ ചുണ്ടുകൾ മൊഴിഞ്ഞു..അതേ..ഇവൻക്ക് വേണ്ടി തന്നെയാണ് ഞാനിത്രയും സമയം കാത്തു നിന്നത്...എല്ലാത്തിനും കാരണക്കാരനായ ഈ ചെറ്റയെ കാണാൻ വേണ്ടി..

ദേഷ്യം ഉള്ളിൽ തിളച്ചു മറിയുന്നുണ്ടെങ്കിലും അവന്റെ മുമ്പിൽ തോൽക്കില്ല എന്ന വാശിയിൽ അവനെന്റെ മുമ്പിലേക്ക് നടന്നു വരുന്നത് പുച്ഛത്തോടെ വിടാതെ നോക്കി കൊണ്ടിരുന്നു... "HEY GIRL.. WELCOME TO MY DEVIL WORLD..." എന്റെ മുമ്പിൽ എത്തിയ ഉടനെ ഒരുതരം കുതന്ത്ര ചിരിയോടെ നടുവിരലിനും ചൂണ്ടു വിരലിനും ഇടയിലുള്ള സിഗരറ്റ് ചുണ്ടോടുപ്പിച്ച് ഒരു പഫ് എടുത്തു വിട്ട് അവൻ പറയുന്നത് കേട്ട് എന്റെ കണ്ണ് അപ്പോഴും അവനെ കൊല്ലാൻ പാകമെന്നോണം കത്തി ജ്വലിക്കായിരുന്നു... എന്റെയാ തീക്ഷണമായ നോട്ടം കണ്ട് അവനൊന്നു കോട്ടി ചിരിച്ചോണ്ട് സൈഡിലെ ചെയർ എന്റെ മുന്നിലായി വലിച്ച് ഇട്ടിട്ട് അവനതിൽ കയറി ഇരുന്ന് കാലിന്മേൽ കാലു കയറ്റി വെച്ചു എന്നെ മൊത്തമായി ഒന്ന് നോക്കി... "ഫോട്ടോയിൽ കാണുന്നതിനേക്കാൾ നല്ല ഹോട്ട് ആണല്ലോ കൊച്ച്...എന്നാ ലുക്ക് ആണെടി...വെറുതെയല്ല ദി വണ് ആൻഡ് ഒൺലി ഇഷാൻ മാലിക്ക് നിന്നെ കയറി പ്രേമിച്ചത്...അമ്മാതിരി ചരക്കല്ലേ...പല തവണ നിന്നെ മീറ്റ് ചെയ്യണമെന്ന് കരുതും..

പക്ഷെ അതൊന്നും നടക്കത്തില്ല... എന്താണെന്ന് അറിയോ നിന്റെ ആ ഇഷാൻ മാലിക്ക് നിന്റെ കൂടെ യഥാ സമയവും ഉള്ളത് കൊണ്ട്... ഇപ്പൊ അവനില്ലാത്ത സമയം നോക്കി ഞാൻ നിന്നെ ഇങ്ങ് കൊണ്ടു വന്നു...ഇനി നമുക്ക് കുറച്ചു സ്നേഹിച്ചും..." ബാക്കി പറയുന്നതിന് മുന്നെ അവനോടുള്ള ദേഷ്യം ഒന്നായി എന്നിൽ എരിഞ്ഞു കയറിയതിനാൽ ഞാനവന്റെ കരണം നോക്കി ഒന്ന് പൊട്ടിക്കാൻ നിൽക്കെയാണ് പെട്ടന്നവൻ എന്റെ കൈയിൽ പിടിയിട്ടത്... "ആഹാ.. ഇത് കൊള്ളാല്ലോ... കളി തുടങ്ങുന്നതിന് മുന്നെ ഇങ്ങനെയുള്ള പ്രകടനമൊന്നും ഇവിടെ വേണ്ട...ഇഷാൻ മാലിക്കിന്റെ ദേഷ്യവും സ്മാർട്ടും എത്രത്തോളം നിനക്കുണ്ടെന്ന് അന്നു ഞാൻ ലണ്ടനിൽ വെച്ചു കണ്ടതാ... ഓർമ്മയില്ലേ നീ വിരട്ടി ഓടിപ്പിച്ച കുറച്ചു പേരെ... ഗണ് കഴുത്തിൽ വെച്ചിട്ട് പോലും ഒരു കുലുക്കവും ഇല്ലാത്ത നിന്നെ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി നീയാ ഇഷാൻ മാലിക്കിന്റെ പകർപ്പ് തന്നെയാണെന്ന്...

അവരെ കൊണ്ട് നിന്നെ നേരിടാൻ കഴിയില്ലെന്ന് വിചാരിച്ചു എന്റെ അടുത്തു നീ അതികം സ്മാർട്ടാവാൻ നിൽക്കേണ്ട... നോ നോ.. സ്മാർട്ടാവാം.. ബട്ട് ഓവർ സ്മാർട്ട്നെസ്സ് ..അതു വേണ്ട...ചിലപ്പോ നിന്റെ ആ പീറ ഐഷു മരണത്തോട് മല്ലിടാൻ കിടക്കുന്ന പോലെ കിടക്കേണ്ടി വരും...." അത്രയും പറഞ്ഞ് ഒരു പൊട്ടിച്ചിരിയോടെയവൻ പോക്കെറ്റിൽ നിന്നും ഫോണെടുത്തു ലോക്ക് തുറന്ന് എനിക്ക് നേരെ ആക്കി പിടിച്ചതും ICU വിൽ കുറെ യന്ത്രങ്ങൾക്കും വയറിനുമിടയിൽ ഒരു ജീവച്ഛവമായി കിടക്കുന്ന ഐഷുനെ കണ്ട് എന്റെ ഉള്ളമൊന്ന് പിടഞ്ഞു കണ്ണുകളിൽ വെള്ളം ഉരുണ്ടു കൂടി ...ആ കിടപ്പ് കണ്ട് ഞാനൊരിക്കെ അവളുടെയാ അവസ്ഥയിൽ കിടന്നതാണ് ഓർമ വന്നത്..ഇല്ല... അവൾക്കൊരു പോറൽ പോലും ഏൽക്കാൻ ഞാൻ സമ്മതിക്കില്ല... കലങ്ങി മറിഞ്ഞ കണ്ണുകൾ വാശിയോടെ തുടച്ചു മാറ്റിയിട്ട് ഞാനവന്റെ കണ്ണിലേക്ക് രൂക്ഷമായി നോക്കി "എന്തിനാ ആ പാവത്തിനെ നീ കൊല്ലാൻ നോക്കിയത്...?! ഹേ... നിന്നോട് അവളെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ...? ഇല്ലല്ലോ.. പിന്നെന്തിനാടാ ...?ഒരു കൊച്ചു കുരുന്നല്ലേ അവൾ... എങ്ങനെ തോന്നി ആ കൊച്ചിനോട് ഇത്രയും ക്രൂരമായി പെരുമാറാൻ...?"

"അവളൊന്നും ചെയ്തിട്ടില്ലെങ്കിലും നിന്റെ ഇഷാൻ മാലിക്ക് എല്ലാം ചെയ്തിട്ടുണ്ടല്ലോ...അവൻ വേദനിക്കുന്നത്‌ എനിക്ക് നന്നായി കാണണം..ആസ്വദിക്കണം.. ആഹ്ലാദിക്കണം.. അവൻ സ്നേഹിക്കുന്നവരെ വെച്ചു കളിക്കണം.. അപ്പോഴേ അവൻ വേദനിക്കൂ... അവൻ വേദന അനുഭവിച്ചു ഇഞ്ചിഞ്ചായി മരിക്കണം..നിന്നെ വെച്ച് കളിച്ചാൽ അവൻ വേഗം പൊള്ളും.. അതോണ്ട് തന്നെയാണ് എനിക്ക് നിന്നെ വെച്ചു കളിക്കാനും ഇഷ്ട്ടം...ഒരിക്കെ നിനക്ക് ആക്സിഡന്റ് ഉണ്ടായത് ഓർമ്മയില്ലേ... അന്ന് നീ ചാവാൻ വേണ്ടി തന്നെയാണ് ഞാനാ ആക്സിഡന്റ് നടത്തിയത്.. പക്ഷെ എന്റെ നിർഭാഗ്യവശാൽ നീ ചത്തില്ല...എന്നിരുന്നാലും നിന്റെ ആ ആക്സിഡന്റ് മൂലം നിന്റെ ഇശു ഇഞ്ചിഞ്ചായി വേദനിക്കുന്നത് ഞാൻ കണ്ടിരുന്നു... അവനാദ്യമായി കരയുന്നത് ഞാനന്നാണ് കണ്ടത്...അവന്റെ ദേഷ്യവും വാശിയും ഞാനേറെ കണ്ടെങ്കിലും അവന്റെ കരച്ചിൽ ഞാൻ കണ്ടില്ലായിരുന്നു.. പക്ഷെ നിന്റെ അഭാവത്തിൽ അവൻ വേദനയേറി കരയുന്നത് ഞാൻ കണ്കുളിർക്കെ കണ്ടു ആസ്വാദിച്ചു... പാവം അവൻ നിന്നെ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അന്നെനിക്ക് മനസ്സിലായി.. അതുകൊണ്ട് തന്നെയാണ് നിന്നെ വെച്ച് കളിക്കാനും എനിക്ക് ആവേശം..

.ഇനി നിന്നെ വെച്ചുള്ള കളി ആയിരിക്കും..." നിഗൂഢത നിറഞ്ഞ വാക്കുകൾ... കൂടെ ഒരു അഹങ്കാര ചിരിയുമുണ്ട്...പലതും മനസ്സിൽ കണ്ടുള്ള സംസാരവും ചിരിയുമാണ് അതെന്ന് എനിക്ക് വേഗം മനസ്സിലായി..ഇപ്പൊ അവൻ എന്റെ മേലിൽ ഒരു പോറൽ പോലും ഏല്പിക്കുന്നില്ല... വാക്കുകൾ കൊണ്ടു മാത്രമേ ഉപദ്രവിക്കുന്നുള്ളൂ.. എന്നുവെച്ചാൽ അവൻ പലതും തീരുമാനിച്ചുറപ്പിച്ചിട്ടുള്ള വരവാണ്...അവൻ എന്തൊക്കെയോ മനസ്സിൽ കണ്ടിട്ടുണ്ട്.. പക്ഷെ അതെന്തയൊരിക്കും...? 🌸💜🌸 "റോഷാ..നീ ഇവിടെ നിൽക്ക്... എനിക്കൊരു തിങ്ങ്സ് കൂടെ വാങ്ങിക്കാനുണ്ട്..." ഷോപ്പിൽ നിന്നും വേണ്ട സാധനങ്ങളെല്ലാം പർച്ചേസ് ചെയ്തു പുറത്തേക്ക് ഇറങ്ങാൻ നേരമാണ് എന്തോ വാങ്ങിക്കാൻ മറന്നിട്ടുണ്ടെന്ന് മനസ്സ് കൂടെ കൂടെ വിളിച്ചോതി തന്നത്.. അതെന്താണെന്ന് ആലോചിച്ചു നിക്കുന്നിടെ പെട്ടന്ന് തലക്കു മുകളിൽ ബൾബ് കത്തിയപ്പോ ഇതും പറഞ്ഞോണ്ട് കയ്യിലുള്ള ഷോപ്പർ റോഷന്റെ കയ്യിലേക്ക് വെച്ചു കൊടുത്ത് ഞാൻ ഷോപ്പിലേക്ക് തന്നെ കയറി പോയി... പാരീസിൽ നിന്നും ഞാൻ വരുമ്പോൾ ഉറപ്പായിട്ടും ഐറക്കൊരു ഗിഫ്റ്റ് വാങ്ങിക്കണമെന്ന് ഉണ്ടായിരുന്നു...അവൾ പലതും എന്നോട് ചോദിച്ചു വാങ്ങിപ്പിക്കാറാണ് പതിവ്...

പക്ഷെ ഇപ്രാവിശ്യം അവൾ ചോദിക്കാതെ തന്നെ അവൾക്കൊരു ഗിഫ്റ്റ് നൽകണം.. എന്നൊരു ഉറപ്പിനാൽ ഞാൻ നേരെ ജ്വല്ലറി സെക്ഷനിലേക്ക് നടന്നു.... ഓരോ അടി മുന്നോട്ട് നടക്കുമ്പോഴും ഐറയുടെ മുഖം മനസ്സിൽ നിറഞ്ഞു നിന്നു...ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. എന്താണെന്നറിയില്ല ഇന്ന് മൊത്തം അവളുടെ മുഖമാണ് മനസ്സ് മുഴുവൻ.. ജ്വല്ലറി സെക്ഷനിൽ എത്തിയപ്പോ ഞാൻ നേരെ പോയത് സിംപിൾ ചെയിൻ നോക്കാനാണ്.. ഐറക്കു ഗോൾഡിനേക്കാൾ ഇഷ്ട്ടം സിൽവറിനോടാണ്...അതു കൊണ്ട് സിൽവർ ആയിട്ടുള്ള ചെയിൻ കളക്ഷൻ നോക്കി പോകെയാണ് അവിടുത്തെ സെയിൽസ് ഗേൾ എന്റെയടുത്തേക്ക് വന്നു ഞാൻ നോക്കുന്ന ചെയ്‌നിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കി ചെറു പുഞ്ചിരിയോടെ എന്നെ നോക്കിയത്.. "Sir... what you want..? I can help you..." പുഞ്ചിരിയോടെ ചോദിച്ചതിന് ഞാനുമൊന്ന് പുഞ്ചിരിച്ചു കൊടുത്ത് അവിടെയുള്ള ഒരു ചെയിൻ അവൾക്ക് ചൂണ്ടി കാണിച്ചു കൊടുത്ത് അതെടുക്കാൻ അവളോട് ആവിശ്യപ്പെട്ടതും അവൾ അതിനൊന്ന് തലയാട്ടി എനിക്കത് എടുത്തു തന്നു... സിംപിൾ സിൽവർ ചെയിൻ...

ലോക്കറ്റിൽ QUEEN എന്ന് വൈറ്റ് ഡയമണ്ട് കൊണ്ട് എഴുതി പിടിപ്പിച്ചിട്ടുണ്ട്...മൊത്തത്തിൽ കാണാൻ ഒരു ഭംഗിയൊക്കെയുണ്ട്.. അവൾക്കെന്തായാലും ഇത് ഇഷ്ട്ടപ്പെടുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.. കാരണം ഞാനെന്ത് കൊടുത്താലും അവൾക്ക് ഇഷ്ട്ടപ്പെടാതെ ഇരിക്കില്ലല്ലോ... എന്റെ ഇശുച്ചനല്ലേ വാങ്ങിയതെന്ന് പറഞ്ഞ് അവൾ അപ്പൊ തന്നെ അത് കഴുത്തിൽ കെട്ടും.. എന്തായാലും ഈ ചെയിൻ തന്നെ അവൾക്ക് ഗിഫ്റ്റ് കൊടുക്കാമെന്ന തീരുമാനത്തിൽ ഒരിക്കൽ കൂടെ ചെയിൻ മൊത്തമായി ഒന്ന് കണ്ണോടിച്ചു സെയിൽസ് ഗേളിന്റെ അടുത്ത് അത് പേക്ക് ചെയ്യാൻ കൊടുത്തു... അങ്ങനെ ഞാൻ ബില്ല് പേ ചെയ്ത് പേക്ക് ചെയ്ത ഷോപ്പർ സെയിൽസ് ഗേളിന്റെ അടുത്തു നിന്ന് വാങ്ങി ഷോപ്പിൽ നിന്നും പുറത്തേക്ക് ഇറങ്ങി...പുറത്തേക്ക് ഇറങ്ങിയപ്പോഴുണ്ട് റോഷൻ എനിക്ക് പുറം തിരിഞ്ഞു ഫോണിൽ ആരോടോ സംസാരിച്ചു നിക്കുന്നു... ഞാനതൊന്ന് നോക്കിയിട്ട് ചിരിച്ചോണ്ട് അവന്റെ അടുത്തേക്ക് പോയി... "ഐറക്കു ഒരു ഗിഫ്റ്റ് വാങ്ങാനുണ്ടായിരുന്നു..എന്തയാലും അത് വാങ്ങി.. ഇനി വാ പോവാം..." അവന്റെ അടുത്തു എത്തിയ ഉടനെ റോഷനെ നോക്കി ഞാനിതും പറഞ്ഞ് മുന്നോട്ട് നടന്നു...

രണ്ടടി മുന്നോട്ട് നടന്നപ്പോ സൈഡിൽ റോഷനില്ലെന്ന് മനസ്സിലായതും ഞാൻ സംശയത്തോടെ പിറകിലേക്ക് തിരിഞ്ഞു നോക്കി... അവനിപ്പോഴും കുന്തം വിഴുങ്ങിയ പോലെ അവിടെ തന്നെ നിൽക്കാണ്.. "ഡാ റോഷാ.. നീയിത് എന്ത് നോക്കി നിൽക്കാ...വേഗം വാ..." പെട്ടന്ന് ഇശൂൻ്റെ സ്വരം റോഷന്റെ ചെവിയിൽ എത്തിയപ്പോ അവനൊന്നു ഞെട്ടി കൊണ്ട് മുന്നിലേക്ക് തിരിഞ്ഞു നോക്കി...അപ്പൊ ഇശു വേഗം വാ എന്നു ചുണ്ടു കൊണ്ട് മൊഴിഞ്ഞത് കണ്ട് റോഷനെന്ത് പറയണമെന്ന് അറിയില്ലായിരുന്നു... ആലിയായിരുന്നു അവന്ക്ക് വിളിച്ചിരുന്നത്...അവളെല്ലാം അവനോട് പറഞ്ഞു...ഐറ പുറത്തേക്ക് പോവുന്നത് ആലി കണ്ടിരുന്നെങ്കിലും പിന്നീട് രണ്ടു മണിക്കൂർ ആയിട്ട് അവൾ തിരിച്ചു വില്ലയിൽ എത്തീട്ടില്ല...അവളെവിടെ പോയെന്ന് ആർക്കും ഒന്നും അറിയില്ല.... "ഇശു...." റോഷൻ ഇശൂൻ്റെ അടുത്തേക്ക് നടന്നു ചെന്നിട്ട് അവന്റെ മുഖത്തേക്ക് നോക്കി വിളിച്ചപ്പോ ഇശു ചിരിച്ചോണ്ട് എന്താടാ എന്നു ചോദിച്ചു പുരികം പൊക്കി...

"എന്താടാ..? ഇതുവരെ നിനക്കൊരു കുഴപ്പവും ഇല്ലായിരുന്നല്ലോ...ഇപ്പൊ എന്തു പറ്റി...?" റോഷന്റെ മുഖഭാവം ശ്രദ്ധിച്ച വണ്ണം ഇശു അവന്റെ കവിളിനൊരു തട്ട് കൊടുത്ത് ചോദിച്ചപ്പോഴും ഇശൂൻ്റെ ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു.. അതികം ആയുസ്സില്ലാത്ത പുഞ്ചിരിയാണ് അതെന്ന് ആരും അറിഞ്ഞില്ല ഇശൂനോട് എന്തു പറയുമെന്ന് അറിയാത്ത അവസ്ഥയിലാണ് റോഷൻ..എങ്ങനെ അവൻ റിയാക്റ്റ് ചെയ്യുമെന്ന് പേടി ഉണ്ടായിരുന്നെങ്കിൽ ഇശൂനോട് എല്ലാം പറയണമെന്ന ഉറച്ച തീരുമാനത്തിൽ അവനൊന്നു ശ്വാസം എടുത്തു വിട്ട് ഇശൂൻ്റെ മുഖത്തേക്ക് നോക്കി... "എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്..." ഇൻട്രോയിട്ട് റോഷൻ പറയുന്നത് കേട്ട് ഇശു അവനെ വല്ലാത്ത ഒരു മട്ടിൽ നോക്കി... "നീ ഇൻട്രോ ഇടാതെ കാര്യം പറ..." "അത്... ഐറ.." ഐറ എന്നു പറഞ്ഞപ്പോ തന്നെ ഇശൂൻ്റെ പുരികം താനെ ചുളിഞ്ഞു വന്നു..ചുണ്ടിലെ പുഞ്ചിരി പതിയെ മാഞ്ഞു... അവനിൽ വെപ്രാളമുള്ളവനാക്കി.. "ഐറ..?" "She is missing...!!" പെട്ടന്ന് കേട്ട ഷോക്കിൽ ഇശു 'വാട്ട്..?'

എന്നു അലറി വിളിച്ചു റോഷനെ തന്നെ പകപ്പോടെ നോക്കി നിന്നു... പേടിയും വെപ്രാളവും പരവേശവും അവന്റെ ഉള്ളിൽ ഒന്നായി നുരഞ്ഞു പൊന്തി... "വെറുതെ എന്നോട് കള്ളം പറയേണ്ട റോഷാ...കുറച്ചു നേരത്തെ വരെ അവളെന്നോട് സംസാരിച്ചതാണ്..." കേട്ടത് സത്യമാവരുതേ എന്നു ഉള്ള് തൊട്ട് പ്രാർത്ഥിച്ചു ഉള്ളിലെ പേടിയൊക്കെ മറച്ചു വെച്ചു ഇശു റോഷനോട് ചോദിച്ചപ്പോ റോഷന് ദയനീയമായി ഇശൂനെ നോക്കാനേ സാധിച്ചൊള്ളൂ.. അവന്റെ ആ നോട്ടത്തിൽ തന്നെ ഇശൂൻ്റെ ഉള്ളം വിങ്ങി പൊട്ടിയിരുന്നു...കേട്ടത് സത്യം തന്നെയാണെന്ന് അവന്റെ ഉൾമനസ്സ് കൂടെ വിളിച്ചോതി കൊടുത്തപ്പോ ഒരു ശവം കണക്കെ അവൻ നിന്നു പോയി... കുറച്ചു നേരം അവനങ്ങനെ നിന്നെങ്കിലും പിന്നീട് എന്തോ ബോധോദയം വന്ന പോലെ ആരെയും നോക്കാതെ മുന്നിലേക്കുള്ള ഫുഡ്പാത്തിലൂടെയവൻ മുന്നോട്ട് ഓടി... 🌸💜🌸 "എപ്പോഴും നിനക്ക് നിന്റെ ഇശു കൂടെ ഉണ്ടാകുമെന്ന ചങ്കുറപ്പല്ലായിരുന്നോ... ഇപ്പൊ എവിടെ നിന്റെ ഇഷാൻ മാലിക്ക്..?" ചെയറിലേക്ക് ചാരി ഇരുന്ന് കാലിന്മേൽ കാൽ കയറ്റി വെച്ചതിനു മുകളിൽ അവന്റെ വലതു കൈ കൊണ്ട് താളം പിടിച്ചു ഒരുതരം

പുച്ഛത്തോടെ അവൻ പറയുന്നത് കേട്ട് ഞാനുമവനെ പുച്ഛത്തോടെ നോക്കി ഇരുന്നു... "കളിക്കാണെങ്കിൽ നേർക്ക് നേർ കളിക്കണം...നിനക്ക് ഇശൂനോട് പക ഉണ്ടെങ്കിൽ അവനോട് തന്നെ ഏറ്റുമുട്ട്.. അല്ലാതെ അവനെ പേടിച്ചു അവന്റെ ബാക്കി ഉള്ളവരെ വെച്ചു കളിക്കല്ല വേണ്ടത്...ഉശിരുള്ള ഏതൊരു ആണും നേർക്ക് നേർ കളിക്കാനാ ഇഷ്ട്ടപ്പെടുക..അല്ലാതെ നിന്നെ പോലെ...." പകുതിയിൽ വെച്ച് ഞാനൊന്ന് ചുണ്ട് കോട്ടി ചിരിച്ചു..അതവിൽ അരിശം വർദ്ധിപ്പിച്ചു എന്ന് അവന്റെ മുഖത്തു മിന്നി മറിയുന്ന ദേഷ്യം കണ്ടാൽ തന്നെ അറിയും...അവൻ ദേഷ്യം പിടിക്കണം... ദേഷ്യം പിടിക്കാൻ തന്നെയാണ് ഞാനങ്ങനെ പറഞ്ഞതും.. അവൻ കുത്തുന്ന കണ്ണുകളോടെ എന്നെ ഒരു നിമിഷം നോക്കിയെങ്കിലും പിന്നീടവൻ സ്വയം ദേഷ്യം നിയന്ത്രിച്ചു നേരത്തെയുള്ള പുച്ഛത്തോടെ തന്നെ എന്റെ കണ്ണിലേക്ക് വിടാതെ നോക്കി "നിനക്ക് പറയാനുള്ളതൊക്കെ നീ പറഞ്ഞോ.. ഞാനതെല്ലാം കേട്ടിരിക്കാം.. കുറച്ചു കഴിഞ്ഞാൽ ചിലപ്പോ നിനക്കെന്നോട് ഒന്നും പറയാൻ പറ്റീലെങ്കിലോ...!!നിനക്ക് ഞാനൊരു ചെറിയ സർപ്രൈസ് ഒരുക്കി വെച്ചിട്ടുണ്ട്..അതു കാണുമ്പോഴും നിന്നിലാ പഴയ വീറും വാശിയും എന്നോട് പുച്ഛത്തോടെ സംസാരിക്കുന്ന ഈ നാവും വേണം..."

അതേ.. ഞാൻ സംശയിച്ച പോലെ അവനെന്തോ തീരുമാനിച്ചു ഉറപ്പിച്ചിട്ടുണ്ട്..അതാണ് ഞാൻ പറഞ്ഞതിന് അവനൊന്നും പ്രതികരിക്കാതെ ശാന്തമായി ഇരിക്കുന്നത്...എനിക്കെന്തോ സർപ്രൈസ് ഉണ്ടെന്നല്ലേ അവൻ പറഞ്ഞത്...ആ സർപ്രൈസിൽ പലതും ഒളിഞ്ഞിരിപ്പുണ്ട്... പക്ഷെ അതെന്താണെന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല... "എന്താ മിസ് ജെസ ഐറ.. നോ നോ..മിസിസ് ഇഷാൻ മാലിക്ക്.. അങ്ങനെ വിളിക്കുമ്പോഴേ ഒരു ത്രില്ല് ഉള്ളൂ... അല്ല..എന്താ നീ ആലോചിക്കുന്നത്..?എന്റെ സർപ്രൈസ് ആലോചിക്കാണോ...?അതികം നീ ആലോചിച്ചു തല പുണ്ണാക്കേണ്ട ഒരാവിശ്യവുമില്ല...കാരണം നിനക്കുള്ള സർപ്രൈസ് ഇവിടെ തന്നെയുണ്ട്..." അത്രയും പറഞ്ഞ് ഒരു പഫ് എടുത്തു വിട്ട് പുക എന്റെ മുഖത്തേക്ക് ഊതി വിട്ടതും സിഗററ്റിൻ്റെ അസഹീനമായ സ്മെൽ മൂക്കിലേക്ക് കുത്തി വന്നതിനാൽ ഞാൻ മുഖം ചുളുക്കി എന്റെ മുഖത്തു നിന്ന് പുക തട്ടി മാറ്റി..

എന്നിട്ട് മുന്നിലുള്ളവനെ നോക്കിയപ്പോ അവനൊരു പൈശാചിക ചിരിയോടെ 'സർപ്രൈസ്' എന്ന് പതിയെ ചുണ്ടു കൊണ്ട് മൊഴിഞ്ഞു കണ്ണുകൊണ്ട് സൈഡിലേക്ക് നോക്കാൻ ആഗ്യം കാണിച്ചപ്പോ ഞാൻ അവനെയൊന്ന് നോക്കിയിട്ട് പതിയെ സൈഡിലേക്ക് നോട്ടം കൊണ്ടു പോയി...എന്തിനോ വേണ്ടി എന്റെ ഹൃദയം നന്നേ മിടിക്കുന്നുണ്ടെങ്കിലും അവന്റെ സർപ്രൈസ് എന്താണെന്ന് അറിയാൻ ഞാൻ സൈഡിലേക്ക് കണ്ണോടിച്ചു പോകെയാണ് പെട്ടന്ന് എന്റെ ഇരു മിഴികളും ഞെട്ടൽ കൊണ്ട് വികസിച്ചു വന്നത്... "നിനക്ക് കൂട്ടിനു വേണ്ടി നിന്റെ പ്രിയപ്പെട്ട രണ്ടുപേരെ ഞാനിങ്ങ് കൊണ്ടു വന്നു...ഇതാണ് നിനക്കുള്ള സർപ്രൈസ്...." പൊട്ടിച്ചിരിയോടെയവൻ പറയുമ്പോഴും എന്റെ കണ്ണുകൾ സൈഡിലുള്ള രണ്ടു മുഖങ്ങളെ കണ്ട ഭീതിയിൽ തറഞ്ഞു നിൽക്കായിരുന്നു........ 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story