QUEEN OF KALIPPAN: ഭാഗം 140

queen of kalippan

രചന: Devil Quinn

ഒട്ടും പ്രതീക്ഷിക്കാത്ത രണ്ടു വ്യക്തികൾ... അതിലൊരാളുടെ മുഖം കണ്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നീല്ലെങ്കിലും മറ്റൊരാളുടെ മുഖം ഞാനേറെ അവിശ്വസിനീയമായും സംശയത്തോടെയുമാണ് നോക്കി കണ്ടത്...അതിനാൽ ഞാനാ സംശയത്തോടെ തന്നെ സൈഡിൽ നിന്നും നോട്ടം മാറ്റി മുന്നിൽ ഇരിക്കുന്നവനെ നോക്കിയതും അവനെന്റെ മുഖത്തിലെ ഭാവം കണ്ട് ആസ്വദിക്കുകയായിരുന്നു.. അപ്പോഴും അവന്റെ ചുണ്ടിലൊരു പൈശാചിക ചിരി കെടാതെയുണ്ട് "ഈ രണ്ടു വ്യക്തികളെ നീയിവിടെ ഒട്ടും എക്സ്പെറ്റ് ചെയ്തിട്ടില്ലെന്ന് നിന്റെ മുഖഭാവം കണ്ടാൽ അറിയാം.. നോ നോ.. രണ്ടല്ല ഒന്ന്.. ഒരാളെ മാത്രം.." എന്നെ നോക്കി ഊറി ചിരിച്ചോണ്ട് അവൻ സൈഡിലേക്ക് നോട്ടം തെറ്റിച്ചു...ഒരുതരം കുതന്ത്ര ചിരിയോടു കൂടെ "ഈ നിൽക്കുന്ന ജൂലിയ പർഹിയെ നീയിവിടെ എക്സ്പെറ്റ് ചെയ്‌തിട്ടുണ്ടാവും..കാരണം പണ്ടു മുതലുള്ള എന്റെ വീക്നെസ്സ് ആണല്ലോ ഇവൾ...

സോ ഇവളെ നീയിവിടെ കണ്ടതിൽ വലിയ ഷോക്കൊന്നും ഇല്ലെങ്കിലും ദേ ആ നിൽക്കുന്ന വ്യക്തിയെ കണ്ടോ... അവരെ നീയിവിടെ ഒട്ടും പ്രതീക്ഷിച്ചു കാണില്ല..അല്ലേ..?" ആദ്യം ജൂലിയിലേക്കും പിന്നീട് ജൂലിയുടെ സൈഡിൽ നിൽക്കുന്ന ആളിലേക്കും ചൂണ്ടി കാണിച്ചു തന്ന് പറഞ്ഞിട്ട് അവൻ സ്വകാര്യമായി 'അല്ലേ..?' എന്നും പറഞ്ഞോണ്ട് എന്റെ നേർക്ക് തിരിഞ്ഞതും ഞാനൊന്നും ഉരുവിടാൻ കഴിയാതെ ആ ആളെ തന്നെ നോക്കി ഇരുന്നു "അമ്മച്ചി.." ഞാൻ പോലും അറിയാതെ എന്റെ ചുണ്ടുകൾ മൊഴിഞ്ഞു... ഒട്ടും പ്രതീക്ഷിക്കാത്ത വ്യക്തി...ചിന്തകളിൽ അൽപം പോലും കടന്നു വരാത്ത വ്യക്തി..ആ വ്യക്തിയെ കണ്ട് എന്റെ മൈൻഡിലേക്ക് പല ഉത്തരം കിട്ടാത്ത ചോദ്യങ്ങളും കടന്നു വന്നു ചോദ്യങ്ങളുടെ നീണ്ട ലിസ്റ്റ് വരെ മൈൻഡ് തയ്യാറാക്കിയെങ്കിലും ഒറ്റ ഉത്തരങ്ങൾ പോലും എനിക്ക് കണ്ടു പിടിക്കാൻ പറ്റിയില്ല "അവരെ ഇങ്ങോട്ട് അയക്ക്.." ഓരോന്ന് ആലോചിച്ചു പോകെ അവരെ രണ്ടു പേരെയും ഇങ്ങോട്ട് കൊണ്ടു വരാൻ അവന്റെ ശിങ്കടിമാരിൽ ഒരാളോട് അവനിത് നിർദ്ദേശിച്ചതും അവന്റെ നിർദ്ദേശം കേൾക്കാൻ കാത്തു നിന്ന പോലെ അവന്റെ ശിങ്കടി രണ്ടു പേരുടെയും മുതുകിൽ പിടിച്ചു ഇമാം ഖുറൈശികളുടെ കാൽ ചുവട്ടിലേക്ക് ആഞ്ഞു തള്ളി

ആഞ്ഞു തള്ളിയതിനാൽ കൃത്യം അവർ ഞങ്ങളുടെ ചെയറിന് ഇടയിലേക്ക് ആഞ്ഞു മുട്ടു കുത്തി വീണതും ഞാനൊരു അന്താളിപ്പോടെ ചെയറിൽ നിന്നും ആഞ്ഞെഴുന്നേറ്റു...എന്റെ ഊക്കിലുള്ള എണീക്കൽ കൊണ്ട് ചെയർ രണ്ടടി പിറകിലേക്ക് തെന്നി പോയെങ്കിലും ഉള്ളിലുള്ള പിടച്ചിൽ കാരണം ഞാൻ നിലത്തേക്ക് ഒരു നിമിഷം തറഞ്ഞു നോക്കിയിട്ട് അവരെ എഴുനേൽപിക്കാൻ വേണ്ടി തല താഴ്ത്താൻ നേരമാണ് പെട്ടന്ന് ഇമാം എന്റെ മുടികുത്തിയിൽ പിടിച്ചു പിറകിലേക്ക് വലിച്ചത് "ആഹ്.." അപ്രതീക്ഷിതമായി അവന്റെ ബാലമായ കൈകൾ മുടിയിൽ ഇറുക്കി വലിച്ചിട്ട് അസഹീനമായ വേദന തലക്കു ചുറ്റും വ്യാപിക്കാൻ തുടങ്ങിയതും ഒരുനിമിഷം ഞാൻ വേദനയോടെ അലറി പോയി പക്ഷെ എൻ്റെയാ വേദനയിൽ ഇമാം അട്ടഹസിക്കുകയാണെന്ന് നാലു ചുമരിലുമായി തട്ടി തെറിക്കുന്ന അവന്റെ കൊലച്ചിരിയിൽ തന്നെ മനസ്സിലാക്കാം വേദന കാരണം കണ്ണുകൾ ഇറുക്കി അടച്ചു പല്ലുകൾ കൂട്ടി പിടിച്ച് വേദന സഹിക്കാൻ നോക്കിയെങ്കിലും അവന്റെ ബലമായ കൈകൾക്ക് മുമ്പിൽ തോൽവി സമ്മതിക്കാനേ എനിക്കായുള്ളൂ "അങ്ങനെ നീ അവരെ സഹായിക്കാൻ നിൽക്കേണ്ട...

അവർ തനിയെ എഴുനേറ്റോളും... കൈയും കാലുമൊക്കെ ഉണ്ടല്ലോ സ്വയം എഴുന്നേൽക്കട്ടെ..." ഒരാൾ ഒരു വൃദ്ധയാണെന്നും മറ്റൊരാൾ കാലിന് തളർച്ചയേറി കഴിയുന്നവളാണെന്ന് അറിഞ്ഞിട്ടു പോലും അവനൊരു ദയയും കൂടാതെ പറയുന്നത് കേട്ട് ഞാനവനെ കുത്തുന്ന കണ്ണുകളോടെ മുഖമുയർത്തി നോക്കി..മുടിയിലുള്ള അവന്റെ പിടി കാരണം വേദനയേറി കണ്ണിൽ വെള്ളം ഉരുണ്ടു കൂടുന്നുണ്ടെങ്കിലും ഞാനാ കണ്ണുകളോടെ തന്നെ അവനെ രൂക്ഷമായി നോക്കി കൊണ്ടിരുന്നു ഇനിയും അവനെ നോക്കി നിന്നാൽ ചിലപ്പോ ഞാനവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പും എന്നുള്ളത് കൊണ്ട് ഞാനവനിൽ നിന്നും മുഖം മാറ്റി.. അത്രക്ക് അറപ്പ് തോന്നി ആ ചെറ്റയോട് അവനൊരു പുച്ഛ ചിരിയോടെ എന്റെ മുടിയിൽ നിന്നും അവന്റെ കൈയെടുത്തു മാറ്റി ഇരിക്ക് എന്ന മട്ടിൽ പിറകിലേക്ക് രണ്ടടി തെന്നി മാറിയ ചെയറിലേക്ക് ആംഗ്യം കാണിച്ചതും

ഞാൻ അവനെ ശ്രദ്ധിക്കാൻ നിക്കാതെ എങ്ങനെയൊക്കെയോ നിലത്തു നിന്ന് എഴുന്നേറ്റു നിന്ന അമ്മച്ചി ജൂലിയെ എഴുനേൽപ്പിക്കാൻ സഹായിക്കുന്നതൊന്ന് നോക്കിയിട്ട് ഞാൻ ജൂലിയുടെ സ്റ്റിക്ക് നിലത്തു നിന്നും എടുക്കാൻ നിൽക്കെയാണ് അവനത് കാലു കൊണ്ട് ദൂരേക്ക് തട്ടി മാറ്റിയത് കൈയ്യെത്തും അകലത്തിൽ ദൂരെ കിടക്കുന്ന സ്റ്റിക്കിനെ ഒന്ന് നോക്കി ഞാനാ നോട്ടത്തോടെ തന്നെ ഇമാമിനെ നോക്കിയതും അവൻ വീണ്ടും കണ്ണുകൊണ്ട് ചെയർ കാണിച്ചു തന്നു... അവന്റെ നിർദ്ദേശം കേട്ടില്ലെങ്കിൽ അവൻ ഇവരെ രണ്ടു പേരെ വെച്ചു എന്തെങ്കിലും ചെയ്യുമോ എന്ന ഭയത്തിലും ഞാൻ കാരണം അവർക്കൊന്നും വരരുതെന്ന് ആഗ്രഹിച്ചു കൊണ്ടും ഞാൻ ഇരുവരെയും നിസ്സഹായവസ്ഥയോടെ നോക്കി കൊണ്ട് ചെയറിൽ ചെന്നിരുന്നു അന്നേരം തന്നെ അമ്മച്ചി ജൂലിയെ ചേർത്തു പിടിച്ചു നേരെ നിന്നിരുന്നു...അവളുടെ ഇടതു കാലിന് തളർച്ച സംഭവിച്ചത് കൊണ്ടും പിടിക്കാൻ സ്റ്റിക്ക് ഇല്ലാത്തതിനാലും അവളുടെ ഇടതുഭാഗം അമ്മച്ചിയുടെ മേലിലേക്ക് ചാഞ്ഞിട്ടുണ്ട്..

ഇരുവരും നന്നേ ക്ഷീണിച്ചു പോയിട്ടുണ്ടെന്ന് അവരുടെ മുഖഭാവം കണ്ടാലറിയാം അവരെ രണ്ടു പേരെയും ദയനീയമായി നോക്കി നിൽക്കെയാണ് ഞാൻ മറ്റൊരു കാര്യം ഓർത്തത്..അമ്മച്ചി രണ്ടു ദിവസം വില്ലയിൽ വന്നിട്ടില്ല.. അവിടേക്ക് വരാത്തപ്പോ ഞാൻ വിചാരിച്ചത് അമ്മച്ചിയുടെ നാട്ടിൽ പള്ളി പെരുന്നാൾ ഉണ്ടായത് കൊണ്ട് ലീവ് എടുത്തതാകുമെന്നാണ്..പക്ഷെ എന്റെ ചിന്തകളെല്ലാം തെറ്റായിരുന്നു..എന്നുവെച്ചാൽ ഈ കഴിഞ്ഞ രണ്ടു ദിവസം അമ്മച്ചി ഇമാമിന്റെ കസ്റ്റഡിയിൽ ആയിരിക്കണം എന്തിന് വേണ്ടിയാണ് ആ പാവത്തിനെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിവാതെ വന്നപ്പോ ഞാൻ അമ്മച്ചിനെ നോക്കിയതും എന്റെ നോട്ടം കണ്ട് അമ്മച്ചിയും ജൂലിയും കൈപ്പേറിയ പുഞ്ചിരിച്ചു എനിക്ക് നേരെ സമ്മാനിച്ചു അവരുടെ വേദനയേറിയ പുഞ്ചിരി എന്റെ ഹൃദയത്തെ ഒന്നായി കുത്തി നോവിച്ചതും ഞാൻ ദേഷ്യത്തോടെ മുഷ്ട്ടി ചുരുട്ടി പിടിച്ചു ഇമാമിലേക്ക് നോട്ടം കൊണ്ടു പോയി

"അറപ്പ് തോന്നുന്നു നിന്നോടൊക്കെ..എങ്ങനെയാണ് ഇത്രയുമതികം ഒരാൾക്ക് തരം താഴാൻ കഴിയുക... സ്വന്തം പെങ്ങളുടെ പ്രായമുള്ള ഒരു പെണ്കുട്ടിയല്ലേ അവൾ...നീ കാരണം അവളുടെ ഒരു കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടിട്ടുണ്ട്..മറ്റേത് നിന്റെ അമ്മയുടെ പ്രായവും ഇല്ലേ...പ്രായമായ ഒരു വൃദ്ധ ആണെന്നു പോലും നോക്കാതെ നീയവരെ എന്തിനാ ഇത്രയൊക്കെ ഉപദ്രവിക്കുന്നത്...?" ഒന്നും മനസ്സിലാവാതെ ഞാനവനോട് കയർത്തു സംസാരിച്ചതും അവനൊരു കൂസലും ഇല്ലാതെ ഒന്ന് കോട്ടി ചിരിച്ചു "ഇപ്പൊ നീ പറഞ്ഞതിൽ ഒരു തിരുത്തലുണ്ട് മിസിസ് ഇഷാൻ മാലിക്ക്... ഇതെന്റെ അമ്മയുടെ പ്രായമായ ഒരു തള്ളയല്ല...ഇതെന്റെ സ്വന്തം തള്ള തന്നെയാണ്.. മനസ്സിലായില്ലേ എന്നെ ജനിപ്പിച്ച എന്റെ സ്വന്തം തള്ളയാണ് ഈ നിൽക്കുന്ന നിന്റെ അമ്മച്ചി..." തള്ള എന്നവൻ കടുകട്ടിയായി അമ്മച്ചിയെ വിശേഷിപ്പിച്ചതിൽ ദേഷ്യം എരിഞ്ഞു കയറി മുഷ്ട്ടി കൂടുതൽ ചുരുട്ടി പിടിക്കെയാണ് പിന്നീടവൻ പറഞ്ഞത് എന്റെ ചെവിയിലേക്ക് തുളച്ചു കയറിയത്..

കേട്ട ഞെട്ടലിൽ ചുരുട്ടി പിടിച്ച മുഷ്ട്ടി താനെ അഴഞ്ഞു വന്നതോടൊപ്പം ഞാനൊരു പകപ്പോടെ അമ്മച്ചിയെ തിരിഞ്ഞു നോക്കി വിതുമ്പി കരയായിരുന്നു ആ പാവം... അല്ലേലും എങ്ങനെ കരയാതിരിക്കും.. പോറ്റി വളർത്തിയ സ്വന്തം മകന്റെ വായിൽ നിന്നുമല്ലേ തള്ള എന്നൊരു വിശേഷണം ലഭിച്ചത്.. തകർന്നു പോയിട്ടുണ്ടാവും ആ മാതൃ ഹൃദയം ഇമാം ഖുറൈശിയുടെ പേര് ഞാനെവിടുന്നോ കേട്ടിട്ടുണ്ടെന്ന് പലപ്പോഴും എനിക്ക് തോന്നീട്ടുണ്ട്.. ഇപ്പോഴാണ് എവിടുന്നാണ് ഞാനത് കേട്ടിട്ടുണ്ടെന്ന് ഓർത്തെടുക്കാൻ പറ്റിയത്.. എന്നോ ഒരിക്കെ അമ്മച്ചിയുടെ നാവിൽ നിന്നും അറിയാതെ ഇമാം ഖുറൈശി എന്ന പേര് കേട്ടിരുന്നു..അറിയതെ ആ പേര് മൊഴിഞ്ഞതാണെന്ന് അമ്മച്ചിയുടെ മുഖഭാവത്ത് പേടി നിഴലിക്കുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി.. പിന്നീട് അമ്മച്ചി തപ്പി പിടിച്ചു ആ വിഷയം മാറ്റുകയും ചെയ്തു..എന്തോ അതിലൊരു തകരാർ ഞാൻ കണ്ടെങ്കിലും പിന്നെ ഞാനത് ശ്രദ്ധിച്ചില്ല..അന്നാണ് ഞാനാദ്യമായി അവന്റെ പേര് കേട്ടത്..

അതികം അന്നത്തെ സംഭവങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടായിരിക്കും പിന്നീട് ഇമാം ഖുറൈശിയുടെ പേര് ഇശൂൻ്റെ എൻവെലപ്പിൽ നിന്നും കണ്ടപ്പോ ഈ പേര് എവിടെ വെച്ചാണ് കേട്ടതെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടിയത് എന്നാലും അമ്മച്ചിയുടെ മകനാണ് ഇമാം ഖുറൈശിയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല "എന്തിനാ തള്ളേ കിടന്ന് മോങ്ങുന്നത്...നിങ്ങളുടെ മുഖം കാണുന്നത് തന്നെ എനിക്കിപ്പോ ആലോസരമാണ്...എല്ലാം ചെയ്തു വെച്ചിട്ട് ഇപ്പൊ മോങ്ങീട്ടൊന്നും ഒരു കാര്യവുമില്ല....ആദ്യം തന്നെ എല്ലാം ഓർക്കണമായിരുന്നു... പതിനെട്ട് വർഷം ..പതിനെട്ട് വർഷം ഞാനെങ്ങനെയാ ജീവിച്ചതെന്ന് എനിക്കേ അറിയൂ... എനിക്കു മാത്രം.. എല്ലാത്തിനും കാരണക്കാരി നിങ്ങൾ ഒറ്റ ഒരുത്തിയാ...." ദേഷ്യത്തോടെയാണ് അവനിത് അമ്മച്ചിയോട് പറഞ്ഞതെങ്കിലും ചില വാക്കുകളിൽ സങ്കടം ഒളിഞ്ഞിരിക്കുന്ന പോലെ...അവനെന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും അമ്മച്ചിക്കെല്ലാം മനസ്സിലായെന്ന് ആ മുഖം കണ്ടാൽ അറിയാം അവന്റെ ജീവിതത്തിൽ കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്... പതിനെട്ട് വർഷമെന്ന് അവൻ എടുത്ത് പറഞ്ഞിട്ടുണ്ട്..

എന്നുവെച്ചാൽ ആ പതിനെട്ട് വർഷങ്ങൾക്കിടയിലാണ് അവന്ക്ക് പലതും സംഭവിച്ചിട്ടുണ്ട്...അവന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് ആ ഒരു സംഭവം കൊണ്ടായിരിക്കും എന്നൊക്കെ എന്റെ മനസാക്ഷി ഉള്ളിൽ നിന്നും എന്നോട് പറയുമ്പോഴും അതെന്തായിരിക്കും എന്നൊരു ചിന്തയായിരുന്നു എന്റെ ഉള്ളു മുഴുവനും "ഒറ്റ ഒരെണ്ണത്തിനേയും ഞാൻ വെറുതെ വിടില്ല... എന്നെ ഉപദ്രവിച്ച വരെ ഞാൻ ഇഞ്ചിഞ്ചായി തന്നെ ഉപദ്രവിക്കും...ഈ മൂന്ന് പേരെയും ഒരുമിച്ചു കിട്ടാനാണ് ഞാനിത്രയും കാലം കാത്തിരുന്നത്...നിന്നെ ഞാൻ പലപ്പോഴും റാഞ്ചാൻ നോക്കീട്ടുണ്ട്.." ദേഷ്യത്തോടെയവൻ ആരോടെന്നില്ലാതെ പറഞ്ഞു പോകുന്നതിനിടെ പകുതിയിൽ വെച്ചു അവനെന്നെ ഒന്ന് തിരിഞ്ഞു നോക്കി "പക്ഷെ അപ്പോഴേക്കും ആ പന്ന ഇഷാൻ മാലിക്ക് നിന്നെ സംരക്ഷിക്കും.. നിന്നെ മാത്രമല്ല ദേ ഇവരെ രണ്ടു പേരെയും..അവനാരാ എല്ലാവരെയും സംരക്ഷിക്കുന്ന പുണ്യാളനോ...ഞാൻ ഒരുക്കുന്ന കെണിയെല്ലാം അവൻ മുൻകൂട്ടി കണ്ടു കൊണ്ട് എന്റെ വഴിയെല്ലാം അവൻ മുടക്കം വരുത്തും...കൊല്ലാനുള്ള ദേഷ്യമുണ്ട് എനിക്കവനോട്... അവൻ വേദനിക്കുന്നത് നിങ്ങളിലൂടെ ആവണം...

അവൻ വേദനയേറി എന്റെ കാൽ ചുവട്ടിലേക്ക് വരണം...അത് കണ്ട് ആർമാധിക്കണം എനിക്ക്..." "വെറും വ്യാമോഹം മാത്രം...!! അവൻ വണ് ആൻഡ് ഒൺലി ഇഷാൻ മാലിക്ക് ആണ്... സൂര്യനെ പോലെ കത്തി ജ്വലിക്കുന്നവൻ...അവന്റെ ഏഴ് അഴലത്ത് പോലും വരാൻ നിന്നെ കൊണ്ടു സാധിക്കില്ല...അവന്റെ ചൂടിൽ ഉരുകി പോകും നീയൊക്കെ..അന്നേരം വേദനയേറി കാൽച്ചുവട്ടിലേക്ക് വരുന്നത് അവനായിരിക്കില്ല.. നീയായിരിക്കും...കത്തി ജ്വലിക്കുന്ന തീയിൽ ചാരമായി തീരുന്ന നീ..." അത്യാധികം അഭിമാനത്തോടെയും ആവേശത്തോടെയും ഞാനവനോട് പറഞ്ഞതും അവനൊന്നു ചിരിച്ചിട്ട് ഇരു കൈയും ഉച്ചത്തിൽ കൊട്ടി "വൗ...എന്റെ മുന്നിൽ തോറ്റു മുട്ടു കുത്തി ഇരിക്കാണെങ്കിലും നിന്റെ ഉള്ളിലെ ഈ ആവേശമുണ്ടല്ലോ അതാണ് എനിക്കിഷ്ട്ടം...അതു തന്നെയാണ് എനിക്കു വേണ്ടതും... എന്റേതാണോ അതോ നീയിപ്പോ പറഞ്ഞതാണോ വ്യാമോഹമെന്ന് നമുക്ക് കണ്ടറിയാം...

ഒരാൾ കുഞ്ഞു പോലും എത്തിപ്പെടാൻ സാധിക്കാത്ത ഈ സ്ഥലത്തേക്ക് അവൻ വരുമോ എന്നു നമുക്ക് നോക്കാം..." പലതും മനസ്സിൽ കണ്ട് ഗൂഢമായ ചിരിയോടെയവൻ പറഞ്ഞത് കേട്ട് ഉള്ളിൽ ചെറു പേടി നിഴലിക്കാൻ തുടങ്ങിയെങ്കിലും ഞാൻ സ്വയം ധൈര്യം സംഭരിച്ച് നോക്കാമെന്ന് തിരിച്ചവനും മറുപടി നൽകി 🌸💜🌸 ഫുഡ്പാത്തിലൂടെ ഓടി വന്നത് നേരെ അപാർട്ട്മെന്റിലേക്കാണ്... ഫസ്റ്റ് ഫ്ലോറിൽ എത്തിയ ഉടനെ ലിഫ്റ്റ് ഓപ്പണാവാൻ കാത്തു നിന്നെങ്കിലും അത് ഓപ്പണാവാൻ താമസമെടുക്കുന്നത് കണ്ട് ഞാൻ ലിഫ്റ്റിനെ ആശ്രയിക്കാൻ നിൽക്കാതെ വേഗത്തിൽ സ്റ്റയർ ഓടി കയറി ഓരോ സ്റ്റെപ്പ് ധൃതി പിടിച്ച് ഓടി കയറുമ്പോഴും മനസ്സ് മുഴുവൻ ഐറയെ ഓർത്ത് വേവലാതിയായിരുന്നു...വെപ്രാളവും പേടിയും ഒരുമിച്ചു എന്നിൽ പിടി മുറുക്കി... ഹൃദയം താളം തെറ്റി മിടിച്ചു എല്ലാം കൊണ്ടും സമനില തെറ്റി തലക്കുള്ളിൽ ഒരു പെരുപ്പ് കയറി വരുന്നുണ്ടെന്ന് അറിയുന്നുണ്ടെങ്കിലും പെട്ടന്ന് 34ത് ഫ്ലോറിൽ എത്തണമെന്ന ലക്ഷ്യത്തോടെ ഓരോ ഫ്ലോറിലെയും സ്റ്റെപ്പുകൾ വേഗത്തിൽ ഓടി കയറി ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടുള്ള വേഗത്തിലുള്ള ഓട്ടമായത് കൊണ്ടാവും പെട്ടന്ന് 34ത് ഫ്ലോറിൽ എത്തിയതും ഞങ്ങളുടെ റൂമിനു മുന്നിൽ എത്തിയ ഉടനെ കീ വെച്ചു ഡോർ തുറന്ന് റൂമിനകത്തേക്ക് ഇടിച്ചു കയറി..

എന്നിട്ട് ഞാൻ വേഗം സിംഗിൾ സോഫയിൽ ഇരുന്ന് ടീ പോയിന്മേലുള്ള ലാപ്പ് എന്റെ അടുത്തേക്ക് നീക്കി വെച്ചു ലാപ്പ് ഓണ് ചെയ്ത ഉടനെ കീപോർഡിൽ വേഗത്തിൽ വിരലുകൾ പായിച്ചു വില്ലയിലെ സ്പൈ ക്യാമറാസിന്റെ റെക്കോർഡിങ്ങ് ഓപ്പൺ ചെയ്തു...വില്ലയിൽ മൊത്തമായി 48 സ്പൈ ക്യാമറകളുണ്ട്.. ഓരോന്നും കണ്ണിനു പോലും കാണാൻ കഴിയാത്ത സ്ഥലങ്ങളിലാണ് ഫിറ്റ് ചെയ്ത് വെച്ചിട്ടുള്ളത്..അതിനാൽ ഗൈറ്റിന് മുന്നിൽ ഫിറ്റ് ചെയ്ത ക്യാമറയുടെ രണ്ടു മണിക്കൂർ മുമ്പത്തെ cctv ഫൂട്ടേജ് ഓപ്പൺ ചെയ്ത് ശ്രദ്ധാപൂർവ്വം ഞാനാ റെക്കോർഡ് നിരീക്ഷിച്ചു ആദ്യം തന്നെ ഗെയ്റ്റിനു മുമ്പിലെ റോഡിലൂടെ ഒരു കാർ സ്ലോവിൽ പോകുന്നതാണ് കണ്ടത്.. അത് കണ്ട് ഞാൻ പുരികം ചുളുക്കി കാറിനെ തന്നെ വീക്ഷിച്ചു..ഗെയ്റ്റിനെ മറി കടന്നു പോയ കാർ വില്ലയുടെ മുമ്പിൽ ആരുമില്ലെന്ന് ഉറപ്പു വരുത്തി കാർ കുറച്ചു സൈഡിലേക്ക് ഒതുക്കി വെച്ചു...എന്നിട്ടവർ കാറിൽ നിന്നും ഇറങ്ങി റോഡിലൊന്നും ആരുമില്ലെന്ന് ഉറപ്പിച്ച് ഗെയ്റ്റിന് അരികിലേക്ക് പതിയെ നടന്നു വന്നു അപ്പോഴാണ് അവരിൽ രണ്ടു പേരിൽ ഒരാൾ മറ്റൊരാളോട് കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു പടുകൂറ്റൻ ഗൈറ്റിന് സൈഡിലെ റെസ്റ്റ് ഹൗസിൽ ഇരിക്കുന്ന സെക്യൂരിറ്റിയെ കാണിച്ചു കൊടുത്തത്..

.സെക്യൂരിറ്റി യെ കാണേണ്ട താമസം അവരിൽ ഒരാൾ പതിയെ കണ്ണു ചിമ്മി കാണിച്ചു കൊടുത്ത് അയാൾ സെക്യൂരിറ്റിയുടെ അടുത്തേക്ക് പോയി എന്നിട്ടവർ സെക്യൂരിറ്റിയോട് എന്തൊക്കെയോ ചോദിച്ചു മനസ്സിലാക്കുന്നത് കണ്ടെങ്കിലും അവരെന്താ പറയുന്നതെന്ന് എനിക്ക് വ്യക്തമായി മനസ്സിലായില്ല അതോണ്ട് തന്നെ ഞാൻ അവരെ രണ്ടു പേരെയും വിടാതെ നോക്കി ഇരിക്കെയാണ് പെട്ടന്ന് സെക്യൂരിറ്റിയുടെ വയറിലേക്കയാൾ കത്തി ആഴ്ന്നിറക്കിയത്...പ്രതീക്ഷിക്കാതെ കണ്ട ഷോക്കിൽ എന്റെ ഉള്ളമൊന്ന് ഞെട്ടി ചോര ഒഴുകുന്ന വയറിൽ അമർത്തി പിടിച്ച് സെക്യൂരിറ്റി എവിടേയും പിടി കിട്ടാതെ കമിഴ്ന്നടിച്ചു നിലത്തേക്ക് വീണതും വീഴുന്നതിന്റെ ഊക്കിൽ അയാളുടെ തല നിലത്തു ആഞ്ഞു തട്ടി അയാളുടെ ബോധം മറഞ്ഞിരുന്നു.. ആ തക്കം നോക്കി അവിടേക്ക് വന്ന രണ്ടു വ്യക്തികൾ റെസ്റ്റ് ഹൗസിനുള്ളിലൂടെ വില്ലക്ക് അകത്തേക്ക് കയറി പോയി അത്രമാത്രം കണ്ടിട്ട് ഞാനാ റെക്കോർഡിങ്ങ് പൗസ് ചെയ്തു ബാക്കടിച്ചു...

എന്നിട്ട് വില്ലയുടെ ഹാളിലെ മെയിൻ ഡോറിനു മുകളിൽ ഫിറ്റ് ചെയ്ത സ്പൈ ക്യാമറ റെക്കോർഡിങ്ങ് ഓപ്പണ് ചെയ്തു ഓപ്പൺ ചെയ്തപ്പോ തന്നെ ആദ്യം കണ്ടത് ആലി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതാണ്... അത് ഇപ്പൊ വില്ലയിൽ നടന്നു കൊണ്ടിരിക്കുന്ന ദൃശ്യമാണ്.. പക്ഷെ എനിക്ക് രണ്ടു മണിക്കൂർ മുമ്പത്തെ ദൃശ്യം മാത്രം കണ്ടാൽ മതിയെന്നുള്ളത് കൊണ്ട് റെക്കോർഡിങ്ങ് ഞാൻ കുറച്ചു പിന്നിലേക്ക് അടിച്ചു വിട്ടു...ഞാൻ ഉദ്ദേശിച്ച ദൃശ്യം എത്തി എന്നെനിക്ക് തോന്നിയപ്പോ ഞാൻ രണ്ടു സെക്കന്റ് കൂടെ പിന്നിലേക്ക് അടിച്ചു വിട്ടിട്ട് റെക്കോർഡ് പ്ലേ ചെയ്തു ഐറ ഡൈനിങ്ങ് ഹാളിലേക്ക് ഫുഡ് എടുത്തു വെക്കുന്നതും പിന്നീട് ഐഷു സ്റ്റയർ ഇറങ്ങി വരുന്നതും അതു കഴിഞ്ഞു ഡൈനിങ്ങ് ഹാളിൽ ഇരുന്ന് ഐറയും ഐഷുവും എന്നോട് വീഡിയോ കാൾ ചെയ്തു ഇരിക്കുന്നതും ഞാൻ വിടാതെ നോക്കി ഇരുന്നു... കുറച്ചു കഴിഞ്ഞപ്പോ ഐറ മുകളിലേക്ക് പോയി "Yes.. അവിടെയാണ് എനിക്ക് പിഴച്ചത്...!!" ഐഷുനെ ഒറ്റക്കാക്കി ഞാനവളോട് ഫയൽ എടുക്കാൻ പോകാൻ പറഞ്ഞതാണ് എല്ലാത്തിനും തുടക്കം കുറിച്ചതെന്ന് എനിക്ക് തോന്നിയതും എന്തോ ഒരുതരം ഉൾകുത്ത് എനിക്ക് ഫീൽ ചെയ്തു...

അതിനാൽ കണ്ടു കൊണ്ടിരിക്കുന്ന റെക്കോർഡ് ഞാൻ പൗസ് ചെയ്തു വെച്ചു ഫയൽ എടുക്കാൻ പറഞ്ഞയച്ച സമയത്തെ പഴിച്ചു കൊണ്ട് ഞാൻ ഇരു കണ്ണുകളും ഇറുക്കി പൂട്ടി... എന്നോട് തന്നെ എനിക്ക് ദേഷ്യം വന്നു പോയ നിമിഷം!! കഴിഞ്ഞ കാര്യങ്ങൾ ആലോചിച്ച് മനസ്സ് വിഷമിപ്പിക്കുന്നതിനു പകരം സത്യത്തിൽ വില്ലയിൽ എന്താണ് നടന്നതെന്ന് അറിയേണ്ടത് കൊണ്ട് ഞാൻ ഇറുക്കി അടച്ച കണ്ണുകൾ വലിച്ചു തുറന്നു... മനസ്സിൽ കയറി കൂടിയ സങ്കടം കൊണ്ടാണെന്ന് തോന്നുന്നു ഒരിറ്റ് കണ്ണുനീർ ലാപ്പിലെ കീബോഡിലേക്ക് ഊർന്നു വീണതും സങ്കടപ്പെട്ടു ഇരിക്കാനുള്ള സമയമല്ലാത്തതിനാൽ മനസ്സൊന്ന് കൂളാക്കാന് ശ്രമിച്ചെങ്കിലും എന്തോ ഉള്ളിന്റെ ഉള്ള് വിങ്ങായിരുന്നു കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചു വരുന്നുണ്ടെന്ന് വീണ്ടും വീണ്ടും കീബോഡിലേക്ക് ഉറ്റിറ്റ് വീഴുന്ന കണ്ണുനീർ തുള്ളികളെ കണ്ടാണ് അറിഞ്ഞത്...പക സംഭരിക്കേണ്ട സമയത്ത് വിഷമം സംഭരിച്ചു ഇരുന്നിട്ട് ഒരു കാര്യവുമില്ലെന്ന് എന്റെ മനസാക്ഷി എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞതും കണ്ണുനീർ പുറം കൈ കൊണ്ട് വാശിയോടെ തുടച്ചു മാറ്റി

റെക്കോർഡ് വീണ്ടും പ്ലേ ചെയ്തു ഐറ മുകളിലേക്ക് പോയ ശേഷം ഐഷു ഡൈനിങ്ങ് ഹാളിൽ നിന്നും ഏതോ ഡിഷ്‌ ഫോർക്ക് വെച്ചു കുത്തി കഴിച്ചു കൊണ്ടിരിക്കുമ്പോഴാ അവളെന്തൊ ശബ്ദം കേട്ട് കുറച്ചകലെയുള്ള മൈൻ ഡോറിലേക്ക് നോട്ടം തെറ്റിച്ചത്..രണ്ടു പേർ അവിടെ നിൽക്കുന്നത് കണ്ട് അവളൊരു നിമിഷം സ്റ്റയറിന്റെ അടുത്തേക്ക് നോക്കുന്നുണ്ട്..ഐറയെ നോക്കാണെന്ന് അവളുടെ നോട്ടം കണ്ടപ്പോ മനസ്സിലായി... ഐറ വരുന്നില്ലെന്ന് മനസ്സിലായപ്പോ ഐഷു അവരുടെ അടുത്തേക്ക് പോയി അവരോട് എന്തോ ചോദിക്കാൻ നിൽക്കെയാണ് അവരിൽ ഒരാൾ അവളുടെ വായ പൊത്തി പിടിച്ചത് അന്നേരം തന്നെ സ്റ്റയറിൽ നിന്നും ഐറയുടെ അലറിയുള്ള ശബ്ദം കേട്ടതും ഞാനവളിലേക്ക് നോക്കുന്നതിന് മുന്നെ ഐഷുന്റ വയറിലേക്ക് അവർ കത്തി വെച്ച് കുത്തി ഇറക്കിയിരുന്നു... പിന്നീട് നടന്നതെല്ലാം ഒരുതരം നിർവികാരത്തോടെയാണ് നോക്കി കണ്ടത് ഇനിയും അതെല്ലാം നോക്കി കാണാൻ കഴിയാതെ ഞാൻ റെക്കോർഡിങ്ങ് ഓഫ് ചെയ്ത് ബാക്ക് അടിച്ചു... മനസ്സ് മുഴുവൻ അസ്വസ്ഥത തിങ്ങി നിറഞ്ഞു.. സങ്കടവും അതിലുപരി ദേഷ്യവും എന്നിൽ അരിശം കൂട്ടിയപ്പോ മുഷ്ട്ടി ചുരുട്ടി പിടിച്ചു

ഞാനൊരു സെക്കന്റ് പല്ലിറുമ്പി ഇതിന്റെയൊക്കെ പിറകിൽ ആ പന്ന **മോൻ ആണെന്ന് ആരെക്കാളും നന്നായി എനിക്കറിയാവുന്നത് കൊണ്ട് ദേഷ്യം തീരുന്നത് വരെ ഞാൻ പല്ലുകൾ ഞെരിഞ്ഞമർത്തി കുറച്ചു കഴിഞ്ഞ് സ്വയമൊന്ന് കൂളായി അവസാനമായി ഒരു റെക്കോർഡ് കൂടെ ഓപ്പൺ ചെയ്തു നോക്കി..കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഐറ ഗെയ്റ്റിനരികിലേക്ക് പോവുന്നതും നേരത്തെ വന്ന ആ രണ്ടു വ്യക്തികൾ അവർ വന്ന കാറിലേക്ക് അവളെ ബലമായി പിടിച്ചു വലിച്ചു കയറ്റുന്നതും ഞാനെന്തെന്നില്ലാത്ത ദേഷ്യത്തോടെ നോക്കി ഇരുന്നു "ഇശു..." ദേഷ്യം കൊണ്ട് മുഖമെല്ലാം വലിഞ്ഞു മുറുകി പോകെയാണ് പെട്ടന്ന് റോഷന്റെ ശബ്ദം ചെവിയിൽ മുഴങ്ങിയത്..അവന്റെ ശബ്ദം കേട്ടപ്പോ തന്നെ ഞാൻ കണ്ണുകൾ ഇറുക്കി ചിമ്മി തുറന്ന് മുന്നിലെ ലാപ്പ് അടച്ചു വെച്ചു "വേഗം റെഡിയാവ്... നമുക്ക് ഈ ടൈമിലുള്ള ഫ്ലൈറ്റിന് തന്നെ നാട്ടിലേക്ക് പോവണം...Immediately.."

അവനെ തിരിഞ്ഞു നോക്കാതെ തന്നെ ഞാനിതും പറഞ്ഞിട്ട് ലാപ്പ് എടുത്ത് സോഫയിൽ നിന്നും എഴുനേറ്റു...എന്റെ ചോദ്യത്തിന് റോഷനൊന്ന് മൂളി അവന്റെ റൂമിലേക്ക് പോയതും ഞാനൊന്ന് ശ്വാസം വലിച്ചു വിട്ട് എൻ്റെ റൂമിലേക്ക് നടന്നു റൂമിൽ എത്തിയ ഉടനെ ആരോടെന്നില്ലാത്ത വാശിയോടെയും ദേഷ്യത്തോടെയും ഓരോന്ന് ട്രോളിയിലേക്ക് എടുത്തു വെച്ചു അതിനിടെയാണ് റോഷൻ റൂമിലേക്ക് കയറി വന്നിട്ട് ഐറക്കു ഞാൻ വാങ്ങിച്ച ഗിഫ്റ്റിന്റെ ഷോപ്പർ എനിക്ക് നേരെ നീട്ടയത്...ട്രോളിയിൽ നിന്നും നോട്ടം മാറ്റി ഷോപ്പറിലേക്ക് നോക്കിയിട്ട് ആ നോട്ടം റോഷനിലേക്ക് കൊണ്ടു പോയതും അവൻ വാടിയ മുഖത്തോടെ ഒരിക്കൽ കൂടെ എന്റെ നേർക്കത് നീട്ടയതും ഞാനത് വാങ്ങിച്ചു വാങ്ങിക്കുമ്പോൾ എന്റെ കൈകൾ ഒന്ന് വിറച്ചു... അവൾക്ക് വേണ്ടി ഏറെ സന്തോഷത്തോടെ വാങ്ങിയ ഗിഫ്റ്റ്.. പക്ഷെ..!!പക്ഷെ ഈ ഗിഫ്റ്റ് വാങ്ങാൻ ആളില്ല... പിന്നെന്തിനാണ് ഞാനിത് വാങ്ങിയത്..ആർക്കു വേണ്ടിയാണ് വാങ്ങിയത്!! എന്റെ വരവും കാത്ത് അവൾ ഇരിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം...എപ്പോഴും ഞാനെപ്പോഴാ വരുന്നതെന്ന് ചോദിക്കുന്നവൾ..!!

വരുമ്പോ എനിക്കെന്താ കൊണ്ടു വരുന്നതെന്ന് ചോദിക്കുന്നവൾ...!! നാഴികക്ക് നാൽപതു വട്ടം 'ഐ മിസ്സ് യൂ ഇശുച്ചാ' എന്നു പറയുന്നവൾ..!!ഈയൊരു ദിവസത്തിന് വേണ്ടി ഏറെ കാത്തിരുന്നവൾ..!!എന്നിട്ട് ഇന്ന് തന്നെ അവളെ എന്നിൽ നിന്നും പറിച്ചു മാറ്റിയിരിക്കുന്നു ദേഷ്യവും സങ്കടവും വീണ്ടും എന്നിൽ നുരഞ്ഞു പൊന്തി...പിടിച്ചു വെച്ച സങ്കടം ഒന്നായി കണ്ണുകളിൽ നിറഞ്ഞു നിന്ന് കവിളിലൂടെ ഒഴുകി ഇറങ്ങി "ഇശു...നീയിങ്ങനെ കരയല്ലെടാ...എല്ലാവരെയും ബോൾഡാക്കി നിർത്തി പേടിക്കാൻ ഒന്നുമില്ല എന്നു പറഞ്ഞ് സമാധാനിപ്പിക്കാൻ നിൽക്കുന്ന നീ തന്നെയാണോ ഇത്...?" എന്റെ തോളിൽ കൈ വെച്ചു റോഷനിത് പറഞ്ഞതും ഞാൻ കരഞ്ഞ കണ്ണുകളോടെ റോഷനെ തിരിഞ്ഞു നോക്കി "എങ്ങനെയാടാ എനിക്ക് സമാധാനത്തോടെ ഇരിക്കാൻ പറ്റാ..?അവൾ അകപ്പെട്ടത് ഇമാം ഖുറൈശിയുടെ അടുത്താണ്... എന്റെ പതനം കാണാൻ കാത്തിരിക്കുന്നവന്റെ അടുത്ത്...എന്നെ വേദനിപ്പിക്കാൻ വേണ്ടി അവനെന്ത് തോന്നിവാസവും ചെയ്തെന്ന് വരും..

അതും എന്റെ ഐറയുടെ മേലിൽ...He's a criminal minded person...വളഞ്ഞ വഴിയിലൂടെയാണവൻ പലതും ചെയ്യുക... അവന്റെ ഉള്ളം ശാന്തമാണെന്ന് നമ്മളെ തെറ്റുധരിപ്പിക്കും...പക്ഷെ അതെല്ലാം നമ്മളെ കബളിപ്പിക്കാൻ ചെയ്യാണെന്ന് പിന്നീടാണ് മനസ്സിലാവുക.. അങ്ങനെയുള്ള അവന്റെ അടുത്താണ് എന്റെ ഐറ.. ഞാനെങ്ങനെ സമാധാനിക്കും...!!" അവളുടെ അവസ്ഥ ഓർത്ത് നെഞ്ച് കിടന്ന് പിടയുകയാണ്...പ്രാന്ത് പിടിച്ചു പോകുന്നുണ്ട്... എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ഉറച്ച തീരുമാനത്തിൽ നിറഞ്ഞു കവിയുന്ന മിഴികൾ വാശിയോടെ തുടച്ചു മാറ്റിയിട്ട് റോഷൻ തന്ന ഷോപ്പർ ട്രോളിയിലേക്ക് വെച്ചു ട്രോളി അടച്ച് സിബ്ബ് പൂട്ടി എന്നിട്ട് ബെഡിൽ കിടക്കുന്ന ജാക്കറ്റ് എടുത്തു അണിഞ്ഞ് ട്രോളി നിലത്തേക്ക് ഇറക്കി വെച്ചു വേഗത്തിൽ റൂമിൽ നിന്നും ഇറങ്ങി 🌸💜🌸 ഇരുട്ടു പടർന്ന വഴികളിലൂടെ ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും ഉള്ളിൽ ഭയം തങ്ങി നിന്നു...ഏതോ ദിശയിൽ നിന്നും വവ്വാലുകളുടെയും മൂങ്ങയുടെയും ശബ്ദമൊക്കെ കേൾക്കുന്നുണ്ട്..

അതെല്ലാം തൊട്ടടുത്ത് ഉള്ളതു പോലെയുള്ള ഒരു ഫീൽ.. ഇരുട്ടായതിനാൽ ഒന്നും കാണാനും പറ്റുന്നില്ല ഇമാം ഖുറൈശിയുടെ നിർദ്ദേശ പ്രകാരം അവന്റെ ശിങ്കടിമാരിൽ രണ്ടാൾ ഞങ്ങളെയും പിടിച്ചു വലിച്ചു മുന്നോട്ട് നടക്കാൻ തുടങ്ങിയിട്ട് അഞ്ചാർ മിനിറ്റുകൾ കഴിഞ്ഞു...എന്റെയും അമ്മച്ചിയുടെയും ഇടയിൽ നിൽക്കുന്ന ജൂലി അവളുടെ ഇടതു കൈയിലുള്ള സ്റ്റിക്കിൽ മുറുക്കി പിടിച്ചിട്ടുണ്ട് അവളെ ഇമാം എന്തെങ്കിലും ചെയ്യുമോ എന്നുള്ള പേടിയാണ് അതെന്ന് എനിക്ക് മനസ്സിലായത് കൊണ്ട് ഒന്നുമില്ല എന്നർത്ഥത്തിൽ ഞാനവളുടെ വലതു കൈയിൽ പിടി മുറുക്കി മുന്നോട്ട് നടന്നു നടത്തതിനൊടുവിൽ ഒരു റെഡ് ലൈറ്റ് ഞങ്ങളുടെ മുഖത്തിന് മീതെ പ്രകാശിച്ചു വന്നതും ഞാൻ കണ്ണിനു മീതെ കൈ പൊക്കി പിടിച്ചു ലൈറ്റിനെ തടഞ്ഞു നിർത്തി ഇരുട്ടിൽ നിന്ന് ലൈറ്റിലേക്ക് വന്നിട്ടാണ് കണ്ണിലേക്ക് ലൈറ്റ് കുത്തി വന്നതെന്ന് അറിയുന്നത് കൊണ്ട് ഞാനൊരു നിമിഷം കണ്ണുകൾ ഇറുക്കി അടച്ചു കണ്ണിനു മീതേയുള്ള കൈ എടുത്തു മാറ്റി.. അപ്പോഴാണ് ഞങ്ങളിപ്പോ ഒരു ഡോറിനു മുന്നിലാണ് എത്തി നിൽക്കുന്നതെന്ന് ബോധം വന്നത് ഡോറിനു മുമ്പിൽ DEVIL എന്നു വലിയ അക്ഷരത്തിൽ എഴുതി പിടിപ്പിച്ചിട്ടുണ്ട്...

അതിനെ ഡെക്കറേറ്റ് ചെയ്തു കൊണ്ട് റെഡ് ലൈറ്റും വെച്ചിട്ടുണ്ട്.. അതിന്റെ ലൈറ്റാണ് കണ്ണിലേക്ക് വന്നത്..എഴുതി പിടിപ്പിച്ചത് ഒരിക്കൽ കൂടെ ഒന്ന് കണ്ണോടിച്ചു നോക്കെയാണ് ഡോറിനു മുന്നിൽ നിൽക്കുന്ന ഒരാൾ ഡോർ മലർക്കെ ഉള്ളിലേക്ക് തുറന്നത് തുറക്കേണ്ട താമസം ഞങ്ങളുടെ കൂടെ വന്ന രണ്ടു പേർ ഞങ്ങളെയും വലിച്ചു കൊണ്ട് ഡോറിനുള്ളിലൂടെ അകത്തേക്ക് കയറിയതും തുറന്ന ഡോർ താനെ നല്ല ഉച്ചത്തിൽ ആഞ്ഞ് അടഞ്ഞു ഞങ്ങൾ കയറിയ റൂമിനകത്തും ചുറ്റും ഇരുട്ടായിരുന്നു... അതിനാൽ ഞാൻ പേടിയോടെ ചുറ്റും വീക്ഷിച്ചു പോകെയാണ് പെട്ടന്ന് ഒരു വെള്ളി വെളിച്ചം റൂമിൽ പരന്നു വന്നത്..അതോണ്ട് തന്നെ വെളിച്ചം വന്ന സ്ഥലത്തേക്ക് നോട്ടം തെറ്റിച്ചതും ശരവേകം കൊണ്ട് ചുമരിലെ ഒരു ഭാഗത്തായി ഒരു വലിയ വാൾ സ്ക്രീൻ തെളിഞ്ഞു വന്നു ടിവിയിൽ സിംഗ്‌നൽ കട്ടായാൽ ഒരുതരം പരപരപ്പ് ഉണ്ടാവില്ലേ അതേപോലെ ആയിരുന്നു ആ വലിയ വാൾ സ്ക്രീനിൽ ഉണ്ടായിരുന്നത്... അതിനാൽ ഞാനൊരു സംശയത്തോടെ സ്ക്രീനിലേക്ക് നോട്ടം തെറ്റിച്ചു നിൽക്കെയാണ് ഇമാം ഖുറൈശി ഡോർ തുറന്ന് അകത്തേക്ക് കയറി വരുന്നത് കണ്ടത് "സ്ക്രീനിലേക്ക് തന്നെ നോക്കി നിന്നോ...

ഞാനൊരു ആളെ അതിൽ കാണിച്ചു തരാം.. എന്നിട്ട് നിനക്കവനെ അറിയുമോ എന്നു പറ.." സ്ക്രീനിൽ നിന്നും നോട്ടം മാറ്റാൻ നിൽക്കെ അവനിങ്ങനെ പറഞ്ഞതും സംശയത്താൽ എന്റെ നെറ്റി ചുളിഞ്ഞു വന്നു... അവനൊരു വിജയി കണക്കെയുള്ള ചിരിയോടെ എന്നെയൊന്ന് നോക്കിയിട്ട് സ്ക്രീനിന് നേരെ റിമോട്ട് വെച്ച് എന്തോ പ്രസ്സ് ചെയ്തു "സ്റ്റീഫൻ..." സ്ക്രീനിൽ തെളിഞ്ഞു നിന്ന മുഖത്തിനുടമയെ കണ്ട് ഞാൻ പതിയെ മൊഴിഞ്ഞതാണെങ്കിലും ഇമാമത് കേട്ടിട്ടുണ്ടെന്ന് അവന്റെ മുഖത്തുള്ള ഗൂഢമായ ചിരിയിൽ തന്നെ മനസ്സിലാക്കാം "യെസ്... സ്റ്റിഫൻ തന്നെ... നിന്റെ ഐഷുനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി നടന്നവൻ..." അട്ടഹസിച്ചു കൊണ്ട് അവനിത് പറഞ്ഞത് കേട്ട് ഐഷുന്റ വേദനയേറിയ മുഖം എന്റെ മനസ്സിൽ ഒന്നായി തെളിഞ്ഞു വന്നതും ഞാൻ ദേഷ്യത്തോടെ ഇമാമിനു നേരെ തിരിഞ്ഞു അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു "സത്യം പറ.. നീയല്ലേ സ്റ്റീഫനെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ചത് ...അവൻ വെറും നിരപരാധി അല്ലെ.. അല്ലേന്ന്...?" കുത്തുന്ന കണ്ണുകളോടെ അവന്റെ ഷർട്ടിലുള്ള പിടി കൂടുതൽ മുറുക്കി പിടിച്ചു ചോദിച്ചതും അവനൊരു പരിഹാസ ചിരിയോടെ ഒന്ന് ചിരിച്ച് എന്റെ പിടി അവനിൽ നിന്നും ബലം ഉപയോഗിച്ച് എടുത്തു മാറ്റി "അതേടി.. ഞാൻ തന്നെയാണ് അവനെ നിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടത്... അവൻ സത്യത്തിൽ ആരാണെന്ന് അറിയോ...?എന്റെ അനിയൻ...സ്റ്റീഫൻ ഖുറൈശ്... എന്നുവെച്ചാൽ ഈ തള്ളേടെ രണ്ടാമത്തെ പുന്നാര സന്തതി.." ..... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story