QUEEN OF KALIPPAN: ഭാഗം 143

queen of kalippan

രചന: Devil Quinn

പേടിയോടെ അമ്മച്ചി എന്റെ കയ്യിൽ പിടി മുറുക്കിയതും ഞാനും അമ്മച്ചിയുടെ കയ്യിൽ പിടി മുറുക്കിയിട്ട് എന്റെ മോതിര വിരലിൽ ഇശു അണിയിച്ച റിങ്ങിലേക്ക് ദയനീയമായി നോട്ടം തെറ്റിച്ചു "Hey..!!Where are you...Please come.." സങ്കടം കാരണം ചുണ്ടുകൾ ഒന്ന് വിതുമ്പി പോയി...കണ്ണുകൾ നിറഞ്ഞു തുളുമ്പി...വിറങ്ങലടിച്ചു കൊണ്ടിരിക്കുന്ന ചുണ്ടുകളെ കൂട്ടി പിടിച്ച് തിളക്കം നഷ്ട്ടപ്പെട്ട കണ്ണുകളോടെ ഞാനാ റിങ്ങിലേക്ക് തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു എന്തോ ഉള്ളിന്റെ ഉള്ളിൽ ചെറിയ ഒരു ഭയം തങ്ങി നിൽക്കുന്ന പോലെ..ഇമാമിന്റെ ഈ താവളം ഇശൂന് കണ്ടു പിടിക്കാൻ സാധിക്കുമോ..?എന്നൊരു ചോദ്യം എന്റെ മൈൻഡിനെ ആകെ മൊത്തം തളർത്തി കളയാൻ പാകമുള്ള ഒന്നായിരുന്നു..ഇമാമിന്റെ ദൃഢമേറിയ വാക്കുകളിൽ നിന്നു തന്നെ മനസ്സിലാക്കാം അവന്റെ വാസസ്ഥലം ആർക്കും കണ്ടു പിടിക്കാൻ പറ്റാത്ത സ്ഥലമാണെന്ന്...അപ്പൊ ഇശുനും ഞങ്ങളെ കണ്ടു പിടിക്കാൻ സാധിക്കില്ലേ..?

'ഇല്ല ..അങ്ങനെയൊന്നും ഉണ്ടാവില്ല... എന്റെ ഇശു വരും.. എനിക്കുറപ്പുണ്ട്...' അസ്വസ്ഥതയാൽ ഉള്ള് നീറി പുകയുകയാണെങ്കിലും ഉള്ളിലെ വിശ്വാസത്തെ മുറുകെ പിടിച്ച് ധൈര്യം സംഭരിച്ച് നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു മാറ്റി "വേദന കടിച്ചു പിടിക്കാതെ ഒന്ന് അലറി കരയ് ജൂലി..." ഇമാമിന്റെ കടുത്ത സ്വരം ചെവിയിൽ മുഴങ്ങി കേട്ടതും ഞാനൊന്ന് ഞെട്ടി കൊണ്ട് ഇടതു സൈഡിലേക്ക് നോട്ടം കൊണ്ടു പോയി...അപ്പോഴാണ് ഞാനാ വേദനയേറിയ കാര്യം ഒരുതരം നിർവികാരത്തോടെ നോക്കി കണ്ടത് ചുട്ടു പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് ജൂലിയുടെ മുഖത്തു വെച്ചിട്ട് മുഖമെല്ലാം വെന്തുരുകി തീർന്നിരിക്കുന്നു...മുഖത്തിലെ തൊലി ഉരിഞ്ഞു പോന്ന് ഇറച്ചി എടുത്തു കാണിക്കുന്നുണ്ട്....അവളുടെയാ വികൃതമായ മുഖം ഞാനെന്തെന്നില്ലാത്ത വേദനയാൽ നോക്കി ഇരുന്നു പോയി കുറച്ചു നിമിഷങ്ങൾക്ക് മുമ്പ് ഇമാമിനെ ഓർത്ത് മനസ്സലിവ് തോന്നിയെങ്കിലും ഇപ്പൊ എനിക്കത് തോന്നുന്നില്ല.. അവൻ തിന്മയാണ്..

കോപം കൊണ്ട് ബുദ്ധി കല്ലിച്ചു പോയ തിന്മ മനുഷ്യൻ..!! അറപ്പു തോന്നുവാണ് അവനോട്.. എത്രമാത്രം ഒരാൾക്ക് ഇത്ര ക്രൂരനാവാൻ കഴിയും...ജൂലിയുടെ അവസ്ഥ ഓർത്തെങ്കിലും അവളെ ഉപദ്രവിക്കാതിരുന്നോടെ..അവൻ കാരണം അവൾ എന്തെല്ലാം ക്രൂരതകളാണ് സഹിക്കേണ്ടി വരുന്നത് ഇമാം അവളോട് കരയാൻ ആവിശ്യപ്പെടുന്നുണ്ടെങ്കിലും അവൾ കരയുന്നില്ല.. വേദന ചുണ്ടിനാൽ കടിച്ചു പിടിച്ചു ഇരിക്കാണ്.. ഇമാമിനു മുമ്പിൽ തോൽക്കരുതെന്ന വാശിയിലാണ് അവൾ വേദന കടിച്ചു പിടിച്ചു ഇരിക്കുന്നതെന്ന് മനസ്സിലായെങ്കിലും അവളെത്രമാത്രം ഉള്ളിൽ വേദന സഹിച്ചു പിടിക്കുന്നുണ്ടെന്ന് കണ്ണിൽ ഉരുണ്ടു കൂടി നിൽക്കുന്ന വെള്ളം കണ്ടാൽ മനസ്സിലാവും 🌸💜🌸 "എന്റെ മുന്നിലും നിനക്കിത്ര തന്റേടമോ.. അതു വേണ്ട... നീയും ആ പീറ മിസിസ് ഇഷാൻ മാലിക്കിനെ പോലെ ആകരുത്..അവൾക്കാണ് എത്ര കിട്ടിയാലും വേദനിക്കാത്ത കല്ലു പോലെയുള്ള സ്വഭാവം..അവൾക്കുള്ളത് ഞാൻ വഴിയേ കൊടുക്കുന്നുണ്ട്.. അതിലവളുടെ തന്റേടമൊക്കെ ചോർന്ന് ഇല്ലാതായിക്കോളും..ഇപ്പൊ എനിക്ക് വേണ്ടത് നിന്നെയാണ്..ഈ പാവം ജൂലിയെ...

നിന്റെ വേദനയേറിയ സ്വരം എനിക്ക് കേൾക്കണം ജൂലി...നീയൊന്ന് കരയ്... അതു കണ്ട് ആസ്വദിക്കണം എനിക്ക്..." ഇമാം പരിഹാസ ചിരിയോടെ പറഞ്ഞതും ജൂലി അവളുടെ വേദനെയെല്ലാം ചുണ്ടിൽ കടിച്ചമർത്തി.. അസഹീനമായ വേദന കാരണം ഒന്ന് പൊട്ടികരയണമെന്നുണ്ടെങ്കിലും അവൾ കരഞ്ഞില്ല.. കരയാൻ അവളുടെ മനസ്സ് സമ്മതിച്ചില്ല... എത്ര നേരം ഈ വേദന പിടിച്ചു നിർത്തുമെന്ന് അവൾക്കൊരു നിശ്ചയവും ഇല്ലായിരുന്നു...കാരണം അത്രയേറെ കഠിനമായ വേദനയിലൂടെയാണ് അവൾ കടന്നു പോയി കൊണ്ടിരിക്കുന്നത്...ഏതു സമയത്തും പിടിച്ചു വെച്ച കണ്ണുനീർ പുറം തള്ളിയേക്കാം എത്ര പറഞ്ഞിട്ടും ജൂലി കരയാതിരിക്കുന്നത് കണ്ടാകണം ഇമാം അവളുടെ മുഖത്തു നിന്ന് ഇരുമ്പ് ദണ്ഡ് എടുത്തു മാറ്റി നിലത്തേക്ക് വെച്ചു...ഇരുമ്പിന്റെ ചൂട് കവിളിൽ നിന്നും പോയതറിഞ്ഞ് ജൂലിക്ക് ആശ്വാസമായെങ്കിലും അവളുടെയാ ആശ്വാസത്തിന് അതികം ആയുസ്സില്ലായിരുന്നു ഇരുമ്പ് നിലത്തു വെച്ച ഉടനെ ഇമാം ഗ്ലൗസ് അണിഞ്ഞ അവന്റെ കൈകൾ ചൂടേറ്റ് വികൃതമായിരിക്കുന്ന ജൂലിയുടെ കവിളിൽ അമർത്തി വെച്ചു...

അടുത്ത നിമിഷം തന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന അവളുടെ കവിളിൽ നിന്നും മുകളിലേക്ക് പാഞ്ഞു പോയി തലയിൽ കുത്തി നിന്നതും ശരവേകം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി പരിസരം മറന്ന് അവൾ അലറി കരഞ്ഞു പോയി "ആഹ്....!!!!" വാ രണ്ടും പിളർത്തി പിടിച്ചു ഇതുവരെ കടിച്ചു പിടിച്ച വേദനയെല്ലാം ഒന്നായി പുറത്തേക്ക് വിട്ട് വേദനയാൽ അലറിയതോടൊപ്പം അവളുടെ കവിളിൽ നിന്നും വല്ലാത്തൊരു നീറൽ അനുഭവപ്പെടാൻ തുടങ്ങി അവളുടെ അലറി വിളിയിൽ ഇമാം ഒന്നായി ലഴിച്ചു പോയി... വല്ലാത്തൊരു സുഖം തോന്നി അവൻക്ക്‌... അതു കൊണ്ടുതന്നെ വീണ്ടും വീണ്ടും അവളുടെ കവിളിൽ അവൻ കൈ ആഞ്ഞു പതിപ്പിച്ചു ഓരോ സെക്കന്റ് കഴിയുന്തോറും വേദനയുടെ കാഠിന്യം കൂടി വന്നതോടൊപ്പം കവിളിലെ വേദന സഹിക്കാൻ കഴിയാതെ വന്നതും ഇനിയും പിടിച്ചു നിൽക്കാൻ കഴിയാതെ എല്ലാ ശക്തിയുമെടുത്ത് അവൾ ബലം പ്രയോഗിച്ച് ഇമാമിന്റെ കൈകൾ കവിളിൽ നിന്നും എടുത്തുമാറ്റി "എന്തിനാണ് എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്...?ഞാനുമൊരു പച്ചയായ മനുഷ്യനാണ്... എനിക്കുമുണ്ട് വേദനയും സങ്കടവുമൊക്കെ..

നിനക്കെന്നെ വേണമെങ്കിൽ എടുത്തോ.. മുഴുവനായി എടുത്തോ..പക്ഷെ ഇഞ്ചിഞ്ചായി വേദനിപ്പിക്കരുത്.. ഒറ്റയടിക്ക് കൊന്നു തീർക്ക്...ഒരിക്കെ മരിക്കാൻ കിടന്നവളായത് കൊണ്ട് മരണത്തെ ഞാനത്ര ഭയക്കുന്നില്ല.." ഉപദ്രവിക്കല്ലേ എന്നു പറഞ്ഞാലും അവൻ അതിനേക്കാൾ കൂടുതൽ ഉപദ്രവിക്കത്തെ ഉള്ളൂ..വേദനയാൽ നീറി കഴിയുന്നതിലും നല്ലത് ഒറ്റയടിക്ക് കൊന്നു തീർത്താൽ മതിയെന്ന് തോന്നിയതോണ്ട് ജൂലി ഉറച്ച സ്വരത്തോടെ ഇമാമിനെ നോക്കി പറഞ്ഞതും അവളുടെ സ്വരത്തിലെ ദൃഢത കണ്ട ഇമാം ചുണ്ട് കോട്ടി ചിരിച്ചു "അതിന് ഞാൻ നിന്നെ കൊന്നിട്ട് വേണ്ടേ.. എനിക്ക് ആരെയും കൊല്ലണമെന്ന് ഒരാഗ്രഹവുമില്ല... എന്തിന് ഈ ഇരിക്കുന്ന മിസിസ് ഇഷാൻ മാലിക്കിനെയോ അതോ ആ ഇരിക്കുന്ന തള്ളയെയോ കൊല്ലണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല...എല്ലാവരെയും ഇഞ്ചിഞ്ചായി വേദനിപ്പിക്കണം.. അതാണ് എനിക്ക് കാണേണ്ടതും കണ്ട് ആസ്വദിക്കേണ്ടതും..." ഐറയിലേക്കും ശേഷം അമ്മച്ചിയിലേക്കും വിരൽ ചൂണ്ടി പറഞ്ഞിട്ടവൻ ജൂലിക്ക് നേരെ തിരിഞ്ഞു "നിങ്ങളുടെ നിലവിളിയും എന്റെ പൊട്ടിച്ചിരിയും ഈ ജൂത പള്ളിയുടെ ഓരോ മുക്കിലും മൂലയിലും അലയടിച്ചു കളിക്കണം...

മൂന്നു പേരും വേദനയാൽ അലറുന്നത് എനിക്ക് കണ്ട് ആർമാധിക്കണം ഇത്ര സമയമായിട്ടും നിങ്ങളെയൊന്നും രക്ഷിക്കാൻ ഒരു പൂച്ച കുട്ടിക്ക് പോലും പറ്റിട്ടില്ല.. അതു കൊണ്ട് ആരെങ്കിലും നിങ്ങളെ ഇവിടുന്ന് രക്ഷിക്കാൻ വരുമെന്നുള്ള പ്രതീക്ഷ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ അതങ്ങ് തിരുത്തിയേക്ക്.. ഇതെന്റെ സാമ്രാജ്യമാണ് ഇവിടേക്ക് എത്തിച്ചേരുവാൻ ആർക്കും സാധിക്കില്ല..." എന്നവൻ ഗൂഢമായ ചിരിയോടെ പറഞ്ഞിട്ട് നിലത്തു നിന്ന് ഇരുമ്പ് ദണ്ഡ് എടുത്തു എഴുനേറ്റു നിന്ന് ഷർട്ടൊന്ന് കുടഞ്ഞ് ശെരിയാക്കി ടേബിളിന്റെ അടുത്തേക്ക് നടന്നു...ഒടുവിൽ അവൻ നടന്നു ചെന്ന് ടേബിളിനരികെ എത്തിയതും കയ്യിലെ ഇരുമ്പ് ദണ്ഡ് തിരിച്ചു ബോക്സിലേക്ക് തന്നെ വെച്ചിട്ട് കയ്യിലെ ഗ്ലൗസ് ഊരി മാറ്റി ടേബിളിലേക്ക് അലസ്യമായി ഇട്ട് മുഖം തിരിച്ചു സൈസിലെ ഡോറിനരികിലേക്ക് നോക്കി അവന്റെ നോട്ടം മനസ്സിലായ വണ്ണം ഡോറിനരികെ നിൽക്കുന്നയാൾ പതിയെ തലയാട്ടി കൊണ്ട് അടച്ചിട്ട ഡോറിന്റെ ഹാൻഡിലിൽ പിടിച്ചു തിരിച്ച് ഡോർ തുറന്ന് പുറത്തേക്കിറങ്ങി

ഇരുട്ട് പടർന്ന വഴികൾ ആണെങ്കിലും അവർക്ക് ഈ ജൂത പള്ളിയുടെ ഓരോ മുക്കും മൂലയും കാണാ പാഠമായതിനാൽ അയാൾ മുന്നോട്ട് വേഗത്തിൽ നടന്നു നീങ്ങി നടത്തതിനൊടുവിൽ അയാൾ ഉദ്ദേശിച്ച സ്ഥലത്തെത്തിയതും പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഒരു ചാവി എടുത്തു മുന്നിലെ ഡോർ തുറന്ന് അയാൾ റൂമിലേക്ക് വെച്ചു പിടിച്ചു റൂമിലെ ഒരു മൂലയിൽ എത്തിയ ഉടനെ സ്വിച്ച് പരതി കൊണ്ട് ലൈറ്റ്സ് ഓണ് ചെയ്തപ്പോഴേക്കും ഒരു ഇരുണ്ട വെളിച്ചം റൂമാകെ പടർന്നിരുന്നു റൂമിനു നാലു ഭാഗത്തും കപോർഡ് കൊണ്ട് നിറഞ്ഞിരിക്കുവാണ്..കപോർഡിലെ ഓരോ അറകളിലും ഓരോ പാക്കറ്റുകളുണ്ട്...ഓരോന്നും ഓരോ ഇനം മയക്കു മരുന്നുകളാണ്..വലതു സൈഡിലെ രണ്ടാമത്തെ കപോർഡിന്റെ അടുത്തേക്ക് അയാൾ നടന്നു പോയിട്ട് ആദ്യത്തെ അറയിൽ നിന്നും മരിജുവാന (കഞ്ചാവ്) വിന്റെ രണ്ടു മൂന്ന് പാക്കറ്റ് ഒപ്പം എടുത്തിട്ട് സൈഡിലെ അറയിൽ നിന്നും ഒരു കാർപോർഡ് ചട്ടയും എടുത്തു റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി ഇതേസമയം ജൂലി കവിളിലെ അസഹീനമായ വേദനയാൽ തേങ്ങി കരഞ്ഞു..വേദന കൊണ്ട് തലക്കൊരു ഭാരം ഏറ്റ പോലെ അവൾക്ക് തോന്നി.

.ഐറ അവളുടെ മുഖത്തേക്ക് പതിയെ ഊതി കൊടുക്കുന്നുണ്ടെങ്കിലും കവിളിലെ നീറ്റലിന് അതൊരു ശമനമായില്ല.. അത്രത്തോളം വെന്തുരുകി തീർന്നിരിക്കുന്നു അവളുടെ കവിളുകൾ റൂമിലേക്ക് പോയ വ്യക്തി രണ്ടു മൂന്ന് മിനിറ്റിനകം ഇമാമിന്റെ അടുത്തു തിരിച്ചെത്തിയതും കയ്യിലെ കാർപോർഡ് ആദ്യം ടേബിളിൽ കൊണ്ടു വെച്ചിട്ട് അതിന്റെ മുകളിലായി മൂന്നു മരിജുവാന പാക്കറ്റുകളും വെച്ച് അയാൾ സൈഡിലേക്ക് മാറി നിന്നു കാർപോർഡിന്റെ മുകളിൽ വെച്ച മരിജുവാന കണ്ട് ഇമാമിന്റെ ചുണ്ടിലൊരു ചിരി പടർന്നു... ആ ചിരിയോടെ തന്നെയവൻ ടേബിളിനോട് ചാരി നിന്ന് കാർപോർഡ് അവന്റെ അടുത്തേക്ക് നീക്കി വെച്ചിട്ട് മരിജുവാനയുടെ പാക്കറ്റുകൾ പൊട്ടിച്ചു കാർപോർഡ് ചട്ടയിലേക്ക് ഒന്നായി വിതറിയിട്ടു ഒരുതരം ഉണങ്ങിയ പച്ച കളറായിരുന്നു മരിജുവാനയുടെ കളർ...അവൻ സൈഡിൽ നിന്നും ചൂണ്ടു വിരലിനത്രയും നീളം വരുന്ന കട്ടിയുള്ള പേപ്പർ എടുത്തിട്ട് അതിലേക്ക് മരിജുവാന ഫില്ല് ചെയ്ത് മടക്കി ഒട്ടിച്ചു...

വേഗത്തിലായിരുന്നു അവനെല്ലാം ചെയ്തിരുന്നത്.. അവസാനം സിഗരറ്റിന്റെ രൂപത്തിൽ അതിനെ മാറ്റിയെടുത്ത് അതിന്റെ ഒരറ്റം ലൈറ്റർ ഉപയോഗിച്ചു കത്തിച്ച് ചുണ്ടിനിടയിൽ വെച്ച് അവനൊരു പഫ് എടുത്തു വിട്ടു അത്യാധികം ആവേശത്തോടെ അവനോരോ പഫും എടുത്തു വിട്ടു ...കഞ്ചാവിൽ അവൻ അടിമപ്പെട്ട് പോയിരുന്നു ചുറ്റുമുള്ളതെല്ലാം മറന്നു കൊണ്ട് ഇരു കണ്ണും അടച്ച് ആസ്വദിച്ചു കൊണ്ട് കഞ്ചാവിന്റെ ലഹരിയിൽ ആഴ്ന്നു പോകെയാണ് സൈഡിൽ നിന്നും എന്തോ ശബ്ദം കേട്ടത്... ശബ്ദം കേട്ട ഉടനെ അവൻ ഇരു കണ്ണും വലിച്ചു തുറന്ന് പിറകിലേക്ക് നോക്കിയപ്പോഴുണ്ട് സൈഡിലെ വാട്ടർ ബോട്ടിൽ എടുത്ത് ഐറ ജൂലിക്ക് വെള്ളം കൊടുക്കുന്നു ആ ഒരു കാഴ്ച്ച അവനിൽ അരിശം കൂട്ടിയതും വലിഞ്ഞു മുറുകിയ ദേഷ്യത്തോടെ അവൻ ഒരു കാറ്റു പോലെ ഐറയുടെ അടുത്തേക്ക് പാഞ്ഞു ചെന്നിട്ട് ജൂലിക്ക് വെള്ളം കൊടുക്കുന്ന ഐറയുടെ പുറം കയ്യിൽ തീ എരിയുന്ന സിഗരറ്റ് കുറ്റി കുത്തി വെച്ചതും ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ പൊള്ളലിന്റെ വേദന കാരണം ഐറ വേദനയോടെ എരിവ് വലിച്ചതോടൊപ്പം കയ്യിലെ ബലം നഷ്ട്ടപ്പെട്ട് അവളുടെ കയ്യിൽ നിന്നും വാട്ടർ ബോട്ടിൽ നിലത്തേക്ക് ഊർന്നു വീണ് നിലം പതിച്ചു

ഇമാമിന്റെ ഉള്ളിലെ ദേഷ്യം കെട്ടടങ്ങാത്തത് കൊണ്ട് വീണ്ടും നല്ല ആഴത്തിൽ തന്നെ ഐറയുടെ കയ്യിൽ സിഗരറ്റ് ആഴ്ന്നിറക്കിയതും പൊള്ളലിന്റെ മൂർച്ചയേറിയ വേദന തൊണ്ടയിൽ തന്നെ അവൾ പിടിച്ചു വെച്ചു ഇരു കണ്ണും ഇറുക്കി പൂട്ടി... എത്ര തന്നെ ആയിട്ടും സിഗരറ്റ് കയ്യിൽ നിന്നും അവൻ എടുത്തു മാറ്റാതെ നിക്കുന്നത് കണ്ട് വേദനയാൽ ഐറയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... എന്നാലും ഉള്ളിലെ വേദന അവൾ പുറത്തു കാണിച്ചില്ല... ചുണ്ടിനിടയിൽ കടിച്ചമർത്തി നിന്നു ഇരു കണ്ണും കൂടുതൽ ഇറുക്കി പൂട്ടി വേദന കടിച്ചമർത്തി ഇരിക്കുമ്പോഴാ പതിയെ പൊള്ളലിന്റെ കാഠിന്യം കുറഞ്ഞു വരുന്നത് പോലെ അവൾക്ക് തോന്നിയത്...അതിനാൽ ഐറ പതിയെ കണ്ണുകൾ തുറന്ന് വലതു കയ്യിലെ പുറം കയ്യിലേക്ക് നോട്ടം കൊണ്ടു പോയപ്പോ ഇമാം സിഗരറ്റ് കയ്യിൽ നിന്നും എടുത്തു മാറ്റുന്നതാണ് കണ്ടത് സിഗരറ്റ് കുറ്റിയുടെ റൗണ്ട് ആകൃതിയിൽ കറുപ്പും ചുവപ്പും കൂടി കലർന്ന ഒരു വലിയ വട്ടം അവളുടെ കയ്യിൽ എടുത്തു കാണിക്കുന്നുണ്ടായിരുന്നു...

അവൾ പതിയെ അതിലൂടെ ചൂണ്ടു വിരൽ കൊണ്ട് വിരലോടിപ്പിച്ചതും വേദനയാൽ അവളൊന്നു പുളഞ്ഞു പോയി പക്ഷെ അവൾ അലറി കരഞ്ഞില്ല..വേദന ഉള്ളിൽ തന്നെ കടിഞ്ഞാണിട്ട് പിടിച്ചു വെച്ച് ഇമാമിനെ രൂക്ഷമായി നോക്കിയതും ഇമാം അതിനേക്കാൾ രൂക്ഷമായി അവളെയും നോക്കി 🌸💜🌸 "ചാകാൻ കിടക്കുന്നവർക്ക് ആരുമിവിടെ വെള്ളം കൊടുക്കേണ്ടതില്ല...അതാരായാലും ശെരി...!!" അത് പറയുമ്പോൾ അവന്റെ ശബ്ദം കനത്തിരുന്നു...അവന്റെ ഓരോ സംസാരവും പ്രവർത്തിയും കാണുന്തോറും ദേഷ്യം എന്നിൽ എരിഞ്ഞു കയറി...എത്രമാത്രം നീചനാണ് അവനെന്ന് ഓരോ മിനിറ്റ് കഴിയുന്തോറും അവൻ തന്നെ ഞങ്ങൾക്ക് മുമ്പിൽ കാണിച്ചു തരുവാണ് ജൂലിക്ക് വെള്ളം കൊടുക്കേണ്ട എന്നു പറഞ്ഞത് കൊണ്ട് അവൾക്ക് വെള്ളം കൊടുത്തിട്ടെ ഇനിയെനിക്ക് വിശ്രമമുള്ളൂ..!! അഹങ്കാരമാണ് എനിക്കെന്ന് പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല..എനിക്ക് അഹങ്കാരം തന്നെയാണ്.. ഒരിറ്റ് വെള്ളത്തിന് വേണ്ടി ജൂലി ദാഹിച്ചു ഇരിക്കുവാണ്...

അവളെ കണ്ടില്ലെന്ന് നടിച്ച് എനിക്ക് ഇരിക്കാൻ സാധിക്കില്ല കയ്യിലെ വേദന കാരണം കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങുന്നത് അമർത്തി തുടച്ചു മാറ്റിയിട്ട് ഇമാമിനെ ശ്രദ്ധിക്കാൻ നിക്കാതെ നിലത്തു കിടക്കുന്ന പാതി വെള്ളം പോയ ബോട്ടിൽ എടുത്തിട്ട് ജൂലിയുടെ ചുണ്ടിനരികെ വെച്ചു കൊടുത്തു അന്നേരം ജൂലി ഇമാമിനെ പേടിച്ച് വേണ്ട എന്ന മട്ടിൽ തലയാട്ടുന്നുണ്ടെങ്കിലും ഞാനത് ഗൗനിക്കാതെ അവളോട് 'കുടിക്ക്' എന്നു പറഞ്ഞതും അവൾ ഇമാമിനെ മുഖം ഉയർത്തി ഒന്ന് നോക്കിയിട്ട് ബോട്ടിലിൽ ഒരു കൈ വെച്ചു വെള്ളം കുടിച്ചു ഒരു കവിൾ വെള്ളം പേടിയോടെ അവൾ കുടിച്ചിറക്കി..രണ്ടാമത്തെ കവിൾ വെള്ളവും കുടിച്ചിറക്കിയിട്ട് മൂന്നാമത്തെ കവിൾ വെള്ളം കുടിച്ച് ഇറക്കാൻ നേരമാണ് ഇമാം ദേഷ്യത്തോടെ ആർത്തു വിളിച്ച് എന്റെ കൈ തണ്ടയിൽ പിടി മുറുക്കി നിലത്തു നിന്നും എന്നെ ആഞ്ഞെഴുനേൽപ്പിച്ച് എന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചത് ഒരൊറ്റ സെക്കന്റ് കൊണ്ട് ബലിഷ്ട്ടമായ അവന്റെ കൈകൾ വലതു കവിളിൽ ആഞ്ഞു പതിച്ചതിനു ശേഷം അടുത്ത അടി ഇടതു കവിളിലും ആഞ്ഞു പതിച്ചു...

കവിളുകൾക്ക് ചുട്ടെരിയുന്ന നീറ്റലും വേദനയും അനുഭവപ്പെടാൻ തുടങ്ങിയെങ്കിലും കരഞ്ഞില്ല...കല്ലിച്ച മനസ്സിൽ ഇനി എവിടെ കണ്ണുനീർ..!!അപ്പോഴും എന്റെ കണ്ണുകളിൽ കെടാതെ നിന്നത് അവനെ കൊല്ലാൻ പാകമുള്ള തീക്ഷ്ണമായ നോട്ടമായിരുന്നു "ഡീ അസത്തെ.. അഹങ്കാരവും തന്റേടവും നിന്റെ അടുത്തു തന്നെ വെച്ചാൽ മതി...വേണ്ടാ വേണ്ടാ എന്നു വെക്കുമ്പോ തലയിൽ കയറുന്ന നിന്റെ ഇഷാൻ മാലിക്കിന്റെ അതേ സ്വഭാവം നീയും എനിക്കു നേരെ എടുക്കാൻ നിൽക്കേണ്ട.. വേണ്ടി വന്നാൽ കൊന്നു കുഴിച്ചു മൂടാനും ഇമാം ഖുറൈശിക്ക് അറിയാം... സോ നിന്റെ കളി എന്റെ അടുത്തു വേണ്ട... വിവരമറിയും നീയൊക്കെ...തനി ചെകുത്താൻ ആണു ഞാൻ..." ഈർഷ്യത്തോടെ പറയുമ്പോഴും അവന്റെ മുഖം കോപം കൊണ്ട് ഇരുണ്ടു നിൽക്കുവായിരുന്നു "നീ ചെകുത്താൻ ആണെന്ന് അറിഞ്ഞിട്ടു തന്നെയാടോ നിന്നോട് കളിക്കാൻ വരുന്നത്...നിന്നോട് സഹതാപം തോന്നി പോയ നിമിഷത്തെ ഞാനിപ്പോ പഴിക്കുന്നു...നീയൊക്കെ ഈ അമ്മച്ചിയുടെ വയറ്റിൽ പിറന്നു പോയല്ലോ എന്നു ഓർക്കുമ്പോൾ എന്തെന്നില്ലാത്ത പുച്ഛം തോന്നുന്നു...

എന്താണ് സത്യമെന്നും എന്താണ് വ്യാജമെന്നൊന്നും മനസ്സിലാക്കാതെയാണ് നീ എല്ലാവരെയും ക്രൂശിക്കുന്നത്....അല്ലെങ്കിലും നിന്നോട് സത്യത്തിന്റെ കഥ പറഞ്ഞാലൊന്നും നീ ചെവി കേൾക്കില്ലല്ലോ..." "അതേടി..എന്നോട് സത്യത്തിന്റെ കഥ പറഞ്ഞാലും ഞാൻ കേൾക്കില്ല.. എനിക്കത് കേൾക്കും വേണ്ട...ഈ തള്ളേടെ ഒരു വാക്കും എനിക്കിനി വിശ്വാസം വരില്ല...അതുകൊണ്ട് എന്റെ ചിന്തകളെ മാറ്റി തിരുത്താൻ ആരും നോക്കേണ്ട.... പ്രതേകിച്ചു നിങ്ങൾ.." എന്നവൻ പറഞ്ഞോണ്ട് നിലത്തു ഇരിക്കുന്ന അമ്മച്ചിക്ക് നേരെ തിരിഞ്ഞു അവരെ തറപ്പിച്ചു നോക്കി "സത്യത്തിൽ നിങ്ങൾക്ക് ഹൃദയമുണ്ടോ തള്ളേ...?" അവന്റെ വാക്കുകൾ കേട്ട് ഒരുനിമിഷം ഞാൻ ഞെട്ടി പിടഞ്ഞു പോയി നെഞ്ചിനുള്ളിലെ ഹൃദയമുരുക്കി സ്നേഹമാക്കി അത് പാലാക്കി ചുരത്തി ഊട്ടിവലുതാക്കിയ മകൻ ഇങ്ങനെ അലറിയതിനുത്തരമായി മകന്റെ കണ്ണിലേക്ക് ആ അമ്മ ഉയർത്തിയ ദയനീയ നോട്ടം കണ്ട് എന്റെ നെഞ്ചൊന്ന് നടുങ്ങി പോയി വിറക്കുന്ന കൈകൾ കൊണ്ട് വാ പൊത്തി പിടിച്ച് ആ മാതൃഹൃദയം സ്വന്തം മകനെ ഉറ്റുനോക്കി ഇരുന്നു...അവരുടെ ഹൃദയം പൊട്ടി കരയാൻ മറന്നിരിക്കുന്നു...

കണ്ണുകളിൽ നിന്നും ഒരിറ്റ് കണ്ണുനീർ വന്നില്ല..ഹൃദയത്തിലും കണ്ണിലും നിർവികാരത നിറഞ്ഞു നിന്നു...അവർ അവന്റെ വാക്കുകളിൽ സ്തംഭിച്ചു പോയിരിക്കുന്നു വീണ്ടും വീണ്ടും അവന്റെ വാക്കുകൾ ആ അമ്മയുടെ തലക്കു മുകളിൽ ആരൊക്കെയോ കൂടെ അട്ടഹസിച്ചു പറയുന്ന പോലെ തോന്നിയതും ഹൃദയം വിണ്ടു കീറി പിളർന്ന് രക്തത്തുള്ളികൾ അതിൽ നിന്നും പെയ്തുകൊണ്ടിരിക്കുന്ന പോലെ തോന്നി പോയി അവർക്ക്.. പതിയെ കണ്ണുകളിൽ വെള്ളം ഉരുണ്ടു കൂടി കൂട്ടമായി വന്നടഞ്ഞ കണ്ണുനീരിന് കണ്ണുകളിൽ നിൽക്കാൻ സ്ഥലമില്ലാത്തതിനാൽ അത് കവിളിലൂടെ ഒലിച്ചിറങ്ങി..കണ്ണുകൾ വേദനയാൽ ആർത്തിരമ്പി പെയ്തു.. അപ്പോഴും അമ്മച്ചിയുടെ നോട്ടം ഇമാമിലേക്കായിരുന്നു നെഞ്ചു പൊട്ടി മരിച്ചു പോയെങ്കിലും എന്നൊരു വേള ആ അമ്മ ആശിച്ചു പോയ നിമിഷം...!!ചുണ്ടുകൾ വിതുമ്പി.. കൈകൾ ശക്തിയായി വിറച്ചു അമ്മച്ചിയുടെ ദയനീയമായ അവസ്ഥ കണ്ടു നിൽക്കാൻ ആവാതെ ഞാൻ ദേഷ്യത്തോടെ പല്ലിറുമ്പി ഇമാമിനു നേർക്ക് തിരിഞ്ഞു

"നിനക്ക് ഈ പറയുന്ന ഹൃദയമുണ്ടോ ഇമാം...?ഉണ്ടെന്ന് നീ പറഞ്ഞാലും ഇല്ലെന്നേ നിന്റെ മനസാക്ഷി പറയൂ.. കാരണം അതിനറിയാം നിന്നിലെ ഹൃദയം എന്നോ മരിച്ചു മണ്ണടിഞ്ഞു പോയിട്ടുണ്ടെന്ന്...നിനക്ക് ഹൃദയമുണ്ടെങ്കിൽ നീയിപ്പോ ചോദിച്ച ചോദ്യം നിന്നെ നൊന്തു പ്രസവിച്ച അമ്മച്ചിയോട് നീ ചോദിക്കില്ലായിരുന്നു...അങ്ങനെ ചോദിക്കാൻ നിന്റെ നാക്ക് പൊങ്ങില്ലായിരുന്നു...നിന്റെ ജീവൻ മാത്രമേ ഇപ്പൊ നിന്നിലുള്ളൂ.. ബാക്കിയെല്ലാം എന്നോ മണ്ണടിഞ്ഞു പോയിരിക്കുന്നു.... അല്ലെങ്കിലും ചെകുത്താനെവിടെ ഹൃദയം... അല്ലെ...?" പുച്ഛത്തോടെ ഞാൻ ചോദിച്ചതും അവൻ വർദ്ധിച്ചു വന്ന ദേഷ്യത്തിൽ 'ഡീ' എന്നലറി വിളിച്ച് എന്റെ മുടി കുത്തിയിൽ കുത്തി പിടിച്ചു "നിന്റെ അഹങ്കാരം ഇന്നത്തോടെ ഞാൻ തീർത്തിരിക്കും..." അവൻ പറഞ്ഞതിന് മറുപടിയായി തിരിച്ചെന്തോ പറയാൻ നിന്നപ്പോഴേക്കും അമ്മച്ചിയെയും ജൂലിയെയും അവിടെയുള്ളവരോട് നോക്കാൻ പറഞ്ഞിട്ട് ഇമാം എന്നെയും കൊണ്ട് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി 🌸💜🌸

"ഇമാം.. ഇമാം ..ഇമാം.. ചെവിയിൽ മൊത്തം ഈ വൃത്തികെട്ട പേര് മാത്രം...ഭ്രാന്തു പിടിച്ചു പോവുന്നുണ്ട്...അവനെ കൊല്ലാനുള്ള ദേഷ്യം എന്നിൽ എരിഞ്ഞു കത്തുന്നുണ്ട്... അത്രത്തോളം ദേഷ്യം തോന്നി പോകുവാണ് ആ ചെറ്റയോട്...!! അവന്ക്ക് എന്നോടല്ലേ ദേഷ്യം... ആ ദേഷ്യം എന്നോടാണ് തീർക്കണ്ടത്.. അല്ലെങ്കിലും എന്റെ പ്രിയപ്പെട്ടവരെ വെച്ച് എന്നെ വേദനിപ്പിക്കുന്നതാണല്ലോ അവന്റെ സന്തോഷം.. പ്രത്യേകിച്ച് എന്റെ ഐറയെ വെച്ച്.. അവന്ക്ക് തീരെ ആണത്തം ഇല്ലാത്തതിന്റെ കുഴപ്പമാണ് ഇതൊക്കെ..." ആരോടെന്നില്ലാതെ അമർഷത്തോടെ പറഞ്ഞിട്ട് ഞാൻ മുഷ്ട്ടി ചുരുട്ടി പിടിച്ചു... എത്ര ആയിട്ടും ആ ചെറ്റയോടുള്ള ദേഷ്യം അടങ്ങുന്നില്ല... പല്ലിനടിയിൽ ദേഷ്യത്തെ ഞെരിഞ്ഞമർത്തിയിട്ട് വാച്ചിലേക്കും ഫോണിലേക്കും മാറി മാറി നോക്കി അന്വേഷണത്തിന് പറഞ്ഞു വിട്ട ഗാഡ്‌സിന്റെ ഫോണ് കാളിനായി ധൃതിയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചേറെ സമയമായി.. പക്ഷെ ഇതുവരെ ആയിട്ടും അവരുടെ ഫോണ് കാൾ എത്തീട്ടില്ല...

നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ട്.. മിസ്സിങ്ങ് ഉള്ളവരുടെ ഒരു തുമ്പ് പോലും കിട്ടീട്ടില്ല എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി... തലക്കൊക്കെ വല്ലാത്ത ഭാരം പോലെ... മറ്റുള്ളവർ അവരുടേതായ രീതിയിൽ അന്വേഷിക്കുന്നുണ്ട്...പക്ഷെ പോസിറ്റീവായ ഒരു റെസ്പോണ്സും കിട്ടിയില്ലെന്നു മാത്രം ഇമാമല്ല ഇവരുടെ മിസ്സിങ്ങിന് പുറകിൽ എന്നാണെങ്കിൽ എവിടുന്നെങ്കിലും ഞാൻ തന്നെ അവരെ കണ്ടെത്തിയിരുന്നു.. പക്ഷെ ഇമമാണ് ഇതിനു പിന്നിലെന്ന് നൂറു ശതമാനവും ഉറപ്പുള്ളതിനാൽ എവിടെ പോയി അവരെ കണ്ടു പിടിക്കുമെന്ന് ഒരു ധാരണയുമില്ല...ഇമാമിന്റെ വാസസ്ഥലം ഞാൻ കുറെ തിരിഞ്ഞു നടന്നിട്ടുണ്ട്..പക്ഷെ അതെവിടെ ആണെന്ന് ഇത്രയും കാലമായിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല 'സ്റ്റീഫന് ഇമാം വിളിച്ചിട്ടുണ്ടായിരുന്നു എന്നല്ലേ പറഞ്ഞത്.. അപ്പൊ സ്റ്റീഫൻ അറിയാമായിരിക്കോ അവന്റെ വാസസ്ഥലം...?' ഇല്ലായിരിക്കും.. കാരണം അത് ഇമാം ഖുറൈശിയാണ് ഇനം.. കുരുട്ടി ബുദ്ധി പ്രയോഗിക്കുന്നവൻ..സ്റ്റീഫൻ വിളിക്കുന്ന ടൈമിൽ അവൻ വേറെ ലൊക്കേഷനിൽ നിന്നുമായിരിക്കും കാൾ ചെയ്തത്... അവനിപ്പോ സ്റ്റേ ചെയ്യുന്ന പ്ലൈസിൽ നിന്നായിരിക്കില്ല..

.അല്ലെങ്കിൽ അവന്റെ ബുദ്ധി ഉപയോഗിച്ച് ലൊക്കേഷനിൽ എന്തെങ്കിലും ചെയ്ഞ്ച് വരുത്തിക്കാണും... എന്തായാലും ഇമാം അവന്റെ വാസസ്ഥലം ലീക്കാക്കില്ല.. കാരണം അവന്ക്കറിയാം ഞാനവനെ വിടാതെ പിന്തുടരുന്നുണ്ടെന്ന് എന്തായാലും സ്റ്റീഫനോട് ഇതിനെ കുറിച്ചൊന്ന് ചോദിച്ചു നോക്കാമെന്ന് വിചാരിച്ച് ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുനേൽക്കാൻ നേരമാണ് സ്റ്റീഫൻ എന്റെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടത് അവനെ കണ്ടപ്പോ തന്നെ ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റ് അവനെന്റെ അടുത്തെത്താൻ വേണ്ടി കാത്തു നിന്നു "സ്റ്റീഫാ..ഇമാം എന്നാണ് നിനക്ക് ലാസ്റ്റ് കാൾ ചെയ്തത്...?" അവനെന്റെ അടുത്തെത്തിയ ഉടനെ ഞാൻ ചോദിച്ചതും എന്റെ പെട്ടന്നുള്ള ചോദ്യം കേട്ട് സ്റ്റീഫനൊന്ന് എന്നെ നോക്കിയിട്ട് എന്തോ ആലോചിച്ചു "റോഷന്റെ മാരേജിന് രാത്രി എനിക്കവൻ വിളിച്ചിരുന്നു...അന്ന് ഞങ്ങൾ രണ്ടു പേരും നല്ല വഴക്കായിരുന്നു...ഐഷുനെ കൊല്ലാൻ പറഞ്ഞതിന് ഞാൻ രണ്ടും കൽപ്പിച്ചു പറ്റില്ല എന്നു പറഞ്ഞു.. കൂടാതെ നീയിങ്ങനെ വിളിക്കുന്ന കാര്യം ഞാൻ ഇഷാൻ സാർ നോട് പറയുമെന്ന് പറഞ്ഞപ്പോ അവൻ കുറെ ദേഷ്യത്തോടെ എന്തൊക്കെയോ എന്നോട് ചൂടായി പറഞ്ഞു...

അതുവരെ ഓർഫനേജിലെ ആളുകളെ വെച്ചായിരുന്നു ഭീഷണി.. പക്ഷെ അന്നവൻ അമ്മച്ചിക്ക് നേരെ ഭീഷണി മുഴക്കി... നിന്റെ സാർ നോട് പറഞ്ഞാൽ നമ്മുടെ അമ്മച്ചിയെ നിനക്കൊന്നും കണി കാണാൻ പോലും കിട്ടില്ല എന്നു പറഞ്ഞതിനാലാണ് ഞാൻ സർനോട് ഒന്നും പറയാതിരുന്നത്...ഒന്നും മനഃപൂർവമല്ല.. എന്റെ അവസ്ഥ അങ്ങനെ ആയിപോയതാണ്...എല്ലാം തുറന്നു പറയാൻ ഒരുങ്ങിയതായിരുന്നു..പക്ഷെ...." വാക്കുകൾ മുഴിവിപ്പിക്കാതെ അവൻ തല താഴ്ത്തിയതും ഞാൻ പതിയെ അവന്റെ തോളിൽ തട്ടി "അവൻ സ്റ്റേ ചെയ്യുന്നത് എവിടെയാണെന്നുള്ളതിനെ കുറിച്ച് നിനക്കെന്തെങ്കിലും അറിയുമോ...?" "അവൻ എനിക്ക് വിളിക്കുമ്പോഴൊക്കെ ലൊക്കേഷൻ ട്രൈസ് ചെയ്തു നോക്കുമെങ്കിലും അവന്റെ ലൊക്കേഷൻ എനിക്ക് കിട്ടാറില്ല...ചിലപ്പോ തെറ്റായ ലൊക്കേഷനോ അല്ലേൽ ട്രൈസ് ചെയ്യുന്നതിനിടെ സൈറ്റ് ബ്ലോക്ക് ആവുകയോ ചെയ്യും...ഇതുവരെ ആയിട്ടും അവന്റെ ലൊക്കേഷൻ എനിക്ക് കണ്ടു പിടിക്കാൻ സാധിച്ചിട്ടില്ല....

" ഞാൻ ഉദ്ദേശിച്ച പോലെ തന്നെ.. ലൊക്കേഷൻ ലീക്ക് ആക്കാതെ സൂക്ഷിക്കാൻ എന്ത് അടവും അവൻ എടുക്കുമെന്ന് ഇതിൽ നിന്നും ബോധ്യമായി ഒളിച്ചിരുന്ന് കളിക്കാൻ അവൻ സ്മാർട്ടാ... പക്ഷെ നേർക്കു നേർ കളിക്കാനാണ് വീക്ക് അവനെ ഓർക്കുന്തോറും എന്തെന്നില്ലാതെ ദേഷ്യം കാലിനടിയിൽ നിന്നും എരിഞ്ഞു കയറി വരുവാണ്... അവനെയും ആലോചിച്ചു കയ്യിലെ ഫോണിനെ മുറുക്കി പിടിച്ചു എവിടേക്കോ നോട്ടം കൊണ്ടു പോയി നിൽക്കുമ്പോഴാ പെട്ടന്ന് ഫോണിലേക്ക് കാൾ വന്നത്.. ഞാനത് അപ്പൊ തന്നെ അറ്റൻഡ് ചെയ്തു പിന്നീട് ഫോണിലൂടെ പറയുന്ന കാര്യം കേട്ട് അടിമുടി ദേഷ്യം എരിഞ്ഞു കയറി വന്നതിനാൽ ഫോണ് ഞാൻ വീശി എറിഞ്ഞതും കൃത്യം സിമന്റ് കൊണ്ടുണ്ടാക്കിയ ഇരിപ്പിടത്തിൽ ഫോണ് ആഞ്ഞു പതിച്ചു ചില്ലുകൾ ഒന്നായി ചിതറി തെറിച്ചു "എന്താ ഇശു അവർ പറഞ്ഞത്...?" റോഷൻ എന്റെയടുത്തേക്ക് ഓടി വന്ന് വെപ്രാളത്തോടെ ചോദിച്ചതും ഞാൻ അമർഷത്തോടെ മുഷ്ട്ടി ചുരുട്ടി പിടിച്ച് ദേഷ്യം കണ്ട്രോൾ ചെയ്തു നിന്നു "അവർക്കൊന്നും ഐറയെ കണ്ടുപിടിക്കാൻ പറ്റിയില്ലെന്ന്...കുറെ ട്രൈ ചെയ്തു നോക്കിയല്ലോ..!!" ദേഷ്യമാണോ സങ്കടമാണോ വരുന്നതെന്ന് അറിയുന്നില്ല...

അവസാന പ്രതീക്ഷ അവരുടെ ഒരു ഫോണ് കാൾ ആയിരുന്നു... ഇപ്പൊ അതും...!! അസ്വസ്ഥതയോടെ ഞാൻ ഗാർഡനിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു...സമനില തെറ്റി പോകുന്നുണ്ട്..ഐറയുടെ അവസ്ഥ ഓർത്ത് നെഞ്ച് എന്തെന്നില്ലാതെ പിടഞ്ഞു കീഴ്ച്ചുണ്ട് കടിച്ചു പിടിച്ച് കണ്ണുകൾ ഇറുക്കി ചിമ്മിയതും കണ്ണിൽ ഉരുണ്ടു കൂടിയ വെള്ളമെല്ലാം കവിളിലൂടെ ഒഴുകാൻ തുടങ്ങി "ഇശു...നീയിങ്ങനെ ഡെസ്പ്പ് ആവല്ലെടാ..." വിഷമത്തോടെ ഞാൻ നിൽക്കുന്നത് കണ്ട് റോഷനിങ്ങനെ പറഞ്ഞതും ഞാൻ നിറ കണ്ണുകളോടെ അവന്ക്ക് നേരെ തിരിഞ്ഞു "എങ്ങനെ ഡെസ്പ്പ് ആവാതിരിക്കും ഞാൻ...?ഐറയും എന്റെ കുഞ്ഞുമാണ് അവന്റെ കൈകളിൽ..." "What...?" പെട്ടന്ന് കേട്ട ഷോക്കിൽ റോഷൻ ഒരുതരം അന്താളിപ്പോടെ എന്നെ ഉറ്റുനോക്കിയതും നിറഞ്ഞു നിന്ന കണ്ണുനീർ പുറം കൈ കൊണ്ട് തുടച്ചു മാറ്റിയെങ്കിലും വീണ്ടും വീണ്ടും അനുസരണയില്ലാതെ കണ്ണുനീർ ഒലിച്ചിറങ്ങി "SHE IS PREGNANT..." 🌸💜🌸

"എന്താ മിസിസ് ഇഷാൻ മാലിക്ക്..!! നിനക്കിപ്പോ ഒന്നും പറയാനില്ലേ...?" വയറിലൂടെ പതിയെ കത്തി കൊണ്ട് തലോടി അവനൊരു കുതന്ത്ര ചിരിയോടെ ചോദിച്ചതും ഞാൻ ദയനീയമായി അവനെ നോക്കി... അത് കണ്ട് അവൻ പൊട്ടിച്ചിരിച്ചു "നീയെന്താടി വിചാരിച്ചത് ഞാനൊന്നും അറിയില്ലെന്നോ...നീയും നിന്റെ ഇഷാൻ മാലിക്കും വില്ലയിൽ ഉള്ളവർക്ക് സർപ്രൈസ് കൊടുക്കാൻ പ്ലാൻ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞിട്ടു തന്നെയാ ഇഷാൻ വരുന്ന ദിവസം തന്നെ നിന്നെ ഞാൻ അവിടുന്ന് പൊക്കിയത്... ഇഷാൻ നിന്നെ ഒരു നോക്ക് കാണാൻ കഴിയാതെ നീറി കരയുന്നത് എനിക്ക് കാണണം..അവന്റെ കൊച്ച് നിന്റെ വയറ്റിൽ ഉണ്ടെന്ന് അറിഞ്ഞ അന്നു തന്നെ അവൻ പാരീസിൽ നിന്നും വരാൻ നിന്നതാണ്.. പക്ഷെ നീ സമ്മതിച്ചില്ല...അന്നു നീ പറഞ്ഞത് ജോബ് ഒക്കെ കഴിഞ്ഞിട്ട് വന്നാൽ മതിയെന്നാണ്... അതേതായാലും നന്നായി..അവൻ വരുന്ന ദിവസം തന്നെ എനിക്ക് നിന്നെ പൊക്കാൻ പറ്റി...എന്തുമാത്രം നിന്നെ കാണാൻ ആശിച്ചു വരാൻ നിന്നതാണവൻ..പക്ഷെ വിധിയില്ല അത്ര തന്നെ..." ഒരു പൊട്ടിച്ചിരിയോടെയവൻ പറഞ്ഞു നിർത്തിയതും വിതുമ്പുന്ന ചുണ്ടുകളെ ഞാൻ കടിച്ചു പിടിച്ചു അവൻ പറഞ്ഞതും സത്യമാണ്..

എന്റെ ഇശു എന്തുമാത്രം എന്നെ കാണാൻ കൊതിച്ചു വരാൻ നിന്നതായിരിക്കും..ഞാൻ പ്രഗ്നെന്റ് ആണെന്ന് അറിഞ്ഞ അന്നു തന്നെ അവനെ ഞാനീ സന്തോഷ വാർത്ത അറിയിച്ചതാണ്.. സന്തോഷം കൊണ്ടാണെന്ന് തോന്നുന്നു അവൻ കണ്ണു നിറച്ചു കരയായിരുന്നു... എത്ര സമയം അവനങ്ങനെ കരഞ്ഞു നിന്നതെന്ന് എനിക്ക് തന്നെ ഓർമയില്ല.. അവന്റെ കരച്ചിൽ കണ്ട് ഞാനും കുറെ കരഞ്ഞു... അവനെല്ലാം ഇട്ടെറിഞ്ഞു എന്നെ കാണാൻ വേണ്ടി തിടുക്കപ്പെട്ട് വരാൻ നിന്നതാണ്.. പക്ഷെ അവന്റെ പ്രൊജക്ട് വർക്ക് കഴിയാൻ ഇനിയും നാലു ദിവസം ഉണ്ടായത് കൊണ്ട് ഞാനവനോട് എല്ലാം കഴിഞ്ഞിട്ട് വരാൻ പറഞ്ഞു.. വില്ലയിൽ ഉള്ളവർക്ക് ഒക്കെ ഞാൻ വന്നിട്ട് സർപ്രൈസ് കൊടുക്കാമെന്ന് ഇശു പറഞ്ഞു വെച്ചതായിരുന്നു.. അത്രത്തോളം അവൻ എക്സൈറ്റ്മെന്റിലായിരുന്നു ..അവന്റെ ബേബിയുടെ അറൈവൽ അനൗസ്മെന്റ് അവൻ തന്നെ ചെയ്യട്ടെ എന്നു വിചാരിച്ചു ഞാനും വില്ലയിലെ ഒരാളോടും പറയാൻ നിന്നില്ല ഓരോ ദിവസം കഴിയുന്തോറും അവൻ ഭയങ്കര സന്തോഷത്തിലായിരുന്നു എന്ന് അവന്റെ പ്രകാശിക്കുന്ന മുഖം വിളിച്ചോതി തന്നതാണ്...

എന്നെ കാണാനുള്ള അവന്റെ തിടുക്കം കാണുമ്പോ ഞാൻ കുറെ അവനെ പിരികേറ്റാൻ വേണ്ടി മിസ്സ് യൂ ഇശുച്ചാ,എനിക്ക് നിന്നെ കാണാൻ കൊതിയാവുന്നുണ്ട് എന്നൊക്കെ വെറുതെ ഷോ ഇറക്കും.. സത്യത്തിൽ അതൊക്കെ അവനെ ചൊറിയാൻ വേണ്ടിയായിരുന്നു...അങ്ങനെയൊക്കെ പറയുമ്പോ അവന്ക്കെന്നെ കാണാനുള്ള ത്വര കൂടുമല്ലോ...ലാസ്റ്റ് കാത്തിരിപ്പിനൊടുവിൽ അവനെന്റെ അടുത്തേക്ക് വരാൻ നിൽക്കുന്ന സമയത്ത് തന്നെ...!!! പറ്റുന്നില്ല എനിക്ക്...സങ്കടം കൊണ്ട് കണ്ണു നിറഞ്ഞു പോകുവാണ്.. എന്റെ കുഞ്ഞിനെ ഇമാം എന്തെങ്കിലും ചെയ്യുമോ എന്നു ഭയന്ന് അവന്റെ മുമ്പിൽ യാതൊരു അസ്വസ്ഥതയും തളർച്ചയും കാണിക്കാതെയാണ് ഞാൻ ഇരുന്നത്.. പക്ഷെ അവനെല്ലാം അറിഞ്ഞു കൊണ്ടായിരുന്നു എന്നോടിത്രയും സമയം പെരുമാറിയതെന്ന് അറിഞ്ഞില്ല "നീ പ്രഗ്നേന്റ് ആണെന്നുള്ള കാര്യം നിന്റെ വായിൽ നിന്നു തന്നെ കേൾക്കാൻ ഞാൻ കൊതിച്ചിരുന്നു.. പക്ഷെ ചത്താലും നീയത് പറയില്ലെന്ന് അറിഞ്ഞപ്പോഴാ ഞാനീ കത്തി ഇവിടെ കൊണ്ടു വെച്ചത്..." കത്തിയുടെ തുമ്പ് വയറിൽ കുത്തിയിട്ട് അവനിത് പറഞ്ഞതും ഞാൻ കത്തിയിൽ പിടി മുറുക്കി ഇമാമിനെ നോക്കി

"പ്ലീസ്... എന്നെ ഒന്നും ചെയ്യരുത്..." എന്നു ഞാൻ കരഞ്ഞോണ്ട് പറഞ്ഞപ്പോ അവൻ അത്ഭുതത്തോടെ കണ്ണുകൾ വിടർത്തി "ആരിത് മിസിസ് ഇഷാൻ മാലിക്ക് തന്നെയാണോ..? അതോ ഞാൻ വല്ല സ്വപ്നവും കാണുവാണോ...ഇതുവരെ എന്റെ മുന്നിൽ വല്യ ഷോ ഇറക്കിയ ആളേ അല്ലല്ലോ...അപ്പൊ കുഞ്ഞിനെ തൊട്ടാൽ നിനക്ക് പൊള്ളുമല്ലേ...?ഹാ.. അല്ലെങ്കിലും ഇഷാൻ മാലിക്കിന്റെ കുഞ്ഞല്ലേ... അതിനെ തൊട്ടാൽ പേടിക്കണം.." അവനെന്തൊക്കെയോ പറയുന്നുണ്ടെങ്കിലും എന്റെ മൈൻഡ് മൊത്തം കുഞ്ഞിനെ കുറിച്ചുള്ള പരിപ്രാന്തി ആയിരുന്നു.. ഭയമോ പേടിയോ എന്താണെന്നറിയില്ല.. കയ്യും കാലും തളരുന്നുണ്ട് ജൂത പള്ളിയുടെ വലിയ ഹാളിലാണ് ഞാനിപ്പോ ഉള്ളത്...ഒരു മണിക്കൂർ നേരമായി അവൻ കുത്തി കുത്തി ഓരോന്ന് പറയാനും ചോദിക്കാനും തുടങ്ങിയിട്ട്... കൂടാതെ ഇപ്പോഴും ഇമാമിന്റെ കയ്യിലെ കത്തി എന്റെ വയറിലാണ് ....പേടിയാവുന്നുണ്ട്... ഇശു ഒന്ന് പെട്ടന്ന് വന്നെങ്കിൽ എന്നൊരു വേള ആശിച്ചു പോവാണ് 🌸💜🌸

"ഐറാ....!!!!!" ആ വലിയ ഹാളിലെ ഓരോ മൂലയിലും ഇശൂൻ്റെ ഗാഭീര്യം നിറഞ്ഞ ശബ്ദം അലയടിച്ചു കൊണ്ടിരുന്നു... ഒരു നിമിഷം ഞെട്ടികൊണ്ട് ഐറയും ഇമാമും പിന്നിലേക്ക് തിരിഞ്ഞു നോക്കി.. ഐറയുടെ കണ്ണുകൾ പൂർവ്വാധികം സന്തോഷത്താൽ വിടർന്നു വന്നു.... പക്ഷെ ഇമാമിന്റെ മുഖം കോപം കൊണ്ട് വെട്ടി വിറക്കായിരുന്നു ഇശു തങ്ങളുടെ അരികിലേക്ക് എത്താൻ ആയെന്ന് ഇമാമിന്റെ ഉൾമനസ്സ് താക്കീത് കൊടുത്തതും പിന്നെയൊന്നും ഇമാം നോക്കിയില്ല.. ഒട്ടും സമയം കളയാതെ ഐറയുടെ വയറിൽ കുത്തി വെച്ച കത്തി പിന്നിലേക്ക് വലിച്ചിട്ട് അതവളുടെ വയറിലേക്ക് ആഴത്തിൽ കുത്തി ഇറക്കിയതും ഐറയുടെ മുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞതോടൊപ്പം അവളൊരു അലറലായിരുന്നു "ആഹ്....!!!!!!!!!!" നിശബ്ദത തങ്ങി നിറഞ്ഞ ഹാളിൽ ഐറയുടെ നിലവിളി ഉയർന്നു വന്നതും ഐറയുടെ അടുത്തേക്ക് ഓടി വരുന്ന ഇശുന്റെ കാലുകൾ പതിയെ നിശ്ചലമായി...അവനൊരു ഭീതിയോടെ മുന്നിലേക്ക് തറഞ്ഞു നോക്കി നിൽക്കേണ്ട താമസം ഐറ ഇശുനെ നോക്കി കൊണ്ട് ഒരു തൂവൽ കണക്കെ നിലത്തേക്ക് ഊർന്നു വീണിരുന്നു... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story