QUEEN OF KALIPPAN: ഭാഗം 144

queen of kalippan

രചന: Devil Quinn

ഡോക്ടർ ഐബക്കിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ കൂടെ ക്യാബിനിലേക്ക് റോഷൻ കയറി ചെന്നു... അവന്റെ നെഞ്ച് എന്തെന്നില്ലാതെ മിടിച്ചു...കയ്യിലെ ഫയലിൽ നോക്കി നിൽക്കുന്ന ഡോക്ടർ റോഷനോട് ഇരിക്കാൻ പറഞ്ഞ് ചെയർ കാണിച്ചു കൊടുത്തതും റോഷൻ ഡോക്ടറുടെ മുഖത്തേക്ക് ഒരു നിമിഷം ഉറ്റുനോക്കി...പക്ഷെ ഡോക്ടറുടെ മുഖത്തുള്ള ഭാവം എന്താണെന്ന് അവന്ക്ക് മനസ്സിലായില്ല...ഓരോ സെക്കന്റ് കഴിയുന്തോറും അവന്റെ നെഞ്ച് എന്തെന്നില്ലാതെ മിടിച്ചു കൊണ്ടിരുന്നു... പക്ഷെ അവനത് പുറത്തു കാണിക്കാതെ ഡോക്ടറുടെ മുഖത്തേക്ക് ഒരിക്കൽ കൂടെ നോക്കിയിട്ട് ചെയറിലേക്ക് ഇരുന്നു ഫയലിൽ കണ്ണോടിച്ചു നോക്കുന്ന ഡോക്ടർ റോഷന്റെ ഉള്ളിലെ പേടി കണ്ണുകളിലൂടെ മനസ്സിലാക്കിയതും കയ്യിലെ ഫയലിൽ ഒരിക്കൽ കൂടെ കണ്ണോടിച്ചു നോക്കി ഒന്ന് ദീർഘ ശ്വാസം എടുത്തു വിട്ടു ഫയൽ ടേബിളിൽ തിരിച്ചു വെച്ചിട്ട് ചെയറിലേക്ക് ഇരുന്നു അന്നേരം റോഷൻ പ്രതീക്ഷയാൽ ഡോക്ടറെ മിഴിയുറ്റ് നോക്കിയെങ്കിലും ഡോക്ടർ പതിയെ തലയാട്ടി "സോറി... കഴിവിന്റെ പരമാവധി രക്ഷിക്കാൻ നോക്കി.. ബട്ട് ദൈവം കൈവെടിഞ്ഞു...

വയറിലേക്ക് നല്ല ഫോഴ്‌സിലാണ് കത്തി ഇറങ്ങി ചെന്നത്... അതിനാൽ...." ഡോക്ടർ ഒന്ന് നിർത്തി റോഷനെ നോക്കിയതും അവന്റെ മിഴികൾ നിറയാൻ അധിക സമയം വേണ്ടി വന്നില്ല...സങ്കടം ചുണ്ടുകൾക്കിടയിൽ പിടിച്ചു വെച്ചു സ്വയം കണ്ട്രോൾ ചെയ്യാൻ നോക്കിയെങ്കിലും ഹൃദയത്തിന്റെ വേദനയുടെ ആഴം കാരണം അവന്റെ വിഷമം ഒന്നായി പുറത്തേക്ക് ഒഴുകി വന്നു...വിതുമ്പി കരഞ്ഞു പോയവൻ..!! "ബോഡി അൽപ്പസമയത്തിനകം നിങ്ങൾക്ക് വിട്ടു തരും..അതിനു മുമ്പ് ഇതിലൊന്ന് സൈൻ ചെയ്യണം..." മുന്നിലെ ഫയൽ റോഷനു നേരെ നീക്കി വെച്ചു പറഞ്ഞപ്പോ റോഷൻ പുറം കൈ കൊണ്ട് കണ്ണുനീർ അമർത്തി തുടച്ചു മാറ്റിയിട്ട് ഡോക്ടർ നീട്ടി തന്ന പേന വാങ്ങി...എന്തോ അവന്റെ കൈകൾ ശക്തിയായി വിറക്കുന്നുണ്ടായിരുന്നു..പേന കൈകളിൽ നിന്നും വഴുതി പോവുന്നത് പോലെ അവൻ പേനയിൽ കൂടുതൽ പിടി മുറുക്കി ഫയലിലേക്ക് നോക്കി സൈൻ ചെയ്യേണ്ട താഴെ ഭാഗത്ത് അവന്റെ പേര് എഴുതി സൈൻ ചെയ്തു...

അതിനിടെ ഒരിറ്റ് കണ്ണുനീർ സൈൻ ചെയ്ത പേപ്പറിലേക്ക് ഉറ്റി വീണതും അവൻ കണ്ണുകൾ വീണ്ടും അമർത്തി തുടച്ചിട്ട് ഫയൽ ഡോക്ടറിന് നേരെ തന്നെ നീക്കി വെച്ചു കൊടുത്തു കൂടുതലൊന്നും അവന്ക്കോ ഡോക്ടറിനോ പറയാൻ ഇല്ലാത്തത് കൊണ്ട് അവൻ ചെയറിൽ നിന്നും എഴുനേറ്റ് പുറത്തേക്ക് നടന്നു.. അവന്റെ കണ്ണുകളപ്പോഴും നിറഞ്ഞു നിന്നു നടക്കുന്നതിനിടെ കണ്ണുനീര് കാഴ്ച്ചയെ മറച്ചിട്ട് അവ്യക്തമായിട്ടാണ് മുന്നോട്ട് കാണുന്നത്.. അതു കാരണം റോഷൻ നിറഞ്ഞ മിഴികളെ അമർത്തി തുടച്ചു മാറ്റിയിട്ട് വേഗത്തിൽ മുന്നോട്ട് നടന്നു... ഒടുവിൽ ഐസിയുന്റെ മുന്നിലെത്താൻ ആയപ്പോൾ അവന്റെ നടത്തത്തിന്റെ സ്പീഡ് ഒന്ന് കുറിച്ച് പതിയെ മുന്നോട്ട് നടന്നു ഐസിയുന്റെ ഡോർ ചില്ലിലൂടെ ഉള്ളിലോട്ട് ഒരു നിമിഷം നോക്കി നിൽക്കാനേ അവനെ കൊണ്ട് കഴിഞ്ഞൊള്ളൂ...അടുത്ത നിമിഷം തന്നെ അവൻ അവിടെ നിന്നും മുഖം തിരിച്ച് സൈഡിലേക്ക് നോക്കിയപ്പോഴുണ്ട് അവിടെയുള്ള ചെയറിൽ കണ്ണുകളടച്ചു ഇശു ഇരിക്കുന്നു റോഷൻ ദയനീയമായി ഇശൂനെ ഒന്ന് നോക്കിയിട്ട് അവനരികിലേക്ക് പതിയെ നടന്നു ചെന്നു....അപ്പോഴാണ് ഇശൂൻ്റെ കണ്ണിനു ഇരു വശത്തിലൂടെയും കണ്ണുനീർ ഒലിച്ചിറക്കുന്നത് അവൻ ശ്രദ്ധിച്ചത്

"ഇശു..." പതിഞ്ഞ സ്വരത്തിൽ റോഷൻ വിളിച്ചതും ഇശു പതിയെ കണ്ണുകൾ തുറന്നു റോഷനെ നോക്കി "പോയി.. അല്ലെ ..?" വാക്കുകൾ ഇടറാതെ സൂക്ഷിച്ചെങ്കിലും എവിടെയോ നിയന്ത്രണം വിട്ട് വാക്കുകൾ ഒന്ന് ഇടറി പോയി...വേർപാടിന്റെ വേദന അതികഠിനമായതു കൊണ്ടാവാം ഇശൂൻ്റെ ശരീരമെല്ലാം തളർന്നു .. ഹൃദയം നുറുങ്ങി വേദനിച്ചു ഈ തളർന്ന ശരീരവുമായി എത്ര സമയം എന്നു വെച്ചാ ഇങ്ങനെ ഇരിക്കുന്നതെന്ന് അവന്റെ മനസാക്ഷി അവനോട് ചോദിച്ചപ്പോ അവൻ ഉള്ളിലെ സങ്കടത്തെയും വിഷമങ്ങളെല്ലാം നൊമ്പരങ്ങളെയും പരിപ്രാന്തിയേയുമൊക്കെ ഉള്ളിൽ തന്നെ കുഴിച്ചു മൂടാൻ ശ്രമിച്ചെങ്കിലും അവനതിന് സാധിച്ചില്ല...എങ്ങനെ കുഴിച്ചു മൂടാൻ കഴിയും..?അത്രമേൽ അസഹീനമായ വേദനയിലൂടെയാണവൻ കടന്നു പോകുന്നത് എന്നാലും വാശിയോടെ കണ്ണുനീർ തുടച്ചു മാറ്റിയിട്ട് ചെയറിൽ നിന്നും എഴുനേറ്റ് മുന്നോട്ട് നടന്നു... ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും അവന്റെ കണ്ഠം കുത്തി വേദനിച്ചു.. അത്രമാത്രം സങ്കടം അവന്റെ തൊണ്ടയിൽ കുരുങ്ങി നിന്നിരുന്നു കുറച്ചു നേരത്തെ നടത്തതിനു ശേഷം അവനൊരു റൂമിലേക്ക് കയറി ചെന്നു അവിടെയുള്ള ചെയറിലായി ഇരുന്നു...

മനസ്സെല്ലാം പൊട്ടി കരയുന്ന പോലെ... ഇതുവരെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ കൊണ്ടു നടന്നതായിരുന്നു... പക്ഷെ...!! നഷ്ട്ടഭാരങ്ങൾ താങ്ങാൻ കഴിയാതെ അവന്റെ ഹൃദയം ആർത്തിരമ്പി പെയ്തു... ഹൃദയത്തിന്റെ വേദന കണ്ണിലേക്കും വ്യാപിച്ചപ്പോൾ കണ്ണുകളും അനുസരണയില്ലാതെ നിറഞ്ഞു കവിഞ്ഞു 🌸💜🌸 "ഇശുച്ചാ..." സൗമ്യമായ സ്വരം കാതുകളിൽ എത്തിച്ചേർന്നപ്പോഴാണ് ഞാനിപ്പോ എവിടെയാ എന്നുള്ള ബോധം വന്നത് തന്നെ.. അതിനാൽ ധൃതിയോടെ കണ്ണുകൾ പുറം കൈ കൊണ്ട് തുടച്ചു മാറ്റിയിട്ട് ചുണ്ടിലൊരു പുഞ്ചിരി വിരിയിക്കാൻ ശ്രമിച്ചു..പക്ഷെ കഴിഞ്ഞില്ല..ഹൃദയം ചിരിക്കാൻ മറന്നിരിക്കുന്നു!! "ഇശുച്ചാ..." വീണ്ടും അതേ വിളി തന്നെ എന്റെ ചെവിയിൽ മുഴങ്ങിയതും ഞാനൊന്ന് ശ്വാസം എടുത്തു വിട്ട് ഒരു നനുത്ത പുഞ്ചിരി വിരിയിച്ചു "ഐറാ..നീ കുറച്ചു നേരം കൂടെ കിടന്നോ..." ബെഡിൽ കിടക്കുന്ന ഐറയെ നോക്കി ഞാനിത് പറഞ്ഞിട്ട് പതിയെ അവളുടെ കയ്യിൽ തഴുകി... പക്ഷെ അവളെന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കുവായിരുന്നു

"നിന്റെ കണ്ണൊക്കെ എന്താ ചുവന്നിരിക്കുന്നത്.. നീ കരഞ്ഞോ...?" എന്റെ ഇരു മിഴികളിലേക്കും മാറി മാറി നോക്കിയിട്ടവൾ ബെഡിലേക്ക് കുറച്ചു കയറി കിടന്നു "നിന്നോടാ ഇശുച്ചാ ചോദിച്ചത്.. നിന്റെ മുഖമൊക്കെ എന്താ വല്ലാണ്ടിരിക്കുന്നത്..?" അവളുടെ ചോദ്യത്തിനുള്ള ഉത്തരം പറയാൻ നാക്ക് പൊന്താത്തത് കൊണ്ട് ഞാൻ ഒന്നുമില്ല എന്നർത്ഥത്തിൽ തലയാട്ടി "അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാണ്...എനിക്കൊരു കുഴപ്പവും ഇല്ല...." കള്ളമാണ് പറയുന്നതെന്ന് നല്ല ബോധ്യം ഉണ്ടെങ്കിലും ഞാനിത് പറഞ്ഞൊപ്പിച്ചതും അവൾ എന്നെയൊന്ന് അമർത്തി നോക്കി "അങ്ങനെ വെറുതെ ഒരു കാര്യവുമില്ലാതെ നിന്റെ മുഖം ഇങ്ങനെ ഇരിക്കില്ല... എന്താ പ്രശ്നം... എന്താണെങ്കിലും എന്നോട് പറ..." പരിപ്രാന്തിയോടെ അവൾ ചോദിക്കുന്നത് കേട്ട് ഞാനെന്ത് പറയുമെന്നറിയാതെ കുഴങ്ങി... അതിനാൽ ഒന്നും ഉരുവിടാൻ കഴിയാതെ നിസ്സഹായവസ്ഥയോടെ ഇരിക്കാനെ എനിക്ക് പറ്റിയുള്ളൂ "ഇശുച്ചാ...എന്നെ ടെന്ഷന് അടിപ്പിക്കാതെ എന്തെങ്കിലും പറ...ഒന്നും പറയാതെ ഇങ്ങനെ ഇരിക്കല്ലേ...പ്ലീസ്..."

എന്റെ കയ്യിൽ തുടരെ തുടരെ കുലുക്കി കൊണ്ട് അവൾ പേടിയോടെ ചോദിക്കുന്നത് കേട്ട് ഇനിയും അവളോട് ഒന്നും മറച്ചു വെക്കേണ്ടതില്ലെന്ന് തീരുമാനിച്ചുറപ്പിച്ചു മനസ്സിനെ സ്വയം ഒന്ന് പാകപ്പെടുത്തി ഞാൻ ഐറയെ നോക്കി "എന്റെ കൂടെ വാ..." പറയാൻ കാത്തു നിന്ന പോലെ അവൾ ധൃതി പിടിച്ചു ബെഡിൽ നിന്നും ഇറങ്ങാൻ നിൽക്കുന്നത് കണ്ട് ഞാനവളോട് പതിയെ എന്നു പറഞ്ഞ് ബെഡിൽ നിന്നും അവളെ പതിയെ ഇറക്കിയതും അവളൊരു നിമിഷം എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് നിലത്തു അഴിച്ചിട്ട ചപ്പൽ കാലിലണിഞ്ഞു 🌸💜🌸 ഇശു എന്നെയും കൊണ്ട് റൂമിൽ നിന്നും ഇറങ്ങിയിട്ട് മുന്നോട്ട് നടന്നു... ഹോസ്പിറ്റൽ ആയതു കൊണ്ടു തന്നെ കുറെ നേഴ്‌സുമാരും ഡോക്ടർസും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്...ഓരോ ചുവട് മുന്നോട്ട് വെക്കുമ്പോഴും എന്റെ കണ്ണുകൾ നാലു ഭാഗവും പരതി...എന്തിനു വേണ്ടിയാണെന്ന് അറിയാതെ എങ്ങോട്ടാണ് ഇശു എന്നെ കൊണ്ടു പോകുന്നതെന്ന് അറിയില്ല...അവന്റെ മുഖമിപ്പോഴും ഇരുണ്ടു മൂടി കിടക്കുവാണ്.. അവന്റെ കണ്ണുകളിൽ നല്ല ചുവപ്പും എടുത്തു കാണിക്കുന്നുണ്ട്.. അതിൽ നിന്നു തന്നെ മനസ്സിലാക്കാം അവൻ നല്ലവണ്ണം കരഞ്ഞിട്ടുണ്ടെന്ന്..

പക്ഷെ കാരണം ചോദിച്ചിട്ടാണെങ്കിൽ പറയുന്നുമില്ല... ആർക്കോ എന്തോ സംഭവിച്ച പോലെ ദുഷിച്ച ചിന്ത മറുവിളി കൂട്ടുന്നുണ്ട്...അങ്ങനെയൊന്നും ഇല്ലെന്ന് സ്വയം ആശ്വാസം കണ്ടെത്താൻ നോക്കിയെങ്കിലും വീണ്ടും വീണ്ടും ചിന്തകൾ കാടു കയറി വേണ്ടാത്തത് ചിന്തിച്ചു കൂട്ടി ഓരോ നിമിഷം കഴിയുന്തോറും ഹൃദയമിടിപ്പ് വർദ്ധിച്ചു വന്നു... എന്റെ ചെവിയിലേക്ക് തന്നെ മിടിപ്പ് കേൾക്കുന്ന പോലെ... എന്തോ എനിക്ക് പേടിയാവുന്നുണ്ട്... ആർക്കും ഒന്നും സംഭവിക്കരുതെ എന്ന് മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് ഇശൂൻ്റെ കൈയിൽ മുറുക്കി പിടിച്ചിട്ട് ഡൗണ് ഫ്ലോറിലേക്ക് ഇറങ്ങാനുള്ള സ്റ്റെപ്പ് ഇറങ്ങി ഓരോ സ്റ്റെപ്പ്സ് ഇറങ്ങുമ്പോഴും ദുഷിച്ച ചിന്തകൾ എന്റെ തലച്ചോറിനെയും മനസ്സിനെയും ഒരേപോലെ കാർന്നു തിന്നു...പക്ഷെ ഞാനത് അതികം ഗൗനിക്കാൻ നിക്കാതെ സ്റ്റെപ്പ് ഇറങ്ങി പോകെയാണ് അലസ്യമായി ഞാൻ മുന്നോട്ട് നോക്കിയത് അന്നേരമവിടെ ഹോസ്പിറ്റലിന്റെ മുന്നിൽ തന്നെ ഒരു ആംബുലൻസ് നിർത്തി ഇട്ടിരിക്കുന്നത് ഞാനൊരു നിമിഷം നോക്കിയിട്ട് അവിടുന്ന് ശ്രദ്ധ മാറ്റാൻ നിൽക്കെയാണ്

വില്ലയിലെ ആരൊക്കെയോ ആംബുലൻസിന്റെ ബാക്ക് ഡോറിന്റെ അടുത്തു തന്നെ കൂട്ടം കൂടി നിൽക്കുന്നത് കണ്ടത് ആ ഒരു കാഴ്ച്ച കണ്ട് എന്റെ പുരികം സംശയത്താൽ ചുളിഞ്ഞു വന്നു... അവരെന്തിനാ അവിടെ കൂടി നിൽക്കുന്നതെന്ന് അറിയാതെ സ്റ്റയറിൻ്റെ അവസാന സ്റ്റെപ്പും ഇറങ്ങിയിട്ട് ഞാൻ മുന്നോട്ട് നടന്നതും പെട്ടന്ന് ഞാനൊരു ഭീതിയോടെ അവിടെ തന്നെ നിന്നു 'എന്റെ ഐഷു..?' പെട്ടന്ന് ഉള്ളിലൊരു വെള്ളിടി വെട്ടി...ഭയം എന്നെ ഒന്നായി പൊതിഞ്ഞു... കൈയും കാലും തളരുന്ന പോലെ...ഞാനൊരു നിർവികാരത്തോടെ മുന്നോട്ട് നോക്കി നിന്നു എന്റെ നിൽപ്പ് ശ്രദ്ധിച്ച വണ്ണം ഇശു എന്റെ ഉള്ളം കൈകളിൽ ശക്തിയായി പിടിച്ചതും ഞാനാ നിർവികാരത്തോടെ തന്നെ മുന്നിൽ നിന്നും നോട്ടം മാറ്റി ഇശൂൻ്റെ മുഖത്തേക്ക് നോക്കി...പക്ഷെ അവനൊന്നും മൊഴിയാനോ ഒന്നിനും നിൽക്കാതെ എന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു.. ഞാനും ഒരു പാവ കണക്കെ അവന്റെ കൂടെ നടന്നു ഓരോ ചുവടിലും ഞാനും ആംബുലൻസും തമ്മിലുള്ള ദൂരം കുറഞ്ഞു വന്നു.. കൂടെ ഹൃദയത്തിന്റെ മിടിപ്പ് നന്നായി ഉയർന്നു വന്നു...ഞാൻ ഉദ്ദേശിച്ച ആളാവരുതെ അതിനകതെന്ന് ഹൃദയം തൊട്ട് പ്രാർത്ഥിച്ചു ഹോസ്പിറ്റലിന്റെ പുറത്തേക്ക് ഇറങ്ങി ഇനി രണ്ടടി നടന്നാൽ ആംബുലൻസിന്റെ അടുതെത്തും...

പക്ഷെ ഇനി മുന്നോട്ട് നടക്കാൻ ആവുന്നില്ല... കാലുകൾക്ക് ചലനം നഷ്ട്ടപെട്ട പോലെ... പറ്റുന്നില്ല എനിക്ക്..!! ഞാൻ വന്നതറിഞ്ഞതിനാലാകണം എന്റെ മുന്നിൽ നിൽക്കുന്ന ഉപ്പയും ഉമ്മിയും എന്നെയൊന്ന് തിരിഞ്ഞു നോക്കിയിട്ട് സൈഡിലേക്ക് മാറി നിന്നു.. അവരുടെ കണ്ണുകളും ചുവന്നിരിക്കുന്നു..അവരുടെ മാത്രമല്ല..അവിടെ കൂടി നിൽക്കുന്നവരുടേയൊക്കെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട് ആംബുലൻസിന്റെ ഡ്രൈവർ എന്നു തോന്നിപ്പിക്കുന്ന ഒരാൾ ബാക്ക് ഡോർ പതിയെ തുറക്കുന്നത് കണ്ട് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു മുഖം തിരിച്ചു... അസ്വസ്ഥത കൊണ്ട് മുന്നോട്ട് നോക്കാൻ കഴിയുന്നില്ല "ഐറാ...?" ഇശൂൻ്റെ സ്വരം ചെവിയിൽ മുഴങ്ങി കേട്ടപ്പോൾ ഞാൻ പതിയെ അവനെ മിഴിയുറ്റ് നോക്കിയതും അവൻ 'വാ' എന്നും പറഞ്ഞ് എന്നെയും കൊണ്ട് രണ്ടടി മുന്നോട്ട് നടന്നു ആംബുലൻസിന്റെ ഡോറിനരികെയാണ് ഞാനിപ്പോൾ..പക്ഷെ എന്റെ നോട്ടം മൊത്തം ഇശൂൻ്റെ മുഖത്തേക്ക് ആയിരുന്നു... എന്തുകൊണ്ടോ ആംബുലൻസിന്റെ ഉള്ളിലേക്ക് നോക്കാൻ എന്നെ കൊണ്ട് സാധിക്കുന്നില്ല എന്നാലും നോക്കിയേ പറ്റൂ...തളർന്നിരുന്നിട്ട് കാര്യമില്ല...

സ്വയം ആത്മവിശ്വാസം നൽകി യാന്ത്രികമായി എന്റെ തല മുന്നോട്ട് ചലിച്ചതും മുന്നിലെ കാഴ്ച്ച കണ്ട് ഉള്ളിലൂടെ ഒരു കൊള്ളിയാൽ പാഞ്ഞു പോയി... കൂടെ വാ രണ്ടും പൊത്തി പിടിച്ചു ഒരടി ഞാൻ പിറകിലേക്ക് വേച്ചു പോയതും ഇശു എന്നെ താങ്ങി പിടിച്ചു നിർത്തി 'അല്ല..ഇതെന്റെ ഐഷു അല്ല...' മനസ്സും തലച്ചോറും ഒരുപോലെ പറഞ്ഞു... പക്ഷെ അപ്പോഴും എന്റെ കണ്ണ് മുന്നിലുള്ള ആളിലേക്ക് ഒരുതരം ഭീതിയോടെ തറഞ്ഞു നിൽക്കായിരുന്നു...ചിന്തകളിൽ അല്പം പോലും കടന്നു വരാത്ത കാഴ്ച്ചയാണ് കണ്ണുകൾ സാക്ഷ്യം വഹിക്കുന്നത്...ഒന്നും വിശ്വസിക്കാൻ കഴിയാതെ ഞാൻ ഇശൂൻ്റെ നെഞ്ചിലേക്ക് ചാരി നിന്നു "ഇശുച്ചാ..അമ്മച്ചി...!!" സ്ട്രെച്ചറിൽ കിടത്തിയ ആളെ ഒരു നോക്ക് നോക്കിയിട്ട് ഇശൂനെ നോക്കിയപ്പോഴേക്കും കണ്ണെല്ലാം നിറഞ്ഞു തുളുമ്പി...ഹൃദയത്തെ ആരൊക്കെയോ ചേർന്ന് കുത്തി മുറിവാകുന്ന പോലെ...ചുണ്ടുകൾ വിതുമ്പി വിറ കൊണ്ടു ഇതുവരെ സ്വന്തം ഉമ്മാൻ്റെ പോലെ കണ്ടു സ്നേഹിച്ച വ്യക്തിയാണ് മുന്നിൽ ജീവൻ നിലച്ച ശരീരവുമായി കിടക്കുന്നതെന്ന് ഉൾക്കൊള്ളാൻ പറ്റുന്നില്ല..

അമ്മച്ചിയുടെ ചിരിക്കുന്ന മുഖം മനസ്സിലേക്ക് ഒന്നായി ലഴിച്ചു വന്നതും സങ്കടം ഒന്നായി പുറത്തേക്ക് വന്നിട്ട് പൊട്ടിക്കരയാൻ വെമ്പിയെങ്കിലും ഇശു അവന്റെ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിയിട്ട് 'വേണ്ട' എന്ന മട്ടിൽ തലയാട്ടി തന്നപ്പോ സങ്കടത്തെ ചുണ്ടുകൾക്കിടയിൽ തന്നെ പിടിച്ചു വെച്ചു വിറ കൊള്ളുന്ന കീഴ്ച്ചുണ്ടിനെ കടിച്ചു പിടിച്ചു പക്ഷെ എനിക്ക് പറ്റുന്നില്ലായിരുന്നു..!! ഹൃദയത്തിൽ പിടി മുറുക്കിയ സങ്കടം ശരീരത്തിലേക്ക് വ്യാപിച്ചു തുടങ്ങി...അതിനാൽ കൈകാലുകൾ കുഴഞ്ഞു പോവുന്ന പോലെ..!!തല പൊട്ടി തെറിക്കുന്ന വേദന..!! അനുസണയില്ലാതെ നിറഞ്ഞൊഴുകുന്ന കണ്ണുനീരിന് ചുട്ടു പൊള്ളുന്ന ചൂട്...!!ഹൃദയം നിശ്ചലമാകുന്ന പോലെ!! എത്ര തന്നെ ആയിട്ടും കണ്ണുനീരിനെ പിടിച്ചു വെക്കാൻ ആകാതെ ഞാൻ തേങ്ങി കരഞ്ഞു കൊണ്ട് ഇശൂൻ്റെ നെഞ്ചിലേക്ക് മുഖം പൂയ്ത്തി ഏങ്ങലടിച്ചു കരഞ്ഞു... പ്രിയപ്പെട്ട ഒരാളുടെ വേർപാടിന്റെ വേദന അതനുഭവിച്ചവർക്കേ അറിയൂ എന്നു പറയുന്നത് എത്രമാത്രം ശെരിയാണെന്ന് ഞാനിപ്പോ മനസിലാക്കി ഇനിയാ മുഖം കാണാൻ പറ്റില്ലല്ലോ എന്നോർത്ത് അവസാന തവണ കൂടെ ആ മുഖം കാണുവാൻ ഞാൻ നിറഞ്ഞ കണ്ണുകളെ തുടച്ചു മാറ്റി മുന്നിലേക്ക് നോക്കി..

ഒരൊറ്റ തവണ മാത്രമേ കണ്ടുള്ളൂ...അപ്പോഴേക്കും അമ്മച്ചിയുടെ മുഖം വെള്ള കൊണ്ട് മൂടിയിട്ട് ഡ്രൈവർ പുറത്തേക്ക് ഇറങ്ങിയതും ഉമ്മയും റോഷനും ആംബുലൻസിലേക്ക് കയറിയപ്പോ തന്നെ ഡ്രൈവർ ബാക്ക് ഡോർ അടച്ചു...എന്നിട്ട് അയാൾ പോയി ഡ്രൈവർ സീറ്റിലേക്ക് കയറി ഇരുന്നതും ഉപ്പ എതിർ വശത്ത്‌ കയറി ഇരുന്നപ്പോ തന്നെ ആംബുലൻസ് മുന്നോട്ടു ചലിച്ചു തുടങ്ങി എല്ലാം എന്തെന്നില്ലാത്ത വേദനയോടെ നോക്കി കണ്ടു... തന്റെ പ്രിയപ്പെട്ട വ്യക്തിയാണ് തന്നിൽ നിന്നും ഇനി കാണാൻ പോലും പറ്റാത്ത ലോകത്തേക്ക് അകന്നു പോവുന്നതെന്ന് മനസ്സ് വിളിച്ചോതി തന്നതും വിങ്ങുന്ന ഹൃദയത്തെ പാടെ അവഗണിച്ചു കൊണ്ട് ആംബുലൻസ് ഗെയ്റ്റ് കടന്ന് വിദൂരതയിലേക്ക് നീങ്ങി പോകുന്നത് വിടാതെ നോക്കി നിന്നു 🌸💜🌸 "വേറെ കുഴപ്പമൊന്നും ഇല്ലാത്തത് കൊണ്ട് ഇന്നു തന്നെ ഐറയെ ഡിസ്ചാർജ്ജ് ചെയ്യാം..." ഡോക്ടർ പറഞ്ഞതിന് ഞാനൊന്ന് മൂളി കൊടുത്തു... അവൾക്കും കുഞ്ഞിനും ഒരു പ്രോബ്ലവും ഇല്ലായെന്ന് അറിഞ്ഞപ്പോഴാണ് കുറച്ചു ആശ്വാസമായത് "ഐഷു...?" "She is alright..പക്ഷെ പൂർണമായി ഭേദമായെന്ന് പറയാൻ ആയിട്ടില്ല..വയറിൽ സാരമായ മുറിവുണ്ട്..കൊച്ചു കുട്ടിയല്ലേ നല്ല പോലെ പേടിച്ചിട്ടുണ്ടെന്ന് തോന്നുന്നു...അവളെ കാണണമെങ്കിൽ പോയി കണ്ടോളൂ...കൂടുതൽ സ്‌ട്രൈൻ കൊടുക്കരുത്..."

എന്റെ മനസ്സ് വായിച്ചറിഞ്ഞ പോലെ ഐഷുനെ കാണാനുള്ള അനുവാദം ഡോക്ടർ തന്നതും ഞാൻ ചെറു പുഞ്ചിരി വിരിയിച്ച് താങ്ക്സ് എന്നു പറഞ്ഞ് ഡോക്ടറുടെ അടുത്തു നിന്ന് പോന്നു ഐസിയുന്റെ മുന്നിലെത്തിയ ഉടനെ ഞാൻ പതിയെ ഡോർ തുറന്ന് അകത്തേക്ക് കയറി.. അപ്പൊ വയറുകൾക്കിടയിലെ ബെഡിൽ കിടക്കുന്ന ഐഷുനെ കണ്ട് ഞാനൊരു നിമിഷം അവളെ വിടാതെ നോക്കിയിട്ട് അവളുടെ അടുത്തേക്ക് നടന്നു ചെന്നു നന്നേ ക്ഷീണിച്ചു പോയിട്ടുണ്ടെന്ന് അവളുടെ കിടപ്പ് കണ്ട് മനസ്സിലായതും ഞാൻ പതിയെ അവളുടെ മുടിയിലൂടെ വിരലോടിച്ചു ആ കുഞ്ഞു നെറ്റിയിൽ തല കുനിച്ചു പതിയെ ചുണ്ട് ചേർത്തു..എന്നിട്ട് നേരെ നിൽക്കാൻ നേരമാണ് ഐഷു എന്റെ കൈകളിൽ പിടിച്ചത് "ഇശുച്ചാ.." കുഞ്ഞി ചുണ്ടിൽ പുഞ്ചിരി വിരിയിച്ച് അവൾ വിളിച്ചത് കേട്ട് പതിയെ എന്റെ ചുണ്ടുകളിലും പുഞ്ചിരി വിടർന്നു "ഇശുച്ചന്റെ ഐഷൂട്ടി കണ്ണുകളടച്ചു പറ്റിച്ചു കിടക്കായിരുന്നല്ലേ..?"

അവളുടെ ചുണ്ടിലെ കള്ളച്ചിരി കണ്ട് ഞാനിത് കണ്ണ് കുറുക്കി ചോദിച്ചപ്പോ അവൾ കുഞ്ഞി പല്ലും കാട്ടി ചിരിച്ചു കൊണ്ട് നിർത്താതെ തലയാട്ടി "കണ്ണു തുറന്ന് കിടന്നപ്പോഴാണ് ആരോ ഡോർ തുറന്ന് വരുന്നത് കണ്ടത്..ഇശുച്ചന് ആണെന്ന് അറിഞ്ഞത് കൊണ്ട് ഐഷൂട്ടി കണ്ണുകളടച്ചു കിടന്നു..." "എടി കള്ളത്തീ...!!" എന്നും പറഞ്ഞ് ചിരിച്ചോണ്ട് ഞാനവളുടെ കവിൾ പിടിച്ചു പതിയെ വലിച്ചു "ഇശുച്ചന്റെ കണ്ണും മുഖവുമൊക്കെ എന്താ ചുവന്ന് കിടക്കുന്നത്..?" ഉള്ളിലെ സങ്കടത്തെ കടിഞ്ഞാണിട്ട് പിടിച്ചു വെച്ചേക്കുവാണ്.. അതിനെ ഇനിയും പുറത്തേക്ക് കൊണ്ടു വരാൻ ആഗ്രഹിക്കാത്തത് കൊണ്ടാണ് പുറമെ വിഷമം ഇല്ലാത്ത പോലെ കൂളായി അഭിനയിക്കുന്നത്.. പക്ഷെ ഇപ്പൊ ഐഷു ഇങ്ങനെ ചോദിച്ചപ്പോ എന്തോ ഒരുതരം വേദന ഉള്ളിൽ വന്നെങ്കിലും ഫീലിംഗ്‌സിനെ കണ്ട്രോൾ ചെയ്ത് വെക്കേണ്ടത് എന്റെ ഉത്തരവാദിത്വം ആയതിനാൽ ഞാൻ പുറമെ ഒന്ന് ചിരിച്ചു "അതൊക്കെ പോട്ടെ...നീ എന്തെങ്കിലും കഴിച്ചിരുന്നോ..?" വിഷയം മാറ്റി ഞാനവളോട് ചിരിച്ചോണ്ട് ചോദിച്ചപ്പോ അവൾ ചിരിച്ചോണ്ട് തലയാട്ടി "ഐറുമ്മ എവിടെ ഇശുച്ചാ...?എല്ലാവരെയും ഞാൻ കണ്ടു.. ഐറുമ്മാനെ മാത്രം ഞാൻ കണ്ടില്ല..."

വിഷമത്തോടെ അവൾ ചുണ്ട് ചുളുക്കി ചോദിക്കുന്നത് കേട്ട് ഞാനതിന് എന്തോ മറുപടി കൊടുക്കാൻ നിൽക്കുന്നതിനു മുമ്പ് തന്നെ ഒരു നേഴ്‌സ് അവൾക്കുള്ള മെഡിസിൻ കൊടുക്കാൻ ഐസിയുവിലേക്ക് കയറി വന്നതും ഞാനത് കണ്ട് പിറകിലേക്ക് ഒന്ന് നോക്കിയിട്ട് ഐഷുനെ നോക്കി "മോൾ കുറച്ചു നേരം കിടന്നോ..ഇശുച്ചന് പുറത്തു ഉണ്ടാവും..." ഡോക്ടർ പ്രത്യേകം സ്‌ട്രൈൻ കൊടുക്കേണ്ട എന്നു പറഞ്ഞത് കൊണ്ട് കുറച്ചു നേരം അവൾ റെസ്റ്റ് എടുക്കട്ടെ എന്നു വിചാരിച്ചിട്ട് ഞാനവളോട് ഇതും പറഞ്ഞിട്ട് സ്നേഹത്തോടെ അവളുടെ നെറ്റിയിൽ ഉമ്മ വെച്ച് പുറത്തേക്ക് ഇറങ്ങി അമ്മച്ചിയെ അവരുടെ നാട്ടിലേക്കാണ് കൊണ്ടു പോയത്... അവിടെയുള്ള അയൽവാസികൾക്ക് ഒക്കെ കാണാൻ വേണ്ടി.. അമ്മച്ചിയെ അങ്ങോട്ട് കൊണ്ടു പോയാൽ ഐറക്കു അമ്മച്ചിയെ അവസാനം ഒരു നോക്ക് കാണാൻ സാധിക്കില്ല എന്നറിയുന്നത് കൊണ്ടാണ് ഇവിടുന്ന് തന്നെ അവൾക്ക് അമ്മച്ചിയെ കാണിച്ചു കൊടുത്തത് അവളാകെ തളർന്നു പോയതിനാൽ ഞാനവളെയും കൊണ്ട് റൂമിലേക്ക് തന്നെ വന്നു...കരഞ്ഞു കരഞ്ഞു അവളെപ്പോഴോ ഉറങ്ങി പോയിരുന്നു..

ആ സമയത്താണ് ഡോക്ടർ എന്നെ വിളിച്ചിട്ട് ഡിസ്ചാർജ്ജിൻ്റെ കാര്യം പറഞ്ഞത് വൈകുന്നേരത്തോട് സമയമായപ്പോൾ ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി..പോരാൻ നേരത്ത് ഐറ ഐഷുനെ കാണാൻ പോയിരുന്നു.. അവളുടെ മൈൻഡ് അതികം ശെരിയല്ലാത്തത് കൊണ്ടും ഐഷുനോട് അതികം സംസാരിക്കാൻ പാടില്ല എന്ന് ഡോക്ടർ പറഞ്ഞത് കൊണ്ടും അവർ രണ്ടുപേരും അധികമൊന്നും സംസാരിക്കാൻ നിന്നില്ല വില്ലയിലേക്കുള്ള യാത്രയിൽ അവൾ സീറ്റിലേക്ക് ചാരി ഇരുന്ന് മൗനമായി പുറത്തേക്ക് നോക്കി ഇരുന്നു...ഇടക്കവൾ എന്തോ ആലോചിച്ച വണ്ണം എന്നെ നോക്കി "ഇശുച്ചാ..നീയെങ്ങനെയാ ഇമാമിന്റെ അടുത്തേക്ക് എത്തിയത്..? ഞാനെങ്ങനെയാ രക്ഷപ്പെട്ടത്..? അമ്മച്ചി എങ്ങനെയാ കൊല്ലപ്പെട്ടത്..? കുറെ ചോദ്യങ്ങളുണ്ട് മൈൻഡിനെ ഡിസ്റ്റർബ് ചെയ്യുന്നു.. എല്ലാത്തിന്റെയും ഉത്തരം എനിക്ക് കിട്ടണം.." ഈ ചോദ്യങ്ങൾ എന്താ വരാത്തതെന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു...

ഇന്നലെ എന്തൊക്കെ സംഭവിച്ചു എന്നുള്ള കാര്യമൊന്നും അവൾക്ക് അറിയാത്തത് കൊണ്ട് ഞാൻ ഡ്രൈവ് ചെയ്യുന്നതിനിടെ അവളെയൊന്ന് നോക്കിയിട്ട് മുന്നിലേക്ക് തന്നെ നോക്കി ഡ്രൈവിങ്ങിൽ ശ്രദ്ധ ചൊലുത്തി "ലണ്ടനിലെ മ്യുസിക്ക് ഷോക്ക് പോയ ദിവസം നിന്നെയൊരാൾ അഭായപ്പെടുത്താൻ നോക്കിയത് നീ ഓർക്കുന്നുണ്ടോ...?" ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ മാറ്റാതെ ഞാൻ ചോദിച്ചപ്പോൾ ഞാനെന്താ ഇപ്പൊ ഇതൊക്കെ ചോദിക്കുന്നെ എന്ന മട്ടിൽ അവളെന്നെ നോക്കിയിട്ട് എന്റെ ചോദ്യത്തിന് മറുപടിയായി ഒന്ന് മൂളി തന്നു "അന്ന് നീ സ്റ്റേഡിയത്തിന്റെ അടുത്തുള്ള ഗാർഡനിലെ ഫ്ലവർസ് നോക്കി നടക്കുന്നിടെയാണ് അയാൾ നിന്നെ അഭായപ്പെടുത്താൻ നോക്കിയത്... അവിടുന്ന് എനിക്കൊരു ചെയിൻ കിട്ടിയിരുന്നു.. അതയാളുടെ കയ്യിൽ കിടന്ന ചെയിനാണ്..അവൻ ഇമാമിന്റെ ആളാണെന്ന് നല്ല പോലെ അറിയുന്നത് കൊണ്ട് ഞാനാ ചെയിൻ എന്റെ കയ്യിൽ തന്നെ സൂക്ഷിച്ചു വെച്ചു ഇന്നലെ നിങ്ങളെ അന്വേഷിക്കാൻ വേണ്ടി ഗാഡ്സിനെ പറഞ്ഞയച്ചെങ്കിലും അവർക്കൊരു തുമ്പും കിട്ടിയില്ല... അതിന്റെ ദേഷ്യത്തിലും സങ്കടത്തിലും നിൽക്കുമ്പോഴാണ് എന്തോ ഓർത്ത പോലെ എന്റെ മൈൻഡിലേക്ക് ആ ചെയിൻ കടന്നു വന്നത്...

ആ ചെയിനിൽ നിന്ന് എന്തെങ്കിലും ഇമാമിനെ പറ്റിയുള്ള കാര്യങ്ങൾ കിട്ടുമോ എന്ന പ്രതീക്ഷയിൽ ഞാനാ ചെയിൻ റൂമിൽ പോയി എടുത്തു നോക്കി.. അപ്പോഴാണ് ചെയിനിന്റെ ആരും കാണാത്ത ഭാഗത്ത് ഒരു കോഡ് നമ്പർ കണ്ടത്... ആ കോഡ് നമ്പർ ഉപയോഗിച്ച് ഏതെങ്കിലും സ്ഥലമോ അതോ വേറെ വല്ലതും ഉണ്ടോ എന്ന് അന്വേഷിക്കെയാണ് ഒരു ടണൽ എന്റെ മനസ്സിലേക്ക് വന്നത് വില്ലയിൽ നിന്നും നാൽപത് കിലോമീറ്റർ ദൂരം പോയാൽ ഒരു ടണലുണ്ട്... ആ ടണലിന്റെ ചെക്ക് പോസ്റ്റിൽ ഇങ്ങനെയൊരു കോഡ് നമ്പർ ഞാൻ കണ്ടിട്ടുണ്ട്... അതു ഈ നമ്പർ തന്നെയാണെന്ന് ഉറപ്പു വരുത്തിയിട്ട് ഞങ്ങൾ നേരെ ടണലിലേക്ക് പോയി...ടണൽ നേരെ ചെന്ന് അവസാനിക്കുന്നത് ഒരു ജൂത പള്ളിയിലാണ്.... അതു തന്നെയാകും അവന്റെ വാസ സ്ഥലമെന്ന് ഉറപ്പായതിനാൽ ഞങ്ങൾ നേരെ പള്ളിയിലേക്ക് പോയി ഞങ്ങൾ പ്രതീക്ഷിച്ച പോലെ അവിടെ നിങ്ങൾ ഉണ്ടായിരുന്നു...അവിടെ എത്തിയപ്പോ ആദ്യം ഞാൻ കണ്ടത് നിന്നെയും ഇമാമിനെയുമാണ്...നീയെനിക്ക് പുറം തിരിഞ്ഞു നിൽക്കായിരുന്നു...നിന്റെ മുന്നിലായി ഇമാം നിൽക്കുന്നുണ്ട്..ബാക്കി ഒന്നും ഞാൻ കണ്ടില്ല..

.നിന്നെ കണ്ട സന്തോഷത്തിൽ നിന്നെയും വിളിച്ചു കൂവി നിന്റെ അടുത്തേക്ക് ഓടി വരാൻ നിന്നപ്പോഴാണ് അവൻ നിന്റെ വയറിൽ നിന്നും എന്തോ വലിക്കുന്ന പോലെ തോന്നിയത്.. അതിനാൽ ഞാനങ്ങോട്ട് നോട്ടം തെറ്റിച്ചപ്പോഴാണ് അവന്റെ കയ്യിലെ കത്തി ഞാൻ ശ്രദ്ധിച്ചത്... നീയെനിക്ക് പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ടാകണം നിന്റെ വയറിനോട് ചേർത്ത് ഇമാം കത്തി വെച്ചിരുന്നത് ഞാൻ കാണാതിരുന്നത്..ഒരു നിമിഷം കൊണ്ട് അവനത് നിന്റെ വയറ്റിലേക്ക് കുത്താൻ നിന്നിരുന്നു..." അത്രയും പറഞ്ഞ് നിർത്തിയിട്ട് തല ചെരിച്ചു ഐറയെ നോക്കിയപ്പോൾ അവൾ ബാക്കി അറിയാനും വേണ്ടി ആശങ്കയോടെ എന്നെ നോക്കി "പക്ഷെ അവൻ നിന്നെയല്ല കുത്തിയത്..!!" "പിന്നെ..?" "അമ്മച്ചിയെയാണ്..അമ്മച്ചി നിന്നെ രക്ഷിക്കാൻ വേണ്ടി നിന്റെ മുന്നിലേക്ക് കയറി നിന്നതും ഇമാമിന്റെ കയ്യിലെ കത്തി അമ്മച്ചിയുടെ വയറിലേക്കാണ് ആഴത്തിൽ കൊണ്ടത്... അപ്പോളവിടെ വേദനയാൽ അലറുന്ന ശബ്ദം കേട്ടത് അമ്മച്ചിയുടെതായിരുന്നു...

ഇതേ സമയം നിനക്ക് ഹൈപ്പർ ടെൻഷൻ കയറിയിട്ട് നീ ബോധം മറഞ്ഞു വീണിരുന്നു..." അത്രയും പറഞ്ഞു നിർത്തിയപ്പോഴേക്കും ഐറ കണ്ണു നിറച്ചു സീറ്റിലേക്ക് ചാരിയിരുന്നു അവൾക്ക് വേണ്ടിയാണ് അമ്മച്ചി സ്വന്തം ജീവൻ ബലിയാടാക്കിയതെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞു കാണില്ല.. ഗാഡ്‌സിനോട് ഇമാമിനെ നോക്കാൻ പറഞ്ഞ് സിദ്ധുനോടും ജാസിയോടും ജൂലിയെ കണ്ടു പിടിക്കാൻ പറഞ്ഞിട്ട് ഞാനും റോഷനും ഐറയേയും അമ്മച്ചിയെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി ഐറക്കു ബോധം ഇല്ലെങ്കിലും ഹോസ്പിറ്റൽ എത്തുന്ന വരെ അമ്മച്ചിക്ക് ബോധം ഉണ്ടായിരുന്നു.. വേദന കടിച്ചു പിടിച്ചായിരുന്നു അമ്മച്ചി ഇരുന്നത്..പക്ഷെ പിന്നീട് ഐസിയുവിലേക്ക് കയറ്റിയെങ്കിലും രക്ഷിക്കാൻ ആയില്ല സങ്കടം കാരണം ഐറ വിതുമ്പി കരഞ്ഞു ഇരിക്കുന്നത് കണ്ടെങ്കിലും അവൾ കരഞ്ഞ് ഉള്ളിലെ സങ്കടം തീർക്കട്ടെ എന്നു വിചാരിച്ചു ഞാൻ വില്ല ലക്ഷ്യം വെച്ചു കുതിച്ചു 🌸💜🌸

'എനിക്ക് വേണ്ടി.. അമ്മച്ചി...സ്വന്തം ജീവിതം തന്നെ ഇല്ലാതാക്കിയിരിക്കുന്നു...' മനസ്സ് വേദനയാൽ നീറി പുകഞ്ഞു... താനെ കണ്ണുനീർ ചാലിട്ട് കവിളിലൂടെ ഒഴുകിയതും അതിനെ തുടച്ചു നീക്കിയിട്ടും കാര്യമില്ലെന്ന് അറിയുന്നത് കൊണ്ട് സീറ്റിലേക്ക് ചാരി ഇരുന്ന് ഉള്ളിലെ സങ്കടമെല്ലാം കരഞ്ഞു തീർത്തു വേർപാടിന്റെ നൊമ്പരം താങ്ങാൻ പറ്റുന്നതിലും അപ്പുറമായതിനാൽ സങ്കടത്തിന്റെ കൂടെ അമ്മച്ചിയുടെ ഓർമകളും എന്നെ പിടിച്ചു കുലുക്കിയതും വിറക്കുന്ന ചുണ്ടുകളെ കടിച്ചു പിടിച്ചു ഇരുന്നു... എത്ര സമയം അങ്ങനെ ഇരുന്നെന്ന് അറിയില്ല... വില്ലയിലെ കോംബൗണ്ടിലേക്ക്‌ കാർ കയറിയപ്പോ തന്നെ ഞാൻ വില്ലയെ മൊത്തമായി നോക്കി...ഇനി ഈ കുടുംബത്തിലെ ഒരു അംഗം ഞങ്ങളുടെ കൂടെ ഇല്ലെന്ന് മനസ്സ് പറഞ്ഞപ്പോ ഞാനുമത് ശെരി വെച്ചു എന്തിനോ വേണ്ടി മനസ്സ് കരയുന്നുണ്ടെങ്കിലും അതാത് സമയമായാൽ ഏതൊരാളും നമ്മെ വിട്ടും ഈ ലോകം വെടിഞ്ഞും പോകുമെന്ന യാഥാർത്ഥ്യത്തെ മുറുക്കി പിടിച്ചു സ്വയം നിയന്ത്രിച്ചു നിന്നു...സ്വയമേ വിട്ടു പോയതല്ലെന്ന് അറിയാമെങ്കിലും ദൈവം ഇങ്ങനെ ആയിരിക്കും നിശ്ചയിച്ചതെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ട് നിറഞ്ഞ കണ്ണുകളെ തുടച്ചു മാറ്റി ഞാൻ കാറിൽ നിന്നും ഇറങ്ങി വില്ലയുടെ ഉള്ളിലേക്ക് നടന്നു ഹാളിലെത്തിയപ്പോ നേരെ കണ്ണു പോയത് കിച്ചനിലേക്കാണ്...

എവിടെ പോയി വരുമ്പോഴും നല്ല കൊതിയോറും വിഭവത്തിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറലുണ്ട്..പക്ഷെ..!!ഇനിയത് ഉണ്ടാവില്ല "ഐറ.." പെട്ടന്ന് തോളത്തു ഒരു കൈ വന്നു നിന്നതും ഞാൻ ഞെട്ടി കൊണ്ട് കിച്ചനിൽ നിന്നും നോട്ടം മാറ്റി പിന്നിലേക്ക് തിരിഞ്ഞു നോക്കി... അപ്പൊ ഇശു എന്താ എന്നു ചോദിച്ചത് കേട്ട് ഉള്ളിലെ വിഷമം ഒന്നായി പുറത്തേക്ക് വന്നെങ്കിലും ഇനി കരയില്ല എന്നു തീരുമാനിച്ചു വെച്ചത് കൊണ്ട് ഞാൻ ചുണ്ടിലൊരു നനുത്ത പുഞ്ചിരി വിരിയിച്ച് ഒന്നുമില്ല എന്ന മട്ടിൽ തലയാട്ടി സ്റ്റയർ കയറാൻ നേരമാണ് ഖാദർ അങ്കിൾ വില്ലയിലേക്ക് ഓടി വരുന്നത് കണ്ടത് അത് കണ്ട് ഞാൻ അവിടെ തന്നെ നിന്നതും അങ്കിൾ ഇശൂന്റെ അടുത്തേക്ക് ചെന്ന് എന്തൊക്കെയോ ധൃതി പിടിച്ചു പറയുന്നത് കേട്ട് ഞാൻ സംശയത്തോടെ അവരെ രണ്ടു പേരെയും മാറി മാറി നോക്കി നിൽക്കെയാണ് ഇശു ഗൗരവമായി തലയാട്ടി കൊണ്ട് പുറത്തേക്ക് ഇറങ്ങി പോവുന്നത് കണ്ടത് അവൻ മൈൻ ഡോറിന്റെ അടുത്തെത്തിയ ഉടനെ എന്തോ ആലോചിച്ച പോലെ അവിടെ തന്നെ നിന്നിട്ട് പിറകിലേക്ക് തിരിഞ്ഞു നോക്കി.. അപ്പോഴും ഞാൻ കാര്യമറിയാതെ ഇശൂനെ തന്നെ നോക്കുവായിരുന്നു

"ഐറാ.. നീ റെസ്റ്റ് എടുക്ക്... ഞാനിപ്പോ വരാം..." "ഞാനുമുണ്ട്.." അവൻ ധൃതിയോടെ പറഞ്ഞു പോകുവാൻ നിൽക്കുന്നതിന് മുൻപ് തന്നെ ഞാൻ തിരിച്ചിങ്ങനെ പറഞ്ഞതും അവൻ ഒന്നു രണ്ടു നിമിഷം എന്തോ ഒന്ന് ആലോചിച്ചിട്ട് എന്നെ നോക്കി "എന്നാ വാ..." എങ്ങോട്ടാണ് അവൻ പോകുന്നതെന്നോ എന്താണ് ഖാദർ അങ്കിൾ പറഞ്ഞതെന്നോ അറിയില്ലെങ്കിലും ഈ വില്ലയിൽ തനിയെ നിന്നാൽ ഭ്രാന്തു പിടിച്ചു പോകുമെന്ന് അറിയുന്നത് കൊണ്ട് ഇശു വിളിക്കേണ്ട താമസം ഞാൻ അവന്റെ അടുത്തേക്ക് നടന്നതും ഞാൻ വരുന്നത് കണ്ട ഇശു മുന്നിലായി നടന്നു പുറത്തെത്തിയപ്പോ അവൻ ഡസ്റ്ററിലേക്ക് കയറി ഇരുന്നതും ഞാൻ മുൻ സീറ്റിലെ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി...കാർ സ്റ്റാർട്ട് ചെയ്യാൻ നേരത്ത് ഖാദർ അങ്കിൾ ഇശൂൻ്റെ സൈഡിലേക്ക് പോയിട്ട് സൂക്ഷിച്ചു പോകണമെന്ന് പറഞ്ഞതും അവൻ അതിനൊന്ന് മൂളി കൊടുത്തു കാർ സ്റ്റാർട്ട് ചെയ്തു കോംബൗണ്ടിൽ നിന്ന് പറപ്പിച്ചു വിട്ടു സമയം ഈവനിംഗ് അഞ്ചു മണി കഴിഞ്ഞിട്ടുണ്ട്...ഈ സമയത്ത് എങ്ങോട്ടാണ് പോവുന്നതെന്ന് യാത്രയുടനീളം ആലോചിച്ചു ഇരുന്നെങ്കിലും ഒന്നിനും ഒരു വ്യക്തത കിട്ടിയില്ല.. ഇശു ആണെങ്കിൽ മാക്സിമം സ്പീഡിലാണ് ഡ്രൈവ് ചെയ്യുന്നത്..

അതിനിടെ അവനോടൊന്നും ചോദിക്കാനും സാധിക്കുന്നില്ല... മനസ്സ് ആകെ കലങ്ങി മറിഞ്ഞു...വീണ്ടും ഉൾഭയം ഉള്ളിൽ ഉടലെടുത്തു ഏകദേശം നാല്പത്തി അഞ്ചു മിനിറ്റിനു ശേഷം ഇശു എവിടെയോ ചെന്ന് കാർ നിർത്തിയതും ഞാൻ പുറത്തേക്കൊക്കെ ഒന്ന് കണ്ണോടിച്ചു നോക്കിയിട്ട് സൈഡിലേക്ക് തല ചെരിച്ചു ഇശൂനെ നോക്കിയപ്പോ അവൻ ഇറങ്ങ് എന്നു പറഞ്ഞ് അവന്റെ സൈഡിലെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി... അവൻ ഇറങ്ങുന്നത് കണ്ട് ഞാനും എന്റെ സൈഡിലെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.. അപ്പോഴാണ് ഞാൻ മുന്നിലേക്ക് ശ്രദ്ധിച്ചത് ഒരു വലിയ സെമിത്തേരി ആയിരുന്നത്..ഇവിടേക്ക് എന്തിനാ വന്നതെന്ന് ആലോചിച്ചു നിൽക്കേണ്ട താമസം സെമിത്തേരിയിൽ നിന്നും തുറന്നിട്ട ഗെയ്റ്റിന് ഉള്ളിലൂടെ റോഷൻ ഞങ്ങൾക്ക് അരികിലേക്ക് ഓടി വന്നു "ഇശു.. അവനിപ്പോഴും അവിടെ തന്നെ ഇരിക്കാണ്...കുറെ അവനെ വിളിച്ചെങ്കിലും അവൻ അവിടുന്ന് വരാൻ കൂട്ടാക്കുന്നില്ല...നീ എന്തെങ്കിലും ഒന്ന് ചെയ്യ്...." ടെന്ഷനോടെ റോഷനിത് പറഞ്ഞപ്പോ ഇശു സെമിത്തേരിയിലേക്ക് ഓടി പോയി.. അതു കാരണം ഞാൻ റോഷനെ നോക്കി "എന്താ റോഷാ പ്രശ്‌നം...?" "സ്റ്റീഫൻ സെമിത്തേരിയിൽ ഇരിക്കുവാണ്.." 🌸💜🌸 ഇശു സെമിത്തേരിയിൽ എത്തിയ ഉടനെ ചുറ്റുമൊന്ന് കണ്ണോടിച്ചു...

അഞ്ഞൂറിലധികം കല്ലറകൾ അവിടെ ഉണ്ടായിരുന്നു... ഓരോ കല്ലറകളിലേക്കും അവൻ നോട്ടം കൊണ്ടു പോയി...അവസാനം ഒരു കല്ലറക്ക് മുകളിൽ അവന്റെ നോട്ടം എത്തി നിന്നതും അവൻ ആ കല്ലറയെ ലക്ഷ്യം വെച്ചു വേഗത്തിൽ നടന്നു ഒടുവിൽ അവനുദ്ദേശിച്ച കല്ലറക്കരികിൽ എത്താൻ നേരം പതിയെ അവന്റെ നടത്തം സ്റ്റോപ്പായി... അവന്റെ കണ്ണുകൾ ഒരു നിമിഷം കല്ലറക്ക് മുകളിൽ കൊത്തിവെച്ച 'saramma' എന്ന പേരിൽ ഉടക്കിയതും പഴയ അമ്മച്ചിയോടൊപ്പമുള്ള ഓർമകൾ അവനെ ഒന്നായി പൊതിഞ്ഞു ഇതേ സമയം സ്റ്റീഫൻ കരഞ്ഞു കരഞ്ഞ് കല്ലറക്ക് മുകളിൽ തല വെച്ചു കിടക്കായിരുന്നു...കണ്ണിനു ഇരു വശത്തിലൂടെയും ചുടു കണ്ണുനീർ ഒഴുകി ഇറങ്ങി കല്ലറക്ക് മുകളിലേക്ക് ഉറ്റിറ്റ് വീണു കൊണ്ടിരുന്നു "എന്തിനാ അമ്മച്ചിയെന്നെ വിട്ടിട്ട് പോയത്...?എനിക്കിനി ആരാ ഉള്ളത്... സ്റ്റീഫനിവിടെ ഒറ്റക്കല്ലേ അമ്മച്ചി...!!" വീണ്ടും വീണ്ടും അവന്റെ ചുണ്ടുകൾക്കിടയിൽ നിന്ന് വരുന്നത് വേദനയേറിയ ഈ വാക്കുകളാണ്... അവനൊരു ഭ്രാന്തനെ പോലെ പുലമ്പി കൊണ്ടിരുന്നു ഇതൊക്കെ നോക്കി നിൽക്കുന്ന ഇശു പതിയെ സ്റ്റീഫന്റെ അരികിലേക്ക് നടന്നു പോയിട്ട് അവന്റെ ചുമലിലായി കൈ വെച്ചു "സ്റ്റീഫ്..?"

പതിഞ്ഞ സ്വരത്തിൽ ഇശു വിളിച്ചതും അവന്റെ സ്വരം കാതിൽ എത്തിയപ്പോ തന്നെ സ്റ്റീഫൻ പരിപ്രാന്തിയോടെ കല്ലറക്ക് മുകളിൽ നിന്നും തലയെടുത്തു ഇശൂനെ നോക്കിയിട്ട് പെട്ടന്ന് നിലത്തു നിന്നു എഴുനേറ്റു "സർ...അമ്മച്ചിയോട് എന്റെ അടുത്തേക്ക് തന്നെ വരാൻ പറ... ഞാനിവിടെ ഒറ്റക്കാണെന്ന് അമ്മച്ചിയോട് പറ...പ്ലീസ് സർ.. അമ്മച്ചിയോട് വേഗം പറ..എന്നെ ഒറ്റക്കാക്കല്ലേ എന്നു പറ..." ഇശൂൻ്റെ കയ്യിൽ പിടി മുറുക്കി അവനൊരു ഭ്രാന്തൻ കണക്കെ പറഞ്ഞതും ഇശു ദയനീയമായി സ്റ്റീഫനെ നോക്കി.. സ്റ്റീഫന്റെ മുഖമെല്ലാം കരഞ്ഞു വശം കെട്ടീട്ടുണ്ട്... കണ്ണുകളെല്ലാം വിങ്ങിട്ടുണ്ട്... വേർപാടിന്റെ വേദന അത്രമേൽ കഠിനം... സ്വന്തം പെറ്റു വളർത്തിയ അമ്മയാണ് തന്നെ വിട്ടു പോയതെന്ന് അവന്ക്ക് ഒരുതരി പോലും ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല "സർ പ്ലീസ്.. അമ്മച്ചിയോട് എന്നെ വിട്ട് എങ്ങോട്ടും പോവല്ലേ എന്നു പറ.. വില്ലയിൽ അമ്മച്ചി ഉണ്ടായിരുന്നിട്ട് പോലും ഞാൻ അമ്മച്ചിയെ ഒരു നോക്ക് കാണാൻ കൂട്ടാക്കിയില്ല...

അത് അമ്മച്ചിയോട് ഇഷ്ട്ടം ഇല്ലാഞ്ഞിട്ടൊന്നുമല്ല.. എന്റെ അമ്മച്ചിക്ക് കൊടുത്ത വാക്ക് മൂലമാണ്.. അമ്മച്ചി കുറെ എന്നെ കാണാൻ കൊതിച്ചിട്ടുണ്ട്... പക്ഷെ അപ്പോഴൊക്കെ ഈയൊരു ഒറ്റ വാക്ക് മൂലം ഞങ്ങൾക്ക് നേരിട്ട് കാണാൻ കഴിഞ്ഞില്ല..അഞ്ചു വർഷമാണ് ഞാനെന്റെ അമ്മച്ചിയെ കാണാതെ ഇരുന്നത്..പക്ഷെ ഇപ്പൊ എനിക്ക് ഒരു വാക്കും നിറവേറ്റേണ്ട ...എന്റെ അമ്മച്ചിയെ ഒന്ന് കണ്ണു നിറയെ കണ്ടാ മതി..." അനുസരണയില്ലാതെ നിറഞ്ഞു കവിയുന്ന കണ്ണുനീരിനെ അമർത്തി തുടച്ചു സ്റ്റീഫൻ വീണ്ടും തുടർന്നു "എനിക്ക് ആരോടും പ്രതികാരം വിട്ടേണ്ട.. എന്റെ അമ്മച്ചിയെ മാത്രം മതി എനിക്ക്...ആ കൈകൊണ്ട് ഒരു പിടി ചോറ് കഴിക്കണം രാത്രി എന്നും അമ്മച്ചിയെ കെട്ടിപ്പിടിച്ചു ഉറങ്ങണം...ഇതൊക്കെ മതി എനിക്ക്.. എന്റെ അമ്മച്ചിയെ ഇനി ആർക്കും ഞാൻ വിട്ടു കൊടുക്കാതെ പൊന്നു പോലെ സന്തോഷത്തോടെ നോക്കിക്കോളാം... അതോണ്ട് അമ്മച്ചിയോട് എന്റെ അടുത്തേക്ക് തന്നെ വരാൻ പറ.. സ്റ്റീഫൻ പൊന്നു പോലെ അമ്മച്ചിയെ നോക്കിക്കോണ്ട്.. അമ്മച്ചി ഇല്ലാതെ ജീവിക്കാൻ സ്റ്റീഫന് പറ്റത്തില്ല...അതുകൊണ്ടാണ് പ്ലീസ്... അമ്മച്ചിയോട് എന്റെ അടുത്തേക്ക് തന്നെ വരാൻ പറ..."

നിയന്ത്രണം വിട്ട് സ്റ്റീഫൻ പറയുന്ന ഓരോ വാക്കുകളും ഇശൂൻ്റെ ഹൃദയത്തെ കുത്തി നോവിച്ചു...അവന്റെ കണ്ണുകളിൽ ചെറു വെള്ളം നിറഞ്ഞതും അവനത് അപ്പൊ തന്നെ തുടച്ചു മാറ്റി "നീ വാ നമുക്ക് വീട്ടിലേക്ക് പോവാം..." അവന്റെ അവസ്ഥ കണ്ടു നിൽക്കാൻ കഴിയാതെ ഇശു അവന്റെ കൈകളിൽ പിടി മുറുക്കി പറഞ്ഞതും സ്റ്റീഫൻ ഇശൂൻ്റെ കൈകൾ തട്ടി മാറ്റി "വേണ്ട.. ഞാനെങ്ങും വരുന്നില്ല... എന്റെ അമ്മച്ചി ഇവിടെ തനിച്ചാവും... ഇതുവരെ എന്റെ അമ്മച്ചിയെ ഞാൻ തനിച്ചാക്കിയിരുന്നു.. പക്ഷെ ഇനി തനിച്ചാക്കില്ല... ഞാനും അമ്മച്ചിയുടെ ഒപ്പം നിൽക്കും... അങ്ങനെ ആണെങ്കിൽ ഞാനും തനിച്ചാവില്ല.. അമ്മച്ചിയും തനിച്ചാവില്ല.. സർ പൊക്കോളു..ഞാനിവിടെ അമ്മച്ചിയുടെ കൂടെ ഉറങ്ങിക്കോളാം...." "സ്റ്റീഫ്..നീ ഞാൻ പറയുന്നത് കേൾക്ക്.. അമ്മച്ചി എപ്പോഴും ഇവിടെ തന്നെ ഉണ്ടാവും... അമ്മച്ചി ഒറ്റക്കൊന്നുമല്ല...അമ്മച്ചിക്ക് കൂട്ടിനായി ഇത്രയും പേര് ഇല്ലേ.. അതു കൊണ്ട് നീ എന്റെ കൂടെ വാ...."

ചുറ്റുമുള്ള കല്ലറകളെ ഒക്കെ കാണിച്ചു കൊടുത്തു അവനെ വിളിച്ചപ്പോ സ്റ്റീഫൻ നിറ കണ്ണീരോടെ ഇശൂനെ നോക്കി നിഷേധാർത്ഥത്തിൽ തലയാട്ടി "ആരൊക്കെ ഉണ്ടായാലും അമ്മച്ചിക്ക് ഞാൻ ഉള്ളതു പോലെ ആവില്ലല്ലോ.. അതുമല്ല അമ്മച്ചി ഇല്ലാതെ ഞാനെങ്ങനെയാ കഴിയുന്നത്..ഞാൻ ഒറ്റപ്പെട്ട് പോവില്ലേ.. എന്റെ അമ്മച്ചിയെ കാണാതെ ഇരിക്കാൻ എനിക്ക് കഴിയില്ല... ഞാനെങ്ങും വരുന്നില്ല... നിങ്ങൾ പൊയ്ക്കോളൂ...." കൊച്ചു കുട്ടിയെ പോലെ അവൻ വാശി പിടിച്ചു.. അല്ലെങ്കിലും എങ്ങനെ വാശിപിടിക്കാതെ നിൽക്കും.. അവന്റെ അമ്മച്ചിയുടെ കൊച്ചു കുട്ടിയല്ലേ അവൻ..!!ഇമാമിനെ വിട്ടു പിരിഞ്ഞപ്പോ അമ്മച്ചിയുടെ സ്നേഹമെല്ലാം അനുഭവിച്ചത് സ്റ്റീഫനായിരുന്നില്ലേ...!!സുഖത്തിലും ദുഃഖത്തിലും അമ്മച്ചിയുടെ കൂടെ നിന്ന സ്റ്റീഫന് അവന്റെ അമ്മച്ചിയെ വിട്ടു പിരിയാൻ എങ്ങനെ കഴിയും..?കഴിയില്ല.. ഒന്നിനും അവന് കഴിയില്ല ദുഃഖത്താൽ അവന്റെ ബുദ്ധി ഒരു ഭ്രാന്തനു സമമായി തീർന്നെങ്കിലും ഒരു കൊച്ചു കുട്ടിയുടെ വാശിയും സങ്കടവുമായിരുന്നു അവന്റെ ഉള്ളു മുഴുവനും.. അമ്മച്ചിയുടെ ഓർമകളാണ് അവന്റെ തലച്ചോർ മുഴുവനും...ആ അവൻക്ക് സ്വന്തം അമ്മച്ചിയെ വിട്ടു പോരാൻ സാധിക്കുമോ...? സ്റ്റീഫന്റെ ഉള്ളം വിങ്ങി പൊട്ടിയതിനു സമമായിരുന്നു...അമ്മച്ചിയില്ലാത്ത ലോകം അവന്ക്ക് ചിന്തിക്കാനെ കഴിഞ്ഞിരുന്നില്ല...

കരഞ്ഞു കരഞ്ഞു അവന്റെ ശരീരം തന്നെ തളർന്നു പോയിരുന്നു...അവനോട് എന്തു പറയുമെന്ന് അറിയാതെ ഇശു അവനെ തന്നെ നോക്കി നിൽക്കുമ്പോഴാണ് ആരോ തന്റെ അടുത്തേക്ക് വരുന്നത് പോലെ തോന്നിയത് അതു കാരണം ഇശു സ്റ്റീഫനിൽ നിന്നും നോട്ടം മാറ്റി പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോ തങ്ങൾക്ക് നേരെ നടന്നു വരുന്ന ഐറയും റോഷനും കൂടെ പള്ളീലെ അച്ഛനായ ഫാദർ സെബാസ്റ്റ്യനുമുണ്ട് "ഇശു..നിങ്ങൾ പൊയ്ക്കോളൂ..." ഫാദർ സെബാസ്റ്റ്യൻ തന്നെയാണ് ഓർഫനേജിലെ ഫാദർ...പണ്ടു മുതലേ ഇശു ഓർഫനേജിലേക്ക് വരുന്നത് കൊണ്ട് അവന്ക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന് അവനെയും നല്ലതു പോലെ അറിയാം.. അതിനാൽ ഫാദർ വളരെ വിനയപൂർവ്വം ഇങ്ങനെ പറഞ്ഞപ്പോ ഇശു അദ്ദേഹത്തെ നോക്കി "പക്ഷെ ഫാദർ..സ്റ്റീഫൻ..?" "അവനെ കുറിച്ചു പേടിക്കേണ്ട.. പണ്ടു മുതലേ അവൻ ഇവിടെ അല്ലായിരുന്നോ... അതു കൊണ്ട് കുറച്ചു ദിവസം അവനെന്റെ കൂടെ നിൽക്കട്ടെ... സാറ പോയതിന്റെ വിഷമമാണ് അവന്ക്ക്.. വേറെ കുഴപ്പമൊന്നും ഇല്ലല്ലോ.. അവനെ ഞാൻ പറഞ്ഞു ശെരിയാക്കിക്കോളാം.. മക്കൾ ചെല്ല്... ഇരുട്ടാവാൻ ആയിട്ടുണ്ട്....ഇനിയും ഇവിടെ നിൽക്കേണ്ട..."

അവൻ മാനസികമായി തളർന്നിരിക്കുവാണ്..അതിനാൽ എന്തുകൊണ്ടും അവൻ ഫാദറുടെ അടുത്തു തന്നെ നിൽക്കുന്നതാണ് നല്ലതെന്ന് ഇശുനും തോന്നിയത് കൊണ്ടാവാം ഇശു സ്റ്റീഫനെ ഒന്ന് നോക്കി മൂളി കൊടുത്തു അവർ ഫാദറിനോട് യാത്ര പറഞ്ഞു പോകാൻ നേരം ഐറ കല്ലറക്ക് മുകളിലുള്ള പേരിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയതും ശരവേകം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു...അത് കവിളിലേക്ക് ഉറ്റി വീഴാൻ നിൽക്കുന്നതിന് മുന്നെ ഇശു അവളുടെ കണ്ണുനീർ ചൂണ്ടു വിരൽ കൊണ്ട് തുടച്ചു മാറ്റി കൊടുത്ത് അവളുടെ കണ്ണിലേക്ക് നോക്കി അന്നേരം കരയരുത് എന്നവൻ കണ്ണിലൂടെ പറയാതെ പറഞ്ഞതും ഐറ വിതുമ്പുന്ന ചുണ്ടുകൾ കടിച്ചു പിടിച്ച് നിറ മിഴിയോടെ അവനെ ഒന്ന് നോക്കി മൂളി കൊടുത്തു അവന്റെ ഉള്ളം കൈയിൽ പിടി മുറുക്കി മുന്നോട്ട് നടന്നു... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story