QUEEN OF KALIPPAN: ഭാഗം 145

queen of kalippan

രചന: Devil Quinn

കാർ വേഗത്തിൽ മുന്നോട്ട് സഞ്ചരിച്ചു...ആദ്യമെങ്ങോട്ടാണെന്ന് മനസ്സിലായില്ലെങ്കിലും പിന്നീട് റൂട്ട് എങ്ങോട്ടാണെന്ന് കത്തിയപ്പോ ഞാൻ ഇശൂൻ്റെ മുഖത്തേക്ക് പതിയെ നോട്ടം തെറ്റിച്ചു..പക്ഷെ അവന്റെ മുഖത്തിലെ ഭാവം എന്തെന്ന് എനിക്ക് മനസ്സിലായില്ല...എന്നാലും ഒരു കുതന്ത്ര ചിരി എപ്പോഴോ അവന്റെ ചുണ്ടിൽ തത്തി കളിച്ചിരുന്നു നദിക്ക് സൈഡിലൂടെയുള്ള കുന്നിൻ മുകളിലുള്ള ടണലിലേക്ക് കാർ പോകെ ഞാനുമൊരു അഹങ്കാര ചിരിയോടെ പുറത്തേക്ക് നോക്കി ഇരുന്നു.. ഒടുവിൽ ലക്ഷ്യ സ്ഥാനത്ത് എത്തി ചേർന്നതും ഞാൻ കാറിൽ നിന്നും ഇറങ്ങി ഡോർ വലിച്ചടച്ചു പഴക്കം ചെന്ന ജൂത പള്ളിയെ ഒന്ന് മൊത്തമായി നോക്കി ഇങ്ങോട്ട് എന്നെ കൊണ്ടു വന്നപ്പോൾ ഇതിന്റെ മുമ്പൊന്നും അതികം കണ്ടു ആസ്വദിക്കാനൊന്നും പറ്റിയില്ലല്ലോ... അതു കൊണ്ട് പള്ളിയെ നന്നായി മൊത്തമൊന്ന് നോക്കിയിട്ട് ഇശൂനെ നോക്കിയപ്പോഴേക്കും അവൻ എന്റെയടുത്തേക്ക് വന്നിട്ട് എന്റെ ഉള്ളം കൈയിൽ പിടി മുറുക്കി ജൂത പള്ളിയുടെ ഉള്ളിലേക്ക് നടന്നു ചുറ്റും നിശബ്ദത തങ്ങി നിറഞ്ഞു.. വെറും ഹീൽസിന്റെയും ബൂട്ടിന്റെയും നിലത്തടിക്കുന്ന ശബ്ദം മാത്രം...

ഓരോ അടി മുന്നോട്ട് നടക്കുമ്പോഴും എന്തെന്നില്ലാത്ത ചിരി എന്റെയും ഇശൂന്റെയും ചുണ്ടിൽ കെടാതെ നിന്നു നടത്തതിനൊടുവിൽ ഞങ്ങൾ ആ വലിയ ഹാളിൽ എത്തിയതും ഞാൻ ചുറ്റുമൊന്ന് നിരീക്ഷിച്ചു ഇശൂനെ നോക്കിയപ്പോ അവൻ എനിക്കൊന്ന് സൈറ്റിടിച്ചു തന്നിട്ട് എന്റെ ഉള്ളം കയ്യിലെ പിടി കൂടുതൽ മുറുക്കി സൈഡിലെ നിരത്തിയുള്ള കവാടത്തിലെ മൂന്നാമത്തെ കവാടത്തിനു ഉള്ളിലൂടെ മുന്നോട്ട് നടന്നു അന്നേരമാണ് ചുമരിനോട് ചേർന്നുള്ള കൈവര ഇല്ലാത്ത സ്റ്റെപ്പ് ഇറങ്ങി വരുന്ന സിദ്ധുവിലേക്ക് എന്റെ നോട്ടം നീണ്ടു പോയത്... അവൻ ഞങ്ങളെ കണ്ട ഉടനെ ചുണ്ടിലൊരു നനുത്ത പുഞ്ചിരി വിരിയിച്ച് സ്റ്റയർ ഇറങ്ങി ഞങ്ങളുടെ അരികിലേക്ക് വന്നു "ആൾ മുകളിലുണ്ട്... എത്ര കൊണ്ടിട്ടും അഹങ്കാരം തീരുന്നില്ല..." ആരെ കുറിച്ചാണ് സിദ്ധു അത് പറഞ്ഞതെന്ന് നല്ലപോലെ അറിയുന്നത് കൊണ്ടാവണം ഇശു അതിനൊന്ന് ചിരിച്ചു...വെറുമൊരു ചിരിയല്ല നിഗൂഢത ഒളിപ്പിച്ചുവെച്ച ചിരി

"പാറു ചേച്ചിയെ ഹോസ്പിറ്റലിൽ ആക്കിയിട്ടുണ്ട്...കുഴപ്പമൊന്നും ഇല്ലെന്നാണ് പറഞ്ഞത്... ഞാനവിടേക്ക് പോകുവാണ്.." എന്നെ നോക്കി അവനത് പറഞ്ഞപ്പോ ഞാൻ ആശ്വാസത്തോടെ ഒന്ന് പുഞ്ചിരി തൂകിയതും സിദ്ധു ഇശൂനോട് പോയിട്ട് വരാമെന്ന് പറഞ്ഞ് തലകുലുക്കി കാണിച്ചു പുറത്തേക്ക് നടന്നു..ഞങ്ങളപ്പോ മുന്നിലെ സ്റ്റയർ കയറി മുകളിലേക്കും നടന്നു മുകളിൽ എത്തിയ പാടെ വീണ്ടുമൊരു ഹാളിലേക്കാണ് എത്തിച്ചേരുന്നത്.... ആ ഹാളിലൂടെ നേരെ നടന്നു ചെന്നെത്തുന്നത് ഒരു റൂമിലേക്കാണ്.. റൂമിൽ അതികം കുറെ പൊടി പിടിച്ച ബുക്സ് ഷെൽഫിലായി അടക്കി വെച്ചിട്ടുണ്ട്...ഞാനതെല്ലാം ഒന്ന് കണ്ണോടിച്ചു നോക്കിയിട്ട് ഇശൂൻ്റെ കൂടെ റൂമിന്റെ വലതു സൈഡിലുള്ള ഡോറിനുള്ളിലൂടെ ഉള്ളിലേക്ക് കണ്ടതും വീണ്ടും ഒരു വലിയ ഹാളിലേക്ക് ഞങ്ങൾ എത്തിച്ചേർന്നു പള്ളി ആയിട്ടാണെന്നു തോന്നുന്നു ഇവിടെ മൊത്തം ഹാളാണ്...ഈ ഹാളിനൊരു സ്പെഷ്യാലിറ്റിയുണ്ട്.. വേറൊന്നുമല്ല ചുമരിന് പകരം ഗ്ലാസാണ് ഇരു സൈഡിലും...ഉയർന്നു നിൽക്കുന്ന റൂഫ് വാളും ഗ്ലാസ് ആയതു കൊണ്ട് തലക്ക് മുകളിലായി ഇരുണ്ടു നിൽക്കുന്ന കാർമേഘത്തെ നല്ല അന്തസ്സായി നോക്കി കാണാം

ഞാൻ മുഖം ഉയർത്തി റൂഫ് വാളിന്റെ ഉള്ളിലൂടെ മുകളിലേക്ക് നോക്കിയതും എണ്ണിയാൽ തീരാത്തത്ര നക്ഷത്ര കൂട്ടങ്ങൾ ആകാശത്ത് ചിന്നി ചിതറി കിടക്കുന്നത് ഒരുമാത്ര ഞാൻ കണ്ടാസ്വദിച്ചു... ബാക്കി കൂടെ ആസ്വദിച്ചു നിൽക്കുന്നതിന് മുന്നേ ഇശു എന്നെയും കൊണ്ട് മുന്നോട്ട് നടന്നിരുന്നു "ഡാ....!!!!!!" പെട്ടന്നാണ് നിശബ്ദമായി കിടക്കുന്ന ഹാളിൽ ഭൂമി കുലുങ്ങും ഉച്ചത്തിൽ ഒരു അലറി വിളി ഉയർന്നു പൊങ്ങിയത്..ഈയൊരു അലറി കൂവൽ നേരത്തെ പ്രതീക്ഷിച്ചത് കൊണ്ട് ഇശൂനോ എനിക്കോ പ്രത്യേകിച്ചു ഒരു കുലുക്കവും ഉണ്ടായില്ല ഞങ്ങൾ മുന്നോട്ട് അഞ്ചാറടി നടന്നു ഒന്ന് സ്റ്റോപ്പായി മുന്നോട്ട് നോക്കി ഇമാം..വെറും ഇമാമല്ല വീരശൂര പരാക്രമിയായ ഇമാം ഖുറൈശി എട്ടു നിലയിൽ പൊട്ടി പത്തി താഴ്ത്തി കൊണ്ട് അവശനായി നിൽക്കുന്നു... അവന്റെ ഇരു കൈകളും ഒപ്പം മുകളിലേക്ക് കൂട്ടിപിടിച്ചോണ്ട് ഒരു കട്ടിയുള്ള വയറിനാൽ കൂട്ടി കെട്ടി ഇട്ടിരിക്കുവാണ്... അതൊരു വെറും വയറല്ല...വൈദ്യുതി പ്രവാഹം കടന്നു പോയി കൊണ്ടിരിക്കുന്ന തൊട്ടാൽ ഷോക്കേൽക്കുള്ള വയർ ഓരോ സെക്കന്റിലും അവന്റെ കൈകൾക്ക് ചുറ്റും ഷോക്ക് കടന്നു വന്നു അവന്റെ കൈകളിലെ ബലം നഷ്ട്ടപ്പെട്ടു...

കൂടാതെ ഗാഡ്‌സ് അവനെ നല്ല പോലെ പെരുമാറിയിട്ടുണ്ടെന്ന് അവന്റെ ബലം നഷ്ട്ടപ്പെട്ട കാലുകളും വായിൽ നിന്ന് ഒരു സൈഡിലൂടെ നിർത്താതെ ഒഴുകി വരുന്ന ബ്ലഡ് കണ്ടാലും അറിയാം മുഖത്തും കഴുത്തിലുമൊക്കെ വെന്തുരുകി പോയ പോലെ ഓരോ ചുവന്ന പാടുണ്ട്.. ജൂലിയെ അവൻ ക്രൂരമായി ഉപദ്രവിച്ച പോലെ ഇശൂൻ്റെ നിർദ്ദേശ പ്രകാരം അവനെയും അതേ നാണയത്തിൽ തന്നെ ഉപദ്രവിച്ചിട്ടുണ്ട് 🌸💜🌸 ഞാൻ ഐറയുടെ കൈയിൽ നിന്നും പിടി അഴിച്ചു ഇമാമിന്റെ അടുത്തേക്ക് നടന്നു ചെന്നു... അവശനായി കാലുകൾ നിലത്തു കുത്താൻ കഴിയാതെ വയറിനാൽ കൈകൾ കെട്ടിയിട്ടിരിക്കുന്നത് കൊണ്ട് ബലം നഷ്ട്ടപ്പെട്ടപോലെ അവൻ ആടുന്നുണ്ട്...അവന്റെയാ അവശത തല തൊട്ട് കാലു വരെ നല്ല പോലെ കണ്ടാസ്വദിച്ച ശേഷം ഞാൻ സൈഡിലേക്ക് നോക്കി വലതു കൈ നീട്ടി എന്റെ നോട്ടം മനസ്സിലായ വണ്ണം ഗാഡ്‌സിൽ ഒരാൾ എന്റെ കൈകളിലേക്ക് ഗ്ലൗസ് വെച്ചു തന്നതും ഞാനൊരു പരിഹാസ ചിരിയോടെ അത് ഇരു കൈകളിലും അണിഞ്ഞിട്ട് ഇമാമിലേക്ക് ശ്രദ്ധ ചൊലുത്തി

അവന്റെ ചുറ്റും നടന്നു "ഇമാം ഖുറൈശി... നിന്നെ കയ്യിൽ കിട്ടാനായിരുന്നു ഇത്രയും കാലം ഞാൻ അലഞ്ഞു തിരിഞ്ഞു നടന്നിരുന്നത്...പക്ഷെ നിന്റെ മാസ്റ്റർ ബ്രെയിൻ കാരണം നിന്നെ കണ്ടുപിടിക്കാനോ നിന്നെ ഒന്ന് മീറ്റ് ചെയ്യാനോ എന്നെ കൊണ്ട് സാധിച്ചില്ല.. അല്ലെങ്കിലും എങ്ങനെ സാധിക്കും... ആരും ഇല്ലാത്ത ഈ ജൂത പള്ളി ആയിരുന്നല്ലോ നിന്റെ വാസ സ്ഥലം.. ഒരു പൂച്ച കുഞ്ഞു പോലും എത്തിപ്പെടാൻ കഴിയാത്ത ഈ സ്ഥലത്തു വെച്ച് നീ ഒളിച്ചിരുന്ന് എനിക്കിട്ട് കുറെ ഉണ്ടാക്കിട്ടുണ്ടല്ലോ.. അതൊന്നും ഞാൻ മറന്നിട്ടില്ല...." അവനെ വലയം ചെയ്തു അവന്റെ മുന്നിൽ തന്നെ ഞാൻ എത്തിച്ചേർന്നതും ഗാഡ്‌സ് എന്റെ കൈകളിലേക്ക് വെച്ചു തന്ന കത്തി കൊണ്ട് അവന്റെ തുട നോക്കി ആഞ്ഞൊരു കുത്തു കുത്തി... വേദന കൊണ്ട് അവനൊരു നിമിഷം അലറുന്നത് മതിവരുവോളം കണ്ട് ആസ്വദിച്ചു വേദനയാൽ അവൻ പുളയുന്നുണ്ടെങ്കിലും അവന്ക്ക് യാതൊന്നും ചെയ്യാൻ സാധിക്കുന്നില്ല..

അതിനാൽ ഞെരിപിരി കൊണ്ട് കൈകൾ കെട്ടിയ വയർ ഊരാൻ നോക്കുന്നുണ്ട്.. പക്ഷെ ഷോക്കേറ്റ് അവന്റെ കൈകളുടെ ബലം നഷ്ടപ്പെട്ടത് കൊണ്ട് അവൻ വേദന കടിച്ചു പിടിച്ചു കുത്തുന്ന കണ്ണുകളോടെ എന്നെ നോക്കി അലറി "ഡാ... നീ ആരോടാ കളിക്കുന്നതെന്ന് ഓർക്കണം...ഇമാം നിങ്ങളെ വെറുതെ വിടുമെന്ന് കരുതേണ്ട...." "വൗ... ചാകാൻ നേരത്തുള്ള നിന്റെ പഞ്ച് ഡയലോഗ് എനിക്കങ്ങ് സുഖിച്ചു...നീ പറഞ്ഞോ ഇമാം... ചാകാൻ പോവല്ലേ.. ഇനി ചിലപ്പോ ഇതുപോലെ പറയാൻ സാധിച്ചെന്നു വരില്ല...." എന്നു ഞാൻ പുച്ഛത്തോടെ പറഞ്ഞപ്പോ തന്നെ അവൻ വീണ്ടും ഡാ എന്നു വിളിച്ച് ഒരു അലറലായിരുന്നു...അവന്റെ ഉള്ള എനർജിയും അവൻ തന്നെ ഇല്ലാതാക്കാണെന്ന് തോന്നുന്നു...അലറി അലറി അവനൊരു വഴിക്കാകും!!! അവന്റെ തുടയിൽ ഇപ്പോഴും കത്തി കുത്തി നിൽക്കുന്നുണ്ട്.. അതോണ്ട് കത്തിയിൽ പിടിച്ചു ഞാനത് പുറകിലേക്ക് വലിച്ചതും കത്തി വലിക്കാൻ കാത്തു നിന്ന പോലെ ചോര വാർന്നൊഴുകാൻ തുടങ്ങി അവനെ ഇഞ്ചിഞ്ചായി തീർക്കണം അതാണെന്റെ ലക്ഷ്യം...അവൻ കാരണം പലതും എനിക്ക് നഷ്ട്ടപെട്ടിട്ടുണ്ട്...

അതിൽ മൂല്യം കൂടിയ ഒന്നാണ് എന്റെ അമ്മച്ചി...ഓർഫനേജിൽ നിന്നും വില്ലയിലേക്ക് കൊണ്ടു വന്നപ്പോ എന്റെ സ്വന്തം ഉമ്മയെ പോലെയാണ് ഞാനവരെ നോക്കിയത്... പക്ഷെ കൈവെള്ളയിൽ നിന്ന് ആ നിധിയെ ഈ ചെറ്റ ഇമാം ഖുറൈശി കാരണം നഷ്ട്ടപ്പെട്ടിരിക്കുന്നു...തിരിച്ചു കിട്ടാത്ത നഷ്ട്ടമായി അതങ്ങനെ ബാക്കി നിൽക്കുമ്പോൾ ഇവനെ വേദന എന്താണെന്ന് അറിയിച്ചിട്ടു തന്നെ കൊല്ലണം ഒരഗ്നി പർവതം കണക്കെ പൊട്ടാൻ നിൽക്കുന്ന ദേഷ്യം ഒന്നായി പുറത്തേക്ക് വന്നതും പക എരിഞ്ഞു കത്തുന്ന കണ്ണുകളോടെ ഇമാമിനെ രൂക്ഷമായി നോക്കിയിട്ട് അവന്റെ ശരീരം മൊത്തം കത്തി കൊണ്ട് വേഗത്തിൽ കുത്തി മുറിവേൽപ്പിച്ചു.... ഓരോ ഭാഗത്തും കത്തി ആഴ്ന്നിറങ്ങി!! ഒരു പ്രത്യേക ശബ്ദം അവന്റെ വായ്ക്കുള്ളിൽ നിന്ന് വരുന്നത് കേൾക്കുന്നുണ്ടെങ്കിലും ഞാനത് ആസ്വദിച്ചു കൊണ്ട് അവസാനമെന്നോണം അവന്റെ ഹാർട്ടിനു തൊട്ടു മുകളിലായി കത്തി ആഴത്തിൽ കുത്തി വെച്ചു വേദനയാൽ അവൻ അലറുന്നതിനോടൊപ്പം അവന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു...അവൻ കരയുന്നത് എന്തെന്നില്ലാത്ത ആവേശത്തോടെ ഞാൻ നോക്കി കണ്ടു "എന്താ ഇമാം..ഒന്നും പറയാനില്ലേ...

അല്ലെങ്കിലും എങ്ങനെ മിണ്ടാൻ കഴിയും... മേലൊക്കെ ചുട്ടു പൊള്ളുന്ന വേദനയല്ലേ...നീ തന്നെ നിന്നെയൊന്ന് മൊത്തമായി നോക്ക്... ഇനിയൊരു സ്ഥലം ബാക്കിയില്ല നിന്നെ ഉപദ്രവിക്കാൻ...നിന്റെ മുഖം വെന്തുരുകി കഴിഞ്ഞിട്ടുണ്ട്.. കാലുകളിൽ കത്തി കൊണ്ടിട്ട് അതിന്റെ ബലം നഷ്ട്ടപ്പെട്ടു.. പിന്നെ നിന്റെ വയറിന്റെ മുകളിലേക്കും കത്തി കൊണ്ടിട്ട് ചോര നിർത്താതെ ഒഴുകുന്നുണ്ട്.. കൈകളാണെങ്കിൽ ഷോക്കേറ്റ് ഇരു കൈകളും നീലിച്ചിരിക്കുന്നു... എത്രത്തോളം നീ ഉള്ളിൽ വേദന കടിച്ചു പിടിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ...ഓരോ ആളുകളെയും നീ ഉപദ്രവിച്ചതിന്റെ പതിന്മടങ്ങ് ഞാൻ നിന്നെ വേദനിപ്പിക്കും...ഇതു വെറും സാംപിൾ... ഇതിലും വലതു നീ കാണാൻ പോകുന്നേ ഉള്ളൂ...അതിനു മുമ്പ് ഒരാളിങ്ങോട്ട് വരാനുണ്ട്..." അത്രയും പറഞ്ഞു നിർത്തിയിട്ട് ഞാൻ പിറകിലേക്ക് നോക്കിയതും ഇമാമും അവന്റെ ക്ഷീണിച്ച കണ്ണുകൾ പതിയെ തുറന്നു മുന്നോട്ട് നോക്കി...

അസഹീനമായ വേദന കാരണം അവന്റെ ശരീരമെല്ലാം ഒരു വശത്തേക്ക് തൂങ്ങിട്ടുണ്ട്... എന്നാലും അതാരാണെന്ന് അറിയുവാൻ അവൻ ചെറു ആകാംക്ഷയോടെ തന്നെ മുന്നിലേക്ക് കണ്ണ് കൂർപ്പിച്ചു നോക്കിയതും കുറച്ചകലെ ആയിട്ട് ഹാളിലെ ഡോർ കടന്ന് നടന്നു വരുന്ന ആളെ കണ്ട് ഇമാമിന്റെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു "സ്റ്റീഫൻ..!!" "അപ്പൊ മറന്നിട്ടില്ല...!!!" അവന്റെ ചുണ്ടുകൾ മൊഴിയുന്നത് എന്താണെന്ന് വ്യക്തമായി എന്റെ ചെവി കേട്ടത് കൊണ്ട് സ്റ്റീഫനിൽ നിന്നും നോട്ടം മാറ്റി ഇമാമിനെ പരിഹസിച്ച് ചോദിച്ചതും അവൻ ഒന്നും മൊഴിഞ്ഞില്ല...അല്ലെങ്കിലും എന്ത് മൊഴിയാനാ...?ബലം നഷ്ട്ടപെട്ട് ഒന്നിനും കൊള്ളാത്തവനായി നിൽക്കുമ്പോ അവനെകൊണ്ട് ചെറു വിരൽ അനക്കാൻ പറഞ്ഞാൽ പോലും അവന്ക്ക് സാധിക്കില്ല.. അത്രയും വിവശനായി മാറിയിരിക്കുന്നു അവൻ...!!! "എന്നെ ഓർമയുണ്ടോ മിസ്റ്റർ ഇമാം ഖുറൈശി....?" ഇമാമിന്റെ തൊട്ടു മുന്നിൽ ചെന്നു നിന്നിട്ട് സ്റ്റീഫൻ തെല്ലൊരു അഹങ്കാരത്തോടെ ചോദിച്ചപ്പോൾ ഇമാം വാശിയോടെ തല തിരിച്ചു "കണ്ടോ എത്ര കിട്ടിയാലും അവന്റെ ഉള്ളിലെ ഈ അഹങ്കാരമാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം..

തോറ്റു മുട്ടു കുത്തിയാലും അവന്റെ ഈ അഹങ്കാരം... അതിനെ ഒന്ന് കയ്യടിച്ചു പ്രോത്സാഹിപ്പിക്കണം...." കൈ രണ്ടും ഉച്ചത്തിൽ കൊട്ടി സ്റ്റീഫനത് പറഞ്ഞപ്പോ ഇമാം കണ്ണിറുക്കെ ചിമ്മി തുറന്ന് അവനെ നോക്കി പുച്ഛിച്ചു "ഞാനിപ്പോ വന്നത് എന്തിനാണെന്ന് അറിയോ..?എന്റെ അമ്മച്ചിക്ക് കൊടുത്ത വാക്ക് പാലിക്കാൻ....!!" എന്നും പറഞ്ഞവൻ എന്നെ നോക്കിയതും ഞാൻ പതിയെ കണ്ണുകളടച്ചു കാണിച്ചു കൊടുത്തു ഞങ്ങൾ സെമിത്തേരിയിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ ഒരിക്കൽ കൂടെ സ്റ്റീഫന്റെ അരികിലേക്ക് ചെന്നിരുന്നു... അവന്റെ അമ്മച്ചിക്ക് കൊടുത്ത വാക്ക് നീ പാലിക്കണമെന്ന് പറഞ്ഞു കൊണ്ട്...അമ്മച്ചിയുടെ വേർപാടിൽ അവൻ നന്നേ തളർന്നു പോയെങ്കിലും എന്റെ കണ്ണിൽ എരിയുന്ന പക കണ്ടാകണം സ്റ്റീഫൻ ഒരു നിമിഷം എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിയിട്ട് നല്ല ഉറച്ച തീരുമാനത്തിൽ തലയാട്ടി...അതു മതിയായിരുന്നു സ്റ്റീഫന്റെ തളർന്ന ശരീരം ചൂട് പിടിക്കാൻ എനിക്ക് വാശിയായിരുന്നു അമ്മച്ചിക്ക് കൊടുത്ത വാക്ക് സ്റ്റീഫൻ തെറ്റിക്കാൻ പാടില്ലെന്ന്...സ്വന്തം അമ്മച്ചിയെ കാണാതെ അഞ്ചു വർഷമാണ് ആ പാവം സ്റ്റീഫൻ ഇമാമിനെ കണ്ടു പിടിക്കാൻ വേണ്ടി നെട്ടോട്ടം ഓടാൻ തുടങ്ങിയിട്ട് .

.പക്ഷെ ഇമാമിനെ കണ്ടെത്താൻ പോയിട്ട് അവന്റെ അമ്മച്ചിയെ അവന്ക്ക് നഷ്ട്ടപെട്ടിരിക്കുന്നു.. എത്രമാത്രം അവൻ നീറി വേദനിച്ചു കാണുമെന്ന് എനിക്ക് മനസ്സിലാവും...ഇപ്പൊ ഇമാമിനെ എന്റെ കയ്യിൽ കിട്ടിയിരിക്കുവാണ്..ഇനി സ്റ്റീഫൻ പ്രതികാരം ചെയ്യട്ടെ... അവന്റെ അമ്മച്ചിക്ക് കൊടുത്ത വാക്ക് അവൻ പാലിക്കണം ചിലതെല്ലാം മനസ്സിൽ കണ്ടു കൊണ്ട് ഞാൻ ഗാഡ്‌സിനെ നോക്കിയപ്പോൾ അവർ സൈഡിലുള്ള സ്വിച്ച് ഓഫ് ചെയ്തതും പെട്ടന്ന് ഇമാം ഒന്ന് അനങ്ങി...കൈ കെട്ടിയ വയറിലുള്ള വൈദ്യുതി പ്രവാഹം നിലച്ചത് കൊണ്ടാണ് അവനൊന്നു അനങ്ങിയതെന്ന് മനസ്സിലായതും ഞാൻ അവന്റെ കെട്ടിയിട്ടിരിക്കുന്ന കയ്യിലേക്ക് നോട്ടം തെറ്റിച്ചപ്പോഴേക്കും ഗാഡ്‌സിൽ ഒരാൾ ഇമാമിന്റെ കയ്യിലെ വയർ അഴിച്ചു മാറ്റി അന്നേരം തന്നെ അവനൊരു തളർന്ന ശരീരവുമായി നിലത്തേക്ക് ഊർന്നു വീണിരുന്നു...അവന്റെ ഇരു കൈകളും നീലിച്ചു ഇരിക്കുന്നുണ്ട്... ഒരു വിരൽ പോലും അനങ്ങുന്നില്ല...വെറുങ്ങലിച്ചു പോയി കാണും!!! 🌸💜🌸

"എന്റെ അമ്മച്ചിക്ക് കൊടുത്ത വാക്ക് ഞാൻ പാലിക്കും.... നിന്നെ ഞാൻ ഇഞ്ചിഞ്ചായി കൊല്ലും.... നിന്റെ ദേഹത്തിൽ ഞാൻ തൊടില്ല എന്ന വാശിയായിരുന്നില്ലേ നിനക്ക്...എന്നാൽ കണ്ടോ എന്റെ അമ്മച്ചിയെ കൊന്ന നിന്റെ ഈ വൃത്തികെട്ട കയ്യിനെ ഞാനിങ്ങ് വെട്ടി എടുക്കാൻ പോകുവാ...." കുഴഞ്ഞ ശരീരവുമായി കിടക്കുന്ന ഇമാമിനെ അത്യാധികം കുത്തുന്ന ദേഷ്യത്തോടെ നോക്കി സ്റ്റീഫനിത് പറഞ്ഞതും ഇമാം പേടിയോടെ സ്റ്റീഫനെ നോക്കി വേണ്ടാ എന്നു പറഞ്ഞെങ്കിലും അവനത് ഗൗനിക്കാതെ സൈഡിൽ നിന്നൊരു മൂർച്ചകൂടിയ വെട്ടുകത്തി എടുത്ത് നിലത്തു കിടക്കുന്ന ഇമാമിന്റെ വലതു കൈയുടെ കൈ തണ്ട കണക്കാക്കി ആഞ്ഞു വെട്ടി "ആഹ്ഹ്........!!!!!!!!!!" ഇമാമിന്റെ വേദനയേറിയ നിലവിളി ആ വലിയ ഹാളിൽ മുഴങ്ങി കേട്ടു...പക്ഷെ സ്റ്റീഫന്റെ ഉള്ളിലെ പ്രതികാരം അടങ്ങുന്നില്ലായിരുന്നു...അതിനാൽ ഇമാമിന്റെ ഇടതു കൈയിലെ കൈ തണ്ട നോക്കി വീണ്ടും ആഞ്ഞു വെട്ടി ഇരു കൈകളും നിലത്തു അറ്റു വീണു കിടന്നു...

ഇമാം കഠിനമായ വേദനയോടെ ആർത്തു വിളിച്ചു... പക്ഷെ അവന്റെ നിലവിളി കേൾക്കാൻ ആരും ഉണ്ടായില്ല സ്വന്തം ഏട്ടയിയെ വേദനിപ്പിക്കുന്നതിൽ സ്റ്റീഫൻ ചെറു കുറ്റബോധം തോന്നിയെങ്കിലും അവനിത് അർഹിച്ചതാണെന്ന് അവന്റെ മനസാക്ഷി അവനോട് ഉറച്ച സ്വരത്തോടെ പറഞ്ഞപ്പോ ഇരു കൈയും നഷ്ട്ടപെട്ട ഇമാമിനെ ഒന്ന് നോക്കിയിട്ട് സ്റ്റീഫൻ സൈഡിലേക്ക് മാറി നിന്നു.. അമ്മച്ചിക്ക് കൊടുത്ത വാക്ക് പാലിച്ച സംതൃപ്തി ഉണ്ടായിരുന്നു അവന്റെ മുഖത്ത് ആ സമയം തന്നെ ഇശു കയ്യിലൊരു ചെറിയ പേക്കറ്റുമായി ഇമാമിന്റെ അരികിലേക്ക് പോയിട്ട് നിലത്തു ഒരു കാലിന്മേൽ ഇരുന്നു..എന്നിട്ട് ഇമാമിന്റെ ഇരു കൈത്തണ്ടയിൽ നിന്നും കട്ട കറുപ്പ് ബ്ലഡ് വാർന്നു നിലത്തേക്ക് ഒഴുകുന്നത് ഒന്ന് നോക്കി പുച്ഛിച്ചു ചിരിച്ചു "ഇഷാൻ മാലിക്കിനോട് കളിക്കാൻ വരുമ്പോൾ സൂക്ഷിച്ചു കളിക്കണമെന്ന് നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്.. പക്ഷെ നിനക്ക് അഹങ്കാരം ആയിരുന്നില്ലേ... ഇപ്പൊ അതെല്ലാം ശൂ എന്നു പറഞ്ഞ് കാറ്റിൽ പറന്നു പോയോ ഇമാം....സോ സാഡ്..."

ഇമാം അപ്പോഴും വേദനയോടെ അലറുകയായിരുന്നു... അലറിയലറി അവന്റെ ചങ്ക് കുത്തിപറിച്ചു വേദനിച്ചു... കണ്ണുകളിൽ നിന്ന് നിർത്താതെ വെള്ളം ഒഴുകി "എ..എന്നെ... ഒന്നും ...ചെ..യ്യല്ലേ..." കാത്തിരുന്ന വാക്കുകൾ ചെവിയിൽ എത്തിച്ചേർന്ന നിവൃത്തിയിൽ ഇശു പട പൊരുതി ജയിച്ച പോരാളി കണക്കെ ഇമാമിനെ നോക്കി "ഇതിനാണ് കർമ എന്നു പറയുന്നത്...നീ ചെയ്ത ക്രൂരതകളൊക്കെ നിന്നിലേക്ക് തന്നെ എത്തിച്ചേർന്നു...എനിക്കിപ്പോ സന്തോഷമാണോ അതോ ആഹ്ലാദമാണോ വരുന്നതെന്ന് എനിക്ക് തന്നെ നിശ്ചയമില്ല... നിന്നോട് പല തവണ ഞാൻ പറഞ്ഞിട്ടുള്ളതാണ് എന്റെ പ്രിയപ്പെട്ടവരെ വെച്ച് കളിക്കരുതെന്ന്....പക്ഷെ നീ കളിച്ചു... ഇനി നിനക്ക് രക്ഷയില്ല ഇമാം... നീ കാരണം നിന്റെ അമ്മച്ചിയാണ് കൊല്ലപെട്ടത്... അതും നിന്റെ കൈ കൊണ്ട്.. ഓഹ് സോറി സോറി...ഇനി നിനക്ക് കൈ എന്നു പറയാൻ ഒന്നും ഇല്ലല്ലോ..എല്ലാം വെട്ടി മാറ്റിയില്ലേ....നിന്റെ അമ്മച്ചി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നീ അന്നവിടെ കണ്ടതൊന്നുമല്ല യാഥാർത്ഥ്യമെന്നും നിന്നോട് പറഞ്ഞാലും നീയത് കേൾക്കില്ലെന്ന് അറിയുന്നത് കൊണ്ട് അതിനെ കുറിച്ചു നിന്നോട് അതികം പറയാനും ഞാൻ ഉദ്ദേശിക്കുന്നില്ല...

അമ്മച്ചിയെ നീ കൊന്നപ്പോൾ എത്ര മനസ്സുകളാണ് അവിടെ വീർപ്പുമുട്ടി കരഞ്ഞതെന്ന് നിനക്കൊന്നും അറിയേണ്ടതില്ലല്ലോ..പക്ഷെ നിന്നെ ഞാൻ അറിയിക്കും...ഞങ്ങൾ അനുഭവിച്ച വേദനയേക്കാൾ നീയിപ്പോൾ അനുഭവിക്കുന്നതിനെക്കാൾ ഇരട്ടി വേദന കൂടെ നീ അനുഭവിക്കണം..." എന്നും പറഞ്ഞോണ്ട് കയ്യിലെ പേക്കറ്റിലേക്ക് ഇശു കണ്ണ് പായിപ്പിച്ചു..ഒരു വെള്ള കളർ പൊടി മരുന്നായിരുന്നു അത്.. ആ പൊടി ഒരു മനുഷ്യ ശരീരത്തിൽ തട്ടിയാൽ പൊള്ളുന്ന ചൂടും നീറ്റലും അനുഭവപ്പെടും.... പേക്കറ്റ് പൊട്ടിച്ച് അതിലെ പൊടിയെല്ലാം ഇമാമിന്റെ ചോര വാർന്നു ഒഴുകുന്ന കയ്യിലേക്ക് ഒന്നാകെ വിതറി ഒരുനിമിഷം അവന്റെ ശരീരമൊന്നാകെ വെട്ടി വിറച്ച് നീറ്റലും ചൂടും കൊണ്ട് കൈകൾ വലിക്കാൻ നോക്കിയെങ്കിലും ഷോക്കേറ്റ് നിലച്ച അവന്റെ കൈകൾ ഒന്ന് അനക്കാൻ പോലും സാധിച്ചില്ല... അവൻ വാവിട്ടു കരഞ്ഞു... ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞു നിലവിളിച്ചു..

.പക്ഷെ എല്ലാവരും പരിഹാസത്തോടെ അവനെ നോക്കി നിന്നു പേക്കറ്റിൽ ബാക്കി വന്ന പൊടി കൂടെ കത്തി കൊണ്ട് കുത്തി മുറിവാക്കിയ അവന്റെ ശരീരത്തിൽ എടുത്തു കാണിക്കുന്ന മുറിവിലേക്ക് ഒന്നായി വിതറിയിട്ടതും അസഹീനമായ വേദനയോടെയും നീറ്റലിന്റെയും കാഠിന്യം മൂലം അവൻ ഞെരിപിരി കൊണ്ട് പൊട്ടി കരഞ്ഞു അവന്റെ ബലിഷ്ട്ടമായ ശരീരം നന്നേ തളർന്നു പോയി.. കൈകാലുകൾ നിശ്ചലമായി തീർന്നിരിക്കുന്നു... മുഖമെല്ലാം വെന്തുരുകി ഇല്ലാതായിട്ടുണ്ട്... ഒന്ന് മരിച്ചു പോയെങ്കിൽ എന്നൊരു വേള അവൻ ആശിച്ചു പോയി... അത്രമേൽ കഠിനം...!!! ഓരോ മിനിറ്റ് സൂചിയും വളരെ പതുക്കെ നീങ്ങുന്ന പോലെ...വേദന സഹിക്കാൻ അവനെ കൊണ്ട് പറ്റുന്നില്ലായിരുന്നു... ഹൃദയം നുറുങ്ങി വേദനിച്ചു....കുറെ നേരം അലറി കരഞ്ഞ് അവന്റെ ശബ്ദം പുറത്തേക്ക് വരാതെയായി...ചെവിയിൽ മൊത്തം കീ എന്നൊരു ശബ്ദം മാത്രം..പക്ഷെ അപ്പോഴും വേദനയുടെ കാഠിന്യം അവനെ വലിഞ്ഞു മുറുകി...

കുപ്പി ചില്ലുകളിൽ കിടന്നുരുളുന്ന വേദന തോന്നി പോയ നിമിഷം...പാതി അടഞ്ഞ കണ്ണുകളോടെ തളർന്നു കൊണ്ടവൻ നിലത്ത്‌ മുഖം ചേർത്ത് അതേ കിടപ്പ് തുടർന്നു ഹൃദയം നിലക്കാനായ ശരീരവുമായി കിടക്കുന്ന ഇമാമിനെ ഐറ അറപ്പോടെ നോക്കി കണ്ടു...അവന്റെ ശരീരം മൊത്തം ചോര വാർന്നു ഒഴുകുന്നത് നോക്കി കാണ്കെയാണ് ഗാഡ്‌സിൽ ഒരാൾ ഇമാമിന്റെ അടുത്തേക്ക് നടന്നു വന്നത്.. അയാളുടെ കയ്യിലൊരു ഇരുമ്പ് വടിയും കൂടെ കമ്പി വേലിയിൽ ഉണ്ടാവുന്ന മുള്ളും അതിന്മേൽ ഉണ്ടയാക്കി ചുറ്റി വെച്ചിട്ടുണ്ട് ഇമാമിന്റെ അടുത്തെത്തിയ അയാൾ ഇശൂനെ ഒന്ന് തിരിഞ്ഞു നോക്കിയതും അവൻ ഇമാമിനെ കണ്ണുകൊണ്ട് ആഗ്യം കാണിച്ചു കൊടുക്കേണ്ട താമസം ഉണ്ടയാക്കി വെച്ചിട്ടുള്ള മുള്ള് കൊണ്ട് ഇമാമിന്റെ വയർ നോക്കി ആഞ്ഞു കുത്തി മുള്ളിന്റെ വേദന വയറിൽ ആഞ്ഞു പതിച്ചതിനാൽ ഇമാം ഉയർന്നു പൊങ്ങി നിലത്തു തന്നെ ആഞ്ഞു പതിച്ചു...ഉള്ളിൽ നിന്ന് ഒരു ഞെരുക്കം മാത്രമേ കേൾക്കുന്നുള്ളൂ...

വേറെ ഒച്ചയൊന്നും വരുന്നില്ല... വീണ്ടും വീണ്ടും ആ മുള്ള് കൊണ്ട് ഇമാമിനെ എന്തെല്ലാമോ ചെയ്യുന്നുണ്ടെങ്കിലും അതൊന്നും നോക്കി നിൽക്കാനുള്ള കരുത്ത് ഐറക്കു ഇല്ലാത്തത് കൊണ്ട് അവൾ സൈഡിലേക്ക് മുഖം തിരിച്ചു കാൽമിനിറ്റ് അവൾ കണ്ണിറുക്കി ചിമ്മി അതേ നിർത്തം തുടർന്നു...കാലു മിനിറ്റിനു ശേഷം സൈഡിൽ നിന്നും ഒരു അനക്കവും കാണാഞ്ഞിട്ട് അവൾ പതിയെ സൈഡിൽ നിന്നും നോട്ടം മാറ്റി മുന്നോട്ട് നോക്കാൻ നിൽക്കുമ്പോഴാണ് പിറകിൽ നിന്നും ഒരു പെണ് ശബ്ദത്തിൽ ഒരു വിളി വന്നത് "Sir..." പരിചയമുള്ള പെണ് ശബ്ദമായതിനാൽ ഐറ സംശയത്തോടെ പിറകിലേക്ക് തിരിഞ്ഞു നോക്കിയതും പിന്നീട് അവിടെ നിൽക്കുന്ന ആളെ കണ്ട് അവളിൽ ചെറു ഞെട്ടലുള്ളവയാക്കി "മാലിക...!!ഇവളെന്താ ഇവിടെ...?" എന്നൊരു ഭീതിയോടെ ഐറ മനസ്സിൽ ചിന്തിച്ചു മാലികയെ തന്നെ നിർവികാരത്തോടെ ഉറ്റുനോക്കി നിന്നതും അവളുടെ നോട്ടം കണ്ട ഇശു മാലികയെ ഒന്ന് നോക്കിയിട്ട് കയ്യിലെ ഗ്ലൗസ് ഊരി കൊണ്ട് ഐറക്കു അരികിലേക്ക് നടന്നു "എന്താണ് മിസിസ് ഇഷാൻ മാലിക്ക്...?"

ചെറു ചിരിയോടെ കയ്യിലെ ഗ്ലൗസ് ഊരി മാറ്റി ഗാഡ്‌സിന്റെ കയ്യിലുള്ള ബോക്സിലേക്ക് വെച്ചിട്ട് ഐറയുടെ അരയിലൊന്ന് പിച്ചി വലിച്ചു ഇശു കള്ളച്ചിരിയോടെ ചോദിച്ചപ്പോ ഐറ എരിവ് വലിച്ചോണ്ട് ഇശൂനെ തിരിഞ്ഞു നോക്കി "ഇവളെന്താ ഇവിടെ...?" സംശയത്തോടെയാണ് ചോദിച്ചതെങ്കിലും എവിടെയോ ഒരു ഗൗരവം അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു... അത് മനസ്സിലാക്കിയ ഇശു അടക്കി പിടിച്ചു ചിരിച്ചിട്ട് മാലികയെ നോക്കി 🌸💜🌸 "She's my personal lady guard..മാലിക്ക് ഗ്രൂപ്പ് ഓഫ് കമ്പിനിയുടെ എംബ്ലോയി ആയിട്ട് മാത്രമേ മാലികയെ നീ കണ്ടിട്ടൊള്ളു... പക്ഷെ അവളെന്റെ കാര്യങ്ങളും കൂടാതെ നിന്റെ കാര്യങ്ങളും ശ്രദ്ധിക്കുന്ന നമ്മുടെ പേർസണൽ ലേഡി ഗാഡാണ്...അവളെപ്പോഴും ഓഫീസിൽ ആയിരിക്കുമ്പോൾ എന്നെയും നിന്നെയും ഇടക്ക് ശ്രദ്ധിക്കുന്നത് അവൾ നമ്മുടെ ഗാഡ്‌ ആയതു കൊണ്ടാണ്...." എന്നൊക്കെ കൂടെ അവൻ പറയുമ്പോഴും ഞാനിവിടെ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നിൽക്കുവായിരുന്നു...

എങ്ങനെ അന്തം വിടാതെ നിൽക്കും.. ഈ കോപ്പത്തി മാലികയെ ഞാനെത്ര കുറ്റം പറഞ്ഞിട്ടുണ്ട്...ഇടക്ക് ഇശൂനെ അവൾ നോക്കുമ്പോൾ കുശുമ്പ് പിടിച്ചു ഞാനവളെ തെറി വിളിക്കാത്ത നേരമേ ഇല്ല...അപ്പൊ പിന്നെ ഇതൊക്കെ കേട്ട് ഞെട്ടി പണ്ടാരം അടങ്ങിയില്ലെങ്കിലെ അത്ഭുതമുള്ളൂ ഇശൂനെ നോക്കിയപ്പോ അവൻ മാലികയെ നോക്കി സൈറ്റടിച്ചു കാണിക്കുന്നതാണ് കണ്ടത് അതു കാണേണ്ട താമസം ഞാനവന്റെ കയ്യിനെ നുള്ളി പറിച്ചെടുത്തു കൊണ്ട് അവനെ തുറുക്കനെ നോക്കിയപ്പോ അവൻ ചുമ്മാ എന്നും പറഞ്ഞ് കണ്ണിറുക്കി കാണിച്ചു എനിക്ക് ചുണ്ട് കൂർപ്പിച്ചു കിസ്സ് ചെയ്യുന്ന പോലെ കാണിച്ചു തന്നു "സർ.. വെള്ളം നിറച്ചു കഴിഞ്ഞിട്ടുണ്ട്...." ഇശുനെ നോക്കി അവളിത് പറഞ്ഞതും ഇശു ഓക്കെ എന്നു പറഞ്ഞ് ഗാഡ്‌സിനോട് ഇമാമിനെ കൊണ്ടു വരാൻ പറഞ്ഞ് ഇശു എന്റെ ഉള്ളം കയ്യിൽ പിടി മുറുക്കി മുന്നോട്ട് നടന്നു...ഞങ്ങൾ ഹാളിൽ നിന്നും ഇറങ്ങിയിട്ട് റൂമിനുള്ളിലൂടെ പുറത്തേക്ക് ഇറങ്ങി സ്റ്റയർ ഇറങ്ങി താഴേക്ക് നടന്നു എന്നെ ഇമാം ചങ്ങല കൊണ്ട് കെട്ടിയിട്ട ഹാളിൽ എത്തിച്ചേർന്നതും എന്റെ കണ്ണ് ആദ്യം പോയത് മുന്നിലുള്ള ഒരു വലിയ ചില്ലുകൊണ്ടുണ്ടാക്കിയ കൂട്ടിലേക്കാണ്..

ആ ചില്ലു കൂട്ടിൽ നിറയെ വെള്ളം നിറച്ചു വെച്ചിട്ടുണ്ട് ഇതെന്തിന് വേണ്ടിയാണെന്ന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.. അതിനു മുമ്പ് തന്നെ ഗാഡ്‌സ് പകുതി ജീവൻ നിലച്ച ഇമാമിനെ ആ വെള്ളത്തിലേക്ക് താഴ്ത്തിയിരുന്നു...വൈദ്യുതി പ്രവാഹം അതിലുണ്ടെന്ന് പതിയെ ഇമാമിന്റെ ശരീരമെല്ലാം നീലച്ചു വരുന്നതിൽ നിന്നും മനസ്സിലായി... അവന്ക്ക് ചെറിയ ജീവനുണ്ടെന്ന് വെള്ളത്തിൽ കിടന്ന് വീർപ്പുമുട്ടുന്നത് കണ്ട് തോന്നിയെങ്കിലും പതിയെ പതിയെ അവന്റെ ശ്വാസത്തിന്റെ ഗതി ഇല്ലാണ്ടായി പൂർണമായി അവനാ വെള്ളത്തിൽ താഴ്ന്നു പോയി 🌸💜🌸 "A king only bows down to his queen...SORRY...." നിലാവുദിച്ച മാനത്തേക്ക് നോക്കി ടെറസിലെ സ്വിങ്ങിൽ ഇരിക്കുന്ന ഐറയുടെ വയറിൽ പതിയെ തലോടി കൊണ്ട് ഞാനിത് പറഞ്ഞതും ഐറ ചെറു ചിരിയോടെ എന്നെ തിരിഞ്ഞു നോക്കിയിട്ട് എന്റെ ചെന്നിയിലെ എടുത്തു കാണിക്കുന്ന ഞെരമ്പിൽ അവൾ പതിയെ മുത്തി "കഴിഞ്ഞത് കഴിഞ്ഞു...ഇമാം എന്നെന്നേക്കുമായി റ്റാ റ്റാ ബൈ ബൈ പറഞ്ഞു പോയി..അമ്മച്ചിയുടെ ആത്മാവിന് ശാന്തി കിട്ടി... സ്റ്റീഫന്റെ വാക്കും അവൻ പാലിച്ചു...ഇനി നമ്മുടെ സന്തോഷം...."

അവൾക്ക് സംഭവിച്ചതിനെല്ലാം സോറി പറഞ്ഞതിന് മറുപടിയായി അവളിങ്ങനെ പറഞ്ഞിട്ട് ഒന്ന് പുഞ്ചിരി തൂകി മാനത്തെ ചന്ദ്രനെ വിടാതെ നോക്കി ഇരുന്നു..ഞാനും അവളുടെ കഴുത്തിലായി ചുണ്ട് ചേർത്ത് മാനത്തേക്ക് നോട്ടം കൊണ്ടുപോകാൻ നേരമാണ് ഐറ എന്തോ ആലോചിച്ച പോലെ എന്നെ കുറുക്കന്മാരെ കണ്ണു കൊണ്ട് നോക്കിയത് "ഇശുച്ചാ...നീ പല കാര്യങ്ങളും എന്നിൽ നിന്നും മറച്ചു വെക്കുന്നുണ്ടല്ലേ..!! അമ്മച്ചിയുടെ മകനാണ് ഇമാമെന്ന് നീയെന്നോട് പറഞ്ഞില്ലല്ലോ.. അതുമാത്രമല്ല ഇമാമിന്റെ അനിയനാണ് സ്റ്റീഫനെന്നും നീ പറഞ്ഞില്ല.. ഇന്നിപ്പോ ഇതാ മാലിക പേർസണൽ ലേഡി സ്റ്റാഫ് ആണെന്നും അറിയുന്നു... ഇനി എന്തെങ്കിലും നീ എന്നോട് പറയാതെ ഒളിപ്പിച്ചു വെക്കുന്നുണ്ടോ...?" തുറിച്ചു നോക്കിക്കൊണ്ട് അവൾ ചോദിച്ചപ്പോൾ ഞാൻ കള്ളച്ചിരിയോടെ ഇല്ലെന്ന മട്ടിൽ തലയാട്ടി.. പക്ഷെ എന്റെ കള്ളച്ചിരി കണ്ടിട്ടവൾ എന്നെ അടിമുടി നോക്കിയിട്ട് 'ഇല്ലേ..?' എന്നു ഗൗരവമായി ചോദിച്ചപ്പോൾ ഞാൻ വീണ്ടും ഇല്ലെന്ന് പറഞ്ഞ് തലയാട്ടി.

.അതിലും അവൾക്ക് വിശ്വാസം വരാത്തത് കൊണ്ട് എന്റെ കൈ അവളുടെ വയറിൽ കൊണ്ടു വെച്ചു "ഇനി പറ...ഉണ്ടോ ഇല്ലയോ...?" എന്റെ കർത്താവേ..!!ഇവൾ എന്നെയും കൊണ്ടേ പോകൂ "ബേബിയെ തൊട്ടാണ് പറയുന്നതെന്ന് ഓർമ വേണം.." പെണ്ണ് കലിപ്പിലാണെന്ന് തോന്നിയത് കൊണ്ട് ഇനിയും ഇല്ല എന്നു പറഞ്ഞ് കള്ളം പറയാൻ നിൽക്കാതെ ഞാൻ പതിയെ അവളുടെ വയറിൽ കൈവെച്ചു ഉഴിഞ്ഞു കൊണ്ട് ഞാൻ അവളെയും കൊണ്ട് സ്വിങ്ങിൽ നിന്നും എഴുനേറ്റു ടെറസ്സിൽ നിന്നും ഇറങ്ങി ടെറസ്സിൽ നിന്നും സ്റ്റെപ്പ് ഇറങ്ങി മുന്നോട്ട് നടന്ന് റൂമിനു മുമ്പിൽ എത്തിയപ്പോ ഞാൻ ഐറയെ നോക്കിയതും അവൾ എന്നെയൊന്ന് നോക്കി എന്താ എന്നു ചോദിച്ചത് കേട്ട് ഞാനതിന് മറുപടിയായി ഒന്ന് സൈറ്റടിച്ചു കൊടുത്തു റൂമിലേക്ക് കയറി എന്നിട്ട് ബെഡിന്റെ സൈഡിലേക്ക് നടന്നു പോയിട്ട് മുന്നിലെ വാൾ ഗ്ലാസ്സിലേക്ക് നോക്കി "ഇവിടെ എന്താ ഉള്ളത്...ഇതൊരു ഗ്ലാസ് ചുമരല്ലേ...?" മുന്നിലെ ഗ്ലാസ്സ് വാളിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കി അവളിത് പറഞ്ഞതും ഞാനവളെ ശ്രദ്ധിക്കാതെ വാൾ ഗ്ലാസ്സിൽ അണ്വിസിബിളായ സ്വിച്ചിൽ അഞ്ചക്ക സഖ്യ അടിച്ചതും ശരവേകം കൊണ്ട് വാൾ ഗ്ലാസ് ഇരു സൈഡിലേക്കും നീങ്ങി പോയി ഇതെല്ലാം നോക്കി കാണുന്ന ഐറ കണ്ണു തള്ളി കൊണ്ട് എന്നെയും വാൾ ഗ്ലാസിനെയും മാറി മാറി നോക്കി "ഇവിടെ ഇങ്ങനെയും സെറ്റപ്പ് ഉണ്ടായിരുന്നോ...?

ഞാൻ അറിഞ്ഞില്ലല്ലോ...കണ്ടാൽ ഇതൊരു വാൾ ഗ്ലാസ് ആണെന്നേ തോന്നൂ... അല്ലാതെ ഇതിന്റെ അകത്ത് ഇങ്ങനെയൊരു സീക്രെട്ട് റൂം ഉള്ളതേ പറയില്ല...." അവൾ പറഞ്ഞതിന് ഞാനൊന്ന് ചിരിച്ചിട്ട് അവളെയും കൂട്ടി സീക്രെട്ട് റൂമിലേക്ക് കടന്നു...എന്റെ വേണ്ടപ്പെട്ട എല്ലാ സീക്രെട്ട് കാര്യങ്ങളും ഞാനിതിന്റെ ഉള്ളിലാണ് വെക്കാറുള്ളത്..ഒരിക്കെ ഐറക്കു എന്റെ പാട്ട് കേൾക്കണമെന്ന് പറഞ്ഞപ്പോ ഞാനിതിന്റെ ഉള്ളിലേക്ക് കയറിയിട്ടാണ് എന്റെ ക്വിറ്റാർ എടുത്തിരുന്നത്...ആ ദിവസങ്ങളിൽ മ്യൂസിക്കിലേക്ക് ഞാനതികം ശ്രദ്ധ ചൊൽത്താത്തത് കൊണ്ട് ക്വിറ്റാർ ഒക്കെ ഞാനിവിടെയാണ് വെച്ചിരുന്നത് 🌸💜🌸 സത്യം പറഞ്ഞാൽ ഇങ്ങനെയൊരു സീക്രെട്ട് റൂം ഇതിന്റെ ഉള്ളിലുണ്ടെന്ന് പടച്ചോനാണേ സത്യം എനിക്കറിയില്ലായിരുന്നു...അത്യാവശ്യം വലിപ്പമുള്ള ഒരു സ്ക്വയർ ശൈപ്പിലുള്ള റൂം... റൂമിലെ ചുമരിലെല്ലാം എന്തെല്ലാമോ ഇംഗ്ലീഷിൽ എഴുതി വെച്ചിട്ടുണ്ട്... എല്ലാം നമ്മളെ ഇശുച്ചന്റെ കലാ വിരുദ്ധമാണെന്ന് എഴുത്ത് സ്റ്റൈലും നീറ്റ്നെസ്സും കണ്ടപ്പോൾ മനസ്സിലായി റൂമിന്റെ വടക്കേ മൂലയിൽ ഒരു വലിയ ഷെൽഫ് ഉണ്ട്... നിലത്തു നിന്ന് തുടങ്ങുന്ന ഷെൽഫ്...

ഷെൽഫ് മുഴുവൻ ബുക്ക്‌സ് കൊണ്ട് നിറഞ്ഞിട്ടുണ്ട്... ഞാനതൊക്കെ കണ്ണോടിച്ചു നോക്കി പോകെയാണ് ചുമരിലെ ഒരു എഴുത്തിൽ എന്റെ കണ്ണ് ചെന്നു പതിച്ചത് *"•Nobody in your life will stay for ever, but sometimes people do stay even after we've hurt them so many times and in a million ways Possible,,, still they do stay...❤️•"* ഈ എഴുത്ത് ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് തലപ്പുകച്ചു ചിന്തിച്ചു നിൽക്കുന്ന നേരമാണ് പെട്ടന്ന് ആ ഒരു സന്ദർഭം ഓർമ വന്നത് അന്നൊരിക്കെ ഞങ്ങൾ സീ ഹെവനിലേക്ക് പോയിട്ടുണ്ടായിരുന്നല്ലോ.. അന്നവിടുത്തെ വാൾ ഗ്ലാസ്സിൽ ഇതേ സ്റ്റൈലിൽ ഇതേപോലെ തന്നെ എഴുതി വെച്ചിരുന്നു.. അത് എഴുതിയ ആളെ പേരും ആ ക്വോട്ട്സിന്റെ അടിയിൽ എഴുതി വെച്ചിരുന്നു.. പക്ഷെ സ്പാനിഷ് സ്റ്റൈലിലാണ് ആ പേര് ഉണ്ടായിരുന്നത്.. ഇപ്പൊ ഈ ചുമരിലും അതേ പോലെ സ്പാനിഷ് സ്റ്റൈലിലാണ് എഴുതി വെച്ചിരിക്കുന്നത് ആ ക്വോട്ട്സ് അതേപോലെ ഈ ചുമരിൽ ഉണ്ടെങ്കിൽ ഈ എഴുത്ത് എഴുതിയത് നമ്മളെ ഇഷാൻ മാലിക്ക് തന്നെയാണെന്ന് തോന്നിയപ്പോൾ ഞാൻ ഇശൂൻ്റെ കൈയിൽ തോണ്ടി "സത്യം പറഞ്ഞോ ഇശുച്ചാ...

ഈ എഴുത്തിന്റെ അടിയിൽ സ്പാനിഷ് സ്റ്റൈലിൽ എഴുതിയ പേര് നിന്റേതല്ലേ...?" എഴുത്തിന്റെ അടിയിലുള്ള സ്പാനിഷ് സ്റ്റൈലിൽ എഴുതിയ നെയിമിൽ പതിയെ വിരലോടിച്ചു പറഞ്ഞപ്പോ അവനൊന്നു ചിരിച്ചു "അല്ലെന്ന് പറഞ്ഞാൽ അതൊരു കള്ളമായിരിക്കും..." "എന്നുവെച്ചാൽ ഇത് ഇഷാൻ മാലിക്ക് എന്നാണോ വായിക്കുക...?" സ്പാനിഷ് ആയതു കൊണ്ട് എനിക്കാ പേര് വായിക്കാനൊന്നും കഴിയുന്നില്ല...പക്ഷെ അതവനാണ് എഴുതിയതെന്ന് അവന്റെ സംസാരത്തിൽ നിന്നും മനസ്സിലായത് കൊണ്ട് ഞാനിങ്ങനെ ചോദിച്ചപ്പോ അവൻ നോ എന്ന മട്ടിൽ തലയാട്ടി "നോ.. ഇത് ഇഷാൻ മാലിക്ക് എന്നല്ല വായിക്കുക...BLOOD SOUL എന്നാണ്..." ബ്ലഡ് സോൾ എന്നു കേട്ടപ്പോ തന്നെ ഞാൻ ഞെട്ടി തരിച്ചു അവനെ നോക്കി "മാലികയുടെ ഫോണിൽ കണ്ട ബ്ലഡ് സോളും നീയിപ്പോ പറഞ്ഞ ബ്ലഡ് സോളും ഒന്നാണോ...?" മാലികയുടെ ഫോണിലേക്ക് ബ്ലഡ് സോൾ വിളിച്ചത് ഓർമ വന്നതിനാൽ ഞാൻ അത്ഭുതത്തോടെ കണ്ണുകൾ വിടർത്തി ചോദിച്ചപ്പോ അവൻ ഒന്ന് ചിരിച്ചു

"യെസ്...രണ്ടും ഒന്ന് തന്നെയാണ്...മാലിക എന്റെ പേർസണൽ ലേഡി ഗാഡ്‌ ആയതു കൊണ്ടും എന്റെ സ്വഭാവം നല്ലതു പോലെ അറിയുന്നത് കൊണ്ടാവും എന്റെ നമ്പർ അവളാ നെയിമിൽ സേവ് ചെയ്തു വെച്ചിരിക്കുന്നത്...." സബാഷ്..!!ഇനി വേറെന്തെങ്കിലും ഉണ്ടോ ആവോ..എന്നു ഞാൻ ചിന്തിച്ചു ഇശൂനെ നോക്കിയപ്പോ അവൻ എന്നെ വിളിച്ചോണ്ട് സൈഡിലേക്ക് നടന്നു "ദേ അങ്ങോട്ട് നോക്ക്..." സൈഡിലെ ഒരു മൂലയിൽ എത്തിയ ഉടനെ ചുമരിലേക്ക് കൈ ചൂണ്ടി കാണിച്ചു പറഞ്ഞപ്പോ ഞാൻ അവനെ ഒന്ന് സംശയത്തോടെ നോക്കിയിട്ട് ചുമരിലേക്ക് നോക്കി നല്ല പരിചയമായ മൂന്നു മുഖങ്ങൾ ചുമരിൽ പതിപ്പിച്ചു വെച്ചിട്ടുണ്ട്..ആദ്യം മശ്ഹൂദ് ആലിം..സെക്കന്റ് സൽമാൻ.. തേർഡ് ഇമാം ഖുറൈശി.. ഹൈ അന്തസ്സ്.. മൂന്ന് വില്ലന്മാരും ചുമരിൽ ചിരിച്ചു നിൽക്കുന്നുണ്ട് "ഇതിൽ മശ്ഹൂദ് വെന്റിലേറ്ററിൽ കിടന്നു ചത്തു... ഇമാമിനെ ഇന്ന് കൊന്നു.. അപ്പൊ ഇനി സൽമാൻ കൂടെ ബാക്കി ഉണ്ടല്ലേ... അവനെ ഇനി തേടി കണ്ടു പിടിച്ചു കൊല്ലേണ്ടി വരും..." "അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.. അവൻ ഓൾറെഡി ചത്തു...!!" ചുമരിലെ ഓരോ മുഖങ്ങളിലേക്ക് നോക്കി പറഞ്ഞിട്ട് അവസാനം സൽമാനെ നോക്കി പറഞ്ഞതിന് മറുപടിയായി ഇശു പറഞ്ഞത് കേട്ട് ഞാൻ വീണ്ടും ഞെട്ടി

"whatt..?അവൻ ചത്തെന്നോ...?" "വില്ലന്മാരെ വെച്ചു പാർപ്പിക്കുന്ന ഏർപ്പാട് എനിക്കില്ല... സോ അവനെയും ഞാനങ്ങ് തട്ടി...ജാസി ജെയിൽ നിന്ന് റിലീസ് ആയ ഉടനെ സൽമാനെ ഒരു വർഷത്തിന് സസ്‌പെൻഡ് ചെയ്തിരുന്നു.. ജാസി ലണ്ടനിലേക്ക് പോയത് ഇമാമിനെ അന്വേഷിക്കാനാണെന്നാ നീ വിചാരിച്ചിരുന്നത്.. പക്ഷെ അതിനായിരുന്നില്ല അവൻ പോയത്.. സൽമാനെ തപ്പി കണ്ടു പിടിക്കാൻ ആയിരുന്നു...അവൻ അവിടെ ഉണ്ടെന്ന് ജാസി കണ്ടെത്തി തന്നപ്പോൾ നമ്മൾ ലണ്ടനിലേക്ക് പോയ ടൈമിൽ ഞാനവനെയും അങ്ങ് തട്ടി കളഞ്ഞു...." അവൻ സൽമാനെ തട്ടി കളഞ്ഞത് വളരെ ഈസി യായി പറയുന്നത് കേട്ട് എന്റെ തലയിലെ കിളികളൊന്നും പറന്നു പോവാൻ ബാക്കി ഉണ്ടായിരുന്നില്ല... എന്തായാലും എല്ലാ ശല്യങ്ങളും ഒഴിഞ്ഞു പോയിരിക്കുന്നു....ഇനി സാമാധാനം.. സന്തോഷം... ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. ആ പുഞ്ചിരിയോടെ തന്നെ ഞാൻ ഇശൂനെ നോക്കിയപ്പോ അവൻ ഗൗരവമായി എന്നെ നോക്കുന്നതാണ് കണ്ടത് "എനിക്ക് വളരെ ഇമ്പോർട്ടെൻ്റായ കാര്യം നിന്നോട് പറയാനുണ്ട് ..എന്റെ കൂടെ വാ..." എന്നവൻ പറഞ്ഞോണ്ട് എന്റെ കൈ വലിച്ചോണ്ട് സീക്രെട്ട് റൂമിൽ നിന്നും ഇറങ്ങിയതും ഞാൻ കാര്യം അറിയാതെ അവനെ ഉറ്റുനോക്കി കൊണ്ട് അവന്റെ കൂടെ ഇറങ്ങി ... 【തുടരും】

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story