QUEEN OF KALIPPAN: ഭാഗം 15

queen of kalippan

രചന: Devil Quinn

ഓനോട് എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല,,,,, അവൻ വരുന്നതിനനുസരിച്ച് പിറകിലേക്ക് പോയിക്കൊണ്ടിരുന്നു..... അവസാനം ഡ്രസ്സ് വെക്കുന്ന ഷേൽഫിന്റെ വലിയ ഡോറിൽ ചെന്ന് നിന്നതും ചെക്കൻ ഞമ്മളെ ലോക്കാക്കി....... "ഇശു ,,,ഞാൻ പറഞ്ഞില്ലേ എന്റെ കയ്യിലൊന്നുമില്ലാന്ന്..... പിന്നെന്താ......." "നീ ആയതുകൊണ്ട് എനിക്കത്ര വിശ്വാസം പോരാ....... അതോണ്ട് ഒളിപ്പിച്ചു വെക്കാതെ അതിങ് എടുക്കാൻ നോക്ക്........അല്ലെങ്കിൽ ഞാൻ ഇങ് എടുക്കും......!!!!!!!" ഇടത് കൈ ഡോറിന്മേൽ വെച്ച് വലതു കൈകൊണ്ട് ഞാൻ പിറകിലേക്ക് വെച്ച കൈ പിടിച്ചുകൊണ്ട് ഓനിങ്ങനെ പറഞ്ഞതും ഞമ്മക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി........ഞമ്മള് ഒന്നും പറയാത്തതുകൊണ്ട് ഓൻ കയ്യിൽ പിടിമുറുക്കികൊണ്ട് കയ്യിലുള്ളത് വാങ്ങാൻ നോക്കുന്നുണ്ട്...... പക്ഷെ രണ്ടു കൈയും കൂട്ടിപിടിച്ചതുകൊണ്ടു ബോക്‌സവൻ തൊടാൻ പോയിട്ട് സ്പർശിക്കാൻ പോലും സാധിക്കുന്നില്ല.....ഞാൻ ബോക്സ് പിടിമുറുക്കുംതോറും എന്റെ കയ്യിൽ അവന്റെയും പിടി മുറുകുന്നുണ്ടായിരുന്നു........ ഇനി എന്തോന്ന് ചെയ്യും പടച്ചോനെ,,,,, അവൻ ഇതെങ്ങാനും കണ്ടാൽ പിന്നെ ആലോചിക്കേണ്ട...... ധിം തരികിട തോം എന്നപോലെ നിലത്തു നിന്ന് വാരിയെടുക്കേണ്ടി വരും വാച്ച്.......

പോരാത്തതിന് അതിന്റെ മുകളിലുള്ള കടലാസിലുള്ളത് കണ്ടാൽ പിന്നെ പറയേവേണ്ട......ബല്ലാത്ത അവസ്ഥ ആയല്ലോ റബ്ബേ......... ബി തിങ്കിറ്റ് ഐറ..... നിന്നെകൊണ്ട് പറ്റും...... എന്തോന്ന് തിങ്കാക്കാനാ,,,,,,അല്ലെങ്കിലും വേണ്ട സമയത്ത് തിങ്കാനൊന്നും കിട്ടില്ല....... എന്നൊക്കെ ചിന്തിച്ചു പിറകിലേക്ക് നോക്കിയപ്പോയുണ്ട് ഷെൽഫിന്റെ ഡോർ ചെറുതായി തുറന്ന് വെച്ചിരിക്കുന്നത് കണ്ടത്.......ഞമ്മള് അപ്പോതന്നെ ചെക്കന്റെ മുഖത്തേക്ക് ഇടകണ്ണിട്ട് നോക്കി........ഓൻ ഇപ്പോഴും എന്റെ കൈ പിടിച്ചുകുലുക്കുന്നുണ്ട്........ അവന്റെ ശ്രേദ്ധ തിരിക്കാനും വേണ്ടി ഞമ്മളൊന്ന് കുറച്ചുറക്കെ 'ആ' എന്നലറി.......ഇതെന്തിനാണെന്നറിയോ,,,, അവൻ ഞമ്മളെ മുഖത്തേക്ക് നോക്കുമ്പോ ആ ടൈമിൽ ഈ ബോക്സ് ഷെൽഫിന്റെ ഉള്ളിലേക്ക് ഇടാനായിരുന്നു........ എങ്ങനെയുണ്ട് ഫുദ്ധി,,,,,,,, പക്ഷെ ആ ഫുദ്ധി എട്ടുനിലയിൽ പൊട്ടി പാളിസായിയെന്ന് പറഞ്ഞാൽ മതിയല്ലോ.......അവൻ ഞമ്മളെ മുഖത്തു നോക്കേണ്ടേ,,,,,,ഇപ്പോഴും അതിൽ പിടിച്ചു കളിക്കാണ്........ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാർ........ ഇനി അവസാന അടവെന്നോണം ഞമ്മളെ കാൽപാദങ്ങൾക്കു തൊട്ടു മുമ്പിൽ വെച്ചിരിക്കുന്ന അവന്റെ കാലിൽ ഞമ്മളൊന്ന് ആഞ്ഞു ഒറ്റ ചവിട്ട്...... ഹാഹാ ഇത് ഏറ്റു.....

.ഞമ്മളെ കയ്യിൽ നിന്ന് പിടിവിട്ട് ചെക്കൻ ഓന്റെ വലതു കാലും പിടിച്ചു തുള്ളിച്ചാടുന്നുണ്ട്...... ആ ഗ്യാപ്പിൽ ബോക്സ് പിറകിലേക്ക് തിരിഞ്ഞു അതിൻറെ ഉള്ളിലേക്ക് എറിഞ്ഞു.......എന്നിട്ട് ചെക്കനെ നോക്കിയപ്പോ അവനുണ്ട് ഒറ്റ കാലിൽ നിന്ന് തുള്ളിചാടുന്നു......അത് കണ്ട് ചിരി വന്നെങ്കിലും മാക്ക്സിമം പിടിച്ചു വെച്ച് ....... അവൻ കാലും പിടിച്ച് ബെഡിൽ പോയി ഇരുന്നതും ഞമ്മള് പിറകിലേക്ക് തിരിഞ്ഞു കൊണ്ട് ഒന്നു ചിരിച്ചു മുഖത്തു നിഷ്‌കു ഭാവം വരുത്തി ഓന്റെ അടുത്തേയ്ക്ക് ചെന്നു......... "ഇശു വല്ലതും പറ്റിയോ...... ഞാൻ അപ്പോഴേ പറഞ്ഞതല്ലേ എന്റെ കയ്യിൽ ഒന്നുമില്ലെന്ന്....." നിലത്ത് മുട്ടിന്മേൽ ഇരുന്ന് കൊണ്ട് രണ്ടു കൈയും അവന്റെ നേർക്ക് ആക്കിപിടിച്ചുകൊണ്ട് പറഞ്ഞതും അവൻ കാലിൽ നിന്ന് പിടിവിട്ട് എന്റെ കയ്യിലേക്ക് നോക്കി........ "പിന്നെ എന്താടി ഊളെ അനക്കിത് നേരത്തെ പറഞ്ഞുടായിരുന്നോ........" എന്നും പറഞ്ഞ് ഓൻ അവിടെനിന്നും എഴുനേറ്റ് അടുത്തേയ്ക്ക് വരാൻ നിന്നതും ആ സ്‌പോട്ടിൽ തന്നെ ഓൻ ഔച്ച് എന്നലറി അവിടെ തന്നെ ഇരുന്നു........ എന്നിട്ട് പിന്നെയും കാലിൽ പിടിച്ച് തിരിക്കാൻ തുടങ്ങി........ "നല്ല വേദനയുണ്ടോ......" "ഇല്ലെടി,,,,, നല്ല സുഖണ്ട് എന്തേ.....???!!!അവളെ ഇരുമ്പും കാലുകൊണ്ട് ചവിട്ടിട്ടും പോരാ എന്നിട്ട് പറയുന്നത് കേട്ടോ......."

"ഞാനോ എപ്പോ....???! " "അതികം വിളച്ചിൽ എടുക്കല്ലേ...." പറയുന്നതിനനുസരിച്ച കാൽ നേരിയാണിയില് പിടിച്ചു കൊണ്ട് കറക്കുന്നത് കണ്ടാൽ തന്നെ അറിയാം നല്ല വേദന ഉണ്ടെന്ന്........അത് കണ്ടപ്പോ പാവം തോന്നി...... അതോണ്ട് ഇതൊന്നും വേണ്ടായിരുന്നില്ല എന്നൊന്നും തോന്നുന്നില്ല...... ഇതൊക്കെ വേണം,,,,, എന്നാലും അവന്റെ കാട്ടികൂട്ടാൽ കണ്ടിട്ട് എന്തോ പോലെ......ഞാൻ കാരണമല്ലേ അതോണ്ട് തന്നെ അവനെ ഒന്ന് നോക്കിക്കൊണ്ട് നിലത്തുനിന്ന് എഴുനേറ്റ് ഷെല്ഫിനടുത്തുള്ള വുഡ് കൊണ്ടുള്ള ടേബിൾ തുറന്ന് അതിലെ ഫസ്റ്റ് എയ്ഡ് ബോക്സെടുത്ത് അവന്റെ അടുത്തേയ്ക്ക് ചെന്നു...... എന്നിട്ട് അത് ബെഡിൽ വെച്ച് നിലത്തിരുന്ന്കൊണ്ട് അവന്റെ കാൽ പിടിച്ചു....... "എന്തിനാടി ഇനി എന്റെ കാൽ,,,,,,ഇനിയും വല്ല പണിയും ഒപ്പിക്കാനാണോ........" ഞമ്മളതിനൊന്ന് ഇളിച്ച് അവന്റെ കാൽ മടിയിൽ വെച്ച് ബെഡിൽനിന്ന് ബോക്സെടുത്തുകൊണ്ട് അതിൽനിന്ന് റോസിന്റെ സ്‌മേലുള്ള തൈലം എന്നൊന്നും പറയില്ല നല്ല അസ്സൽ ഓക്കാനിക്കാൻ വരുന്ന സ്‌മേലുള്ള തൈലം എടുത്ത് ബോക്സ് അടച്ചിട്ട് തിരിച്ച് ബെഡിൽതന്നെ വെച്ചു...... അതിന്റെ അടപ്പ് തുറന്നപ്പോ തന്നെ ആഹാ വാട്ട് എ സ്മെൽ...... ഞമ്മളപ്പോ തന്നെ ഷാളെടുത്ത് മൂക്കുപൊത്തി........ "ഇതെന്തോന്നാടി,,,,,, നീ എന്നെ കൊല്ലാൻ പോവാണോ .......

.അയ്യേ എന്തൊരു സ്മെലാണ്.......എനിക്കൊന്നും വേണ്ട........" "എടോ,,,, ഇതിന് ഈ സ്മെൽ ഉണ്ടെന്നെ ഉള്ളു..... ഇത് പുരട്ടിയാൽ ഏത് കൊമ്പത്തെ ദേഷ്യക്കാരന്റെയും വേദന പോവും....." തൈലം കൈയിലേക്ക് കുറച്ചൊഴിച്ച് അവന്റെ വെളുത്ത ഇളം റോസ് കളറുള്ള കാലിൽ തേച്ച് ഇടംകണ്ണിട്ടകൊണ്ട് ചെക്കനെ നോക്കി പറഞ്ഞതും ഓൻ ഞാൻ മുഖം മറച്ച ഷാളിന്റെ ഒരറ്റം കൊണ്ട് അവന്റെ മുഖം മറച്ചുപിടിച്ചുകൊണ്ട് ഞമ്മളെ കണ്ണുരുട്ടി നോക്കുന്നുണ്ട്.........ഹി ഹി ഞമ്മള് അതിലൊന്നും വീഴുല മോനെ......... നല്ലോണം അവന്റെ കാലിൽ അതൊഴിച്ചു മസ്സാജ് ചെയ്തുകൊണ്ടിരുന്നു.......ഉമ്മുമ്മ പറയാറുണ്ട് ഈ തൈലം പുരട്ടിയാൽ ഏത് വേദനയും പമ്പ കിടക്കുമെന്ന്......... മസ്സാജ് ചെയ്യുന്നിടയിൽ അവന്റെ വിരലുകൾ പൊട്ടിച്ചുകൊണ്ട് ഓരോ വിരലുകളായി പതിയെ വലിച്ചുകൊണ്ടിരുന്നു......... ★★★★★★★★★★★★★★★ ഓളെ അലാക്കിന്റെ ചവിട്ട് കിട്ടിയപ്പോ കാൽ പോയിയെന്ന് കരുതി..... അമ്മാതിരി ചവിട്ട്.....എന്നാലും അവളെ ഈ ഇരിറ്റാറ്റിംഗ് സ്‌മേലുള്ള സാധനം കൊണ്ട് കാലിൽ പുരട്ടിയപ്പോ നേരത്തേക്കാളും ആശ്വാസമുണ്ട്........

.. ഈ സമേൽകൊണ്ട് ഞമ്മള് അവളെ ഷാളിന്റെ അറ്റം കൊണ്ട് മുക്ക് വായയും പൊത്തി പിടിച്ചു...... എന്നിട്ട് അവൾ കാൽ മസ്സാജ് ചെയ്തിരിക്കുന്നത് ചെറു പുഞ്ചിരിയോടെ നോക്കി കണ്ടു...... അവൾ മുന്നിലേക്ക് വന്നുനിൽക്കുന്ന മുടികളെയെല്ലാം തോളുകൊണ്ട് മാറ്റി വെച്ചു........ കൈയിൽ ഈ സാധനം ആയതുകൊണ്ട് തോളുകൊണ്ട് മാറ്റിവെച്ചതെല്ലാമുടികളും പിന്നെയും കണ്ണിലേക്ക് തൂങ്ങി നിൽക്കാണ്.......അതോണ്ട് തന്നെ ഞമ്മളപ്പൊത്തന്നെ വലതുകൈകൊണ്ട് മറച്ചു പിടിച്ച ഷാൾ ഇടതുകൈ കൊണ്ട് പിടിച്ച് വലതുകൈകൊണ്ട് അവളുടെ മുടിയെല്ലാം രണ്ടു സൈഡിലേക്കും വകഞ്ഞുമാറ്റി വെച്ചു........ ആ സമയം അവൾ ഞമ്മളെ നേർക്ക് നോട്ടം തെറ്റിച്ചതും അവളുടെ ചെറു കണ്ണുകൾ മാത്രമേ കാണുന്നുണ്ടായിരുന്നു ബാക്കിയെല്ലാം ഷാൾ കൊണ്ട് മറച്ചു പിടിച്ചിട്ടുണ്ട്.....അവളെ നോട്ടത്തിൽ ലയിച്ചു പോവുന്നപോലെ....... അവളുടെ വെളുത്തു ഇളം റോസ് നിറമുള്ള കുഞ്ഞി മുഖവും അതിന് ചേർന്ന കുഞ്ഞി കണ്ണുകളും കൊത്തി വലിക്കും പോലെ....... എന്തുകൊണ്ടോ അതിൽ നിന്ന് നോട്ടം തെറ്റിക്കാൻ പറ്റുന്നില്ല,,,,,, "ഇത്തുസേ,,,,,,,,," പെട്ടന്ന് ഡോർ തള്ളി തുറന്ന് ഐഷു അങ്ങോട്ട് വന്നതും ഞങ്ങൾ രണ്ടാളും നോട്ടം തെറ്റിച്ച് അവളെ നേർക്ക് നോക്കി......... "എന്താ ഐഷുട്ടി,,,,,"

നിലത്തു നിന്ന് എഴുനേറ്റ് കൊണ്ടവൾ പറഞ്ഞു....... ''ഡിന്നർ കഴിക്കാൻ വിളിക്കുന്നുണ്ട്,,,, നിങ്ങളോട് വരാൻ പറഞ്ഞു........" "ഇപ്പൊ വരാട്ടോ........" എന്നും പറഞ്ഞ് അവൾ തൈലം ബോക്സിൽവെച്ച് അതും കൊണ്ട് ടേബിളിന്റെ വലിപ്പ്തുറന്ന് അതിൽ വെച്ചു പൂട്ടി.......... എന്നിട്ട് അവൾ ഞമ്മളെ നോക്കുക പോലും ചെയ്യാതെ ഐഷുട്ടിന്റെ ഒപ്പം പോയി........അല്ലെങ്കിലും അവളെന്തിനാ എന്നെ നോക്കുന്നേ...... അതുമല്ല ഞാനെന്തിനാ അവൾ നോക്കാത്തതുകൊണ്ട് ഇത്ര ഡെസ്പ് ആവുന്നെ........ആവോ എന്തെങ്കിലും ആവട്ടെ........ മെല്ലെ അവിടെനിന്നും എഴുനേറ്റ് കാൽ ഇളക്കി നോക്കിയപ്പോ വേദന പോയിട്ട് ഒരു ഉറുമ്പ് കടിച്ച വേദന പോലുമില്ല,,,,,,,,, അവളെ കഴിവ് അഭാരം തന്നെ.... അല്ല ഞാനെന്തിന് അവളെ പറയുന്നേ ആ ഇറിറ്റേറ്റിങ് സ്‌മേലുള്ള സാധനത്തെ പറഞ്ഞാൽ പോരെ ,,,അത് കാരണമല്ലേ വേദന പോയത്,,,, എന്നാലും അതിന്റെ സ്മെൽ ബ്ളാ ,,,,,എന്തൊരു ചീഞ്ഞ സ്മെൽ,,,,,,, ഞമ്മളപ്പൊത്തന്നെ ഷെൽഫ് തുറന്ന് ബാത് ടവലും എടുത്ത് ബാത്രൂമിൽ കയറി....... എന്നും ഓഫീസിൽ നിന്ന് വന്നാൽ നേരത്തെ ഫ്രഷാവും ,,,ഇന്നീ പെണ്ണ് കാരണം എല്ലാം ലേറ്റ് ആയി.......... ഫ്രഷ് ആയി ബ്ലാക്ക്‌കളറുള്ള സ്‌ളീവ് ടീ ഷർട്ട് എടുത്തിട്ട് ഡിന്നർ കഴിക്കാൻ പോയി....

സ്റ്റയർ ഇറങ്ങി താഴെ എത്തിയപ്പോ ഐറയും ഉമ്മിയും ഒഴിച്ച് എല്ലാവരും ഹാജരായിട്ടുണ്ട്,,,,, അപ്പൊപിന്നെ ഞാനും സ്ഥിരം ഇരിക്കുന്ന സീറ്റിൽ പോയി ഇരുന്നു.......... രാത്രി അതികം ഞാൻ റൈസ് ഡിഷ്‌ കഴിക്കാറില്ല,,,,,, പീൽ ആയിട്ടുള്ള ഫുഡ് മാത്രമേ കഴിക്കു,,,,,,,, ടൈം ടേബിൾ പ്രകാരം ഇന്ന് സൂപാണ് ഡിഷ്,,,,,,,പക്ഷെ ടേബിളിൽ സൂപ്പ് കാണാനില്ല,,,,,, ഓരോ ബൗളും തുറന്നു നോക്കിയിട്ടും അതിലൊന്നുമില്ല,,,,,,, അത് കണ്ടപ്പോ ഞമ്മക്കങ് കലിപ്പ് കേറി...... "ഉമ്മി,,,,,,," ബാക്കി പറയുന്നതിന് മുമ്പ് തന്നെ ഉമ്മി കയ്യിലൊരു ബൗളും കൊണ്ട് ലാൻഡ് ആയി....... പിറകിൽ ഐറയും ഉണ്ട്,,,,,,, "വിളിച്ചു കാറണ്ട കൊണ്ടുവന്നിട്ടുണ്ട്,,,,,,," "എന്താ ഉമ്മി ഇങ്ങൾക്ക് ടൈമിങ്ങിന് ഇതെല്ലാം ചെയ്ത് വെച്ചോടെ,,,,, ഞാൻ പറഞ്ഞിട്ടില്ലേ എല്ലാം ടൈമിങ്ങിന് ചെയ്തു വെക്കണമെന്ന് പിന്നെന്താ.......??!!" "ഓഹ് സോറി പോരെ,,,,,, നീയും നിന്റെ ഉപ്പയും ഒരേപോലെയാ,,,," സൂപ്പ് പ്ലേറ്റിലേക്ക് ഒഴിച്ചുകൊണ്ട് ഉമ്മിങ്ങനെ പറഞ്ഞതും അപ്പോതന്നെ ആഷി ചിരിക്കാൻ തുടങ്ങി........ഇത് എന്റെ പുന്നാര ബ്രോന്റെ സ്ഥിരം ചിരിയാ....... "ആഷി നീ അതികം ചിരിക്കണ്ട ട്ടോ....... നിനക്കും ഇതിന്റെ പകുതി ഉണ്ടെന്ന് ഞങ്ങൾക്കറിയാ അല്ലെ സിനുത്ത.......??!!!!" "ഹാ ഇശു,,,,,, ഇങ്ങേര്ക്ക് കലിപ്പ് വന്നാൽ പിന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റില്ല......." ★★★★★★★★★★★★★★

ദീദി സ്വന്തം കെട്ടിയോനെ പറയുന്നത് കേട്ടിട്ട് ചിരി വരുന്നുണ്ട്....... മാലിക് കുടുംബം മൊത്തം കലിപ്പ് കുടുംബമാണെന്ന് തോന്നുന്നു......... ഞാനും ഉമ്മിയും അവരുടെ കൂടെ സീറ്റിൽ ചെന്നിരുന്നു,,,,,, ഞമ്മളെ തൊട്ടു മുമ്പിലാണ് ഇശു ഇരിക്കുന്നത്....... അതുകൊണ്ട് തന്നെ ഞമ്മള് കഴിക്കുന്നനിടെ അവനെ പാളി നോക്കി കൊണ്ടിരുന്നു....... വേറൊന്നും കൊണ്ടല്ല ഇന്ന് അവനുള്ള സൂപ്പ് ഞമ്മളാണ് ഉണ്ടാക്കിയത്......ഹി ഹി ഓൻ ഓരോ സ്പൂണ് കഴിക്കുമ്പോഴും അവന്റെ മുഖത്തു ഓരോ നവരസങ്ങൾ വരുന്നുണ്ട്...... പക്ഷെ ആ നവരസങ്ങളുടെ അർത്ഥം മനസ്സിലാവുന്നില്ല........ ഇനി സൂപ്പ് ഉണ്ടാക്കിയത് പാളിപ്പോയോ..... ഏയ് അതിന് സാധ്യതയില്ല കാരണം ഉമ്മ പറഞ്ഞത് അനുസരിച്ചാണ് ഇതുണ്ടാക്കിയത് അപ്പൊ അതല്ല .....പിന്നെ എന്താ.....???!!! "ഉമ്മി,,,, ഇന്നെന്താ സൂപ്പിൻ ടേസ്റ്റ് ഡിഫറെൻസ്......" സൂപ്പ് സ്പൂണ് കൊണ്ട് കുത്തികൊണ്ട് അത് വായയിലേകിട്ട് ചവക്കുന്നതിനിടെ അവനിങ്ങനെ ചോദിച്ചതും ഉമ്മി ഭക്ഷണം കഴിക്കുന്നതിനിടെ ഞമ്മളെ ഒന്ന് പാളിനോക്കി....... ഞമ്മള് അപ്പോതന്നെ വാഴയിലുള്ള ഭക്ഷണം ഇറക്കി തല ആട്ടികൊണ്ട് പതിയെ വേണ്ട എന്നര്ഥത്തിൽ തലയാട്ടി...... ഞമ്മളാണ് ഇത് ഉണ്ടാക്കിയെതെന്ന് അറിഞ്ഞാൽ അവൻ എന്തായാലും ഇത് മുഴുവൻ കഴിക്കില്ല അതുറപ്പാ....... "എന്ത് ഡിഫ്റ്രേന്സ്......."

"ഉമ്മി എല്ലാദിവസവും ഉണ്ടാക്കുന്നതും ഇന്ന് ഉണ്ടാക്കിയതും വളരെ ഡിഫ്റ്രേന്സ് ആയിട്ട് തോന്നുവാ....... " "അത് നിന്റെ വെറും തോന്നൽ ആണ്..... എന്നും ഉണ്ടാകുന്നപോലെയാണ് ഇന്നും ഉണ്ടാക്കിയെ......." "ഞാൻ ചോദിച്ചു എന്നൊള്ളു....... ഇന്ന് അല്പം ടെസ്റ്റ് കൂടിയ പോലെ...... ഇനി ഉണ്ടാക്കുവാണെങ്കിൽ ഇങ്ങനെ ഉണ്ടാക്കിയാൽ മതി........" എന്നൊക്കെ പറഞ്ഞ് കൊണ്ട് പ്ലേറ്റ് കാലിയാക്കി അവൻ എഴുനേറ്റ് പോയി...... അപ്പോതന്നെ ഞാൻ നീട്ടിയൊരു ശ്വാസം വിട്ടു..... അവനിന്ന് കയ്യോടെ പിടിക്കുമെന്നാകരുതിയെ........ പക്ഷെ ഞമ്മളെ സന്തൂർ മമ്മി കാരണം അതുണ്ടായില്ല.........എന്നെയോ ഇഷ്ട്ടല്ല ,,,,,,,ഇപ്പൊ ഇതെങ്കിലും ഇഷ്ട്ടായല്ലോ അത് മതി,,,,,,,ഞമ്മള് അതികം ചിന്തിച്ചിരിക്കാതെ വേഗം ഫുഡ് കഴിച്ചെഴുനേറ്റു............ കുറച്ചുനേരം ഉമ്മിനോടും അമ്മച്ചിനോടും ദീദിനോടും കത്തിവെച്ചിരുന്ന് സമയം കളഞ്ഞു........അമ്മച്ചി ഞങ്ങളെ വീട്ടിൽ തന്നെയാണ് നിൽക്കാർ..... രണ്ടോ മൂന്നോ ആയ്ചകൂടുമ്പോൾ മാത്രമേ അമ്മച്ചിന്റെ വീട്ടിലേക്ക് പോവൊള്ളു.....സത്യം പറഞ്ഞാൽ അമ്മച്ചിയും ഈ വീട്ടിലൊരു അംഗമായി മാറിയിരിക്കുവാണ്....... അതിനിടെ ഞമ്മക്ക് ഉറക്കം വന്നതും ഞമ്മള് അവരുടെ മൂന്നു പേരെ കവിളിലും മുത്തം വെച്ച് റൂമിലേയ്ക്ക് വിട്ടൂ......... റൂമിലെത്തി ഇശുനെ നോക്കിയപ്പോ അവിടെയൊന്നും കാണാനില്ല.......

ചിലപ്പോ ബാൽക്കാണിയിലായിക്കും......... അല്ലേലും അവനെ കണ്ടിട്ട് വല്ല പ്രയോജനം ഒന്നുമില്ലല്ലോ....... ഞമ്മളപ്പൊത്തന്നെ അകത്തിടുന്ന ചപ്പൽ അഴിച്ചുവെച്ചുകൊണ്ട് മുടിയിലെ ക്രാബുരി ടീപോയിൽ വെച്ച് ബ്ലാക്ക്റ്റ് കാലിന്റെ ചുവട്ടിൽ നിന്ന് വലിച്ച് മേലിലൂടെയിട്ട് കിടന്നു....... പിറ്റേന്ന് രാവിലെ എഴുന്നേറ്റ് നിസ്കരിച്ചു റെഡി ആയി നിന്നു..... ഇശു റെഡി ആയി ഫോൺ ടാബിളിന്റെ മുകളിൽ നിന്നുമെടുത്ത് സ്ക്രാച്ചുള്ള പാന്റസിലേക്കിട്ട്കൊണ്ട് താഴത്തേക്ക് പോയി...... ഞമ്മളും പിന്നാലെ പോയി ബ്രേക്ഫാസ്റ് കഴിച്ച് അവന്റെ കൂടെ ഓഫീസിലേക്ക് വിട്ടു....... ഓഫീസിന്റെ കോമ്പൗണ്ടിലേക്ക്ക് കയറ്റി നിർത്തികൊണ്ട് അവൻ സെക്യൂരിറ്റിയുടെ അടുത്ത് കീ കൊടുത്ത് എൻട്രാൻസിലേക്ക് നടന്നു....... ഞമ്മളും അവന്റെ പിന്നാലെതന്നെ വെച്ചുപിടിച്ചു.... ഞങ്ങൾ വരുന്നത് കണ്ടിട്ട് ഓരോരുത്തരും എഴുനേറ്റ് നിന്ന് ഗുഡ് മോർണിംഗ് എന്നൊക്കെ പറയുന്നുണ്ട്....... ഹൗ എന്തൊരു ബഹുമാനം എന്ന് മെല്ലെ പറഞ്ഞുകൊണ്ട് മുന്നിൽ നടക്കുന്ന കടുവനെ ഒന്ന് അടിമുടി നോക്കികൊണ്ട് നടന്നു........

അവിടെനിന്നും ലിഫ്റ്റിൽ കയറി ക്യാബിനിലേക്ക് വിട്ടു...... ഗ്ലാസ് ഡോർ തുറന്ന് ക്യാബിനിൻ്റെ ഉള്ളിലേയ്ക്ക് കയറിയപ്പോയുണ്ട് സിദ്ധു ഒരു സെറ്റ് ഫ്ലോവെർസ് കൊണ്ടുവരുന്നു......അത് അവന്റെ കയ്യിൽ നിന്നും വാങ്ങി സോഫസെറ്റിന്റെ മുന്നിലുള്ള ചില്ല് ടീ പോയിന്മേൽ വെച്ചു.........ഞമ്മളെ ഫോണും അതിന്റെ അപ്പുറത് വെച്ചുകൊണ്ട് ടേബിലിന്റെ അടുത്തേയ്ക്ക് ചെന്നു.....ടേബിളിലുള്ള ഫയൽസൊക്കെ ശെരിയാക്കി സൈഡിൽ വെച്ചിട്ടുള്ള വൈസിൽ ഫ്രഷ് ഫ്‌ളവേസെല്ലാം അതിൽ വെച്ചു..... എന്നിട്ട് മൊത്തം ഒന്ന് നോക്കിയപ്പോ ഒരു അടിപൊളി ലുക്ക്..... "വൗ അമേസിങ്....." എല്ലാം വീക്ഷിക്കുന്ന നേരത്താണ് ഇങ്ങനെയൊരു അബശബ്ദം കേട്ടത്.....ഇതെവിടുന്നാ എന്നുചിന്തിച്ചു പിറകിലേക്ക് നോക്കിയപ്പോ സിദ്ധു ഡോറിന്റെ പിടിയിൽ കൈ വെച്ചുകൊണ്ട് കൈകൊണ്ട് സൂപ്പർ എന്ന് കാണിച്ചു തന്നത്........ അതിന് മറുപടിയെന്നോണം ഞമ്മളവൻ മുപ്പത്തി രണ്ടു പല്ലും കാണിച്ച് ഇളിച്ചു കൊടുത്തു........ഓനും അതിനൊന്ന് ഇളിച്ചു തന്നു...... "സർ എവിടെ.....??!!" ഉള്ളിലേക്ക് കയറിവന്ന് ഞമ്മളെ അടുത്തായി നിന്ന് പതിയെ കൈകൊണ്ട് ആക്ഷൻ കാണിച്ചു ചോദിച്ചതും ഞമ്മളവൻ സൈഡിലുള്ള ചില്ലുകൊണ്ട് ഉണ്ടാക്കിയ ഗെസ്റ്റ് റൂമിലേക്ക് ചുണ്ടി കാണിച്ചു കൊടുത്തു.......

.ചില്ലിനുള്ളിലൂടെ പുറം തിരിഞ്ഞു കൊണ്ട് ഫോൺ വിളിക്കുന്ന ഇശുനെ കണ്ടതും സിദ്ധു ഇശുന്റെ അടുത്തേയ്ക്ക് പോയി...... ★★★★★★★★★★★★★★ ഗ്യാബിനിൽ എത്തിയപ്പോളാണ് ഗോവയിൽ നിന്ന് എമിറേറ്റ്‌സ് കമ്പിനിയുടെ കാൾ വന്നത്.....അവരോട് ഓരോന്ന് പറഞ്ഞു സെറ്റാക്കി ഫോൺ വെച്ചപ്പോഴാണ് സിദ്ധു പുറകിൽ നിന്ന് വിളിച്ചത്..... "എല്ലാതും സെറ്റല്ലേ ......???!!!" അവന്റെ നേരെ തിരിഞ്ഞ് ഫോൺ പോകാറ്റിലേക്കിട്ടുകൊണ്ട് ചോദിച്ചു...... "യെസ് സർ,,,, ടോട്ടലി കംപ്ലിറ്റ്.....ഇനി പ്രെസ്സ് മീറ്റിംഗ് വെച്ചാൽ മതി....." "ഗുഡ്,,,,,, എല്ലാവരാരോടും മീറ്റിംഗിന് വേണ്ടി കോണ്ഫിരെൻസ് ഹാളിലേക് വരാൻ പറ ...... ലെറ്റ്സ് ഗോ......." "ഒക്കെ സർ....... " അവൻ പോയപ്പോ തന്നെ അവിടെനിന്ന് ക്യാബിനിലേക്ക് ചെന്നു...... അവിടെ എത്തിയപ്പോ ആകപ്പാടെ ഒരു ചെയ്ഞ്ച്......റോസിന്റെയും ലവാൻഡർന്റേയും സ്മെൽ മുക്കിലേക്ക് കുത്തികയരുന്ന പോലെ....... ലവേണ്ടെർ സ്മെൽ പെട്ടന്ന് തന്നെ ഞമ്മക്ക് പിടികിട്ടി കാരണം ദാറ്റ്സ് മൈ ഫേവ്....... എവിടുന്നാ ഇത് വരുന്നേ എന്നു ചിന്തിച്ചു കൊണ്ട് ടേബിളിലേക്ക് നോക്കിയപ്പോ അവിടുത്തെ വൈസിലുണ്ട് ഒരു സെറ്റ് ഫ്ലോവെർസ് ....... എന്നിട്ട് ചുറ്റും നോക്കിയപ്പോ ഐറയുണ്ട് സോഫയിൽ ഇരുന്ന് ഒരു ലവേണ്ടർ ചെവിയിൽ വെച്ചുകൊണ്ട് ഹെഡ്‌സ്റ്റും വെച്ച് സോങ് കേട്ടിരിക്കുന്നു...... അവളുടെ ആ ഇരുത്തം കണ്ടപ്പോ ചുണ്ടിൽ ചെറുതായി ചിരി വന്നെങ്കിലും അത് പുറത്തു കാട്ടാതെ അവളെ അടുത്തേയ്ക്ക് ചെന്നു........

അവളെ പിറകിലായി നിന്നുകൊണ്ട് ഷോൾഡറിൽ തൊണ്ടിയപ്പോ മൈൻഡ് ചെയ്യാതെ ഒറ്റ തട്ട്.....ഓ അത്രക്കായോ ......ഞമ്മള് രണ്ടും കല്പിച്ചുകൊണ്ട് അവളെ തലയിൽ നിന്ന് ഹെഡ്‌സ്റ്റ് ഊരി......... "What the nonsence......" ഊരിയ ആ സ്‌പോട്ടിൽ തന്നെ പിറകിലേക്ക് തിരിഞ്ഞവൾ ഞമ്മളോടിങ്ങനെ ചോദിച്ചതും ഞമ്മള് അവളെ കൂർപ്പിച്ചു നോക്കി കൊണ്ടിരുന്നു......... അത് കണ്ടതും പെണ്ണ് അവിടെനിന്നും ചാടി എഴുനേറ്റ് ഞമ്മക്കൊന്ന് വളിച്ച ഇളി കാട്ടിത്തന്നു........ "ഡീ നീ ഇതിനാണോ ഇങ്ങോട്ട് വരുന്നേ......... അല്ല നിന്റെ ചെവിയിലെന്താ.....??!!" ദേശ്യപ്പെട്ട് അവളെ ചെവിയിലേക്ക് നോക്കി കൊണ്ടു ചോദിച്ചതും പെണ്ണ് എന്താ എന്നു ചോദിച്ചുക്കൊണ്ട് ചെവിന്റെ മുകളിൽ തപ്പാൻ തുടങ്ങി...... ഇങ്ങനെയൊരു സാധനം എന്നു പറഞ്ഞു ഞമ്മള് അവൾക്കത് എടുത്തു കാണിച്ചു കൊടുത്തു........ "ഇത്..... ഞാൻ..... സോറി......" എന്റെ കയ്യിൽ നിന്ന് ഫ്‌ളവർ വാങ്ങി കൊണ്ട് ഇളിച്ചു പറഞ്ഞതും ഞമ്മള് അവളെ ഒന്ന് നോക്കിപേഡിപ്പിച്ചു......... എന്നിട്ട് അവളോട് കോണ്ഫിരെൻസ് ഹാളിലേക്ക് ചെല്ലാൻ പറഞ്ഞ് ഞാൻ ഡോർ തുറന്ന് അവിടേക്ക് പോയി...... അവിടെ എത്തിയപ്പോ എല്ലാവരും പ്രെസെന്റ ആയിട്ടുണ്ടായിരുന്നു....... ഐറ ഡോറും തുറന്ന് വന്ന് ഞമ്മളെ സൈഡിലായി ഇരുന്നു....... "ഗായ്‌സ്,,,,, ഞാനിപ്പോ പറയാൻ പോവുന്നത് കുറച്ച് സീരിയസ് ആയിട്ടുള്ള കാര്യമാണ് അതുകൊണ്ട്തന്നെ ഓരോരുത്തരും ഞാൻ പറയുന്ന കാര്യം ശ്രേദ്ദിച്ചു കേൾക്കണം......"........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story