QUEEN OF KALIPPAN: ഭാഗം 23

queen of kalippan

രചന: Devil Quinn

പിറ്റേന്ന് ഓഫീസിലെത്തിയപ്പോ തേർഡ് ഫ്ലോറിൽചെന്ന് കുറച്ചു ഡിസൈൻ ബുക്ക്‌സ് അവിടെയുള്ള വലിയ ഷെൽഫിൽ നിന്ന് എടുക്കുമ്പോഴാണ് പിറകിൽ നിന്ന് കേട്ട് മറന്ന ശബ്ദം കേട്ടത്.......അതാരാണെന്ന് അറിയാനും വേണ്ടി തിരിഞ്ഞതും അവിടെയുള്ള ആളെ കണ്ട് കണ്ണുതള്ളി........ "ഇവളെന്താ ഇവിടെ.....!!!!!" സ്റ്റയർ വഴി കയറിവന്ന് അവിടെയിരിക്കുന്ന സ്റ്റാഫിനോട് എന്തൊക്കെയോ ചോദിച്ചറിയുന്ന ഏഷ്യൻ പൈന്റിനെ കണ്ട് ഞമ്മള് നെറ്റി ചുളുക്കി കൊണ്ട് സ്വയം ഇങ്ങനെ പറഞ്ഞതും അവൾ എന്തോ ഫയലും കൊണ്ട് സ്റ്റാഫിനോട് താങ്ക്സും പറഞ്ഞ് ലിഫ്റ്റിൽ കയറിപ്പോയി........ ഇനി ഇവളായിരിക്കോ മാലിക പറഞ്ഞ അവളുടെ ഫ്രണ്ട്.....???! എന്നൊക്കെ ചിന്തിച്ചുകൊണ്ട് ഷെൽഫിൽ നിന്ന് വേണ്ട ബുക്‌സെല്ലാം എടുത്തുകൊണ്ട് ലിഫ്റ്റിനെ വൈറ്റ് ചെയ്തുനിന്നു,,,,, കയ്യിലുള്ള ബുക്സിലെ പേജ് ഓരോന്നായി മറിച്ചു കൊണ്ടിരിക്കുമ്പോഴും ഞമ്മളെ മനസ്സിൽ അവളെന്തിനായിരിക്കും വന്നത് എന്നുമാത്രംമായിരുന്നു,,,,,, അതെല്ലാം അവിടെനിന്ന് ആലോജിച്ചു നിൽക്കുന്ന സമയത്താണ് ലിഫ്റ്റ് ഓപ്പണ് ചെയ്തത്......

അപ്പൊ തന്നെ കയ്യിലുള്ള തുറന്നു വെച്ച ബുക് അടച്ചുവെച്ചുകൊണ്ട് അതിലേക്ക് കയറാൻ നിന്നപ്പോഴാണ് സിദ്ധു അതിൽനിന്ന് ഇറങ്ങി വന്നത്....... "Me'm ,,,,ഞമ്മക്ക് ഒരു സ്ഥലം വരെ പോയാലോ...... ??" എന്ന് പറഞ്ഞ് അവൻ ഞമ്മളെ നേരെ നിന്നതും ഞാൻ ഞെറ്റി ചുളിച്ച് ഓനെ നോക്കി...... "എങ്ങോട്ടാടാ...." "ആണ്ടർഗ്രൗണ്ടിൽ കുറച്ച് ക്ലോത്ത് ഉണ്ട്,,,, അതിൽ നല്ലത് സെലക്ട് ചെയ്യാനാണ്....." "അണ്ടർഗ്രൗണ്ടിലോ,,,????" "ആഹ്,,, ഇവിടെ ആൻഡർഗ്രൗണ് ഉള്ള കാര്യം നിങ്ങൾക്കറിയില്ലേ......?" "ഇല്ലാ,,,," സത്യത്തിൽ ഇവിടെ അണ്ടർഗ്രൗണ്ട് ഉള്ളകാര്യം എനിക്കറിയില്ല,,,,, ഇപ്പൊ ഇവൻ പറഞ്ഞപ്പോഴാണ് അറിയുന്നത് തന്നെ,,,,,എന്തായാലും പോയി നോക്കാമെന്ന് വിചാരിച്ചു കൊണ്ട് ഞങ്ങൾ ലിഫ്റ്റ് വഴി അങ്ങോട്ടേക്ക് വിട്ടു........ "ഡാ,, നീയൊരു പെണ്ണിനെ കണ്ടോ.....??!!" ലിഫ്റ്റിൽ അങ്ങോട്ടേക്ക് പോവുന്ന സമയത്ത് ആ ഏഷ്യൻ പൈന്റിനെ കുറിച്ചു ഓർമ വന്നതും ഞമ്മള് സിദ്ധുനോട് ഇങ്ങനെ ചോദിച്ചുകൊണ്ട് അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി..... "ആ കണ്ടായിരുന്നു,,,,ഞാൻ ലിഫ്റ്റിൽ കയറാൻ വൈറ്റ് ചെയ്ത് നിന്നപ്പോഴാണ് അവൾ അതിൽ നിന്ന് ഇറങ്ങിയത്....... ഇറങ്ങിയ ഉടനെ അവളെന്നെ നോക്കിക്കൊണ്ട് സാറിന്റെ റൂമെവിടെ എന്നും ചോദിച്ചു,,,,ഞമ്മള് നേരെ പോയി ഓപ്പോസിറ് ആണെന്ന് പറഞ്ഞുകൊടുത്തതും അവൾ പോയി,,,,,

കണ്ടിട്ട് കുറച്ച് ജാടയുള്ള ടീം ആണെന്ന് തോന്നുന്നു,,,,,," "ജാഡന്റെ വല്യമ്മയാണ് ,,,,,ഹും" "അല്ല,,, എന്തേ ഇങ്ങനെ ചോദിക്കാൻ കാരണം..... " ഞമ്മളെ ഇടക്കണ്ണിട്ടുകൊണ്ട് അവനിങ്ങനെ ചോദിച്ചതും ഞമ്മള് അവനൊന്ന് ഇളിച്ചുകൊടുത്തുകൊണ്ട് തോളുപോക്കി ഒന്നുമില്ലായെന്ന് കാണിച്ചു കൊടുത്തു....... അതിലൊരു സംതൃപ്തി ഇല്ലാത്തതുകൊണ്ട് ഓൻ വേണോ വേണ്ടേ എന്ന മട്ടിൽ തലയാട്ടി കൊണ്ട് ഒന്ന് മൂളി തന്നു,,,,,,അപ്പോ തന്നെ ലിഫ്റ്റ് ഓപ്പണായതും ഞാനും അവനും അതിൽ നിന്ന് ഇറങ്ങി,,,,,, നീണ്ടു പരന്നുകിടക്കുന്ന ഗോഡൗണിൽ പല തരം ക്ലോത്തുകൾ കെട്ടുകളായി വെച്ചത് കണ്ടതും എന്റെ കയ്യിലുള്ള ബുക്ക് ഒരു ടേബിലിന്റെ മുകളിൽ വെച്ചുകൊണ്ട് അതിനെയെല്ലാം കണ്ണുഴിഞ്ഞ് കൊണ്ട് സിദ്ധുവിന്റെ പിന്നാലെ നടന്നു,,,,,, അവൻ കുറച്ചു ക്ലോത്ത് എന്നോട് സെലക്ട് ചെയ്യാൻ പറഞ്ഞിട്ട് അവൻ അവിടെയുള്ള ഒരു സ്റ്റാഫിന്റെ അടുത്തുചെന്ന് എന്തെല്ലാമോ ചോദിക്കുന്നുണ്ട്,,,, ഞമ്മള് മുന്നിൽ വിരിച്ചിട്ട റെഡ് കളറുള്ള സിൽകിന്റെ തുണിയിൽ വിരലോടിച്ചുകൊണ്ട് അതിന്റെ സ്ലിപ് എടുത്തുനോക്കി,,,,,, അതിൽ അതിന്റെ ക്വാളിറ്റിയൊക്കെ കാണിച്ചതുകൊണ്ട് ഈ ക്ലോത്തിൽ ഇന്ന് വർക് ചെയ്യാമെന്ന് കരുതി,,,,,

അങ്ങനെ ഓരോന്നും കണ്ണോടിച്ചുകൊണ്ട് അതിന്റെ ക്വാളിറ്റി നോക്കിക്കൊണ്ട് വേണ്ടതെല്ലാം സെലക്ട് ചെയ്തുകൊണ്ടിരുന്നു....... ★★★★★★★★★★★★★★★★ "May coming sir......" വർക് ചെയ്തുകൊണ്ടിരിക്കുമ്പോ ആരോ ഇങ്ങനെ അനുവാദം ചോദിച്ചതും ഞാൻ ഫയലിൽ നിന്ന് നോക്കാതെ തന്നെ യെസ് കമിങെന്ന് പറഞ്ഞു ഇരിക്കാൻ പറഞ്ഞു..... "Actually sir,,,,,,,," എന്നു പറഞ്ഞുകൊണ്ട് അവൾ നീട്ടുന്നത് കണ്ടതും ഞമ്മള് ഫയലിൽനിന്ന് തല ഉയർത്തിക്കൊണ്ട് What എന്നു ചോദിച്ചതും അവളുടെ ഭാഗത്ത് നിന്ന് ഒരു മറുപടിയും വന്നില്ല,,,,ഇപ്പോഴും പന്തം കണ്ട പൊരുച്ചായിയെ പോലെ കണ്ണും തള്ളി ഇരിക്കാണ്....... ഈ കണ്ണുതള്ളൾ എന്നെ കണ്ടതുകൊണ്ടാണെന്ന് മനസ്സിലായിട്ടും ഞമ്മളത് മൈൻഡ് ചെയ്യാതെ ടേബിളിലൊന്ന് കൊട്ടിയതും അവൾ ഞെട്ടിത്തരിച്ചു സോറി പറഞ്ഞുകൊണ്ട് ബാക്കി പറയാൻ തുടങ്ങി...... "മാലികന്റെ പകരം ഇവിടെ ഡിസൈനിങ് ഏരിയയിലേക്ക് ന്യൂ ആയി വന്നതാണ്,,,,," "Ok,,,,, ഡോക്യൂമെന്റ്‌സ് നോക്കട്ടെ..." അവളെ കൈയിൽനിന്ന് അവളുടെ ഫുൾ ഡീറ്റൈൽസും അടങ്ങുന്ന ഡോക്യൂമെന്റ്‌സ് വാങ്ങിക്കൊണ്ട് അതിലെ മുഴുവൻ വിവരങ്ങളും നോക്കിക്കൊണ്ടിരുന്നു...... "മിസ് ദിശ മഹേശ്വരി,,,,, തനിക്കുള്ള വർക് എന്തെന്നുവെച്ചാൽ ഇവിടുത്തെ ന്യൂ പ്രോജറ്റായ ഗോവയിലെ എമിറൈറ്റ്സ് ഗ്രൂപ്പിലെ മോഡൽസിൻ ഗൗണ് ഡിസൈൻ ചെയ്തു കൊടുക്കുക എന്നുമാത്രമാണ്,,,,,

വേറൊരു വർക്കും തനിക്കിവിടെ ചെയ്യേണ്ട.... " അതിനവളൊന്ന് തലകുലുക്കി,,,, ബാക്കി കാര്യങ്ങളും പറഞ്ഞുകൊടുത്തുകൊണ്ട് അവളോട് ഇപ്പോതന്നെ ജോലിയിൽ കയറാൻ പറഞ്ഞു,,,,,,അപ്പൊ തന്നെ അവളുടെ ഡോക്യൂമെന്റസും കൊണ്ട് അവിടെനിന്നു എഴുനേറ്റ് പോയി..... "ഒരു ഡൗണ്ട് ചോദിച്ചോട്ടെ...... " അവൾ പോയ ഉടനെതന്നെ പകുതിയിൽ നിർത്തിവെച്ച വർക് കണ്ടിന്യു ചെയ്തുകൊണ്ടിരുന്നപ്പോ ഇങ്ങനെയൊരു ശബ്ദം കേട്ട ഭാഗത്തേക്ക് തല ഉയർത്തിനോക്കി... ഡോറിന്റെ അടുത്ത് എന്റെ നേർക്ക് തിരിഞ്ഞുകൊണ്ടവൾ നിൽക്കുന്നത് കണ്ടതും ഞമ്മളൊരു സംശയഭാവത്തോട് കൂടി അവളെ നോക്കി...... "Mr, Ishaan maalik ,,,താൻ തന്നെയാണോ....." അവളുടെ സംസാരം കേട്ടിട്ട് ചൊറിഞ്ഞു വന്നെങ്കിലും അതെല്ലാം കണ്ട്രോൾ ചെയ്തുവെച്ചുകൊണ്ട് അവളെ നോക്കി..... "Call me sir,,,,,," അവളെ കണ്ണെടുക്കാതെ നോക്കി കൊണ്ട് കുറച്ചു ഉച്ചത്തിൽ പറഞ്ഞതും അവൾ ഒാക്കെ എന്നും പറഞ്ഞുകൊണ്ട് ഡോറും തുറന്ന് പുറത്തേയ്ക്കിറങ്ങി...... ★★★★★★★★★★★★★★ "I can't beleave this....." ഇത് ഇഷാൻ തന്നെയാണോയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല,,,,, അന്ന് അവാർഡ് ഫൻഷനിൽ തന്നെ അവനെന്റെ ഉള്ളിൽ കയറിപ്പറ്റിയിരുന്നു,,,,,,

ബെസ്റ്റ് ബിസിനസ്സ് മാനിനുള്ള അവാർഡ് അവൻക്കു ലഭിച്ചപ്പോഴാണ് മനസ്സിലായത് അവന്റെ പേര് ഇഷാൻ മാലിക് ആണെന്ന്...... സത്യം പറഞ്ഞാൽ ഇതവന്റെ കമ്പനിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു,,,,, അവനെ യിപ്പോ കണ്ടപ്പോ ശെരിക്കിനും ഞൻ ഷോക്കായിട്ടുണ്ട്,,,,,, ഇതുവരെ അനേഷിച്ച വള്ളി കാലിൽ ചുറ്റിയെന്ന് പറഞ്ഞാൽ മതിയല്ലോ,,,,,,,, ★★★★★★★★★★★★★★ അൻഡർഗ്രൗണ്ടിൽ നിന്ന് സെലക്ട് ചെയ്ത ക്ലോത്തെല്ലാം സ്റ്റിച്ചിംഗ് ഏരിയയിൽ കൊടുത്ത് ലിഫ്റ്റിൽനിന്ന് ഇറങ്ങി ക്യാബിനിലേക്ക് നടക്കുമ്പോഴാണ് ആ ഏഷ്യൻ പെയിന്റ് നടന്നുവരുന്നതായി കണ്ടത്,,,,, "ഹേയ് പൂട്ടി ഗേൾ ,,,,അവിടെയൊന്ന് നിൽക്കോ,,,,,???" ഫോണിലും തൊണ്ടി കഴിച്ചുകൊണ്ട് വരുന്ന ഓളെ മുന്നിൽപോയി കുറച്ചു ജാടകാട്ടി പറഞ്ഞതും അവളൊരു സംശയഭാവത്തോട് കൂടി ഫോണിൽ നിന്ന് തല ഉയർത്തികൊണ്ട് നോക്കിക്കൊണ്ട് പുച്ഛിച്ചു ചിരിച്ചു.... "നീയിവിടെ ഉണ്ടായിരുന്നോ...... ഞാനും വിചാരിച്ചു അവന്റെ ഗേൾ ഫ്രണ്ട് എന്തെയെന്ന്...!!" ഇവളെന്താ ഈ പറയുന്നേ ഗേൾ ഫ്രണ്ടോ..... ഓ ഓ ഉമ്മച്ചൻ അങ്ങനെയല്ലേ എന്നെ പരിജയപ്പെടുത്തിയത്,,,,,അവന്റെ ഗേൾ ഫ്രണ്ട് ആണെന്ന് പറഞ്ഞ്...... "ഞാൻ അവന്റെ ആരുമായാലും നിനക്ക് എന്താടി....???" "ഗേൾ ഫ്രണ്ട് അതികം നികളിക്കാൻ നിൽക്കേണ്ട,,,,,,,"

"നികളിച്ചാൽ നീയെന്താടീ മൂക്കിൽ വലിച്ച കേറ്റൊ......" "അങ്ങനെ മൂക്കിൽ വലിച്ചു കയറ്റുകയൊന്നുമില്ല ,,,," "പിന്നെ....." "അന്ന് വാഷ്രൂമിൽ വെച്ച് നീയും അവനും കൂടി കാണിച്ചുകൂട്ടിയത് ഞാനങ് പറഞ്ഞുകൊടുക്കും,,,,,," അവളൊരു പുച്ഛം നിറഞ്ഞ ചിരിയാലെ പറഞ്ഞതും ഞമ്മളവളെ ഭീഷണി കേട്ട് ഒന്ന് ചിരിച്ചു.... "അത്രക്ക് ധൈര്യമുണ്ടെങ്കിൽ നീ പോയി പറഞ്ഞുകൊടുക്കേടി,,,,,," "എനിക്കറിയാ നിനക്ക് ഇതൊന്നും ഏശില്ലായെന്ന്,,,,,,അത്രക്കും തോന്നിവാസം ചെയ്യുന്നവളല്ലേ....ആർക്കറിയാ വേറെ വല്ല സെറ്റപ്പും ഉണ്ടോയെന്ന്......" "നിന്റെ സ്റ്റെപ്പ് പരിപാടി എന്റെ തലയിൽ കൊണ്ടിടണ്ട,,,,, നിന്റെ പോലെ ആണുങ്ങളെ വശീകരിച്ചു ഓരോന്ന് കാണിച്ചുകൂട്ടുന്ന പെണ്ണിനെ പോലെ എന്നോട് സംസാരിച്ചാൽ ഉണ്ടല്ലോ,,,,,!!!!" അവൾ പറയുന്നത് കേട്ട് നിൽക്കാൻ കഴിയാതെ ഞമ്മള് അവൾക്ക് നേരെ വിരൽ ചുണ്ടികൊണ്ട് വാണിങ്ങായി പറഞ്ഞുകൊണ്ട് ക്യാബിനിലേക്ക് പോവാതെ റസ്റ്റ് റൂമിലേക്ക് പോയി........ അവൾ പറയുന്നതെല്ലാം വീണ്ടും ചെവിയിലേക്ക് തുളഞ്ഞു കയറിയതും ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ അവിടെയുള്ള സോഫയിൽ ഇരുന്നകൊണ്ട് മൈൻഡ് ഫ്രഷാക്കാൻ നോക്കി.......

കുറച്ചു കഴിഞ്ഞപ്പോൾ മൈൻഡ് ഫ്രഷായതും ഞമ്മള് ക്യാബിനിലേക്ക് പോയികൊണ്ട് സീറ്റിൽ ചെന്നിരുന്ന് ഓരോന്ന് ആലോജിച്ചുകൊണ്ടിരുന്നു....... "ഇശു,,,, അവളിവിടെ വേണ്ട......" ആലോചനകൾ നിറുത്തിവെച്ചു കൊണ്ട് ഓന്റെ നേരെ തിരിഞ്ഞിരുന്നു ഞമ്മളിങ്ങനെ പറഞ്ഞതും അവൻ ഞമ്മളെ നോക്കിക്കൊണ്ട് ആരെന്ന് ചോദിച്ചതും ഞമ്മക്ക് അവളെ പേര് അറിയാത്തതുകൊണ്ട് ആ മറ്റവൾ എന്ന് പറഞ്ഞതും ഓൻ ഓൻ ദി സ്‌പോട്ടിൽ തന്നെ ഏത് മറ്റവളെന്ന് ചോദിച്ചതും ഞമ്മള് ഓനെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു..... കള്ള ഉമ്മച്ചൻ ഞമ്മളെ ദേഷ്യം പിടിപ്പിക്കാനും വേണ്ടി വെറുതെ ഇടങ്ങോലിടുന്നത് കണ്ടോ "നീ ദിശ മഹേശ്വരിയെ കുറിച്ചാണോ പറയുന്നേ......." ഞമ്മളെ നോട്ടം കണ്ടിട്ട് ഓൻ ചിരിച്ചുകൊണ്ട് പറഞ്ഞതും ഞമ്മളൊരു നിമിഷം അവളുടെ പേര് ചിന്തിച്ചു കൊണ്ട് അതെ എന്ന രീതിയിൽ തലയാട്ടി കൊടുത്തു.... "അതിനുമാത്രം അവളെന്താടി നിന്നെ കാണിച്ചേ.......??????!!!!" "ഒന്നുമില്ല,,,,," അതും പറഞ്ഞുകൊണ്ട് ഞമ്മള് ഓന്റെ അടുത്ത് നിന്ന് എഴുനേറ്റ് കൊണ്ട് നടന്നു,,,,,, ആ ടൈമിൽ തന്നെ ഓൻ ഞമ്മളെ കൈ പിടിച്ചു വലിച്ചുകൊണ്ട് ഓന്റെ മടിയിലിരുത്തി...... "പറഞ്ഞിട്ട് പോടി,,,,," "ഒന്നുമില്ലെന്ന് പറഞ്ഞില്ലേ.....

" ഞമ്മളവന്റെ മടിയിൽ നിന്ന് എഴുനേറ്റ് കൊണ്ട് ഉറിഞ്ഞ് തുള്ളികൊണ്ട് ഡോർ തള്ളി തുറന്ന് അവളോടുള്ള ദേഷ്യം മൊത്തം ആ ഗ്ലാസ് ഡോർ വലിച്ചടച്ചുകൊണ്ട് തീർത്തു,,,,,, അവിടെയൊരുത്താൻ ഇതെല്ലാം കണ്ട് ചിരിക്കുന്നത് കണ്ടതും അവനെ നോക്കി കൊഞ്ഞനം കുത്തിയിട്ട് ഡിസൈൻ റൂമിലേക്ക് പോയി,,,,,,, അവിടെയെത്തി ഡോർ തുറന്ന് ഉള്ളിലേക്ക് കയറിയപ്പോ ആ മുദേവിയുണ്ട് കാലിന്മേൽ കാൽ കയറ്റിവെച്ചുകൊണ്ട് ഇരിക്കുന്നത് കണ്ടത്...... ഞമ്മളത് മൈൻഡ് ചെയ്യാതെ സ്റ്റിച്ച് ചെയ്തുവെച്ച ഗൗണെടുത്തു സോഫയിൽ ചെന്നിരുന്നുകൊണ്ട് വർക് ചെയ്തുകൊണ്ടിരുന്നു........ അവളോടുള്ള ദേഷ്യം കൊണ്ടാണോ എന്തോ വർക്കെല്ലാം പെട്ടെന്ന് തന്നെ കഴിഞ്ഞു....... ഇനി വെറും മൂന്ന് ദിവസം ഉള്ളതുകൊണ്ട് തന്നെ വർക്കൊക്കെ പെട്ടന്ന് കഴിച്ചുകൊണ്ടിരുന്നു....... അങ്ങനെ ആരെയും മൈൻഡ് ചെയ്യാതെ വർക്കിൽ കോണ്സെൻട്രഷൻ ചെയ്യുന്ന സമയത്താണ് അവൾ എവിടേക്കോ എഴുനേറ്റ് പോവുന്നത് കണ്ടത്....... അത് ഞമ്മളെ കെട്ടിയോന്റെ അടുത്തേയ്ക്ക് തന്നെ ആയിരിക്കുമെന്ന് നൂറു ശതമാനം ഉറപ്പുള്ളതുകൊണ്ട് തന്നെ അവൾ പോവുന്നതിനു മുൻപ് തന്നെ ഉമ്മച്ചന്റെ അടുത്തേയ്ക്ക് ഓടിപ്പോയി..... എന്നിട്ട് ഡോറും തുറന്ന് അവൾ വരുന്നുണ്ടോയെന്നും പിറകിലേക്ക് നോക്കിക്കൊണ്ട് കയറിയതും പെട്ടന്ന് ആരുടെയോ നെഞ്ചിൽ തലയടിച്ചു...... അത് ഉമ്മച്ചനാണെന്ന് അവന്റെ ഡാർക് പേർഫ്യൂമിൽ നിന്ന് തന്നെ മനസ്സിലായിരുന്നു........

"നീയെങ്ങോട്ടാടി ഇടിച്ചു കയറി വരുന്നേ,,,,,,," ഞമ്മളെ വരവ് കണ്ടിട്ടവൻ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞതും ഞമ്മള് അവന്റെ വായ പൊത്തിപ്പിടിച്ചു കൊണ്ട് മിണ്ടല്ലേ പാക്രാ എന്ന് പതിയെ പറഞ്ഞതും അവനപ്പൊത്തന്നെ പൊത്തിപ്പിടിച്ചു കൈ മാറ്റി കൊണ്ട് എന്താടി എന്ന് കലിപ്പായികൊണ്ട് ചോദിച്ചതും ഞമ്മളവനൊന്ന് ഇളിച്ചുകൊടുത്ത് പിറകിലേക്ക് നോക്കി..... അപ്പൊ ആ ഏഷ്യൻ പെയിന്റ് ക്യാബിനിനടുത്ത് എത്താനായത് കണ്ടതും ഞമ്മള് ചെക്കന്റെ മുഖത്തേക്ക് നോക്കി...... ഞമ്മളിത്‌ എന്തുവാ കാട്ടുന്നെയെന്ന് മനസ്സിലാവാതെ ഓൻ ഞമ്മളെ തന്നെ നോക്കിനിക്കുന്നത് കണ്ടതും സകല ഗോഡിനെയും മനസ്സിൽ ചിന്തിച്ച് കാലുകൾ ഏന്തിച്ചു കൊണ്ട് കണ്ണ് രണ്ടും ഇറുക്കിയടച്ചു അവന്റെ കവിളിലേക്ക് ചുണ്ടുകൾ കൊണ്ടുപോയതും ആ നിമിഷം തന്നെ ഡോർ തുറക്കുന്ന ശബ്‌ദം കേട്ട് ഇറുക്കി അടച്ച കണ്ണുകൾ വീണ്ടും ഇറുക്കി അടച്ച്‌കൊണ്ട് രണ്ടും കൽപ്പിച്ച് കിസ്സി........ പക്ഷെ ഈ കോപ്പിന്റെ തിരിയലിൽ കിസ്സിയത് ചുണ്ടിൽ ആണെന്ന് മാത്രം........ അത് കണ്ടതും കണ്ണ് തള്ളിതുറന്നുകൊണ്ട് ഞമ്മള് ചെക്കനിൽ നിന്ന് വിട്ടുനിന്നു ഓനെ നോക്കിയപ്പോ ഉമ്മച്ചനുണ്ട് എന്നെ നോക്കിക്കൊണ്ട് ഒറ്റപുരികം ഉയർത്തിക്കൊണ്ട് എങ്ങനെയുണ്ടെന്ന ഭാവത്തിൽ നിക്കുന്നു......

അവനെ കൂർപ്പിച്ചു നോക്കിക്കൊണ്ട് പിറകിലേക്ക് നോക്കിയപ്പോ അവളുണ്ട് എന്നെയും ഓനെയും നോക്കിക്കൊണ്ടിരിക്കുന്നത് കണ്ടത്... അത് കണ്ടപ്പോ ഉള്ളിൽ ഒരായിരം ലഡ്ഡു ഒരുമിച്ച് പൊട്ടിയതും അത് പുറത്തു കാണിക്കാതെ അവൾക്കൊന്ന് ഇളിച്ചു കൊടുത്തു........ ആ ഇളിയിൽ അവൾ വീണതുകൊണ്ട് അപ്പോതന്നെ കലിതുള്ളികൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി പോയി...... അവൾ പോകുന്നത് കണ്ടതും ഉള്ളിൽ ഊറിച്ചിരിച്ചു കൊണ്ട് അവനിൽ നിന്ന് വിട്ടു നിന്നു......എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെടീ ഏഷ്യൻ പെയിന്റെ ........ "നിനക്കെന്താടി അവളോട് ഇത്രക്ക് ആസൂയ.... ????!!" അവളെ പ്രാകികൊല്ലുന്ന സമയത്തു ഞമ്മളെ കാട്ടികൂട്ടാൽ കണ്ടു ഓനിങ്ങനെ ചോദിച്ചതും ഞമ്മള് അതിനൊന്ന് ഇളിച്ചു കൊടുത്തു......... ''അവളുടെ അഹങ്കാരം കണ്ടിട്ടാ എനിക്കിത്ര അസൂയ.... ഹും അഹങ്കാരി...." എന്നും പറഞ്ഞ് മുന്നിലുള്ള മുടി കൈകൊണ്ട് തട്ടിമാറ്റിക്കൊണ്ട് ഓനെ മൈൻഡ് ചെയ്യാതെ സോഫയിലേക്ക് പോയിരുന്നു...... എന്നിട്ട് ടീ പോയിലുള്ള ഫോണെടുത്ത് അതിൽ ഇൻസ്റ്റ തുറന്ന് കൊണ്ട് ഓരോ ഫോട്ടോയും സ്ക്രോൾ ചെയ്ത് കണ്ടുകൊണ്ടിരുന്നു....... ഉച്ചക്കുള്ള ഫുഡഡിയൊക്കെ കഴിഞ്ഞു ഡിസൈനിങ് റൂമിൽ ലാപ്പിൽ തോണ്ടി കളിക്കുന്ന സിദ്ധുവിനെ മക്കാറാക്കിയിരിക്കുമ്പോഴാണ് ഓൻ അതിൽനിന്ന് തലപൊക്കി കൊണ്ട് ഞമ്മളെ നോക്കിയത്....... അത് കണ്ട് ഞമ്മള് എന്തെയെന്ന് ചോദിച്ചതും ഓൻ പുഞ്ചിരിച്ചുകൊണ്ട് ഒന്നുമില്ലെന്ന് തലയാട്ടി കാണിച്ചു.....

അതിലെന്തോ സ്പെല്ലിങ് മിസ്റ്റേക് ഉണ്ടെന്ന് അറിഞ്ഞതും ഞമ്മളവനോട് വീണ്ടും എന്താടാ പാകര എന്ന ചോദിച്ചതും ഓൻ ഞമ്മളെ നോക്കിക്കൊണ്ട് ഞമ്മളെ കൈപിടിച്ചു...... "മേമിന്റെ പോലെതന്നെയാ എന്റെ ചേച്ചിയും....." കയ്യിലേക്കും മുകത്തേക്കും ചെറു പുഞ്ചിരിയോടെ നോക്കിക്കൊണ്ട് ഓനിങ്ങനെ പറഞ്ഞതും ഞമ്മളും അവനൊന്ന് പുഞ്ചിരിച്ചുകൊടുത്തു.... "എന്നാ നിന്റെ ചേച്ചിയെ എനിക്കൊന്ന് കാണണമല്ലോ....." "അങ്ങനെ കാണാനൊന്നും പറ്റില്ല....." "അതെന്താടാ,,,,,എനിക്കും നിന്റെ ചേച്ചിയെ കാണിച്ചു തന്നോടെ...." ചുണ്ട് ചുളിക്കികൊണ്ട് പരാതികണക്കെ ഞമ്മളവനോട് ചോദിച്ചതും അവൻ ഞമ്മളെ കയ്യിൽനിന്നും അവന്റെ കൈ വിടുവിച്ചുകൊണ്ട് എങ്ങോട്ടോ നോക്കിയിരുന്നു..... "ഈ ലോകം തന്നെ വെടിഞ്ഞുപോയ എന്റെ ചേച്ചിയെ ഞാനെങ്ങനെ കാണിച്ചുതരും......." ചെറു വിഷമത്തോടെ അവൻ പറഞ്ഞത് കേട്ടതും ഞമ്മളെ ഉള്ളിലൊരു ഞെട്ടലുണ്ടാക്കി....... "അമ്മയും അച്ഛനും ഞങ്ങളെ വിട്ട് പോയപ്പോൾ എനിക്കൊരു ആശ്വാസമായി എന്റെയെല്ലാ കാര്യങ്ങളും നോക്കി എനിക്ക് വേണ്ടി മാത്രം ജീവിച്ച എന്റെ രണ്ടു വയസ്സു മൂത്ത പാറു ചേച്ചിയായിരുന്നു...... പക്ഷെ ആ നിധിയെയും ദൈവം കൊണ്ടുപോയി.......എല്ലാവരെയും എന്നിൽ നിന്ന് കൊണ്ടുപോയപ്പോൾ എനിക്ക് രക്ഷകനായി വന്നത് എന്റെ വല്യേട്ടൻ ആയിരുന്നു......"

ഒലിച്ചിറങ്ങുന്ന അവന്റെ കണ്ണുനീർ കണ്ട് ഞമ്മളെ കണ്ണുകളും നിറഞ്ഞതും പിന്നീട് അവൻ വല്യേട്ടൻ എന്ന് പറഞ്ഞപ്പോ അവന്റെ കണ്ണുകൾ പ്രകാശിക്കുന്നതായി എനിക്ക് തോന്നി....... "നിങ്ങളുടെ ഭർത്താവായ എന്റെ സാറായ എന്റെ സ്വന്തം വല്ല്യേട്ടനായ mr ഇഷാൻ മാലിക്...... എന്തിനും ഏതിനും കൂടെനിന്ന് സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ട എന്റെ വല്ല്യേട്ടൻ........ആരും ഇല്ലാത്തവന്റെ വേദന അറിഞ്ഞ എന്റെ വല്യേട്ടനു മുൻപിൽ ഞാനെന്നും കടപ്പെട്ടിരിക്കും......" എന്നു പറഞ്ഞു കണ്ണിൽ തിളങ്ങി നിൽക്കുന്ന കണ്ണുനീരിനെ അമർത്തി തുടച്ചുകൊണ്ട് ഞമ്മളെ ഉള്ളം കയ്യിൽ അവന്റെ ഉള്ളം കൈവെച്ചു............ "ഇപ്പൊ എന്റെ ചേച്ചിയുടെ അതേ ചിരിയും കളിയും ഞാൻ നിങ്ങളിൽ കണ്ടു,,,,,, ഈ പുഞ്ചിരിക്കുന്ന മുഖം കാണുമ്പോഴൊക്കെ തോന്നും ഇതെന്റെ പാറുചേച്ചിയാണോയെന്ന്...... എന്റെ ചേച്ചിയിൽ നിന്ന് പോയ സ്നേഹമെല്ലാം നിങ്ങളിലൂടെ തിരിച്ചു കിട്ടുന്നപോലെ......" അവന്റെ വാക്കുകൾ എന്റെ ഉള്ളിൽ തട്ടിയതുകൊണ്ട് കണ്ണുനീർ ഒളിച്ചിറങ്ങാൻ അധിക സമയമൊന്നും എടുത്തില്ല,,,,,അവൻ അവന്റെ വല്യേട്ടനായ ഇശുവിനെ കുറച്ചു പറയുമ്പോൾ എന്തുകൊണ്ടോ എനിക്കും ഇശുവിനോട് ഒരു ആരാധന തോന്നിപ്പോയി........ രക്തം കൊണ്ട് ഒന്നല്ലെങ്കിലും കർമ്മം കൊണ്ട് ഒന്നായ ഇശുവിന്റെയും സിദ്ധുവിന്റെയും സ്നേഹം കണ്ടു വീണ്ടും വീണ്ടും ഞമ്മളെ ഉള്ളിൽ നിന്ന് സന്തോഷ കണ്ണുനീർ ചാലിട്ടൊഴുകി.... "

ഇനിയെന്നും നീയെന്നെ നിന്റെ സ്വന്തം ചേച്ചിയായി കണ്ടോട്ടോ...." ഒലിച്ചിറങ്ങുന്ന കണ്ണുനീരിനെ അമർത്തി തുടച്ചുകൊണ്ട് അവന്റെ കയ്യിൻ മുകളിലായി എന്റെ കൈ വെച്ചുകൊണ്ട് പറഞ്ഞതും അവൻ നിറപുഞ്ചിരിയോടെ കണ്ണുനീർ തുടച്ചുകൊണ്ട് ഞമ്മളെ നോക്കി... "അതിപ്പോ പറയൊന്നും വേണ്ട,,,, ഞാനെന്നോ എന്റെ ചേച്ചിയെ പോലെയാണ് നിങ്ങളെ ഇതുവരെ കണ്ടിട്ടുള്ളതും... " എന്നവൻ കളിയാക്കി സൈറ്റ് അടിച്ചുകൊണ്ട് പറഞ്ഞതും ഞമ്മളവന്റെ കൈക്കൊരു കിഴക്ക് വെച്ചുകൊടുത്തു.......... "ആ കണ്ണൊക്കെ ഒന്ന് തുടച്ചേ,,,,, ഇതും കണ്ട് വല്യേട്ടൻ ഓ സോറി സാർ വന്നാൽ പിന്നെ അത് മതി കലിപ്പ് കേറാൻ......." ഓൻ ഇളിച്ചുകൊണ്ട് പറഞ്ഞതും ഞമ്മള് അവന്റെ പറച്ചിൽ കേട്ടിട്ട് ചിരിച്ചുകൊണ്ട് കണ്ണൊക്കെ അമർത്തി തുടച്ചു....... "ഈ മേം കാരണം എന്റെ കോണ്സെൻട്രഷൻ മുഴുവൻ പോയി,,,, ഇപ്പൊ സമധാനമായല്ലോ......." ലാപ്പിലേക്ക് നോക്കിക്കൊണ്ട് അതിലെന്തോ കുത്തിക്കൊണ്ട് ഓനിങ്ങനെ പറഞ്ഞതും ഞമ്മളവനെ തുറിച്ചു നോക്കി..... "ഇനിയെല്ലാം എന്റെ തലയിലിട്ടൊ,,,,, സെന്റിയടിച്ച് എന്റെ കണ്ണുനീരൊക്കെ കളഞ്ഞിട്ട് അവൻ പറയുന്നത് കേട്ടോ....... പാക്കരൻ" അവനെ കൂർപ്പിച്ചുനോക്കി കൊണ്ട് പറഞ്ഞതും ഓൻ അതിനൊന്ന് ഇളിച്ചു തന്നു കൊണ്ട് ലാപ്പിലേക്ക് നോക്കി...... അത് കണ്ടതും നമ്മളവന്റെ വയറ്റിനൊരു കുത്ത് വെച്ച് കൊടുത്തു..... "ഇതാരാടി നിന്റെ വേറെ സറ്റെപ്പ്‌ വല്ലതുമാണോ..... ????!!"

ഞാനും സിദ്ധുവും ഓരോന്ന് ചിരിച്ചു കളിച്ച് സംസാരിക്കുന്ന സമയത്ത് ഏഷ്യൻ പൈന്റ് എന്നെയും അവനെയും ഉയിഞ്ഞ് നോക്കിക്കൊണ്ട് പറഞ്ഞതും സിദ്ധു ദേഷ്യപ്പെട്ട് അവിടെനിന്ന് എഴുനേൽക്കാൻ നോക്കിയതും ഞാനവന്റെ കൈ പിടിച്ചു വെച്ചു കൊണ്ട് വേണ്ട എന്ന് തലയാട്ടി കൊടുത്ത്... അത് കണ്ടതും അവൻ ദേഷ്യപ്പെട്ട് അവിടെനിന്നും എഴുന്നേറ്റ് പോയി... "നീ വേണ്ട എന്ന് പറഞ്ഞപ്പോ തന്നെ അവൻ അനുസരിച്ചല്ലോ.... എല്ലാവരെയും മയ്ക്കി എടുക്കലാണല്ലെ നിന്റെ ജോലി...." ഞമ്മളെ ആകെ മൊത്തം കണ്ണോടിച്ചുകൊണ്ട് പുച്ഛം കലർന്ന ഒരു ചിരിയാലെ അവളിങ്ങനെ പറഞ്ഞതും ഇനിയും കേട്ട് നിന്നാൽ ശേരിയാവില്ല എന്ന് മനസ്സിലായ തും ഞാൻ രണ്ടും കൽപ്പിച്ചു അവളുടെ കരണം നോക്കി ഒന്ന് പൊട്ടിക്കാൻ കയ്യോങ്ങി,,,,, എന്നാൽ അതിനു മുമ്പ് തന്നെ ആരോ അവളുടെ കരണം പുകച്ചിരുന്നു.............. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story