QUEEN OF KALIPPAN: ഭാഗം 25

queen of kalippan

രചന: Devil Quinn

ഇശു ഞമ്മളെ അടുത്ത് വന്നിരുന്നുകൊണ്ട് പറഞ്ഞ കാര്യങ്ങൾ കേട്ട് കണ്ണുതള്ളി കൊണ്ട് കേട്ടത് വിശ്യസിക്കാനാവാതെ എന്ത് എന്ന് വീണ്ടും ചോദിച്ചതും അവൻ പറഞ്ഞത് കേട്ട് ഞമ്മള് തുള്ളി ചാടി ........ "അതിൻ നീ എന്തിനാടി ഇങ്ങനെ തുള്ളുന്നേ......" ഞമ്മള് തുള്ളുന്നത് കണ്ടിട്ട് ഓനിങ്ങനെ ചോദിച്ചതും ഞാൻ തുള്ളൽ നിർത്തിക്കൊണ്ട് ഓന്റെ അടുത്ത് വന്നിരുന്നു..... "നിങ്ങളല്ലേ പറഞ്ഞേ trip,,, goa എന്നൊക്കെ......" "അതിനെന്തിനാ നീ തുള്ളുന്നെയെന്നാ ചോദിച്ചേ,,,,, ഞാനല്ലേ പോവുന്നേ അല്ലാതെ നീയല്ലല്ലോ,,,, തുള്ളൽ കണ്ടാൽ തോന്നും നീയാണ് ഗോവയിലേക്ക് പോവുന്നെയെന്ന്...." "Whattt,,,,,അപ്പൊ നിങ്ങൾ ഒറ്റക്കാണോ പോവുന്നേ,,,,, അതും എന്നെ കൊണ്ടു പോവാതെ???!!" അവൻ പറഞ്ഞത് കേട്ടിട്ട് കിളി മൊത്തം പാറി പോയതും ഞാൻ കണ്ണ് തള്ളി ഇങ്ങനെ ചോദിച്ചപ്പോ ഓൻ നമ്മളെ നോക്കി...... "അല്ലാതെ പിന്നെ,,,,ഞാൻ ഒറ്റക്കാണ് പോവുന്നേ,,,,ഇപ്പൊ വിളിച്ചത് എമിറൈറ്റസ് ഗ്രൂപ്‌സ് ആയിരുന്നു അവരുടെ 'മോഡൽസ് ഡേ ' ന്റെ അന്ന് ഞാൻ തീർച്ചയായും വരണമെന്ന് പറഞ്ഞിട്ടുണ്ട് അതുകൊണ്ട് നാളത്തെ മോർണിംഗ് ഞാൻ പോവും,,,,,,,അതിനെന്തിനാ നീ തുള്ളിച്ചാടുന്നതെന്നാ എനിക്ക് മനസ്സിലാവാത്തത്........." എന്നൊക്കെ ഓൻ പറഞ്ഞപ്പോ നേരത്തെ തുള്ളി കളിച്ച നേരത്തെ പഴിച്ചു ,,,,,,,

എന്നാലും എന്നോട് ഇൗ ചതി വേണ്ടായിരുന്നു,,, ഒറ്റ നിമിഷം കൊണ്ട് എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആയില്ലേ...... "ട്രിപ്പ് ,,ഗോവ എന്നൊക്കെ പറഞ്ഞപ്പോ കണ്ട്രോൾ വിട്ടു അതുമാത്രമല്ല ഇങ്ങള് എന്നെയും കൊണ്ടുപോവുമെന്ന് കരുത്തിയിട്ടാ ഞാൻ തുള്ളികളിച്ചത്,,,,, കൊതിപ്പിച്ചു കളഞ്ഞിട്ട് പറയാ നീയെന്തിനാ തുള്ളികളിക്കുന്നതെന്ന്,,,,,, ഹും " ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഞമ്മളിങ്ങനെ പറഞ്ഞപ്പോ ഓൻ കിടന്ന് പൂരാ ചിരി,,,,, "എന്തിനാ ഇങ്ങനെ ചിരിക്കുന്നെ......." അവന്റെ കയ്യിനൊരു കിഴക്ക് വെച്ചുകൊടുത് കൂർപ്പിച്ചു നോക്കി ഞമ്മളിങ്ങനെ ചോദിച്ചതും ഓൻ ചിരി കണ്ട്രോൾ ചെയ്ത് വെക്കാൻ കഴിയാതെ നിന്ന് ചിരിക്കാണ്,,,,, കെട്ടിയോൻ കടുവ "നിങ്ങളിങ്ങനെ കിടന്ന് ചിരിക്കാൻ മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ,,,,,," ഓൻ കണ്ട്രോൾ ഇല്ലാതെ ചിരിക്കുന്നത് കണ്ടിട്ട് ഞാൻ ചുണ്ട് ചുളുക്കി ചോദിച്ചതും ഓൻ ഏകദേശം ചിരി കണ്ട്രോൾ ചെയ്തിട്ട് ഞമ്മളെ നോക്കി....... "നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ നിന്നെയും കൊണ്ടുപോവുമെന്ന് പൊട്ടത്തി ........അതിനാണെല്ലേ ഇല്ലാത്ത സ്റ്റെപ്പും ഇട്ട് തുള്ളി കളിച്ചേ......" ചെറു ചിരിയോടെ കളിയാക്കി കൊണ്ട് ഓനിങ്ങനെ ചോദിച്ചതും ഞമ്മളവനെ പുച്ഛിച്ചു കൊണ്ട് എഴുനേറ്റ് പോവാൻ ഒരുങ്ങി.... "അങ്ങെയങ് പോവല്ലേ,,,,,," കയ്യിൽപിടിത്തമിട്ടുകൊണ്ട് ഓൻ സോഫയിൽ നിന്നും എഴുനേറ്റ് ഞമ്മളെ ഓന്റെ നേർക്ക് നിർത്തി ഇങ്ങനെ പറഞ്ഞതും ഞമ്മളവനെ സംശയഭാവത്തിൽ നോക്കിക്കൊണ്ട് എന്തേ എന്ന് ചോദിച്ചു......

"എനിക്ക് കുറച്ച് പർച്ചേസിംഗ് നടത്താനുണ്ട് ,,,,,,lets go " എന്റെ കയ്യിൽ നിന്ന് പിടിവിട്ടുകൊണ്ട് ഞമ്മളോടിങ്ങനെ പറഞ്ഞു ഒരു മറുപടിക്ക് പോലും കാത്തു നിക്കാതെ ഓൻ ഡോറും തുറന്ന് പുറത്തേക്ക് പോയി....... ചില സമയത്തെ സ്വാഭാവം കണ്ടാൽ പിടിച്ചു പൊട്ട കിണറ്റിൽ എറിയാൻ തോന്നും,,,, ഇപ്പൊ ഞമ്മക്ക് അതാണ് തോന്നുന്നെ,,,,പക്ഷേ പൊട്ടകിണറ്റിലല്ല ചാണക കുഴുയിൽ,,,,,, പിന്നെ കടുവന്റെ സ്വഭാവം predict ചെയ്യാൻ പറ്റാത്തതുകൊണ്ട് ഞമ്മള് ഓനെ പുച്ഛിച്ചു കൊണ്ട് പിന്നാലെ പോയി,,,,, എൻട്രൻസ് എത്തിയപ്പോ ഓൻ ഞമ്മളെ വൈറ്റ് ചെയ്ത് ഡസ്റ്ററിൽ ഇരിക്കുന്നുണ്ടായിരുന്നു,,,,, അതുകൊണ്ട് എൻട്രെൻസിന്റെ ഫ്രണ്ടിൽ തിരിഞ്ഞുകറങ്ങി നിൽക്കുന്ന ഗ്ലാസ് ഡോർ കടന്ന് അടിയിലേക്കുള്ള നാലഞ്ചു സ്റ്റെപ്പും ഇറങ്ങി മുന്നിലുള്ള കാറിന്റെ ഡോർ വലിച്ചു തുറന്ന് ഉള്ളിലോട്ട് കയറിയിരുന്നു...... ഗോവയിലേക്ക് കൊണ്ടുപോവാത്ത ദേഷ്യത്തിൽ ഞമ്മൾ ഓനെ മൈൻഡ് ആക്കാൻ നിന്നില്ല,,,,, ഹും ജാഡ തെണ്ടി കുറെ നേരമായി ഓൻ ഡ്രൈവിംഗ് തുടങ്ങിയിട്ട്,,,,, ഇപ്പോഴും എങ്ങോട്ടാ പോവുന്നതെന്ന് മനസ്സിലാവുന്നില്ല,,,,, "ഞമ്മളെങ്ങോട്ടാ പോവുന്നേ,,,,,,,,???!!!!" കുറെ സമയം അവനോട് മിണ്ടാതെ നിന്നിട്ട് ഇരിറ്റാറ്റിംഗ് ആവുന്ന പോലെ,,,,,അതോണ്ട് തന്നെ മുന്നിലേക്ക് നോക്കിയിരിക്കൽ നിർത്തി വെച്ച് ഓന്റെ നേർക്ക് സൈഡിലേക്ക് തിരിഞ്ഞ് ഷർട്ടിൽ തുടരെ തുടരെ തോണ്ടി കൊണ്ട് ഞമ്മളിങ്ങനെ ചോദിച്ചതും ഓൻ കാർ സഡൻ ബ്രേക്ക് പിടിച്ചു നിർത്തിയതും ഒപ്പം,,,,,

അത് കണ്ട് ഞമ്മളൊരു സംശയഭാവത്തോട് കൂടെ ഓനെ നോക്കിയപ്പോ അവൻ ഞമ്മളോട് ഇറങ്ങാൻ പറഞ്ഞുകൊണ്ട്‌ അവനതിൽ നിന്നുമിറങ്ങി....... അവൻ പറഞ്ഞതനുസരിച്ചു ഞമ്മളും കാറിൽ നിന്നും ഇറങ്ങി മുന്നോട്ട് നോക്കിയപ്പോയാണ് മാളിന്റെ മുന്നിലാണ് ഞങ്ങളിപ്പോ നിൽക്കുന്നതെന്ന് ബോധം വന്നത്.......അപ്പോതന്നെ ഡോർ വീണ്ടും തുറന്ന് അതിലേക്ക് തലയിട്ടു സീറ്റിൽ വെച്ച ഫോണെടുത്തുകൊണ്ട് ഡോർ അടച്ചു ഉമ്മച്ചന്റെ പിന്നാലെ നടന്നു...... എൻട്രൻസിലേക്ക് കയറിയപ്പോ തന്നെ അവിടെയുള്ള സെക്യൂരിറ്റി ഇശുവിനെ കണ്ട് ഗുഡ് മോർണിംഗ് സർ എന്ന് പറഞ്ഞത് കേട്ടപ്പോ ഞമ്മള് ഓനെയും സെക്യൂരിറ്റിയേയും മാറി മാറി നോക്കി,,,, അപ്പോതന്നെ അവന്റെ പിറകെ സംശയത്തോടെ നോക്കിപോവുന്ന എന്നെ കണ്ട് ആ സെക്യൂരിറ്റി എന്നോടും ഗുഡ് മോർണിംഗ് മേം എന്ന് പറഞ്ഞതും ഞമ്മള് അയാൾക്ക് പുഞ്ചിരി പാസ്സാക്കി കൊടുത്ത് ഓന്റെ പിന്നാലെ പോയി.... അപ്പൊ അവൻ എസ്‌കലേറ്റർ കയറുന്നത് കണ്ടതും ഞാനും ഓൻ നിക്കുന്ന സ്റ്റപ്പിന് പിറകിലായ സ്റ്റപ്പിൽ ചെന്നുനിന്നു....... അങ്ങനെ ഞങ്ങൾ സെക്കന്റ് ഫ്ലോറിൽ എത്തിയതും ഓൻ വീണ്ടും എസ്‌കലേറ്റർ വഴി മുന്നിലേക്കും നാലിലേക്ക് അഞ്ചിലേക്കും പോയി കൊണ്ടിരുന്നു,,,,,

ഇവനിത് എങ്ങോട്ടാ ബെല്ലും ബ്രെകുമില്ലാതെ പോവുന്നതെന്നാ മനസ്സിലാവത്തെ,,,,,,,, അതോണ്ട് തന്നെ അഞ്ചിലെ ഫ്ലോറിൽ എത്തിയപ്പോ ഞമ്മളവനെ പിടിച്ചു വെച്ചു..... "കുറെ നേരായല്ലോ എസ്‌കലെറ്റർ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് ഇതെങ്ങോട്ടാ പോവുന്നേ.......???!!" "ഇങ്ങോട്ടൊരു ചോദ്യം വേണ്ട....." എന്നും പറഞ്ഞ് ഓൻ ഞമ്മളെ നോക്കിയപ്പോ ഞമ്മളൊന്ന് ഇളിച്ചുകൊടുത്ത് ഓന്റെ കയ്യും പിടിച്ചു വാ പോകാം എന്നും പറഞ്ഞ് സിസ്‌ത്ത് ഫ്ലോറിലേക്കുള്ള എസ്‌കലെറ്ററും കയറി,,,,,, അവന്റെ ചില നോട്ടം കണ്ടാൽ ഉരുകി പോകും അങ്ങനെ ആ ഫ്ലോറില്യൂടെ നടന്ന് അവസാനം Trends ന്റെ മുന്നിൽ എത്തിയതും ഓൻ അതിന്റെ ഉള്ളിലോട്ട് കയറിയത് കണ്ട് ഞമ്മളും അതിന്റെ ഉള്ളിലേക്ക് കയറിച്ചെന്നു...... ഉമ്മച്ചൻ ബോയ്സ് സെക്ഷനിൽ പോയി ഹേങ്ങറിൽ തൂക്കി വെച്ച ഹൂഡി ഓരോന്നായി നോക്കിക്കൊണ്ട് സെലക്ട് ചെയ്യുന്നത് കണ്ടതും ഞമ്മള് ഗേൾ സെക്ഷനിൽ ചെന്ന് ഓരോന്ന് നോക്കിക്കണ്ടു,,,,, വില്ലയിൽ ഇഷ്ട്ടം പോലെ ഡ്രസ് ഉണ്ടായതുകൊണ്ട് ഞമ്മളൊന്നും എടുത്തില്ല,,,,,,,അതെല്ലാമൊന്ന് കണ്ണോടിച്ചു നോക്കികണ്ട് അവസാനം ഉമ്മച്ചൻ നിക്കുന്ന ബോയ്സ് സെക്ഷന്റെ അടുത്ത് എത്തിയപ്പോ ഓൻ സെലക്ട് ചെയ്യുന്നതും നോക്കി നിന്നു...... ഓൻ ഓരോന്ന് നോക്കി സെലക്ട് ചെയ്യുന്നത് കണ്ടപ്പോ മനസ്സിലായി ഉമ്മച്ചൻ അഡാർ സെലക്ഷനാണെന്ന്,,,, ഇനി വരുമ്പോ ഇവനെയും കൊണ്ട് വരണം ഡ്രസ് സെലക്ട് ചെയ്യാൻ,,,,, ഇനി ഇവൻ ബോയ്സ് സെലക്ഷൻ മാത്രമേ അറിയെങ്കിലോ......!!!!!

എന്ന് ഞമ്മളെ ഉൾമനസ്സ് ചോദിച്ചപ്പോ ഞമ്മള് അതും ആലോചിച്ചു ഓരോന്ന് ചിന്തിച്ചു നിന്നപ്പോഴാണ് ഓൻ സെലക്ട് ചെയ്ത ഡ്രെസ്സെല്ലാം ഒരു പെണ്ണിന്റെ കയ്യിൽ കൊടുത്ത് പേക്ക് ആക്കാൻ പറഞ്ഞത്.... അത് കണ്ടതും ഞമ്മള് ഓന്റെ അടുത്തേക്ക് പോയി കൊണ്ട് അവൾ പാക്ക് ആകുന്നത് കണ്ടു നിന്നു.... അവൾ പാക്ക് ചെയ്ത് ചെറു പുഞ്ചിരിയോടെ ഉമ്മച്ചനത് കൊടുക്കുന്നത് കണ്ടതും ഞമ്മളവളെയൊന്ന് ഇരുത്തി നോക്കി,,,,,, 'ഇവിടെയും വായിനോക്കികളോ,,,,,' എന്നും പറഞ്ഞ് മുന്നിൽ സ്പെക്സും വെച്ച് വലതു കൈയിൽ പർച്ചേസിംഗ് കവറും പിടിച്ചു പോവുന്ന ഇശുവിന്റെ ഇടതുകയ്യിൽ പിടിച്ചുകൊണ്ട് നടന്നു,,,,,,,, ഓന്റെ കയ്യിൽ ഞാൻ പിടിച്ചതറിഞ്ഞ് അവൻ നൈസായി ഓന്റെ വലതുകൈയിലുള്ള കവർ ഞമ്മളെ കയ്യിൽ വെച്ചു തന്നു....... അത് കണ്ട് പാർച്ചേസിംഗ് കവറിലേക്കും ഓന്റെ മുഖത്തേക്കും നോക്കിയപ്പോ ഓൻ ഞമ്മക്കൊന്ന് ഇളിച്ചു തന്ന് മുന്നിൽ നടന്നു...... അന്നേരം ഓനെ പ്രാകികൊണ്ട് നടക്കുമ്പോഴാണ് ഞമ്മക്കൊരു കാര്യം ഓർമ വന്നത്....... "ഇശു ,,,നീയെന്താ ക്യാഷ് അടക്കാതെ പോന്നത്....." "എന്റെ മാളിൽ ഞാനെന്തിനാ ക്യാഷ് അടക്കുന്നേ....." എന്നെ ഞെട്ടിച്ചുകൊണ്ട് അവനിത് പറഞ്ഞതും ഞമ്മളൊരു നിമിഷം അന്ധം വിട്ട് നിന്നു,,,,എന്നിട്ട് നടന്നുപോവുന്ന ഓന്റെ അടുത്തേക് ഓടിപ്പോയി .... "ഇനിയും ഇങ്ങനെ വല്ല ഹോസ്പിറ്റലോ അങ്ങനെവല്ലതും നിനക്കുണ്ടോ....??!!" ഞമ്മളെ ചോദ്യം കേട്ട് ഓൻ നടത്തം സ്റ്റോപ് ചെയ്ത് ഒന്ന് ചിരിച്ചു ......

"അങ്ങനെ വല്ലതും ഉണ്ടോയെന്ന് ചോദിക്കാതെ എന്താണ് ഇല്ലാത്തതെന്ന് ചോദിക്ക്......" എന്നും പറഞ്ഞ് ഓൻ എസ്കലേറ്റോറിൽ മുകളിലേക്ക് കയറിപ്പോയതും ഞമ്മളവിടെ അവൻ പറഞ്ഞതും ആലോചിച്ചു നിന്നു,,,,,, അപ്പൊ ഈ ചെക്കൻ എല്ലായിടത്തും ഓരോന്ന് ഉണ്ടല്ലേ....... ഛെ,,, ഈ മാൾ ആദ്യമേ ഉമ്മച്ചന്റെ ആണെന്ന് അറിഞ്ഞായിരുന്നെങ്കിൽ അന്ന് ഉമ്മിന്റെയും ദീദിനെയും കൂടെ വന്നപ്പോ ആ വാച്ചിന്റെ ഷോറൂമിൽ ക്യാഷ് കൊടുക്കണ്ടായിരുന്നു...... "എന്താ ഐറ നീയിത്ര പിശുക്കിയായിരുന്നോ.....???!!" എന്ന് മനസാക്ഷി എന്നോടിങ്ങനെ ചോദിച്ചതും ഞമ്മളൊന്ന് ഇളിച്ചുകൊണ്ട് 'ചുമ്മാ പറഞ്ഞതാണെന് 'അതിനോട് പറഞ്ഞു മുന്നിലോട്ട് നോക്കി....അപ്പൊ ഇശു മുകളിലുള്ള ഫ്ലോറിലൂടെ നടന്നു പോവുന്നത് കണ്ടതും കയ്യിലുള്ള പർച്ചേസിംഗ് കവറുകളെ നോക്കിക്കൊണ്ട് എസ്കെലേറ്ററിൽ കയറി മുകളിലേക്ക് ചെന്നു,,,,, അപ്പൊ ഇശു ഒരു ഷോപ്പിലേക്ക് കയറുന്നത് കണ്ടതും ഞമ്മള് ആ കവറുകളും പിടിച്ചു വേഗത്തിൽ നടക്കുന്ന സമയത്താണ് ആരോ ആയി കൂട്ടിമുട്ടിയത്...... ആ കൂട്ടിമുട്ടലിൽ ഞമ്മളൊന്ന് ചെരിഞ്ഞു പോയതും ഞാൻ കയ്യിലുള്ള കവറുകൾ മുറുകെ പിടിച്ചു അയാളോട് സോറി പറഞ്ഞ് തിരിഞ്ഞു നടന്നു...... പെട്ടന്ന് എന്തോ ഓർമ വന്നതും ഞമ്മള് തിരിഞ്ഞു നോക്കി അയാളെ നോക്കിയപ്പോ അയാളുണ്ട് ഞമ്മളെ തന്നെ രണ്ടു പ്രാവശ്യം നോക്കിക്കൊണ്ട് പോവുന്നത് കണ്ടത്....... അയാളെ എവിടെയോ കണ്ടതുപോലെ,,,,,

മുഖം മാസ്‌ക് വെച്ച് മറച്ചതുകൊണ്ട് അയാളുടെ പൂച്ച കണ്ണ് മാത്രമേ കണ്ടുള്ളൂ,,,, എന്നാലും നല്ല പരിചയമുള്ള മുഖം,,,,, അയാൾ പോകുന്നതും നോക്കി ആലോചിച്ചു നിന്നപ്പോഴാണ് പെട്ടന്ന് അയാളെ എവിടെ വെച്ചാണ് കണ്ടതെന്ന് ഓർമ വന്നത്..... അന്ന് ഞാനും ഉമ്മച്ചനും ഫോറസ്റ്റിലുള്ള ടാസ്‌ക് കഴിഞ്ഞ് വന്നപ്പോ രാത്രി റെസ്റ്റോറന്റിലെ വാഷ്‌റൂമിൽ നിന്ന് അയാളെ കണ്ടത് മൈൻഡിലേക്ക് വന്നതും ഞമ്മളൊരു സംശയത്തോട് കൂടി അയാൾ പോവുന്നത് നോക്കിനിന്നു.......അയാൾ കണ്ണുകളിൽ നിന്ന് മറഞ്ഞു പോയതും ഞമ്മളത് മൈൻഡ് ചെയ്യാതെ ഉമ്മച്ചൻ കയറിയ സ്‌പെക്‌സിന്റെ ഷോപ്പിലേക്ക് കയറി ചെന്നു....... എന്നിട്ട് ഇശു ഇരിക്കുന്ന സോഫന്റെ അടുത്തേക്ക് ചെന്നു ഓനെ കൂർപ്പിച്ചു നോക്കിക്കൊണ്ട് അവന്റെ ഉടായിപ്പ് പർച്ചേസിംഗ് കവറുകൾ സോഫയുടെ ഒരു സൈഡിലേകിട്ട് ഓന്റെ സൈഡിലായി ഇരുന്നു..... "Sir,,,, ഇവിടെയൊന്ന് സൈൻ ചെയ്യൂ...." ജീനും ഷർട്ടും ധരിച്ച ഒരു പെണ്ണ് വന്ന് ഫയൽ ഉമ്മച്ചനുനേരെ നീട്ടിപിടിച്ചുകൊണ്ട് പറഞ്ഞതും ഓനത് അവളുടെ കൈയ്യിൽ നിന്നും അത് മേടിച്ചു...... ഓൻ സൈൻ ചെയ്യുന്നത് നോക്കി ആ പെണ്ണ് ഓൻ കാണാനും വേണ്ടി അവളെ ഷർട്ടിന്റെ ഷൗൽഡറിൽ പിടിച്ചു അത് താഴ്ത്തി ഓരോ കോപ്രായങ്ങൾ കാണിച്ചു കൂട്ടുന്നത് കണ്ട് ഞമ്മള് അയ്യേ എന്ന ഭാവത്തിൽ ഓളെ തന്നെ നോക്കിയിരുന്നു....... ★★★★★★★★★★★★★★★ "സർ മേരിഡാണോ......???!!!!!!"

സൈൻ ചെയ്ത് ഫയൽ സെയിൽസ് ഗേളിന് തിരിച്ചുകൊടുത്തപ്പോ അവളുടെ ചോദ്യം കേട്ട് ചിരി വന്നെങ്കിലും ആ ചിരി അടക്കിവെച്ചു ഉണ്ടകണ്ണിയെ ഇടകണ്ണിട്ട് നോക്കി......... "അതെ മേരിഡാണ്,,,,, ഞാനാണ് അവന്റെ ഒറിജിനൽ പൊണ്ടാട്ടി,,,,എന്തേ വല്ല സംശയവുമുണ്ടോ ........???!!!!" എന്നോട് ചോദിച്ച ചോദ്യത്തിന് ഉത്തരമെന്നോണം ഉണ്ടകണ്ണി എന്റെ അടുത്തേക്ക് ഒട്ടിയിരുന്നു കൊണ്ട്‌ പറഞ്ഞതും ഞാൻ അവളുടെ സംസാരം കേട്ട് ചിരിക്കാതെ നിക്കാൻ പാട് പെട്ടു....... "Sorryy me'm,,,,, എനിക്കറിയില്ലായിരുന്നു" എന്നും പറഞ്ഞ് ആ സെയിൽസ് ഗേൾ അവൾക്കൊന്ന് പുഞ്ചിരിച്ചു കൊടുത്തു....... അത് കണ്ട് ഉണ്ടകണ്ണി എന്റെ അടുത്തേയ്ക്ക് ഒന്നുംകൂടി ഒട്ടിയിരുന്നു..... "It's ok dear.........." പുറമെ നിഷ്‌കു പോലെയും ഉള്ളിൽ പല്ല് ഞെരിച്ചും അവളിങ്ങനെ പറഞ്ഞതും ഞാനിത് കണ്ട് ഉണ്ടാകണ്ണിയെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.....അതവൾ കണ്ടതും എന്നെ നോക്കി പുച്ഛിച്ചുകൊണ്ട് വീണ്ടും ആ പെണ്ണിനെ നോക്കി പുഞ്ചിരിച്ചു......... "Ok bye....." സെയിൽസ് ഗേളിനോട് ഭായ് പറഞ്ഞ് ഡോറിന്റെ അടുത്തേക്ക് എത്തിയപ്പോ പിറകിലേകൊന്ന് തിരിഞ്ഞു നോക്കി...... "Don't look at him,,,,,He's Mine 💘" ഉണ്ടകണ്ണി ആ പെണ്ണിന്റെ നേർക്ക് പോയികൊണ്ട് ഇങ്ങനെ പറഞ്ഞതും ഞാൻ ചിരിച്ചുകൊണ്ടു അവൾക്കു നേരെ പോയി ,,,,,,, "Possessivness......." ഉണ്ടകണ്ണിയുടെ കൈ പിടിച്ചുകൊണ്ട് സൈറ്റ് അടിച്ച് ചിരിച്ചുകൊണ്ട് സെയിൽസ് ഗേളിനോട് ഇങ്ങനെ പറഞ്ഞതും അവള് എനിക്കൊന്ന് ചിരിച്ചു തന്നതും ഞാൻ ഉണ്ടക്കണ്ണിയുടെ കൈപിടിച്ചു നടന്നു ഡോർ തുറന്ന് പുറത്തേക്കിറങ്ങി......

അപ്പോതന്നെ പെണ്ണ് എന്റെ കയ്യിൽ നിന്നും വിടുവിച്ച് അവളുടെ മറു കൈയിലുള്ള പാർച്ചേസിംഗ് കവറിലെ ഒന്ന് എന്റെ കയ്യിൽ വെച്ചു തന്ന് എന്നെ പുച്ഛിച്ചു നടന്നു....... ഞമ്മളത് കണ്ട് ഓളെ നോക്കി ചിരിച്ചുകൊണ്ട് നേരെ ഓപ്പോസിറ്റുള്ള Chinking ലേക്ക് ചെന്ന്,,,,,,,, ഞാനും അവളും ഒരു പ്ലസിൽ ഇരുന്നുകൊണ്ട് ഓർഡർ ചെയ്തത് കഴിച്ചു....... അങ്ങനെ നൂണിനുള്ള ഫുഡ് കംപ്ലിറ്റ് ആയതും ഞങ്ങൾ ലിഫ്റ്റ് വഴി എൻട്രൻസിലേക്ക് ചെന്നു....... മാളിൽ നിന്ന് പുറത്തേക്കിറങ്ങി കവറെല്ലാം ഉള്ളിലേക്ക് വെച്ചുകൊണ്ട് നേരെ വില്ലയിലേക്ക് വിട്ടു........ വില്ലയിലെത്തി സിദ്ധുവിനെ കാൾ ചെയ്ത് ഓഫീസിലെ കാര്യങ്ങളും എസ്‌പോർട്ടിന്റെ കാര്യവും സംസാരിച്ചു ഓഫീസ് റൂമിലേക്ക് ചെന്നു........ അവിടെയിരുന്ന് ലാപ്പ് ഓൻ ചെയ്ത് എമിരിറ്റീസിന്റെ എസ്‌പോർട്ടിങ് ഡീറ്റൈൽസ് ചെക്ക് ചെയ്തുകൊണ്ടിരുന്നു......... ഇന്ന് ഇവേനിങ്ങിന് എസ്‌പോർട് ചെയ്താൽ നാളെ മോർണിങിനൊള്ളൂ ഗോവയിൽ എത്താ,,,, അതോണ്ട് തന്നെ അതിന്റെ എല്ലാ ഫോർമാറ്റും ഇമെയിൽ ചെയ്തു കഴിഞ്ഞ് എല്ലാതും സെറ്റ് ചെയ്ത് കഴിഞ്ഞപ്പോഴേക്കും രാത്രി ആയിരുന്നു........ നാളത്തെ മോർണിങ്ങിനുള്ള ഫ്ളൈറ്റിൽ ഗോവയിലേക്ക് പോവുന്നത് കൊണ്ടുതന്നെ റൂമിലേക്ക് ചെന്ന് ഫ്രഷായി ട്രോളി ബാഗെടുത്ത് ഇന്ന് വാങ്ങിയ ഹൂഡിയും മറ്റു ഡ്രെസ്സുകളും പാക്ക് ചെയ്തുകൊണ്ടിരുന്നു......... ★★★★★★★★★★★★★★★

ഞാനും ദീദിയും സൊറ പറഞ്ഞിരുന്നപ്പോഴാ ആഷീക്ക ഓഫീസിൽ നിന്നും വന്നത്,,,, സ്വന്തമായി നടത്തുന്ന ഓഫീസ് ആയതോണ്ട് ഫുൾ ടൈം ഇക്ക ബിസി ആയിരിക്കും,,,,,, ഇക്കാനെ കണ്ടപ്പോ തന്നെ ദീദി എഴുനേറ്റ് കെട്ടിയോന്റെ അടുത്തേക്ക് പോയി അതോണ്ട് ഞമ്മളും കെട്ടിയോനെ തിരഞ്ഞു റൂമിൽ എത്തിയപ്പോ ഉമ്മച്ചൻ ഓരോന്ന് ട്രോളി ബാഗിൽ കുത്തി നിറക്കുന്നുണ്ടായിരുന്നു,,,,,, അത് കണ്ട് ഞമ്മള് ഓന്റെ അടുത്തു പോയി ഇരുന്നു........എന്നെ ട്രിപ്പെന്നും പറഞ്ഞ് കൊതിപ്പിച്ചിട്ട് ഓൻ പാക്ക് ചെയ്‌തു ഇരിക്കാണ്,,,, ബ്ലഡി കെട്ടിയോൻ "നിയയെന്താ പേക്കൊന്നും ചെയ്യാത്തെ..... ???!!" "നിങ്ങളാണ് പോവുന്നേ അതോണ്ട് തന്നത്താനങ്ങ് പേക്ക് ചെയ്താമതി....." ഞമ്മളെ മക്കാറാക്കാൻ ഓരോ ചോദ്യം കൊണ്ടുവരാണ് കടുവ...... ഹും "അപ്പൊ നിന്റേത് ആര് പേക്ക് ചെയ്യും.....എന്നാ നിനക്ക് ആദ്യംതന്നെ ഞാൻ ഗോവയിലേക്ക് ഇല്ലായെന്ന് പറഞ്ഞൂടായിരുന്നോ....??!!!!വെറുതെ ടിക്കറ്റ് ബുക് ചെയ്തു......" "എനിക്ക് ടിക്കറ്റോ അതും ഗോവയിലേക്ക്....." അന്ധം വിട്ട് ഞമ്മളങ്ങനെ ചോദിച്ചതും പെട്ടന്ന് എന്തോ ബോധം വന്നതും ഞമ്മള് കണ്ണ് മിഴിച്ചു കൊണ്ട് ഉമ്മച്ചനെ നോക്കിയപ്പോ അവൻ അതെ എന്നും പറഞ്ഞ് ഇളിച്ചു കാട്ടി,,,,,,, അതു കണ്ട് നൂർ വേൾട്ട് പോലെ ചിരിച്ചു കൊണ്ട് seriouslly എന്നും ചോദിച്ച് ഓന്റെ കവിളിൽ കിസ്സികൊണ്ട് love u എന്നും പറഞ്ഞ് വിട്ടു നിന്നു....... "But I hate u..... " പെട്ടന്ന് love u എന്ന് പറഞ്ഞാൽ ഓൻ തിരിച്ചും പറയുമെന്ന് വിജാരിച്ച് പറഞ്ഞപ്പോ പുട്ടിൻ തേങ്ങായിട്ട പോലെയുള്ള അവന്റെ മറുപടി കേട്ട് പല്ല് കടിച്ചുകൊണ്ട് പല്ലിളിച്ചു കാണിച്ചു....... "But I still love uu........"......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story