QUEEN OF KALIPPAN: ഭാഗം 29

queen of kalippan

രചന: Devil Quinn

"ഭംഗിയിലല്ല ഒരാളെ കാര്യം,,,, അവർ ചെയ്യുന്ന നന്മയിലാണ് കാര്യം.... ഭംഗി ഉള്ളവരൊക്കെ നന്മ ഉള്ളവർ ആകണം എന്നില്ല ,,,,ബട് നന്മ ഉള്ളവരൊക്കെ ഭംഗി ഉള്ളവരാണ്......സോ ഭംഗി വെച്ച് ഒരാളെയും കമ്പയർ ചെയ്യരുത്......" ഇശു പറഞ്ഞതു കേട്ട് എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു,,,,,,, അവന്റെ ഈ ആറ്റിട്യൂട് മതിയായിരുന്നു അവൻ എത്ര വലിയ ആളാണെങ്കിലും നല്ല മനസ്സാണെന്ന് അറിയാൻ,,,,,,, സിഗ്നലിൽ പച്ച ലൈറ്റ് കത്തിയതും ഇശു ഏതിലൂടെയോ വണ്ടി ഓടിച്ച് പോയി,,,,,,, ഞമ്മക്ക് പിന്നെ ഈ സ്ഥലമൊന്നും അറിയാത്തതുകൊണ്ട് പുറത്തെ കാഴ്ചകൾ കണ്ടു കൊണ്ടിരുന്നു,,,,, റോഡിനു ഇരു വശമായി തെങ്ങ് നിൽക്കുന്ന വഴികളിലൂടെ സഞ്ചരിച്ചതും ഞാനതെല്ലാം കൺ കുളിർക്കെ വിൻഡോയിലൂടെ കണ്ടു കൊണ്ടിരുന്നു,,,,,,, "Come with me......" കടലിന്റെ അടുത്ത് റോഡിനരികിലായി കാർ നിർത്തിവെച്ചുകൊണ്ട് സ്പെക്‌സ് എടുത്തു വെച്ച് ഓൻ ഇതും പറഞ്ഞ് ബെൻസിൽ നിന്നും ഇറങ്ങിയതും ഞമ്മള് ഒരു സംശയഭാവത്തോട് കൂടി പുറത്തേയ്ക്ക് ഇറങ്ങികൊണ്ട് മുന്നിലേക്കൊന്ന് നോക്കി,,,,,, ഇരു വശവും സ്പാനിഷ് സ്റ്റലിലുള്ള കടകൾക്കിടയിൽ ഒരു നടപ്പാത പോലെയുള്ള വഴികണ്ടതും ഞാനാ സ്ഥലത്തേക് തന്നെ നോക്കി നിന്നു.......

"Let's go..... " എന്നും പറഞ്ഞവൻ എന്നെയും കൊണ്ട് അവിടെ നിരത്തി വെച്ചിട്ടുള്ള റൈഡിങ് സൈക്കൾക്കിടയിലേക്ക് ചെന്നു നിന്നിട്ട് അതിൽനിന്ന് ഒരു ഗ്രേ കളർ സെക്കളെടുത് അതിലേക്ക് അവൻ കയറി ഇരുന്നു...... "Riding......." കണ്ണും മിഴിച്ചു സന്തോഷം കൊണ്ട് ഞമ്മള് ശബ്ദം ഉർത്തികൊണ്ട് ചോദിച്ചതും ഓൻ ചിരിച്ചുകൊണ്ട് yeah എന്നും പറഞ്ഞ് എന്നോട് കയറാൻ പറഞ്ഞു..... ഞമ്മക്ക് ത്രില്ലടിച്ചു കൊണ്ട് അതിലെ സ്‌കൈ ബ്ലൂ സൈക്കിൾ എടുത്ത് കയറാൻ നിന്നപ്പോഴാ വേറൊരു കാര്യം ഓർമ വന്നത്......... "Jest one minute......." എന്നും പറഞ്ഞ് ബെൻസിന്റെ അടുത്തേക്ക് ഓടിച്ചെന്ന് അതിന്റെ ഡോർ തുറന്ന് അതിന്റെ ഉള്ളിലേക്ക് കുനിഞ്ഞുകൊണ്ട് സീറ്റിൽ പരതി നോക്കി..... ബട് അതവിടെ കാണാത്തത്‌ കണ്ടതും ഞമ്മള് ഒന്നുംകൂടി കുനിഞ്ഞുകൊണ്ട് സ്റ്റിയറിങ്ങിന്റെ അടുത്തേയ്ക്ക് നോക്കിയപ്പോ അതവിടെ കിടക്കുന്നത് കണ്ടതും ഞമ്മളത് ഏന്തി അത് കൈക്കുള്ളിലാക്കി........ സ്‌കൈ ബ്ലൂ കളറിലുള്ള റോസ് കൊണ്ട് ഡെക്കറൈറ്റ് ചെയ്ത റൗണ്ട് ശൈപ്പിലുള്ള തലയിൽ വെക്കുന്ന ബാൻഡ് കയ്യിലിട്ട് തിരിച്ചും മറിച്ചും നോക്കി അതിനെ തലയിൽ വെച്ചു..... "Come let's gooo....." ഇശുന്റെ അടുത്തേക്ക് ചെന്ന് നേരെത്തെ എടുത്തുവെച്ച സൈക്കിളിൽ കയറി കൊണ്ട് ഞമ്മളിങ്നെ പറഞ്ഞതും ഞാനും ഓനും കൈ രണ്ടും കൂട്ടി അടിച്ചുകൊണ്ട് ആ ഇടവഴികളിലൂടെ സഞ്ചരിച്ചു.......

ആ വഴികളിലൂടെ കുറെ കപ്പിൾസ് ഞങ്ങളെ പോലെ സൈക്കിളിൽ റൈഡ് ചെയ്യുന്നത് കണ്ടതും ഞാൻ അവരെയൊക്കെ നോക്കിക്കൊണ്ട് രണ്ടു സൈഡിലുമുള്ള ചേർന്ന് നിൽക്കുന്ന കടകളുടെ മുന്നിലൂടെ യുള്ള തിരിഞ്ഞും വളഞ്ഞുമുള്ള നടപ്പാതയിലൂടെ റൈഡ് ചെയ്ത് പോയി....... What is this !!!!!!! മുന്നിലെ ഇറക്കം കണ്ടിട്ട് സ്വയമിങ്ങനെ പറഞ്ഞതും പിന്നെ ഞമ്മളെ കെട്ടിയോൻ കൂടെ ഉണ്ടായതുകൊണ്ട് ഞമ്മക്കത് ഗ്രാസ് ആണ്..... 'കടവുളെ കാതോണെ ' മനസ്സിലിങ്ങനെ ഉരുവിട്ടു കൊണ്ട് പതുക്കെ ആ ഇറക്കം ഇറങ്ങി മുന്നിലേക്ക് നോക്കിയപ്പോ ആ ഇറക്കം വളഞ്ഞു തിരിഞ്ഞു കൊണ്ട് കിടക്കുന്നത് കണ്ട് ചെറിയ പേടി ഉണ്ടെങ്കിലും ഞമ്മളത് പുറത്തു കാട്ടാതെ ഇശു പോവുന്നതിനെ പിന്നാലെ വെച്ചു പിടിച്ചു....... പോകുന്നതിനിടെ അവിടെയുള്ള ഒരാൾ വലിയ പൊള്ളയാക്കി ബബിൾസ് ഊതികളിക്കുന്നത് കണ്ടതും ഞമ്മളൊരു പുഞ്ചിരിയോടെ എന്റെ മുന്നില്യൂടെ വാഴുവിൽ പോവുന്ന ബബിൾസിനെ തലവെട്ടിച്ചു അതിനെ മറികടന്ന് മുന്നിലുള്ള വഴികളിലൂടെ സഞ്ചരിച്ചു..... റൈഡ് ചെയ്യുന്നതിലൂടെ ഒരു പോസിറ്റീവ് വൈബ് ഉണ്ടാകുന്നത് അറിഞ്ഞതും ഞമ്മളൊരു ചെറു ചിരി സമ്മാനിച്ചു ചുറ്റുമൊന്ന് കണ്ണോടിച്ചു പോവുന്ന സമയത്താണ് അവിടെ ഒരു കൂട്ടം ഫ്ളവർസ് വെച്ചിട്ടുള്ളത് കണ്ടത്......

അപ്പോതന്നെ ബ്രേക്ക് പിടിച്ചു രണ്ടു കാലും നിലത്തു കുത്തിപ്പിടിച്ച് ഏന്തി കൊണ്ട് ഇശു ന്റെ ഫേവറൈറ്റ് ഫ്ലവറും എന്റേതും ഇപ്പോഴത്തെ ഫേവുമായ ലവേണ്ടെർ ഫ്ലവറിനെ അതിന്റെ പോട്ടിൽ നിന്നും പറിച്ചെടുത്തു കൊണ്ട് ഇശുനെ നോക്കി,,,,, അവനപ്പോ ഒരു വളവ് തിരിഞ്ഞു പോവുന്നത് കണ്ടതും കയ്യിലുള്ള ലവേണ്ടെർ മുന്നിലെ കൊട്ടയിൽ വെച്ചുകൊണ്ട് സീറ്റിൽ നേരെ ഇരുന്ന് മാക്സിമം സ്പീഡിൽ ഇശു തിരിഞ്ഞു പോയ സ്ഥലത്തുകൂടെ പോയികൊണ്ട് അവന്റെ അടുത്തേയ്ക്ക് വിട്ടു...... "Wait,,, wait,,, wait....." എന്റെ മുന്നിലൂടെ ചീറി പാഞ്ഞുപോകുന്ന ഇശുന്റെ അടുത്തേക്ക് പോയതും ഓൻ പിന്നെയും എങ്ങോട്ടോ ബ്രേക്കില്ലാതെ പോകുന്നത് കണ്ട് ഞാനെന്റെ സ്പീഡ് കൂട്ടി അവന്റെ സൈക്കിളിന്റെ പിറകിലെ പോളയിൽ കൈവെച്ചു നിർത്തികൊണ്ട് ഞമ്മളിങ്നെ പറഞ്ഞതും ഓൻ സ്പീഡ് കുറച്ചുകൊണ്ട് ബ്രേക്ക് ചവിട്ടി...... "What happend..... !!!!!" പിറകിലേക്ക് എന്റെ നേർക്കായി ഓനിങ്ങനെ ചോദിച്ചതും ഞമ്മളൊന്ന് ഇളിച്ചുകൊടുത്തു,,,,,, "I lub uu....." കണ്ണിറുക്കെ കാണിച്ചു ഇളിച്ചു കാട്ടികൊണ്ട് ഞമ്മളിങ്നെ പറഞ്ഞ് ഓന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഞാനത് വെച്ചുകൊണ്ട് ഓനെ നോക്കാതെ മുന്നിലേക്ക് കുതിച്ചു.......

അപ്പൊ തന്നെ ഇശു എന്നെ വെട്ടിച്ച് കളിയാക്കി ചിരിച്ചു പോവുന്നത് കണ്ടതും ഞമ്മളവനെ പുച്ഛിച്ചു കൊണ്ട് ഓന്റെ പിന്നാലെ പോയി......... പോയി പോയി അവസാനം ഒരു താഴ് വര എത്തിയപ്പോ ഉമ്മച്ചൻ സൈക്കിൾ സൈഡാക്കുന്നത് കണ്ടതും ഞമ്മളൊരു സംശയത്തോട് കൂടി ഓനെ നോക്കി...... "Come......" "എങ്ങോട്ട്....." എന്നും പറഞ്ഞ് സൈകളിൽ നിന്നും ഇറങ്ങി ഒരു സംശയത്തോടെ അവന്റെ അടുത്തേയ്ക്ക് നടന്നു........ അപ്പൊ അവൻ ഒരു മറുപടി പോലും തരാതെ എന്റെ കൈ പിടിച്ചു സൈഡിലുള്ള കല്ലുകൊണ്ട് ഉണ്ടാക്കിയ സ്റ്റെപ്പുകൾ ഓടി കയറുന്നത് കണ്ടതും ഞമ്മള് ഇതെവിടേക്കാ എന്ന എസ്പ്രെഷൻ ഇട്ടുകൊണ്ട് സ്റ്റെപ്പുകൾ ഓടി കയറി........... താമരശ്ശേരി പോലെയുള്ള സ്റ്റെപ്പ് കയറി കയറി ഞമ്മളൊരു വഴിക്കായതും ഞമ്മളൊന്ന് സ്റ്റോപ്പായി...... എന്നിട്ട് താഴെത്തേക്ക് നോക്കിയപ്പോ എന്റെ കണ്ണ് തള്ളിയെന്ന് പറഞ്ഞാൽ പോരെ.... "യാ റബ്ബി,,, ഇത്രയും സ്റ്റെപ്പ് ഞമ്മളിപ്പോ കയറിയോ......." ഏകദേശം ഇരുന്നൂറിലധികം വരുന്ന സ്റ്റെപ്പുകൾ അടിയിലായി നിരന്നുകിടക്കുന്നത് കണ്ടിട്ട് ഞമ്മളിങ്നെ സ്വയം ഒരുവിട്ടുകൊണ്ട് മുകളിലേക്കൊന്ന് നോക്കി..... താഴത്തേക്കുള്ള സ്റ്റപ്പിന്റെ പകുതിയും ഇനിയും കയറാൻ ഉള്ളതുകൊണ്ട് മുകളിലുള്ള സ്റ്റപ്പിനെയും അടിയിലുള്ള സ്റ്റപ്പിനെയും മാറി മാറി നോക്കി.........

"നീ വരുന്നുണ്ടോ........" എന്റെ മുന്നിലുള്ള നാലഞ്ചു സ്റ്റപ്പിനു മുകളിൽ നിന്നുകൊണ്ട് ഉമ്മച്ചൻ ഞമ്മളോടിങ്ങനെ ചോദിച്ചതും ഞാൻ അവനെ ദയനീയമായി ഒന്ന് നോക്കി......... "ഇശുച്ചാ,,,, മതി ഞാൻ കുഴങ്ങി......" ആ ഉടായിപ്പ് സ്റ്റപ്പുകളൊക്കെ ഓടിക്കയറിയ ക്ഷീണത്താൽ ഓനോട് കൊഞ്ചി ഇങ്ങനെ പറഞ്ഞുകൊണ്ട് ഞാൻ നിൽക്കുന്ന സ്റ്റപ്പിൽ ഇരുന്നു.... "എന്നു പറഞ്ഞാൽ എങ്ങനെ,,,, അപ്പൊ നിനക്ക് ഇത്ര സ്റ്റാമിനയൊള്ളു........" എന്നെ കളിയാക്കി കൊണ്ട് ഓനിങ്ങനെ പറഞ്ഞതും ഞമ്മളവനെ പുച്ഛിച്ചു തള്ളി ,,,,, 'ഐറ ഇനിയും ഇങ്ങനെ കുത്തിയിരിക്കാതെ ഓന്റെ അടുത്തേക്ക് പോയി നിന്റെ സ്റ്റാമിന എന്താണെന്ന് കാണിച്ചുകൊടുക്ക്.....' എന്റെ ഉൾമനസ്സ് എന്നോടായി ഇങ്ങനെ പറഞ്ഞതും അവിടെയിരുന്ന് നീണ്ട ഒരു നെടുവീർപ്പിട്ടു കൊണ്ട് അവിടെനിന്നും എഴുനേറ്റു........ ''Let's go........" അവന്റെ അടുത്തേക്ക് ചെന്നുകൊണ്ട് ഞമ്മളിങ്നെ പറഞ്ഞു ഓന്റെ കയ്യും പിടിച്ചു ഉസൈൻ കാക്കു ഓടുന്നതിനും സ്പീഡായി മുകളിലേക്കുള്ള പടികൾ കയറിക്കൊണ്ടിരുന്നു..... ഓട്ടത്തിനൊരു വിരാമം കുറിച്ച് ഞങ്ങളൊരു മലക്ക് മുകളിൽ എത്തിയതും ഞാനൊന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു...... പ്രകൃതി ഭംഗിയാൽ ശോഭിച്ചു നിൽക്കുന്ന മല കണ്ടതും ഞമ്മളെ ചുണ്ടിലായി ഒരു പുഞ്ചിരി വിരിഞ്ഞു..........

അപ്പോതന്നെ ഉമ്മച്ചൻ എന്നെയും വലിച്ചു കൊണ്ട് വീണ്ടും എങ്ങോട്ടോ ഓടുന്നത് കണ്ടതും ഞമ്മളവനെ നോക്കി കൊണ്ട് ഓടി..... പിന്നീട് മലക്ക് അറ്റതായി ഞങ്ങൾ എത്തിയതും ഞമ്മളൊരു സംശയത്തോടെ ഓനെ നോക്കിക്കൊണ്ട് മുന്നിലുള്ള പലകകൾ കൊണ്ടുണ്ടാക്കിയ കൈവരയിൽ പിടിച്ചു കൊണ്ട് മുന്നിലോട്ടൊന്ന് നോക്കി....... അവിടുയുള്ള കാഴ്ചകൾ കണ്ടപ്പോ തന്നെ എന്റെ ചുണ്ടുകൾ wow എന്നു മൊഴിഞ്ഞു........... ★★★★★★★★★★★★★★★ മലമുകളിൽ നിന്നും താഴ്ചയിൽ നീണ്ടു തെളിഞ്ഞു നിൽക്കുന്ന സ്‌കൈ ബ്ലൂ സീ കണ്ട് ഉണ്ടകണ്ണി അതിലേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ടതും ഞാനവളെ നോക്കി ........... ഞാനവളെ നോക്കുന്നത് കണ്ടിട്ട് അവളെന്നെ ചെറു പുഞ്ചിരിയോടെ നോക്കികൊണ്ട് വാഴയുടെ അടുത്ത് രണ്ടു കൈയും വെച്ചു മുന്നിലേക്ക് ആർത്തു വിളിച്ചുകൂവി.......... "I Luv uu ഇശുച്ചാാാാ....................." അവൾ വിളിച്ചു കൂവിയത് എക്കോ അടിച്ചു ചുറ്റും അലയടിച്ചു കേൾക്കുന്നത് കണ്ടതും ഞാനൊരു ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവളെ നോക്കി.... അപ്പൊ അവൾ വായയിൽ വെച്ചിരുന്ന രണ്ടു കൈകളും താഴ്ത്തി വെച്ചിട്ട് എന്റെ അടുത്തേക്ക് വന്നുകൊണ്ട് എന്നെ ഇറുകെ കെട്ടിപിടിച്ചു....... "ഈ നിമിഷം ഞാനെത്ര ഹാപ്പി ആണെന്ന് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല,,,,

കാരണം നീ എന്റേയോപ്പം ഉള്ള കാലത്തോളം ഞാനെന്നും ഹാപ്പി ആയിയിരിക്കും,,,,, lub u ഇശുച്ചാ....." എന്നെ ഇറുക്കി പിടിച്ചു നെഞ്ചിൽ തലവെച്ചു കൊണ്ട് അവളിങ്ങനെ പറഞ്ഞതും ഇനിയുള്ള കാര്യം കണ്ടാൽ അവളെ ഹാപ്പി ഈ നിമിഷം തന്നെ ഓട്ടോ വിളിച്ചു പോകുന്നതുകൊണ്ട് ഞാനൊന്ന് ഇളിച്ചിട്ട് അവളെ മുടിയിലൂടെ തലോടി കൊണ്ട് എന്നിൽ നിന്നും അവളെ അടർത്തി....... അപ്പൊ തന്നെ അവൾ എന്റെ കവിളിലേക്ക് ഏന്തിച്ചുകൊണ്ട് കവിളിൽ ചുണ്ടമർത്തി എന്നോട് ഇളിച്ചുകാട്ടി.... "ഇനി വേറൊരു പ്ലസിലേക്ക് പോവാം..." "Ok,,,,," ഇളിച്ചു കാട്ടികൊണ്ട് ഓൾ എന്നോടിങ്ങനെ പറഞ്ഞതും ഇനി പോവാനുള്ള പ്ലസ് കണ്ടാൽ അവളെ ഈ ഹാപ്പി ഒലിച്ചു പോവുന്നത് അറിയുന്നത് കൊണ്ട് തന്നെ ഞാനവളെ കയ്യും പിടിച്ചു മുന്നിലുള്ള ഇന്റർലോക്കിട്ട വഴികളിലൂടെ നടന്നു..... ഞായർ ആയതുകൊണ്ട് തന്നെ അതികം ആളുകളൊന്നും ഇവിടെ ഇല്ലായിരുന്നു....... അതുകൊണ്ട് തന്നെ ആർക്കും എന്നെ മനസ്സിലാകുകയില്ല എന്നുള്ള ഒറ്റ വിശ്വാസത്തിൽ ഞാനതിലുടെ അവളെ കയ്യും പിടിച്ചു നടന്നു....... കുറച്ചു നടന്ന് ഒരു സ്ഥലത്ത്‌ നടത്തം സ്റ്റോപ് ചെയ്തതും അവളെന്നെ ഞെറ്റി ചുളുക്കി നോക്കി........ "ഇനി പോവുന്ന സ്‌ഥലം കണ്ടാൽ നീ ഹാപ്പി ആയിരിക്കോ അതോ ....." ബാക്കി പറയുന്നതിന് മുമ്പേ അവൾ ഇടിച്ചു കയറി എന്നോട് സംസാരിച്ചു...........

"നീ എന്നെ എങ്ങോട്ട് കൊണ്ടുപോയാലും ഞാൻ ഹാപ്പി ആയിരിക്കും.... promise" അവളിതൊക്കെ പറഞ്ഞിട്ട് ചിരി വന്നെങ്കിലും മാക്ക്സിമം ചിരി അടക്കി വെച്ചു അവളോട് മുന്നിലേക്കൊന്ന് നോക്കാൻ പറഞ്ഞു........ അപ്പൊളവൾ എന്നെ നോക്കി കൊണ്ട് മുന്നിലേക്കൊന്ന് നോക്കി,,,,,, അവിടുത്തെ കാഴ്ച കണ്ട് അവളെ കണ്ണ് തള്ളിയതും ഞാനൊന്ന് ഇളിച്ചിട്ട് അവളെ മുഖത്തേക്ക് നോക്കികൊണ്ട് എന്തേ എന്ന് പുരികം പൊന്തിച്ചു ചോദിച്ചതും അവൾ എന്നെ നോക്കിക്കൊണ്ട് വീണ്ടും മുന്നിലേക്ക് തന്നെ നോക്കി നിന്നു......... മുന്നിലെ ബഞ്ചി ജെംബ് കോട്ടയിൽ നിന്നും ഒരാൾ അതിന്റെ സ്പ്രിംഗിൽ ആഴ്ച്ചയുള്ള താഴ് വരയിലേക്ക് ചാടുന്നത് കണ്ടിട്ട് അവളുടെ കണ്ണ് വീണ്ടും തള്ളിക്കൊണ്ട് പാമ്പാട്ടിയെ പോലെ ആടികൊണ്ട് ചെരിഞ്ഞു പോകുന്നത് കണ്ടതും ഞാനവളെ അരയിലൂടെ കയ്യിട്ട് എന്റെ അരികിലേക്ക് നിർത്തി...... "Are u ok baby...... " ഉള്ളിൽ ചിരി കടിച്ചു പിടിച്ചു അവളോടിങ്ങനെ ചോദിച്ചതും അവൾ മുന്നിലുള്ള ബഞ്ചി ജെമ്പിലേക്ക് തന്നെ നോക്കി കൊണ്ട് ആണെന്നും അല്ലെന്നും തലയാട്ടി കളിച്ചു......... "എന്നാ ഞമ്മക്ക് അങ്ങോട്ട് പോവാം......." "എങ്ങോട്ട് ..... " "ബഞ്ചി ജെമ്പിലേക്ക്......." "What..... !!!!" "What happend,,,,, നീയല്ലേ പറഞ്ഞെ ഞാൻ എങ്ങോട്ട് കൊണ്ടു പോയാലും നീ ഹാപ്പി ആയിരിക്കുമെന്ന്,,,,,നിന്റെ ഹാപ്പി അല്ലെ എന്റെയും ഹാപ്പി......." ★★★★★★★★★★★★★★★ അപ്പൊ ഇതിനാണല്ലേ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് ,,,,,എന്നിട്ട് പറയുന്നത് കേട്ടോ നിന്റെ സന്തോഷമല്ലേ എന്റെയും സന്തോഷമെന്ന്,,,,,,

കള്ള ഹിമാർ ഓരോന്ന് പറഞ്ഞു ഓൻ മക്കാറാക്കുന്നത് കണ്ടതും ഞാൻ കുഞ്ഞു കുട്ടിയെ പോലെ മുഖം ചുളുക്കികൊണ്ട് വേണോ എന്ന് ചോദിച്ചപ്പോ ഓൻ കണ്ണിചോര ഇല്ലാതെ പറയാണ് 'നിന്റെ ഹാപ്പി ഒന്ന് എനിക്ക് കാണണമെന്ന്,,,,,' ബ്ലഡി കെട്ടിയോൻ തെണ്ടി ആ സാധനത്തിൽ നിന്നും വീണാൽ എന്നെ എവിടുന്ന് വടിച്ചെടുക്കും,,,,, നേരത്തെ അവിടുന്ന് അടിയിലേക്ക് ചാടിയ ആൾ ഗോഡ് എന്നും പറഞ്ഞു ആർത്തുവിളിക്കുന്നത് എന്റെ ചെവിയിലേക്ക് എക്കോ പോലെ ശബ്‌ദിച്ചതും ആ നിമിഷം തന്നെ നെഞ്ചിൽ കൈവെച്ചുകൊണ്ട് ഞാൻ ഗോഡ് എന്ന് മന്ത്രിച്ചു,,,,,,, അപ്പൊ തന്നെ ഉമ്മച്ചൻ എന്റെ കൈപിടിച്ചു ബഞ്ചി ജെമ്പിങ്ങിലേക്ക് ലക്ഷ്യം വെച്ച് നടക്കാൻ തുടങ്ങിയിരുന്നു......... "ആരേലും ഓടി വരണേ ,,,,,എന്നെ ഈ കാലമാടാൻ കൊല്ലാൻ കൊണ്ടു പോകുന്നേ,,,,അയ്യോ രക്ഷിക്കണേ കാപ്പത്തിങ്ങോ ......." എന്നും പറഞ്ഞ് എന്റെ ഉൾമാനസ് ഉള്ളിൽ നെഞ്ചിൽ പൊട്ടി കരഞ്ഞെങ്കിലും എന്റെ ഉള്ളിൽ എല്ലാ വെടിക്കെട്ടും പൂരവും നടക്കുന്നതുകൊണ്ട് പുറത്തേക്ക് രണ്ടക്ഷരം പോലും വരുന്നില്ല,,,,,,ബ്ലഡി മൗത്ത് അവനന്റെ കയ്യും പിടിച്ചു ബഞ്ചി ജമ്പിലെ കോട്ടയിലേക്കുള്ള ഇരുമ്പ് കൊണ്ടുണ്ടാക്കിയ രണ്ടു മൂന്ന് സ്റ്റെപ്പ് കയറിയതും എന്റെ ഉള്ളിലെ പൂരത്തിന്റെ വെടിക്കെട്ട് ഒരുമിച്ചു പൊട്ടി.....

.ഉള്ളിൽ നടക്കുന്ന വെടികെട്ടിന്റെ ഒച്ച എന്റെ ചെവിയിലേക്ക് വരെ തുളച്ചു കയറിയതും ഇടതു കൈ നെഞ്ചിൽ വെച്ചു തട്ടിയിട്ട് വലതു കൈ ചെവിയിലോട്ടൊന്ന് കൈയിട്ട് ഇളക്കി......... അപ്പൊ തന്നെ അവിടെയുള്ള സായിപ്പ് come എന്നും പറഞ്ഞു മുന്നിലേക്ക് ക്ഷണിച്ചതും ഇശു എന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു,,,,,, ഞമ്മളപ്പോ വേണ്ടെ വേണോ എന്ന മട്ടിൽ മെല്ലെ ചുവടുകൾ മുന്നിലേക്ക് വെച്ചു....... അപ്പൊ ആ സായിപ്പ് എന്റെയും ഉമ്മച്ചന്റെയും മേലിൽ ഓരോന്ന് കെട്ടി കൂട്ടുന്നത് കണ്ടതും ഞമ്മള് ദയനീയമായി ഇശുനെ നോക്കിയതും കള്ള ഹിമാർ be smile എന്നും പറഞ്ഞ് കളിയാക്കുന്നുണ്ട്,,,,,,, ഞാൻ മെല്ലെ അടിയിലേക്ക് നോക്കിയപ്പോ അവിടെ വലിയ ഒരു കൊക്കയും അതിനടിയിലായി നേരത്തെ കണ്ട സീ കണ്ടതും ഞമ്മളെ ഉള്ള ജീവനങ് ഉരുകി പോയിയെന്ന് പറഞ്ഞാൽ പോരെ..... അത് കണ്ടിട്ട് ഓം ശാന്തി ഓം ശനയിൽ നസ്രിയ എൻട്രൻസ് കോച്ചിങ്ങിൽ നിന്ന് ഇറങ്ങി ഓടിയ പോലെ ഓടാൻ തോന്നിയെങ്കിലും അതിൽ അവളെ സെക്യൂരിറ്റി പെണ്ണുങ്ങൾ ആയിരുന്നു പിടിച്ചു വെച്ചത് എന്നാൽ എന്നെ ഈ കാലമാടാൻ ഭർത്തു പിടിച്ചു വെക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടുതന്നെ ആ സാഹസത്തിന് മുതിരാതെ മെല്ലെ അടിയിലേക്ക് നോക്കിയിട്ട് കണ്ണ് ഇറുക്കനെ അടച്ചിട്ട് എന്റെ ഒരിഞ്ച് മുന്നിൽ നിൽക്കുന്ന ഇശുച്ചന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിയിട്ട് അട്ട ഇറുക്കിയ പോലെ ഇറുക്കി കെട്ടിപിടിച്ചു നിന്നു........

One ,,,,Two,,,,, ആ സായിപ്പ് ത്രീ എന്ന് പറയുന്നതിന് മുൻപ് തന്നെ ഞമ്മള് ഉമ്മച്ചനിൽ നിന്നും പിടിവിട്ട് സായിപ്പിനോട് സ്റ്റോപ് എന്നും കാണിച്ചുകൊണ്ട് എന്റെ തലയിലെ ബാൻഡ് എടുത്തു അയാളെ കയ്യിൽ കൊടുത്തു........ "ഈ ബാൻഡ് എനിക്ക് ജീവനുണ്ടെങ്കിൽ തരണം,,, അല്ലെങ്കിൽ എന്റെ ശവപ്പെട്ടിന്റ മുകളിൽ റീത്തായി വെച്ചാൽ മതി......." റൗണ്ട് ബാൻഡിലുള്ള റോസിനെയും വേറെ ഏതൊക്കെയുള്ള ഫ്ളവേസിനെയും കണ്ടിട്ട് റീത്തിന്റെ അതേ കട്ട് കണ്ടതും ഞാനയാളോട് ഇതും പറഞ്ഞ് റീത്തിനെ സോറി ബാൻഡിനെ അയാളെ കയ്യിൽ വെച്ചു കൊടുത്തു,,,,,,, "What,,,," എന്റെ പച്ച മലയാളം കണ്ടിട്ട് അയാൾ ഇങ്ങനെ ചോദിച്ചതും ഞമ്മളൊരു പുഞ്ചിരി സമ്മാനിച്ച് ഒന്നുല്ലെന്റെ അവറാച്ച എന്നും പറഞ്ഞ് അയാൾക്ക് റൗണ്ട് ബാൻഡ് നീട്ടി അയാളെ കയ്യിൽ കൊടുത്തു......അയാൾക്ക് ഇംഗ്ലീഷ് അറിയാത്തതു കൊണ്ട് നന്നായി... ഇതൊക്കെ കണ്ട് ഇവിടൊരുത്തൻ 'എന്തോന്നാടി ' എന്ന ഭാവത്തിൽ നോക്കി നിൽക്കുന്നത് കണ്ടതും ഞമ്മളവനെ പുച്ഛിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ കണ്ണുകൾ ഇറുക്കി അടച്ചു മുഖം പൂഴ്ത്തി കെട്ടിപിടിച്ചു നിന്നു..... അപ്പൊ തന്നെ ഉമ്മച്ചന്റെ കൈകളും എന്നിലൊരു വലയം തീർത്തതും ഞാനൊന്നുംകുടി അവനോട് ചേർന്ന് നിന്നു........

"Happy journey..... " എന്നും പറഞ്ഞ് അയാൾ ഞങ്ങളെ തള്ളിയതും എന്റെ ഉള്ളിലൂടെ ഒരാളങ് പോയി..........അടിയിലേക്ക് പോയ ഊക്കത്തിൽ കുറച്ചു താഴെ എത്തിയപ്പോ ആ സ്പ്രിങ് ഒന്ന് ഉയർന്ന് താഴ്ന്ന് നിൽക്കുന്നത് കണ്ടതും എന്റെ ഉള്ളിലൂടെ ആയിരം മിസൈലുകൾ ഒരുമിച്ച് പോവുന്നത് പോലെ തോന്നി.....ആ സ്പ്രിംഗിൽ എങ്ങോട്ട് എന്നില്ലാതെ ഓരോ ദിക്കിലേക്ക് പോവുന്നത് കണ്ടതും ഞാൻ ഇശുനെ മുറുക്കി പിടിച്ചു അവന്റെ നെഞ്ചിലായി മുഖം പൂഴ്ത്തിവെച്ചു ,,,,,, അവസാനം അതിന്റെ ആട്ടം നിന്ന് അതിൽ തൂങ്ങി കുത്തനെയാണ് ഞങ്ങളിപ്പോ നിൽക്കുന്നത് എന്നറിഞ്ഞതും ഞാൻ ഇതുവരെ പിടിച്ചു നിന്നു ശ്വാസമെല്ലാം ഒറ്റ നിമിഷം കൊണ്ട് അതെല്ലാം പുറത്തേക്ക് വലിച്ചു വിട്ടു..... അപ്പൊ ആ സ്പ്രിങ് അയഞ്ഞുകൊണ്ട് അടിയിലേക്ക് പോവുന്നത് കണ്ടതും ഞാനൊന്ന് അയഞ്ഞു ,,,,,അപ്പൊ തന്നെ അടിയിലുള്ള ബോട്ടിലേക്ക് ഞങ്ങളെ ഇറക്കി വെച്ചതും ഞാൻ പതിയെ കണ്ണുകൾ അടച്ചു..... ഉള്ളിൽ ഇതുവരെ നടന്നുകൊണ്ടിരുന്ന വെടിയും പുകയും വേസ്റ്റ് ബിന്നിലിട്ട് പാറി പോയ കിളികളെയെല്ലാം കൂട്ടിലിട്ടുകൊണ്ട് പതിയെ കണ്ണുകൾ തുറന്നു...... അപ്പൊ മുന്നിൽ തന്നെ ഇളിച്ചു കാട്ടി നിൽക്കുന്ന രണ്ടണ്ണം ആയി ഉമ്മച്ചനെ കണ്ടതും ഞമ്മളൊന്ന് സട കുടഞ്ഞിട്ട് വീണ്ടും ഉമ്മച്ചനെ നോക്കി.....

അപ്പൊ കരയിലേക്ക് ബോട്ട് കയറ്റി നിർത്തികൊണ്ട് ഉമ്മച്ചൻ അതിൽ നിന്നുമിറങ്ങി എന്നിലേക്ക് അവന്റെ കൈ നീണ്ടു വന്നതും ഇതുവരെ സ്വപ്ന ലോകത് വെടിക്കെട്ട് കണ്ടു നിൽക്കുന്ന പ്രതീതി ഒഴിവാക്കി തലക്കൊരു മേട്ടം കൊടുത്ത് അവന്റെ കൈപിടിച്ചു അതിൽ നിന്നും ഇറങ്ങി..... ഇവിടെയിപ്പോ ഉച്ച ആയതുകൊണ്ട് തന്നെ കടലിലേക്ക് പോകാനൊന്നും തോന്നാത്തത് കൊണ്ട് അവിടെന്നും നടന്നു.......അപ്പൊ സൈക്കിൾ നിർത്തിവെച്ച സ്ഥലത്ത് ഞങ്ങൾ എത്തിയതും അതിന്റെ അടുത്തു പോയി സൈക്കിൾ തിരിച്ചുവെച്ചു കൊണ്ട് അതിൽ കയറിയിരുന്നു........ "ഇശുച്ചാ ,,,എന്റെ റീത്ത് അയാളെ കയ്യിലല്ലേ......" സൈക്കിളിൽ കയറിയ ഉടനെ പെട്ടന്ന് എന്തോ ബോധം വന്നിട്ട് ഞമ്മള് ഇശുനോട് ഇങ്ങനെ ചോദിച്ചതും അവൻ സൈക്കിളിൽ ഇരുന്ന ഉടനെ ഞമ്മളെ ഒന്ന് തിരിഞ്ഞു നോക്കി.... "റീത്തോ.... " ഞെറ്റി ചുളിച്ചവൻ ഞമ്മളോടിങ്നെ ചോദിച്ചതും ഞാനൊന്ന് തലക്കൊരു മേട്ടം കൊടുത്ത് ഇളിച്ചുകാട്ടി.....

"റീത്തല്ല ബാൻഡ്......" എന്നും പറഞ്ഞ് വളിച്ച ഒരു ഇളി ഇളിച്ചുകൊടുത്ത് അവനെ നോക്കിയപ്പോ അയ്യോ ദാരിദ്യം എന്ന മട്ടിൽ എന്നെ തന്നെ നോക്കി നിൽക്കുന്നതാണ് കണ്ടത്........ ഞമ്മളപ്പോ തന്നെ സൈക്കിളിൽ നിന്നും വീണ ഇളി അല്ലെങ്കിൽ വേണ്ട ഇനി ഇതും പറഞ്ഞ് ഇതിൽ നിന്നും വീണാൽ ഞമ്മള് നാറും അതുകൊണ്ട് വളിച്ച ഇളി അവനു നേരെ പാസ്സാക്കി കൊണ്ട് ഞങ്ങൾ ഇങ്ങോട്ട് വന്ന വഴികളിലൂടെ സഞ്ചരിച്ചു............ അവസാനം ഞങ്ങൾ റൈഡ് തുടങ്ങിയ സ്ഥലത്ത് തന്നെ എത്തിയതും ഞാൻ അതിൽ നിന്നുമിറങ്ങി ഉമ്മച്ചനു നേരെ നിന്നു...... അപ്പൊ അവൻ അച്ചടക്കമുള്ള കുട്ടിയെ പോലെ ഒതുക്കിൽ നിരത്തിവെച്ച റൈഡിങ് സൈക്കിളിന്റെ അടുത്ത് വെക്കുന്നത് കണ്ടതും ഞാൻ എവിടെയോ നിർത്തിവെച്ചു സൈക്കിൾ ഓന്റെ സൈഡിലായി ഒതുക്കി വെച്ചു........ എന്നിട്ട് ഞാൻ ബെൻസിന്റെ അടുത്തേക്ക് പോവാനും വേണ്ടി റോഡ് ക്രോസ്സ് ചെയ്യാൻ നിന്നപ്പോഴാ ഇശു എന്റെ കയ്യും പിടിച്ചു ആ സ്ട്രീറ്റിലൂടെ നടന്നു ............ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story