QUEEN OF KALIPPAN: ഭാഗം 33

queen of kalippan

രചന: Devil Quinn

മുന്നിലുള്ള രാജകീയ വാതിൽ ഞങ്ങൾക്ക് മുന്നിൽ തുറന്ന് കോട്ടും സൂട്ടുമൊക്കെ ഇട്ട് നല്ല ഗെറ്റപ്പിൽ നിൽക്കുന്ന രണ്ടു ആളുകളെയും നോക്കി കൊണ്ട് ഉള്ളിലേക്കൊന്ന് നോക്കി,,,,,അപ്പൊ അവിടെ നീണ്ടു കിടക്കുന്ന ഗുഹ പോലെയുള്ള സ്ഥലം കണ്ടതും ഞമ്മള് കണ്ണ് തള്ളി കൊണ്ട് ഇശുനെ നോക്കി...... അപ്പൊ ഓൻ എന്തേ എന്ന ഭാവത്തിൽ പുരികം പൊക്കിയതും ഞാൻ ഒന്നുമില്ലായെന്ന് തോള് പൊക്കി കാണിച്ചു ,,,,അന്നേരം തന്നെ എന്തോ ഒരു പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഞെട്ടി തരിച്ചു കേട്ട ഭാഗത്തേക്ക് നോക്കിയപ്പോ ആ അലവലാതി ഡോറിന്റെ അടുത്തു കാവലായി നിൽക്കുന്ന ചേട്ടന്മാർ ഡോറൊന്ന് പതുക്കെ അടച്ചതാ....... പതുക്കെ അടച്ചതാണെങ്കിലും എന്റെ ചെവിക്കൽ പോയെന്നാ തോന്നുന്നെ.......ഞാൻ അവരിൽ നിന്ന് നോട്ടം തെറ്റിച്ച് മുന്നിലേക്ക് നോക്കിയപ്പോ അവിടെ മൊത്തം ഇരുട്ട്..........എന്റെ ഉമ്മച്ചനെ വരെ കാണുന്നില്ല,,,, അത് കണ്ട് ഞാനൊരു ചുവട് മുന്നിലോട്ട് വെച്ചതും ഞാൻ നിക്കുന്ന നീണ്ട ഗുഹന്റെ രണ്ടു സൈഡിലും മുകൾ ഭാഗത്തുമായി ബ്ലൂ ലൈറ്റ് പടർന്നു.......

അത് കണ്ടിട്ട് കണ്ണൊന്ന് മഞ്ഞളിച്ചതും ഞാനൊന്ന് ചുറ്റും നോക്കി ....... അപ്പൊ ഗുഹന്റെ ചുമരിലായി ഹെർട്ട് ഷൈപ്പിലുള്ള ലൗ സിംബൽസ് മിന്നി കത്തി നിക്കുന്നത് കണ്ടതും ഞാനൊന്ന് എന്റെ ഉമ്മച്ചനെ നോക്കി...... അപ്പൊ ഓൻ അതിന്റെ പ്രകാശത്താൽ തിളങ്ങി നിൽക്കുന്നത് കണ്ടതും എന്റെ ചുണ്ടിലൊരു ചെറു പുഞ്ചിരി വിരിയിച്ചു അവന്റെ കൈയോട് എന്റെ കൈ ചേർത്ത് വെച്ചിട്ട് മുന്നിലേക്ക് നോട്ടം തെറ്റിച്ചു മുന്നിലേക്കുള്ള ചുവടു വെച്ചു നടന്നു.......... ഞങ്ങൾ ഓരോ സ്ഥലത്ത് എത്തുമ്പോഴും ബ്ലൂ കളർ മാറി റെഡ് ആയി പിന്നെ അത് യെല്ലോ ആയി കത്തുന്നതൊക്കെ കണ്ട് മുന്നിലോട്ട് നടന്ന് അവസാനം ഒരു സ്ഥലത്ത് എത്തിപ്പെട്ടു......... അപ്പൊ അവിടെ ഞങ്ങൾക്കു മുന്നിൽ വലതു ഭാഗത്തും ഇടതു ഭാഗത്തുമായി രണ്ടു ഡോർ കണ്ടതും ഇശു അതിലെ റൈറ്റിലുള്ള ഡോർ തുറന്ന് എന്റെ കൈയും പിടിച്ചു നടന്നു.......... അപ്പൊ അവിടെ വൈറ്റ് ടീ ഷർട്ട് ധരിച്ച മാഷ്‌മല്ലോ നിൽക്കുന്നത് കണ്ടതും ഞാൻ അതിനെ തന്നെ നോക്കി നടന്നു..... കുറച്ചു മുന്നിലെത്തിയിട്ട് പിറകിലേക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോ ആ മാഷ്‌മല്ലോ എനിക്കു നേരെ തലകുലുക്കി കൊണ്ട് ഹായ് എന്ന ഭാവത്തിൽ കൈ വീശി കാണിച്ചു തന്നതും ഞാനതിനൊന്ന് ചിരിച്ചിട്ട് തിരിച്ചും ഹായ് എന്ന് മെല്ലെ മൊഴിഞ്ഞുകൊണ്ട് റ്റാറ്റ കൊടുത്തു.......

മുന്നിലേക്കുള്ള കുറച്ചു ദൂരം കൂടി നടന്ന് മുന്നിലേക്കുള്ള നീണ്ടു നിൽക്കുന്ന ഗ്ലാസ് കൊണ്ടുണ്ടാക്കിയ സ്റ്റയർ കയ്‌സ് കണ്ടതും ഞാനതിനെ ഒന്ന് നോക്കിയിട്ട് ഉമ്മച്ചനിൽ നിന്ന് കൈ വിടുവിച്ചു ഗൗണിൽ പിടുത്തമിട്ടു കൊണ്ട് രണ്ടു സൈഡിലും കൈവെച്ചു ഗൗണിനെ കുറച്ചു ഉയർത്തി പിടിച്ചു സ്റ്റെപ്പ് കയറി........ "Excuse me sir ......." എങ്ങനെ ഒക്കെയോ ഗൗണിനെ പിടിച്ചു സ്റ്റയർ കയറികൊണ്ട് നടക്കുമ്പോ പിറകിൽ നിന്ന് ഇങ്ങനെയൊരു അശരീരി കേട്ടതും ഞാനും ഉമ്മച്ചനും ഒപ്പം സ്റ്റയർ കയറൽ സ്റ്റോപ് ചെയ്ത് ഗൗണിൽ നിന്നും പിടിവിട്ട് ഞാൻ ഇശുനെ ഒന്ന് നോക്കിക്കൊണ്ട് പിറകിലേക്ക് തിരിഞ്ഞു നിന്നു........ "സർ,,,,, കുറച്ചു പിക്‌സ് എടുത്തോട്ടെ........" സ്റ്റയറിന്റെ അടിയിൽ ഏകദേശം എന്റെ ഉമ്മച്ചന്റെ കുറച്ചു ഇളയ പ്രായമുള്ള ഒരു പയ്യൻ ബലൂണ് ഫിറ്റ് പാന്റും ടീ ഷർട്ടും മുടിയെല്ലാം വാരി കെട്ടി പിറകിലായി റബ്ബർ വെച്ച് കെട്ടിയിട്ട് മുന്നിലെ മുടിയിൽ ബോയ്സ് ഹെയർ ബാൻഡും ഇട്ട് നിൽക്കുന്ന പയ്യൻ കയ്യിലൊരു ക്യാം പിടിച്ചു ഞങ്ങളോടായി ഇങ്ങനെ ചോദിച്ചതും ഞാനൊന്ന് ഉമ്മച്ചനെ നോക്കി......... "Yeah,,,,, of course.........."

ഉമ്മച്ചൻ സമ്മതം അറിയിച്ചപ്പോ ഓൻ ഓക്കേ എന്നും പറഞ്ഞു ഞങ്ങളെ അടുത്തേക്ക് വെന്ന് സ്റ്റയറിൽ ഇരിക്കാൻ പറഞ്ഞു........ അപ്പൊ തന്നെ ഞാൻ നല്ല കുട്ടിയായി ഇശു ഇരിക്കുന്ന സ്റ്റയറിന്റെ അടിയിലുള്ള സ്റ്റയറിൽ ഇരുന്നു കൊണ്ട് പിടിച്ചു നിൽക്കുന്ന ഗൗണെല്ലാം ഫ്ലോറിലേക്ക് ഇട്ട് അത് വിരിച്ചിട്ടു....... അപ്പൊ ആ പയ്യൻ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നൈസ് എന്നും പറഞ്ഞ് കാലിന്റെ മേൽ കാൽ വെച്ച് നല്ല കിടുക്കാച്ചി ഹാൻഡ്‌സം സ്റ്റൈലിൽ ഇരിക്കുന്ന ഉമ്മച്ചന്റെ അടുത്തേക്ക് കുറച്ചും കൂടി നീങ്ങി ഇരിക്കാൻ പറഞ്ഞിട്ട് അവന്റെ കാലിൽ എന്റെ കൈമുട്ട് കുത്തി വെക്കാൻ പറഞ്ഞു...... ആ പയ്യൻ പറഞ്ഞ അതേപോലെ ഉമ്മച്ചന്റെ ഭാഗത്തേക്ക് കുറച്ചു ചെരിഞ്ഞു ഇരുന്നിട്ട് അവന്റെ കാലിൽ എന്റെ വലതുകൈ കുത്തിവെച്ച് ഗൗണ് കുറച്ചുകൂടി വിരുത്തിയിട്ട് ഇടതു കൈ എന്റെ മടിയിലായി വെച്ചിരുന്നു........ അപ്പൊ ആ പയ്യൻ സ്റ്റയറിന്റെ അടിയിലായി മുട്ടു കുത്തി ഇരുന്ന് കയ്യിലുള്ള ഫോട്ടോ ഷൂട്ടിന്റെ ക്യാം ഉയർത്തി പിടിച്ചു രണ്ടു മൂന്ന് പിക് ഒപ്പം ക്ലിക്ക് ചെയ്തു.........എന്നിട്ട് അവൻ ക്യാമിൽ ഇപ്പൊ എടുത്ത പിക് നോക്കിക്കൊണ്ട് നിലത്തു നിന്ന് എഴുനേറ്റ് ഞങ്ങളെ നേരെ നടന്നു വന്ന് ഒരു പുഞ്ചിരി സമ്മാനിച്ചു താങ്ക്സ് പറഞ്ഞു........ ★★★★★★★★★★★★★★★★

പിക്കെല്ലാം എടുത്തു കഴിഞ്ഞ് അവൻ താങ്‌സ് എന്നു പറഞ്ഞതും ഞാനതിനൊന്ന് പുഞ്ചിരിച്ചു കൊടുത്തു റാമ്പ് വാക്കിങ്ങ് നടക്കുന്ന സ്ഥലത്തേക്ക് പോയി....... അവിടെ എത്തിയപ്പോ എമിറൈറ്റിന്റെ മാനേജറായ വിശാൽ ചൗരിയും അതിലെ ബാക്കി പാട്നർ ഷിപ്പിലെ മെംബെർസും നിക്കുന്നത് കണ്ടതും ഞാൻ അവരെ അടുത്തേക്ക് പോയി അവരോട് സംസാരിച്ചു........ ഡ്രിങ്ക്‌സോക്കെ കുടിച്ചു കഴിഞ്ഞപ്പോഴേക്കും മോഡൽസിന്റെ റാമ്പിങ്‌ തുടങ്ങാനായതും ഞാൻ ഐറയെ ഒന്ന് നോക്കിയപ്പോ അവിടുത്തെ ലഡീസൊക്കെ അവളെ ഡ്രസ് കണ്ടിട്ട് പൊക്കുന്നതും അവളതിനനുസരിച്ചു ചിരിച്ചു ഓരോന്ന് തള്ളുന്നത് കണ്ടിട്ട് ഞാൻ അവളെ നോക്കി ചിരിച്ചു ഞങ്ങൾക്ക് വേണ്ടി റാമ്പിന്റെ മുന്നിൽ തന്നെ സ്പെഷ്യലായി ബുക്ക് ചെയ്ത സോഫയിൽ ചെന്നിരുന്നുകൊണ്ട് എന്റെ ലെഫ്റ്റ് സൈഡിൽ ഇരിക്കുന്ന വിശാലിനോട് ഓരോന്ന് സംസാരിച്ചിരുന്നു..... "ഇഷാൻ ,,,നിങ്ൾ ഡിസൈൻ ചെയ്‌ത എല്ലാ ഗൗണുകളും എല്ലാവർക്കും ഇഷ്ട്ടായി .........അതിൽ ചെയ്തിട്ടുള്ള ഓരോ വർക്കും ഒന്നിനൊന്ന് മെച്ചമുള്ളതാണ്,,,,,,,

എസ്‌പെഷലി അതിന്റെ ക്ലോത്തും ,,,,,,That's really Amazing bro....." എന്നൊക്കെ വിശാൽ പറഞ്ഞതും അപ്പോതന്നെ അവിടമാകെ ഇരുട്ടു പടർന്നു......അപ്പോഴാ ആരോ എന്റെ സൈഡിലായി വന്നിരുന്നത്....അത് ഐറയാണെന്ന് എന്റെ കയ്യിൽ അവളെ കൈ പതിഞ്ഞതിൽ നിന്നും മനസ്സിലായി.............. ★★★★★★★★★★★★★★★★ ഇശു ഡ്രിങ്കസും കുടിച്ച് അവിടെയുള്ള ആളുകളോട് സംസാരിച്ച് എന്നെ പോസ്റ്റാക്കി നിർത്തിച്ചതും എനിക്ക് വേറെ പണിയൊന്നും ഇല്ലാത്തതു കൊണ്ട് ഓരോ ആളുകളെ മാർക്കിട്ടുകൊണ്ടിരുന്നു..... അതിനിടെ പെട്ടന്ന് ആരോ എന്റെ പുറകിൽ തട്ടിയതും ഞാനൊന്ന് ഞെട്ടി കൊണ്ട് പിറകിലേക്ക് നോക്കി.........അപ്പൊ ദീദിയുടെ പ്രായം വരുന്ന രണ്ടു മൂന്ന് ഗേൾസുകൾ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടതും ഞാനൊന്ന് മനസ്സിൽ ഗോടെ എന്നു നീട്ടി വിളിച്ചു പോയി..... അവരെ നോട്ടം കണ്ടിട്ട് ഞാൻ ഇതുവരെ മാർക്കിട്ടത് അവരെ ഭർത്താക്കന്മാരെ ആണെന്ന് തോന്നുന്നു....... ഇനിപ്പോ എങ്ങനെ ഇവിടെനിന്നും തടി ഊരും ഗോടെ....... "U look soo nice ........" എന്നെ ആകമൊത്തം സൂം ചെയ്ത് അതിലെ ഒരു പെണ്ണ് എന്നോടിങ്ങനെ പറഞ്ഞതും ഞാൻ മനസ്സിൽ അയ്യേ ഇതിനായിരുന്നോ എന്ന് മൊഴിഞ്ഞപ്പോഴേക്കും അതിലെ വേറൊരു പെണ്ണ് എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ക്യൂട്ടി എന്നും പറഞ്ഞ് കവിളിൽ നുള്ളി.......

പിന്നെ അവർ ഓരോന്ന് പറഞ്ഞു എന്നെ പൊക്കലായിരുന്നു പണി........ അവരൊക്കെ മലയാളികൾ ആയതുകൊണ്ട് ഞാൻ രക്ഷപെട്ടു....... അവരോട് ഓരോന്ന് സംസാരിച്ചു നിന്ന് റാമ്പിങ് തുടങ്ങാനായപ്പോ അവർ എന്നോട് ബൈ പറഞ്ഞു വീണ്ടും കാണാം എന്നൊക്കെ പറഞ്ഞു പോയി....... മലയാളികൾ ആയതുകൊണ്ട് തന്നെ അതിന്റെതായ മാന്യത അവർക്കുണ്ടായിരുന്നു........ കണ്ടിട്ട് വല്യ ജാടക്കാർ ആണെന്ന് തോന്നുണ്ടെങ്കിലും അടുത്തറിഞ്ഞപ്പോ പാവമെന്ന് മനസ്സിലായി....അല്ലേലും അതങ്ങനെ ആണല്ലോ ,,,,, അവർ അവിടുന്ന് പോയി കഴിഞ്ഞതും ഞാൻ ഇശുനെ അവിടമാകെ ആകമൊത്തം കണ്ണോടിച്ചു നോക്കി.....ഇവിടേക്ക് വന്ന മിക്കവാറും ജന്റിൽ മേൻ ലുക്കിലാണ് വന്നിട്ടുള്ളത് അതോണ്ട് തന്നെ കണ്ടു പിടിക്കൽ കുറച്ചു റിസ്കുള്ള കാര്യമാണെന്ന് മനസ്സിലായതും ഞാൻ കുറച്ചു മുന്നിലേക്ക് നടന്നു റാമ്പിന്റെ സൈഡിലേക്കെത്തി....... റാമ്പിന്റെ രണ്ടു ഓപ്പോസിറ്റ് സൈഡിലും കണ്ണോടിച്ചപ്പോൾ അവിടെയില്ലാത്തത് കണ്ടതും ഞാൻ നീണ്ടു കിടക്കുന്ന റാമ്പിന്റെ അറ്റത്തേക്ക് നോക്കി..... അപ്പൊ അവിടെയുള്ള സോഫയിൽ സ്പെക്‌സ് വെച്ചുകൊണ്ട് ആരെയും ആകർഷിക്കുന്ന വിധത്തിൽ ഇരുന്ന് അപ്പുറത്തുള്ള ഏതോ ആളോട് സംസാരിച്ചു ഇരിക്കുന്നത് കണ്ടതും ഞാൻ നേരെ ഓന്റെ അരികിലേക്ക് പോയി......

ചുറ്റി വളഞ്ഞു അവസാനം ഉമ്മച്ചന്റെ അടുത്തെത്തിയതും അവിടെയുള്ള ലൈറ്റെല്ലാം ഓഫ് ചെയ്ത് അവിടെമാകെ ഇരുട്ടു പടർന്നു........ അത് കാരണം ചുറ്റുമൊന്നും കാണാൻ കഴിയാതെ വന്നതും ഞാൻ തപ്പി തടഞ്ഞു ഉമ്മച്ചന്റെ അടുത്തു ചെന്നിരുന്ന് ഓന്റെ കൈയിൽ എന്റെ കൈ ചേർത്തു വെച്ചിട്ട് മുന്നിലേക്കൊന്ന് നോക്കി....... അപ്പൊ നീണ്ടു കിടക്കുന്ന റാമ്പിൽ മാത്രം ബ്ലൂ കളറിലുള്ള വെട്ടം പരന്നു വന്നതും അവിടേക്ക് ഓരോ മോഡൽസ് കടന്നു വന്ന് ആ വെട്ടത്തിന്റെ അടിയിലായി ഓരോ ഗ്യാപ്പിട്ട് സ്ഥാനം പിടിച്ചു.......കുറച്ചു നേരം അവർ അനങ്ങാതെ അവിടെ സ്റ്റാറ്റൂ പോലെ നിന്നു....... അപ്പൊ ആ വെട്ടത്തിൽ ഗൗണിന്റെ തിളക്കത്താൽ ഗൗണ് തിളങ്ങി നിൽക്കുന്നത് കണ്ടതും ഞാൻ അവരെ തന്നെ സസൂക്ഷ്മം വിടാതെ നോക്കിയിരുന്നു.......... കുറച്ചു കഴിഞ്ഞപ്പോ പുറത്തു നിന്ന് ഒരു ഗേൾ റാമ്പിലേക്ക് കടന്നു വന്നിട്ട് സ്റ്റാറ്റൂ പോലെ നിക്കുന്ന ഗേൾസിന്റെ ഇടയിലൂടെ അവരെ തട്ടാതെ റാമ്പിലൂടെ നടന്നു....... ഗ്രേ കളർ ഗൗണ് അതിന്റെ അരയുടെ കീഴ്പോട്ട് ഞൊറിയായ സ്റ്റൈലിൽ മുൻ ഭാഗം മുട്ടു വരെ ഉയർന്ന പിൻ ഭാഗം മുഴുവൻ കവർ ചെയ്ത ഹൈ ഹീൽസ് ധരിച്ചു കൈവീശിക്കൊണ്ട് റാമ്പിലൂടെ നടന്നുകൊണ്ട് ഞങൾക്കു നേരെ വരുന്നത് കണ്ടിട്ട് ഞാൻ അവൾ വരുന്ന സ്റ്റൈലിൽ മതി മറഞ്ഞു അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു.......

സൈഡിൽ നിന്നും ചറ പറാ ഫോട്ടോ ഫ്ലാഷിൽ അവളുടെ ഗൗണിലുള്ള ഗിൽറ്റ് തിളങ്ങുന്നത് നോക്കിയിരുന്നപ്പോഴാണ് അവൾ നടന്ന് ഞങ്ങൾക്കു മുന്നിലുള്ള റാമ്പിന്റെ അറ്റത്തായി എത്തിയത്......അപ്പൊ അവളൊന്ന് സ്റ്റോപ് ആയി അവളെ ഇടതു കൈ അരയിൽ വെച്ച് കുറച്ചു ചെരിഞ്ഞു ചെറു പുഞ്ചിരി സമ്മാനിച്ച വീണ്ടും നേരത്തെ വന്ന അതേ സ്റ്റൈലിൽ തിരിഞ്ഞു നടന്നു........... അവൾ റാമ്പിലൂടെ നടന്ന് മറ്റു ഗേൾസിന്റെ അരികിലെത്തിയതും അവിടെയുള്ള സ്‌കൈ ബ്ലൂ കളറിൽ ബാർബി സ്റ്റൈലിലുള്ള ഗൗണിൽ ഗിൽറ്റിന്റെ തിളക്കത്തോടും ഭംഗിയോട് കൂടി നിൽക്കുന്ന ഒരു മോഡൽ റാമ്പിലൂടെ കൈവീശി നടന്നു വന്നു........ അങ്ങനെ ഓരോന്നായി വന്നുകൊണ്ടിരുന്ന് അവസാനം ബാക്കിയുള്ള ഒരേയൊരു ഗേൾ റാമ്പിലേക്ക് വാക്ക് ചെയ്ത് വന്നതും ഞാൻ അവളെ തന്നെ നോക്കി...... ഞങ്ങൾ അവസാനം ഡിസൈൻ ചെയ്തതും ഞാൻ സിദ്ധുവിനെ വെച്ച് അവന്റെ ഇഷ്ട്ടപ്പെട്ട മോഡലിൽ ഡിസൈൻ ചെയ്തതുമായ ഇവിടുത്തെ ഏറ്റവും വലിയ മോഡലിൻ ഡിസൈൻ ചെയ്തതുമായ പർപ്പിൾ കളറിലുള്ള ഗൗണും അതിന്റെ പുറം ഭാഗം നല്ല ലോങ് ഉള്ളതു കൊണ്ട് തന്നെ ഫ്ലോറിൽ അടിച്ചു വാരി കഴുത്തിലും കൈയിലും തൊപ്പ കൊണ്ട് നിറഞ്ഞു നിൽക്കുന്ന അരക്കറ്റമുള്ള സെയിം കളർ ഓവർ ജാക്കറ്റും ഇട്ടുകൊണ്ട് സ്റ്റൈലിൽ നടന്നു വരുന്നത് കണ്ടതും അവിടെ കൂടി ഇരിക്കുന്ന എല്ലാവരും അവളെ നോക്കി കയ്യടിച്ചു........... ആ കയ്യടിയിൽ തന്നെ മനസ്സിലായി ഇവിടുത്തെ Miss Queen ആണ് അവളെന്ന്.......

അതിനും വേണം ഒരു യോഗം അവൾ ഞങ്ങളെ മുന്നിൽ എത്തിയപ്പോഴേക്കും നേരെത്തെ വന്നു പോയ ഗേൾസുകളെല്ലാം അവൾക്കു പിറകിലായി വരി വരിയായി വന്നുകൊണ്ട് റാമ്പിലൂടെ നടന്നു......... ഓരോന്നായികൊണ്ട് അവർ റാമ്പിലൂടെ നടക്കുന്നത് കണ്ട് എല്ലാവരും ഫോണിന്റെ ഫ്ലാഷ് അടിച്ചു അവർക്ക് നേരെ വീശി കൊടുത്തു........ എല്ലാവരുടെയും ഫ്ലാഷിന്റെ ശോഭയിലും അവരുടെ ഗൗണിന്റെ ഗിൽറ്റിലും അങ് തിളങ്ങി നിന്നതും ഞാൻ അതെല്ലാം ചെറു പുഞ്ചിരിയോടെ നോക്കി നിന്നു....... അങ്ങനെ റാമ്പിലൂടെയുള്ള അവരുടെ വാക്ക് കഴിഞ്ഞതും അവർ റാമ്പിൽ നിന്നും ഉള്ളിലേക്ക് പോയി......... അപ്പൊ തന്നെ അവിടെയുള്ള ബ്ലൂ ഡിം ലൈറ്റ് അപ്രതീക്ഷിതമായി ഒറിജിനൽ ലൈറ്റ് വന്നു........ അത് കണ്ട് എല്ലാവരും അവിടെനിന്നും എഴുനേറ്റു പോവുന്നതും കണ്ട് ഞാൻ അവിടെ തന്നെ ഇരുന്നു..... എന്തോ ഇനിയും ഇതൊക്കെ ഒരു തവണയെങ്കിലും കാണാനൊക്കെ തോന്നുവാ..... അത്രക്കും അമാസിങ് ആയിരുന്നു ആ കാഴ്ച്ച................ ഇശു എഴുനേറ്റ് പോവുന്നത് കണ്ടിട്ട് ഞാൻ മാത്രമിവിടെ പോസ്റ്റടിച്ച് ഇരുന്നിട്ട് കാര്യമില്ല എന്നതു കൊണ്ടും ഞാൻ ഗൗണ് പിടിച്ചു ഇശുന്റെ അടുത്തേയ്ക്ക് ഓടി........ അങ്ങനെ നേരത്തെ ഫോട്ടോ ഷൂട്ട് എടുത്ത സ്റ്റയർ ഇറങ്ങി കൊണ്ട് അതിലൂടെയുള്ള വഴികളിലൂടെ നടന്നു,,,,

,അപ്പോഴാണ് ഞങ്ൾ ആദ്യം വന്ന മാഷ്‌മല്ലോ നിന്നിരുന്നു ഡോറിന്റെ അരികിലെത്തിയത്....പക്ഷെ അപ്പൊ ആ മാഷ്‌മല്ലൊ അവിടെയില്ലായിരുന്നു....... അതോണ്ട് തന്നെ ഞാൻ അവിടെയൊന്ന് ചുറ്റും കണ്ണോടിച്ചു മുന്നിലുള്ള ഡോർ തുറന്നു വെച്ചിട്ടുള്ളതിനിടയിലൂടെ പുറത്തേയ്ക്ക് കടന്നു.........അപ്പൊ ഞങ്ങൾ വന്ന ഡോർ ക്ലോസ് ആയതും ഞാനൊന്ന് പിറകിലേക്ക് നോക്കിക്കൊണ്ട് മുന്നിലേക്ക് നോക്കി..... അപ്പൊ ഞങ്ങളാദ്യം വന്ന ലൈറ്റുകൾ കൊണ്ട് മിന്നി തിളങ്ങുന്ന വഴിയും ലെഫ്റ്റ് സൈഡിലുള്ള ഒരു ഡോർ കണ്ടതും ഞാൻ സംശയഭാവത്തോട് കൂടി ഏതിലൂടെ പോകണം എന്നു തല പുകച്ചു ചിന്തിച്ചു നിന്നു........ പക്ഷെ എന്റെ ഉമ്മച്ചൻ നല്ല അന്ധസായി ലെഫ്റ്റിലുള്ള ഡോർ തുറന്ന് പോവുന്നത് കണ്ടതും ഞാനവിടെ അതികം വാപൊളിച്ചു നിക്കാതെ ഓന്റെ പിന്നാലെ വെച്ചു പിടിച്ചു....... അതിന്റെ ഉള്ളിലോട്ട് കയറിയപ്പോ അവിടുത്തെ ചുമരിൽ കുറെ ലൈറ്റ്‌സ് ചെറീസിന്റെ വലുപ്പത്തിൽ തൂക്കി വെച്ചതൊക്കെ നോക്കിക്കൊണ്ട് മുന്നിലൊട്ടുള്ള റെഡ് കാർപറ്റിലൂടെ നടന്നു............ അങ്ങനെ ഞങ്ങൾ ആഡംബരം തോന്നിക്കുന്ന ഒരു വലിയ ഹാളിലെത്തിയതും അവിടെമാകെ ഡിം ലൈറ്റുകൊണ്ട് അലങ്കരിച്ചത് കണ്ട് ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു...........

ആ റൌണ്ട് ഹാളിന്റെ ചുറ്റുമുള്ള തൂണിലും ചുമരിലും വൈറ്റ് റോസ്‌കൊണ്ട് അലങ്കരിച്ച വെച്ചിട്ടുണ്ട്....... അതുമാത്രമല്ല ഓരോ തൂണിനും ഇടക്കുള്ള ഗ്യാപ്പിലും ഏന്തോ സാധനത്തിന്റെ സഹായത്താൽ വെള്ളച്ചാട്ടം പോലെ ലൈറ്റ് ഒഴുകി ചാടുന്നതൊക്കെ കണ്ടിട്ട് ഞാനെതോ ഹെവനിൽ എത്തിയപോലെ തോന്നി പോയി...... അവിടുത്തെ കാഴ്ചയൊക്കെ കണ്ടിട്ട് കണ്ണൊക്കെ മഞ്ഞളിച്ച് ഞാൻ മുന്നിലേക്ക് നടന്നു....... അപ്പോ ഹാളിന്റെ ഒത്ത നടുവിൽ വലിയൊരു സ്റ്റാൻഡിൽ ഒന്നിന് മുകളിൽ ഒന്നായി കുന്നുപോലെ വൈറ്റ് കേക്ക് വെച്ചിരിക്കുന്നത് കണ്ടതും ഞാനൊന്ന് കണ്ണുതള്ളി അതിനെ നോക്കി നിന്നു...... എന്നെക്കാളേറെ വലിപ്പമുള്ള കേക്ക് കണ്ടിട്ട് ഞാൻ അതിനെയൊന്ന് തല ഉയർത്തി നോക്കി...... ഇപ്പൊ ഈ ഹാൾ മൊത്തം വൈറ്റ് കൊണ്ട് നിറഞ്ഞു നിൽക്കുന്നത് കണ്ടിട്ട് എനിക്ക് ചറ പറാ സെൽഫിയെടുക്കാൻ വെമ്പി നിന്നതും ഞാനൊരു മൂലയിൽ പോയി പിറകിൽ കേക്കിനെ കാണും വിധത്തിൽ ഫോൺ പിടിച്ചു സെൽഫി ക്ലിക്ക് ചെയ്തു........ എന്നിട്ട് വെള്ളചാട്ടം പോലെ ഒഴുകുന്ന ലൈറ്റിന് മുന്നിൽ നിന്നുകൊണ്ട് വീണ്ടും ഒരു സെൽഫി ക്ലിക്ക്......... ഹി ഹി ഇന്ന് ഞാനൊരു സെൽഫി എടുത്ത് ഒരു കലക്ക് കലക്കുമെന്റെ രാമംകുട്ടീ പിന്നെ ആ വെള്ളച്ചാട്ടത്തിന്റെ പിറകിലേക്ക് പോയപ്പോ അവിടെ പൂമാല പോലെ മുകളിൽ നിന്ന് താഴെത്തേക്ക് ലൈറ്റ് സെറ്റ് ചെയ്‌തു വെച്ചിരിക്കുന്നത് കണ്ടതും ഞാൻ ആ പുമാലയുടെ ഉള്ളിലോട്ട് പതിയെ കയറികൊണ്ട് അവിടുന്നും സെൽഫി ക്ലിക്കി.........

ഞമ്മളെ കൊണ്ട് ഇതൊക്കെയുള്ളൂ പറ്റാ അതിന്റെ ഉള്ളിൽ നിന്നുകൊണ്ട് ഇതുവരെ എടുത്ത സെൽഫിയൊക്കെ ഗാലറി ഓപ്പണ് ചെയ്ത് ഏതാണ് കൂടുതൽ ഭംഗിയെന്ന് മാർക്കിട്ടുകൊണ്ടിരുന്നു........... "ഡി ,,,,,നീയിവിടെ എന്തു ചെയ്യാ,,,,,,,,??????!!!!!!" പിക്‌സ് നോക്കി മാർക്കിടുന്ന സമയത്ത് ഇങ്ങനെ ഒരു ആപ്പ് ഊപ്പ് സംസാരം കേട്ടപ്പോ തന്നെ കത്തി ഇതെന്റെ കെട്ടിയോൻ കടുവയാണെന്ന്....... അതോണ്ട് തന്നെ ഞാൻ നല്ല കുട്ടിയായി ഫോണിൽ നിന്നും തല പൊക്കിയപ്പോ കലിപ്പിൽ എന്നെ തന്നെ നോക്കി നിക്കുന്നത് കണ്ടതും ഞമ്മളൊരു പുളിങ തിന്ന ഇളി അങ്ങട്ട് ഇളിച്ചു കൊടുത്തു......... "നിന്റെ ഈ ഇളിയൊന്നും എനിക്ക് കാണേണ്ട,,,,നിനക്കെന്തെനി ഇവിടെ പണിയെന്നാ ചോദിച്ചേ...." 'ഉമ്മച്ചൻ ഹോട്ടിൽ നിന്നും ഹീറ്റ് ആവുന്നുണ്ട് ഐറ,,,,, ഇനി നീയെന്തെങ്കിലും പറഞ്ഞു തടി തപ്പുന്നതാ നിനക്ക് നല്ലത്,,,,,,,' എന്നൊക്കെ മനസ്സ് എനിക്ക് വിളിച്ചു ഓതി തന്നതും ഞാനും അതിനെ ശെരി വെച്ചു കടുവയെ നോക്കി......... "അത് ഞാൻ സെൽഫി എടുക്കാൻ വന്നതല്ലേ.........." എങ്ങനെയൊക്കെയോ മുഖത്തു നിഷ്‌കു ഭാവം വരുത്തി ഇതും പറഞ്ഞു ഓനെ നോക്കിയപ്പോ അവനിപ്പോഴും ഹീറ്റിൽ തന്നെയാണ്......... "നിനക്കെന്താ അതൊന്ന് പറഞ്ഞു പോയാൽ,,,,നീ ഉദ്ധേശിക്കുന്ന സ്ഥലമല്ല ഇവിടെ......

അതുകൊണ്ട് ശ്രേധിക്കുന്നത് നീനക്ക് നല്ലതാ......." എന്നൊക്കെ അവൻ പറഞ്ഞതും എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.......എന്നെ എത്ര ഇഷ്ടമല്ലെന്ന് പറഞ്ഞാലും ഒരു ഭർത്താവിന്റെ സ്ഥാനത്തുള്ള എല്ലാ റെസ്പെക്റ്റും ഉത്തരവാദിത്യങ്ങളും അവനെനിക്ക് ചെയ്‌തു തരുമ്പോഴും എന്റെ ഉള്ളിൽ അവനോടുള്ള സ്നേഹം കൂടി കൂടി വരാണ്.......... "ഹേയ് കിനാവ് കാണൽ കഴിഞ്ഞെങ്കിൽ ഞമുക്ക് പോവായിരുന്നു,,,,,,,," വിരൽ ഞൊടിച്ചു കൊണ്ട് അവനിങ്ങനെ പറഞ്ഞതും ഞാനെന്റെ തലക്കൊരു മേട്ടം കൊടുത്തു..... അപ്പൊ ഉമ്മച്ചൻ ഞങ്ൾ നിൽക്കുന്ന ലൈറ്റിന്റെ ഉള്ളിൽ നിന്നു പുറത്തേക്ക് പോവുന്നത് കണ്ടതും ഞാനവന്റെ കൈയിൽ പിടിത്തമിട്ടുകൊണ്ട് സംസാരിച്ചു....... "വണ് സെൽഫി ........" ഓനെ നോക്കി കൊഞ്ചിക്കൊണ്ട് ഞമ്മളിത്‌ പറഞ്ഞതും ഓൻ മുഖത്തുള്ള കലിപ്പ് മാറ്റി പകരം ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ചു എന്റെ കൈയിലുള്ള ഫോൺ വാങ്ങി എന്റെ അരയിൽ പിടിച്ചു ഓനോട് ചേർത്തു നിർത്തി കവിളിൽ ചുണ്ടമർത്തി നിൽക്കുന്ന സെൽഫി ക്ലിക്ക് ചെയ്തു......... ആ സെൽഫിയിൽ ഞാനങ് റോമാഞ്ചിതയായതും തിരിച്ചു അവനൊരു മുത്തുഗൗ കൂടി കൊടുത്ത് ഓന്റെ കൂടെ പാർട്ടി നടക്കുന്ന ഹാളിലേക്ക് ചെന്നു........

അപ്പൊ അവിടെ കേക്ക് മുറിക്കാനുള്ള പരിപാടി തുടങ്ങാനായതും ഞാൻ അക്ഷിമയോടെ ആരായിരിക്കും ഈ കൊടുമുടി മുറിക്കുക എന്ന ചിന്തയിലായിരുന്നു........ അതോണ്ട് തന്നെ കേക്കിനെ വിടാതെ അതിന്റെ വലിപ്പം എത്രയുണ്ടെന്ന് കണക്കു കൂട്ടുന്ന സമയത്താണ് എമിറൈറ്റസ് ഗ്രുപ്പിന്റെ മേനേജർ വിശാൽ അങ്ങോട്ടേക്ക് വന്നത്......അവന്റെ കയ്യിൽ ഒരു മൈക്ക് കണ്ടപ്പോ തന്നെ കത്തി എന്തോ വലിയ ലൗഡ് സ്പീച് നടത്താനാണെന്ന്....... എനിക്ക് പിന്നെ ആ വക കാര്യങ്ങളൊന്നും ഇഷ്ടമല്ലാത്തതുകൊണ്ട് അവനെ ശ്രേദ്ധിക്കാതെ വീണ്ടും ആ എവറസ്റ്റ് കൊടുമുടിയെ നോക്കി വെള്ളമിറക്കി കൊണ്ടിരുന്നു......... ★★★★★★★★★★★★★★★★ വിശാൽ ആദ്യം തന്നെ എന്നെ സൂചിപ്പിച്ചതായിരുന്നു ഇവിടെയുള്ള കേക്ക് കട്ട് ചെയ്യേണ്ടത് നിന്റെ കടമയാണെന്ന്,,,,,,,, ഞാൻ കുറെ അതൊന്നും വേണ്ടെന്ന് പറഞ്ഞിട്ടും അവനത് കേട്ട ഭാവം പോലും കാണിച്ചില്ല....... ഈ കേക്ക് കട്ട് ചെയ്യുന്നത് ഞാനും ഉണ്ടകണ്ണിയും ആണെന്ന് പറയാന് വേണ്ടിയാ ആ കുരിപ്പ് അവിടെ നിന്ന് സ്പീച്ചുന്നത്,,,,,,,,, അത് കണ്ടിട്ട് ഐറയെ നോക്കിയപ്പോ അവൾ കാര്യമായിട്ട് എങ്ങോട്ടോ നോക്കി നിൽക്കുന്നത് കണ്ടിട്ട് ഞാനും അവൾ നോക്കുന്ന സ്ഥലത്തേക്ക് നോക്കിയപ്പോ അവളവിടെ നിന്ന് കേക്കിനെ നോക്കി വെള്ളമിറക്കാണ്,,,,,,,

അപ്പൊ വിശാൽ കേക്ക് കട്ട് ചെയ്യേണ്ടത് ആരാണെന്ന് അനൗൻസ് ചെയ്തതും എല്ലാവരെയും കണ്ണ് ഞങ്ങളെ നേർക്കായി.........ഇത് കേട്ടാൽ അവൾ അതിന്റെ ഷോക്കിൽ വീഴാൻ പോകുമെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ ഒരു സേഫ്റ്റിക്ക് വേണ്ടി ഞാനാദ്യമേ അവളെ അരയിൽ പിടിച്ചിരുന്നു......... ഇത് കേട്ടതോട് കൂടി ഞാൻ വിചാരിച്ച പോലെ അവളൊരു സൈഡിലേക്ക് പോവുന്നത് കണ്ടതും ഞാൻ ഒന്നുംകൂടി അവളെ അരയിലൂടെ ചേർത്ത് പിടിച്ചു........ അപ്പോളവൾ കണ്ണു തള്ളി പിടിച്ചു എന്നെയും ആ കേക്കിന്റെ വലിപ്പവും ഉഴിഞ്ഞു നോക്കുന്നത് കണ്ടിട്ട് ചിരി വന്നെങ്കിലും ചുറ്റും കൂടി നിൽക്കുന്നവർ ഞങ്ങളെയാണ് ഫോക്കസ് ചെയ്ത് നിൽക്കുന്നതെന്ന് അറിയുന്നത് കൊണ്ടുതന്നെ ചിരി ഉള്ളിൽ തന്നെ കണ്ട്രോൾ ചെയ്ത് അവളെ കയ്യും പിടിച്ചു കേക്ക് സ്റ്റാന്റിന്റെ അടുത്തേയ്ക്ക് ചെന്നു...... അപ്പൊ അവിടെയുള്ള ഒരാൾ അയാളെ കയ്യിലെ ട്രെയിൽ നിന്ന് നല്ല ലോങ്ങുള്ള വാളിനു സമമായ നൈഫ് കയ്യിൽ വെച്ച് തന്നതും ഞാൻ അതിനെ ശെരിക്കിനും പിടിച്ചു ഐറയോട് കൂടെ പിടിക്കാൻ പറഞ്ഞു........... അപ്പോളവൾ പാറി പോയ കിളികളെയൊക്കെ കൂട്ടിലടച്ചു വെച്ച് എന്റെ അടുത്തേക്ക് നീങ്ങി വന്ന് എന്റെ കൈയിന്റെ മുകളിൽ അവളൊരു സോഫ്റ്റിക്ക് വേണ്ടിയാണെന്ന് തോന്നുന്നു ഒരു കൈ വെക്കേണ്ട സ്ഥലത്തു രണ്ടു കൈയും വെച്ചത്.......... "ഇശുച്ചാ,,,,,,,, ഇത് മേലിലൂടെ പൊളിഞ്ഞു ചാടോന്നും ഇല്ലല്ലോ അല്ലേ......

എന്റെ ഗൗണ് ഇപ്പൊ നല്ല ഭംഗിൽ നിൽക്കാണ് ഇനി ഈ എവറസ്റ്റ് കൊടുമുടി ടപ്പേ എന്നും പറഞ്ഞ് വീണാൽ യാ മോനെ....... അതോണ്ട് നല്ല വൃത്തിക്ക് പതുക്കെ മുറിച്ചാൽ മതിട്ടോ....... " "എന്തായാലും നിന്റെ അത്രക്ക് ആക്രാന്തം ഇല്ലത്തതുകൊണ്ട് ഞാൻ പതുക്കെ അല്ലേലും കുറച്ചു വേഗത്തിൽ തന്നെ കട്ട് ചെയ്യും...... " എനിക്കു മാത്രം കേൾക്കാവുന്ന രീതിയിൽ അവൾ പറഞ്ഞതു കേട്ട് ഞാനും അതിനു മറുപടിയായി ഇങ്ങനെ പറഞ്ഞതും അവൾ എന്നെ പുച്ഛിച്ചു മുഖം തിരിച്ചു.......... എല്ലാവരും കേക്ക് കട്ട് ചെയ്യാനും വേണ്ടി വൈറ്റ് ചെയ്യുക ആണെന്ന് അറിയുന്നത്കൊണ്ട് തന്നെ കൂടുതൽ ടൈം സ്പെൻഡ് ചെയ്യാതെ വൈറ്റിനാൽ ആദ്യം വലുതും പിന്നെ അതിന്റെ കുറച്ചു ചെറുതും പിന്നെ അതിനു ചെറുതും അങ്ങനെ മുകളിലേക്കായി ഓരോന്നായി വെച്ചിരിക്കുന്ന കേക്കിന്റെ മുകളിൽ ലോങ്ങുള്ള നൈഫ് വെച്ച് മുകളിൽ നിന്ന് അടിയിലേക്ക് കട്ട് ചെയ്തു..... അത് കട്ട് ചെയ്ത സമയത്ത് ഞങ്ങളെ ചുറ്റും പൂത്തിരി പോലെ ലൈറ്റ് വരുന്നത് കണ്ടതും ഞാൻ കേക്ക് കട്ട് ചെയ്തു......അപ്പൊ എല്ലാവരും ആർപ്പും വിളിയും ഒച്ചപാടുമൊക്കെ ഉണ്ടാക്കി ആഘോഷിച്ചുകൊണ്ടിരുന്നു...... പിന്നെ അങ്ങോട്ട് കേക്ക് കഴിക്കൽ മത്സരമായിരുന്നു........ കുറച്ചു കഴിഞ്ഞപ്പോ അതൊക്കെ കഴിഞ്ഞ് അവിടമാകെ ഡാൻസും പാട്ടുമൊക്കെ ആയിരുന്നു.........പെട്ടന്ന് അവിടുത്തെ ലൈറ്റെല്ലാം ഓഫായി അവിടെ അരങ്ങേറിയത് കണ്ടിട്ട് ഐറ കണ്ണും തള്ളി എന്നെ തന്നെ നോക്കി നിന്നു.......... .... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story