QUEEN OF KALIPPAN: ഭാഗം 35

queen of kalippan

രചന: Devil Quinn

ഓൻ ചെയറിൽ നിന്നും എഴുനേറ്റ് എന്റെ അടുത്തേക്ക് വന്ന് മുട്ടു കുത്തി ഇരുന്ന് എന്റെ കൈ അവന്റെ കൈയിലാക്കി പിടിച്ചു സംസാരിച്ചു...... "നീ ചോദിച്ചപ്പോലെ ഇത് വെറുമൊരു പ്രോപോസിങ് സീനല്ല,,,,," "പിന്നെ......" "പിന്നല്ല ,,,,ആണി....." "ഇശുച്ചാ കളിക്കാതെ പറ ,,,,ഇത് പിന്നെ പ്രൊപോസിങ് അല്ലാതെ പിന്നെന്താ......??!!" "പ്രേപോസിങ്ങോ,,,,,??!എന്തൊക്കെയാണടി നീ പിച്ചും പേയും പറയുന്നേ.....നീ ക്ലബ്ബിലേക്ക് ഉണ്ടേൽ വാ അല്ലേൽ നീയിവിടെ ഇരുന്നോ.....ഞാൻ പോവാ....." എന്നൊക്കെ ഓൻ പറഞ്ഞതും ഞാൻ ഞെട്ടി തരിച്ചു മേൽപ്പോട്ടുള്ള നോട്ടം തെറ്റിച്ചു മുന്നിലേക്ക്‌ നോക്കി.... അപ്പോളവിടെ നിലത്തു മുട്ടു കുത്തി എന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ഉമ്മച്ചനെയും ആർത്തിരമ്പുന്ന സീ ഒന്നും കാണാതെവന്നതും അതൊക്കെ എവിടെയെന്നും ചിന്തിച്ചു കണ്ണ് തിരുമ്പി നോക്കി ,,,,,അപ്പോഴും അവിടെയൊന്നും ആരെയും കാണാതെ വന്നതും ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു........ അപ്പൊഴാണ് ഞാനാ നഗ്ന രഹസ്യം അറിഞ്ഞത്..... ഞാനിതുവരെ കണ്ടത് ഭൂലോക നടക്കാത്ത കിനാവാണെന്ന്....... അയ്യേ അതായിരുന്നോ ഞാനിതുവരെ കണ്ടിരുന്നെ...... എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു...... കുറെ ആശിച്ചു പോയി......

എന്നാലും ഓന്റെ റൊമാന്റിക് പ്രൊപോസിങ് കാണാനുള്ള വിധി ഞമ്മക്കില്ലേ പടച്ചോനെ.... ചുണ്ടു ചുളിക്കി കൊണ്ട് നിരാശ ഭാവം മുഖത്തഫിറ്റ് ചെയ്ത് ഓരോന്ന് ചിന്തിച്ചു ആ റൌണ്ട് ഹാളിൽ ഇരുന്ന് ചിന്തിച്ചു കൂട്ടുന്ന സമയത്താണ് ശെരിക്കിനും ഞാനാ ഹാൾ നിരീക്ഷിച്ചത്...ഒരു മനുഷ്യ കുഞ്ഞുപോലുമില്ല മുഴുവൻ ശുന്യമായി കിടക്കാണ്,, "എന്നാലും ഇവിടുത്തെ ആളുകളൊക്കെ എങ്ങോട്ട് പോയി....??" ചുറ്റും കണ്ണോടിച്ചുകൊണ്ട് ഞാൻ സ്വയമിങനെ ഉരുവിട്ടപ്പോഴാണ് വേറൊരു കാര്യം ഓർമ വന്നത്....... ഇശു നേരെത്തെ ക്ലബ്ബിലേക്ക് ഉണ്ടെങ്കിൽ വരാൻ എന്നല്ലേ പറഞ്ഞെ.... അപ്പൊ ഓൻ അങ്ങോട്ട് വരാൻ പറഞ്ഞങ്കിൽ എന്തായാലും എല്ലാവരും അവിടെ ആയിരിക്കും...... എന്തായാലും അവിടേക്ക് പോയി നോക്കാം..... എന്നൊക്കെ ചിന്തിച്ചു തിരിഞ്ഞു നടക്കാൻ ഒരിങ്ങിയപ്പോയാണ് അണ്ണാക്കിലേക്ക് തീയിട്ട പോലെ വേറൊരു മഹാ രഹസ്യം അറിഞ്ഞത്....... എന്താണെന്നറിയോ ഈ രാജകീയ വിശാലമായി വൈറ്റിനാൽ തിളങ്ങി നിൽക്കുന്ന ഹാളിന് ചുറ്റും ഓരോരോ വാതിലുകളുണ്ട് ,,,,അതിൽ ഏത് വാതിലൂടെയാണ് ഞങ്ങളിങ്ങോട്ട് വന്നതെന്ന് അറിയില്ല ,,,,ഉമ്മച്ചന്റെ കൂടെ വന്നതോണ്ട് ഏതിലൂടെ വന്നുയെന്ന് ശ്രേദ്ദിച്ചില്ല എന്നുവേണം പറയാൻ......

നേരെത്തെ ഓൻ മര്യാദയുടെ ഭാഷയിൽ വിളിച്ചപ്പോ പോയാൽ മതിയായിരുന്നു,,,,, ആപ്പോയാണെങ്കിലോ ഒരു ഓലക്കമേലെ കിനാവും കണ്ട് നിക്കായിരുന്നില്ലേ...... അല്ലേലും എനിക്കെന്തിന്റെ കേടായിരുന്നു......വല്ലാത്ത അവിലും കഞ്ഞിയായല്ലോ എന്റെ പുന്നാര ഗോടെ.....ഇനി ഞാൻ ഏതിലൂടെ പോവും.... ഹാളിന് ചുറ്റുമുള്ള വാതിലിനെ ചുറ്റി കണ്ണോടിച്ചു നോക്കികൊണ്ട് ഗോഡിനെ മനസസിൽ ഒരായിരയം ഇല്ലേലും രണ്ടു മൂന്ന് വിളി വിളിച്ചു എന്റെ തൊട്ടുമുന്നിലുള്ള ഡോർ ലക്ഷ്യം വെച്ച് നടന്നു...... ഡോർ ലക്ഷ്യം വെച്ച് നടക്കുന്നതിനിടെ പെട്ടന്ന് ആ ഡോർ തുറക്കുന്നത് കണ്ടതും ഞാനെന്റെ നടത്തം സ്റ്റോപ് ചെയ്ത് ആ ഡോറിലേക്ക് തന്നെ ഉറ്റു നോക്കി നിന്നു....... "Me'm ,,,,നിങ്ങളെന്താ ഇവിടെ ഒറ്റക്ക് നിൽക്കുന്നത് ,,,, എല്ലാവരും ക്ലബിലാണല്ലോ.... " നേരത്തെ ഞങ്ങൾക്കുള്ള കേക്ക് മുറിക്കാനുള്ള നൈഫ് കൊണ്ടുവന്നു തന്ന ബെറർ ആ ഡോർ തുറന്നുവന്നു എന്നെ ഒരു സംശയത്തോടെ നോക്കിക്കൊണ്ട് ചോദിച്ചതും എന്തായാലും ഇവനോട് വഴി ചോദിക്കാമെന്ന് മനസ്സിൽ മൊഴിഞ്ഞു അവനോട് സംസാരിച്ചു...... "അത്,,,,, എനിക്കിവിടെ മുൻ പരിജയമൊന്നുമില്ല,,,, അതോണ്ട് എനിക്ക് ഇവിടുത്തെ ക്ലബ്ബോന്ന് കാണിച്ചു തരോ പ്ലീസ്,,,,

ഈ ഹാളിന് ചുറ്റു ഡോർ കണ്ടിട്ട് ഏതിലൂടെ പോവണമെന്ന് കൻഫ്യൂസ്ഡ് ആണ്,,,,,,ഏത് ഡോറിലൂടെയാ ഉള്ളിലേക്ക് പോവേണ്ടെതെന്ന് പറഞ്ഞാ മതി........" എന്നും പറഞ്ഞു ഞമ്മളൊരു പ്ലീസ് എന്നും കാച്ചിയതും ഓൻ ഓക്കേ ഡോണ്ട് വറിയെന്നും പറഞ്ഞു അവന്റെ കൂടെ വരാൻ പറഞ്ഞു,,,,, അപ്പോളവൻ ഞങ്ങളെ നേരെ ഓപ്പോസിറ്റുള്ള ഡോറിന്റെ അടുത്തേക്ക് ഹാൾ ചുറ്റികൊണ്ട് കൊണ്ടുപോയി ആ ഡോറിൻ മുന്നിൽ എത്തിച്ചു.......അപ്പോതന്നെ ഞാനൊന്ന് പുഞ്ചിരിച്ചു കൊടുത്ത് താങ്ക്സ് എന്നും പറഞ്ഞ് ഡോർ തുറക്കാൻ നിന്നപ്പോഴാ ആ ബെറർ വണ് മിനുട്ട് എന്നു പറഞ്ഞത്...... അത് കണ്ട് ഞാനവനെ നെറ്റി ചുളിച്ചു സംശയഭാവത്തോട് കൂടി നോക്കിയപ്പോ അവൻ എന്നെ നോക്കി അവിടെ നിക്കാൻ പറഞ്ഞു പിറകിലേക്ക് നോക്കി.......അവനിത് എങ്ങോട്ടാ നോക്കുന്നെ എന്നും ചിന്തിച്ചു ഞാൻ ഏന്തി കൊണ്ട് പിറകിലേക്ക് നോക്കിയപ്പോ അവിടെ നിൽക്കുന്ന ആളെ കണ്ട് എന്റെ നെഞ്ചൊന്ന് കാളി........ അന്ന് വർമ്മ അങ്കിളിന്റെ മോളെ മേരേജ് പാർട്ടിയിൽ ഒരു ഞെരമ്പ് രോഗി എന്നെ കേറി പിടിച്ചില്ലേ ആ ഞെരമ്പ് രോഗിയോടാണ് ആ ബെറർ നിന്ന് സംസാരിക്കുന്നത് ,,,,, "സർ,,,, നിങ്ങൾ ക്ലബ്ബിലേക്ക് അല്ലെ പോവുന്നേ,,,,വിരോധമില്ലെങ്കിൽ ആ മേമിനെയൊന്ന് ക്ലബ്ബിലേക്ക് എത്തിച്ചു കൊടുക്കോ......???!!" എന്നൊക്കെ ആ ബെറർ പിറകിലുള്ള എന്നെ ചുണ്ടിക്കാണിച്ചു പറഞ്ഞതും അപ്പൊതന്നെ ആ ഞെരമ്പ് രോഗി ബേററിന്റെ തല പിടിച്ചു ഒരു സൈഡിലേക്ക് മാറ്റി നിർത്തി എന്നെയൊരു സംശയതോടെ നോക്കിനിന്നു.......

അവന്റെ നോട്ടം കണ്ടിട്ട് ഇനിയും ഇവിടെ നിൽക്കൽ പന്തിയല്ല എന്ന് തോന്നിയതും ഞാൻ അയാളിൽ നിന്ന് നോട്ടം തെറ്റിച്ചു മുന്നിലുള്ള ഡോറും തുറന്ന് ഉള്ളിലേക്ക് കയറി നടന്നു....... നടത്തത്തിന്റെ ഇടയിൽ പിറകിൽ നിന്ന് ഡോർ ഓപ്പണ് ചെയ്ത് ഉച്ചത്തിൽ ഡോർ ക്ലോസ് ആവുന്നതിന്റെ ശബ്ദം കേട്ടതും അതയാൾ ആകുമെന്ന് ഉറപ്പുള്ളത് കൊണ്ടുതന്നെ പിറകിലേക്ക് തിരിഞ്ഞു നോക്കാതെ വേഗത്തിൽ മുന്നിലേക്ക് നടന്നു....... "ഹേയ് ഗേൾ ,,,,അവിടെയൊന്ന് നിക്കൂ......." എന്നൊക്കെ അവൻ പിറകിൽ നിന്നും വിളിച്ചു കൂവുന്നുണ്ടേലും ഞാനത്തൊന്നും വക വെക്കാതെ നടന്നു....... എത്ര നടന്നിട്ടും പാർട്ടി നടക്കുന്ന ക്ലബ്ബിന്റെ ഉള്ളിലേക്ക് എത്തുന്നത് കാണാതെ വന്നതും നടത്തത്തിന്റെ സ്പീഡ് കുറച്ചുകൂടെ കൂട്ടി നടന്നു..... അപ്പൊ മുൻപിൽ ഒരു ഡോർ കണ്ടതും ഒരു നിമിഷം പോലും ചിന്തിച്ചു നിക്കാതെ ആ ഡോർ തുറന്ന് ഉള്ളിലോട്ട് കയറി....... അപ്പൊ അതിന്റെ ഉള്ളിൽ പല കളറിലുള്ള ലൈസറും മിന്നി കത്തി അതിന്റെ ഡിം ലൈറ്റിലും അവിടെ പ്ലേ ചെയ്ത ഇംഗ്ലീഷ് സോങ്ങിലും കുറെ ആളുകൾ ഡ്രിങ്ക്‌സും വൈനുമൊക്കെ കുടിച്ചു ആർമാധിക്കുന്നത് കണ്ടതും ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കി മുന്നിലോട്ട് നടന്നു....... അന്നേരം തന്നെ പിറകിലുള്ള ഡോർ തുറന്ന് അയാൾ ഉള്ളിലോട്ട് കയറി വന്ന് ബലമായി എൻറെ കയ്യിൽ പിടിച്ചു വലിച്ചു അയാൾക്ക്‌ നേരെ നിർത്തിച്ചു.......... "ഓഹോ ഇത് നീയായിയുന്നോ,,,,അന്ന് മെരേജിന് കണ്ട ആ ഹോട്ടി ഗേൾ,,,,,,,

ഇന്ന് നീയീ ഡ്രെസ്സിൽ അതീവ സുന്ദരി ആയിട്ടുണ്ടാല്ലോ........" എന്നെ ആകമൊത്തം വൃത്തികെട്ട നോട്ടത്തോടെ ചുഴിഞ്ഞു നോക്കി കീഴ്ച്ചുണ്ട് കടിച്ചു വിട്ട് പറഞ്ഞതും ഞാനവനിൽ നിന്ന് കുതറി മാറി കൈ വിടുവിച്ചു മുന്നോട്ട് നടന്നു....... "ഏയ് അങ്ങനെയങ് പോകല്ലേ,,,,, നിന്നെ ഞാനൊന്ന് വിസ്തീർച്ച് കണ്ടോട്ടെ..... അന്ന് നിന്റെ ഇഷാൻ മാലിക് എന്നെ ഒന്നിനും സമ്മതിച്ചില്ല,,,, അതിനു മുന്നെ എന്നോട് ഭീഷണി മുഴക്കി നിന്നെ അവിടുന്ന് കൊണ്ടുപ്പോയി......പക്ഷെ ഇന്ന് " ബാക്കി പറയുന്നതിന് മുൻപ് തന്നെ അവന്റെ മൂക്കിനിട്ട് ഒരു കുത്ത് കിട്ടിയതും അവൻ മൂക്കിൽ പൊത്തിപ്പിടിച്ചു ആ കൈ അവിടെനിന്നും വേർപ്പെടുത്തി കയ്യിലേക്ക് നോക്കി...... അപ്പോ അതിൽ ചോര കണ്ടതും ഞാൻ ഞെട്ടി തരിച്ചു എന്റെ സൈഡിലേക്ക് നോക്കി........ ★★★★★★★★★★★★★★★ ഐറനെ കുറേ വിളിച്ചിട്ടും അവൾ മേൽപ്പോട്ട് നോക്കി എന്തൊക്കയോ പിച്ചും പേയും പറയുന്നത് കേട്ടിട്ട് ഞാൻ അവളോട് അവിടെത്തന്നെ ഇരിക്കാൻ പറഞ്ഞു ഗ്ലബ്ബിലേക്ക് പോയി......ഹാളിൽ ആരെയും കാണാതെ നിക്കുമ്പോ തന്നാലെ സ്വയമിങ് വരുമെന്ന് അറിയുന്നത് കൊണ്ടുതന്നെ ഞാൻ ഗ്ലബ്ബിലേക്ക് ചെന്ന് വൈൻ കുടിച്ചു വിശാലിനോട് സംസാരിച്ചു നിന്നു....... "നിന്റെ ഐറ ആരോടാഡാ സംസാരിക്കുന്നെ.......??!!!"

ഓരോന്ന് സംസ്‌രിക്കുന്നതിന്റെ ഇടയിൽ വിശാൽ സൈഡിലേക്ക് നോട്ടം തെറ്റിച്ചു അവിടെനിന്നും കണ്ണെടുക്കാതെ എന്നോടിങ്ങനെ ചോദിച്ചതും ഞാനും അവൻ നോക്കുന്ന സ്ഥലത്തേക്ക് കണ്ണോടിച്ചു ....... മേരേജിന്റെ അന്ന് ഐറയുടെ മേലിൽ കൈ വെച്ചിട്ട് ചെറ്റത്തരം കാണിച്ച ചെറ്റ ഐറയുടെ കൈയിൽ പിടിത്തമിട്ട് അവളെ ആകമൊത്തം നോക്കി സംസാരിക്കുന്നത് കണ്ടിട്ട് അണപ്പല്ലിൽ ദേഷ്യം അമർത്തി കൊണ്ട് കൈയിലുള്ള ഗ്ലാസ് ടേബിളിൽ വെച്ച് അവന്റെ അരികിലേക്ക് പോയി ....... അപ്പൊ അവൻ അവിടെനിന്ന് ഓരോന്ന് പറയുന്നത് കേട്ടിട്ട് ആകമൊത്തം തരിച്ചു വന്ന് ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകിയതും അവന്റെ മൂക്കിന്റെ പാലത്തിനിട്ട് മുഷ്ട്ടി ചുരുട്ടി അഞ്ഞു ഒരു കുത്ത് കൊടുത്തു....... അപ്രതീക്ഷിതമായി എന്റെ കയ്യിൽ നിന്നും ഇങ്ങനെയൊരു സമ്മാനം കിട്ടിയതു കൊണ്ട് അവൻ മൂക്കിൽ നിന്ന് ഒഴുകി വരുന്ന ബ്ലഡ് കണ്ട് ഞാനവന്റെ കോളറിൽ പിടിച്ചു വലിച്ചു എന്റെ അരികിലേക്ക് നിർത്തി........ "എന്താടാ നീ പറഞ്ഞു നിർത്തിയെ ബാക്കി കൂടി പറ,,,,അന്ന് ഞാൻ ഇവളെ അവിടെനിന്നും കൊണ്ടുപ്പോയി പക്ഷെ ഇന്ന്,,,, എന്തേ ബാക്കി പറയാത്തെ,,,,,,ഇന്ന് നീയെന്തു ഒലക്കയാ കാണിക്കുന്നതെന്ന് എനിക്കൊന്ന് അറിയണമല്ലോ,,,,,,, നീ വല്ല ചുണക്കുട്ടി ആണെകിൽ ഇവളെയൊന്ന് തൊട്ടു നോക്ക്......." അവനോടുള്ള ദേഷ്യം അണപ്പല്ലിൽ കടിച്ചമർത്തി ഇതും ചോദിച്ചു വീണ്ടും മുഷ്ട്ടി ചുരുട്ടി അവന്റെ മുക്കിനിട്ട് കുത്തിക്കൊണ്ട് ഞാനവനെ ഐറയുടെ മുന്നിലേക്ക് പിടിച്ചു തള്ളികൊണ്ട് കൈയൊന്ന് കുടച്ചു.....

അപ്പോ കൈയിൽ നിന്ന് ചോര ചീറ്റിയതും ഞാൻ നിലത്തു ഐറയുടെ കാൽച്ചുവട്ടിൽ കിടക്കുന്ന ആ ചെറ്റയെ ദേഷ്യത്തോടെ നോക്കി....... "എന്ത് പറ്റി,, നിന്റെ മുൻപിൽ തന്നെ അവളിങ്ങനെ നിൽക്കുന്നത് കണ്ടിട്ട് നീയെന്താ ഒന്നും ചെയ്യാത്തെ...... " മൂക്കിൽ പിടിച്ചു വേദന കൊണ്ട് ഞെരി പിരി കൊണ്ട് ഒന്നും ചെയ്യാനോ പറയാനോ കഴിയാതെ മൂക്കിൽ പിടിച്ചു കണ്ണ് മുറുക്കി അടച്ചു കിടക്കുന്ന അവനെ കണ്ടതും ഞാനൊന്ന് പുച്ഛിച്ചു ചിരിച്ചു ചോദിച്ച് അവന്റെ അടുത്ത് ഒരു മുട്ടു നിലത്തു കുത്തി ഇരുന്നു......... "ഇനി നീ ഇമ്മാതിരി ചെറ്റത്തരം കൊണ്ടുവന്നാൽ പന്ന ഡാഷ് മോനെ ......." ഒരു വാണിംഗ് രൂപത്തിൽ ശബ്ദം താഴ്ത്തികൊണ്ട് ഇങ്ങനെ പറഞ്ഞ് അവനെ കൂർപ്പിച്ചു നോക്കി അവിടെന്നും എഴുനേറ്റ് ഐറയുടെ കയ്യും പിടിച്ചു ക്ലബ്ബിൽ നിന്നും ഇറങ്ങി....... "ഇശുച്ചാ,,,,,,," എന്നൊക്കെ നടക്കുന്നതിനിടെ അവൾ തുടരെ തുടരെ വിളിച്ചതും ഞാൻ അവളെ നോക്കാതെ എൻട്രെൻസ് ലക്ഷ്യം വെച്ച് നടന്നു........ "ഇശുച്ചാ ഞാനൊന്ന് പറഞ്ഞോട്ടെ...." എൻട്രെൻസ് എത്തിയപ്പോ അവിടെയുള്ള ആൾ ഡോർ തുറന്ന് തന്ന് ഞാൻ പാർക്കിങ്ങിലേക്ക് പോയി അവളോട് കാറിൽ കയറാൻ പറഞ്ഞപ്പോ അവളത് കേൾക്കാതെ ഇങ്ങനെ പറഞ്ഞതും ഞാൻ അവളെയൊന്ന് നോക്കിക്കൊണ്ട് കാറിൽ കയറി ഇരുന്നു....... ★★★★★★★★★★★★★★★★ ഞാൻ അവന്റെ ദേഷ്യം കണ്ടിട്ട് വിറക്കായിരുന്നു ,,,,,അതെല്ലാം നോക്കി നിന്നപ്പോഴാണ് ഓൻ എന്നെയും കൂട്ടി ക്ലബ്ബിൽ നിന്നും ഇറങ്ങിയത്,,,,,

ആ പിടിതത്തിൽ നിന്നു തന്നെ മനസ്സിലായി അവൻക്കെത്ര ദേഷ്യമുണ്ടെന്ന്...... എന്നിട്ടും ഞാൻ അതൊന്നും വകവെക്കാതെ ഓനെ വിളിച്ചെങ്കിലും ഓനത് കേൾക്കാത്ത മട്ടിൽ നടന്നു....... പാർക്കിങ്ങിൽ എത്തിയപ്പോ എന്നോട് കാറിൽ കയറാൻ പറഞ്ഞപ്പോ ഞാനത് കേൾക്കാതെ ഓനോട് സംസാരിച്ചു,,,,, അതിനുള്ള ഓന്റെ മറുപടി അഡാർ നോട്ടമായിരുന്നു....... ഇതൊക്ക കണ്ടിട്ട് എനിക്ക് ഓർമ വന്നത് നേരെത്തെ കണ്ട നാടക്കാത്ത കിനാവായിരുന്നു,,,,, പക്ഷെ അതിലെന്നെ വലിച്ചു കൊണ്ടുപോയത് മല്ലു ഗേൾസിന്റെ ഇടയിൽ നിന്നായിരുന്നു ,,,,എന്നാൽ ഇവിടെയോ ആ ചെറ്റന്റെ കൈയിൽ നിന്ന്.... എന്തായാലും ആ നരമ്പ് രോഗിക്ക് അങ്ങനെ തന്നെ വേണം...... എന്നാലും ഈ കടുവ എന്താ എന്നോടൊന്നും മിണ്ടാത്തത്,,, അത് കണ്ടിട്ടാണ് ഞമ്മക്ക് സങ്കടം....... ഓൻ കാറിലേക്ക് കയറി ഇരുന്നപ്പോ ഞാനും കയറിയിരുന്നു ചിലപ്പോ ഓൻ എന്നെ കൊണ്ടുപോവാതെ പോയാലോ,,,,, ഞമ്മളെ കടുവ ആയോണ്ട് പറയാൻ പറ്റുല്ലാ "ഇശുച്ച ഞാൻ ,,,,," "ഇനഫ് ഐറ,,,, നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ നീ ഉദ്ദേശിക്കുന്ന ഏരിയ അല്ല ഇതെന്ന്,,,,,, ഒറ്റക്ക് എവിടെയും നിൽക്കരുതെന്ന് വാണിങ്ങും തന്നതല്ലേ,,,,,," ഞാൻ എന്തോ ചോദിക്കാൻ നിന്നപ്പോ ഓൻ കുരച്ചു ചാടികൊണ്ട് പറഞ്ഞതു കേട്ട് ഞാൻ എങ്ങോട്ടും നോക്കാതെ കയ്യിലുള്ള ഐ ഫോണിന്റെ ബാക്കിലുള്ള ഒരു ഭാഗം ആരോ കടിച്ചോണ്ടു പോയ ആപ്പിളിനെ നോക്കിയിരുന്നു......വേറെ നിവൃത്തിയില്ലല്ലോ.......

എല്ലാത്തിനും കാരണം ആ കിനാവ് കണ്ടതോണ്ടാ,,,,,,, ആ കിനാവ് കണ്ടിട്ടില്ലേൽ ഞാൻ ഉമ്മച്ചന്റെ കൂടെ പോയി ക്ലബ്ബിൽ ഒരു അഡാർ പെർഫോമെൻസ് കളിച്ചിനി അതും bella ciao സോങ് പ്ലേ ചെയ്ത്......ഇതിപ്പോ ഓന്റെ കൂടെ ക്ലബ്ബിലേക്ക് പോവാനും പറ്റീലാ അവിടുന്ന് പെർഫോമൻസ് പോയിട്ട് ഒരു സോങ് പോലും കേട്ടീല,,,,, എല്ലാം ആ പരട്ട നരമ്പ് രോഗി കാരണം...... അവനെ പ്രാകി കൊണ്ട് ഓരോന്ന് മൊഴിഞ്ഞു എല്ലാതും പൊട്ടി പാളിസായ നിവൃത്തിയിൽ പുറത്തേക്കും നോക്കിയിരുന്നു...... സ്ട്രീറ്റ് ലൈറ്റിന്റെ പ്രകശത്താൽ വിജനമായ നാലുവരി പാതയിലൂടെ പോവുന്ന സമയത്താണ് ഇശുന്റെ ഫോണിലേക്ക് നോട്ടിഫിക്കേഷൻ വന്നത്,,,,,, അത് കണ്ട് ഞാനവനെ വേണേ വേണ്ടയോ എന്ന മട്ടിൽ നോക്കിയപ്പോ അവന്റെ മുഖമൊക്കെ ചുവന്നിരിക്കുന്നത് കണ്ടിട്ട് പിന്നുകൊണ്ട് കുത്തിപൊട്ടിക്കാൻ തോന്നിയെങ്കിലും ഞാനത് പാടെ ഉപേക്ഷിച്ചു,,,,,,,ഞാനവന്റെ കലിപ്പ് കുത്തിപൊട്ടിക്കാൻ പോയാൽ ആദ്യം അവനെന്റെ പഞ്ചാര മുഖം കുത്തുപൊട്ടിക്കുമെന്ന് അറിയുന്നത് കൊണ്ട് ഞാൻ വീണ്ടും പുറത്തേക്ക് നോട്ടം തെറ്റിച്ചിരുന്നു........ എങ്ങനെ എങ്കിലും അവന്റെ കലിപ്പ് ഭാവം മാറ്റണം അതിനിപ്പോ എന്തോന്ന് ചെയ്യും......???!!! ഐഡിയ കാൻ ചെയ്ഞ്ച് യുവർ ലൈഫ് എന്നല്ലേ അതോണ്ട് തിങ് ഐറ തിങ്.....

നിന്നെകൊണ്ട് പറ്റും നിന്നെകൊണ്ടേ പറ്റു...... "യാ ഐഡിയ....." തിങി തിങി ഒരു പീറ ഐഡിയ കിട്ടിയെങ്കിലും ഗോടെ രക്ഷിക്കണേ എന്നും മനസ്സിൽ മൊഴിഞ്ഞു കഴിഞ്ഞില്ല അതിനു മുൻപ് തന്നെ ഇശു കാർ റോഡിനരികിലേക്ക് നിർത്തി സൈഡാക്കുന്നത് കണ്ടതും ഞാനവനെ നോക്കി..... അപ്പൊ ഓൻ ഫോണ് പോക്കറ്റിൽ നിന്നുമെടുത്ത് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങുന്നത് കണ്ടതും എന്റെ അഞ്ചു പൈസിക്കില്ലാത്ത ഐഡിയ വലിച്ചു കീറി മനസ്സിൽ തന്നെ കുഴിച്ചു മൂടി.........എന്നിട്ട് കാറിൽ നിന്നും പുറത്തേക്കിറങ്ങി പുറത്തുള്ള കുളിർ കാറ്റും കൊണ്ട് കൈയും കെട്ടി കാറിനെ ചാരി നിന്നു അതെല്ലാം ആസ്വദിച്ചു...... ഉമ്മച്ചനപ്പോ ആരോടെ തിരക്കിട്ട് ഫോണിൽ സംസാരിക്കുന്നത് കണ്ടിട്ട് ഞാൻ സ്ട്രീറ്റ് ലൈറ്റിന്റെ സഹായത്തോട് കൂടി കാറിന്റെ അടുത്തു നിന്ന് മാറി നടപ്പാതയിലൂടെ നടന്നു,,,,,, അപ്പോഴാണ് അവിടെയുള്ള ഇരുപ്പിടം എന്റെ കണ്ണുകളിൽ ഉടക്കിയത്,,,,, അത് കാണേണ്ട താമസം ഉണ്ണിയേട്ടൻ ഫസ്റ്റ് എന്നും പറഞ്ഞു ഞാനാ സ്ഥലത്ത് ചെന്നിരുന്ന് റോഡിലൂടെ ചീറി പായുന്ന വാഹനങ്ങളെയും ഉദിച്ചു നിൽക്കുന്ന ചന്ദ്രനെയും നോക്കി ചെറു രീതിയിലുള്ള മന്തമാരുതനും ആസ്വദിച്ചിരുന്നു,,,,,,,, "ഡി,,,, നീ വരുന്നുണ്ടേൽ വാ,,,,," ഫോൺ കട്ട് ചെയ്ത് എന്റെ അടുത്തു നിന്ന് അഞ്ചടി പിറകിൽ നിൽക്കുന്ന ഉമ്മച്ചൻ ഇങ്ങനെ വിളിച്ചു കൂവിയതും ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റു.......

"അങ്ങനെ പറഞ്ഞാൽ എങ്ങനെയാ,,,, നിങ്ങൾ ഫോണ് വിളിക്കുന്ന വരെ ഞാനിവിടെ കാത്തുനിന്നില്ലേ അതുപോലെ ഞാൻ ഇവിടെ കുറച്ചു നേരം ഇരിക്കും അതുവരും നിങ്ങളും ഇവിടെ കാത്തുനിക്കണം,,,,, എങ്ങനെയുണ്ട് കളി കൊള്ളാലെ....." "പോയി അടുപ്പിൽ കൊണ്ടിട്......" "ആഹാ അത്രക്കായോ,,,,," ഫ്രോക് കുറച്ചു ഉയർത്തി പിടിച്ചു ഓന്റെ അടുത്തേക്ക് നടന്നു ഇതും ചോദിച്ചു ഓന്റെ കയ്യിലുള്ള ഫോൺ തട്ടി പറിച്ചു വാങ്ങി,,,,,, "ഡീ ആ ഫോണിങ് തന്നെ,,,,,," "ഈ ഫോണ് തരണമെങ്കിൽ നിങ്ങളിപ്പോ എന്റെ കൂടെ ഇവിടെ നിന്ന് അഞ്ചാറ് പോസിൽ സെൽഫി എടുക്കണം .......എന്നാലൊള്ളു ഈ ഫോണ് നിങ്ങൾക്ക് തരൂ....." "എന്നാൽ എനിക്കി ഫോണ് വേണ്ടെങ്കിലോ.... " ഇളിച്ചുകൊണ്ട് രണ്ടു പുരികവും ഒപ്പം പൊക്കി ചോദിച്ചപ്പോ അതിനുള്ള മരുപടി തിരിച്ചു നാണയത്തിൽ തന്നെ ഞമ്മകിട്ട് തിരിച്ചു പറഞ്ഞതു കേട്ടിട്ട് കാക്കത്തൊള്ളായിരം വോൾട്ടിൽ കത്തി നിക്കുന്ന മുഖം സീറോ വേൾട്ടിൽ കെട്ടത് കണ്ട് ചമ്മിയ മുഖം പുറത്തു കാണിക്കാതെ ഞമ്മള് വീണ്ടുമൊരു കുതന്ത്ര ഇളി ഇളിച്ചു കയ്യിലുള്ള ഫോണിനെ അവിടെയുള്ള വേസ്റ്റ് ബാസ്‌കറ്റിലേക്ക് ഉന്നം പിഴക്കല്ലേയെന്നും പറഞ്ഞു വീശി എറിഞ്ഞു....... "ഇപ്പൊ എങ്ങെനെയുണ്ട്......." എന്നും ഉന്നം പിഴക്കുന്ന എന്റെ ഇന്നത്തെ ഉന്നം ക്രികൃത്യമായി ഫോൺ വേസ്റ്റ് ബിന്നിലോട്ട് ചാടിയത് കണ്ട് ഉമ്മച്ചനെ നോക്കി ഇതും പറഞ്ഞു രണ്ടു കൈയും നീട്ടിപിടിച്ചു പിറകിലേക്ക് നോക്കാൻ പറഞ്ഞു ,,,,,,

അത് കണ്ട് അവൻ പിറകിലേക്കൊന്ന് നോക്കിയിട്ട് ഒരു ഭാവവ്യത്യാസവും ഇല്ലാതെ എന്നെ നോക്കുന്നത് കണ്ടിട്ട് ഇവനെന്താ ഒന്നും പറയാതെ നിക്കുന്നെ എന്നൊരു സംശയം എന്നിൽ ഉടലെടുത്തു...... അറ്റ്ലീസ്റ്റ് ആ കലിപ്പ് എങ്കിലും ഓന്റെ മുഖത്തു വേണ്ടേ,,,,, അതുമില്ലെങ്കിൽ ഒരു ഷോക്കിങ് ഭാവമെങ്കിലും വേണ്ടേ..... ഇതൊന്നും ഇല്ലതെയാ അവൻ നിക്കുന്നെ..... "അതികം നിന്ന് ആലോചിക്കാതെ എന്റെ ഫോണ് തന്ന് വേസ്റ്റ് ബിന്നിലിട്ട നിന്റെ ഫോണ് എടുക്കുന്നുണ്ടേൽ അത് എടുത്തു വാ........" ഇശു എന്റെ അരികിലേക്ക് വന്ന് എന്റെ മറ്റേ കൈയിലുള്ള ഫോണ് വാങ്ങിക്കൊണ്ട് കവിളിൽ രണ്ടു തട്ട് തന്ന് പറഞ്ഞതുകേട്ട് എന്റെ കിളികളെല്ലാം എങ്ങോട്ടോ പാറി പോയിരുന്നു..... അയ്യോ അതെന്റെ ഫോണായിരുന്നോ,,,,,??!!! ഞെട്ടി കൊണ്ട് ഞാനിങനെ ചോദിച്ചു ബിന്നിലേക്ക്‌ നോക്കി.... വെറുതെയല്ല എനിക്കൊന്നും അറിയില്ല എന്ന മട്ടിൽ ഉമ്മച്ചൻ നിന്നത്,,,,, അവൻക്കിട്ട് കൊടുക്കുന്ന പണിയെല്ലാം സ്‌കൂട്ടി പിടിച്ചു എന്റെ നെഞ്ചത്തോട്ട് തന്നെയാണല്ലോ..... എന്നൊക്കെ മനസ്സിൽ പറഞ്ഞു നാവു കടിച്ചു ഞാൻ ബിന്നിന്റെ അടുത്തേക്ക് ഓടി പോയി അതിലേക്ക് തലയിട്ടു നോക്കി...... അതിന്റെ അടുത്ത് എത്തിയപ്പോ നല്ല അസ്സൽ കോഴി ബിരിയാണിയുടെ മണം മൂക്കിലേക്ക് അടിച്ചു കയറിയതും ചർദിക്കാൻ വന്നിട്ട് മുക്കും വാഴും ഷാളുകൊണ്ട് പൊത്തിപ്പിടിച്ചു അതിലേക്ക് നോക്കി,,,,,,

അപ്പോയത് സൈഫായി ചിക്കിങ്ങിന്റെ ബോക്സിലെ വെള്ളത്തിൽ നല്ല അന്ധസായി കിടക്കുന്നത് കണ്ടതും ഞാനതിലേക്ക് നോക്കാതെ മുഖം സൈഡിലേക്ക് തിരിച്ചു വച്ച് ബിന്നിൽ നിന്നും എങ്ങെനെയൊക്കെയോ ഞമ്മളെ ഇളിച്ചു നിൽക്കുന്ന ഐഫോണിനെ അതിൽ നിന്നുമെടുത്തുകൊണ്ട് കാറിന്റെ അരികിലേക്ക് പോയി...... എന്നിട്ട് ബാക് സീറ്റിൽ നിന്നും മിനറൽ വാട്ടർ എടുത്തു ഫോണിലേക്ക് ഒഴിച്ചു..... ഫോൺ വാട്ടർ പ്രൂഫ് ആയതുകൊണ്ട് രക്ഷപെട്ടു........ അങ്ങനെ എല്ലാതും വൃത്തിയാക്കി ബോട്ടിൽ ബിന്നിലേക്കിട്ട് ഫോണും കൊണ്ട് കാറിലേക്ക് കയറിയിരുന്നു....... അപ്പൊ അവിടെ ഇരുന്ന് എന്റെ പുന്നാര ഭർത്തു എന്നെ നോക്കി കളിയാക്കി ഇളിച്ചിട്ട് കാറെടുത്തു...... അത് കണ്ട് ഞാനവനെ പുച്ഛിച്ചു മുഖം തിരിച്ചു മുന്നിലുള്ള ടിഷ്യു ബോക്സിൽ നിന്നും രണ്ടുമൂന്ന് ടിഷ്യു ഒപ്പം പറിച്ചെടുത്ത് ഫോണിനെ വൃത്തിയായി തുടച്ചു.......എന്നിട്ട് ഫോണ് ഓപ്പണ് ചെയ്ത് എല്ലാതും അതിൽ തന്നെ ഇല്ലേയെന്ന് കംഫോം ചെയ്തു ഗാലറി ഓപ്പണാക്കി,,,,,, അപ്പൊ ആദ്യം തന്നെ എന്റെയും ഉമ്മച്ചന്റെയും എന്റെ കവിളിൽ ചുണ്ടമർത്തി നിക്കുന്ന ക്യൂട്ട് സെൽഫി കണ്ടതും ഞാനത് ഓപ്പണ് ചെയ്ത് അതിനെയൊന്ന് സൂം ചെയ്ത് നോക്കി...... അതിന്റെ സൂം ചെയ്ത് കഴിഞ്ഞപ്പോ ഞാൻ അടുത്ത പിക് ഓപ്പൺ ചെയ്തു,,,,,

അതിൽ ഞാൻ മാത്രം നിൽക്കുന്ന പിക് ആയതുകൊണ്ട് തന്നെ അതിനെ സ്വയമൊന്ന് മാർക്കിടുന്ന നേരത്താണ് വേറൊരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്,,,,,,,, അപ്പൊ ആ സെൽഫിയിൽ എന്റെ പിറകിലൊരു മാസ്‌ക് ധരിച്ചു നിക്കുന്ന ആളെ കണ്ടതും ഞാൻ അയാളെ ഒന്നുംകൂടി സൂം ചെയ്ത നോക്കി...... അയാളെ മാസ്ക് വെച്ചിട്ടുള്ള മുഖം കണ്ടിട്ട് എവിടെയോ കണ്ടപോലെ തോന്നിയതും ഞാനതിനെ ഒന്നുകൂടി സൂക്ഷിച്ചു നോക്കിക്കൊണ്ട് എന്റെ വേറൊരു സെൽഫി എടുത്തു നോക്കി,,,,, അതിലും അതേ മാസ്ക് വെച്ചിട്ടുള്ള ആളെ കണ്ടതും ഞാനാ പിക് സും ചെയ്തു...... അപ്പോ അയാളുടെ ആ പൂച്ച കണ്ണുകൾ കണ്ടതും എന്റെ ഉള്ളിലൊരു ആളൽ ഉണ്ടാക്കി,,,,, അന്ന് റസ്റ്റോറന്റിൽ നിന്നും മാളിൽ നിന്നും ഇതേ കണ്ണു തന്നെയാണ് എന്നെ നോക്കിയത് എന്ന് മനസ്സിലായതും ഞാൻ ഫോണിലുള്ള അയാളെ മാസ്ക് വെച്ച് മറച്ച മുഖത്തേക്ക് തന്നെ നോക്കി നിന്നു ........ .... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story