QUEEN OF KALIPPAN: ഭാഗം 38

queen of kalippan

രചന: Devil Quinn

അപ്പോഴാണ് ദീദി ഞമ്മളെ തോണ്ടുന്നത് കണ്ടത്...... അതുകണ്ട് ഞാൻ തീറ്റ മതിയാക്കി എന്താ എന്ന് ചോദിച്ചതും ദീദി പിറകിലേക്ക് നോക്കാൻ പറഞ്ഞു ,,,,,, ഞാൻ അവിടെ എന്താണെന്നും ചിന്തിച്ചു പിറകിലേക്ക് നോക്കിയപ്പോ അവിടെയുള്ള ആളെ കണ്ട് എന്റെ ഉള്ളില്യൂടെ ഒരു ആളലങ് പോയിട്ട് എന്റെ കൈയിലുള്ള ചോക്ലെയ്റ്റ് നിലത്തേക്ക് വീണു....അത് കണ്ട് ഞാൻ നിലത്തേക്കും പിറകിലേക്കും നോക്കി ചെവി പൊത്തി പിടിച്ചു ഒരു അലറലായിരുന്നു........ അതിനു മുൻപ് തന്നെ ആരുടെയോ കൈ പിറകിൽ നിന്ന് നീണ്ടു വന്ന് എന്റെ വായ പൊത്തി പിടിച്ചിരുന്നു,,,, അത് കണ്ട് ഞാൻ പിറകിലേക്ക് നോക്കിയപ്പോ അവിടെ നേരെത്തെ കണ്ട അസ്ഥികൂടത്തിന്റെ മാസ്‌ക് വെച്ച ആ സാധനത്തെ കണ്ട് ഞാൻ വീണ്ടും നിലവിളിക്കാൻ നിന്നപ്പോ അയാൾ അപ്പോതന്നെ മുഖത്തു വെച്ച മാസ്‌ക് തലയിൽ കൂടി ഊരിമാറ്റി മുടി ഒന്ന് ശെരിയാക്കികൊണ്ട് എന്നെ നോക്കി ഇളിച്ചു കാട്ടി....... "റോഷാ......" പിറകിൽനിന്ന് മുന്നിലേക്ക് വന്നുകൊണ്ട് ഇളിച്ചു നിൽക്കുന്ന റോഷനെ കണ്ട് അന്ധാളിച്ചു ഞാൻ അങ്ങനെ വിളിച്ചപ്പോ അവൻ നിന്ന് കിണിക്കാ അതും പൊട്ടിച്ചിരി,,,,,,, അവൻ മാത്രമല്ല എന്റെ സൈഡിലിരിക്കുന്ന ബാക്കി രണ്ടും അതിൽ പങ്കാളികളായി കുത്തിയിരുന്ന് എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചിരിക്കുന്നുണ്ട്............ ★●●★●●★●●★●●★●●★●●★● (റോഷൻ)

ഇന്ന് ലണ്ടനിൽ നിന്നുള്ള ഫ്ളൈറ്റിൽ കയറി നൈറ്റിൽ തന്നെ ഞാൻ നാട്ടിൽ ലാൻ്റായി ,,,,അതുകൊണ്ട് തന്നെ വില്ലയിലുള്ളവർക്ക് ഒരു സർപ്രൈസ്‌ കൊടുക്കാമെന്ന് വിചാരിച്ച് എയർപോർട്ടിൽ നിന്ന് നേരെ ഇങ്ങോട്ടേക്ക് വന്നു,,,, അതും ഖാദർ അങ്കിളിന്റെ കൂടെ,,,,, അങ്ങളിനോട് മാത്രമേ പറഞ്ഞിട്ടുള്ളൂ ഞാൻ ലാൻഡ് ആയ കാര്യം,,,, അതോണ്ട് അങ്കിൾ അപ്പൊ തന്നെ എന്നെ പിക് ചെയ്യാൻ ഓടി എത്തി...... അതോണ്ട് വില്ലയുടെ പടുകൂറ്റൻ ഗൈറ്റിന്റെ മുന്നിൽ എത്തിയപ്പോ തന്നെ ഞാൻ അങ്ങിളിനോട് ഇവിടെ സൈഡ് ആക്കിയാൽ മതി എന്നും പറഞ്ഞു കാറിൽ നിന്നും ഇറങ്ങി ഗൈറ്റിനെ ഒന്ന് തല ഉയർത്തി നോക്കി....... എന്നേക്കാളും വലിപ്പമുള്ള ഗെയ്റ്റ് കണ്ട് ഞാനതിനെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് സെക്യൂരിറ്റി റൂമിന്റെ അടുത്തേക്ക് പോയി,,,,,അപ്പൊ രാമേട്ടൻ (ഇവിടുത്തെ സെക്യൂരിറ്റി ചേട്ടൻ) ടേബിന്റെ അടുത്തിരുന്ന് പേപ്പറിൽ എന്തോ കുത്തിക്കുറിക്കുന്നത് കണ്ടിട്ട് ഞാൻ റൂമിന്റെ ടോറിന്മേൽ ഒരു തട്ട് തട്ടി.... അപ്പൊ അതിന്റെ ശബ്ദം കേട്ട് ഏട്ടൻ പിറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോ എന്നെ കണ്ടതും ഏട്ടൻ ചെയറിൽ നിന്നും എഴുനേറ്റ് വന്നു..... അപ്പൊ എന്നെ കണ്ടതും ഏട്ടൻ എന്നോട് ചിരിച്ചു കൊണ്ട് എപ്പൊ വന്നു എങ്ങനെ വന്നു എന്നൊക്കെ ചോദിച്ചു കൊണ്ടിരുന്നു,,,,,,

അത് കണ്ട് ഞാൻ മെല്ലെ എന്ന് വില്ലന്റെ അടുത്തേക്ക് നോട്ടം തെറ്റിച്ചുകൊണ്ട് പറഞ്ഞതും ഏട്ടൻ ചിരിച്ചുകൊണ്ട് ഓരോന്ന് ചോദിച്ചു...... അതിനൊക്കെ ഉത്തരം കൊടുത്ത് ഞാൻ അവിടേക്ക് പോയി സർപ്രൈസ്‌ കൊടുത്തേച്ച് വരാമെന്നും പറഞ്ഞു ഗെയ്റ്റ് തുറക്കാൻ കാത്തു നിക്കാതെ സെക്യൂരിറ്റി റൂമിന്റെ ഉള്ളിലൂടെ കയറി വില്ലന്റെ ഉള്ളിലെത്തി......... അപ്പൊ മുന്നിൽ തല ഉയർത്തി ഇന്റീരിയേർ വർക്കിന്റെ ശോഭയിൽ നിൽക്കുന്ന വില്ലയെ കണ്ടതും ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു കള്ളന്മാരെ പോലെ മുന്നിലുള്ള ഇന്റർ ലോക്കിട്ട കല്ലിലൂടെ നടന്ന് എന്റെ രണ്ടു സൈഡിലുമുള്ള പച്ച പുല്ല് കൊണ്ട് സെറ്റ് ചെയ്ത ലോണിലുടെ ഒക്കെ കണ്ണു പായിച്ചു നടന്നു,,,,, ആ ഇശു ഏത് കൊങ്ങിലാ ഉള്ളതെന്ന് പറയാൻ പറ്റില്ല,,,,,, അതോണ്ട് എല്ലാ ഇടത്തേയ്ക്കും കണ്ണു പായിച്ചുകൊണ്ട് മുന്നിലേക്ക് നടന്നു....വില്ല എന്റെ കണ്ണമുന്നിൽ ഉണ്ടായിട്ടും എത്ര നടന്നിട്ടും അതിന്റെ മുന്നിലേക്ക് എത്താത്തത് കണ്ട് ഞാൻ കുറച്ചും കൂടി നടത്തത്തിന്റെ വേഗത കൂട്ടിയിട്ട് പാത്തും പതുങ്ങിയും നടന്നു...... കള്ളന്മാരെ പോലെ പാത്തും പതുങ്ങിയും പോയി ഞാൻ ലാൻഡ് ആയിട്ടുണ്ട് എന്നുള്ള സർപ്രൈസ്‌ കൊടുക്കുന്ന ആദ്യ മലയാളി ഞാനായിരിക്കും,,,, അങ്ങനെ എങ്കിലും ആ ഗിന്നസ് ബുക്കിൽ കയറിയാൽ മതിയായിരുന്നു.......

ലോണിലുള്ള സ്റ്റാൻഡ് ലൈറ്റിന്റെ സഹായത്തോട് കൂടി നടക്കുമ്പോഴാണ് പൂളിന്റെ അടുത്തുള്ള ഗാർഡനിൽ ഐറയും ഐഷുവും സിനുത്തയും ഇരിക്കുന്നത് കണ്ടത്...... അത് കണ്ടപ്പോ തന്നെ മനസ്സിൽ കുതന്ത്രമായൊരു ചിരി ചിരിച്ചു ആദ്യം അവരെ തന്നെ അറ്റാക്ക് വരുത്തി സർപ്രൈസ്‌ കൊടുക്കാമെന്ന് വിചാരിച്ചു പോക്കറ്റിൽ വെച്ചിട്ടുള്ള അസ്ഥികൂടത്തിന്റെ മാസ്‌ക് കയ്യിലെടുത്തുകൊണ്ട് വില്ലയിലേക്കുള്ള നടത്തം പുൾ സ്റ്റോപ്പിട്ട് സൈഡിലൂടെയുള്ള ലോണിലേക്ക് കയറി പുല്ലിലൂടെ ശബ്ദം ഉണ്ടാക്കാതെ നടന്നു......... അങ്ങനെ അവരെ അടുത്തെത്തിയപ്പോ കൈയിലുള്ള മാസ്‌ക് ഇടാമെന്ന് വിചാരിച്ച് നിന്നപ്പോഴാ സിനുത്ത പിറകിലേക്ക് നോക്കിയത്....... ആദ്യമെന്നെ കണ്ടപ്പോ ഇത്ത അന്ധം വിട്ട് എന്നെ നോക്കിയതും ഞാനൊന്ന് ഇളിച്ചു കൊടുത്തു,,,,,ഇത്ത എന്നെ നോക്കുന്നത് കണ്ടിട്ട് ഐഷുവും എന്നെ നോക്കിയതും പ്ലാൻ മൊത്തം കൊളായി എന്ന് മനസ്സിൽ മൊഴിഞ്ഞു ഐറയെ നോക്കിയപ്പോ അവൾ ഇതൊന്നും അറിയാതെ ഭയങ്കര ചോക്ലെയ്റ്റ് തീറ്റയിലാണ്,,,,,

അതുകൊണ്ട് തന്നെ ഞാൻ മനസ്സിലൊന്ന് ഇളിച്ചിട്ട് ഇത്താനോടും ഐഷുനോടും എന്റെ ചുണ്ടിൽ വിരൽ വെച്ച് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു ഐറയെ വിളിക്കാൻ പറഞ്ഞു....... എന്റെ ഉദ്ദേശം മനസ്സിലായ വണ്ണം ഇത്ത ചിരിച്ചുകൊണ്ട് തലയാട്ടി ഐറയെ തോണ്ടി......ആ ടൈമിൽ ഞാൻ കൈയിലുള്ള മാസ്‌ക് മുഖത്തിട്ട് ഐറയുടെ പിറകിലായി നിന്നു........ ഇത്ത അവളോട് പറഞ്ഞതിനനുസരിച്ച് അവൾ പിറകിലേക്ക് നോക്കിയപ്പോ എന്റെ മാസ്‌ക് വെച്ച മുഖം കണ്ട് അവൾ അലറിവിളിക്കാൻ നിന്നതും ഞാൻ അതിനുമുമ്പ് തന്നെ അവളെ വായയിൽ കൈവെച്ചു പൊത്തി പിടിച്ചു....... ഈ കുരിപ്പിന്റെ അലറൽ കേട്ടാൽ വില്ലയിലുള്ളവരല്ലാം ഇളകി വന്നാൽ എന്റെ സർപ്രൈസ്‌ പൊളിയുമെന്ന് കരുതി ഞാനവളെ വായ പൊത്തി പിടിച്ചു നിന്നിട്ട് മറുകൈ കൊണ്ട് മാസ്‌ക് എടുത്തുമാറ്റി അവളെ മുന്നിലേക്ക് ചെന്നുനിന്നു..... എന്നെ പെട്ടെന്ന് കണ്ടെതിൽ അവളെന്റെ പേര് വിളിച്ചു കണ്ണുതള്ളി കൊണ്ടുള്ള എസ്പ്രെഷൻ കണ്ട് ചിരി പൊട്ടി വന്നതും ഞാൻ അവിടെ നിന്ന് പൊട്ടിച്ചിരിച്ചു,,,,,

എന്നെ ഏറ്റു പിടിച്ചു ഇത്തയും ഐഷുവും ചിരിക്കുന്നത് കണ്ടിട്ട് അതിലേറെ ചിരി വന്നതും ഞാൻ ആ പുല്ലിലിരുന്ന് ചിരിച്ചുകൊണ്ടിരുന്നു...... ചിരിച്ചിട്ട് കണ്ണിൽ നിന്നൊക്കെ വെള്ളം വന്നതും ഞാൻ ഐറയെ വീണ്ടും നോക്കി ,,,അപ്പൊ അവൾ അന്ധം വിട്ട് കുന്തം വിഴുങ്ങിയ പോലെ ഇരിക്കുന്നത് കണ്ടിട്ട് ചിരിയുടെ വോൾട്ടേജ് കൂടിയതും ഞാൻ അവിടെയിരുന്ന് തലതായ്‌തി കൊണ്ട് ഇരുന്ന് ചിരിച്ചു...... അന്നേരം എന്റെ പുറത്തു പടക്കം പൊട്ടുന്ന ശബ്ദം കേട്ടതും എന്റെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നു,,,,, ആ പടക്കം ഐറ എന്റെ പുറത്തു പൊട്ടിച്ചതാണെന്ന് മനസ്സിലായപ്പോ ഞാൻ ഐറനെ നോക്കി..... അപ്പൊ അവൾ എന്നെ നോക്കി പേടിപ്പിക്കുന്നത് കണ്ടിട്ട് അതിലേറെ ചിരി പൊട്ടി വന്നതും ഞാൻ വീണ്ടും കുത്തിയിരുന്ന് ചിരിച്ചു ......... ഇനിയും ഇങ്ങനെ ചിരിച്ചാൽ എന്റെ ചിരി കേട്ടാവും എല്ലാരും ഓടി വരിക എന്ന് മനസ്സിലായപ്പോ ഞാൻ ചിരിയെ എങ്ങനെ ഒക്കെയോ പിടിച്ചു വെച്ച് പുല്ലിൽ നിന്നും എഴുനേറ്റ് ഐറയെ നോക്കി,,,,, അപ്പൊ അവളെന്നെ ചുട്ടരിക്കാൻ പാകത്തിനെന്നോണം നോക്കി നിക്കുന്നത് കണ്ടതും ഞാൻ ചിരിയെ മാക്ക്സിമം പിടിച്ചു വെച്ചു നിന്നു...... "എന്തിനാട പാക്കര ഇങ്ങനെ കുത്തിയിരുന്ന് ചിരിക്കുന്നെ,,,,,???!!!!" ★●●★●●★●●★●●★●●★●●★●

അവന്റെ ഭൂലോക ഉടായിപ്പ് ഇളി കണ്ടിട്ട് പുച്ഛിച്ചു കൊണ്ട് ഞമ്മളിങ്നെ ചോദിച്ചതും അവൻ ചിരിയെ അടക്കിവെച്ചു എന്നെ നോക്കി....... "നിന്റെ ഓഞ്ഞ എസ്പ്രെഷൻ കണ്ടാൽ പിന്നെ ആരാടി ചിരിക്കാതെ നിക്കാ......!!!" അവന്റെ ഇളിച്ചുകൊണ്ടുള്ള പറച്ചിൽ കേട്ടിട്ട് ഞാൻ അവന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്ത് അത്രക്ക് ചിരിക്കല്ലേ എന്നും പറഞ്ഞു പുച്ഛിച്ചു കൊടുത്തു,,,,,, "സത്യം പറഞ്ഞാൽ നിന്റെ ആ മാസ്‌ക് വെച്ച് മുഖം കണ്ടിട്ട് എന്റെ നല്ല ജീവനങ് പോയി എന്ന് പറഞ്ഞാൽ പോരെ... ഹൗ ,,,,,അല്ല അത് കണ്ടിട്ട് ദീദി എന്താ പേടിക്കാതിരുന്നെ.......??!!!" ആദ്യം റോഷനെയും പിന്നെ ദീദിയെയും നോക്കിക്കൊണ്ട് ഞാനിങ്ങനെ ചോദിച്ചതും അവർ നടന്നതൊക്കെ പറഞ്ഞു....... അവന്റെ ഒടുക്കത്തെ സർപ്രൈസ്‌ കാരണം ഞാനിപ്പോ തന്നെ അറ്റാക്ക് വന്ന് വടി ആയേനി,,,,,, " ഇവിടെ ഇങ്ങനെ ഇരുന്നാൽ മതിയോ,,,,??!ബാക്കി ഉള്ളവർക്കും സർപ്രൈസ്‌ കൊടുക്കണ്ടേ......??!!! ഞാനിവൾക്കെ ഫുഡ് കൊടുക്കട്ടെ ട്ടോ...." ഇതും പറഞ്ഞു ദീദി ഐഷുനെയും കൊണ്ട് ഗാർഡനിൽ നിന്ന് എഴുനേറ്റ് പോയി,,,,,

"അല്ല റോഷാ ,,,,നിന്റെ ലഗ്ഗേജോക്കെ എവിടെ....??!!!" "അത് ഖാദർ അങ്കിൾ അകത്തേക്ക് കൊണ്ടു വെച്ചിട്ടുണ്ടാവും..... വാ അകത്തേക്ക് പോവാം,,,,, ഇനി അടുത്ത സർപ്രൈസ്‌ ആസിമ്മാക്ക്..... അത് കഴിഞ്ഞു നിന്റെ വുഡ്ബീക്കും........" അതും പറഞ്ഞു അവൻ സ്പെക്‌സ് എടുത്തു വെച്ച് ഗാർഡനിലൂടെ നടന്നു വില്ലന്റെ അടുത്തേയ്ക്ക് പോയി....... "റോഷാ,,,നീയെന്താ ഇത്ര പെട്ടെന്ന് ലണ്ടനിൽ നിന്ന് പോന്നേ,,,,,,??!!" വിലയുടെ അകത്തേക്ക് കയറുന്നിടെ ഞാനിങ്ങനെ ചോദിച്ചതും അവൻ എനിക്കൊന്ന് ഇളിച്ചു കാട്ടി തന്നു...... "അവിടത്തെ മാലിക് ഗ്രൂപ്പിലെ കാര്യങ്ങൾ നോക്കി നോക്കി ഞാൻ മടുത്തു,,,, ആ ഇശാൻ മാലിക് എങ്ങെനെ ആണാവോ ഇവിടുത്തെ മാലിക് ഗ്രൂപ്പ് നോക്കുന്നെ,,,,, അവൻക്കൊരു മടുപ്പും ഇല്ലെന്ന് തോന്നുന്നു....." അവൻ പറയുന്നത് കേട്ടിട്ട് ഞാനൊന്ന് ചിരിച്ചു ഹാളിലേക്ക് കയറി........അപ്പൊ പ്രേയർ ഹാളിൽ നിന്ന് നിസ്കരിച്ചു ഇറങ്ങുന്ന ഉമ്മിനെ കണ്ടതും ഞാൻ റോഷനെ തോണ്ടികൊണ്ട് അതാ നിന്റെ ആസിമ്മ എന്നും പറഞ്ഞു പ്രേയർ ഹാളിന്റെ മുന്നിലേക്ക് വിരൽ ചൂണ്ടികൊടുത്തു........ അത് കണ്ട് അവനൊന്ന് ഇളിച്ചിട്ട് ഹാളിലെ സ്വിച് ബോഡിന്റെ അടുത്തേക്ക് ചെന്നിട്ട് അവിടുത്തെ എല്ലാ ലൈറ്റ്സും ഓഫ് ചെയ്തു,,,,

അപ്പൊ തന്നെ ചുറ്റുഭാഗവും ഇരുട്ട് പടർന്നതും ഞാനൊരു മൂലയിൽ നിന്ന് റോഷനെ വീക്ഷിച്ചു,,,,,, അപ്പൊ അവൻ ലൈറ്റ്‌സിന്റെ അടുത്തുനിന്ന് നടന്നു വന്ന് അവിടെ വെച്ചിരുന്ന ടോർച്ചെടുത്തോണ്ട് ഉമ്മിന്റെ അടുത്തേക്ക് നടന്നു...... എന്നിട്ട് ഉമ്മിന്റെ അടുത്ത് എത്തിയപ്പോ അവൻ ടോർച്ച് ഓണാക്കി അവന്റെ മുഖത്തേക്ക് ലൈറ്റ് അടിക്കുന്ന വിധത്തിൽ താടിക്കു താഴെ ടോർച്ച് വച്ചു..... ഇതൊക്കെ കണ്ട് ചിരി വന്നേലും ഞാൻ മിണ്ടാതെ അവരെ തന്നെ നിരീക്ഷിച്ചു ,,,,,, "ആരാ ലൈറ്റ്‌സൊക്കെ ഓഫ് ചെയ്‌തെ....??!!!" എന്നും പറഞ്ഞു ഉമ്മി ലൈറ്റിന്റെ നേരെ പോവാൻ നിന്നപ്പോഴാ റോഷൻ ഉമ്മിന്റെ അടുത്തേക്ക് ചെന്നൊണ്ട് ' ട്ടോ 'എന്ന് പറഞ്ഞത്,,,,, അതും അവന്റെ മുഖത്തിന് മീതെ ലൈറ്റ് വെച്ചു....... അത് കണ്ട് ഉമ്മിയൊന്ന് ഞെട്ടികൊണ്ട് നെഞ്ചിൽ കൈവെച്ചു റോഷനെ തന്നെ നെറ്റി ചുളിച്ചു ഉറ്റുനോക്കുന്നുണ്ട്,,,,,,, "ഡാ റോഷാ ,,,,ഇത് നീയായിരുന്നോ.....???!!!" അവന്റെ മുഖം വ്യക്തമായപ്പോ ഉമ്മി അവനെ നോക്കിക്കൊണ്ട് ചോദിച്ചതും അവൻ ലൈറ്റ് മുഖത്തു നിന്ന് എടുത്തു മാറ്റാതെ ഉമ്മിനെ നോക്കി....... "ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആളല്ല കേട്ടെ ,,,,,ഞാനൊരു വടയക്ഷി ഹ ഹ ഹ......." "ഓ ഞാൻ വിചാരിച്ചു ലണ്ടനിൽ നിന്ന് മുങ്ങിയിട്ട് ഇവിടെ പൊങ്ങിയ റോഷണാണെന്ന്......"

അവനെ ആസ്ഥാനത്താക്കികൊണ്ട് ഉമ്മി ഇതും പറഞ്ഞു ചിരിച്ചതും ഓൻ അവിഞ്ഞ ഒരു ഇളി ഇളിച്ചുകൊടുത്തു...... അത് കണ്ട് ഞാനൊന്ന് ചിരിച്ചിട്ട് ഓഫ്‌ ചെയ്ത ലൈറ്റ്സെല്ലാം ഓണാക്കി അവരുടെ അടുത്തേക്ക് പോയി....... ലൈറ്റ് ഓണായത് കണ്ട് അവൻ ഉമ്മിക്ക് നേരെ പല്ലുംകാട്ടി ഇളിച്ചുകൊടുത്ത് ടോർച്ച് ഓഫാക്കിവെച്ചു....... "നീ എപ്പഴാടാ ഇവിടെ പൊങ്ങിയെ.....??????!" "അവൻ കുറച്ചേരമായി ഇവിടെ പൊങ്ങിയിട്ട്..... ഉമ്മയ്‌ക്ക് തന്ന അതേ സർപ്രൈസ്‌ തന്നെയാ എനിക്കും അവൻ തന്നത്......." എന്ന് ഞാൻ റോഷനെ നോക്കി പറഞ്ഞതും അവൻ എനിക്കൊന്ന് ഇളിച്ചു തന്ന് ഉമ്മിന്റെ തോളിലൂടെ കൈയിട്ട് നിന്നു....... "ആസിമ്മാ,,,, എനിക്ക് വിശക്ക്ണു,,,, അതോണ്ട് വല്ലതും താ,,, അല്ലേൽ ഞാനിപ്പോ മയ്യിത്ത് ആവും ട്ടോ....." ഇതും പറഞ്ഞു ഓൻ ഉമ്മിനെ കൊണ്ടു പോവാൻ നിന്നപ്പോഴാ അവൻ എന്തോ ആലോചിച്ചു ഒരു മിനിറ്റ് എന്നും പറഞ്ഞു മുകളിലേക്കുള്ള സ്റ്റയർ ഓടി കയറി..... അത് ഉമ്മച്ചൻ സർപ്രൈസ്‌ കൊടുക്കാനാണെന്ന് മനസ്സിലായി,,,,,,, ★●●★●●★●●★●●★●●★●●★●●★ ഞാൻ മുകളിലെ എന്റെ ഓഫീസ് റൂമിലിരുന്ന് ഇന്നത്തെ ഫയലൊക്കെ നോക്കി ചെക്ക് ചെയ്ത് നിന്നപ്പോഴാ ഫോണിലേക്ക് ഒരു നോട്ടിഫിക്കേഷൻ വന്നത്,,,,,അത് ഡിജെപി എബ്രഹാം ആണ് മെസ്സേജ് അയച്ചതെന്ന് മനസ്സിലായതും ഞാനാ മെസ്സേജ് വായിച്ചു നോക്കി,,,,,

എനിക്കും എബ്രാമിനും മാത്രം അറിയുന്ന കാര്യത്തെ കുറിച്ചുള്ള ഡീറ്റൈൽസ് ആണ് അവനെനിക്ക് അയച്ചു തന്നത്,,,,അതോണ്ട് തന്നെ ഞാൻ പഴയ ഡീറ്റൈൽസ് കളക്റ്റ് ചെയ്തു വെച്ച പെന്ഡ്രൈവ് എടുക്കാനും വേണ്ടി റൂമിലേക്ക് പോയി,,,,, റൂമിലെത്തിയപ്പോ ഐറ എന്നെ വന്നു കൂട്ടിമുട്ടിയപ്പോ മൈൻഡ് മുഴുവൻ ഈ പെൻഡ്രൈവിലെ കാര്യങ്ങൾ ആയതിനാൽ ഞാൻ അധികമൊന്നും അവളോട് പറയാതെ ഡ്രോയറിൽ നിന്ന് പെൻഡ്രൈവ് എടുത്തു തിരിച്ചു ഓഫീസ് റൂമിലേക്ക് തന്നെ നടന്നു....... എന്നിട്ട് ചെയറിൽ ഇരുന്ന് ടേബിളിലുള്ള ലാപ് ഓണ് ചെയ്തു വെച്ച് പെൻഡ്രൈവ് അതിൽ കണക്ട് ചെയ്തു...... ലോക്കിട്ട ഫോൾഡർ തുറന്ന് ഇന്ന് എബ്രഹാം അയച്ച ഡീറ്റൈൽസൊക്കെ അതിലേക്ക് കോപ്പി പേസ്റ്റ് ചെയ്തു വെച്ചു......... എന്നിട്ട് ചെയറിലേക്ക് ചാരിയിരുന്ന് ലാപ്പിലേക്ക് തന്നെ ഉറ്റുനോക്കി ഇരുന്നു......... "ട്ടോ......!!!!!" പെട്ടന്ന് ഇങ്ങനെയൊരു ശബ്ദം കേട്ടതും ഞാനത് മൈൻഡ് ചെയ്യാതെ ലാപ്പിലേക്ക് തന്നെ നോക്കിയിരുന്നു.......... "ഇശു,,,, നീയെന്താടാ ഞാൻ ട്ടോ എന്നു പറഞ്ഞു പേടിപ്പിച്ചിട്ട് പേടിക്കാത്തെ.....??!!" എന്നും പറഞ്ഞു റോഷൻ എന്റെ അടുത്തേക്ക് വന്നതും ഞാൻ അവൻക്കൊന്ന് ചിരിച്ചുകൊടുത്തു ലാപ്പ് ഓഫാക്കി വെച്ചു....... "അയ്യോ പേടിച്ചു പോയി...... ഇത് മതിയോ...??!"

കളിയാക്കികൊണ്ട് ഞാൻ ഇങ്ങനെ പറഞ്ഞതും അവൻ എന്നെ നോക്കി പുച്ഛിച്ചു....... "നീ എന്നെ കളിയാക്കൊന്നും വേണ്ടാ..... അല്ലേൽ നിനക്കെന്നെ തീരെ മൈൻഡില്ല,,,,,,!!!" "അല്ല ,,,,നിനക്കിപ്പോ എന്തേ വേണ്ടേ......???!!!" "ഹാ അങ്ങനെ ചോദിക്ക്,,,,,,,," ഇതും പറഞ്ഞവൻ ടേബിളിൽ രണ്ടു കൈയും കുത്തി വെച്ച് നിന്നു..... "ആദ്യം നീ ചോദിക്ക്,,, ഞാൻ എപ്പോ വന്നു എന്ന് .......???!!!" "അത് ഞാൻ കണ്ടല്ലോ നീ വരുന്നേ........" എന്റെ സംസാരം കേട്ട് അവൻ നെറ്റി ചുളിച്ചു എങ്ങനെ എന്ന മട്ടിൽ നോക്കി നിന്നതും ഞാൻ അവനോട് അങ്ങോട്ട് നോക്ക് എന്നും പറഞ്ഞ് ചെയറും കൊണ്ട് സൈഡിലേക്ക് ചെരിഞ്ഞിട്ട് cctv കാണിച്ചുകൊടുത്തു...... അപ്പൊ അവനതിൽ പാത്തും പതുങ്ങിയും വില്ലയിലേക്ക് കയറിവരുന്നത് മുതൽ എന്റെ റൂമിൽ ഇരിക്കുന്നത് വരെയുള്ള ദൃശ്യങ്ങൾ കണ്ടിട്ട് ടേബിളിൽ അവൻ കുത്തി വെച്ചിരുന്ന കൈ അടിയിലേക്ക് ചാടിയതും ഞാനവനെ നോക്കിക്കൊണ്ട് പുരികം ഉയർത്തി എന്താ എന്ന മട്ടിൽ നോക്കി,,,,, അപ്പൊ അവൻ ഉമിനീർ ഇറക്കിയിട്ട് തോളുപൊക്കി ഒന്നുമില്ല എന്നു കാണിച്ചു മുന്നിലുള്ള ചെയറിൽ ചെന്നിരുന്നോണ്ട് ടേബിളിലുള്ള ഗ്ലാസ്സിന്റെ മുകളിലുള്ള അടപ്പ് തുറന്ന് അതിലെ വെള്ളം കുടിച്ചു........ എന്നിട്ട് ഗ്ലാസ് ടേബിളിൽ തന്നെ വെച്ചിട്ട് എന്നെ നോക്കിയൊരു അവിഞ്ഞ ഇളി ഇളിച്ചു .....

"അപ്പൊ നീ എല്ലാതും കണ്ടല്ലേ,,,,,,,,???!!! അപ്പൊ നിനക്ക് അറിയാമായിരുന്നോ ഞാൻ ഇന്ന് ഇവിടെ ലാൻഡ് ആകുമെന്ന്......??!!" "ഒഫ് കോഴ്സ് ഡ്യുഡ്,,,,നിന്റെ ഇന്നലെയുള്ള കോളിൽ നിന്നുതന്നെ അതെനിക്ക് മനസ്സിലായി,,,, അതുമല്ല നീയെന്നോട് ചോദിച്ചില്ലേ നിങ്ങൾ എപ്പോഴാ ഗോവയിൽ നിന്ന് ഇവിടേക്ക് ലാൻഡ് ചെയ്യുന്നെയെന്ന്.... അപ്പൊ തന്നെ എനിക്ക് കാര്യം പിടികിട്ടിയിരുന്നു,,,,,," എന്നൊക്കെ ഞാൻ പറഞ്ഞപ്പോ അവൻ എല്ലാം കണ്ടുപിടിച്ചല്ലേ എന്ന മട്ടിൽ എന്നെ നോക്കിക്കൊണ്ട് വിളറിയ ഇളി ഇളിച്ചു തന്നു,,,,,, അതിന് ഞാനും ഒന്ന് ഇളിച്ചുകൊടുത്ത് വാച്ചിലേക്ക് നോക്കികൊണ്ട് റോഷനെ നോക്കി........ "നിനെക്കെല്ലേ വിശക്കുന്നുണ്ടെന്ന് പറഞ്ഞെ....??!എന്നാൽ വാ ഫുഡ് കഴിക്കാൻ നേരമായിട്ടുണ്ട്,,,,,," "നീ വിശപ്പ് എന്നു പറഞ്ഞപ്പോഴാ വിശപ്പിന്റെ കാര്യം ഓർമ വന്നേ,,,,, അതോണ്ട് വേഗം വാ....." ഇതും പറഞ്ഞു അവൻ മുന്നിൽ പോയതും ഞാനൊന്ന് ചിരിച്ചിട്ട് ചെയറിൽ നിന്നും എഴുനേറ്റ് പെൻഡ്രൈവ് ലാപ്പിൽ നിന്നും ഊരി മാറ്റി കൈയിൽ പിടിച്ചു ഓഫീസ് റൂമിൽ നിന്നും ഇറങ്ങി...... എന്നിട്ട് റൂമിന്റെ മുന്നിലെത്തിയപ്പോ ഡ്രോയറിൽതന്നെ പെൻഡ്രൈവ് വെച്ചോണ്ട് ഞാൻ ഫുഡ് കഴിക്കാൻ പോയി........ താഴെ എത്തിയപ്പോ എല്ലാവരും അവിടെ പ്രെസെന്റ ആയിട്ടുണ്ടായിരുന്നു.....

അത് കണ്ട് ഞാൻ ഫുഡ് കഴിക്കുന്ന ടേബിളിൽ ഇരുന്ന് മുന്നിൽ കമിഴ്ത്തി വെച്ചിട്ടുള്ള പ്ലൈറ്റ് നേരെ വെച്ചിട്ട് ബൗളിലുള്ള പാസ്ത അതിലേക്ക് ഒഴിച്ച് സ്പൂണ് കൊണ്ട് കഴിച്ചു..... "ഇശു,,,,, നീയിപ്പോഴും നൈറ്റിൽ പീൽ ഫുഡ് മാത്രമേ കഴിക്കാർ......???!!!" റോഷൻ ഫുഡ് കഴിക്കുന്നതിനിടെ എന്റെ ഫുഡിലേക്ക് നോക്കിക്കൊണ്ട് ഇങ്ങനെ ചോദിച്ചതും ഞാൻ അതേ എന്ന മട്ടിൽ തലയാട്ടി സ്പൂണിലുള്ള പാസ്ത വായയിലേക്ക് വെച്ച് കഴിച്ചു,,,,,,,, ★●●★●●★●●★●●★●●★●●★●●★ റോഷൻ ഉമ്മച്ചനോട് ഓരോന്ന് ചോദിക്കുന്നത് കേട്ട് ഞാൻ ചിരിച്ചോണ്ട് വെജിറ്റബിൾ ഫ്രഡ് റൈസ് കഴിച്ചുകൊണ്ട് ഇരുന്നു....... കുറച്ചു കഴിഞ്ഞപ്പോ ഓരോരുത്തരായി ചെയറിൽ നിന്നും എഴുനേറ്റ് പോയതും ഞാനും ഫുഡ് കഴിച്ചെഴുനേറ്റു കൈ കഴുകി.......എന്നിട്ട് അമ്മച്ചിന്റെ കൂടെ ഫുഡ് കിച്ചനിൽ കൊണ്ടുവച്ചിട്ട് ഞാൻ റൂമിലേക്ക് പോയി....... സ്റ്റയർ കയറി ഗെസ്റ്റ് ഹാളിലെത്തിയപ്പോ അവിടെ ടീ പോയിന്മേലുള്ള മാഗസിൻ കണ്ടതും ഞാൻ അതിന്റെ അടുത്തേക്ക് ചെന്നു....... അപ്പൊ അതിൽ കവർ പേജായി എന്റെ സ്വീറ്റ് ഉമ്മച്ചൻ ഹാൻഡസം ആൻഡ് ക്യൂട്ട് ലുക്കിൽ നിക്കുന്നത് കണ്ടതും ഞാൻ ആ ബുക്കിനെ കയ്യിലെടുക്കാൻ വേണ്ടി കുനിഞ്ഞു..... പക്ഷെ ആ തെണ്ടി റോഷൻ അതിനു മുൻപ് തന്നെ മാഗസിൻ കൈക്കലാക്കിയതും ഞാൻ അവനെ കണ്ണുരുട്ടി നോക്കി.....

"റോഷാ,,, അതിങ്ങുതാ ഞാനെന്റെ ഇഷാൻ മാലിക്കിനെ ഒന്ന് നോക്കട്ടെ.....???!!" "ആദ്യം ഞാൻ നോക്കട്ടെ എന്നിട്ടു തരാം.....!!!!" "നോ,,,, ആദ്യം ഞാൻ നോക്കട്ടെ,,,,പിന്നെ നീ നോക്കിക്കോ......!!!" "അത് പറ്റില്ല,,,,, ആദ്യം ഞാനാ ഇത് എടുത്തെ അതോണ്ട് ഞാൻ നോക്കിയിട്ട് നീ നോക്കിയാൽ മതി ട്ടോ......." എന്നും പറഞ്ഞു അവൻ ഇളിച്ചുകൊണ്ട് മാഗസിൻ കയ്യിലിട്ട്‌ കറക്കി മുകളിലേക്കുള്ള രണ്ടു മൂന്ന് സ്റ്റെപ് കയറികൊണ്ട് അവിടെയുള്ള ആദ്യത്തെ റൂമിലേക്ക് കയറിപോയി....... അത് കണ്ട് ഞാൻ മാഗസിൻ കൊണ്ടുപോയ ദേഷ്യം കൊണ്ട് അവനെ പ്രാകി റൂമിലേക്ക് പോയി..... ഇതേസമയം റോഷൻ റൂമിൽ നിന്നും ഐറ പോവുന്നതും നോക്കി നിന്നു,,,,, അവൾ ഗെസ്റ്റ് ഹാളിൽ നിന്നും പോയി കഴിഞ്ഞപ്പോ അവൻ അവന്റെ കൈയിലുള്ള മാഗസിനെ നോക്കിക്കൊണ്ട് ആഞ്ഞൊരു നെടുവീർപ്പിട്ടു.......... "ഹോ ഗോഡ് രക്ഷപെട്ടു,,,,,, അവളത് എടുത്തപ്പോ തന്നെ ഞാനവിടെ എത്തിയത് നന്നായി,,,, ഇല്ലേൽ.....!!!!ഒരിക്കലും ഐറ ഇതൊന്ന് തുറന്നു നോക്കാത്തത് ഭാഗ്യം,,,,,,

ഇശുന്റെ പച്ചയായ പല സത്യങ്ങളും ഇതിന്റെ അകത്തുള്ളത് കൊണ്ട് തന്നെ ഇതൊരിക്കലും ഐറന്റെ കയ്യിലെത്താൻ പാടുള്ളതല്ല,,,,,,,അവളുടെ കൈയിൽ മാത്രമല്ല ഇശുന്റെ കൈയിലും ഇത് എത്താൻ പാടില്ല,,,,, കാരണം ഇതിലെ പല കാര്യങ്ങളും വീണ്ടും അവന്റെ മനസ്സിനെ എത്രമാത്രം കുത്തിനോവിക്കുമെന്ന് അറിയുന്നത് കൊണ്ടുതന്നെ ഇത് ഈ വീട്ടിൽ വേണ്ട....... ചിലപ്പോ ഐറ ഇതിലുള്ളത് കാണുമ്പോ അവൾ തളർന്നു പോയേക്കാം..... വേണ്ടാ...... ഒന്നും വേണ്ട......!!!!!!!" എന്നൊക്കെ പറഞ്ഞു റോഷൻ നിറഞ്ഞു നിൽക്കുന്ന അവന്റെ കണ്ണ് പുറം കൈകൊണ്ട് തുടച്ചു മാറ്റി മാഗസിനെ മൊത്തമൊന്ന് കണ്ണോടിച്ചു റൂമിൽ നിന്നും പുറത്തേക്കിറങ്ങി,,,, എന്നിട്ട് സ്റ്റയർ ഇറങ്ങികൊണ്ട് ഹാളിലൂടെ നടന്നു വില്ലയുടെ പുറത്തേക്ക് നടന്നു കൊണ്ട് വില്ലയുടെ സൈഡിലുള്ള പോണ്ടിന്റെ അടുത്തായി ഉണ്ടാക്കിയ ഗ്രീൻ ഹോമിലേക്ക് നോക്കി...... എന്നിട്ട് പോക്കറ്റിൽ നിന്നും ചാവിയെടുത്ത് അതിന്റെ ഗ്ലാസ് ടൈപ് പൂട്ടിലേക്കിട്ട് തിരിച്ചു,,,,, അന്നേരം തന്നെ ഡോർ തുറന്നു വന്നതും ഞാൻ അതിന്റെ ഉള്ളിലേക്ക് നോക്കതെ കണ്ണുചിമ്മി അതിന്റെ ഉള്ളിലേക്ക് ആ മാഗസിനെ എറിഞ്ഞു...... എന്നിട്ട് തുറന്ന പോലെതന്നെ ഡോർ ലോക്കാക്കി ചാവി പോക്കറ്റിലേക്ക് തന്നെ വെച്ചോണ്ട് നെഞ്ചില് കൈവെച്ചു നെടുവീർപ്പിട്ടുകൊണ്ട് തിരിഞ്ഞു നടക്കാൻ നിന്നപ്പോഴാ മുന്നിൽ എന്നെ തന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന ആളെ കണ്ടത്........ "റോഷാ,,,,, നീയെന്താ ഇവിടെ ......???!!!" .... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story