QUEEN OF KALIPPAN: ഭാഗം 39

queen of kalippan

രചന: Devil Quinn

തുറന്ന പോലെതന്നെ ഡോർ ലോക്കാക്കി ചാവി പോക്കറ്റിലേക്ക് തന്നെ വെച്ചോണ്ട് നെഞ്ചില് കൈവെച്ചു നെടുവീർപ്പിട്ടുകൊണ്ട് തിരിഞ്ഞു നടക്കാൻ നിന്നപ്പോഴാ മുന്നിൽ എന്നെ തന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന ആളെ കണ്ടത്........ "റോഷാ,,,,, നീയെന്താ ഇവിടെ ......???!!!" തോളിലിട്ട മുണ്ടു കൊണ്ട് മുഖം തുടച്ചോണ്ട് ഖാദർ അങ്കിൾ എന്നോട് ഇങ്ങനെ ചോദിച്ചതും ഞാൻ പതറൽ മുഖത്തു കാണിക്കാതെ അങിളിനൊന്ന് ചിരിച്ചു കൊടുത്തു...... "അത് അങ്കിൾ ഞാൻ വെറുതെ കാറ്റു കൊള്ളാനും വേണ്ടി ഇങ്ങോട്ട് വന്നതാ,,,,, വില്ലക്കു ചുറ്റും പല മരങ്ങളൊക്കെ ഉണ്ടായതുകൊണ്ടു വെറുതെ ഇങ്ങോട്ട് വന്നു എന്നൊള്ളു........" എന്തു പറയുമെന്ന് വിചാരിച്ചു നിന്നപ്പോ പെട്ടന്ന് വായയിൽ കിട്ടിയ കള്ളം ഞാൻ പറഞ്ഞതും അങ്കിൾ ഒന്ന് ചിരിച്ചു തന്നു...... "ഇവിടെ അധിക നേരം നിക്കേണ്ട,,,,, വില്ലയിലേക്ക് ചെന്നോ......" അതിന് ഞാനൊന്ന് തലയാട്ടി കൊടുത്തു ഗുഡ് നൈറ്റും പറഞ്ഞു ഞാൻ വില്ലയിലേക്ക് നടന്നു....... നടക്കുന്നതിനിടെ ഞാൻ പിറകിലേക്ക് ഒന്ന് നോക്കിയപ്പോ അങ്കിൾ ഗ്രീൻ ഹോമിനെ അടിമുടി നോക്കിക്കൊണ്ട് പോവുന്നത് കണ്ടതും ഞാൻ നെഞ്ചിൽ കൈവെച്ചു ഇതുവരെ പിടിച്ചു വെച്ച ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് അകത്തേക്ക് ചെന്നു.......... ★●●★●●★●●★●●★●●★●●★●

"ഇശുച്ചാ,,,, എനിക്ക് ഉറക്കം വരുന്നുണ്ട് ട്ടോ........" ആ തെണ്ടി റോഷനെ പ്രാകികൊന്ന് ഞാൻ റൂമിലേക്ക് ചെന്നപ്പോ ഇശു സോഫയിൽ ഇരുന്നോണ്ട് മടിയിൽ വെച്ചിരിക്കുന്ന ലാപ്പിൽ വർക് ചെയ്യുന്നത് കണ്ട് ഞാൻ അവനിപ്പോ കിടക്കാൻ വരുമെന്ന് ചിന്തിച്ചു ബെഡിൽ ചാരി ഇരുന്ന് ഓനെ തന്നെ നോക്കി അവനെയും കാത്ത് ബെഡിലങ്ങനെ ഇരുന്നു..... ഇരുന്നിരുന്ന് ഞാൻ ഉറക്കം തൂങ്ങി എന്നല്ലാതെ അവൻ വരാത്തത് കണ്ടിട്ട് ഞാൻ ചുണ്ടു ചുളിക്കി കൊണ്ട് ഓനോട് ഇങ്ങനെ ചോദിച്ചപ്പോ അവൻ ഞമ്മക്കൊന്ന് ഇളിച്ചു തന്ന് വീണ്ടും ആ കുന്ത്രാടത്തിലേക്ക് തന്നെ തല താഴ്ത്തി.......അത് കണ്ട് എനിക്ക് ദേഷ്യം വന്നതും ഞമ്മള് അവനെ നോക്കിക്കൊണ്ട് കുട്ടികളെ പോലെ മുഖം വെച്ച് അവനെ വീണ്ടും വിളിച്ചു....... "ഇശുച്ചാ,,,,," "നിനക്ക് ഉറക്കം വരുന്നുണ്ടേൽ നീ ഉറങ്ങിക്കോ......." ലാപ്പിൽ കുത്തുനിടെ അതിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞതും ഞാൻ അവനെ പുച്ഛിച്ചു കൊണ്ട് ബെഡിൽ കിടന്നു........ 'അതിനുമാത്രം എന്ത് മലമറിക്കുന്ന പണിയാ അതിൽ,,,,, ആദ്യം ആ ലാപ്പിനെ എറിഞ്ഞു പൊട്ടിക്കണം എന്നിട്ട് ഓൻ്റെ തലയും.... ഹും കള്ള കടുവ.......'

അവനെ മനസ്സിലിട്ടു പ്രാകി കൊണ്ട് ഞാൻ അവനിൽ നിന്ന് മുഖം തിരിച്ചു തിരിഞ്ഞു കണ്ണുകളടച്ചു കിടന്നു...... കുറച്ചു കഴിഞ്ഞപ്പോ എന്റെ കാലിലൂടെ എന്തോ ഇഴഞ്ഞു വന്ന് തോളിലെറ്റം എത്തിയതും ഞാൻ കണ്ണ് തുറന്ന് അതെന്താണെന്ന് നോക്കി ,,,,,, അപ്പൊ ഉമ്മച്ചൻ എന്റെ മേലിലൂടെ കോസഡി ഇട്ടോണ്ട് ബെഡിൽ ചെന്ന് കിടന്ന് ഫോണിൽ തോണ്ടുന്നത് കണ്ടതും ഞാൻ അവനെ തുറിച്ചു നോക്കിയിട്ട് കോസഡി തോളിൽ നിന്നും എടുത്തു മാറ്റി......... അത് കണ്ട് അവൻ ഫോണിൽ നിന്നും തല പൊന്തിക്കാതെ വീണ്ടും അത് തോളിലേക്ക് ഇട്ടു തന്നതും ഞാൻ അതിനെ പിന്നെയും തട്ടി മാറ്റി........ അന്നേരം അവൻ എന്നെ നോക്കി ഇളിച്ചു തന്നിട്ട് ഫോൺ ലാംപ് ടീ പോയിയുടെ മുകളിൽ വെച്ചോണ്ട് കിടന്നു.......അപ്പൊ തന്നെ ഞാനൊന്ന് പുഞ്ചിരിച്ചു അവന്റെ അടുത്തേക്ക് നീങ്ങി കിടന്നോണ്ട് അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു...... അപ്പൊ ഉമ്മച്ചൻ എന്നെ വലയം ചെയ്ത് മൂർത്താവിൽ ചുണ്ടമർത്തി എന്നെ അവനിലേക്ക് കൂടുതൽ ചേർത്ത് കിടത്തി....... അത് കണ്ട് ഞാൻ അവന്റെ നെഞ്ചിൽ ഉമ്മവെച്ചു പതിയെ കണ്ണുകളടച്ചു കിടന്നു............ പിറ്റേന്ന് കണ്ണുതുറന്നപ്പോ എന്റെ തലയ്ക്കു മുകളിൽ മുഖം വെച്ചോണ്ട് ഉമ്മച്ചൻ എന്നെ കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ടതും ഞാൻ അവന്റെ കൈ പതിയെ എടുത്തു മാറ്റിക്കൊണ്ട് ബെഡിൽ നിന്നും ഇറങ്ങിയിട്ട് നേരെ ബാത്റൂമിലേക്ക് പോയി ഫ്രഷായി......

എന്നിട്ട് നിസ്കരിച്ചു താഴത്തെക്ക് പോയി..... എന്നും ഓഫീസ് കാര്യങ്ങൾ ആയതുകൊണ്ട് തന്നെ ഇവിടെയുള്ളവരോട് സ്പെൻഡ് ചെയ്യാൻ ടൈം കിട്ടാത്തത് കൊണ്ട് ഇന്ന് എന്തായാലും ഞാൻ ഓഫീസിലേക്ക് പോകുന്നില്ല എന്ന് ഉമ്മച്ചനോട് പറഞ്ഞതുകൊണ്ട് തന്നെ ഞാൻ നേരെ കിച്ചനിലേക്ക് പോയി..... "ഗുഡ് മോർണിംഗ്......" കിച്ചനിലേക്ക് എത്തിയപ്പോ തന്നെ ഞാൻ ഇതും പറഞ്ഞു കയറിയതും ഉമ്മി ഫ്രിഡ്ജ് തുറന്ന് എന്തോ തപ്പുനനിടെ എന്നെ നോക്കി...... "നീയെന്തിനാ ഐറ ഈ സമയത്ത് ഇങ്ങോട്ട് വന്നേ.....??!!നീയിന്ന് ഓഫീസിലേക്ക് പോവുന്നില്ലേ......???!!!!" "ഇല്ല ഉമ്മി,,,, അവളിന്ന് ഞമ്മളെ കൂടെ ടൈം സ്പെൻഡ് ചെയ്യാണല്ലോ....." ദീദി കോഫീ കപ്പിലേക്ക് ഒഴിക്കുന്നിടെ ഉമ്മിനോട് ഇങ്ങനെ പറഞ്ഞതും ഞാൻ ദീദിനെ ഒന്ന് നോക്കിക്കൊണ്ട് ഉമ്മിനെ നോക്കി തലയാട്ടി ഇളിച്ചു കൊടുത്തു...... "ഓഫീസിൽ പോവുന്നില്ലേൽ കുറച്ചു നേരം കിടന്നുടായിരുന്നോ നിനക്ക്...... ഇന്നലത്തെ യാത്ര ക്ഷീണം കാണും........" ഫ്രിഡ്ജിൽ നിന്ന് ചിക്കൻ വെച്ചിട്ടുള്ള ഗ്ലാസ് ബോക്‌സ് എടുത്തുകൊണ്ട് ഉമ്മിയിങ്ങനെ പറഞ്ഞതും ഞാൻ ഉമ്മിന്റെ അടുത്തേക്ക് ചെന്നു...... "എനിക്കിപ്പോ യാത്ര ക്ഷീണമൊന്നും ഇല്ലന്നേ ...... " അതിനൊന്ന് മൂളി തന്ന് ഉമ്മി കൈയിലുള്ള ബോക്‌സ് സ്ലാബിലേക്ക് വെച്ചു.......

അപ്പൊ ദീദി ട്രെയിലാക്കി കോഫീ കൊണ്ടു തന്നതും ഞാൻ അതിൽ നിന്നും ഒരു കപ്പെടുത്ത് ഉമ്മിക്ക് കൊടുത്ത് ഞാൻ വേറൊരു കപ്പെടുത്ത് ഒരു സിപ്പ് കുടിച്ചു ദീദി നെ നോക്കി കൊണ്ട് ദീദിക്കും എന്റെതിൽ നിന്ന് കോഫീ ചുണ്ടിൽ വെച്ചു കൊടുത്തു...... അപ്പൊ ദീദി ഒരു സിപ്പ്‌ കുടിച്ച് കയ്യിലെ ട്രായും കൊണ്ട് ഹാളിലേക്ക് പോയി...... ★●●★●●★●●★●●★●●★●●★● ജോക്കിങ് കഴിഞ്ഞു വന്ന് ഞാൻ റൂമിലേക്ക് കയറി ഫ്രഷായി......ഐറ ഇന്ന് ലീവാണെന്ന് പറഞ്ഞതുകൊണ്ട് തന്നെ ഞാൻ വേഗം റെഡിയായി കൊണ്ട് ഇന്നത്തെ ഇമ്പോർടൻ്റ് മീറ്റിംഗിൻ ഇന്നലെ നൈറ്റിൽ പ്രിപെയ്ഡ് ചെയ്തു വെച്ച ലാപ്പിലുള്ള ഫയലുകളെല്ലാം ചെക് ചെയ്ത് ഞാൻ അതിലെ പെൻഡ്രൈവ് ഊരി പോക്കറ്റിലേക്ക് വെച്ചു റൂമിൽ നിന്നും ഇറങ്ങി........ അപ്പോഴാണ് ഫോണിലേക്ക് ആരോ വിളിച്ചത്,,,,,,അപ്പോ തന്നെ ഞാൻ പോക്കറ്റിൽ നിന്നും ഫോണെടുത്തു ഗെസ്റ്റ് ഹാളിലേക്ക് നടന്നു ....... ഫോണ് വിളിച്ചത് ചാച്ചിമ്മ ആയതുകൊണ്ട് തന്നെ ഞാൻ ഓരോന്ന് പറഞ്ഞ് സോഫായിൽ ഇരുന്നു...... അപ്പോഴാണ് റോഷൻ അവന്റെ റൂമിൽ നിന്നും ഇറങ്ങിവന്ന് എന്റെ സൈഡിലിരുന്ന വാച്ച് കെട്ടികൊണ്ട് എന്നെ നോക്കി........ "ആരാ ഇശു രാവിലെ തന്നെ ....??!!" "അതന്റെ ഉപ്പാന്റെ ഓരോയൊരു സാഹോദരിയായ ചാച്ചിമ്മ ആണെടാ......."

"ഓ ചാച്ചിമ്മ ആയിരുന്നോ...... ഞാനും വിജാരിച്ച്.........." ബാക്കി പറയുന്നതിന് മുമ്പേ അവൻ കണ്ണുതള്ളി വാട്ട് എന്നും പറഞ്ഞ് ഒച്ച വച്ചതും ഞാനൊന്ന് ചിരിച്ചു....... ചാച്ചിമ്മ എന്ന് പറഞ്ഞിട്ട് അവനൊരു കുലക്കവും ഇല്ലായിട്ട് ഞാനൊന്ന് നെറ്റി ചുളിച്ചെങ്കിലും പിന്നീട് അവൻ ബൾബ് കത്തിയപ്പോ അലറിയത് കണ്ട് ഞാൻ ചാച്ചിമ്മാനോട് സംസാരിച്ചു..... "ചാച്ചിമ്മ ,,,,നിങ്ങളെ മോൻ ഇന്നലെ ലണ്ടനിൽ നിന്ന് ലാൻഡായിട്ടുണ്ട് ട്ടോ,,,,,അവൻക്കു ഞാൻ കൊടുക്കണോ.......???!!" ഫോണിലൂടെ ഞാൻ ഇതും പറഞ്ഞു എന്റെ സൈഡിലിരിക്കുന്ന മഹാനെ നോക്കിയപ്പോ അവൻ പല്ലുകടിച്ചു എന്നെ നോക്കുന്നുണ്ട്....... അത് ഞാൻ അങ്ങനെ പറഞ്ഞത്കൊണ്ടുള്ള പല്ലുകടിയാണെന്ന് മനസ്സിലായതും അവൻ എന്നെ നോക്കിക്കൊണ്ട് ഫോണ് വാങ്ങി കാതോടടുപ്പിച്ചു......... "ഹെലോ ഉമ്മി,,,,,,,," "നീയെന്താടാ ആരോടും പറയാതെ പെട്ടന്ന് ലണ്ടനിൽ നിന്ന് വന്നേ... നിനക്ക് ഉപ്പാനോടെങ്കിലും പറഞ്ഞുടായിരുന്നോ.....??!!" "അത് ഉമ്മി,,, ഞാൻ വെറുതെ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നും വിചാരിച്ചാ......." "മ്മ്.....നിനക്കിപ്പോ കുറച്ചു സർപ്രൈസ്‌ കൂടുന്നുണ്ട് ട്ടോ...... ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട് അപ്പൊ നിനക്ക് ഞാൻ ബാക്കി തരാം......" "ഏയ് അതിന്റെ ഒരു ആവശ്യവും ഇല്ല,,,,,നിങ്ങൾ ദുബായിൽ തന്നെ നിന്നോ...... "

"ഉപ്പാക്ക് നാട്ടിലെ ഹോസ്പിറ്റലിലേക്ക് പ്രൊമോഷൻ കിട്ടിട്ടുണ്ട്,,,,, അതുകൊണ്ട് ഞങ്ങൾ ദുബായിൽ നിന്നും പോരും..... പിന്നെ നീ നാട്ടിലെത്തിയ കാര്യം ഉമ്മൂമാനോട് പറഞ്ഞോ....???!!! "ഇല്ല ഉമ്മി,,,,, ഞാനിവിടെ ലാൻഡ് ചെയ്ത കാര്യം തറവാട്ടിൽ പറഞ്ഞിട്ടില്ല....... ആസിമ്മാനോട് പറയണ്ട എന്നാ ഞാൻ പറഞ്ഞെ......." "അത് നന്നായി അല്ലേൽ ഉമ്മുമാന്റെ അടുത്തു നിന്ന് നിനക്ക് വയർ നിറച്ചു കിട്ടിനി,,,,,, എന്തായാലും ഞങ്ങൾ നാട്ടിൽ എത്തിയിട്ട് നീ തറവാട്ടിലേക്ക് പോയാൽ മതി ട്ടോ......... എന്ന ഞാൻ ഫോണ് വെക്കാണ് ........" എന്നൊക്കെ അവർ ഫോണിലൂടെ പറയുന്നത് കേട്ടിട്ട് ചിരി വന്നേലും ഞാൻ അതെല്ലാം പിടിച്ചു വെച്ച ...... അവന്റെ ഉമ്മിയും എന്റെ ഉപ്പാന്റെ പെങ്ങളുമായ ചാച്ചിമ്മയാണ് ഇപ്പൊ വിളിച്ചത്.....അവരിപ്പോ ദുബായിയിൽ സെറ്റിൽഡാണ് ,,,,,,അവന്റെ ഉപ്പയായ ഖാസിം അങ്കിൾ ഒരു ഹോസ്പിറ്റലിൽ വർക് ചെയ്തുകൊണ്ടിരിക്കാണ്,,,,,, അതുകൊണ്ട് ഇവന് ഞങ്ങളുടെ കൂടെയാണ് നിക്കാർ,,,,,, ഇപ്പൊ ഒരു ഫൈവ് മന്തിന് അവൻ ലണ്ടനിലേക്ക് പോയി..... പക്ഷെ ഇന്നലെ ആരോടും ഒന്നും പറയാതെയാ ഈ തെണ്ടി ഇവിടേക്ക് ലാൻഡ് ആയെ....... അതിന്റെ പരാതിയ അവനോട് ചാച്ചിമ്മ പറഞ്ഞത്...... പിന്നെയവൻ ഉമ്മൂമാനോട് ഒന്നും പറഞ്ഞിട്ടില്ല ഇവിടെ ലാൻഡ് ചെയ്‌തെ,,,,,,

പറഞ്ഞാൽ പിന്നെ അവന്റെ ഗതി ഗോവിന്ദ...... "അതേ ഇശു,,,,, ഉമ്മുമാനോട് പറഞ്ഞാൽ എന്റെ ഗതി അധോഗതി ആവുമെന്ന് എനിക്ക് ഉറപ്പാണ്......" "എന്തായാലും തറവാട്ടിൽ ആരേലും എന്തേലും അറിയുന്നുണ്ടോ എന്ന് സൂക്ഷിച്ചോ.......???!!!" "എന്തായാലും ഉമ്മി വന്നിട്ടൊള്ളു ഞാനിനി തറവാട്ടിലേക്ക്........" "അതാ നിനക്ക് നല്ലത്......" അവൻ അതിനൊന്ന് മൂളി തന്നതും ഞാൻ സോഫയിൽ നിന്നും എഴുനേറ്റ് ഫോണ് തിരിച്ചു പോക്കേറ്റിലേക്ക് തന്നെ വെച്ച് സ്റ്റയർ ഇറങ്ങി ഡൈനിങ് ടേബിളിന്റെ അടുത്തേക്ക് ചെന്നു..... അപ്പൊ ഉമ്മിയും ഐറയും ഫുഡ് എടുത്തുവെക്കുന്നത് കണ്ട് ഞാൻ ചെയറിൽ ഇരുന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു........ ഇന്ന് റോഷനും എന്റെ കൂടെ ഓഫീസിലേക്ക് വരുന്നത് കൊണ്ട് ഞങ്ങൾ രണ്ടുപേരും ബ്രെക്ഫാസ്റ്റ് കഴിച്ചു ഓഫീസിലേക്ക് പുറപ്പെട്ടു........ ★●●★●●★●●★●●★●●★●●★● ബ്രെക്ഫാസ്റ്റ് കഴിച്ചു കഴിഞ്ഞപ്പോ ഇശുവും റോഷനും ഓഫീസിൽ പോയി കഴിഞ്ഞപ്പോ ആഷിക്കയും ഇക്കാൻ്റെ ഓഫീസിലേക്ക് പോകാൻ പുറത്തേക്ക് ഇറങ്ങി.... അപ്പൊ ദീദി ഇക്കാനോട് എന്തൊക്കെയോ പറഞ്ഞു പോകുന്നത് കണ്ടിട്ട് ഞാൻ ചിരിച്ചു കൊണ്ട് സൈഡിൽ വെച്ചിട്ടുള്ള വാട്ടർ ക്യാനിൽ വെള്ളം നിറച്ചുകൊണ്ട് ഹാളിലെ പോട്ടിൽ വെച്ചിട്ടുള്ള ചെടികൾക്ക് വെള്ളം നനച്ചു കൊടുത്തു.......

എന്നിട്ട് സ്റ്റയറിന്റെ അടുത്തേക്ക് പോയി അതിന്റെ രണ്ടു സൈഡിലുമുള്ള മണി പ്ലാന്റസിനും വെള്ളം നനച്ചു കൊടുത്ത് സ്റ്റയർ കയറി ഗെസ്റ്റ് ഹാളിലെ പോട്ടിലുള്ള ചെടിയിലേക്കും വെള്ളം നനച്ചു കൊടുത്തുകൊണ്ട് മുകളിലേക്കുള്ള രണ്ടു മൂന്ന് സ്റ്റെപ്പിന്റെ അടുത്തുള്ള പ്ലാന്റസിലേക്കും വെള്ളം ഒഴിച്ചു ....... "ഔ ആകപ്പാടെ പ്ലാന്റ്‌ ആണല്ലോ .....!!!! " ചെടിക്ക് വെള്ളം നനച്ച് ഞാനൊരു വിധമായപ്പോ ഞാനിങ്ങനെ സ്വയം മൊഴിഞ്ഞു റൂമിലെ ബാൽകണിയിലുള്ള പ്ലാന്റസിന്റെ അടുത്തേക്ക് പോവാൻ നിന്നപ്പോ ഐഷുട്ടി ഉറങ്ങി എഴുനേറ്റ് വരുന്നത് കണ്ടതും ഞാൻ അവളെ അടുത്തേക്ക് പോയി...... "ഇപ്പോഴാണോ ഐഷുട്ടി എഴുന്നേൽക്കുന്നെ.....??!!!!" അവളെ അടുത്തെത്തിയപ്പോ ഞാനിങ്ങനെ ചോദിച്ചതും അവൾ എനിക്കൊന്ന് ഇളിച്ചു തന്നു....... "ഇത്തൂസ് എങ്ങോട്ടാ ....??!!!" "ഞാൻ വെള്ളം നനക്കാൻ..... എന്തേ നീ പോരുന്നോ.....??!!!" ഒറ്റ പുരികം ഉയർത്തി ഞാനിങ്ങനെ ചോദിച്ചതും അവൾ ഞമ്മക്കൊന്ന് തലയാട്ടി തന്നു...... "പക്ഷെ പ്ലാന്റ്‌ നനക്കാനല്ല ......" "പിന്നെ.....??!!" "എനിക്ക് ഡോറ ബൂജി ഇട്ട് തന്നാൽ മതി .... ഞാനത് കണ്ട് ഇരുന്നോണ്ട്........." "അയ്യട,,,,,, എന്താ ഒരു ആഗ്രഹം...... നിന്റെ ഉമ്മച്ചി കണ്ടാൽ എന്നെ ആയിരിക്കും ചീത്ത പറയാ അതുകൊണ്ട് അത് വേണ്ടട്ടോ........"

"പ്ലീസ് ഇത്തൂസേ,,,,,,," എന്നും പറഞ്ഞു അവളെന്റെ കൈയിൽ തൂങ്ങികൊണ്ട് കൊഞ്ചിയതും ഞാൻ പിറകിലേക്ക് നോക്കി അതാരാ അവിടെ നിക്കുന്നതെന്ന് കാണിച്ചു കൊടുത്തതും അവൾ നല്ല കുട്ടിയായി....... താഴെ എന്തോ പണി ചെയ്യുന്ന ദീദിനെ കാണിച്ചുകൊടുത്തപ്പോ അവൾ അടങ്ങിനിന്നതും ഞാൻ ചിരിച്ചോണ്ട് അവളേയും കൊണ്ട് റൂമിലേക്ക് പോയി...... എന്നിട്ട് റൂമിലൂടെ നടന്ന് ബാൽകണിയിലേക്ക് പോയി അവിടെയുള്ള പോട്ടിലേക്ക് വെള്ളം ഒഴിച്ചു...... അന്നേരം ഐഷുട്ടി അവിടെയുള്ള കിളികൂട്ടിൽ ഇരുന്നു കൊണ്ട് എന്റെ ഫോണിൽ കളിച്ചിരുന്നു.......... "ഐഷുട്ടി നിനക്കൊരു കാര്യം കാണിച്ചു തരട്ടെ.......????!!!" പോട്ടിലുള്ള പ്ലാന്റസിനൊക്കെ വെള്ളം നനച്ചു കഴിഞ്ഞപ്പോ ഞാൻ ഗാർഡനിൽ നിന്ന് കണ്ണ് വെട്ടിച്ച് പിറകിലുള്ള ഐഷുട്ടിയെ നോക്കിക്കൊണ്ട് ചോദിച്ചതും അവൾ ഞാനൊന്നും കേട്ടിട്ടില്ല എന്ന മട്ടിൽ ഫോണിൽ കളിച്ചിരിക്കാണ്,,,,,, അത് കണ്ട് കൈയിലുള്ള വാട്ടർ ക്യാൻ സൈഡിൽ വെച്ചിട്ട് അവളെ കൈയിൽ നിന്ന് ഫോണ് വാങ്ങി........അപ്പൊ അവൾ എന്നിലേക്ക് നോക്കിക്കൊണ്ട് അത് താ ഇത്തൂസേ എന്ന ചിണുങ്ങികൊണ്ട് പറഞ്ഞതും ഞാൻ അവളെ നോക്കി നോ എന്ന മട്ടിൽ തലയാട്ടി കൊടുത്തു......... "നിനക്കിപ്പോ ഒരു കാര്യം കാണിച്ചു തരണമെങ്കിൽ നീയെന്റെ കൂടെ വാ.......???!!!"

ഇതും പറഞ്ഞു ഞാനവളെ കൈപിടിച്ചു റൂമിലേക്ക് കൊണ്ടുപോയി...... എന്നിട്ട് കൈയിലുള്ള ഫോണ് ടേബിളിൽ വെച്ചോണ്ട് ഞാൻ അവളെയും കൊണ്ട് അടിയിലെ ഫ്ലോറിലേക്ക് പോയി ......... "എങ്ങോട്ടാ രണ്ടുപേരും പോവുന്നേ......?????!!!!!" സ്റ്റയർ ഇറങ്ങികൊണ്ട് ഹാളിലെത്തിയപ്പോ ഉമ്മി ഇങ്ങനെ ചോദിച്ചതും ഞാൻ ഉമ്മികൊന്ന് സൈറ്റടിച്ചു കൊടുത്തു വില്ലയുടെ പുറത്തേക്ക് ഇറങ്ങി......എന്നിട്ട് അവളെയും കൊണ്ട് ഗാർഡനിന്റെ സൈഡിലുള്ള നടക്കാൻ ഉണ്ടാക്കിയ ചെരിഞ്ഞു വളഞ്ഞ വഴികളിലൂടെ നടന്നു മുന്നിലുള്ള അരയന്നങ്ങൾക്ക് നീന്തി കളിക്കാൻ വേണ്ടിയുള്ള പോണ്ടിലേക്ക് അത് നോക്ക് എന്നും പറഞ്ഞു കൈ ചൂണ്ടി കാണിച്ചു കൊടുത്തു........... അപ്പൊ ആ പോണ്ടിൽ കളിച്ചു തിമിർക്കുന്ന അരയന്നങ്ങൾക്കിടയിൽ വിരിഞ്ഞു നിക്കുന്ന താമര കണ്ടിട്ട് ഐഷുട്ടി ചാടി കളിച്ചതും ഞാൻ അതിലേക്ക് നോക്കാൻ നിന്നപ്പോ ഖാദർ അങ്കിൾ വരുന്നത് കണ്ട് ഞാൻ അങ്കിളിനെ നോക്കി........ "അത് ഇന്നലെ രാത്രി വിരിഞ്ഞിട്ട് ഉണ്ടായിരുന്നു.....ആദ്യമായിട്ടാ ഇവിടെ താമര വിരിയുന്നെ..... ആമ്പൽ ഇതിൽ വിരിഞ്ഞിട്ട് ഉണ്ടേലും ആദ്യമായിട്ടാ താമര വിരിയുന്നേ......" എന്നും പറഞ്ഞു അങ്കിൾ അതിലേക്ക് നോക്കിയതും ഞാനും അതിലേക്ക് തന്നെ നോക്കിനിന്നു.......

.ഒത്ത നടുവിലായി ഒപ്പം വിരിഞ്ഞു നിക്കുന്ന മൂന്ന് താമരകൾക്കു ചുറ്റും വട്ടമിട്ട് നീന്തി കളിക്കുന്ന അരയന്നങ്ങളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നപ്പോഴാ ഞാൻ സൈഡിൽ വുഡന് കൊണ്ട് ഉണ്ടാക്കിയ ഒരു കുഞ്ഞു വീട് കണ്ടത്....... "അങ്കിൾ,,,, അത് എന്താ.....???!! എപ്പോഴും ഈ വീട് ഞാൻ കണ്ടിട്ടുണ്ട്,,,, പക്ഷെ ഇത് എന്തിനുള്ള വീടാണെന്നു അറിയില്ല,,,, എപ്പോഴും ഇത് അടഞ്ഞു തന്നെയാണ് കിടക്കാർ ,,,,,ഇതുവരെ ആരും ഇതിൻറെ അടുത്തേക്ക് വരുന്നത് പോലും ഞാൻ കണ്ടിട്ടില്ല......... അതുകൊണ്ട് തന്നെ അങിളിനോട് ഇത് എന്താണെന്നും ചോദിച്ചു ഞാനതിനെ ആകമൊത്തം സൂം ചെയ്ത് നോക്കി......... "ഇതാണ് ഇവിടുത്തെ ഗ്രീൻ ഹോം.....പക്ഷെ ഇതിന്റെ അകത്ത് എന്താണെന്ന് എനിക്കറിയില്ല......" "അതി,,,,,അതിന്റെ അകത്ത് വേറൊന്നുമല്ല,,,, പഴയ സാധനങ്ങളാ,,,,,,അല്ലാതെ വേറൊന്നുമല്ല ,,,,,,ഉപയോഗിക്കാത്ത സാധങ്ങൾ ആയതുകൊണ്ട് തന്നെ ആരും ഇത് തുറന്ന് നോക്കാറില്ലെന്ന് മാത്രം......." അങ്കിൾ പറഞ്ഞു തീർന്നപ്പോ ഉമ്മി പെട്ടന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നോണ്ട് ഇങ്ങനെ പറഞ്ഞതും ഞാൻ ഉമ്മിന്റെ മുഖഭാവം കണ്ട് ഉമ്മിനെ തന്നെ നോക്കിനിന്നു..... "ആഹ് എനിക്ക് തോന്നി ഇതിന്റെ അകത്ത് അങ്ങനെ വല്ല സാധങ്ങളും ആയിരിക്കുമെന്ന്.......നിങ്ങൾ ഇതിന്റെ താക്കോൽ താ,,,ഞാൻ ഇതിന്റെ ഉള്ളമൊന്ന് വൃത്തിയാക്കട്ടെ......." അങ്കിൾ ആ ഗ്രീൻ ഹോമിന്റെ പൂട്ടിൽ പിടിച്ചുകൊണ്ട് ഉമ്മിനോടായി പറഞ്ഞതും ഞാൻ ഉമ്മിനെ ഒന്ന് നോക്കി......

"ഏയ് അതിന്റെയൊന്നും ആവശ്യമില്ല,,,,,ഇത് ഇവിടെ ആരും തുറക്കാത്തത് കൊണ്ട് വൃത്തി ആകേണ്ട ആവിശ്യം ഒന്നുമില്ല......." എന്നൊക്കെ ഉമ്മി പറഞ്ഞതും അങ്കിൾ ചിരിച്ചുകൊണ്ട് എന്ന വേണ്ട എന്നും പറഞ്ഞു ........ "വാ ഇത്തൂസേ ,,,,ഞമ്മക്ക് ഉള്ളിലേക്ക് പോയി അവിടെ കളിക്കാ......." ഉമ്മിന്റെ മുഖഭാവം കണ്ടിട്ട് എന്തോ പന്തിയില്ലാത്തത് കൊണ്ടുതന്നെ ഞാൻ അവരുടെ സംസാരം കേട്ട് നിന്നപ്പോഴാ ഐഷു എന്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പോയത്....... അത് കണ്ട് ഞാൻ പിറകിലേക്ക് നോക്കിയപ്പോ ഉമ്മി അങിളിനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്....... ഞാൻ പിന്നെ അത് ശ്രേദ്ധിക്കാൻ നിക്കാതെ ഐഷുന്റെ കൂടെ ഉള്ളിലേക്ക് കയറിച്ചെന്നു..... അപ്പൊ ദീദി അവൾക്കുള്ള ബ്രെക്ഫാസ്റ്റ് കൊടുത്തപ്പോഴാ ഈ പെണ്ണ് ഒന്നു കഴിച്ചിട്ടില്ലായെന്ന് ഓർമ വന്നത് തന്നെ....... അവൾ കഴിച്ചു കഴിഞ്ഞപ്പോ ഞാനും അവളും ലിവിങ് റൂമിലേക്ക് പോയി കൊണ്ട് അവളുടെ ഡ്രോയിങ് ബുക്കിൽ കളർ ചെയ്തിരുന്നു,,,,,,, കുറച്ചു കഴിഞ്ഞപ്പോ ദീദി അങ്ങോട്ടേക്ക് വന്നതും ഞാൻ കളറിംഗ് പരുപാടി നിർത്തിവെച്ചു ദീദിനോട് ഗോവയിലെ വിശേഷങ്ങളെല്ലാം പറഞ്ഞു കൊടുത്തു..............

അങ്ങനെ ഈവനിംഗ് ആയപ്പോ ഞങ്ങളെല്ലാവരും ഗാർഡനിൽ ഇരുന്ന് കോഫീ കുടിക്കുന്ന സമയത്താണ് ഒരു പോസ്റ്റ്മാൻ ഗെയ്റ്റ് കടന്ന് നടന്നു വരുന്നത് കണ്ടത്........ "ഞമ്മക്ക് ആരാ ഉമ്മി ലെറ്റർ ഒക്കെ അയക്കാർ.......???!!!" അയാളെ നോക്കി കൊണ്ട് ഉമ്മിനോട് ഇങ്ങനെ ചോദിച്ചതും ഉമ്മി അറിയില്ല എന്ന മട്ടിൽ തലയാട്ടി....... "ആവോ ,,,, എന്തായാലും ഞാൻ പോയി നോക്കിയിട്ട് വരാം......." എന്നും പറഞ്ഞു ഉമ്മി എഴുന്നേറ്റ് പോകാൻ ഒരുങ്ങിയപ്പൊ ഞാൻ ഉമ്മിയെ അവിടെതന്നെ പിടിച്ചിരുത്തി ഞാൻ പോയിനോക്കമെന്നും പറഞ്ഞു ചെയറിൽ നിന്നുമെഴുന്നേറ്റ് അയാളെ അടുത്തേക്ക് ചെന്നു...... "ആരാ ജെസ ഐറ.....??!അവർക്കൊരു ലെറ്ററുണ്ട്......." ആ ലേറ്ററിലേക്ക് നോക്കിക്കൊണ്ട് അയാളിങ്ങനെ പറഞ്ഞതും ഞാൻ നെറ്റി ചുളിച്ചുകൊണ്ട് എനിക്കാരാ ലെറ്റർ അയച്ചേ എന്നാലോചിച്ച് അയാളെ നോക്കിക്കൊണ്ട് ഞാനാ ജെസ ഐറ എന്നു പറഞ്ഞതും അയാൾ ആ ലെറ്റർ എനിക്ക് തന്നു ,,,, എന്നിട്ട് അതിൽ സൈൻ ചെയ്യാൻ പറഞ്ഞതും ഞാൻ അതിൽ സൈൻ ചെയ്തുകൊടുത്തു..... അപ്പോ അയാള് അവിടെനിന്നും പോയതും ഞാൻ അതെന്താണെന്ന് അറിയാനും വേണ്ടി അതിന്റെ എൻവലപ്പ്‌ തുറന്നു നോക്കി..... അപ്പോ അതിലുള്ളത്‌ കണ്ട് എന്റെ ഉള്ളിലൂടെ ഒരു ആളലങ്ങ് പോയി,,,,,,,,, .... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story