QUEEN OF KALIPPAN: ഭാഗം 42

queen of kalippan

രചന: Devil Quinn

അന്നൊരു മഴയുള്ള ദിവസം,,, കോളേജ് തുറക്കുന്ന ഫസ്റ്റ് ഡേ,,,,അന്ന് ഞാൻ ഡിഗ്രി സെക്കന്റ് ഇയർ സ്റ്റുഡന്റ് ആയി കോളേജിലേക്ക് പോയി..... "എന്റെ ഗോടെ ഈ നശിച്ച മഴക്ക് ഈ നേരത്തൊള്ളൂ പെയ്യാൻ സമയം കിട്ടിയത്.....ആദ്യത്തെ ദിവസം തന്നെ എന്നെ ഈ മഴ കുളിപ്പിച്ചേ അടങ്ങുന്നാ തോന്നുന്നെ..... ബല്ലാത്ത ജാതി മഴ" ബസ്സിൽ ആളുകൾക്ക് പിടിക്കാനായി വെച്ച ഹേൻഡിലിൽ പിടിച്ച് ഞാനിങ്ങനെ സ്വയം ഉരുവിട്ട് മുന്നിലുള്ള ഗ്ലാസ്സിന്റെ ഉള്ളിലൂടെ പുറത്തേക്ക് നോക്കി.....പുറത്തു തകൃതിയായി പെയ്യുന്ന മഴ കാരണം മുന്നിലുള്ള വാഹനങ്ങളൊന്നും കാണുന്നില്ല..... അപ്പോഴാണ് ബസ്സിലെ കിളി കോളേജ് പടി എത്തി ഇറങ്ങിക്കോ എന്ന് വിളിച്ചു കൂവിയത്..... അയാളെ കൂവൽ കേട്ടാൽ തന്നെ ബസ്സിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നും.... അമ്മാതിരി ഒച്ച....ബസ്സിലെ പടകളെല്ലാം ഇറങ്ങിയതും ഞാന് ഇറങ്ങുന്ന ഡോറിനുള്ളിലൂടെ ഒന്ന് പുറത്തേക്ക് നോക്കി ഇറങ്ങികൊണ്ട് സ്റ്റോപ്പിലേക്ക് ഓടി..... 'ഐറ,,, നിനക്ക് വല്ല ആവിശ്വവും ഉണ്ടായിരുന്നോ ഈ ബസ്സിൽ പോരണം എന്ന്.... നിന്നോട് മര്യാദിക്ക് ഉപ്പച്ചി ചോദിച്ചില്ലേ ഞാനിന്ന് കൊണ്ടാക്കി തരാമെന്ന്.... അപ്പൊ നീ എന്തോന്നാ പറഞ്ഞെ...? ബസ്സിലൊക്കെ പോവണം അതാണ് ഞമ്മക്ക് നെസ്റ്റോളോജി ഫീൽ തരാമെന്ന്....

ഇപ്പൊ നിനക്ക് നല്ല ഫീൽ തന്നെ കിട്ടിലേ... അത് തന്നെ നിനക്ക് വേണമെടി കുരുട്ടെ.... അനുഭവിച്ചോ....' എന്റെ പെരട്ട ഉൾമനസ് എന്നെ പ്രാകി കൊണ്ട് പറയുന്നത് കേട്ടിട്ട് ഞാൻ ചുണ്ട് ചുളിക്കി....ഉപ്പച്ചി പറഞ്ഞത് കേട്ടാൽ മതിയായിരുന്നു..... ഇനിപ്പോ എങ്ങനെ ഞാൻ കോളേജിലേക്ക് പോവും....ഞാനിന്ന് മഴ പെയ്യില്ല എന്നു വിചാരിച്ച് കുട എടുക്കാനും മറന്നു,,,അല്ലേലും കുട എടുക്കാത്ത സമയത്ത് ആയിരിക്കും ലക്ഷണംകെട്ട് മഴ പെയ്യാ.... ബസിൽ നിന്ന് ഇറങ്ങി സ്റ്റോപ്പിലെത്തിയപ്പോ തന്നെ എന്റെ ഡ്രെസ്സ് പാതി നനഞ്ഞിരുന്നു.....ഇനി ഈ മഴ കൊണ്ടാൽ പിന്നെ പറയെ വേണ്ട..... കോളേജിലേക്ക് ഇവിടുന്ന് കുറച്ചു കൂടെ നടക്കാനുണ്ട്...... പക്ഷെ കുടയില്ലതെ പോവുന്നത് റിസ്ക് ആയതുകൊണ്ട് തന്നെ ഞാൻ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ അങ്ങനെ നിന്നു...... ഓരോ കുട്ടികൾ കുടയും ചൂടി മുന്നിലൂടെ പാസ്സ് ചെയ്തു പോവുന്നുണ്ട് ,,,,അതിലൊരാളെ കൂടെ പോവാന്ന് വിചാരിക്കുമ്പോ ഒരു കുടയിൽ മൂന്ന് പേർ ആണ്.... അതിൽ ഞാനും കൂടെ കയറിയാൽ പിന്നെ പറയണ്ട.... അതിലും മെച്ചം ഒറ്റക്ക് പോവുന്ന കുട്ടിയുടേ കുടയിൽ കയറി പോവാമെന്ന് കരുതി ഞാൻ കുറച്ചു മുന്നിലേക്ക് നിന്നിട്ട് രണ്ടു ദിശയിലേക്കും നോക്കി കൊണ്ടിരുന്നു.....

അതിനിടെ സ്റ്റോപ്പിൽ ഒരു ബസ്സ് നിർത്തിയതും ഞാൻ അതിനെ ഒന്ന് നോക്കിയിട്ട് വീണ്ടും ആരേലും വരുന്നുണ്ടോ എന്ന് രണ്ടു സൈഡിലേക്ക് നോക്കി കൊണ്ടിരുന്നു..... അപ്പൊ സ്റ്റോപ്പിൽ നിൽക്കുന്ന ഒരു ചെക്കൻ എന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്നത് കണ്ടതും ഞാൻ അവനെയൊന്ന് അടിമുടി നോക്കിക്കൊണ്ട് സൈഡിലേക്ക് തിരിഞ്ഞു നിന്നു......പിന്നെയവൻ ഞാൻ കാണാനും വേണ്ടി ഓരോരോ കോപ്രായങ്ങൾ കാണിച്ചു കൂട്ടുന്നത് കണ്ടതും ഞാൻ മനസ്സിൽ ഇത് എന്തോന്ന് ജന്മം എന്ന് ചിന്തിച്ചോണ്ട് വീണ്ടും നാലുപാടും നോക്കി നിന്നു.... എന്റെ ഭാഗ്യ കേടിൻ ഒരൊറ്റ കുട്ടിയും ഒറ്റക്ക് കുട പിടിച്ചു പോവുന്നില്ല...... എല്ലാ കുടക്കു ഉള്ളിലും മൂന്ന് പേർ ഉണ്ട്..... അത് കണ്ടിട്ട് നാവു കടിച്ച് ഞാൻ 'ഇനിപ്പോ എന്തു ചെയ്യുമെന്ന് 'കരുതി നിന്നപ്പോഴാ ആ മറ്റേ ചെക്കൻ കുട എടുത്തോണ്ട് സ്റ്റോപ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്നോ എന്ന് എന്നോട് ചോദിച്ചത്..... അവന്റെ ഇളിച്ചോണ്ടുള്ള ചോദ്യം കേട്ടിട്ട് ഞാൻ 'വേണ്ടായേ' എന്ന് മട്ടിൽ നോക്കികൊടുത്തു സൈഡിഡിലൂടെ ഒറ്റക്ക് ഒരു കുടയും ചൂടി പോകുന്ന കുടയിലേക്ക് കയറി ആ വായ്‌നോക്കി ചെക്കനെ നോക്കിക്കൊണ്ട് ഒന്ന് ഇളിച്ചു കൊടുത്തു..... 'എന്നോടാ അവന്റെ ഒലിപ്പീര് ഹും' മനസ്സിലിങ്ങനെ ചിന്തിച്ചു ഞാൻ കുറച്ചും കൂടെ ഉള്ളിലോട്ട് നിന്നിട്ട് ഷാളും ബേഗും നനയാതെ പിടിച്ചു കുടക്കുള്ളിൽ ഭദ്രമായി വെച്ച് മുന്നിലേക്ക് നടന്നു.....

പെട്ടന്ന് എവിടുന്നോ ബോധം വന്നപ്പോ ആരുടെ കൂടെയാ ഞാനിപ്പോ ഉള്ളെതെന്ന് വിചാരിച്ച് ഞാൻ തല ചെരിച്ചു സൈഡിലേക്ക് നോക്കി....അപ്പൊ ഒരു പയ്യൻ നനഞ്ഞ മുടിയെല്ലാം കോതികൊണ്ട് കുട ശെരിക്കിനും പിടിച്ച് എന്നെ നോക്കിക്കൊണ്ട് 'ഇതേതാ 'എന്ന മട്ടിൽ നോക്കി നിക്കുന്നത് കണ്ടതും ഞാൻ അമളിയ ഇളി ഒന്ന് ഇളിച്ചു കൊടുത്തു..... "I'm the sorry അളിയാ,,,,,, ഞാൻ അറിയാതെ..... മഴ നല്ലോണം പെയ്യുന്നത് കണ്ടിട്ട് ,,,,,ഞാനാ സ്റ്റോപ്പിൽ നിന്നപ്പോ,,,, നീ ഒറ്റയ്ക്ക് വരുന്നത് കണ്ട്....അറിയാതെ,,,, " നടത്തം സ്റ്റോപ് ചെയ്ത് ഞാൻ ബ്ബ ബ്ബ ബ്ബ അടിച്ച് ഇങ്ങനെ പറഞ്ഞതും അവൻ നെറ്റി ചുളിച്ചു എന്നെ നോക്കി.... അത് കണ്ടിട്ട് ഞാൻ അവനെ തന്നെ നോക്കിനിന്നതും പിന്നെ അവന്റെ പൊട്ടിച്ചിരി ആണ് കേട്ടത്..... "അതിന് ഞാനൊന്നും ചോദിച്ചില്ലല്ലോ....." ചിരി എങ്ങനെയൊക്കെയോ പിടിച്ചു വെച്ചോണ്ട് ഓനിങ്ങനെ പറഞ്ഞതും ഞാൻ അതിനൊന്ന് വേണോ വേണ്ടേ എന്ന മട്ടിലൊന്ന് ഇളിച്ചു കൊടുത്തു...... "യൂ ,,,,ഇവിടെ ആദ്യയിട്ടാണോ......??!!!" ഫസ്റ്റ് ഇയർ പഠിച്ചപ്പോൾ ഇവനെ ഇവിടെ എവിടെയും കാണാത്തത്‌കൊണ്ട് ഇതും ചോദിച്ചു നടക്കുന്നതിനിടെ അവനെ ഒന്ന് നോക്കി.....അപ്പൊ അവൻ എനിക്കൊന്ന് പുഞ്ചിരിച്ചു തന്നു....

"Noo,,,,ഞാനാദ്യം ഡിഗ്രി ഫസ്റ്റ് ഇയർ പഠിച്ചത് എന്റെ നാട്ടിലുള്ള കോളേജിലാണ്...പിന്നെ ഇവിടുത്തേ കോളേജ് നല്ലതാണെന്ന് കേട്ടപ്പോ ആരോ പറഞ്ഞ് എന്നെ ഇങ്ങോട്ട് ട്രാൻസ്ഫർ ചെയ്തു......നീയും ഡിഗ്രി സെക്കന്റ് ആണല്ലേ...??!" "അതേ... എങ്ങനെ മനസ്സിലായി....??!" ഞാൻ പുരികം ഉയർത്തി കൊണ്ട് ചോദിച്ചതും അവനെന്റെ കൈ കാണിച്ചു തന്നു.... അവിടെപ്പോ എന്താണെന്ന് വിജാരിച്ച് ഷാൾ പിടിച്ചു നിൽക്കുന്ന കയ്യിലേക്ക് നോക്കിയപ്പോ വീട്ടിൽ നിന്ന് ഐഡി കാർഡ് ഞാൻ കൈയിൽ ചുറ്റി പിടിച്ചോണ്ട് നേരം വഴുകിയിട്ട് ബസ്സ് സ്റ്റോപ്പിലേക്ക് ഓടി വന്നത് ഓർമ വന്നതും ഞാൻ അവൻക്കൊന്ന് ഇളിച്ചു കൊടുത്തു കൈയിൽ ചുറ്റി വെച്ച ഐഡി കാർഡ് കഴുതിലിട്ടു...... "Anyway ma name ......." "Wait,,,, wait,,, wait....." അവൻ അവന്റെ നെയിം പറയാൻ നിന്നപ്പോ ഞൻ ഇടയിൽ കയറി വൈറ്റ് ചെയ്യാൻ പറഞ്ഞു .....അപ്പൊ അവൻ നെറ്റി ചുളിച്ചു എന്തിനാണെന്ന മട്ടിൽ എന്നെ നോക്കി നിന്നതും ഞാൻ ചുളുവിൽ മുന്നിലേക്ക് നോക്കിക്കൊണ്ട് അവന്റെ ഇടതു സൈഡിൽ നിന്ന് വലതു സൈഡിലേക്ക് മാറി നിന്നു....... ആ സ്‌പോട്ടിൽ തന്നെ ഞാൻ നേരത്തെ കണ്ട ചീറി പാഞ്ഞു വരുന്ന കാർ ഞങ്ങളെ സൈഡിലുള്ള വെള്ളം മേലിലേക്ക് തെറിപ്പിച്ചതും ഒപ്പമായിരുന്നു.....സഭാഷ്‌ അത് കണ്ടപ്പോ തന്നെ അവനെന്നെ കണ്ണുരുട്ടി നോക്കി പേടിപ്പിച്ചു .......

"ഡി കുരുട്ടെ,,,,ഇതിനായിരുന്നല്ലേ നീ ഇവിടുന്ന് വൈറ്റ് എന്നും പറഞ്ഞു മാറി നിന്നത്......" "അത് പിന്നെ......" എന്ന് നീട്ടി പറഞ്ഞ് ഞാൻ ചിരി അടക്കിപിടിച്ചു ചിരിച്ചത് കണ്ട് അവനന്നെ വീണ്ടും നോക്കി പേടിപ്പിച്ചതും ഞാൻ അവനോട് അങ്ങോട്ട് നോക്കെന്ന് ആംഗ്യം കാണിച്ചു..... അത് കണ്ട് അവൻ പല്ലു കടിച്ചു അവിടെ എന്താടി എന്ന് ഒച്ചയിട്ട് കൊണ്ട് ഞാൻ പറഞ്ഞ സ്ഥലത്തേക്ക് നോക്കിയത് കണ്ട് ഞാനെന്റെ ചിരി അടക്കിവെച്ച് അവനെ തന്നെ നോക്കി...... നേരെത്തെ ഞാനാ കാർ വരുന്നത് കണ്ടിട്ട് ഞാൻ സൈഡിലേക്ക് മാറി നിന്നപ്പോ അതിന്റെ കൂടെ അവന്റെ മേലിലേക്ക് വെള്ളം ആവേണ്ട എന്നു വിചാരിച്ചു കൈയിലുള്ള കുട അവന്റെ കാലിന്റെ അടിഭാഗത്ത് നനയാതെ നിക്കാനും വേണ്ടി ആക്കി പിടിച്ചായിരുന്നു.... പക്ഷെ ഈ മരമാക്രി അത് കണ്ടിട്ടില്ല..... " Any way I'm Jeza Aira " അവൻ അവന്റെ ഡ്രെസ്സിലേക്ക് നോക്കി അതിനൊരു പോറൽ പോലും ഏറ്റിട്ടില്ലാത്തത് കണ്ടിട്ട് അവന്റെ തലക്ക് അവൻ തന്നെ ഒരു മേട്ടം കൊടുത്ത് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു തന്നതും ഞാനും അതിനൊന്ന് പുഞ്ചിരിച്ചു കൊടുത്തു അവൻക്കു നേരെ കൈ നീട്ടികൊണ്ട് എന്നെ ഞാൻ സ്വയം പരിചയപ്പെടുത്തി...... അത് കണ്ട് അവൻ എന്റെ നീട്ടി വെച്ച കയ്യിന്റെ പുറം ഭാഗത്ത് അവന്റെ കയ്യിന്റെ പുറം ഭാഗം വെച്ച് തട്ടിക്കൊണ്ട് കുട ശെരിക്കിനും പിടിച്ചു എന്നെ നോക്കി..... "U know one thing Jeza.....??!!!"

എല്ലാവരും ഐറ എന്ന് വിളിക്കുന്ന എന്നെ അവൻ ജെസ എന്ന് വിളിച്ചപ്പോ ഞാനവനെ പുരികം ചുളുക്കി പുഞ്ചിരിച്ചു കൊണ്ട് നോക്കിയതും അവൻ എനിക്കൊന്ന് സൈറ്റ് അടിച്ചു കൊണ്ട് എനിക്കു നേരെ കൈ നീട്ടി..... "Jeza,,, ma name Jasil ,,,, Jaasil ahmed" എന്നും പറഞ്ഞ് തലകൊണ്ട് അവന്റെ നീട്ടി വെച്ച കൈയിലേക്ക് ആംഗ്യം കാണിച്ചു തന്നതും ഞാൻ ഓ എന്ന് നീട്ടി മൂളി കൊടുത്ത് ചിരിച്ചോണ്ട് അവൻക്ക് കൈ കൊടുത്തു മുന്നിലുള്ള ഗേറ്റ് കടന്ന് ഞങ്ങൾ കോളേജ് കൗബോഡിലേക്ക് കയറി....... "ബായ് ഡാ....." ക്ലാസ്സിന്റെ മുന്നിലെത്തിയപ്പോ ഞാൻ അവനോടും ഒരു ബായ് പറഞ്ഞു ക്ലാസ്സിലേക്ക് കയറി...... എന്നിട്ട് ബാഗ് ബെഞ്ചിൽ വെച്ച് സീറ്റിൽ ചെന്നിരുന്നു...... പിന്നെ സമയം അതിന്റെ വഴിക്കങ്ങനെ പോയിക്കൊണ്ടിരുന്നു.......അങ്ങനെ ഉച്ചക്കുള്ള ഫുടൊക്കെ കഴിച്ചു ഇരുന്നപ്പോഴാ അനൗസ്മെന്റ് കേട്ടത്.... ഇന്ന് എന്തോ എക്സിബിക്ഷൻ ഉണ്ടെന്ന്.... ഞമ്മക്ക് പിന്നെ അതിൽ നല്ല ഇഡ്രേസ്റ്റ് ഉള്ളതു കൊണ്ട് തന്നെ ചാടി തുള്ളി എക്സിബിക്ഷൻ നടക്കുന്ന സ്ഥലത്തേക്ക് വിട്ടു...... അപ്പൊ ഓഫീസിന്റെ മുന്നിലുള്ള വലിയ പ്ലാറ്റ്ഫോമിൽ ഒത്ത നടുവിലായി ഒരു വലിയ സ്റ്റാന്റിൽ വോൾഡ് ഫൈമസ്‌ ബുക്കുകൾ നിരത്തി വെച്ചത് കണ്ട് ഞാൻ അപ്പോതന്നെ അതിന്റെ അടുത്തേക്ക് പോയി ഒരു തലക്കൽ നിന്ന് ഓരോന്നും വീക്ഷിച്ചു കൊണ്ടിരുന്നു........

റോമിയോ& ജൂലിയറ്റ് ,,,ഹേരി പോർട്ടർ അങ്ങനെ കുറെ ബുക് കണ്ടേലും ഞാൻ അതൊക്കെ വായിച്ചത് കൊണ്ട് അതല്ലാത്ത വേറെ വല്ല ബുക്ക്സ് വല്ലതും ഉണ്ടോയെന്ന് തപ്പി കൊണ്ടിരുന്നു..... അപ്പൊ അതിൽ ഫ്രണ്ട്ഷിപ്പിന്റെ ഒരു ബുക് കണ്ടതും ഞാനതിന്റെ കവർ പേജ് ഒന്ന് കണ്ണുഴിഞ്ഞ് നോക്കി അതിന്റെ സ്റ്റാന്റിൽ നിന്നും അതെടുത്തു..... പക്ഷെ അതിനു മുൻപ് തന്നെ ആ ബുക് എന്റെ ഓപ്പോസിറ്റ് സൈഡിൽ നിന്ന് ആരോ വലിച്ചതും ഞാൻ നെറ്റി ചുളിച്ചുകൊണ്ട് സ്റ്റാൻ്റിന്റെ ഗ്രില്ലിലൂടെ എന്റെ മുന്നിലുള്ള ആളിലേക്ക് നോക്കി...... അപ്പൊ അവിടെനിന്ന് ജാസി ഒന്നും അറിയാതെ ബുക്കിലേക്ക് തല കുനിച്ചു ഓരോ താളുകളും മറിച്ചു നോക്കുന്നത് കണ്ട് ഞാനവനെ തന്നെ നോക്കി നിന്നു...... അപ്പൊ അവൻ ആ ബുക് അടച്ചു വെച്ച് ഇടതുകയ്യിന്റെ ഉള്ളം കയ്യിൽ അടിച്ചു മൂളി പാട്ടും പാടി പോകുന്നത് കണ്ട് ഞാനപ്പോ തന്നെ ഓന്റെ നേരെ പോയി.... എന്റെ മറു വശത്തുകൂടെ അവൻ പോവുന്നത് അനുസരിച്ച ഞാൻ ഇപ്പുറത്തെ സൈഡിലൂടെ പോയി.... നടുവിൽ സ്റ്റാൻഡ് ഉള്ളതുകൊണ്ട് നടന്നിട്ടും നടന്നിട്ടും അവന്റെ അടുത്ത് എത്തുന്നില്ല.... അക്കര ഇക്കരെ എന്ന് പറഞ്ഞ പോലെയാണ്....അതോണ്ട് തന്നെ നടത്തത്തിന്റെ സ്പീഡ് കൂട്ടി സ്റ്റാന്റിന്റെ തലക്കൽ എത്തിയതും ഞാൻ തല ചെരിച്ചു ജാസിനെ നോക്കി.....

അപ്പൊ അവൻ ബുക്കിലേക്ക് നോക്കി വന്നുകൊണ്ട് എന്നെ മറികടന്ന് പോവാൻ നിന്നതും ഞാനവന്റെ മുന്നിൽ ചെന്നു നിന്നു.... "ഹേയ്,,, ആരിത് ജെസയോ.......???!"" പെട്ടന്ന് എന്നെ കണ്ടിട്ട് അവൻ എന്റെ നേരെ നിന്ന് ചോദിച്ചതും ഞാനവനൊന്ന് പുച്ഛിച്ചു കൊടുത്തു...... "എന്തേ കണ്ടിട്ട് തോന്നിലേ...." "Of course,,തോന്നിയത് കൊണ്ടല്ലേ ചോദിച്ചേ....." "So funny yaar,,,,, ആ ബുക് ഇങ് താ.... ഞാനാ ഇതാദ്യം എടുത്തെ...." ആദ്യം ചിരിച്ചിട്ട് പിന്നെ മുഖത്തു സ്വൽപ്പം ഗൗരവം വാരി വിതറി കൊണ്ട് ഞാൻ ബുക്കിനെ നോക്കി കൊണ്ട് ചോദിച്ച് അവനെ നോക്കി... അപ്പൊ അവൻ എന്തിന് എന്ന രീതിയിൽ പുരികം ചുളിക്കി നിക്കുന്നത് കണ്ടു ഞാൻ അവനെ നോക്കി ചിരിച്ചു..... "ഞാൻ ഈ ബുക് കണ്ടപ്പോ എടുക്കാൻ നിന്നപ്പോഴേക്കും നീയിത് കൈക്കലാക്കിയിരുന്നു....." "Oh really.....ഞമ്മൾക്ക് ഒരേ ടെസ്റ്റ് ആണെന്ന് തോന്നുന്നു....." അവനൊന്ന് ചിരിച്ചുകൊണ്ട് ഇതും പറഞ്ഞു അവന്റെ കൈയിലുള്ള ബുക് എനിക്കു നേരെ നീട്ടി..... "ഇന്നാ ബുക്....." "അപ്പൊ നിനക്ക് വേണ്ടേ....??!" എന്ന് ഞാൻ സംശയ ഭാവത്തോടെ പുരികം ഉയർത്തി ചോദിച്ചതും അവൻ എനിക്കൊന്ന് ചിരിച്ചു തന്ന് വേണ്ട എന്ന മട്ടിൽ തലയാട്ടി..... "Noo,,,, നീ വായിച്ചു എനിക്ക് തന്നാൽ മതി....." അതിന് ഞാനൊന്ന് പുഞ്ചിരിച്ചു കൊടുത്തു അവന്റെ കൈയിലുള്ള ബുക്ക് വാങ്ങിച്ചു....

എന്നിട്ട് അതിലെ ഫ്രണ്ട് പേജ് തുറന്നുകൊണ്ട് അതിൽ ബോൾഡ് ലെറ്റേഴ്സിൽ എഴുതിയത് വായിച്ചു..... True friendship never ends എന്ന് ഞാൻ അതിൽ എഴുതിയിരിക്കുന്നത് വായിച്ചു ജാസിനെ നോക്കികൊണട് ആ ബുക് തുറന്നപോലെതന്നെ അടച്ചുവെച്ചോണ്ട് ഞാനാ ബുക് അവൻക്ക് നേരെ നീട്ടി പിടിച്ചു...... "ഈ ബുക് ഞാൻ നിനക്ക് തരാണ്..... നീ വായിച്ചു കഴിഞ്ഞിട്ട് നീയിത് എനിക്ക് തന്നാൽ മതി..... സോ അതുവരെ ഇത് നിന്റെ കൈയിൽ ഇരിക്കട്ടെ......" ചെറു ചിരിയാലെ ഞാനിതും പറഞ്ഞു അവന്റെ കയ്യിൽ അത് കൊടുത്തു...... അപ്പൊ അവൻ എന്നാൽ ഓക്കേ എന്ന് പറഞ്ഞോണ്ടു അത് വാങ്ങിച്ചു...... "ക്യാന്റീനിൽ പോയാലോ.... Let's come....." എന്നും പറഞ്ഞു ഞാന് അവനെയും കൂട്ടി പോവാൻ നിന്നപ്പോഴാ പിറകിൽ നിന്ന് ആരോ 'ഐറാ ' എന്ന് വിളിച്ചത്...... "ഐറ,,,, നിന്നെ പ്രിൻസിപ്പൾ തിരക്കുന്നുണ്ട്,,, നിന്നോട് പെട്ടന്ന് തന്നെ ഓഫീസിൽ എത്താൻ പറഞ്ഞിട്ടുണ്ട്......." ഒരു പെൺകുട്ടി എന്റെ അടുത്തേക്ക് വന്നുകൊണ്ട് ഇതും പറഞ്ഞു പോയതും ഞാൻ ജാസിനെ ഒന്ന് നോക്കി..... "സോറി ജാസി,,,, കോളേജിലെ വൈസ് ചെയർമാനായ ഞാൻ ഇപ്പൊ പ്രിൻസിയുടെ അടുത്തേക്ക് ചെന്നിട്ടില്ലേൽ പിന്നെ പറയെ വേണ്ട.....അതോണ്ട് പിന്നെ ഞമ്മക്ക് ക്യാന്റീനിൽ പോവാം ട്ടോ..... "

എന്നും പറഞ്ഞു ഞാൻ അവനോട് ബായ് പറഞ്ഞു പ്രിൻസിയുടെ ഓഫീസിലേക്ക് പോയി.....അവിടെ എത്തിയപ്പോ മൂപ്പര് പറഞ്ഞത് കേട്ട് എന്റെ ചെവിക്കുള്ളിലൂടെ കിളികൾ പാറി പോയോ എന്നൊരു സംശയം.... നാളെയിവിടെ എന്തോ സ്‌ട്രയ്ക്ക് നടത്തുന്നുണ്ട് അതിനു വേണ്ട പോസ്റ്ററും കാര്യങ്ങളും ഒക്കെ ഉണ്ടാക്കി വെക്കുക..... മെയിൻ ചെയർമാൻ ഇന്ന് അബ്‌സെന്റ ആയതുകൊണ്ടാണ് ഇതെന്നെ ഏൽപ്പിച്ചത്.....ആ ചെയർമാൻ ലീവ് എടുക്കാൻ കണ്ട സമയത്തെ പഴിച്ചു ഞാൻ വേണ്ട അത്യവിശ്യ സാധനങ്ങളെല്ലാം കൊണ്ട് വന്ന് ആൽമരത്തിന്റെ തറയിൽ വെച്ചു...... എന്നിട്ട് ചട്ട ബോഡിൽ ബ്ലാക്ക്‌ മാർകറോണ്ട് വലിയ കൈ അക്ഷരത്തിൽ എഴുതി ഓരോന്നും സെറ്റാക്കി വെച്ചു........ ദീർഘ നേരത്തിനു ശേഷം എഴുതാനുള്ളതെല്ലാം എഴുതി കഴിഞ്ഞപ്പോഴേക്കിനും ഞാനൊരു വക ആയിരുന്നു....... അതുകൊണ്ട് തന്നെ ഞാൻ തറയിൽ കയറി ഇരുന്ന് ആൽ മരത്തിൽ തട്ടി തടഞ്ഞു പോകുന്ന മന്തമാരുതനും കൊണ്ടിരുന്നു.......അപ്പൊ എന്റെ മുന്നിലേക്ക് ഒരു കോഫീ കപ്പ് നീണ്ടു വന്നതും ഞാൻ കോഫിയെ നോക്കിക്കൊണ്ട് തല ഉയർത്തി മുന്നിലോട്ട് നോക്കി..... അപ്പൊ അവിടെ ജാസി വാങ്ങിച്ചോ എന്ന മട്ടിൽ എനിക്ക് വീണ്ടും കോഫി ഗ്ലാസ് നീട്ടിയത് കണ്ട് ഞാൻ ചിരിച്ചുകൊണ്ട് അത് വാങ്ങി ഒരു സിപ്പ് കുടിച്ചു ....... "

കുറെ നേരമായി നീയിവിടെ എന്തോ കാര്യമായി തിരക്കിട്ട് ചെയ്യുന്നത് കണ്ടത്...... എന്റെ ക്ലാസിൽ നിന്ന് നിന്നെ സൂം ആയി കാണാം....എനിക്കു മാത്രമല്ല മറ്റു കുട്ടികൾക്കും,,,,,," ജാസി എന്റെ സൈഡിലായി ഇരുന്നോണ്ട് പറയുന്നത് കേട്ട് ഞാൻ എവിടേക്കോ നോക്കി ഇരിക്കുന്ന സമയത്താണ് ലാസ്റ്റ് അവൻ എനിക്കിട്ട് കുത്തിയത്..... ലാസ്റ്റിലെ അവന്റെ ആ പറച്ചിലിൻ എന്തോ കട്ടിയില്ലേ..... "അതെന്താഡാ നീ അങ്ങനെ പറഞ്ഞെ....ബാക്കി കുട്ടികൾക്കും എന്നെ സൂം ആയി കാണാമെന്ന്......??! കവി എന്താണ് ഉദ്ദേശിച്ചേ...??!" പുരികം ചുളുക്കി കൊണ്ട് അവനെ കണ്ണുരുട്ടി നോക്കി പറഞ്ഞതും അവൻ വല്ലാത്തൊരു രീതിയിൽ ഇളിച്ചു തന്നു..... "നിനക്കിവിടെ ഭയങ്കര ഫാൻസ് അസോസിയേഷൻ ആണല്ലേ......എസ്‌പെഷ്യലി ബോയ്സ്....മ്മ് വല്യ ആളൊക്കെ അല്ലെ കോളേജിലെ ........" "അയിൻ ഇജ്ജേതാ....ഞാനിപ്പോഴേ പറഞ്ഞു തരാ അസൂയക്കും കുശിമ്പിനും മരുന്നില്ലട്ടോ ജാസി.....അതോണ്ട് ഡോണ്ട് അണ്ടറെസ്റ്റിമേറ്റ്.... ഒക്കെ....." അതിന് അവൻ വായ പൊത്തി കിണിക്കുന്നത് കണ്ടതും ഞാൻ അവന്റെ വയറ്റിനിട്ട് ഒരു കുത്തങ് കൊടുത്തു മിണ്ടാതെ നിക്കടാ പാക്രാ എന്നും പറഞ്ഞു കോഫീ വലിച്ചു കുടിച്ചു....... കോഫിയൊക്കെ കുടിച്ചു കഴിഞ്ഞ് ഞാൻ ജാസിയോട് ഓരോ കാര്യങ്ങൾ സംസാരിച്ചു ഇരുന്നപ്പോഴാ ഞങ്ങളെ ലക്ഷ്യം വെച്ച് സൽമാൻ നടന്നു വരുന്നത് കണ്ടത്...... അല്ല,,, നിങ്ങൾക്ക് അവനെ അറിയില്ലല്ലോ...??!

അവനാണ് ഈ കോളേജിലെ മെയിൻ വില്ലൻ ,,,, ഫസ്റ്റ് ഇയർ തൊട്ട് എന്റെ വാലാട്ടി ഡോഗിനെ പോലെ നടക്കാണ്,,,,പിന്നെ അവൻക്ക് എന്നോട് ചെറിയ ഒരു ശത്രുതയും ഉണ്ട്...... ഇവൻക്ക് എന്നെ ഭയങ്കര കാതൽ ആയതുകൊണ്ട് ഞാൻ ഏത് ബോയ്‌സിനോടും സംസാരിക്കുന്നത് ഇഷ്ട്ടല്ല...... അല്ലേലും അവനാരാ എന്റെ ??!!!ആരോട് സംസാരിക്കണം ആരോട് സംസാരിക്കേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ഞാനല്ലേ....?? അതിൽ ഇവൻക്കെന്താ കാര്യം......?? ഇപ്പൊ അവൻ സ്ലോ മോഷനിൽ നടന്നു എന്റെ മുന്നിൽ എത്താനായിട്ടുണ്ട്..... ഞാൻ അത് പിന്നെ മൈൻഡ് ചെയ്യാതെ ജാസിനോട് ഓരോന്ന് പറഞ്ഞിരുന്നു.......പെട്ടന്ന് ആ ചെറ്റ എന്റെ കൈയിൽ കയറി പിടിച്ചു തറയിൽ നിന്നും വലിച്ചു എണീപ്പിച്ചതും ഞാൻ അവനെ രൂക്ഷമായ നോക്കികൊണ്ട് അവന്റെ കയ്യിൽ നിന്ന് എന്റെ കൈ വിടുവിച്ചു......... "ഡി,,, നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്നോട് അല്ലാതെ നീ വേറെ വല്ലവനോടും സംസാരിക്കുന്നത് പോയിട്ട് നോക്കുന്നത് പോലും എനിക്ക് ഇഷ്ട്ടമല്ലെന്ന്......" "ഞാൻ ആരോട് വേണമേകിലും സംസാരിക്കും അതൊക്കെ നീ നോക്കേണ്ട ആവശ്യമില്ല,,,,നീ നിന്റെ പണി ചെയ്താൽ മതി....." "നീ അതികം ഓവർ സ്മാർട്ട് ആവല്ലേ....നിന്നെ ഞാൻ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത് നടപ്പിലാക്കുക തന്നെ ചെയ്യും.....എന്റെ വഴിയിൽ ആര് കുറുകെ വന്ന് നിന്നാലും അവരെ ഞാൻ കൊന്നുകളയും......" പിറകിൽ എന്നെയും സൽമാനേയും മാറി മാറി നോക്കി നിൽക്കുന്ന ജാസിയെ കുത്തുന്ന കണ്ണുകളോടെ നോക്കിക്കൊണ്ട് പറഞ്ഞു അവനും അവന്റെ ബാക്കി ഗ്യാങ്ങും അവിടെനിന്ന് പോയതും ഞാൻ അവനെ ഒന്ന് പുച്ഛിച്ചു തറയിൽ ചെന്നിരുന്നു.....

"ജെസ,,,,, ഇപ്പൊ ഇങ്ങോട്ട് വന്നത് ഡിജിപിയുടെ മോനായ സൽമാൻ ഫാരിസ് അല്ലെ......???!!!" എന്നെ ചെറു ഭീതിയോടെ നോക്കിക്കൊണ്ട് ജാസി ഇതും പറഞ്ഞു എന്റെ അടുത്തു വന്നിരുന്നതും ഞാൻ അവനെ നോക്കിക്കൊണ്ട് അതേ എന്ന മട്ടിൽ തലയാട്ടി കൊടുത്തു.......... "അതേ,,,,, കഞ്ചാവും ഡ്രെഗ് അഡിറ്റുമാണ് അവന്റെ പാഷൻ.... പറഞ്ഞാൽ പറഞ്ഞതു പോലെ ചെയ്യുന്ന ഒരാൾ...... എന്ത് ചെറ്റത്തരം വരെ ചെയ്തുകൂട്ടാൻ മടി ഇല്ലാത്തവൻ..... ഇതൊക്കെയാണ് അവന്റെ ഐഡന്റിറ്റി...... ആദ്യമായിട്ട് അവനൊരു പെണ്ണിനെ സ്നേഹിച്ചു അതും എന്നെ...... ഇപ്പൊ അവൻ എന്റെ പിന്നാലെ നടക്കാണ് അതും അവന്റെ സുഖത്തിനു വേണ്ടി....... പക്ഷെ ഐറ ജീവിച്ചിരിപ്പുള്ള കാലത്തോളം അവന്റെ ഒരു മോഹവും നടക്കില്ല...... ഈ ഐറ സ്നേഹിക്കുക ആണെങ്കിൽ അതെന്റെ Ishaan Malik ന് വേണ്ടി ആയിരിക്കും........ അല്ലാതെ ഇവന്റെ ഒലിപ്പീരും കണ്ട് ഈ ഞാൻ അവന്റെ കാൽച്ചുവട്ടിൽ പേടിച്ചിരിക്കൊന്നും ഇല്ല..... അവൻ ഏതറ്റം വരെ പോകുന്നതെന്ന് എനിക്കൊന്ന് കാണണം....... ഡിജിപിയുടെ മകനാണെന്നാ അഹങ്കാരമാ അവൻക്ക്......" എന്നൊക്കെ ദേഷ്യത്തോടെ പറഞ്ഞു കണ്ണുകൾ അടച്ചോണ്ട് ഞാൻ ദേഷ്യം അണപ്പല്ലിൽ കടിച്ചമർത്തി പിടിച്ചു.... പെട്ടന്ന് തറയിൽ കുത്തിവെച്ച എന്റെ കയ്യിനു മീതെ ഒരു സ്പർശനം ഏറ്റതും ഞാൻ കണ്ണുകൾ വലിച്ചു തുറന്നു ജാസിനെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊടുത്തു........ "ഫ്രണ്ട്‌സ്....!!!!!" മൈൻ്റ് ഒന്ന് റിലാക്സ് ചെയ്തോണ്ട് ഞാൻ ജാസിക്കു നേരെ ഇരുന്ന് ഇതും ചോദിച്ചു അവൻക്ക് നേരെ കൈ നീട്ടിപിടിച്ചു......അപ്പൊളവൻ എന്നെയും കയ്യിനെയും മാറി മാറി നോക്കിയിട്ട് എന്തോ ചിന്തിച്ചു എന്നെ നോക്കി ...... "Nooo........"  ........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story