QUEEN OF KALIPPAN: ഭാഗം 45

queen of kalippan

രചന: Devil Quinn

പെട്ടന്ന് എന്തോ തോന്നിയിട്ട് ഞാൻ ആലിയനോട് ഒരു മിനിറ്റ് എന്നു പറഞ്ഞു icu ന്റെ അടുത്തേക്ക് തന്നെ നടന്നു....അപ്പൊ അതിന്റെ ഉള്ളിൽ കിടക്കുന്ന ആളെ കണ്ട് ഞാൻ കണ്ണു തള്ളിക്കൊണ്ട് അതിന്റെ ഉള്ളിലേക്ക് തന്നെ നോക്കി നിന്നു...... "ഇവൻ ,,,അന്ന് അവാർഡ് ഫൻഷനിൽ നിന്ന് എന്നോട് അഭമര്യാദയായി പ്രവൃത്തി കാണിച്ചവനല്ലേ.... Mr.മശ്ഹൂദ് ആലിം,,,,," എന്ന് ഞാൻ സ്വയം മനസ്സിൽ ചിന്തിച്ചു വീണ്ടും വെന്റിലേറ്ററിൽ കുറെ വയറുകൾക്കിടയിൽ ജീവച്ഛവം പോലെ കിടക്കുന്ന അവനെ കണ്ണെടുക്കാതെ നോക്കി നിന്നു...... അപ്പോഴാണ് ഇശു ഏഷ്യൻ പൈന്റിനോട് ഒരു ദിവസം കലിപ്പായത് മൈൻഡിലേക്ക് ഓടി എത്തിയത്..... "*ഞാനെന്തും പറയും അത് ചോദിക്കനോ പറയാനോ ആരും വരുന്നത് എനിക്കിഷ്ടമല്ല,,,,,,ഇനി വല്ല ലോക്കൽ പരിപാടിയും ഇവൾക്ക് നേരെ നീ ഉണ്ടാക്കി എന്നറിഞ്ഞാൽ നിന്റെ മറ്റവനില്ലേ mr മശ്ഹൂദ് ആലിം അവനെ പോലെ വെൻ്റിലേറ്ററിൽ ജീവച്ഛവം പോലെ കിടത്തിക്കും.........*" ലാസ്റ്റ് പറഞ്ഞ ഇശുന്റെ ഡയലോഗ് അടിവരയിട്ട് എന്റെ മൈൻഡിലേക്ക് ഓടി വന്നത് കണ്ട് ഞാനത് വീണ്ടും വീണ്ടും ഓർത്തു നോക്കി..... അപ്പൊ ഇവനെ ഇങ്ങനെ ആക്കിയത് ഇശു ആണോ.....?അന്ന് എന്നെയവൻ ഗാഡ്‌സിന്റെ കൂടെ കാറിൽ പറഞ്ഞയച്ച് അവൻ ഇവന്റെ അടുത്തേക്ക് ആയിരുന്നോ പോന്നത്.....??എന്റെ മേലിൽ കൈ വെച്ചതിന് പ്രതികാരം ചെയ്തതാണോ.. അതോ വേറെ വല്ല കാര്യത്തിനോ..??

ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ തലക്ക് മുകളിൽ വട്ടമിട്ട് ചുറ്റികളിച്ച് നിക്കുന്ന സമയത്തു പെട്ടന്ന് ആരോ എന്റെ തോളിൽ കൈവെച്ചതും ഞാൻ ഒന്ന് ഞെട്ടികൊണ്ട് icu വിൽ നിന്ന് നോട്ടം തെറ്റിച്ച് പിറകിലേക്ക് നോക്കി...... അപ്പൊ ആലി എന്നെ നോക്കി നെറ്റി ചുളിച്ചു പുരികം ഉയർത്തി എന്തേ എന്ന മട്ടിൽ നോക്കിയിട്ട് icu വിന്റെ ഉള്ളിലേക്ക് നോക്കിക്കൊണ്ട് വീണ്ടും എന്നെ നോക്കി...... "നീ ആരെയാടി വായിനോക്കി നിക്കുന്നെ...??വെന്റിലേറ്ററിൽ ഇങ്ങനെ കിടക്കുന്ന ആളെ വരെ വെറുതെ വിടരുത് ട്ടോ ഐറു..." എന്നും പറഞ്ഞവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു അവിടെനിന്നും കൊണ്ടുപോയി..... അപ്പോഴും എന്റെ മനസ്സിൽ പല ചോദ്യങ്ങളും മിന്നി മറഞ്ഞു പോയിക്കൊണ്ടിരുന്നു..... "ഡി ,,,നീയെന്താ ചാവിയിൽ പിടിച്ച് ആലോചിക്കുന്നെ....ഇപ്പൊ മഴ പൊളിഞ്ഞു ചാടും..... അതോണ്ട് നീ ആലോചിച്ചു നിക്കാതെ വേഗം വണ്ടിയെടുക്ക് ...." സ്കൂട്ടിയിൽ ഇരുന്ന് ചാവിയിൽ തുറ്റിപിടിച്ച് ആലോചിക്കുന്നിടെ ആലി ആകാശത്തേക്ക് നോക്കി പറഞ്ഞത് കേട്ട് ഞാൻ പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നോണ്ട് അവളോട് ങേ എന്ന് ചോദിച്ചു....അത് കണ്ട് അവളെന്റെ തലക്കൊരു മേട്ടം തന്ന് വണ്ടിയെടുക്കഡി കുരുട്ടെ എന്നു പറഞ്ഞതും ഞാൻ അതിനൊന്ന് മൂളി കൊടുത്ത് വണ്ടിയെടുത്തു...... ആകാശമെല്ലാം ഇരുണ്ടു കൂടി ഇപ്പൊ മഴപെയ്യും എന്ന അവസ്ഥ ആയിരുന്നതുകൊണ്ട് ഞാൻ മാക്സിമം സ്പീഡ് കൂട്ടി വണ്ടി ഓടിച്ചു.....

പക്ഷെ ഞങ്ങളെ കഷ്ടകാലത്തിന് പെട്ടന്ന് ഒരു മുന്നറിയിപ്പും തരാതെ ബ്ലഡി മഴ പൊളിഞ്ഞു ചാടിയതും ഞാൻ മുന്നിലെ മിററിന്റെ ഉള്ളിലൂടെ ദയനീയമായി ആലിയെ നോക്കി...... "എന്നെ നോക്കൊന്നും വേണ്ട,,,, നിന്നോട് ഞാൻ മാര്യാദയുടെ ഭാഷയിലല്ലേ പറഞ്ഞെ.... മഴ പെയ്യും വണ്ടിയെടുക്ക് വണ്ടിയെടുക്ക് എന്ന്.... അപ്പൊ അവൾ ബഹിരാകാശത്തേക്ക് നോക്കി കുന്തം വിഴുങ്ങിയ പോലെ ആരെയോ സ്വപ്‌നം കണ്ട് നിക്കായിരുന്നല്ലോ.... അതോണ്ട് ഇനി നനയൽ തന്നെ ശരണം...." എന്നവൾ ഉറിഞ്ഞു തുള്ളി പറയുന്നത് കേട്ടിട്ട് ഞാൻ ഒന്ന് ഇളിച്ചുകൊടുത്തു.... ഞമ്മക്ക് മഴ പെരുത്ത് ഇഷ്ട്ടായോണ്ട് ഇതിലിങ്ങനെ മഴ കൊണ്ട് യാത്ര ചെയ്യണമെന്ന് ആഗ്രഹമുണ്ടേലും അന്ന് ഗോവയിൽ നിന്ന് മഴ കൊണ്ടിട്ട് ഒരു ദിവസം മുഴുവൻ വിറച്ചു കിടന്നത് ഓർമ വന്നപ്പോ ഞാനാ ആഗ്രഹത്തെ ചവറ്റു കൊട്ടയിലിട്ട് സ്‌കൂട്ടി ഒരു കടയുടെ മുന്നിലേക്ക് ഒതുക്കി വെച്ചു അതിൽ നിന്നും ചാവിയെടുത്ത് ഇറങ്ങി...... അപ്പൊതന്നെ ആലി സ്കൂട്ടിയിൽ നിന്നും ഇറങ്ങിയിട്ട് എന്നെ തുറിച്ചു നോക്കുന്നത് കണ്ട് ഞാൻ അവൾക്ക് ക്ലോസ്സപിന്റെ പരസ്യം കാണിച്ചു കൊടുത്തു അവളെ കൈയും പിടിച്ചു മഴ നനയാതെ നിക്കാനും വേണ്ടി തലയുടെ മുകളിൽ കൈവെച്ചു ആ കടയുടെ വരാന്തയിലേക്ക് കയറി നിന്നു..... ഡ്രെസ്സെല്ലാം പകുതി നനഞ്ഞത് കണ്ട് ഞാൻ അതൊന്ന് കുടഞ്ഞിട്ട് മുന്നിലേക്ക് നോക്കി..

.അപ്പൊ ആ കടയുടെ ഓടിന്റെ ഇടയില്യൂടെ മഴവെള്ളം ഒലിച്ചു ഭൂമിയിലേക്ക് പതിച്ച് അത് അവിടം മുത്തമിട്ട് തെറിച്ചു പോകുന്നത് കണ്ടിട്ട് ഞാൻ ചുണ്ടിൽ ചെറു പുഞ്ചിരി വിരിയിച്ചു രണ്ടടി മുന്നിലേക്ക് നിന്നോണ്ട് വലതു കൈ അതിലേക്ക് നീട്ടി പിടിച്ചു നിന്നു....അപ്പൊ ഓടിലുടെ ഒലിച്ചിറങ്ങുന്ന വെള്ളം എന്റെ ഉള്ളം കൈയിൽ തെറിച്ച് മുഖത്തേക്ക് ചീറ്റുന്നത് കണ്ട് ഞാൻ ഉള്ളം കൈയിലുള്ള വെള്ളത്തിലേക്ക് നോക്കി...... 'ഭൂമിയോട് നിനക്ക് അടങ്ങാനാവാത്ത പ്രണയം കൊണ്ടാണോ നീ എപ്പോഴും അതിനെ മുത്തം വെക്കാൻ ഓടി എത്തുന്നത്.....??' ചുണ്ടിലെ പുഞ്ചിരി മാഴ്ക്കാതെ ഞാൻ എന്റെ ഉള്ളിൽ മഴയോടായി ചോദിച്ച ആ സെക്കന്റിൽ തന്നെ ചുണ്ടിലുള്ള നിറപുഞ്ചിരി തട്ടി കളഞ്ഞു..... "പക്ഷെ,,, നിന്നെ പേടിച്ച് ഇരിക്കുന്ന ചില പച്ചയായ മനുഷ്യറുണ്ട്.... അവർക്ക് നിന്നെ പേടിയാണ്.... നീ കാരണം അവരുടെ എല്ലാം നഷ്ടപ്പെടുമോ എന്ന ഭയം.....ഒരുകാലത്ത് നിന്നെ സ്നേഹിച്ചവർ തന്നെയാണ് ഇപ്പൊ നിന്നെ ഭയക്കുന്നത്......!!!!" എന്റെ ഉള്ളിലുള്ള സങ്കടങ്ങളെല്ലാം ചെറു നോവായ്‌ ഞാൻ പറഞ്ഞതും ആലി എന്റെ അരികിലേക്ക് വന്നു കൊണ്ട് മഴയിലേക്ക് നോക്കികൊണ്ട് എന്നെ നോക്കി.... "ഐറു ,,,ഞമ്മക്ക് പോവാം...മഴ ഇപ്പൊ കുറഞ്ഞിട്ടുണ്ട് അതോണ്ട് വേഗം വീട്ടിലെത്താം അല്ലേൽ ഇരുട്ട് ആയാലും ഞമ്മള് വീട്ടിൽ എത്തില്ല ,,,അതോണ്ട് വാ പെട്ടന്ന് ഇവിടെന്ന് പോവാം...."

ഇതും പറഞ്ഞു അവൾ സ്കൂട്ടിയുടെ അടുത്തേക്ക് പോയത് കണ്ട് ഞാൻ പതിയെ ഒന്ന് നെടുവീർപ്പിട്ടു കടയുടെ വരാന്തയിൽ നിന്നുമിറങ്ങി സൈഡാക്കി വെച്ച വണ്ടിയുടെ അടുത്തേക്ക് ചെന്നോണ്ട് അതിൽ കയറിയിട്ട് നേരെ വീട്ടിലേക്ക് വിട്ടു..... വീട്ടിൽ എത്തിയപ്പോ തന്നെ വീണ്ടും മഴ പെയ്യാൻ തുടങ്ങിയതും ഞാൻ കാർ പോർച്ചിൽ സ്‌കൂട്ടി നിർത്തിവെച്ചു ഉള്ളിലേക്ക് കയറാൻ നിന്നപ്പോഴാ മൂത്തമ്മ അങ്ങോട്ടേക്ക് വന്നത്..... "നിങ്ങളെന്താ ഇങ്ങനെ നനഞ്ഞേക്കുന്നേ.....???!!!" വെള്ളത്തിൽ പകുതി കുളിച്ചു വന്ന ഞങ്ങളെ രണ്ടാളേയും അടിമുടി വീക്ഷിച്ചു മൂത്തമ്മ അങ്ങനെ ചോദിച്ചപ്പോ ഞാൻ ആലിനെ നോക്കി..... അപ്പൊ അവൾ എന്നെ നോക്കി പല്ലുകടിച്ചു വിട്ടു ഓളെ ഉമ്മാനെ നോക്കിയിട്ട് സംസാരിച്ചു..... "അത് ഉമ്മി,,, ഞങ്ങൾ അവിടുന്ന് പോന്നപ്പോ ചെറുതായി ഒന്ന് മഴ നനഞ്ഞു.... റൈൻ കോട്ട് എടുക്കാൻ മറന്നതുകൊണ്ട് മാത്രമാണ് ഞങ്ങൾ ഇങ്ങനെ നനഞ്ഞത്.... അല്ലാതെ മഴയിൽ കളിച്ചിട്ട് ഒന്നുമില്ല......." മഴ കണ്ടാൽ ചാടിക്കളിക്കുന്ന പാർട്ടി ആയതുകൊണ്ടാണ് മൂത്തമ്മ ഞങ്ങളോട് അങ്ങനെ ചോദിച്ചേ.... ആലി പറഞ്ഞതിനോട് ഞാൻ അതേ എന്ന മട്ടിൽ തലയാട്ടിയത് കണ്ട് മൂത്തമ്മ ഒന്ന് അമർത്തി മൂളി തന്ന് ഡ്രെസ്സ് ചെയ്ഞ്ച് ചെയ്ത് വരാൻ പറഞ്ഞത് കേട്ടിട്ട് ഞാനും ആലിയും ഹാളിലേക്ക് ചെന്ന് സ്റ്റയർ ഓടി കയറി.....

അതിനിടെ എന്റെ പുന്നാര ഉമ്മച്ചി പിറകിൽ നിന്ന് നേരെത്തെ മൂത്തമ്മ ചോദിച്ച കാര്യങ്ങൾ തന്നെ ചോദിച്ചതും ഞാൻ പിറകിലേക്ക് നോക്കതെ തന്നെ മഴ കൊണ്ടതാണെന്ന് വിളിച്ചു പറഞ്ഞു റൂമിലേക്ക് കയറി കതകടച്ചു..... റൂമിൽ നിന്ന് ഡ്രെസ്സെല്ലാം ചെയ്ഞ്ച് ചെയ്ത് ഞാൻ ഫോണും കൊണ്ട് കിളി വാതിൽ തുറന്ന് ബാൽക്കണിയിൽ ഇരുന്നോട് ഇശുച്ചനോട് ചാറ്റി കുത്തിയിരുന്നു...... °°°°°°°°°°°°°° അങ്ങനെ ദിവസങ്ങൾ അതിന്റെ വഴിക്കങ്ങനെ പോയി....ഞാൻ ഇങ്ങോട്ട് വന്നിട്ട് ഇന്നേക്ക് അഞ്ചു ദിവസമായി..... ഇപ്പൊ എത്ര പെട്ടന്ന് ആണ് ദിവസങ്ങളൊക്കെ പോകുന്നേ...!!! ഈ അഞ്ചു ദിവസം ഞാൻ എങ്ങനെയാ എന്റെ ഇശുച്ചനെ കാണാതെ നിന്നതെന്ന് എനിക്ക് തന്നെ അറിയൊള്ളു.......പിന്നെ ഈ വിഡിയോ കാളുമൊക്കെ ഉണ്ടായത്‌കൊണ്ട് ഞാൻ രക്ഷപെട്ടു..... ഇന്ന് ഞാൻ വില്ലയിലേക്ക് തിരിച്ചു പോവുന്നത് കൊണ്ട് തന്നെ ഞമ്മളെ കെട്ടിയോൻ ഭർത്തു എന്നെ പിക് ചെയ്യാൻ വരുമെന്ന് പറഞ്ഞിട്ടുണ്ട്...... ★●●★◆◆★●●★◆◆★●●★◆◆★●●★ "ഇശുച്ചാ,,,, ഞമ്മളിത്‌ എങ്ങോട്ടാ പോവുന്നേ....???!!" ഉണ്ടകണ്ണിയെ വീട്ടിൽ നിന്ന് പിക് ചെയ്ത് ഞാൻ നേരെ പോയത് ഓഫീസിലേക്കാണ്....

അത് കണ്ട് ഐറ ഗിയറിൽ വെച്ച എന്റെ കൈയിൽ നിർത്താതെ തോണ്ടികൊണ്ട് ചോദിക്കുന്നത് കേട്ട് ഞാനവളെ നോക്കിയിട്ട് റോഷനെ പിക് ചെയ്യാൻ പോകാണെന്നും പറഞ്ഞു ഓഫീസിലേക്ക് വിട്ടു..... ഓഫീസിൽ നിന്ന് റോഷനെ പിക് ചെയ്ത് വില്ലയിലേക്ക് പോവുമ്പോ ആയിരുന്നു റോഷൻ എന്തോ സാധനം വാങ്ങണം എന്നു പറഞ്ഞത്......ഞാൻ അപ്പൊ ഒരു ഷോപ്പിന്റെ മുന്നിൽ വണ്ടി നിർത്തി കൊടുത്തു.....അപ്പൊ തന്നെ പിറകിലിരിക്കുന്ന റോഷൻ എന്റെ സീറ്റിലേക്ക് ചാഞ്ഞു കൊണ്ട് സംസാരിച്ചു..... "ഇശു ,,,ഒരു പത്തു മിനിറ്റ്,, അതുവരെ നീയൊന്ന് വൈറ്റ് ചെയ്യണേ....." "അവിടെ വായിനോക്കി നിക്കാതെ പെട്ടന്ന് വന്നോണ്ടു....." എന്ന് ഞാൻ അവൻക്കു നേരെ തിരിഞ്ഞോണ്ട് പറഞ്ഞതും അവൻ എനിക്കൊന്ന് സൈറ്റ് അടിച്ചു തന്ന് ഡോറും തുറന്ന് ഷോപ്പിലേക്ക് കയറി പോയി.... അതിനിടെ ഉണ്ടകണ്ണി എന്റെ കൈയിൽ വീണ്ടും നിർത്താതെ തോണ്ടുന്നത് കണ്ട് ഞാൻ പല്ലു കടിച്ച് അവളെ നേർക്ക് തല ചെരിച്ചു എന്താടി എന്ന് ചോദിച്ചതും അവൾ എന്റെ സൈഡിലുള്ള വിൻഡോയുടെ ഉള്ളിലൂടെ പുറത്തേക്ക് ചൂണ്ടി കാണിച്ച് കണ്ണും നട്ട് ഇരിക്കുന്നത് കണ്ട് ഞാൻ നെറ്റി ചുളിച്ചു പുറത്തേക്ക് നോക്കി.... അപ്പൊ ഗേൾസ് സ്കൂളിലെ പെൺപടകൾ ഞങ്ങളിലേക്ക് തന്നെ നോട്ടം തെറ്റിച്ചു വായിനോക്കി ഇരിക്കുന്നത് കണ്ട് വെറുതെ ഞാൻ അവർക്കൊരു പുഞ്ചിരി പാസ്സാക്കി കൊടുത്തു....

എന്റെ പുഞ്ചിരി അവർ പ്രതീഷിക്കാത്തത് കൊണ്ട് അവർ കണ്ണുതള്ളി നെഞ്ചിൽ കൈവെച്ചു എനിക്ക് നേരെ ചിരിച്ചു തന്നതും ഞാൻ വീണ്ടും ഒന്ന് ചിരിച്ചു കൊടുക്കാൻ നിന്നപ്പോഴാ എന്റെ കൈയിൽ ആരോ പിച്ചി വലിച്ചത്.... അതെന്റെ പൊണ്ടാട്ടി ആവുമെന്ന് അറിയുന്നത് കൊണ്ട് തന്നെ ഞാൻ തല ചെരിച്ചു അവളെ നോക്കിയപ്പോ അവളന്നെ അവളെ ഉണ്ടകണ്ണും വെച്ച് കണ്ണുരുട്ടുന്നത് കണ്ട് ഞാൻ അവൾക്കൊന്ന് സൈറ്റ് അടിച്ചു കൊടുത്തു......അപ്പോതന്നെ റോഷൻ വന്ന് വിൻഡോയിലൂടെ ഐറയുടെ കൈയിൽ അവൻ വാങ്ങിയ സാധങ്ങളടങ്ങുന്ന കവർ കൈയിൽ വെച്ച് കൊടുത്തു കൊണ്ട് അവൻ പിറകിൽ വന്ന് കയറി...... ★●●★◆◆★●●★◆◆★●●★◆◆★ ആ വായിനോക്കി ഗേൾസ് ഇശുനെ വായിനോക്കി ഇരിക്കുന്നത് കണ്ടിട്ട് ചൊറി വന്ന് ഇരിക്കുമ്പോഴാ അവൻ ആ പെണ്ണുങ്ങൾക്ക് ചിരിച്ചു കൊടുത്തത്..... അത് കണ്ട് അതിലേറെ നിൽക്കപ്പൊറുതി ഇല്ലാതെ ആയതും ഞാൻ അവന്റെ കയ്യിലൊന്ന് പിച്ചി..... അത് കിട്ടിയപ്പോ തന്നെ അവൻ എനിക്കൊന്ന് സൈറ്റ് അടിച്ചു തന്നത് കണ്ട് അവൻക്കു നേരെ ഒരു ലോഡ് പുച്ഛം വാരി വിതറാൻ നിന്നപ്പോഴാ റോഷൻ വിൻഡോയിലൂടെ അവൻ വാങ്ങിയ സാധനങ്ങളുടെ കവർ എന്റെ മടിയിൽ വെച്ച് തന്നത്..... "ഇതെന്താടാ.......??"

മടിയിലുള്ള കവറിലേക്ക് നോട്ടം തെറ്റിച്ച് കൊണ്ട് ചോദിച്ചപ്പോ അവൻ കാറിലേക്ക് കയറി ഇരുന്ന് ഡോർ അടച്ചപ്പോതന്നെ ഇശു കാറെടുത്തു....... "അതാ കുട്ടിപിശാശിന് ഉള്ളതാ,,,,,കുറെ ചോക്ലെയ്റ്റ്സും ഡയറി മിൽക്കുമൊക്കെ....." "ആർക്ക് ഐഷുട്ടിക്കോ....??!!" "ആ അതിന് തന്നെ..... ഇന്നലെ ഞാനും അവളും കൂടെ ഒരു ഗെയിം കളിച്ചു ....." "എന്നിട്ട്....??!" "എന്നിട്ടെന്താ അതിലവൾ വിൻ ചെയ്തു....വിൻ ചെയ്തതിനുള്ള പ്രോത്സാഹന സമ്മാനമാണ് നിന്റെ കയ്യിലിരിക്കുന്നെ......" എന്നവൻ പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചോണ്ട് കവർ തുറന്നു നോക്കി.... അപ്പൊ അതിൽ ഡയറി മിൽക്ക്,,, ഗാലക്‌സി,,,,,ക്രിസ്‌പെല്ലോ അങ്ങനെ തുടങ്ങി എന്തെല്ലാമോ അതിൽ ഉള്ളത് കണ്ട് ഞാൻ സീറ്റിൽ നിന്ന് തലച്ചെറിച്ചു പിറകിലേക്ക് നോക്കി.... അപ്പൊ റോഷൻ എല്ലാം പോയ മട്ടിൽ തല ആട്ടികൊണ്ട് അവന്റെ കാലി പോക്കറ്റ് കാണിച്ചു തന്നതും ഞാൻ അവനെ നോക്കി വായപൊത്തി ഇളിച്ചോണ്ട് നേരെ ഇരുന്നു...... വില്ലയിൽ എത്തിയപ്പോ തന്നെ ഞാൻ ഐഷുട്ടിന്റെ അടുത്തേക്കാ പോയത്.... അവൾ ഗെസ്റ്റ് ഹാളിലെ സോഫയിൽ ഇരുന്ന് കളിക്കുന്നതിനിടെ ഞാനവൾക്ക് ആ കവർ നീട്ടി.....അത് കണ്ട് അവളത് എന്റെ കൈയിൽ നിന്നും വേങ്ങിച്ച് അതിലെ ഓരോന്ന് എടുത്ത് കഴിക്കാൻ തുടങ്ങിയിരുന്നു...

. "ഇത്തൂസേ ,,,ഇത് ഇങ്ങൾക്ക്‌ തന്ന ആ കോന്തൻ എവിടെ....???" "ഞാനിവിടെയുണ്ട് കുട്ടിപിശാശേ....." ഐഷുട്ടി ചോദിച്ചതിനുള്ള മറുപടിയായി റോഷൻ ഗെസ്റ്റ് ഹാളിലേക്ക് സ്റ്റയർ കയറി വരുന്നിടെ കൈ പൊക്കികൊണ്ട് വിളിച്ചു പറഞ്ഞത് കേട്ട് ഞാനും ഐഷുവും ഓണ് ദി സ്‌പോട്ടിൽ പിറകിലേക്ക് നോക്കി..... അപ്പൊ റോഷൻ ഞങ്ങളെ അടുത്ത് എത്തിയിട്ട് സോഫയിൽ ചെന്നിരുന്നു ഐഷുനോട് എന്തൊക്കെയോ ചോദിച്ചിരുന്നു..... ഞാനത് കണ്ട് ചിരിച്ചോണ്ട് റൂമിലേക്ക് പോയി...... അങ്ങനെ രാത്രി ആയപ്പോ ഫുഡ് ഒക്കെ കഴിച്ച് എല്ലാരും കിടക്കാൻ പോയപ്പോ ഞാനും റൂമിലേക്ക് ചെന്ന് ഫ്രഷായി ഇറങ്ങി...... "ഇശുച്ചാ എനിക്കും......!!!" ഫ്രഷായി ഇറങ്ങിയിട്ട് ടർക്കി സ്റ്റാൻഡിൽ വെച്ച് തിരഞ്ഞപ്പോ ഇശു ബെഡിന്റെ മുന്നിലുള്ള നിലത്ത് സെറ്റ് ചെയ്ത ഡാർക് മെറൂണ് മേറ്റിലിരുന്ന് ഡയറി മിൽക്ക് ഓറിയോ ബബ്ലി കൈയിൽ പിടിച്ച് ഇരിക്കുന്നത് കണ്ടപ്പോ ഞാൻ അവനെ നീട്ടി വിളിച്ചു അവന്റെ അടുത്തേയ്ക്ക് ഓടി അവന്റെ അപ്പുറത്ത് ഇരുന്നു...... "എന്ത്....???!!" "നിന്റെ കൈയിലുള്ള ആ സാധനം...." അവന്റെ കൈയിലേക്ക് ചൂണ്ടി കാണിച്ചു കൊടുത്തോണ്ട് ഞാൻ ഇളിച്ചു കൊണ്ട് പറഞ്ഞത് കേട്ട് അവൻ എന്നെ ഒന്ന് അടി മുടി വീക്ഷിച്ചു കൊണ്ട് ഓന്റെ കൈയിലുള്ള ഡയറി മിൽക്ക് അവന്റെ അപ്പുറത്തുള്ള സൈഡിലേക്ക് മാറ്റി വെച്ചു....

"ബട് വണ് കണ്ടിഷൻ,,,," മേറ്റിലിരുന്ന അവൻ ബെഡിലേക്ക് ചാരികൊണ്ട് പറഞ്ഞത് കേട്ട് ഞാൻ നെറ്റി ചുളിച്ചു എന്ത് എന്ന മട്ടിൽ ഓനെ നോക്കിയിരുന്നു..... "വേറൊന്നുമല്ല,,,,ഈ ജോളോ ചിപ്സ് നീ കഴിക്കണം....." ബെഡിലെ ഒരു സൈഡിൽ നിന്നും ചോളോ ചിപ്സിന്റെ പാക്കറ്റ് എടുത്തു കാണിച്ചു അവനെന്നോട് പറയുന്നത് കേട്ടിട്ട് വയറിന്റെ ഉള്ളിലൂടെ എന്തൊക്കെയോ കയറി പോയ പോലെ......ഈ സാധനം എല്ലാരും കഴിക്കുന്നത് കണ്ടിട്ടുണ്ടേലും ഞാനിത് വരെ കഴിച്ചിട്ടിള്ള,,,,, ബല്ലാത്ത ടെസ്റ്റ് ആണല്ലോ ഇതിന്... കഴിച്ചാൽ പൊന്നീച്ച വരെ പാറി പോവും അമ്മാതിരി ടെസ്റ്റ്...... "ആദ്യം നീ കഴിക്ക് എന്നിട്ട് ഞാൻ കഴിക്കാം......" അതിന്റെ ഹൊറർ സ്‌പൈസി ടേസ്റ്റ് ആലോചിച്ചിട്ട് ഇപ്പോതന്നെ കണ്ണിൽ നിന്നും നാവിൽ നിന്നുമൊക്കെ ആവി പറക്കുന്നത് കണ്ടിട്ട് ഞാൻ ദയനീയമായി ഉമ്മച്ചനോട് ഇങ്ങനെ പറഞ്ഞപ്പോ കള്ള ബലാൽ ഇളിച്ചു കാട്ടി തരാണ്...... "No way girl,,,,ഇത് മുഴുവൻ നീ തന്നെ കഴിക്കണം.....എന്നാലൊള്ളു നിനക്ക് ഡയറി മിൽക്ക് തരത്തൊള്ളൂ......" കണ്ണിൽ ബ്ലഡ് ഇല്ലാത്ത പോലെയുള്ള അവന്റെ സംസാരം കേട്ടിട്ട് ഞാൻ കുട്ടികളെ പോലെ ചുണ്ടു ചുളുക്കി കൊണ്ട് ഡയറി മിൽകിനെ നോക്കി 'എന്നോട് ഈ ചതി വേണ്ടായിരുന്നു 'എന്ന് മനസ്സിൽ മൊഴിഞ്ഞു ..... "Challenge accepted....???!!!"

എന്റെ മുന്നിലേക്ക് ജോളോ ചിപ്സിനെ നീട്ടിക്കൊണ്ട് അവനത് ചോദിച്ചപ്പോ ഞാൻ മനസ്സിൽ സ്വലാത്ത് ചൊല്ലി പടച്ചോനെ കാതോളണീ എന്നും പറഞ്ഞു അവൻക്കുനേരെ കൈ കാണിച്ചു..... "Yes,,, challenge accepted..." അത് പറഞ്ഞപ്പോ തന്നെ കള്ള ഉമ്മച്ചൻ ചിരിച്ചോണ്ട് എന്റെ കൈയിലേക്ക് അത് വെച്ചു തന്നു..... അത് ഉള്ളം കൈയിൽ വെച്ചപ്പോ തന്നെ എന്റെ വയറിൽ നിന്ന് കള കള ശബ്ദം ഉണ്ടായതും ഞാൻ വയറിൽ പിടിച്ച് ഉമ്മച്ചനെ നോക്കി.... "ഇത് കഴിച്ചാൽ വയറിൽ തീ പിടിത്തം ഒന്നും ഉണ്ടാകില്ലല്ലോ......??!!" "എന്തോന്ന്.....?" "അല്ല,,, ഇത് കഴിച്ചാൽ വയറിന്റെ ഉള്ളിൽ പുകച്ചിൽ ഒന്നും ഉണ്ടാകില്ലല്ലോയെന്ന്....???!!" "Nooo....." വായ പൊത്തി ചിരിച്ചോണ്ട് അവൻ പറഞ്ഞത് കേട്ടിട്ട് എന്തൊക്കെയോ ചീഞ്ഞു നാറുന്ന പോലെ...... എന്തായാലും ചലഞ്ച് അസപ്റ്റ് ചെയ്ത സ്ഥിതിക്ക് തോറ്റു പിൻമാറാൻ പാടില്ല... അതോണ്ട് തന്നെ ഉള്ളിൽ പൊടിഞ്ഞ ഉമിനീർ അണ്ണാക്കിലേക്ക് തന്നെ ഇറക്കിയിട്ട് കൈയിലുള്ള പാക്കറ്റ് പൊട്ടിച്ചു...... അന്നേരം തന്നെ മുളകു പൊടിയുടെ സ്മെൽ മൂക്കിലേക്ക് കുത്തി കയറിയതും ഞാൻ ദയനീയമായി ഉമ്മച്ചനെ ഒന്ന് നോക്കി.... അപ്പൊ ഓൻ കഴിക്ക് എന്ന് ആംഗ്യം കാണിച്ചതും ഞാൻ മനസ്സില്ലാ മനസ്സോടെ പാക്കറ്റിന്റെ ഉള്ളിലേക്ക് കൈയിട്ട് അതിൽ നിന്ന് ഒരു ചിപ്സ് എടുത്തു....

ചിപ്സിന്റെ മുകളിൽ വിതറിയ മുളക് പൊടി കണ്ടിട്ട് ഉള്ളിൽ വെള്ളം ഊറിയതും ഞാൻ മനസ്സിൽ എരിവ് ഉണ്ടാവരുതേ എന്ന് മനമുരുകി പ്രാർത്ഥിച്ച് വിറക്കുന്ന കൈകളോടെ ചിപ്സ് നാവിൽ വെച്ചു...... നാവിൽ വെച്ചപ്പോ എരിവ് ഒന്നും തോന്നാത്തപ്പോ ഞാൻ ഇതെന്ത് ജോളോ ചിപ്‌സാണെന്ന് കരുതി പാക്കറ്റിലുള്ളത് മുഴുവൻ വായയിലേക്ക് ഇട്ടു ആസ്വദിച്ചു കഴിച്ചു...... "ഇശുച്ചാ,,,,, ഇത് എന്തോന്ന് ചോളോ ചിപ്‌സാ.... എരിവ് ഒന്നുമില്ല...." എന്നു പറഞ്ഞു നാക്കെടുത്തിലാ അപ്പോഴേക്കിനും വയറും ചുണ്ടും നാവുമൊക്കെ പുകച്ചിൽ എടുക്കാൻ തുടങ്ങിയതും ഞാൻ ഉമ്മച്ചനെ വെപ്രാളത്തോടെ നോക്കിക്കൊണ്ട് വെള്ളം എന്ന് ആംഗ്യം കാണിച്ചു കൊടുത്തു...... "എന്താടി ഉണ്ടകണ്ണി എരിയുന്നുണ്ടോ......??!" മുന്നിലുള്ള സ്റ്റാൻഡിൽ വെച്ചിട്ടുള്ള ഗ്ലാസിലേക്ക് വെള്ളം ഒഴിച്ച് എനിക്ക് കൊണ്ടുതന്ന് ഓൻ പറഞ്ഞതും ഞാനവനെ തുറക്കനെ നോക്കിക്കൊണ്ട് അവന്റെ കയ്യിലുളള വെള്ളം പിടിച്ചു വാങ്ങിച്ചോണ്ട് അത് വലിച്ചു കുടിച്ചു...... എന്നിട്ടും എരിവ് മാറാത്തത് കണ്ട് ഞാൻ എരിവ് വലിച്ച് വായ പൊളിച്ചോണ്ട് കൈകൊണ്ട് അവിടെ വീശികൊടുത്തു...... എന്റെ കാട്ടികൂട്ടൽ കണ്ടിട്ട് ഇവിടൊരാൾ വായ പൊത്തി പിടിച്ചു ഇളിക്കുന്നത് കണ്ടിട്ട് ഞാൻ അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്ത് വീണ്ടും എരിവ് വലിച്ചിരുന്നു..... ★●●★◆◆★◆◆★●●★◆◆★●●★

"നീയല്ലെടി പറഞ്ഞെ ഇതിന് എരിവൊന്നും ഇല്ലാന്ന്.... പിന്നെന്താ നിനക്ക് പ്രശ്നം.....??!" അവളെ കാട്ടികൂട്ടാൽ കണ്ടിട്ട് ചിരി വന്നേലും ഞാൻ അതെല്ലാം അടക്കി പിടിച്ച് ഇതും ചോദിച്ചു അവളെ നോക്കിയതും അവൾ എന്നെ തുറിച്ചു നോക്കി എരിവ് വലിച്ചു...... ഇനിയും അവളിങ്ങനെ ഇരുന്നാൽ ശേരിയാവില്ല എന്നു തോന്നിയതോണ്ട് ഞാൻ സൈഡിൽ വെച്ചിട്ടുള്ള ഡയറി മിൽക്ക് എടുത്തു.... എന്നിട്ട് അതിന്റെ പാക്കറ്റ് ഒക്കെ വലിച്ചൂരി അത് അവളെ കയ്യിൽ കൊടുത്തു..... "ചലഞ്ചിൽ വിന്നറായ സ്ഥിതിക്ക് നീ ഇത് കഴിച്ചോ......" ചിരി അടക്കി പിടിച്ചോണ്ട് ഞാനിങ്ങനെ പറഞ്ഞപ്പോ അവൾ എരിവ് വലിച്ച് എന്റെ അടുത്തു നിന്ന് അത് തട്ടി വേങ്ങിച്ചു കഴിച്ചു..... "ഹൗ,,," ഡയറി മിൽക്കിന്റെ പകുതി തിന്ന് കഴിഞ്ഞപ്പോ അവൾ ആഞ്ഞൊരു നേടിവീർപ്പിട്ടു.....എന്നിട്ട് ആ ഡയറി മിൽക്കിനെ നോക്കി ചുണ്ടു തുടച്ചു കൊണ്ട് എന്നെ നോക്കി...... "ദേ ഇശുച്ചാ നിങ്ങളിനി ഇമ്മാതിരി ചലഞ്ചും കൊണ്ടുവന്നാൽ ആദ്യം ഞാൻ നിങ്ങളെ ആയിരിക്കും ട്ടോ തീറ്റിപ്പിക്കാ....ഹൗ അൺസഹിക്കബിൾ ....." എന്നും പറഞ്ഞവൾ വീണ്ടും ചുണ്ട് വിടർത്തി പിടിച്ചു വീശാൻ തുടങ്ങിയതും ഞാൻ അവളെ നോക്കി പുരികം ചുളുക്കി.... "എന്താടി ഇപ്പോഴും എരിവ് പോയില്ലേ......" "എന്താണെന്ന് അറീല,,,, ഇപ്പൊ ചുണ്ടു മാത്രം പുകച്ചിൽ എടുക്കാണ്......ഹൂ ..."

എന്നും പറഞ്ഞ് വീണ്ടും അവൾ ചുണ്ടിൽ പിടിച്ച് വീശുന്നത് കണ്ട് ഞാൻ അവളെ കൈയിൽ നിന്ന് ഡയറി മിൽക്ക് വാങ്ങിയിട്ട് അവളെ ചുണ്ടിൽ നിന്ന് അവൾ വീശി നിക്കുന്ന രണ്ടു കൈകളും തായ്‌തിവെച്ചു..... അത് കണ്ടിട്ട് അവൾ ഞാനെന്താ ചെയ്യുന്നേ എന്ന് സംശയിച്ചു നോക്കി നിക്കുന്നത് കണ്ട് ഞാൻ ഡയറി മിൽകിൽ നിന്ന് കുറച്ചു ചോക്ലെയ്റ്റ് ചൂണ്ടു വിരൽ കൊണ്ട് തോണ്ടിയിട്ട് അവളെ ചുണ്ടിൽ ലിപ്സ്റ്റിക് പോലെ ഡാർക്കിൽ തേച്ചു കൊടുത്തു...... "ഇപ്പോ നിന്റെ ലിപ് കണ്ടാൽ ഡാർക് ചോക്ലെയ്റ്റ് ലിപ്സ്റ്റിക് ഇട്ടപോലെയാ തോന്നുന്നെ....." ചോക്ലെയ്റ്റ് തേച്ച് കഴിഞ്ഞപ്പോ ഞാൻ അവളെ ചുണ്ടിനെ ആകമൊത്തം സ്കാൻ ചെയ്തോണ്ട് പറഞ്ഞപ്പോ അവൾ വിടർന്ന കണ്ണുകളോടെ എന്നെ നോക്കിയിട്ട് അവളെ ചുണ്ട് പിടിച്ചു അവൾ സ്വയം പിടിച്ച വലിച്ചു..... "എന്നിട്ട് എനിക്ക് കാണുന്നില്ലല്ലോ.....??!!" "നിന്റെ ലിപ് നിനക്ക് എങ്ങനെയാടി കാണുന്നേ......??!" എന്ന് ഞാൻ പറഞ്ഞപ്പോ അവൾ സ്വയം തലക്കൊരു മേട്ടം കൊടുത്ത് അവിഞ്ഞ ചിരി ഇളിച്ചു തന്ന് ഇരുന്നിടത്തു നിന്ന് എഴുനേറ്റ് മിററിന് മുന്നിലേക്ക് ഓടി.....എന്നിട്ട് അതിന്റെ മുൻപിൽ നിന്നോട് ചുണ്ടിനെ ആകമൊത്തം നോക്കിയിട്ട് എന്റെ അടുത്തേക്ക് തന്നെ വന്നു...... "ഇശുച്ചാ,,,,നിങ്ങളെ ഈ വിദ്യ കാരണം ഇപ്പൊ പുകച്ചിലൊക്കെ എങ്ങോട്ടോ ആവിയായി പോയിട്ടുണ്ട് ട്ടോ.....

അതുമല്ല ഇതിന് അഡാർ ടേസ്റ്റുമുണ്ട്...." മിററിന് മുന്നിൽ നിന്ന് എന്റെ അടുത്തേക്ക് വന്നു ചുണ്ടിലുള്ള ചോക്ലെയ്റ്റ് അവളുടെ നാവുകൊണ്ട് തുടച്ചു വായയിലേക്ക് ആക്കിയിട്ട് ഇത് പറഞ്ഞതും ഞാൻ അതിനൊന്ന് ഇളിച്ചു കൊടുത്തു..... "മതി നീ അതിനെ ടേസ്റ്റ് ചെയ്തത്,,,, വന്ന് ഉറങ്ങാൻ നോക്ക്......" എന്നും പറഞ്ഞ് ഞാൻ മേറ്റിൽ നിന്നും എഴുനേറ്റ് ബെഡിൽ പോയി കിടന്നു...... അപ്പോതന്നെ അവൾ ലിപ്പ് നാവുകൊണ്ട് തുടച്ചു വാഷ്‌റൂമിലേക്ക് പോയി വാഷ് ചെയ്ത് എന്റെ അടുത്തു വന്നു കിടന്നു...... പിറ്റേന്ന് ഓഫീസിലെത്തിയപ്പോ ഞാൻ ക്യാബിനിലേക്ക് ചെന്ന് പ്ലോട്ടിന്റെ ഡീറ്റൈൽസ് നോക്കി ഇരിക്കുന്ന സമയത്താണ് ഐറ സിദ്ധുനേയും കൂട്ടികൊണ്ട് ക്യാബിനിലേക്ക് വന്നത്.... "ഇശു,,, അണ്ടർഗ്രൗണ്ടിൽ കോസ്മെറ്റിക്ക്‌സ് മേറ്റരിയൽസ് പാക്ക് ചെയ്ത് വെച്ചിട്ടുണ്ട്..... സോ ഞങ്ങൾ അവിടേക്ക് ചെന്ന് ബില്ല് സെറ്റ് ചെയ്തിട്ട് വരാട്ടോ....." അവൾ പറഞ്ഞതിന് ഞാനൊന്ന് മൂളി കൊടുത്ത് വീണ്ടും ഡീറ്റൈൽസ് ചെക് ചെയ്തിരുന്നു.....കുറച്ചു നേരം കഴിഞ്ഞപ്പോ ഞാൻ ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് മുന്നിലേക്ക് നോക്കി.... അപ്പൊ മുന്നിലെ cctv മോണിറ്ററിൽ അണ്ടർഗ്രൗണ്ടിൽ നടക്കുന്ന സീൻ കണ്ടതും ഞാൻ അത് സൂമിൽ ഇട്ടോണ്ട് അതിലേക്ക് നോട്ടം തെറ്റിച്ചു..... അപ്പൊ ഐറയുടെ മുകളിലേക്കായി ചാഞ്ഞു നിൽക്കുന്ന ക്രൈൻ അവളുടെ തലക്ക് നാലഞ്ചു മീതെ ചെരിഞ്ഞു നിക്കുന്നത് കണ്ട് ഞാൻ അപ്പോതന്നെ സീറ്റിൽ നിന്നും എഴുനേറ്റ് ക്യാബ്ബിൽ നിന്നും ഇറങ്ങി എസ്കെലേറ്റർ വഴി അണ്ടർഗ്രൗണ്ടിലേക്ക് ഓടി... അവിടെ എത്തിയപ്പോ നേരെത്തെ നാലഞ്ചു മീതെ നിക്കുന്ന ക്രൈൻ ഇപ്പോ അവളുടെ തൊട്ട് മുകളിൽ നിൽക്കുന്നത് കണ്ട് ഞാൻ അന്ധാളിച്ച് കൊണ്ട് അവളെ നീട്ടി വിളിച്ചു..... "ഐറാാാാ........." ......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story