QUEEN OF KALIPPAN: ഭാഗം 49

queen of kalippan

രചന: Devil Quinn

അന്നേരം തന്നെ ബുള്ളേറ്റ് ഗെയ്റ്റ് കടന്ന് ഉള്ളിൽ എത്തിയിരുന്നു... അപ്പോ മുന്നിലുള്ള കാഴ്ച കണ്ട് എന്റെ വായ അറിയാതെ തുറന്നു പോയി..... മുന്നിൽ തല ഉയർത്തി നിക്കുന്ന ന്യൂ വേർഷൻ നാലുകെട്ട് തറവാട് കണ്ടതും ഞാൻ അതിനെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു.... നാലുകെട്ട് തറവാട് ഏറെ കണ്ടിട്ടുണ്ടേലും ആദ്യമായിട്ടാ ഇതിന്റെ ന്യൂ വേർഷൻ കാണുന്നത്..... അന്നേരം ഇശു ബുള്ളെറ്റ് നിർത്തിയതും ഞാൻ തുറന്ന് വെച്ച വായ അടച്ചോണ്ട് ബുള്ളെറ്റിൽ നിന്നുമിറങ്ങി തറവാട് ആകമൊത്തം വീക്ഷിച്ചു,,, എല്ലാതും വുഡന് സ്റ്റൈലിലാണ് പണി കഴിപ്പിച്ചിട്ടുള്ളതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാവും...... "ഉമ്മൂമാ,,,, അവർ എത്തി....." വീടിനെ മൊത്തം വീക്ഷിച്ചു നിക്കുന്ന സമയത്താണ് ഒരു പതിനേഴ് വയസ്സ് പ്രായമുള്ള ഒരു പെണ്കുട്ടി കടന്നുവന്നു നീളമുള്ള വരാന്തയുടെ ഒരു സൈഡിലേക്ക് പോയിട്ട് ചാരുപടിയിൽ കൈകുത്തി വെച്ചോണ്ട് അപ്പുറത്തെ കൃഷി തോട്ടത്തിലേക്ക് ഉമ്മൂമാനെ വിളിച്ചു കൂവുന്നത് കേട്ടത്..... അന്നേരം തന്നെ ചാച്ചിമ്മ ഉമ്മറത്തേക്ക് വന്നുകൊണ്ട് ബാക്കിയുള്ളവരെയും വിളിച്ചു കൂട്ടി ഞങ്ങളോട് ഉമ്മറത്തേക്ക് കയറാൻ പറഞ്ഞു......പക്ഷെ ഞാനപ്പോ ശ്രേദ്ധിച്ചത് ഈ വീട്ടിലുള്ള അംഗങ്ങളെ ആയിരുന്നു....

അത് കണ്ടിട്ട് ഞാനൊരു കാര്യം ഉറപ്പിച്ചു ഇതൊരു ജോയിൻ ഫാമിലിയാണെന്ന്.... "എങ്ങനെ ഉണ്ടായിരുന്നു മോളെ യാത്രയൊക്കെ .....???!" പ്രെസന്നമായ ഒരു ചിരിയോടെ അതിലൊരു ഇത്ത എന്നോട് ചോദിച്ചത് കേട്ട് ഞാനൊന്ന് പുഞ്ചിരിച്ചോണ്ട് കൊഴപ്പമൊന്നും ഇല്ലായിരുന്നെന്ന് മറുപടി നൽകി.... ഉമ്മറത്തു നിന്ന് നേരെ കയറിച്ചെല്ലുന്നത് ഒരു ഹാളിലേക്കാണ് ,,,ആ ഹാൾ ചുറ്റും സോഫാസെ്റ്റ് ഇട്ടിട്ടുണ്ട്....ചുരിക്കി പറഞ്ഞാൽ ആ ഹാൾ മൊത്തം ഇരിക്കാനുള്ള സ്ഥലമാണെന്ന് ,,,,,,അത് കണ്ടപ്പോ തന്നെ എനിക്ക് കത്തി ഇതൊരു ഗെസ്റ്റ് ഹാളാണെന്ന്.... "എന്നാ മോൾ ഇരിക്ക്....??!" എന്നും പറഞ്ഞ് ആ ഇത്തയും വേറൊരു ഇത്തയും എനിക്ക് ചിരിച്ചു തന്ന് ഉള്ളിലേക്ക് പോയി.....ചുമരെല്ലാം വൈറ്റ് കളർ ആയതുകോണ്ട് തന്നെ ഈ ഹാളിന് ചുറ്റിനുമുള്ള ബ്ലാക്ക്‌ സോഫാസെറ്റ് കോംബോ കാണാൻ നല്ല ഭംഗി ആയിരുന്നു....ചെന്നു കയറിയപ്പോയുള്ള ഹാൾ തന്നെ ഇത്രക്കും ഭംഗി ആണെങ്കിൽ ബാക്കിയൊക്കെ എന്തായിരിക്കുമെന്ന് ഞാനൊരു നിമിഷം ചിന്തിച്ചു നോക്കി..... "ഐറു,,, ഇശുയെവിടെ....??!"

ചാച്ചിമ്മ എന്നോട് ഇത് ചോദിച്ചപ്പോഴാണ് ഞാൻ അക്കാര്യം തന്നെ ഓർക്കുന്നെ.... "അവനവിടെ ആർക്കോ കാൾ ചെയ്യാണ്....." റോഷൻ ഉമ്മറത്തു നിന്ന് ഹാളിലേക്ക് കയറി എന്റെ സൈഡിൽ ഇരുന്നോണ്ട് ഇതും പറഞ്ഞ് അവന്റെ ഉമ്മിനെ നോക്കി ..... "ഉമ്മി,,,, ഉമ്മൂമ ഇങ്ങളോട് എന്തേലും ചോദിച്ചിനോ.....??!" "ഇതുവരെ ചോദിച്ചില്ല,,, നീ വന്നിട്ട് കയ്യോടെ പിടിക്കാമെന്ന് വിചാരിച്ചിട്ടുണ്ടാവും......" എന്ന് ചാച്ചിമ്മ അവനിക്കിട്ട് താങ്ങിയത് കണ്ട് ഞാൻ അടക്കി പിടിച്ചൊന്ന് ചിരിച്ചു.....കുറച്ചു കഴിഞ്ഞപ്പോ ചാച്ചിമ്മ ഹാളിൽ നിന്നും പോയത് കണ്ട് ഞാൻ റോഷന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു..... "ഡാ റോഷാ,,,ഇത് ജോയിൻ ഫാമിലി ആണല്ലേ......??!" "Yeah,,, ഇത് പക്കാ ജോയിൻ ഫാമിലി തന്നെയാണ്.... ഉമ്മൂമ്മയ്ക്ക് അഞ്ചു മക്കൾസ് ആണ്...നാലു ആണും ഒരു പെണ്ണും.... അതിത്തെ പെണ്ണ് എന്റെ ഉമ്മി അതായത് നിങ്ങളുടെ യൊക്കെ ചാച്ചിമ്മ......ഇനി ബാക്കി പിന്നെ പറഞ്ഞു തരാ... ഇപ്പോതന്നെ ഞാൻ പറഞ്ഞ് കുഴങ്ങി....." അത്രയും പറഞ്ഞ് അവൻ ശ്വാസം എടുത്തു വിടുന്ന പോലെ അഭിനയിക്കുന്നത് കണ്ടിട്ട് ഞാൻ വേണ്ടായെ എന്ന മട്ടിൽ അവനെ ഒന്ന് നോക്കി കൊടുത്തു.... എന്നിട്ട് ഞാൻ സോഫയിൽ നിന്നുമെഴുനേറ്റ് മാലിക് ഹെവനൊന്ന് ചുറ്റി കാണാമെന്ന് ചിന്തിച്ചു മുന്നിലേക്ക് നടന്നു......

ഗെസ്റ്റ് ഹാൾ കഴിഞ്ഞു ചെല്ലുന്നത് നടുമുറ്റത്തേക്കാണ് അതിന്റെ ഒത്തനടുവിൽ മൂന്നാൾക്ക് ഇരിക്കാൻ പറ്റിയ ഒരു ഊഞ്ഞാലയുണ്ട്...അതുമാത്രമല്ല ഈ നടുമുട്ടത്തിനു ചുറ്റനുമുള്ള തൂണിന് രണ്ടു സൈഡിലും 'എവേർഗ്രീൻ ടർട്ടിൽ വൈൻ' എന്ന ഹാങ്ങിങ് പ്ലാന്റ്‌സ് നല്ല പച്ചപ്പിൽ നിൽക്കുന്നത് കണ്ട് ഞാൻ അതിനെയൊന്ന് സൂം ചെയ്ത് സൈഡിലൂടെ നടന്നു..... അപ്പൊ നടുമുട്ടത്തിന്റെ സൈഡിലായി വലിയ ഒരു ഹാളും അതിൽ ടേബിളും ചെയറുമൊക്കെ കണ്ടപ്പോ അത് ഡൈനിങ് ഹാളാണെന്ന് ഉറപ്പിച്ച് ഞാൻ ഡൈനിങ് ഹാളിന്റെ സൈഡിലൂടെയുള്ള വഴികളിലൂടെ നടന്നു.... അത് കുറച്ചു ഉള്ളിലോട്ട് ആയതുകൊണ്ട് തന്നെ ഞാൻ ചുമരൊക്കെ വീക്ഷിച്ചു നടന്നു.... കുറച്ചു കഴിഞ്ഞപ്പോ മുകളിലേക്ക് കയറാനുള്ള പടികൾ കണ്ടതും ഞാൻ അതിന്റെ വുഡന് കൈകരയിൽ പിടിച്ച് കയറാൻ നിന്നപ്പോഴാ പിറകിൽ നിന്ന് ഒരു ഇത്തൂസേ വിളി കേട്ടത്..... അത് കേട്ടപ്പോ തന്നെ ഞാൻ ഉയർത്തിയ കാൽ പിറകിലേക്ക് തന്നെ വെച്ചോണ്ട് കൈവരയിൽ നിന്ന് കൈയെടുത്ത് പിറകിലേക്ക് നോക്കി.... അപ്പൊ നേരെത്തെ കണ്ട പെണ്കുട്ടി എന്റെ അരികിലേക്ക് വന്നതും ഞാൻ അവൾക്കൊന്ന് പുഞ്ചിരിച്ചു കൊടുത്തു..... "എന്താ നിന്റെ പേര്....??!" എന്ന് ഞാൻ അവളോട് ചോദിച്ചപ്പോ അവൾ എനിക്കൊന്ന് ചിരിച്ചു തന്ന് പേര് പറഞ്ഞു....

" ആമിയ, ആമി എന്ന് വിളിക്കും ,,,പിന്നെ,, ഇത്തൂസ് മുകളിലേക്ക് ആണോ പോകുന്നേ.... എന്നാ ഞാൻ ഇവിടെയൊക്കെ കാണിച്ചു തരാം....." ഞാൻ അതിനൊന്ന് പുഞ്ചിരിച്ചു കൊടുത്ത് അവളുടെ ഒപ്പം മുകളിലേക്കുള്ള പടികൾ കയറികൊണ്ട് നടന്നു... പടികൾ കഴിഞ്ഞു ആദ്യം തന്നെ കാണുന്നത് ഒരു വിസ്തീരമുള്ള ഹാളാണ്..... പക്ഷെ ഈ ഹാളിനൊരു സ്പെഷ്യലിറ്റിയുണ്ട് എന്തെന്നാൽ ഈ ഹാളിനു രണ്ടു ഭാഗത്തും ചുമരില്ല കൈവര മാത്രമേ ഉള്ളു അതോണ്ട് തന്നെ നല്ല കാറ്റും വെളിച്ചവുമൊക്കെയുണ്ട് .....ഞാൻ അപ്പോതന്നെ അതിന്റെ ഒരു സൈഡിലേക്ക് പോയിട്ട് ചുറ്റുമൊന്ന് നോക്കി.... സൈഡിലേക്ക് നോക്കിയാൽ അവിടെയൊരു വലിയ അരുവിയാണ് കാണുന്നത്.....മറ്റേ സൈഡിൽ നിന്നും നോക്കിയാൽ വായ കൃഷിയും മറ്റുമൊക്കെയാണ്.... ഞാനതൊക്കെ നോക്കിക്കൊണ്ട് കുറച്ചു മുന്നോട്ട് നടന്നു.... അപ്പൊ ഹാളിന്റെ രണ്ടു ഭാഗത്തും ഓരോ വഴികൾ കണ്ടതും ഞാൻ അതിൽ ഏതിലൂടെ പോകുമെന്ന് ചിന്തിച്ചു നിന്നപ്പോഴാ ആമി എന്റെ കൈയും പിടിച്ചു ഒരു സൈഡിലൂടെ കൊണ്ടുപോയിട്ട് ഒരു മുറിയുടെ മുന്നിലേക്ക് കൊണ്ട് പോയി നിർത്തി..... "ഇതാണ് ഇശുക്കാൻ്റെ മുറി....." എന്നവൾ പറഞ്ഞത് കേട്ട് ഞാൻ അതിന്റെ കതക് തുറന്ന് വലതു കാൽ വെച്ചോണ്ട് ഉള്ളിലേക്ക് കയറി.....

അപ്പൊ മുന്നിലുള്ളത് കണ്ടിട്ട് എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു..... നല്ല വൃത്തിയോടും അടുക്കത്തോടുമുള്ള മുറി കണ്ട് ഞാൻ ആ മുറിയൊന്ന് വീക്ഷിച്ചു.... എല്ലാതും വൈറ്റ് പെയിന്റ് കൊണ്ട് അലങ്കരിച്ചിട്ടുണ്ട്..... ചുമരും ബെഡും ബെഡിലെ ബെഡ്ഷീറ്റും കട്ടിലിലുള്ള കർട്ടനും അങ്ങനെ ഫർണിച്ചർ മോഡലിലുള്ള എല്ലാതും വൈറ്റ് കൊണ്ട് ആക്കിയത് കണ്ട് ഒരുതരം പോസിറ്റിവ് peace കിട്ടിയ പോലെ.... "നിങ്ങൾ വരുന്നുണ്ടെന്ന് പറഞ്ഞപ്പോ തന്നെ ഇന്നലെ വൃത്തിയാക്കി ഇട്ടായിരുന്നു.... ഇശുക്കാക്ക് വൈറ്റ് കളർ നല്ല ഇഷ്ട്ടയിരുന്നു... അപ്പൊ അവന്റെ ഇഷ്ടത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയ മുറിയാണ് ഇത്...." ആമി എന്നെ നോക്കി കൊണ്ട് പറഞ്ഞത് കേട്ട് ഞാൻ ജനലിന്റെ അരികിലേക്ക് പോയി.... അപ്പോ കള കള ശബ്ദതത്തോടെ കുറച്ചു മാറികൊണ്ട് നേരെത്തെ കണ്ട അരുവി ഒഴുകുന്നത് കണ്ട് ഞാൻ പിറകിലേക്ക് തിരിഞ്ഞു ആമിയെ നോക്കി.... "ഈ അരുവിയിലേക്ക് എങ്ങനെയാ പോവാ....??!" "അടുക്കള ഭാഗത്തോടെ ഒരു വഴിയുണ്ട് അതിലൂടെയാ അങ്ങോട്ട് പോവാർ.....

എന്തേയ്‌ ഇത്താക്ക് അങ്ങോട്ട് പോവണോ....??!" എന്നവൾ ചോദിച്ചപ്പോ ഞാൻ ചിരിച്ചുകൊണ്ട് അവിടേക്ക് നോട്ടം തെറ്റിച്ചു ,,,അപ്പൊ അവിടെ കുറച്ചു കുട്ടികൾ വെള്ളത്തിൽ നീന്തി തിമിർത്ത് കളിക്കുന്നത് കണ്ടിട്ട് ഞാൻ ആമിനെ ഒന്ന് നോക്കി,, അപ്പൊ അവൾ എന്റെ അരികിലേക്ക് വന്നിട്ട് അരുവിയിലേക്ക് നോക്കിയിട്ട് എന്നെ നോക്കി.... "അതിവിടെത്തെ കുട്ടി പട്ടാളങ്ങൾ ആണ്....ഇന്ന് സ്കൂൾ അവധി അയതുകൊണ്ട് തന്നെ അവർ ഫുട്ബാൾ കളിച്ചു കഴിഞ്ഞാൽ അവിടെയായിരിക്കും....വൈകുന്നേരം അഞ്ചു മണി വരെയുള്ളൂ അവരുടെ കലാ പരുപാടി അത് കഴിഞ്ഞാൽ അവർ വെള്ളത്തിൽ നിന്ന് കയറും.... എന്തായാലും ഇപ്പൊ അവർ വരാൻ ആയേക്കും....." "ഐറമ്മോയ്,,,,നിന്നോട് താഴ്ത്തേക്ക് ചെല്ലാൻ പറഞ്ഞു,,, അവിടെ നിനക്ക് സ്പെഷ്യൽ ആയിട്ട് എന്തൊക്കെയോ ഉണ്ടാക്കി വെച്ചിട്ടുണ്ട്..... വേഗം ചെന്നോ അപ്പൊതിന് ഞാൻ ഈ ഫോണൊന്ന് ചാർജിലിട്ടിട്ട് വരാം...." ഞാനും ആമിയും ഓരോന്ന് പറഞ്ഞു നിക്കുന്ന സമയത്തു റോഷൻ മുറിയുടെ അകത്തേക്ക് കയറാതെ പുറത്തു നിന്നുകൊണ്ട് ഇതും പറഞ്ഞ് അവൻ അപ്പുറത്തുള്ള അവന്റെ റൂമിലേക്ക് പോയി.... "ഇത്തൂസ് വാ,,,,," ഇതും പറഞ്ഞു അവളെന്നെ താഴേക്ക് തന്നെ കൊണ്ടുപ്പോയി....

അപ്പൊ എനിക്ക് ആദ്യം വീട്ടിലേക്ക് കയറിയപ്പോൾ ചിരിച്ചു തന്ന ഇത്ത ഒരു മഗ്ഗിൽ കോഫി കൊണ്ട് പോയി ഡൈനിങ് ടേബിളിൽ വെച്ചത് കണ്ട് ആമി അവരെ പറ്റി എനിക്ക് പറഞ്ഞുതന്നു.... അതാണ് ഉപ്പിന്റെ നേരെ അടിയിലുള്ള അനിയന്റെ ഭാര്യ,, എല്ലാവരും അവരെ മാമി എന്നാണ് വിളിക്കാറ് ,,അപ്പൊ ഇനി മുതൽ എന്റെയും മാമി... പിന്നെ വേറൊരു ഇത്താനെ കാണിച്ചു തന്നു,,അതാണ് ഇവളുടെ ഉമ്മി റാഷിത്ത..... അതായത് ഉപ്പിന്റെ രണ്ടാമത്തെ അനിയന്റെ ഭാര്യ,,,പിന്നെ വേറൊരു ഇത്തയും കൂടെയുണ്ട് ഉപ്പാന്റെ ലാസ്റ്റിലെ അനിയന്റെ ഭാര്യ അവർ എന്തോ ആവിശ്യത്തിന് വേണ്ടി പുറത്തു പോയിരിക്കുവാ..... "മോൾ ഇരിക്ക്....." പെട്ടന്ന് എവിടെ നിന്നോ ഒരു ശബ്ദം കേട്ടതും ഞാൻ പിറകിലേക്കൊന്ന് നോക്കി... അപ്പൊ അടുക്കള ഭാഗത്തു നിന്ന് നടുമുറ്റത്തിന്റെ സൈഡിലൂടെ ഒരു ഉമ്മ നടന്നു വരുന്നത് കണ്ടപ്പോ തന്നെ ഞാൻ മനസ്സിലാക്കി ഇതായിരിക്കും ഉമ്മൂമ എന്ന്.... റോഷൻ പറഞ്ഞപോലെ അത്രക്ക് ഗൗരവകാരിയൊന്നും അല്ലായെന്ന് ആ മുഖത്തു തെളിഞ്ഞു നിക്കുന്ന ചെറു പുഞ്ചിരിയിൽ തന്നെ മനസ്സിലാകാം.... "മോൾ ചായ കുട്ടിക്ക്... എന്റെ കുട്ടി ആദ്യമായിട്ടല്ലേ ഇങ്ങോട്ട് വരുന്നേ അതോണ്ട് കുറച്ചു വ്യത്യസ്തമായ പലഹാരങ്ങളൊക്കെ ഉണ്ടാക്കിട്ടുണ്ട്...ഇരിക്ക്..."

ഉമ്മൂമാന്റെ സ്നേഹത്തോടെ ഉള്ള പറച്ചിൽ കേട്ടിട്ട് ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു.... അപ്പൊ ഇശു ഫോണ് പോക്കേറ്റിലേക്ക് വെച്ചോണ്ട് ഞങ്ങൾക്ക് നേരെ വരുന്നത് കണ്ട് ഞാൻ ഡൈനിങ് ഹാളിലേക്ക് ചെന്ന് ഒരു സീറ്റിൽ ഇരുന്നു.... അപ്പൊ മുന്നിൽ വിഭവസംഭൃദമായ കോഴിക്കോട് സ്‌പെഷ്യൽ ഡിഷസ് കണ്ടതും എന്റെ കണ്ണ് തള്ളി.... യാ റബ്ബി ഇതൊക്കെ ഞങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാണോ.... "ഇശു ,,,നീയെവിടെ ആയിരുന്നു...??!വാ,, നീയും ഇരിക്ക്......" മാമി കപ്പിലേക്ക് കോഫി ഒഴിക്കുന്നിടെ ഇശുനെ നോക്കിക്കൊണ്ട് പറഞ്ഞതും അവൻ ഞങ്ങളെ അടുത്തേക്ക് വന്നുകൊണ്ട് എന്റെ അപ്പുറത്ത് വന്നിരുന്നു..... "എവിടെ നിങ്ങളുടെ കൂടെ വന്ന റോഷൻ......???" ഉമ്മൂമ കുറച്ചു ഉച്ചത്തിൽ ചോദിച്ചത് കേട്ട് ഞാൻ സൈഡിലേക്ക് നോട്ടം തെറ്റിച്ചു,,, അപ്പൊ സൈഡിലുള്ള ചതുര ഹോളിലൂടെ റോഷൻ പടികൾ ഇറങ്ങിവന്ന് ഉമ്മൂമാന്റെ ശബ്ദം കേട്ടിട്ട് അവൻ വന്ന വഴി ഓടാൻ നിന്നപ്പോഴാ ഉമ്മൂമ അവനെ കയ്യോടെ പിടിച്ചത്..... "നീ അങ്ങനെ അങ് പോവല്ലേ...." "സത്യായിട്ടും ഉമ്മൂമാന്റെ മോൻ തെറ്റായിട്ട് ഒന്നും ചെയ്തില്ല,,,ഞാൻ നിങ്ങൾക്ക് സർപ്രൈസ്‌ കൊടുത്ത് വരാമെന്ന് വിചാരിച്ചാ ആരോടും ഒന്നും പറയാതെ വന്നത്... അല്ലാതെ ഞാനൊന്നും ചെയ്തിട്ടില്ല....."

"നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ നിന്റെ സർപ്രൈസ്‌ പണി നിർത്തിക്കോളണമെന്ന്....." കുറ്റവാളിയെ പോലെ നിക്കുന്ന റോഷന്റെ ചെവിപിടിച്ച് തിരിച്ചു കൊണ്ട് ഉമ്മൂമ പറയുന്നത് കേട്ടിട്ട് അവൻ അവിടെ നിന്ന് കുച്ചിപ്പുടി കളിക്കുന്നുണ്ട്...... "ഇനി നീ വല്ല സർപ്രൈസും കൊണ്ടുവാ അപ്പൊ ബാക്കി തരാ ട്ടോ....." ഒരു വാണിംഗ് രൂപത്തിൽ ഇങ്ങനെ പറഞ്ഞു അവന്റെ ചെവിയിൽ നിന്നും പിടി വിട്ടതും അവൻ ചെവി പൊത്തി പിടിച്ചു അയ്ക്കോട്ടെ എന്ന മട്ടിൽ നല്ല കുട്ടിയായി തലയാട്ടി കൊടുത്തു..... അവന്റെ ആ നിഷ്‌കുഭാവം കണ്ടിട്ട് ചിരി പൊട്ടി വന്നേലും ഞാൻ ഇവിടെ ചിരിച്ചാൽ ആ പാക്കരൻ എന്നെ പൊട്ടിക്കുമെന്ന് അറിയുന്നത് കൊണ്ട് ഞാൻ മാക്സിമം പിടിച്ചു വെച്ചു..... കുറച്ചു കഴിഞ്ഞപ്പോ അവൻ ഞങ്ങളെ അടുത്ത് വന്നിരുന്നത് കണ്ട് ഞാൻ അവനെ നോക്കി അടക്കിപിടിച്ചു ഒരു ഇളി പാസ്സാക്കി കൊടുത്ത് മാമി കൊണ്ടെന്ന് വച്ച കോഫീ ഒരു സിപ്പ് കുടിച്ച് മുന്നിൽ നിരയായി നിൽക്കുന്ന ഡിഷിൽ നിന്ന് ഒരു വിഭവം എടുത്ത് കഴിച്ചു....... ★●◆★●◆★●◆★●◆★●◆★●◆★ "ഇശുക്ക.....അവിടെ നിക്കി....." കോഫി ഒക്കെ കുടിച്ച് ഞാൻ മുകളിലേക്ക് ചെന്ന് റൂമിലേക്ക് കയറാൻ നിന്നപ്പോ ആമിന്റെ ഒച്ച കേടട്തും ഞാൻ പിറകിലേക്ക് തിരിഞ്ഞു എന്താടി എന്ന് ചോദിച്ചു ഉള്ളിലേക്ക് കയറി..... "ഇങ്ങളെ പൊണ്ടാട്ടിനെ കാണാൻ എന്ത് ക്യൂട്ടാ.... ഞമ്മക്ക് നല്ലോം ഇഷ്ട്ടായി ..... അതോണ്ട് നിങ്ങൾ കുറച്ചു ദിവസം ഇവിടെ നിന്നിട്ട് പോയാ മതിട്ടോ....."

അവൾ എന്റെ പിന്നാലെ റൂമിലേക്ക് കയറി കൊണ്ട് പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചോണ്ട് റൂമൊന്ന് നോക്കി....അപ്പൊ പണ്ടത്തെ അതേ നീറ്റ്നെസ് കണ്ട് ഞാൻ അവളെ നോക്കി.... "നിങ്ങൾ ഈ റൂം ക്ളീൻ ആക്കിയപ്പോ വല്ല പേപ്പേസും കിട്ടിയോ....??!!" ഞാനൊരു സംശയത്തോടെ അവളോട് ചോദിച്ചപ്പോ അവൻ എന്തോ ഒന്ന് ആലോചിച്ചിട്ട് ഇല്ലാ യെന്ന് തലയാട്ടി തന്നു.... അത് കണ്ട് ഞാൻ ഒന്ന് മൂളി കൊടുത്ത് ടർക്കിയും എടുത്ത് ബാത്റൂമിലേക്ക് കയറി ഫ്രഷായി വന്നു...... അപ്പൊ ഐറ വരാന്തയിൽ നിന്ന് കണ്ണും നട്ട് എനിക്ക് പുറം തിരിഞ്ഞു നിക്കുന്നത് കണ്ടിട്ട് ഞാൻ അവളെയൊന്ന് നോക്കി ടർക്കി സ്റ്റാൻഡിൽ വെച്ച് മുറിയിൽ നിന്ന് വരാന്തയിലേക്ക് ഇറങ്ങി..... "ഇശുച്ചാ,,,,,ഞമ്മക്ക് ആദ്യമേ ഇങ്ങോട്ട് വന്നാൽ മതിയായിരുന്നു ല്ലേ.... ഞമ്മള് ഏറെ വൈകി ഇങ്ങോട്ട് വരാൻ.... ഇവിടുത്തെ ഈ പച്ചപ്പും ഭംഗിയുമൊക്കെ വല്ലാതെ എനിക്ക് ഇഷ്ട്ടപ്പെട്ടു പോയി.....എന്താപ്പോ പറയാ really amazing....." ഞാൻ അവളുടെ അടുത്ത് വന്നു നിന്നപ്പോ അവൾ എങ്ങോട്ടോ നോക്കി കൊണ്ട് ഇതും പറഞ്ഞ് എന്നെ നോക്കികൊണ്ട് തുടർന്നു..... "അതോണ്ട് കുറച്ചു ദിവസം ഇവിടെ നിന്നിട്ട് പോയാമതിട്ടോ വില്ലയിലേക്ക്...... ഞമ്മക്ക് ഇവിടെ ഉള്ളവരെ പെരുത്ത് ഇഷ്ട്ടായി......"

"അത് ഐറ പറഞ്ഞത് കറക്റ്റ്,,,,ഞമ്മക്ക് ഇവിടെ കുറച്ചു ദിവസം നിന്നിട്ട് പോയാ മതി....." എന്നും പറഞ്ഞു റോഷൻ ഞങ്ങളെ അടുത്തേക്ക് വന്നതും ഞാൻ അവനെ ഒന്ന് ഇരുത്തി നോക്കി.... "നിന്റെ കാര്യം ഉറപ്പിക്കാൻ പറ്റില്ല,,,, കാരണം ഉമ്മൂമ നിന്നെ ഇവിടുന്ന് വിടുമോയെന്ന് സംശയമാണ് ....." എന്ന് ഞാൻ അവൻക്കിട്ട് കുത്തിക്കൊണ്ട് പറഞ്ഞതും അവൻ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു.... "നീ പറഞ്ഞതും ശെരിയാ,,,,ഞാനിനി ഇവടുന്നൊരു രക്ഷ ആഗ്രഹിക്കുന്നുണ്ടേൽ അത് ഉമ്മൂമ വിചാരിക്കണം......" ★●●★●●★●●★●●★●●★●●★ റോഷന്റെ നിസ്സഹായവസ്ഥ ഓർത്തിട്ട് ചിരി വന്നതും ഞാൻ വായ പൊത്തിപ്പിടിച്ചു ചിരിച്ചോണ്ട് വരാന്തയിലൂടെ നടന്നു......അപ്പൊ കുട്ടി പട്ടാളങ്ങൾസ് ഒക്കെ വെള്ളത്തിൽ നിന്ന് കര കയറി ഒരു ഭാഗത്ത് ഇരുന്ന് തല തുവർത്തി അവരോരൊന്ന് പറഞ്ഞ് ഇരിക്കുന്നത് കണ്ടതും ഞാൻ അവരെ തന്നെ ചെറു ചിരിയോടെ നോക്കി നിന്നു..... "ഐറുത്താ,,,,നിങ്ങളുണ്ടോ അങ്ങോട്ട്....." അടിയിൽ നിന്ന് ഇങ്ങനെയൊരു വിളി കേട്ടതും ഞാൻ അരുവിയിൽ നിന്ന് നോട്ടം തെറ്റിച്ച് താഴേക്ക് നോക്കി.... അപ്പൊ മുറ്റത്ത് തേങ്ങ കൂട്ടി വെച്ച സ്ഥലത്തുനിന്ന് ആമി കൈകൊണ്ട് ആംഗ്യം കാണിച്ചു വരാൻ പറഞ്ഞതും ഞാൻ അവളോട് അവിടെത്തന്നെ നിക്കാൻ പറഞ്ഞു

താഴേക്ക് ചെന്നിട്ട് ഡൈനിങ് ഹാളിന്റെ സൈഡിലുള്ള ഇടവഴിലൂടെ പോയിട്ട് പുറത്തേക്ക് ചെന്നു.... "എങ്ങോട്ടാടി പോവുന്നേ.....???" അവളുടെ അടുത്ത് എത്തിയപ്പോ ഞാൻ ചെറു സംശയത്തോടെ ചോദിച്ചത് കേട്ട് അവൾ എനിക്കൊന്ന് ഇളിച്ചു തന്ന 'അതൊക്കെ ഉണ്ടന്ന് ' പറഞ്ഞു എന്റെ കൈയും പിടിച്ചു അപ്പുറത്തുള്ള കൃഷി തോട്ടത്തിലൂടെ നടന്നു..... കൃഷി തോട്ടം കഴിഞ്ഞാൽ പിന്നെയുള്ളത് വാഴ തോട്ടം ആയിരുന്നു .....അവിടെ കുറച്ചു പണിക്കാർ എന്തൊക്കെ ചെയ്യുന്നുണ്ടായിരുന്നു അതെല്ലാം കണ്ട് ഞാൻ മുന്നിലേക്ക് നടന്നു.... "ഇങ്ങോട്ടാണ് ഞാൻ ഇങ്ങളെ കൊണ്ടു വന്നത്...." മുന്നിലേക്ക് ചൂണ്ടി കാണിച്ച് അവൾ പറയുന്നത് കേട്ടിട്ട് ഞാൻ പുരികം ചുളുക്കി കൊണ്ട് മുന്നിലേക്ക് നോക്കി.... അപ്പൊ മുന്നിൽ നല്ല ഭംഗിയോടെ നിൽക്കുന്ന കാരറ്റ് കൃഷി കണ്ടതും ഞാൻ ഒന്ന് ഷോക്കായി കൊണ്ട് അതിന്റെ അടുത്തേക്ക് പോയി..... അപ്പൊ മാമി ഓസ് കൊണ്ട് വെള്ളം നനക്കുന്നത് കണ്ട് ഞാൻ മാമിന്റെ അടുത്തേക്ക് ചെന്നു.... "മാമി,,, ഇവിടെ ഇതൊക്കെ ഉണ്ടാവോ......??!!" "ഈ മണ്ണ് കാരറ്റ് കൃഷിക്ക് അനുയോജ്യമായ മണ്ണ് ആയതുകൊണ്ട് തന്നെ ഇവിടെ ഇത് ഉണ്ടാവാറുണ്ട്.... ആമി ,,,,അതിൽനിന്ന് ഐറുക്കൊന്ന് എടുത്തു കൊടുത്തെ....." മാമി ഓസ് കൊണ്ട് നനക്കുന്നിടെ ഇതും പറഞ്ഞു സൈഡിലുള്ളതിനെ നനച്ചു കൊണ്ടിരുന്നു..... "ഇതാ ഐറുത്താ ...." വൃത്തിയായി കഴുകി കൊട്ടയിൽ ഇട്ടുവെച്ച ഒരു കൂട്ടം കാരറ്റ് കൂട്ടത്തിൽ നിന്നും ഒന്നെടുത്ത് ആമി എനിക്ക് നേരെ നീട്ടി ...

ഒരു വാലട്ടിന്റെ പോലെ നീളമുള്ള കാരറ്റിന്റെ രണ്ടുമൂന്ന് ഇല തൂങ്ങി നിക്കുന്നത് കണ്ട് ഞാൻ അതിനെ ഒന്ന് നോക്കിക്കൊണ്ട് കാരറ്റിന്റെ അടിഭാഗം കടിച്ചു...... ഫ്രഷായ കാരറ്റ് ആദ്യമായിട്ട് തിന്നുന്നത് കൊണ്ടു തന്നെ അതിന്റെതായ രുചി എനിക്ക് അനുഭവപ്പെട്ടു....... "മാമി ,,,,,അപ്പൊ ഇതൊക്കെ ഇനി വിൽക്കാൻ ഉള്ളതാണോ.....??!!!" സൈഡിൽ കൂട്ടിയിട്ട ഫ്രഷ് കാരറ്റിനെ ചൂണ്ടികൊണ്ട് ഞാൻ മാമിയോടായി ചോദിച്ചതും മാമി ഓസ് ഓഫാക്കി വെച്ച് കൈ കഴുകി എന്റെ അടുത്തേക്ക് വന്നു..... "മ്മ്,,, ഇവിടെ ഉണ്ടാക്കുന്ന എല്ലാ കൃഷിയും ചന്തയിലേക്ക് കൊണ്ടു പോകും ,,,,, ഇവിടെയുള്ള പണിക്കാർക്ക് കുറച്ചും കൂടെ കാരറ്റ് മണ്ണിൽ നിന്നും എടുക്കാനുണ്ട് ,,,,ഇപ്പൊ തന്നെ മഗ്‌രിബ് ബാങ്ക് കൊടുക്കാനായില്ലേ ഇനി ബാക്കി നാളെ ആയിരിക്കും...... അപ്പോ എല്ലാതും നാളെ ആയിരിക്കും ചന്തയിലേക്ക് കൊണ്ടുപോവുക...." അത്രയും പറഞ്ഞ് മാമി കാരറ്റ് ആക്കിവെച്ച കൊട്ട എടുത്തുകൊണ്ട് ഞങ്ങളോട് വരാൻ പറഞ്ഞു മുന്നിലുള്ള വാഴ തോട്ടത്തിലൂടെ നടന്നു പോയി.....അത് കണ്ട് ഞാനും ആമിയും കാരറ്റ് തിന്നുകൊണ്ട് ഓരോന്ന് പറഞ്ഞു മാമിന്റെ പുറകിലൂടെ നടന്നു.....

അങ്ങനെ വിട്ടിലെത്തിയപ്പോ ഞാൻ മുറിയിലേക്ക് ചെന്ന് ഫ്രഷായി നിസ്കരിച്ചു ....അപ്പൊ പുറത്തു നിന്ന് ഇശുന്റെ ഫോൺ വിളി കേട്ടതും ഞാൻ ബെഡിൽ വെച്ചിരുന്ന ഷാൾ എടുത്തു തലയിലൂടെ ഇട്ടിട്ട് പുറത്തെക്കിറങ്ങി.... അന്നേരം തന്നെ ഇശു ഉള്ളിലേക്ക് വന്നതും ബാലൻസ് കിട്ടാതെ ഞാൻ പിറകിലേക്ക് വീഴാൻ നിന്നതും ഒരുമിച്ചായിരുന്നു.... പക്ഷെ അതിനുമുമ്പ് തന്നെ ഓൻ എന്നെ കൈപിടിച്ചു വലിച്ചു കൊണ്ട് അവന്റെ നെഞ്ചേത്തേക്കിട്ടു..... "നീയിത് എങ്ങോട്ടാ ഓടി ചാടി പോകുന്നേ......??!" എന്നവൻ ചോദിച്ചപ്പോ എന്റെ കണ്ണ് പാഞ്ഞു ചെന്നത് മുന്നിൽ നിന്ന് എന്നെ രൂക്ഷമമായി നോക്കുന്ന ഒരു പെണ്ണിനെ ആയിരുന്നു..... എന്റെ നോട്ടം കണ്ടിട്ട് ഇശു എന്നെയൊന്ന് പുരികം ചുളുക്കി നോക്കിയിട്ട് ആ സ്‌പോട്ടിൽ തന്നെ പിറകിലേക്ക് നോക്കി.... അപ്പൊ ഇഷുനെ നോക്കിയുള്ള അവളുടെ നോട്ടം അതിരൂക്ഷമായത് കണ്ട് ഞാൻ അവളേയും ഇശുനേയും മാറി മാറി നോക്കിക്കൊണ്ടിരുന്നു........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story