QUEEN OF KALIPPAN: ഭാഗം 5

queen of kalippan

രചന: Devil Quinn

 ഉപ്പ പറഞ്ഞ പോലെ ഈ ദിവസത്തിനുവേണ്ടിയാണ് ഞാനും കാത്തുനിന്നത്.....അങ്ങനെ ഞങ്ങൾക്ക് തന്നെ കിട്ടി ......ഈ സന്തോഷം എന്തായാലും റോഷനോട് പറയണം ഇവൻ ഇത് അറിഞ്ഞാൽ അവിടെനിന്ന് തുള്ളിച്ചാടും കാരണം അവന്റെയും ആഗ്രഹമായിരുന്നു ഞങ്ങളുടെ കമ്പനി No.1 ആവണം എന്നുള്ളത്......അല്ല,,,, ഇങ്ങക്ക് മനസ്സിലായോ റോഷനെ ഇല്ലല്ലോ... അവനാണ് ഞമ്മളെ കട്ട ചങ്ക് നൻപൻ എന്നൊക്കെ പറയാ ....അവനും ഞാനും ചെറുപ്പംതൊട്ടേ ഒപ്പം നടന്നതാണ് പോരാത്തതിന് നമ്മളെ അമ്മായിന്റെ ഏക മകനാണ്.... ഇപ്പൊ അവൻ നാട്ടിലില്ല ബിസിനസ്സ് ആവശ്യത്തിനു വേണ്ടി ലണ്ടനിലേക്ക് ഫ്ലൈറ്റ് കേറി..... എന്തായാലും അവനെ ഒന്ന് വിളിച്ചു നോക്കട്ടെ..... "ഹെലോ ഇഷു ,,,,എന്തൊക്കെ ഉണ്ട്...." "ഹാ ,,,,നിന്നോട് ഒരു സന്തോഷ വാർത്ത പറയാനാണ് ഞാൻ ഇപ്പൊ വിളിച്ചത്....." "എന്നോടൊ എന്താടാ വല്ല ഏപ്രിൽ ഫൂൾ വല്ലതും ആണോ...." ഇതാണ് ഇവനോട് ഒരു കാര്യവും പറയാൻ പാടില്ലാത്തത്....എന്തെകിലും പറഞ്ഞാൽ വല്ല ഉടായിപ്പും ചോദ്യം കൊണ്ടുവരും....ഇപ്പോതന്നെ പറയുന്നത് കേട്ടില്ലേ ഏപ്രിൽ ഫൂൾ ആണോ എന്ന് ...... "ടാ ,,,നിനക്ക് കേൾക്കുന്നില്ലേ....." "ഹാ കേൾക്കുന്നുണ്ട് ,,,,," "ഓഹ് സോറി നിനക്ക് കലിപ്പ് കയറി കാണും ല്ലേ ഞാൻ അങ്ങനെ പറഞ്ഞതിന്....നീ പറ എന്താണ് കാര്യം" എന്നും പറഞ്ഞു അവൻ കൂൾ ആയി അല്ലെങ്കിൽ കാണായിരുന്നു....

അല്ലെങ്കിൽ തന്നെ ദേഷ്യം പിടിച്ചാൽ എല്ലാ മൂടും പോവും അപ്പോഴാ അവന്റെ ഓലക്കമേലെ ഏപ്രിൽ ഫൂൾ..... കലിപ്പ് ഒക്കെ കളഞ്ഞു ഇന്ന് നടന്ന കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ അവനോട് പറഞ്ഞുകൊടുത്തു പിന്നെ ചെക്കനെ ലൈനിൽ കാണാനില്ല..... അത്‌പിന്നെ അങ്ങനെയാണ് അവനോട് എന്തേലും സന്തോഷവാർത്ത പറഞ്ഞാൽ ഒരു പത്തു മിനിറ്റ് കഴിഞ്ഞാലൊള്ളു അവനെ കാണാ അത് വരെ അവന്റെ തുള്ളിച്ചാടൽ ആയിരിക്കും...... "എന്നാ ഞാൻ ഇന്ന് തന്നെ നാട്ടിലേക്ക് വരാണ്.... എനിക്ക് സന്തോഷം കൊണ്ട് ഇവിടെ നിൽക്കപൊരുതി ഇല്ല......" "നീ എന്തൊക്കെ അബദ്ധമാണ് പറയുന്നത് എന്നറിയോ.... നീ ഇങ്ങോട്ട്‌ വന്നാൽ ലണ്ടൻനിലെ കാര്യങ്ങളൊക്കെ ആരു നോക്കും അതുകൊണ്ട് പൊന്നുമോൻ അവിടുത്തെ എല്ലാ ജോലിയും കഴിഞ്ഞു വന്നാൽ മതി......" "ഡാ എന്നാലും,,,," "ഒരു എന്നാലുമില്ല ...ഞാൻ പറയുന്നത് നീ അങ്ങോട്ട് കേട്ടാൽ മതി....." "Ok Sir,,,,,, അല്ല എവിടെ നിന്റെ ഐറ...... കല്യാണ ഫോട്ടോൽ അവളെ കാണാൻ എന്തൊരു മൊഞ്ചത്തി ആണ്..... " "ഡാ നിന്നോട് ഞാൻ കുറെ പ്രാവിശ്യം പറഞ്ഞിട്ടില്ലേ അവളെ കുറിച്ച് എന്നോട് ചോദിക്കേണ്ട എന്ന്....പിന്നെന്തിനാ നീ എപ്പോഴും അവളെ കുറിച്ച് ചോദിക്കുന്നെ......" എന്നും പറഞ്ഞു ഞമ്മള് അവനോട് കലിപ്പായി...

. "ടാ ഇഷു ,,,,നീ ചൂടാവാൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ....." "പിന്നെ നീ ഇപ്പൊ എന്താ പറഞ്ഞെ..... നിനക്ക് അറിയില്ലേ എനിക്ക് അവളോട് ഒരു തരിപോലും ഇഷ്ടമില്ല എന്നുള്ളത്.... പിന്നെന്തിനാ നീ കൂടെ കൂടെ അവളുടെ കാര്യം പറയുന്നേ....." "നിനക്ക് എന്തിനാ അവളോട് ഇത്രക്കും കലിപ്പ് അതിനു മാത്രം അവൾ എന്താ നിന്നെ ചെയ്‌തെ...... നിന്നെ ജീവൻ തുല്യം സ്നേഹിച്ചതോ ....അതാണോ അവൾ ചെയ്‌ത തെറ്റ്......" "നിന്നോട് ഞാൻ പറഞ്ഞു എനിക്ക് അവളെ കുറിച്ച് സംസാരിക്കേണ്ട എന്ന് അതുകൊണ്ട് നമ്മുക്ക് ആ ടോപിക് വിടാം" "എന്നുപറഞ്ഞാൽ എങ്ങനെയാ ....നീ പറഞ്ഞിട്ട് പോയാമതി....നീ ഒരിക്കൽ പോലും അവളെ സ്നേഹിച്ചിട്ടില്ലേ??? സത്യ പറ .....ഇല്ലേന്ന് ??!!!!!" "ഞാൻ ഒരിക്കൽ പോലും അവളെ സ്നേഹിച്ചിട്ടില്ല ഇനി സ്നേഹിക്കുകയുമില്ല.....ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഐറയെ എനിക്ക് സ്നേഹിക്കാൻ കഴിയില്ല...." എന്നും പറഞ്ഞ് കലിപ്പിൽ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞു നിന്നതും പുറകിൽ എന്നെ തന്നെ കണ്ണും നിറച്ച് നോക്കി നിൽക്കുന്നുണ്ടായിരുന്നു ഐറ ...... ◆◆◆◆◆◆◆◆◆◆◆◆●◆◆◆◆◆◆◆●◆◆

അവൻ പറയുന്നത് ഒരു ഇടിമുഴക്കെ ചെവിയിലേക്ക് തുളഞ്ഞുകയറി.....അപ്പൊ ഇത് വരെ ഞാൻ പറ്റിക്ക പെടുകയായിരുന്നു....അവൻ ശെരിക്കിനും എന്നോട് ഒരു തരിപോലും സ്നേഹമില്ലേ....!!! ഓരോന്ന് ചിന്തിച്ചു കുട്ടുന്ന സമയത്താണ് ചെക്കൻ എന്നെ പുച്ഛിച്ചു മറികടന്ന് പോവാൻ ഒരുങ്ങിയത്....ഞമ്മള് നിറഞ്ഞു നിൽക്കുന്ന കണ്ണീർ അമർത്തിതുടച്ചു ചെക്കന്റെ കയ്യിൽ പിടുത്തമിട്ടുനേരെ നിർത്തി ഉള്ളിലെ എല്ലാ ചോദ്യങ്ങളും അവന്റെ മുൻപിൽ തുറന്നുവിട്ടു.....അപ്പോഴും ഇഷുന്റെ മുഖത്ത് കലിപ്പും പുച്ഛ ഭാവമാണ് നിറഞ്ഞുനിന്നിരുന്നത്..... നിങ്ങൾ ഇപ്പൊ പറഞ്ഞതെല്ലാം സത്യമാണോ??!!നീ ഒരിക്കൽപോലും എന്നെ സ്നേഹിച്ചിട്ടില്ലേ.....? സ്നേഹിച്ചിട്ടില്ലെങ്കിൽ പിന്നെന്തിനാണ് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്.... ഹേ പറ പിന്നെന്തിനാണെന്ന്‌......?? എന്നും പറഞ്ഞ് അവന്റെ കോളറിൽ പിടുത്തമിട്ട്‌ പൊട്ടിക്കരഞ്ഞു ....അപ്പോതന്നെ എന്റെ കൈ കോളറിൽ നിന്ന് എടുത്തു ദേഷ്യത്തോടെ പുറകിലേക്ക് ആക്കിപിടിച്ചു കൊണ്ട് അവൻ പറയാൻ തുടങ്ങി..... "ആഹ് ഡി നീ ഇപ്പൊ കേട്ടതെല്ലാം സത്യ... നിന്നെ ഒരിക്കൽപോലും ഞാൻ സ്നേഹിച്ചിട്ടില്ല ഇനി സ്നേഹിക്കുകയുമില്ല....പിന്നെ നീ ചോദിച്ചില്ലേ എന്തിനു വേണ്ടിയായിരുന്നു ഇതെല്ലാമെന്ന്‌.... ഇതെല്ലാം എന്റെ ഉമ്മിക്കും ഉപ്പാക്കും വേണ്ടിയാണ് നിന്നെ കല്യാണം കഴിച്ചതും നിന്നോട് സ്നേഹത്തിൽ അഭിനയിച്ചതും .....അവരെ ധിക്കരിച്ചു കൊണ്ട് ഞാൻ ഒന്നും ചെയ്തിട്ടില്ല ഇനി ചെയ്യുകയുമില്ല.....

പക്ഷെ നിന്നെ സ്നേഹിക്കാൻ എന്നെക്കൊണ്ട് പറ്റില്ല......ഇപ്പൊ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് നിന്നെയാണ്...... ഇത് വരെ നിന്നെ സ്നേഹിച്ചത് വെറും ഡ്രാമ മാത്രമായിരുന്നു.....നിന്നെ കാണുന്നത് തന്നെ എനിക്ക് ഇഷ്ട്ടല്ല അതുകൊണ്ട് എന്റെ ജീവിതത്തിൽ നിന്ന് നീ ഒഴിഞ്ഞു പോവണം......അതുവരെ എല്ലാവരെ മുമ്പിലും അഭിനയിക്കണം നല്ല ഭാര്യ ഭർത്താവ് പോലെ......" എന്നൊക്കെ ഒരു സൈകൊയെ പോലെ പറയുന്നത് കേട്ട് ഞമ്മള് ഒരു പ്രതിമ കണക്കെ കേട്ടു നിന്നു...... "അപ്പൊ ഇതുവരെ നീ ഡ്രാമ കളിച്ചതായിരുന്നോ അതും എന്റെ ജീവിതംവെച്ച്...... അതിനുമാത്രം എന്ത് തെറ്റാണ് ഞാൻ നിന്നോട് ചെയ്‌തെ....നിന്നെ പണ്ടു തൊട്ടേ നിന്നെ ഇഷ്ടപെട്ടതോ.....??" "അതേടി ,,,,നീ എന്നെ ഇഷ്ടപ്പെട്ടത് തന്നെയാണ് നീ ചെയ്ത് തെറ്റ് ....നീ അറിഞ്ഞില്ല നീ എന്റെയും ജീവിതം വെച്ചാണ് കളിക്കുന്നെ എന്ന്....ഞമ്മളെ രണ്ടുപേരെയും കല്യാണം പണ്ടേ തീരുമാനിച്ചു വെച്ചിരുന്നു അതുകൊണ്ട് തന്നെ ഉമ്മിക്കും ഉപ്പാക്കും നിന്നെ കുറിച്ച് പറയാൻ നൂർ നാവായിരുന്നു അപ്പോഴും അവർ എന്നോട് ചോദിച്ചില്ല നിനക്ക് അവളെ ഇഷ്ടമാണോ എന്ന് .......അന്ന് തുടങ്ങിയതാണ് നിന്നോടുള്ള വെറുപ്പും ദേഷ്യവും ......അതുകൊണ്ട് ഇവിടെ കഴിഞ്ഞു ജീവിതം തുലക്കണ്ട എന്നാഗ്രഹമുണ്ടെങ്കിൽ എന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോവുന്നതാണ് നിനക്ക് നല്ലത്....." °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

നമ്മളെ ഉള്ളിലുള്ള എല്ലാ ദേഷ്യവും അവളുളോട് കലിപ്പിൽ പറഞ്ഞ് റൂംവിട്ടിറങ്ങാൻ നിന്നപ്പോഴാണ് പുറകിൽ്നിന്ന് അവൾ ഞമ്മളുടെ അടുത്തേക്ക് വന്ന്‌ നിന്നത് .....ഇനി എന്തിനാണാവോ എന്ന അർഥത്തിൽ ഞമ്മള് അവളെ നെറ്റി ചുളിച്ചു നോക്കി നിന്നു..... "അങ്ങനെ അങ് പോയാലെങ്ങനെ ,,, ഞമ്മളും പറയുന്നത് ഒന്ന് കേൾക്ക്..... നീ പറഞ്ഞില്ലേ എനിക്ക് ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ വീട് വിട്ട് പോവണം എന്നൊക്കെ.... പിടിച്ച് വാങ്ങുന്ന സ്നേഹത്തിൻ ഒരു വിലയും ഇല്ലല്ലോ ......അല്ലെങ്കിലും നേരം പോക്കിന് സ്നേഹിക്കുന്നവർക്ക് അറിയില്ലല്ലോ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ വില...... അവർക്ക് ഞമ്മളൊരു കറിവേപ്പില..... നമ്മൾ മറ്റുള്ളവരെ സ്നേഹിക്കുമ്പോലെ അവർ നമ്മളെ തിരിച്ചും സ്നേഹിക്കും എന്ന് പറയുന്നതാണ് ഏറ്റവും വലിയ അന്ധവിശ്യസം എന്ന് പറയുന്നത് എന്റെ ജീവിതത്തിൽ എത്ര ശെരിയാണ്..... ഞമ്മള് ജീവിതത്തെ എപ്പോഴാണ് വെറുക്കുന്നത് എന്നറിയോ? ഞമ്മള് ജീവനുതുല്യം സ്നേഹിച്ചവർക്ക് മുമ്പിൽ ആരുമല്ല എന്നറിയുമ്പോ ......ഇപ്പൊ എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.....!!!! ഇനി വരില്ല ദേഷ്യപ്പെടാനും സങ്കടപെടുത്താനും സ്നേഹിക്കാനും ചിരിപ്പിക്കാനും ശല്യം ചെയ്യാനും ...എല്ലാത്തിനും സോറി ....

ഞാൻ നിങ്ങളുടെ ജീവിതത്തിൽ നിന്ന് മാറിനിന്ന് തരാം...... എന്നൊക്കെ ഞാൻ നിങ്ങളോട് പറയും എന്നാണെങ്കിൽ നിനക്ക് തെറ്റി .....ഞാൻ ഒരിക്കലും ഈ വീട് വിട്ടോ നിങ്ങളുടെ ജീവിതത്തിൽ നിന്നോ ഒഴിഞ്ഞു പോവില്ല .....ഞാൻ നിങ്ങളെ സ്നേഹിച്ചത് ആത്മാർഥമായിട്ടാണ് ഇനി അങ്ങോട്ടും അങ്ങനെ തന്നെ...റബ്ബ് വിധിതച്ചും ഞാൻ കൊതിച്ചതും ഒന്നാണ് അതുകൊണ്ടുതന്നെ ഞാൻ ഈ വീട്ടിൽ നിൻറെ ഭാര്യയായി തന്നെ ജീവിക്കും....ഒരിക്കൽ നിങ്ങൾ തന്നെ പറയും എനിക്ക് നീ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന്....." എന്നൊക്കെ അവൾ പറയുന്നത് കേട്ടിട്ട് കാൽ മുതൽ എറിഞ്ഞു കേറി വരുന്നുണ്ട് ...... "ഇതൊക്കെ നിന്റെ വെറും ആഗ്രഹം മാത്രം ......ഒരിക്കലും ഈ ഇഷാൻ മാലിക് നിന്നോട് അങ്ങനെ പറയില്ല..... ഞാൻ ഒരിക്കലും നിന്നെ സ്നേഹിക്കില്ല അത് നിന്റെ വെറും സ്വപ്നം മാത്രം......" എന്നും പറഞ്ഞ് ഞമ്മള് കലിപ്പിൽ റൂം വിട്ടിറങ്ങി......അല്ലെങ്കിൽ തന്നെ ദേഷ്യം പിടിച്ചു നിലക്കാണ് അപ്പോഴാണ് അവളെ ഡയലോഗ്........ നമ്മക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റാതെ നിന്നപ്പോ കയ്യിലുള്ള ഐഫോൻ എറിഞ്ഞു പൊട്ടിച്ചു കാറെടുത് എങ്ങോട്ടെന്നില്ലാതെ പറപ്പിച് വിട്ടു.... ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ഇത്രയും പറഞ്ഞിട്ടില്ലെങ്കിൽ അവൻ ഞമ്മളെ പിടിച്ച് വെളിയിൽ കളഞ്ഞിനി....

എന്നാലും അവൻ പറഞ്ഞത് ഞമ്മക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.....എന്നാലും അവൻ ഞമ്മളോട് ഒരു തരിപോലും സ്നേഹം ഇല്ലെനി......വേണ്ട ഇനി ഒന്നും ആലോചിക്കേണ്ട ....... കഴിഞ്ഞെതെല്ലാം കഴിഞ്ഞു .....ഇപ്പൊ മുതൽ ഞമ്മള് ഒരു കാര്യം തീരുമാണിച്ചുറപ്പിച്ചു് എന്തോക്കെ സംഭവിചാലും ഈ ഐറ ഇഷുവിനുള്ളതാണ്..... എന്നൊക്കെ നമ്മളോട് തന്നെ സ്വയം പറഞ്ഞു നിറഞ്ഞു നിന്നിരുന്ന കണ്ണൊക്കെ തുടച്ചു ഇന്ന് പാർട്ടിക്ക് ഇടാൻ ഒരു നല്ല ഫ്രോക്ക് എടുത്തു ബാത്രൂമിലേക് ഫ്രഷാവാൻ കയറി........ അങ്ങനെ ഫ്രഷായി ഒരു ചെറിയ മേക്കപ്പ് ഒക്കെ നടത്തി ഞമ്മള് ഹാളിലേക്ക് പോയി.... അവിടെ പൂവുകളെകൊണ്ടും ചെറിയ റെഡ് ലൈറ്റ് കൊണ്ടും അലങ്കരിച്ചു വെച്ചിട്ടുണ്ടായിരുന്നു......അതെല്ലാം കണ്ടു സ്റ്റയർ ഇറങ്ങി വന്നപ്പോ ആരുമായോ ഞമ്മള് കൂട്ടിമുട്ടി.....അപ്പോതന്നെ ഞമ്മള് മുഖത്ത് നോക്കാതെ അയാളോട്‌ സോറി പറഞ്ഞു അവിടെ നിന്ന് പോവാൻ നിന്നപ്പോ പുറകിൽ നിന്ന് ആരോ ഞമ്മളെ വിളിച്ചു അത് നേരെത്തെ കൂട്ടിമുട്ടിയ ആളെന്ന് ഉറപ്പിച്ചു ഞമ്മള് തിരിഞ്ഞുനോക്കിയതും കട്ട കലിപ്പ് ലുക്കിലുണ്ട് ഞമ്മളെ തന്നെ നോക്കിനിക്കുന്നു അൽ കെട്ടിയോൻ കടുവ ....ഇന്ന് ഞമ്മളെ കാര്യത്തിൽ തീരുമാനമായി...... അല്ലെങ്കിലും ഞമ്മക്ക് നോക്കി കണ്ടും നടന്നാൽ എന്താ.....!!! "ഡി നീ ആരെയും നോക്കി നടക്ക ....നിനക്ക് വായിനോക്കി നടക്കാൻ വേറെ സ്ഥലം നോക്ക്.....ഓരോരുത്തൽ വരും കണ്ണും മൂക്കുമില്ലാതെ....."

എന്നും പറഞ്ഞു ചെക്കൻ കലി തുള്ളിയതും ഞമ്മക്ക് അങ്ങട്ട് എറിഞ്ഞു കേറി....... "ഹെലോ മിസ്റ്റർ,,,, തനിക്ക് ആ വക സാധനം ഒന്നുമില്ലേ.....തനിക്കും നോക്കി നടക്കാലോ പിന്നെ ഞാൻ അല്ലല്ലോ ആദ്യം കൂട്ടിമുട്ടിയെ താനല്ലേ....." എന്നും പറഞ്ഞ് ഞമ്മള് നൈസായിട്ട്‌ കുറ്റം അവന്റെ തലയിൽ ഇട്ടു.....സത്യം പറഞ്ഞ ഞമ്മള് തന്നെയാ അവനെ കൂട്ടിമുട്ടിയെ.....ഹിഹി നമ്മൾ ഇത് പറയലും ചെക്കൻ ഡി എന്നു അലറിയതും ഒപ്പം ഞമ്മള് അപ്പോതന്നെ അവിടെ നിന്ന് കണ്ടം വഴി ഓടിയിരുന്നു അല്ലേൽ ചെക്കൻ ഞമ്മളെ കൊന്ന്‌ കൊലവിളിച്ചു ഇന്നത്തെ പാർട്ടി ശവ സംസ്കാരം ആക്കും...... ഞമ്മളെ ഓട്ടം ചെന്ന് നിന്നത് ലാമിത്താന്റെ റൂമിലായിരുന്നു.....ഇത്ത മിററിന്റെ മുന്നിൽ നിന്ന് ഫാഷൻ ഷോ കാണിക്കാണെന് തോന്നുന്നു ഓരോ ഡ്രെസ്സും ഇട്ടു നോക്കുന്നുണ്ട്....... "എന്താ ഇത്ത,,,,, ഡ്രെസ്സ് സെലക്ട് ചെയ്യാണോ...." "ഹാ ഐറു,,, നീ ഒന്ന് എന്നെ സഹായിച്ചെ ....ഏതാ ഭംഗി " എന്നും പറഞ്ഞു ഇത്ത എല്ലാ ഡ്രെസ്സും ഞമ്മക്ക് കാണിച്ചുതന്നു....അങ്ങനെ നീണ്ട പരിശ്രമത്തിനൊടുവിൽ ഇത്താക്ക ഞമ്മള് ഒരു പീച് കളർ ഫ്രോക്ക് എടുത്തു കൊടുത്തു......എന്നിട്ട് ഇത്തന്റെ ഒരുക്കം ഒക്കെ കഴിഞ്ഞു ഞങ്ങൾ പാർട്ടി നടക്കുന്ന ഹാളിലേക്ക് വിട്ടു......

അപ്പോഴേക്കും ഹാൾ മൊത്തം ബിസിനസ്സ് ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു.... കുറച്ചു നേരം അവിടെ ഞങ്ങൾ വായിനോക്കി നിന്നു .....പിന്നെ ഇത്ത ഞമ്മളെ പോസ്റ്റ് ആക്കി ഇത്തന്റെ കെട്ടിയോനായ റാഷിക്കയുടെ അടുത്തേക്ക് പോയി....ഇപ്പൊ ഞമ്മള് ആരായി.....ആ അതെന്നെ........ പിന്നെ ഞമ്മള് ഒന്നും നോക്കില്ല ഞമ്മളെ കടുവ ചെക്കന്റെ അടുത്തേക്ക് ചെന്നു.....ഞമ്മള് അവന്റെ അടുത്ത നിന്നിട്ടാണെന്നു തോന്നുന്നു നമ്മളെ ദഹിപ്പിച്ചു നോക്കുന്നുണ്ട് ഞാൻ അതിനൊന്ന്‌ പുച്ഛിച്ചു അവന്റെ അരികിലേക്ക് കുറച്ചുകൂടി നീങ്ങി നിന്നു... എന്നിട്ട് അവന്റെ കയ്യിൽ ഞമ്മളെ കയ്യ് കോർത്തുവച്ച് നിന്നു .....എല്ലാവരെയും മുമ്പിൽ അഭിനയിക്കാൻ അവൻ പറഞ്ഞത് ഏതായാലും നന്നായി........ അല്ലെങ്കിൽ ഞമ്മൾ ഇപ്പൊ പരലോകം കണ്ടായിരുന്നു.... അപ്പോയേക്കും ഉപ്പ സ്റ്റേജിലേക്ക് കയറി പറയാൻ തുടങ്ങിയിരുന്നു......

"Ladies&Gentlman,,,,,, ഇന്ന് ഇവിടെ ഒരു പാർട്ടി നടക്കുന്നത് എല്ലാവർക്കും അറിയാമല്ലോ........ഞങ്ങളുടെ കമ്പനി No.1 ആവനുള്ള ഫുൾ ക്രെഡിറ്റും എന്റെ മോൻ ഇഷാനാണ്.... അവൻ കാരണമാണ് ഞങ്ങളുടെ കമ്പനി ഇത്രക്കും മികച്ചതായത് അതുമാത്രമല്ല അവന്റെ വൈഫ് ആയ മിസിസ് ഇഷാനും ഇതിൽ ഒരു പങ്കുണ്ട് കാരണം അവൾ വന്നതുകൊണ്ടുള്ള ഐശ്വര്യമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്....അതുകൊണ്ട് തന്നെ ഇഷാൻ മാലിക്കിനും അവന്റെ വൈഫ് ജെസ ഐറക്കും ഇന്ന് ഒരു സർപ്രൈസ് ഒരുക്കി വെച്ചിട്ടുണ്ട്....." എന്ന്‌ ഉപ്പ നമ്മളെ പൊക്കി പറയുന്നത് കേട്ടിട്ട് സന്തോഷപുളകിത ആയി നിൽക്കുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഉപ്പ എന്താണ് സർപ്രെസ് എന്നുള്ളത് വെളുപ്പെടുത്തിയത് .....അത് കേട്ടപ്പോതന്നെ ഒരു അലറലായിരുന്നു.......... "WHAT............" നോക്കണ്ട ഞമ്മളല്ല ,,,,ഞമ്മളെ അപ്പുറത് നിൽക്കുന്ന ഞമ്മളെ ചെക്കനാണ്........... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story