QUEEN OF KALIPPAN: ഭാഗം 53

queen of kalippan

രചന: Devil Quinn

എന്റെ ഇഷ്ട്ടങ്ങളും അനിഷ്ട്ടങ്ങളും ഒക്കെ അറിയുന്നത് അവനായിരുന്നു.... എന്റെ ചെറിയ മാറ്റം പോലും അവൻ ആ നിമിഷം തന്നെ മനസ്സിലാക്കിയിരിക്കും....അങ്ങനെ ഒരു ദിവസമാണ് എന്നെ ഞെട്ടിപ്പിക്കും വിധമുള്ള കാര്യം ഞാൻ അറിഞ്ഞത്.... അത്രയും ഇശുനോട് പറഞ്ഞു ഞാൻ നിർത്തിയതും എന്റെ കണ്ണ് അനുസരണയില്ലാതെ നിറഞ്ഞൊഴുകി....ജാസി എന്നിൽ ആഴത്തിൽ സ്വാധീനിച്ചത് കൊണ്ടാവാം അവനെ ഓർക്കുമ്പോ തന്നെ എന്തെന്നില്ലതെ എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത്...... "എന്താ നിന്നെ ഞെട്ടിപ്പിച്ച ആ കാര്യം.....??!!" ഇശു എന്നിലേക്ക് നോട്ടം തെറ്റിച്ചു കൊണ്ട് ചോദിച്ചത് കേട്ട് ഞാൻ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ചു..... "ഞാനിങ്ങനെ നിങ്ങളുടെ അടുത്ത് എത്താനും നിന്റെ ഭാര്യയാവാനും കാരണം അവനാണ്.... അവനില്ലായിരുന്നെങ്കിൽ ഒരിക്കലും എനിക്ക് നിന്നോടൊപ്പം ഇങ്ങനെ ചേർന്നിരിക്കാനോ നിന്റെ ഉണ്ടകണ്ണി ആവാനോ സാധിച്ചിരുന്നില്ല..... അതെ ,,അന്ന് എന്നെ ഞെട്ടിപ്പിച്ച കാര്യം എന്റെയും നിന്റെയും വീട്ടുകാർ നമ്മുടെ കല്യാണം തീരുമാനിച്ചുറപ്പിച്ചു എന്നതായിരുന്നു..... അതും ജാസി കാരണം... അവൻ നമ്മുടെ രണ്ടു പേരുടെയും ഉപ്പാനെ കണ്ട് സംസാരിച്ചു എല്ലാം ഓക്കെയാക്കിയിരുന്നു....

അവൻ ഇല്ലായിരുന്നെങ്കിൽ ഒരിക്കലും എനിക്ക് നിന്നെ കിട്ടില്ലായിരുന്നു.." ഇത് ചെറു പുഞ്ചിരിയോടെ പറഞ്ഞു കഴിഞ്ഞപ്പോഴേക്കിനും എന്റെ കണ്ണുകൾ ചാലിട്ടു ഒഴുകിയിരുന്നു..... തൊണ്ടയൊക്കെ വേദനിച്ചു എന്തെന്നില്ലതെ ഹൃദയമൊക്കെ കുത്തി നോവിക്കും പോലെ..... എന്നാലും ഇതൊക്കെ എനിക്ക് എപ്പോഴും ഉണ്ടാകുന്നത് കൊണ്ട് ഞാനത് അതികം കാര്യമാക്കാതെ ബാക്കി പറയാൻ തുടങ്ങി..... "അന്ന് അത് അറിഞ്ഞപ്പോ എനിക്ക് എന്തെന്നില്ലാതെ സന്തോഷവും സങ്കടവും ഒപ്പം വന്നു.....എന്റെ സന്തോഷം കണ്ട് കണ്ണ് വരെ നിറഞ്ഞു നിന്നിരുന്നു... ഇതിന്റെയൊക്കെ കാരണക്കാരനായ ജാസിയെ എനിക്ക് അപ്പോതന്നെ കാണണം എന്നായി.... അന്നേരം തന്നെ ഞാൻ അവൻ നിക്കുന്ന വീട്ടിലേക്ക് പോയി ..... "ജെസ ,,,നീയെന്താ ഇവിടെ....??!" പെട്ടന്ന് അവന്റെ വീട്ടിൽ എന്നെ കണ്ടിട്ട് അവൻ ഷോക്കായി കൊണ്ട് ചോദിച്ചത് കേട്ട് ഞാൻ അവന്റെ അടുത്തേക്ക് പോയി അവനെ കെട്ടി പിടിച്ചു... "Thanqs Jaasi,,,u are the best man in my life...." അവനെ ഇറുകെ കെട്ടിപിടിച്ചു പറഞ്ഞു ഞാനവനിൽ നിന്ന് അകന്ന് നിന്നു....

എന്റെ പെട്ടെന്നുള്ള വരവും പറച്ചിലൊക്കെ കേട്ടിട്ട് ആദ്യം അവൻ ഒന്നും മനസ്സിലായില്ലേലും പിന്നെ അവൻ കത്തി.... "എന്റെ ജെസന്റെ ഹാപ്പിയല്ലേ എന്റെയും ഹാപ്പി... അപ്പൊ ഇതൊക്കെ എന്ത്...." എന്നവൻ സൈറ്റടിച്ചു പറഞ്ഞതും ഞാൻ അവനെ നോക്കി സന്തോഷം കൊണ്ട് കണ്ണ് നിറച്ചു.. "എന്തിനാണ് നീ സന്തോഷം വരുമ്പോ ഇങ്ങനെ കരയുന്നെ... അയ്യേ ..എന്തോന്നാടി....!!ചെറു പിള്ളേരെ പോലെ....." എന്നെ കളിയാക്കി കൊണ്ട് അവനിങ്ങനെ പറഞ്ഞത് കേട്ട് ഞാനൊന്ന് ചിരിച്ചിട്ട് കണ്ണ് അമർത്തി തുടച്ചു.... "ഇന്നത്തെ ഈ സന്തോഷത്തിനുള്ള ട്രീറ്റ് എന്റെ വക....." ഇതും പറഞ്ഞു ഞാൻ അവനെയും കൊണ്ട് എന്റെ സ്കൂട്ടിയിൽ മാളിലേക്ക് വിട്ടു..... "ഡാ ജാസി,,,ഇഷാൻ എന്നെ ഇഷ്ടമല്ലല്ലോ പിന്നെങ്ങനെ ...??!!" വണ്ടി ഓടിക്കുന്നിടെ ഞാൻ പിറകിൽ ഇരിക്കുന്ന ജാസിയെ നോക്കി ചോദിച്ചത് കേട്ട് അവൻ മിററിന്റെ ഉള്ളിലൂടെ എന്നെ നോക്കി പതിയെ കണ്ണടച്ചു കാട്ടി തന്നു.... "അതൊന്നും നീ ആലോചിച്ച് വറീഡ് ആവേണ്ട.... Don't worry എല്ലാം ഞാൻ നോക്കികൊണ്ട്....." "അതെനിക്ക് അറിയാലോ ,,എന്റെ ജാസി ഉണ്ടാകുമ്പോ എനിക്ക് എന്ത് ടെൻഷൻ....." ഞാനിതും പറഞ്ഞ് അവനെ നോക്കി ചിരിച്ചു വണ്ടി പാർക്ക് ചെയ്ത് മാളിലേക്ക് നടന്നു.....

അന്നാണെങ്കിൽ മാളിൽ ഒരുപാട് ജനം...ഒരു ഭാഗത്ത് ഒഴിഞ്ഞു നിക്കാനും കൂടി സ്പേസ് ഇല്ല...അവിടെ ഓണം സംബന്ധിച്ച് കുറെ പരുപാടീസും ഉണ്ടായിരുന്നു... ഫാഷൻ വീക്കും മ്യൂസിക് കോമ്പറ്റീഷനും അങ്ങനെ എന്തൊക്കെയോ...അതിന്റെ തിരക്കായിരുന്നു അന്നവിടെ... ഞാനും ജാസിയും അതൊക്കെ ഒന്ന് കാണ്ണോടിച്ച് ലിഫ്റ്റ് വഴി മുകളിലെ ഫ്ലോറിലേക്ക് പോയി....അവിടെ ചുറ്റുമൊന്ന് കാണ്ണോടിച്ച് ഞങ്ങൾ ഫ്ലോറിലൂടെ ഓരോ ഷോപ്പിലേക്കും നോക്കി കൊണ്ട് നടന്നു.... അങ്ങനെ ഗെയിംസ് കളിക്കുന്ന സ്ഥലത്തു എത്തിയപ്പോ ഞാൻ അവിടേക്ക് ഒന്ന് നോട്ടം തെറ്റിച്ച് നടക്കുന്നിടെയാണ് അവിടെ നിൽക്കുന്ന കുറച്ചു വായിനോക്കി ബോയ്സ് എന്നെ നോക്കി എന്തൊക്കെയോ പറയുന്നത് കേട്ടത്‌.... അത് കണ്ടിട്ട് ഞാനവരെ തുറിച്ചു നോക്കുന്നിടെയാണ് ജാസി എന്നെ അവന്റെ ഭാഗത്തേക്ക് നിർത്തിച്ചു അവൻ എന്റെ ഭാഗത്തേക്കും നിന്നു....അത് കണ്ട് ഞാൻ ജാസിയെ ഒന്ന് നോക്കി പുഞ്ചിരിച്ചു മുന്നിലേക്ക് നടന്നു... അപ്പൊ വേറൊരു ഗേൾസ് ടീംസ് ജാസിയെ തന്നെ നോക്കി വെള്ളമിറക്കുന്നത് കണ്ട് ഞാൻ 'ഇതെനത് വായിനോക്കി പറമ്പോ' എന്ന് ചിന്തിച്ച് അവളുമാരെ അടിമുടി നോക്കി കൊണ്ട് ജാസിനെ പിടിച്ച് എന്റെ മറു ഭാഗത്തേക്ക് പിടിച്ചു നിർത്തി ഞാൻ അവളുമാരെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചി കൊണ്ട് അവിടെനിന്നും നടന്നു..

അത് കണ്ട് ഞാനും ജാസിയും പരസ്പരം നോക്കി ചിരിച്ചു പിറകിലേക്ക് നോക്കി,, അപ്പൊ ആ ഗേൾസും അതിനു ബാക്കിലായി മറ്റേ ബോയ്സും ഞങ്ങളെ തന്നെ നോക്കി നിക്കുന്നത് കണ്ട് ഞാനും ജാസിയും പൊട്ടിച്ചിരിച്ചു കൊണ്ട് അവിടുന്ന് നടന്നു..... എന്നിട്ട് ഞങ്ങൾ അവിടെയുള്ള ഷോപ്പിൽ നിന്ന് കഴിക്കാൻ പിസ വാങ്ങിക്കൊണ്ട് കൈവരയുടെ അടുത്തുള്ള ടേബിളിന്റെ അരികിലേക്ക് വന്ന് പിസ ടേബിളിൽ വെച്ച് ചെയറിൽ ഇരുന്നു.... ഞങ്ങൾ കൈവരയുടെ അടുത്തുള്ള ചെയറിൽ ആയിരുന്നത് കൊണ്ടു താഴെ ഫ്ലോറിലേക്ക് സൂം ആയിട്ട് തന്നെ കാണാൻ പറ്റും...അവിടെയാണെങ്കിൽ ആളുകളൊക്കെ കൂടിനിന്ന് റാമ്പ് വാക്ക് കണ്ടു നിൽക്കാണ്..... റാമ്പിങ്‌ ആയതുകൊണ്ട് തന്നെ ഒന്ന് നിന്ന് തിരിയാൻ പറ്റാത്തത്ര ജനം.... ഞാനും ജാസിയും അത് കണ്ടുകൊണ്ട് പിസ കഴിച്ചിരുന്നു.... അപ്പോഴാ എനിക്കൊരു കാൾ വന്നത്... ഇവിടെ വല്ലാത്ത ഒച്ചയും ബഹളമൊക്കെ ആയതിനാൽ ഞാൻ സീറ്റിൽ നിന്നും എഴുനേറ്റ് ഒച്ചയില്ലാത്ത ഒരു മൂലയിലേക്ക് പോയി കാൾ അറ്റൻഡ് ചെയതു..അപ്പൊ എന്റെ പഴയ ഒരു ക്ലാസ്സ്മേറ്റ്‌ ആയിരുന്നു വിളിച്ചത്....

അവളോട് കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞ് ഫോണ് വെച്ച് ഞാൻ കൈവരയിൽ പിടിച്ച് താഴെത്തെ ഫ്ലോറിൽ റാമ്പിലൂടെ നടന്നു പോകുന്ന മോഡലിനെ നോക്കി കുറച്ചു നേരം അത് കണ്ട് നിന്ന് ജാസിന്റെ അടുത്തേക്ക് പോയി.... അപ്പൊ അവന്റെ അടുത്ത് നിന്ന് ഒരു പെണ്ണ്കുട്ടി എനിക്ക് പുറം തിരിഞ്ഞു നടന്നു പോകുന്നത് കണ്ടതും ഞാൻ ഇതാരാണെന്ന് ചിന്തിച്ചു അവൾ പോകുന്നതും നോക്കി ജാസിന്റെ ഓപ്പോസിറ്റ് സീറ്റിൽ ചെന്നിരുന്നു.... "അതാരാടാ ആ കുട്ടി....??!!" പിസയുടെ ബോക്സിൽ നിന്ന് ഒരു പീസെടുത്ത് കഴിച്ച് ഞാൻ ജാസിനെ നോക്കി ചോദിച്ചതും അവൻ കൈയിലുള്ള പിസയിലേക്ക് നോക്കിയിട്ട് എന്നെ നോക്കി.... "ആവോ,,,, എനിക്കറിയില്ല...." അവൻ വല്യ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞത് കേട്ട് ഞമ്മക്ക് എന്തോ സംമ്തിങ് റോങ് ആയി തോന്നിയിട്ട് ഞാനവനെ ഇടകണ്ണിട്ട് നോക്കി.... "നിനക്കറിയില്ലെങ്കിൽ പിന്നെന്തിനാ അവൾ നിന്റെ അടുത്തേക്ക് വന്നേ...??!!" "എനിക്കറിയില്ല,,, എന്നെ കണ്ടപ്പോ അവൾക്കെന്തോ സ്പാർക്ക് അടിച്ചല്ലോ... അത് എന്നോട് പറയാൻ വന്നതാ......" "എന്നിട്ട് നീയെന്ത് പറഞ്ഞു...??!" അവൻ പറഞ്ഞത് കേട്ട് ഞാൻ എക്സൈറ്റ്മെറ്റ് കൊണ്ട് ഇങ്ങനെ ചോദിച്ചതും അവനെന്നെ കൂപ്പിച്ചു നോക്കി....

"ഞാനെന്ത് പറയാനാ,,, ഞാൻ പറഞ്ഞു അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതായിരിക്കുമെന്ന്.... അല്ലാതെ ഞാനെന്ത് പറയാനാ...." "ഡാ പാക്കര,,അപ്പൊ അവൾക്ക് നിന്നെ ഇഷ്ട്ടായിട്ടുണ്ടല്ലേ....ഛെ ജെസ്റ്റ് മിസ്സായി ,,,,എന്തായാലും നീയിവിടെ ഇരിക്ക് ഞാനിപ്പോ അവളെ വിളിച്ചോണ്ടു വരാം...." എന്നും പറഞ്ഞ് ഞാൻ അവള് പോയ ഭാഗത്തേക്ക് നോക്കി പോവാനും വേണ്ടി സീറ്റിൽ നിന്ന് എഴുനേറ്റതും ജാസി എന്റെ കൈ പിടിച്ചു വെച്ച് അവിടെ തന്നെ ഇരിത്തിച്ചു..... "നീയിനി എങ്ങോട്ടും പോകണ്ട,,,അവിടെ ഇരുന്നോ.... എനിക്ക് അവളോട് ഒരു സ്പാർക്കും ഇല്ല....." "എന്ന് നീ മാത്രം തീരുമാനിച്ചാൽ മതിയോ...??!" "ഹാ,,അവൾ അവളെ പാടും നോക്കി പോയിട്ടുണ്ട് ,,,ഇനി അവൾ എന്റെ അടുത്തേക്ക് തന്നെ വരുമെന്ന് എനിക്കുറപ്പില്ല....വരാണെങ്കിൽ ഒരു കൈ നോക്കാമായിരുന്നു..." "അപ്പൊ,, അപ്പൊ നിനക്ക് അവളെ ഇഷ്ട്ടായോ...??!!" അവൻ പറഞ്ഞത് കേട്ട് ഞാൻ കണ്ണ് തള്ളിക്കൊണ്ട് ചോദിച്ചത് കേട്ട് ചെക്കൻ എനിക്കൊന്ന് ഇളിച്ചു തന്നു.... "എന്നാലും കൊച്ചുകള്ളാ...." "നീ അത്രക്ക് സന്തോഷിക്കൊന്നും വേണ്ട,,,അവളുടെ സ്നേഹം ആത്മാർഥമാണെങ്കിൽ അവളിനിയും എന്റെ അരികിലേക്ക് വരും... ഇനി വന്നിട്ടില്ലെങ്കിൽ അത് ആത്മാർത്ഥമായ സ്നേഹമല്ല..വെറും സ്പാർക്ക് മാത്രമാണത്.... ഇനി അവള് വരാണെങ്കിൽ മാത്രമേ എനിക്കവളെ സ്നേഹം വിശ്വസിക്കാൻ പറ്റൂ..." "അപ്പൊ നീ ടെസ്റ്റ് ചെയ്യാണോ അവളുടെ സ്നേഹം ഒറിജിനലാണോ അതോ ഡ്യൂപ്ളി ആണോയെന്ന്...."

"ആണെന്ന് കൂട്ടിക്കോ,,," "എന്തായാലും അവളിനി വരുമോ എന്ന് നമുക്ക് നോക്കാം...." ഞാനിതും പറഞ്ഞ് ബോക്സിലെ ലാസ്റ്റ് പിസയും കഴിച്ച് ടേബിളിലെ ടിഷ്യൂ ബോക്സിൽ നിന്ന് രണ്ടു മൂന്നെണ്ണം ഒപ്പം പറിച്ചെടുത്ത് കൈ വൃത്തിയാക്കി കൊണ്ടിരിക്കുമ്പോഴാ പെട്ടന്ന് ജാസി എന്റെ കൈ പിടിച്ചു എഴുനേൽപിച്ചു കൊണ്ട് പോയത്.... "എങ്ങോട്ടാ ജാസി നീയെന്നെ കൊണ്ടുപോകുന്നേ...." മുന്നിൽ എന്റെ കൈയും പിടിച്ച് നടക്കുന്ന ജാസിയെ നോക്കിക്കൊണ്ട് ഞാനിതും ചോദിച്ചു കൈയിൽ ചുരുട്ടി വെച്ച ടിഷ്യു അവിടെയുള്ള ബിന്നിലേകിട്ടു.... "നീ മിണ്ടാതെ എന്റെ കൂടെവാ... നിനക്കൊരു ഗോൾഡൻ ചാൻസാണിത്...." "എനിക്കെന്ത് ഗോൾഡൻ ചാൻസ്...??!" "അതൊക്കെ അവിടെ എത്തുമ്പോ നിനക്കത് മനസ്സിലാവും..." നടത്തം സ്റ്റോപ് ചെയ്ത് എന്നെ തിരിഞ്ഞു നോക്കി അവനിതും പറഞ്ഞു വീണ്ടും നടന്നു... അങ്ങനെ താഴേക്കുള്ള എസ്‌കലേറ്റർ ഇറങ്ങിയിട്ട് അവനെന്നേയും കൊണ്ട് റൗണ്ടിൽ ആൾക്കൂട്ടം നിറഞ്ഞു നിൽക്കുന്ന പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുപോയി..... "ഡാ,,,ഈ തിരക്കിനിടയിലേക്ക് എന്തിനാ വന്നേ...." അവിടെ കൂടി നിക്കുന്ന ചുറ്റുമുള്ള ആളുകളിലേക്ക് നോട്ടം തെറ്റിച്ച് ഞാൻ ചോദിച്ചതും അവൻ മുന്നിൽ മൈക്ക് പിടിച്ച് എന്തൊക്കെയോ പറഞ്ഞ് നിൽക്കുന്ന ഒരു പെണ്ണിനെ നോക്കി കൊണ്ട് എന്നെ നോക്കി....

"ഇവിടെയാണ് നിന്റെ ഗോൾഡൻ ചാൻസ്.... ഈ കൂടി നിൽക്കുന്നവരൊക്കെ എന്തിനു വേണ്ടിയാ ഇങ്ങനെ നിൽക്കുന്നെ എന്നറിയോ നിനക്ക്....???!" എന്നവൻ ചോദിച്ചപ്പോ ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു അവനെ നോക്കി.... "അത് അറിയായിരുന്നെങ്കിൽ ഞാൻ നിന്നോട് ചോദിക്കുമോ എന്നെ എന്തിനാ ഇങ്ങോട്ട് പിടിച്ചു കൊണ്ടുവന്നേ എന്ന്...." "ഓക്കെ ,,,ഇപ്പൊ ഇവിടെ നടക്കാൻ പോകുന്നത് ഒരു വലിയ മ്യൂസിക് കോമ്പറ്റീഷനാണ്...അതിൽ മുപ്പത് പേർക്ക് പാർട്ടിസിപ്പറ്റ് ചെയ്യാം...." "അയിൻ..." "അതിനൊന്നുമില്ല,,,, അതിൽ ഒരാളായി നീ പങ്കെടുക്കും that's all....." ആ കോപ്പ് പറയുന്നത് കേട്ടിട്ട് ഞാൻ കണ്ണു തള്ളി കൊണ്ട് what എന്നും പറഞ്ഞ് അലറി...ഈ ആൾകൂട്ടത്തിനിടയിൽ എന്റെ അലറലൊന്നും ഒന്നുമില്ലായിരുന്നു..... "യെസ്,,, നീയീ കോമ്പറ്റീഷനിൽ പങ്കെടുക്കും.... നിന്റെ നെയിം ഞാൻ കൊടുത്തിട്ടുണ്ട്.... അതോണ്ട് നീ തീർച്ചയായും ഇതിൽ പാർട്ടിസിപേറ്റ് ചെയ്തിരിക്കും...." എന്നൊക്കെ ജാസി കോസി പറയുന്നത് കേട്ടിട്ട് ഞാൻ വായും പൊളിച്ചു നിന്നു.... "നിന്നോടാരാ പാക്കര എന്റെ പേര് കൊടുക്കാൻ പറഞ്ഞെ.....???!" "അതിനിപ്പോ നിന്റെ പെർമിഷനൊന്നും എനിക്ക് വേണ്ട.... ഞാൻ പേര് കൊടുത്തിട്ടുണ്ടെങ്കിൽ നീ അതിൽ പങ്കെടുക്കുക തന്നെ ചെയ്യും...."

"ഞാനൊന്നും പങ്കെടിക്കില്ല,,,അതും ഇത്രയും ആൾക്കാരുടെ മുന്നിൽ വെച്ച് അതുമാത്രമല്ല മുപ്പത് സിംഗറിന്റെ കൂട്ടത്തിൽ ഞാനും.... no never...." "എന്താ ജെസ ,,,മ്യൂസിക് നിന്റെ പാഷൻ തന്നെ അല്ലെ...എവിടെ മ്യൂസിക് ഉണ്ടെങ്കിലും അവിടെ നീയുണ്ടാകാറുണ്ടല്ലോ....അതുമാത്രമല്ല സ്റ്റേറ്റ് ലെവലിലും നാഷണൽ ലെവലിലും മ്യൂസിക്‌ കോമ്പറ്റീഷനിൽ ഫസ്റ്റ് വിന്നറായ നീ തന്നെയാണോ ഇതൊക്കെ പറയുന്നേ..... ഇങ്ങനെയാണെങ്കിൽ മ്യൂസിക് നിന്റെ പാഷൻ ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല...." ഇതും പറഞ്ഞ് അവനെന്നെ നോക്കിയതും ഞാൻ ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചു നിന്നു... ജാസി പറഞ്ഞതും ശെരിയാണ് മ്യൂസിക് എവിടെ കണ്ടാലും ചാടി തുള്ളി പോകുന്ന ഞാനെന്തിന് ഇങ്ങനെയൊക്കെ പറയണമെന്ന് ഞാനും ഒരു നിമിഷം ചിന്തിച്ചു പോയി..... "Jeza look ath me,,,,നീ ഇതിൽ വിന്നറായാൽ എന്താണ് ഗിഫ്റ്റ് എന്നറിയോ ....??!" ജാസി എന്നെ നോക്കി പറഞ്ഞത് കേട്ട് ഞാൻ തല കുലുക്കി ഇല്ലായെന്ന് പറഞ്ഞു.... "എന്നാ ചെവി തുറന്ന് കേട്ടോ,, നീയിതിൽ വിൻ ചെയ്താൽ നിന്റെ ഫേവ് സിംഗറില്ലേ Black Zquad അവരെ ദശ ലക്ഷകണക്കിന് ആരാധകർക്ക് വേണ്ടി ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് ഷോ നടക്കുന്നുണ്ട് അതും മുംബൈയിൽ വെച്ച്... നീയിതിൽ വിൻ ചെയ്താൽ നിനക്ക് ഫ്രീ ആയിട്ട് അവരെ നേരിൽ കാണാം.... so this your golden chance.... " എന്നൊക്കെ അവൻ എനിക്ക് കേൾക്കെ കുറച്ചു ഉച്ചത്തിൽ പറഞ്ഞു തന്നതും ഇതൊക്കെ കേട്ട് ഞാൻ ഷോക്കടിച്ച് പോലെയുള്ള എക്സപ്രഷനിട്ട് really എന്ന് ചോദിച്ചതും അവൻ തലകുലുക്കി അതേ എന്ന് പറഞ്ഞു.....

അത് കണ്ടപ്പോ തന്നെ ഞാൻ ചിരിച്ചു കൊണ്ട് വാ പൊത്തി പിടിച്ച് അവിടെ നിന്നും തുള്ളിച്ചാടി രണ്ടു സ്റ്റപ്പിട്ട് സന്തോഷം കൊണ്ട് ജാസിനെ കെട്ടിപിടിച്ചു ഞാൻ അവനേയും കൊണ്ട് ആൾക്കൂട്ടത്തിന്റെ ഉള്ളിലൂടെ നുഴഞ്ഞു കയറി മുന്നിൽ ചെന്ന് നിന്നു.... അപ്പൊ അവിടെയുള്ള ആംഗർ നൈമ് രജിസ്റ്റർ ചെയ്ത ഓരോരുത്തരെയും വിളിച്ചു വരുത്തി പാടിപ്പിക്കുന്നത് കണ്ടതും എന്റെ തലയിലെ കിളികളൊക്കെ കൂടും കുടുക്കയും കൊണ്ട് ഇവിടുന്ന് തന്നെ രാജ്യം വിട്ടിരുന്നു.... എന്നാ വോയ്സ് ആണ് ഒക്കത്തിന്റെയും...ഇതിൽ ഞാനൊന്നുമല്ലെന്ന് വരെ തോന്നി പോയി... പാടുന്ന എല്ലാവർക്കും നല്ല വോയ്സ് ഉണ്ട്.... യാ റബ്ബി,, ഇത് കണ്ടിട്ട് ഇവിടുന്ന് കണ്ടം വഴി ഓടിയാലോ എന്ന് വരെ ഒരു നിമിഷം ചിന്തിച്ചുപ്പോയി.... വേറൊരു കാര്യം കൂടിയുണ്ട് ഈയൊരു കോമ്പറ്റീഷനിൽ മലയാളം സോങ് മാത്രമേ പാടാൻ പാടുള്ളു... അത് കേട്ടപ്പോ തന്നെ എന്റേത് ബ്രോക്കൻ ഹെർട്ടായി തളർന്നു പോയി... ഇംഗ്ലീഷ് സോങ്ങ്സും ഹിന്ദി സോങ്‌സും അറിയുന്ന എന്നോട് ഈ ചതി വേണ്ടായിരുന്നുട്ടോ... ഇനിയിപ്പോ ഏത് മലയാളം സോങ് പാടും.... ഇനി കൈരളി ചാനൽ പോലെ തമിഴ് സോങ് തർജമ ചെയ്താലോ... വേണ്ട...ഇനി അത് പാടീട്ട് വേണം എന്നെ ഈ നിൽക്കുന്ന ജനങ്ങൾ കൈരളിക്കാരെ പോലെ എന്നെയും ട്രോളി കൊല്ലാൻ..

.ഇനിയിപ്പോ എന്തോന്ന് ചെയ്യുമെന്റെ ബാബുവേട്ടാ.... "Now,,, lets come to the stage miss Jeza Aira...." എന്നൊക്കെ പറഞ്ഞ് അവിടെ നിൽക്കുന്ന പെണ്ണ് എന്നെ സ്റ്റേജിലേക്ക് ക്ഷണിച്ചതും ഞാൻ ജാസിയെ നോക്കി... അപ്പൊ അവൻ all the best തന്നുകൊണ്ട് ചെല്ല് എന്ന് പറഞ്ഞതും ഞാൻ അതിനൊന്ന് തലയാട്ടി വേണോ വേണ്ടേ എന്ന മട്ടിലൊന്ന് ചിരിച്ചു എന്റെ മുട്ടിന്റെ വലിപ്പമുള്ള സ്റ്റേജിലേക്ക് കയറി ചെന്നു.... അവിടേക്ക് കയറി ചെന്ന് ഞാൻ മുന്നിലേക്കൊന്ന് നോട്ടം തെറ്റിച്ചു ...അപ്പൊ ആ ഫ്ലോറിലെ മൊത്തം ജനകൂട്ടവും എന്നെ തന്നെ ഫോക്കസ് ചെയ്ത് നിക്കുന്നത് കണ്ട് ഞാൻ മുകളിലേക്കൊന്ന് നോക്കി ചുറ്റും കണ്ണോടിച്ചു... അപ്പൊ അവിടെയും കൈവരയിൽ ചാരികൊണ്ട് ആളുകൾ എന്നെ തന്നെ ഫോക്കസ് ചെയ്തു നിക്കുന്നത് കണ്ട് ഞാൻ പടച്ചോനെ വിളിച്ച് മുന്നിലുള്ള ജാസിയെ നോക്കി.... അപ്പൊ അവൻ പതിയെ കണ്ണുചിമ്മി കൊണ്ട് പുഞ്ചിരിച്ചു തന്നത് കണ്ട് എന്നിൽ ഒരുതരം കോണ്ഫിഡൻസ് കൂടിയ പോലെ.... അത് കണ്ട് ഞാൻ ശ്വാസമൊന്ന് എടുത്തു വിട്ട് എന്റെ ഫേവറൈറ്റ് മൂവിയായ സൂഫിയും സുജാതയിലുള്ള അല്ഹംദുലില്ല എന്ന സോങ്ങിലെ ഇടക്ക് നിന്ന് എന്റെ പ്രിയ വരികൾ പാടാൻ തുടങ്ങി....

🎶Padi Vathiloolum Azhal Padarunna Neram, Charadoornnu Poyidum Japa Malayay Njan, Irulintey Theeyil Mozhi Moham Alumpol, Iniyenganey Noorey Oru Nanni Othan,🎶 അത്രയും പാടി കഴിഞ്ഞപ്പോഴേക്കിനും അവിടെയെല്ലാം നിശ്ശബ്ദമായിരുന്നു... അത് കണ്ട് ഞാൻ ഇടകണ്ണിട്ട് ജാസിയെ നോക്കി ..അപ്പൊ അവൻ പുഞ്ചിരിച്ചോണ്ട് സൂപ്പർ എന്ന് കാണിച്ചു തന്നത് കണ്ടപ്പോ തന്നെ ഉള്ളിലെ പേടിയെല്ലാം മറച്ചു വെച്ച് ബാക്കി പാടാൻ തുടങ്ങി... അന്നേരം തന്നെ മാളിൽ എന്റെ ശബ്ദത്തിൽ ലയിച്ചു നിക്കുന്നവർ എന്റെ കൂടെ പാടാൻ തുടങ്ങിയിരുന്നു..... അത് കണ്ട് എനിക്ക് അതിലേറെ കോണ്ഫിഡന്റ കൂടിയതും ഞാൻ കുറച്ചു ഉച്ചത്തിൽ വീണ്ടും പാടാൻ തുടങ്ങി.... 🎶Novekunnon Allah Novattunnon Allah, Eemannillam Allah En Jannathum Allah, Theey Ekunnon Allah Manjakunnon Allah, En Anandham Allah En Akasham Allah Allah Allah Allah,🎶 അത്രയും ഞാൻ പാടി നിർത്തി മുന്നിലേക്ക് നോക്കി... അപ്പൊ മാൾ മൊത്തം കൂടിയിരുന്ന ആളുകൾ ഉച്ചത്തിൽ കയ്യടിക്കുകയും വിസിലടിക്കുകയുമൊക്കെ ചെയ്യുന്നത് കണ്ട് ഞാൻ ചെറു പുഞ്ചിരി സമ്മാനിച്ച് ജാസിയെ നോക്കി... അപ്പോളവാൻ ഹാരേവാ എന്ന് ചുണ്ടനക്കി പറയുന്നത് കേട്ട് ഞാനൊന്ന് ചിരിച്ചു.... അപ്പോതന്നെ എല്ലാവരും എന്റെ പേര് വിളിച്ചു കൂവുന്നത് കണ്ട് അവിടെയുള്ള ആംഗർ ഫസ്റ്റ് വിന്നറായ എന്റെ പേര് വിളിച്ചു എനിക്കുള്ള ഗിഫ്റ്റ് നീട്ടി... അത് കണ്ടിട്ട് ഞാൻ ചിരിച്ചോണ്ട് ജാസിയെ നോക്കി ഗിഫ്റ്റ് വാങ്ങിച്ചു....

അന്നേരവും അവിടെയെല്ലാം ആർപ്പുവിളിയൊക്കെ നല്ല സ്ട്രോങ്കിൽ തന്നെ ആയിരുന്നു.... ഞങ്ങൾ മാളിൽ നിന്ന് പോരുമ്പോൾ അവിടെ നിക്കുന്ന ആളുകളെല്ലാം എനിക്ക് ചിരിച്ചോണ്ട് കൻഗ്രേറ്റ്സ് ഒക്കെ പറഞ്ഞു.... അന്നെന്റെ ജാസി കാരണമാണ് എനിക്കാ ഗോൾഡൻ ചാൻസ് കിട്ടിയത്... അതും ബില്യൺ ആരാധകറുള്ള ഇംഗ്ലീഷ് പോപ് സിംഗറായ Black zquad നെ കാണാൻ.... അവരുടെ ഇന്ത്യയിൽ വെച്ചുള്ള ആദ്യ ഷോ ആൺ മുംബൈയിൽ വെച്ച് നടക്കാൻ പോകുന്നേ... ഇന്ത്യയിലെ ആദ്യ ഷോ എന്നൊക്കെ പറയുമ്പോ തന്നെ എത്ര ഫാൻസ് അവരെ കാണാൻ വരും... പിന്നെ അന്ന് എന്റെ സോങ് ആരോ യൂട്യൂബിൽ ഇട്ടിട്ട് ഒരു ദിവസം തന്നെ വണ് മില്യൺ പ്ലസ് വ്യൂസ് കിട്ടി.... ഇത് കണ്ടിട്ട് വീട്ടിലുള്ളവരും കുടുംബക്കാരുമൊക്കെ ഞെട്ടിട്ടുണ്ട്.... അവരോട് മ്യൂസിക് ഷോക്ക് വേണ്ടി മുംബൈയിലേക്ക് പോവട്ടെ എന്ന് ചോദിച്ചപ്പോ അവരാദ്യം അതിന് സമ്മതിച്ചില്ല... കാരണം അങ്ങോട്ടൊന്നും അതികം പരിജയമില്ലല്ലോ... പിന്നെ ജാസിയും എന്റെ കൂടെ വരുന്നുണ്ട് എന്നൊക്കെ പറഞ്ഞപ്പോ അവർ ഓക്കെ ആയി... കാരണം എന്നേക്കാൾ ഏറെ അവർ ജാസിയെ വിശ്വസിച്ചിരുന്നു..... അതിനിടയിൽ വേറെ കാര്യവും കൂടെ നടന്നു ,,ജാസിയും ആ പെണ്കുട്ടിയും സെറ്റായി...അങ്ങനെ അവന്റെ കാര്യത്തിലും ഒരു തീരുമാനമായി.... അന്ന് മാളിൽ വെച്ച് കിട്ടിയ ഗിഫ്റ്റിൽ ടു എൻട്രി പാസ്സ് ഉള്ളതു കൊണ്ട് പിന്നെ ഞങ്ങളുടെ കാത്തിരിപ്പ് മ്യൂസിക് ഷോയിൽ പങ്കെടുക്കുക എന്നുള്ളതായിരുന്നു.... അങ്ങനെ ഞങ്ങൾ കാത്തിരുന്ന ദിവസം വന്നെത്തി ... പക്ഷെ അപ്പോഴും ഞങ്ങൾ അറിഞ്ഞിരുന്നില്ല അത് ഞങ്ങളെ ജീവിതം തന്നെ മാറ്റി മറിക്കുന്ന ഒന്നായിരുന്നുവെന്ന്............... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story