QUEEN OF KALIPPAN: ഭാഗം 58

queen of kalippan

രചന: Devil Quinn

മുറിയിൽ എത്തിയപ്പോ അവൻ എന്റെ കൈ വിടുവിച്ചുകൊണ്ട് ഒരു സ്ഥലത്തു കൊണ്ടുവന്ന് നിർത്തി....അപ്പൊ അവിടെയുള്ള കാര്യം കണ്ടിട്ട് സന്തോഷം കൊണ്ട് എന്റെ കണ്ണിൽ നിന്ന് വെള്ളം നിറഞ്ഞൊഴുകി..... "ഇശുച്ചാ,,,," ബെഡിൽ വെച്ചിട്ടുള്ള ലാപ്പിൽ ജാസിയുടെ ഉമ്മയുമായുള്ള വീഡിയോ കാൾ കണ്ടിട്ട് ഞാൻ നിറഞ്ഞു നിൽക്കുന്ന കണ്ണുകളോടു കൂടി പിറകിലേക്ക് തിരിഞ്ഞ് ഇശുനെ വിളിച്ചതും അവൻ എനിക്കൊന്ന് പുഞ്ചിരിച്ചു കാണിച്ചിട്ട് സംസാരിക്ക് എന്ന് പറഞ്ഞ് തലകൊണ്ട് അങ്ങോട്ട് ചെല്ലാൻ ആംഗ്യം കാണിച്ചതും ഞാൻ കണ്ണുകൾ അമർത്തി തുടച്ചു ബെഡിലേക്ക് ഒരു കാൽ കയറ്റി വെച്ചിട്ട് ബെഡിൽ ഇരുന്നിട്ട് മടിയിൽ ലാപ്പ് വെച്ചു.... അപ്പൊ ജാസിയുടെ ഉമ്മ കണ്ണീരിൽ കുതിർന്ന പുഞ്ചിരിയോടെ മോളെ എന്ന് വിളിച്ചതും ആ വിളി കേൾക്കാൻ കാത്തുനിന്ന പോലെ എന്റെ കണ്ണുകളിൽ നിന്ന് വെള്ളം നിറഞ്ഞു നിന്നു....

"മോളെ ,,,ഞാനന്ന് നിന്നെ ഏറെ വേദനിപ്പിച്ചു ല്ലേ...ഒരിക്കലും നിന്നോട് അങ്ങനെ പറയാനോ ചെയ്യാനോ പാടില്ലായിരുന്നു.. മോൾ ഈ ഉമ്മയോട് ക്ഷമിക്കണം..." തട്ടത്തിന്റെ തലപ്പ കൊണ്ട് കണ്ണുനീർ അമർത്തി തുടച്ചു കൊണ്ട് ജാസിടെ ഉമ്മി ഇങ്ങനെ പറഞ്ഞതും ഞാനെന്റെ കണ്ണുനീർ തുടച്ചു കൊണ്ട് ഉമ്മിയോട് സംസാരിച്ചു.... "എന്താ ഉമ്മി ,,,ഇങ്ങനെയൊന്നും പറയേണ്ട ആവിശ്യമില്ല.. അന്നത്തെ ഉമ്മാന്റെ മാനസികാവസ്ഥ എന്തെന്ന് എനിക്കറിയാമായിരുന്നു.. ഏതൊരു ഉമ്മിയും അങ്ങനെയൊള്ളു അന്നേരം പെരുമാറുക ...അതിനൊക്കെ ഉമ്മി എന്തിനാ ക്ഷമിക്കാനൊക്കെ പറയുന്നേ.... എനിക്കൊരു സങ്കടവും ഇല്ല..." "നിന്റെ ഇശു സത്യങ്ങളെല്ലാം എന്നോട് പറഞ്ഞു അന്നവിടെ എന്താണ് സംഭവിച്ചത് എന്നൊക്കെ... " എന്ന് ഉമ്മി പറഞ്ഞതും ഞാൻ ഇശുനെ ഒന്ന് നോക്കി...

അപ്പോളവൻ എന്നെ നോക്കി ഒരു മിനിറ്റ് എന്ന് പറഞ്ഞു ഫോണ് പിടിച്ചു പുറത്തേക്ക് പോയതും ഞാനവനെ നോക്കി പുഞ്ചിരിച്ചു ലാപ്പിലേക്ക് നോക്കി ഉമ്മിയുടെ സംസാരം കാതോർത്തു.... "എന്റെ ജാസി അവിടെ എങ്ങനെയാ കഴിയുന്നതെന്ന് മോൾക്ക് അറിയാലോ.. അതോണ്ട് ഇനി നിനക്കു മാത്രമേ നമ്മുടെ ജാസിയെ രക്ഷിക്കാൻ സാധിക്കൂ...എന്റെ മോൻ ആരെയും ഉപദ്രവിച്ചു ശീലമില്ല.. സ്നേഹിച്ചേ ശീലമുള്ളു അതോണ്ട് എന്റെ മോനെ നീ രക്ഷിക്കണം..." കണ്ണു നിറച്ചു കൊണ്ട് ഉമ്മി പറഞ്ഞത് കേട്ട് ഞാൻ പുറം കൈകൊണ്ട് എന്റെ കണ്ണുനീർ തുടച്ചു ഉമ്മിനെ നോക്കി സമാധാനിപ്പിച്ചു... "ഉമ്മി ഒന്നുകൊണ്ടും പേടിക്കേണ്ട... ജാസിയെ ഞാൻ പുറത്തിറക്കിയിരിക്കും എന്നിട്ട് ഉമ്മിയുടെ മുമ്പിൽ കൊണ്ട് നിർത്തിക്കും... എല്ലാവർക്കും കാണിച്ചു കൊടുക്കും എന്റെ ജാസി കുറ്റക്കാരനല്ലയെന്ന് ...ഉമ്മി ഒന്നുകൊണ്ടും പേടിക്കേണ്ട...

ഇനി ആ കണ്ണൊന്ന് തുടച്ചേ ജാസി ഇതൊക്കെ അറിഞ്ഞാൽ എന്നെ ആയിരിക്കും വഴക്കു പറയാ 'നീയെന്റെ ഉമ്മിയെ കരയിപ്പിച്ചില്ലേ എന്ന് പറഞ്ഞ് ' അതോണ്ട് ഇനി ആ കണ്ണ് നിറഞ്ഞു നിൽക്കുന്നത് കാണാൻ പാടില്ല ട്ടോ...." ജാസിനെ അവസ്ഥ ഓർത്തിട്ട് ഹൃദയം നുറുങ്ങുന്ന വേദന ഉണ്ടായിട്ടും മറ്റുള്ളവർക്ക് മുമ്പിൽ പുഞ്ചിരിച്ചു നിൽക്കേണ്ടതിനാൽ എല്ലാ സങ്കടങ്ങളും ഉള്ളിൽ തന്നെ മറച്ചു വെച്ചോണ്ട് ഉമ്മിനോട് കണ്ണ് തുടക്കാൻ പറഞ്ഞതും ഉമ്മി എനിക്കൊന്ന് പുഞ്ചിരിച്ചു തന്ന് തട്ടം കൊണ്ട് കണ്ണുനീർ അമർത്തി തുടച്ചു..... "എന്നിട്ട് ഉപ്പയും ജാസിടെ കുഞ്ഞോളും എവിടെ....??" ജാസിടെ അനിയത്തിയെ പേര് ജാസില എന്നാണെങ്കിലും അവൻ 'കുഞ്ഞോൾ' എന്നാ വിളിക്കാർ..അതോണ്ട് ഞാൻ അവന്റെ കുഞ്ഞോളെയും ഉപ്പാനെയും ചോദിച്ചതും ഉമ്മി സൈഡിലേക്ക് മാറി നിന്നപ്പോ അങ്ങോട്ട് അവന്റെ അനിയത്തി വന്നു.... "ഞാനിവിടെ തന്നെയുണ്ട് ..."

എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവളിങ്ങനെ പറഞ്ഞതും ഞാനൊന്ന് പുഞ്ചിരിച്ചു ... "എന്നിട്ട് ഉപ്പ എവിടെ.. ഞാനിതു വരെ അവന്റെ ഉപ്പാനെ കണ്ടിട്ടില്ല...അതോണ്ട് എനിക്ക് അവന്റെ ഉപ്പാനെ ഇന്ന് കാണണം.. വിളിക്ക്....." എന്ന് ഞാൻ ചെറു പുഞ്ചിരിയോടെ പറഞ്ഞതും അവൾ 'അത്' എന്ന് പറഞ്ഞ് നെറ്റിയിൽ തടവിക്കൊണ്ട് ഉമ്മിനെ നോക്കി... "ഉമ്മി ,,,ഉപ്പാനെ വിളിക്ക്...." "അത് മോളെ...." ഞാൻ പറഞ്ഞതിന് മറുപടിയായി ഉമ്മി എന്തോ പറയാൻ മടിക്കുന്ന പോലെ ഇങ്ങനെ പറഞ്ഞതും ഞാൻ അതിനൊന്ന് നെറ്റി ചുളിച്ചു ഉമ്മിനെ നോക്കി.... "ഉപ്പ അവിടെയില്ലേ....??!" "ഇല്ല,,,," "ഈ രാതിയിൽ എങ്ങോട്ട് പോയി...??!" "പുറത്തു ജോലിക്കു പോയതാ... അതോണ്ട് ഇനി കുറച്ചു ദിവസം കഴിഞ്ഞാലൊള്ളു വീട്ടിലേക്ക് വരാ..." എന്തൊക്കെയോ എന്നോട് മറച്ചു വെക്കുന്ന പോലെ ഉമ്മി ഇങ്ങനെ പറഞ്ഞതും ഞാൻ അതിനൊന്ന് പതുക്കെ തലയാട്ടി കൊടുത്തിട്ട് അവരോട് ഓരോന്ന് സംസാരിച്ചിരുന്നു.... ★●◆★

ഞാനിന്ന് രാവിലെ പോയത് ജാസിയുടെ വീട്ടിലേക്ക് ആയിരുന്നു... അവരോട് കാര്യങ്ങളൊക്കെ പറഞ്ഞ് ശെരിയാക്കി...അപ്പോഴാണ് ജാസിന്റെ ഉമ്മ ഐറനെ കാണണമെന്ന് പറഞ്ഞത്.... അവന്റെ വീട്ടിലേക്ക് നല്ല ലോങ് ഉണ്ടായതോണ്ട് കാണൽ കുറച്ചു റിസ്കുള്ള കാര്യമായത് കൊണ്ടു തന്നെ ഞാനിന്ന് വീഡിയോ കാൾ കൃത്യം പതിനൊന്ന് മണിക്ക് ചെയ്യാമെന്ന് പറഞ്ഞു....അതിനു വേണ്ടിയാണ് ഞാൻ സമയം നോക്കി കൊണ്ടിരുന്നത്... എന്തായാലും അവൾക്ക് നല്ല സന്തോഷമായിട്ടുണ്ട്... എനിക്ക് അതുമതി... അവളൊരിക്കലും ഇനി ഓരോന്ന് ഓർത്തു വിഷമിച്ചു ഇരിക്കാൻ ഞാൻ സമ്മതിക്കില്ല.... എന്നും എപ്പോഴും ഞാനവളുടെ കൂടെ ഉണ്ടാകും... അവൾ ഉമ്മിയോട് സംസാരിക്കുന്നിടെയാണ് എനിക്കൊരു അർജന്റ് കാൾ വന്നത്...അത് അറ്റൻഡ് ചെയ്ത് ഞാൻ പുറത്തേക്ക് പോയി...

ചില കാര്യങ്ങളൊക്കെ അവരോട് അന്വേഷിക്കാൻ പറഞ്ഞിട്ട് ഞാൻ ഐറന്റെ അടുത്തേക്ക് തന്നെ വന്നു.... അപ്പൊ അവൾ ജാസിയുടെ ഉപ്പാനെ കാണണമെന്ന് പറഞ്ഞപ്പോ എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൽ മിന്നി... അവളൊരു കാരണവശാലും അവന്റെ ഉപ്പാനെ മീറ്റ് ചെയ്യേണ്ട സമയം ആയിട്ടിലെന്ന് അവളോട് പറയണമെന്ന് ഉണ്ടെങ്കിലും ഞാനവിടെ മൗനം പാലിച്ചു നിന്നു... കുറച്ചു കഴിഞ്ഞപ്പോ ജാസിയുടെ ഉമ്മി സലാം പറഞ്ഞ് വീഡിയോ കാൾ എൻഡ് ചെയ്തതും ഐറയുടെ മനസ്സിപ്പോ ജാസിയെ ഓർത്തു നീറിപ്പുകയുക ആണെന്ന് അറിയുന്നത് കൊണ്ട് തന്നെ ഞാൻ അവളുടെ അടുത്തേക്ക് പോയിട്ട് ബെഡിൽ ഇരുന്നു... അപ്പൊ അവൾ ഉള്ളിൽ അടക്കി പിടിച്ച സങ്കടങ്ങളെല്ലാം ഒരു പൊട്ടികരച്ചിലേക്ക് വഴിമാറുന്നത് കണ്ട് ഞാനവളുടെ മടിയിലുള്ള ലാപ്പ് സൈഡിലേക്ക് ഇറക്കി വെച്ചിട്ട് അവളുടെ കയ്യിൽ പതിയെ പിടിച്ചു...

അപ്പൊ കണ്ണൊക്കെ ചുമന്നിട്ട് കണ്ണിൽ വെള്ളമെല്ലാം ഉരുണ്ടു കൂടി നിക്കുന്നത് കണ്ടതും ഞാൻ അവളുടെ മുഖം രണ്ടു കൈകൊണ്ടും കോരിയെടുത്തു .... "നിന്നോട് പറഞ്ഞതൊന്നും നീ മറന്നിട്ടില്ലല്ലോ... അതോണ്ട് ഒരുക്കലും ഈ കണ്ണുകൾ നിറയാൻ പാടില്ല...." എന്ന് ഞാൻ അവളുടെ കണ്ണുനീർ പതിയെ തുടച്ചുകൊടുത്തോണ്ട് പറഞ്ഞതും അവൾ ഉരുണ്ടു കൂടിയ കണ്ണുകൾ തുടക്കാതെ തന്നെ എനിക്കൊന്ന് പുഞ്ചിരിച്ചു തന്നിട്ട് വിതുമ്പുന്ന ചുണ്ടുകളോടെ അവളന്റെ ഷർട്ടിലേക്ക് മുഖം പൂയ്ത്തി കണ്ണുകൾ മുറുക്കി അടച്ചു നെഞ്ചിൽ കിടന്നു.... അവളുടെ സങ്കടം എത്രമാത്രമുണ്ടെന്ന് എനിക്കറിയുന്നോണ്ട് ഞാനവളെ മുടിയിൽ പതിയെ തലോടി കൊടുത്തു..... "ഇശുച്ചാ,,, താങ്ക്സ് ,,,താങ്ക്സ് ഫോർ എവരിതിങ്..." ★●◆★●◆★●◆★●◆★●◆★●◆★ ജാസിന്റെ ഉമ്മാന്റെ ദേഷ്യമെല്ലാം മാറ്റിയതിനും ഉമ്മിയുടെ എല്ലാ തെറ്റിധാരണയെല്ലാം മാറ്റി തന്നതിനും ഇശുന്റെ നെഞ്ചിൽ മുഖം പൂയത്തി കൊണ്ട് ഞാൻ ഏങ്ങലടിച്ചു വിതുമ്പുന്ന ചുണ്ടുകളോടെ പറഞ്ഞ് അവനിൽ നിന്ന് അകന്ന് മാറി ....

അപ്പൊ അവനെന്നെ ചേർത്തു പിടിച്ചു കൊണ്ട് എന്റെ നെറുകയിൽ ചുണ്ടമർത്തി കൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു.... "നിന്റെ ഭർത്തു എന്ന നിലയിൽ എനിക്ക് ഇതെല്ലാം ചെയ്യേണ്ടേ... അതോണ്ട് നോ താങ്ക്സ് നോ സോറി.... എന്നും നീയിങ്ങനെ സന്തോഷമായി ഇരുന്നാൽ മതി..." ഏതു വിഷമ ഘട്ടത്തിലും ചേർത്തുപിടിക്കാൻ ഒരാളുണ്ടായാൽ മതിയെന്ന് പറയുന്നത് ഇതുകൊണ്ടാണ്.... എനിക്കറിയാം ഇശു നീയെന്നും എന്റെ കൂടെ ഉണ്ടാകുമെന്ന്....അതുകൊണ്ട് ഇനി ഞാൻ ഒന്നിനെ കുറിച്ചും പേടിക്കില്ല... പക്ഷെ എന്റെ ജാസിയെ ഓർക്കുമ്പോ എന്തോ മനസ്സിൽ വല്ലാത്തൊരു പിടച്ചിലാണ്... അതുകൊണ്ടാണ് അവനെ ഓർക്കുമ്പോ തന്നെ എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നത്.... "ഐറാ,,, വാ വന്ന് കിടക്ക്...." ഓരോന്ന് അവനോട് ചേർന്ന് ചാരികിടന്നുകൊണ്ട് ആലോചിച്ച് ഇരുന്നപ്പോഴാ അവനെന്നെ അവനിൽ നിന്ന് അടർത്തി മാറ്റി ഇങ്ങനെ പറഞ്ഞത്... അത് കേട്ട് ഞാൻ കണ്ണ് തുടച്ചിട്ട് ബെഡിൽ പോയി ഓരോന്ന് ആലോചിച്ചു കിടന്നു....

പക്ഷെ ഉറക്കം എന്നെ തിരിഞ്ഞു നോക്കാത്തത് കണ്ട് ഞാൻ ഇശുന്റെ അരികിലേക്ക് കിടന്നിട്ട് അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു.... പിറ്റേന്ന് രാവിലെ എല്ലാ പരിപാടികളും കഴിഞ്ഞ് കുട്ടികളെല്ലാം സ്കൂളിൽ പോയതും ഞാൻ അടുക്കളയിലേക്ക് പോയി... അപ്പൊ ജംഷിത്തയും റാഷിത്തയും ഓരോന്ന് വെച്ചുണ്ടാക്കുന്നത് കണ്ടതും ഞാനും അവരോട് ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരുന്നു...അപ്പോഴാണ് മാമി ഡ്രസ്സ് അലക്കാൻ അരുവിയിലേക്ക് പോവുന്നത് കണ്ടത്.... അത് കണ്ടപ്പോ തന്നെ ഞാൻ മാമിയുടെ കൂടെ കൂടിയിട്ട് അങ്ങോട്ട് പോയി ....അപ്പോഴാണ് അരുവിയുടെ കൽപടവിൽ ഇരുന്നുകൊണ്ട് ഫാബി എന്തൊക്കെയോ ആലോചിച്ചു അതിലേക്ക് ഓരോ ചെരകല്ല് എറിയുന്നത് കണ്ടത്... അത് കണ്ടിട്ട് ഇവളിന്ന് കോളേജിലേക്ക് പോയില്ലേ എന്ന് സംശയിച്ചു ഞാൻ മാമിയെ നോക്കി.... "മാമി,,, ഫാബിയിന്ന് കോളേജിലേക്ക് പോയില്ലേ.....??!" "ഇന്ന് അവളുടെ കോളേജിൽ സ്‌ട്രൈക്കായോണ്ട് ക്ലാസ്സില്ല പോലും..." അരുവിയിലേക്കുള്ള സ്റ്റെപ്‌സ് ഇറങ്ങുന്നിടെ മാമി ഇതും പറഞ്ഞ് ഡ്രെസ്സെല്ലാം അവിടെ കാൽപടവിൽ വെച്ചു....

അപ്പൊ ഞങ്ങളെ സംസാരം കേട്ട ഫാബി എന്നെ നോക്കിക്കൊണ്ട് അവിടെനിന്നും എഴുനേൽക്കാൻ നിന്നതും ഞാൻ അവളെ അവിടെ തന്നെ പിടിച്ചിരുത്തി.... മാമി ഡ്രെസ്സെല്ലാം വെള്ളത്തിൽ മുക്കി അലക്കുന്ന തിരക്കായപ്പോ ഞാൻ അവളുടെ അടുത്ത് ഇരുന്നുകൊണ്ട് അവളെ നോക്കി... "എന്താ ഫാബി... നിനക്കിത്ര എന്നോട് ദേഷ്യം....??!" "എനിക്ക് ആരോടും ഒരു ദേഷ്യവുമില്ല...അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ.." അത്രമാത്രം പറഞ്ഞ് അവൾ അവിടെനിന്നും എഴുനേറ്റ് കൽപ്പടവുകൾ കയറി ഓടിപോയതും ഞാൻ അവൾ പോകുന്നതും നോക്കി നിന്നു....എന്നാലും ഈ പെണ്ണിന് എന്താ എന്നോടിത്ര ദേഷ്യം ....കഴിഞ്ഞ ജന്മത്തിൽ ഞാനവളോട് വല്ല തെറ്റും ചെയ്തോ... ആവോ എന്തേലും ആവട്ടെ.... "അതാ,,, ഫാബി പോയോ...??!" "ഇങ്ങളെ മകൾ എപ്പോഴോ സ്ഥലം കാലിയാക്കിട്ടുണ്ട്...."

മാമി ഡ്രസ്സ് അലക്കുന്നിടെ എന്നെ നോക്കി ചോദിച്ചതിന് മറുപടിയായി ഞാനിങ്ങനെ പറഞ്ഞതും മാമി അതിനൊന്ന് ചിരിച്ചു തന്നു.... 'മാമിയോട് ചോദിച്ചാലോ അവൾക്ക് എന്താ എന്നോടിത്ര ദേഷ്യമെന്ന്... അല്ലേൽ വേണ്ട ചിലപ്പോ മാമിക്ക് അതൊന്നും അറിയില്ലായിരിക്കും... ഇനി ഞാൻ ചോദിച്ചു വെറുതെ ഓരോന്ന് ഉണ്ടാകേണ്ട....' എന്നൊക്കെ ആലോചിച്ചു ഞാൻ വെറുതെ കൽപടവിൽ ഇരിക്കാതെ അവിടെ നിന്നും എഴുനേറ്റ് അടിയിലേക്കുള്ള മൂന്ന് സ്റ്റെപ്‌സ് ഇറങ്ങിയിട്ട് പതിയെ കാൽ വെള്ളത്തിലേക്ക് താഴ്ത്തി... ഇന്നലത്തെ മഴകൊണ്ടു വെള്ളമൊക്കെ തണുത്തതിനാൽ എന്റെ കാലിൻ തണുപ്പ് അനുഭവപ്പെട്ടതും ഞാൻ പെട്ടെന്ന് വെള്ളത്തിൽ നിന്നും കാൽ വലിച്ചെടുത്ത് മാമിയെ നോക്കി...

അപ്പോ വെള്ളത്തിൽ മുങ്ങി നിൽക്കുന്ന ഒരു സ്റ്റെപ്പിൽ നിന്ന് കുനിഞ്ഞു കൊണ്ട് മാമി വെള്ളത്തിലിട്ട് ഡ്രെസ്സെല്ലാം കഴുകി ബക്കറ്റിൽ ഇടുന്നത് കണ്ടതും ഞാൻ മുകളിലേക്കുള്ള കൽപ്പടവുകൾ കയറി ... ഇവിടെ ഉള്ളവർക്ക് ഈ തണുപ്പൊന്നും ഒന്നുമല്ലെന്ന് അറിയുന്നോണ്ട് ഞാൻ മാമിയോട് ഇവിടുത്തെ പ്രകൃതി ഭംഗിയെ ഒക്കെ ചോദിച്ചറിഞ്ഞു ....അങ്ങനെ ആ പരുപാടി കഴിഞ്ഞപ്പോ ഞാൻ ബക്കറ്റും പിടിച്ച് മാമിയോടൊപ്പം വീട്ടിലേക്ക് ചെന്നിട്ട് ഡ്രെസ്സെല്ലാം ഞാനും മാമിയും കൂടി അഴയിൽ ഇട്ടു.... ഇന്ന് ഞങ്ങൾ തിരിച്ചു വില്ലയിലേക്ക് തന്നെ പോകുന്നത് കൊണ്ട് എന്തോ മനസ്സിനൊരു ഉൾകുത്ത് ഫീൽ ചെയ്യാണ്...ഇവിടെ ഉള്ളവരോടൊക്കെ ഞാൻ അത്രക്കും ബോണ്ടായി മാറിയിരുന്നു....അതോണ്ട് തന്നെ ചെറിയൊരു സങ്കടം മനസ്സിലെവിടേക്കെയോ ഉണ്ട്.... വൈകുന്നേരം ആയപ്പോ കുട്ടിപട്ടാളങ്ങൾ എല്ലാവരും വന്നപ്പോ ഞാനും ഉമ്മച്ചനും ഇറങ്ങാനും വേണ്ടി താഴേക്ക് ചെന്നു...

എന്നിട്ട് ഞങ്ങളെല്ലാവരും ഒപ്പമിരുന്ന് കോഫിയൊക്കെ കുടിച്ച് എല്ലാവരോടും ഒരുദിവസം അങ്ങോട്ട് വരാൻ പറഞ്ഞിട്ട് ഉമ്മറത്തേക്ക് ഇറങ്ങി.... "ഐറുത്ത,,,ഇങ്ങൾ പോവണ്ട കുറച്ചും ദിവസം കഴിഞ്ഞിട്ട് പോയാ മതി...." ആമി കണ്ണു നിറച്ചോണ്ട് എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞത് കേട്ട് ഞാൻ അവൾകൊന്ന് പുഞ്ചിരിച്ചു കാണിച്ചു... "ഞാൻ എന്തായാലും ഒരുദിവസം ഇങ്ങോട്ട് വരണ്ട് ...അന്ന് ഞാൻ നിങ്ങളുടെ കൂടെ കുറെ ദിവസം നിൽക്കേണ്ട് ട്ടോ...." "പ്രോമിസ്...." "പിങ്കി പ്രോമിസ്...." എന്നിൽ നിന്ന് വിട്ട് നിന്നിട്ട് കണ്ണ് അമർത്തി തുടച്ചിട്ട് ചൂണ്ടു വിരൽ കൊണ്ട് എന്റെ നേരെ ചൂണ്ടി ചുണ്ട് ചുളുക്കി കൊണ്ട് അവൾ പ്രോമിസ് എന്ന് ചോദിച്ചതും ഞാൻ അതിൻ മറുപടിയായി ഇങ്ങനെ പറഞ്ഞതും അവളന്നെ കെട്ടിപ്പിടിച്ചു അയ്‌കോട്ടെ എന്ന് മട്ടിൽ തലയാട്ടി... "ഉമ്മൂമാന്റെ കുട്ടി ഇനി എന്നാ ഇങ്ങോട്ട് വരാ....??!"

ഉമ്മൂമ തട്ടം കൊണ്ട് കണ്ണുനീർ തുടച്ചു മാറ്റി എന്റെ അടുത്തേക്ക് വന്നിട്ട് ഇങ്ങനെ ചോദിച്ചതും ഞാൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു.... "ഞാൻ ഇടക്കൊക്കെ മതിൽ ചാടി വരണ്ട് ട്ടോ..." "ഇശു,,,നിന്റെ പൊണ്ടാട്ടിക്ക് കള്ളന്മാരെ പരിപാടിയും അറിയും ട്ടോ...." ഞാൻ സൈറ്റടിച്ചു പറഞ്ഞത് കേട്ട് ആ കള്ള റോഷൻ ഇത് പറഞ്ഞതും ഞാനവന്റെ വയറ്റിനൊരു കുത്ത് കൊടുത്തു....അവൻ രണ്ടു ദിവസം കഴിഞ്ഞിട്ടുള്ളൂ വില്ലയിലേക്ക് വരുന്നേ അതോണ്ടാ അവൻ എന്നെ കളിയാക്കുന്നെ...അവന്റെ വർത്താനം കേട്ട് എല്ലാവരും ചിരിച്ചതും ഞാനും അതിനൊന്ന് ചിരിച്ചു .... അപ്പൊ എല്ലാവരുടെയും കണ്ണിൽ ചെറിയ നനവ് കണ്ടതും ഞാൻ എല്ലാവരെയും കെട്ടിപിടിച്ചു യാത്ര പറഞ്ഞു ... "ഇനി ഒരുദിവസം എല്ലാവരും അങ്ങോട്ട് വാ...ഞമ്മക്കവിടെ അടിച്ചു പൊളിക്കാം.." ഇവരെയൊക്കെ വിട്ട് പോകുന്നതിൽ സങ്കടമുണ്ടേലും ഞാൻ ചിരിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞപ്പോ അവരെല്ലാം തലയാട്ടി ചിരിച്ചു തന്നു..... അത് കണ്ട് ഞാൻ ഒരിക്കൽ കൂടെ എല്ലാവരോടും ഭായ് പറഞ്ഞ് അവിടെനിന്നും ഇറങ്ങി...

അപ്പൊ എല്ലാവരും എന്നെ നോക്കി കണ്ണ് നിറച്ചു ഞാൻ പോകുന്നത് നോക്കി നിക്കുന്നത് കണ്ടിട്ട് ഇവരുടെ ഒക്കെ സ്നേഹം കണ്ടിട്ട് ഇവിടെനിന്ന് പോകാൻ തോന്നുന്നില്ലേലും ഞാൻ എല്ലാർക്കും ഒരു പുഞ്ചിരി സമ്മനിച്ചു എന്നെ കാത്ത് നിക്കുന്ന ഇശുനെ നോക്കി അവന്റെ ബുള്ളറ്റിൽ കയറി ഇരുന്നു.... അപ്പൊ ഇശു എല്ലാവരോടും യാത്ര പറഞ്ഞ് എന്നോട് പോകല്ലേ എന്ന് ചോദിച്ചതും ഞാൻ അതിനൊന്ന് തലയാട്ടി കൊടുത്ത് അവരെയെല്ലാം ഒരിക്കൽ കൂടി നോക്കി.... അപ്പൊ എല്ലാവരും ഒരു ഇളം പുഞ്ചിരിയോടെ എനിക്ക് കൈ വീശി കാണിച്ചു തന്നതും ഞാനും അവർക്ക് കൈ വീശി കാണിച്ചു... അപ്പോഴേക്കിനും ഞങ്ങളവിടുന്ന് കോംബോണ്ട് കടന്നിരുന്നു.... കുറച്ചു ദിവസം കൊണ്ട് തന്നെ അവരെല്ലാം മനസ്സിൽ ആഴത്തിൽ പതിഞ്ഞത് കൊണ്ടാവാം അവരെ വിട്ട് പിരിഞ്ഞപ്പോ എന്റെ കണ്ണൊക്കെ നിറഞ്ഞു വരുന്നത്....

ഞാൻ ഇവരോടൊപ്പമുളള സന്ദർഭങ്ങൾ ഓർത്തിട്ട് ഇശുന്റെ പുറത്തു തലവെച്ചു കിടന്നു.... അങ്ങനെ രാത്രിയായപ്പോ എനിക്ക് വിശപ്പിന്റെ അസുഖം വന്നതും ഞാൻ ഉമ്മച്ചന്റെ പുറത്തു തോണ്ടി എനിക്ക് വിശകുന്നു എന്ന് പറഞ്ഞ് അവനെ ഇരിറ്റേറ്റ് ചെയ്യാൻ തുടങ്ങി....അപ്പോളവൻ സഹികെട്ട് ഒരു കടയുടെ മുന്നിൽ നിർത്തിയിട്ട് എനിക്ക് എന്താ വേണ്ടതെന്ന് ചോദിച്ചു....അപ്പൊ ഉള്ളിവടയുടെയും പരിപ്പു വടയുടെയും സ്മെൽ മൂക്കിലേക്ക് അടിച്ച് കഴറിയപ്പോ തന്നെ ഞാനവനോട് ഉള്ളിവട മതിയെന്ന് പറഞ്ഞപ്പോ അവനത് വാങ്ങിച്ചു തന്നു... അവിടുത്തെ തീറ്റ കഴിഞ്ഞതും ഞങ്ങൾ വീണ്ടും യാത്ര തുടർന്നു...തണുത്ത അന്തരീക്ഷമൊക്കെ ആയതിനാൽ കുടുകുടു വണ്ടിയിൽ ഇങ്ങനെ പോവാൻ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ഫീൽ.... ഉഫ്‌ അത് അനുഭവിച്ച് തന്നെ അറിയണം....

അങ്ങനെ മണിക്കൂർ നേരെത്തെ യാത്രകൊടുവിൽ ഞങ്ങൾ വില്ലയിൽ ലാൻഡ് ആയപ്പോ തന്നെ നേരം വെളുക്കാൻ സമയമായിരുന്നു... ഞങ്ങൾ വന്നതറിഞ്ഞ് ഉമ്മി ഫ്രണ്ട് ഡോർ തുറന്നു തന്നതും ഞാൻ ഉമ്മികൊന്ന് ചിരിച്ചു കൊടുത്തു റൂമിലേക്ക് ഓടിപ്പോയി പുതച്ചു മൂടി കിടന്നു....പിന്നെ എഴുനേറ്റത് ഉമ്മച്ചന്റെ വിളി കേട്ടാണ്.... ഞാനപ്പോ ഒരുകോട്ടുവാ ഇട്ടുകൊണ്ട് ബെഡിൽ നിന്നും എഴുനേറ്റ് ഫ്രഷായി വന്നു... അപ്പോഴേക്കിനും സമയം പത്തുമണി കഴിഞ്ഞിരുന്നു... ഞാൻ പിന്നെ താഴേക്ക് പോയിട്ട് ബ്രെക്ഫാസ്റ്റ് കഴിച്ചുകൊണ്ട് ഉമ്മിയേയും ദീദിനേയും എന്റെ അടുത്ത് ഇരുത്തിച്ച് തറവാട്ടിലെ എല്ലാ വിശേഷങ്ങളും പറഞ്ഞുകൊടുത്തു... അപ്പൊ ഉമ്മി എനിക്കും അവരെയൊക്കെ കാണാൻ പൂതിയാവുന്നുണ്ട് എന്ന് കണ്ണ് നിറച്ചു പറഞ്ഞതും അവരെ ഒരുദിവസം ഇങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞു ഞാൻ ഉമ്മിയെ സമാധാനിപ്പിച്ചു.....

ഉച്ച സമയമായപ്പോ ഫുഡ് കഴിക്കാൻ ഉമ്മച്ചനെ വിളിക്കാൻ റൂമിലേക്ക് പോയപ്പോ അവനവിടെ ഒന്നും കാണാത്തത് കണ്ട് ഞാൻ തിരിച്ചു പോരാൻ നിന്നപ്പോഴാ ഐഷുന്റെയും ഇശുനെയും സംസാരം ബാൽക്കണിയിൽ നിന്ന് കേട്ടത്.... അത് കേട്ടപ്പോ തന്നെ ഞാൻ ചിരിച്ചോണ്ട് അവരുടെ അടുത്തേക്ക് പോവാനും വേണ്ടി നിന്നപ്പോ ബൽകണിയിലെ ഗ്ലാസ് ഡോർ കർട്ടൻ കൊണ്ട് അടഞ്ഞു കിടക്കാണ്... അത് കണ്ട് ഞാൻ രണ്ടു ഭാഗത്തേക്കും കർട്ടൻ നീക്കിവെച്ച് ഗ്ലാസ് ഡോർ തുറന്നതും പെട്ടന്ന് ആ രണ്ടു സാധനങ്ങളും എന്റെ മുന്നിലേക്ക് വന്നതും ഒപ്പമായിരുന്നു..... "ഔച്ച്,,,!!!നിങ്ങൾക്കെന്താ നോക്കിയും കണ്ടും വന്നൂടെ...." പെട്ടന്നുള്ള ഇൻസിഡന്റ ആയതുകൊണ്ട് തന്നെ എന്റെ നെറ്റി ഇശുന്റെ താടി എല്ലിൽ കുത്തിയിട്ട് നല്ല സുഖം ഉണ്ടായിട്ട് ഞാൻ അവരെ രണ്ടുപേരെയും നോക്കിയിട്ട് കണ്ണുരുട്ടി പേടിപ്പിച്ച് നെറ്റി ഉഴിഞ്ഞു കൊണ്ട് ചൂടായി ചോദിച്ചതും അവർ രണ്ടുപേരും എന്നെ മൈൻഡ് ചെയ്യാതെ ഒരൊറ്റ പോക്ക് ....അത് കണ്ട് ഞാൻ വാപൊളിച്ചു അങ്ങനെനിന്നു...

എന്നാലും ഞാൻ വിട്ടുകൊടുക്കാതെ അവരെ പിന്നാലെ പോയിട്ട് അവരുടെ മുന്നിൽ കയറിനിന്ന് കൈകെട്ടി നിന്നു.... "എന്താ രണ്ടുപേരുടെയും ഉദ്ദേശം...??!" ഉമ്മച്ചനെയും അവന്റെ ചെറുവിരലിൽ തൂങ്ങിപിടിച്ചു നിക്കുന്ന ഐഷുനെയും നോക്കി ഞാൻ പുരികം പൊതിച്ചു ചോദിച്ചതും അവർ രണ്ടുപേരും മുഖാമുഖം നോക്കിയിട്ട് എന്നെ നോക്കി.... "ദുരുദ്ദേശം... എന്തേ...??!" എന്നെ നോക്കി ഉമ്മച്ചൻ ഇങ്ങനെ പറഞ്ഞതും ഞാനവനെ പുച്ഛിച്ചിട്ട് ഐഷുട്ടിനെ നോക്കി 'നിനക്കോ??' എന്ന് ചോദിച്ചതും അവളും അത് തന്നെ പറഞ്ഞിട്ട് ഉമ്മച്ചനെ നോക്കി സൈറ്റടിച്ചു.... അത് കണ്ട് അവനെന്നെ നോക്കി ആക്കിച്ചിരിച്ച് എന്റെ അടുത്തേക്ക് വന്നതും അവന്റെ വരവ് കണ്ടിട്ട് അത്ര പന്തി അല്ലാത്തതിനാൽ ഞാൻ കെട്ടി വെച്ചിരുന്ന കൈ താഴ്ത്തിയിട്ട് അവനെ നെറ്റി ചുളിച്ചു നോക്കി എന്താ എന്ന ഭാവത്തിൽ നിന്നു.... "ഇശുച്ചാ,,, ഒരു കിസ്സങ് കൊടുത്തേര്...." എന്ന് ആ കുട്ടിപിശാശ് പറയുന്നത് കേട്ട് ഞാൻ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നിന്നിട്ട് ഐഷുനെ ഒന്ന് നോക്കി....

യാ റബ്ബി മൊട്ടീന്ന് വിരിഞ്ഞില്ല അതിനു മുൻപ് തന്നെ അവളെ പറച്ചിൽ കേട്ടില്ലേ.... "ഞാനത് നിനക്ക് പിന്നെ തരണ്ട് ട്ടോ..." ഐഷുനെ തന്നെ കണ്ണുതള്ളി കൊണ്ട് നോക്കി നിക്കുന്ന സമയത്തു ഉമ്മച്ചൻ എന്റെ അരികിലേക്ക് വന്നുകൊണ്ട് ഇങ്ങനെ പറഞ്ഞതും ഞാനൊന്ന് ഞെട്ടികൊണ്ട് ഓനെ നോക്കി... അപ്പോളവൻ എന്നെയൊരു വല്ലാത്ത മട്ടിൽ നോക്കിയിട്ട് ഐഷുനെ വിളിച്ച് റൂമിൽ നിന്ന് ഇറങ്ങി പോയത് കണ്ട് ഞാൻ അവരെ രണ്ടുപേരെയും നോക്കിയിട്ട് സ്വയം എന്റെ തലക്ക് തന്നെ ഒരു മേട്ടം വെച്ചുകൊടുത്ത് താഴേക്ക് ചെന്നു... അപ്പൊ ഉമ്മിയും ദീദിയും ഭക്ഷണം കൊണ്ടു വെച്ച് ഇരിക്കാൻ പറഞ്ഞതും ഞങ്ങളെല്ലാവരും ഒപ്പമിരുന്ന് ഫുഡ് കഴിച്ചു.... അന്നേരമാണ് ഞങ്ങളെ ഞെട്ടിപ്പിക്കും വിധമുള്ള ഒരു സന്തോഷമുളള കാര്യം ഞങ്ങളെ ചെവിയിൽ എത്തിയത്......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story