QUEEN OF KALIPPAN: ഭാഗം 60

queen of kalippan

രചന: Devil Quinn

ഞാൻ നെറ്റി ചുളിച്ചു കൊണ്ട് ലാംപ് ടേബിളിൽ നിന്ന് ഫോണെടുത്തു മെസേജ് ഓപ്പണ് ചെയ്തു... അപ്പൊ അതിൽ കണ്ട ടെക്സ്റ്റ് മെസേജ് കണ്ടിട്ട് ഞാനൊന്ന് അന്താളിച്ചു കൊണ്ട് 'ഐഷു' എന്ന് വിളിച്ച് റൂമിൽ നിന്നും ഹാളിലേക്ക് ഓടി..... എന്റെ റൂമിൽ നിന്ന് ഓടുന്നിടെ ഞാൻ ദീദിന്റെ റൂമിന്റെ മുന്നിലൊന്ന് സ്റ്റോപ്പായി കൊണ്ട് ഐഷു അവിടെ എങ്ങാനും ഉണ്ടാകുമോ എന്ന് ചിന്തിച്ചു റൂം മൊത്തം കണ്ണോടിച്ചു പക്ഷെ അവിടെ അവളെ കാണാതെ വന്നിട്ട് ഞാൻ പേടിയോടെ ഉമ്മിനീരിറക്കി ഫോണിലെ ടെക്സ്റ്റ് മെസേജിലേക്ക് വീണ്ടും കണ്ണു പായ്പ്പിച്ച് അതിലുള്ള മെസേജ് വായിച്ചു... •നിന്റെ ഐഷു എവിടെ...??!• ഇതായിരുന്നു ആ ടെക്സ്റ്റ് മെസേജ്,,,ഇത് അയച്ചത് എന്നെ എപ്പോഴും പിന്തുടരുന്ന പൂച്ചകണ്ണനാണെന്ന് മനസ്സിലാക്കാൻ എനിക്ക് അധിക സമയമൊന്നും വേണ്ടി വന്നില്ല...അതുകൊണ്ട് തന്നെ എന്നിലൊരു ഉൾഭയം പിടികൂടീയതറിഞ്ഞ് ഒട്ടും സമയം വൈകിക്കാതെ അവിടെനിന്നും ഹാളിലേക്ക് ഓടി.... "ഉമ്മി,,, ഐഷു എവിടെ...??!" ഹാളിലെത്തി കിതച്ചു കൊണ്ട് ഞാൻ ഉമ്മിനെ നോക്കി ചോദിച്ചതും ഉമ്മി എന്റെ പരിഭ്രാന്തിപെട്ടുള്ള മുഖഭാവം കണ്ട് എന്താ കാര്യമെന്ന് ചോദിച്ചു... അത് കണ്ട് മിടിക്കുന്ന ഹൃദയത്തോടെ വീണ്ടും പേടിയോടെ ഐഷു എവിടെ എന്ന് ചോദിച്ചതും ഉമ്മി ലിവിങ് റൂമിലേക്ക് ചൂണ്ടിക്കാട്ടി.... അപ്പൊ ഉമ്മി പിറകിൽ നിന്ന് ഇവൾക്കിത് എന്താ പറ്റിയത് എന്ന് ചോദിക്കുന്നുണ്ടേലും ഞാനത് ഒട്ടും ശ്രേദ്ധിക്കാതെ മുന്നും പിന്നും നോക്കാതെ ഹാളിൽ നിന്ന് ലിവിങ് റൂമിലേക്ക് ഓടിയതും അവിടെയും ഐഷുനെ എനിക്ക് കാണാൻ കഴിഞ്ഞില്ല....

അത് കണ്ട് എനിക്ക് അതിലേറെ പേടി വന്നതും ഞാൻ ഒരു നിമിഷം ഫോണിൽ മുറുക്കി പിടിച്ച് കണ്ണുകളടച്ചു നിന്നു... അപ്പൊ എവിടെ നിന്നോ ഐഷുന്റെ ശബ്ദം എന്റെ ചെവിയിലേക്ക് കുത്തി വന്നതും ഞാൻ പേടിച്ചു കൊണ്ട് ഇറുക്കി അടച്ച കണ്ണു തുറന്ന് അവളെ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി.... അപ്പൊ സ്റ്റയറിന്റെ അടിയിലുള്ള ഗ്രീൻ ഗ്ലാസ് റൂമിൽ നിന്നാണ് അവളുടെ ശബ്ദമെന്ന് മനസ്സിലായപ്പോ ഞാൻ സ്റ്റയറിന്റെ സൈഡിലുള്ള കുറച്ചു ഉള്ളിലോട്ട് പോയിട്ട് ഗ്ലാസ് ഡോർ തുറന്നു... അപ്പോ അവൾ അവിടെയുള്ള വുഡൻ ചാരു കസേരയിൽ ഇരുന്ന് വാളിലൂടെ ഒഴുകുന്ന വെള്ളതിനെ നോക്കിയിട്ട് അവളുടെ ടെഡ്ഡിനോട് ഓരോന്ന് പറഞ്ഞ് ഇരിക്കുന്നത് കണ്ട് ഞാൻ നെഞ്ചിൽ കൈവെച്ചു കൊണ്ട് ഇതുവരെ പിടിച്ചു വെച്ച ശ്വാസമെല്ലാം ആ ഒരു ഒറ്റ നിമിഷംതന്നെ ഞാൻ പുറത്തേക്ക് വിട്ടു.....അന്നേരം തന്നെ എന്റെ ഫോണിലേക്ക് വീണ്ടും മെസ്സേജ് നോട്ടിഫിക്കേഷൻ വന്നതും ഞാൻ ഐഷുനെ ഒന്ന് നോക്കിയിട്ട് ഫോണിലേക്ക് നോട്ടം തെറ്റിച്ചു.... "പേടിച്ചു പോയോ... ഹ,ഹ,ഹ,, പേടിക്കേണ്ട ഒരു ആവശ്യവും ഇല്ല... അവളെ കാണാനില്ല എന്ന നിമിഷം തന്നെ നീ എന്തു മാത്രം ഭയന്നു എന്ന് എനിക്ക് മനസ്സിലായി.... നീയിപ്പോ എന്റെ ഈ മെസേജോ അതോ ഞാൻ എന്ന ഒരാൾ നിന്നെ പിന്തുടരുന്നുണ്ട് എന്ന കാര്യം മറ്റൊരാളുടെയെങ്കിൽ ചെവിയിൽ എത്തിയാൽ പിന്നെ ഞാൻ നിന്നെ ഇപ്പൊ കളിപ്പിച്ച പോലെ ആവില്ല,,, കൊണ്ടുപോവും നിന്റെ ആ ഐഷുനെ .....

പിന്നെ അവളുടെ ജീവച്ഛവം ആയിരിക്കും നീ കാണുക..." അതിൽ എഴുതിയത് ഞാൻ ചെറു ഭയത്തോടെ വായിച്ചതും അവസാനത്തെ സെന്റൻസ് വായിച്ച് എന്റെ ഉള്ളിലൂടെ ഒരാളൽ കയറിപോയി....അത് കണ്ട് എനിക്ക് എന്തു ചെയ്യണമെന്നോ എന്തു പറയണമെന്നോ അറിയാത്ത അവസ്ഥയായിരുന്നു... എന്തിനായിരിക്കും അയാൾ എപ്പോഴും എന്നെ പിന്തുടരുന്നെ എന്നൊരു സംശയം എന്നിൽ ഉടലെടുത്തതും ഞാൻ ഫോണിൽ മുറുക്കി പിടിച്ച് ഐഷുനെ തന്നെ കണ്ണെടുക്കാതെ നോക്കിനിന്നു അന്നേരം തന്നെ ആരോ പിറകിൽ നിന്ന് ഐറ എന്ന് വിളിച്ചതും ഞാൻ ഞെട്ടി തിരിഞ്ഞു പിറകിലേക്ക് നോക്കി... അപ്പൊ ഇശു എന്റെ പിറകിലായി നിന്നുകൊണ്ട് എന്നെ തന്നെ ഉറ്റുനോക്കിയതും ഞാൻ അവൻക്ക് മുഖം കൊടുക്കാതെ അവിടെയുള്ള ചെയറിൽ ചെന്നിരുന്ന് എന്റെ സൈഡിൽ വെച്ചിട്ടുള്ള ചെടിവെച്ച പോട്ടിലേക്ക് തന്നെ കണ്ണെടുക്കാതെ ഏതോ ഹാലിൽ നോക്കിയിരുന്നു.... എന്നിലെന്തോ ഭയം പിടിമുറുക്കിയിട്ട് തലയൊക്കെ പെരുകുന്ന പോലെ തോന്നാണ്... "ഐറ ,,,നിനക്കെന്താ പറ്റിയെ...??!നീയെന്തിനാ ധൃതിപിടിച്ച് ഇങ്ങോട്ട് പാഞ്ഞു വന്നത്....??" തലയൊക്കെ പൊട്ടിത്തെറിക്കുന്ന പോലെയുള്ള വേദനയോടെ ഞാൻ അവിടെയിരുന്ന് ഓരോന്ന് ആലോചിച്ച് നെറ്റിയിൽ കൈവെച്ചു തടവിക്കൊണ്ട് ഇരുക്കുന്നിടെ ഇശുന്റെ ശബ്ദം ചെവിയിൽ എത്തിയതും ഞാൻ ഞെട്ടി തരിച്ച് അവനിലേക്ക് നോക്കി.... "എ,,,എ,,എന്ത്...??!"

"എന്താ നിനക്ക് പറ്റിയതെന്ന്...??!" എന്നെ തന്നെ ഉറ്റുനോക്കി അവനിങ്ങനെ കുറച്ചു ഉച്ചത്തിൽ ചോദിച്ചതും ഞാനൊന്ന് അന്താളിച്ചു അവനെ ഒന്ന് നോക്കി....അപ്പോഴും അവൻ എന്നെ തന്നെ കണ്ണെടുക്കാതെ നോക്കി നിക്കുന്നത് കണ്ട് ഞാനവിടുന്ന് എഴുനേറ്റ് വാളിലൂടെ വെള്ളം ഒഴുകുന്നതിലേക്ക് നോട്ടം തെറ്റിച്ച് അവനോട് എന്തു പറയുമെന്ന് ആലോചിച്ചു നിന്നു.... അവനോട് സത്യം പറഞ്ഞാൽ എന്റെ ഐഷുൻ ഞാൻ കാരണം എന്തേലും പറ്റുമോ എന്നൊരു ഭയം എന്നിലപ്പോ ഉടലെടുത്തതും ഞാൻ കണ്ണ് മുറുക്കി ചിമ്മിയിട്ട് കണ്ണു തുറന്നു.... Noo,,, ഞാൻ കാരണം ആർക്കും ഒന്നും സംഭവിക്കാൻ ഞാൻ തയ്യാറല്ല... അതുകൊണ്ട് ഒന്നും ആരോടും പറയണ്ട... പക്ഷെ എല്ലാതും പറയുന്ന എന്റെ ഇശുനോട് ഞാനെങ്ങനെ കള്ളം പറയും... അതെനിക്ക് പറ്റില്ല.... 'പറയണം ഐറാ... നീ അവനോട് കള്ളം പറയണം..നീ കാരണം ഐഷുൻ ഒന്നും സംഭവിക്കാൻ പാടില്ല... അതുകൊണ്ട് തന്നെ നീയിവിടെ കള്ളം പറഞ്ഞെ പറ്റു....എന്താണ് അവരുടെ ഉദ്ദേശമെന്ന് നിനക്ക് അറിയില്ല..അവർ ആരാണെന്നോ ഏതാണെന്നോ ഒന്നും നിനക്ക് അറിയില്ല...പക്ഷെ അവർക്ക് നിന്നെ കുറിച്ച് ഡീറ്റൈലായി അറിയാം..അതിന്റെ ഒരു തെളിവ് ആണല്ലോ അവരിപ്പൊ നിന്റെ ഫോണിലേക്ക് മെസേജ് അയച്ചത്..

അവർക്കെങ്ങനെ നിന്റെ ഫോണ് നമ്പർ കിട്ടി എന്നൊരു ചോദ്യം ചോദ്യചിഹ്നമായി കിടക്കുമ്പോ നീ അവരെ ഭയക്കണം... അവർക്കൊരു വ്യക്തമായ പ്ലാൻ തന്നെ ഉണ്ട്... അതിലെ ഒരു കണ്ണിയാണ് നീ...അതുകൊണ്ട് തന്നെ നിന്നെ കിട്ടാത്ത അവസ്ഥ വരുമ്പോ അവർ നിന്റെ ബാക്കി ഉള്ളവരെ ആയിരിക്കും ടാർകറ്റ് ചെയ്യുക...അതുകൊണ്ട് നീ കാരണം ആർക്കും ഒന്നും സംഭവിക്കാൻ പാടില്ല...അതുകൊണ്ട് അവർ പറഞ്ഞപോലെ അവർ നിന്നെ പിന്തുടരുന്നുണ്ടെന്ന കാര്യം ആരും അറിയാൻ പാടില്ല...' എന്നൊക്കെ എന്റെ ഉൾമനസ്സ് എന്നോട് വിളിച്ചു കൂവിയതും അത് തന്നെയാണ് അതിന്റെ ശെരിയെന്ന് എനിക്ക് മനസ്സിലായപ്പോ ഞാൻ ഒന്ന് നെടുവീർപ്പിട്ട് ഇവിടെയിപ്പോ ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസ്സിനോട് പറഞ്ഞ് പഠിപ്പിച്ചിട്ട് പിറകിലേക്ക് തിരിഞ്ഞു ഇശുന്റെ അടുത്തേക്ക് ചെല്ലാൻ നേരമാണ് ആരോ അവൻക്ക് കാൾ ചെയ്തത്... അത് കണ്ട് അവൻ ഫോണിലേക്ക് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയത് കണ്ട് ഞാൻ അവനു പോകുന്ന വഴി നോക്കിയിട്ട് ഐഷുനെ നോക്കി... അപ്പോളവൾ ടെഡ്ഡിയെ ഇറുക്കിപിടിച്ച് അതിനെ ഉമ്മവെക്കുന്നത് കണ്ട് ഞാൻ അവളെ അടുത്തേക്ക് പോയിട്ട് അവിടെ നിലത്തു മുട്ടുകുത്തിയിരുന്ന് അവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി....

"എന്താ ഐറുമ്മ...?!" ടെഡ്ഡിയോടൊപ്പം ഇരുന്ന് ചിരിച്ചു കളിച്ചു ഇരിക്കുന്ന ഐഷു എന്റെ നോട്ടം കണ്ട് ഇതും ചോദിച്ച് ടെഡ്ഡിനെ അവൾ ഒരുമ്മയും കൊടുത്ത് സൈഡിലേക്ക് മാറ്റിവെച്ച് എന്നെ നോക്കിയിട്ട് അവളെ കുഞ്ഞു ഉരുണ്ട കൈകൾ കൊണ്ട് എന്താണെന്ന് ആഗ്യം കാണിച്ചത് കണ്ട് ഉള്ളിലുള്ള ഭയം മറച്ചു വെച്ചുകൊണ്ട് ഞാനൊന്ന് പുഞ്ചിരിച്ചു ഒന്നുല്ല എന്ന മട്ടിൽ തലയാട്ടി അവളെ കൈയിൽ പതിയെ പിടിച്ചു അവളെ മുഖത്തേക്ക് നോക്കി.... "ഞാനൊരു കാര്യം പറഞ്ഞാൽ നീയെനിക്ക് പ്രോമിസ് ചെയ്തു തരുമോ ..??!" അവളുടെ തുടുത്തു നിക്കുന്ന മുഖത്തേക്ക് നോക്കി കയ്യിൽ പതിയെ തഴുകി കൊണ്ട് ഞാനിങ്ങനെ ചോദിച്ചപ്പോ അവൾ മുഖം ചുളുക്കിയിട്ട് എന്നെ നോക്കി... "ഐറുമ്മാക്ക് ഞാനെന്ത് പ്രോമിസാണ് ചെയ്തു തരേണ്ടത്...??!" "ആദ്യം നീ പ്രോമിസ് ചെയ്യ്...." ചില കാര്യങ്ങളൊക്കെ മനസ്സിൽ കണക്കു കൂട്ടിയിട്ട് അവളുടെ കയ്യിൽ തഴുകിയ എന്റെ കൈയെടുത്തു അവൾക്കു നേരെ നീട്ടിപിടിച്ച് അതിലേക്ക് ആംഗ്യം കാണിച്ചു കൊണ്ട് ഞാനിങ്ങനെ പറഞ്ഞപ്പോ അവൾ തലകുലുക്കി കാണിച്ചിട്ട് എന്റെ കയ്യിന്റെ മുകളിൽ അവളുടെ വലതു കൈവെച്ചു പ്രോമിസ് എന്ന് പറഞ്ഞതും ഞാനൊന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ കൈ മുറുക്കി പിടിച്ചു....

അന്നേരം എന്റെ ഉള്ളം എന്തിനോ വേണ്ടി മിടിക്കുന്നത് കണ്ടതും ഞാൻ അതൊന്നും ശ്രേദ്ധിക്കാതെ ഒന്ന് ശ്വാസം എടുത്തു വിട്ട് അവളോട് സംസാരിച്ചു.... "നിന്റെ ഐറുമ്മ പറയുന്നത് നീ ശ്രേദ്ധിച്ചു കേൾക്കണം,, ഓക്കേ..??!" "ഓക്കെ..." "നിന്നെ ആരേലും വിളിച്ചു അവരോടൊപ്പം വരാൻ പറഞ്ഞാൽ നീയൊരു കാരണവശാലും അവരോടൊപ്പം പോവരുത്... അത് നിന്റെ ഐസ് ക്രീം വാങ്ങി തരാമെന്ന് പറഞ്ഞാലും.. ഇവിടെ കള്ളന്മാർ ഉണ്ടായതോണ്ട് എന്റെ ഐഷു അങ്ങനെയൊന്നും പോവാൻ പാടില്ല ട്ടോ...ആര് നിന്നെ വിളിച്ചുകൊണ്ടോവാൻ നോക്കിയാലും നീ അവരോടൊപ്പമൊന്നും പോവരുത് കേട്ടല്ലോ..." "അതൊക്കെ ഐഷുൻ അറിയാലോ... പിന്നെന്താ...??!" അവൾ ചിണുങ്ങി കൊണ്ട് പറയുന്നത് കേട്ട് ഞാനവളെ തലക്കൊരു കിഴുക്ക് വെച്ച് കൊടുത്തിട്ട് അവളെ തുറക്കനെ നോക്കി... "എന്നാലും അങ്ങനെ പോവരുത്... ഇനി ആരെങ്കിലും നിന്നെ വിളിച്ചു കൊണ്ടുപോവാൻ നോക്കാണെങ്കിൽ നീയെന്നെ വിളിച്ചാൽ മതി..." ഇതും പറഞ്ഞ് ഞാനവളുടെ മുഖം വാരിയെടുത്തു കൊണ്ട് ഓക്കേ എന്ന് ചോദിച്ചതും അവൾ എനിക്കൊന്ന് ചിരിച്ചു തന്നിട്ട് ഓക്കേ എന്ന് പറഞ്ഞ് എന്റെ നെറ്റിയിലൊരു മുത്തം വെച്ച് തന്നു... അത് കണ്ട് ഞാനും അവളെ നെറ്റിയിൽ ചുണ്ടു ചേർത്ത് വെച്ചിട്ട് അവളെ മുടിയിൽ പതിയെ തലോടിയിട്ട് അവിടെ നിന്നും എഴുനേറ്റു.... "പിന്നെ,, ഞാനിങ്ങനെ പറഞ്ഞതൊന്നും നീ ആരോടും പറയണ്ട ട്ടോ...." "അതെന്താ അവൾ പറഞ്ഞാ...!!!"

ഐഷുനെ നോക്കി പറയുന്നതിനിടെ പെട്ടന്ന് ഇശു അങ്ങോട്ടേക്ക് വന്നിട്ട് ഫോണ് പോകറ്റിലേക്ക് വെച്ചിട്ട് ഗൗരവത്തോടെ ഇങ്ങനെ ചോദിച്ചതും ഞാൻ കണ്ണു ചിമ്മി തുറന്ന് ഐഷുവിൽ നിന്ന് നോട്ടം മാറ്റിയിട്ട് പതിയെ തലച്ചെറിച്ച് ഇശുനെ നോക്കി....അപ്പോളവൻ കൈ കെട്ടി നിന്ന് പുരികം പൊന്തിച്ചു എന്നെ തന്നെ നോക്കുന്നത് കണ്ട് ഞാനൊന്ന് ഉമ്മിനിറക്കി ഇനിയെന്ത് പറയുമെന്ന് വിചാരിച്ച് നിന്നു.... "ഐറ,,,നിന്നോടാ ചോദിച്ചേ,,??!എന്താ അവൾ അക്കാര്യം ഞങ്ങളോട് പറഞ്ഞാലെന്ന് ...!!!" "അ,,,അതൊന്നുമില്ല ഇശുച്ചാ,, ഞാനവളോട് പറയായിരുന്നു നമ്മള് അറിയാത്ത ആരേലും വിളിച്ചാലും എങ്ങോട്ടും പോകരുതെന്ന്..." "അതൊക്കെ നീയിപ്പോ പറയാൻ കാരണമെന്താ...?!എന്തേലും റീസണ് ഇല്ലാതെ നീയിങ്ങനെ അവളോട് പറയില്ലല്ലോ ...!!!" "അ,, അത് ,,,ഒന്നുല്ല.." അത്രയും ഞാൻ എങ്ങെനെയോ പറഞ്ഞൊപ്പിച്ചു ഐഷുനെയും വിളിച്ച് അവിടെനിന്നും പോന്നു... എന്നിട്ട് പുറതെത്തിയപ്പോ ഞാനൊന്ന് പുറകിലേക്ക് തിരിഞ്ഞു നോക്കിയിട്ട് നെഞ്ചിൽ കൈവെച്ച് നേടിവീർപ്പിട്ടു മൈൻഡൊന്ന് റിലാക്സ് ആക്കിയിട്ട് ഹാളിലേക്ക് നടന്നു.... "ഐറാ,,, നീ ഇവിടെ ഉണ്ടായിരുന്നോ ഞാൻ നിന്നെ എവിടക്കെ തിരഞ്ഞു എന്നറിയോ....??!"

ഞാനും ഐഷും ഗ്രീൻ ഗ്ലാസ് റൂമിൽ നിന്നും ഇറങ്ങി വന്ന് സ്റ്റയറിന്റെ അടുത്ത് എത്തിയപ്പോ ദീദി ഇതും ചോദിച്ച് സ്റ്റെപ്‌സ് ഇറങ്ങി വന്നതും ഞാൻ ദീദിനെ ഒന്ന് നെറ്റി ചുളിച്ചു നോക്കി.... "എന്താ ദീദി കാര്യം...??!" "അതൊക്കെ പിന്നെ പറയാം നീയാദ്യം പോയി റെഡിയാക് ..." അത്രയും പറഞ്ഞ് ദീദി ഐഷുനെ വിളിച്ച് ഹാളിലേക്ക് പോയതും എവിടേക്കാ ഇപ്പൊ ദൃധി പെട്ട് പോകുന്നേ എന്ന് ചിന്തിച്ച് ഞാൻ സ്റ്റയർ കയറി റൂമിലേക്ക് ചെന്നു... ദീദി എങ്ങോട്ടാണ് പോകുന്നതെന്ന് പറയാത്തത് കൊണ്ട് ഞാൻ വേഗം റേഡിയായിട്ട് താഴേക്ക് ഇറങ്ങി ചെന്നു.... "നിങ്ങളിത് എങ്ങോട്ടാ പോവുന്നേ...??!" ഞാൻ സ്റ്റായർ ഇറങ്ങി വരുന്നിടെ ഇശു ഗ്രീൻ ഗ്ലാസ് റൂമിൽ നിന്ന് നടന്നുവന്ന് എന്നെയും ദീദിനെയും നോക്കിയിട്ട് ഇങ്ങനെ ചോദിച്ചതും ഞാൻ ഓനെ നോക്കിയിട്ട് ദീദിനെ നോക്കി... "ഇശു,,, ഞങ്ങളൊന്ന് മാൾ വരെ പോയി വരാം... കുറച്ചു സാധങ്ങൾ വാങ്ങിക്കാനുണ്ട്...." "മ്മ്,,, ഖാദർ അങ്കിളെ കൂടെയല്ലേ പോവുന്നേ...?!" ദീദി പറഞ്ഞതിന് ശേഷം ഇശു ചെറു സംശയത്തോടെ ഇങ്ങനെ ചോദിച്ചതും ദീദി അതിന് മറുപടിയായി അതെയെന്ന് പറഞ്ഞ് എന്നെ വിളിച്ച് ദീദി മുന്നിൽ നടന്നു.... അത് കണ്ട് ഞാൻ ഇശുനോട് പോയി വരാമെന്ന മട്ടിൽ തലയാട്ടിയിട്ട് ദീദിന്റെ പിറകെ പോയി.... "ദീദി,,,, ഐഷു എവിടെ...??!" ഖദർ അങ്കിൾ ബെൻസിലിരുന്ന് എന്നെ വൈറ്റ് ചെയ്ത് നിക്കെ ഞാൻ കാറിന്റെ ഡോർ തുറന്ന് ഇതും ചോദിച്ച് കാറിലിരിക്കുന്ന ദീദിനെ നോക്കി....

"ഐഷു ഇബ്‌ടണ്ട് ഐറുമ്മ...." ദീദിനെ നോക്കി നിൽക്കെ പെട്ടന്ന് മുന്നിലെ സീറ്റിൽ നിന്ന് ഐഷുന്റെ ശബ്ദം കേട്ടതും ഞാൻ തല ഏന്തിച്ച് മുന്നിലുള്ള സീറ്റിലേക്ക് നോക്കി... അപ്പൊ അവളവിടെ ചിരിച്ചോണ്ട് എനിക്ക് നേരെ റ്റാറ്റ കാണിച്ച് ഇരിക്കുന്നത് കണ്ട് ഞാനൊന്ന് ചിരിച്ചിട്ട് ദീദിയുടെ കൂടെ ബേക്ക് സീറ്റിൽ ഇരുന്ന് ഡോർ അടച്ചു..... അങ്ങനെ ഞങ്ങൾ ഖാദറങ്ങിളിനോട് ഓരോന്ന് സംസാരിച്ചു മാളിൽ എത്തിയതും ഞാനും ദീദിയും ഐഷുവും എൻട്രൻസിനു മുമ്പിൽ ഇറങ്ങി,, അപ്പൊ അങ്കിൾ പാർക്കിങ്ങിലേക്ക് പോയത് കണ്ട് ഞങ്ങൾ എൻട്രൻസിൽ നിന്നുള്ള സ്റ്റെപ്‌സ് കയറി ഉള്ളിലേക്ക് ചെന്നു... എന്നിട്ട് അവിടുന്ന് എസ്‌കലേറ്റർ വഴി മുകളിലേക്ക് കയറിയിട്ട് ഞങ്ങൾ ഓരോന്ന് പർച്ചേസ് ചെയ്തുകൊണ്ടിരുന്നു...അപ്പോഴും ഐഷുനെ ഞാൻ മുറുകെ പിടിച്ചിരുന്നു... എന്തൊക്കെയോ പേടി എന്നിൽ അലട്ടുന്ന പോലെ.. അത് ചിലപ്പോ ഇന്ന് രാവിലെ നടന്ന സംഭവമോർത്തിട്ടാവാം... അപ്പോഴും ഞാൻ കാരണം അവൾക്കൊന്നും സംഭവിക്കാൻ പാടില്ല എന്നതുകൊണ്ട് ഞാൻ ചെറു പേടിയോടെ ആയിരുന്നു മാളിലൂടെ നടന്നത്... ഇത് ഞങ്ങളെ മാൾ ആയതുകൊണ്ട് തന്നെ ഇവിടുത്തെ സ്റ്റാഫ്‌സൊക്കെ ഞങ്ങളെ കണ്ടിട്ട് സുഖവിവരമൊക്കെ അന്വേഷിക്കുന്നുണ്ടേലും ഞാൻ അവർക്കൊന്ന് മൂളി കൊടുത്തു അവിടെമെല്ലാം കണ്ണോടിച്ചുനിന്നു...

ലാമിത്താക്ക വേണ്ടി എന്തോ സാധനങ്ങൾ വാങ്ങണമെന്ന് പറഞ്ഞതോണ്ട് ദീദി അവിടെയുള്ള ഷോപ്പിലേക്ക് കയറി പോയതും ഞാൻ ഐഷുന്റെ കൈ പിടിച്ചു അവിടെയുള്ള സീറ്റിൽ ഇരുന്ന് ചുറ്റും നിരീക്ഷിച്ചു.... "ഇത്തൂസേ,,വാ നമുക്കൊരു ഐസ് ക്രീം വാങ്ങിച്ച് വരാം....??!!" എന്നെ അവിടുന്ന് വലിച്ച് എണീപ്പിച്ച് ഐഷുട്ടി ഇതും പറഞ്ഞ് മുന്നിൽ നടന്നതും ഞാനും അവിടെമെല്ലാം കണ്ണോടിച്ചു അവളുടെ കൂടെ നടന്നു.... ആ പൂച്ചകണ്ണൻ എന്റെ അടുത്തേക്ക് വരാണെങ്കിൽ അതെങ്ങനെ നേരിടണമെന്ന് എനിക്കറിയാവുന്നതോണ്ട് മനസ്സിലെ പേടിയെല്ലാം കളഞ്ഞ് ചില കാര്യങ്ങളൊക്കെ മനസ്സിൽ കരുതി കുറച്ചു ബോൾഡായി നിന്നു... അന്നേരം തന്നെ ഞാനിതുവരെ ആരെയാണോ ഉദ്ദേശിച്ച് നിന്നത് അയാള് തന്നെ ബോയ്സ് ഷോപ്പിൽ നിന്ന് ഗ്ലാസ് ഡോർ തുറന്നുകൊണ്ട് എന്റെ നേർക്ക് നടന്നു വരുന്നത് കണ്ട് ഉള്ളിൽ എവിടക്കെയോ ഒരു ചെറിയ ഭയം ഉണ്ടേലും അതൊന്നും പുറത്തു കാണിക്കാതെ ഐഷുനെ മുറുക്കി പിടിച്ച് അവിടെതന്നെ നിന്നു.... ഞാൻ നടത്തം സ്റ്റോപ് ചെയ്തത് കണ്ടിട്ട് ഐഷു 'ഇത്തൂസേ വാ' എന്ന് പറഞ്ഞ് വലിക്കുന്നുണ്ടേലും ഞാൻ അവളെ നോക്കിയിട്ട് മുന്നിലേക്ക് നോക്കി... അപ്പൊ എന്റെ നേർക്ക് നടന്നു വന്നിരുന്ന പൂച്ചകണ്ണനെ മുമ്പിലൊന്നും കാണാതെ വന്നിട്ട് ഞാൻ ദൃധിപെട്ട് അവിടെമെല്ലാം കണ്ണോടിച്ചെങ്കിലും അവിടെയൊന്നും അയാളെ കാണാൻ ഇല്ലായിരുന്നു....

അത് കണ്ട് ഞാൻ ഞെട്ടിതിരിഞ്ഞ് ഐഷുനെ നോക്കിയപ്പോ അവൾ അവിടെ തന്നെ ഉണ്ടെന്ന് ബോധ്യമായതും ഞാൻ നെഞ്ചിൽ കൈവെച്ച് ഒന്ന് നേടിവീർപ്പിട്ട് അവളെയും കൊണ്ട് ഐസ് ക്രീം വാങ്ങുന്ന പ്ലസിലേക്ക് പോയിട്ട് അവിടുന്ന് അത് വാങ്ങിച്ച് നേരെ ദീദി കയറിയ ഷോപ്പിലേക്ക് കയറി... അപ്പൊ ദീദി പാർച്ചേസിങ് കവറും പിടിച്ച് ഞങ്ങളെ അടുത്തേക്ക് വന്ന് പോവാമെന്ന് പറഞ്ഞപ്പോ ഞാൻ അതിനൊന്ന് തലയാട്ടി ദീദിന്റെ കൂടെ നടന്നു.... എന്നെ എപ്പോഴും പിന്തുടരുന്ന പൂച്ചകണ്ണനെ വീണ്ടും കണ്ടാൽ ചില കാര്യങ്ങളൊക്കെ ചോദിക്കണമെന്ന് ഉണ്ടായിരുന്നു ...ഇന്നതിന് പറ്റിലെങ്കിലും ഇനി എന്തായാലും അതൊരു ദിവസം പറ്റുമെന്ന് അറിയുന്നോണ്ട് മൈഡിൽ ചിലതെല്ലാം കണക്കു കൂട്ടിയിട്ട് ഞങ്ങൾ മാളിൽ നിന്നും ഇറങ്ങിയിട്ട് പാർക്കിങ്ങിലേക്ക് നടന്നു... അപ്പൊ അങ്കിൾ ഞങ്ങൾ വരുന്നത് കണ്ട് ബെൻസിലേക്ക് കയറി ഇരുന്നിട്ട് ഞങ്ങളോട് കയറാൻ പറഞ്ഞതും ഞാൻ കയ്യിലുള്ള പർച്ചേസ് ചെയ്ത കവറെല്ലാം സീറ്റിലേക്ക് ഇട്ടിട്ട് കയറി ഇരുന്നു,, അതിനു പിന്നാലെ ദീദിയും ഐഷുവും കയറി ഇരുന്നതും അങ്കിൾ അപ്പോതന്നെ കാറെടുത്തു.... ★●◆★◆◆★◆◆★●◆★●◆★ 'ഇന്ന് രാവിലെ തൊട്ട് ഞാൻ ശ്രേദ്ധിക്കാണ് ഐറയെ ,,അവൾ എന്തൊക്കെയോ മറച്ചു വെക്കുന്ന പോലെ...'

ഗെസ്റ്റ് ഹാളിലെ സോഫയിൽ ഇരുന്ന് കയ്യിലിട്ട് ഫോണ് കറക്കി കൊണ്ട് ഞാൻ എവിടേക്കോ നോട്ടം തെറ്റിച്ച് ആലോജികുന്നിടെ പെട്ടന്ന് എവിടുന്നോ ഒരു സംസാരം കേട്ടതും ഞാൻ തല ചെരിച്ച് സൈഡിലേക്ക് നോക്കി...അപ്പൊ ഐറ ഐഷുനോട് ചിരിച്ചോണ്ട് എന്തൊക്കെയോ പറഞ്ഞ് സ്റ്റായർ കയറി വന്ന് എന്റെ അടുത്ത് വന്നിരുന്നതും ഞാൻ അവളെയൊന്ന് ഉറ്റുനോക്കി... കാരണം രാവിലെ അവളെ മുഖത്തു കണ്ട പേടിയും ഭയവുമൊന്നും ഇപ്പൊ ഇല്ല.... "എന്താ ഇശുച്ചാ ഇങ്ങനെ നോക്കുന്നെ...??!" എന്റെ നോട്ടം കണ്ട് അവളെന്നോട് ഇങ്ങനെ ചോദിച്ചതും ഞാൻ നത്തിങ് എന്ന് പറഞ്ഞ് കയ്യിലുള്ള ഫോണ് പോക്കറ്റിലേക്കിട്ട് റൂമിലേക്ക് പോയി.... എന്നിട്ട് റൂമിൽ നിന്ന് ലാപ്പ് എടുത്തോണ്ട് ബാൽകാണിയിലേക്ക് പോയി അവിടെയുള്ള ഊഞ്ഞാലിൽ ഇരുന്ന് ലാപ്പ് ടീ പോയിന്മേൽ വെച്ച് എബ്രഹാം എനിക്ക് അയച്ചു തന്ന ജാസിയെ കുറിച്ചുള്ള ഡീറ്റൈൽസും കേസിലെ ഡീറ്റൈൽസും ചെക് ചെയ്‌തിട്ട് അതിലേക്ക് തന്നെ ഉറ്റുനോക്കി... 'എന്തൊക്കെയോ ദുരൂഹതകളുണ്ട് അന്നത്തെ ആ പെണ്കുട്ടിയുടെ മരണത്തിന് പിന്നിൽ...ഐറയുടെ ഫോണിലുള്ള ആ വീഡിയോ ക്ലിപ്‌സിൽ വേറെ എന്തൊക്കെയോ അടങ്ങിട്ടുണ്ട് അതോണ്ടാവില്ലേ അന്നവൾ 'നമുക്ക് അറിയുന്ന ആരൊക്കെയാണ് ഇത് ചെയ്തതെന്ന് 'പറഞ്ഞത് അതും അന്നവിടെ കൊല്ലപ്പെട്ട പെണ്കുട്ടിയുടെ മേലിലുള്ള ചില അടയാളങ്ങൾ കണ്ടിട്ട്.....ശെരിക്കും ഐറ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല ..

ചില അടയാളം കണ്ടിട്ട് അവൾക്ക് ചില കാര്യങ്ങളൊക്കെ മസ്സിലായി കാണും maybe അതുകൊണ്ടായിരിക്കാം അവളത് പറഞ്ഞത്...അവൾക്ക് എന്തൊക്കെയോ അറിയാം...എന്തായാലും ജാസിയെ പെട്ടന്ന് പുറത്തിറക്കണം അല്ലേൽ അവന്റെ ജീവൻ അത് ആപത്താണ്... ' ലാപ്പിലുള്ള ഡീറ്റൈൽസ് നോക്കികൊണ്ട് ഓരോന്ന് ആലോചിച്ചിരിക്കെയാണ് പെട്ടന്ന് എന്റെ കണ്ണിൽ ഒരു പിക് കണ്ണിൽ ഉടക്കിയത്... ഐറയുടെ കയ്യിലുള്ള കൊല്ലപ്പെട്ടു കിടക്കുന്ന കുട്ടിയുടെ പിക്‌സ് ചില അന്വേഷണത്തിന് വേണ്ടി അവളുടെ പെർമിഷനോട് കൂടി എന്റതിൽ കോപ്പി ചെയ്ത് വെച്ചതിനാൽ ഞാൻ ആ പിക്സിലേക്ക് തന്നെ ഉറ്റുനോക്കിയിട്ട് അത് സൂം ചെയ്തു... അപ്പൊ മരിച്ചു കിടക്കുന്ന പെണ്കുട്ടിയുടെ മുഖത്ത് മോതിരത്തിന്റെ റൗഡിലുള്ള പാടുകൾ കണ്ടതും ഞാനൊന്ന് പുരികം ചുളുക്കി അതിലേക്ക് തന്നെ നോട്ടം തെറ്റിച്ചു.... ചിലപ്പോ ഈ പാടുകൾ കണ്ടിട്ടാവാം അവൾ ആരെക്കെയാണ് ഇതിനു പിറകിലെന്ന് മനസ്സിലാക്കിയത്.... ഞാൻ അതിലേക്ക് നോക്കി ചിന്തിച്ചു പോകെ പെട്ടന്ന് ഐറ അവിടേക്ക് വന്നു കൊണ്ട് എന്നെയൊന്ന് നെറ്റി ചുളിച്ചു നോക്കി.... "എന്താ ഇശുച്ചാ,,, എന്തോ കാര്യമായി സെർച്ച് ചെയ്യുന്ന തിരക്കിലാണല്ലോ....!!" "നിന്നെയും കൂടെ കൂട്ടിയിട്ട് സെർച്ച് ചെയ്യാമെന്ന് കരുതി ഇരുന്നതാണ് ഇപ്പൊ നീയായിട്ട് തന്നെ ഇങ്ങോട്ട് വന്നതോണ്ട് കാര്യങ്ങള് ഈസിയായി ... come,,എനിക്ക് ചില കാര്യങ്ങൾ നിന്നോട് ചോദിക്കാനുണ്ട്...."

എന്ന് ഞാൻ പറഞ്ഞത് കേട്ട് അവൾ എന്ത് കാര്യങ്ങൾ എന്ന് പതിയെ മൊഴിഞ്ഞിട്ട് എന്റെ അരികിലേക്ക് വന്നു... അത് കണ്ട് ഞാനവളെ എന്റെ മടിയിൽ പിടിച്ചിരുത്തിയിട്ട് അവൾക്ക് നേരെ ലാപ്പ് തിരിച്ചു പിടിച്ചു.... "നീ ഈ അടയാളങ്ങൾ കണ്ടിട്ടല്ലേ നിനക്ക് ചില തെളിവുകൾ കിട്ടിയെന്ന് പറഞ്ഞത്....??!" സൂം ചെയ്ത പിക്കിലേക്ക് നേരെ വിരൽ ചൂണ്ടിയിട്ട് അവളെ മുഖത്തേക്ക് നോക്കി ഞാനിങ്ങനെ ചോദിച്ചതും അവൾ ലാപ്പിലേക്ക് സസൂക്ഷ്മം നോക്കിയിട്ട് അതെയെന്ന മട്ടിൽ തലയാട്ടി.... "Yes,,,അവളുടെ മുഖത്തുള്ള ഈ റൗണ്ട് മോതിരം ശൈപ്പിലുള്ള അടയാളങ്ങൾ കണ്ടിട്ട് തന്നെയാ എനിക്ക് ചില തെളിവുകൾ കിട്ടിയെന്ന് പറഞ്ഞത്...അത് നിന്നോടും ഞാനന്ന് പറഞ്ഞിട്ടുണ്ട്...പക്ഷെ ഒരുകാര്യം ഞാൻ പറഞ്ഞിട്ടില്ല ഇതാരുടെ റിങ്ങിന്റെ അടയാളമാണെന്ന്... അതേ ഇതിന്റെ ഉടമസ്ഥനെ എനികിപ്പോ നല്ല വ്യക്തമായി തന്നെ അറിയാം...." "ആരാണത് സൽമാൻ ആണോ....???!" എല്ലാം അറിഞ്ഞു വെച്ച് എന്തൊക്കെയോ മനസ്സിൽ കണക്കു കൂട്ടിയിട്ട് അവൾ ഒരു പുച്ഛ ചിരിയോടെ പറഞ്ഞത് കേട്ട് ഞനൊന്ന് പുരികം ചുളുക്കി സൽമാനാണോ എന്ന് ചോദിച്ചപ്പോ അവൾ ലാപ്പിലേക്ക് തന്നെ കണ്ണിമ ചിമ്മാതെ നോക്കിയിട്ട് പതിയെ നോ എന്ന് പറഞ്ഞു തലയാട്ടി....

"അവനല്ല,,, അവൻക്ക് അങ്ങനെയുള്ള മോതിരം ഞാനിതു വരെ അവന്റെ വിരരിൽ കണ്ടിട്ടില്ല ....ഇതിനു പിറകിൽ മറ്റു ചിലരാണ് ..." പുച്ഛിച്ച നിൽക്കുന്ന അവളുടെ മുഖം ശരവേകത്തിൽ വലിഞ്ഞു മുറുകിയതും ഞാൻ ലാപ്പിലേക്ക് നോക്കിയിട്ട് അത് അടച്ചു വെച്ച് അവളെ മുഖത്തേക്ക് നോക്കി.... അപ്പൊ അവളുടെ കണ്ണ് ചെറുതായി നിറഞ്ഞു നിക്കുന്നത് കണ്ടപ്പോ തന്നെ ഞാൻ ഊഹിച്ചു അവൾ ജാസിയെ കുറിച്ച് ആലോചിച്ചു കാണുമെന്ന് അതുകൊണ്ട് തന്നെ ഞാൻ പതിയെ അവളുടെ കൈയിൽ പതിയെ തൊട്ടതും അവൾ ഞെട്ടികൊണ്ട് എന്നെ നോക്കിയിട്ട് കണ്ണുകൾ തുടച്ചു എനിക്ക് നേരെ ചെറു പുഞ്ചിരി സമ്മാനിച്ച് മടിയിൽ നിന്നും എഴുനേറ്റ് ബാൽകണിയുടെ അറ്റത്തേക്ക് പോയിട്ട് അവിടെ കൈവരയിൽ പിടി മുറുക്കി നിന്നു... അത് കണ്ടിട്ട് ഞാൻ അവളുടെ അടുത്തു പോയി പതിഞ്ഞ സ്വരത്തിൽ ഐറ എന്ന് വിളിച്ചതും ഏതോ ഭാഗത്തേക്ക് നോക്കി നിക്കുന്ന അവൾ എന്നെ നോക്കിയിട്ട് എന്റെ നേരെ തിരിഞ്ഞു നിന്നു... "എന്റെ ഇശുച്ചൻ കൂടെ ഉണ്ടാകുമ്പോ ഞാനെന്തിന് പേടിക്കണം ല്ലേ...??!"

ചെറു ചിരിയോടെ എന്നെ നോക്കി സൈറ്റടിച്ചു കൊണ്ട് അവളിങ്ങനെ പറഞ്ഞതും പെടുന്നനെ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു... അന്നേരം തന്നെ ഐഷു അങ്ങോട്ടേക്ക് വന്നിട്ട് ഐറയെ ലാമി വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് അവളെ കൈ പിടിച്ചു വലിച്ച് കൊണ്ടു പോയതും ഞാൻ ഐറ പോകുന്നത് ചെറു പുഞ്ചിരിയോടെ നോക്കി നിന്നു.... 'അവൾക്കൊരു വിശ്വാസമുണ്ട് ഞാനൊരിക്കലും അവളെ തനിച്ചാക്കിയിട്ട് എങ്ങും പോകില്ലായെന്ന്...ആ വിശ്വാസം ഞാനൊരിക്കലും തകർക്കില്ല.... ഇന്നേ വരെ ഒരു ലഹരിക്കും എന്നെ കീഴ്പ്പെടുത്താൻ കഴിഞ്ഞിട്ടില്ല..കീഴടങ്ങി പോയത് നീ എന്ന ലഹരിക്കു മുന്നിൽ മാത്രമാണ് ഐറാ....' Yeah... I 'm addicted for you...I always enjoy the time i spend with u . I think I'm falling love with u...I wish I could explain in words how much I love u,,but I can't coz there aren't any words to describe the love I feel for u..I will promise u everyday the same thing..One word,, Forever❤️......... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story