QUEEN OF KALIPPAN: ഭാഗം 61

queen of kalippan

രചന: Devil Quinn

'അവൾക്കൊരു വിശ്വാസമുണ്ട് ഞാനൊരിക്കലും അവളെ തനിച്ചാക്കിയിട്ട് എങ്ങും പോകില്ലായെന്ന്...ആ വിശ്വാസം ഞാനൊരിക്കലും തകർക്കില്ല.... ഇന്നേ വരെ ഒരു ലഹരിക്കും എന്നെ കീഴ്പ്പെടുത്താൻ കഴിഞ്ഞിട്ടില്ല..കീഴടങ്ങി പോയത് നീ എന്ന ലഹരിക്കു മുന്നിൽ മാത്രമാണ് ഐറാ....' Yeah... I 'm addicted for you...I always enjoy the time i spend with u . I think I'm falling love with u...I wish I could explain in words how much I love u,,but I can't coz there aren't any words to describe the love I feel for u..I will promise u everyday the same thing..One word,, Forever❤️ പക്ഷെ എന്റെ ഇഷ്ട്ടം നിന്നോട് പറയാൻ സമായമായിട്ടില്ല ചിലതെല്ലാം എനിക്ക് അറിയേണ്ടതുണ്ട്... അത് കഴിഞ്ഞ ഉടനെ ഞാൻ തന്നെ അറിയിക്കും എന്റെ ഇഷ്ട്ടം..... ആരെക്കെ എന്തെക്കെ ചെയ്താലും നിന്നെ എന്നിൽ നിന്ന് പറിച്ചുമാറ്റാൻ സാധിക്കില്ല കാരണം നീ എന്നിൽ അത്രമാത്രം ആഴത്തിൽ വേരുറപ്പിച്ചു കഴിഞ്ഞു...നീ ഉണ്ടാവില്ലെങ്കിൽ ഞാൻ ഉണ്ടാവില്ല എന്ന ക്ളീഷേ ഡയലോഗ് ഒന്നും ഞാൻ പറയില്ല... കാരണം ഞാൻ ഉണ്ടാകുമ്പോ നിനക്കെന്ത് സംഭവിക്കാൻ... നിന്റെ മൈൻഡിൽ ഈയിടെയായി കുറെ പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്കറിയാം അതെന്ത് തന്നെയാണെങ്കിലും ഞാനത് കണ്ടുപിടിച്ചിരിക്കും... ചിലതെല്ലാം മനസ്സിൽ കണക്കു കൂട്ടിയിട്ട് ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് ഞാൻ വീണ്ടും ഊഞ്ഞാലിൽ ഇരുന്ന് ലാപ്പ് മടിയിൽ വെച്ച് അതിൽ ഓരോന്ന് സെർച്ച് ചെയ്തിരുന്നു.... 🌸💜🌸💜🌸💜🌸💜🌸💜🌸

ഐഷു എന്നെ വിളിച്ചു കൊണ്ട് ലാമിത്താന്റെ അടുത്തേക്ക് പോയപ്പോ ഇത്ത എങ്ങോട്ടോ പോവാനും വേണ്ടി റെഡിയായി നിക്കായിരുന്നു.... അത് കണ്ട് ഞാൻ റൂമിലേക്ക് കയറി കൊണ്ട് ഇത്താനെ നോക്കി... "എങ്ങോട്ടാ ഇത്ത പോവുന്നേ...??!" "ഇന്നും ഡോക്ടറെ കാണിക്കാൻ ചെല്ലണമെന്ന് പറഞ്ഞിട്ടുണ്ട് .." മിററിന് മുൻപിൽ നിക്കുന്ന ഇത്ത എന്റെ നേർക്ക് നോക്കിയിട്ട് ഇങ്ങനെ പറഞ്ഞതും ഉമ്മി അങ്ങോട്ടേക്ക് വന്നു ഇത്താനോട് പോകാമെന്ന് ചോദിച്ചപ്പോ ഇത്ത തലയാട്ടി ബെഡിൽ വെച്ചിരുന്ന ഹാൻഡ്ബേഗ് എടുത്ത് ഞങ്ങൾക്ക് ചിരിച്ചുകൊണ്ട് റ്റാറ്റ തന്നിട്ട് ഉമ്മിന്റെ കൂടെ പോയി.... ഞങ്ങൾ അവർ പോകുന്നത് നോക്കിയിട്ട് സോഫയിൽ ഇരുന്ന് മാളിൽ നിന്നും പർച്ചേസ് ചെയ്ത പോപ്‌കോണ് ഞാനും ഐഷുവും തിന്ന് ഇരുന്നപ്പോഴാണ് റൂമിൽ നിന്ന് ഇശു വിളിക്കുന്ന പോലെ തോന്നിയത്... ഈ വലിയ വില്ലയിലെ റൂമിൽ നിന്നൊന്നും ഇങ്ങോട്ട് വിളിച്ചാൽ കേൾക്കില്ലെങ്കിലും എന്റെ ചെവിക്ക് നല്ല പവർ കൊണ്ടാണെന്ന് തോന്നുന്നു അവൻ വിളിച്ചത് ചെറു രീതിയിൽ എനിക്ക് കേട്ടത്.....അതുകൊണ്ട് തന്നെ ഞാൻ ഐഷുനോട് ഇപ്പൊ വരാമെന്ന് പറഞ്ഞിട്ട് സോഫയിൽ നിന്ന് എഴുനേറ്റ് ഹാളിൽ നിന്നും സ്റ്റയർ കയറിയിട്ട് മുകളിലേക്ക് നടന്നു...

അന്നേരം സ്റ്റെപ്‌സ് കയറി ഗെസ്റ്റ് ഹാളിൽ എത്തിയതും ഞാൻ അവിടുത്തെ ടീ പോയിന്മേലിലേക്ക് നോട്ടം തെറ്റിച്ചു.. അപ്പൊ അവിടെ ഉമ്മച്ചന്റെ സബ്ബ് ഇരിക്കുന്നത് കണ്ടപ്പോ തന്നെ ഇതിനായിരിക്കും അവൻ കിടന്ന് എന്നെ വിളിച്ചു കൂവുന്നത് എന്നറിയുന്നോണ്ട് ഞാൻ ടീ പോയിന്റെ അടുത്തേക്ക് പോയിട്ട് അതവിടുന്ന് എടുത്ത് ഗെസ്റ്റ് ഹാളിൽ നിന്നും മുകളിലേക്കുള്ള രണ്ടു മൂന്ന് സ്റ്റെപ്‌സ് കയറി കൈവരയിൽ പിടിച്ചോണ്ട് റൂമിലേക്ക് നടന്നു.... അപ്പൊ തന്നെ സൈഡിൽ നിന്നും എന്തോ വീഴുന്ന ശബ്ദം കേട്ടതും ഞാൻ ഞെട്ടികൊണ്ട് സൈഡിലേക്ക് തല ചെരിച്ചു നോക്കി... അപ്പൊ ഗെസ്റ്റ് ഹാളിന്റെ താഴെയുള്ള മെയിൻ ഹാളിൽ നിന്ന് ദീദിന്റെ കൈയിൽ നിന്നും വാട്ടർബോട്ടിൽ ചാടിയത് കണ്ട് ഞാനത് നോക്കിയിട്ട് മുന്നിലേക്ക് നടന്നതും പെട്ടന്ന് ഏതോ ഒരു നെഞ്ചിൽ തല വന്ന് ഇടിച്ചതും ഒപ്പമായിരുന്നു... പെട്ടന്നുള്ള ഇടിയുടെ ആഘാതത്തിൽ നെറ്റി നല്ലോണം വേദനിച്ചിട്ട് ഞാൻ അവിടെ കൈ വെച്ച് ദേഷ്യത്തിൽ ഏത് മറ്റവനാ എന്നെ വന്ന് ഇടിച്ചതെന്ന് ചോദിക്കാൻ നിന്നപ്പോഴാ മുന്നിൽ നിൽക്കുന്ന ഞമ്മളെ ഉമ്മച്ചനെ കണ്ടത്... അത് കണ്ടപ്പോ ഞാൻ ഒരവിഞ്ഞ ചിരി പാസ്സാക്കി കൊടുത്തു.. "എന്താ നീ പറഞ്ഞെ.. ഒന്നുകൂടെ പറഞ്ഞെ...??!"

അവൻ മുഖം ചുളിച്ചു കൊണ്ട് എന്നെ നോക്കിയിട്ട് ഇങ്ങനെ ചോദിച്ചതും ഞമ്മള് അവിടെ നിന്നും ബ്ബ ബ്ബ ബ്ബ അടിച്ചു നിന്നു... "അ,, അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ..." കൈ മലർത്തി കാണിച്ച് നിഷ്‌കു പോലെ ഞാനങ്ങനെ പറഞ്ഞപ്പോ അവൻ അത് വിശ്വസിക്കാൻ പ്രയാസമുള്ള മട്ടിൽ നെറ്റിയിൽ തടവി കൊണ്ട് എന്തോ ഓർത്തെടുത്തു കൊണ്ട് എന്നെ നോക്കി... "നീയെന്തോ ഇപ്പൊ പറഞ്ഞു.. എന്താണ് ...ഹാ കിട്ടി ..ഏത് മാറ്റവനാ എന്നെ വന്ന് ഇടിച്ചതെന്ന്...അതല്ലേ നീ പറഞ്ഞത്..." ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു... ഇനി ഞാനെന്ത് പറയും...ഗോടെ കാത്തോളി "ഏയ്,, ഞാനങ്ങനെ എപ്പോ പറഞ്ഞന്ന്..??!വെറുതെ കള്ളം പറയല്ലേ ഇശുച്ചാ..." "ഓഹോ,, അപ്പൊ നീയങ്ങനെ പറഞ്ഞിട്ടില്ലാ...??!" അല്ലെങ്കിൽ തന്നെ ഞാനവന്റെ നെഞ്ചിൽ ഒട്ടി നിക്കാ അതിനിടയിൽ അവൻ കുറച്ചും കൂടെ എന്നിലേക്ക് ഒട്ടി നിന്നിട്ട് ഇതും ചോദിച്ച് എന്നെ നോക്കിയതും എനിക്ക് പുറകിലേക്ക് നീങ്ങി പോവാൻ സ്ഥലമില്ലാത്തത് കൊണ്ട് ഞാൻ കൈവരയിൽ ജാമായി നിന്നു... "നീയങ്ങനെ പറഞ്ഞില്ലേ..??!" വശ്യമായി പുഞ്ചിരിച്ചു കൊണ്ട് ഓൻ കൈവരയിൽ പിടിച്ച് എന്റെ രണ്ടു സൈഡിലും ലോക്കിട്ട് എന്നെ നടുവിൽ ആക്കി പിടിച്ച് ഇതും ചോദിച്ച് എന്നിലേക്ക് മുഖം കൊണ്ടു വന്നതും ഞാൻ അതിനനുസരിച്ച് പിറകിലേക്ക് ചാഞ്ഞു നിന്നു...

കൈവര ആയതുകൊണ്ട് തന്നെ ഇനിയും പിറകിലേക്ക് ചാഞ്ഞാൽ അടിയിലെ ഫ്ലോറിൽ നിന്നും എന്നെ വടിച്ചെടുക്കേണ്ടി വരുമെന്ന് അറിയുന്നോണ്ട് ഞാൻ ചായൽ പരുപാടി നിർത്തിയിട്ട് താഴ്ത്തി വെച്ച കൈയിലെ സബ്ബ് ഉയർത്തി അവന്റെ മുഖത്തിന് മീതെ വെച്ചു...അത് കണ്ടിട്ട് അവൻ എന്നിലേക്കും സബ്ബിലേക്കും നെറ്റി ചുളിച്ചു നോക്കിയിട്ട് സബ്ബ് അവിടെ നിന്നും മാറ്റാൻ ഒരുങ്ങിയതും ഞാനത് മുൻകൂട്ടി കണ്ട് അവനെ പിറകിലേക്ക് തള്ളി... അന്നേരം അവൻ പിറകിലേക്ക് തെന്നി പോയെന്ന് വിചാരിച്ച എനിക്ക് തെറ്റിയെന്ന് പറഞ്ഞാൽ പോരെ.. അവൻ ഒരു സ്റ്റേറ്റു പോലെ അവിടെ തന്നെ നിൽപ്പ് ഉറപ്പിച്ച് നിക്കുന്നത് കണ്ട് ഞാനവനെ ദയനീയമായി നോക്കിയിട്ട് എന്താ എന്ന മട്ടിൽ നോക്കി.. അപ്പോളവൻ വീണ്ടും നേരെത്തെ ചോദ്യം തൊടുത്തു വിട്ടതും ഞാൻ മെല്ലെ അവനെ നോക്കിയിട്ട് ചുണ്ടു ചുളുക്കി... "ഹാ,,ഞാനങ്ങനെ പറഞ്ഞു.. പക്ഷേ ഒരു സ്പെല്ലിംഗ് മിസ്റ്റക് ഉണ്ട്... ഏത് മറ്റവനാ എന്നല്ല ഞാൻ പറഞ്ഞെ ഏത് മൊഞ്ചനാണന്നാ ഞാൻ പറഞ്ഞെത്..." ദയനീയമായി അവനെ നോക്കിയിട്ട് നിഷ്‌കു പോലെ ഞാനിങ്ങനെ പറഞ്ഞപ്പോ അവൻ സൈഡിലേക്ക് നോക്കിയിട്ട് ചുണ്ട് കോട്ടി ചിരിച്ചിട്ട് ആ നിമിഷം തന്നെ എന്നിലേക്ക് നോട്ടം തെറ്റിച്ചു... പെട്ടന്നുള്ള ആ നോട്ടം കണ്ട് പകച്ചു പണ്ടാറം അടങ്ങിയെങ്കിലും ഞാനത് പുറത്തു കാണിക്കാതെ അവനു നേരെ ഒരു സൈക്കളീന്ന് വീണ ഒരു വളിച്ച ഇളിയില്ലേ അത് കാണിച്ചു കൊടുത്തു..

. "എന്തായാലും നീയിപ്പോ കള്ളം പറഞ്ഞ സ്‌ഥിതിക്ക് ഒരു ചൂടോടെ ഒരു ഉമ്മ തന്നോ..." എന്നവൻ എന്റെ കള്ളം പറച്ചിൽ കേട്ടിട്ട് എന്റെ അതേ റൈഞ്ചിൽ ഇളിച്ചോണ്ട് പറഞ്ഞപ്പോ എല്ലാം അറിഞ്ഞത് കൊണ്ട് ഇവിടുന്ന് എസ്ക്യാപ്പ് ആകണമെന്ന് വിചാരിച്ചു നിന്നപ്പോഴാ ദൈവ വിളി പോലെ ദീദി ഡൗണ് ഫ്ലോറിൽ നിന്ന് എന്നെ വിളിച്ച് സ്റ്റയർ കയറി വരുന്നത് കണ്ടത്... ദീദി നേരെ നോക്കി നടക്കുന്നത് കൊണ്ട് എന്നെയും ഉമ്മച്ചനെയും കണ്ടിട്ടില്ലെങ്കിലും ഇനി ദീദി നടന്നു വരുന്നത് ഇങ്ങോട്ടേക്ക് ആണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ ഇശുനെ ദയനീയമായി നോക്കിയിട്ട് എന്റെ സൈഡിലായി വെച്ച കയ്യിലേക്ക് നോക്കിയിട്ട് അവന്റെ കയ്യിൽ ഞാൻ പിടിച്ചു.... "ഇശുച്ചാ,,, പ്ലീസ് ദീദി ഇങ്ങോട്ടാണ് വരുന്നേ.. അതോണ്ട് ഈ ലോക്കൊന്ന് അഴിക്ക് പ്ലീസ്...നമ്മൾ രണ്ടുപേരും റൊമാൻസ് കളിച്ചു നിക്കാണെന്ന് കണ്ടൽ ..അയ്യേ ബ്ളാ.. അതോണ്ട് പ്ലീസ് പിടി വിട്..." ഞമ്മൾ എത്ര കൊഞ്ചിട്ടും അവൻ അതൊന്നും കേട്ട ഭാവം കാണിക്കാതെ എന്നെ തന്നെ നോക്കിയിട്ട് ചുണ്ടിൽ തൊട്ട് താ എന്ന് പറഞ്ഞതും ഞാൻ അവനെ ദയനീയമായ നോക്കിയിട്ട് തല ചെരിച്ച് ദീദി എവിടെ എത്തിയെന്ന് നോക്കി... അപ്പൊ മൂപ്പത്തി ഗെസ്റ്റ് ഹാളിൽ നിന്ന് രണ്ടു സ്റ്റെപ്‌സ് കയറികൊണ്ട് റോഷന്റെ റൂമിന്റെ മുന്നിലൂടെ നടന്നു വരുന്നത് കണ്ട് ദീദി ഞങ്ങളെ കണ്ടാലുള്ള അവസ്ഥ ഓർത്തു ഞാൻ ദീദിനെ നോക്കിയിട്ട് ഇശുനെ നോക്കി...

അന്നേരം ദീദി ഞങ്ങളെ അടുത്ത് എത്തിയെന്ന് ചപ്പലിന്റെ ശബ്ദം കേട്ടിട്ട് മനസ്സിലായതും ഞാൻ നാറിയ മട്ടിൽ കണ്ണ് മുറുക്കി അടച്ചു നിന്നു.... "ഇശു,,,, ഐറാ എവിടെ...? അവളെന്നോട് പാനി പൂരി ഉണ്ടാക്കാൻ പറഞ്ഞായിരുന്നു...അത് ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ട്,, അവളോട് അത് കഴിക്കാൻ വരാൻ പറയ്യ്‌ ട്ടോ...." ഞാനിവിടെ തന്നെ ഉണ്ടായിട്ടും ദീദിയെന്താ ഇങ്ങനെ പറയുന്നേ എന്ന് ചിന്തിച്ചോണ്ട് മുറുക്കി അടച്ച കണ്ണുകൾ തുറന്നതും ഞാനപ്പോ കണ്ടത് മുന്നിൽ എനിക്ക് പുറം തിരിഞ്ഞു നിക്കുന്ന ഉമ്മച്ചനെ ആയിരുന്നു... ദീദി എന്നെ കാണാതെ നിക്കാനും വേണ്ടിയാണ് അവനെന്റെ മുന്നിൽ കയറി നിക്കുന്നതെന്ന് മനസ്സിലായതും ഭാഗ്യത്തിന് നാറിയില്ല എന്ന മട്ടിൽ ഞാനൊന്ന് ശ്വാസം എടുത്തു വിട്ടു കൊണ്ട് നെഞ്ചിൽ കൈവെച്ചു.... അപ്പൊ ദീദി അവിടുന്ന് പോയത് കണ്ടതും ഞാൻ ഇത് തന്നെ ഉമ്മച്ചനിൽ നിന്ന് എസ്ക്യാപ്പ് അടിക്കാനുള്ള സമയമെന്ന് ഓർത്തിട്ട് മെല്ലെ അവിടുന്ന് വലിയാൻ നിന്നപ്പോഴേക്കിനും ഞമ്മളെ കെട്ടിയാൻ കോപ്പ് എന്റെ കൈ പിടിച്ച് വലിച്ച് പൊക്കിയെടുത്തതും ഒപ്പമായിരുന്നു.... പ്രതീക്ഷിക്കാത്ത പിടിച്ചു വലി ആയതുകൊണ്ട് എന്റെ ഉള്ളിലൂടെ ഒരു മിസൈൽ മുകളിലേക്ക് പോയോ എന്നൊരു ഡൌട്ട്‌ ഇല്ലാതില്ലാതില്ല... "എന്താ ഉമ്മച്ച ഈ കാണിക്കുന്നെ..

എന്നെ താഴെ ഇറക്കിക്കെ...ആരേലും കാണും ട്ടോ...എന്നെ ഇറക്ക്... " പൊക്കിയെടുത്തു കൊണ്ട് എന്നേയും കൊണ്ട് റൂമിലേക്ക് പോകുന്നിടെ ഞാനവന്റെ തോളിൽ കിടന്ന് ഇങ്ങനെ പറഞ്ഞതും പിറകിൽ നിന്ന് ഒരു ചിരി കേട്ടു... അപ്പൊ ഞാൻ പിറകിലേക്ക് നോക്കിയപ്പോ ദീദി എന്നെ നോക്കി അർത്ഥം വെച്ച മട്ടിലൊന്ന് തലയാട്ടി ഇളിച്ചു തന്നിട്ട് സ്റ്റയർ ഇറങ്ങി പോകുന്നത് കണ്ട് ഞാൻ മനസ്സിൽ 'കണ്ടു ' എന്ന് ഇളിഞ്ഞ മട്ടിൽ മൊഴിഞ്ഞ് അവന്റെ തോളിൽ തല പൂഴ്ത്തി... വേറെ നിവർത്തിയില്ലല്ലോ നാണം കെട്ട് തൊലി ഉരിഞ്ഞു പോയി... "നിങ്ങളിത് എന്താ ചെയ്യുന്നേ...??!" കാലുകൊണ്ട് റൂമിന്റെ ഡോർ തള്ളി തുറന്ന് എന്നെയും കൊണ്ട് അതിന്റെ അകത്തേക്ക് കയറിയിട്ട് അതേപോലെ തന്നെ ഡോർ കാലുകൊണ്ട് അടച്ച് ബെഡിന്റെ അടുത്തേക്ക് നടന്ന് എന്നെ പിടിച്ചു ബെഡിലേക്കിട്ടു....അന്നേരം ബെഡിലെ സ്പ്രിങ് കൊണ്ട് ഞാൻ രണ്ടു പ്രവിശ്യം ഉയർന്നു പൊങ്ങി കളിച്ചത് കണ്ട് ഞാൻ ബെഡിൽ മുറുക്കി പിടിച്ച് അവനോടിങ്ങനെ ചോദിച്ചപ്പോ അവൻ വശ്യമായി ഒരു പുഞ്ചിരി സമ്മാനിച്ച് എന്റെ അടുത്തേക്ക് വന്നു... അത് കണ്ട് കണ്ണു തള്ളി കൊണ്ട് ഈ ഉമ്മച്ചനെന്താ കാണിക്കുന്നെ എന്ന് ചിന്തിച്ചോണ്ട് കിടന്നിടത്ത് നിന്ന് മുകളിലേക്ക് നിരങ്ങി പോയി... അത് കണ്ട് കള്ള ഹിമാർ നീയിത് എവിടേക്കാ പോവുന്നേ എന്ന് ചോദിച്ച് കാൽ പിടിച്ചു വലിച്ചതും കൃത്യം ഞാൻ അവന്റെ തൊട്ടു മുന്നിൽ വന്ന് സ്റ്റക്കായി നിന്നു... "നീയെന്താ ഉമ്മച്ചാ ചെയ്യുന്നേ...

സത്യം പറഞ്ഞോ നീയെന്നെ പേടിപ്പിക്കാൻ ചെയ്യുന്നതല്ലേ ഇതൊക്കെ....??" തൊണ്ട കുഴിയിലേക്ക് ഉമിനീർ ഇറക്കിയിട്ട് അവന്റെ കണ്ണിലേക്ക് ഉറ്റുനോക്കി ഇങ്ങനെ പറഞ്ഞതും അവൻ നോ എന്ന മട്ടിൽ തലയാട്ടി എനിക്കൊന്ന് സൈറ്റ് അടിച്ചു തന്നു.... "No,,, നിന്നെ ഞാൻ പേടിപ്പിക്കാനല്ല പീഡിപ്പിക്കാനാ പോകുന്നേ...." എന്റെ ഇരു സൈഡിലുമായി ബെഡിൽ കൈകുത്തി നിർത്തിയിട്ട് അവനിങ്ങനെ പറഞ്ഞതും ഞമ്മളെ ഉമ്മച്ചൻ ആയതു കൊണ്ട് ഒന്നും കണ്ണും പൂട്ടി വിശ്വസിക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ അവനെ തന്നെ ചെറു പേടിയോടെ നോക്കാൻ തുടങ്ങി... അന്നേരം തന്നെ അവനെന്റെ ചുണ്ടിലേക്ക് ഒരു കൊടുങ്ങാറ്റ് പോലെ വന്നു കൊണ്ട് എന്റെ അധരങ്ങൾ കീഴ്പ്പെടുത്തിയതും ഞാൻ കണ്ണുതള്ളി കൊണ്ട് അവന്റെ ഷർട്ടിൽ അള്ളിപിടിച്ച് കിടന്നു... എന്നിലേക്ക് ആഴത്തിൽ ആയന്നിറങ്ങി കൊണ്ട് ചുംബനത്തിൽ ലഴിച്ചു നിക്കുന്ന അവനെ തള്ളി മാറ്റാൻ എനിക്ക് സാധിക്കാത്തത് കൊണ്ട് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു അവനിൽ ലഴിച്ചു നിന്നു.... ദീർഘ നേരത്തെ ചുംബനത്തിൽ എനിക്ക് ശ്വാസം എടുക്കാൻ കഴിയാതെ വന്നപ്പോ അവനത് അറിഞ്ഞുകൊണ്ട് പതിയെ അധരത്തിൽ നുണഞ്ഞു കൊണ്ട് പിൻമാറിയതും ഞാൻ പതിയെ കണ്ണു തുറന്നിട്ട് ഇതുവരെ പിടിച്ചു വെച്ച ശ്വാസം ആ ഒരൊറ്റ നിമിഷം പുറത്തേക്ക് വിട്ടിട്ട് മിഴികൾ ഉയർത്തി അവനെ നോക്കി ... അപ്പോളവൻ ചെറു പുഞ്ചിരി സമ്മാനിച്ച് വീണ്ടും അധരത്തിലേക്ക് വന്നിട്ട് ചുണ്ടിൽ അമർത്തി ചുംബിച്ചു സൈറ്റടിച്ചുകൊണ്ട് വിട്ടു നിന്നു...

അത് കണ്ട് ഇതുവരെ ഇല്ലാത്ത നാണം എനിക്ക് എവിടുന്നോ ഓട്ടോ വിളിച്ച് വന്നതും ഞാനത് പുറത്തേക്ക് കാണിക്കാതെ അവനെ നോക്കിയിട്ട് ചുണ്ടൊന്ന് തുടച്ചു... അന്നേരം അവൻ ബെഡിൽ നിന്നും എഴുനേറ്റ് എന്റെ സൈഡിൽ കിടക്കുന്ന സബ്ബ് എടുത്ത് ടേബിളിൽ വെച്ചിട്ട് എന്നെ തിരിഞ്ഞു നോക്കി.... "ഇന്ന് നൈറ്റ് നമ്മളൊരു പ്ലസിലേക്ക് പോവും... സോ ഡ്രസിങ് റൂമിൽ നിനക്കൊരു ഡ്രസ് ഞാൻ വെച്ചിട്ടുണ്ട്... അത് ധരിച്ച നീ വന്നേക്കണം..." "എങ്ങോട്ടാ ഇശുച്ചാ നമ്മൾ പോവുന്നേ...??!" ബെഡിൽ നിന്നും എഴുനേറ്റ് ഇരുന്നിട്ട് ഞനവനെ നെറ്റി ചുളിച്ചു നോക്കിയിട്ട് ഇങ്ങനെ ചോദിച്ചതും അവൻ എന്നെയൊന്ന് നോക്കിയിട്ട് പോക്കെറ്റിൽ നിന്നും ഫോണെടുത്തു... "അത് നീ അവിടെ എത്തുമ്പോ അറിഞ്ഞാ മതി...." ഫോണിലേക്ക് തല താഴ്ത്തിയിട്ട് അവനിതും പറഞ്ഞ് ഡോർ തുറന്ന് പുറത്തേക്ക് പോയതും ഞാനത് കണ്ട് എങ്ങോട്ടാ പോവുന്നേ എന്ന് തല കുത്തി മറിഞ്ഞ് ചിന്തിക്കാൻ നിക്കാതെ നേരെത്തെ നടന്ന മൊമെന്റ് ഓർത്തു ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ചു.... ഇനിയും ഞാൻ ചുണ്ടിൽ പാൽ പുഞ്ചിരി വിരിയിച്ച് ഇരിക്കുന്നത് കണ്ടാൽ ഉമ്മച്ചന്റെ വായിൽ ഇരിക്കുന്ന തെറി കേൾക്കേണ്ടി വരുമെന്ന് അറിയുന്നോണ്ട് ഞാൻ ഡ്രസിങ് റൂമിലുള്ള ഡ്രെസ്സ് നോക്കാൻ പോവാൻ തുനിയുമ്പോഴാ ദീദി എനിക്ക് വേണ്ടി ഉണ്ടാക്കിയ പാനി പൂരി ഓർമ വന്നത്....

ഇപ്പൊ വൈകുന്നേരം ആയതുകൊണ്ട് തന്നെ ഡ്രെസ്സ് രാത്രി നോക്കാമെന്ന് വിചാരിച്ച് ഞാൻ പാനി പൂരി കഴിക്കേണ്ട ആവേശത്തിൽ താഴേക്ക് ഓടാൻ നിന്നപ്പോഴാ വേറൊരു കാര്യം ഓർമ വന്നത്... എന്താന്ന് വെച്ചാൽ ദീദിനെ ഞാൻ എങ്ങനെ ഫൈസ് ചെയ്യും.. ഞമ്മളെ പുന്നാര ഉമ്മച്ചൻ എന്നെ എടുത്തു പൊക്കിയതൊക്കെ ദീദി ലൈവായി കണ്ടതല്ലേ.... 'അതിനിപ്പോ എന്താല്ലേ...ഒരു കുഴപ്പവും ഇല്ല,,, എന്തായലും എന്റെ ദീദിയല്ലേ കണ്ടത് വേറെ ആരും അല്ലല്ലോ....അതിനൊരു നാറ്റ കേസും ഇല്ല... നീ ചെല്ല് ഐറാ...' എന്ന് ഞാൻ സ്വയം എന്നോട് തന്നെ പറഞ്ഞ് കൂളാക്കിയിട്ട് ഒന്ന് നെടുവീർപ്പിട്ട് ഞാൻ താഴേക്ക് ചെന്നു...താഴെ എത്തിയപ്പോ ദീദി സോഫയിൽ ഇരുന്നോണ്ട് ഐഷുൻ കോഫീ കൊടുക്കുന്നത് കണ്ട് വീണ്ടും ഉള്ളിലൊരു ചമ്മൽ പൊങ്ങി വന്നതും ഞാനത് പുറത്തു കാണിക്കാതെ അവരുടെ അടുത്തേക്ക്‌ പോയിട്ട് ദീദിന്റെ ഓപ്പോസിറ്റ് സോഫയിൽ ചെന്നിരുന്നു...എന്നിട്ട് നേരെത്തെ നടന്നതിന്റെ എസ്പ്രഷനിട്ട് ചളമാക്കാതെ ഒന്നും അവിടെ നടന്നിട്ടില്ല എന്ന മട്ടിൽ ഞാൻ ദീദിനെ നോക്കി... "എവിടെ ദീദി എനിക്ക് വേണ്ടി ഉണ്ടാക്കിയ പാനി പൂരി...??!" എന്ന് ഞാൻ പാവം നിഷ്‌കു പോലെ ചുണ്ട് ചുളുക്കിയിട്ട് ചോദിച്ചതും മൂപ്പത്തി കോഫീ ടീ പോയിന്റെ മുകളിൽ വെച്ചിട്ട് എന്നെ ഒന്ന് നോക്കിയിട്ട് 'ഞാനിപ്പോ എടുത്തോണ്ട് വരാമെന്ന്' പറഞ്ഞ് ഡൈനിങ് ഹാളിലേക്ക് ചെന്നു...എന്നിട്ട് അവിടുന്ന് ഒരു ബൗൾ എടുത്തിട്ട് എൻ്റെയടുത്തേക്ക് തന്നെ വന്നിട്ട് എനിക്ക് നേരെ അത് നീട്ടി...

"അതികം എസ്പ്രെഷനിട്ട് ചളമാക്കേണ്ട..." ഒരു ആക്കി ചിരിയോടെ ദീദി ഇതും പറഞ്ഞ് ഐഷുന്റെ അടുത്ത് ചെന്നിരുന്നതും ഞാനൊരു ക്ലോസപ്പിന്റെ ഇളി ഇളിച്ചു കൊടുത്തു.... "ഓവർ എസ്പ്രഷനായോ ദീദി....??!" "ലേശം...." എന്റെ ചോദ്യത്തിന് മറുപടിയായി ദീദി ഇങ്ങനെ പറഞ്ഞപ്പോ ഞാൻ ആണല്ലേ എന്ന് പറഞ്ഞ് ഇളിച്ചുകൊടുത്തു... അത് കണ്ട് ദീദി എന്നെ നോക്കി ചിരി കടിച്ചു പിടിച്ച് ഐഷുക്ക് കോഫീ കൊടുക്കുന്നത് കണ്ട് ഞാൻ എന്റെ തലക്കൊരു മേട്ടം കൊടുത്ത് ബൗളിലേക്ക് നോക്കി.... അപ്പൊ അതിൽ പാനി പൂരി കണ്ടപ്പോ തന്നെ എന്റെ വായിൽ വെള്ളം ഊറിയതും ഞാൻ ഒരു പാനി പൂരി അതിൽ നിന്നും എടുത്ത് വായയിലേക്ക് ഇട്ടു... അപ്പൊ അതിന്റെ ടെസ്റ്റ് കാരണം ഞാൻ കണ്ണ് അടച്ചു തുറന്ന് ദീദിക്ക് നേരെ കൈകൊണ്ട് സൂപ്പർ എന്നു കാണിച്ചു കൊടുത്തോണ്ട് വീണ്ടും ഒന്ന് കഴിച്ചു.... "Uff,,, എന്നാ ടേസ്റ്റാ ദീദി... ദേ കഴിച്ചു നോക്ക്...." ദീദിന്റെ അടുത്തേക്ക് പോയിട്ട് സോഫയിൽ ഒരു കാൽ കയറ്റി വെച്ചിരുന്ന് ദീദിന്റെ വായിലേക്ക് ഒന്ന് വെച്ചു കൊടുത്ത് ഞാനിങ്ങനെ പറഞ്ഞതും ദീദി അത് കഴിച്ച് എന്നെ നോക്കി അടിപൊളി എന്ന് പറഞ്ഞു.... ദീദി ഉണ്ടാക്കിട്ട് എന്നോട് അടിപൊളി എന്നു പറയുന്നത് കേട്ട് ഞാൻ ചിരിച്ചോണ്ട് 'എനിക്കും' എന്ന് പറഞ്ഞ് സോഫയിൽ ഇരുന്ന് തുള്ളുന്ന ഐഷുനും പാനി പൂരി വായയിൽ വെച്ചു കൊടുത്തു... പിന്നെ അങ്ങോട്ട് ഞങ്ങൾ മൂന്നു പേരും പാനി പൂരി തീറ്റ മത്സരമായിരുന്നു...

.തിന്ന് കഴിഞ്ഞപ്പോ വയർ ഫിറ്റ് ആയപ്പോ ഞാൻ സോഫയിലേക്ക് ചാഞ്ഞിരുന്ന് വയറിൽ കൈവെച്ചു ഇരുന്നു.... "എന്താ ഐറു നിനക്ക് പറ്റിയെ...??!" പെട്ടന്ന് ഉമ്മിയും ലാമിത്തയും വില്ലയിലേക്ക് കയറി വന്നിട്ട് എന്റെ അടുത്തേക്ക് വന്ന് ഉമ്മി ഇങ്ങനെ ചോദിച്ചപ്പോ ഞാൻ 'എന്ത് പറ്റാൻ' എന്ന് പറഞ്ഞ് ഉമ്മിനെ നോക്കി... അപ്പൊ ഉമ്മി എന്റെ വയറിലേക്ക് നോക്കിയിട്ട് എന്നെ നോക്കി 'ഇനി നിനക്കും??!' എന്ന് ചെറു സംശയത്തിൽ പുഞ്ചിരിയോടെ ചോദിക്കുന്നത് കേട്ട് ഞാൻ ഞെട്ടി പണ്ടാറമടങ്ങി ഉമ്മിനെ നോക്കിയിട്ട്‌ എന്റെ വയറിലേക്ക് നോക്കി ഓൻ ദി സ്പോട്ടിൽ അവിടെ വെച്ച എന്റെ കൈ പിൻവലിച്ചു .... "എന്താ ഉമ്മി...." പകച്ചു പണ്ടാറമടങ്ങി കണ്ണു തള്ളി കൊണ്ട് ഞാനിങ്ങനെ ചോദിച്ചപ്പോ ലാമിത്തയും ദീദിയും ചിരി കടിച്ച് പിടിച്ച് എന്നെയും ഉമ്മിനെയും നോക്കുന്നത് കണ്ട് ഞാൻ അവരെ ഒന്ന് കണ്ണുരുട്ടി നോക്കിയിട്ട് വീണ്ടും ഉമ്മിനെ നോക്കി... "അതല്ലാ,, നീ വയറിൽ പിടിച്ച് ഇരുന്നപ്പോ ഞാൻ വിചാരിച്ചു...." എന്ന് പറഞ്ഞ് ഉമ്മി നീട്ടിപോകുന്നത് കണ്ടപ്പോ തന്നെ എനിക്ക് കാര്യം പിടി കിട്ടി... "ഉമ്മിയ്ക്ക് മാത്രമല്ല ബാക്കി ഉള്ളോർക്കും ആ ഒരു വിചാരമുണ്ട്....ആ വിചാരമൊന്നും ഇപ്പൊ വേണ്ട ട്ടോ...." "ഓ ,,,,ഐറ തമ്പുരാട്ടി പറയുന്ന പോലെ..."

എന്നെ നോക്കി ചെറു ചിരിയോടെ ഉമ്മി ഇതും പറഞ്ഞ് പോയതും ഞാൻ തല ചെരിച്ച് ദീദിനെ നോക്കി കാലിനൊരു ചവിട്ട് വെച്ച് കൊടുത്ത് ലാമിത്താന്റെ അടുത്തേക്ക് പോവാൻ നിന്നതും ഇത്ത അപ്പോതന്നെ വയറിൽ തൊട്ട് ഡോണ്ടൂ എന്ന് കാണിക്കുന്നത് കണ്ട് പാവല്ലേ എന്ന് വിചാരിച്ച് ഞാനൊന്ന് കൂർപ്പിച്ചു നോക്കിയിട്ട് അവരെ രണ്ടുപേരെയും പുച്ഛിച്ചിട്ട് ഞാൻ റൂമിലേക്ക് കയറി പോയി.... അങ്ങനെ രാത്രിയായപ്പോ ഞാൻ റെഡിയാവാനും വേണ്ടി ഡ്രസിങ് റൂമിലേക്ക് ചെന്നപ്പോ ഉമ്മച്ചൻ എനിക്ക് വേണ്ടി എടുത്തു വെച്ച ഡ്രെസ്സ് കണ്ടു... Wow...വൈറ്റ് ഷർട്ടും ബേബി പിങ്ക് കളർ സ്കർട്ടും ..ഞമ്മളെ ഉമ്മച്ചൻ ആയതുകൊണ്ട് പറയല്ല ഓന്റെ സെലക്ഷനൊക്കെ വമ്പൻ പൊളിയാ... ഞമ്മക്ക് ഈ ഡ്രെസ്സ് നല്ലോം പുടിച്ചത് കൊണ്ട് ഞാൻ വേഗം ഡ്രെസ്സ് മാറ്റിയിട്ട് റൂമിലേക്ക് ചെന്നു.... എന്നിട്ട് മിററിന് മുന്നിൽ നിന്നിട്ട് കുറച്ചു ടെച്ചപ്പൊക്കെ ചെയ്ത് നിക്കുമ്പോഴാ മിററിലൂടെ എന്റെ ഹാൻഡ്സം ഇഷാൻ മാലിക് എന്റെ ഡ്രെസ്സിലേക്ക് മേച്ചായ വൈറ്റ് ഷർട്ടും ഇട്ട് എന്റെ പിറകിൽ നിന്ന് വാച്ച് കെട്ടുന്നത് കണ്ടത്.... 🌸💜🌸💜🌸💜🌸💜🌸💜🌸 ഞാൻ അവളുടെ ഡ്രെസ്സിലേക് മേച്ചായ വൈറ്റ് ഷർട്ട് തന്നെ ധരിച്ച് ഡ്രോയറിൽ നിന്ന് ബ്ലൂ ലെൻസെടുത്ത് കണ്ണിൽ വെച്ചിട്ട് ടേബിലിന്റെ മുകളിൽ വെച്ച വാച്ച് കെട്ടുമ്പോഴാ ഐറ മിററിന് മുന്നിലെ ചെയറിൽ ഇരുന്നിട്ട് എന്നെ നോക്കുന്നത് കണ്ടത്.... അവളുടെ കുറുക്കന്റെ കണ്ണും വെച്ചുള്ള നോട്ടം കണ്ട് ഞാനൊന്ന് ചിരിച്ചിട്ട് വാച്ച് കെട്ടി അവളുടെ പിറകിൽ ചെന്നുനിന്നു...

അപ്പൊ അവൾ എന്നെയൊരു സംശയത്തോടെ നോക്കുന്നത് കണ്ട് ഞാൻ ഉള്ളിൽ ഊറി ചിരിച്ച് ചെറുങ്ങനെ കുനിഞ്ഞു നിന്ന് അവളുടെ കഴുത്തിലൂടെ മുഖം കൊണ്ടു പോയതും അവൾ ഒന്ന് കഴുത്ത് ചുളിച്ചിട്ട് എന്നെ വിടാതെ മിററിലൂടെ നോക്കി...അത് കണ്ട് ഞാനവൾക്കൊരു സൈറ്റടിച്ചു കൊടുത്ത് മിററിന്റെ ടേബിളിൽ നിന്ന് എന്റെ ഫോണെടുത്തു നേരെ നിന്നു.... അപ്പൊ അവൾ എന്തോ പ്രതീക്ഷിച്ചിട്ട് കിട്ടാതെ പോയ സങ്കടത്തിൽ എന്നെ മിററിലൂടെ നോക്കുന്നത് കണ്ട് ഞാനൊന്ന് ചുണ്ട് കൂട്ടി ചിരി കടിച്ചു പിടിച്ച് ഫോണ് പോകറ്റിലേക്ക് ഇട്ടിട്ട് ബെഡിൽ വെച്ചിട്ടുള്ള സ്പെക്‌സ് എടുത്തു വെച്ച് താഴേക്ക് ചെന്നു.... കുറച്ചു കഴിഞ്ഞപ്പോ ഐറ ഹാളിലേക്ക് വരുന്നത് കണ്ട് ഞാനവളെ ചെറു പുഞ്ചിരിയൂടെ ആകമൊത്തം നോക്കിയിട്ട് കൊള്ളാലോ എന്ന മട്ടിൽ തലയാട്ടിയതും അവൾ ചുണ്ട് കൂർപ്പിച്ചു ഉമ്മ വെക്കുന്ന പോലെ കാണിച്ചിട്ട് ചിരിച്ചു കൊണ്ട് തലതാഴ്ത്തി... അത് കണ്ട് ഞാൻ ചിരിച്ചോണ്ട് പുറത്തേക്ക് ഇറങ്ങിയിട്ട് ഡസ്റ്ററിൽ കയറിയിരുന്നു... അന്നേരം തന്നെ ഐറ അവരോടൊക്കെ പറഞ്ഞ് സ്കേർട്ടിന്റെ ഷർട്ട് ഇൻഷയ്ഡ് ചെയ്തത് ശെരിയാക്കി വരുന്നത് കണ്ട് ഞാൻ കാർ സ്റ്റാർട്ട് ചെയ്തിട്ട് ഡോറിൽ വലതുകൈ വെച്ച് അവൾ വരുന്നതും നോക്കി നിന്നു...

"പോവാം..." ഡസ്റ്ററിൽ കയറി ഇരുന്നിട്ട് അവളെന്നോട് ഇത് പറഞ്ഞതും ഞാനപ്പോ തന്നെ വണ്ടി സ്റ്റാർട്ട് ചെയ്ത് ഡ്രൈവ് ചെയ്തിരുന്നു.... 🌸💜🌸💜🌸💜🌸💜🌸💜🌸 എങ്ങോട്ടാ പോകുന്നേ എന്ന് ഓൻ പറയാത്തത് കൊണ്ട് ഞാൻ പുറത്തേക്ക് കണ്ണും നട്ടിരുന്നു..അന്നേരം ആരോ അല്ലാത്ത എന്റെ സ്വന്തം ഉമ്മച്ചൻ തന്നെ ഡ്രൈവിങ്ങിനിടയിൽ എന്റെ കൈ പിടിച്ചു വലിച്ചു കൈകോർത്തു വെച്ചിട്ട് അവന്റെ മടിയിൽ വെച്ചതും ഞാൻ അവനെയും കൈയിനേയും മാറി മാറി നോക്കിയിട്ട് കുറച്ചു ജാഡ കാട്ടി അവന്റെ കയ്യിൽ നിന്നും എന്റെ കൈ വലിച്ചൂരി... അത് കണ്ട് അവൻ മുന്നിൽ നിന്ന് ശ്രേദ്ധ തിരിക്കാതെ തന്നെ വീണ്ടും എന്റെ കൈ കോർത്തു പിടിച്ച് വെച്ചതും ഇതിൽ എന്തൊക്കെയോ സ്പെല്ലിംഗ് മിസ്റ്റേക് ഉള്ളതു കണ്ടപ്പോ ഞാൻ വീണ്ടും കൈ അവനിൽ നിന്ന് വേർപെടുത്തി...

അത് കണ്ട് അവൻ പുറത്തേക്ക് നോക്കിയിട്ട് എന്നെ നോക്കി ചിരിക്കുന്നത് കണ്ട് ഞാനവനെ വിടാതെ നോക്കിയിട്ട് അവന്റെ കവിളിനെ നോക്കി ഒരു കുത്ത് വെച്ച് കൊടുത്തിട്ട് നേരെ നോക്കി ഡ്രൈവ് ചെയ്യാൻ പറഞ്ഞു.... അവനപ്പോ ചിരിച്ചോണ്ട് ഡ്രൈവ് ചെയ്യുന്നത് കണ്ട് എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞതും അതിനെ ചുണ്ടിൽ നിന്നും തട്ടി കളയാതെ തന്നെ ഞാൻ പുറത്തേക്ക് നോക്കിയിട്ട് സീറ്റിൽ ചാരിയിരുന്നു... അന്നേരം തന്നെ ആരോ ഒരാൾ ഞങ്ങളെ ഡസ്റ്ററിന്റെ മുൻപിലേക്ക് കുറുകെ വന്ന് വണ്ടി നിർത്തിയതും ഇശു അപ്പോതന്നെ പെട്ടന്ന് ബ്രെക് പിടിച്ചത് കൊണ്ട് ഞാനൊന്ന് മുന്നിലേക്ക് വേച്ചു പോയിട്ട് ഡോറിൽ പിടിമുറുക്കി...അപ്പൊ മുന്നിൽ നിൽക്കുന്നയാൾ അയാളുടെ വണ്ടിയിൽ നിന്നും ഇറങ്ങി ഞങ്ങളെ അടുത്തേക്ക് നടന്നു വരുന്നത് കണ്ട് ഞാൻ ചെറു സംശയതോടെ അയാളിലേക്ക് നോട്ടം തെറ്റിച്ചു............. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story