QUEEN OF KALIPPAN: ഭാഗം 62

queen of kalippan

രചന: Devil Quinn

അയാൾ നടന്നു വന്ന് ഇശുന്റെ സൈഡിലേക്ക് പോയി നിന്ന് വിൻഡോ ഗ്ലാസ് മുട്ടിയതും അവൻ അപ്പോതന്നെ ഗ്ലാസ് താഴ്ത്തി വെച്ച് അയാളെ നോക്കികൊണ്ട് സ്പെക്‌സ് ഊരി മാറ്റി ഷർട്ടിൽ കൊളുത്തിയിട്ടു.... "നീയെന്താടാ വില്ലന്മാരെ പോലെ കാറിന്റെ മുമ്പിൽ വണ്ടി നിർത്തിയിട്ട് സ്ലോ മോഷനിലൊക്കെ നടന്നു വരുന്നേ... നിനക്ക് വേറെ പണി ഒന്നുമില്ലേ...." ഒരു കൂസലും ഇല്ലാതെ ഞമ്മളെ ഉമ്മച്ചൻ പറയുന്നത് കൊണ്ട് ഞാൻ നെറ്റി ചുളിച്ചു സംശയത്തോടെ അയാളെയും ഇശുനെയും മാറി മാറി നോക്കി.... "ഛെ,, നീയെന്താ ഇശു ഇങ്ങനെ,,നിനക്കൊന്ന് പേടിച്ചാൽ എന്താ... ഞാൻ ഇങ്ങനെ വന്നാൽ നീ വല്ല വില്ലനും ആണോ എന്ന് വിചാരിച്ച് പേടിക്കുമെന്ന് കരുതി... എവിടെ!! നീ പറഞ്ഞത് കേട്ട് ഞാൻ പേടിച്ചു എന്നല്ലാതെ നീ എവിടെ പേടിക്കാൻ..." എന്നൊക്കെ അയാൾ പറഞ്ഞ് തലയിൽ നിന്ന് ഹെൽമറ്റ് മാറ്റിയതും അയാളെ തിരുമോന്ത കണ്ട് ' ഈ പെരട്ട റോഷനായിരുന്നോ 'എന്ന് ചിന്തിച്ച് ഒരുമാതിരി ഓഞ്ഞ എസ്പ്രഷനിട്ട് ഇരുന്നു... "നീ എന്നെ കണ്ട് വില്ലനാണ് എന്നൊക്കെ വിചാരിച്ച് ഞെട്ടിയില്ലെങ്കിലും നിന്റെ പൊണ്ടാട്ടി എന്നെ കണ്ട് പേടിച്ചിട്ടുണ്ടെന്ന് അവളുടെ മുഖത്തേക്ക് നോക്കിയാൽ അറിയാം...." എന്നാ കോപ്പ് പറയുന്നത് കേട്ടിട്ട് ഞാൻ ഒന്ന് ഇളിച്ചു കാട്ടിയിട്ട് ഉമ്മച്ചനെ നോക്കിയിട്ട് ആ തെണ്ടിനെ നോക്കി പുച്ഛിച്ചു വിട്ടു...

"എന്തായലും നീ ഓവർ ചളമാക്കാതെ വില്ലയിലേക്ക് ചെല്ലാൻ നോക്ക്..." ഇതും പറഞ്ഞ് ഇശു കാറെടുത്തതും ഞാൻ റോഷനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്ത് ബായ് എന്ന് വിളിച്ചു കൂവി സീറ്റിലേക്ക് ചാരിയിരുന്നു... അങ്ങനെ ഒന്നര മണിക്കൂറിന്റെ യാത്രകൊടുവിൽ ഏതോ ഒരു സ്ഥലത്ത് വന്ന് കുറെ കാറുകൾ നിർത്തി വെച്ച സ്ഥലത്തു ഇശു വണ്ടി പാർക്ക് ചെയ്തതും ഞാൻ ഇതെവിടെയാ എന്ന് ചിന്തിച്ച് ഡോർ തുറന്ന് കാറിൽ നിന്നുമിറങ്ങി മുന്നിലേക്ക് നോക്കി... അപ്പൊ അവിടെ രണ്ടു സൈഡിലും സ്ട്രീറ്റ് ലൈറ്റ് പോലെ വരി വരിയായി ലൈറ്റ് വെച്ചതിന്റെ ഇടയിലൂടെയുള്ള വഴിയിലൂടെ കുറെ VIP ആളുകൾ നടന്നു പോകുന്നത് കണ്ടപ്പോ തന്നെ കത്തി ഇതെന്തോ വല്യ പാർട്ടി നടക്കുന്ന സ്ഥലമാണെന്ന്... അതോണ്ട് തന്നെ ഞാൻ അതെല്ലാം നോക്കി നിൽക്കെയാണ് ഇശു എന്റെ അരികിലേക്ക് വരുന്നത് ... വെള്ള ഷർട്ട് ഇട്ടതുകൊണ്ടാണോ എന്നറിയില്ല ഇന്നവനെ കാണാൻ നല്ല മൊഞ്ചുണ്ട്..മുഖമൊക്കെ പ്രകാശിക്കുന്ന പോലെ അതുപോലെ തന്നെ അവനെപ്പോഴും യൂസ് ചെയ്യാറുള്ള ബ്ലൂ ലെൻസിൽ അവന്റെ കണ്ണുകൾക്ക് തിളക്കം കൂട്ടുന്ന പോലെ..ഇതെല്ലാം ഞമ്മക്ക് അവനിൽ ഇഷ്ട്ടപെട്ടെങ്കിലും അവന്റെ മറ്റൊരു കാര്യം ഇഷ്ട്ടായില്ല... എന്താണറിയോ ഷർട്ടിന്റെ മുന്നിലുള്ള ബട്ടൻസ് തുറന്നിട്ടത്...

അതിന്റെ ഉള്ളിലൂടെ അവന്റെ വെളുത്ത ഒരു രോമം പോലും ഇല്ലാത്ത സിക്സ് പാക്ക് ബോഡി കാണുന്നുണ്ടോ ഒന്നൊരു സംശയം....ഇപ്പൊ നിങ്ങൾ വിചാരിക്കും എനിക്ക് അതെന്താ ഇഷ്ടപ്പെടാതെ എന്ന്.... അതിന് രണ്ടു കാരണങ്ങളുണ്ട് ..ഒന്ന് അവൻ ഇങ്ങനെ ഷർട്ടിന്റെ ബട്ടൻസും തുറന്ന് നടന്നാൽ ഈ പാർട്ടിക്ക് വരുന്ന പെണ്പിള്ളേര് അവനെ നോക്കുമെന്ന് നൂറിൽ നൂറ്റിയൊന്ന് ശതമാനം ഉറപ്പാണ്... പിന്നെ രണ്ടാമത്തെ കാരണം അവനെ ഞാനല്ലാതെ വേറെ പെണ്ണ് നോക്കുന്നത് എനിക്കിഷ്ടമല്ല...അതിന് നിങ്ങൾ ജെലസ്സ് എന്ന് പറഞ്ഞലും എനിക്കത് ഇഷ്ടമില്ല... "നീയെന്താടി ഇങ്ങനെ ആലോചിച്ചു കൂട്ടുന്നെ...?!" പെട്ടന്ന് എന്റെ അരയിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്തു നിർത്തികൊണ്ട് ഓൻ ഇങ്ങനെ ചോദിച്ചപ്പോഴാ ഞാൻ ചിന്തയിൽ നിന്ന് ഇറങ്ങി വന്നത്...അവൻ വീണ്ടും അരയിൽ ഞെക്കികൊണ്ട് പുരികം പൊന്തിച്ചു എന്താ എന്ന് ചോദിച്ചപ്പോ എന്റെ കണ്ണ് ചെന്ന് പതിച്ചത് അവന്റെ ഷർട്ടിന്റെ ഉള്ളിലൂടെ കാണുന്ന നെഞ്ചിലേക്കാണ്... "ഇതെന്തിനാ ഉമ്മച്ചാ ഇങ്ങനെ തുറന്നിട്ടിരിക്കുന്നെ...??!" അവന്റെ നെഞ്ചിൽ നിന്ന് കണ്ണെടുത് അവനെ കണ്ണുരുട്ടി നോക്കിയിട്ട് ഞാനിങ്ങനെ ചോദിച്ചപ്പോ അവൻ ഒരു വശ്യമായ പുഞ്ചിരി സമ്മാനിച്ച് എനിക്കൊന്ന് സൈറ്റടിച്ചു തന്നു...

"അതിനിപ്പോ എന്താ,,, നിനക്കും ഇങ്ങനെ തുറന്ന് ഇടണമെങ്കിൽ ഇട്ടോ...." എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഷർട്ടിലേക്ക് ആംഗ്യം കാണിച്ചവൻ പറഞ്ഞപ്പോ ഞാൻ അയ്യടാ എന്ന് പറഞ്ഞ് അവന്റെ നെഞ്ചിൽ പിടിച്ച് ഒരൊറ്റ തള്ള് വെച്ചു കൊടുത്തു... "ഞാൻ കാര്യമായി തന്നെയാ പറഞ്ഞെ...നമുക്ക് രണ്ടു പേർക്കും മാച്ചിങ് മാച്ചിങ് ആക്കം..." "അയ്യോ വേണ്ടായെ,,,നിങ്ങൾ തുറന്നിടെ തുറന്നിടാതെനിക്കെ എന്തുവേണേലും ചെയ്തോ... ഞാനില്ല ഒന്നിനും..." 🌸💜🌸 ഇതും പറഞ്ഞവൾ എന്റെ നെഞ്ചിനിട്ട് കുത്തിയിട്ട് മുന്നിൽ നടന്നതും അവളുടെ കോപ്രായം കണ്ട് ഞാനൊന്ന് ചിരിച്ചിട്ട് അവളുടെ അടുത്തേക്ക് പോയി കൈ കോർത്ത് പിടിച്ച് മുന്നിൽ വരി വരിയായി നിർത്തി വെച്ചിട്ടുള്ള ലൈറ്റിന്റെ സഹായത്തോടെ പാർട്ടി ലക്ഷ്യം വെച്ച് നടന്നു... നടന്ന് നടന്ന് ഞങ്ങൾ ഒരു വലിയ ഹാളിനു മുന്നിൽ എത്തിയതും അവിടെയുള്ള സെക്യൂരിറ്റി ഓരോരുത്തരെയും ചെക്കിങ് ഒക്കെ ചെയ്ത് അകത്തേക്ക് കയറ്റുന്നത് കണ്ട് ഞാനും ഐറയും അയാളെ അടുത്തേക്ക് പോയിട്ട് ചെക്കിങ് ചെയ്ത് ഉള്ളിലേക്ക് പ്രേവേശിച്ചു... ഹാൾ മൊത്തം ചെറിയ സ്‌കൈ ബ്ലൂ ഡിം ലൈറ്റിൽ അലങ്കരിച്ചത് കണ്ട് ഞാൻ ഐറയെ നോക്കി ...അപ്പൊ അവൾ എന്നെ നോക്കി എന്താ എന്ന മട്ടിൽ പുരികം ചുളിച്ചത് കണ്ട് ഞാൻ സൈഡിലേക്ക് നോക്കെന്ന് പറഞ്ഞു... അത് കണ്ട് അവിടെപ്പോ എന്താ എന്ന ഭാവത്തിൽ അവൾ സൈഡിലേക്ക് നോക്കിയിട്ട് എന്നെ നോക്കി....

"അയ്യേ,,, അവരെന്താ ഇങ്ങനെ നോക്കുന്നെ ..." "അവർ നമ്മള് ഒരു പോലെ വൈറ്റ് ഡ്രസ് ഇട്ടിട്ട് നോക്കിയതാണ്.. അതിന് നീയെന്തിനാടി അയ്യേ എന്ന എസ്പ്രേഷനിട്ട് നിക്കുന്നെ ..." അവൾ പറഞ്ഞതിന് മറുപടിയായി ഞാനിങ്ങനെ പറഞ്ഞപ്പോ അവൾ ഓ എന്ന് നീട്ടി മൂളിയിട്ട് എന്നെ നോക്കി ഒന്ന് ഇളിച്ചു തന്നു.... "Sir,,, come..." ഇന്നിവിടെ നടക്കുന്ന പാർട്ടിയിൽ ഞങ്ങളെ രണ്ടുപേരെയും ഇൻവൈറ്റ് ചെയ്ത ഇവിടുത്തെ മേനേജറായ mr. അഭിഷേക് ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചതും ഞങ്ങൾ രണ്ടുപേരും ഉള്ളിലേക്ക് പോയി....അന്നേരം തന്നെ ഒരു വൈറ്റർ ഞങ്ങൾക്കു വേണ്ടി ഡ്രിങ്ക്‌സ് കൊണ്ടു വന്നതും ഞാൻ അത് വാങ്ങിച്ച് അവിടെയുള്ള ഒരു സീറ്റിൽ ചെന്നിരുന്നു.... 🌸💜🌸 ഇശു ഡ്രിങ്ക്‌സ് കുടിച്ച് അവിടെ പോയി ഇരുന്നത് കണ്ട് ഞാനും ചുറ്റുമൊന്ന് കണ്ണോടിച്ചു ഓന്റെ അപ്പുറത്ത് ചെന്നിരുന്നിട്ട് ഡിം ലൈറ്റിന്റെ പ്രകാശത്തിൽ അവിടെ കൂടി നിൽക്കുന്ന ആളുകളെയെല്ലാം നോട്ടമിട്ടിട്ട് ഡ്രിങ്ക്‌സ് കുടിച്ചിരുന്നു... "Ishaan ,,What a surprise yaar" പെട്ടന്ന് ഏതോ ഒരു പെണ്ണ് ഇശുന്റെ അരികിലേക്ക് വന്നിട്ട് ഇതും പറഞ്ഞ് അവനെ കെട്ടിപിടിച്ച് അവന്റെ മറു സൈഡിൽ ഇരുന്നിട്ട് അവന്റെ കൈക്ക് മുകളിൽ അവളുടെ കൈ വെച്ചു ...അത് കണ്ട് ഞാൻ അവളെയും ആ കയ്യിനെയും അന്തം വിട്ട് വാ പൊളിച്ച് നോക്കിയിരുന്ന് നേരെ ആ നോട്ടം ഉമ്മച്ചനിലേക്ക് തൊടുത്തു വിട്ടു...

അപ്പൊ അവൻ അവളെ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് സുഖവിവരമൊക്കെ ചോദിക്കുന്നത് കണ്ട് ഞാനവനെ തറപ്പിച്ചു നോക്കിയിട്ട് ആ പെണ്ണിനെ നോക്കി... "എത്രകാലമായടാ നിന്നെയൊക്കെ കണ്ടിട്ട്,,,എങ്ങനെ പോകുന്നു ജോബും മറ്റുമൊക്കെ...വല്യ ബിസിനസ്‌ മാൻ ഒക്കെ അല്ലെ.." അവളിതും പറഞ്ഞ് ഉമ്മച്ചനെ നോക്കി ഇരിക്കുന്നത് കണ്ടിട്ട് എനിക്കിവിടെ നിൽക്കപൊറുതി ഇല്ലാതെ ഞാനവളെ പല്ലു കടിച്ചു നോക്കിയിരുന്നു...അതിനിടെ ഉമ്മച്ചനും അവളോട് ഓരോന്ന് ചിരിച്ചു കൊണ്ട് സംസാരിക്കുന്നത് കണ്ടിട്ട് ഞാൻ അവനെയും ആ പെണ്ണിനേയും മനസ്സിലിട്ട് പ്രാകിയിട്ട് മുഖം തിരിച്ചു.... അവനെ മനസ്സിലിട്ട് പുച്ഛിച്ചു ഞാൻ അവരെ നോക്കാതെ ഇരിക്കുമ്പോഴാ ഏതോ ഒരു കൈ എന്റെ കൈക്കു മുകളിൽ വന്ന് കൈ കോർത്ത് വെച്ചത്..ആ കൈ കണ്ടപ്പോ തന്നെ അതെന്റെ കള്ള ഉമ്മച്ചന്റെ കൈയാണെന്ന് കത്തിയെങ്കിലും ഞാനത് ഒട്ടും ഗൗനിക്കാതെ അവന്റെ കയ്യിൽ നിന്ന് എന്റെ കൈ പിൻവലിച്ചു.. അപ്പോഴും സംസാരത്തിൽ ആണ്ടുപോയവൻ എന്നെ നോക്കാതെ തന്നെ വീണ്ടും എന്റെ കൈ മുറുകെ പിടിച്ചു കൈകോർത്തു വെച്ചത് കണ്ട് ഞാനവന്റെ കൈക്കൊരു അഡാർ നുള്ള് വെച്ചു കൊടുത്തു... അതിന്റെ ആഫ്റ്റർ എഫക്ട് കാരണം ഉമ്മച്ചൻ സംസാരത്തിനിടയിൽ ചെറുങ്ങനെ എരിവ് വലിച്ച് എന്നെ തിരിഞ്ഞു നോക്കിയെങ്കിലും അവൻ ഈ ജന്മത്ത് കൈ വിടില്ല എന്ന വാശിയോടെ എന്റെ കൈ വീണ്ടും നേരെത്തെകാളും മുറുക്കി പിടിച്ചിരുന്നു.....

അവൻ ഇരിക്കുന്നത് കണ്ട് എനിക്ക് എരിഞ്ഞ് കയറിയതും ഞാൻ ആ പെണ്ണിനെ ഒന്ന് തുറിച്ചു നോക്കി... അന്നേരമവൾ ഉമ്മച്ചന്റെ ഷെർട്ടിലേക്ക് കണ്ണിമ ചിമ്മാതെ നോക്കുന്നത് കണ്ട് 'അവിടെ എന്താണെന്ന്' ചിന്തിച്ച് ഞാനും അങ്ങോട്ട് നോട്ടം തെറ്റിച്ചു... പക്ഷെ എനിക്കൊന്നും കാണാൻ പറ്റുന്നില്ലായിരുന്നു... കാരണം ആ പെണ്ണ് വന്ന് ഇരുന്നത് അവന്റെ മറു ഭാഗത്ത് ആയതു കൊണ്ട് തന്നെ അവൻ ഇരിക്കുന്നത് ഞങ്ങൾ രണ്ടുപെണ്പിള്ളേരെ ഇടയിലാണ് ... അതുമല്ല അവൻ തിരിഞ്ഞു കളിക്കുന്ന സ്റ്റൂളിൽ ഇരുന്ന് എന്നെ മൈൻഡ് ചെയ്യാതെ അവളെ ഭാഗത്തേക്ക് തിരിഞ്ഞിരിക്കാണ് അതുകൊണ്ട് അവള് ഓന്റെ ഷർട്ടിൽ എന്ത് തേങ്ങയ കണ്ടതെന്ന് അറിയായിട്ട് ഞാൻ ഉമ്മച്ചൻ എന്റെ ഭാഗത്തേക്ക് തിരിയാനും വേണ്ടി കാത്തു നിന്നു... എവിടെ!!!എന്നെ അബദ്ധത്തിൽ പോലും അവന് നോക്കുന്നില്ല പക്ഷെ ഇടകണ്ണിട്ട് എന്നെ നോക്കുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ലാതില്ലാ... പക്ഷെ ആ പൂതന പെണ്ണ് അപ്പോഴും അവന്റെ ഷർട്ടിലേക്ക് നോക്കുന്നത് കണ്ട് ഞാൻ അവളെ നോക്കി അവിടെ എന്താണെന്ന് വീണ്ടും ചിന്തിക്കുന്ന ടൈമിലാണ് ഞമ്മക്ക് ഓൻ ഷർട്ടിന്റെ ബട്ടൻസ് ഊരി ഇട്ടതെന്ന് മനസ്സിലായത്... അപ്പൊ അവൾ എന്റെ ഉമ്മച്ചന്റെ ഹോട്ടി ബോഡിയിലേക്കാണ് നോക്കി വെള്ളമിറക്കുന്നതെന്ന് കത്തിയതും എനിക്ക് അതൊട്ടും ഇഷ്ട്ടമല്ലാത്ത കാര്യമായതോണ്ടും ഞാൻ അവിടുന്ന് ചാടി എഴുനേറ്റ് അവൾക്കു നേരെ തിരിയാൻ നിന്നപ്പോ അവിടെയെല്ലാം ഇരുട്ട് പടർന്ന് ഹാളിന്റെ ഒത്ത നടുവിൽ മാത്രം റെഡ് ഡിം ലൈറ്റ് കത്തിയത് ,,

ബാക്കി ഭാഗമെല്ലാം ഇരുട്ട് ആയതൊണ്ട് എന്റെ തൊട്ടു മുൻപിൽ ഇരിക്കുന്ന ഉമ്മച്ചനെ വരെ എനിക്ക് വ്യക്തമായി കാണാൻ സാധിക്കുന്നില്ല.... അതൊക്കെ കണ്ട് ഇതെന്താ സംഭവമെന്ന് എനിക്ക് മനസ്സിലാവാതെ വന്നപ്പോ ഞാൻ മുന്നിലേക്ക് പോകാൻ നിന്നപ്പോഴാ ഞാൻ അതേ സ്പീഡിൽ തന്നെ തിരിഞ്ഞു പിറകിലേക്ക് പോയത്... ഇതെന്താ ഞാൻ വല്ല ഡബ്ബർ പാൽ വല്ലതും കുടിച്ചോ ഇങ്ങനെ പോകാൻ എന്ന് വിചാരിച്ച് നിന്നപ്പോഴാ ഏതോ ഒരു കൈ എന്റെ കൈയിൽ പിടിച്ച് ഞെക്കിയത്... അപ്പോഴാ നേരെത്തെ ഉമ്മച്ചൻ എന്റെ കൈ പിടിച്ചു വെച്ചത് ഓർമ വന്നത്... അതോണ്ട് തന്നെ ഞാനവന്റെ കൈ വിടുവിച്ചു തിരിയാൻ നിന്നപ്പോഴേക്കിനും അവൻ വീണ്ടും എന്റെ പിടിച്ച് വലിച്ച് അവന്റെ നെഞ്ചത്തേക്കിട്ടു... ഈ ഇരുട്ടുള്ള സ്ഥലത്തു എനിക്കവനെ അതികം കാണാൻ സാധിച്ചില്ലെങ്കിലും അവന്റെ ബ്ലൂ ലെൻസ് വെച്ചിട്ടുള്ള കണ്ണ് കൊണ്ടുള്ള നോട്ടം കണ്ടപ്പോ തന്നെ എന്റെ ഉള്ളിൽ എന്തൊക്കെയോ വികാരങ്ങൾ നുരഞ്ഞു പൊങ്ങാൻ അധിക സമയമൊന്നും എടുത്തില്ല... അവന് പല ഡിഫ്റെന്റ കളർ ലെൻസ് ഉപയോഗിച്ചാലും അവൻ എപ്പോഴും യൂസ് ചെയ്യുന്ന ബ്ലൂ ലെൻസ് വെക്കുമ്പോ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം ഫീലിംഗ്‌സ് എന്റെ ഉള്ളിൽ നിറഞ്ഞു നിക്കും അതെന്താണെന്ന് എനിക്കിപ്പോഴും അറിയില്ല.... ഞാൻ അവന്റെ കണ്ണിലേക്ക് ഇമ ചിമ്മാതെ നോക്കി നിൽക്കുന്ന സമയത്താണ് അവൻ എന്റെ മുഖത്തേക്ക് അവന്റെ മുഖം കൊണ്ട് വരാൻ തുടങ്ങിയത്...

അത് ഉമ്മിക്കാനുള്ള വരവാണെന്ന് എനിക്ക് നല്ല ബോധ്യം ഉള്ളതു കൊണ്ട് തന്നെ ഞാൻ അവന്റെ മുഖത്തിന് മീതെ എന്റെ കൈ വെച്ച് തടഞ്ഞു നിർത്തിയിട്ട് അവന്റെ നെഞ്ചിൽപിടിച്ച് ഒരു തള്ള് വെച്ചു കൊടുത്തു.... അപ്പോതന്നെ അവൻ എന്റെ കയ്യും പിടിച്ച് പിറകിലേക്ക് വലിച്ചതും ഞാൻ ബാലൻസ് കിട്ടാതെ അവന്റെ നെഞ്ചിൽ പോയി ജാമായി നിന്നു... അന്നേരം തന്നെ അവൻ സ്ഥിരമായി യൂസ് ചെയ്യുന്ന ബ്ലാക്ക്‌ ഹോട്ട് സ്‌പ്രേ അവന്റെ ഷർട്ടിൽ നിന്നും എന്റെ മൂക്കിലേക്ക് തുളച്ചു കയറിയതും ഞാൻ ഷർട്ടിൽ പിടിമുറുക്കിയിട്ട് ഞാനത് മേൽപ്പൊട്ട് മൂക്ക് വലിച്ച് ശ്വസിച്ചുകൊണ്ട് അവന്റെ നെഞ്ചിൽ മുഖം മുട്ടിച്ചു വെച്ചു അത് വീണ്ടും വീണ്ടും ശ്വസിച്ചു കൊണ്ടിരുന്നു... അത് കണ്ട് അവൻ എന്റെ നെറ്റിയിൽ അമർത്തി ചുണ്ട് ചേർത്ത വെച്ച് നിന്നതും നേരത്തെ ആ പെണ്ണിനോട് കാണിച്ചു കൂട്ടിയതൊക്കെ കണ്ട് നേരെത്തെ ഈഗോ കാരണം അവന്റെ നെഞ്ചിൽ നിന്ന് മുഖമെടുത്ത് അവന്റെ നേർക്ക് നിന്നതും അവിടെമെല്ലാം എന്റെ ഫേവ് സോങിന്റെ ലിറിക്‌സ് ആ വലിയ ഹാളിന്റെ ഓരോ ചുമരിലും തട്ടിയിട്ട് എന്റെ ചെവിയിലേക്ക് കുത്തി കയറിയത് കണ്ട് ഞാൻ ഹാളിന്റെ സെന്ററിലേക്ക് നോട്ടം തെറ്റിച്ചു....

🌸💜🌸 🎶 I love you, baby And if it's quite all right I need you, baby To warm these lonely nights I love you, baby Trust in me when I say🎶 ഞാൻ സീറ്റിൽ ചെന്നിരുന്നപ്പോഴാണ് എന്റെ ക്ലാസ്സമറ്റ് ഫ്രണ്ട് സാനിയ വന്നത്...ഐറയെ വെറുതെ ചൂടാക്കാൻ വേണ്ടിയാണ് ഞാൻ അവളെ മൈൻഡ് ചെയ്യാതെ സാനിയനോട് സംസാരിച്ചിരുന്നത്... പിന്നെയുള്ളതൊക്കെ നിങ്ങൾ തന്നെ കണ്ടില്ലേ.. അപ്പൊ ഉണ്ടകണ്ണിക്ക് ജലസ്സ് ഒക്കെ ഉണ്ടല്ലേ...കാണിച്ചു തരാടി സാനിയക്ക് നേരെ ഐറ എണീച്ചു പോകുന്നത് ഞാൻ ഇടകണ്ണിട്ട് കണ്ടെങ്കിലും ഞാനപ്പോ ശ്രേദ്ധിച്ചത് അവളുടെ മുഖഭാവം ആയിരുന്നു... മൂക്കൊക്കെ ചുമന്ന് തുടുത്ത് നിൽക്കുന്നത് കണ്ട് എന്റെ കണ്ട്രോൾ പോയി വല്ലതും ചെയ്യോ എന്ന് പേടിച്ച് ഞാൻ മാക്സിമം പിടിച്ച് നിക്കുന്ന നേരത്താണ് പെട്ടന്ന് ചുറ്റുമുള്ള ഡിം ലൈറ്റ് അണഞ്ഞു ഹാളിന്റെ സെൻട്രൽ പോഷനിൽ മാത്രം റെഡ് ഡിം ലൈറ്റ് കത്തിയത്...അന്നേരം ഐറ സാനിയയിൽ നിന്നും നോട്ടം തെറ്റിച്ച് മുന്നിലേക്ക് പോവാൻ തുനിഞ്ഞതും ഞാൻ ഇരുന്നിടത്ത് നിന്ന് എഴുനേറ്റ് അവളെ പോകാൻ സമ്മതിക്കാതെ എൻ്റെയടുത്തേക്ക് തന്നെ വലിച്ചടുപ്പിച്ചു... അവളുടെ മുഖമെനിക്ക് അതികം വ്യക്തമായി കാണാൻ സാധിച്ചില്ലേലും അവളുടെ വെളുത്തു തുടുത്തു നിക്കുന്ന മുഖം കണ്ടിട്ട് കണ്ട്രോൾ മാക്സിമം പിടിച്ചു നിർത്താൻ കഴിഞ്ഞില്ല...

അതോണ്ട് തന്നെ ഞാനവളുടെ മുഖത്തേക്ക് എന്നെ മുഖം അടുപ്പിച്ചു കൊണ്ടു വരാൻ നിന്നപ്പോ അവൾ എന്റെ മുഖത്ത് കൈവെച്ച് തടഞ്ഞു നിർത്തിയിട്ട് പിറകിലേക്ക് തള്ളി... ആ തള്ള് ഞാൻ നേരെത്തെ കണക്കു കൂട്ടിയത് കൊണ്ട് ഞാൻ പിറകിലേക്ക് വേച്ചു പോയപ്പോ സേഫ്റ്റിക്ക് വേണ്ടി അവളുടെ കയ്യും പിടിച്ചു വലിച്ചു...അതവൾ ഒട്ടും എസ്‌പെക്റ്റ് ചെയ്യാത്തത് കൊണ്ട് ബാലൻസ് കിട്ടാതെ അവളെന്റെ നെഞ്ചിൽ വന്ന് ജാമായപ്പോ അവൾക്ക് എന്നിൽ ഇഷ്ട്ടപ്പെട്ട ഫേവ് സ്‌പ്രേ മൂക്കിലേക്ക് അടിച്ച് കയറിയതു കൊണ്ട് അവളെന്റെ നെഞ്ചിലേക്ക് മുഖം അടുപ്പിച്ചു വെച്ചതും ഞാനെന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ച് അവളുടെ നെറ്റിയിൽ അമർത്തി ചുണ്ട് ചേർത്ത് വെച്ചു.... അപ്പോളവൾ എന്തോ ഓർത്തിട്ട് എന്നിൽ നിന്ന് മുഖമുയർത്തിയിട്ട് എന്നെ നോക്കി നിൽക്കുമ്പോഴാ ഹാളിൽ സോങ് പ്ലേ ചെയ്തത്... ആ സോങിന്റെ ലിറിക്സ് കേട്ട് എന്റെ ചുണ്ടിൽ വീണ്ടുമൊരു പുഞ്ചിരി വിരിഞ്ഞതും ഞാനത് ചുണ്ടിൽ നിന്നും തട്ടി കളയാതെ തന്നെ ഐറയുടെ അരികിലേക്ക് ചെന്നുകൊണ്ട് അവളുടെ ചെവിക്കരികിൽ പോയി പതിയെ I love u baby... എന്ന് പതിയെ മൊഴിഞ്ഞു കൊണ്ട് അവളിൽ നിന്ന് വിട്ടു നിന്നു... "What did u say ...??" ഹാളിലെ ഘോരമായ ഹൈ വോളിയത്തിലുള്ള സോങിൽ ഞാൻ പറഞ്ഞത് അവൾ ശെരിക്കിനും കേട്ടിട്ടില്ലായെന്ന് അവളുടെ ചോദ്യം കേട്ട് എനിക്ക് മനസ്സിലായി...അതെന്തായാലും നന്നായിയെന്നൊള്ളൂ...

'കാരണം എന്നാണ് അവളെ പ്രൊപ്പോസ് ചെയ്യേണ്ടതെന്നും എങ്ങനെയാണ് എന്റെ ഇഷ്ടം അറിയിക്കുന്നതെന്നും എനിക്ക് വ്യക്തമായ പ്ലാനുണ്ട്..അതുമാത്രമല്ല വേറെ ചില കാരണങ്ങൾ കൂടെ എനിക്ക് അറിയാനുണ്ട് ..അതു കഴിഞ്ഞാൽ ഞാൻ ഉദ്ദേശിക്കുന്ന ദിവസം തന്നെ എന്റെ ഇഷ്ട്ടം അവളെ അറിയിക്കും കൂടാതെ മറ്റു ചില കാര്യങ്ങളും... അതുവരെ ഞാനെന്റെ ഉള്ളിലെ ഇഷ്ട്ടം അവളോട് തുറന്നു പറയില്ല... എല്ലാത്തിനും അതിന്റെതായ ടൈം ഉണ്ടായത് കൊണ്ട് നീ കാത്തിരുന്നെ പറ്റു ഐറാ....' "ഇശുച്ചാ പറയ്യ്‌ ,,,നിങ്ങളിപ്പോ എന്താ എന്റെ ചെവിക്കരികിൽ വെന്ന് പറഞ്ഞത്....???!" ഞാനവളുടെ കണ്ണിലേക്ക് തന്നെ ഇമ ചിമ്മാതെ നോക്കി ഓരോന്ന് ഓർത്തു നിൽക്കെയാണ് വീണ്ടും ഐറ വിടർന്ന കണ്ണുകളോടെ ഇങ്ങനെ ചോദിച്ചത് ....അത് കണ്ട് അവൾ ഞാൻ പറഞ്ഞത് കേട്ടു കാണോ എന്നൊരു ചെറു സംശയത്തിലുള്ള ചോദ്യം എന്നിൽ ഉടലെടുത്തെങ്കിലും പിന്നീടുള്ള അവളുടെ പറച്ചിൽ നിന്നുതന്നെ മനസ്സിലായി അവളൊന്നും കേട്ടിട്ടില്ലായെന്ന്... "സോങിൽ ലയിച്ചു നിന്നത് കൊണ്ട് ഞാനൊന്നും കേട്ടില്ല,, അതോണ്ട് നിങ്ങളെന്താ എന്നോട് പറഞ്ഞെ എന്നു പറ ഇശുച്ചാ...." എന്റെ കൈ പിടിച്ചു കുലിക്കിയിട്ട് അവളിങ്ങനെ നിൽക്ക പൊറുതിയില്ലാതെ ചോദിച്ചത് കേട്ട് എനിക്ക് ചിരി പൊട്ടി വന്നെങ്കിലും ഞാൻ ചുണ്ട് കൂട്ടി പിടിച്ച് മാക്സിമം കണ്ട്രോൾ ചെയ്തു നിന്നു.... "അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ..." "നീ എന്തോ പറഞ്ഞിട്ടുണ്ട് ..."

"ഇല്ലെടി,, ഞാനൊന്നും പറഞ്ഞില്ല അതൊക്കെ നിനക്ക് വെറുതെ തോന്നിയതാവും..." "അല്ലെന്നെ,,,നിങ്ങൾ എന്റെ ചെവിക്കരികിൽ വന്നിട്ട് എന്തോ ഒന്ന് പറഞ്ഞിട്ടുണ്ട്..." എന്നൊക്കെ പറഞ്ഞ് അവളെന്നെ ഇരിറ്റേറ്റ് ചെയ്യുന്നത് കണ്ട് ചിരി ഇങ്ങെത്തിയെങ്കിലും ഞാൻ അവളിൽ നിന്ന് മുഖം തിരിച്ചു ഹാളിന്റെ സെന്ററിലേക്ക് നോക്കി... അപ്പൊ ഓരോ കപ്പിൾസും ഡാൻസ് കളിക്കാനായി റെഡ് ഡിം ലൈറ്റിന്റെ നേരെ ചുവട്ടിലായി സ്ഥാനം ഉറപ്പിച്ചു നിക്കുന്നത് കണ്ട് ഞാൻ ഐറയെ നോക്കി... എന്റെ നോട്ടം മനസ്സിലായ വണ്ണം അവളെന്റെ മുഖത്തേക്ക് നോക്കിയിട്ട് ഞാൻ നേരെത്തെ അവളുടെ ചെവിയിൽ എന്താണ് പറഞ്ഞെതെന്ന് ഞാനവൾക്ക് പറഞ്ഞു കൊടുക്കാത്തത് കൊണ്ട് തന്നെ അവൾ 'കാണിച്ചു തരാമെന്ന' മട്ടിൽ എന്നെ നോക്കി കണ്ണുരുട്ടി കൊണ്ട് ഹാളിന്റെ സെന്ററിലേക്ക് സ്കേർട്ട് പൊക്കി പിടിച്ച കൊണ്ട് നടന്നു.... 🌸💜🌸 ശെരിക്കും ഉമ്മച്ചൻ നേരത്തെ എന്റെ ചെവിയിൽ എന്തോ മൊഴിഞ്ഞിട്ടുണ്ട്...പക്ഷെ ചുറ്റും ഹൈ സൗണ്ടിലുള്ള സോങ് കാരണം എനിക്കൊന്നും വ്യക്തമായി കേട്ടില്ല എന്നുവേണം പറയാൻ....അതോണ്ട് തന്നെ ഉമ്മച്ചനോട് എന്താ പറഞ്ഞതെന്ന് ചോദിച്ചപ്പോ അവന്ക്ക് എന്തൊരു ജാഡ... ഓനൊന്നും പറഞ്ഞിട്ടില്ലല്ലോ...പിന്നെ ഞമ്മള് കേട്ടത് എന്താ.....

ഹും അവനെ മനസ്സിലിട്ട് പ്രാകി കൊണ്ട് നിന്നപ്പോഴാ ഹാളിൽ നിന്ന് ഓരോ കപ്പിൾസ് ഡാൻസ് കളിക്കാനും വേണ്ടി ഹാളിന്റെ ഒത്ത നടുവിലേക്ക് വന്നു നിന്നത്... അത് കണ്ടിട്ട് ഉമ്മച്ചൻ എന്നെ നോക്കിയപ്പോ നേരെത്തെ ഞാൻ ചോദിച്ചതിനുള്ള മറുപടി തരാതിരുന്നത് കൊണ്ട് അവനെ പുച്ഛിച്ചു കൊണ്ട് സ്കേർട്ട് പൊക്കിപിടിച്ച് ഡിം ലൈറ്റിന്റെ അടിയിൽ ചെന്നു നിന്നു... അപ്പൊ അവിടുത്തെ റെഡ് ഡിം ലൈറ്റ് അണഞ്ഞുകൊണ്ട് റെഡിന് പകരം റോസ് ഡിം ലൈറ്റ് കത്തി നിന്നത് കണ്ട് ഞാൻ ഇശുനെ ഒന്ന് നോക്കി... അപ്പോളവൻ നേരത്തെ നിന്ന പ്ലെസിൽ നിന്നു തന്നെ എന്നെ കണ്ണിമ വെട്ടാതെ നോക്കുന്നത് കണ്ട് ഞാൻ അവനെ വീണ്ടും പുച്ഛിച്ചു വിട്ടു എല്ലാരേയും നോക്കി... അപ്പോഴാണ് ഞാൻ വേറൊരു കാര്യം ശ്രേദ്ധിച്ചത് എന്താണെന്ന് വെച്ചാൽ എനിക്ക് മാത്രം പെയറില്ല ബാക്കി എല്ലാവരും പെയർ ആയിട്ടാണ് നിക്കുന്നത്.. അന്തസ്സ്... ഇനിപ്പോ എന്തോന്ന് ചെയ്യുമെന്ന് വിചാരിച്ച് നിന്നപ്പോഴേക്കിനും അവിടെ ന്യൂ സോങ് സ്റ്റാർട്ട് ചെയ്ത് കഴിഞ്ഞിരുന്നു.... 🎶You're the light, you're the night You're the color of my blood You're the cure, you're the pain You're the only thing I wanna touch Never knew that it could mean so much, so much🎶 സോങ് തുടങ്ങിയപ്പോ തന്നെ റോസ് ഡിം ലൈറ്റ് മാറി മഞ്ഞയും ബ്ലു ഒക്കെയായി കത്താൻ തുടങ്ങിയിരുന്നു...പെയറായി നിൽക്കുന്നവരെല്ലാം തൊട്ടടുത്ത ആളിലേക്ക് മാറി പോകുന്നത് കണ്ട് ഇത് തന്നെ ശരണമെന്ന് മനസ്സിൽ കരുതി ഞാൻ ചുളുവിൽ ഒരാളുടെ അടുത്തു പോയി പെയറായി കളിച്ചു..

. ഇത് കണ്ടാൽ ഉമ്മച്ചന്റെ എസ്പ്രെഷൻ എങ്ങനെയാകുമെന്ന് എനിക്കറിയണമായിരുന്നു അതിന് വേണ്ടി നേരത്തെ ഇശു നിന്ന പ്ലസിലേക്ക് ഡാൻസിനിടയിൽ നോക്കിയപ്പോ അവനവിടെയില്ല.. അത് കണ്ട് ഇവനെവിടെ പോയിയെന്ന് ചിന്തിച്ച് എന്റെ പെയറിനെ നോക്കിയപ്പോ അയാളെനിക്ക് ഒന്ന് ചിരിച്ചു തന്നത് കണ്ട് ചിരിക്ക് പൈസ ചിലവന്നൊന്നും കൊടുക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ട് ഞാനും ഒരു ഇളി പാസ്സാക്കി കൊടുത്ത് സൈഡിലേക്ക് നോക്കി.... അപ്പൊ അവിടെ ഞമ്മളെ ഉമ്മച്ചൻ ഏതോ ഒരു പെണ്ണിനെ പിടിച്ച് കറക്കി വിട്ട് എന്നെ നോക്കുന്നത് കണ്ട് ഞാൻ കണ്ണുതള്ളി കൊണ്ട് അവനെയും ആ പെണ്ണിനേയും നോക്കി.... ഞാൻ ഇവിടെ നിന്ന് ആരുടെ കൂടെയെങ്കിലും ഡൻസ് കളിച്ചാൽ അവന്ക്ക് പൊള്ളുമെന്ന് നോക്കാൻ വേണ്ടിയാണ് സത്യത്തിൽ ഞാൻ ഈ കപ്പിൾസ് ഡാൻസിൽ ജോയിൻ ചെയ്തത് തന്നെ... എന്നിട്ട് ഇതിപ്പോ എനിക്ക് തന്നെ പാരയായല്ലോ പടച്ചോനെ... കണ്ടോ അവൻ ആ പെണ്ണിന്റെ അരയിൽ പിടിച്ചു ഡൻസ് കളിക്കുന്നെ.... എന്നൊക്കെ ഞാൻ ചിന്തിച്ച് നിൽക്കേണ്ട താമസം തന്നെ എന്റെ കൂടെയുള്ള പയ്യൻ എന്റെ ചെറുവിരൽ പൊക്കി പിടിച്ച് വട്ടത്തിൽ കറക്കി കൊണ്ട് അടുത്തയാൾക്ക് എന്നെ കൈമാറി.... ഇപ്പൊ ഞാൻ നിൽക്കുന്നത് ഏതോ ഒരു ചെക്കന്റെ അടുത്താണ്...

അതാണെങ്കിൽ എന്റെ കയ്യിൽ പിടിച്ചു വട്ടത്തിൽ കറക്കി കൊണ്ട് നിൽക്കാൻ.... ഇങ്ങനെയാണേൽ ഞാനിപ്പോ തല കറങ്ങി നിലത്തേക്ക് ചാടുമെന്ന് തോന്നിയപ്പോ ഞാൻ അയാളോട് വട്ടം ചുറ്റൽ നിർത്താൻ പതിയെ പറഞ്ഞിട്ട് അയാളുടെ കൈയിൽ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും മൂവ് ചെയ്തിരുന്നു.... അപ്പോഴാണ് എന്റെ തൊട്ടു മുൻപിലാണ് എന്റെ ഉമ്മച്ചൻ നിക്കുന്നതെന്ന് എനിക്ക് കത്തിയത്... അവനാണെങ്കിൽ ഏതോ പെണ്ണിനെ പിടിച്ച് ഡാൻസ് കളിക്കാണ്... ഡാൻസിൻ്റെ ഇടക്ക് എന്നെ നോക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ടേലും ഞാനത് ഒട്ടും ഗൗനിക്കാതെ എന്റെ പെയറിനൊപ്പം നല്ല അന്തസായി ഡാൻസ് കളിച്ചു കൊണ്ടിരുന്നു... ഇതൊക്കെ കണ്ടിട്ട് ഞാൻ ഉദ്ദേശിച്ച പോലെ തന്നെ എന്റെ കള്ള ഉമ്മച്ചൻ പൊള്ളുന്നുണ്ടെന്ന് അവന്റെ മുഖകൊണ്ടുള്ള ഓരോ എസ്പ്രെഷൻ കണ്ടിട്ട് എനിക്ക് മനസ്സിലായതും ഞാൻ ഉള്ളിൽ ഊറി ചിരിച്ച് നിന്നപ്പോഴാ എന്റെ പെയർ വീണ്ടുമെന്നെ വട്ടം ചുറ്റിച്ച് അടുത്തയാൾക്ക് എന്നെ കൈ മാറിയത്... സോങിന്റെ ലിറിക്‌സ്‌ മാറി കൊണ്ടിരുന്നതും ഞാൻ അടുത്ത പെയറിലേക്ക് പോയി..

എന്റെ അടുത്ത പെയർ എന്റെ ഇഷാൻ മാലിക്കാണെന്ന് എനിക്ക് നല്ലപോലെ അറിയുന്നത് കൊണ്ടും അവനും എന്നെ കിട്ടാൻ കാത്തു നിൽക്കാണെന്ന് അവന്റെ പുഞ്ചിരിച്ചുള്ള മുഖം കണ്ട് അറിയുന്നോണ്ടും ഞാൻ ഉമ്മച്ചന്റെ അടുത്തേക്ക് പോകാതെ അവന്റെ സൈഡിൽ നിൽക്കുന്ന ആളിലേക്ക് മാറി നിന്നു.... ഞാനിങ്ങനെയൊരു ഉടായിപ്പ് കാണിക്കുമെന്ന് അവൻ ഒട്ടും വിചാരിക്കാത്തത് കൊണ്ടുത്തന്നെ അന്നേരം ഉമ്മച്ചന്റെ നിൽപ്പൊന്ന് കാണണമായിരുന്നു... ഞാൻ എന്റെ പെയറിന്റെ കൂടെ അങ്ങോട്ടും ഇങ്ങോട്ടും മൂവ് ചെയ്യുമ്പോ അവൻ അവന്റെ പെയറിന്റെ അരയിൽ കൈവെച്ച് മൂവ് ചെയ്യുന്നിടെ എന്നെ നോക്കി കണ്ണൂരുട്ടി ഇങ്ങോട്ട് വാടി എന്ന് ചുണ്ടനക്കി കൊണ്ട് അവൻ മൊഴിഞ്ഞെങ്കിലും ഞാനത് വല്യ മൈൻഡ് ചെയ്യാതെ അവനെ നോക്കിയിട്ട് നാവ് പുറത്തേക്കിട്ട് ആട്ടി കൊടുത്തു.... അത് കണ്ട് അവൻ അവന്റെ പെയറിനെ വട്ടത്തിൽ കറക്കി എന്റെ പെയറിന് അവളെ കൊടുത്തിട്ട് എന്നെ പിടിച്ചു വലിച്ചു അവന്റെ നെഞ്ചേത്തേക്കിട്ടു ... അവന്റെ പെട്ടന്നുള്ള മൂവ്മെന്റ് ആയതു കൊണ്ടുതന്നെ ഞാൻ ഞെട്ടി തരിച്ച് അവന്റെ മുഖത്തേക്ക് നോക്കി... അപ്പോളവൻ വശ്യമായ പുഞ്ചിരിയോടെ എന്നെ നോക്കുന്നത് കണ്ട് ഞാൻ മനസ്സിൽ ഗോഡിനെ അറിയാതെ ഒന്ന് മൊഴിഞ്ഞു പോയി...ഇനിയിവിടെ പലതും സംഭവിക്കാം............... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story