QUEEN OF KALIPPAN: ഭാഗം 63

queen of kalippan

രചന: Devil Quinn

അവന്റെ പെട്ടന്നുള്ള മൂവ്മെന്റ് ആയതു കൊണ്ടുതന്നെ ഞാൻ ഞെട്ടി തരിച്ച് അവന്റെ മുഖത്തേക്ക് നോക്കി... അപ്പോളവൻ വശ്യമായ പുഞ്ചിരിയോടെ എന്നെ നോക്കുന്നത് കണ്ട് ഞാൻ മനസ്സിൽ ഗോഡിനെ അറിയാതെ ഒന്ന് മൊഴിഞ്ഞു പോയി...ഇനിയിവിടെ പലതും സംഭവിക്കാം... അന്നേരം തന്നെ അവനെന്റെ വലതു കൈ അവന്റെ ശൗൽഡറിൽ പിടിച്ചു വെച്ചിട്ട് എന്റെ ഇടതു കൈ അവന്റെ അരയിലും വെച്ചിട്ട് എന്നെ കണ്ണിമ വേട്ടാതെ നോക്കികൊണ്ട് അവന്റെ രണ്ടു കൈയും എന്റെ അരയിൽ വെച്ച് എന്നെ അവനിലേക്ക് ഒട്ടിച്ചു നിർത്തി... ഇതെല്ലാം കണ്ട് ഇനി ഇവിടെ എന്തും നടക്കുമെന്ന് വിജരിച്ചു അവന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നപ്പോഴേക്കിനും അവിടെ സോങിന്റെ റിലിക്‌സ് ചെവിയിലേക്ക് തുളച്ചു കയറിയിരുന്നു.... 🎶So love me like you do, La- la love me like you do Love me like you do, La-la love me like you do Touch me like you do, Ta-ta touch me like you do What are you waiting for?🎶 നല്ല ഘോരമായ ശബ്ദത്തിൽ തന്നെ സോങിന്റെ ഈ വരികൾ ചെവിയിലേക്ക് തുളച്ചു കയറിയതും ഞാൻ അവനെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു...അപ്പോളവൻ എനിക്കൊന്ന് സൈറ്റടിച്ചു കാണിച്ചു തന്നിട്ട് എന്റെ അരയിൽ ഞെക്കികൊണ്ട് എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചിട്ട് മാറി നിക്കാൻ നിന്നതും ഞാനതിന് സമ്മതിക്കാതെ അവനിലേക്ക് ഒട്ടി ചേർന്ന് നിന്നിട്ട് വലതു കവിൾ കാണിച്ചു കൊടുത്തു അവിടെ തൊട്ടു കാണിച്ചു... അത് കണ്ട് അവൻ കള്ളച്ചിരിയോടെ അവിടെ അമർത്തി ചുണ്ട് ചേർത്ത് വെച്ചതും ഞാൻ മറ്റേ ഇടതു കവിളും കാണിച്ചു ,,

അപ്പൊ അവൻ അവിടെയും ചുണ്ട് ചേർത്ത് വെച്ചതും ഇനി ബാക്കി വരുന്ന ചുണ്ട് ഞാൻ പ്രേതേകം കാണിച്ചു കൊടുക്കേണ്ട ആവിശ്യം ഇല്ലാത്തത് കൊണ്ട് തന്നെ അവൻ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചിട്ട് ചുണ്ടിലൊരു കടി വെച്ചു തന്ന് വിട്ടു നിന്നു.... അവന്റെ കടി കാരണം ഞാനൊന്ന് എരിവ് വലിച്ച് അതിനുള്ള പ്രതികാരം വിട്ടാനും വേണ്ടി അതേ നാണയത്തിൽ തന്നെ ഞാൻ തിരിച്ചു കൊടുക്കാനും വേണ്ടി കാലും രണ്ടും ഏന്തിച്ച് അവന്റെ ചുണ്ടിലേക്ക് എന്റെ ചുണ്ടുകൾ ചേർത്ത് വെച്ചിട്ട് അമർത്തി കണ്ണുകൾ അടച്ചു ഒരുമ്മ വെച്ചു കൊടുത്ത് അതിൽ നിന്ന് വിട്ടു നിൽക്കാൻ തുനിഞ്ഞപ്പോഴേക്കിനും ചെക്കൻ എന്റെ മുതുകിൽ പിടിച്ച് അവനോടടുപ്പിച്ച് ദീർഘ ചുംബത്തിലേക്ക് ഏർപ്പെട്ട് പോയതും ഞാൻ അവന്റെ മുതുകിൽ നഖം വെച്ച് മുറുക്കി നിന്നു.... അവനെന്നിൽ ലഴിച്ചു പോയി നിൽക്കെ സോങ് പ്ലേ ചെയ്തത് സ്റ്റോപ് ചെയ്തപ്പോ ഞാൻ കണ്ണുകൾ വെട്ടി തുറന്ന് കഴിഞ്ഞപ്പോഴേക്കിനും അവിടെമെല്ലാം ഡിം ലൈറ്റ് അണഞ്ഞിട്ട് ഇരുട്ട് പടർന്നു... അത് കണ്ടിട്ട് ഉമ്മച്ചൻ അതിലേറെ ആവേശത്താടെ എന്നിലേക്ക് ആഴ്ന്നിറങ്ങുന്നത് കണ്ട് ഞാൻ അവനെ പിടിച്ചു മാറ്റാൻ നിന്നപ്പോഴേക്കിനും അവനെന്നിൽ നിന്ന് അടർന്നു മാറാതെ തന്നെ സൈഡിലുള്ള ആളൊഴിഞ്ഞ പ്ലസിലേക്ക് കൊണ്ടു പോയി അവിടുന്നും ശ്വാസം വിടാതെ എന്റെ ചുണ്ടിൽ ആഴ്ന്നിറങ്ങുന്നത് കണ്ട് ഞാൻ അവന്റെ കയ്യിൽ നഖം അമർത്തി കൊണ്ടിരുന്നു.... അപ്പോളവൻ പതിയെ മേൽചുണ്ട് നുണഞ്ഞു കൊണ്ട് എന്നിൽ നിന്നും വിട്ടു നിന്നിട്ട് എന്റെ നെറ്റിയിൽ അവന്റെ നെറ്റി മുട്ടിച്ചു നിർത്തി..

"നീ എന്നെ കിസ് ചെയ്യുമ്പോഴെല്ലാം നീയൊന്ന് സൂക്ഷിച്ചു ചെയ്തോണ്ടു കാരണം നീ തരുന്ന ഓരോ ചുംബനത്തിനും എന്റെ കണ്ട്രോൾ കളയാനുള്ള സാധ്യത കൂടുതലാണ്...ഞാൻ നിന്നെ കിസ് ചെയ്യുന്ന പോലെയല്ല നി എന്നെ കിസ് ചെയ്യുമ്പോ...അതെന്നെ ചിലപ്പോ മത്തു പിടിപ്പിക്കും സോ കിസ്സ് നീയെനിക്ക് തരാൻ ആഗ്രഹിക്കാണെങ്കിൽ നീ കുറച്ചു കപ്പാസിറ്റി ഉണ്ടാക്കി വെച്ചോണ്ടു... അല്ലെങ്കിൽ മോൾക്ക് താങ്ങൂല...." ഒരു കള്ളച്ചിരിയോടെ അവനിതും പറഞ്ഞ് എന്റെ ചുണ്ടിൽ വീണ്ടും ചുണ്ടമർത്തിയതും ഞാനൊന്ന് ഞെരുങ്ങി കൊണ്ട് അവനിൽ നിന്ന് വിട്ടു നിന്നിട്ട് ഇതുവരെ പിടിച്ചു വെച്ച ശ്വാസമെല്ലാം ഒരൊറ്റ സെക്കന്റ് കൊണ്ട് പുറത്തേക്ക് വിട്ടു.... എന്റെ ഗോടെ മലമ്പാമ്പിനെ ആയിരുന്നല്ലോ ഞാൻ വിളിച്ചു വരുത്തി സദ്യ കൊടുത്തത്... അല്ലെങ്കിലും എനിക്ക് വല്യ ആവശ്യവും ഉണ്ടായിരുന്നോ ഓന്ക്ക കിസ്സ് കൊടുക്കണമെന്ന്...ഓൻ പറഞ്ഞപോലെ കപ്പാസിറ്റി തീരെയില്ലാത്ത ഞാനിനി അബദ്ധത്തിൽ പോലും അവനെ കിസ് ചെയ്യില്ല...ഇത് സത്യം സത്യം സത്യം.... "എന്താ ഐറാ,, ഇനിയും വേണോ....??" ഞാൻ മനസ്സിൽ ദൃഢ പ്രതിജ്ഞ എടുക്കുന്ന സമയത്തു ഇശു ഒരു കള്ള ചിരിയോടെ എന്നെ അവന്റെ അരികിലേക്ക് പിടിച്ചു വലിച്ച് ചുണ്ട് തടവി കൊണ്ട് ഇത് പറഞ്ഞതും ഞാൻ ഇളിച്ചു കൊണ്ടു 'വേണ്ടായെ' എന്ന് പറഞ്ഞ് അവന്റെ നെഞ്ചിൽ മുഖം പൂയ്ത്തി.... "അയ്യേ നിനക്ക് നാണമോ... എന്തോന്നടി... " എന്റെ ഇടുപ്പിൽ ഇക്കിളി ആക്കികൊണ്ട് അവനിങ്ങനെ ചോദിച്ചപ്പോ ഞാൻ ഓൻ ദി സ്പോട്ടിൽ തല ഉയർത്തി അവനെ നോക്കി സൈറ്റടിച്ചു കൊടുത്ത് ഷർട്ടിന്റെ ഉള്ളിലൂടെ കാണുന്ന അവന്റെ നെഞ്ചിൽ ചുണ്ട് ചേർത്തു വെച്ച് വിട്ടു നിന്നു...

"Let's come..നമുക്ക് ഒരു പ്ലസിലേക്ക് കൂടെ പോകാനുണ്ട്...." അവനെന്റെ കൈ പിടിച്ചു പറഞ്ഞത് കേട്ട് ഞാൻ പുരികം ചുളുക്കി അവനെ നോക്കി... "എങ്ങോട്ട്...??!" "എങ്ങോട്ടാണെന്ന് പറഞ്ഞാലൊള്ളു നീ വരുവെങ്കിൽ ഇവിടെ തന്നെ നിന്നോ...." ഇതും പറഞ്ഞ് അവൻ മുന്നിൽ നടന്നു പോയതും ഞാൻ എന്തായാലും പോയിനോക്കാമെന്ന് വിചാരിച്ച് സ്കേർട്ടും പൊക്കി പിടിച്ച് അവന്റെ അടുത്തേക്ക് ഓടി...എന്നിട്ട് ഓന്റെ അടുത്ത് എത്തിയപ്പോ ഞാനൊന്ന് കിതച്ചു കൊണ്ട് അവനെ നോക്കിയതും അവൻ എന്താ എന്ന ഭാവത്തിൽ പുരികം പൊക്കിയത് കണ്ട് ഞാൻ നല്ല ക്രോസപ്പിന്റെ ഇളി കാണിച്ചു കൊടുത്തു അവന്റെ കൈ പിടിച്ചു മുന്നിലേക്ക് നടന്നു... ഹാളിന്റെ രണ്ടു സൈഡിലുമായിട്ടും രണ്ടു സ്റ്റയർ കൈസുണ്ട് അതിൽ വലതു ഭാഗത്തുള്ള സ്റ്റയറിലൂടെ ഇശു എന്നെയും കൊണ്ട് കയറി പോയിട്ട് മുകളിലെത്തിയതും ഞാൻ അവിടെമെല്ലാം കണ്ണോടിച്ചു ഓന്റെ കൂടെ നടന്നു... നടന്നു നടന്ന് ആ ഹാൾ കഴിഞ്ഞ് വീണ്ടും ഒരു ഓപ്പണായിട്ടുള്ള ഹാൾ കണ്ടതും ഞാൻ അങ്ങോട്ടേക്ക് നടന്ന് അവിടെ ചുറ്റുമൊന്ന് വീക്ഷിച്ചു.... രാത്രി ആയതുകൊണ്ട് ഈ ഓപ്പൺ ഹാൾ നല്ല മഞ്ഞ ലൈറ്റ്സൊക്കെ പിടിപ്പിച്ച് ഡെക്കറേറ്റ് ചെയ്തു വെച്ചിട്ടുണ്ട്...മഞ്ഞ ലൈറ്റ്‌സ് ആയതുകൊണ്ട് തന്നെ അതിന്റെ റിഫ്ലെക്റ്റ് കാരണം ഇശുന്റെ മുഖമെല്ലാം പ്രകാശിച്ചു നിൽക്കുന്നുണ്ട്... അതുകൊണ്ട് ഞാൻ ചെറു പുഞ്ചിരിയൂടെ അവന്റെ മുഖത്തേക്ക് നോക്കി നിക്കുന്ന നേരത്താണ് ഒരു തണുത്ത ഇളം കാറ്റ് എന്റെ മുഖത്തേക്ക് വീശി അടിച്ചത്... അതു കാരണം ചെവിക്കരികിൽ ഒതുക്കി വെച്ച മുടിയെല്ലാം മുന്നിലേക്ക് പാറി വന്നതും ഞാനത് വകഞ്ഞു മാറ്റാൻ നിന്നപ്പോഴേക്കിനും ഉമ്മച്ചൻ എന്റെ അടുത്തേക്ക് വന്നിട്ട് രണ്ടു സൈഡിലേക്കും മുടിയെല്ലാം വകഞ്ഞു മാറ്റിയിട്ട് മുന്നിലേക്ക് കൈ ചൂണ്ടി കാണിച്ചു തന്നു...

അന്നേരം അവിടെപ്പോ എന്താണെന്ന് വിചാരിച്ച് ഞാനവനെ ചെറു സംശയത്തിൽ നോക്കിയിട്ട് കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.... അവൻ ചൂണ്ടിയ ഭാഗത്ത് മൊത്തം ഇരുട്ടായത് കൊണ്ട് അവിടെയെനിക്ക് ഒന്നും കാണാൻ പറ്റാത്തത് കൊണ്ട് ഞാൻ ഇശുനെ നോക്കി അവിടെ എന്താണെന്ന് ചോദിച്ചു...അപ്പോളവൻ എന്റെ തലക്കൊരു കൊട്ട് തന്നിട്ട് സൂക്ഷിച്ച് നോക്കെടി എന്ന് പറഞ്ഞതും ഞാൻ വീണ്ടും അങ്ങോട്ടേക്ക് സൂക്ഷിച്ചു നോക്കി... അപ്പോ അവിടെയുള്ള കണ്ണിൻ കുളിർമയേകുന്ന കാഴ്ച കണ്ട് ഞാൻ വിടർന്ന കണ്ണുകളോടെ ഇശുനെ നോക്കിയിട്ട് കുറച്ചു അകലെയായി കാണുന്ന ആർത്തിരമ്പുന്ന കടലിലേക്ക് നോക്കി നിന്നു.... "Let's come ...." കടലിലേക്ക് ചെറു പുഞ്ചിരിയോടെ നോക്കി നിൽക്കെ ഇശു ഇതും പറഞ്ഞ് എന്റെ കൈ പിടിച്ചു ഓപ്പൺ ഹാളിൽ നിന്നും താഴേക്കുള്ള സ്റ്റയർ ഇറങ്ങിയിട്ട് മുന്നിലുള്ള മണൽ തരികളിലൂടെ നടന്നു... ആകാശമെല്ലാം ഇരുണ്ട് മൂടി കിടക്കുന്നത് കൊണ്ട് ചന്ദ്രനെ കാണാൻ പറ്റുന്നില്ലായിരുന്നു... അതുമല്ല നല്ല മഴക്കുള്ള സാധ്യത ഉള്ളതിനാൽ നല്ല തണുത്ത കുളിർ കാറ്റ് എന്നെ തട്ടി തലോടി പോകുന്നത് കൊണ്ട് തണുത്തിട്ട് ഞാൻ ഉമ്മച്ചന്റെ കൈയിൽ മുറുക്കി പിടിച്ച് കടലിനെ ലക്ഷ്യം വെച്ച് നടന്നു... അങ്ങനെ ഞങ്ങൾ കടലിന്റെ അടുത്ത് എത്തിയപ്പോ ഒരു വലിയ തിരമാല വരുന്നത് കണ്ടപ്പോ ഞാൻ പിറകിലേക്ക് രണ്ടടി നിന്നിട്ട് മുന്നിലെ തിരമാലയിലേക്ക് കണ്ണും നട്ട് നോക്കി നിന്നു.... ഞമ്മക്ക് കടലിലേക്ക് ഇറങ്ങാൻ നല്ല കൊതി ഉണ്ടേലും ഞാൻ സ്കർട്ട് ഇട്ടതു കൊണ്ട് അതൊരു വയ്യാവേലി ആവുമെന്ന് കരുതിയത് കൊണ്ടു മാത്രം ഞാൻ ചെറു പുഞ്ചിരിയോടെ കടലിലേക്ക് നോക്കി നിന്നു...

അന്നേരം തന്നെ ഉമ്മച്ചൻ എന്റെ കൈ മുറുകെ പിടിച്ചു നിക്കുന്നിടെ അവന്റെ ഇളം തണുത്ത ചുണ്ടുകൾ എന്റെ കവിളിൽ പതിപ്പിച്ചതും ഞാനൊന്ന് കണ്ണുകൾ മുറുക്കി ചിമ്മിയിട്ട് തുറന്നു അവനെ നോക്കി ... അപ്പോളവൻ എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു സൈറ്റടിച്ചു തന്നതും ഞാനവന്റെ കയ്യിൽ മുറുക്കി പിടിച്ചിട്ട് കൈ ചുണ്ടിന്റെ അരികിലേക്ക് കൊണ്ടുവന്ന് അവിടെ അമർത്തി ചുണ്ടു ചേർത്തു വെച്ചു..... "I lubb u ഇശുച്ചാ..." 🌸💜🌸💜🌸💜🌸💜🌸💜🌸 ചെറു ചിരിയോടെ അവളിത് പറഞ്ഞപ്പോ തിരിച്ചും i luv u ഐറ എന്ന് പറയണമെന്ന് ഉണ്ടെങ്കിലും ചില കാരണങ്ങൾകൊണ്ടും അത് പറയാനുള്ള ദിവസം ഞാനാദ്യമേ മുൻകൂട്ടി തീരുമാനിച്ചത് കൊണ്ടും ഞാനവൾക്കൊന്ന് ഇളിച്ചു കൊടുത്ത് "I hate u ....." എന്ന് പറഞ്ഞു... അത് കേട്ടിട്ടവൾ ചെറു സംശയത്തോടെ പുരികം ചുളുക്കിയിട്ട് എന്നെ വിടാതെ നോക്കിയിട്ട് ഒന്ന് പുഞ്ചിരിച്ചു തന്നു..... "But i still love uu...." എന്നവൾ പുഞ്ചിരിച്ചു പറഞ്ഞപ്പോ ഞാനും അവളെ പുഞ്ചിരിയോടെ നോക്കിയിട്ട് മനസ്സിൽ luv u too എന്ന് മൊഴിഞ്ഞു അവളിൽ നിന്ന് മുഖം തിരിച്ചു... അപ്പൊ കുറച്ചു അകലെയായിട്ടുള്ള ഒരു ഭാഗത്ത് നിന്ന് ഡിജെ നെറ്റ് പാർട്ടിയുടെ സൗണ്ട് കേട്ടപ്പോഴാ ഇന്നിവിടെ സായിപ്പ്മാരെ നെറ്റ് പാർട്ടിയുണ്ടെന്ന് ഓർത്തത്...അവർ എപ്പോഴും ഈ സീ ന്റെ അരികിലായിരിക്കും എപ്പോഴും പാർട്ടി നടത്താർ.. അതോണ്ട് തന്നെ ഞാൻ ഐറയെ നോക്കിയിട്ട് അവളെ കൈ പിടിച്ചു വലിച്ചു ഓടാൻ നിന്നതും അവൾ 'ഇനി എങ്ങോട്ടാണെന്ന' ചോദ്യ ഭാവേന എന്നെ നോക്കുന്നത് കണ്ട് ഞാൻ വാ എന്ന മട്ടിൽ തലയാട്ടി അവളെ കയ്യും പിടിച്ച് ഓടി...

ആദ്യമവൾ എന്നെ നോക്കി പതിയെ പതിയെയാണ് ഓടിയെങ്കിലും പിന്നീട് അവൾ പുഞ്ചിരിച്ചു കൊണ്ട് എന്റെ കൈ പിടിച്ചു ഓടി.... അങ്ങനെ ഓട്ടത്തിന് വിരാമമിട്ട് കടലിന്റെ കുറച്ചു മുന്നിലായി മണൽത്തരികളിൽ ഒരു ചെറിയ സെറ്റപ്പോടെ ലൈറ്റൊക്കെ പിടിപ്പിച്ച് ഒരു ഇംഗ്ലീഷ് സോങ്ങുമിട്ട് സായിപ്പും മദാമയൊക്കെ ബിയർ ബോട്ടിൽ ഒരു കയ്യിൽ ഉയർത്തി പിടിച്ചു ആടി കൊണ്ട് ഡാൻസ് കളിക്കുന്നത് കണ്ട് ഞാനങ്ങോട്ട് പോകാൻ നിന്നപ്പോഴാ ഐറ എന്റെ കൈ പിടിച്ചു വെച്ചത്... അത് കണ്ട് ഞാനവളെ തിരിഞ്ഞു നോക്കിയപ്പോ അവളെന്റെ കയ്യ് പിടിച്ച് അവർ ഡാൻസ് കളിക്കുന്നത് നോക്കി നിൽക്കാണ്... "നമ്മക്കും ഒരു ബിയറൊക്കെ കുടിച്ച് എൻജോയ് ചെയ്യാം...വാ" അവളെ ഇടകണ്ണിട്ട് നോക്കിയിട്ട് അവളുടെ കൈ പിടിച്ചു വലിച്ച് ഞാനിങ്ങനെ പറഞ്ഞപ്പോ ഇതുവരെ അവർ ഡാൻസ് കളിക്കുന്നത് നോക്കി നിന്ന പെണ്ണ് ഓൻ ദി സ്പോട്ടിൽ എന്നെ തിരിഞ്ഞു നോക്കി.... "എന്ത്...ബിയർ കുടിച്ച് അവരെ കൂടെ ഡാൻസ് കളിക്കാമെന്നോ...??!" എന്നെ കണ്ണു തള്ളി നോക്കിയിട്ട് അവളിങ്ങനെ ചോദിച്ചപ്പോ ഞാൻ ചിരി കടിച്ചു പിടിച്ച് അവളെ നോക്കി.... "Yeah..!!അതിനെന്താ കുഴപ്പം..." "അതിന് കുഴപ്പമേയുള്ളൂ.... നിങ്ങൾ വന്നേ അവർ ബിയറോ അൽഗഹോളോ എന്തു വേണേലും കുടിച്ചോട്ടെ നമുക്ക് ഈ വക പരുപാടി ഒന്നും വേണ്ട...." അവളിത് തന്നെയായിരിക്കും പറയായെന്ന് എനിക്ക് നല്ലപോലെ അറിയാവുന്നത് കൊണ്ടു തന്നെ ഞാൻ ചിരി കടിച്ചു പിടിച്ചു വീണ്ടും അവളെ നോക്കി... "അതെന്താ നമുക്ക് ഈ പരുപാടി ഉണ്ടായാൽ..നീ വന്നേ ...." ഞാനവളെ പിടിച്ചു വലിച്ചു അവരുടെ കൂട്ടത്തിൽ ചെന്നു നിർത്തി...അതിനിടെ ഐറ പോവാമെന്ന് പറഞ്ഞു ബഹളം വെക്കുന്നുണ്ടേലും ഞാനത് ശ്രേദ്ധിക്കാൻ നിക്കാതെ അവൾക്ക് ടേബിളിൽ വെച്ചിട്ടുള്ള ഒരു ഗ്ലാസ്സെടുത്തു കൊടുത്തു...

"അയ്യേ,,, എനിക്കൊന്നും വേണ്ട..." ഗ്ലാസ്സിനെയും എന്നെയും മാറി മാറി നോക്കി മുഖം ചുളുക്കി കൊണ്ട് അവളിങ്ങനെ പറഞ്ഞപ്പോ ഞാനറിയാതെ പൊട്ടിച്ചിരിച്ചു പോയി.... എന്റെ ചിരി കണ്ടിട്ട് അവൾ വല്ലാത്തൊരു മട്ടിൽ എന്നെ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ ചിരി പിടിച്ചു വെച്ചോണ്ട് അവളെ നോക്കി.... "ഡി ഉണ്ടകണ്ണി ഇത് ബിയറൊന്നുമല്ല ഡ്രിങ്ക്‌സാണ്...." എന്ന് ഞാൻ ചിരി അടക്കി പിടിച്ചു പറഞ്ഞപ്പോ അവൾ ആണല്ലേ എന്ന് ഒരുഴുക്കിൻ പറഞ്ഞിട്ട് നാറിയ മട്ടിൽ എനിക്ക് ഇളിച്ചു തന്നതും ഞാൻ ചുണ്ട് കൂട്ടി പിടിച്ച് തലയാട്ടി കൊടുത്തു.... അങ്ങനെ ഞാനും അവളും അവരുടെ കൂടെ ഡ്രിങ്ക്സൊക്കെ കുടിച്ച് എൻജോയ് ചെയ്തിട്ട് അവരോട് ബായ് പറഞ്ഞ് അവിടെനിന്നും പോന്നു.... "ഇശുച്ചാ,,, എനിക്ക് തണുക്കുന്നു..." പാർക്കിങ് ഏരിയയിലേക്ക് നടക്കുന്നിടെ അവൾ എന്റെ കൈ പിടിച്ചു ആട്ടി കളിച്ച് പറയുന്നത് കേട്ട് ഞാൻ നടത്തം സ്റ്റോപ് ചെയ്ത് അവളെ നോക്കി 'അയ്ന്' എന്ന് പറഞ്ഞപ്പോ അവളെന്റെ വയറ്റിനിട്ടൊരു കുത്ത് വെച്ചു തന്നു.... "അയ്‌നല്ല ,,കൊയ്‌ൻ...സീരിയസായിട്ട് ചോദിക്കുമ്പോഴാ അവന്റൊരു അയിൻ..." അവളെന്നെ കണ്ണുരുട്ടി നോക്കി കൊണ്ട് പറയുന്നത് കേട്ട് ഞാൻ ചിരിച്ചിട്ട് അവളുടെ കൈയിൽ നിന്ന് എന്റെ കൈ വിടുവിച്ചു എന്റെ വലതുകൈ അവളുടെ അരയിലൂടെ കൊണ്ടുപോയി എന്നിലേക്ക് അവളെ ചേർത്ത് നിർത്തി....അപ്പൊ അവളൊരു ഡബ്ബർ കണക്കെ എന്നിലേക്ക് ഒട്ടി നിന്നിട്ട് എന്നെയൊന്ന് തലപൊക്കി നോക്കിയിട്ട് ചിരിച്ചുകൊണ്ട് എന്നിലേക്ക് കൂടുതൽ പറ്റി ചേർന്ന് നിന്നിട്ട് മുന്നിലേക്ക് നോക്കി നടന്നു....

അങ്ങനെ നടന്ന് പാർക്കിങ് ഏരിയയിൽ എത്തിയപ്പോ ഞാൻ അവളോട് കാറിലേക്ക് കയറാൻ പറഞ്ഞിട്ട് ഞാൻ ഡ്രൈവിങ് സീറ്റിലേക്ക് കയറിരുന്നു.... 🌸💜🌸💜🌸💜🌸💜🌸💜🌸 ഇശു കാറിലേക്ക് കയറിയിരുന്നപ്പോ ഞാൻ സ്‌കർട്ടൊക്കെ പൊക്കി പിടിച്ചോണ്ട് കാറിലേക്ക് കയറിയിരുന്നിട്ട് പുറത്ത് നല്ല തണുപ്പ് കാരണം വിൻഡോ ഗ്ലാസ് ഉയർത്തി വെച്ചിട്ട് സീറ്റിലേക്ക് ചാരിയിരുന്നുകൊണ്ട് വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ട് ഞമ്മളെ ഹാൻഡ്സം ഉമ്മച്ചനെ വായിനോക്കി ഇരുന്നു.... അപ്പോ ഡ്രൈവിങ്ങിന് ഇടയിൽ അവനെന്നെ നോക്കി എന്താ എന്ന ഭാവത്തിൽ പുരികം ഉയർത്തി കളിച്ചപ്പോ ഞാൻ കള്ള ചിരിയോടെ സൈറ്റടിച്ചു കൊടുത്തു.... അത് കണ്ട് അവനെന്നെ ആകമൊത്തം നോക്കിയിട്ട് അർത്ഥം വെച്ച മട്ടിലൊരു ഇളി പാസ്സാക്കി മുന്നിലേക്ക് നോക്കി ഡ്രൈവ് ചെയ്തു.... അങ്ങനെ നീണ്ട യാത്രകൊടുവിൽ വില്ലയുടെ കോബൗഡിലേക്ക് ഇശു വണ്ടി കയറ്റി നിർത്തിയതും ഞാൻ ഡോർ തുറന്ന് അതിൽ നിന്നും ചാടി ഇറങ്ങിയിട്ട് വില്ലയുടെ ഉള്ളിലേക്ക് കയറി.... ഏറെ നേരം വൈകിയത് കൊണ്ടുതന്നെ എല്ലാരും കിടന്നത് കൊണ്ട് ഞാൻ ഒച്ചപ്പാടും ബഹളമൊന്നും ഉണ്ടാക്കാതെ നേരെ റൂമിലേക്ക് വിട്ടു.... ക്ഷീണം കാരണം ഞാൻ റൂമിലേക്ക് കയറിയ ഉടനെ ഡ്രസ്സെടുത്ത് ഫ്രഷായി കൊണ്ട് ബെഡിലേക്ക് വീഴാൻ നേരമാണ് ഞമ്മളെ കള്ള ഉമ്മച്ചൻ എന്നെ പിടിച്ചു വലിച്ചു അവന്റെ നെഞ്ചത്തേക്കിട്ടത്... അത് കണ്ടിട്ട് 'ഇന്ന് മൊത്തം റൊമാൻസ് ആണല്ലോ' എന്ന് ഞാനറിയാതെ മനസ്സിൽ മൊഴിഞ്ഞു പോയി... "എന്തേ ,,,നിനക്ക് റൊമാൻസ് പറ്റത്തില്ലേ...??!" ഞാൻ മനസ്സിൽ പറഞ്ഞത് അവനെങ്ങനെ അറിഞ്ഞു...

ഓ മൈ ഗോടെ ഈ ഉമ്മച്ചനെന്നെ ഇപ്പൊ നല്ല വെടിപ്പായി തന്നെ അറിയാമല്ലോ....പക്ഷെ ഓനെ ഞമ്മക്ക് ഇതുവരെ മനസ്സിലാക്കാൻ പറ്റിട്ടില്ല....സത്യം പറഞ്ഞാൽ എന്താണ് അവന്റെ ഒറിജിനൽ സ്വഭാവമെന്ന് എനിക്കിത് വരെ മനസ്സിലായിട്ടില്ല... ചുരുക്കി പറഞ്ഞാൽ അവനെന്താണെന് തന്നെ നമുക്കൊന്നും പ്രഡിറ്റ് ചെയ്യാൻ തന്നെ സാധിക്കില്ല... അതിൽ നിന്ന് തന്നെ അവനൊരു റയർ പീസാണെന്ന് തന്നെ ഉറപ്പിക്കാം.... "നിന്നോടാ ചോദിച്ചേ...??!" ഞാൻ ഓരോന്ന് ആലോചികുന്നിടെ അവനെന്റെ ടോപ്പിന്റെ ഉള്ളിലൂടെ കൈ കടത്തിയിട്ട് വയറിൽ ഒരു നുള്ള് വെച്ചു തന്ന് അവനിങ്ങനെ ചോദിച്ചപ്പോ ഞാനവനെ നിഷ്‌കു പോലെ നോക്കി... എന്റെ നിഷ്‌കു ഭാവം കണ്ടിട്ടവൻ ചിരി കടിച്ച് പിടിച്ച് എന്റെ കവിൾ സൈഡിലേക്ക് തിരിച്ച് അവിടെ അമർത്തി മുത്തം തന്നതും ഞാനവനെ കണ്ണുരുട്ടി നോക്കി.... "അല്ല ഉമ്മച്ചാ,,, നിങ്ങൾക്ക് ഈ കിസ്സിങ് പരുപാടി മാത്രമേ അറിയൂ....??!" "കിസ്സിങ് മാത്രമല്ല,,, ബാക്കി പലതും അറിയാം... ഇത് ചെറിയ ഡോസ് ആയതുകൊണ്ട് തന്നെ സേട്ടന്റെ സേച്ചിക്ക് താങ്ങും മറ്റേ പരിപാടി നിന്റെ അടുത്തെടുത്താൽ സേട്ടന്റെ സേച്ചിക്ക് ചിലപ്പോ താങ്ങൂല.... സേച്ചി ചിലപ്പോ സത്ത് പോകും ...അതോണ്ട് ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്തോ... ഇനി മറ്റേത് വേണമെങ്കിൽ ആവാം..." വല്ലാത്തൊരു അർത്ഥം വെച്ച മട്ടിൽ അവനെന്റെ അരയിൽ ഞെക്കി കൊണ്ട് പറഞ്ഞത് കേട്ട് എന്റെ ഉള്ളിലൂടെ ഒരു കറന്റ് പാസ്സ് ചെയ്ത് പോയോ എന്നൊരു ഡൗട്ട് ഇല്ലാതില്ലാതില്ല.... "മാറിക്കെ ഉമ്മച്ചാ.... എനിക്കൊന്നും വേണമെന്നില്ല..." അവന്റെ അടുത്ത് നിന്ന് എങ്ങനേലും എസ്ക്യാപ്പ് ആകണമെന്ന് തീരുമാനിച്ച് ഞാനിതും പറഞ്ഞ് അവന്റെ നെഞ്ചിൽ പിടിച്ച് പിറകിലേക്ക് തള്ളിയിട്ട് ഞാൻ വേഗം ബെഡിൽ പോയി കിടന്നു... അത് കണ്ട് അവൻ ചിരിച്ചു കൊണ്ട് ടർക്കിയെടുത്ത് ബാത്റൂമിലേക്ക് പോയതും ഞാൻ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ച് തലയിണ കുറച്ചു മുകളിലേക്ക് ആക്കി വെച്ചിട്ട് ഒന്ന് കയറി കിടന്നു... എന്നിട്ട് ഞാൻ ചുണ്ടിൽ പുഞ്ചിരിയൊക്കെ ഫിറ്റ് ചെയ്ത് നഖം കടിച്ച് ഇന്ന് നടന്നതൊക്കെ ആലോചിച്ചിരുന്നു...

കുറച്ചു കഴിഞ്ഞപ്പോ ഞമ്മളെ ഉമ്മച്ചൻ ടർക്കി വെച്ച് മുടി തോർത്തി കൊണ്ട് വരുന്നത് കണ്ട് ഞാൻ അവന്റെ മുടിയിലേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു.... ടർക്കി വെച്ച് തുവർത്തുന്നത് കൊണ്ട് കണ്ണിന്റെ മുന്നിലേക്ക് മുടിയെല്ലാം ചാഞ്ഞു കിടക്കുന്നത് കണ്ട് ഞാനവന്റെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന സമയത്താണ് അവനെന്റെ അടുത്തേക്ക് വന്നിട്ട് മുടിയിലെ വെള്ളമെല്ലാം എന്റെ മുഖത്തേക്ക് കുടഞ്ഞിട്ട് ചിരിച്ചു കൊണ്ട് ഡ്രസിങ് റൂമിലേക്ക് കയറി പോയത്... ആ പ്രവർത്തി ഞമ്മക്ക് തീരെ ഇഷ്ട്ടമില്ലാത്തത് കൊണ്ടും വെള്ളമെല്ലാം മുഖത്തേക്ക് ആയതു കൊണ്ടും ഞാനവനെ കണ്ണുരുട്ടി പേടിപ്പിച്ച് മുഖത്തെ വെള്ളമെല്ലാം തുടച്ചു മാറ്റി.... അന്നേരമവൻ ടീ ഷർട്ട് എടുത്തിട്ട് ഡ്രസിങ് റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ട് ഞാനവനെ കൂർപ്പിച്ചു നോക്കിക്കൊണ്ടിരുന്നു... അതവൻ മൈൻഡ് ചെയ്യാതെ ടേബിളിൽ നിന്നും ഫോണെടുത്തു ബെഡിൽ വന്ന് എന്റെ മറു ഭാഗത്ത് വന്നിരുന്ന് ഫോണിൽ തോണ്ടി കളിക്കാൻ തുടങ്ങി... അത് കണ്ടിട്ട് എനിക്ക് എരിഞ്ഞുകയറി വന്നതും ഞാനവനെ എന്റെ സൈഡിലുള്ള കുശിനെടുത്ത് ഒരു ഏർ വെച്ചു കൊടുത്തു.. അതവൻ ഫോണിൽ നിന്ന് നോട്ടം മാറ്റാതെ തന്നെ കൃത്യം ക്യാച്ച് പിടിച്ച് ബെഡിലേക്ക് ഇട്ടതും ഞാനവനെ പുച്ഛിച്ചു കൊണ്ട് തിരിഞ്ഞു കിടക്കാനൊന്നും നിക്കാതെ ലാംപ് ടേബിളിലുള്ള ലൈറ്റ് ഓഫ് ചെയ്തിട്ട് അവന്റെ അരികിലേക്ക് നീങ്ങി കിടന്ന് അവന്റെ ഫോണ് പിടിച്ചു വാങ്ങിയിട്ട് എന്റെ പുറം ഭാഗത്ത് വെച്ച് അവനെ ചേർത്ത് പിടിച്ചു കിടന്നു ... അപ്പോഴവൻ എന്തൊക്കെയോ പറയുന്നുണ്ടേലും ഞാനതൊന്നും ചെവി കേൾക്കാത്തത് കൊണ്ട് അവൻ വാ അടച്ചു വെച്ചിട്ട് എന്നെ ചേർത്ത് പിടിച്ചു മൂർത്താവിൽ ചുണ്ടമർത്തി കിടന്നത് കണ്ട് ഞാൻ പുഞ്ചിരിച്ചു കൊണ്ട് പതിയെ കണ്ണുകളടച്ചു............... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story