QUEEN OF KALIPPAN: ഭാഗം 65

queen of kalippan

രചന: Devil Quinn

സമയം രണ്ടു മണി കഴിഞ്ഞിട്ടും അവനെ കാണാതെ നിന്നിട്ട് ഉള്ളിൽ വേണ്ടാത്ത ചിന്തയൊക്കെ വന്നെങ്കിലും ഞാനത് കാര്യമാക്കിയില്ല... പക്ഷെ എന്തുകൊണ്ടോ എന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു... അതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല.... എന്നാലും ഒലിച്ചിറങ്ങുന്ന കണ്ണുനീർ അമർത്തി തുടച്ചോണ്ട് ഞാൻ റൂമിൽ പരന്നു കിടക്കുന്ന ഇരുട്ടിലേക്ക് ചുറ്റും നോട്ടം തെറ്റിച്ചോണ്ട് ബെഡിലേക്ക് ചാരിയിരുന്നു.... അങ്ങനെ എത്ര നേരം അങ്ങനെ ഇരുന്നെന്ന് എനിക്ക് തന്നെ മനസ്സിലായില്ല...സമയം പോകുന്നതിനനുസരിച്ച് പേടി കൂടാൻ തുടങ്ങിയതും ഞാൻ കണ്ണുകൾ ഇറുക്കി അടച്ച് തുറന്നു.....അന്നേരം തന്നെ ആരോ ഡോർ തുറന്ന് റൂമിലെ ലൈറ്റ്‌സ് ഓണ് ചെയ്തതും അതിന്റെ ഇരുണ്ട വെട്ടം എന്റെ കണ്ണിലേക്ക് കുത്തി വന്നപ്പോ ഞാൻ കണ്ണ് ഇറുക്കി അടച്ചു കൊണ്ട് കണ്ണു തുറന്നു നോക്കി .... "നീയെന്താ ഐറാ ഈ ഇരുട്ടത്ത് ഇരിക്കുന്നെ... നീ ഇതുവരെ ഉറങ്ങിയില്ലേ....??!" എന്ന് പറഞ്ഞ ഇശു യാതൊരു ഭാവവ്യത്യാസമൊന്നുമില്ലാതെ ഡോറടച്ചു തിരിഞ്ഞോണ്ട് ഷർട്ടിന്റെ മുകളിലുള്ള കോട്ട് അയച്ചിട്ട് എന്നെ നോക്കിയത് കണ്ട് ഞാൻ ബെഡിൽ നിന്നും എഴുനേറ്റ് ഓന്റെ അടുത്തേക്ക് ഓടി പോയിട്ട് അവനെ വലിഞ്ഞു മുറുക്കി കെട്ടിപിടിച്ചു തേങ്ങി കരഞ്ഞു.... ഞാൻ നേരത്തെ അനുഭവിച്ച പേടിയും ടെൻഷനുമൊക്കെ വീണ്ടും മനസ്സിലേക്ക് വന്നപ്പോ ഉള്ളിൽ തികട്ടി നിന്ന സങ്കടമെല്ലാം ആ ഒരു നിമിഷം പുറത്തേക്ക് വിട്ടു തേങ്ങി കരഞ്ഞു....

"എന്താ എന്റെ ഉണ്ടകണ്ണിക്ക് പറ്റിയെ... നീയെന്തിനാടി ഇങ്ങനെ കരയുന്നെ... കാര്യം പറ ..." എന്റെ മുടിയിൽ പതിയെ ഒഴിഞ്ഞു തന്നോണ്ട് ഓനിങ്ങനെ ചോദിച്ചപ്പോ ഞാൻ കരച്ചിന്റെ വോളിയം പതിയെ കുറിച്ചിട്ട് മൂക് മേൽപ്പോട്ട് വലിച്ച് പതിയെ അവനിൽ നിന്ന് വിട്ടു നിന്നു.... "നിങ്ങളിത് വരെ എവിടെ ആയിരുന്നു..??നിങ്ങളെ കാണാതിരുന്നിട്ട് ഞാനെന്ത് മാത്രം ടെന്ഷന് അടിച്ചെന്ന് നിങ്ങൾക്കറിയോ....??!" "അതിനായിരുന്നോ നീയിത് വരെ കിടന്ന് മോങ്ങിയത്...!!! എന്റെ ഐറാ,, എനിക്ക് ഓഫീസിൽ ഇന്ന് കുറെ വർക് ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു...കുറെ ഫയൽസ് ചെക്ക് ചെയ്യേണ്ടതൊക്കെ പെൻഡിങ്ങിൽ ആയതുകൊണ്ടാണ് ഞാൻ നിന്നെ ഓഫീസിലേക്ക് കൊണ്ടു വന്നത്... പക്ഷെ നിന്റെ മൂഡ് ശെരിയല്ലാത്തത് കൊണ്ട് നീ ഇങ്ങോട്ട് പോന്നു... അപ്പൊ വർക്‌സ് എല്ലാതും എന്റെ തലയിലേക്ക് തന്നെയായി... അതുകൊണ്ട് അതെല്ലാം ചെക്ക് ചെയ്ത് കഴിഞ്ഞപ്പോഴേക്കിനും ഞാനൊരു വിധമായപ്പോ വെറുതെ വാച്ചിലേക്ക് നോക്കിയപ്പോഴാണ് സമയം രണ്ടു മണി കഴിഞ്ഞെന്ന് മനസ്സിലായ്ത് തന്നെ... ടൈം നോക്കിയില്ലെങ്കിൽ ഞാനിപ്പോഴും ഓഫീസിൽ തന്നെ ആയിരിക്കും....അല്ല,,,എന്നെ കാണാതിരുന്നിട്ടാണോ നീയതുവരെ കിടന്ന് മോങ്ങിയത്... ഹ ഹ ഹ.. വെരി ഫണ്ണി ..."

എന്നൊക്കെ ഓനൊരു എസ്സെ കണക്കെ പറഞ്ഞ് എന്നെ ആക്കികൊണ്ട് കൊലച്ചിരി ചിരിച്ചത് കണ്ട് ഞാൻ നേരെത്തെ അവനെ കാണാതെ നിന്നിട്ടുള്ള കാര്യങ്ങളൊക്കെ ചിന്തിച്ച് അവനെ നോക്കിയപ്പോ ഓന് ചിരി കടിച്ചു പിടിച്ചോണ്ട് എന്നെ നോക്കിയത് കണ്ട് ഞാൻ ചുണ്ട് പിളർത്തി ... "അപ്പൊ.. അപ്പൊ നിന്റെ ഫോണ് എവിടെ ..??!ഞാൻ കുറെ അതിലേക്ക് വിളിച്ചു നോക്കിയല്ലോ പക്ഷെ ബിസിയായിരുന്നു ...അതെന്തു കൊണ്ടാ...??!" "അത് വർക്കിന്റെ ഇടയിൽ ആരും വിളിക്കണ്ട എന്നു വിചാരിച്ചാണ് ഞാൻ ബിസിയാക്കി വെച്ചത്... നീ അതിലേക്ക് കുറെ വിളിച്ചായിരുന്നോ...??!" 🌸💜🌸 എന്നും പറഞ്ഞ് ഞാൻ പോക്കറ്റിൽ കൈയിട്ട് തപ്പിയിട്ട്‌ ഫോണ് കയ്യിലെടുത്തു...അപ്പൊ അതിൽ എഴുപത്തി നാൽ മിസ്സ് കാൾ കണ്ടിട്ട് ഞാൻ അന്തം വിട്ട് അവളെ നോക്കി.... "നീ ഇത്രയും തവണ വിളിച്ചായിരുന്നോ...?!" വർക്കിന്റെ ടൈമിൽ ഫോണിലേക്ക് ശ്രേദ്ധിക്കാത്തത് കൊണ്ട് ഫോണിലെ മിസ്സ് കാളുടെ എണ്ണം കണ്ട് ഞാനിങ്ങനെ അവളോട് ചോദിച്ചതും അവൾ എന്നെ കൂർപ്പിച്ചു നോക്കി... "അല്ലേലും വേണ്ട സമയത്ത് ഫോണിലേക്ക് ഒന്നും ശ്രേദ്ധിക്കില്ലല്ലോ....??" വാക്കുകൾ ഇടറി കൊണ്ട് അവളിങ്ങനെ പറഞ്ഞപ്പോ തന്നെ എനിക്ക് മനസ്സിലായി അവൾ എന്നെ കാണാതിരുന്നിട്ട് നന്നേ പേടിച്ചിട്ടുണ്ടെന്ന്...

അതെനിക്ക് മനസ്സിലൊരു വിങ്ങൽ ഉണ്ടാക്കിയപ്പോ ഞാൻ ഐറയെ നോക്കിയതും അവൾ കണ്ണു നിറച്ചു എന്നെ നോക്കിയിട്ട് പെട്ടന്ന് മുഖം തിരിച്ചു മുഖം പൊത്തിപ്പിടിച്ചു കരഞ്ഞു.... "ഐറാ,,," അവൾ തിരിഞ്ഞു നിന്ന് കരയുന്നത് കണ്ട് ഞാൻ പതിഞ്ഞ ശബ്ദത്തിൽ അവളെ കയ്യിൽ പിടിച്ചുകൊണ്ട് വിളിച്ചപ്പോ അവൾ എന്റെ കൈ തട്ടി മാറ്റിയിട്ട് വീണ്ടും കരഞ്ഞു... "ഡീ,, നീ ഫോണ് വിളിച്ചത് ഞാൻ കാണാതിരുന്നിട്ടല്ലേ...അല്ലാതെ മനപ്പൂർവമൊന്നും അല്ലല്ലോ..." അവളെ കയ്യിൽ വീണ്ടും പിടിച്ച് ഞാനിങ്ങനെ പറഞ്ഞപ്പോ അവൾ വീണ്ടും എന്റെ കൈ ശൗൾഡർ കൊണ്ട് തട്ടി മാറ്റി... അവളുടെ ഷോ കണ്ടിട്ട് ചിരി വരുന്നുണ്ടേലും ഞാൻ മാക്സിമം പിടിച്ച് വെച്ച് "ഡീ.." എന്ന് നീട്ടി വിളിക്കേണ്ട താമസം മുഖം പൊത്തി പിടിച്ച് തിരിഞ്ഞു നിന്ന് കരയുന്ന അവൾ എന്റെ നേർക്ക് തിരിഞ്ഞിട്ട് ഓൻ ദി സ്പോട്ടിൽ നെഞ്ചോത്തോട്ട് ലാണ്ടായി കൊണ്ട് നേരത്തെ പോലെ മുഖം പൊത്തി പിടിച്ച് എന്റെ നെഞ്ചിൽ കിടന്നു കരഞ്ഞു... അത് കണ്ട് ഞാൻ ചിരിച്ചോണ്ട് അവളെ അരയിൽ കൂടെ കൈകൊണ്ടു പോയിട്ട് അവളെ വട്ടം ചുറ്റി പിടിച്ചതും അവൾ എന്നിലേക്ക് കൂടുതൽ ഒട്ടി ചേർന്ന് നിന്നു... "നിന്നെ കാണാതിരുന്നിട്ട് ഞാൻ എന്തുമാത്രം പേടിച്ചുവെന്ന് അറിയോ...ഓരോ സമയവും നീങ്ങി കൊണ്ടിരിക്കുമ്പോഴും എന്റെ ഉള്ളിൽ എന്തൊരു പരിപ്രാന്തി ആയിരുന്നെന്ന് അറിയോ...നിനക്ക് വല്ലതും പറ്റിയോ എന്ന് ഞാനൊരു നിമിഷം ആലോചിച്ചു പോയി... നീയില്ലാതെ ഒരു നിമിഷം പോലും എനിക്കിപ്പോ തനിച്ചിരിക്കാൻ പറ്റില്ല...

അങ്ങനെയുള്ള ഞാൻ കഴിഞ്ഞ നേരമെല്ലാം എങ്ങനെയാ തള്ളി നീക്കിയതെന്ന് നിനക്കറിയോ...." മുഖത്ത് വെച്ചിട്ടുള്ള കൈയെടുത്തു മാറ്റി എന്റെ നെഞ്ചിലേക്ക് മുഖം പൂയ്ത്തി കൊണ്ട് അവളിങ്ങനെ പറഞ്ഞത് കേട്ട് എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു...ആ പുഞ്ചിരിയെ ചുണ്ടിൽ നിന്നും തട്ടി കളയാതെ തന്നെ ഞാൻ അവളെ എന്നിൽ നിന്ന് വിട്ട് നിർത്തിയിട്ട് അവളെ മൂർത്താവിൽ അമർത്തി ചുംബിച്ചിട്ട് അവളെ മുഖം രണ്ടു കൈകൊണ്ടും കോരിയെടുത്തു.... "എന്തായാലും ഞാനിപ്പോ വന്നില്ലേ... അതോണ്ട് ഇനി നീയിങ്ങനെ കരഞ്ഞ് സീൻ കോണ്ട്ര ആക്കേണ്ട... പിന്നെ നീയിത് വരെ ഭക്ഷണം കഴിച്ചിട്ടില്ലല്ലോ...എന്നെ വിശ്വസിപ്പിക്കാൻ കഴിച്ചെന്ന് പറഞ്ഞാലും നീ കഴിച്ചിട്ടില്ലെന്ന് എനിക്കറിയാ... അതോണ്ട് ഞാനിപ്പോ ഫ്രഷായി വരാം...അപ്പോഴേക്കിനും നീ ഫുഡ് എടുത്തു വെക്ക്..." എന്ന് ഞാൻ പറഞ്ഞപ്പോ അവൾ എനിക്കൊന്ന് പുഞ്ചിരിച്ചു തന്നിട്ട് കണ്ണുകൾ അമർത്തി തുടച്ചോണ്ട് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി പോയത് കണ്ട് ഞാൻ ഫ്രഷാവാനും വേണ്ടി ബാത്റൂമിലേക്ക് കയറി... അങ്ങനെ ഫ്രഷായി ഇറങ്ങിയിട്ട് ഡ്രെസ്സിങ് റൂമിലേക്ക് പോയി അവിടുന്ന് ഡ്രസ് ചെയ്ഞ്ച് ചെയ്ത് ഇറങ്ങിയിട്ട് നേരെ ഡൗണ് ഫ്ലോറിലേക്ക് പോയി.. നേരം അന്തിപാതിരാ ആയതുകൊണ്ട് തന്നെ ഹാളിലെ ലൈറ്റെല്ലാം ഓഫായി കിടക്കാണ്... ആകെയുള്ള ഗെസ്റ്റ് ഹാളിലെ ചെറിയ ഡിം ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ സ്റ്റയർ ഇറങ്ങിയിട്ട് നേരെ ഡൈനിങ് ഹാളിലേക്ക് നടന്നു...

അപ്പൊ സൈഡിലെ കിച്ചനിൽ നിന്ന് ലൈറ്റ് കണ്ടതും ഞാൻ അങ്ങോട്ടേക്ക് നടന്നിട്ട് കിച്ചനിലേക്ക് കയറി ചെന്നു.... വിശാലമായി കിടക്കുന്ന കിച്ചണിന്റെ ഒത്ത നടുവിലുള്ള ഫ്രൂട്സും വെജിറ്റബിൾസൊക്കെ കൊട്ടയിലാക്കി വെച്ചിട്ടുള്ള വലിയ വൈറ്റ് ടേബിളിന്റെ അടുത്ത് എനിക്കഭിമുഖമായി നിന്നിട്ട് എനിക്കുള്ള ഫുഡ് പ്ലേറ്റിലേക്ക് സെർവ് ചെയ്യുന്ന ഐറയെ കണ്ട് ഞാൻ ടേബിളിന്റെ അടുത്തേക്ക് പോയിട്ട് അവളുടെ ഓപ്പോസിറ്റ് സൈഡിൽ വന്നു നിന്നു... "എന്താ ഫാര്യേ ,,,മുഖത്തൊരു തെളിച്ചമില്ലാത്തെ...??!" 🌸💜🌸 ഇശുൻ ഫുഡ് പ്ലേറ്റിലേക്ക് സെർവ് ചെയ്യുന്ന നേരത്ത് ഓൻ എന്റെ ഓപ്പോസിറ്റ് വന്നു നിന്ന് ഇതും ചോദിച്ച് ടേബിളിന്റെ മുകളിൽ വെച്ചിട്ടുള്ള ആപ്പിളിന്റെ കൊട്ടയിൽ നിന്ന് ഒരാപ്പിൾ എടുത്തത് കണ്ടതും ഞാൻ അവനെ ഒന്ന് തല ഉയർത്തി നോക്കിയിട്ട് ടേബിളിൽ വെച്ചിട്ടുള്ള സ്റ്റാൻഡിൽ നിന്ന് ഒരു സ്പൂണ് എടുത്തിട്ട് അവൻക്ക് വേണ്ടി ഉണ്ടാക്കി വെച്ച പാസ്ത്തയിലേക്ക് വെച്ചുകൊടുത്ത് പ്ലേറ് ടേബിളിൽ നിന്നെടുത്ത് അവന്റെ അടുത്തേക്ക് പോയിട്ട് അവന്റെ മുന്നിൽ വെച്ചു കൊടുത്തു.... അത് കണ്ട് അവൻ ആപ്പിളിന്റെ ഒരു ഭാഗത്ത് നിന്ന് ഒരു പീസ് കടിച്ചെടുത്തു എനിക്കത് തന്നിട്ട് ടേബിളിന്റെ അത്രക്ക് വലിപ്പം വരുന്ന വലിയ സ്റ്റൂളിൽ കയറി ഇരുന്നുകൊണ്ട് പ്ലറ്റിലുള്ള സ്പൂണ് വെച്ച് പാസ്തയിൽ ഇളക്കിയിട്ട് എന്നെ നോക്കി.... "നിനക്ക് വേണ്ടേ...??!" "എനിക്ക് വിശക്കുന്നില്ല..." എന്ന് ഞാൻ വല്യ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞിട്ട് അവനെനിക്ക് തന്ന ആപ്പിൾ ടേബിളിൽ വെച്ചു....

അത് കണ്ട് അവൻ എന്നെ പിടിച്ച് അവന്റെ അപ്പുറത്തുള്ള അതേ വലിപ്പമുള്ള സ്റ്റൂളിൽ പിടിച്ചിരുത്തി... "മ്മ് നീയും കഴിക്ക്...." പാസ്തയിൽ സ്പൂണിട്ട് ഇളക്കിയിട്ട് എനിക്കു നേരെ അത് നീട്ടിക്കൊണ്ട് അവനിങ്ങനെ പറഞ്ഞപ്പോ ഞാൻ അവന്റെ മുഖത്തേക്ക് തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നു... അത് കണ്ട് അവൻ എന്റെ നേർക്ക് വിരൽ ഞൊടിച്ചിട്ട് 'സ്വപനം കണ്ടിരിക്കാതെ കഴിക്ക് 'എന്നു പറഞ്ഞതും ഞാൻ അതിനൊന്ന് ഇളിച്ചു കൊടുത്തിട്ട് അവനെനിക്കു നേരെ നീട്ടി പിടിച്ച സ്പ്പൂണിലെ പാസ്ത കഴിച്ചു.. അന്നേരം തന്നെ ഞാൻ വായയിലുള്ളത് ചവച്ചരച്ചു അണ്ണാക്കിലേക്ക് ഇറക്കിയിട്ട് അവന്റെ കയ്യിലുള്ള സപ്പൂണ് വാങ്ങിച്ച് ടേബിളിലുള്ള പാസ്തയുടെ പ്ളേറ്റ് എന്റെയും അവന്റെയും സെന്ററിലായി വെച്ചിട്ട് ഞാൻ അതിൽ നിന്ന് പാസ്ത എടുത്തിട്ട് ഓന്റെ വായിലേക്ക് ആക്കിപിടിച്ച് അവനെന്നോട് നേരെത്തെ പറഞ്ഞ ടോണിൽ തന്നെ കഴിക്കെന്ന് പറഞ്ഞതും അവൻ വല്ലാത്തൊരു മട്ടിൽ തലയാട്ടിയിട്ട് അത് കഴിച്ചു.... അത് കണ്ട് ഞങ്ങൾ രണ്ടുപേരും ഓരോന്ന് പറഞ്ഞ് ചിരിച്ചിട്ട് ഒരു പ്ലേറ്റിൽ നിന്നു തന്നെ ഒപ്പം കഴിച്ചു.. അങ്ങനെ എല്ലാതും കഴിഞ്ഞ് റൂമിലേക്ക് ചെന്നു... നേരം വെളുക്കാൻ ഇനി രണ്ടു മൂന്ന് മണിക്കൂർ മാത്രമേയുള്ളൂ എന്നറിയുന്നത് കൊണ്ട് ഞാൻ വേഗം ബെഡിലേക്ക് കയറിയിട്ട് ഇശുന്റെ അടുത്തേക്ക് ഒട്ടി കിടന്നുറങ്ങി.... പിന്നെ ഉറക്കത്തിൽ നിന്നും എഴുനേറ്റത്‌ ഇശു ജോക്കിങിന് പോകാനും വേണ്ടി ഡോർ തുറക്കുന്ന ശബ്ദം കേട്ടാണ്...

അതിന്റെ ഒച്ച കേട്ട് ഞാൻ കണ്ണൊക്കെ തിരുമ്മിയിട്ട് ഒരു കോട്ടുവായും എടുത്തിട്ട് കാതിൽ ഹെഡ്സെറ്റ് വെച്ച് പുറത്തേക്ക് ഇറങ്ങാൻ നിക്കുന്ന ഓനോട് ഒരു ഗുഡ് മോർണിംഗും വിഷ് ചെയ്തിട്ട് ഞാൻ ബെഡിൽ നിന്നും ഇറങ്ങി നേരെ ഫ്രഷാവാനും വേണ്ടി ബാത്റൂമിലേക്ക് കയറി ... എന്നിട്ട് ഒരു കുളിയും പാസ്സാക്കി ഇറങ്ങിയിട്ട് സുബഹി നിസ്കരിസിച്ച് നേരെ താഴേക്ക് വിട്ടു... അന്നേരം ദീദി ഒരു ട്രേയിൽ കോഫീ കപ്പുമായി ലാമിത്താന്റെ റൂമിലേക്ക് പോകുന്നത് കണ്ട് ഞാൻ മൂപ്പത്തിനോട് ഒരു മോർണിംഗ് വിഷ് വിളിച്ചുകൂവി കൊണ്ട് നേരെ കിച്ചനിലേക്ക് വിട്ടു.... അവിടെ എത്തിയപ്പോ അമ്മച്ചി ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുന്നത് കണ്ട് ഞാൻ അമ്മച്ചികൊന്ന് പുഞ്ചിരിച്ചു കൊടുത്തിട്ട് സ്ളാബിളിൽ വെച്ചിട്ടുള്ള കെറ്റിൽ നിന്ന് ആവി പറക്കുന്ന കോഫി കപ്പിലേക്ക് ഒഴിച്ചിട്ട് കപ്പെല്ലാം ട്രെയിലേക്ക് വെച്ച് അതിൽ നിന്ന് ഒരു കപ്പ് അമ്മച്ചിക്ക് കൊടുത്തു.... "മോളത് അവിടെ വെച്ചോ... ഞാൻ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയിട്ട് കുടിച്ചോണ്ട്...." ബ്രേക്ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കിൽ പെട്ട് അമ്മച്ചി ഇങ്ങനെ പറഞ്ഞപ്പോ ഞാനതിന് സമ്മതിക്കാതെ അമ്മച്ചിയെ നോക്കി... "അത് വേണ്ട,,, കോഫീ കുടിച്ചിട്ട് ബാക്കി കാര്യങ്ങൾ നോക്കിയാൽ മതി... അതോണ്ട് വേഗം കുടിച്ചോ... അല്ലെങ്കിൽ ഞാൻ കുടിപ്പിക്കും ട്ടോ..." കുട്ടികളെ പോലെ മുഖം ചുളുക്കി ഞാനിങ്ങനെ പറഞ്ഞപ്പോ അമ്മച്ചി എന്റെ കവിളിലൊന്ന് തലോടി കൊണ്ട് ഇങ്ങനെയൊരു കൊച്ച് എന്നു പറഞ്ഞ് എന്റെ കയ്യിലെ കോഫീ കപ്പ് വാങ്ങിച്ച് ഒരു സിപ്പ് കുടിച്ചു....

അത് കണ്ട് ഞാൻ ഗുഡ് ഗേൾ എന്നു പറഞ്ഞ് സൈറ്റടിച്ചു കൊടുത്തു സ്ളാബിളിൽ വെച്ച ട്രെ എടുത്ത് നേരെ ഹാളിലേക്ക് പോയി.... അപ്പൊ ആഷിക്ക ജോക്കിങ് കഴിഞ്ഞ് ക്ഷീണിച്ച് മെയിൻ ഡോർ കടന്ന് വരുന്നത് കണ്ട് ഞാൻ ഇക്കാൻ്റെ അടുത്തേക്ക് പോയിട്ട് ട്രേയിൽ നിന്ന് ഒരു കപ്പെടുത്ത് കൊടുത്തു... "ഇന്ന് ഇശു ജോക്കിങിന് പോയില്ലേ...??" കോഫീ ഒരു സിപ്പ് കുടിച്ചിട്ട് ഇക്ക ഇങ്ങനെ ചോദിച്ചപ്പോ ഞാൻ അതിനൊന്ന് നെറ്റി ചുളിച്ചു നോക്കി... "ഹാ പോയല്ലോ,,, എന്തേ ഇക്ക...??!" "അവൻ സ്ഥിരം പോകുന്ന റൂട്ടിൽ അവനെ കണ്ടില്ല... ചിലപ്പോ അവൻ വേറെ റൂട്ടിലൂടെ പോയേക്കും അതായിരിക്കും ഞാനവനെ കാണാതിരുന്നെ...." എന്ന് ഇക്ക പറഞ്ഞത് കേട്ട് ഞാൻ അതിനൊന്ന് തലകുലുക്കി കാണിച്ച് ഉമ്മിന്റെ റൂമിലേക്ക് പോയി... അപ്പൊ ഉമ്മി കുളി കഴിഞ്ഞ് വരുന്നത് കണ്ടപ്പോ ഞാൻ ഉമ്മിക്കും കോഫീ കൊടുത്ത് പോകാൻ നിന്നപ്പോഴാ ഉമ്മി പിറകിൽ നിന്ന് ഐറു എന്ന് വിളിച്ചത്....അത് കണ്ട് ഞാൻ ഉമ്മിന്റെ നേർക്ക് തിരിഞ്ഞു നിന്നു.. "എന്താ ഉമ്മി,,," "ഇന്നലെ നീ ഉറങ്ങിട്ടില്ലായിരുന്നു ല്ലേ...??!" എന്ന് ഉമ്മി എടുത്തടിച്ചപോലെ ചോദിച്ചപ്പോ ഞാൻ 'അത്,,,,,,,,,' എന്ന് പറഞ്ഞ് നീട്ടുന്നത് കണ്ട് ഉമ്മി എന്റെ അടുത്തേക്ക് വന്നിട്ട് മുടിയിൽ പതിയെ തലോടി .... "എനിക്കറിയാ നീ ഇശുനെ കാണായിട്ട് നല്ല വണ്ണം ഭയന്നിട്ടുണ്ടെന്ന്...അവനങ്ങനെയാ ,,,ജോലിയിൽ ശ്രേദ്ധ ചൊലുത്തിയാൽ പിന്നെയവൻ അത് കഴിഞ്ഞിട്ടൊള്ളൂ ഒരു സമാധാനം കിട്ടാ...അവനും അവന്റെ ഉപ്പയും അങ്ങനെ തന്നെയാ...

ഒരു കാര്യം അവരോട് പറഞ്ഞാൽ അത് ചെയ്തു തീർക്കുന്ന വരെ അവർക്കൊരു ആശ്വാസം കിട്ടില്ല... അതോണ്ട് നീയിനി അവനെ കാണാതെ ഇരുന്നിട്ട് പേടിക്കൊന്നും വേണ്ട ട്ടോ..." എന്റെ കവിളിൽ മൃദുവായി തലോടി കൊണ്ട് ഉമ്മി ഇങ്ങനെ പറഞ്ഞപ്പോ ഞാൻ അതിനൊന്ന് പുഞ്ചിരിച്ചു കാണിച്ചു കൊടുത്തു.... "ഇല്ല ഉമ്മി,,, ഇനി ഞാൻ അങ്ങനെയൊന്നും പേടിക്കില്ല... ആദ്യമായിട്ട് അവൻ ഇത്രയും നേരം കാണാതിരുന്നിട്ട് ഒന്ന് പേടിച്ചു ,,അത്രയൊള്ളു..അല്ല ഉമ്മി,,, ഉപ്പ ഇനി എന്നാ വരുന്നേ ദുബായിൽ നിന്ന്...??!" "ഒരു രണ്ടാഴ്ച കഴിഞ്ഞാൽ വരുമെന്നാ പറഞ്ഞത്...അവിടുത്തെ പ്രോബ്ലെംസ് ഒക്കെ സോൾവായ സ്ഥിതിക്ക് ഇനി എന്തായാലും ഇങ്ങോട്ട് വരായിരിക്കും...." ഉമ്മി കോഫീ സിപ്പ് സിപ്പായി കുടിച്ച് റൂമിൽ നിന്ന് ഇറങ്ങികൊണ്ട് ഇതും പറഞ്ഞ് കിച്ചനിലേക്ക് പോയതും ഞാൻ മുകളിലേക്ക് ഒന്ന് നോക്കി.. അപ്പൊ റോഷൻ കോട്ടുവാ ഇട്ടുകൊണ്ട് റൂമിൽ നിന്ന് ഇറങ്ങി വന്ന് ഗെസ്റ്റ് ഹാളിലെ സോഫയിലേക്ക് വീണ് ഫോണിൽ കുത്തി കളിച്ചു ഇരിക്കുന്നത് കണ്ട് ഞാൻ സ്റ്റയർ കയറിയിട്ട് റോഷന്റെ അടുത്തേക്ക് ചെന്ന് അവന്ക്കുള്ള കോഫി കപ്പും കൊടുത്തിട്ട് എന്റെ കപ്പും എടുത്ത് ഞാനവന്റെ സൈഡിൽ ചെന്നിരുന്നു....അന്നേരം തന്നെ ദീദി അങ്ങോട്ട് കയറി വന്നിട്ട് ട്രെയിൽ നിന്ന് ഒരു കപ്പെടുത്ത് എന്റെ സൈഡിൽ വന്നിരുന്നു...

അങ്ങനെ ഞങ്ങൾ മൂന്നു പേരും ഓരോന്ന് പറഞ്ഞ് സംസാരിക്കുന്ന ടൈമിലാണ് ഐഷു എന്റെ ഫോണും പിടിച്ച് വരുന്നത് കണ്ടത്... അത് കണ്ട് ഈ കുട്ടി പിശാശ് ഇത്ര പെട്ടന്ന് എഴുനേറ്റോ എന്ന ചിന്ത വന്നെങ്കിലും ഞാൻ കൂടുതൽ ശ്രേദ്ധിച്ചത് അവളുടെ കയ്യിലുള്ള എന്റെ ഫോണിലേക്കാണ്... "ഇത്തൂസേ,,, ഇങ്ങളെ ഫോണിലേക്ക് ആരോ വിളിക്കുന്നുണ്ട്...." എന്റെ നേർക്ക് ഫോണ് നീട്ടിപിടിച്ച് നടന്നു വന്നിട്ട് അവളിതും പറഞ്ഞ് എനിക്ക് ഫോണ് തന്നതും ഞാൻ ഈ രാവിലെ തന്നെ ആരാണെന്ന് ചിന്തിച്ച് സ്ക്രീനിലേക്ക് നോക്കി... അപ്പൊ സ്ക്രീനിൽ ഇളിച്ചുകൊണ്ട് നിക്കുന്ന ആലിനെ കണ്ടതും ഞാൻ കാൾ അറ്റൻഡ് ചെയ്ത് ചെവിയോടടുപ്പിച്ചു.... "എന്താടി പെരട്ടെ നിനക്ക് നേരെ ചൊവ്വേ ഫോണെടുത്താൽ ...എത്ര നേരായി ഞാൻ വിളിക്കുന്നെന്നറിയോ...." ഫോണെടുത്ത ഉടനെ അവളെ വായിൽ നിന്ന് കേട്ടത് കണ്ട് ഞാൻ പല്ലുകടിച്ച് സോഫയിൽ നിന്ന് എഴുനേറ്റ് മുകളിലേക്ക് നടന്നു.... "അല്ല ആലിയ ഭട്ടേ,,പൊന്ന് മോളെന്താ ഈ രാവിലെ തന്നെ ഒരു വിളി... സംതിങ് വെന്റ് റോങാണല്ലോ...സത്യം പറഞ്ഞോ എന്താടി നിന്റെ ദുരിദേശം...." ആദ്യം പതിയെ പറഞ്ഞും പിന്നെ ഉച്ചത്തിലും ഞാനിങ്ങനെ ചോദിച്ചപ്പോ അവൾ 'അതുണ്ടല്ലോ ഐറമ്മാ' എന്ന് നിഷ്‌കു പോലെ നീട്ടി വിളിച്ചു പോകുന്നത് കണ്ടപ്പോ തന്നെ കത്തി എന്തോ ഉടായിപ്പിനുള്ള വിളിയാണെന്ന്....അതറിയുന്നോണ്ട് ഞാൻ എന്താടി എന്ന് ചോദിച്ചപ്പോ അവൾ നിഷ്‌കു പോലെ പറയാൻ തുടങ്ങി....

"അത് ഐറാ,,, എനിക്ക് നിന്റെ സ്കൂട്ടി രണ്ടു ദിവസത്തിനൊന്ന് തരോ....??!" "ഔ,, എപ്പോഴും നീ എന്നോട് ചോദിച്ചല്ലേ സ്കൂട്ടി എടുത്തു കൊണ്ടുപോകുന്നേ...." "നിന്നോട് ഞാൻ ചോദിക്കാതെ കൊണ്ടു പോയിട്ടുണ്ടെങ്കിൽ തന്നെ അത് വല്ല ആവിശ്യങ്ങൾക്കുമല്ലേ... പക്ഷെ ഇത് അതല്ലാ...ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഞങ്ങൾ ഫ്രണ്ട്സ് ചേർന്നിട്ട് ഒരു ട്രിപ്പ് പോകുന്നുണ്ട്... ടൂ ഡേ ട്രിപ്പ്...എന്റെ ഫ്രണ്ടില്ലേ മീനു അവൾ അവളുടെ സ്കൂട്ടി എടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്....അപ്പൊ ഒരാവേശത്തിൽ ഞാനും സ്കൂട്ടി എടുക്കാമെന്ന് പറഞ്ഞു...." വളരെ പാവം പോലെ അവൾ പറയുന്നത് കേട്ട് ചിരി വന്നെങ്കിലും ഞാൻ കുറച്ചു ഡിം ഇട്ടു നിന്നു.... "ഓക്കേ ,,,കൊണ്ടു പോകുന്നത് കൊണ്ടൊന്നും കുഴപ്പല്ല്യ ...ബട് വണ് കണ്ടീഷൻ ,,,വണ്ടിക്ക് എന്തെകിലും പറ്റിയാൽ ..." "ഇല്ല,, ഒന്നും പറ്റില്ല.. ഞാൻ സൂക്ഷിച്ചു നോക്കികോളാം..പിന്നെ നീയിന്ന് ഓഫീസിലേക്ക് പോവുന്നുണ്ടോ...??!" "ഹാ ഉണ്ട്,,," "എന്നാലേ Jbr ജംഗ്‌ഷനിൽ എത്തുമ്പോ എനിക്കൊന്ന് വിളിക്കോണ്ടു... ഞങ്ങൾ പോകുന്ന വഴി നിങ്ങളുടെ അതിലൂടെ ആയതോണ്ട് നിന്റെ ഉമ്മി ആയിഷുമ്മ നിനക്ക് വേണ്ടി എന്തോ എന്റെയടുത്ത് ഏല്പിച്ചിട്ടുണ്ട്.... അതോണ്ട് നിനക്ക് ആ സാധനം വേണമെങ്കിൽ ഞാൻ പറഞ്ഞ സ്ഥലത്തു എത്തികോണ്ടു അല്ലേൽ ഞാനത് കൊണ്ടുപോകും പറഞ്ഞില്ലെന്ന് വേണ്ട..എന്നാ ഓക്കേ ബൈ..."

അവളുടെ പറച്ചിൽ കേട്ട് ഞാൻ ചിരിച്ചുകൊണ്ട് ഓക്കേ പറഞ്ഞ് ഫോണ് കട്ട് ചെയ്ത് തിരിഞ്ഞപ്പോ ഇശു കഴുത്തിലിട്ട ഹെഡ്സെറ്റ് ടേബിളിൽ ഊരി വെച്ച് ടർക്കി കഴുതിലിട്ട് ഫ്രഷാവാൻ കയറി പോകുന്നത് കണ്ട് ഞാൻ ഡ്രസിങ് റൂമിലേക്ക് കയറിയിട്ട് ഡ്രസ് ചെയ്ഞ്ച് ചെയ്ത് ഇറങ്ങിയപ്പോ ഇശു ബാത് കോട്ടും ഇട്ട് കൊണ്ട് വരുന്നത് കണ്ടിട്ട് എന്റെ കണ്ണ് അവന്റെ ഒരു രോമം പോലും ഇല്ലാത്ത വെളുത്ത സിക്സ് പാക്ക് ബോഡിയിലേക്ക് ആയിരുന്നു... അന്നേരം ഞമ്മളെ കെട്ടിയോന് എന്റെ അടുത്തേക്ക് നടന്നു വന്ന് വയറിൽ പിച്ചിക്കൊണ്ട് എന്താണെന്ന ഭാവത്തിൽ പുരികം പൊക്കി കളിച്ച് നിക്കുന്നത് കണ്ട് ഞാൻ തലയൊന്ന് കുടഞ്ഞിട്ട് തോളുപോക്കി ഒന്നുമില്ല എന്നു പറഞ്ഞ് വേഗം മിററിന്റെ മുന്നിലേക്ക് നടന്നു.... പിന്നെ മിററിന്റെ മുന്നിൽ നിന്ന് ചെയ്യുന്ന പണിയെല്ലാം ചെയ്ത് ബെഡിൽ വെച്ച ശ്വാളെടുത്ത് തലയിലൂടെ ഇട്ടിട്ട് ടേബിളിലുള്ള ഫോണെടുത്ത് നേരെ താഴേക്ക് വിട്ടു...അവിടെ എത്തിയപ്പോ ഡൈനിങ് ടേബിളിൽ ഇരുന്ന് ഫുട്ട് തട്ടുന്ന റോഷന്റെ അടുത്തു പോയി ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരിക്കുമ്പോഴാ ഇശു എന്റെ ഫേവ് കളറായ നേവി ബ്ലൂ ഷർട്ടൊക്കെ ഇട്ട് ലുക്കിൽ നടന്നു വരുന്നത് കണ്ടത്.... "വാ പൊളിച്ചിരിക്കാതെ വേഗം ഫുഡ് കഴിക്കെടി...." എന്റെ കയ്യിനൊരു തട്ട് വെച്ച് തന്നിട്ട് ഇശു പറയുന്നത് കേട്ടിട്ട് എന്റെ സൈഡിൽ ഇരുന്ന് പോളിംഗ് നടത്തുന്ന റോഷൻ കുത്തിയിരുന്ന് ഇളിക്കുന്നത് കണ്ട് ഞാനവന്റെ കാലിനൊരു ചവിട്ട് വെച്ചു കൊടുത്തിട്ട് അവനെ പുച്ഛിച്ചു മുഖം തിരിച്ചു..

അങ്ങനെ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കഴിഞ്ഞതും ഞാൻ വില്ലയുടെ പുറത്തേക്ക് നടന്നു ഡസ്റ്ററിൽ കയറി ഇരുന്നു...റോഷനും ഇന്ന് ഞങ്ങളുടെ കൂടെ ഓഫിസിലേക്ക് ഉള്ളതുകൊണ്ട് അവൻ ഒച്ചിന്റെ പോലെ ഫോണിൽ തോണ്ടി കളിച്ച് വരുന്നത് കണ്ട ഇശു ദേഷ്യപ്പെട്ട് വേഗം വന്ന് വണ്ടിയിൽ കയറാൻ പറഞ്ഞത് കേട്ട് ഞാൻ റോഷൻ നോക്കിയിട്ട് നന്നായിയൊന്ന് ഇളിച്ചു കൊടുത്തു... റോഷനപ്പോ ഓടി വന്ന് സീറ്റിൽ ചെന്ന് കയറിയിരുന്നതും ഇശു അവനെയൊന്ന് തറപ്പിച്ചു നോക്കിയിട്ട് കാറെടുത്തു.. "ഇശുച്ചാ,,, ആ വൈൻ ഷോപ്പിന്റെ മുന്നിലൊന്ന് വണ്ടി സൈഡാക്ക് ട്ടോ.." ആലിയ പറഞ്ഞ Jbr ജംഗ്ഷനിൽ എത്തിയപ്പോ ഞാനെന്റെ സൈഡിലുള്ള വൈൻ ഷോപ്പിന്റെ മുന്നിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് ഞാനിങ്ങനെ ഇശുനോട് പറഞ്ഞതും ഓൻ എന്നെയൊരു നോട്ടം.. "നിനക്കെന്താ വൈൻ ഷോപ്പിൽ പരുപാടി...??!" നെറ്റി ചുളിച്ചു കൊണ്ട് എന്നെ ഒരു സംശയത്തോടെ നോക്കി അവനിങ്ങനെ ചോദിച്ചപ്പോ ഞാൻ അവൻക്കു നേരെ തിരിഞ്ഞിരുന്നു... "വൈൻ ഷോപ്പിൽ എനിക്കൊരു പരിപാടിയും ഇല്ലെന്റെ ഉമ്മച്ചാ...ആലി ഇപ്പൊ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്... അതോണ്ട് പ്ലീസ് അതിന്റെ മുന്നിലൊന്ന് സൈഡാക്ക്..." എന്ന് ഞാൻ പറഞ്ഞപ്പോ അവനൊന്ന് മൂളി തന്നിട്ട് ഷോപ്പിന്റെ മുന്നിൽ സൈഡാക്കി നിർത്തി...അത് കണ്ട് ഞാൻ ആലിക്കു വിളിച്ച് വൈൻ ഷോപ്പിന്റെ മുന്നിലുണ്ടെന്ന് പറഞ്ഞ് കാറിൽ നിന്നും ഇറങ്ങിയിട്ട് റോഡിലേക്ക് നോട്ടം തെറ്റിച്ചു. അന്നേരം തന്നെ അവൾ സ്കൂട്ടിയിൽ വന്ന് ഡസ്റ്ററിന്റെ കുറച്ചു മുന്നിലായി പാർക് ചെയ്തിട്ട് കയ്യിലൊരു ബോക്സുമായി എന്റെ അടുത്തേക്ക് നടന്നു വന്ന് എന്റെ കയ്യിലേക്ക് ആ ബോക്‌സ് വെച്ചു തന്നു..

"ഇതെന്താടി വല്ല ബോംബുമാണോ..??!" ബോക്സിനെയും അവളെയും സൂക്ഷിച്ചു നോക്കിയിട്ട് ഞാനിങ്ങനെ നിർവികാരമായി ചോദിച്ചത് കേട്ട് അവൾ ദയനീയമായി നോക്കി.. "നിന്റെ ചളി കേൾക്കാൻ എനിക്കൊട്ടും സമയമില്ല,,,സോ പൊന്നുമോൾ കാറിലേക്ക് തന്നെ കയറിയിരുന്ന് സ്വസ്ഥമായിട്ട് തന്നെ അത് ബോംബാണോ എന്ന് നോക്ക്...എന്നാ ഞാൻ പോയിട്ടൊ ഐറമ്മാ.." എന്നും പറഞ്ഞ് അവളെന്റെ വയറ്റിനിട്ട് കുത്തികൊണ്ട് സ്കൂട്ടിന്റെ അടുത്തേക്ക് പോകുന്നത് കണ്ട് ഞാൻ ആ ബോക്സിനെ നോക്കിയിട്ട് ഇതിന്റെ ഉള്ളിൽ എന്താണെന്ന് ചിന്തിച്ച് ആലിയെ നോക്കി.. അപ്പോളവൾ സ്കൂട്ടിയുടെ ഹെൽമറ്റ് തലയിൽ കമിഴ്ത്തി എന്നെ നോക്കിയിട്ട് ബായ് പറഞ്ഞ് പോയതും ഞാൻ അവൾ പോകുന്നതും നോക്കിയിട്ട് കാറിൽ കയറിയിരുന്നു.. "ഇതെന്താടി..??!" കാർ സ്റ്റാർട്ട് ചെയ്തിട്ട് വണ്ടി ഓടിക്കുന്നിടെ ഇശു എന്നോടിത് ചോദിച്ചപ്പോ ഞാൻ 'ആവോ' എന്ന് തോളുപോക്കി പറഞ്ഞിട്ട് ബോക്‌സിന്റെ മുകളിലുള്ള റിബ്ബണ് കഴിച്ചിട്ട് ബോക്‌സ് തുറക്കാൻ വേണ്ടി നിന്നതും അപ്പോതന്നെ റോഷൻ പിറകിൽ നിന്ന് എന്നെ തോണ്ടിയതും ഒപ്പമായിരുന്നു ആകാംക്ഷയോടെ ഞാനത് തുറക്കാൻ നിൽക്കുന്ന സമയത്തു അവന്റെ ഒലക്കമേലെ പിറകിൽ നിന്നുള്ള തോണ്ടൽ കണ്ടിട്ട് ഞാൻ പല്ലുകടിച്ച് അവനെ തിരിഞ്ഞു നോക്കാതെ തന്നെ എന്താടാ എന്ന് ഒച്ച വെച്ചതും അവൻ മിററിൽ കൂടെ എന്നെ നോക്കിയിട്ട് ഒന്ന് ഇളിച്ചു തന്നു.. "അതുപിന്നെ ഉണ്ടല്ലോ,,, നേരെത്തെ വന്ന ആ കുട്ടി ഏതാ..??!"

കോഴി റോഷന്റെ പറച്ചിൽ കേട്ട് ഈ ട്രാക്ക് എങ്ങോട്ടാ പോകുന്നതെന്ന് എനിക്ക് മനസ്സിലായെങ്കിലും ഞാനത് പുറത്തു കാണിക്കാതെ അവനെ മിററിൽ കൂടെ നോക്കി.. "ഏത് കുട്ടി...." "മറ്റേ കുട്ടി,,, ഇപ്പൊ ഇങ്ങോട്ട് വന്നില്ലേ ....???" അവനെന്റെ സീറ്റിന്റെ അടുത്തേക്ക് വന്ന് എന്നെ തല ചെരിച്ച് നോക്കി പറഞ്ഞത് കേട്ട് പുറത്തേക്ക് പൊട്ടി വരാൻ നിക്കുന്ന ചിരിയെ പിടിച്ചു വെച്ചോണ്ട് ഞാൻ ഇശുനെ നോക്കി.. അപ്പൊ ഓൻ പുറത്തേക്ക് നോക്കി ചിരിച്ചിട്ട് മുന്നിലേക്ക് നോക്കി ഡ്രൈവ് ചെയ്യുന്നത് കണ്ട് ഞാൻ റോഷനെ നോക്കി.. "അതെന്റെ കച്ചറ കുട്ടിയായി വരും എന്തേ...??നിനക്ക് അവളെ റൊമ്പ പുടിച്ചോ..??!" അവന്റെ ട്രാക് എങ്ങോട്ടാണെന്ന് മനസ്സിലായവണ്ണം ഞാനിങ്ങനെ ചോദിച്ചപ്പോ അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എന്നെ നോക്കി സൈറ്റടിച്ചു തന്നു.... "എവിടക്കെയോ ഒരു സ്പാർക്ക് പോലെ..." നെഞ്ചിൽ കൈവെച്ചു കൊണ്ട് പതിയെ കണ്ണുചിമ്മികൊണ്ട് അവൻ സീറ്റിലേക്ക് ചാരി ഇരുന്നതും ഞാനവനെ നോക്കി ചിരിച്ചിട്ട് എന്റെ മടിയിലേക്ക് നോക്കി.. അപ്പോ അവിടെ ആലി തന്ന ബോക്സ് കണ്ടതും ഞാൻ അതിലേക്ക് തന്നെ ചെറു സംശയത്തിൽ നോട്ടം തെറ്റിച്ചു............ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story