QUEEN OF KALIPPAN: ഭാഗം 66

queen of kalippan

രചന: Devil Quinn

"എവിടക്കെയോ ഒരു സ്പാർക്ക് പോലെ..." നെഞ്ചിൽ കൈവെച്ചു കൊണ്ട് പതിയെ കണ്ണുചിമ്മികൊണ്ട് റോഷൻ സീറ്റിലേക്ക് ചാരി ഇരുന്നതും ഞാനവനെ നോക്കി ചിരിച്ചിട്ട് എന്റെ മടിയിലേക്ക് നോക്കി.. അപ്പോളവിടെ ആലി തന്ന ബോക്സ് കണ്ടതും ഞാൻ അതിലേക്ക് തന്നെ ചെറു സംശയത്തിൽ നോട്ടം തെറ്റിച്ചു.. അതിന്റെ ഉള്ളിൽ എന്താണെന്ന് അറിയായിട്ട് ആകാംഷയോടെ ആ ബോക്സ് തുറന്നപ്പോ ആദ്യം തന്നെ അതിൽ കണ്ടത് ഗിൽറ്റ് കൊണ്ട് ഡെക്കറേറ്റ് ചെയ്ത ബ്ലാക്ക്‌ ചാർട്ട് പേപ്പറായിരുന്നു...അത് കണ്ട് ഇതെന്താ സംഭവമെന്ന് കരുതി ചാർട്ട് പേപ്പർ പതിയെ എടുത്തു മാറ്റി... അപ്പൊ ആ ബോക്സിലുള്ള സാധങ്ങൾ കണ്ട് എന്റെ കണ്ണ് വിടർന്നതും ഞാനൊന്ന് പുഞ്ചിരിച്ചുകൊണ്ട് ബോക്സിൽ കിടത്തി വെച്ചിരിക്കുന്ന ഓരോ ചെറിയ ടിന്നുകളിലേക്കും കുഞ്ഞി ബോക്സുകളിലേക്കും നോട്ടം തെറ്റിച്ച് അതിൽ ബേബിപിങ്ക് കളറായി ഇരിക്കുന്ന ഒരു ടിന്നെടുത്തു... ടിന്നിന്റെ അടപ്പ് സിൽവർ കോട്ടിങ് കൊണ്ട് അടച്ചു വെച്ചത് കണ്ട് ഞാൻ അതിന്റെ കോട്ടിങ് എടുത്തു മാറ്റിയിട്ട് അടപ്പ് തുറന്നു.... അപ്പൊ ഉമ്മച്ചി ഉണ്ടാക്കുന്ന ചോക്കോ പുഡ്ഡിങിന്റെ മണം മൂക്കിലേക്ക് കയറിയപ്പോ തന്നെ വായിൽ വെള്ളം ഊറിയതും ഞാൻ ഒട്ടും സമയം പാഴാക്കാതെ ബോക്സിലുള്ള ഒരു ബ്ലാക്ക്‌ കളർ സ്പൂണ് എടുത്തിട്ട് പുഡ്ഡിംഗിൽ നിന്ന് ലേശം എടുത്ത് വായിലേക്ക് വെച്ചു....

വായിലേക്ക് വെച്ചപ്പോ തന്നെ അതിന്റെ യമ്മി ടെസ്റ്റ് കൊണ്ട് ഞാൻ കണ്ണുകടച്ചു ആസ്വദിച്ചു കഴിച്ചപ്പോഴാണ് ഇവിടെ ഞാൻ മാത്രമല്ല വേറെ രണ്ടു ആളുകളുണ്ടെന്ന് ഓർത്തത് തന്നെ... അതോണ്ട് തന്നെ ഞാൻ കണ്ണുകൾ തുറന്ന് ചുണ്ടിൽ പറ്റിപ്പിടിച്ച ചോക്ലേറ്റ് നാവുകൊണ്ട് തുടച്ചു മാറ്റിയിട്ട് ഇശുനെ നോക്കി... അപ്പോളവൻ മുന്നിലേക്ക് നോക്കി ഡ്രൈവ് ചെയ്യുന്നത് കണ്ട് ഞാൻ ടിന്നിലേക്ക് സ്പൂണിട്ട് അതിൽ നിന്ന് കുറച്ചു പുഡ്ഡിംഗ് എടുത്തിട്ട് ഇശുനെ തോണ്ടി വിളിച്ചു...അപ്പോളവൻ ഡ്രൈവ് ചെയ്യുന്നിടെ എന്താ എന്ന ഭാവത്തിൽ എന്നെ നോക്കിയപ്പോ ഞാനവൻക്ക് എന്റെ കൈയിലുള്ള സ്പൂണ് വായയിലേക്ക് വെച്ചു കൊടുത്തു.... അന്നേരമവൻ അത് കഴിച്ചിട്ട് എന്നെ നോക്കി കൊള്ളാലോ എന്ന ഭാവത്തിൽ തലയാട്ടി തന്നതും ഞാനതിനൊന്ന് ഇളിച്ചു കൊടുത്തു ഉമ്മച്ചി ഉണ്ടാക്കിയതാണെന്ന് പറഞ്ഞു.... അത് കണ്ടിട്ട് സീറ്റിൽ ചാരി ഇരിക്കുന്ന റോഷൻ മുന്നിലേക്ക് ചാഞ്ഞു വന്നിട്ട് എന്റെയും ഇശുന്റെയും ഇടയിലേക്ക് തലയിട്ട് 'എന്നാ എനിക്കും വേണമെന്ന്' പറഞ്ഞതും ഞാൻ ടിന്ന് മൊത്തം അവന്റെ കയ്യിൽ കൊടുത്തു.... അത് കിട്ടിയപ്പോ തന്നെ അവൻ കണ്ണ് വിടർത്തി കൊണ്ട് അത് കഴിക്കുന്നത് കണ്ട് ഞാനവനെ നോക്കി ചിരിച്ചോണ്ട് ബോക്സിലുള്ള വേറൊരു ചെറിയ സ്ക്വർ ബോക്‌സ് എടുത്തുകൊണ്ട് അത് പതിയെ തുറന്നു നോക്കി...

അപ്പൊ അതിൽ ആ ചെറിയ ബോക്സിന്റെ അത്ര വലിപ്പം വരുന്ന റെഡ് വെൽവെറ്റ് കേക്ക് ഓരോ പിസാക്കി വെച്ചത് കണ്ട് ഞാൻ പുഞ്ചിരിച്ചു കൊണ്ട് അതിൽ നിന്ന് ആദ്യത്തെ ഒരു പീസെടുത്ത് ഞമ്മളെ ഭർത്തുവിൻ തന്നെ ആദ്യം കൊടുത്തു... അത് കഴിഞ്ഞ് ഞാനും ഒരു പീസെടുത്ത് കഴിച്ചിട്ട് ബാക്കിയുള്ളതെല്ലാം റോഷനും കൊടുത്തു.... പിന്നെ അതിൽ വേറെ കുറെ സാധനങ്ങളൊക്കെ ടേസ്റ്റ് ചെയ്തു കഴിഞ്ഞ് ബാക്കി വന്ന ഒരു റൌണ്ട് ശൈപ്പിലുള്ള ബോക്‌സെടുത്തു.... അപ്പൊ അതിലുള്ള എന്നെ നോക്കി ഇളിച്ചു നിക്കുന്ന പാനി പൂരിയെ കണ്ടതും എന്റെ ചുണ്ടിൽ നൂർ വാട്ടിന്റെ പുഞ്ചിരി വരാൻ അധിക സമയമൊന്നും എടുത്തില്ല... അത് കണ്ടിട്ട് ഉമ്മച്ചിക്ക് ഒരായിരം ഉമ്മ മനസ്സിൽ കൊടുത്തിട്ട് പാനി പൂരിന്റെ ബോക്‌സ് തുറന്ന് അതിൽ നിന്ന് ഒരു പാനി പൂരിയെടുത്തു കഴിച്ചു.... അത് കഴിച്ചപ്പോ തന്നെ എന്റെ സാറേ ചുറ്റുള്ളതൊന്നും കാണാൻ പറ്റാത്ത അവസ്ഥ ആയിരുന്നു...അതിൽ നിന്ന് ഒന്ന് ഇശുനും കൊടുത്ത് വേറൊന്ന് റോഷനും കൊടുത്തു... ഞാൻ ടേസ്റ്റ് ചെയ്തത് മൊത്തം റോഷനാണ് കൊടുത്തതെങ്കിലും ഇതുമാത്രം ഞാനവൻ മൊത്തം കൊടുക്കാതെ ഞാൻ ഒറ്റക്കിരുന്ന് തിന്നു ..അത് കണ്ടിട്ട് റോഷൻ എനിക്കും താടി എന്നു പറഞ്ഞ് എന്നെ മക്കാറാക്കുന്നുണ്ടേലും ഞാനതിന് ഒന്ന് ഇളിച്ചു കൊടുത്തിട്ട് അവനെ മൈൻഡ് ചെയ്യാതെ തിന്നു തീർത്തു...

അപ്പോഴേക്കിനും ഞങ്ങൾ ഓഫീസിന്റെ കോംബൗണ്ടിൽ എത്തിയതും ഞാൻ കാറിലെ ടിഷ്യു ബോക്സിൽ നിന്ന് രണ്ടു മൂന്നെണ്ണം പറിച്ചെടുത്ത് കൈയും ചുണ്ടൊക്കെ വൃത്തിയാക്കിയിട്ട് റോഷൻ ടിഷ്യു എടുത്തു കൊടുത്തുകൊണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ നിക്കുമ്പോഴാ ഇശു എന്റെ കൈയിൽ പിടിച്ചു വെച്ചത്.... അത് കണ്ട് ഞാൻ കണ്ണ് വിടർത്തി കൊണ്ട് എന്താണെന്ന മട്ടിൽ അവനെ നോക്കിയപ്പോ അവൻ എന്നെ നോക്കി കണ്ണുരുട്ടി... "എങ്ങോട്ടാ നീ പോകുന്നേ...ഹേ?? പൊന്ന് മോൾ ഈ ബോക്സൊക്കെ എടുത്ത് പുറത്തു വെച്ചിട്ടുള്ള ബിന്നിലിട്ടിട്ട് പോയാ മതി...." ഞങ്ങൾ നേരെത്തെ കഴിച്ച നിലത്തിട്ട ബോക്‌സും ടിന്നൊക്കെ ചൂണ്ടി കാണിച്ചോണ്ട് അവനിങ്ങനെ പറഞ്ഞത് കേട്ട് ഞാൻ ദയനീയമായി ഓനെ നോക്കിയപ്പോഴാണ് പിറകിൽ നിന്ന് ഒരു ഓഞ്ഞ ഇളിയുടെ സൗണ്ട് കേട്ടത്... അത് ആ പെരട്ട റോഷനാണെന്ന് കത്തിയപ്പോ തന്നെ ഞാൻ അവനെ നോക്കി പുച്ഛിച്ചിട്ട് ഇശുനെ നോക്കി... അപ്പൊ ഓൻ റോഷനെ നോക്കിക്കൊണ്ട് 'നിന്നോടും കൂടിയാ പറയുന്നേ' എന്ന് പറഞ്ഞപ്പോ തന്നെ അവന്റെ ഓഞ്ഞ ഇളി സ്വിച്ചിട്ട പോലെ നിന്നു...അവന്റെ അപ്പോഴത്തെ എസ്പ്രെഷൻ കണ്ട് ചിരി പൊട്ടി വന്നെങ്കിലും ഞാനത് മാക്സിമം പിടിച്ചു വെച്ചു... അന്നേരം തന്നെ ഇശു കാറിൽ നിന്ന് ഇറങ്ങിപോയതും ഞാനും റോഷനും മുഖാമുഖം നോക്കിയിട്ട് ടിന്നുകളും ചെറിയ ബോക്സുകളും വലിയ ബോക്സിലിട്ട് അതും കൊണ്ട് കാറിൽ നിന്നും ഇറങ്ങി അത് പുറത്തുള്ള ബിന്നിൽ ചെന്നിട്ടു....

അങ്ങനെ ആ പരുപാടി കഴിഞ്ഞപ്പോ ഞാനും റോഷനും ഉള്ളിലേക്ക് കയറി പോയിട്ട് ലിഫ്റ്റ് വഴി സെവൻത്ത് ഫ്ലോറിലേക്ക് പോയി....അവിടെയെത്തിയപ്പോ റോഷൻ ഒരു കാൾ വന്നിട്ട് അവൻ ഇപ്പൊ വരാമെന്ന് പറഞ്ഞ് പോയത് കണ്ട് ഞാൻ ക്യാബിനിലേക്ക് നടക്കുമ്പോഴാണ് ഡിസൈനിങ് റൂമിൽ നിന്ന് മാലിക നടന്നു വരുന്നത് കണ്ടത്... അവള് വരുന്നത് കണ്ട് ഞാൻ ക്യാബിനിലേക്ക് പോകാതെ ഒരു നിഘൂടമായ ചിരിയോടെ അവളെ ലക്ഷ്യം വെച്ചു നടന്നു.... "ഹേയ് മാലിക,,,എന്തൊക്കെയുണ്ട് വിശേഷം....??!" അവളുടെ അടുതെത്തിയപ്പോ ഞാനൊരു ആക്കലോടെ ചോദിച്ചത് കേട്ടിട്ട് അവൾ നെറ്റി ചുളിച്ച് എന്നെ നോക്കി ഒരു വോൾട്ടില്ലാത്ത ചിരി ചിരിച്ചു തന്നിട്ട് ആർക്കോ വേണ്ടി ഒന്ന് മൂളി തന്നു... അവളുടെ മറുപടി ഇത് തന്നെയായിരിക്കുമെന്ന് എനിക്ക് ആദ്യമേ അറിയുന്നോണ്ട് ഞാനും ഒന്ന് കോട്ടി ചിരിച്ചിട്ട് അവളിലേക്ക് നോട്ടം തെറ്റിച്ചു.... "അല്ല,,നിന്റെ ആ ഫ്രണ്ട് എവിടെ..?? എന്റെ പുട്ടി മോളായ മിസ് ദിശ മഹേശ്വരി... അവളെ ഇവിടെ ആക്കിയിട്ട് നീയങ് ബാഗ്ലൂരിലേക്ക് പോയതല്ലേ....എന്നിട്ടിപ്പൊ എന്തുണ്ടായി അവളെ ഇവിടുന്ന് ഗെറ്റ് ഔട്ട് അടിച്ചില്ലേ....അതും ഇശാന്റെ കൈയിൽ നിന്ന് ഒരൊന്നന്നര അടി കിട്ടിയിട്ട്...ഛീ എന്നാലും മോശായി പോയി...." ആ പുട്ടിമോൾ അന്നിവിടെ എന്നെയും സിദ്ധുനെയും മോശമായി ചിത്രീകരിച്ചത് ഓർത്തുകൊണ്ട് മാലികനോട് ഒരുതരം പുച്ഛത്തോടെ ഇങ്ങനെ പറഞ്ഞപ്പോ അവൾക്ക് എരിഞ്ഞു കയറുന്നുണ്ടെന്ന് അവളെ മുഖഭാവം കണ്ടിട്ട് മനസ്സിലായതും ഞാൻ ഇവൾക്കിപ്പോ ഇത്ര ഡോസ് മതിയെന്ന് മനസ്സിൽ മൊഴിഞ്ഞിട്ട് അവളെയൊന്ന് അടിമുടി നോക്കിയിട്ട് ക്യാബിനിലേക്ക് നടന്നു...

അപ്പൊ സിദ്ധു സ്റ്റയർ കയറി വന്നിട്ട് എന്നെയും പിറകിൽ കണ്ണു രണ്ടും ഇറുക്കി പിടിച്ച് നിക്കുന്ന മാലികയേയും മാറി മാറി നോക്കിയിട്ട് എന്താണെന്ന മട്ടിൽ കൈകൊണ്ട് ആംഗ്യം കാണിക്കുന്നത് കണ്ട് ഞാൻ അവൻക്കൊന്ന് ഇളിച്ചു കൊടുത്തിട്ട് ഒന്നുമില്ല എന്ന മട്ടിൽ കണ്ണിറുക്കി കാണിച്ചു.... അത് കണ്ട് അവന് ചിരിച്ചു കൊണ്ട് തലയാട്ടി കാണിച്ചിട്ട് എന്റെ കൂടെ ക്യാബിനിലേക്ക് കയറി.... അവിടെയെത്തിയപ്പോ ഇശു അപ്പുറത്തെ ഗ്ലാസ് റൂമിൽ ഇരിക്കുന്നത് കണ്ട് സിദ്ധു ഓന്റെ അടുത്തേക്ക് പോയപ്പോ ഞാൻ ടേബിളിന്റെ മുകളിൽ ഫോണ് വെച്ച് എന്റെ സീറ്റിൽ ചെന്നിരുന്നു.... എന്നിട്ട് മുന്നിലുള്ള ലാപ്പ് എന്റെ അടുത്തേക്ക് നീക്കി വെച്ചിട്ട് അത് ഓപ്പണ് ചെയ്ത് ഓരോ ഫയലും തുറന്ന് നോക്കുന്ന സമയത്താണ് സിദ്ധു എൻ്റെയടുത്തേക്ക് വന്നിട്ട് കുറച്ചു ഫയൽസ് തന്ന് അത് ചെക്ക് ചെയ്യാൻ പറഞ്ഞത്....അതിനൊന്ന് തലയാട്ടി കൊടുത്ത് ഞാൻ ലാപ്പ് ഓഫാക്കി വെച്ച് ഫയൽസ് ചെക്ക് ചെയ്തിരുന്നു.... "ഐറാ,,, ഇതൊന്ന് നോക്കിയിട്ട് നീ സിദ്ധുന്റെ ക്യാബിനിലേക് ചെല്ല്..." ഫയൽ ചെക്ക് ചെയ്യുന്ന സമയത്തു ഇശു എന്റെ അപ്പുറത്തുള്ള അവന്റെ സീറ്റിൽ ഇരുന്നിട്ട് ഒരു പേപ്പർ എന്റെ കൈയിൽ വെച്ചു തന്നിട്ട് ഓനിതും പറഞ്ഞ് ദൃതിയിൽ ലാപ്പിൽ കുത്തുന്നത് കണ്ട് ഞാൻ അവനേയും ലാപ്പിനേയും മാറി മാറി നോക്കിയിട്ട് കൈയിലുള്ള പേപ്പറിലേക്ക് നോക്കി... അതിലെന്തൊക്കെയോ എഴുതി പിടിപ്പിച്ചത് കണ്ട് ഇതെന്താ സംഭവമെന്ന് കരുതി ഞാൻ അതിലുള്ളതെല്ലാം മൊത്തം വായിച്ചു നോക്കി....

അത് വായിച്ചു കഴിഞ്ഞപ്പോ ഞാനൊന്ന് കണ്ണു തള്ളി കൊണ്ട് ഇശുനെ നോക്കി... "ഇശുച്ചാ,,, ഇതെന്താ ഇതിൽ എഴുതിയിരിക്കുന്നെ....??!" കണ്ണ് തള്ളി തുറന്നോണ്ട് ഞാനിങനെ ചോദിച്ചപ്പോ അവൻ ലാപ്പിൽ എന്തോ ടൈപ്പ് ചെയ്യുന്നിടെ എന്നെ നോക്കിയിട്ട് വീണ്ടും അതിലേക്ക് തന്നെ നോട്ടം തെറ്റിച്ചു .... "അതിലെന്താണെന്ന് നിനക്ക് മനസ്സിലായില്ലേ....??!" ലാപ്പിൽ നിന്ന് കണ്ണെടുക്കാതെ ഓനിങ്ങനെ ചോദിച്ചപ്പോ ഞാൻ ആ പേപ്പറിലേക്ക് ഒന്നൂടെ നോക്കിയിട്ട് അവനെ നോക്കി... "മനസ്സിലായിട്ട് തന്നെയാ ചോദിക്കുന്നെ... നിങ്ങൾ നാളെ നൈറ്റിനുള്ള ഫ്ളൈറ്റിൽ മുംബൈയിലുള്ള rose petels കമ്പിനിയിലേക്ക് വിസിറ്റിങിന് പോകുവാണോ...??" "Yeah...!!എന്തായാലും നീ ഇല്ലല്ലോ മുംബൈയിലേക്ക് ...പിന്നെന്തിനാ നീയിങനെ കണ്ണു തള്ളി നോക്കുന്നെ....??!" "ഞാൻ ഇല്ലാന്ന് പറഞ്ഞത് നേര് തന്നെയാ... പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടല്ലേ rose petals ലെ വിസിറ്റിംഗ് ഉണ്ടാകൊള്ളു എന്ന് പറഞ്ഞത്... പിന്നെന്താ ഇത്ര പെട്ടെന്ന് അവർ വിസിറ്റിങ് നടത്തുന്നെ...??നാളെ തന്നെ പോവണമെന്ന് നിർബദ്ധമാണോ...." "അതേ ,,നാളെ തന്നെ പോവണം... എന്നാലേ മറ്റന്നാൾ rose petals ൽ വിസിറ്റിങിനുള്ള ടൈമിൽ തന്നെ എത്താൻ പറ്റൂ....അതുമല്ല അവർക്ക് ഒരാഴ്ച കഴിഞ്ഞാൽ ചില കോട്ടൻ ഡിസൈൻസിന്റെ എസ്‌സിബിഷനുണ്ട്...

അതുകൊണ്ടാണ് വിസിറ്റിങ്ങിനുള്ള ഡേ ഇത്ര പെട്ടെന്ന് തന്നെ അവർ തീരുമാനിച്ചത്... സോ നാളെ ഞാൻ പോവും... നീ വരുന്നില്ലായെന്ന് ആദ്യമേ പറഞ്ഞതു കൊണ്ട് ഞാൻ ഒറ്റക്കാണ് മുംബൈയിലേക്ക് പോകുന്നത്....നീ എന്തായാലും ഈ പേപ്പർസും കൊണ്ട് സിദ്ധുന്റെ അടുത്തേക്ക് ചെല്ല്...." എന്നൊക്കെ അവൻ പറഞ്ഞ് ലാപ്പിലേക്ക് ശ്രദ്ധ തിരിച്ചതും ഞാൻ ഒരു പ്രതിമ കണക്കെ കൈയിലുള്ള പേപ്പേഴ്സിലേക്ക് നോക്കി.... മറ്റന്നാൾ ഇശു rose petals ലേക്ക് വിസിറ്റിങ്ങിന് പോകാനുള്ള ഇൻവിറ്റേഷൻ പേപ്പറാണ് എന്റെ കൈയിൽ ഇരിക്കുന്നത്.... മുംബൈയിലേക്ക് പോയിട്ട് എനിക്കൊരു പ്രയോജനവും ഇല്ലായിട്ടാണ് ഇന്നലെ ഞാനവനോട് മുംബൈയിലേക്ക് ഇല്ലാന്ന് പറഞ്ഞത്... പക്ഷെ എന്തോ നെഞ്ചിന്റെ ഉള്ളം വല്ലതെ കിടന്ന് പിടയുന്ന പോലെ... അത് ചിലപ്പോ എന്റെ ജാസിയെ എനിക്ക് കാണാൻ സാധിക്കാത്തത് കൊണ്ടാകാം.... ഭാഗ്യം എന്ന സാധനം നമ്മക്ക് ഒട്ടും ഇല്ലാത്തോണ്ട് ജാസിനെ പിന്നൊരിക്കൽ എനിക്ക് ഉറപ്പായും കാണാൻ സാധിക്കുമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച് കണ്ണിൽ ഉരുണ്ടു കൂടാൻ ഒരുങ്ങുന്ന കണ്ണുനീരിനെ ഇശു കാണാതെ സൈഡിലേക്ക് തിരിഞ്ഞ് തുടച്ച് ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ചു...... എന്നിട്ട് കയ്യിലുള്ള പേപ്പേഴ്സിലേക്ക് നോക്കിയിട്ട് ചെയറിൽ നിന്ന് എഴുനേറ്റ് ഇശുന്റെ സൈഡിലൂടെ പോകാൻ നിന്നപ്പോഴാണ് ഇശു എന്റെ കൈ പിടിച്ചു വെച്ചത്....അത് കണ്ട് ഞാൻ പതിയെ അവനെ തിരിഞ്ഞു നോക്കിയിട്ട് അവന്റെ മുഖത്തേക്ക് നോക്കി....

"ഞാൻ ഒരിക്കൽ കൂടെ ചോദിക്കുവാണ് നീയെന്റെ കൂടെ വരുന്നോ....??!" പതിഞ്ഞ ശബ്ദത്തിൽ അവനങ്ങനെ ചോദിച്ചപ്പോ ഞാനൊരു ചെറു പുഞ്ചിരി സമ്മാനിച്ചു.... "വന്നിട്ടും പ്രേതേകിച്ച് കാര്യമൊന്നും ഇല്ലല്ലോ... അതോണ്ട് ഞാനെങ്ങോട്ടും ഇല്ല..." ആദ്യം പുഞ്ചിരിയോടെ പറഞ്ഞെങ്കിലും പിന്നീട് ആ പുഞ്ചിരി മായാൻ അധിക സമയമൊന്നും എടുത്തില്ല.... അതോണ്ട് തന്നെ ഞാൻ എന്റെ കയ്യിലുള്ള ഇശുന്റെ പിടി അയച്ചിട്ട് പുറത്തേക്കിറങ്ങി പോയി.... ക്യാബിനിന്റെ പുറത്തെത്തിയപ്പോ തന്നെ എന്റെ കണ്ണിൽ ചെറുതായി നനവ് പടർന്നിരുന്നു.... അത് കണ്ട് ഞാൻ മൈൻഡൊന്ന് റിലാക്സ് ആക്കാനും വേണ്ടി കണ്ണുകൾ മുറുക്കി അടച്ചു തുറന്നു.... എന്നിട്ട് ഒന്ന് നെടുവീർപ്പിട്ടിട്ട് ഞാൻ ഗ്ലാസ് സ്റ്റയർ വഴി ഡൗണ് ഫ്ലോറിലേക്ക് നടന്നു.... സ്റ്റയർ ഇറങ്ങി താഴെ എത്തിയപ്പോ തന്നെ വിശാലമായി കിടക്കുന്ന ഫ്ലോറിലൂടെ നടന്നിട്ട് സിദ്ധുന്റെ ക്യാബിനിലേക്ക് ഗ്ലാസ് ഡോർ തുറന്ന് കയറി ചെന്നു.... "സിദ്ധു,,,ഈ പേപ്പർസ്...??!" ടേബിളിന്റെ മുകളിൽ പേപേഴ്സ് വെച്ചിട്ട് ഞാനിങ്ങനെ പറഞ്ഞതും അവൻ ചെയറിൽ നിന്ന് എഴുനേറ്റ് സൈഡിലുള്ള വലിയ ഷെൽഫിൽ നിന്ന് ഒരു ഫയലെടുത്തു എനിക്ക് നേരെ നീട്ടി.... "Me'm,,, ഇതാണ് മുംബൈയിലെ rose petal ലെ ഫയൽസ്... സാറിന് ഇത് വേണമെന്ന് പറഞ്ഞിരുന്നു....

പിന്നെ ഈ പേപ്പർസ് മേം ശെരിക്കിനും ചെക്ക് ചെയ്തില്ലേ....??!" ഞാൻ കൊണ്ടു വന്ന പേപ്പേഴ്സിലേക്ക് ചൂണ്ടി കാണിച്ചോണ്ട് അവനിങ്ങനെ ചോദിച്ചപ്പോ ഞാൻ നെറ്റി ചുളിച്ചു അവനെ നോക്കി.... "അതെന്താടാ നീ അങ്ങനെ ചോദിച്ചേ.. ചെക്ക് ചെയ്തില്ലേയെന്ന്....??" "അ,, അത്... സാർ പറഞ്ഞായിരുന്നു മേം ചെക്ക് ചെയ്തിട്ട് മാത്രമേ ഞാനിത് ചെക്ക് ചെയ്യാൻ പാടുള്ളുയെന്ന്..." ഞാൻ ചോദിച്ചതിന് മറുപടിയായി അവനിങ്ങനെ പറഞ്ഞപ്പോ ഞാൻ ചിന്തിച്ചത് ഇശു എന്തിനായിരിക്കും ഇവനോട് ഇങ്ങനെ പറഞ്ഞത് എന്നായിരുന്നു... അതിനൊരു ഉത്തരം കിട്ടാത്തത് കൊണ്ട് ഞാനത് എന്തെങ്കിലും ആവട്ടെ എന്ന് സ്വയം മനസ്സിൽ മൊഴിഞ്ഞിട്ട് സിദ്ധുനെ നോക്കി ഒന്ന് അമർത്തി മൂളി കൊടുത്തിട്ട് അവനെന്നെ ഏൽപ്പിച്ച ഫയലും കൊണ്ട് അവന്റെ ക്യാബിനിൽ നിന്നുമിറങ്ങി.... എന്നിട്ട് വന്ന പോലെ തന്നെ സ്റ്റയർ കയറി മുകളിലേക്ക് നടക്കുമ്പോഴും എന്റെ മനസ്സിൽ ഇശു എന്തിനായിരിക്കും ഞാൻ ചെക്ക് ചെയ്തിട്ട് മാത്രമേ സിദ്ധു ചെക്ക് ചെയ്താൽ മതിയെന്ന് പറഞ്ഞതായിരുന്നു.... അതും ചിന്തിച്ച് ഞാൻ ക്യാബിനിലേക്ക് നടക്കുമ്പോഴാണ് എന്റെ തല എന്തിലോ ചെന്നിടിച്ചത്.... തല നല്ലവണ്ണം അടിച്ചത് കാരണം ഞാൻ എരിവ് വലിച്ചു കൊണ്ട് തല ഉഴിഞ്ഞ് ഏത് ഒലക്കമേലാ എന്റെ തല വെന്ന് ഇടിച്ചേ എന്ന് ചിന്തിച്ച് മുന്നിലേക്ക് നോക്കിയപ്പോ അവിടെയൊന്നും ഒന്നും കാണാനില്ല....

അത് കണ്ട് ഇതെന്താ എന്റെ കണ്ണും അടിച്ചു പോയോ എന്ന് വിചാരിച്ച് ഞാൻ കണ്ണൊന്ന് തിരുമ്മിയിട്ട് മുന്നിലേക്ക് നടക്കാൻ നിന്നപ്പോഴാ ഞമ്മക്ക് ബൾബ് കത്തിയത്....എന്താന്ന് വെച്ചാൽ എന്റെ തൊട്ടു മുന്നിൽ വാൾ ഗ്ലാസാണെന്ന് ... നേരത്തെ ചിന്തിച്ചു നടന്നപ്പോ ഈ ഒലക്കമേലെ വാൾ ഗ്ലാസൊന്നും കാണാതെ നിന്നിട്ടാണ് എന്റെ തല അടിച്ചു പോയത്.... ഈ ഓഫിസ് മൊത്തം ഗ്ലാസ് മോഡൽ ആയതുകൊണ്ട് ഏതാണ് ചുമരെന്ന് പോലും അറിയാത്ത അവസ്ഥയാണ്.... അതോണ്ട് തന്നെ നെറ്റി ഉഴിഞ്ഞു കൊണ്ട് ഞാൻ സൈഡിലുള്ള ക്യാബിനിന്റെ ഗ്ലാസ് ഡോർ തള്ളി തുറന്നുകൊണ്ട് ഉള്ളിലേക്ക് കയറി.... അന്നേരം ഇശു എന്തോന്നാടി എന്ന ഭാവത്തിൽ എന്നെ നോക്കി ചിരിക്കുന്നത് കണ്ടപ്പോ തന്നെ എനിക്ക് കത്തി എന്റെ നേരെത്തെ കണ്ണു പൊട്ടമ്മാരെ പോലെ നടന്നിട്ടുള്ള കോപ്രായമെല്ലാം അവൻ ലൈവായി കണ്ടിട്ടുണ്ടെന്ന്...അതോണ്ട് തന്നെ ഞാൻ നാറിയ മട്ടിലൊരു ഇളി ഇളിച്ചു കൊടുത്ത് അവന്ക്ക് കൊടുക്കാൻ ഏൽപ്പിച്ച ഫയൽ കൊടുത്തു.... എന്നിട്ട് പതിയനെ എരിവ് വലിച്ച് നെറ്റി ഉഴിഞ്ഞിട്ട് എന്റെ സീറ്റിൽ ചെന്നിരുന്നു... അന്നേരം തന്നെ റോഷൻ ക്യാബിനിലേക്ക് കയറി വന്നിട്ട് അവൻ അത്യാവശ്യമായി പുറത്തേക്ക് പോവാണെന്ന് പറഞ്ഞു പോയതും ഞാൻ ഇശുനെ നോക്കി.... അപ്പൊ ഓൻ റോഷൻ പോകുന്നത് നോക്കിയിട്ട് എന്നെ നോക്കിയതും ഞാൻ അവന്റെ അടുത്തേക്ക് ഒന്ന് നീങ്ങി ഇരുന്നിട്ട് അവന്റെ കണ്ണിലേക്ക് തന്നെ ഒന്നുരണ്ടു പ്രാവിശ്യം കണ്ണെടുക്കാതെ നോക്കി ഇരുന്നു....

അത് കണ്ട് അവൻ എന്താണെന്ന ഭാവത്തിൽ പുരികം പൊന്തിച്ചത് ഞാൻ കണ്ടെങ്കിലും ഞാനത് ഒട്ടും മൈൻഡ് ചെയ്യാതെ വെറുതെ കാര്യമില്ലാതെ അവന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു.... കുറച്ചു നേരം കഴിഞ്ഞപ്പോ അവൻ എന്നെ കണ്ണുരുട്ടി നോക്കിയിട്ട് വായിനോക്കി ഇരിക്കാതെ വർക്ക് ചെയ്യടി എന്നു ഒച്ച വെച്ചത് കണ്ട് ഞാനൊന്ന് ഞെട്ടിയെങ്കിലും അത് പുറത്തു പ്രകടിപ്പിക്കാതെ ഞാൻ നല്ല കുട്ടിയായി വർക്ക് ചെയ്തിരുന്നു.... ഇന്നലെ ഓൻ രണ്ടു മണി വരെ വർക്ക് ചെയ്തിട്ടും ബാക്കി വന്ന ഫയൽസ് നോക്കി ഇരുന്നപ്പോഴേക്കിനും സമയം അതിന്റെ വഴിക്കങ്ങനെ പോയി കൊണ്ടിരുന്നു.....ഏറെ നേരെത്തിന് ശേഷം ഫയൽസൊക്കെ ഏകദേശം നോക്കി കഴിഞ്ഞപ്പോ തന്നെ വൈകുന്നേരം അഞ്ചേ മുക്കാലൊക്കെ ആയിരുന്നു.... അതോണ്ട് തന്നെ നോക്കി വെച്ച ഫയൽസൊക്കെ അടച്ചു വെച്ചിട്ട് അതൊക്കെ ഷെൽഫിൽ കൊണ്ടു വെച്ച് ഞാൻ സോഫയിൽ ചെന്നിരുന്നു.....എന്നിട്ട് ടീ പോയിന്മേൽ വെച്ച ഒരു കപ്പ് കോഫി എടുത്ത് കുടിച്ചിട്ട് വീണ്ടും ബാക്കിയുള്ള ഫയൽസ് നോക്കിയിരുന്നു.... 🌸💜🌸💜🌸💜🌸💜🌸💜🌸 മുംബൈയിലേക്കുള്ള മെയിലെല്ലാം അയച്ചു കഴിഞ്ഞപ്പോഴേക്കിനും രാത്രിയായിരുന്നു.... അതുകൊണ്ട് ലാപ്പടച്ചു വെച്ചിട്ട് നടുവൊന്ന് നിവർത്തി ചെയറിലേക്ക് ചാരിയിരുന്നു ......

അപ്പൊ ഐറ ടേബിളിൽ വെച്ചിട്ടുള്ള ഫയലൊക്കെ ഒതുക്കി വെച്ചിട്ട് ടേബിളിൽ വെച്ചിട്ടുള്ള ഗ്ലാസിലെ വെള്ളമെടുത്ത് കുടിക്കുന്നത് കണ്ട് നേരെത്തെ അവളെന്നെ കണ്ണെടുക്കതെ നോക്കി ഇരുന്നതു പോലെ ഞാനും അവളെ തന്നെ കണ്ണെടുക്കാതെ നോക്കി ഇരുന്നു.... എന്റെ നോട്ടം കണ്ടിട്ടവൾ നെറ്റിചുളിച്ചു എന്നെ നോക്കിയിട്ട് കയ്യിലുള്ള ഗ്ലാസ് ടേബിളിൽ തന്നെ വെച്ചു .... അന്നേരം തന്നെ ഒട്ടും പ്രതീക്ഷിക്കാതെ അവൾ ഗ്ലാസിലെ വെള്ളം എന്റെ മേലിലേക്ക് വീശിയപ്പോ തന്നെ ഞാൻ പിറകിലേക്ക് ചാഞ്ഞു....അതുകൊണ്ട് തന്നെ മേലിലേക്ക് വെള്ളം ആയില്ലെങ്കിലും ഞാൻ സീറ്റിൽ നിന്ന് ചാടി ഇറങ്ങിയിട്ട് നിലത്തു കിടക്കുന്ന വെള്ളത്തേയും ഗ്ലാസ്സും പിടിച്ച് ചിരിച്ചു കൊണ്ട് നിക്കുന്ന അവളെയും മാറി മാറി നോക്കി നിന്നു..... "എന്താടി നീയിപ്പോ കാണിച്ചേ...??" "അത്,, നിങ്ങളെന്നെ കണ്ണെടുക്കാതെ നോക്കിയപ്പോ ഞാൻ വെറുതെ ,,ഒരു രസത്തിന്..." ചിരി എങ്ങനൊക്കെയോ കടിച്ചു പിടിച്ചു കൊണ്ട് അവളിത് പറഞ്ഞതും ഞാനവളെ കണ്ണുരുട്ടി നോക്കിയിട്ട് ഡീ എന്ന് വിളിച്ചപ്പോഴേക്കിനും അവൾ ടേബിളിന്റെ മറു ഭാഗത്തേക്ക് വന്നിട്ട് എന്നെ നോക്കി ചിരി കടിച്ചു പിടിച്ചു കൊണ്ട് വേണ്ട എന്നു പറഞ്ഞിട്ട് ടേബിളിന്റെ മുകളിൽ വെച്ചിട്ടുള്ള അവളെ ഫോണെടുത്തു കൊണ്ട് ഡോറും തുറന്ന് ഒരു ഓട്ടമായിരുന്നു പുറത്തേക്ക്.....

അത് കണ്ടിട്ട് നിന്നെ ഞാൻ ഇപ്പൊ ശെരിയാക്കി തരാമെന്ന് പറഞ്ഞിട്ട് ഡോറും തുറന്ന് പുറത്തേക്കിറങ്ങി.... സമയം രാത്രി ഏറെ ആയതുകൊണ്ട് തന്നെ അവിടെയൊന്നും ആരേയും കാണാതിരുന്നത് കൊണ്ട് തന്നെ ഞാൻ ഊഹിച്ചു എല്ലാവരും വർക് കഴിഞ്ഞ് പോയെന്ന്... അതോണ്ട് തന്നെ ഞാൻ ഫ്ലോറിലേക്ക് നടന്നു മുന്നിലേക്ക് നോക്കിയപ്പോ ഐറ ലിഫ്റ്റിന്റെ അകത്തേക്ക് കയറി അത് ഓപ്പൺ ആക്കാനും വേണ്ടി കാത്തു നിക്കുന്നത് കണ്ടപ്പോ തന്നെ ഞാനൊന്ന് ഊറി ചിരിച്ചോണ്ട് ലിഫ്റ്റ് ലക്ഷ്യം വെച്ചു നടന്നു.... ഞാൻ വരുന്നത് കണ്ട് അവൾ ധൃതിപ്പെട്ട് ലിഫ്റ്റിന്റെ സ്വിച്ചിൽ ഞെക്കി പൊട്ടിക്കുന്നത് കണ്ട് 'ഞാനിപ്പോ കാണിച്ചു തരാടി ' എന്ന മട്ടിൽ അവളെ നോക്കി തലയാട്ടി... അപ്പോതന്നെ ലിഫ്റ്റ് ക്ലോസ് ആകുന്നത് കണ്ട് ഞാൻ പെട്ടെന്ന് അതിന്റെ അടുത്തേക്ക് പോയി ക്ലോസ് ആവുന്നതിനിടയിൽ കൈ വെച്ചതും അത് രണ്ടു ഭാഗത്തേക്കും മാറി പോയത് കണ്ട് ഐറയെ നോക്കി സൈറ്റടിച്ചു കാണിച്ച് അതിന്റെ ഉള്ളിലേക്ക് കയറി....അപ്പോളവൾ എന്നെ കണ്ണും മിഴിച്ചു നോക്കി നിക്കുന്നത് കണ്ട് ഞാനവളെ കൈ പിടിച്ചു വലിച്ചു എന്റെ നെഞ്ചത്തേക്കിട്ടു.............. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story