QUEEN OF KALIPPAN: ഭാഗം 69

queen of kalippan

രചന: Devil Quinn

അന്നേരം തണുത്തുറച്ച എന്റെ കൈകൾക്കു മുകളിൽ ചെറു ചൂടുള്ള കൈ വന്ന് പതിഞ്ഞതും ഹൈ റൈഞ്ചിൽ മിടിക്കുന്ന ഹൃദയത്തോടെ എന്റെ കൈകൾക്ക് മുകളിൽ വെച്ച കയ്യിലേക്ക് നോക്കിയിട്ട് എന്റെ തൊട്ടു മുന്നിൽ നിൽക്കുന്ന ഞാനിതു വരെ കാണാൻ കൊതിച്ച മുഖത്തേക്ക് നോക്കി ഏങ്ങലിടിച്ച് വിറക്കുന്ന ചുണ്ടുകളോട് കൂടെ പതിയെ ഉരുവിട്ടു.. "ജാസി..." രണ്ടു വർഷം കഴിഞ്ഞിട്ടും അവന്റെ രൂപത്തിലോ മറ്റോ ഒരു മാറ്റമില്ലെങ്കിലും അവന്റെ കൈയിലും കഴുത്തിലുമെല്ലാം എന്തൊക്കെയോ പാടുകളുണ്ട്.. അതൊക്കെ ഇവിടുന്ന് കിട്ടുന്ന ശിക്ഷ ആയിരുക്കുമെന്ന് ഞാൻ ഊഹിച്ചതും അവന്റെ അവസ്ഥ ഓർത്ത് എന്റെ കണ്ണിൽ നിന്ന് നിർത്താതെ കണ്ണുനീർ ഒഴുകി എന്നാലും ഞാൻ പുറം കൈകൊണ്ട് കണ്ണുനീർ അമർത്തി തുടച്ചോണ്ട് മറുകൈ കൊണ്ട് കമ്പിയുടെ ഉള്ളിലൂടെ കൈ കൊണ്ട് പോയിട്ട് അവന്റെ കവിളിൽ കൈ വെച്ചു... അപ്പൊ കവിളിലുള്ള ചെറിയ മുറിവിന്റെ അഘാതത്തിൽ അവനൊരു എരിവ് വലിച്ച് ഉള്ളിലെ വേദനയും സങ്കടവും ഉള്ളിൽ തന്നെ പൂട്ടിവെച്ചിട്ട് എനിക്കൊരു പുഞ്ചിരി സമ്മാനിക്കാൻ നിന്നെങ്കിലും അവന്റെ കണ്ണ് അവനെ ചതിച്ചു..

എന്നെ കണ്ടിട്ട് അവന്റെ കണ്ണിൽ വെള്ളം ഉരുണ്ടു കൂടാൻ തുടങ്ങിയതും അവൻ ചുണ്ട് കൂട്ടിപിടിച്ചാണെങ്കിലും അവൻ എങ്ങനെയൊക്കെയോ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ച് പതിയെ ജെസ എന്നു വിളിച്ചിട്ട് അവന്റെ കവിളിൽ വെച്ച എന്റെ കൈകൾക്ക് മേലെ അവന്റെ കൈകൾ വെച്ച് പതിയെ താലോടി.. അവന്റെ സ്വരം ഏറെ കാലത്തിനു ശേഷം നേരിട്ട് കേൾക്കുന്നത് കൊണ്ട് തന്നെ എന്നിൽ ചാലിട്ടു ഒഴുകുന്ന കണ്ണുനീരിനെ പിടിച്ചു വെക്കാൻ കഴിഞ്ഞില്ല....അതു കാരണം ഞാൻ പൊട്ടികരഞ്ഞത് കണ്ട് ജാസി കമ്പിയിൽ വെച്ച കൈകൾ എടുത്തു മാറ്റിയിട്ട് പതിയെ എന്റെ കണ്ണുകൾ തുടച്ചു തന്നു "എന്താ ജെസ,, നീ കൊച്ചു പിള്ളേരെ പോലെ... എന്നും ചിരിച്ചോണ്ട് ഇരിക്കുന്ന നീ തന്നെയാണോ ഇങ്ങനെ കരഞ്ഞിരിക്കുന്നെ...ഇങ്ങനെ കരഞ്ഞ് നിൽക്കാനാണ് ഭാവമെങ്കിൽ ഞാൻ ഉള്ളിലേക്ക് തന്നെ പോവും..പറഞ്ഞേക്കാം..." എന്നവൻ എന്നെ കണ്ണുരുട്ടി നോക്കി പറഞ്ഞതും ഞാൻ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ച് കണ്ണ് അമർത്തി തുടച്ചു "ഇല്ല,,, ഇനി ഞാൻ കരയില്ല..എന്തായാലും എന്റെ ജാസിനെ കാണാൻ പറ്റിയല്ലോ..എനിക്കതു മതി..." ഉള്ളിലുള്ള സങ്കടം കാരണം വാക്കുകൾ ഇടറുന്നുണ്ടേലും മാക്സിമം അവന്റെ മുന്നിൽ പിടിച്ചു നിന്ന് ഞാനിങ്ങനെ പറഞ്ഞപ്പോ അവൻ സൈഡിലേക്ക് തിരിഞ്ഞ് കണ്ണ് ഇറുക്കി അടച്ച് തിരിഞ്ഞോണ്ട് എനിക്കും ഒരു പുഞ്ചിരി സമ്മാനിച്ചു 🌸💜🌸 [ ജാസി ]

"നീയിപ്പോ ഹാപ്പി അല്ലെ ജെസ,,, ഏത് സങ്കടമുള്ള ഘട്ടത്തിലും നീ ബോൾഡായി തന്നെ നിൽക്കണം കേട്ടല്ലോ...എന്നെ കുറിച്ചാലോചിച്ച് നീയതികം ടെൻഷൻ ഒന്നും ആവേണ്ട.. എനിക്കിവിടെ ഒരു കുഴപ്പവുമില്ല.." സൽമാൻ എന്നെ പച്ചക്ക് വേദിനിപ്പിക്കുന്നതും അവന്റെ രാത്രിയുള്ള ക്രൂരതകളെല്ലാം മറച്ചു വെച്ചിട്ട് ഒരിക്കലും എന്റെ അവസ്ഥ ഓർത്തു ഇനിയും എന്റെ ജെസ നീറി കഴിയേണ്ട എന്നു വിചാരിച്ച് അവളോട് ഇങ്ങനെയൊരു കള്ളം പറഞ്ഞതും അവൾ എന്നെ ഒന്നു രണ്ടു നിമിഷം എന്റെ കണ്ണിലേക്ക് വിടാതെ നോക്കി നിന്നു എന്റെ ചെറിയ കള്ളത്തരം വരെ മുഖത്തു നോക്കി കണ്ടുപിടിച്ചിരുന്ന അവൾക്ക് ഇതു ഞാൻ പറഞ്ഞത് കള്ളമാണോ എന്നൊരു സംശയം വന്നിട്ടുണ്ടെന്ന് അവളുടെ നോട്ടത്തിൽ നിന്നു തന്നെ മനസ്സിലായെങ്കിലും ഞാനത് പുറത്തു കാണിച്ചില്ല.. എന്റെ കണ്ണിലേക്ക് വിടാതെ നോക്കിയുള്ള അവളുടെ കണ്ണ് എന്റെ കഴുത്തിലേക്ക് നീണ്ടു പോകുന്നത് കണ്ട് ഞാനും എന്റെ കഴുത്തിലേക്ക് നോക്കി... അപ്പോളവിടെ ഇന്നലെ സൽമാൻ ചുട്ടു പഴുപ്പിച്ച ഇരുമ്പിന്റെ ദണ്ഡ് എന്റെ കഴുത്തിൽ വെച്ച് അമർത്തിവെച്ചത് ഓർമവെന്നതും അതിന്റെ അസഹീനമായ വേദനയും പൊള്ളലിന്റെ നീറലുമൊക്കെ ഇപ്പോഴും കൊത്തി വലിക്കുന്നുണ്ടേലും ഞാനത് അടക്കിപ്പിടിച്ച് നിന്നു..

"എന്താ ജാസി നിന്റെ കഴുത്തിൽ...??!" എന്റെ കഴുത്തിലേക്കും മുഖത്തേക്കും മാറി മാറി നോക്കികൊണ്ടവൾ ഇങ്ങനെ ചോദിച്ചപ്പോ ഒരു നിമിഷം ഞാനെന്തു പറയുമെന്ന് ചിന്തിച്ചു നിന്നു.. "അത്,,, അത് ഇന്നലെ രാത്രി ഞാൻ അവിടെയുള്ള ഇരുമ്പ് വടി തട്ടി തടഞ്ഞു വീണതാ... അപ്പൊ അതിന്റെ കൂർത്ത ഭാഗം എന്റെ കഴുത്തിലൊന്ന് ചെറുതായി ഉരസി അത്രയൊള്ളു... നീ കരുതും പോലെ അത്ര വലിയ വേദനയൊന്നുമില്ല..." "ഇരുമ്പ് വടി ഉരസിയിട്ടാണോ ഇതിങ്ങനെ ചുമന്ന് കല്ലുവെച്ച് ഇരിക്കുന്നെ... സത്യം പറ ജാസി...ഇത് നീ തട്ടി തടഞ്ഞ് വീണത് തന്നെയാണോ...??" എന്റെ കള്ളം പറച്ചിൽ കേട്ടിട്ടവൾ തിരിച്ച് ഇങ്ങനെ ചോദിച്ചപ്പോ ഒരു സെക്കന്റ് ഇതെന്റെ ജെസ തന്നെയാണെന്നും അവളുടെ സ്വഭാവത്തിനോ മറ്റോ ഒരു മാറ്റവും വന്നിട്ടില്ലെന്ന് മനസ്സിലായി..അതോണ്ട് തന്നെ ഞാൻ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ച് അവളെ നോക്കിയിട്ട് അവൾക്ക് മറുപടിയായി 'തട്ടി തടഞ്ഞു വീണതു തന്നെയാണെന്ന് ' പറഞ്ഞതും അവൾ ഒന്ന് അമർത്തി മൂളി തന്നു.. അന്നേരം എന്റെ മനസ്സിലേക്ക് ഉമ്മയുടെയും ഉപ്പന്റേയുമൊക്കെ മുഖം കടന്നു വന്നതും ഞാൻ ചെറു പ്രതീക്ഷയിൽ ജെസയെ നോക്കിയപ്പോ അവളെന്റെ നോട്ടം മനസ്സിലായവണ്ണം ഒന്ന് കണ്ണുകടച്ചു കാണിച്ചു തന്നു..

"അതേ ജാസി,,, നിന്റെ ഉമ്മാക്കും ഉപ്പാക്കുമൊക്കെ മനസ്സിലായി എന്താണവിടെ നടന്നതൊക്കെ... എന്താണ് സത്യമെന്നും എന്താണ് വ്യാജമെന്നും മനസ്സില്ലായിട്ടുണ്ട്.. ഇനി നീ ഒന്നു കൊണ്ടും പേടിക്കേണ്ട ...നീയിനി അധിക നാൾ ഇവിടെ വേദന സഹിച്ച് കഴിയേണ്ടി വരില്ല...എനിക്കിനി ചില തെളിവുകൾ മാത്രം കിട്ടിയാൽ മതി...സത്യമെന്താണെന്ന് ഞാൻ എല്ലാവർക്കു മുൻപിലും തെളിയിച്ചു കൊടുക്കും...." എനിക്കൊരു ചെറിയ പ്രതീക്ഷ കണക്കെ അവളിത് പറഞ്ഞപ്പോ ഉള്ളിൽ അതിയായ സന്തോഷം ഉണ്ടെങ്കിലും ഇവിടെയുള്ള സൽമാനെ ആലോചിച്ച് എനിക്കൊരു പേടി വരാനും തുടങ്ങി...കാരണം സൽമാൻ ജെസയുടെ കൈയിൽ ചില തെളിവുകൾ ഉണ്ടെന്ന് എങ്ങനെയോ അറിഞ്ഞിട്ടുണ്ട്.. ആ തെളിവുകൾ അവളുടെ കയ്യിൽ നിന്നും നശിപ്പിക്കുമെന്ന് വിരവാദം മുഴക്കി കൊണ്ടിരിന്നപ്പോ ഞാൻ ഒരു പുച്ഛത്തോടെ പറഞ്ഞു 'നിനക്കവളെ ഒരു ചുക്കും ചെയ്യാൻ കഴില്ലാ...കാരണം അവളുടെ കൂടെ എപ്പോഴും ഒരു താങ്ങായി അവളുടെ ഇഷാൻ കൂടെ ഉണ്ടാകും..' അതവൻ നല്ലവണ്ണം കൊണ്ടിട്ടുണ്ടെന്ന് അവന്റെ മോന്ത കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി....പക്ഷെ അതിന്റെ ദേഷ്യത്തിലാ അവനെന്റെ കഴുത്തിൽ ഇരുമ്പിന്റെ ദണ്ഡ് വെച്ചത്.. അതും ചുട്ടു പഴുപ്പിച്ച ദണ്ഡ്..

എന്റെ ജെസക്ക് വേണ്ടി എന്ത് എന്നെ കാണിച്ചാലും എനിക്കൊരു കുഴപ്പവുമില്ല... പക്ഷെ അവളെ തൊടുവാൻ ഞാൻ ആരെയും സമ്മതിക്കില്ല.. "ജാസി...." ഓരോന്ന് ആലോചിച്ച് സൽമാനോടുള്ള ദേഷ്യം ഉള്ളിൽ അടക്കി പിടിച്ച് നിക്കുന്നിടെ അവൾ പതിഞ്ഞ സ്വരത്തിൽ ജാസി എന്നു വിളിച്ചത് കേട്ട് ഞാനൊന്ന് ഞെട്ടി കൊണ്ട് അവളെ നോക്കി.. "നീ എന്താ ആലോചിച്ച് കൂട്ടുന്നേ...??!" എന്നവൾ ചോദിച്ചപ്പോ ഞാൻ 'ഏയ് ഒന്നുമില്ലെന്ന് ' പറഞ്ഞ് അവൾകൊന്ന് പുഞ്ചിരിച്ചു കൊടുത്തു.... "ജെസ,,, നിന്റെ ഇഷാൻ എവിടെ...??ഞാനിതു വരെ അവനെ കണ്ടിട്ടില്ലല്ലോ അതോണ്ട് നീയൊന്ന് അവനെ കാണിച്ചു താ.... അവൻ കാരണമല്ലേ എനിക്ക് നിന്നേയും നിനക്ക് എന്നേയും കാണാൻ സാധിച്ചത്... അതും IPS എബ്രഹാം സാർ മുഖേന....സൽമാൻ ഒമ്പതു മണിക്കാണ് ഇവിടേക്ക് വരുന്ന സമയം ...അതോണ്ട് തന്നെയാണ് നിന്നേയും കൂട്ടി ഇഷാൻ നേരെത്തെ കാലത്തെ ഇങ്ങോട്ട് വന്നത്....ഇപ്പൊ തന്നെ സമയം എട്ടു മണി കഴിഞ്ഞു... അതോണ്ട് നീയവനെ വിളിക്ക്.... എനിക്കവനോട് കുറെ കാര്യങ്ങൾ പറയാനുണ്ട്...." 🌸💜🌸 എന്നൊക്കെ ജാസി പറഞ്ഞപ്പോ എനിക്കാദ്യം ഒന്നും മനസ്സിലായില്ല.... അപ്പൊ ഇശു ആദ്യമേ തീരുമാനിച്ചു വെച്ചിട്ടുണ്ടായിരുന്നോ ഞാനും ജാസിയും മീറ്റ് ചെയ്യുന്ന കാര്യം...??

അതും IPS എബ്രഹാം മുഖേന...?? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ തലക്കു മുകളിൽ വട്ടമിട്ട് വന്നെങ്കിലും ഇതിപ്പോ ആലോചിച്ച് നിക്കാൻ സമയം ഇല്ലാത്തത് കൊണ്ട് ഞാൻ അവനെ നോക്കിയപ്പോ അവൻ 'ഇഷാൻ എവിടെ?' എന്ന് കൈ മലർത്തി ചോദിച്ചപ്പോഴാണ് ഞാൻ ഇശുനെ നോക്കിയത്.. ജാസിനെ കാണുന്നത് വരെ അവനെന്റെ കൂടെ തന്നെ ഉണ്ടായിരുന്നു... പിന്നീട് ഇതെവിടേക്കാ പോയതെന്ന് ചിന്തിച്ചോണ്ട് ഞാൻ ആകമാനം ചുറ്റും കണ്ണോടിച്ചു നിന്നപ്പോ സൈഡിലുള്ള വരാന്തയിൽ ഇശുവും പിന്നെ ഓന്റെ കൂടെ ഇൻഷൈഡ് ഒക്കെ ചെയ്ത പോലീസ് യൂണിഫോം ധരിച്ച് നിൽക്കുന്ന വേറൊരു ആളും സംസാരിച്ചു നിക്കുന്നത് കണ്ടപ്പോ ഞാൻ അവരെ രണ്ടു പേരും നോക്കിയിട്ട് ജാസിനെ നോക്കി ഇപ്പൊ വരാമെന്ന് പറഞ്ഞോണ്ട് അവരെ അടുത്തേക്ക് ചെന്നു.. "Hey,,, I'm IPS Abrahaam..." അവരെ അടുതെത്തിയപ്പോ തന്നെ യൂണിഫോമിട്ട ഏകദേശം ഇശുന്റെ അത്രക്ക് വയസ്സ് തോന്നിപ്പിക്കുന്ന ചെറുപ്പക്കാരൻ എനിക്ക് കൈ തന്നു സ്വയം പരിചയപ്പെടുത്തി തന്നത് കണ്ട് ഞാൻ അയാളെ കയ്യിലേക്ക് നോക്കിയിട്ട് ഇശുനെ നോക്കി...അപ്പോളവൻ കൈ കൊടുത്തോ എന്ന ഭാവേന തലയാട്ടി തന്നതും ഞാനും അതിനൊന്ന് പുഞ്ചിരിച്ചു കൊടുത്ത് ആ പോലീസുകാരൻ നേരെ കൈ കൊടുത്തു എന്നിട്ട് ഞാൻ ഇശുനെ നോക്കിയതും അവനെന്റെ നോട്ടം മനസ്സിലായ വണ്ണം ഒന്ന് തലയാട്ടി തന്ന് ജാസിന്റെ അടുത്തേക്ക് പോയി..

അത് കണ്ട് ഞാൻ അവനു പോകുന്നതും നോക്കി നിൽക്കെയാണ് എബ്രഹാം എന്റെ അടുത്ത് നിക്കുന്നതെന്ന് ഓർത്തത്... അതു കാരണം ഞാൻ അവനു നേരെ തിരിഞ്ഞു നിന്നിട്ട് എനിക്ക് ജാസിയെ കാണിച്ചു തന്നതിന് ഒരുപാട് താങ്ക്സ് പറഞ്ഞു.. "എന്താ ഐറായിത്,,എന്നോട്ടല്ല നീ താങ്‌സ് പറയേണ്ടത് ഇഷാനോടാണ്.. അവൻ കാരണമാണ് നിനക്ക് അവനെ കാണാൻ സാധിച്ചത്..അവൻ വന്ന് ഇങ്ങനെയൊരു ആവിശ്യം പറഞ്ഞപ്പോ എനിക്ക് മറുത്തൊന്നും ചിന്തിക്കേണ്ടി വന്നില്ല..സത്യം പറഞ്ഞാൽ നിന്റെ ഭാഗ്യമാണ് ഐറ നിന്റെ ഇഷാൻ..നിനക്കു വേണ്ടി.." എബ്രഹാം പറഞ്ഞു പോയിരിക്കെ അവനൊന്ന് സ്റ്റോപ്പായത് കണ്ട് ഞാൻ നെറ്റി ചുളിച്ചു അവനെ നോക്കി... അപ്പോളവൻ നെറ്റിയിൽ കൈവെച്ച് എന്തോ ഓർത്ത പോലെ കണ്ണുകടച്ചു തുറക്കുന്നത് കണ്ട് ഞാൻ അവനെ തന്നെ നോക്കി നിന്നു.. എന്റെ നോട്ടം കണ്ടിട്ടവൻ എനിക്കൊന്ന് വേണോ വേണ്ടേ എന്നൊരു മട്ടിൽ ചിരിച്ചു തന്നു.. "നീയെന്താ എബ്രഹാം നേരത്തെ പറഞ്ഞു നിർത്തിയെ..??!" "അത് പിന്നെ,,ഞാൻ പറയായിരുന്നു നിനക്കു വേണ്ടി അവൻ ജാസിയെ കാണിച്ചു തന്നില്ലേ എന്ന്.." എന്തൊക്കെയോ എന്നിൽ നിന്ന് മറച്ചു വെക്കുന്ന പോലെ അവൻ ഇങ്ങനെ പറഞ്ഞപ്പോ ഞാൻ അവനെയൊന്ന് നെറ്റി ചുളിച്ചു നോക്കിയിട്ട് ഒന്ന് മൂളി കൊടുത്തു...

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോ ഞങ്ങൾക്ക് ഇവിടുന്ന് ഇറങ്ങാനുള്ള ടൈം ആയതും ഞാൻ ജാസിന്റെ അടുത്തേക്ക് പോയി... അപ്പൊ ഇശു ജാസിനോട് എന്തൊക്കെയോ പറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.. "എന്നാ ജാസി ഞങ്ങൾ ഇറങ്ങട്ടെ...." എന്ന് ഇശു അവനെ ചെറു പുഞ്ചിരിയോടെ നോക്കി ചോദിച്ചപ്പോ അവനെ ഇവിടെ ഒറ്റക്കാക്കി പോകുന്നതിൽ എന്റെ ഉള്ളമൊക്കെ കുത്തി വേദനിച്ചപ്പോ ഇന്നേരം വരെ ഉള്ളിൽ പിടിച്ചു വെച്ച സങ്കടങ്ങളെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് പുറത്തേക്ക് തുളുമ്പി വരുമോ എന്നു പേടിച്ച് ഞാൻ ചുണ്ട് കൂട്ടി പിടിച്ച് നിന്നു അന്നേരം സങ്കടം ഉള്ളിൽ കെട്ടി നിക്കുന്നത് കൊണ്ട് കൊല്ലിയൊക്കെ ആരോ മുറുക്കുന്ന വേദന വന്നെങ്കിലും ജാസിന്റെ മുമ്പിൽ കരഞ്ഞ് അവനെയും കരയിപ്പിക്കേണ്ട എന്നു വിചാരിച്ച് പുറമെ ഒരു ചെറു പുഞ്ചിരി വിരിയിച്ച് ഞാൻ ജാസിനോട് പോട്ടെ എന്ന മട്ടിൽ തലയാട്ടിയപ്പോഴേക്കിനും എന്റെ കണ്ണിൽ വെള്ളം ഉരുണ്ടു കൂടാൻ തുടങ്ങിയിരുന്നു..എന്നാലും അത് ആരും കാണാതെ സൈഡിലേക്ക് തിരിഞ്ഞ് തുടച്ചു മാറ്റിയിട്ട് ജാസിനെ നോക്കി അപ്പോളവൻ എന്നെ നോക്കിയിട്ട് ചെറു പുഞ്ചിരി വിരിയിച്ചത് കണ്ട് അവന്റെയും ഉള്ളം വെന്ത് പുകയാണെന്ന് കമ്പിയിൽ പിടിച്ചു മുറുക്കുന്ന അവന്റെ കൈ കണ്ടപ്പോ തന്നെ മനസ്സിലായി...

അത് കണ്ടിട്ട് എന്റെ സങ്കടമെല്ലാം പിടിച്ചു നിക്കാൻ കഴിയാതെ വരുമോ എന്നു ഭയന്ന് ഞാൻ പെട്ടെന്ന് തന്നെ അവിടെനിന്നും തിരിഞ്ഞ് നിന്നിട്ട് പുറത്തേക്ക് ഓടി പോയി അവന്റെ ഇപ്പോഴത്തെ അവസ്ഥ ഓർത്തിട്ട് നെഞ്ചിന്റെ ഉള്ളമൊക്കെ കൊത്തി വലിക്കുന്ന വേദന കൊണ്ട് കണ്ണിൽ നിന്നുമെല്ലാം ഇതുവരെ അവന്റെ മുന്നിൽ ചെറു ചിരിയോടെ മറച്ചു വെച്ച സങ്കടമെല്ലാം പുറത്തേക്ക് ചാലിട്ടു ഒഴുകിയതും ഓടുന്നിടെ മുന്നിലേക്കുള്ള വഴി വരെ വ്യക്തമായി കാണാതെ വന്നെങ്കിലും ഞാൻ ഓടുന്നിടെ നിറഞ്ഞു ഒഴുകുന്ന കണ്ണുനീർ തുടച്ചു സെൻട്രൽ ജയിലിന്റെ കവാടത്തിനു മുൻപിൽ എത്തിയപ്പോഴാണ് ചെറു രീതിയിൽ ഒരു ഇന്നോവ കാർ റോഡിലൂടെ വന്നിട്ട് കവാടത്തിന്റെ ഉള്ളിലേക്ക് കയറുന്നത് കണ്ടത് ആ കാർ ഉള്ളിലേക്ക് വരുന്നത് കണ്ട് ഞാൻ സൈഡിലേക്ക് മാറി നിൽക്കാൻ നേരമാണ് ആരോ എന്നെ അവിടെയുള്ള മറവിലേക്ക് വലിച്ചത്.. പെട്ടന്നായതുകൊണ്ടുതന്നെ ഞാനൊന്ന് ഞെട്ടി കൊണ്ട് എന്റെ മുന്നിലേക്ക് നോക്കിയപ്പോ ഇശു എന്നെ അവനിലേക്ക് കൂടുതൽ ചേർത്ത് നിർത്തികൊണ്ട് സൈഡിലേക്ക് നോക്കുന്നത് കണ്ട് ഞാൻ അവനെയൊന്ന് നെറ്റി ചുളിച്ചു നോക്കിയിട്ട് സൈഡിലേക്ക് നോക്കി അപ്പൊ സൈഡിലുള്ള പാർക്കിങ് ഏരിയയിൽ നേരത്തെ പോയ ഇന്നോവ കാർ സൈഡാക്കി നിർത്തിയിട്ട് അതിലെ ഡ്രൈവിംഗ് സീറ്റിൽ നിന്നും പോലീസ് യൂണിഫോമിട്ട് സൽമാൻ ഇറങ്ങി വന്ന് ഡോർ വലിച്ചടക്കുന്നത് കണ്ട് എന്റെ ഉള്ളിലൂടെ ഒരു കാളലങ് പോയി "ഒരു നിമിഷം അവൻ നിന്നെ കണ്ടെങ്കിൽ എന്തായിരിക്കും അവസ്ഥ..??!"

സൈഡിൽ നിന്നുള്ള നോട്ടം തെറ്റിച്ച് ഇശു എന്നോടിങ്ങനെ ചോദിച്ചതും ഞാൻ അവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു .. സൽമാൻ എന്നെ കണ്ടിട്ടുണ്ടെങ്കിൽ തന്നെ അവൻ എന്റെ ജാസിയെ ആയിരിക്കും ക്രൂശിക്കുക...അല്ലെങ്കിൽ തന്നെ സൽമാൻ എന്റെ ജാസിയെ അതി ക്രൂരമായി തന്നെ മർദ്ധിക്കുന്നുണ്ട്... അതിന്റെ തെളിവാണല്ലോ അവന്റെ കഴുത്തിൽ കാണുന്ന ചോര കല്ലച്ചത് പോലെയുള്ള മുറിവ്.. അവനെന്നോട് തട്ടി തടഞ്ഞ് വീണപ്പോ സംഭവിച്ചതാണെന്ന് കള്ളം പറഞ്ഞത് സത്യം അറിഞ്ഞാൽ എനിക്ക് നന്നേയത് വിഷമമാകുമെന്ന് കരുതിയാണ്.. അവൻ എത്ര പുഞ്ചിരിച്ച് എന്റെ മുൻപിൽ അഭിനയിച്ചാലും എനിക്കറിയാം അവന്റെ ഉള്ളം നന്നേ വിഷമിക്കുന്നുണ്ടെന്ന് .. "ഐറാ.." ജാസിനെ ആലോചിച്ചു പോകെ കണ്ണിൽ നിന്നുമെല്ലാം വെള്ളം ചാലിട്ടു ഒഴുകുന്നുണ്ടേലും ഞാൻ അതൊന്നും തുടച്ചു മാറ്റാതെ ജാസിയുടെ അവസ്ഥ ആലോചിച്ചു കൊണ്ടിരിക്കെ പതിയെ ഇശു ഐറാ എന്നു വിളിച്ചത് കേട്ട് ഞാൻ വിതുമ്പുന്ന ചുണ്ടുകളോടെ അവനെ നോക്കി.. 🌸💜🌸 ഞാൻ അവളെ പതിഞ്ഞ സ്വരത്തിൽ ഐറ എന്നു വിളിച്ചപ്പോ തന്നെ അവൾ എന്നിൽ നിന്ന് പതിയെ എഴുനേറ്റ് കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണുനീർ തുള്ളികളോടു കൂടി എന്നെ നോക്കിയപ്പോ എന്റെ ഉള്ളം അവളുടേയും ജാസിയുടേയും കാര്യം ഓർത്തിട്ട് നന്നേ പിടഞ്ഞെങ്കിലും അവൾക്ക് കരുത്ത് പകരാൻ വേണ്ടിയെങ്കിലും ഞാൻ അതൊന്നും പുറത്തു കാണിക്കാതെ അവളെ നോക്കി പുഞ്ചിച്ചു

അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു.. എത്ര തുടച്ചിട്ടും അത് നിർത്താതെ ഒഴുകുന്നത് കണ്ടപ്പോ തന്നെ മനസ്സിലായി അവളുടെ ഉള്ളം എന്തു മാത്രം വേദനിക്കുന്നുണ്ടെന്ന്.. അന്നേരം സൽമാൻ അവിടുന്ന് പോയോ എന്നറിയാൻ വേണ്ടി ഞാൻ സൈഡിലേക്ക് ഒന്ന് നോക്കി... അപ്പോളവൻ കവാടം കടന്ന് ഉള്ളിലേക്ക് പോകുന്നത് കണ്ടപ്പോ തന്നെ ഞാൻ ഐറയുടെ കൈ പിടിച്ചു റോഡിലായി നിർത്തി വെച്ച കാറിന്റെ അടുത്തേക്ക് പോയിട്ട് അവളെ അതിലേക്ക് കയറ്റിയിട്ട് ഞാനും കയറി ഇരുന്ന് ഡ്രൈവറോട് കാർ സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു.. സത്യം പറഞ്ഞാൽ ഞാൻ രാവിലെ തന്നെ ഇറങ്ങിയത് റോസ് പെറ്റൽസിലേക്ക് അല്ല ഇങ്ങോട്ടായിരുന്നു... റോസ് പെറ്റൽസിലേക്ക് വിസിറ്റിങിനുള്ള സമയം ഇപ്പോഴല്ല നെറ്റാണ്.. ഐറക്കു വിസിറ്റിങ്ങിനുള്ള സമയം എപ്പോഴാണെന്ന് അറിയാത്തത് കൊണ്ടു തന്നെയാണ് ഞാൻ രാവിലെ ഇങ്ങോട്ട് വന്നത്... പക്ഷെ അവൾ റോസ് പെറ്റൽസിലേക്കാണെന്ന് വിചാരിച്ചാണ് എന്റെ കൂടെ രാവിലെ തന്നെ വന്നത്.. അല്ലേൽ അവൾ മൂടി പുതച്ച് ഫ്ലാറ്റിൽ തന്നെ അടയിരുന്നേനെ.. കാറിൽ ഇരുന്ന് അവൾ വിൻഡോ ക്ലാസിലൂടെ പുറത്തേക്ക് കണ്ണും നട്ട് നോക്കിയിരുന്നത് കണ്ട് കുറച്ചു നേരം അവളുടെ മൈൻഡൊന്ന് റിലാക്സ് ആയിക്കോട്ടെ എന്നു വിചാരിച്ച് ഞാനും അവളോട് ഒന്നും സംസാരിക്കാൻ നിക്കാതെ ഫോണെടുത്തു

എബ്രഹാമിനോട് സൽമാൻ എന്തെങ്കിലും സംശയം തോന്നിയോ എന്നൊക്കെ കാൾ ചെയ്തു അന്വേഷിച്ചു...അവൻക്ക് അങ്ങനെയൊരു സംശയവും തോന്നിയിട്ടില്ല എന്നു പറഞ്ഞപ്പോ ഞാൻ അതിനൊന്ന് മൂളി കൊടുത്തു അവനോട് കുറെ കാര്യങ്ങൾ സംസാരിച്ചു ഫ്ലാറ്റിന്റെ മുമ്പിൽ കാർ സൈഡ് ആക്കിയപ്പോ തന്നെ അവൾ എന്നെ തിരിഞ്ഞു നോക്കിയിട്ട് ഒരു ചോദ്യഭാവേന 'റോസ് പെറ്റൽസ്..??' എന്നു പതിയെ ചോദിച്ചപ്പോ തന്നെ ഞാൻ പതിയെ നോ എന്ന രീതിയിൽ തലയാട്ടി 'വിസിറ്റിങ് നൈറ്റാണ്' എന്ന് പറഞ്ഞതും അവൾ എന്തോ ഒന്ന് ആലോചിച്ച് എന്റെ അടുത്തേക്ക് കുറച്ചു നീങ്ങി ഇരുന്നു "അപ്പൊ എനിക്കു വേണ്ടി ആയിരുന്നല്ലേ രാവിലെ തന്നെ നേരത്തെ എഴുനേറ്റ് റെഡിയായി നിന്നത്..അതും എനിക്കെന്റെ ജാസിയെ കാണിച്ചു തരാൻ വേണ്ടി...??!" ചുണ്ടിൽ ചെറു പുഞ്ചിരി വിരിയിച്ചോണ്ട് അവളിങ്ങനെ ചോദിച്ചപ്പോ ഞാൻ അതിനൊന്ന് കണ്ണുകളടച്ചു തുറന്നിട്ട് അവളേയും കൊണ്ട് കാറിൽ നിന്നും ഇറങ്ങി..എന്നിട്ട് ഞാനും അവളും നേരെ റൂമിലേക്ക് വിട്ടു "ഇശുച്ചാ ,,,ഞാനൊരു കാര്യം ചോദിച്ചോട്ടെ...??!" റൂമിലെത്തിയപ്പോ തന്നെ അവൾ നേരത്തെ സങ്കടമെല്ലാം മുഖത്തു നിന്ന് മാഴ്ച്ചു കളഞ്ഞിട്ട് അതിനു പകരം ചുണ്ടിൽ ചെറു പുഞ്ചിരി വിരിയിച്ച് ഇങ്ങനെ ചോദിച്ചപ്പോ തന്നെ അവളെന്താണ് ചോദിക്കാൻ വരുന്നതെന്ന് അറിയാമെങ്കിലും ഞാനത് പുറത്തു കാണിക്കാതെ അവളോട് പറയ് എന്നു പറഞ്ഞിട്ട് ടേബിളിൽ വെച്ച വെള്ളം ഒരു ഗ്ലാസ് കുടിച്ചിട്ട് അവളെ നോക്കി

"നീ ആദ്യം തന്നെ തീരുമാനിച്ചു വെച്ചായിരുന്നോ ഞാനും ജാസിയും ഇങ്ങനെ മീറ്റ് ചെയ്യുമെന്ന്...??അന്ന് നീ പറഞ്ഞത് അവനെ കാണാൻ സൽമാന്റെ പെർമിഷൻ ഇല്ലാതെ പറ്റില്ല എന്നല്ലേ...??പിന്നെ ഇതൊക്കെ എങ്ങനെ ...??" തല പുകച്ചോണ്ട് അവൾ ഓരോ ചോദ്യങ്ങളും ചോദിച്ചപ്പോ ഞാനൊന്ന് നേടുവീർപ്പിട്ട് അവളിലേക്ക് നോട്ടം കുത്തി നിർത്തിയിട്ട് പറയാൻ തുടങ്ങി.... "ഹാ,,,,ഞാൻ ആദ്യമേ തീരുമാനിച്ചതായിരുന്നു നീയും ജാസിയും നമ്മള് മുംബൈയിലേക്ക് പോകുമ്പോൾ മീറ്റ് ചെയ്യണമെന്നുള്ളത്... അന്ന് നീ കോണ്ഫിറെൻസ് ഹാളിൽ നിന്ന് കരഞ്ഞു കൊണ്ട് ജാസിനെ കാണണമെന്ന് പറഞ്ഞപ്പോ ഞാൻ ആരോടെങ്കിലും ചോദിച്ചു നോക്കട്ടെ എന്നു പറഞ്ഞ് ഫോൺ വിളിക്കാൻ പോയത് നീ ഓർക്കുന്നുണ്ടോ....?? അന്ന് ഞാൻ വിളിച്ചത് IPS എബ്രഹാമിനെ ആയിരുന്നു... അവനെന്റെ ഫ്രണ്ട് ആയതുകൊണ്ട് തന്നെ അവനോട് ഇക്കാര്യത്തെ പറ്റി ചോദിച്ചപ്പോ അവൻ മറുത്തൊന്നും പറയാതെ ജാസിനെ കാണാൻ പെർമിഷൻ തന്നു...കാരണം ജെയിലിലെ ഉയർന്ന തലത്തിൽ നിൽക്കുന്ന എബ്രഹാമാണ് പ്രൊട്ടക്റ്റീവിന്റെ ചുമതലയെല്ലാം നോക്കുന്നത്... അതുകൊണ്ട് തന്നെ സെൻട്രൽ ജയിലിലേക്ക് ആർക്കൊക്കെ പ്രവേശിക്കണമെന്നുമൊക്കെ തീരുമാനിക്കുന്ന ഓഫീസർ അവനാണ്... അതുകൊണ്ട് തന്നെ ജാസിനെ കാണാൻ അവൻ പെർമിഷൻ തന്നെങ്കിലും അവിടെ ഒരു ചെറിയ പ്രോബ്ലം ഉണ്ടായിരുന്നു...

എന്താന്നുവെച്ചാൽ സൽമാന്റെ പെർമിഷൻ ഇല്ലാതെ ജാസിനെ കാണാൻ പറ്റില്ല എന്നുള്ളത്...അപ്പോഴാണ് എബ്രഹാം പറഞ്ഞത് രാവിലെ നേരെത്തെ വന്നാൽ ജാസിയെ മീറ്റ് ചെയ്യാമെന്ന്... സൽമാൻ ജോലിയിൽ കയറുന്നത് ഒമ്പത് മണി ആയതുകൊണ്ടു തന്നെ അതിന്റെ മുൻപ് ജാസിനെ കാണാം... അങ്ങനെയാണെങ്കിൽ സൽമാന്റെ പെർമിഷൻ വേണ്ട.. കാരണം അവൻ ജോലിയിൽ കയറുമ്പോഴാണ് ജാസിന്റെ മേലിലുള്ള പൂർണ ഉത്തരവാദിത്യം... അതുകൊണ്ട് നേരത്തെ വന്നാൽ ഐറക്ക്‌ ജാസിയെ കാണാൻ സാധിക്കുമെന്നും സൽമാന്റെ പെർമിഷൻ വേണ്ടെന്നും അവൻ പറഞ്ഞപ്പോ ഞാനും അത് ശെരി വെച്ചു... പിന്നെ അവനോട് എല്ലാം പറഞ്ഞ് സെറ്റാക്കി നിന്റെ അടുത്തേക്ക് വന്നപ്പോ നീ അവിടെ ഇരുന്ന് മോങ്ങായിരുന്നല്ലോ... അതോണ്ട് തന്നെ ഞാൻ നിനക്ക് ചിന്ന സർപ്രൈസ് തരാമെന്ന് വിചാരിച്ചാണ് ഇല്ലാത്ത വിഷമം വരെ മുഖത്തു ഫിറ്റ് ചെയ്ത് നിന്നത്... എന്റെ അഭിനയം കണ്ട് നീ മൂക്കും കുത്തി വീണെന്ന് പറഞ്ഞാൽ മതിയല്ലോ...പിന്നെ കരച്ചിലോട് കരച്ചിൽ അല്ലായിരുന്നോ ...ഇനിയും നീ ഇങ്ങനെ കരഞ്ഞിരുന്നാൽ നിന്റെ സങ്കടം കാണാൻ കഴിയാതെ സർപ്രൈസ് നിനക്കു മുന്നിൽ വെളിപ്പെടുത്തുമോ എന്ന ചിന്ത വന്നപ്പോ ഞാൻ എന്തൊക്കെയോ പറഞ്ഞ് സമാധാനിച്ചപ്പോഴാ നീ ഇങ്ങോട്ട് വന്നു പറഞ്ഞത് എന്നെ വില്ലയിലേക്ക് തന്നെ ആക്കി തരുമോ എന്ന്... അതൊരു കണക്കിന് നല്ലതാണെന്ന് തോന്നിയപ്പോ ഞാൻ നിന്നെയും കൊണ്ട് വില്ലയിലേക്ക് തന്നെ കൊണ്ടു പോയി... കാറിൽ ഇരുന്നപ്പോഴും നീ ഇരുന്ന് മോങ്ങുന്നത് കണ്ട് എനിക്ക് പിന്നെയും ഒരു ഉൾഭയം വന്നു ഞാൻ തന്നെ സർപ്രൈസ് പൊട്ടിക്കുമോ എന്ന്...

അതാലോജിച്ച് ഇരുന്നപ്പോഴാ നീ മുംബൈയിലേക്ക് ഇല്ലെന്ന് പറഞ്ഞത്... അത് കേട്ട് കാര്യമായി ഞാൻ ഞെട്ടിട്ടൊന്നുമില്ല... കാരണം എനിക്കറിയാമായിരുന്നു നീ ഇങ്ങനെയാ പറയൂ എന്ന്...പിന്നെ രാത്രി ഞാൻ നേരം വഴുകി വന്നത് ഓഫീസിൽ ഇരുന്ന് നിന്നെ എങ്ങനെ മുംബൈയിലേക്ക് കൊണ്ടു പോകുമെന്ന് തല പുകച്ച് ആലോചിച്ച് ഇരുന്നിട്ടാണ് അല്ലാതെ ഫയൽസ് നോക്കി ഇരുന്നിട്ടൊന്നുമല്ല...പിന്നെ എല്ലാം പെട്ടന്നായിരുന്നു... എങ്ങനെയുണ്ട് എന്റെ സർപ്രൈസ്.. ഇഷ്ട്ടായോ...??!" ഒരു വലിയ എസ്സെ തന്നെ അവൾക്കു മുൻപിൽ വിശദീകരിച്ച് കഴിഞ്ഞ് ഞാനവൾക്കൊരു സൈറ്റടിച്ചു കൊടുത്ത് ഇതും പറഞ്ഞ് നിർത്തിയപ്പോ പെണ്ണുണ്ട് എന്നെ അന്തം വിട്ട് നോക്കി നിൽക്കുന്നു... അതു ഞാൻ എസ്സേ പറഞ്ഞിട്ട് കിളി പോയതാണെന്ന് അറിയുന്നോണ്ട് ഞാൻ അവളെ തലക്കൊരു മേട്ടം കൊടുത്തു അതു കിട്ടിയപ്പോ തന്നെ അവൾ സ്വബോധത്തിലേക്ക് തിരിച്ച് വന്നോണ്ട് എന്നെ തുറുക്കനെ നോക്കിയിട്ട് സൈഡിലേക്ക് തിരിഞ്ഞ് ബെഡിലുള്ള തലയിണ കൊണ്ട് എന്റെ കയ്യിനൊരു കിഴുക്ക് വെച്ച് തന്നത് കണ്ട് ഞാൻ അവളുടെ കോപ്രായം കണ്ട് അവളുടെ കയ്യിൽ നിന്നും തലയിണ വാങ്ങി വെച്ചിട്ട് ബെഡിൽ തന്നെ ഇട്ടു.. "എന്നാലും ഇത്രക്ക് എന്നെ സർപ്രൈസ് ആക്കണ്ടായിരുന്നു... അന്ന് ജാസിനെ കാണാൻ പറ്റാത്തതോണ്ടും നിന്നെ രാത്രി ഏറെ നേരം കഴിഞ്ഞിട്ടും കാണാൻ ഇല്ലാതോണ്ടും ഞാൻ എന്തു മാത്രം കരഞ്ഞു എന്നറിയോ...??!" ചുണ്ട് ചുളുക്കി കൊണ്ട് ഇപ്പൊ കരയുമെന്ന മട്ടിലുള്ള എസ്പ്രെഷനൊക്കെ മുഖത്തു വാരി വിതറി കൊണ്ട് അവൻ പറഞ്ഞത് കേട്ട് ചിരി വരുന്നുണ്ടേലും ഞാനത് കടിച്ചു പിടിച്ചിട്ട് അവളെ മുഖത്തേക്ക് നോക്കി..

"നീ അന്ന് കരഞ്ഞെങ്കിലും ഇപ്പൊ നീ ഏറെ സന്തോഷിക്കുന്നില്ലേ.. അതും നിന്റെ ജാസിയെ കണ്ടിട്ട്..ഞാൻ നിനക്ക് ഇങ്ങനെയൊരു സർപ്രൈസ് തന്നില്ലെങ്കിൽ ഒരിക്കലും അതിനൊരു ത്രില്ല് ഉണ്ടാകില്ല.. എല്ലാതും നമുക്ക് unexpected ആയിട്ട് കിട്ടണം.. പ്രതീക്ഷിക്കാതെ കിട്ടുമ്പോഴാ എല്ലാത്തിനും ഒരു ഭംഗി ഉണ്ടാവൂ..." എന്ന് ഞാൻ പറഞ്ഞപ്പോ അവൾ‌ ചെറു പുഞ്ചിരിയോടെ അതേ എന്ന മട്ടിൽ തലയാട്ടിയിട്ട്‌ എന്നെ കെട്ടിപിടിച്ചു.. അതവളുടെ സന്തോഷം കൊണ്ടാണെന്ന് മനസ്സിലായതും ഞാനും അവളെ ഇരുകൈ കൊണ്ടും വലയം ചെയ്ത് പിടിച്ചു കുറച്ചു കഴിഞ്ഞപ്പോ അവള് എന്നിൽ നിന്ന് മാറി നിന്നിട്ട് എന്നെ ഒന്ന് രണ്ടു നിമിഷം വിടാതെ നോക്കി എന്റെ കയ്യിൽ പിടിച്ചു... "സത്യ പറ ഇശുച്ചാ,, നിങ്ങൾക്കെന്നെ ഇഷ്ടമല്ലേ..? ഇന്ന് സൽമാൻ എന്നെ കാണണ്ട എന്നു വിജാരിച്ച് നീ എന്നെ സൈഡിലേക്ക് മാറ്റി നിർത്തിയപ്പോ നിന്റെ കണ്ണിൽ ഞാൻ വ്യക്തമായി കണ്ടൂ എന്നോടുള്ള നിന്റെ സ്നേഹവും കരുതലും...." ഇതവൾ പറയുമെന്ന് ഞാൻ നേരെത്തെ മുൻകൂട്ടി കണ്ടത് കൊണ്ട് തന്നെ ഞാൻ അവളെ കവിളിൽ തോണ്ടിയിട്ട് സില്ലി ഗേൾ എന്ന് പറഞ്ഞ് ബെഡിൽ ചെന്നിരുന്നു... അപ്പോളവൾ എന്റെ പിറകിലൂടെ വന്നിട്ട് എന്റെ അപ്പുറത്ത് വന്നിരുന്ന് എന്നെ നോക്കി ഒരു വീരവാദം പോലെ പറഞ്ഞു... "നിങ്ങള് നോക്കിക്കോ ഇശുച്ചാ ഞാൻ നിന്നെ കൊണ്ട് I love you Aira എന്ന് പറയിപ്പിക്കും... എന്നും പറയുന്ന പോലെ ഇതൊരു പാഴ് വാക്കായി നീ കരുതണ്ട... ഞാനിങനെ പറഞ്ഞിട്ടുണ്ടെങ്കിലും ഞാനത് നടപ്പിലാക്കുക തന്നെ ചെയ്യും.. It's my challenge...."....... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story