QUEEN OF KALIPPAN: ഭാഗം 84

queen of kalippan

രചന: Devil Quinn

മുഴുവൻ ഫോക്കസും ഫോണിലേക്ക് തന്നെ കൊണ്ടു പോയിട്ട് ഒരാളെ ഷൂട്ട് ചെയ്യാൻ നേരത്ത് പെട്ടന്ന് ആരോ എന്റെ കയ്യിനൊരു തട്ട് തന്നതും അന്നേരം ദേഷ്യം ഏത് വഴിലൂടെയാണ് വന്നതെന്ന് പോലും അറിയാതെ ആരാണെന്നോ നോക്കാതെ അയാൾക്ക്‌ നേരെ ഞാൻ കുരച്ചു ചാടാൻ നിന്നതും പെട്ടന്ന് അയാളെ മുഖം കണ്ട് ഞാനൊന്ന് സ്റ്റക്കായി കൊണ്ട് പതിയെ മൊഴിഞ്ഞു.... "ആലിയ...." എന്ന് ഞാൻ ചുണ്ടുകൊണ്ട് പതിയെ മൊഴിഞ്ഞപ്പോഴേക്കും അവൾ കാറിലേക്ക് കയറി ഇരുന്ന് ഡോർ വലിച്ചടച്ചു...അത് കണ്ട് ഞാൻ അവളെ മുഖത്തേക്ക് തന്നെ നോക്കി ഏതോ ലോകതെന്ന പോലെ ഇരിക്കുമ്പോഴാ അവൾ എന്റെ നേർക്ക് തിരിഞ്ഞത്... അത് അറിഞ്ഞപ്പോ തന്നെ ഉള്ളിൽ മൊട്ടിട്ടു വരുന്ന സ്പാർക്ക് ഒക്കെ ഉള്ളിൽ തന്നെ പൂട്ടി വെച്ചു... ഐറുമ്മാന്റെ കസിനായതു കൊണ്ടു തന്നെ ഞാൻ കുറച്ചു ഡീസന്റ് കീപ്പ് ചെയ്ത് ഫോണിലുള്ള കളി തൽക്കാലത്തേക്ക് മാറ്റി വെച്ചിട്ട് മുന്നിലുള്ള ഗ്ലാസ് മിററിൽ നോക്കി എന്റെ മുഖം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു നോക്കിയിട്ട് ഒരു കുഴപ്പവുമില്ലെന്ന് ഉറപ്പ് വരുത്തി മുടി ഒന്ന് കോതി ശെരിയാക്കി... എന്റെ ലുക്ക് കണ്ട് ഒന്ന് മഴങ്ങി വീണാൽ സംഭവം ഈസിയായി... "സോറി ട്ടോ..." പെട്ടന്ന് സൈഡിൽ നിന്നും ഇങ്ങനെയൊരു പറച്ചിൽ കേട്ടതും ഞാൻ എന്റെ സൈഡിലേക്ക് നോക്കിയപ്പോ ആലിയുണ്ട് എന്നെ നോക്കുന്നു (ഭാവി കെട്ടിയോൾ ആയോണ്ട്‌ ആലിയ വിളിക്കണ്ട)

റോഷന്റെ ആലി...വൗ എന്തൊരു ഭംഗി... ആരും കണ്ണു വെക്കാതിരിക്കട്ടെ "എന്തിനാ കുട്ടി സോറി...?!" വെറുതെ ഒരു രസത്തിന് കുട്ടി എന്ന് ചേർത്തപ്പോ മുന്നിൽ നിന്നൊരു ഇളി വന്നത് ഞാൻ അറിഞ്ഞു... അതാ ഐറുമ്മാന്റെ ആകുമെന്ന് അറിയുന്നോണ്ട് ഞാൻ മുന്നിലെ ഗ്ലാസ് മിററിൽ കൂടെ അവളെയൊന്ന് തുറിച്ചു നോക്കിയപ്പോ അവൾ വേഗം പുറത്തേക്ക് നോക്കിയിട്ട് എന്നെ നോക്കി കണ്ടിന്യൂ എന്ന് ആംഗ്യം കാണിച്ചു... "നേരത്തെ ഡോർ അടച്ചപ്പോ നിന്റെ കയ്യിൽ എന്റെ കൈ ചെറുതായി തട്ടിയില്ലേ...അതിനാ സോറി... പിന്നെ എന്നെ കുട്ടിയൊന്നും വിളിക്കണ്ട ട്ടോ... ഞാൻ ആലിയ.. ഐറുമ്മാന്റെ കസിനാണ്,,, അവളെ മൂത്തപ്പന്റെ മോൾ..." Oh my god.. ഇവളും ഐറനെ ഐറുമ്മാ എന്നാണോ വിളിക്കുന്നെ... എന്റെ ഗോടെ ഞാനും ഇവളും എന്തൊരു പൊരുത്തം...എനിക്ക് വേണ്ടി ഇറക്കുമതി ചെയ്ത എന്റെ ഭാവി പൊണ്ടാട്ടി തന്നെ ആണല്ലേ ഇവൾ.... 'റോഷാ,,, കോഴിത്തരം ഉള്ളിൽ തന്നെ വെച്ചോ.. അല്ലേൽ അവൾ ചെരുപ്പൂരി നിന്റെ മുഖത്തടിക്കും... നിന്റെ മുമ്പിൽ സാക്ഷാൽ മാലാഖ പോലെ ഇരിക്കുന്ന ഐറുമ്മാനെ കൊണ്ട് നിനക്ക് അവളെ സെറ്റാക്കാന്നേ..അതിന് കുറച്ചു കാത്തിരിക്ക്.. അല്ലാതെ ഒലിപ്പിച്ച് ഉള്ള വില കളയാൻ നിക്കല്ലേ...നിന്റെ കാൽ പിടിക്കാം ഞാൻ....'

എന്റെ അടുത്തു ഇരിക്കുന്ന ഭാവി പൊണ്ടാട്ടിയെ നോക്കി വെള്ളമിറകുന്ന സമയത്തു എന്റെ ലക്ഷണം കെട്ട മനസാക്ഷി ഇങ്ങനെ വിളിച്ചു കൂവിയപ്പോ സത്യം പറഞ്ഞാൽ അതിനിട്ട് ഒന്നു കൊടുക്കാൻ തോന്നിയെങ്കിലും പിന്നെ അത് പറഞ്ഞതും സത്യം ആയോണ്ട് ഞാൻ ഒന്ന് അടങ്ങിയിട്ട് പുറത്തേക്കും ഇടക്ക് ആലിയേയും നോക്കി കിനാവ് കണ്ടിരുന്നു... 🌸💜🌸 ഞങ്ങൾ ഓഫീസിൽ നിന്നും പോന്നപ്പോ തൊട്ട് ഞാൻ ഇശുനോട് ചോദിക്കുന്നതാ എങ്ങോട്ടാ നമ്മൾ പോകുന്നേ എന്ന്... കുറെ ചോദിച്ചെങ്കിലും അവൻ ഒന്നും പറയാത്തത് കാരണം ഞാൻ അവനെ ഇരിറ്റേറ്റ് ആക്കാൻ തുടങ്ങിയപ്പോ അവൻ സഹികെട്ട് ആദ്യം നിന്റെ വീട്ടിലേക്കും പിന്നെ അവിടുന്ന് വേറെ സ്ഥലത്തേക്കും പോകുമെന്ന് പറഞ്ഞപ്പോ എന്റെ മൈൻഡിൽ എന്റെ വീട്ടിലേക്ക് പോകുന്നതിന്റെ സന്തോഷമായിരുന്നു.. പക്ഷെ അപ്പോഴും എന്റെ വീട്ടിൽ പോയിട്ട് വേറെ എങ്ങോട്ടാ പോകുന്നേ എന്നൊരു ചിന്ത വന്നെങ്കിലും ഞാനത് അതികം ആലോചിച്ച് തല പുണ്ണാക്കാതെ വീട്ടിലേക്ക് പോകുന്നതിലുള്ള ത്രില്ലിൽ ഇശൂനോട് ഓരോന്ന് പറഞ്ഞും ഇടക്ക് റോഷനെ പിരിക്കേറ്റിയും ഇരിക്കുമ്പോഴാ ആലി എനിക്ക് വിളിച്ചത്... അവളിപ്പോ സെൻട്രൽ ബൈപ്പാസ് റോഡിൽ ഉണ്ടെന്നും നിങ്ങൾ വീട്ടിലേക്ക് പോകുമ്പോ എന്നേയും ഒന്ന് പിക്ക് ചെയ്യണമെന്ന് പറഞ്ഞത്...

അവളുടെ സംസാരം കേട്ടപ്പോ തന്നെ എനിക്ക് മനസ്സിലായി വീട്ടിൽ ഉള്ളവർകൊക്കെ ഞങ്ങളിന്ന് അങ്ങോട്ട് വരുന്ന കാര്യം അറിയുമെന്ന്... അതോണ്ട് ഞങ്ങൾ ബൈപ്പാസ് റോഡിൽ എത്തിയപ്പോ ആലി കയ്യിലൊരു ഷോപ്പറും പിടിച്ച് ഒരു ഷോപ്പിന്റെ മുൻപിൽ നിക്കുന്നത് കണ്ട് ഞാൻ ഇശുനോട് അവൾ നിക്കുന്ന സ്ഥലത്ത് വണ്ടി സൈഡാക്കാൻ പറഞ്ഞു... കാർ സൈഡാക്കിയപ്പോ അവൾ എന്നെ നോക്കി ഒന്ന് ഇളിച്ചു തന്ന് ബാക്കിലെ ഡോർ തുറന്നപ്പോ തന്നെ ഞാൻ മുന്നിലെ ഗ്ലാസ് മിററിലൂടെ പിറകിൽ പബ്‌ജിയും കുത്തി കളിച്ച് ഇരിക്കുന്ന റോഷനെ നോക്കി... അപ്പോഴേക്കും ആലി ഡോർ തുറന്ന് കാറിലേക്ക് കയറി ഇരുന്നതും അറിയാതെ അവന്റെ കയ്യിനൊരു തട്ട് കിട്ടിയതും ഒപ്പമായിരുന്നു..... പബ്‌ജി പ്രാന്തനായ റോഷൻ കളിയുടെ ഇടയിൽ ആരെങ്കിലും കോണ്സെൻട്രാഷൻ തെറ്റിച്ചാൽ അവരെ മുന്നും പിന്നും നോക്കാതെ ഒച്ചയിടും... അതേപോലെ ഇവിടെയും അവൻ ഫോണിൽ നിന്നും തല പൊക്കി ഒച്ചയിടാൻ നിന്നപ്പോ പെട്ടന്ന് ആലിയുടെ മുഖം കണ്ട് അവന്റെ മുഖത്തുള്ള എസ്പ്രെഷൻ ഒന്ന് കാണണമായിരുന്നു... ഉമ്മച്ചി എനിക്ക് വേണ്ടി സ്വീറ്റ്സ് ആലിയുടെ കയ്യിൽ കൊടുത്തയച്ച ദിവസം റോഷൻ ഇവളെ കണ്ടിട്ട് തന്നെ ഉള്ളിലെ കോഴി പുറത്തു ചാടിട്ടുണ്ട്... ഒറ്റ നോട്ടത്തിൽ തന്നെ സ്പാർക്ക് അടിച്ചല്ലോ... ആ ഒറ്റ നോട്ടത്തിൽ തന്നെ സ്പാർക്ക് അടിച്ച അവന്റെ അടുത്ത് അവൾ ചെന്ന് ഇരുന്നാലുള്ള അവസ്ഥയപ്പോ എന്തായിരിക്കും.. നിങ്ങളൊന്നു ആലോചിച്ചു നോക്കൂ..

.ഉള്ളിലുള്ള കോഴികളെല്ലാം പുറത്തു ചാടിട്ടുണ്ടാവും...അല്ലാതെന്ത്!! അതൊക്കെ ഓർത്ത് ഞാൻ ചിരി കടിച്ചു പിടുക്കുമ്പോഴാ അവന്റെ ഒലക്കമേലെ കുട്ടി എന്ന വിളി.. അതും നമ്മളെ ആലിയ ഭട്ടിനെ... ഔ.. എന്തൊരു നിഷ്‌കു..അവളെ ഫുൾ ഡിറ്റൈൽസ് അറിഞ്ഞിട്ടും അവളെ പേര് അറിയില്ല എന്ന ഭാവേനയാണ് അവനത് വിളിച്ചതെങ്കിലും എനിക്കത് കണ്ട് ചിരി അടക്കാൻ കഴിയാതെ വന്നപ്പോ ഞാൻ ചിരിയെ പുറത്തേക്ക് വിട്ടതും നമ്മളെ നിഷ്‌കു റോഷൻ ഗ്ലാസ് മിററിലൂടെ എന്നൊരു നോട്ടം... ആ നോട്ടം കണ്ടിട്ട് അതിലേറെ ചിരി വന്നപ്പോ ഞാൻ പുറത്തേക്ക് നോക്കി അവനെ നോക്കിയിട്ട് കണ്ടിന്യൂ എന്നു ആംഗ്യം കാണിച്ചു.... പിന്നെ ഉള്ളതൊക്കെ നിങ്ങൾ തന്നെ കണ്ടില്ലേ.... റോഷൻ ഇനി ആലിയെ കൊണ്ടേ പോകൂ...അത് ചിലപ്പോ എന്നെ വെച്ചിട്ടായിരിക്കും അവന്റെ കളി...എന്തായാലും അവന്റെ ചുറ്റി കളി എവിടെ വരെ പോകുമെന്ന് എനിക്കൊന്ന് കാണണം... ഇതൊന്നും അറിയാതെ ഇരിക്കുന്ന ആലിയ ഭട്ടിനെ കണ്ട് ഞാൻ ചിരി അടക്കി വെച്ചിട്ട് പുറത്തേക്കും നോക്കി ഇരുന്നു.... യാത്രക്കൊടുവിൽ കാർ ഗെയ്റ്റ് കടന്ന് വീടിന്റെ ഉള്ളിലേക്ക് കടന്നപ്പോ തന്നെ ഞാൻ കാറിൽ നിന്നും ഇറങ്ങി സിറ്റൗട്ടിലേക്ക് ചെന്നപ്പോ എല്ലാരുമുണ്ട് പുറത്തേക്ക് ഇറങ്ങി വരുന്നു...

ഇന്ന് ഞായറാഴ്ച്ച ആയോണ്ട് തന്നെ എല്ലാരും വീട്ടിൽ ഉണ്ടാകുമെന്ന് അറിയുന്നത് കൊണ്ടു തന്നെയാവും ഇശു ഈയൊരു ദിവസം നോക്കി എന്നെ ഇങ്ങോട്ട് കൊണ്ടു വന്നത്...അതിന് ഞാനൊരു സ്നേഹത്തോടെയുള്ള നോട്ടം കാറിന്റെ ഡോർ അടച്ചു വരുന്ന ഇശുൻ്റെ നേരെ തൊടുത്തു വിട്ടപ്പോ അവൻ എനിക്കൊന്ന് സൈറ്റടിച്ചു തന്ന് ഒന്ന് പുഞ്ചിരിച്ചു.... "എല്ലാരും അകത്തേക്ക് വാ..." ഉമ്മച്ചി മുന്നിലുള്ള മുടി മറച്ചു കൊണ്ട് തെന്നിമാറിയ തട്ടം തലയിലൂടെ ഇട്ടിട്ട് എല്ലാരേയും അകത്തേക്ക് ക്ഷണിച്ചപ്പോ ഞാനാദ്യം ഹാളിലേക്ക് ചെന്നിട്ട് സ്റ്റയറിന്റെ അടിയുള്ള ഉമ്മൂമാന്റെ റൂമിലേക്ക് പോയി... "ഉമ്മൂമാ..." എന്നെ കാണണമെന്ന് വാശി പിടിച്ച ഉമ്മൂമാന്റെ അടുത്തേക്ക് ചെന്ന് പതിഞ്ഞ സ്വരത്തിൽ വിളിച്ചപ്പോ എനിക്ക് പുറം തിരിഞ്ഞ് കിടന്നു തസ്ബീഹ് മാല കൊണ്ട് സ്വലാത്ത് ചെല്ലുന്ന ഉമ്മൂമ എന്റെ വിളി കേട്ട് പതിയെ പിറകിൽ നിൽക്കുന്ന എന്നെ തല ചെരിച്ച് നോക്കിയിട്ട് ചുണ്ടുകൊണ്ട് പതിയെ ഐറു എന്നു മൊഴിഞ്ഞു കെൽപ്പില്ലാത്ത വിറയാർന്ന കൈ കൊണ്ട് തലയിണയിൽ പിടിച്ച് എണീക്കാൻ നോക്കുന്നത് കണ്ട് ഞാൻ ബെഡിൽ ഇരുന്നിട്ട് ഉമ്മൂമാനെ പതിയെ എഴുനേൽപിച്ച് ബെഡിൽ ഇരുത്തി... "എന്തൊക്കെയുണ്ട് മോളെ,,ഇപ്പൊ വേദനയൊന്നും ഇല്ലല്ലോ...?"

എന്റെ തലയിൽ പതിയെ തലോടി കൊണ്ട് ഉമ്മൂമ ഇത് ചോദിച്ചപ്പോ ഉമ്മൂമാന്റെ കണ്ണ് ചെറുതായി നനവ് പടർന്നിരുന്നു... അത് എന്നെക്കുറിച്ച് ആലോചിച്ചും അന്നത്തെ ആക്‌സിഡന്റിനെ കുറിച്ച് ഓർത്തിട്ടുമാണെന്ന് എനിക്ക് മനസ്സിലായതും ഞാൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി ഉമ്മൂമാന്റെ കണ്ണ് തുടച്ചു കൊടുത്തു... "എനിക്കൊരു കുഴപ്പവും ഇല്ലന്നേ... ഉമ്മൂമാന്റെ പ്രാർത്ഥനയൊക്കെ എന്റെ കൂടെ ഉണ്ടാകുമ്പോ എനിക്ക് എന്ത് സംഭവിക്കാനാ...." ഉമ്മൂമാനെ ആശ്വസിപ്പിക്കാൻ എന്നോണം ഞാനിത് പറഞ്ഞപ്പോ ഉമ്മൂമ എനിക്കൊരു പുഞ്ചിരി പാസ്സാക്കി തന്നു ... "ഉമ്മൂമ ഭക്ഷണമൊന്നും കഴുക്കുന്നില്ല എന്നൊക്കെ കേട്ടല്ലോ... അത് സത്യാണോ...?ഒന്നും കഴിക്കാറില്ലേ...?!" "അതൊക്കെ നിന്നോട് ആരാ പറഞ്ഞെ..ഞാൻ എല്ലാതും കഴിക്കാറൊക്കെയുണ്ട് അവർ വെറുതെ പറയുന്നതാ...." എന്ന് ഉമ്മൂമ പറഞ്ഞപ്പോ തന്നെ മൂത്തമ്മ കയ്യിലൊരു ഗ്ലാസുമായി എന്റെ അടുത്തേക്ക് വന്നു... "ഉമ്മ വെറുതെ പറയുന്നതാ,,,നിനക്ക് സുഖാവുന്നത് വരെ ഉമ്മ ഒരു ഗ്ലാസ് വെള്ളം കുടിക്കുമെന്നല്ലാതെ രാത്രിയുള്ള കഞ്ഞിയൊന്നും കുടിക്കില്ല... ഇശുൻ എന്നും വിളിക്കും നിനക്ക് എങ്ങെയുണ്ടെന്ന് ചോദിച്ച്... നിന്റെ അടുത്തേക്ക് വരാൻ എത്ര വാശി പിടിച്ചിടുണ്ടെന്നോ... അപ്പോഴൊക്കെ ഇശു നിനക്ക് കുഴപ്പമൊന്നും ഇല്ല എന്നൊക്കെ പറഞ്ഞ് ആശ്വാസിപിക്കും.... എന്നാലും ഉമ്മ നിസ്കാര പാഴയിൽ നിന്ന് എഴുന്നേൽക്കില്ല.... എപ്പോഴും നിനക്ക് വേണ്ടി പ്രാർത്ഥിച്ചിരിക്കും...."

കയ്യിലുള്ള ഗ്ലാസ് എനിക്ക് തന്നിട്ട് മൂത്തമ്മ ഇത്രയും പറഞ്ഞപ്പോ എന്റെ കണ്ണിൽ ചെറുതായി നനവ് പടർന്നു... അത് ചിലപ്പോ ഉമ്മൂമാന്റെ സ്നേഹം കണ്ടിട്ടാവാം...ഉമ്മൂമന്റേയും ബാക്കി ഉള്ളവരേയും പ്രാർത്ഥന കൊണ്ടു തന്നെയാവും ഞാൻ പഴയ ഐറയായി ഇരിക്കുന്നത് തന്നെ... അല്ലേൽ ഞാനപ്പോഴോ ഈ ലോകം വിട്ട് പോകേണ്ട സമയം കഴിഞ്ഞിരുന്നു.... "എന്റെ മോൾ പൂർണ ആരോഗ്യത്തോടെ തന്നെ തിരിച്ചു വന്നല്ലോ... അതു മതി ഉമ്മൂമാക്ക്... നീ വെള്ളം കുടിക്ക്..." എന്ന് ഉമ്മൂമ പുഞ്ചരിച്ചുകൊണ്ട് പറഞ്ഞപ്പോ ഞാൻ നിറഞ്ഞു നിൽക്കുന്ന കണ്ണ് ആരും കാണാതെ തുടച്ചിട്ട് വെള്ളം കുടിച്ചു... "ഐറാ,,, വാ,, വന്ന് ഭക്ഷണം കഴിക്ക്.." ഞാൻ ഉമ്മൂമാനോടും മൂത്തമ്മാനോടും ഓരോന്ന് പറഞ്ഞു ഇരിക്കുന്ന നേരത്ത് ഉമ്മച്ചി അകത്തേക്ക് വന്ന് ഇത് പറഞ്ഞപ്പോ ഉമ്മൂമ എന്റെ തലയിലൂടെ വിരലോടിച്ചു 'പോയി ഭക്ഷണം കഴിച്ചു വരാൻ' പറഞ്ഞതും ഞാൻ അതിനൊന്ന് തലയാട്ടി കൊടുത്ത് ബെഡിൽ നിന്നും എഴുനേറ്റ് പുറത്തേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴാ ആലി പ്ലേറ്റിൽ ഉമ്മൂമാക്കുള്ള ഭക്ഷണം കൊണ്ട് വന്നത്.... അതവൾ അവളുടെ ഉമ്മിയായ മൂത്തമ്മാന്റെ അടുത്തു കൊടുത്ത് എന്നെയും കൂട്ടി ഹാളിലേക്ക് ചെന്നു... ഡൈനിങ് ഹാളിലെത്തിയപ്പോ ടേബിളിൻ വട്ടം കൂടി ഇരിക്കുന്നവർക്ക് ഉമ്മച്ചി വിളമ്പി കൊടുക്കുന്നത് കണ്ടതും ഞാനും വിളിമ്പി കൊടുക്കാൻ നിന്നപ്പോ ആലി എന്റെ കൈ പിടിച്ചു വെച്ച് 'നീ ഇരിക്ക് ഞാൻ ഇട്ടു കൊടുക്കാമെന്ന്' പറഞ്ഞ് എന്നെ ഇശുന്റെ അപ്പുറത്ത് കൊണ്ടുവന്ന് ഇരുത്തിച്ചു....

ഞങ്ങൾ വരുമെന്ന് അറിയുന്നോണ്ട് തന്നെ ഉമ്മച്ചിയുടെയും മൂത്തമ്മാന്റെയും സ്‌പെഷ്യൽ ഫുഡുകൾ ടേബിളിൽ നിരത്തി വെച്ചിട്ടുണ്ടായിരുന്നു... എനിക്ക് അറിയുന്നതും അറിയാത്തതുമായ കുറെ ടേസ്റ്റി ഫുഡ്...ഞാനതൊക്കെ ടെസ്റ്റ് ചെയ്ത് ആസ്വദിച്ച് ഓരോന്നായി കഴിക്കുമ്പോഴാ ഉമ്മച്ചന്റെ കൈ എന്റെ മടിയിൽ വെച്ച കയ്യിനു മേലെ വന്നു നിന്നത്... അത് കണ്ട് ഞാൻ ഒരു സംശയത്തോടെ സൈഡിലേക്ക് തല ചെരിച്ച് എന്റെ സൈഡിൽ ഇരിക്കുന്ന ഉമ്മച്ചനെ നോക്കിയപ്പോ അവൻ എനിക്കൊന്നും അറിയത്തില്ലേ എന്ന നിഷ്‌കു എസ്പ്രെഷനിട്ട് ഫുഡ് കഴിക്കാ.... അതോണ്ട് തന്നെ ഞാൻ അവന്റെ കയ്യിനൊരു തട്ട് വെച്ചു കൊടുത്തിട്ട് മടിയിലുള്ള കയ്യ് ടേബിലേക്ക് എടുത്ത് വെച്ചപ്പോ കള്ള ഉമ്മച്ചൻ അവന്റെ ഇടതു കൈ എന്റെ വയറിലേക്ക് കൊണ്ട് വന്നിട്ട് എന്റെ വയറിൽ ഒന്ന് നുള്ളിയതും ഞാനൊന്ന് സ്വർഗം കണ്ടു.... അവന്റെ ഉടായിപ്പിലെ നുള്ള് കിട്ടിയപ്പോ തന്നെ ഞാൻ വായക്കുള്ളിലെ ഫുഡ് അണ്ണാക്കിലേക്ക് ഇറക്കിയിട്ട് ടേബിളിൽ നിന്നും കൈയെടുത്തു നുള്ള് കിട്ടിയ ഭാഗത്ത് വെച്ച് ഉഴിഞ്ഞു കൊണ്ട് ഉമ്മച്ചനെ നോക്കി കണ്ണുരുട്ടി പേടിപിച്ചതും അവൻ അതൊന്നും ഒട്ടും മൈൻഡ് ആക്കാൻ നിക്കാതെ എന്റെ കൈ തന്ത്രപൂർവം പിടിച്ചു വെച്ചിട്ട് കൈ കോർത്തു പിടിച്ചു...

അത് കണ്ട് ഞാൻ അവനെയൊന്ന്‌ അമർത്തി നോക്കി ഫുഡ് കഴിക്കാൻ നിന്നപ്പോ റോഷൻ എന്നെ നോക്കി ഒരർത്ഥം വെച്ച രീതിയിൽ ചിരിക്കുന്നത് കണ്ടപ്പോ തന്നെ മനസ്സിലായി അവൻ ഞങ്ങളെ കാട്ടികൂട്ടൽ കണ്ടു കാണുമെന്ന്... അതോണ്ട് അവന്റെ അണ്സഹിക്കബിൾ ഓഞ്ഞ ഇളി നിർത്തിപ്പിക്കാനും വേണ്ടി ഞാൻ ആലിയെ ഒന്ന് പാളി നോക്കിയിട്ട് അവനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു... പക്ഷെ എന്റെ നോട്ടം കണ്ട് ആലി പുരികം പൊന്തിച്ചു എന്താ എന്നു ചോദിച്ചപ്പോ ഞാൻ ഇടകണ്ണിട്ട് റോഷനെ നോക്കി പതിയെ ചുണ്ടനക്കി 'പറയട്ടെ' എന്നു ചോദിച്ചപ്പോ അവൻ എന്നെ നോക്കി കണ്ണുരുട്ടി കൊണ്ട് വേണ്ട എന്ന് പറഞ്ഞ് എനിക്ക് മാത്രം കാണും വിധത്തിൽ തലയാട്ടി തന്നതും ഞാൻ ഒന്ന് ചിരിച്ചിട്ട് ആലിയെ നോക്കി ഒന്നുല്ല എന്നർത്ഥത്തിൽ തോള് പൊക്കി കാണിച്ചു കൊടുത്തു.... 🌸💜🌸 ഫുഡ് കഴിച്ചു കഴിഞ്ഞപ്പോ ഫോണിൽ സിദ്ധുൻ മെസേജ് അയച്ചു ഇരിക്കുമ്പോഴാ ടൈം ഞാൻ ശ്രദ്ധിച്ചത്... ഏകദേശം മൂന്നു മണിയോട് അടുത്തിട്ടുണ്ട്... ഈ സമയത്തു ഇറങ്ങിയാൽ ഞാൻ ഉദ്ദേശിച്ച സ്ഥലത്ത് കൃത്യ നേരത്ത് എത്തും...അതോണ്ട് തന്നെ ഞാൻ ഐറയേയും വിളിച്ച് പുറത്തേക്ക് ഇറങ്ങിയിട്ട് ഞങ്ങൾ വേറൊരു ദിവസം വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി...

കാറിൽ കയറിയിട്ടും കുറുക്കന്റെ കണ്ണ് കോഴികൂട്ടിൽ തന്നെയാണെന്ന് പറയുന്ന പോലെയാ റോഷന്റെ കണ്ണും... ഐറ കാറിലേക്ക് കയറിയിരുന്ന് എല്ലാരോടും ബായ് പറഞ്ഞതും ഞാൻ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു..... "ഐറുമ്മാ,,സോങ് പ്ലേ ചെയ്യ്..നമ്മക്ക് അതിന്റെ കൂടെ പാടി തിമർക്കാം.. ഇപ്പൊ അതാ ട്രെൻഡ്..." ഞാൻ ഡ്രൈവ് ചെയ്യുന്നിടെ റോഷൻ ഐറയോടായി ഇത് പറഞ്ഞപ്പോഴേക്കും അവൾ കാറിലെ സോങ് പ്ലേ ചെയ്തു.... 🎶I'm out of my head, out of my mind, oh, I If you let me, I'll be Out of my dress and into your arms tonight Yeah, I'm lost without it Feels like I'm always waitin' I need you to come get me Out of my head, and into your arms tonight🎶 പാട്ടിന്റെ കൂടെ അവരു രണ്ടും കൂടെ പാടി തിമർക്കുന്നുണ്ട്... ഞാൻ പിന്നെ അത് ശ്രദ്ധിക്കാൻ നിക്കാതെ ഡ്രൈവ് ചെയ്തു... "ഇശുച്ചാ ,,നമ്മളിത് എങ്ങോട്ടാ പോവുന്നേ..?കുറെ നേരമായല്ലോ സവാരി തുടങ്ങിയിട്ട്..." 🌸💜🌸 ഞാനും റോഷനും സോങിന്റെ കൂടെ പാടി പാടി ഒരു വിധമായപ്പോ ഞാൻ തന്നെ സോങ് ഓഫാക്കി വെച്ചു കൊണ്ട് ഞാനിത് ചോദിച്ചപ്പോ അവൻ എന്നെയൊന്ന് നോക്കിയിട്ട് കാർ സൈഡാക്കി ഒതുക്കി നിർത്തിയിട്ട് ഇറങ്ങാൻ പറഞ്ഞു... അത് കണ്ട് ഇതേത് സ്ഥലമാ എന്നു ചിന്തിച്ച് മുന്നിലേക്ക് നോക്കിയപ്പോ പ്രത്യേകിച്ച് എനിക്കൊന്നും അവിടെ കാണാൻ കഴിഞ്ഞില്ല... "

അന്തം വിട്ടിരിക്കാതെ ഇറങ്ങാൻ നോക്ക്...." ഇതെവിടെയാണെന്ന് അറിയാനും വേണ്ടി ഞാൻ ചുറ്റുപാടും വീക്ഷിക്കുന്ന നേരത്ത് എന്റെ പുന്നാര ഭർത്തു എനിക്കിട്ട് താങ്ങി കൊണ്ട് കാറിൽ നിന്നും ഇറങ്ങി ഡോർ വലിച്ചടച്ചത് കണ്ട് ഞാൻ തലയിലെ മന്തപ്പ് എടുത്തു കളഞ്ഞ് കാറിൽ നിന്നും ഇറങ്ങി... "Wow... എന്തൊരു കാറ്റ്..." കാറിൽ നിന്നും ഇറങ്ങിയപ്പോ തന്നെ മേലിലേക്ക് അടിച്ചു വന്ന കാറ്റ് മൂലം ഞാനിത് പറഞ്ഞപ്പോ ഇശു എന്റെ അടുത്തേക്ക് വന്നിട്ട് എന്നെയും കൂട്ടി മുന്നോട്ട് നടന്നു... ഞങ്ങളെ കൂടെ റോഷൻ ഫോണിൽ തോണ്ടി കളിച്ച് വരുന്നത് കണ്ട് ഇശു അവന്റെ കൈനൊരു തട്ട് കൊടുത്ത് മുന്നോട്ട് നോക്കി നടക്കാൻ പറഞ്ഞു... അത് കേട്ടപ്പോ തന്നെ അവൻ ഫോണ് പോകറ്റിലേക്ക് എടുത്തു വെച്ചിട്ട് ഞങ്ങളെ കൂടെ നടന്നു.... നടന്നു നടന്നു ഞങ്ങൾ കുറച്ചു ഉള്ളിലേക്ക് എത്തിയപ്പോ മുന്നിലെല്ലാം മണൽ തരികൾ കണ്ട് ഞാൻ മുന്നിലേക്ക് ഒന്ന് നോക്കിയപ്പോ ഞങ്ങൾക്ക് കുറച്ചേറെ മുന്നിലായി വിശാലമായി കിടക്കുന്ന കടലിനെ കണ്ട് എന്റെ കണ്ണുകൾ വിടർന്നു... "ഇശുച്ചാ,,, ഇവിടെ...??!" "ഇവിടെയല്ല,,,കുറച്ചു കൂടെ മുന്നോട്ട് പോകാനുണ്ട്...." അത്ഭുതത്തോടെ ഞാൻ ചോദിച്ചതിന് മറുപടിയായി അവനിത് പറഞ്ഞു മുന്നിലേക്ക് നടന്നപ്പോ എന്റെ കണ്ണുകൾ ചുറ്റു ഭാഗവും ഒപ്പിയെടുത്തു....

വൈകുന്നേര സമയം ആയതു കൊണ്ട് തന്നെ കടലിനെ കാണാൻ പ്രത്യേക ഭംഗിയുണ്ട്.... ഇതുവരെ ഞാനീ കടൽ കണ്ടിട്ടില്ല... എല്ലാരും പറയുന്നത് കേട്ടിട്ടുണ്ട് ഇവിടേക്ക് വൈകുന്നേരം സന്ധ്യാ സമയത്ത് വന്നാൽ പൊളി ഫീൽ ആയിരിക്കുമെന്ന്... അതെന്തു കൊണ്ടാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല....ഇന്ന് എന്തായാലും അത് അനുഭവിച്ചു തന്നെ അറിയണമെന്ന് ഉള്ളതിനാൽ ഞാൻ മുന്നിലേക്ക് നടന്നു... ആൾ തിരക്ക് കൂടിയത് കൊണ്ടാണെന്ന് തോന്നുന്നു പോലീസുമാർ അതിലൂടെ ചുറ്റി കറങ്ങി നടക്കുന്നുണ്ട്... കുട്ടികളെല്ലാം ആർത്തിരമ്പി വരുന്ന തിരമാലയേയും കാത്തു നിൽക്കുന്നുണ്ട്... മറ്റു ചിലർ ഓരോന്നായി വന്നു പോകുന്ന തിരമാലയെ നോക്കി മണലിലൂടെ നടക്കുന്നുണ്ട്.... ഞാൻ അതൊക്കെ നോക്കി നടക്കുന്നിടെ ഇശു എന്നേയും കൊണ്ട് സൈഡിലൂടെയുള്ള വഴികളിലൂടെ കൊണ്ട് പോയതും ഞാനൊന്ന് സംശയിച്ചു അവനെ നോക്കി....കടലിലേക്ക് പോകാതെ അവനിത് ഏത് കാട്ടു മുക്കിലേക്കാ പോകുന്ന റബ്ബേ "ഇശുച്ചാ,, ഇതെന്താ ഇതിലൂടെ പോകുന്നേ...??!" "മിണ്ടാതെ എന്റെ കൂടെ വരാൻ നോക്ക്...." എന്റെ വാ അടപ്പിച്ചു കൊണ്ടുള്ള അവന്റെ സംസാരം കേട്ട് ഞാനവനെ പുച്ഛിച്ചു തള്ളി... എന്നാലും ഇതെങ്ങോട്ടാ പോകുന്നേ "റോഷ,,, നിനക്കറിയോ നമ്മളിത് എങ്ങോട്ടാ പോകുന്നേ എന്ന്...?!"

ഞങ്ങളെ മുന്നിൽ നടന്നു പോകുന്ന റോഷനെ നോക്കി ഞാനിത് ചോദിച്ചപ്പോ അവൻ രണ്ടു സൈഡിലും ഷോ ക്ക് വേണ്ടി വെച്ചിട്ടുള്ള ബുഷ് ചെടിയെ നോക്കി നടക്കുന്നതിനിടയിൽ എന്നെ തിരിഞ്ഞു നോക്കി കൈകൊണ്ട് ആവോ എന്ന മട്ടിൽ കൈകൊണ്ട് ആംഗ്യം കാണിച്ചു മുന്നിലേക്ക് നോക്കി നടന്നു.... രണ്ടു പേർക്ക് നടക്കാൻ പാകതെന്നോണം കട്ട പതിപ്പിച്ചു വെച്ചിട്ടുള്ള സ്ഥലത്തു കൂടെയാണ് ഞങ്ങളിപ്പോ നടക്കുന്നത്...നീണ്ടു കിടക്കാണ് ഈ വഴി... വഴിയുടെ രണ്ടു സൈഡിലും പൂക്കൾ കൊണ്ട് നിറഞ്ഞു നിൽക്കുന്നുണ്ട്....ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമോ ആവോ... മുന്നിലെ വഴികളിലൂടെ നടന്നു നടന്നു കാൽ കുഴഞ്ഞെന്ന് സാരം...നടന്നിട്ടും നടന്നിട്ടും അങ്ങോട്ട് എത്തേണ്ടേ... ഇരിക്കാനുള്ള ഇരിപ്പിടം കണ്ടാൽ അവിടെ പോയി ഇരിക്കാമെന്നു വെച്ച് കുറെ നോക്കിയെങ്കിലും അവിടെയൊക്കെ ഓരോ കപ്പിൾസും മറ്റു ആളുകളൊക്കെ കയ്യേറിക്കുവാണ്.... ഞാൻ അവരെയൊക്കെ നോക്കി കൊണ്ട് മുന്നിലേക്ക് നടന്നതും നടത്തത്തിന് പുൾ സ്റ്റോപ്പ് ഇട്ടു കൊണ്ട് അവിടെയുള്ള വലിയ കവാടത്തിൽ എഴുതി വെച്ചത് കണ്ട് ഞാനൊന്നും മനസ്സിലാവാതെ അതിലേക്ക് തന്നെ നോക്കി നിന്നു.... SEA HEAVEN  ....... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story