QUEEN OF KALIPPAN: ഭാഗം 85

queen of kalippan

രചന: Devil Quinn

SEA HEAVEN "Sea heaven...??എന്നു വെച്ചാൽ എന്താ...??" "മനസ്സിലായില്ലേ കടൽ സ്വർഗം..." മുന്നിലുള്ള കവാടത്തിൽ വെണ്ടക്ക അക്ഷരത്തിൽ എഴുതി വെച്ചത് കണ്ട് ഞാനൊരു സംശയത്തോടെ സ്വയം എന്നോട് തന്നെ ചോദിച്ചു നിക്കുമ്പോഴാ റോഷന്റെ ഓഞ്ഞ കൗഡറടി തുടങ്ങിയത്... "രണ്ടാളും വാ അടച്ചു വെച്ച് വരാൻ നോക്ക്..." എന്നേയും റോഷനേയും നോക്കി കൊണ്ട് ഇശു ഇതും പറഞ്ഞ് കവാടത്തിന്റെ മുമ്പിലുള്ള വുഡൻ ഗ്ലാസ് ഡോർ തുറന്ന് പോകുന്നത് കണ്ട് ഞങ്ങൾ രണ്ടാളും അവിടെ നിന്ന് വട്ടം തിരിയാതെ ഉള്ളിലേക്ക് കയറി ചെന്നു.... അതിന്റെ അകത്തു എത്തിയപ്പോ സെക്യൂരിറ്റി എന്നു തോന്നിക്കുന്ന ആൾ നമ്മളെ ഭർത്തുവിൻ കൈ കൊടുത്ത് എന്തൊക്കെയോ പറഞ്ഞിട്ട് മുന്നിലേക്ക് കൈ കാണിച്ചു ഉള്ളിലേക്ക് പോകാനും വേണ്ടി പറഞ്ഞപ്പൊ അവൻ എന്നെ തിരിഞ്ഞു നോക്കിയതും അവന്റെ നോട്ടം മനസ്സിലായ വണ്ണം ഞാൻ അവന്റെ അടുത്തേക്ക് നടന്നിട്ട് അവന്റെ കൈ കോർത്തു പിടിച്ചു... അന്നേരം തന്നെ ഞങ്ങളെ മുന്നിലുള്ള ബ്ലർ ഗ്ലാസ് ഡോർ രണ്ടു സൈഡിലേക്കും നീങ്ങി പോയതും മുന്നിലുള്ളതൊക്കെ കണ്ട് എന്റെ കണ്ണ് വിടർന്നു... ഒരു വലിയ ഗുഹ പോലോത്ത സ്ഥലത്തിലൂടെയാണ് ഞങ്ങളിപ്പോ നടക്കുന്നത്...ഞങ്ങൾ നടക്കുന്നതിനു രണ്ടു സൈഡിലും ഡാർക് ബ്ലൂ കളറിലുള്ള ലൈറ്റ്സ് കത്തുന്നുണ്ട്... നിലത്തു പിടിപിച്ച ഗ്ലാസ്സിൽ ചവിട്ടി നടന്നിട്ട് ബൂട്ടിൻ്റെ സൗണ്ട് ചെവിയിലേക്ക് അടിച്ചു കയറുന്നതിനോടൊപ്പം അവിടെ ആകമാനം arjith singh ന്റെ സ്വീറ്റ് വോയിസും പടർന്നു കൊണ്ടിരുന്നു... 🎶

Shayad kabhi na kehe sakoon main tumko Kahe bina samajh lo tum shayad Shayad mere khayal mein tum ik din Milo mujhe kahin pe ghum shayad Jo tum na ho... rahenge hum nahin Jo tum na ho... rahenge hum nahin Na chahiye kuch tum se zyada tum se kam nahin Jo tum na ho... toh hum bhi hum nahi Jo tum na ho... toh hum bhi hum nahi Na chahiye kuch tum se zyada tum se kam nahin🎶 പാട്ടിൽ മതിമറഞ്ഞ് ഞാൻ ഓരോ ചുവട് വെക്കുമ്പോഴും ഗുഹയുടെ ഉള്ളിൽ നിന്ന് ac യുടെ തണുപ്പ് മേലിലേക്ക് അരിച്ചു കയറിയതും ഇശുന്റെ കയ്യിൽ മുറുക്കി പിടിച്ച് അവനോടൊപ്പം നടന്നു.... കുറച്ചു നേരത്തെ നടത്തത്തിന് ശേഷം മുന്നിൽ രണ്ടാൾക്ക് നടക്കാൻ പാകത്തെന്നോണം ആയിട്ടുള്ള 'റ' പോലെ നിൽക്കുന്ന പാലം കണ്ടതും ഞാൻ അതിനെ ഒന്ന് സൂം ചെയ്ത് നോക്കിയിട്ട് അതിലേക്ക് കയറി... അപ്പൊ പാലത്തിനു അടിയിലൂടെ കള കള ശബ്ദത്തോടെ വെള്ളം ഒഴുകി വരുന്നത് കണ്ട് ഞാൻ പാലത്തിന്റെ കൈവരയിൽ പിടിച്ചിട്ട് അതിനോട് ചാരി നിന്ന് താഴേക്ക് നോക്കി... വെള്ളത്തിൽ കുറെ മീനുകൾ നീന്തി നീന്തി വെള്ളത്തിന്റെ കൂടെ ഒഴുകി പോകുന്നത് കണ്ട് വരി വരിയായി പോകുന്ന പല വെറൈറ്റി മീനുകളെയൊക്കെ നോക്കി നിക്കുന്നതിനിടെ ഇശു come എന്നും പറഞ്ഞ് എന്നെ അവിടെനിന്നും വലിച്ചു...

പാലം കടന്ന് ഞങ്ങൾക്ക് മുന്നിൽ നിരപ്പായി ആരും തന്നെ ഇല്ലാത്ത വഴിയിലൂടെ ഡാർക് ബ്ലൂ ലൈറ്റിന്റെ സഹായത്തോടെ നടന്നു പോകെ പെട്ടന്ന് സൈഡിലുള്ള വാൾ ഗ്ലാസ്സിൽ പല ഇംഗ്ലീഷ് love quotes ആ വാൾ ഗ്ലാസ് മുഴുവൻ എഴുതി പിടിപ്പിച്ചത് കണ്ട് ഞാൻ ഇശുന്റെ കയ്യിൽ നിന്നും എന്റെ കൈ വിടുവിച്ചു എന്റെ കണ്ണിൽ ഉടക്കിയ ക്വോട്സിന്റെ അരികിലേക്ക് ചെന്നു.... •*Nobody in your life will stay for ever, but sometimes people do stay even after we've hurt them so many times and in a million ways Possible,,, still they do stay...❤️*• അതിൽ എഴുതിയത് പതിയെ ചുണ്ടുകൊണ്ട് വായിച്ചെടുത്തതും മനസ്സിൽ ഓരോ ചിന്തകൾ കടന്നു കൂടാൻ തുടങ്ങി....ഈ വാക്കുകൾ ഹൃദയത്തിൽ തട്ടി നിൽക്കുന്ന പോലെ... എന്തോ ഈ വാക്കുകളുമായി എന്തോ ഒരു ആത്‍മബന്ധം ഉള്ളത് പോലെ.. ഞാനതിൽ പതിയെ വിരലുകൾ വെച്ചു തഴുകി...ഒടുവിൽ അതാരാണ് എഴുതിയതെന്നുള്ള സ്ഥലത്ത് എന്റെ വിരലുകൾ നിന്നതും ഞാൻ പതിയെ വിരലുകൾ മാറ്റി കൊണ്ട് അവിടെ എഴുതി വെച്ച പേരിലേക്ക് നോക്കിയപ്പോ സ്പാനിഷിൽ മനസ്സിലാവാത്ത കൂട്ടക്ഷരത്തിൽ എന്തോ ഒരു നെയിം എഴുതിയത് കണ്ട് ഞാനൊന്ന് മുഖം ചുളിച്ചു.... ഇങ്ങനെയുള്ള റൈറ്റിംഗ് സ്റ്റൈലിൽ ഇതേ പോലെ തന്നെ ആരോ എഴുതിയത് ഞാൻ കണ്ടിട്ടുണ്ട്...

അതെവിടെയാണന്ന് ഓർത്തുകൊണ്ട് നിന്നതും പെട്ടന്ന് മൈൻഡിലേക്ക് ഞാനും ജാസിയും കോളേജിലെ ബുക്ക് എക്സിബിഷൻ പങ്കെടുത്ത ദിവസം ഏതോ ബുക്കിൽ ഇതേ സ്പാനിഷ് കൂട്ടരക്ഷരത്തിൽ എഴുതിയ നെയിം ഓർമ വന്നതും ഞാൻ നെറ്റി ഉഴിഞ്ഞു കൊണ്ട് വാൾ ഗ്ലാസിലെ ക്വാട്‌സിലേക്ക്‌ തന്നെ നോക്കി നിന്നു.... 'ആരായിരിക്കും ഇതെഴുതിയത്..?അന്ന് ആ ബുക്കിൽ കണ്ട നെയിം തന്നെയാണ് ഈ വാൾ ഗ്ലാസ്സിലുമുള്ള നെയിം... അതാരായിരിക്കും...?ഇതിൽ എഴുതി വെച്ച ഓരോ വാക്കുകൾക്കും ജീവനുള്ളത് പോലെ....' വാൾ ഗ്ലാസ്സിലേക്ക് തന്നെ നോക്കി കൊണ്ട് ഞാനിത് ചിന്തിച്ച് നിക്കുന്നിടെ ഇശു എന്റെ അരയിൽ പിച്ചിയതും പെട്ടന്ന് ഞാനൊന്ന് ഞെട്ടി കൊണ്ട് വാളിൽ നിന്നും കണ്ണെടുത്ത് അവനെ നോക്കി... അപ്പൊ അവൻ എന്തേ എന്ന ഭാവത്തിൽ എന്നെ നോക്കുന്നത് കണ്ട് ഉള്ളിൽ തത്തി കളിക്കുന്ന ചോദ്യങ്ങളെ ഒക്കെ മാഴ്ച്ചു കളഞ്ഞു.. പക്ഷെ അപ്പോഴും അതിൽ എഴുതിയത് ഒരു ജീവനുള്ള വാക്കു പോലെ മൈഡിലേക്ക് വീണ്ടും കുത്തി കയറി വന്നതും ഞാൻ ഒന്ന് ശ്വാസം എടുത്തു വിട്ട് ഇശുന്റെ നേർക്ക് തിരിഞ്ഞു നിന്നു.... "ഇശുച്ചാ,,, ഈ ക്വാട്‌സിന്റെ അടിയിൽ ഇതെഴുതിയ ആളുടെ നെയിം എഴുതി വെച്ചിട്ടുണ്ട്... എനിക്ക് സ്പാനിഷ് അറിയാത്തത് കൊണ്ട് നീയൊന്ന് വായിച്ചു നോക്കി ഇത് ആരാണ് എഴുതിയതെന്ന് പറഞ്ഞു തരാമോ...?!"

ആരുടെ നെയിമാണ് അതെന്ന് അറിയാനുള്ള ത്വര കൊണ്ടും ഉള്ളിൽ വട്ടമിട്ട് പറക്കുന്ന പല ചോദ്യങ്ങൾ കാരണം ഞാൻ വാൾ ഗ്ലാസിൽ എഴുതിയ ക്വാട്സ് കാണിച്ചു കൊടുത്തു ഇശുനോട് ഞാനിത് ചോദിച്ചപ്പോ അവൻ എന്നെയൊന്ന് നെറ്റി ചുളിച്ചു നോക്കിയിട്ട് വാൾ ക്ലാസിലേക്ക് നോക്കി.... "ഇതൊരു സ്പാനിഷ് നെയിം കോഡാണ്.. ഇതെന്താണെന്ന് ഇത് എഴുതിയ ആൾക്ക് മാത്രമേ പറയാൻ സാധിക്കൂ... ഇതയാളെ നെയിമുമായി റിലേറ്റ് ചെയ്ത വല്ല കോഡുമായിരിക്കും ....പുറത്തു നിന്ന് നോക്കുന്നവർക്ക് ഇതിൽ നിന്നും ഒന്നും മനസ്സിലാവില്ല... സോ അതികം എന്റെ ഭാര്യ ഇതിലേക്ക് നോക്കി തല പുണ്ണാക്കാതെ വരാൻ നോക്ക്...." വാൾ ഗ്ലാസ്സിലേക്ക് നോക്കി കൊണ്ട് അവനിത്രയും പറഞ്ഞ് എന്നെ നോക്കി വരാൻ പറഞ്ഞതും ഞാൻ ഒരിക്കൽ കൂടെ അതിലുള്ള നെയിം കോഡിലേക്ക് നോക്കിയിട്ട് മുന്നോട്ട് നടന്നു... മൈൻഡിൽ മൊത്തം ആ നെയിം കോഡ് ആയതിനാൽ ഞാൻ എവിടേക്കോ നോക്കി നടക്കുന്നതിനിടയിലാണ് ഇശു എന്റെ കൈ പിടിച്ചു ഞെക്കിയത്... അവന്റെ ഒടുക്കത്തെ ഞെക്കൽ കാരണം കാട് കയറി പോയ ചിന്തകളെല്ലാം ഒരു വെള്ളപൊക്കം പോലെ ഒലിച്ചു പോയിട്ട് സ്വബോധത്തിലേക്ക് തിരിച്ചു വന്നതും

ഞാൻ എരിവ് വലിച്ച് എന്റെ കൈ തണ്ടയിൽ മുറുക്കി പിടിച്ച ഇശുന്റെ കൈയ്യിനു മുകളിൽ എന്റെ മറു കൈ വെച്ച് അവന്റെ മുഖത്തേക്ക് നോക്കി... "നീയിത് ഏത് പാതാളത്തേക്ക് നോക്കി നടക്കാ....നിനക്ക് രണ്ട് ഉണ്ടകണ്ണ് തന്നത് കണ്ണ് പൊട്ടന്മാരെ പോലെ നടക്കാനല്ല... നേരെ നോക്കി നടക്കാനാ... അതോണ്ട് നേരെ മര്യാദക്ക് എന്റെ കൂടെ വരുവാണേൽ മാത്രം എന്റെ കൂടെ വന്നാൽ മതി... അല്ലെങ്കിൽ നിന്നെ ഇവിടെയാക്കി ഞങ്ങൾ മാത്രം ഉള്ളിലേക്ക് പോകും...." എന്റെ അന്തം വിട്ടുള്ള നടത്തം കണ്ടിട്ടാണെന്നു തോന്നുന്നു നമ്മളെ സ്വന്തം ഭർത്തു കുരച്ചു ചാടി കൊണ്ട് ഇത് പറഞ്ഞതും ഞാൻ നിഷ്‌കു പോലെ മുഖം ചുളുക്കി... "നീ കിടന്ന് ഹീറ്റ് ആകൊന്നും വേണ്ട ....ഞാൻ നേരെ മര്യാദക്ക് മുന്നിലേക്ക് നോക്കി നടന്നോണ്ട്.." എന്ന് ഞാൻ പറഞ്ഞപ്പോ ഇശു എന്നെയൊന്ന് അമർത്തി നോക്കിയിട്ട് ഇതുവരെ കൈ തണ്ട പിടിച്ചു ഞെരിക്കുന്ന കൈയെടുത്തു മാറ്റി കൊണ്ട് എന്നോട് മുന്നിലേക്ക് നടക്കാൻ പറഞ്ഞു.... അപ്പൊ സൈഡിൽ നിന്നൊരു വളിച്ച ഇളിയോടെ റോഷൻ ഞങ്ങളെ മറി കടന്ന് ചൂള മടിച്ചു കൊണ്ട് മുന്നിലേക്ക് നടന്നു നീങ്ങിയതും ഞാൻ ഇശുനെ നോക്കി പുച്ഛിച്ചിട്ട് മുന്നിലേക്ക് നടന്നു... കുറച്ചു നേരെത്തെ നടത്തത്തിന് ശേഷം വീണ്ടുമൊരു വൈറ്റ് വുഡൻ കൊണ്ട് ഓസ്‌ട്രേലിയൻ സ്റ്റൈലിൽ കടു കട്ടിയായി ബലത്തിൽ ഉണ്ടാക്കിയ ഡോറിന്റെ അടുത്ത് എത്തിയതും ഞങ്ങളെ മുന്നിലുള്ള റോഷൻ ഡോറിന്റെ ലോക്കിൽ പിടിച്ചു തിരിച്ചപ്പോ തന്നെ ഞങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട മുകളിലേക്കുള്ള പടികൾ കണ്ട് എന്റെ കണ്ണു തള്ളി....

'യാ ഗോടെ... ഇതെന്താ സ്വർഗത്തിലേക്കുള്ള പാതയോ...' മുകളിലേക്ക് വരി വരിയായി വൈറ്റ് പോളിഷ് അടിച്ചു മിനുക്കി വെച്ച സ്റ്റെപ്പുകൾ കണ്ട് ഞാൻ മനസ്സിലിങനെ മൊഴിഞ്ഞിട്ട് മുന്നിലേക്ക് നോക്കി ആദ്യത്തെ ഒരു സ്റ്റപ്പിലേക്ക് കയറി കൈവരയിൽ ഒരു കൈ വെച്ചിട്ട് ശ്രദ്ധാപ്പൂർവം ഓരോ സ്റ്റപ്സും കയറി.. ഞങ്ങൾ കയറി കൊണ്ടിരിക്കുന്ന സ്റ്റപ്പിന്റെ കുറച്ചു മുകളിലായി കുറെ ഹോൾസ് ഇട്ടിട്ടുണ്ട്... അതിലൂടെ ചെറു തണുപ്പുള്ള കാറ്റ് വീശി അടിക്കുന്നത് കണ്ട് ഞാൻ സൈഡിലുള്ള ഹോൾസിലേക്ക് ഒക്കെ എത്തി നോക്കി കൊണ്ട് നടക്കുന്നതിനിടെയാണ് ഞാനാ മഹാ സത്യം അറിഞ്ഞത്.... വേറൊന്നും അല്ല... ഞങ്ങളിപ്പോ ഉള്ളത് കടലിന്റെ ഒരു നടുവിലാണ് ...ആ ഒരു സത്യം മനസ്സിലാക്കിയപ്പോ തന്നെ കാറ്റു കൊണ്ട് മുന്നിലേക്ക് തെന്നി മാറിയ മുടിയെല്ലാം രണ്ടു കൈകൊണ്ടും ചെവിയുടെ അരികിലേക്ക് കോതി വെച്ചിട്ട് അവസാനം കയറാനുള്ള സ്റ്റപ്പും കയറി മുകളിൽ എത്തിയതും ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു... ഒരു വീട്ടിലെ ഹാൾ പോലെയുണ്ട്...ഹാൾ മൊത്തം വൈറ്റ് കളർ പോളിഷ് വെച്ച് മിനുക്കിട്ടുണ്ട്... അതും പോരാഞ്ഞ് വാളിൽ പല വെറൈറ്റി വൈറ്റ് കളറിലുള്ള പൈന്റിങ്‌സ് ഒക്കെ ആണിയിൽ തൂക്കി വെച്ചിട്ടുണ്ട്... ഒറ്റ നോട്ടത്തിൽ നമ്മളെ വില്ല പോലെ തന്നെ... ഒരു വീട് പോലെ സെറ്റപ്പ് ചെയ്ത ഈ സ്ഥലമൊക്കെ കണ്ടിട്ട് ഒരു നിമിഷം ഇതുവല്ല ഷിപ്പാണോ എന്നൊരു സംശയം വന്നെങ്കിലും ഞാനത് ഉറപ്പിക്കാനെന്നോണം എന്റെ സൈഡിൽ കണ്ട എട്ടു കള്ളിയായി തിരിച്ച വൈറ്റ് കളർ ജനലിന്റെ അടുത്തേക്ക് പോയി...അപ്പോഴാണ് സംഭവം പിടികിട്ടിയത്... ഇത് ഷിപ്പൊന്നും അല്ല...

കരയിൽ നിന്ന് കടലിലേക്ക് നീണ്ട ഒരു പാലത്തിൽ നല്ല യൂറോപ്യൻ സ്റ്റൈലിൽ ഒരുക്കി വെച്ചിരിക്കുന്ന ഗുഹയോ കോട്ടയോ അങ്ങനെ ഏതോ സ്ഥലത്താണ് ഞങ്ങളിപ്പോ ഉള്ളത്...എന്തായാലും വല്ല സുനാമിയും വന്നാൽ ഒലിച്ചു പോക്കുന്നത് എപ്പോഴാണെന്ന് ആർക്കറിയാ... "Sir ,,welcome to our SEA HEAVEN" 'സീ ഹെവനല്ല,, ചെകുത്താന്റെ കോട്ടയാണ് ചെകുത്താന്റെ കോട്ട...അവർക്ക് വേറെ സ്ഥലമൊന്നും കിട്ടിയില്ലേ...ഈ കടലിന്റെ നടുക്ക് തന്നെ അവർക്ക് സീ ഹെവനും അല്ലാത്ത ഹെവനൊക്കെ പണിയണമായിരുന്നോ.. മനുഷ്യന്റെ മയ്യിത്ത് എപ്പോഴാണാവോ പള്ളി കാട്ടിലേക്ക് എടുക്കുന്നെ... ഗോടെ നമ്മളെ സുനാമിക്കൊന്നും എറിഞ്ഞു കൊടുക്കരുതെ...' അവിടെ എക്സിക്യൂട്ടീവ് ലുക്കിൽ നിൽക്കുന്ന ഒരാൾ ഇശുൻ നേരെ കൈ കൊടുത്ത് welcome ചെയ്യുന്ന സമയത്ത് ഉള്ളിലുള്ള പേടി അല്ലാത്ത ഭയം കാരണം ഞാൻ മനസ്സിൽ ഇങ്ങനെ ചിന്തിച്ചപ്പോഴേക്കും ഇശു എന്നെ അവന്റെ അടുത്തേക്ക് കൈ പിടിച്ചു വലിച്ച് എന്നെയും കൊണ്ട് മുന്നിലേക്ക് നടന്നു.... കുറച്ചു നടന്നു കഴിഞ്ഞപ്പോ കവാടം പോലെയുള്ള ഒരു വാതിലിന്റെ നടുവിൽ ബ്ളാക്ക് & വൈറ്റ് കളറിലുള്ള ഒരു വലിയ ഡ്രീം ക്യാച്ചർ തൂക്കിയിട്ടത് കണ്ടതും ഞാൻ അതിനെ ആകമാനം ഒന്ന് നിരീക്ഷിച്ച് നോക്കുമ്പോഴാ ഡ്രീം ക്യാച്ചറിന്റെ റൗണ്ടിന്റെ ഉള്ളിലൂടെ സൂര്യന്റെ വെട്ടം കണ്ണിൽ ഉടക്കിയത്....

അത് കണ്ടപ്പോ തന്നെ എന്റെ കണ്ണ് വിടരുന്നതിനോടൊപ്പം ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞതും ഞാൻ മുന്നിൽ തൂക്കി വെച്ച ഡ്രീം ക്യാച്ചറിനെ കൈ കൊണ്ട് സൈഡിലേക്ക് പതിയെ മാറ്റി നിർത്തിയിട്ട് കവാടത്തിനു ഉള്ളിലൂടെ പുറത്തേക്കിറങ്ങിയപ്പോ കണ്ടത് ഒരു ബാൽക്കണിയാണ്.... ബാൽക്കണി പോലെയുള്ള ഈ സ്ഥലത്തു നിന്ന് നോക്കിയാൽ ചുറ്റും കടലാണ് കാണുന്നത്... അതുപോലെ തന്നെ അങ് അകലെയായിട്ട് ഇളം ഓറഞ്ചും ചുവപ്പും കൂടിയ കളറിൽ സൂര്യൻ അസ്തമിക്കാൻ ഒരുങ്ങി കൊണ്ട് പതിയെ പതിയെ കടലിലേക്ക് താഴ്ന്നു വരുന്നത് കണ്ടതും ഞാൻ കൈവരയുടെ അടുത്തേക്ക് പോയിട്ട് അതിൽ ചാരി നിന്നിട്ട് സൂര്യനെ തന്നെ നോക്കി നിന്നു.... സന്ധ്യാ സമയം ആയതുകൊണ്ട് തന്നെ കടൽകാറ്റ് നല്ല ശക്തിയിൽ അടിച്ചു വീശുന്നതിനാൽ മുടിയെല്ലാം അനുസരണയില്ലാതെ മുഖത്തേക്ക് പാറി വന്നതും ഞാൻ കൈകൊണ്ട് മുടിയെല്ലാം സൈഡിലേക്ക് ഒതുക്കി വെച്ചപ്പോഴേക്കും എന്റെ അരയിലൂടെ ഒരു കൈ ഇഴഞ്ഞു വന്നു... അതാരാണെന്ന് എനിക്ക് അറിയുന്നോണ്ട് ഞാൻ ചുണ്ടിലൊരു പുഞ്ചിരിയും വിരിയിച്ച് അവനിലേക്ക് ചാരി നിന്ന് സണ്സെറ്റ് ആവോളം ആസ്വദിച്ച് കണ്ടു നിന്നു.... സൂര്യൻ പതിയെ കടലിലേക്ക് താഴ്ന്നു പോകുന്നത് കാണാൻ തന്നെ വല്ലാത്ത ഭംഗി തോന്നിയെനിക്ക്... ഇവിടുത്തെ മഴ പെയ്യാൻ നിക്കുന്ന ഇരുണ്ടു മൂടിയുള്ള ക്ലൈമറ്റും അടിച്ചു വീശുന്ന പ്രത്യേക തണുത്ത കാറ്റുമൊക്കെ ആയിട്ട് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി തോന്നി...

ഇതൊക്കെ കൊണ്ടായിരിക്കും ഇവിടേക്ക് വരുന്നവരൊക്കെ ഇവിടുന്ന് കിട്ടുന്ന ഫീൽ പൊളിയായിരിക്കുമെന്ന് പറയുന്നത്.... "ഇശുച്ചാ,,, ഇവിടുന്ന് കിട്ടുന്ന ഫീൽ അതൊന്ന് വേറെ തന്നെയാണല്ലേ...അത് ചിലപ്പോ പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ല..അത് കണ്ട് തന്നെ അറിയണം...എനിക്ക് ഇതൊക്കെ കണ്ട് ഒന്നേ പറയാനുള്ളു it's wow വൈബ് എന്നൊക്കെ പറഞ്ഞാൽ ഇതായിരിക്കും വൈബ്...അല്ലേ..." ഇശുന്റെ കയ്യിലേക്ക് ചേർന്ന് ചാരി കിടന്നിട്ട് അവന്റെ കയ്യിൽ കൈ കോർത്തു പിടിച്ച് കടലിൽ പാതി താഴ്ന്നു നിൽക്കുന്ന സൂര്യനെ നോക്കി ഞാനിത് പറഞ്ഞപ്പോ അവൻ പുഞ്ചിരിച്ചു കൊണ്ട് ഒന്ന് മൂളി തന്നു... "ഇപ്പൊ തന്നെ നീ ഇങ്ങനെയൊക്കെ പറഞ്ഞ് ഉള്ള വൈബ് കളയല്ലേ...ഇനിയും നീ എന്തൊക്കെ കാണാൻ കിടക്കുന്നു... ഓരോന്നായി നിനക്ക് ഞാൻ കാണിച്ചു തരാം..." എന്നവൻ എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞതും ഞാൻ അവനിൽ നിന്ന് വിട്ടു നിന്നു ഒരു സംശയത്തോടെ 'ഇനിയിപ്പോ എന്ത് കാണാനാ ഉള്ളത്??' എന്ന ഭാവേന അവനെ നോക്കിയപ്പോ അവനൊന്ന് സൈറ്റടിച്ചു കൊണ്ട് എന്നെയും കൊണ്ട് സൈഡിൽ ചെറിയ സ്റ്റെപ്‌സിലൂടെ താഴേക്ക് ചെന്നു... ഇതുവരെ ഞങ്ങളൊഴിച്ച് ഒറ്റ മനുഷ്യന്മാരെയും ഇവിടെ കണ്ടില്ലല്ലോ എന്ന് ചിന്തിച്ചു താഴേക്ക് ഇറങ്ങി ചെന്നപ്പോഴുണ്ട് അവിടെ ഓരോന്നായി വെച്ചിട്ടുള്ള വൈറ്റ് ടേബിളിന്റേയും വൈറ്റ് ചെയറിന്റേയും ചുറ്റിനും ടൂറിസ്റ്റുകൾ ഇരിക്കുന്നു... സായിപ്പും മദാമയുമൊക്കെ ക്യാം ഓണ് ചെയ്ത് sunset ഒക്കെ അതിൽ പകർത്തി കൊണ്ടിരിക്കാണ്...

അതിനിടയിൽ അവരോരോന്ന് അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിരിക്കുന്നുമുണ്ട്..മറ്റു ചിലർ കടലിനെ നോക്കി ഓരോന്ന് കഴിക്കാണ്... അത് കണ്ടപ്പോ തന്നെ എനിക്ക് കത്തി ഇതൊരു ഫുഡ് ഏരിയ ആണെന്ന്... എന്റെ ഉള്ളിൽ നിന്ന് കോഴി കൂവുന്നുണ്ടെന്ന് മനസ്സിലായിട്ടാവും ഇശു എന്നെയും കൊണ്ട് ഇങ്ങോട്ട് വന്നത്... അതോണ്ട് തന്നെ ഫോണിൽ തോണ്ടി കളിച്ച് ഒരു സീറ്റിൽ ഇരിക്കുന്ന റോഷന്റെ അടുത്തേക്ക് പോയി അവന്റെ സൈഡിലുള്ള ചെയറിൽ ഇരുന്നപ്പോഴേക്കും എന്റെ സൈഡിൽ ഇശു വന്നിരുന്നിരുന്നു...... ഞങ്ങൾക്കു മുമ്പിൽ ഒരു അറ്റമില്ലാതെ കിടക്കുന്ന കടലിനെ കണ്ട് ഞാൻ ചുറ്റുമൊന്ന് നിരീക്ഷിച്ചു നോക്കി.... ഞങ്ങളിപ്പോ നിൽക്കുന്ന ഈ സീ ഹെവൻ ഒരു പാലത്തിന്റെ മേലിൽ ആയതു കൊണ്ട് തന്നെ കടലിലെ തെളിഞ്ഞ നീല വെള്ളം ഞങ്ങൾ ഇരിക്കുന്നതിന് സൈഡിലായി പാലത്തിന്റെ കമ്പിയിൽ തട്ടി തടഞ്ഞു പോകുന്നത് കണ്ട് ഞാൻ അതൊക്കെ ഒരു ഗൗതുകത്തോടെ നോക്കി നിന്നു.... ആദ്യമായിട്ടാ കടലിന്റെ നടുവിൽ ഇങ്ങനെ വന്ന് ഇരിക്കുന്നത്... അതിനും വേണമൊരു ഭാഗ്യം... 'സുനാമി വന്ന് നിന്നെ കടലിലേക്ക് വലിച്ചു കൊണ്ടു പോകുമ്പോഴും ഇതേ ആത്മവിശ്വാസം വേണം...' ഞാൻ ഭാഗ്യം എന്നു പറഞ്ഞ് നാക്ക് ഉള്ളിലേക്ക് ഇടുന്നതിന് മുൻപ് തന്നെ എന്റെ ലക്ഷണം കെട്ട ഉൾമനസ് വിളിച്ചു കൂവിയത് കേട്ട് ഞാൻ മനസ്സിൽ അറിയാതെ ഗോടെ എന്നു വിളിച്ചു പോയി... "ഐറ,,,നിനക്കെന്താ വേണ്ടത്..?!" "സുനാമി..." "Whaat...??സുനാമി...??!"

പെട്ടന്ന് ഏതോ ഹാലിൽ ഞാൻ സുനാമി എന്ന് പറഞ്ഞത് കേട്ട് അവൻ നെറ്റി ചുളിച്ചു വല്ലാത്തൊരു ഭാവത്തിൽ എന്നെ നോക്കിയപ്പോ ഞാൻ സ്വയം തലക്കൊരു മേട്ടം കൊടുത്ത് ഇളിച്ചു കൊടുത്തു ... "നിനക്കെന്താ വേണ്ടതെന്നാ ചോദിച്ചേ...!! അല്ലാതെ സുനാമിയും ഓഖിയൊന്നും ഇവിടെ ചോദിച്ചിട്ടില്ല.... അതൊക്കെ ചോദിക്കാതെ തന്നെ ഇങ്ങോട്ട് പാർസൽ ആയിട്ട് വന്നോളും..." അവനിത് പറഞ്ഞപ്പോ ഞാനവന്റെ മുഖത്തേക്ക് ഒന്ന് രണ്ടു നിമിഷം പുരികം ചുളുക്കി നോക്കി... വേറൊന്നിനും അല്ല അവന്റെ സംസാരം കേട്ടിട്ട് എന്നെ ആക്കിയതാണോ എന്നൊരു ഡൗട്ട് ഇല്ലാതില്ലാതില്ല... പക്ഷെ അവന്റെ മുഖത്തുള്ള സീരിയസ് ഭാവം കണ്ടിട്ട് ആക്കിയ പോലെയും തോന്നുന്നില്ല...ആവോ എന്തെങ്കിലും ആവട്ടെ... 🌸💜🌸 അവളുടെ ഒരു സുനാമി..!!!ഏത് നേരത്താണാവോ ഇവളെയിങ്ങോട്ട് കൊണ്ടു വരാൻ തോന്നിയത്.... "ഇശുച്ചാ,,, എനിക്ക് ഇവിടുത്തെ സ്‌പെഷ്യൽ ഫുഡായ സ്പൈസി ചിക്കൻ ന്യൂഡിൽസ് മതി..." മുന്നിലുള്ള മെനു കാർഡ് എനിക്ക് നേരെ നീക്കി തന്ന് അതിലുള്ള ഫുഡ് ഐറ്റത്തിൽ വിരൽ വെച്ചു കൊണ്ട് അവളിത് പറഞ്ഞതും ഞാൻ അവിടെയുള്ള ഒരു വൈറ്ററെ വിളിച്ചു കൊണ്ട് അവൾക്ക് വേണ്ട ഡിഷും റോഷനും എനിക്കും ബർഗറും ഓർഡർ ചെയ്തു.... കുറച്ചു കഴിഞ്ഞപ്പോ വൈറ്റർ ഒരു ട്രായും പിടിച്ച് ഞങ്ങൾക്കുള്ള ഫുഡുമായി വന്ന് ടേബിളിൽ അത് കൊണ്ടു വെച്ചു പോയതും റോഷനും ഐറയും മുഖാമുഖം നോക്കിയിട്ട് 'let's start' എന്നും പറഞ്ഞ് ഫുഡ് അറ്റാക്ക് ചെയ്യാൻ തുടങ്ങിയതും ഞാൻ അവരെ രണ്ടു പേരെയും ഒന്ന് നോക്കി ചിരിച്ചിട്ട് ബർഗർ കഴിച്ചു...

കുറച്ചു കഴിഞ്ഞപ്പോ ഐറ ഫസ്റ്റ് എന്നും വിളിച്ചു കൂവി ടേബിളിൽ രണ്ട് തട്ട് തട്ടിയതും ഞങ്ങളെ ഓപ്പോസിറ്റുള്ള ആളുകളൊക്കെ അവളുടെ കോപ്രായം കണ്ട് അവളെ സൂം ചെയ്ത് നോക്കുന്നത് കണ്ട് അവൾ അവരെയൊക്കെ നോക്കി വളിച്ച ഇളിയോടെ സോറി എന്നു പറഞ്ഞിട്ട് എന്നെ നോക്കിയതും ഞാൻ അവളെയൊന്ന് കണ്ണുരുട്ടി പേടിപിടിച്ചു റോഷനെ നോക്കിയപ്പോ അവൻ ഐറയെ നോക്കി ചിരി കടിച്ചു പിടിച്ചു നിക്കാണ്..അത് കണ്ട് ഞാൻ വാച്ചിലേക്ക് നോക്കി അവരെ രണ്ടു പേരേയും നോക്കിയിട്ട് ചെയറിൽ നിന്നും എഴുനേറ്റു... "ഇപ്പൊ ടൈം 7 'O clock...so ഇന്നത്തെ വൈബ് കളറാക്കാൻ ടൈമായി...." എന്ന് ഞാൻ പറഞ്ഞതും ചെയറിൽ ഇരിക്കുന്ന രണ്ടു പേരും എന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടപ്പോ തന്നെ മനസ്സിലായി രണ്ടാൾക്കും ഒന്നും കത്തിട്ടില്ലെന്ന്... അല്ലെങ്കിൽ ഈ ഇരുത്തം അവർ ഇരിക്കില്ലല്ലോ... അതോണ്ട് ഞാൻ കൂടുതൽ അവരോട് എങ്ങോട്ടാ എന്തിനാ എന്നൊന്നും പറയാൻ നിക്കാതെ അവരോട് വരാൻ പറഞ്ഞ് ലെഫ്റ്റ് സൈഡിലൂടെയുള്ള ഓപ്പൺ സ്പേസിലൂടെ നടന്ന് ഒരു ഡോർ തള്ളി തുറന്നു.... "ഇശുച്ചാ,,, ഇതിലൂടെയല്ലേ നമ്മൾ വന്നത്.. ??!" ഡോർ തുറന്നപ്പോ തന്നെ ഞങ്ങൾക്ക് മുന്നിലായി ഡാർക്ക് ബ്ലൂ ലൈറ്റുള്ള പ്ലെസിൽ എത്തിയപ്പോ ഐറ എന്റെ അടുത്തേക്ക് വന്ന് ഇത് ചോദിച്ചപ്പോ ഞാൻ തലയാട്ടി... "Noo,,, ഇത് വേറെ പ്ലെസ്...നമ്മൾ ഇതിലൂടെയല്ല ആദ്യം വന്നത്...അത് വേറെ വഴിയായിരുന്നു... ഈ സീ ഹെവന്റെ ഒരു സ്പെഷാലിറ്റി എന്താന്ന് വെച്ചാൽ ഇവിടെ കുറെ വഴികളുണ്ട്.. ഓരോന്നും ഓരോ സ്ഥലത്തേക്ക് പോകാനുള്ളതാ..ഈ വഴിയിലൂടെ പോയാൽ ഒരു സ്ഥലത്ത് ചെന്നതും ...

ആളുകളെ കണ്ഫ്യൂഷൻ ആക്കാനും വേണ്ടിയാണ് അവർ സെയിം ആയിട്ടുള്ള വഴികൾ നിർമിച്ചത്... അതു കൂടാതെ ഇവിടെ കുറെ കാര്യങ്ങൾ കാണാനുണ്ട്... ഇവിടുത്തെ സ്പെഷാലിറ്റി പറഞ്ഞ് അറിയിക്കുന്നതിലും ത്രില്ല് കണ്ട് അറിയുന്നതാ.. സോ രണ്ടു പേരും വരാൻ നോക്ക്...." എന്നും പറഞ്ഞ് ഞാൻ മുന്നിലേക്ക് നടന്നപ്പോ ഐറ റോഷനോട് എന്തൊക്കെയോ ചോദിച്ച് വരുന്നുണ്ട്... കുറച്ചു ഉള്ളിലോട്ടുള്ള വഴിയിലൂടെ നടന്ന് ഒടുവിൽ വീണ്ടുമൊരു ഡോറിന്റെ അടുത്തെത്തിയതും ഡോറിന്റെ ഗ്ലാസ്സിലുള്ള സീ ഹെവന്റെ സിംബലിൽ വിരൽ വെച്ചമർത്തിയതും ഗ്ലാസ് ഡോർ രണ്ടു സൈഡിലേക്കും നീങ്ങി പോയി ഞങ്ങൾക്ക് മുന്നിലേക്ക് നടക്കാനുള്ള വഴി ഒരുക്കി... "Wow...." മുന്നിൽ നീണ്ടു കിടക്കുന്ന വുഡൻ കൊണ്ടുണ്ടാക്കിയ വലിയ ബ്രിഡ്ജ് കണ്ടിട്ട് ഐറ ഇതും വിളിച്ചു കൂവി എന്നെ മറി കടന്ന് മുന്നിലേക്ക് നടന്നു.... കടലിന്റെ ഒരു സൈഡിൽ ആയിട്ടാണ് ഈ ബ്രിഡ്ജ് വരുന്നത്... ബ്രിഡ്ജിന്റെ സൈഡിൽ കൈവരയൊന്നും ഇല്ല...എന്നാലും രാത്രി ആയതു കൊണ്ട് തന്നെ ബ്രിഡ്ജിന്റെ രണ്ടു സൈഡിലും വരി വരിയായി ലൈറ്റ്സ് വെച്ചിട്ടുണ്ട്... "ഇശു,,ച്ചാ,,,ഇങ്ങോട്ട് വാ..."

ലൈറ്റിന്റെ സഹായത്തോടെ ബ്രിഡ്ജിലൂടെ ഓടി കൊണ്ട് എനിക്ക് കുറച്ചു അകലെയായി അവൾ ഓട്ടം സ്റ്റോപ്പ് ചെയ്ത് പിറകിലേക്ക് തിരിഞ്ഞു നോക്കിയിട്ട് കിതച്ചു കൊണ്ട് എന്നോട് പറഞ്ഞത് കേട്ട് ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.... "വെറുതെയല്ല ഇവിടെ sea heaven എന്നു പറയുന്നത്...wow amazing...." ഞങ്ങൾ അവളുടെ അടുത്തെത്തിയപ്പോ അവൾ മുന്നിലേക്ക് ചൂണ്ടി കാണിച്ചു തന്നത് കണ്ട് റോഷൻ അങ്ങോട്ടേക്ക് നോട്ടം തെറ്റിച്ച് ഇത് പറഞ്ഞപ്പോ ഞാനൊന്ന് പുഞ്ചിരിച്ചു... "Yeah!! it's just a heaven..." മുന്നിൽ ഒരു ദ്വീപ് പോലെയുള്ള സ്ഥലത്തു ലൈറ്റ്സ് കൊണ്ട് അലങ്കരിച്ച ഹൈ ക്ലാസ് സെറ്റപ്പോടു കൂടെയുള്ള കാര്യങ്ങൾ കണ്ട് ഞാനിത് പറഞ്ഞപ്പോ റോഷൻ ബ്രിഡ്ജിൽ നിന്നും മുന്നിലുള്ള ദ്വീപിലേക്കു ഇറങ്ങാനുള്ള രണ്ടു സ്റ്റെപ്പ് ഇറങ്ങിട്ട് അങ്ങോട്ട് നടന്നു പോയി... അത് കണ്ട് ഞാൻ ഐറയേയും വിളിച്ചു അങ്ങോട്ട് നടക്കാൻ ഒരുങ്ങിയപ്പോ അവൾ പ്രത്യേക ഒരു ചിരിയോടെ എന്നെ വിടാതെ നോക്കുന്നത് കണ്ട് ഞാൻ എന്താ എന്നർത്ഥത്തിൽ ഒറ്റ പുരികം പൊക്കി കാണിച്ചു ചിരിച്ചപ്പോ അവൾ എന്റെ അടുത്തേക്ക് കുറച്ചൂടെ ചേർന്നു നിന്നു... "Can I hug you...??" "Noo...." എന്റെ കണ്ണിലേക്ക് തന്നെ കണ്ണിമ വെട്ടാതെ നോക്കി കൊണ്ട് അവൾ പറഞ്ഞതിന് ഞാൻ സ്പോട്ടിൽ നോ എന്ന് പറഞ്ഞത് കേട്ട് അവൾ ഒരു സംശയത്തോടെ എന്നെ നോക്കിയിട്ട് പുറകിലേക്ക് ഒരടി വെക്കാൻ നിന്നപ്പോഴേക്കിനും ഞാൻ അവളെ കൈ പിടിച്ചു വലിച്ച് എന്റെ അടുത്തേക്ക് ചേർത്തു നിർത്തിയിട്ട് അവളെ കണ്ണിലേക്ക് രൂക്ഷമായി നോട്ടമെറിഞ്ഞു... "Will you take permission for that...stupid...hug me tightly..."..... (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story