QUEEN OF KALIPPAN: ഭാഗം 96

queen of kalippan

രചന: Devil Quinn

അവിടുന്ന് റോയൽ അക്കാദമിയിലെ എംഡിയേയും ബാക്കി ഉള്ളവരുമായി കുറച്ചു ടൈം സ്പെൻഡ് ചെയ്തു അവിടുത്തെ കാര്യങ്ങളുടെ കിടപ്പൊക്കെ ഏകദേശം മനസ്സിലാക്കിയിട്ട് അവിടുന്ന് ഇറങ്ങി വരുമ്പോഴുണ്ട് അക്കാദമിയിലെ ഉള്ളിലുള്ള കഫേയിൽ നിന്ന് റോഷൻ എന്തെല്ലാമോ കുത്തി കേറ്റുന്നു.. അത് കണ്ട് ഞാൻ ചിരിച്ചോണ്ട് അവന്റെ അടുത്തേക്ക് പോയി അവന്റെ ഓപ്പോസിറ്റായി ഇരുന്നിട്ട് ഒരു കോഫി ഓർഡർ ചെയ്തു..... അന്നേരം തന്നെ ആരോ എന്റെ അരികിലേക്ക് വന്നു കൊണ്ട് പറയുന്നത് കേട്ട് ഞാൻ മുഖം പൊക്കി അവരെ നോക്കി... "Excuse me ..I am Julia parhi.." നേരത്തെ കണ്ട ആ പെണ്കുട്ടി എനിക്ക് സൈഡിൽ നിന്നുകൊണ്ട് ഇത് പറഞ്ഞ് ഒരു പ്രസന്നമായ പുഞ്ചിരി എനിക്ക് സമ്മാനിച്ചപ്പോ ഞാനപ്പോഴും അവളെയൊരു സംശയരൂപേണ നോക്കിയിരുന്നു.. അത് കണ്ടിട്ടാവണം നേരത്തെ അവളെ രക്ഷിച്ചതിനുള്ള നന്ദി സൂചകമായി ഒരു താങ്‌സ് മാത്രം പറഞ്ഞു പോകാൻ നിന്നെങ്കിലും അവളുടെ മുഖം കണ്ട് അവൾക്ക് വേറെന്തൊക്കെയോ എന്നോട് സംസാരിക്കാനുണ്ടെന്ന് എനിക്ക് മനസ്സിലായപ്പോ ഞാൻ one minute എന്നു പറഞ്ഞു അവളെ അവിടെ നിർത്തിച്ചു... "തനിക്കെന്നോട് എന്തേലും ചോദിക്കാനോ പറയാനോ ഉണ്ടോ..??!"

വേഷവും പ്രക്തവും കണ്ട് ഒറ്റ നോട്ടത്തിൽ തനി നാടൻ മലയാളിയാണെന്ന് മനസ്സിലായത് കൊണ്ടു തന്നെ ഞാൻ മലയാളത്തിൽ ഇതു ചോദിച്ചതും അവൾ ചെറു പരുങ്ങലോടെ എന്നെ തിരിഞ്ഞു നോക്കി... "അ,, അത്.. എനിക്ക്..." "Sit..." അവളുടെ പരുങ്ങലിൽ തന്നെ കാര്യമായി എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായത് കൊണ്ട് സൈഡിലുള്ള ചെയർ പിറകിലേക്ക് വലിച്ചു നീക്കി കൊണ്ട് അവളോട് ഇരിക്കാൻ പറഞ്ഞപ്പോ അവൾ ഒരു പേടിയോടെ ചുറ്റുമൊന്ന് വീക്ഷിച്ചു വേണോ വേണ്ടേ എന്ന മട്ടിൽ ചെയറിൽ ഇരുന്നു... അന്നേരം എനിക്കു വേണ്ടി വൈറ്റർ കോഫി കൊണ്ടു വന്നു തന്നതും ഞാനാ പയ്യനോട് one more cofee എന്നു പറഞ്ഞ് അവളുടെ നേർക്ക് തിരിഞ്ഞിരുന്നു... "ഇനി പറ.." എന്നു ഞാനവളോട് കൂളായി ചോദിച്ചപ്പോ ഒരു നിമിഷം അവളെന്തൊ ചിന്തിച്ചു കൊണ്ട് എന്നോട് പറയാൻ തുടങ്ങി... "ഞാൻ പഠിച്ചതും വളർന്നതുമെല്ലാം ലണ്ടനിലാണെങ്കിലും എന്റെ ജന്മ ദേശം കേരളമാണ്.. അമ്മയുടേയും അച്ഛന്റേയും ലൗ മേരേജ് ആയതിനാൽ അമ്മയുടെ വീട്ടുകാർക്ക് ഇവരെ രണ്ടുപേരെയും ഇഷ്ട്ടമല്ലായിരുന്നു...അതുകൊണ്ട് ഞങ്ങള് അവിടെയൊരു വീടെടുത്തായിരുന്നു താമിസിച്ചെ..

പക്ഷേ പിന്നീടും അമ്മയുടെ ബന്ധുക്കൾ ഓരോന്ന് പറഞ്ഞ് വരുന്നത് കൊണ്ട് അച്ഛൻ ഞങ്ങളേയും കൊണ്ട് ലണ്ടനിലേക്ക് വന്നു..അന്നെനിക്ക് അഞ്ചു വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു...പിന്നീട് വളർന്നു വന്നപ്പോ അച്ഛന്റെ നിർബന്ധം കൊണ്ടാണ് ഞാനിപ്പോ മ്യൂസിക് ക്ലാസ്സിന് വരുന്നത് പോലും...പക്ഷെ ഇവിടുന്നാണ് ഞാനാ വൃത്തിക്കെട്ട പെണ്ണിനെ പിച്ചി ചീന്തി എറിയുന്ന ചെന്നായയുടെ മുഖം മൂടി അണിഞ്ഞ മശ്ഹൂദിനെ കാണുന്നത്... ആദ്യം അവനുമായി കൂട്ട് കൂടിയപ്പോ നല്ല ഒരു സുഹൃത്തിനെ പോലെയായിരുന്നു.. പക്ഷെ ദിനംപ്രതി കഴിയുന്തോറും ഞാൻ മനസ്സിലാക്കി തുടങ്ങി അവനെന്നെ കാണുന്നത് ഒരു കാമ കണ്ണുകളോടെ ആണെന്ന്... അത് മനസ്സിലാക്കിയ ദിവസം മുതൽ ഞാൻ അവനിൽ നിന്ന് മാക്സിമം അകലാൻ സാധിച്ചു.. പക്ഷെ അപ്പോഴുമവൻ എന്നെ വിടാതെ പിന്തുടർന്നു... ഇതൊക്കെ ഞാനിപ്പോ എന്തിനാ പറയുന്നേ എന്നൊരു സംശയം ഉണ്ടാവും..അല്ലേ..? " ഓരോന്ന് പറഞ്ഞു പോകെ അവളൊരു പുഞ്ചിരി സമ്മനിച്ചു കൊണ്ട് ഇങ്ങനെ ചോദിച്ചപ്പോ ഞാൻ വേറൊന്നും പറയാൻ നിക്കാതെ അവളെ തന്നെ നോക്കിയിരുന്നു... "ഞാനിങ്ങനെ പറയുന്നതിന് കാരണം ഇന്ന് ഞാൻ ഒരാളെ കണ്ടു....എന്റെ തൊട്ടു മുൻപിൽ ഇരിക്കുന്ന Mr.Ishaan malik നെ തന്നെ...

പലപ്പോഴും ഇൗ മുഖം ഞാൻ ഫോണിലൂടെ കണ്ടിട്ടുണ്ട്... ഇൗ ടൈമിൽ ഫേമസ് ആയികൊണ്ടിരിക്കുന്ന്‌ ഒരേയൊരു വെക്തി.... പലപ്പോഴും എന്നെ ഒറ്റക്ക് കിട്ടാൻ നിക്കുവാണ് മശ്ഹൂദ്...അവന്റെ കയ്യിൽ നിന്ന് തല നാഴികക്ക് ഞാൻ പല തവണ രക്ഷപെട്ടിട്ടുണ്ട്‌...ഇന്നിപ്പോ ഞാൻ മ്യൂസിക് ക്ലാസ് കഴിഞ്ഞു വാഷ്‌റൂമിലേക്ക് പോകാൻ നിക്കുമ്പോഴാ മശ്ഹൂദിന്റെ ഗ്യാങിൽ പെട്ട രണ്ടുപേർ എന്നെയവിടെ പിടിച്ചു വെച്ചത്... പക്ഷെ അപ്പോഴും എന്തോ ഈശ്വരന്റെ കനിവ് കൊണ്ട് ഞാൻ പിന്നേയും രക്ഷപെട്ടു...അവരുടെ കയ്യിൽ നിന്നും രക്ഷപെട്ട് ഓടി വരുന്ന നേരത്താണ് നിന്നെ കണ്ടതും ആ സമയത്ത് തന്നെയാണ് മശ്ഹുദ് കൃത്യം അവിടെയെത്തി അവന്റെ കയ്യിലുള്ള കോഫി സ്വയം അവന്റെ മേലിലേക്ക് തന്നെ തട്ടിയിട്ട് എന്നെ അതിൽ കുറ്റക്കാരി ആക്കിയതും... എല്ലാവരെ മുൻപിൽ വെച്ചും അവനെന്നെ നാണം കെടുത്തണമായിരുന്നു... അതിനുവേണ്ടിയാ സ്വയം മേലിലേക്ക് കോഫി തട്ടിയിട്ട് എന്നെ കുറ്റക്കാരിയാക്കി എന്റെ നേർക്ക് കൈ ഉയർത്തിയതും... പക്ഷെ അതിനു മുൻപ് തന്നെ നീ അവിടെ എത്തി എന്നെ രക്ഷിച്ചു...ഇനി അവൻ വെറുതെ നിൽക്കില്ല... അവൻ എന്ത് ചെറ്റത്തരവും കാണിക്കുന്നവാ..

ഞാൻ കാരണം നിനക്കു നേരെ എന്തേലും അവൻ ചെയ്യുമോ എന്നൊരു പേടി ഉള്ളിൽ ഉടലെടുത്തിട്ടുണ്ട്...ഞാൻ കാരണം ആർക്കുമൊരു ബുദ്ധിമുട്ടും ഉണ്ടാകരുത്... പക്ഷെ ഇപ്പൊ... എന്തോ.. ഉള്ളിന്റെ ഉള്ളിൽ ഭയം തിങ്ങി നിൽക്കുവാണ്....അത് പറയാനാ ഞാനിപ്പോ വന്നത്...സൂക്ഷിക്കണം അവനെ..." എന്നവൾ പറഞ്ഞു തീരും മുമ്പേ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു..അതാരും കാണാതെ നിക്കാനും വേണ്ടി അവൾ വേഗം സൈഡിലേക്ക് മുഖം തിരിച്ചു കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവിടുന്ന് എഴുന്നേറ്റ് പോയി.... പിന്നീട് എന്റെ ചിന്ത മൊത്തം അവൾ പറഞ്ഞതിലേക്ക് ആയിരുന്നു.. അവൾ ഇത്രയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ മശ്ഹൂദ് എന്റെ അടുത്തേക്ക് വീണ്ടും വരുകയും ഒരിക്കൽ കൂടെ ഞാനും അവനും ഒരു ഏറ്റുമുട്ടൽ നടക്കുകയും ചെയ്യും..അവന്റെ ലെവൽ വെച്ചിട്ട് ഇന്ന് തന്നെ എനിക്ക് നേരെ അറ്റാക്ക് നടത്താൻ ചാൻസുണ്ട്...പക്ഷെ എന്റെയടുത്തു നിന്ന് കിട്ടി ബോധിച്ച പഞ്ചറായ കാലും തലയും വെച്ച് നേരിട്ട് ഏറ്റു മുട്ടാൻ വന്നില്ലെങ്കിലും വളഞ്ഞ വഴിയിലൂടെ അവന്റെ ഗ്യാഗിനെ വിട്ടുകൊണ്ട് അവനെന്തായാലും പകരം വീട്ടാൻ സാധ്യതയുണ്ട്.. അവനെ ഒതുക്കേണ്ടത് എങ്ങനെ ആണെന്ന് നല്ല ബോധ്യം ഉള്ളതു കൊണ്ട് അതിനെ കുറിച്ച് അതികം ചിന്തിച്ചിരിക്കാതെ കോഫീ കുടിച്ചിരുന്നു..

. കുറച്ചു കഴിഞ്ഞപ്പോ റോഷനേയും കൂട്ടി മ്യൂസിക് പ്രേറ്റീസ് ചെയ്യുന്ന വലിയ ഹാളിലേക്ക് പോയി... ഇന്ന് നൈറ്റ് ലണ്ടനിലെ പ്രൈവറ്റ് സ്റ്റേഡിയത്തിൽ വെച്ച് മെഗാഷോ ഉണ്ടായത് കൊണ്ട് അതിനു വേണ്ട പ്രിപ്പറേഷനിൽ കോണ്സെണ്ട്രാറ്റ് ചെയ്തു... അങ്ങനെ നൈറ്റായപ്പോ ഞങ്ങൾ ലണ്ടനിലെ മെഗാഷോ നടക്കുന്ന പ്രൈവറ്റ് സ്റ്റേഡിയത്തിൽ എത്തി... കുറെ സിംഗേഴ്സ് അണിനിരക്കുന്ന ഷോ ആയതിനാൽ ചുറ്റിനും സെക്യൂരിറ്റി കണ്ട്രോൾ ഉണ്ടായിരുന്നു...അതു മൂലം എനിക്കെതിരെ മശ്ഹൂദിന്റെ അടുത്തു നിന്നും ഒരു അറ്റാക്കും വരില്ലെന്ന് വിചാരിച്ചെങ്കിലും പിന്നീട് എന്റെ മ്യൂസിക് പെർഫോമൻസ് നടക്കാൻ നേരമാണ് പലതിനും എനിക്ക് സാക്ഷി ആകേണ്ടി വന്നത്... 🌸💜🌸 മെഗാഷോ നടക്കുന്ന പ്രൈവറ്റ് സ്റ്റേഡിയം ആളുകൾ കൊണ്ട് തിങ്ങി നിറഞ്ഞു.. അതിനിടയിൽ വമ്പൻ സെറ്റപ്പോടെ കെട്ടി ഉയർത്തി വെച്ച ലൈസർ ലൈറ്റുകൾ കൊണ്ട് മിന്നി മറയുന്ന സ്റ്റേജിലേക്ക് ഓരോരുത്തർ വന്ന് പാട്ടു പാടാൻ തുടങ്ങി...ഒടുവിൽ ഇഷാൻ മാലിക്കിന്റെ ഊഴം എത്തിയതും അവൻ സോങ്ങിൻ തുടക്കം കുറിച്ചു പാടാൻ തുടങ്ങി...

ഓരോ വരികൾ പാടുമ്പോഴും അവിടെ കൂടി നിൽക്കുന്നവരുടെ ഉള്ളം തൊട്ടറിഞ്ഞ ഫീൽ അതിന് ആവോളം ഉണ്ടായിരുന്നു... അതിനിടയിൽ ഒരു സൈഡിൽ നിന്ന് മശ്ഹൂദിന്റെ ഗ്യാഗിലെ മറ്റു ചിലർ കൂകി വിളിക്കാൻ തുടങ്ങിയതിൽ ഇഷാൻ കൂടുതൽ ആവേശം കൂടാൻ പ്രേരിപ്പിച്ചു... അതു മുഖേന അവൻ കൂകി വിളിയൊന്നും കാതോർക്കാൻ നിക്കാതെ അവന്റെ സോങ് എത്ര മാത്രം സുന്ദരമാക്കാൻ കഴിയുന്നുവോ അതിനേക്കാളേറെ സുന്ദരമായി അവൻ പാടി തകർത്തു.. ഇഷാന്റെ ആദ്യ പെർഫോമൻസ് തന്നെ ഇത്രക്ക് ഗാമ്പീര്യം നിറഞ്ഞതാണെങ്കിൽ ഇനിയുള്ളതെല്ലാം തീ പാറുന്ന ഇതിലും ഗാമ്പീര്യം നിറഞ്ഞതാകുമെന്ന് അവിടെ കൂടിയ വലിയ സിംഗേഴ്സ് ഉരുവിട്ടു കൊണ്ടിരുന്നു.... ഇതിൽ ഏറ്റവും സന്തോഷവന്മാർ ആയത് ഇഷാനെ ലണ്ടനിലേക്ക് കൊണ്ടു വന്ന റോയൽ അക്കാദമിയിലെ സ്പോണ്സേർസ് ആയിരുന്നു... അവനെ ഇങ്ങോട്ട് കൊണ്ടു വന്നതിൽ അവർക്ക് വളരെയധികം അഭിമാനം തോന്നി...മെഗാഷോ കഴിഞ്ഞത് മുതൽ പല സിംഗേഴ്സും അവനെ പ്രശംസകൾ കൊണ്ട് മൂടി...

. മെഗാഷോ കഴിഞ്ഞത് മുതൽ പിന്നീടങ്ങോട്ട് ഇശുനെ തേടി പല ആളുകളും അവന്റെ അടുത്തേക്ക് വരാൻ തുടങ്ങി...അതിനിടെ റോയൽ അക്കാദമിയിലെ നെറ്റ് ക്ലാസ് സ്റ്റുഡന്റസിന് അവൻ ഇൻസ്ട്രെമെന്റ് ക്ലാസ്സെടുക്കാൻ തുടങ്ങി...ഗിറ്റാറായിരുന്നു അവന്റെ മെയിൻ.. അവൻ ഇൻസ്ട്രെമെന്റ് പഠിപ്പിക്കുന്ന ടൈമിലെല്ലാം ഫുൾ സ്റ്റുഡന്റസും അവിടെ പ്രെസെന്റ് ആയിരിക്കും... ക്ലാസ് ടൈമിൽ പല ഗേൾസും ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കാതെ അവനെ കണ്ണെടുക്കാതെ വായിനോക്കി ഇരിക്കുന്നത് അവൻ കണ്ടിട്ടുണ്ടെങ്കിൽ ഓണ് ദി സ്പോട്ടിൽ അവരെ get out അടിക്കാനും അവൻ മടിച്ചില്ല.. ഇൻസ്ട്രെമെന്റ് ടീച്ചിങ്ങിന്റെ കൂടെ സോങ് പ്രേറ്റീസ് ചെയ്യാനും അവൻ ഓരോ ടൈമിംഗ് ഉണ്ടായിരുന്നു...അതിനു വേണ്ടിയവൻ രാവും പകലും കഷ്ട്ടപെടാൻ തുടങ്ങി...അതു കൊണ്ടു തന്നെ ഓരോ ദിവസം കഴിയുന്തോറും അവൻ സോങ്ങിൽ ആവോളം മികവ് പുലർത്തി കൊണ്ടിരുന്നു... അത് കണ്ട് മശ്ഹൂദിൻ ഇശൂനോട് പകയും അസൂയയും കൂടാൻ തുടങ്ങി... അതു കാരണം എന്തു ചെറ്റത്തരവും കാണിക്കുന്ന മശ്ഹൂദ് ഇഷാനാണെന്നു പറഞ്ഞ് അവന്റെ അതേ മുഖം പോലെയുള്ള ഫേസ് മാസ്‌ക് ധരിച്ച് ജൂലിയെ ഒരു റൂമിലേക്ക് വലിച്ചിട്ട് അവളെ കാമം കൊണ്ട് പിച്ചി ചീന്താൻ നിന്നെങ്കിലും കൃത്യ സമയത്ത് ഇഷാൻ അവളെ അവന്റെ കയ്യിൽ നിന്നും രക്ഷപ്പെടുത്തി....

അതിന്റെ കൂടെ ആദ്യം കൊടുത്തതിനേക്കാൾ ഏറെ അവന്ക്ക് കൊടുക്കാനും മറന്നില്ല... അതു മൂലം ആരേയും പേടിയില്ലാത്ത അവൻ പിന്നീട് ഇശാനെ പേടിക്കാൻ തുടങ്ങി... അന്നാ ദിവസം മുതൽ ജൂലിയക്ക് ഇഷാനോടുള്ള ആരാധന ദിനംപ്രതി കൂടി....അവന്റെ ക്യാരക്റ്ററും ബിഹേവിയറും ഏതൊരു പെണ്ണിനും ഇഷ്ട്ടപ്പെടുന്നത് കൊണ്ട് അവനോടുള്ള ആരാധന മൂത്ത് അതൊരു പ്രണയമാവാൻ അധിക നാളുകളൊന്നും വേണ്ടി വന്നില്ല... മ്യൂസിക് ക്ലാസുള്ള ഓരോ ദിവസവും അവൾ നേരത്തെ ക്ലാസ്സിലെത്തും...അവൻ ടീച്ചിങ് തുടങ്ങുന്ന നേരത്തെല്ലാം അവൾ അവനെ വീക്ഷിച്ചുകൊണ്ടിരിക്കും...അതും അവനറിയാതെ...പല തവണ അവളുടെ സ്നേഹം അവനോട് പറയണമെന്നുണ്ടായിരുന്നു പക്ഷെ എന്തുകൊണ്ടോ അവളുടെ ഉള്ളിലൊരു പേടി ഉടലെടുത്തു...അതു കാരണം അവൾ നേരിട്ട് കാര്യം പറയാതെ വളഞ്ഞ വഴിയിലൂടെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി... അവൻ ലൈബ്രറി പോവുന്ന ടൈമിൽ അവന്റെ ബുക്കിനുള്ളിൽ അവളുടെ കയ്യക്ഷരത്തിൽ എഴുതിയ ഒരു ലെറ്റർ അതിൽ കൊണ്ടു ചെന്നു വെക്കും... അല്ലേൽ അവനറിയാതെ അവന്റെ ബാകിനുള്ളിൽ ലെറ്റർ വെക്കും...അങ്ങനെ ഒരു ദിവസമാണ് ജൂലി വെച്ച ലെറ്റർ ഇഷാൻ കാണാൻ ഇടയായത്.. 🌸💜🌸

"ഡാ റോഷാ,,, ഇതേതാ ഒരു ലെറ്ററൊക്കെ...?!" ഗിറ്റാർ പിടിച്ചു സോങ് പ്രാക്ടീസ് ചെയ്യുന്ന നേരത്താണ് പെട്ടന്ന് എന്റെ സോങ് ബുക്കിൽ നിന്നും ഒരു പേപ്പർ നിലത്തേക്ക് വീണത്...അത് കണ്ട് ഞാൻ നെറ്റി ചുളിച്ചു നിലത്തു നിന്ന് അതെടുത്തു നോക്കിയപ്പോഴാ അതൊരു ലെറ്ററാണെന്ന് മനസ്സിലായത്... അതു കൊണ്ട് ഞാനൊരു ചോദ്യചിഹ്നമായി റോഷനോട് ഇങ്ങനെ ചോദിച്ചപ്പോ അവനൊന്ന് ചിരിച്ചിട്ട് എന്റെ കയ്യിലുള്ള ലെറ്റർ വാങ്ങി... "കണ്ടിട്ട് ഇതൊരു ലവ് ലെറ്ററാണെന്നാ തോന്നുന്നെ..." ലെറ്ററിനെ അടിമുടി വീക്ഷിച്ചു കൊണ്ട് അവനിത് ഇളിച്ചു കൊണ്ടു പറഞ്ഞപ്പോ ഞാനവനെ ഒന്ന് കണ്ണുരുട്ടി നോക്കി... "നീയെന്നെ കണ്ണുരുട്ടൊന്നും വേണ്ട.. ഞാൻ സത്യസന്ധമായ കാര്യം തന്നെയല്ലേ പറഞ്ഞത്... ഇവിടുത്തെ മിക്ക പെണ്പിള്ളേരും നിന്റെ പിറകെയല്ലേ... എന്തോരം ഫാൻസ് അസോസിയേഷനാ... അതിലേതെങ്കിലും പെണ്കൊച്ച് നിന്നോട് ഇഷ്ട്ടാണെന്ന് നേരിട്ട് പറയാൻ പേടി ആയോണ്ട് ഇവിടെ ഇത് വെച്ചിട്ട് പോയതാവും..എന്തായാലും ഞാനിതൊന്ന് വായിച്ചു നോക്കിയിട്ട് .." എന്നവൻ പറഞ്ഞു പൂർത്തിയാക്കും മുൻപ് തന്നെ ഞാൻ അവന്റെ കയ്യിൽ നിന്നുമത് തട്ടി പറിച്ചു വാങ്ങിയിട്ട് അതിനെ ചുരുട്ടി കൂട്ടി വേസ്റ്റ് ബിന്നിലിട്ടു..

എന്നിട്ട് റോഷനെ ഒന്ന് കലിപ്പിൽ നോക്കിയിട്ട് ഗിറ്റാറും എടുത്ത് മ്യൂസിക് ഹാളിൽ നിന്നും ഇറങ്ങി സ്റ്റയർ ഇറങ്ങി താഴേക്ക് പോകുമ്പോഴാ താഴെ ജൂലി നിൽക്കുന്നത് കണ്ടത് ... "Hey julia..." എന്ന് ഞാൻ സ്റ്റയറിൽ നിന്നു കൊണ്ട് അവളെ വിളിച്ചു കൂവിയപ്പോഴേക്കും അവളെന്നെ തിരിഞ്ഞു നോക്കിയിരുന്നു... അതു കണ്ട് ഞാൻ സ്റ്റയർ ഇറങ്ങി കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു... "Come,, നമുക്ക് പുറത്തു ചെന്നിരിക്കാം...." അവളെന്തൊ എന്നോട് പറയാൻ നിക്കുന്ന നേരം ഞാൻ അവളോട് ഇതും പറഞ്ഞ് പുറത്തേക്ക് നടന്നു... എന്നിട്ട് പുറത്തുള്ള ഇരിപ്പിടത്തിൽ ചെന്നിരുന്നിട്ട് അവളോട് എന്റെ അടുത്തിരിക്കാൻ പറഞ്ഞു... "നിന്നെ കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കാന് തുടങ്ങുന്നു..." എന്നു ഞാൻ പറഞ്ഞപ്പോ ഇതുവരെ റോഡിലേക്ക് നോക്കിയിരുന്നവൾ ഒരു ഞെട്ടലോടെ എന്നെ നോക്കി... "അ,, അതെന്താ നീ അങ്ങനെ ചോദിച്ചേ...!!" "I don't know...എന്തോ ,,എനിക്ക് അങ്ങനെ തോന്നി.. " "ഏയ്,,അങ്ങനെ ഒന്നുല്ല,,,അതൊക്കെ വെറുതെ തോന്നുന്നതാവും..." എന്നവൾ ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് പറഞ്ഞപ്പോ ഞാനും അതിനൊന്ന് മൂളി കൊടുത്തു... പിന്നെ അങ്ങോട്ട് ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചിരുന്നു.... 🌸💜🌸 അങ്ങനെ രണ്ടു വർഷം കടന്നു പോയി...അതിനിടയിൽ പല കാര്യങ്ങളും സംഭവിച്ചു ...പക്ഷെ അപ്പോഴും അവളുടെ ഉള്ളിലെ ഇഷ്ട്ടം അവനോട് തുറന്നു പറയാതെ ഉള്ളിൽ തന്നെ ഒതുക്കി വെച്ചു...അങ്ങനെ ഒരു ദിവസമാണ് ആ സംഭവം നടന്നത്........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story